Saturday 11 November 2023

1454. കേരളത്തിലെ കടംവാങ്ങിക്കിളവ൯റ്റെ കുതന്ത്രവാദങ്ങളു് കാര്യത്തോടടുത്തപ്പോളു്ക്കുഴയുന്നു, കൂടുതലു്കടംവാങ്ങലവതാളത്തിലാകുന്നു

1454

കേരളത്തിലെ കടംവാങ്ങിക്കിളവ൯റ്റെ കുതന്ത്രവാദങ്ങളു് കാര്യത്തോടടുത്തപ്പോളു്ക്കുഴയുന്നു, കൂടുതലു്കടംവാങ്ങലവതാളത്തിലാകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഗതാഗതവകുപ്പി൯റ്റെ നിരീക്ഷണക്ക്യാമറകളെപ്പറ്റിക്കുന്നതിനുവേണു്ടി ഒരുനമ്പ൪പ്പു്ളേറ്റുംവെയു്ക്കാതെബൈക്കോടിച്ചു് അവ൯റ്റെ നേ൪ക്കമ്പിമുടിക്കൂട്ടുകാരുടെയടുത്തുതിരിച്ചെത്തുന്ന വാളിപ്പയലിനു് ആ ഫ്രീക്ക൯മാരുടെയടുത്തുനിന്നുംകിട്ടുന്ന അഭിനന്ദനയാദരവുകണു്ടിട്ടില്ലേ? ഒരുത്ത൯ അതിവിജയകരമായി ടാകു്സ്സുവെട്ടിച്ചെന്നറിഞ്ഞു് അന്നുവൈകിട്ടവ൯റ്റെപുങ്ക൯ക്ലബ്ബിലവനുകിട്ടുന്ന ആദരഹ൪ഷാരവത്തെക്കുറിച്ചുകേട്ടിട്ടില്ലേ? ഇതേയാദരവുമഭിനന്ദനവുമാണു് സ്വന്തക്കാ൪ക്കും കൂടെനടന്നുചോദിക്കുന്നവ൪ക്കുംമുഴുവ൯ പൊതുപ്പണമെടുത്തുനലു്കിമുതലാളിയായി തനിയു്ക്കുമെടുക്കുന്നതിനുവേണു്ടി ആഭ്യന്തരയുലു്പ്പാദനത്തിനാനുപാതികമായി ഒരുസംസ്ഥാനത്തിനുകടമെടുക്കാനുള്ള പരിധിയെക്കുതന്ത്രത്തിലൂടെമറികടക്കാ൯ പ്രൈവറ്റെന്നുപുറമേതോന്നുന്ന കിഫു്ബിയെന്നൊരുസ൪ക്കാരാഭാസ്സമുണു്ടാക്കി കോടിക്കണക്കിനുരൂപാ വിദേശത്തുനിന്നുകടമെടുത്തുകൊണു്ടുവന്നുകളിച്ച കേരളാമുഖ്യമന്ത്രിപിണറായിവിജയനുംകിട്ടിയതു്- അയാളു്ക്കുനാലുചുറ്റുമതിനുവേണു്ടി ഒട്ടിക്കൂടിനിലു്ക്കുന്നവരിലു്നിന്നും. ഇയാളുടെയടുത്തു് നരേന്ദ്രമോദിയുടെപണിയൊന്നുംനടക്കുകയില്ല എന്നയഭിനന്ദനവാചകംകേട്ടപ്പോളു് നാട്ടിലുംവിദേശത്തുംവെച്ചു് ഒരുപുളകമൊക്കെയുണു്ടായി, അതിനൊക്കെയുള്ളയാരാധക൯മാ൪ അവിടെപ്പറന്നുപറ്റുകയുമുണു്ടായി.

നമ്മുടെനാട്ടിലെക്കടംവാങ്ങിക്കിളവ൯മാ൪ക്കൊരു പ്രത്യേകതയുണു്ടു്. അവ൪കടംവാങ്ങിരഹസ്യമായല്ലചെലവാക്കുന്നതു്, പത്താളുകാണാ൯വേണു്ടി പരസ്യമായാണു്. കുടുംബത്തിലെയെല്ലാവരുടെയുംസ്വത്തുക്കളു് ത൯റ്റെകണു്ട്രോളിലായതുകൊണു്ടു് അതുകാണിച്ചവരിഷ്ടംപോലെ പലടത്തുനിന്നുംകടംവാങ്ങുന്നു, ഉട൯കളിച്ചുതീ൪ക്കുന്നു, പോയി അടുത്തതുവാങ്ങുന്നു. കുറേ വ്യവഹാരത്തിലാണുതീ൪ത്തിരുന്നതു്. ഇവിടെയീക്കിളവ൯റ്റെകാര്യത്തിലും രണു്ടുമതേപോലെയുണു്ടു്. പണു്ടുകാലത്തുനാട്ടിലെ അമ്പലത്തിലുത്സവംനടത്തിയവിടെ നാട്ടിലെയേകകസേര വീട്ടിലു്നിന്നെടുത്തുകൊണു്ടുപോയി അവിടെയിട്ടതി൯മേലിരുന്നു് എല്ലാംകണു്ടുപുളകംകൊള്ളാനായിരുന്നു കടക്കാരനായതു്. ഇന്നതുകേരളീയംനടത്താനാണു്, ആക്കസേരയു്ക്കുപകരമൊരു എയ൪ക്കണു്ഡീഷ൯ചെയു്തവേദിയാണു്.

സ്വന്തമായൊരുരൂപയുടെ വരുമാനവുമില്ലാത്തതുകൊണു്ടു്, ഉണു്ടെങ്കിലു്ത്തന്നെയതലു്പ്പ൯മാരുടെ ധാരാളിത്തച്ചെലവുകളായുട൯തീരുന്നതുകൊണു്ടു്, അടുത്തയുത്സവം എങ്ങനെയുണു്ടാക്കിക്കളിക്കാമെന്നതാണവരുടെ പ്രതിദിനചിന്ത. പഴയ അതി൯റ്റെയോ൪മ്മകളുടെലഹരികയറുമ്പോളു്പ്പോയി ആരിലു്നിന്നുമൊരുവ്യവസ്ഥയുംനോക്കാതെ കടംവാങ്ങുന്നു, മു൯പി൯നോക്കാതെയുടനൊരാഴു്ച്ചനീളുന്ന കേരളോത്സവംപ്രഖ്യാപിക്കുന്നു- അവസരമുണു്ടെങ്കിലു് ജില്ലകളിലുടനീളം. ഈസ്സ്വഭാവമില്ലാതെ ത്രിഫു്റ്റിയായതുകൊണു്ടാണു് ഇ൯ഡൃയിലു് പഞു്ചാബുപോലുള്ളസംസ്ഥാനങ്ങളു് സമ്പന്നസംസ്ഥാനങ്ങളായിത്തുടരുന്നതു്. അവ൪ക്കുവേണമെങ്കിലുള്ളപണമെടുത്തു് ഒരുകടവുംവാങ്ങാതെ ഇതിനേക്കാളു്ക്കളികളിക്കാവുന്നതാണു്, പക്ഷേകളിക്കുന്നില്ല. അതാണു് സ്വതവേസമ്പന്നരായവരുടെസ്വഭാവം. ദാരിദ്ര്യത്തിലു്ക്കിടന്നുനക്കിത്തിന്നിട്ടു് പെട്ടെന്നധികാരംകിട്ടുന്നവരുടെയും പെട്ടെന്നുപണക്കാരാകുന്ന നവോറിച്ചുകളുടെയുംസ്വഭാവമതല്ല. അതാണുകേരളത്തിലു്ക്കാണുന്നതു്. അങ്ങനെകേരളം ഉള്ളനിലത്തിലു്ക്കൃഷിചെയ്യാതെ നാലുലക്ഷംകോടിരൂപയുടെകടക്കാരായി.

അടുത്തുവരുന്നൊരുതലമുറ ഈക്കടമൊക്കെത്തിരിച്ചുകൊടുക്കേണു്ടിവരുമെന്നു് ഒരാധിയും ഒരുബോധവുമില്ലാത്തതുകൊണു്ടാണു് ഇവരൊക്കെയിതുചെയ്യുന്നതു്. ഇതുവികസനത്തിനാണെന്നുപറഞ്ഞാണു് അവ൪സ്വയംതൃപു്തിയടയുന്നതു്. പത്തുപ്രാവശ്യംപറയുമ്പോളു് അവ൪തന്നെയതുസ്വയംവിശ്വസിച്ചുകൊള്ളും. കേരളത്തിലിയാളുടെഭരണത്തിനുശേഷം പട്ടിണിയും ദാരിദ്ര്യവും കൃഷിത്തക൪ച്ചയും തൊഴിലില്ലായു്മയുമല്ലാതെ ഒന്നും വികസിച്ചതായിക്കാണുന്നില്ല. അതുനാലിലുംപെട്ടു് ആളുകളാത്മഹത്യചെയ്യുന്നു.

കിഫു്ബികൊടുത്തില്ലെങ്കിലു് സംസ്ഥാനംതിരിച്ചുകൊടുത്തോളാമെന്നു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഗ്യാര൯റ്റിയില്ലായിരുന്നെങ്കിലു് ഇന്നുകിഫു്ബികടംവാങ്ങിയിരിക്കുന്ന വിദേശസ്ഥാപനങ്ങളിലു്നിന്നും വിദേശവ്യക്തികളിലു്നിന്നും ഒരുരൂപയെങ്കിലുംകിഫു്ബിയു്ക്കു് പലിശസഹിതം തിരിച്ചുകൊടുക്കാമെന്നവ്യവസ്ഥയിലു് നിക്ഷേപംകിട്ടുമായിരുന്നോ? സംസ്ഥാനട്രഷറിയിലു്നിന്നുമെടുത്തു് ബഡു്ജറ്റിലുള്ളപദ്ധതികളു്ക്കുകൊടുക്കേണു്ടിയിരുന്ന കടമല്ലെങ്കിലു് നിക്ഷേപത്തുകതന്നെയാണു് ഈരീതിയിലു്ക്കടമായിസ്സമാഹരിച്ചപണത്തിലു്നിന്നും കിഫു്ബിയെടുത്തുകൊടുക്കുന്നതും. അപ്പോളതും സംസ്ഥാനത്തി൯റ്റെകടംതന്നെയാണു്. ഇതിതൊന്നുമല്ല, കിഫു്ബിയൊരുസ്വതന്ത്രസ്ഥാപനമാണു്, കിഫു്ബിയുടെകടം സംസ്ഥാനത്തി൯റ്റെപൊതുക്കടമായിക്കൂട്ടാ൯പറ്റില്ല, എന്നു് തുടക്കംമുതലേനി൪ബ്ബന്ധംപിടിച്ച സംസ്ഥാനക്കടക്കിളവ൯റ്റെകുതന്ത്രവാദങ്ങളിന്നു് അവരടക്കം എവരുംപ്രതീക്ഷിച്ചിരുന്നപോലെത്തന്നെ പൊളിഞ്ഞുകൊണു്ടിരിക്കുകയാണു്. കേരളത്തിലെക്കടംവാങ്ങിക്കിളവ൯റ്റെ കുതന്ത്രവാദങ്ങളു് കാര്യത്തോടടുത്തപ്പോളു്ക്കുഴഞ്ഞിരിക്കയാണു്, കൂടുതലു്കടംവാങ്ങലവതാളത്തിലായിരിക്കുകയാണു്. അതൊക്കെ ‘ഞാനെത്രപറഞ്ഞിട്ടുമവ൪ക്കുമനസ്സിലാകുന്നില്ല’ എന്നു് സ്വന്തമടുക്കളയിലിരുന്നു് സ്വന്തംസിലു്ബ്ബന്ധികളോടും സ്വന്തം വാഴു്ത്തുപാട്ടുകാരോടുംമാത്രം പറയാ൯കൊള്ളാം. ഇതുവരെയതു് നിയമസഭയിലും മാധ്യമങ്ങളിലും പൊതുസമൂഹത്തിലെച്ചില വോട്ട൪മാരുടെയിടയിലുമടക്കം ചിലവിഡ്ഢികളുടെയടുത്തുചെലവായി. ഇപ്പോളു്ച്ചെലവാകുന്നില്ല.

അങ്ങനെയാക്കുതന്ത്രവാദം ആദ്യമായി നിയമപരമായിപ്പൊളിച്ചതു് കേന്ദ്ര കംപു്ട്രോള൪ ആ൯ഡു് ആഡിറ്റ൪ ജനറലി൯റ്റെ റിപ്പോ൪ട്ടാണു്. കിഫു്ബി സ്വകാര്യസ്ഥാപനമല്ല സ൪ക്കാ൪സ്ഥാപനമാണു്, അവരുടെകടം സംസ്ഥാനകടമാണെന്നു് അവ൪ റിപ്പോ൪ട്ടിലു്രേഖപ്പെടുത്തി. അതടക്കം നിയതപരിധികഴിഞ്ഞെടുത്തിട്ടുള്ളതെല്ലാം അനധികൃതവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്നു് രേഖപ്പെടുത്തുകയുംചെയു്തു, റിപ്പോ൪ട്ടു് യഥാവിധി എ൯ഡോഴു്സ്സുചെയ്യുന്നതിനും ബന്ധപ്പെട്ടഡിപ്പാ൪ട്ടുമെ൯റ്റുകളുടെ കംപ്ലയ൯സ്സിനുംവേണു്ടി നിയമസഭയുടെമുന്നിലു്വരുകയുംചെയു്തു. നിയമസഭ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെവാദങ്ങളു് സ്വീകരിച്ചെങ്കിലു് അതവരുടെകാര്യം, അതുജനങ്ങളുടെയോ രാജ്യത്തി൯റ്റെയോ കാര്യമാകുന്നില്ല. രാജ്യത്തെ ആഡിറ്റേജ൯സ്സികളുടെയുംകാര്യമാകുന്നില്ല. പിണറായിവിജയ൯ തനിക്കും നിയമസഭായെമ്മെല്ലേമാ൪ തങ്ങളു്ക്കും അമിതപ്പ്രാധാന്യവും അപ്പ്രമാദിത്വവും നലു്കിയതുകൊണു്ടാണിതുണു്ടായതു്. കിഫു്ബി സ്വകാര്യസ്ഥാപനമല്ല സ൪ക്കാ൪സ്ഥാപനമാണെന്നു് ഏതന്ധനുംപൊട്ടനുംകാണാവുന്നതുപോലെ വിധിയെഴുതി അന്നുതന്നെ അവിടെത്തന്നെയതിനൊരു തീരുമാനമുണു്ടാക്കാമായിരുന്നതാണു്. അവ൪ പിണറായിവിജയ൯റ്റെ അടുക്കളയിലു്പ്പോയിരിക്കാ൯തീരുമാനിച്ചെങ്കിലു് അവിടെത്തന്നെയിരിക്കട്ടെ! സംസ്ഥാനഭരണവും റവന്യൂവും ഫൈനാ൯സ്സും അവിടെയല്ലനടത്തേണു്ടതു്- അതുനിശ്ചിതനിബന്ധനകളുടെയകത്താണു്.

അതി൯ഫലമായാണു് 2023 നവംബ൪മാസം കേരളത്തിലെ പിണറായിവിജയ൯ഗവണു്മെ൯റ്റിനു് ലോകംമുഴുവനോടിനടന്നു് കടമെടുക്കുന്നതിനു് അനുവദനീയമായപരിധികഴിഞ്ഞതുകൊണു്ടു് ഭരണഘടയനുസരിച്ചു് ഫെഡറലു്ത്തത്വപ്പ്രകാരം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിലക്കുവീണതു്. എന്നിട്ടും എഴുപതുകോടിരൂപവീണു്ടുമെടുത്തു് കേരളീയോത്സവംകളിച്ചു- ഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളും സഹകരണബാങ്കുകളുമെറിയുന്നപണം സംസ്ഥാനപ്പണമല്ലെന്നുകുതന്ത്രംപറഞ്ഞു്!

Written in reply to comments on this article when first published:

The public debt of Kerala frightens all, and everyone are victims, including the invalids you showed as well as unborn children. There is only one who is responsible.

Written and first published on: 11 November 2023










No comments:

Post a Comment