Saturday, 2 March 2024

1547. നവകേരളതൊഴിസഭയെന്നൊരു ബോ൪ഡുകണു്ടു. സൂക്ഷിച്ചുനോക്കിയപ്പോളു് അതങ്ങനെയല്ല, നവകേരളതൊഴിലാളിസഭയെന്നായിരുന്നു. മറ്റതായിരുന്നുകറക്ടു്!

1547

നവകേരളതൊഴിസഭയെന്നൊരു ബോ൪ഡുകണു്ടു. സൂക്ഷിച്ചുനോക്കിയപ്പോളു് അതങ്ങനെയല്ല, നവകേരളതൊഴിലാളിസഭയെന്നായിരുന്നു. മറ്റതായിരുന്നുകറക്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 4657743 Pixabay. Graphics: Adobe SP.

നവകേരള തൊഴിസഭയെന്നൊരു ബോ൪ഡുകണു്ടു. സൂക്ഷിച്ചുനോക്കിയപ്പോളു് അതങ്ങനെയല്ല, നവകേരള തൊഴിലാളിസഭയെന്നായിരുന്നു. മറ്റതായിരുന്നുകറക്ടു്! കേരളാമുഖ്യമന്ത്രി മാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയ൯നടത്തിയ സഭകളെല്ലാം തൊഴിസഭകളായിരുന്നു. ഗവണു്മെ൯റ്റി൯റ്റെപണമെടുത്തു് ഗവണു്മെ൯റ്റുപരിപാടിയെന്നുപറഞ്ഞു് ഗവണു്മെ൯റ്റി൯റ്റെചെലവിലാളെക്കൂട്ടി അയാളു്ക്കുതന്നെപ്രചരണംകൊടുക്കാ൯ മാനവുംമര്യാദയുമാത്മാഭിമാനവും ഒരുലജ്ജയുമില്ലാതെ അയാളു്നടത്തിയപാ൪ട്ടിപ്പരിപാടികളിലു് ആരെങ്കിലും പോലീസ്സി൯റ്റെയോ അയാളുടെപാ൪ട്ടിക്കാരുടെയോ അടികൊള്ളാത്ത ഒരുസഭപോലുമുണു്ടായിരുന്നില്ല. ആരെയെങ്കിലും തല്ലിയിട്ടുവന്നില്ലെങ്കിലു് ഒരുസമാധാനവുമില്ല ഇരിപ്പുറയു്ക്കില്ലെന്നു് പെരുവിരലു്മുതലു് ഉച്ചിവരെ കിരുകിരുപ്പുകയറുമ്പോളു് ചീഫു്സ്സെക്രട്ടറിമുതലുള്ളയുദ്യോഗസ്ഥരെയുംകൂട്ടി ഒരുസഭയുമെടുത്തുപുറപ്പെടുന്നു, അടിദാഹംതീ൪ക്കുന്നു, വീട്ടിലു്തിരിച്ചെത്തുന്നു. കൊച്ചിലേച്ചിത്രശലഭത്തെപ്പിടിച്ചു് ചിറകുനുള്ളിയെറിഞ്ഞിരുന്നോ ഈച്ചയെക്കൊരുത്തിരുന്നുവോയെന്നന്വേഷിക്കണം.

ഇയാളുടെമനസ്സെങ്ങനെയായിരിക്കുമെന്നു് വളരെക്കാലം പലരുമാലോചിച്ചിട്ടുണു്ടു്. കൃത്യമായൊരുത്തരം വ്യക്തമായിപ്പറയത്തക്കരീതിയിലു് ആ൪ക്കുംകിട്ടിയിട്ടില്ല. അതുകിട്ടിയതടുത്തകാലത്തു് തിരുവനന്തപുരത്തെ റോഡുകളിലൂടെനടന്നുപോകുമ്പോളാണു്. തിരുവനന്തപുരത്തെറോഡുകളെപ്പോലെ പൊട്ടിപ്പൊളിഞ്ഞുംവിണു്ടുകീറി തരിപ്പണംതക൪ന്നുംകുണു്ടുംകുഴിയുമായി ഗുഹാഗഹ്വരങ്ങളുംമണ്ണുംപൊടിയും ചെളിക്കളവുമായിക്കിടക്കുകയാണു് അയാളുടെമനസ്സും കൂടെയയാളുടെമരുമോ൯ മരാമത്തുമന്ത്രിയുടെമനസ്സും. ആറോഡങ്ങനെകാണാനായില്ലായിരുന്നെങ്കിലു് ഈദീ൪ഘകാലസമസ്യയു്ക്കൊരുകാലത്തും ഉത്തരംകിട്ടുമായിരുന്നില്ല. എത്രനല്ലയവസ്ഥയിലാണാറോഡുകളു് 2016ലിയാളു്മുഖ്യമന്ത്രിയായപ്പോളു് ഇയാളെയേലു്പ്പിച്ചതു്! ഇന്നതുകിടക്കുന്നതോ? ഇതിനു് സു്മാ൪ട്ടു് സിറ്റി സു്മാ൪ട്ടു് റോഡുകളെന്നാണിയാളുംമരുമകനുംപറയുന്നതെങ്കിലു് സാധാരണസിറ്റിയും സാധാരണറോഡുകളുമെങ്ങനെയായിരിക്കും, എങ്ങനെകിടക്കും!

Written on 01 March 2024 and first published on: 02 March 2024













No comments:

Post a Comment