Monday, 25 March 2024

1565. സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

1565

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സു്മാ൪ട്ടു് സിറ്റി റോഡിലൂടെനടന്നു് പാതാളത്തിലു്വീണു് കൈയ്യുംകാലുമൊടിയുമെന്നുള്ളതുകൊണു്ടു് തിരുവനന്തപുരത്തുകാ൪ റോഡിലൂടെനടക്കുന്നതവസാനിപ്പിച്ചു് ആവികസനത്തി൯റ്റെപ്രതിനിധിയായ പന്ന്യ൯ രവീന്ദ്രനെ ദയനീയമായിത്തോലു്പ്പിക്കാ൯തീരുമാനിച്ചു. ഇതു് ആദ്യമേതന്നെമനസ്സിലാക്കിയ അയാളുടെപാ൪ട്ടിക്കാരായ സീപ്പീയ്യൈക്കാ൪ അവരുടെ ഇടതുഭരണമുന്നണിവിളിച്ചുകൂട്ടുന്ന 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട ഇലക്ഷ൯കമ്മിറ്റികളിലു് പങ്കെടുക്കുന്നതവസാനിപ്പിച്ചു. ഇതിനുമുമ്പു് ബെന്നറ്റു് എബ്രാഹം അവരുടെസ്ഥാനാ൪ത്ഥിയായിതുപോലെ ഇവിടെത്തന്നെമത്സരിച്ചിരുന്നപ്പോളു് അവരിതേപോലെ കമ്മിറ്റിയിലു്പ്പങ്കെടുക്കുന്നതവസാനിപ്പിച്ചതായിരുന്നു. അന്നു് ബെന്നറ്റുതോലു്ക്കുകയുംചെയു്തു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമവരുംകൂടി എതി൪പക്ഷത്തുനിന്നുപണംവാങ്ങിക്കൊണു്ടു് സീപ്പീയ്യൈസ്ഥാനാ൪ത്ഥിയെത്തോലു്പ്പിച്ചതാണെന്നു് പുറത്തുവരുകയുംചെയു്തു, അവരുടെജില്ലാസെക്രട്ടറിയായിരുന്നനേതാവിനെ അവ൪തന്നെപുറത്താക്കുകയുംചെയു്തു.

ഇപ്പോളു് വോട്ടുവിഹിതംമൊത്തത്തിലു്ക്കുറഞ്ഞാലു് ദേശീയപ്പാ൪ട്ടിപ്പദവി നഷ്ടപ്പെടുമെന്നുള്ളതുകൊണു്ടുപേടിച്ചു് ഇടതുഭരണമുന്നണിയുടെനായകരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളും പ്രവ൪ത്തകരും അറഞ്ഞുജോലിചെയ്യുന്നുണു്ടെങ്കിലും, തെരഞ്ഞെടുപ്പുബൂത്തുകമ്മിറ്റികളിലു് കൃത്യമായിപ്പങ്കെടുക്കുന്നുണു്ടെങ്കിലും, അതേദേശീയപ്പദവിനഷ്ടപ്പ്രതിസന്ധിനേരിടുന്ന സീപ്പീയ്യൈയ്യുടെ തിരുവനന്തപുരത്തെനേതാക്കളും പ്രവ൪ത്തകരും അതൊന്നുംവകവെയു്ക്കുന്നില്ല. അതുനഷ്ടപ്പെടട്ടെയെന്നുതന്നെയാണു് അവരുടെനിലപാടുംനിശ്ചയവും. കമ്മ്യൂണിസ്സു്റ്റുകളുടെനിശ്ചയദാ൪ഢ്യത്തോടെതന്നെ നേതൃത്വത്തോടുള്ളനീരസംപ്രകടിപ്പിക്കാ൯ തയാറെടുത്തിരിക്കുകയാണവ൪. അതുനഷ്ടപ്പെടുന്നതുകൊണു്ടു് അവ൪ക്കെന്തുനഷ്ടം? നഷ്ടംമുഴുവ൯ പന്ന്യ൯ രവീന്ദ്രനും അയാളുടെഹൃദയചോരനും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയുമായ പിണറായിവിജയനും അയാളുടെകുടുംബപ്പിന്താങ്ങിയായ ഏക്കേ ബാലനുമല്ലേ?

ഭയചകിതനായ ഏക്കേ ബാല൯ ഈപ്പ്രവ൪ത്തകനിസ്സഹകരണം അതി൯റ്റെപീക്കിലെത്തിയ 2024 മാ൪ച്ചിലെ അവസാനത്തെയാഴു്ച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദേശീയപ്പദവിനഷ്ടമായാലു് ജനമനസ്സുകളിലും പ്രവ൪ത്തകമനസ്സുകളിലും ദശാബ്ദങ്ങളിലൂടെപതിഞ്ഞ അരിവാളു്ച്ചുറ്റികനക്ഷത്രംപോയി കുട്ടിത്തേവാങ്കും അളുങ്കും മരപ്പട്ടിയും നീരാളിയുംചിഹ്നങ്ങളിലു് മത്സരിക്കേണു്ടിവരുമെന്നും അതുകൊണു്ടുനാട്ടുകാ൪മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുന്നണിയു്ക്കുകൂട്ടമായി വോട്ടുചെയ്യണമെന്നും പ്രവ൪ത്തക൪മുഴുവ൯ അറഞ്ഞുപ്രവ൪ത്തിക്കണമെന്നുമൊരു ഉദീരണവുമായിരംഗത്തുവന്നു.

അതുനഷ്ടപ്പെട്ടുമരപ്പട്ടിച്ചിഹ്നംവന്നാലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തക൪ക്കെന്താണു്! ഈപ്പ്രവ൪ത്തകരിറങ്ങിനടന്നു് വിജയംനേടിക്കൊടുത്ത ഇടതുമുന്നണിയുടെപേരിലു് ഭരണത്തിലു്ക്കയറി സ്വന്തമിഷ്ടവുംദുരയുമനുസരിച്ചുഭരണംനടത്തുന്ന മുഖ്യമന്ത്രിവിജയനോടും അയാളുടെമന്ത്രിസഭയോടും 2016ലല്ലേ ഇതുപറയേണു്ടിയിരുന്നതു്- അഴിമതിയിലും സ്വജനപക്ഷപാതത്തിലും ട്രഷറിമോഷണത്തിലും കുടുംബക്കോഴകളിലുംനിന്നൊഴിഞ്ഞുനിന്നില്ലെങ്കിലു് അരിവാളു്ച്ചുറ്റികനക്ഷത്രംനഷ്ടപ്പെടുമെന്നു്?

വാസു്തവത്തിലു് പിണറായിവിജയ൯ ധ൪മ്മടത്തു് മരപ്പട്ടിചിഹ്നത്തിലു്മത്സരിക്കുന്നതുകാണാനാണു് ജനങ്ങളും സീപ്പീയ്യൈയ്യുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പ്രവ൪ത്തകരും കാത്തിരിക്കുന്നതു്. ഒരലു്പ്പമൊന്നുനിസ്സഹകരിച്ചാലു് ഈത്തെരഞ്ഞെടുപ്പിലു്ത്തന്നെ ഈവ൪ഷംതന്നെയതുണു്ടാകുമെങ്കിലു് അവ൪ക്കിതുപോലെസന്തോഷമുള്ളൊരുകാര്യമുണു്ടോ?

യഥാ൪ത്ഥത്തിലു് പിണറായിവിജയനെന്ന മാ൪കു്സ്സിസ്സു്റ്റന്തക൯റ്റെ ഭരണത്തിനും പാ൪ട്ടിക്കുമെതിരെ ജനങ്ങളെന്ന വോട്ട൪മാരുടെകൈയ്യിലുള്ള പവ൪ ഓ൪മ്മിപ്പിച്ചുകൊടുക്കുകമാത്രമാണു് ബാല൯ചെയു്തതു്. നരേന്ദ്രമോദിയു്ക്കയാളെയറസ്സു്റ്റുചെയു്തു് അഴിമതിയു്ക്കകത്താക്കാ൯കഴിഞ്ഞില്ലെങ്കിലു് അയാളുടെകൊടിയടയാളം കുട്ടിത്തേവാങ്കാക്കി കേരളത്തി൯റ്റെമൂലയിലൊതുക്കാ൯ ഈയൊരൊറ്റത്തെരഞ്ഞെടുപ്പിലൂടെ കേരളത്തിനുകഴിയുമെന്ന൪ത്ഥം. ഇനിയൊരുകാര്യംകൂടിച്ചോദിക്കട്ടെ! ഇയാളെയുമിയാളുടെമന്ത്രിസഭയെയും അഴിമതിയു്ക്കുപുറത്താക്കി പാ൪ട്ടിയിലു്നിന്നുതന്നെ നിഷു്ക്കാസ്സനംചെയു്തു് പുതിയയിലക്ഷനുംപ്രഖ്യാപിച്ചു് ഈസ്സംഘത്തി൯റ്റെസകലയഴിമതിയുമന്വേഷിക്കാ൯ സീബീയ്യൈയു്ക്കുംവിട്ടിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയീയിലക്ഷനിലു് ഇരുപതിലു് ഇരുപതുസീറ്റിലും പാട്ടുംപാടിജയിക്കില്ലായിരുന്നോ?

ഇനിയഥവാ ചിഹ്നംമാറിയാലു്ത്തന്നെയെന്താണു്? ചിഹ്നംമാറിയെന്നുവെച്ചു് ജനകീയാടിത്തറയും ജനപിന്തുണയുമുണു്ടെങ്കിലു് തെരഞ്ഞെടുപ്പിലൊരുപാ൪ട്ടിതോലു്ക്കുമോ? നുകംവെച്ചകാളയിലു്നിന്നു് കൈപ്പത്തിയിലെത്തിയപ്പോളു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സുതക൪ന്നോ, അവ൪ തെരഞ്ഞെടുപ്പിലു്ത്തോറ്റോ? അതിനുശേഷവുംപലപ്രാവശ്യമവ൪ക്കു് കേന്ദ്രഭരണംകിട്ടിയില്ലേ? ബാല൯റ്റെയസുഖംവേറെയാണു്, ചിലപെണ്ണുങ്ങളു്ജയിലിലു്പ്പോകുമെന്നഭയമാണു്!

പന്ന്യ൯പറയുന്നതു് ത൯റ്റെകൈയ്യിലു്പ്പണമൊന്നുമില്ലെന്നാണു്. ഏഴരവ൪ഷത്തോളം അയാളുടെപാ൪ട്ടിയുടെയും മുന്നണിയുടെയും അയാളുടെയെമ്മെല്ലേമാരുടെയുംബലത്തിലു് കേരളംഭരിച്ച മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയുമഴിമതികളിലു് തനിയു്ക്കൊരു ഉത്തരവാദിത്വവുമില്ലെന്നുകൂടിയിനി അയാളു്പറയുമോ? കള്ളക്കടത്തിലൂടെയും അഴിമതിയിലൂടെയും ട്രഷറിമോഷണത്തിലൂടെയും അവരുണു്ടാക്കിയപണമൊക്കെയെവിടെപ്പോയി?

പ്രവ൪ത്തക൪ക്കുചോദിക്കാനുള്ളതു് 2016മുതലുള്ള ഇവരുടെയീയഴിമതിവിഷയം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ സീപ്പീയ്യൈയ്യുടെയോ സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലുംച൪ച്ചചെയു്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെരീതിയിലു് അവരെപ്പുറത്താക്കാനുള്ള നടപടിയെടുക്കാത്തതെന്തെന്നാണു്. ആക്കമ്മിറ്റികളിതുച൪ച്ചചെയു്തതു് ആയഴിമതികളിലു്പ്പെട്ട പാ൪ട്ടിക്കുറ്റവാളികളെയെങ്ങനെപ്രതിരോധിക്കാം, എങ്ങനെസംരക്ഷിക്കാം, എങ്ങനെപുറത്താക്കാതെരക്ഷപ്പെടാമെന്നാണു്! അതിനുള്ളകണക്കാണു് 2019ലു് ഈരണു്ടുപാ൪ട്ടികളുടെയും പ്രവ൪ത്തകരുടെവോട്ടുകൊണു്ടു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് കേരളത്തിലു് പാ൪ലമെ൯റ്റിലക്ഷനിലു് ഇരുപതിലു് പത്തൊമ്പതുസീറ്റുംനലു്കി വിജയിപ്പിച്ചപോലെ 2024ലെ ഇലക്ഷനിലും അവരിപ്പോളു്ത്തീ൪ക്കാ൯പോകുന്നതു്. അതിലൂടെ ഈപ്പാ൪ട്ടികളുടെ അഴിമതിനേതൃത്വങ്ങളു്ക്കൊരു ഡബിളു് അടി കിട്ടുമെന്നു് അവ൪ക്കറിയാം. ദേശീയപ്പാ൪ട്ടിപ്പദവിയും ചിഹ്നവുംനഷ്ടപ്പെടുമെങ്കിലു് ആക്കമ്മിറ്റികളല്ലേ അതുവ൪ദ്ധിച്ചഗൗരവത്തോടെച൪ച്ചചെയു്തു് കാരണക്കാരാവാനിടയുള്ളവരെ നടപടിയെടുക്കുകയും പുറത്താക്കുകയുംചെയ്യേണു്ടിയിരുന്നതു്? അതുരണു്ടുംസംരക്ഷിക്കാ൯ അവരെന്തുചെയു്തു? ആപ്പദവിയുംചിഹ്നവും സംരക്ഷിക്കുന്നതെങ്ങനെയിപ്പോളു് ജനങ്ങളുടെജോലിയായി? ജനങ്ങളുടെജോലി അതുരണു്ടുമില്ലാതാക്കുകയാണു്!

വളരെവ്യക്തമായസൂചനനലു്കിക്കൊണു്ടു് ഒരുകാര്യംപറയാം: കണ്ണൂരിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് പി. ജയരാജനെപ്പ്രകീ൪ത്തിച്ചുകൊണു്ടൊരു ഗാനമുണു്ടായപ്പോളു് അതുകമ്മ്യൂണിസ്സു്റ്റുവിരുദ്ധമെന്നധിക്ഷേപിച്ചു, വിധിയെഴുതി, ആനടപടിതിരുത്തി, അയാളെശ്ശാസിച്ചു. മുഖ്യമന്ത്രിയായ പിണറായിവിജയനെപ്പുകഴു്ത്തിയൊരു ഗാനംവന്നപ്പോളു്, പാ൪ട്ടിയുടെയാസ്ഥാനയശ്ലീലനായ എമ്മെമ്മണിയെപ്പുകഴു്ത്തിയൊന്നുവന്നപ്പോളു്, അതുപാ൪ട്ടിച്ചട്ടക്കൂട്ടിനകത്തായി. ഇതിനെപ്പാ൪ട്ടിയെന്നും അതി൯റ്റേതൊരുചിഹ്നമെന്നും ഏതുപ്രവ൪ത്തകരുംജനങ്ങളുമംഗീകരിക്കും?

തങ്ങളുടെകൂടെബു്ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെയഴിമതികളിലും കേന്ദ്രമെടുത്തിട്ടുള്ളകേസ്സുകളിലുംനിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി കേരളത്തിലു്നിന്നും കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി 2024ലെ ലോകു്സ്സഭായിലക്ഷനിലു് രണു്ടുസീറ്റുജയിപ്പിക്കുന്നതിനുവേണു്ടി വോട്ടുമറിച്ചുകൊടുക്കുന്നതിനു് സീപീയ്യൈയ്യുടെരണു്ടുമണ്ഡലങ്ങളായ തിരുവനന്തപുരവും തൃശ്ശൂരുംതന്നെയെന്തിനാണു് തെരഞ്ഞെടുത്തതെന്നചോദ്യം സംസ്ഥാനംമുഴുവ൯ സീപ്പീയ്യൈപ്പ്രവ൪ത്തകരെയലട്ടുന്നുണു്ടു്, അവരുടെയുള്ളുലയു്ക്കുന്നുണു്ടു്. എന്തുകൊണു്ടാണിയാളു് അയാളുടെപാ൪ട്ടിയുടെതന്നെ രണു്ടുമണ്ഡലങ്ങളിലെ വോട്ടുമറിച്ചുകൊടുക്കാത്തതെന്നാണു് അവരാലോചിച്ചുകുഴഞ്ഞതു്. ഇതവരുടെപാ൪ട്ടിതന്നെ ആലോചിക്കേണു്ടതല്ലേയെന്നതിനാലു് ഈക്കുഴയലി൯റ്റെയൊടുവിലാണു് അവ൪ പന്ന്യനെത്തന്നെതോലു്പ്പിക്കാ൯ തീരുമാനമായതു്- അതും ബീജേപ്പീയവിടെജയിക്കാത്തരീതിയിലു്! അങ്ങനെയെങ്കിലു് പകരം കൊല്ലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുകേഷിനെതിരെയുമവ൪ പണിവെയു്ക്കുമോ? 

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമത്സരിക്കുന്ന എറണാകുളത്തും സീപ്പീയ്യൈയു്ക്കു് വളരെയേറെവോട്ടുകളുണു്ടു്. അവിടെയും തിരുവനന്തപുരത്തി൯റ്റെയും തൃശ്ശൂരി൯റ്റെയും കണക്കുതീ൪ക്കാനവ൪ ഒരുങ്ങുകയാണു്. അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിജയിക്കുമെന്നും ബീജേപ്പീജയിക്കുമെന്നുമൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി പ്രചരിപ്പിക്കുന്നവ൪ കള്ളമാണുപ്രചരിപ്പിക്കുന്നതു്. അമ്പതുവ൪ഷത്തോളം രാഷ്ട്രീയത്തിലും ഭരണത്തിലും അധികാരത്തിലും നിലനി൪ത്തുകയും സഹായിക്കുകയുംചെയു്ത കോണു്ഗ്രസ്സിനെക്കാലുമടക്കിയടിച്ചിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കള്ളക്കടത്തുസംഘത്തി൯റ്റെപണത്തിനുവേണു്ടി അവരുടെവക്കാലത്തെടുത്തു് ഡലു്ഹിയിലേയു്ക്കോടിപ്പോയ കേവി തോമസ്സി൯റ്റെ അഹങ്കാരത്തിനൊരടികൊടുക്കാ൯ കാത്തിരിക്കുകയാണു് എറണാകുളത്തുകാ൪ എന്നതാണുവാസു്തവം.

പലസ്ഥാനാ൪ത്ഥികളെക്കണു്ടുംകേട്ടുമറിഞ്ഞും തിരുവനന്തപുരത്തെ മൂന്നുസ്ഥാനാ൪ത്ഥികളെക്കുറിച്ചു് തിരുവനന്തപുരത്തിനു് ഏകദേശംശരിയായൊരു വിലയിരുത്തലുണു്ടു്. അവരിലു് ഇടതുപക്ഷമുന്നണിയുടെഭാഗവും 2016മുതലുള്ള കേരളത്തിലെ ഭരണത്തിനുത്തരവാദിയുമായ സീപ്പീയ്യൈയ്യുടെ പന്ന്യ൯ രവീന്ദ്രനെ അയാളെയറിയാവുന്നവ൪ക്കൊക്കെ ഇഷ്ടമാണെന്നുപറയുന്നുണു്ടെങ്കിലും പീക്കേ വാസുദേവ൯നായരുടെ നിര്യാണത്തെത്തുട൪ന്നു് ബൈ-ഇലക്ഷനിലു്ജയിച്ചു് എംപീയായ രണു്ടരവ൪ഷംകൊണു്ടു് അയാളെക്കൊണു്ടൊരുപ്രയോജനവും തിരുവനന്തപുരത്തുകാ൪ക്കുണു്ടായിട്ടില്ല. 2009മുതലു് പതിനഞു്ചുവ൪ഷംതുട൪ച്ചയായി കോണു്ഗ്രസ്സി൯റ്റെയെംപീയായ ശശിത്തരൂ൪ ആകെച്ചെയു്തിട്ടുള്ളതു് തിരുവനന്തപുരംനഗരത്തിലു്ക്കുറേ ഹൈമാസ്സു്റ്റുലൈറ്റുകളു്സ്ഥാപിക്കുകയാണു്, അതു് ഏതു് കോ൪പ്പറേഷ൯ കൗണു്സ്സില൪ക്കും ചെയ്യാവുന്നതേയുണു്ടായിരുന്നുള്ളുവെന്നു് തിരുവനന്തപുരത്തുകാ൪ക്കറിയുകയുംചെയ്യാം.

ബീജേപ്പീയുടെ ചന്ദ്രശേഖറെസ്സംബന്ധിച്ചിടത്തോളം ചിത്രംവ്യത്യസു്തമാണു്. തിരുവനന്തപുരത്തെവോട്ടുള്ള യുവതലമുറയിലൊരുവലിയഭാഗവും ടെക്കികളാണു്, അതേപോലെവോട്ടുള്ള അവരുടെരക്ഷിതാക്കളായ വിദ്യാഭ്യാസമുള്ളമാതാപിതാക്കളുമെല്ലാം ബീട്ടെക്കെടുത്തമക്കളു് കേരളത്തിലൊരുരക്ഷയുമില്ലാതെ ബാംഗ്ലൂരിലു്ജോലിക്കുപോകുന്നതിലു് ആശങ്കയുള്ളവരാണു്. അവിടേക്കാണു് ടെക്കികളു്ക്കൊരുഭാവി തിരുവനന്തപുരത്തുതന്നെയുണു്ടാക്കുമെന്ന വാഗു്ദാനവുമായി നഗരത്തിനപരിചിതനെങ്കിലും ഇപ്പോളു്ത്തന്നെ കേന്ദ്ര ഐ. ടി. സഹമന്ത്രിയായ രാജീവു് ചന്ദ്രശേഖ൪കടന്നുവരുന്നതു്. അയാളുടെഭാഗികയുടമസ്ഥതയിലുള്ള ഏഷ്യാനെറ്റു് ടെലിവിഷനും തിരുവനന്തപുരത്തുള്ള വലിയയടിസ്ഥാനവും അയാളു്ക്കൊരുസ്വാധീനമാണു്. അയാളു്പറയുന്നതയാളു്ക്കുചെയ്യാ൯കഴിയുമെന്നൊരു വിശ്വാസം ടെക്കു്നോപ്പാ൪ക്കുപോലുള്ള സ്ഥാപനങ്ങളിലും പുറത്തുള്ളടെക്കികളു്ക്കിടയിലും പട൪ന്നുകഴിഞ്ഞിട്ടുണു്ടു്. ഉള്ളതുപറഞ്ഞാലു് മറ്റേരണു്ടെണ്ണത്തിനും അവിടെയൊരുസ്വാധീനവുമില്ല. ഇ൯ഡൃ൯ഭരണഘടനയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുന്നതിനുള്ള പാ൪ലമെ൯റ്റിലെ മൂന്നിലു്രണു്ടുഭൂരിപക്ഷമായ ബീജേപ്പീയുടെ മുന്നൂറ്റിയെഴുപതുസീറ്റുനേടാനല്ല അയാളു് ഉതകുമായിരുന്നതെങ്കിലു് തിരുവനന്തപുരമയാളെ മു൯പി൯നോക്കാതെ വിജയിപ്പിക്കുമായിരുന്നു.

(തിരുവനന്തപുരംനഗരത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരുടെ കാഴു്ച്ചപ്പാടുകളും നിരീക്ഷണങ്ങളും ഈലേഖനംതയാറാക്കുന്നതിലു് സമൃദ്ധമായുപയോഗിച്ചിട്ടുണു്ടു്).

Written on 23 March 2024 and first published on: 25 March 2024


 






 


No comments:

Post a Comment