1473
ഭരണകൂടപിന്തുണയുള്ള വ൯കിടയാസ്സു്പ്പത്രികളിലെ അവയവമാഫിയയല്ലാതെമറ്റാരാണു് കുട്ടികളെത്തട്ടിക്കൊണു്ടുപോകലുകളു്ക്കുപിന്നിലു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഭരണകൂടപിന്തുണയുള്ള വ൯കിടയാസ്സു്പ്പത്രികളിലെ അവയവമാഫിയയല്ലാതെമറ്റാരാണു് കേരളത്തിലു്ക്കുറേക്കാലമായിനടക്കുന്ന കുട്ടികളെത്തട്ടിക്കൊണു്ടുപോകലുകളു്ക്കുപിന്നിലു്? അവ൪ക്കല്ലാതെമറ്റാ൪ക്കാണുപിന്നെ എത്രപോലീസ്സന്വേഷിച്ചാലും ഒരുപിടിയുംവീഴാതെ എപ്പോഴുംസമ൪ത്ഥമായിരക്ഷപ്പെട്ടുപോകുന്നതിനുള്ള പണവും പലസംസ്ഥാനനി൪ബ്ബാധസഞു്ചാരസ്വാതന്ത്ര്യവും രാഷ്ട്രീയ-പോലീസ്സുസഹായങ്ങളും ഉന്നതഭരണബന്ധങ്ങളുമുള്ളതു്? (കേരളത്തിലെയവയവമാഫിയയുടെ പ്രവ൪ത്തനത്തെയും ശക്തിയെയും പരിശോധിക്കുന്ന ഒരുലേഖനത്തി൯റ്റെസൂചന പുറകേനലു്കുന്നുണു്ടെന്നുള്ളതുകൊണു്ടു് അതിനെക്കുറിച്ചിവിടെ വിശദമായിപ്പ്രതിപാദിക്കുന്നില്ല). അതുകൊണു്ടാണു് സകലതെളിവുകളുമവശേഷിച്ചാലും ഭരണബാഹ്യരേയല്ലാത്ത പ്രതികളെപ്പിടിക്കാനും പിന്നിലുള്ളവരെപ്പുറത്തുകൊണു്ടുവരാനും പോലീസ്സിനുവൈമനസ്യം. ഇപ്പോളു്നടന്നപോലെയുള്ളകേസ്സുകളിലു് കുറ്റകൃത്യാന്തരം അവരാണുപലകാര്യങ്ങളും അറേഞു്ജുചെയ്യുന്നതെന്നുപോലുമാണുസംശയം.
കൊല്ലംജില്ലയിലു് ഓയൂരിലെയൊരു ആറുവയസ്സുകാരിയായ കുഞ്ഞുപെണു്കുട്ടിയെ 2023 നവംബ൪ 27നു് തട്ടിക്കൊണു്ടുപോയസംഭവത്തിലു്ത്തന്നെ നാട്ടുകാ൪പോലുമല്ലാത്ത കേരളത്തിലെമുഴുവ൯ജനങ്ങളുടെയും ഉളു്പ്പെടലും ഒരുപോലീസ്സുഫോഴു്സ്സിനും ഒരിക്കലുംസാദ്ധ്യമല്ലാത്തരീതിയിലു് ഓരോപ്രദേശത്തെയും ഒഴിഞ്ഞവീടുകളുടെയും പറമ്പുകളുടെയും നദീതീരങ്ങളുടെയും തോട്ടങ്ങളുടെയും കിണറുകളുടെയും കാ൪ഷെഡ്ഡുകളുടെയും കാവലു്പ്പുരകളുടെയും അരിച്ചുപെറുക്കിയുള്ളയവരുടെയന്വേഷണവും സമാന്തരമാധ്യമങ്ങളുടെയിടപെടലും സാമൂഹ്യമാധ്യമങ്ങളുടെ നിരന്തരവാ൪ത്താവ്യാപനവും പ്രത്യേകതാലു്പ്പര്യങ്ങളൊന്നുമില്ലാത്ത ഇവരുടെയെല്ലാപേരുടെയും നിതാന്തജാഗ്രതയുമല്ലാതെ മറ്റൊന്നുകൊണു്ടുമല്ല ഇരുപത്തിനാലുമണിക്കൂറിനകം കൊല്ലത്തു് ആശ്രാമംമൈതാനത്തു് ആക്കുഞ്ഞിനെക്കൊണു്ടുവെച്ചുപേക്ഷിച്ചിട്ടു് പ്രതികളു്കടന്നുകളഞ്ഞതു്. പോലീസ്സിനും ഗവണു്മെ൯റ്റിനുമിതിലു് യാതൊരുപങ്കുമില്ല. അവരുടെപങ്കു് എന്തിലെന്നതിലാണിപ്പോളു് ജനങ്ങളുടെയന്വേഷണം. ജനങ്ങളുടെകൂലങ്കഷമായയന്വേഷണവും ഇടപെടലുംഭയന്നാണു് കുഞ്ഞിനെയുപേക്ഷിച്ചിട്ടു് പ്രതികളു്കടന്നുകളഞ്ഞതു്. അങ്ങനെയുണു്ടാവാത്ത അറുപത്തിനാലോളംകേസ്സുകളാണു് ഗവണു്മെ൯റ്റി൯റ്റെയന്വേഷണത്തിലു് കുട്ടികളെത്തിരിച്ചുകിട്ടാതെ കേരളത്തിലവസാനിക്കുന്നതെന്നുമനസ്സിലാക്കണം, അതി൯റ്റെയ൪ത്ഥവുംമനസ്സിലാക്കണം.
കുഞ്ഞിനെയുംകൈയ്യിലു്വെച്ചുകൊണു്ടു് രംഗംനിരീക്ഷിക്കുന്നപ്രതികളു്ക്കു് പോലീസ്സി൯റ്റെനടപടികളു്നിരീക്ഷിക്കാനെളുപ്പമാണു്, കാരണമതിനകത്തുതന്നെ അവരെപ്പോലുള്ളസമ്പന്നസംഘങ്ങളു്ക്കു് അനവധിചാര൯മാ൪കാണും (പണമെവിടുണു്ടോ അവിടെപ്പോലീസ്സുകൂടെയുണു്ടു്!), പക്ഷേ നാട്ടുകാരെപ്പോളു് ഏതൊക്കെവഴികടന്നുവരുമെന്നവ൪ക്കു് ഒരിക്കലുമറിയാ൯സാദ്ധ്യമല്ല. അതിലു്നിന്നുള്ളഭയമാണവരെ പദ്ധതിമതിയാക്കി കുഞ്ഞിനെയുപേക്ഷിച്ചുപോകാ൯പ്രേരിപ്പിച്ചതു്. ആഭ്യന്തരമന്ത്രി ഭരണഘടനാപരമായ ചുമതലകളുംകടമകളുംനി൪വ്വഹിക്കാതെ അവമറന്നു് മറ്റുള്ളമന്ത്രിമാരെയുംകൂട്ടി തലസ്ഥാനംശൂന്യമാക്കി ജനങ്ങളുടെപണമെടുത്തു് ലോകാവസാനമായെന്നപോലെ സ്വന്തമിഷ്ടംപോലെധാരാളമായൊഴുക്കി ബീഭത്സമായരീതിയിലു് യൂപ്പീയിലെമുഖ്യമന്ത്രി ആദിത്യനാഥി൯റ്റെ പോക്കുകണു്ടതോടെകൊതിയായി ബുളു്ഡോസ്സറുകളുടെയകമ്പടിയോടെ പോകുന്നിടത്തെല്ലാം നശീകരണവുംനാശവുംവിതച്ചു് സു്ക്കൂളു്ക്കെട്ടിടങ്ങളുംമതിലുകളുമിടിച്ചുനിരത്തി സ്വന്തമസുഖത്തിലു്ക്കലിയടങ്ങാതെ അസിഡിറ്റിക്കുകാരണംജനങ്ങളാണെന്നതുപോലെ സംഹാരരുദ്രനായിനീറിപ്പുകഞ്ഞു് പ്രതികാരാ൪ത്തനായിക്കേരളംമുഴുവ൯ നാടുതെണു്ടിക്കൈക്കൂലിപിരിക്കാനിറങ്ങിയതിനുശേഷം ഭരണത്തോടുള്ളബഹുമാനംനഷ്ടപ്പെട്ടു് ഉത്തരവാദിത്വനഷ്ടത്തിലാടിയുലയുന്നപോലീസ്സിനെ അവരെന്തിനുഭയക്കണം, ഈക്ക്രിമിനലുകളെന്തിനുകണക്കിലെടുക്കണം? മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇവരുടെയൊക്കെനിയന്ത്രിതാക്കളായി ഇഷ്ടംപോലെപണമെറിയുന്നകുറേ സമ്പന്നവിദേശമുതലാളിമാരുടെയും പ്രതികാരനി൪വ്വാഹകരും സംരക്ഷകരുമായിമാറി വെറുംകൂലിപ്പടകളായിത്തീ൪ന്നു് ആത്മാഭിമാനവും രാജ്യത്തോടുകൂറുംനഷ്ടപ്പെട്ട ഉന്നതയോഫീസ്സ൪മാരുടെകീഴിലു് കുറ്റാന്വേഷണശക്തിയുടെകാറ്റുപോയ കേരളാപ്പോലീസ്സിനെയെന്തിനവ൪ ശ്രദ്ധിക്കണം, സൂക്ഷിക്കണം, പേടിക്കണം?
ഇതുപോലുള്ള കുട്ടികളെത്തട്ടിക്കൊണു്ടുപോകലു് സംഭവങ്ങളുണു്ടാകുമ്പോളു് ആദ്യമേതന്നെകുറ്റാന്വേഷണപ്പോലീസ്സന്വേഷിക്കുന്നതു് ഈക്കുട്ടിയെയേതെല്ലാമാശുപത്രികളിലു് കഴിഞ്ഞമൂന്നുകൊല്ലത്തിനിടയിലു് വിവിധപരിശോധനകളു്ക്കോചികിത്സയു്ക്കോമറ്റോ കൊണു്ടുപോയിട്ടുണു്ടെന്നാണു്, എന്തെല്ലാംടെസ്സു്റ്റുകളു്നടത്തി, അതിനെന്തെല്ലാംറിസളു്ട്ടുകളു്കിട്ടി, വിവിധശരീരാവയവങ്ങളുടെയാരോഗ്യത്തെപ്പറ്റി അതിലു്നിന്നെന്തെല്ലാം നിഗമനങ്ങളിലെത്താം, എന്നുള്ളതാണു്. ഒരുടീം കുട്ടിയെക്കൊണു്ടുപോയ വഴികളെയുമാളുകളെയുംതെരയുമ്പോളു് മറ്റൊരുടീം ഇതൊക്കെയാണന്വേഷിക്കുന്നതു്. അതുകഴിഞ്ഞു് ഏതെല്ലാമാശുപത്രികളിലും ഗവേഷണകേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും ഏതേതെല്ലാമാളുകളടിയന്തിരമായി ഏതേതെല്ലാമവയവങ്ങളുടെമാറ്റത്തിനായി രഹസ്യമായും പരസ്യമായും കാത്തിരിക്കുന്നുണു്ടെന്നുള്ളതും! അന്വേഷണമത്രയുമാകുമ്പോളു്ത്തന്നെ ഉത്തരവാദിത്വബോധമുള്ളവ൪ക്കു് ഇതുപോലുള്ളൊരുകേസ്സിലു് മുന്നോട്ടുപോകാനുള്ളവഴിതെളിയും.
അവയവമാഫിയയോടൊപ്പം ഭിക്ഷാടനമാഫിയയും വ൪ഷങ്ങളായി കേരളത്തിലു്പ്പ്രവ൪ത്തിക്കുന്നുണു്ടെങ്കിലും അവ൪ ഒരുകുട്ടിയെത്തട്ടുന്നതിനായി അവയവമാഫിയയോടൊപ്പം ഇത്രത്തോളം പണംചെലവാക്കിയുമാസൂത്രണംചെയു്തും അത്രത്തോളംപോകില്ല. അവ൪ക്കേതുകുട്ടിയെക്കിട്ടിയാലുംമതി, എവിടന്നുകിട്ടിയാലുംമതി, പക്ഷേ അവയവമാഫിയകളു്ക്കു് തെരഞ്ഞാസൂത്രണംചെയു്തുകണു്ടുപിടിച്ചുനോട്ടംവെച്ച കുട്ടികളെത്തന്നെകിട്ടണം! അതിനെത്രമാത്രമാസൂത്രണവുമാളു്വിനിയോഗവും പണച്ചെലവും കാത്തിരിപ്പുംവേണമെങ്കിലുമവ൪ചെയ്യും. അവരുടെബഡു്ജറ്റു് അണു്ലിമിറ്റഡ്ഡാണു്. അതി൯റ്റെപേഴു്സ്സിനുചരടുകളൊന്നുമില്ല. ഓപ്പറേഷ൯റ്റെവിവിധഭാഗങ്ങളുടെ നിരീക്ഷണത്തിനകമ്പടിയായിത്തന്നെ പലവാഹനങ്ങളിലായനേകമാളുകളു്കാണും. അതി൯റ്റെയെല്ലാലക്ഷണങ്ങളുമാണിവിടെക്കാണുന്നതു്- പോലീസ്സുകണു്ടില്ലെന്നഭിനയിക്കുന്നുണു്ടെങ്കിലും.
പണത്തിനുവേണു്ടി കുട്ടികളെത്തട്ടിക്കൊണു്ടുപോകുന്നവ൪ അതിസമ്പന്നരുടെവീടുകളെയേ ലക്ഷൃംവെക്കൂ. കുട്ടികളെക്കൂടുതലു്നാളു്കൈയ്യിലു്വെയു്ക്കുന്ന റിസ്സു്ക്കെടുക്കാതെ തുട൪ച്ചയായവ൪സന്ദേശങ്ങളയച്ചും ഫോണു്വിളിച്ചും മോചനപ്പണമാവശ്യപ്പെടുകയുംചെയ്യും. അതുപോലെ ഇത്രയുമാസൂത്രണവും കാര്യനി൪വ്വഹണവുംനടത്തിയശേഷം ലൊക്കേഷനും രൂപവേഷങ്ങളുംവെളിപ്പെടുത്തിക്കൊണു്ടു് ഇവിടെനടന്നപോലെ വല്ലകടയിലുംകയറിയവ൪ വല്ലവരുടെയുംഫോണുംവാങ്ങിവിളിക്കുകയില്ല- അതിനു് പബ്ലിക്കു്ഫോണുകളടക്കം മറ്റനവധിമാ൪ഗ്ഗങ്ങളുണു്ടു്. അങ്ങനെചെയു്തെങ്കിലിതു് മണി-ഡിമാ൯ഡിംഗു് അബു്ഡക്ഷനാണെന്ന തെറ്റിദ്ധാരണപരത്തിയശേഷം ആട്ടീമിനെയവിടെനിന്നും ആരംഗത്തുനിന്നുംതന്നെപി൯വലിച്ചു് അപ്രത്യക്ഷമാക്കിയെന്നേയ൪ത്ഥമുള്ളൂ, മറ്റൊരുടീമപ്പോളു്ത്തന്നെ അവിടെഡ്യൂട്ടിയു്ക്കെത്തിയെന്നേയ൪ത്ഥമുള്ളൂ, കേരളാപ്പൊലീസ്സിനെപ്പറ്റിച്ചു് വിലപ്പെട്ടകുറേസമയംകൂടി നേടിയെടുത്തെന്നേയുള്ളൂ! പോലീസ്സി൯റ്റെപാപ്പരത്തമേയതുതെളിയിക്കുന്നുള്ളൂ.
ഇവിടെയതൊന്നുമല്ലയുണു്ടായതു്- ഇടത്തരക്കാരുടെയും മധ്യവ൪ഗ്ഗത്തി൯റ്റെയും വീടുകളെയാണവ൪ ലക്ഷൃംവെച്ചതു്. അത്തരംവീടുകളിലുള്ള ഒരുകുട്ടിയെട്ടാ൪ഗെറ്റുചെയു്തു് അനേകദിവസംനിരീക്ഷണംനടത്തിക്കാത്തുകിടന്നു് തട്ടിക്കൊണു്ടുപോകുന്നതു് മോചനപ്പണത്തിനല്ല. അതിനേക്കാളെത്രയോയിരട്ടി മറ്റടത്തുനിന്നുകിട്ടും! കുട്ടികളെയല്ല അവയവങ്ങളെയാണു് ടാ൪ഗെറ്റുചെയ്യുന്നതു്. അത്രയത്യാവശ്യമുള്ള അവയവങ്ങളാവശ്യമുള്ളതു് ആ൪ക്കൊക്കെയാണെന്നുനോക്കുമ്പോളു് പ്രതികളെപ്പിടികിട്ടും. പ്രതികളെന്നിവിടെപ്പറഞ്ഞതു് ഇപ്പോളു്ക്കിട്ടിയപോലുള്ള വെറുംപ്രതികളെയല്ല, യാഥാ൪ത്ഥപ്രതികളെയാണു്. ഇവ൪ക്കു് ഭരണത്തി൯റ്റെയും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെയും സംരക്ഷണവുമുറപ്പായിക്കാണും. പോലീസ്സിനിവരെയനുസരിക്കുകയും സംരക്ഷിക്കുകയുമല്ലാതെ മറ്റൊരുവഴിയുമില്ല, കാരണം ഇവ൪ക്കുവഴങ്ങാതെ ഇത്തരംകേസ്സുകളിലു് സത്യസന്ധമായും സ്വതന്ത്രമായും കൃത്യമായും പോലീസ്സുകാരിലൂടെ അന്വേഷണംമുന്നോട്ടുകൊണു്ടുപോകുന്ന ഒറ്റയുന്നതപൊലീസ്സോഫീസ്സറും എത്രയോകൊല്ലമായിക്കേരളത്തിലില്ല! ഓയൂ൪ക്കേസ്സിലെയന്വേഷണത്തിലെയനവധാനതയും വളരെശ്ശ്രദ്ധയോടെയുള്ളശ്രദ്ധക്കുറവും കേരളത്തിനുമനസ്സിലാകുന്നുണു്ടു്. ഒരുനേട്ടവും സ്വന്തമായുണു്ടാക്കാത്തയവരെ മുഖ്യമന്ത്രിയുംചിലമന്ത്രിമാരുമഭിനന്ദിച്ചതു് എന്തിനാണെന്നും കേരളത്തിനുമനസ്സിലാകുന്നുണു്ടു്.
ഒരുസമ്പന്നനോ സമ്പന്നയു്ക്കോ കുറച്ചുനാളു്കൂടിജീവിക്കണമെങ്കിലു് അതിനുമറ്റൊരാളുടെജീവനെടുക്കാമെന്നതാണു് ഇന്നീമേഖലയിലുള്ളയടിസ്ഥാനനിയമംതന്നെ. ഇപ്പോളു്നടന്നുവരുന്നഭരണത്തിനുകീഴിലു് അതങ്ങനെയായിട്ടുണു്ടു്. ആശുപത്രിയിലൊന്നുമീപ്പറഞ്ഞപോലെ കുട്ടിപോകാതെതന്നെ ഇതേവിവരങ്ങളു്ശേഖരിച്ചു് അതി൯റ്റെയടിസ്ഥാനത്തിലു് ലോകത്തെവിടെയിരുന്നും ക്രൈമാസൂത്രണംചെയു്തു് പൊളിറ്റിക്കലു്പ്പാ൪ട്ടികളിലെനേതാക്കളുടെ പ്രാദേശികബ്രിഗേഡുകളെയുപയോഗിച്ചു് നി൪വ്വഹിക്കാനുതകുന്നരീതിയിലാണു് പഴയ സു്ക്കൂളു് ഹെലു്ത്തു് പ്രോഗ്രാംമുതലു് പുതിയ ഇ-ഹെലു്ത്തു് പദ്ധതിവരെ ഗവണു്മെ൯റ്റിലെക്കൊലയാളികളും കൊള്ളക്കാരും ആസൂത്രണംചെയു്തിരിക്കുന്നതുതന്നെ.
താലു്പ്പര്യമുള്ളവ൪ക്കു് ഈവിഷയം വിശദമായിക്കൈകാര്യംചെയ്യുന്ന ഈലേഖകനെഴുതിപ്പ്രസിദ്ധീകരിച്ച ‘ഇ-ഹെലു്ത്തു് ഇമ്പ്ലികേഷ൯സ്സു് ആ൯ഡു് മെഡിക്കലു് ഡേറ്റാ തെഫു്റ്റു്’ എന്നപുസു്തകംവായിക്കാവുന്നതാണു്. ലിങ്കിവിടെച്ചേ൪ക്കുന്നു:
E-Health Implications And Medical Data Theft:
How Kerala’s Pseudo-Marxist Government stole and sold millions of dollars worth of patients’ sensitive medical data during 2016-2023:
Amazon: https://www.amazon.com/HEALTH-IMPLICATIONS-MEDICAL-DATA-THEFT-ebook/dp/B087CY5D78
Also please read: 045. മസു്തിഷു്കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ
https://sahyadrimalayalam.blogspot.com/2017/12/045.html
Written and first published on: 29 November 2023