മണിക്കൂറുകളു്കഴിഞ്ഞിരുന്നെങ്കിലു് അയാളു്രാജാവല്ലാതായി ഇ൯ഡൃയുമായിക്കരാറൊപ്പിടാനോ കാഷു്മീരി൯ഡൃയിലു്ച്ചേരാനോ ഇടയാകില്ലായിരുന്നു. ഇ൯ഡൃ ആമണിക്കൂറുകളു്ക്കുകൊടുക്കേണു്ടിവന്നവിലയാണു് ജമ്മു-കാഷു്മീരിനുനലു്കിയപ്രത്യേകപദവി. എന്തുകൊണു്ടാണിത്രയുംരാജ്യങ്ങളു്ക്കു് കാഷു്മീരിലിത്രതാലു്പ്പര്യം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
ബ്രിട്ടീഷുഭരണത്തിനുകീഴിലു് ഇ൯ഡൃയിലു് അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളാണുണു്ടായിരുന്നതു്. 1947ലു് രാജ്യവിഭജനത്തോടെ ഇവയിലു് കാഷു്മീരൊഴികെയുള്ളവ ഇ൯ഡൃയിലോ പാക്കിസ്ഥാനിലോചേ൪ന്നു. കാഷു്മീ൪ ഒരിടത്തുംചേരണു്ടെന്നാണുതീരുമാനിച്ചതു്. എന്നിട്ടു് രണു്ടുപേരുമായുംച൪ച്ചകളു്നടത്തി. രാജാവുഹരിസിംഗു് ഇ൯ഡൃയുമായി ഒരുടമ്പടിയിലേ൪പ്പെടുന്നതിനുമുമ്പു് കാഷു്മീ൪ പാക്കിസ്ഥാനുമായൊരുടമ്പടിയിലേ൪പ്പെട്ടു. അതി൯റ്റെബലത്തിലു് ഇ൯ഡൃയിടപെടുന്നതിനുമുമ്പു് എത്രയുംവേഗം കാഷു്മീരിനെക്കീഴടക്കുന്നതിനുവേണു്ടി പാക്കിസ്ഥാ൯ അവിടേയു്ക്കുള്ള എണ്ണയുംഭക്ഷണവുംതടയുകയും പാക്കിസ്ഥാ൯മുസ്ലിംസേനകളു് കാഷു്മീരിലേയു്ക്കുമാ൪ച്ചുചെയു്തു് അവകാശംസ്ഥാപിച്ചെടുക്കാനും അവിടെയുള്ളമുസ്ലിംജനതയെനയിക്കുന്ന ഹിന്ദുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കാനും ശ്രമിക്കുകയുംചെയു്തപ്പോളു്മാത്രമാണു് ആരാജാവു് ഇ൯ഡൃയോടുസഹായമഭ്യ൪ത്ഥിച്ചതും സഹായംലഭിച്ചതും അയാളു്ത൯റ്റെരാജ്യത്തെ ഇ൯ഡൃ൯യൂണിയനിലു്ച്ചേ൪ത്തതും. ത൯റ്റെജനത പാക്കിസ്ഥാനിലു്ച്ചേരാനാഗ്രഹിച്ചെന്നും രാജാവു് ഇ൯ഡൃയിലു്ച്ചേ൪ന്നെന്നുംവ്യക്തമാണു്. പാക്കിസ്ഥാനിലു്ച്ചേരണു്ടെന്നാഗ്രഹിച്ചിരുന്നതു് അവിടത്തെ ഒരുഹിന്ദുഭൂരിപക്ഷപ്പ്രദേശമായിരുന്ന ജമ്മുവിലെജനങ്ങളു്മാത്രമായിരുന്നെന്നുംവ്യക്തമാണു്.
കാഷു്മീ൪രാജാവിനെതിരെയന്നു് മുജാഹിദ്ദീനുകളു്നടത്തിയവിപ്ലവം വിജയിച്ചിരുന്നെങ്കിലു് ഹരിസിംഗുരാജാവുരാജാവല്ലാതാവുകയും ഇ൯ഡൃയിലു്ച്ചേ൪ന്നുകൊണു്ടൊരുടമ്പടിയിലൊപ്പിടാ൯ അ൪ഹനല്ലാതാവുകയുംചെയു്തേനേ. അതുകൊണു്ടാണു് അതങ്ങനെയല്ലാതാവുന്നതിനുമുമ്പു് ഇ൯ഡൃയിലൊരു ഭരണഘടനാപരമായ വിശിഷ്ടപദവിസമ്മതിച്ചുകൊണു്ടുതന്നെ ഇ൯ഡൃയിലു്ച്ചേ൪ന്നുകൊണു്ടുള്ളകരാറൊപ്പിടുവിച്ചു് ഇ൯ഡൃയുമൊപ്പിട്ടു് ഇ൯ഡൃ൯സൈന്യമിറങ്ങി മുജാഹിദ്ദീനുകളെ ശ്രീനഗറിലെത്താ൯സമ്മതിക്കാതെ അവരതിനകമെത്തിച്ചേ൪ന്നിരുന്ന ബാരാമുള്ളയിലു്ത്തന്നെനി൪ത്തിയതും അതുവരെയുള്ളപ്രദേശങ്ങളു് പാക്കധീനകാഷു്മീരെന്നപേരിലു് അവരുടെകൈയ്യിലായതും മൂന്നിലു്രണു്ടുഭാഗം ഇ൯ഡൃയുടെകൈയ്യിലായതും. വളരെനേരിയയൊരുരക്ഷപ്പെടലാണു് ഇ൯ഡൃയുമായുള്ളയൊപ്പുവെയു്ക്കലിലൂടെ കാഷു്മീ൪രാജാവുനടത്തിയതു്. മണിക്കൂറുകളു്കഴിഞ്ഞിരുന്നെങ്കിലു് അയാളു്രാജാവല്ലാതായി ഇ൯ഡൃയുമായിക്കരാറൊപ്പിടാനോ കാഷു്മീരി൯ഡൃയിലു്ച്ചേരാനോ ഇടയാകില്ലായിരുന്നു. ഇ൯ഡൃ ചരിത്രത്തിലു്സ്ഥാനംപിടിച്ച ആമണിക്കൂറുകളു്ക്കുകൊടുക്കേണു്ടിവന്നവിലയാണു് ജമ്മു-കാഷു്മീരിനുനലു്കിയ പ്രത്യേകപദവി. അയാളു്ക്കാപ്പ്രതിസന്ധിഘട്ടത്തിലു് ആദ്യമായുണു്ടാക്കിയകരാറി൯പ്രകാരം പാക്കിസ്ഥാനിലു്ത്തന്നെചേരാമായിരുന്നെന്നതവശേഷിക്കുന്നു. മഹാരാജാ ഹരിസിംഗി൯റ്റെമകനായിരുന്നു ജമ്മു-കാഷു്മീരിലെയാദ്യത്തെഗവ൪ണ്ണറായി ഇ൯ഡ്യാഗവണു്മെ൯റ്റുനിയമിച്ച ഡോ. കരണു് സിംഗു്. ഇയാളൊരി൯ഡ്യാപ്പക്ഷപാതിയാണു്. കാഷു്മീരിനെ ഇ൯ഡ്യയിലു്ലയിപ്പിച്ചതന്തിമമാണെന്നാണിയാളു്പറഞ്ഞതു്.
അന്താരാഷ്ട്രനിയമങ്ങളനുസരിച്ചു് കാഷു്മീരിനു് ഇ൯ഡൃ൯യൂണിയനുമായി ഇതുപോലൊരുകരാറൊപ്പിടത്തക്ക ഗവണു്മെ൯റ്റായിരിക്കണമെങ്കിലു് അതിനു് ആരാജ്യത്തെ വിദേശകാര്യമടക്കമുള്ള സകലകാര്യങ്ങളിലുംപരമാധികാരമുണു്ടായിരിക്കണം. ഇവിടെ വിദേശകാര്യങ്ങളിലാരാജാവി൯റ്റെഗവണു്മെ൯റ്റിനു് ആസമയത്തു് പരമാധികാരമില്ലായിരുന്നുവെന്നതൊരുവസു്തുതയാണു്, അതു് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണു്. അതും പാക്കിസ്ഥാ൯റ്റെയും മറ്റുപലരാജ്യങ്ങളുടെയുംദൃഷ്ടിയിലു് ആക്കരാറസ്ഥിരപ്പെടുത്തുന്നതായിനിലനിലു്ക്കുന്നു.
ഇ൯ഡൃയു്ക്കുകാഷു്മീരി൯റ്റെമേലൊരു നിയമപരമായ പൂ൪ണ്ണയവകാശംതന്നെയുണു്ടായിരുന്നെങ്കിലു് അവിടെയൊരുഹിതപരിശോധനനടത്തണമെന്നു് ആദ്യകാലത്തു് എന്തുകൊണു്ടാണി൯ഡൃയാവശ്യപ്പെട്ടതെന്നും അതുനടത്തുവാ൯ ഐക്യരാഷ്ട്രസംഘടനയുടെ സെക്ക്യൂരിറ്റിക്കൗണു്സ്സിലും യുണൈറ്റഡു് നേഷ൯സ്സു് കമ്മിഷ൯ ഫോ൪ ഇ൯ഡ്യാ ആ൯ഡു് പാക്കിസ്ഥാനുംപറഞ്ഞപ്പോളു് എന്തുകൊണു്ടാണി൯ഡൃയതിനുവിസമ്മതിച്ചതെന്നും പാക്കിസ്ഥാ൯ചോദിച്ചിരുന്നു. രണു്ടുരാജ്യത്തി൯റ്റെയുംസൈന്യത്തി൯റ്റെ അവിടത്തെസ്സാന്നിധ്യമാണു് യഥാ൪ത്ഥത്തിലതിനൊരുതടസ്സം. പരസ്സു്പ്പരമവിശ്വാസമായതുകൊണു്ടു് ആ ഹിതപരിശോധനനടത്തത്തക്കരീതിയിലു് ഒരുനിമിഷംപോലുമവരെപ്പി൯വലിക്കാ൯ രണു്ടുരാജ്യങ്ങളുംതയാറുമല്ല. അതിനേക്കാളു്ഗുരുതരമായകാരണങ്ങളു് രണു്ടുരാജ്യങ്ങളിലെയുംരാഷ്ട്രീയനേതൃത്വങ്ങളു്ക്കു് അവരുടെമതരാഷ്ട്രീയപരവും കോ൪പ്പറേറ്റുപരവുമായ പരിണാമങ്ങളു്കാരണം പിന്നീടുവന്നുചേരുകയുംചെയു്തു. ഒരുഹിതപരിശോധനനടത്തിയാലെന്തുസംഭവിക്കുമെന്നതിലു് കാഷു്മീരിലെജനങ്ങളുമായിപ്പോളു് രണു്ടുരാജ്യങ്ങളിലെഗവണു്മെ൯റ്റുകളുമവിശ്വാസത്തിലാണു്- അവ൪പഴയപോലെയൊരു സ്വതന്ത്രരാജ്യമായിനിലു്ക്കാ൯തീരുമാനിച്ചാലോ!
സൈന്യത്തെപ്പി൯വലിച്ചു് ഹിതപരിശോധനയു്ക്കുകളമൊരുക്കാമെന്നു് സെക്ക്യൂരിറ്റിക്കൗണു്സ്സിലി൯റ്റെ റിസ്സൊല്യൂഷ൯മേലു് 1948 ആഗസ്സു്റ്റു് 13നു് രണു്ടുരാജ്യങ്ങളുംസമ്മതിച്ചിരുന്നതാണെങ്കിലും എഴുപത്തെട്ടുവ൪ഷംകഴിഞ്ഞിട്ടും ഇപ്പോഴുമതുനടന്നിട്ടില്ല. ആത്തീരുമാനമസ്ഥിരപ്പെട്ടതുപോലെയാണു് രണു്ടുരാജ്യങ്ങളുംപെരുമാറുന്നതു്. സ്വന്തംതീരുമാനമെടുക്കുന്നതിലു് തലമുറമൂന്നുകടന്നുപോയെങ്കിലും അവിടത്തെജനങ്ങളു്ക്കൊരവകാശമില്ലേ?
എന്തുകൊണു്ടാണിത്രയുംരാജ്യങ്ങളു്ക്കു് കാഷു്മീരിലിത്രതാലു്പ്പര്യം? അഫു്ഘാനിസ്ഥാനിലോട്ടും ചൈനയിലോട്ടും ഇ൯ഡൃയിലോട്ടും പാക്കിസ്ഥാനിലോട്ടുമൊക്കെ നേരിട്ടുകടന്നുചെല്ലാവുന്ന ഭൂസ്ഥാനംമാത്രമല്ല അതി൯റ്റെജലവിഭവങ്ങളുംകൂടിയാണു് കാഷു്മീരിനെ ഈയെല്ലാരാജ്യങ്ങളു്ക്കും താലു്പ്പര്യമുള്ളതാക്കുന്നതു്. പാക്കിസ്ഥാനിലേയു്ക്കൊഴുകുന്നതും പാക്കിസ്ഥാനിലെ കൃഷിഭൂമികളു്ക്കനിവാര്യവുമായ എതാണു്ടുമുഴുവനെല്ലാനദികളുടെയുംസ്രോതസ്സു് കാഷു്മീരിലാണു്. കാഷു്മീരിനെക്കൈവിടുന്നുവെന്നുവന്നാലു് പാക്കിസ്ഥാ൯ ജലംകൈവിടുന്നുവെന്നാണു്. അതുകൊണു്ടാണു് അതി൯റ്റെയൊരുഭാഗമെങ്കിലുമവ൪ എത്രയുദ്ധംചെയു്തും കൈയ്യിലാക്കിവെച്ചിരിക്കുന്നതു്. ഭൂസ്ഥാനപരമായപ്രയോജനമുണു്ടെങ്കിലും മറ്റുപ്രയോജനമൊന്നുമില്ലെങ്കിലു്പ്പോലും കാഷു്മീ൪കൈയ്യിലു്വെച്ചാലു് പാക്കിസ്ഥാ൯റ്റെജലംതടയാമെന്നതാണു് ഇ൯ഡൃയു്ക്കുമാക൪ഷകമായിട്ടുള്ളതു്. 1948ലു് അങ്ങനെചെയ്യുകയുംചെയു്തു, അതാണുലോകബാങ്കിടപെട്ടു് അവ൪തമ്മിലു്യുദ്ധവിരാമമുണു്ടാക്കാ൯ കാരണമായതും. ഇവിടെനിന്നുള്ളനദികളിലു്നിന്നുള്ള ജലസേചനമാവശ്യമുള്ളകൃഷിഭൂമികളു് ഇ൯ഡൃയിലേതിനേക്കാളു് മൂന്നിരട്ടിയുണു്ടുപാക്കിസ്ഥാനിലു്.
ഈ കാഷു്മീരി൯മേലുള്ള അവകാശവാദവിഷയമൊക്കെത്തുടങ്ങിയകാലത്തു് ഇ൯ഡൃയെന്നപോലെ പാക്കിസ്ഥാനും ഒരുദീ൪ഘകാലമായുണു്ടായിരുന്ന സ്വാതന്ത്ര്യസമരത്തി൯റ്റെയും അതുകഴിഞ്ഞുണു്ടായവിഭജനത്തി൯റ്റെ അഭയാ൪ത്ഥിപ്പ്രവാഹവും കൂട്ടക്കൊലകളുമടക്കമുള്ളവയുണു്ടാക്കിയ അനന്തരഫലങ്ങളുടെയുംഫലമായി ക്ഷീണിതരായിരുന്നുവെന്നതൊരുവസു്തുതയാണു്. പുതുരാഷ്ട്രങ്ങളെന്നനിലയിലവ൪ക്കൂ൪ജ്ജംകുറവായിരുന്നു. അല്ലെങ്കിലിതിലന്നുതന്നെ രണു്ടുരാജ്യത്തി൯റ്റെയുമന്തസ്സുകാത്തുകൊണു്ടുള്ള ക്രിയാത്മകമായനടപടികളു്തന്നെയുണു്ടാകുമായിരുന്നു, കാരണമതിനുള്ളദേശീയനേതാക്കളന്നുണു്ടായിരുന്നു.
ഇ൯ഡൃയിലെ വാണിജ്യബിസിനസ്സുകോ൪പ്പറേഷനുകളു്ക്കു് ഏറ്റവുംതലവേദനയായിരുന്നൊരാ൪ട്ടിക്കിളാണു് ഭരണഘടനയിലേ 35-എ. കാഷു്മീരിലെ സ്ഥിരതാമസക്കാരല്ലാത്തവ൪ക്കവിടെ ഭൂമിവാങ്ങാ൯ ആ൪ട്ടിക്കിളു്പ്രകാരംവിലക്കുള്ളതു് മറ്റുസംസ്ഥാനങ്ങളിലെപ്പോലെയവിടെക്കുടിയിരുന്നു് അവരുടെബിസിനസ്സുകളു്വള൪ത്താനവ൪ക്കു് തടസ്സമായിരുന്നു, അതസാധ്യമാക്കിയിരുന്നു. അവ൪തന്നെയവ൪ക്കുവേണു്ടി ഭരണത്തിലെത്തിച്ച ഹിന്ദുക്കോ൪പ്പറേറ്റുപാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയും അവരുടെപ്രധാനമന്ത്രിനരേന്ദ്രമോദിയും അവ൪ക്കുവേണു്ടിയായാ൪ട്ടിക്കിളു്മരവിപ്പിച്ചു് അവരുടെതടസ്സംനീക്കിക്കൊടുത്തു. അതിനുശേഷംകാഷു്മീരിലു് ഈക്കോ൪പ്പറേറ്റുകളുടെകടന്നുകയറ്റമാണു്. അമിതവ്യവസായകേന്ദ്രീകരണത്തിലൂടെ കാഷു്മീരിലെ ഇപ്പോളു്ത്തന്നെയതിലോലമായ പരിസ്ഥിതിയാവാസവ്യവസ്ഥയാണുതകരാ൯പോകുന്നതു്. ഹിമാലയത്തിലടിഞ്ഞുകൂടുന്നകാ൪ബ്ബണു്തരികളു് കാറ്റിലൂടെ യൂറോപ്പുവരെയുംകാലാവസ്ഥാവ്യതിയാനമുണു്ടാക്കുന്നതു് പലപഠനങ്ങളിലൂടെയും മുന്നറിയിപ്പുകളായിനമ്മുടെമുന്നിലുണു്ടു്. ഇതിലൂടെയുള്ളകൂട്ടക്കുടിയേറ്റം നൂറ്റാണു്ടുകളായവിടെയുള്ള സാമൂഹ്യഘടനയെയുംതക൪ക്കുകയില്ലേ? അവരുടെസൗകര്യത്തിനുവേണു്ടി ജമ്മു-കാഷു്മീരിനെ ജമ്മുവെന്നും കാഷു്മീരെന്നും ലഡാക്കെന്നും മൂന്നായിവിഭജിച്ചുംകൊടുത്തു. ആരാണുവിഭജനവാദംനടത്തിയതും ആദ്യമായി വിഭജനംനടപ്പിലാക്കിയതും? ഇതു് ആകു്സ്സെഷനോ സെസ്സേഷനോ, ലയനമോ വിഘടിക്കലോ? ഒരിക്കലാരംഭിച്ചുകഴിഞ്ഞസ്ഥിതിക്കു് ഇനിയുംകൂടുതലു്വിഭജനവും വിഘടനവുംരക്തച്ചൊരിച്ചിലുമുണു്ടാക്കാനിതു് ആക്കംകൂട്ടുകയല്ലേയുള്ളൂ? കാഷു്മീരി൯റ്റെയി൯ഡൃയുമായുളളയയനക്കരാ൪ അസ്ഥിരപ്പെട്ടതി൯റ്റെകാരണമായിച്ചൂണു്ടിക്കാട്ടുന്നതു് ഈയാ൪ട്ടിക്കിളി൯റ്റെറദ്ദാക്കലുംകൂടിയാണു്.
ഇതിനെയൊക്കെസ്സംബന്ധിച്ചുണു്ടായിട്ടുള്ള കോടതിവിധികളു് ബീജേപ്പീരാഷ്ട്രീയംനടത്തുന്നതു് കോടതിയിലൂടെയാണെന്നനിരാശയാണു് കാഷു്മീ൪ജനങ്ങളിലുണു്ടാക്കിയിട്ടുള്ളതു്. അതിലൊന്നുമാത്രമാണു് ആ൪ട്ടിക്കിളു് 35-എ നീക്കംചെയു്തതുശരിവെച്ചുകൊണു്ടുള്ളവിധിയും. സുപ്രീംകോടതിപോലും അവരുടേതല്ലെന്നാണവരിപ്പോളു്ക്കരുതുന്നതു്. ജുഡീഷ്യറിയുമൊരുപക്ഷേയതൊരു അഭിമാനമായാവുംകൂട്ടുന്നുണു്ടാവുക! ഈജനങ്ങളു്ക്കുപരാതിയുണു്ടെങ്കിലവ൪ സുപ്രീംകോടതിയുടെയുംമുകളിലെവിടെപ്പോകും? ആ൪ട്ടിക്കിളു് 35-ഏയിലുള്ള ഫുളു്ക്കോഡിലു്ത്തന്നെപറയുന്നതു് അതുഭേദഗതിവരുത്താ൯പാടില്ലെന്നും അതുഭേദഗതിയോ പരിഷു്ക്കരണമോ നീക്കംചെയ്യലോ ചെയ്യണമെങ്കിലു് അതിനുരൂപംകൊടുത്ത ഭരണഘടനായസ്സംബ്ലിതന്നെവിളിച്ചുകൂട്ടണമെന്നുമാണു്! ഭരണഘടനയെഴുതിയവ൪ അത്രമോശക്കാരായിരുന്നുവെന്നാണോ ഇവ൪കരുതിയതു്? ഇ൯ഡൃയിലെ രാഷ്ട്രീയ-നിയമ-രാഷ്ട്രതന്ത്രജ്ഞതാമേഖലകളിലെ ക്രീമാണതെഴുതിയതു്! അവരോടുതാരതമ്യംചെയ്യുമ്പോളു് ഇവരൊക്കെയാരാണു്? ഇവ൪ക്കത്രപ്രഗത്ഭമായതെന്തെങ്കിലുമെഴുതാ൯കഴിയുമോ? എത്രലളിതമായാണതിനെയിരുന്നു് കോ൪പ്പറേറ്റുരാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടി വ്യാഖ്യാനിച്ചുമറിക്കുന്നതു്! പിരിച്ചുവിട്ടകണു്സ്സു്റ്റിറ്റുവെ൯റ്റസ്സംബ്ലി ഇനിയെങ്ങനെവിളിച്ചുകൂട്ടും? അതുകൊണു്ടുനിലവിലുള്ളവാദം അതുവിളിച്ചുകൂട്ടാതെ അതുഭേദഗതിചെയു്തതുതന്നെ നിയമവിരുദ്ധമാണെന്നാണു്. സകലരും ഹിന്ദുരാഷ്ട്രമുണു്ടാക്കാ൯തുള്ളിക്കൊണു്ടുനിലു്ക്കുമ്പോളു് ഇതൊക്കെയാരോടുപറയാ൯!
…..
…..
Written on 17 May 2025 and first published on 29 August 2025
No comments:
Post a Comment