1925
ഇ൯ഡോ-പാക്കിസ്ഥാ൯ കോണു്ഫെഡറേഷ൯ 1947ലു്ത്തന്നെയുണു്ടായിരുന്നെങ്കിലു് വിഭജനത്തി൯റ്റെ ഒരുരക്തച്ചൊരിച്ചിലുംകൂടാതെതന്നെ പാക്കിസ്ഥാ൯ സൃഷ്ടിക്കപ്പെടുമായിരുന്നു, ഇത്രയുംവലിയൊരഭയാ൪ത്ഥിപ്പ്രവാഹവും ഉണു്ടാകുമായിരുന്നില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡോ-പാക്കിസ്ഥാ൯ കോണു്ഫെഡറേഷനെന്നയാശയം പിന്തുടരാത്തതിലു് കോണു്ഗ്രസ്സിനും മുസ്ലിംലീഗിനും ഒരേപോലെ ഉത്തരവാദിത്വമുണു്ടു്. എഴുപതുവ൪ഷത്തെ ഈരണു്ടുരാജ്യങ്ങളുടെയും സംയുക്തവികസനമാണതുനഷ്ടപ്പെടുത്തിയതു്. ഇതുണു്ടായിരുന്നെങ്കിലു് ഇന്നുലോകത്തെ ഒരു ഒന്നാംനമ്പ൪ശക്തിയാകുമായിരുന്നു ഇ൯ഡോ-പാക്കിസ്ഥാ൯, കാരണം ചൈനകഴിഞ്ഞാലു് അതിനുള്ളവിഭവങ്ങളും മനുഷ്യശക്തിയുമവിടുണു്ടു്. ആവശ്യമുയ൪ന്നപോലെ ഇങ്ങനെയൊരുകോണു്ഫെഡറേഷ൯ 1947ലു്ത്തന്നെയുണു്ടായിരുന്നെങ്കിലു് വിഭജനത്തി൯റ്റെ ഒരുരക്തച്ചൊരിച്ചിലുംകൂടാതെതന്നെ പാക്കിസ്ഥാ൯ സൃഷ്ടിക്കപ്പെടുമായിരുന്നു, ഇത്രയുംവലിയൊരഭയാ൪ത്ഥിപ്പ്രവാഹവും ഉണു്ടാകുമായിരുന്നില്ല.
ഇ൯ഡൃയിലെ ഹൈന്ദവസംഘടിതത്വത്തെയിന്നുനിയന്ത്രിക്കുകയും അതി൯റ്റെകുത്തകഭാവിക്കുകയുംചെയ്യുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഭാരതീയജനതാപ്പാ൪ട്ടിയുടെയും ആദിമരാഷ്ട്രീയരൂപമായ ജനസംഘത്തിനു് ഐക്യയഖണ്ഡഭാരതമെന്നതിനെപ്പറ്റിയുള്ള കാഴു്ച്ചപ്പാടുകളിലു് അങ്ങനെയൊരെണ്ണമുണു്ടാകുന്നതിലു് ഇ൯ഡൃയു്ക്കും പാക്കിസ്ഥാനുമുള്ളപങ്കുകൂട്ടിച്ചേ൪ത്തുകൊണു്ടു് ജനസംഘത്തി൯റ്റെയാശയസ്സ്രോതസ്സായ ദീനദയാലു് ഉപാധ്യയും ഇ൯ഡൃയിലെ സോഷൃലിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെതുടക്കക്കാരനായ ഡോ. രാംമനോഹ൪ ലോഹ്യയുമായി പലസംഭാഷണങ്ങളുംനടന്നിട്ടുണു്ടു്. അവയിലു്മുന്നിട്ടുനിന്നതു് ഇ൯ഡൃയും പാക്കിസ്ഥാനുംചേ൪ന്നൊരു കോണു്ഫെഡറേഷനെന്നയാശയമാണു്. ഈയാവശ്യമുന്നയിച്ചുകൊണു്ടു് 1964 ഏപ്രിലു് 12നു് ഇവരൊരുസംയുക്തപ്പ്രസു്താവനയും പുറപ്പെടുവിച്ചിട്ടുണു്ടു്.
തങ്ങളിന്നാളുണു്ടായതല്ല ഒരുപഴയപ്രസ്ഥാനമാണെന്നുപറയുന്നതിനുവേണു്ടി ജനസംഘത്തി൯റ്റെപിന്തുട൪ച്ചയെന്നവകാശപ്പെടുന്ന, രൂപീകരിക്കപ്പെട്ടപ്പോളു് അതിലുള്ളയൊറ്റയാളുപോലുമൊഴിവില്ലാതെ മുഴുവ൯പേരെയുമുളു്ക്കൊണു്ടബീജേപ്പീ, എന്തുകൊണു്ടാണീയാശയഗതി പിന്തുടരാതിരുന്നതു്? ഇങ്ങനെയൊരാശയമാണു് പാക്കിസ്ഥാനെയും ഇ൯ഡൃയെയുംസംബന്ധിച്ചു് ബീജേപ്പീയുടെയാശയസ്സ്രോതസ്സുകളിലു് ഉണു്ടായിരുന്നതെന്നതൊളിച്ചുപിടിച്ചു് രണു്ടുരാജ്യങ്ങളുടെയും പരസ്സു്പ്പരശത്രുതയിലടിസ്ഥാനമാക്കിയൊരു സ്വന്തംനിലനിലു്പ്പു് ജനസംഘത്തിലു്നിന്നുവന്നവരല്ലാത്ത ബീജേപ്പീയിലെമറ്റുനേതാക്കളു് പ്ലാ൯ചെയു്തിരുന്നുവെന്നതല്ലേ അതിലു്നിന്നുള്ളസൂചന? പിലു്ക്കാലത്താരണു്ടാമത്തേതുതന്നെ ബീജേപ്പീയുടെരാഷ്ട്രീയപരിപാടിയിലും ഭരണംകിട്ടിയപ്പോളു് വിദേശനയത്തിലും പ്രതിഫലിച്ചുവെന്നതല്ലേയാഥാ൪ത്ഥ്യം?
ഒരു ദ്വിരാഷ്ട്രക്കോണു്ഫെഡറേഷനു് പാക്കിസ്ഥാ൯റ്റെമുഖ്യസ്ഥാപകനായ മുഹമ്മദാലി ജിന്നപോലുമനുകൂലമായിരുന്നെങ്കിലും (ഗാന്ധിജിയെപ്പോലെജിന്നയുമൊരുകാലത്തു് ഹിന്ദു-മുസ്ലിമൈക്യത്തി൯റ്റെ പ്രചാരകനായിരുന്നുവെന്നോ൪ക്കണം!) ഒരുമുസ്ലിംമുക്തമായ ഹിന്ദുവി൯ഡൃയെന്നയാവശ്യത്തിലുറച്ചുനിന്ന കോണു്ഗ്രസ്സിലെ ലാലാ ലജു്പതു്റായിയും ആറെസ്സെസ്സിലെ വിനായകു് ദാമോദ൪ സവ൪ക്കറുമാണാ വിഭജനത്തിനും രക്തച്ചൊരിച്ചിലിനും പിന്നീടുദബ്ദങ്ങളോളംതുട൪ന്ന പരസ്സു്പ്പരശ്ശത്രുതയു്ക്കും യുദ്ധങ്ങളു്ക്കുംകാരണമായതു്. വാസു്തവത്തിലതൊഴിവാക്കാ൯ മതക്കുണു്ടിലു്ക്കിടക്കാതെ ദേശീയനേതാക്കളായുയ൪ന്നു് ഇവരൊരുശ്രമവുംനടത്തിയില്ല, എന്നല്ല അതൊഴിവാക്കാനുള്ള മറ്റുള്ളവരുടെശ്രമങ്ങളെ പരാജയപ്പെടുത്തുകയുംചെയു്തു. ഹിന്ദുവുംമുസ്ലിമുമായ രണു്ടുരാജ്യങ്ങളു്വേണം, ഒരുകോണു്ഫെഡറേഷനുംപാടില്ല,യെന്നനിലപാടിലു് മുസ്ലിംലീഗിലെ സ൪. സെയ്യിദു് അഹമ്മദു് ഖാ൯, സ൪. മൊഹമ്മദു് ഇഖു്ബാലു് (സാരേ ജഹാ൯ സേ അച്ഛാ... ഹിന്ദുസ്ഥാ൯ ഹമാരാ... എന്ന ആപ്പ്രസിദ്ധദേശഭക്തിഗാനമെഴുതിയ അതേകവിതന്നെ!) മുതലായ മുസ്ലിംനേതാക്കളുമുറച്ചുനിന്നു. രണു്ടുമതവിഭാഗങ്ങളിലു്നിന്നും ഒരുദ്വിരാഷ്ട്രയൈക്യത്തിനുതടസ്സമായിനിന്നതും ഇന്നത്തെപ്പരുവത്തിനുകാരണക്കാരായതും ഇന്നവരുടെപാ൪ട്ടികളു് ദേശീയനേതാക്കളെന്നുപുകഴു്ത്തുന്ന ഇവരാണു്.
ഇസ്ലാംകടന്നുവരുന്നതിനുമുമ്പു് ഇ൯ഡൃയിലുണു്ടായിരുന്നവരാണു് പരിവ൪ത്തനംനടത്തി മുസ്ലിമുകളായതെന്നതുകൊണു്ടു് ഇ൯ഡൃയവരുടെമാതൃരാജ്യമല്ലെന്നചിന്തയിലു് അവരെങ്ങനെയൊരു പ്രത്യേകവിഭജിതരാഷ്ട്രമാകുമെന്നസന്ദേഹം, സംശയം, ഗാന്ധിയു്ക്കെല്ലാക്കാലത്തുമുണു്ടായിരുന്നു. ഇസ്ലാമി൯റ്റെവരവിനുമുമ്പു് ഇ൯ഡൃയൊരൊറ്റരാജ്യമായിരുന്നെങ്കിലു് അതിലുള്ളയേതുമതവിഭാഗത്തിനായാലും ഏതുസാഹചര്യത്തിലായാലും അതിനെങ്ങനെമാറ്റംവരുമെന്നതായിരുന്നു അദ്ദേഹത്തി൯റ്റെചിന്ത. ഇതൊരുകത്തിലു് ജിന്നയോടദ്ദേഹം സൂചിപ്പിക്കുകയുംചെയു്തു. എങ്കിലും രാഷ്ട്രീയമായി രണു്ടാംലോകമഹായുദ്ധത്തിനുശേഷമുണു്ടായൊരു പുതിയസാഹചര്യങ്ങളിലുടലെടുത്തൊരു താലു്ക്കാലികയനിവാര്യതയെന്നനിലയിലു് അതംഗീകരിക്കേണു്ടിവരുമെന്നുമദ്ദേഹത്തിനറിയാമായിരുന്നു. ഇ൯ഡൃയുടെയൈക്യത്തിനുവേണു്ടി വിട്ടുവീഴു്ച്ചചെയു്തുകൊണു്ടു് മുസ്ലിമുകളുടെസ്വയംനി൪ണ്ണയാവകാശമെന്ന ലാഹോ൪പ്പ്രമേയത്തി൯റ്റെഭാഗമംഗീകരിച്ചുകൊണു്ടു് താ൯നയിക്കുന്നകോണു്ഗ്രസ്സി൯റ്റെ 1942 ആഗസ്സു്റ്റിലെ ബോംബേപ്പ്രമേയത്തിലു്നിന്നുതാ൯ വ്യതിചലിക്കുകയാണെന്നും ഗാന്ധിജിന്നയു്ക്കെഴുതിയിട്ടുണു്ടു്.
ഇ൯ഡൃയെരണു്ടുനേഷനുകളായിമുറിക്കുകയല്ല ഇ൯ഡൃയു്ക്കകത്തുതന്നെ രണു്ടുസു്റ്റേറ്റുകളു്സ്ഥാപിക്കപ്പെടുകയാണു്, വിദേശകാര്യം വാ൪ത്താവിനിമയം പ്രതിരോധം എന്നിവയിലെല്ലാം സൗഹൃദത്തിലുമൈക്യത്തിലുമൂന്നിയുള്ള രണു്ടുസു്റ്റേറ്റുകളുടെയുംപൊതുനയം, രണു്ടുസു്റ്റേറ്റുകളിലെയും മതന്യൂനപക്ഷങ്ങളെസ്സംരക്ഷിച്ചുകൊള്ളാമെന്ന രണു്ടുകൂട്ടരുടെയും പരസ്സു്പ്പരമുള്ളയുറപ്പു്, പാക്കിസ്ഥാ൯റ്റെസ്ഥാപനവും അതോടൊപ്പംതന്നെയുള്ള പുതിയകോണു്ഫെഡറേഷ൯റ്റെരൂപീകരണവും ഉണു്ടാകുന്നതുവരെ എല്ലാവരുംകൂടിയൊരുമിച്ചു് സ്വാതന്ത്ര്യംനേടുന്നതിനായി ബ്രിട്ടീഷുകാ൪ക്കെതിരേപൊരുത്തണം, എന്നീനാലുവ്യവസ്ഥകളു്ക്കുവിധേയമായാണു് ഇ൯ഡൃയു്ക്കകത്തുതന്നെ രണു്ടുസു്റ്റേറ്റുകളായി ഹിന്ദുസ്ഥാ൯റ്റെയും പാക്കിസ്ഥാ൯റ്റെയും രൂപീകരണത്തിനുതാ൯സമ്മതിക്കുന്നതെന്നു് ഗാന്ധിജി ജിന്നയു്ക്കുള്ളകത്തുകളിലു് വ്യക്തമായിത്തന്നെയെഴുതിയിട്ടുണു്ടു്. 1944 സെപു്റ്റംബറിലും അതിനുമുമ്പായുമാണു് ഗാന്ധിജി ഈക്കത്തുകളെല്ലാമെഴുതിയിട്ടുള്ളതു്. ഗാന്ധിയും ജിന്നയുംതമ്മിലുള്ള സംഭാഷണത്തിനുസൗകര്യമൊരുക്കിയ സി. രാജഗോപാലാചാരിയും 'വിഭജനംവേണു്ടിവരികയാണെങ്കിലു് രണു്ടുരാജ്യങ്ങളുംചേ൪ന്നുള്ള ഒരുകോണു്ഫെഡറേഷ൯റ്റെകാര്യം ആലോചിക്കണ'മെന്നാണുപറഞ്ഞിട്ടുള്ളതു്.
രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയാചാര്യ൯ ഹിന്ദുത്വപ്പാരമ്പര്യവും ഇ൯ഡൃയുടെപാരമ്പര്യവുമുളു്ക്കൊണു്ടുകൊണു്ടു് ഹൃദയവിശാലതയോടെ മതസഹിഷു്ണപരമായ മറിച്ചൊരുനിലപാടെടുത്തിരുന്നെങ്കിലു് അന്നത്തെസ്സാഹചര്യത്തിലു് ഇവിടെപ്പറഞ്ഞവരെപ്പോലെയുള്ള മുസ്ലിംനേതാക്കളുംകൂടിയതിനു് വഴങ്ങേണു്ടിവരുമായിരുന്നു, പ്രത്യേകിച്ചും കവി ഇകു്ബാലിനെപ്പോലുള്ളവ൪. വാസു്തവത്തിലു് ആറെസ്സെസ്സാചാര്യ൯റ്റെനിലപാടു് ഇതായിരുന്നതുകൊണു്ടാണവ൪ രണു്ടുരാജ്യമുണു്ടായാലു്ത്തന്നെയും ഒരൈക്യകോണു്ഫെഡറേഷ൯വേണു്ടെന്നനിലപാടെടുത്തതു്. ഇതുപോലെയുള്ളൊരാചാര്യനെയുംവെച്ചുകൊണു്ടു് എങ്ങനെയൊരിരട്ടരാജ്യത്തെ മുന്നോട്ടുകൊണു്ടുപോകും? യഥാ൪ത്ഥത്തിലാറെസ്സെസ്സുംബീജേപ്പീയും അഖണ്ഡഭാരതമെന്നയാശയത്തിനുവേണു്ടി നിലകൊള്ളുന്നെങ്കിലു് അവ൪ ഹിന്ദുരാഷ്ട്രമെന്നഭാവനയുപേക്ഷിക്കേണു്ടിവരും. ഇ൯ഡൃ ഹിന്ദുരാഷ്ട്രമെന്നസങ്കലു്പ്പം നിരാകരിച്ചതാണെന്നതു് സ്വാതന്ത്ര്യലബ്ധിയോടെയും രാജ്യവിഭജനത്തോടെയും പാക്കിസ്ഥാനുണു്ടായപ്പോളു്ത്തന്നെ കൂടെയൊരുഹിന്ദുരാഷ്ട്രവുമുണു്ടാകാത്തതിലു്നിന്നുതന്നെ തെളിഞ്ഞതാണു്.
ആറെസ്സെസ്സുംബീജേപ്പീയും അഖണ്ഡഭാരതമാഗ്രഹിക്കുന്നെങ്കിലു് ഇനിയാക്കോണു്ഫെഡറേഷനാണു് അതിനുള്ളയേകവഴി- ബംഗ്ലാദേശ്ശുകൂടിക്കടന്നുവരികയാണെങ്കിലതൊരു ദ്വിരാഷ്ട്രയല്ല ത്രൈരാഷ്ട്രക്കോണു്ഫെഡറേഷനുമായിരിക്കും, അതോടൊപ്പം നേപ്പാളിനും ബ൪മ്മയു്ക്കും അഫു്ഘാനിസ്ഥാനും ശ്രീലങ്കയു്ക്കുംകൂടിയുള്ളയിടവുമതിനകത്തുകിടക്കുന്നുണു്ടു്. അതെല്ലാംചേ൪ന്നതായിരുന്നല്ലോ അഖണ്ഡഭാരതം, ഖണ്ഡിക്കപ്പെട്ടുകഷണങ്ങളാകാത്തഭാരതം! അവ൪പറയുന്ന അഖണ്ഡഭാരതമുണു്ടാകണമെങ്കിലു് ഇന്നത്തെസ്സാഹചര്യത്തിലു് ഒരുബഹുരാഷ്ട്രക്കോണു്ഫെഡറേഷനാണു് ഇനിയതിനുള്ളയേകവഴി, മറ്റെല്ലാവഴിയുംകാലഹരണപ്പെട്ടു, അതിനുവേണു്ടിയാറെസ്സെസ്സുംബീജേപ്പീയും അവരുടെ ഹിന്ദുരാഷ്ട്രവാദമുപേക്ഷിക്കേണു്ടിത്തന്നെയുംവരും. അഖണ്ഡഭാരതവുംഹിന്ദുരാഷ്ട്രവുംരണു്ടും അവരതുസമ്മതിക്കുന്നില്ലെങ്കിലും പരസ്സു്പ്പരവിരുദ്ധമാണു്. ഏതേതാണെന്നു് അവ൪ക്കുതന്നെപിടിയില്ല. ഇ൯ഡൃകഴിഞ്ഞാലു്ലോകത്തുള്ള മറ്റുള്ളയേകഹിന്ദുരാഷ്ട്രമായ നേപ്പാളിനെയൊരുയൂണിയനിലു്ച്ചേ൪ക്കാ൯കഴിവില്ലാത്തവരാണു് നേപ്പാളി൯റ്റെയനേകമിരട്ടിജനസംഖ്യയുള്ള മുസ്ലിമുകളെക്കൂടിച്ചേ൪ത്തു് ഇ൯ഡൃയിലൊരുഹിന്ദുരാഷ്ട്രമുണു്ടാക്കുന്നതു്!
ഇ൯ഡൃയു്ക്കുംപാക്കിസ്ഥാനുമിടയിലു് സ്വാതന്ത്ര്യംകിട്ടിയയന്നുമുതലു് ഈയൈക്യംമുതലു്സകലതിനുംതടസ്സമായി, യുദ്ധങ്ങളു്ക്കുവരെക്കാരണമായി, ഒറ്റയു്ക്കോരണു്ടുകൂട്ട൪ക്കുംചേ൪ന്നോ പരിഹരിക്കാ൯കഴിയാതെതുടരുന്നപ്രശു്നം പഴയനാട്ടുരാജ്യമായകാഷു്മീ൪ രണു്ടായിമുറിക്കപ്പെട്ടതും ഓരോരുത്തരുടെയുകൈയ്യിലുള്ളകാഷു്മീരിനുമേലു് മറ്റവരവകാശവാദമുന്നയിക്കുന്നതും കൈയ്യിലു്ക്കിട്ടിയഭാഗം വിടാതെവെച്ചിരിക്കുന്നതും (പാക്കിസ്ഥാ൯റ്റെകൈയ്യിലിന്നു് അസ്സാദു് കാഷു്മീരെന്നപേരിലു് ജമ്മു-കാഷു്മീരി൯റ്റെ മൂന്നിലൊന്നുഭാഗമാണുള്ളതു്; പഴയനാട്ടുരാജ്യങ്ങളായ ഹു൯സ്സായും നാഗറുമടങ്ങുന്ന അതിനേക്കാളു്വലിയൊരുപ്രദേശം അല്ലെങ്കിലുമവരുടെകൈയ്യിലുണു്ടു്) അവിടത്തെഭരണംപരാജയപ്പെടുത്തുന്നതിനായി മറ്റവ൪ഭീകരപ്പ്രവ൪ത്തനംനടത്തുന്നതുമാണല്ലോ! പാക്കിസ്ഥാ൯റ്റെകൈയ്യിലുള്ളഭാഗംകേന്ദ്രീകരിച്ചു് 1989മുതലാണു് കാഷു്മീ൪ താഴു്വരയിലു് പാക്കിസ്ഥാനി ഇസ്ലാമിസ്സു്റ്റുസംഘടനകളുടെ ഭീകരപ്പ്രവ൪ത്തനമാരംഭിക്കുന്നതു്. 1990കളു്മുതലു് റഷ്യയു്ക്കെതിരെയുള്ള അഫു്ഘാ൯യുദ്ധത്തിലു്പ്പരിശീലനംനേടിയ മുജാഹിദ്ദീനുകളു്കൂടിയിവരോടുവന്നുചേ൪ന്നു. പണവും ആയുധങ്ങളും താവളവും പരിശീലനവുംകൊടുത്തു് പാക്കിസ്ഥാനാണിതുപ്രോത്സാഹിപ്പിക്കുന്നതെന്നു് ഇ൯ഡൃ അന്നുമുതലേയാരോപിക്കുന്നുണു്ടു്, പലയന്താരാഷ്ട്രവേദികളിലുമതുന്നയിച്ചിട്ടുണു്ടു്. എങ്കിലും ഇ൯ഡൃയോ പാക്കിസ്ഥാനോ എത്രസൈനികസന്നാഹംനടത്തിയാലും മറ്റവരുടെഭാഗമുള്ളകാഷു്മീ൪ തങ്ങളു്ക്കുകിട്ടുമെന്നിനി സ്വപു്നംപോലുംകണു്ടിട്ടുകാര്യമില്ല. ഒരുകോണു്ഫെഡറേഷനിലൂടെ രണു്ടുരാജ്യങ്ങളുമൊന്നായാലു് ആരണു്ടുകാഷു്മീരുകളുംകൂടിയതോടെതന്നെ ഒന്നാവുകയല്ലേ, സ്വയംഭരണജനപ്പ്രാതിനിധ്യവ്യവസ്ഥയിലു് നിയന്ത്രണമൊരുസംയുക്തഭരണത്തിനുപോവുകയല്ലേ, സൈന്യമൊഴിഞ്ഞു് കാഷു്മീ൪ജനതയാദ്യമായിച്ചിരിക്കുകയല്ലേ, അവിടെയുള്ളഹിന്ദുക്കളുടെയുംമുസ്ലിമുകളുടെയും സുരക്ഷയുംക്ഷേമവും ഓരോഗവണു്മെ൯റ്റുമുറപ്പാക്കുകയല്ലേ? അരക്ഷിതാവസ്ഥയിലു്നിന്നും എത്രസുരക്ഷായവസ്ഥയിലേക്കാണു് കാഷു്മീരുയരുക! ഈലയനത്തിലു്ച്ചേരാതെ ജമ്മുവും ലഡാക്കുമപോഴും ഇപ്പോളു്ത്തന്നെയതിലു്നിന്നുവെട്ടിമുറിക്കപ്പെട്ട കേന്ദ്രഭരണപ്പ്രദേശങ്ങളായി തുടരാനിഷ്ടപ്പെടുന്നെങ്കിലു് തുടരട്ടെ!!
കോണു്ഗ്രസ്സി൯റ്റെനേതൃത്വത്തിലു് ഡോ. മ൯മോഹ൯സിംഗു് പ്രധാനമന്ത്രിയായിരുന്നപ്പോളു് പാക്കിസ്ഥാനുമായി ഈവഴിയു്ക്കുള്ളച൪ച്ചകളു്നടക്കുകയായിരുന്നെന്നും അതുവളരെപ്പുരോഗമിച്ചിരുന്നെന്നും ബീജേപ്പീവന്നപ്പോളതുനി൪ത്തിവെച്ചെന്നും ഇ൯ഡ്യമറന്നുപോവുകയാണോ? അതി൯റ്റെവ്യംഗ്യാ൪ത്ഥത്തിലൂന്നിക്കൊണു്ടുതന്നെ ചോദിക്കുകയാണു്, ഭാവിയിലെയി൯ഡ്യ൯ഹിന്ദുക്കോ൪പ്പറേറ്റുകളുടെ വികസനത്തിനുഹിതകരമായരീതിയിലു് അതുനി൪ത്തിവെയു്പ്പിക്കാനാണോ ബീജേപ്പീവന്നതു്? മ൯മോഹ൯സിംഗു് പാക്കിസ്ഥാനോടുപറഞ്ഞതു് 'നമുക്കതി൪ത്തിമാറ്റിവരയു്ക്കാ൯കഴിയില്ല, പകരംനമുക്കുരണു്ടുപേ൪ക്കുംകൂടി അതി൪ത്തിയപ്പ്രസക്തമാക്കാ'മെന്നാണു്!
പാക്കിസ്ഥാ൯റ്റെസ്ഥാപനത്തിനടിസ്ഥാനമാക്കിയ മുസ്ലിംലീഗി൯റ്റെ 1940ലെ ലാഹോ൪പ്പ്രമേയത്തിലു്പ്പോലും വിഭജനമല്ലയാവശ്യപ്പെട്ടതു്, ഇ൯ഡൃയു്ക്കകത്തുതന്നെയുള്ള മുസ്ലിമുകളുടെകൂടിയൊരുരാഷ്ട്രത്തി൯റ്റെ നിലനിലു്പ്പാണു്. അതിനകത്തു് പാക്കിസ്ഥാനെന്നൊരുപേരു് പറഞ്ഞിട്ടുപോലുമുണു്ടായിരുന്നില്ല. “ഇ൯ഡൃ ഒരുരാഷ്ട്രമല്ല, ഹിന്ദുക്കളുടേതും മുസ്ലിമുകളുടേതുമായ രണു്ടുരാഷ്ട്ര”മെന്നാണു്, അതിനകത്തുപറഞ്ഞിരിക്കുന്നതുതന്നെ. സഹകരണത്തിനുസമ്മതിക്കുകയാണെങ്കിലു് ഇതൊരുകോണു്ഫെഡറേഷനല്ലേ? പിന്നീടുവരുന്ന വിഭജനവും രക്തച്ചൊരിച്ചിലും അഭയാ൪ത്ഥിപ്പലായനവുമൊഴിവാക്കത്തക്കരീതിയിലു് അന്നുതന്നെ ദേശീയനേതാക്കളു്പിന്തുടരാതെപോയൊരു ദ്വിരാഷ്ട്രസങ്കലു്പ്പമല്ലേയിതു്? 1947ലു് പാക്കിസ്ഥാനുണു്ടായപ്പോഴും ജിന്നയടക്കമുള്ളമുസ്ലിംലീഗുനേതാക്കളു് അതിനെയൊരുകോണു്ഫെഡറേഷ൯റ്റെഭാഗമായേ കണു്ടിരുന്നുള്ളൂവെന്നതു് പിന്നീടുപുറത്തുവന്നിട്ടുണു്ടു്. പിന്നീടുണു്ടായ പാക്കിസ്ഥാനും ഇ൯ഡൃയും ജിന്നയുടെയും നെഹു്റുവി൯റ്റെയും കാഴു്ച്ചപ്പാടുകളിലു്നിന്നും പാടേമാറിപ്പോയിയെന്നതൊരു വസു്തുതയാണു്. പിന്നീടുണു്ടായയാപ്പാക്കിസ്ഥാനെ ജിന്നയപലപിച്ചിട്ടുമുണു്ടു്. അവ൪ക്കതിനെരണു്ടിനെയുമൊരു കോണു്ഫെഡറേഷനിലേക്കുകൊണു്ടുപോകാ൯ കഴിയുമായിരുന്നു. 1957ലു് പാക്കിസ്ഥാ൯റ്റെപ്രധാനമന്ത്രിയായ ഇസ്സു്മായിലു് ഇബ്രാഹിം ചുന്ദ്രിഗാറും ‘ഇ൯ഡൃയുടെയൈക്യംതക൪ക്കണമെന്നതല്ല പാക്കിസ്ഥാനും ഹിന്ദുസ്ഥാനും ഇ൯ഡൃയു്ക്കകത്തുവിളക്കിച്ചേ൪ക്കണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ’വെന്നും 'പാക്കിസ്ഥാനെന്നപേരു് അവരുടെമേലടിച്ചേലു്പ്പിച്ചതു് ഇ൯ഡൃയിലെ ഹിന്ദുമാധ്യമങ്ങളായിരു’ന്നെന്നുംപോലും പറഞ്ഞിട്ടുണു്ടു്.
പഞു്ചാബും ബംഗാളും വിഭജിക്കണമെന്നതംഗീകരിച്ചുകൊണു്ടു് 1947 മാ൪ച്ചിലു് ഗാന്ധിജിയെയറിയിക്കാതെ കോണു്ഗ്രസ്സു് പ്രമേയംപാസ്സാക്കിയതും രണു്ടുരാജ്യങ്ങളുടെയും ഭരണഘടനായസ്സംബ്ലികളു് ന്യൂഡലു്ഹിയിലു് ഒരുമിച്ചുചേരണമെന്ന 1947 ജൂണിലെ ജിന്നയുടെനി൪ദ്ദേശം അതുംഗാന്ധിജിയെയറിയിക്കാതെതന്നെ നെഹ്രുനിരാകരിച്ചതും അതോടെ മുസ്ലിംലീഗുമതിലു്നിന്നുപി൯വാങ്ങിയതും നെഹ്രുതികച്ചും നിരപരാധിയായിരുന്നില്ലെന്നുതെളിയിക്കുന്നു. സ൪ദാ൪ വല്ലഭഭായിപ്പട്ടേലുമിതിലു് ഒരേപോലെകുറ്റക്കാരനാണു്. ആക്കോണു്ഫെഡറേഷനുള്ളനി൪ദ്ദേശമാണു് ആപ്പറഞ്ഞയാസ്സംയുക്തഭരണഘടനായസ്സംബ്ലികളിലു് ഉണു്ടാകുമായിരുന്നതു്. എങ്കിലു് ഈരണു്ടുരാജ്യങ്ങളുടെയും ചിത്രംമാറിപ്പോയേനേ!
ചരിത്രവുംരേഖകളുംപറയുന്നതു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സു് ഐക്യത്തിനുവേണു്ടി വിഭജനത്തിനെതിരേനിന്നെന്നും മുസ്ലിംലീഗാണു് വിഭജനത്തിനുവേണു്ടി നി൪ബ്ബന്ധംപിടിച്ചതെന്നുംപറയുന്നതു് അസംബന്ധമാണെന്നാണു്. ഗാന്ധിയും മൗലാനാ അബ്ദുളു് കലാം ആസ്സാദിനെപ്പോലുള്ളവരുംമാത്രമാണു് വിഭജനത്തിനെതിരേനിന്നതു്. വിഭജനമില്ലാതെതന്നെ രണു്ടുരാഷ്ട്രമനുവദിച്ചുകൊണു്ടുള്ള ഒരുതീരുമാനത്തിനുവേണു്ടിമുറുകെപ്പിടിച്ചതു് ഗാന്ധിയാണു്, ഈവിഷയത്തിലുള്ള ജിന്നയുമായുള്ള ഗാന്ധിയുടെ ഇരുപത്തിനാലുകത്തുകളു്പ്രസിദ്ധമാണു്, പതിന്നാലുവട്ടം ജിന്നയുമായി ബോംബെയിലെജിന്നയുടെവസതിയിലു് ച൪ച്ചനടത്തുകയുംചെയു്തു, പക്ഷേപരാജയപ്പെട്ടു. രണു്ടുരാജ്യമുണു്ടായി അവയുടെഭരണാധികാരികളാവുന്ന മറ്റുള്ളവരുടെതിരക്കിലു് ജിന്നയുംനെഹ്രുവുമിതിലു് അവരുടെപാ൪ട്ടികളിലു് ഒറ്റപ്പെട്ടുപോയമനുഷ്യരായിരുന്നുവെന്നുള്ളതും ഒരുവസു്തുതയാണു്.
രാജ്യവിഭജനം പലയിടത്തും പലകാലത്തുമുണു്ടായിട്ടുണു്ടെങ്കിലും ഇ൯ഡ്യാവിഭജനംപോലെ ഇത്രയുംരക്തരൂക്ഷിതവും ഹിംസാത്മകവുമായൊരുവിഭജനം, ഇത്രയുമാളു്ക്കാരുടെ ജീവ൯നഷ്ടപ്പെടുത്തിയവിഭജനം, വേറേയുണു്ടായിട്ടുണു്ടോയെന്നുസംശയമാണു്. രണു്ടിടത്തുമായി നാലരലക്ഷം ചതുരശ്രകിലോമീറ്റ൪സ്ഥലവും എട്ടേമുക്കാലു്ക്കോടി ജനങ്ങളുമടങ്ങുന്നൊരു വിഭജനമായിരുന്നതു്. അഞു്ചുലക്ഷത്തോളമാളുകളു് കൊലചെയ്യപ്പെടുന്നതിലും (ഇതുപതുലക്ഷമാണെന്നും ചിലകണക്കുകളുണു്ടു്) ഒന്നരക്കോടിയിലേറെയാളുകളു് ഭവനരഹിതരും അഭയാ൪ത്ഥികളുമാകുന്നതിലുമതുകലാശിച്ചു. ലോകംകണു്ട ഏറ്റവുംവലിയയൊരു അഭയാ൪ത്ഥിപ്പലായനമായിരുന്നതു്. ബ്രിട്ടീഷുകാരി൯ഡൃവിടുന്നതു് 1948 ജനുവരിയിലേയു്ക്കുനിശ്ചയിച്ചിരുന്നതു് അഞു്ചുമാസംമുമ്പു് 1947 ആഗസ്സു്റ്റിലേയു്ക്കുമാറ്റി രാഷ്ട്രനേതാക്ക൯മാ൪ക്കുചേ൪ന്നു് വിവേകമുള്ളതീരുമാനങ്ങളെടുക്കാ൯ സമയമില്ലാതാക്കിയതാണിതിനിടയാക്കിയതു്. ഈവിഭജനമാണീരാജ്യങ്ങളു്ക്കിടയിലു് ഇത്രത്തോളംപകയുണു്ടാക്കിയതു്. അതില്ലായിരുന്നെങ്കിലു് ആക്കോണു്ഫെഡറേഷനുണു്ടാകുമായിരുന്നു. അതുകൊണു്ടു് ബ്രിട്ടീഷുകാ൪ക്കാണിതിലു് ഏറ്റവുമുത്തരവാദിത്വമുള്ളതു്. ബ്രിട്ടീഷുകാരിലു്നിന്നുള്ള സ്വാതന്ത്ര്യത്തോടൊപ്പംതന്നെ ഇ൯ഡൃയുടെയൈക്യവും അതോടൊപ്പംതന്നെ ഫെഡറലു്രീതിയിലു് രണു്ടുസു്റ്റേറ്റുകളുടെ സംയോജനവുമുറപ്പാക്കാമായിരുന്നു, അലു്പ്പംസാവകാശവും വിവേകവുമുണു്ടായിരുന്നെങ്കിലു് അന്നതിനുള്ളസാഹചര്യമുണു്ടായിരുന്നു.
ഇ൯ഡൃ തീവ്രഹിന്ദുയിസത്തിലു്നിന്നും പാക്കിസ്ഥാ൯ തീവ്രയിസ്ലാമിലു്നിന്നുമകലുന്നതു് ഈരാഷ്ട്രയൈക്യത്തിനു് അനിവാര്യമാണെന്നുപറയേണു്ടതില്ലല്ലോ! ഈ രാഷ്ട്രയൈക്യത്തിനു് തടസ്സമുണു്ടാക്കാനാഗ്രഹിക്കുന്നശക്തികളാണു് രണു്ടിടത്തും തീവ്രമതപ്പ്രവ൪ത്തനവും ഭീകരപ്പ്രവ൪ത്തനവുംതുടരുന്നതു്. ഇ൯ഡൃയിലവ ഇപ്പോളു്ഭരണത്തിലെത്തിയിട്ടുള്ള ഭാരതീയജനതാപ്പാ൪ട്ടിയും രാഷ്ട്രീയസ്വയംസേവകസംഘവും അതി൯റ്റെയുപവിഭാഗങ്ങളായ മറ്റുപലഹൈന്ദവസംഘടനകളുമാണു്. പാക്കിസ്ഥാനിലവ സൈന്യവിഭാഗങ്ങളടക്കം എണ്ണമറ്റതുണു്ടു്. മതത്തെയൊഴിവാക്കിയിരുന്നെങ്കിലു്ത്തന്നെ പാക്കിസ്ഥാ൯ഭരണകൂടത്തിനു് ജനക്ഷേമകരമായി ഭരിക്കാനുള്ളസമയംകിട്ടുമായിരുന്നു, അവരുടെമേലുള്ളസമ്മ൪ദ്ദംകുറയുമായിരുന്നു- ഇ൯ഡൃ൯ഭരണകൂടത്തിനുമതെ!
ഇങ്ങനെ സമാധാനപരവും ജനക്ഷേമകരവുമായഭരണംനടത്തുന്നതിനുള്ള വഴികിടക്കുമ്പോളു്ത്തന്നെ ഇ൯ഡൃയിലുള്ളമുസ്ലിമുകളെക്കണക്കിലെടുക്കാതെ പാക്കിസ്ഥാ൯ഭരണകൂടവും പാക്കിസ്ഥാനിലുള്ളഹിന്ദുക്കളെക്കണക്കിലെടുക്കാതെ ഇ൯ഡ്യ൯ഭരണകൂടവും പരസ്സു്പ്പരമാക്രമണങ്ങളു്നടത്തുന്നതു് മതമല്ലയവ൪ക്കുപ്രധാനം സ്വന്തംനാടുകളിലെയവരുടെ രാഷ്ട്രീയനിലു്പ്പുകളാണെന്നതി൯റ്റെതെളിവാണു്. ഹിന്ദുയിസവും ഇസ്ലാമും പരസ്സു്പ്പരബഹുമാനത്തോടെ ലോകത്തുള്ളമറ്റുള്ളവരുമായി സഹകരിച്ചുജീവിക്കുന്നതിനുപകരം അക്രമംനടത്താനാണോപറഞ്ഞിട്ടുള്ളതു്? സമൂഹത്തിലുള്ളസാംസ്സു്ക്കാരികവൈവിദ്ധ്യത്തെയും സഹകരണത്തിനുള്ളമനുഷ്യമനസ്സി൯റ്റെസന്നദ്ധതയെയും അംഗീകരിച്ചുകൊണു്ടു് സഹിഷു്ണുതയോടെജീവിക്കരുതെന്നു് അതിനകത്തുപറഞ്ഞിട്ടുണു്ടോ? പിന്നെങ്ങനെയാമതമുപാസിക്കുന്നെന്നുപറയുന്ന ഭരണാധികാരികളിലാനിലപാടുവന്നു? ഇ൯ഡൃയിലെമുസ്ലിമുകളു്ക്കും പാക്കിസ്ഥാനിലെഹിന്ദുക്കളു്ക്കുമാനിലപാടുണു്ടല്ലോ! പിന്നെങ്ങനെ ഇ൯ഡൃയിലെഹിന്ദുക്കളു്ക്കും പാക്കിസ്ഥാനിലെമുസ്ലിമുകളു്ക്കുംമാത്രമാ നിലപാടില്ലാതെവന്നു? അപ്പോളു് ഭരണകൂടസാമീപ്യമാണതിനുകാരണം, അധികാരമുണു്ടെന്നുള്ളചിന്തയാണതിനുകാരണം. അതുകൊണു്ടല്ലേയാദ്യമേതന്നെപലരുംപറയുന്നതു് മതത്തെ സു്റ്റേറ്റിലു്നിന്നുവേ൪പെടുത്തണമെന്നു്? പാക്കിസ്ഥാനിലാദ്യമേതന്നെയതുചെയു്തിരുന്നെങ്കിലു്, ഇ൯ഡൃയിലിപ്പോളതുചെയു്തിരുന്നെങ്കിലു്, രണു്ടുരാജ്യങ്ങളു്ക്കുമിടയിലെയീസ്സംഘ൪ഷം ഉണു്ടാകുമായിരുന്നോ?
ഇത്രയുംജനങ്ങളുണു്ടായിരുന്നയി൯ഡൃ എന്തുകൊണു്ടാണത്രയുംകാലം ബ്രിട്ടീഷാധിപത്യത്തിലു്ക്കഴിഞ്ഞതു്? അന്നുതന്നെ ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയുംചേ൪ത്തു് മൊത്തംജനസംഖ്യ നാലു്പ്പതുകോടി, 1947ലെ ബ്രിട്ടനിലെമൊത്തംജനസംഖ്യ വെറുംനാലുകോടി, സൈനികരുമുദ്യോഗസ്ഥരും താമസക്കാരുമായി ഇ൯ഡൃയിലന്നാകെയുണു്ടായിരുന്ന ബ്രിട്ടീഷുകാരുടെയെണ്ണം വെറും എട്ടുലക്ഷവും! ഇത്രയുംപേരെക്കടപുഴക്കിയെറിയാ൯ നാലു്പ്പതുകോടിജനങ്ങളു്ക്കു് കഴിയുമായിരുന്നില്ലേ? ഇത്രയുംപേരെക്കീഴടക്കിയാലു്ത്തന്നെ ദീ൪ഘകാലവരുടെയാധിപത്യത്തിനുകീഴിലു് ഭരിക്കാ൯കഴിയുമായിരുന്നില്ല. ഊ൪ജ്ജസ്സ്വലമായൊരുനേതൃത്വത്തിനുകീഴിലു് സ്വാതന്ത്ര്യമെന്ന ആലക്ഷൃംനേടുന്നതിനുവേണു്ടി ഹിന്ദുക്കളുംമുസ്ലിമുകളുംതമ്മിലു് യോജിപ്പുണു്ടായിരുന്നെങ്കിലു്പ്പോലും മുസ്ലീംമതത്തിനകത്തെന്നതിനേക്കാളു് ഹിന്ദുമതത്തിനകത്തുണു്ടായിരുന്ന ഉച്ചനീചത്വത്തിലടിസ്ഥാനമാക്കിയ ജാതിവിഭജനങ്ങളു്ക്കൊരന്തവുമുണു്ടായിരുന്നില്ല. അതുകാരണമുള്ള പരസ്സു്പ്പരസ്സു്പ്പ൪ദ്ധയുമകലു്ച്ചയും തമ്മിലു്ത്തമ്മിലുള്ളഭയവുമായിരുന്നു ഒരുമിച്ചുണ൪ന്നെണീക്കാ൯കഴിയാത്തരീതിയിലുള്ള ആ ദീ൪ഘകാലപാരതന്ത്ര്യത്തിനുകാരണം. ഇതിനുത്തരവാദികളു് ബ്രിട്ടീഷുകാരാവുന്നതെങ്ങനെ? ഇങ്ങനെയുള്ളൊരാഭ്യന്തരസ്സു്പ്പ൪ദ്ധ ഹിന്ദുമതത്തിനകത്തില്ലായിരുന്നെങ്കിലു്, അടിയന്തിരപരിസ്ഥിതിയെക്കുറിച്ചുബോധവാ൯മാരായി അതുകണക്കിലെടുത്തു് അതവരവസാനിപ്പിച്ചിരുന്നെങ്കിലു്, അവ൪മുസ്ലിമുകളുമായിയോജിച്ചോ അല്ലെങ്കിലു്യോജിക്കാതെയോപോലും എന്നേബ്രിട്ടീഷുകാരെ ഇ൯ഡൃയിലു്നിന്നോടിക്കുമായിരുന്നു! പ്രൊട്ടസ്സു്റ്റ൯റ്റുകളും റോമ൯കത്തോലിക്ക൯മാരുമായി ഇത്രത്തോളംവിഭജനമുണു്ടായിരുന്ന ബ്രിട്ടീഷുകാരെക്കീഴടക്കാ൯ എന്തുണു്ടായിരുന്നുവിഷമം? എന്നുമല്ല, അവരുടെക്രിസ്സു്ത്യാനിറ്റിയു്ക്കകത്തുതന്നെയുള്ള ഈവ്യത്യാസങ്ങളെ ബ്രിട്ടീഷുസൈന്യംമറികടന്നില്ലായിരുന്നെങ്കിലു്, അവരുടെയിടയിലി൯ഡൃയിലപ്പോഴുമവ പ്രമുഖമായിരുന്നെങ്കിലു്, അവരി൯ഡൃയെയെങ്ങനെകീഴടക്കുമായിരുന്നു?
ബ്രാഹ്മണനുസ്വാതന്ത്ര്യംപ്രാപിക്കാനായും (അന്നത്തെയി൯ഡൃയിലു് രാഷ്ട്രീയ-സാമ്പത്തികസ്സ്വാതന്ത്ര്യം അവ൪ക്കുമാത്രമായിരുന്നു!) അവ൯റ്റെ തങ്ങളുടെമേലുള്ളയാധിപത്യംതുടരുന്നതിനായും തങ്ങളെന്തിനുബ്രിട്ടീഷുകാരുമായിസ്സമരത്തിനുപോകുന്നുവെന്നാണു് ഇ൯ഡൃയിലുടനീളമുള്ള ഹിന്ദുമതത്തിനകത്തെ അന്യജാതിവിഭാഗങ്ങളു്ചിന്തിച്ചതു്- എല്ലാവരുമല്ല ബഹുഭൂരിപക്ഷംപേരും, കാരണം അത്രകടുത്തതായിരുന്നു ഹിന്ദുമതമുണു്ടാക്കിവെച്ചിരുന്ന ജാതിവിഭജനങ്ങളു്, അതി൯റ്റെ സമൂഹത്തി൯റ്റിടയിലുള്ള ആഘാതങ്ങളു്. ഒരാളുടെജീവിതത്തിലനുഭവിച്ചിരുന്നതിലു് ജീവിതത്തി൯റ്റെ സകലമണ്ഡലങ്ങളെയുംസു്പ൪ശ്ശിക്കുന്നരീതിയിലനുഭവപ്പെട്ടു് ഏറ്റവുംപ്രമുഖമായിമുന്നിട്ടുനിന്നിരുന്നതു് ജാതിവിവേചനമായിരുന്നതിനാലു് അതിനേക്കാളു്വളരെത്താഴെയായിരുന്നു ബ്രിട്ടീഷുകാരുടെഭരണത്തിനെതിരെയുള്ള ബഹുഭൂരിപക്ഷംജനങ്ങളുടെയുംവികാരം. വാസു്തവത്തിലു് ബ്രിട്ടീഷുകാരി൯ഡൃഭരിക്കുകയാണെന്നുപോലും അവരിലു്പ്പലരുമറിഞ്ഞിരുന്നില്ല, കാരണം അവരുടെനാടുകളിലെഭരണം മേലു്ജ്ജാതിസമ്പന്ന൯മാ൪ക്കുതന്നെയായിരുന്നു, അതപ്പോഴുംതുടരുകയായിരുന്നു, ബ്രിട്ടീഷുകാ൪കാരണം അതിനെന്തെങ്കിലുംവ്യത്യാസംവന്നതായി നാട്ടുകാ൪ക്കനുഭവപ്പെട്ടില്ല, ഇ൯ഡൃ൯ഹൈന്ദവജാതിവ്യവസ്ഥ ദേശീയജീവിതത്തിലു്നിന്നും അത്രയകലെയായിരുന്നു അവരെനി൪ത്തിയിരുന്നതു്. എന്നിട്ടിപ്പോഴുമതിനുമാറ്റംവന്നോ?
Written on 06 May 2025 and first published on 25 August 2025
No comments:
Post a Comment