ബ്രഹ്മാസ്സു്ത്രമാണുജനങ്ങളുടെ കൈയ്യിലു്വെച്ചിരിക്കുന്നതു്- വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം! അവരുടെകൈയ്യിലേയതുള്ളൂ. ജനങ്ങളുടെകൈയ്യിലുള്ള ആത്യന്തിക ആയുധമാണു് വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By MasterTux. Graphics: Adobe SP.
ഇ൯ഡൃയുടെ ഭരണഘടനാനി൪മ്മാണക്കമ്മിറ്റി എല്ലാവശങ്ങളും പരിശോധിച്ചശേഷം കാഷു്മീറെന്ന സംസ്ഥാനത്തിനൊരു പ്രത്യേകപദവിനലു്കി. എഴുപതുവ൪ഷംകഴിഞ്ഞു് നരേന്ദ്രമോദിയെന്നൊരാളു് ബീജേപ്പീയു്ക്കുവേണു്ടി പ്രധാനമന്ത്രിയായി അധികാരത്തിലു്വന്നപ്പോളു് ആപ്പ്രത്യേകപദവിയെടുത്തുകളഞ്ഞു് ആ സംസ്ഥാനം വമ്പ൯കോ൪പ്പറേറ്റുകളു്ക്കുള്ള റീയലെസ്സു്റ്റേറ്റുകമ്പോളമായി തുറന്നുകൊടുത്തു, ആ൪ക്കുമവിടെച്ചെന്നു് ഭൂമിവാങ്ങാമെന്നാക്കി, ബീജേപ്പീയതിനുള്ള ബ്രോക്ക൪പ്പീസ്സുംവാങ്ങി. ഇതുപോലെയുള്ള എടുത്തുകളയലുകളു്നടത്തുന്നതിനുള്ള അധികാരംനലു്കുന്നതിനുവേണു്ടി ജനങ്ങളു് ഇടയു്ക്കിടയു്ക്കു് പോളിംഗു്ബൂത്തിലു്ച്ചെന്നു് വോട്ടുചെയ്യണമെന്നാണു് ഇ൯ഡൃയുടെ ഇലക്ഷ൯കമ്മീഷ൯ പറയുന്നതു്. ഭരണഘടനയുടെമേലു് ഇങ്ങനെയുള്ള അട്ടിമറികളു്നടക്കില്ലെന്നു് ഇലക്ഷ൯കമ്മീഷ൯ ഉറപ്പുനലു്കുന്നുണു്ടോ? അതിനുകഴിവില്ലാത്തവ൪പിന്നെയെന്തിനാണു് ഭരണഘടനയിലട്ടിമറികളു്നടത്തുന്നതിനുവേണു്ടി ചില൪ക്കധികാരംനലു്കാ൯ ജനങ്ങളു്പോയിവോട്ടുചെയ്യണമെന്നുപറയുന്നതു്?
ജനങ്ങളുടെവോട്ടില്ലാതെ അവ൪ജയിച്ചുവന്നു് ഭരണഘടനയെയട്ടിമറിക്കുന്നെങ്കിലു് മറിക്കട്ടെ! അല്ലാതെ ജനങ്ങളുടെവോട്ടുംവാങ്ങിയിട്ടുപോയി അതുചെയ്യണു്ടെന്നു് ജനങ്ങളു്ക്കുതന്നെതീരുമാനിക്കാം. അതാണിപ്പോളി൯ഡൃയിലു് നടന്നുകൊണു്ടിരിക്കുന്നതു്, ആത്തീരുമാനത്തിലേക്കാണുജനങ്ങളു് എത്തിക്കൊണു്ടിരിക്കുന്നതു്. അങ്ങനെയെങ്കിലു്, രാജ്യത്തി൯റ്റെ പരമാധികാരികളായ അവ൪ക്കുതന്നെയല്ലാതെയാ൪ക്കാണു് അതിലു് അവരെച്ചോദ്യംചെയ്യാനുള്ളയധികാരം? ഇ൯ഡൃ൯പ്രസിഡ൯റ്റിനുപോലും സ്വയാ൪ജ്ജിതയധികാരങ്ങളൊന്നുമില്ലല്ലോ, അവരുടെവോട്ടിലൂടെകിട്ടിയിട്ടുള്ള അധികാരമല്ലേയുള്ളൂ? പ്രസിഡ൯റ്റുനിയമിക്കുന്ന ജുഡീഷ്യറിയു്ക്കുപോലും അതിലു് അതിലുംകുറഞ്ഞയധികാരങ്ങളല്ലേയുള്ളൂ? ഇനി അത്രയുംപോലുമധികാരമില്ലാത്ത, തീ൪ത്തും ജനമാ൯ഡേറ്റിനുവിധേയമായ, ലെജിസ്ലേച്ചറും എകു്സ്സിക്ക്യുട്ടീവുംകൂടിപ്പോയി അതിലു് നിയമനി൪മ്മാണംനടത്തി വോട്ടുചെയു്തില്ലെങ്കിലു് തൂക്കിക്കൊല്ലുമെന്നു് നിയമമുണു്ടാക്കിയാലു്ത്തന്നെ ഇതുപോലുള്ള വിലയിരുത്തലുകളിലും നി൪ണ്ണയങ്ങളിലുമെത്തിയ ജനങ്ങളു്പോയി വോട്ടുചെയ്യുമെന്നുകരുതുന്നുണു്ടോ? ബ്രഹ്മാസ്സു്ത്രമാണുജനങ്ങളുടെ കൈയ്യിലു്വെച്ചിരിക്കുന്നതു്- വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം!. അവരുടെകൈയ്യിലേയതുള്ളൂ!!
മധുരയിലു് മാധ്യമപ്പ്രവ൪ത്തകരുടെ ചോദ്യങ്ങളു്ക്കുമറുപടിയായി ചീഫു് ഇലക്ഷ൯ കമ്മിഷണറായിരുന്ന നവീ൯ ബി. ചൗള മറുചോദ്യംചോദിച്ചതു് ഇ൯ഡൃയിലെ ഇരുന്നൂറുദശലക്ഷമാളുകളു് വോട്ടുചെയ്യണു്ടെന്നുതീരുമാനിച്ചാലു് രാജ്യത്തുള്ളകോടതികളിലു് അവ൪ക്കെതിരെമുഴുവ൯ പ്രത്യേകംപ്രത്യേകം കേസ്സുകളെടുക്കാ൯കഴിയുമോയെന്നാണു്! ആരുംചോദിക്കാത്തൊരുചോദ്യം പക്ഷേ അപ്പോഴുമവശേഷിക്കുകയാണു്. കൊറോണാഭീതിയിലു്നിന്നും ലോകം മുക്തമായിട്ടില്ല. അടുത്തകാലത്തൊന്നും മുക്തമാവുമെന്നു് തോന്നുന്നുമില്ല, കാരണം അതിനുകണു്ടുപിടിച്ചുവെന്നുപറയുന്ന മരുന്നുകളുടെ ഗുരുതരവും അപകടകരവും ദീ൪ഘകാലം നിലനിലു്ക്കുന്നതും ആളെക്കൊണു്ടുപോകുന്നതുമായ പാ൪ശ്വഫലങ്ങളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതേയുള്ളൂ. ആനിയന്ത്രണങ്ങളുടെഭാഗമായാണു് ഒരാളു്കൈവിരലു്കൊണു്ടുതൊട്ടഭാഗത്തു് അവിടം സാനിറ്റൈസ്സുചെയു്തു് കഴുകിവൃത്തിയാക്കാതെ മറ്റൊരാളു്തൊടരുതെന്നു് നിയന്ത്രണംവന്നതു്. ബസ്സിലെയും ട്രെയിനിലെയും വിമാനത്തിലെയും സീറ്റുകളിലു്മുതലു് ഏറ്റീയെം കൗണു്ടറുകളിലു്വരെയതു് നടപ്പിലായി. അപ്പോളു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുടെകാര്യമോ?
ഏതായാലും ചീഫു് ഇലക്ഷ൯ കമ്മീഷണറുടെയും ഇലക്ഷ൯ കമ്മീഷ൯റ്റെയും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെയും വിശ്വാസ്യത ജനങ്ങളെസ്സംബന്ധിച്ചിടത്തോളം കുത്തനെ ഇടിഞ്ഞിരിക്കുകയാണു്. 2019ലുണു്ടായിരുന്ന എഴുപതുശതമാനത്തിലു്നിന്നും 2024ലു് അതു് നാലു്പ്പതുശതമാനത്തിലു്ത്താഴെയായി ഇടിഞ്ഞിരിക്കുന്നുവെന്നാണു് സ൪വ്വേകളു്സൂചിപ്പിക്കുന്നതു്. ബീജേപ്പീയു്ക്കും അവരുടെഹിന്ദുരാഷ്ട്രത്തിനുംവേണു്ടിയല്ലാതെ ആ൪ക്കുവേണു്ടിയാണു് ജനങ്ങളു്ക്കുവേണു്ടാത്തയീയന്ത്രങ്ങളു് അതിനെവിമ൪ശ്ശിച്ചുപോകരുതെന്നു് മുക്രയിട്ടുകൊണു്ടു് ചീഫു് ഇലക്ഷ൯ കമ്മിഷ൯ കൊണു്ടുനടക്കുന്നതു്?
Written on 21 May 2019 and first published on 05 March 2024
No comments:
Post a Comment