Wednesday 15 November 2023

1458. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും പ്രസംഗിക്കുന്നതിനുപകരം ദുരിതാശ്വാസത്തിനു് പാലസ്സു്റ്റീനിലേക്കു് വോളണു്ടീയ൪മാരെയയക്കാത്തതെന്താണു്? ശരീരംമുറിയുമെന്നുപേടിച്ചോ?

1458

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും പ്രസംഗിക്കുന്നതിനുപകരം ദുരിതാശ്വാസത്തിനു് പാലസ്സു്റ്റീനിലേക്കു് വോളണു്ടീയ൪മാരെയയക്കാത്തതെന്താണു്? ശരീരംമുറിയുമെന്നുപേടിച്ചോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയ്യെഫൈയ്യും എസ്സെഫൈയ്യും പ്രസംഗിക്കുന്നതിനുപകരം ദുരിതാശ്വാസത്തിനു് പാലസ്സു്റ്റീനിലേക്കു് വോളണു്ടീയ൪മാരെയയക്കാത്തതെന്താണു്? ശരീരംമുറിയുമെന്നുപേടിച്ചോ? പാലസ്സു്റ്റീ൯രാജ്യത്തി൯റ്റെഭാരംമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഡീവൈയ്യെഫൈയ്യുടെയും എസ്സെഫൈയ്യുടെയും ചുമലിലു്വന്നുപതിച്ചപോലെയാണു് അവ൪പ്രസംഗിക്കുന്നതു്, അവരുടെമുഖ്യമന്ത്രിയും ഈസ്സംഘടനകളുടെനേതാക്കളും പ്രസംഗിക്കുന്നതു്. അവ൪ പാലസ്സു്റ്റീനിലെയിന്നത്തെ ഗാസ്സായഭയാ൪ത്ഥികളു്ക്കുവേണു്ടി ഒരുടുപ്പോ പുതപ്പോ സാരിയോ മരുന്നോ എന്തെങ്കിലും സ്വന്തംകൈയ്യിലു്നിന്നുപൈസ്സയെടുത്തോ പിരിവെടുത്തോ എത്തിച്ചിട്ടുണു്ടോ? സഹായിക്കാനെന്തെല്ലാംവഴിയുണു്ടായിരുന്നു- അതിലൊന്നെങ്കിലുമവ൪ചെയു്തോ?

പ്രശു്നഭരിതമായരാജ്യങ്ങളിലു്, പ്രത്യേകിച്ചും അഭയാ൪ത്ഥികളുണു്ടായി അവ൪രക്ഷതേടിയോടുന്ന പലായനംചെയ്യുന്നസാഹചര്യങ്ങളിലു്, സഹാനുഭൂതിയോടെയിടപെട്ടു് സഹായമെത്തിക്കുന്നകാര്യത്തിലു് സ്വന്തമായതാലു്പ്പര്യങ്ങളും അതിനുള്ളസേവനസന്നദ്ധതയുമുള്ളയൊരു പ്രത്യയശാസു്ത്രവും സംഘടനയുമായിട്ടാണു് ഒരുസോഷ്യലിസ്സു്റ്റുപകരണമെന്നുള്ളനിലയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്പ്രവ൪ത്തിച്ചിട്ടുള്ളതു്. പലപ്പോഴുമതിനുള്ളമെഷീനറിയായി പാ൪ട്ടിസംഘടനകളു്പ്രവ൪ത്തിച്ചിട്ടുണു്ടു്. പാലസ്സു്റ്റീ൯-ഗാസ്സയെസ്സംബന്ധിച്ചിടത്തോളം ലോകത്തി൯റ്റെമറ്റുഭാഗങ്ങളിലുള്ളതിനേക്കാളു്ക്കൂടുതലു് താലു്പ്പര്യത്തോടെ അവിടത്തെ ഭരണാധികാരികളായഭീകരവാദികളുടെ സ്വന്തജനങ്ങളെക്കൊല്ലിക്കുകമാത്രമുദ്ദേശത്തോടെ അന്യദേശത്തുകടന്നുകയറിയുള്ള ആക്രമണപ്പ്രവൃത്തികളു്കാരണം ഇസ്രായേലി൯റ്റെകൈകൊണു്ടുരൂപംകൊണു്ട ഗാസ്സായഭയാ൪ത്ഥികളുടെകാര്യത്തിലു് ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്പൊതുവേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്രത്യേകിച്ചും പലപ്രാവശ്യം അഭിപ്രായപ്പ്രകടനംനടത്തിയിട്ടുണു്ടു്, തുട൪ച്ചയായഭിപ്രായപ്പ്രകടനംനടത്തിയിട്ടുണു്ടു്. വെറുമഭിപ്രായപ്പ്രകടനമെന്നതിനേക്കാളു് പ്രവ൪ത്തനമെന്നതിലേക്കു് എന്തുകൊണു്ടതുയ൪ന്നില്ല എന്നതാണിവിടത്തെച്ചോദ്യം. അതു് അഴിമതിക്കൈക്കൂലിമുതലാളിത്തസുഖങ്ങളു്ക്കകത്തിരുന്നു് സ്വന്തംതടികേടാക്കാതെ വായു്പ്പ്രസംഗംമാത്രംനടത്തി ഇ൯ഡൃയിലു്, പ്രത്യേകിച്ചും കേരളത്തിലുള്ളകുറേമുസ്ലിമുകളുടെ, സങ്കുചിതയുക്തിരഹിതമതവികാരമുയ൪ത്തിവിട്ടു് വോട്ടുപിടിക്കാ൯മാത്രമല്ലേ എന്നതാണിവിടത്തെച്ചോദ്യം.

കമ്മ്യൂണിസം അഭയാ൪ത്ഥികളെ സഹായിക്കുകമാത്രമല്ലയുണു്ടായിട്ടുള്ളതു്, കമ്മ്യൂണിസത്തിലു്നിന്നും അഭയാ൪ത്ഥികളുണു്ടായിട്ടുണു്ടു്. കേരളത്തിലാദ്യമായി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയധികാരത്തിലു്വന്ന 1957കഴിഞ്ഞു് രണു്ടുവ൪ഷംകഴിഞ്ഞു് 1959 ഒകു്ടോബറിലെക്കണക്കനുസരിച്ചുതന്നെ രണു്ടാംലോകമഹായുദ്ധം 1945ലവസാനിക്കുമ്പോളു് ഒരുകമ്മ്യൂണിസ്സു്റ്റുരാഷ്ട്രമായിമാറിയ ഹംഗറിയിലെജനസംഖ്യ വെറും ഒമ്പതുദശലക്ഷമായിരുന്നപ്പോളു് അതടക്കം കമ്മ്യൂണിസ്സു്റ്റുപിടിയിലായരാജ്യങ്ങളിലു്നിന്നും ജീവനുവേണു്ടിപ്പലായനംചെയു്ത സു്ത്രീകളും കുട്ടികളും പുരുഷ൯മാരുമായ അഭയാ൪ത്ഥികളുടെയെണ്ണംതന്നെ അതിനേക്കാളുയ൪ന്ന പന്ത്രണു്ടുദശലക്ഷമായിരുന്നു. (സീയ്യൈയ്യേയുടെ ഡീ-ക്ലാസ്സിഫൈചെയു്തു് 03-04-2014നു് റിലീസ്സുചെയു്ത RDP81-01043R004100140007-0 നമ്പ൪ റിപ്പോ൪ട്ടു്). ചൈന, ഉത്തരകൊറിയ, വിയറ്റു്നാം, ടിബറ്റു്, കിഴക്ക൯ജ൪മ്മനി, ഹംഗേറിയ, ബളു്ഗേറിയ, അലു്ബേനിയ, ചെക്കോസ്ലോവേക്കിയ, റുമേനിയ എന്നിവിടങ്ങളിലു്നിന്നെല്ലാമിങ്ങനെ കമ്മ്യൂണിസ്സു്റ്റുക്രൂരതയിലു്നിന്നും മനുഷ്യത്വവിരുദ്ധതയിലു്നിന്നും ഏകാധിപത്യത്തിലു്നിന്നും സ൪വ്വാധിപത്യത്തിലു്നിന്നും സമ്പൂ൪ണ്ണയടിച്ചമ൪ത്തലിലു്നിന്നും രക്ഷപ്പെട്ടോടുന്ന അഭയാ൪ത്ഥിപ്പ്രവാഹങ്ങളുണു്ടായിട്ടുണു്ടു്. ഈരാജ്യങ്ങളിലു്പ്പലതും കമ്മ്യൂണിസ്സു്റ്റല്ലാതായിമാറിക്കഴിഞ്ഞസ്ഥിതിക്കു് ഒരുകാലത്തു് കമ്മ്യൂണിസ്സു്റ്റുകളെസ്സപ്പോ൪ട്ടുചെയു്തിരുന്ന ഇവിടെനിന്നുള്ളയാളുകളെയെന്തിനിനി അഭയാ൪ത്ഥികളായിസ്സ്വീകരിക്കുന്നുവെന്നൊരു ചോദ്യമുയ൪ന്നിട്ടുണു്ടു് ഇപ്പോളു്വലതുപക്ഷത്തേയു്ക്കുമാറിക്കൊണു്ടിരിക്കുന്ന ഈയൂറോപ്പ്യ൯രാജ്യങ്ങളിലു്പ്പലതിലും. മുസ്ലിംവിരുദ്ധതയു്ക്കുസമമായാണിപ്പോളു് കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയെയും അവിടങ്ങളിലു്ക്കാണുന്നതു്. അതുകൊണു്ടു് ഗാസ്സായഭയാ൪ത്ഥികളെന്നൊക്കെ കേരളത്തിലെക്കമ്മ്യൂണിസ്സു്റ്റുനേതാക്കളു് പ്രസംഗിക്കുമ്പോളു് സൂക്ഷിച്ചുസംസാരിക്കണം!

പിന്നീടു് ബംഗ്ലാദേശ്ശായിമാറിയ പഴയകിഴക്ക൯പാക്കിസ്ഥാനിലു്നിന്നുംവന്ന ബംഗാളിയഭയാ൪ത്ഥികളുടെകാര്യത്തിലു് അവരെ ഇ൯ഡൃ൯പൗര൯മാരായംഗീകരിക്കണമെന്നും 2003ലു്ക്കൊണു്ടുവന്ന പൗരത്വഭേദഗതിനിയമമനുസിച്ചു് അവ൪ക്കു് ഇ൯ഡൃ൯പൗരത്വംനലു്കണമെന്നുമാവശ്യപ്പെട്ടുകൊണു്ടു് 2012 ഏപ്രിലു് 4മുതലു് 9വരെ കേരളത്തിലു് കോഴിക്കോട്ടുനടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇരുപതാംപാ൪ട്ടിക്കോണു്ഗ്രസ്സിലു് പ്രമേയംപാസ്സാക്കിയിട്ടുണു്ടു്. ഇപ്പോളു് പതിനൊന്നുവ൪ഷംകഴിഞ്ഞു. ഗാസ്സായഭയാ൪ത്ഥികളുടെകാര്യമവിടെനിലു്ക്കട്ടെ- പ്രമേയത്താലാച്ഛാദിതരായ ഇ൯ഡൃയു്ക്കകത്തുതന്നെയുള്ള ബംഗാളിയഭയാ൪ത്ഥികളുടെയവകാശങ്ങളു് തുട൪സമരത്തിലൂടെവാങ്ങിച്ചുകൊടുത്തോ?

Written on 08 November 2023 and first published on: 15 November 2023













No comments:

Post a Comment