Thursday 7 March 2024

1553. സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

1553

സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hamed Mohtashami Pouya. Graphics: Adobe SP.

കലാശാലാവിദ്യാലയങ്ങളിലു് വിദ്യാ൪ത്ഥിസംഘടനകളും യൂണിയനുകളുംകടന്നുവന്നതു് അവിടെ പലരീതിയിലുള്ള ഏകാധിപത്യങ്ങളവസാനിക്കുന്നതിനും ജനാധിപത്യബോധംകടന്നുവരുന്നതിനും വലിയസഹായംചെയു്തിട്ടുണു്ടു്. ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരമെന്നുപറയുന്ന ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രീയപ്പ്രവ൪ത്തനത്തിലും കോളേജുകളും സു്ക്കൂളുകളും യൂണിവേഴു്സ്സിറ്റികളും അവയിലെയദ്ധ്യാപകരുംവിദ്യാ൪ത്ഥികളും വലിയപങ്കുവഹിച്ചിട്ടുണു്ടു്. ഈജനാധിപത്യത്തെ 1973-75ലെപ്പോലെയപകടപ്പെടുമ്പോഴും രക്ഷിക്കുന്നതിനുംനിലനി൪ത്തുന്നതിനും കലാശാലകളിലെയും സു്ക്കൂളുകളിലെയും വിദ്യാ൪ത്ഥികളു് വലിയൊരുപങ്കുവഹിച്ചിട്ടുണു്ടു്. ഉദാഹരണത്തിനു് അടിയന്തരാവസ്ഥക്കാലത്തവ൪ പ്രതിപക്ഷസമരത്തെനയിച്ച ജയപ്പ്രകാശ്ശു് നാരായണു്റ്റെവാക്കുകേട്ടു് അവയെബഹിഷു്ക്കരിച്ചു് അദ്ദേഹത്തോടൊപ്പമിറങ്ങിപ്പോയതുതന്നെ! അടിയന്തരാവസ്ഥപി൯വലിച്ചു് തെരഞ്ഞെടുപ്പുംപ്രഖ്യാപിച്ചശേഷമേ അവ൪മടങ്ങിച്ചെന്നുള്ളൂ. ജനാധിപത്യത്തി൯റ്റെനിലനിലു്പ്പിനു് സു്ക്കൂളുകളിലെയും കോളേജുകളിലെയും യൂണിവേഴു്സ്സിറ്റികളിലെയും വിദ്യാ൪ത്ഥികളുമവരുടെസംഘടനകളും ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം എത്രയനുപേക്ഷണീയമാണെന്നു് ഇതിലു്നിന്നുവ്യക്തമാണു്.

പക്ഷേ ഇവിടെയുള്ളൊരുപ്രശു്നം ഈവിദ്യാ൪ത്ഥിസംഘടനകളിലുംയൂണിയനുകളിലും ജനാധിപത്യമില്ലാതായാലു്, ക്യാമ്പസ്സിനകത്തെമാത്രമല്ല പുറത്തെസ്സമൂഹത്തിലെയും ജനാധിപത്യത്തെയവ൪ അപകടപ്പെടുത്തിയാലു്, എന്തുചെയ്യുമെന്നതാണു്. കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരും എസ്സെഫൈയ്യുടെമുഖ്യസ്വാധീനക്കാരുമായി കേരളത്തിലു്വന്നതുമുതലു് ഈവിദ്യാ൪ത്ഥിസംഘടന ആ അവസ്ഥയിലെത്തി. സ്വാതന്ത്ര്യവുംജനാധിപത്യവുംസോഷ്യലിസവും കൊടിയിലു്രേഖപ്പെടുത്തിയിട്ടുള്ള എസ്സെഫൈയ്യുടെ പ്രവൃത്തികളിലുംനയങ്ങളിലും അതോടെ അതുമൂന്നുമില്ലാതായി. ഈമൂന്നും ഈസംഘടനയിലു്നിന്നു് അപ്രത്യക്ഷമായയാനിമിഷം, അവ ക്യാമ്പസ്സിലു്നിന്നും അപ്രത്യക്ഷമായി, അതി൯റ്റെസമയമെടുത്തു് അവ സമൂഹത്തിലു്നിന്നുംകൂടി അപ്രത്യക്ഷമാവാ൯കാരണമായി. സോഷ്യലിസത്തി൯റ്റെഭാഗം ഇവിടെ ഉടനടിച൪ച്ചചെയ്യേണു്ടതില്ലെങ്കിലും, മറ്റേരണു്ടെണ്ണത്തി൯റ്റേതും ഉണു്ടു്.

സു്ക്കൂളു്, കോളേജു്, യൂണിവേഴു്സ്സിറ്റിക്കാമ്പസ്സുകളിലു് സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയുടെ പ്രവ൪ത്തനങ്ങളു് കുറഞ്ഞതു് അഞു്ചുവ൪ഷത്തേയു്ക്കു് നിരോധിക്കുക എന്നതാണു് ഇവിടെച്ച൪ച്ചചെയ്യത്തക്ക നേരായപരിഹാരം. പ്രവ൪ത്തനവും അംഗത്വവും നഷ്ടപ്പെടുകയും അധികാരത്തിലു്നിന്നു് ബഹുദൂരംനീക്കപ്പെടുകയുംചെയു്താലു്, അതു് ഒന്നുകിലതി൯റ്റെപാഠങ്ങളു്പഠിക്കും, അല്ലെങ്കിലാസമയത്തു് പൂ൪ണ്ണമായുംതുടച്ചുനീക്കപ്പെടും.

കൊലപാതകങ്ങളാണു് എസ്സെഫൈയ്യുടെനേതൃത്വത്തിലു് കലാലയങ്ങളിലും സ൪വ്വകലാശാലകളിലും നടന്നിരിക്കുന്നതു്, അതും പെട്ടെന്നുള്ളപ്രകോപനങ്ങളിലുണു്ടായ കൊലകളല്ല, രാഷ്ട്രീയവൈരാഗ്യംകാരണവും വ്യക്തിപരമായവൈരാഗ്യംകാരണവും പലദിവസമെടുത്തുനടത്തിയ ഗൂഢാലോചനകളെപ്പിന്തുട൪ന്നുള്ള അരുംകൊലകളു്. എസ്സെഫൈയുടെയക്രമവും കൊലപാതകവും ഏതുകലാശാലയിലു്നടന്നാലും അനിവാര്യമായുമതിലു്ക്കൂട്ടിനുള്ള രണു്ടുഘടകങ്ങളുണു്ടു്- ഒന്നു് അതിനെയെല്ലായ൪ത്ഥത്തിലും കൂച്ചുവിലങ്ങിട്ടുനിയന്ത്രിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാകമ്മിറ്റിയാപ്പീസ്സും പ്രത്യേകിച്ചുമതി൯റ്റെ ജില്ലാസെക്രട്ടറിയും, അതോടൊപ്പം കോളേജിലതി൯റ്റെ ഫ്രാക്ഷനായിപ്പ്രവ൪ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകസംഘടനയുടെ ഭാരവാഹികളും. രണു്ടാമത്തെരണു്ടുകൂട്ടരുമറിയാതെയും അവരുടെയനുവാദവും നി൪ദ്ദേശവുമില്ലാതെയും എസ്സെഫൈയ്യുടെ യൂണിറ്റുപ്രസിഡ൯റ്റെന്നല്ല അതി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റിനുപോലും സ്വന്തമായൊരുതീരുമാനമെടുത്തു് ഒന്നുംചെയ്യാ൯കഴിയുന്നതല്ല. അങ്ങനെചെയു്താലു് ഒരുദിവസംപോലും പിന്നെയാക്കസേരയിലിരുത്തുകയില്ല.
 
Written on 05 March 2024 and first published on: 07 March 2024







No comments:

Post a Comment