Friday, 8 March 2024

1554. കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

1554

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Juliana e Mariana Amorim. Graphics: Adobe SP.

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ? തൊഴുത്തിലു്നിലു്ക്കുന്നതിലു്നിന്നുപോകുന്നതല്ലേ അവിടെ ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ചോദിച്ചേക്കാം. അതേ, അതുതന്നെയാണവിടെക്കിടക്കുന്നതു്. കോണു്ഗ്രസ്സിലു്നിന്നുപോയവരല്ലാതെയാരാണവിടെ ബീജേപ്പീയുടെചാണകക്കുഴിയിലു്ക്കിടക്കുന്നതു്? അതല്ലാതെവേറേയാരവിടുണു്ടു്- എ. പി. അബ്ദുള്ളക്കുട്ടിയെയും അലു്ഫോണു്സ്സു് കണ്ണന്താനത്തെയുംപോലുള്ളചില മു൯കാലമാ൪കു്സ്സിസ്സു്റ്റുകളല്ലാതെ? എന്നുവെച്ചു് തൊഴുത്തിലു്നിലു്ക്കുന്നതിനേക്കാളു്ക്കൂടുതലു് വിലയുള്ളതാണു് ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ആരെങ്കിലുംപറയുമോ? തൊഴുത്തിലു്നിലു്ക്കുന്നതുവിചാരിച്ചാലു് ഇനിയുമെത്രവേണമെങ്കിലും ചാണകവും ചാണകക്കുഴികളുമുണു്ടാക്കാമെങ്കിലും ഒരുചാണകമോ ഒരുചാണകക്കുഴിയോ വിചാരിച്ചാലു് തൊഴുത്തിലു്നിലു്ക്കുന്നയൊന്നിനെയെങ്കിലും ഉണു്ടാക്കാ൯കഴിയുമോ?

കോണു്ഗ്രസ്സു് പലസ്ഥാനങ്ങളു്നലു്കി ഇത്രയുംവ൪ഷമാദരിച്ച പത്മജാ വേണുഗോപാലെന്നസു്ത്രീ ആ തൊഴുത്തിലു്നിന്നും തൊഴുത്തിലു്ക്കുത്തുസഹിക്കാ൯വയ്യാതെയെന്നുപറഞ്ഞു് ആ ചാണകക്കുഴിയിലേയു്ക്കെടുത്തുചാടിയതിനെക്കുറിച്ചാണു്, അല്ല ഇറങ്ങിപ്പോയതിനെക്കുറിച്ചാണു്, ഇവിടെസ്സംസാരിക്കുന്നതു്. ഇവ൪ കോണു്ഗ്രസ്സു് നേതാവായിരുന്ന ശ്രീ. കെ. കരുണാകര൯റ്റെ മകളാണെന്നറിയാം. കരുണാകര൯ കോണു്ഗ്രസ്സുവിട്ടുപോയിട്ടു് കോണു്ഗ്രസ്സുകുലുങ്ങിയിട്ടില്ല, പിന്നെയല്ലേ അച്ഛ൯റ്റെപാരമ്പര്യമല്ലാതെ പാ൪ട്ടിയിലും കേരളസമൂഹത്തിലും മറ്റൊന്നുംസ്വന്തമായിട്ടില്ലായിരുന്ന മകളു്പോയിട്ടു്! കരുണാകര൯റ്റെ മകളല്ലായിരുന്നെങ്കിലു് ഇവരെ ബീജേപ്പീ സ്വീകരിക്കുകയും ഡലു്ഹിയിലു്വിളിച്ചുകൊണു്ടുപോയി മെമ്പ൪ഷിപ്പുകൊടുക്കുകയും വീണു്ടും തിരിച്ചുതിരുവനത്തപുരത്തുകൊണു്ടുവന്നു് കൊട്ടുംകുരവയുമായി എഴുന്നള്ളിക്കുകയുംചെയ്യുമായിരുന്നോ? ഏകു് ദി൯ കാ റാണി!

ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് കേരളത്തിലെ കഴിവുറ്റവരും ജനപ്പ്രീതിയുള്ളവരുമായ നിരവധി വനിതാകോണു്ഗ്രസ്സുനേതാക്കളെമറികടന്നു് അവരുടെയച്ഛനുള്ളപരിഗണനവെച്ചു് അവരെ അഖിലേന്ത്യാ കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും കേരളാപ്പ്രദേശ്ശു് കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും അംഗവും ഭാരവാഹിയുമാക്കി പലവ൪ഷമാദരിച്ചു, രണു്ടുതവണയവരെ സംസ്ഥാനനിയമസഭയിലേക്കും ഒരുതവണ പാ൪ലമെ൯റ്റിലേക്കുംമത്സരിപ്പിച്ചു- മൂന്നുപ്രാവശ്യവുമവ൪തോറ്റു. കേരള സു്റ്റേറ്റു് ടൂറിസം ഡെവലപ്‌പു്മെ൯റ്റു് കോ൪പ്പറേഷ൯റ്റെ ചെയ൪പ്പെഴു്സ്സണാക്കി. ഭാരതീയജനതാപ്പാ൪ട്ടിയിലു്ച്ചേരുമ്പോളു് അവ൪പറഞ്ഞതു് തന്നെ ത൯റ്റെപാ൪ട്ടി തീ൪ത്തുമവഗണിച്ചെന്നാണു്! ഇതവഗണനയെങ്കിലു്, പരിഗണനയെങ്ങനെയിരിക്കും- പ്രധാനമന്ത്രിയാക്കണമായിരുന്നോ?
 
Written and first published on: 08 March 2024











No comments:

Post a Comment