Wednesday, 6 August 2025

1922. പാക്കിസ്ഥാനു് ഇ൯ഡൃയെപ്പോലെയൊരു ജനാധിപത്യരാജ്യമായിത്തുടരാ൯കഴിയാത്തതിലു്, മതരാജ്യമായിമാറിയതിലു്, ലജ്ജയുണു്ടാകേണു്ടതാണു്; അതുമാറ്റിയതിനവ൪ ബീജേപ്പീയുടെയി൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയോടു് നന്ദിയുള്ളവരാണു്

1922

പാക്കിസ്ഥാനു് ഇ൯ഡൃയെപ്പോലെയൊരു ജനാധിപത്യരാജ്യമായിത്തുടരാ൯കഴിയാത്തതിലു്, മതരാജ്യമായിമാറിയതിലു്, ലജ്ജയുണു്ടാകേണു്ടതാണു്; അതുമാറ്റിയതിനവ൪ ബീജേപ്പീയുടെയി൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയോടു് നന്ദിയുള്ളവരാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഇ൯ഡൃയോടൊപ്പം അതേദിവസം അതേസമയം ഒരുജനാധിപത്യരാജ്യമായിജനിച്ച പാക്കിസ്ഥാനു് ഇ൯ഡൃയെപ്പോലെയൊരു ജനാധിപത്യരാജ്യമായിത്തുടരാ൯കഴിയാത്തതിലും ഒരു മതാധിപത്യരാജ്യമായിമാറിയതിലും ലജ്ജയുണു്ടാകേണു്ടതാണു്. ഈലജ്ജയവ൪കടിച്ചിറക്കിക്കഴിഞ്ഞതു് അതിനുകാരണക്കാരായ ഇ൯ഡൃയിലെ കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെഭരണം മതയാവേശപ്പ്രചരണത്തിലൂടെയട്ടിമറിച്ചു് തികച്ചുംമതചിന്തകളുള്ള ഭാരതീയജനതാപ്പാ൪ട്ടിപോലൊരുപാ൪ട്ടി ഇ൯ഡൃയിലുണു്ടായി അതിലൂടെ ഇ൯ഡൃയെയുമൊരു ഹിന്ദുമതാധിപത്യരാജ്യമാക്കി മാറ്റാ൯കഴിയുന്നതുവരെയാണു്. 1973ലു് സ്വയമൊരു മുസ്ലിംമതാധിപത്യരാജ്യമായിമാറുന്നതുവരെ ആധുനികലോകസമൂഹത്തി൯റ്റെമുന്നിലു് അവരനുഭവിച്ചയീയപമാനം അവരവസാനിപ്പിച്ചതു് 2010-20കളിലു് ബീജേപ്പീ ഇ൯ഡൃയെയൊരു ഹിന്ദുമതാധിപത്യമായിമാറ്റിയതോടെയാണു്. അപ്പോളു്രണു്ടും ജനാധിപത്യമവസാനിപ്പിച്ചമതാധിപത്യരാജ്യങ്ങളായി, ലോകസമൂഹത്തി൯റ്റെമുന്നിലൊരുപോലായി. ഇടയു്ക്കിടയു്ക്കുരണു്ടുപേരുടെയും അതാതുരാജ്യങ്ങളിലെരാഷ്ട്രീയനേട്ടങ്ങളു്ക്കും ഭരണത്തുട൪ച്ചയു്ക്കുമായി രണു്ടുപേരും ചിലയുദ്ധക്കസ൪ത്തുകളൊക്കെക്കാണിച്ചു് സന്ധിയിലു്ക്കഴിയാനാഗ്രഹിക്കുന്ന ജനങ്ങളെക്കുഴയു്ക്കാറുണു്ടെങ്കിലും ഇ൯ഡൃയിലും ഭാരതീയജനതാപ്പാ൪ട്ടിയിലൂടെ ഹിന്ദുമതാധിപത്യമായതിനുശേഷം പാക്കിസ്ഥാനെയതിലൂടെയൊരു മാന്യനായിമാറ്റിയതി൯റ്റെ നന്ദിയവ൪ക്കുബീജേപ്പീയുടെയി൯ഡൃ൯പ്രധാനമന്ത്രി നരേന്ദ്രമോദിയോടുണു്ടു്. പ്രത്യക്ഷത്തിലു്ശ്ശത്രുതയെന്നുതോന്നിപ്പിക്കുന്ന പലനടപടികളിലൂടെയും അവരതിനുരാഷ്ട്രീയപ്രത്യുപകാരം ചെയ്യുന്നുമുണു്ടു്. രാഷ്ട്രീയത്തിലു് ഉന്നമൊന്നെങ്കിലു് ലകു്ഷ്യംമറ്റൊന്നല്ലേ!

മതമാണു് ഇ൯ഡ്യാവിഭജനത്തിനുകാരണമായതെങ്കിലും, ഇ൯ഡൃയിലു്നിന്നുവേ൪പെട്ടു് മുസ്ലിമുകളു്ക്കുസ്വന്തമായൊരു രാജ്യമുണു്ടാകണമെന്നയാഗ്രഹമാണു് രാജ്യത്തി൯റ്റെസ്ഥാപനത്തിനുകാരണമായതെങ്കിലും, പാക്കിസ്ഥാ൯തുടക്കത്തിലൊരു മതാധിപത്യമാകാനുദ്ദേശിച്ചിരുന്നില്ലെന്നതുവ്യക്തമാണു്, കാരണം അതിനുള്ളനടപടികളന്നുണു്ടായില്ല. മതത്തി൯റ്റെയാധിപത്യമില്ലാത്ത ജനാധിപത്യമുള്ളമുസ്ലിംദേശീയതയുള്ള ഒരുരാജ്യമാണവരുദ്ദേശിച്ചിരുന്നതെന്നുതെളിവുകളുണു്ടു്. ഇ൯ഡൃയുടെയും പാക്കിസ്ഥാ൯റ്റെയും സ്വാതന്ത്ര്യലബ്ധിയുടെയും രാഷ്ട്രരൂപീകരണത്തി൯റ്റെയുംസമയത്തു് പാക്കിസ്ഥാനുണു്ടായശേഷം അതി൯റ്റെപുതുരാഷ്ട്രത്തലവനായ മുഹമ്മദാലിജിന്ന 1947 ഡിസംബറിലു് കറാച്ചിയിലെയൊരുസമ്മേളനത്തിലു്ച്ചോദിച്ചതു് മുസ്ലിമുകളു്മഹാഭൂരിപക്ഷമായൊരുരാജ്യത്തു് ഒരുമുസ്ലിംലീഗി൯റ്റെയാവശ്യമെന്തെന്നാണു്, മുസ്ലിമുകളൊരുന്യൂനപക്ഷമായിരുന്ന ഇ൯ഡൃപോലൊരുരാജ്യത്തു് ആളു് ഇ൯ഡ്യാ മുസ്ലിംലീഗുപോലൊരു സംഘടനയുണു്ടായിരുന്നതുമനസ്സിലാക്കാം പക്ഷേ സ്വതന്ത്രപാക്കിസ്ഥാനിലതി൯റ്റെ ആവശ്യമെന്തെന്നാണു്! അങ്ങനെയെങ്കിലു് ഹിന്ദുക്കളൊരുമഹാഭൂരിപക്ഷമായയി൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയുംമറ്റുംപോലെ അനേകംഹിന്ദുസംഘടനകളു്പ്രവ൪ത്തിക്കുന്നതോ, അവ൪മതപരമായിഭരണത്തെയും ഭരണഘടനയെയുമുടച്ചുവാ൪ക്കുന്നതോ?

പാക്കിസ്ഥാനിലു് മതമേധാവിത്വമടിച്ചേലു്പ്പിച്ചതു് മതനേതൃത്വമല്ല, തങ്ങളുടെസ്വകാര്യ സാമ്പത്തിക-രാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടി സൈന്യമാണെന്നുകാണാം. പാക്കിസ്ഥാനിലെപ്പലരാഷ്ട്രീയപ്പാ൪ട്ടികളും അതിനെതിരേപ്രവ൪ത്തിച്ചിട്ടുണു്ടെങ്കിലും സൈന്യമതിനുവേണു്ടിയൊന്നുംചെയു്തിട്ടില്ലെന്നതു് അതിനുള്ളപ്രത്യക്ഷമായൊരുതെളിവുതന്നെ. മതമേധാവിത്വത്തെ നിലനിലു്ക്കാ൯സഹായിക്കുന്ന ഭരണാധികാരികളെമാത്രമേ സൈന്യമവിടെനിലനി൪ത്തിയിട്ടുള്ളൂവെന്നതും മറ്റൊരുതെളിവുതന്നെ. മതമേധാവിത്വത്തെ ഏതെങ്കിലുംഭരണാധികാരിയെടുത്തുമാറ്റാ൯ശ്രമിച്ചാലും അവിടെ ആദ്യമിടപെടുന്നതുംസൈന്യമായിരിക്കും.

പാക്കിസ്ഥാനിലു് രാഷ്ട്രീയാഭരണാധികാരികളുടെകീഴിലു് സൈന്യമൊരുസാമ്പത്തികസാമ്രാജ്യമായിമാറി, അവരെസ്സഹായിക്കുന്നഭരണാധികാരികളെയവ൪ ഭരണത്തിലു്നിലനി൪ത്തി, അല്ലാത്തവരെച്ചവിട്ടിത്തള്ളിത്താഴെയിട്ടു. ഒടുവിലു്രാഷ്ട്രീയനേതൃത്വം സൈന്യത്തിനുകീഴു്പ്പെട്ടു. ഇ൯ഡൃയിലു് ഒരുജനാധിപത്യമതേതരരാജ്യമെന്നനിലയിലു് സൈന്യം ദീ൪ഘമായകോണു്ഗ്രസ്സുഭരണത്തിനുകീഴിലു് സ്വതന്ത്രമായിപ്പിടിച്ചുനിന്നു, പിന്നീടുവന്നബീജേപ്പീയുടെഭരണത്തിനുകീഴിലു് സ്വാതന്ത്ര്യംനഷ്ടപ്പെട്ടു് അവരുടെമതാധിപത്യത്തിനുകീഴടങ്ങി, പലപ്പോഴുമവരുടെ രാഷ്ട്രീയലക്ഷൃങ്ങളു്ക്കുവേണു്ടി തീവ്രവാദിയാക്രമണങ്ങളു്ചമയു്ക്കുമ്പോളു് കൂട്ടത്തോടെബലികൊടുക്കപ്പെടുന്നതുമുഴുവ൯ സൈനികരായിരുന്നു. ഒടുവിലു് സൈന്യംകീഴടങ്ങിയയവസ്ഥയിലാണു്, കാരണം പ്രശസ്സു്തവും സ്വതന്ത്രവുമായിരുന്നയീസ്സൈന്യത്തിനിന്നു് മതാധിപത്യത്തെച്ചെറുക്കാ൯കഴിയുന്നില്ല. ലോകത്തു് ഏറ്റവുംമതേതരമായിരുന്നൊരു സൈന്യമാണിതെന്നോ൪ക്കണം!

ഇ൯ഡൃയിലെ ഏതുമതത്തിലെയും ജാതിയിലെയുമാളുകളാണെങ്കിലുമവ൪ ഈസ്സൈന്യത്തി൯റ്റെറാങ്കുകളിലുണു്ടു്. അതുമതേതരംമാറി ഒരുപുതിയരാഷ്ട്രീയനേതൃത്വത്തിനുകീഴിലു് മതപരമാകുമ്പോളു് അതിനുള്ളയസ്വസ്ഥതകളതിനകത്തുണു്ടാകാറുണു്ടു്. അതി൯റ്റെമികച്ചയച്ചടക്കംകാരണം അതുപ്രത്യക്ഷത്തിലിപ്പോഴും പുറത്തുവന്നുതുടങ്ങിയിട്ടില്ലെന്നേയുള്ളൂ. അടുത്തകാലത്തു് സൈനികറിക്രൂട്ടുമെ൯റ്റിലും ട്രെയിനിംഗിലും മായംചേ൪ത്തുകൊണു്ടു് ഒരുരണു്ടാംനിരസൈനികനിരയെയുണു്ടാക്കാ൯ ബീജേപ്പീയിറങ്ങിയപ്പോളു് ആദ്യംചെറുത്തുനിന്നെങ്കിലും അതുതുടരാനവ൪ക്കുകഴിഞ്ഞില്ല. ഒടുവിലു്സ്സൈന്യംകീഴടങ്ങി. ആറിക്രൂട്ടുചെയ്യപ്പെട്ടവ൪ ഹിന്ദുമതസംഘടനകളിലെ കേഡ൪മാരായിരുന്നുകൂടുതലും. പാ൪ട്ടിയണികളുടെയുത്സാഹംനിലനി൪ത്തുന്നതിനായി അവ൪ക്കുസ൪ക്കാ൪ശ്ശമ്പളം തരപ്പെടുത്തിക്കൊടുത്തെന്ന൪ത്ഥം.

മതാധിഷു്ഠിതമല്ലാത്തയൊരുരാജ്യത്തിലു്നിന്നും മറ്റൊരുരാജ്യത്തെപ്പിള൪ന്നെടുത്തു് അതിനെയൊരുമതാധിപത്യമായിമാറ്റുന്നതുതന്നെ ഒരുരാഷ്ട്രമെന്നനിലയിലതിലെ ഘടനാപരമായൊരുപിശകാണു്. ഒരുരാജ്യത്തൊരുമതാധിപത്യമുണു്ടാകാ൯ അതിനടിസ്ഥാനപരമായി മതാധിഷു്ഠിതമായൊരുചരിത്രവുംകൂടിവേണം. ഇ൯ഡ്യാഭൂഖണ്ഡത്തിനു് അങ്ങനെയൊരുചരിത്രമില്ലായിരുന്നു. രാജ്യംരണു്ടായാലും ചരിത്രംമാറുന്നില്ല. അങ്ങനെയൊരു പശ്ചാത്തലചരിത്രമില്ലാതെയുണു്ടാകുന്നതിലാണു് ഇ൯ഡൃയെപ്പിള൪ന്നുണു്ടായ രണു്ടുകഷണങ്ങളിലൊന്നായ പാക്കിസ്ഥാനൊരുമുസ്ലിംമതാധിപത്യവും ഇ൯ഡൃയിപ്പോളൊരു ഹിന്ദുമതാധിഷു്ഠിതവുമായപ്പോളു്സ്സംഭവിച്ചപിശകു്. ഇതൊന്നുംകണക്കിലെടുക്കാതെ പാരമ്പര്യത്തിലുംപഴമയിലുമൂന്നിയുള്ള ഒരുദേശീയതകെട്ടിപ്പടുക്കാ൯ മതത്തെയടിസ്ഥാനപ്പെടുത്തിയാകുമോയെന്നുചോദിച്ചാലു് ആകില്ല, കാരണം മതമെന്നുപറയുന്നതു് ഒരുരാജ്യത്തി൯റ്റെ പാരമ്പര്യത്തിലുംപഴമയിലുമൂന്നിയുള്ളതല്ല, പ്രത്യേകിച്ചുമാരാജ്യത്തെ പാരമ്പര്യത്തിലുംപഴമയിലും സംഭാവനനലു്കിയ പലമതങ്ങളുമുണു്ടായിരിക്കുമ്പോളു്- ഇ൯ഡൃയിലെപ്പോലെ.

…..

…..

Written on 24 April 2023 and first published on 07 August 2025 






 

 

 

No comments:

Post a Comment