Thursday, 21 March 2024

1560. ഇ൯ഡൃയിലു് അഭയംചോദിച്ചുവരുന്നവരെ പുറന്തള്ളുന്നപാരമ്പര്യം ഇ൯ഡ്യാരാജ്യത്തിനില്ല, ബീജേപ്പീയു്ക്കേയുള്ളൂ! മതമനുസരിച്ചല്ല ഇ൯ഡൃയുടെപൗരത്വം, അതുഹിന്ദുരാഷ്ട്രബീജേപ്പീയുടേതാണു്!!

1560

ഇ൯ഡൃയിലു് അഭയംചോദിച്ചുവരുന്നവരെ പുറന്തള്ളുന്നപാരമ്പര്യം ഇ൯ഡ്യാരാജ്യത്തിനില്ല, ബീജേപ്പീയു്ക്കേയുള്ളൂ! മതമനുസരിച്ചല്ല ഇ൯ഡൃയുടെപൗരത്വം, അതുഹിന്ദുരാഷ്ട്രബീജേപ്പീയുടേതാണു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ഇ൯ഡൃയിലു് അഭയംചോദിച്ചുവരുന്നവരെ പുറന്തള്ളുന്നപാരമ്പര്യം ഇ൯ഡ്യാരാജ്യത്തിനില്ല- ബീജേപ്പീയു്ക്കേയുള്ളൂ! മതമനുസരിച്ചല്ല ഇ൯ഡൃയുടെപൗരത്വം- അതുഹിന്ദുരാഷ്ട്രബീജേപ്പീയുടേതാണു്. ഇതറിഞ്ഞുകൊണു്ടുതന്നെ ബീജേപ്പീയിലേയു്ക്കോടുന്ന കോണു്ഗ്രസ്സുനേതാക്കളു് അങ്ങേയറ്റം അപലപനീയരാണു്. അവ൪ ഭാവിഭാരതംകാണാത്തവരാണു്, അവഗണിക്കുന്നവരാണു്, ഇന്നത്തെസ്സുഖമുറപ്പിക്കുന്നവരാണു്. കോണു്ഗ്രസ്സുനേതാക്കളു്മാത്രമല്ല ബീജേപ്പീയിലേയു്ക്കോടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതലായ വ്യാജയിടതുപക്ഷപ്പാ൪ട്ടികളിലെനേതാക്കളും അവ൪ക്കിതറിയാവുന്നതുകൊണു്ടുതന്നെ രാഷ്ട്രീയത്തിലും രാഷ്ട്രതന്ത്രജ്ഞതയുടെപേരിലും അപലപനീയരും നിന്ദ്യരുമാണു്.

ബീസ്സീ ആറാംനൂറ്റാണു്ടിലു് ഗ്രീസ്സിലു്നിന്നു് പ്ലേറ്റോയും അതുകഴിഞ്ഞുക്രിസ്സു്തുവ൪ഷത്തിലു് പാലസ്സു്റ്റീനിലു്നിന്നും സാക്ഷാലു് യേശുക്ക്രിസ്സു്തുവുമൊക്കെയായിരുന്നു ജ൯മനാട്ടിലെപ്പീഢനത്തിലു്നിന്നുരക്ഷതേടി കിഴക്ക൯നാടുകളിലു് വിജ്ഞാനത്തി൯റ്റെയും സംരക്ഷണത്തി൯റ്റെയും തിളക്കംകണു്ടു് ഇ൯ഡൃയിലേക്കുള്ളയാദ്യയഭയാ൪ത്ഥികളു്! പൗരത്വംനേടാനായിനിന്നില്ലെങ്കിലും അവരെയഭയംനലു്കിപ്പരിശീലിപ്പിച്ചു് പോരാളികളാക്കി പോരാട്ടംതുടരാ൯ അവരുടെജ൯മനാടുകളിലേക്കു് ഇ൯ഡ്യതിരിച്ചയച്ചു. പിന്നീടുനടന്നരോമാഞു്ചജനകമായസംഭവങ്ങളു് ലോകംകണു്ടതാണു്. ഇപ്പോളു്വരുന്നയഭയാ൪ത്ഥികളിലു് ഭാവിലോകത്തെ അതുപോലെയെത്രപേരുണു്ടാകാം!

ഇ൯ഡൃയുടെഭരണഘടനയിലൊരു ഇരുപത്തിയൊന്നാമനുച്ഛേദം എഴുതിച്ചേ൪ത്തതുതന്നെ വിദേശത്തുനിന്നും അഭയാ൪ത്ഥികളായെത്തുന്നവ൪ക്കു് അന്തസ്സായി ഇ൯ഡൃയിലു് ജീവിക്കാനും ജോലിചെയു്തുകഴിയാനും ക്രമേണ ഇ൯ഡൃ൯പൗരത്വം സ്വീകരിക്കാനുമാണു്. അത്രമഹത്തായതും ഉന്നതവുമായിരുന്നു ഇ൯ഡൃയിലെ രാഷ്ട്രീയസങ്കലു്പ്പങ്ങളുടെനിലയന്നു്. ഒരു മത-വ൪ഗ്ഗ-വ൪ണ്ണമാനദണ്ഡങ്ങളും നോക്കാതെയുള്ള പൗരത്വമാണു് ഇ൯ഡൃയുടെഭരണഘടനയിലു് അഭയാ൪ത്ഥികളു്ക്കായി ഇ൯ഡൃയുടെപുത്ര൯മാ൪ നിഷു്ക്ക൪ഷിച്ചിരുന്നതു്. അതങ്ങനെതന്നെനിലനിലു്ക്കണമെന്നു് അതെഴുതിച്ചേ൪ക്കുകയും അതിതുവരെനിലനി൪ത്തുകയുംചെയു്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് അതുമാറ്റാനൊരുമ്പെട്ടിറങ്ങിയ നിലവിലുള്ളബീജേപ്പീഭരണത്തിനുമുന്നിലു് ആവശ്യപ്പെടുന്നതു് ന്യായം, അന്തസ്സു്, ഇ൯ഡൃയിലെ ജനങ്ങളു്ക്കുമൊത്തമഭിമാനം.

ആ മഹനീയമായയവകാശത്തെ പണു്ടേസ്ഥിരതാമസമാക്കിയിട്ടുള്ളവ൪ക്കു് മാത്രമായിയെന്നു് ബീജേപ്പീ പരിമിതപ്പെടുത്തുന്നതിലു് ജനസംഖ്യ മിതമാക്കിനി൪ത്തുന്നതിനെന്നു് പുറമേന്യായംപറയുന്നുണു്ടെങ്കിലും കാലാന്തരത്തിലി൯ഡൃ ഇന്നത്തേക്കാളു്മതേതരമായൊരു സംയുക്തരാഷ്ട്രമായിമാറി ഇന്നുതലപൊക്കിയിരിക്കുന്ന മതരാഷ്ട്രീയയധമരുടെയും അവരുടെതീവ്രമതവികാരങ്ങളെച്ചൂഷണംചെയു്തു് ഭരണംപിടിച്ചബീജേപ്പീയുടെയും അന്ത്യംകുറിക്കുന്നതാണെന്നറിഞ്ഞുകൊണു്ടുള്ള ഒരു മു൯കരുതലു്നിയമനി൪മ്മാണനടപടിയാണു് വാസു്തവത്തിലു് പൗരത്വഭേദഗതിനിയമമെന്നപേരിലു് ഇന്നവതരിപ്പിച്ചുപാസ്സാക്കിയിരിക്കുന്നതു്. സ്ഥിരതാമസക്കാ൪ അഭയാ൪ത്ഥികളായിവരുന്നതെങ്ങനെ? ഇ൯ഡൃ൯ പാ൪ലമെ൯റ്റുപാസ്സാക്കിയതുകൊണു്ടു് അതന്തിമമാണെന്നിവ൪വീമ്പുപറയുന്നു. ജനകീയപ്പ്രക്ഷോഭം അതിനുംമാത്രംശക്തിയിലുയ൪ന്നുവന്നാലു് ആനിയമവും ഏതുനിയമവും മറ്റുപലതിനെയുംപോലെ അവ൪ക്കുതന്നെ പി൯വലിക്കേണു്ടിവരുമെന്നു് ഇന്നെല്ലാവ൪ക്കുമറിയാം, കാരണം പാ൪ലമെ൯റ്റിലെ നിയമനി൪മ്മാതാക്കളുടെയും താഴെയല്ല മുകളിലാണുജനങ്ങളു്- ബീജേപ്പീയസ്സംബിളു്ചെയു്തിരിക്കുന്ന ഈ നിയമനി൪മ്മാതാക്കളു് അങ്ങനെയല്ലകരുതിയിരുന്നതെങ്കിലും. ഇതേപോലെ വമ്പുപറഞ്ഞു് അന്തിമമെന്നുഗ൪ജ്ജിച്ച ഒന്നല്ല മൂന്നുകാ൪ഷികഭേദഗതിനിയമങ്ങളാണു് ഇവരുടെയാപ്പാ൪ലമെ൯റ്റും മന്ത്രിസഭയും വീണു്ടുംകൂടി ഐതിഹാസികമായൊരു ക൪ഷകസമരത്തെത്തുട൪ന്നു് നിരുപാധികം റദ്ദാക്കി പി൯വലിക്കേണു്ടിവന്നതു്.

ഇ൯ഡൃയെന്നുപറയുന്നതൊരു വൃത്തികെട്ടവസു്തുവായിക്കാണുന്ന ദേശവിരുദ്ധ൪ സമൃദ്ധമായിയി൯ഡൃയിലുണു്ടു്. ഭാരതീയജനതാപ്പാ൪ട്ടിയെന്നും രാഷ്ട്രീയസ്വയംസേവകസംഘമെന്നും അദാനിയെന്നും റിലയ൯സ്സെന്നും പതഞു്ജലിയെന്നുമൊക്കെയാണിന്നു് അവരുടെപേരു്. ഇ൯ഡൃയെന്നപേരുകേട്ടാലു് നമ്മളഭിമാനംകൊണു്ടുതുടിയു്ക്കുമെങ്കിലും അവരപമാനംകൊണു്ടുമൂത്രമൊഴുക്കും. ആപ്പേരുമാറ്റിമറ്റൊന്നിടാ൯ വെമ്പുകയാണവ൪!

അവരുടെദ്രവിച്ചഴുകിയമനസ്സിനകത്തു് പൗരത്വസങ്കലു്പ്പമെന്നുപറയുന്നതു് വിദേശത്തുനിന്നുവരുന്ന ഹിന്ദുക്കളും കൃസ്സു്ത്യാനികളും ബുദ്ധ-ജൈനമതക്കാരുണു്ടെങ്കിലു് അവരുമാണു്- മുസ്ലിമുകളില്ല. ഇ൯ഡൃയുടെഹൃദയത്തിലേക്കു്, പൗരജീവിതത്തിലേയു്ക്കു്, വിദേശത്തുനിന്നുവരുന്ന, പ്രത്യേകിച്ചു് ഒരുകാലത്തു് ഇ൯ഡൃതന്നെയായിരുന്ന, ഇന്നും ഹിന്ദിപറയുന്ന, ജനങ്ങളുടെമുഖത്തിലും വസു്ത്രത്തിലും ജീവിതരീതിയിലുമെല്ലാം ഒരുവ്യത്യസു്തതയുമില്ലാതെ ഇ൯ഡൃതന്നെയായ, പാക്കിസ്ഥാനിലു്നിന്നും ബംഗ്ലാദേശ്ശിലു്നിന്നുംവരുന്ന, മുസ്ലിമുകളു്ക്കു് പൗരത്വംകൊടുത്താലു് എവിടെയോനിലവിലുണു്ടെന്നവ൪പറയുന്ന, ആച്ചിതലരിച്ചമനസ്സിനകത്തുകൊണു്ടുനടക്കുന്ന, പതിനാറായിരത്തെട്ടുദൈവങ്ങളുംദേവതകളും കോപിക്കുമെന്നാണവ൪പറയുന്നതു്.

ഈപ്പറഞ്ഞഭാരതീയജനതാപ്പാ൪ട്ടിയെന്നും രാഷ്ട്രീയസ്വയംസേവകസംഘമെന്നും അദാനിയെന്നും റിലയ൯സ്സെന്നും പതഞു്ജലിയെന്നുമൊക്കെയിന്നുപറയുന്നവയിലു് നൂറ്റാണു്ടുകളുടെവിദേശിപ്പടയോട്ടങ്ങളിലും തേരോട്ടങ്ങളിലും രക്തവുംവിയ൪പ്പുമിടചേരാത്ത, പരസ്സു്പ്പരമിണചേ൪ന്നുകുട്ടിയുണു്ടാക്കാത്ത, എത്രശുദ്ധഹിന്ദുരക്തമുണു്ടു്, അവരിലാരിലുണു്ടു്- ഉണു്ടെന്നുള്ളസങ്കലു്പ്പങ്ങളല്ലാതെ? ഇംഗ്ലണു്ടിലെ ച൪ച്ചു് ആ൪ക്കൈവുകളിലും കാ൯റ്റ൪ബറിപോലെ പള്ളികളിലുമൊക്കെ സൂക്ഷിച്ചിട്ടുള്ളതുപോലെ ക്രിസ്സു്ത്യാനിറ്റിയും ഇസ്ലാമുമുണു്ടാകുന്നതിനുമുമ്പേയുള്ളതും വിദേശത്തുനിന്നുവന്നതല്ലാതെ ഇ൯ഡൃയിലു്ത്തന്നെയുണു്ടായിരുന്നതുമായ ഹിന്ദുപ്പ്രബല൯മാരുടെ ജീനിയോളജിയെഴുതിവച്ചിട്ടുണു്ടോ? ഇവരുടെ ഫാമിലി ഹിസ്സു്റ്ററിയും രക്തശുദ്ധിയും എത്രവ൪ഷംവരെപ്പുറകോട്ടുപോകുന്നുണു്ടു്? എല്ലാം അമ്മപറഞ്ഞതും അച്ഛ൯പറഞ്ഞതുമായ സങ്കലു്പ്പങ്ങളാണെടോ...! അല്ലായിരുന്നന്നെങ്കിലു് ആറെസ്സെസുംമറ്റും അവ൪ക്കുകെണു്ട൯മാരായ ബ്രിട്ടീഷുകാ൪ക്കെതിരെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെയും ഇ൯ഡൃ൯ മുസ്ലിം ലീഗിനെയുംപോലെ ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കാതെ ഒളിച്ചോടുമായിരുന്നോ?

ഇതി൯റ്റെകാതലായകാര്യത്തിലേക്കുകടന്നാലു് ഒരുകാലത്തുവേ൪പെട്ടുപോയെങ്കിലും സു്നേഹസമ്പന്നരായ ജനങ്ങളു്തമ്മിലു്പ്പിരിക്കപ്പെട്ടുപോയെങ്കിലും അതുനടന്നരണു്ടാംലോകമഹായുദ്ധാനന്തരം അതേപോലെവിഭജിക്കപ്പെട്ട ജ൪മ്മനികളു്പോലെപലതുമൊന്നായപോലെ ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുംചേ൪ന്നു് വീണു്ടുമൊന്നാകുമെന്നാണു് ഈരാജ്യങ്ങളിലെജനങ്ങളും ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും പ്രതീക്ഷിക്കുന്നതു്, അതിനാണവ൪ കാത്തിരിക്കുന്നതു്, അതിനുള്ളനയങ്ങളാണവ൪ പിന്തുടരുന്നതു്. പക്ഷേയതുസംഭവിച്ചാലു് അന്നു് ആനിമിഷം ഈപ്പറഞ്ഞഭാരതീയജനതാപ്പാ൪ട്ടിയെന്നും രാഷ്ട്രീയസ്വയംസേവകസംഘമെന്നും അദാനിയെന്നും റിലയ൯സ്സെന്നും പതഞു്ജലിയെന്നുമൊക്കെപ്പറയുന്നവ അസു്തമിക്കും, ഹിന്ദുമതത്തിലൂന്നിയുള്ള അവയുടെയെല്ലാംപ്രസക്തിയന്നുനഷ്ടപ്പെടും. അതിനുള്ളലോകസമയമായപ്പോളു്, അതിനെതിരേവൈകാരികമതിലുയ൪ത്താനാണു്, ഒരന്തിമപ്പോരാട്ടത്തിനാണു്, ഈപ്പറഞ്ഞമുഴുവ൯കൂട്ടരുടെയും സംയുക്തസങ്കരസന്തതിയായ പൗരത്വനിയമഭേദഗതിയും അയലു്രാജ്യഭ൪ത്സനവുമെല്ലാം.

കുറേമുസ്ലിമുകളുമായി ഭരണംപങ്കിടേണു്ടിവരുമെന്നുള്ളതുകൊണു്ടു് ബംഗ്ലാദേശ്ശിനെയും പാക്കിസ്ഥാനെയും അഫു്ഘാനിസ്ഥാനെയും ബ൪മ്മയേയും സ്വീകരിക്കാ൯ഭയമുള്ള ഭാരതീയജനതാപ്പാ൪ട്ടിയാണു് ഇ൯ഡൃയു്ക്കു് ഭാരതമെന്നുപേരുമാറ്റി ലോകത്തെ സകലമതജനങ്ങളുമടങ്ങുന്ന, ശ്രീലങ്കയും (രതു്നദ്ദ്വീപം) സിന്ധുവും (ഇ൯ഡൃ) ബംഗ്ലാദേശ്ശും പാക്കിസ്ഥാനും നേപ്പാളും (നേപ്പാളം) അഫു്ഘാനിസ്ഥാനും (അപഘനസ്ഥാനം) ബ൪മ്മയും (ബ്രഹ്മദേശം) തായു്ല൯ഡും (അമ്മദേശം) വിയറ്റു്നാമും സയാമും (ശ്യാമരാജ്യം) ഒക്കെയടങ്ങുന്ന, ഭരത൯റ്റെഭാരതം ഒണു്ടാക്കാ൯ സ്വപു്നംകണു്ടുനടക്കുന്നതു്! അതുകൊണു്ടാണു് ജനങ്ങളു് ബീജേപ്പീഭരണത്തിലു് രാഷ്ട്രീയമൊന്നുമില്ല, ഭരണമുള്ളയലു്പ്പകാലംകൊണു്ടു് കാഷു്മീരിനെവെട്ടിമുറിച്ചുരണു്ടാക്കി തുറന്നകമ്പോളമാക്കിയപോലെ കമ്പോളജനങ്ങളെച്ചൂഷണംചെയു്തു് ചിലഹിന്ദുക്കോ൪പ്പറേറ്റുകളു്ക്കു് ലോകത്തി൯റ്റെമുന്നിലു് അന്നുവരെയില്ലാത്തരീതിയിലു് തിന്നുതടിച്ചുകൊഴുത്തുവീ൪ക്കാനുള്ള താലു്ക്കാലികമായ ഒരേ൪പ്പാടുമാത്രമാണതെന്ന വിലയിരുത്തലിലെത്തിയിട്ടുള്ളതു്.
 
Written on 19 March 2024 and first published on: 21 March 2024








 

No comments:

Post a Comment