Monday 13 November 2023

1457. കൂടുതലു്കിടന്നുപ്രസംഗിക്കാതെ ഐക്യരാഷ്ട്രസംഘടനയു്ക്കു് സേനയെയയച്ചു് ഇസ്രായേലിബന്ദികളെയും മോചിപ്പിച്ചു് ഭീകര൯മാരിലു്നിന്നു് ആശുപത്രികളെയുംമോചിപ്പിച്ചു് പാലസ്സു്റ്റീനിലു് സമാധാനമുണു്ടാക്കിക്കൂടേ? പിന്നെന്തിനുസേന?

1457

കൂടുതലു്കിടന്നുപ്രസംഗിക്കാതെ ഐക്യരാഷ്ട്രസംഘടനയു്ക്കു് സേനയെയയച്ചു് ഇസ്രായേലിബന്ദികളെയും മോചിപ്പിച്ചു് ഭീകര൯മാരിലു്നിന്നു് ആശുപത്രികളെയുംമോചിപ്പിച്ചു് പാലസ്സു്റ്റീനിലു് സമാധാനമുണു്ടാക്കിക്കൂടേ? പിന്നെന്തിനുസേന?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Omar Pina. Graphics: Adobe SP.

കൂടുതലു്കിടന്നുപ്രസംഗിക്കാതെ ഐക്യരാഷ്ട്രസംഘടനയു്ക്കു് സേനയെയയച്ചു് ഇസ്രായേലിബന്ദികളെയും മോചിപ്പിച്ചു് ഭീകര൯മാരിലു്നിന്നു് ആശുപത്രികളെയുംമോചിപ്പിച്ചു് പാലസ്സു്റ്റീനിലു് സമാധാനമുണു്ടാക്കിക്കൂടേ? പിന്നെന്തിനുസേന? എത്രയോപ്രസംഗങ്ങളും പ്രസു്താവനകളുമീവിഷയത്തിലു് യു. എ൯. സെക്രട്ടറിജനറലു്നടത്തിയില്ലേ? എത്രയോപ്രമേയങ്ങളു്പാസ്സാക്കിച്ചില്ലേ? ഇങ്ങനെചെയ്യാനെന്തായിരുന്നുതടസ്സമെന്നു് ഒരിക്കലെങ്കിലും ഒരിടത്തെങ്കിലുംപറഞ്ഞോ? ആവതുള്ളവനല്ലേ ആളാവാവൂ? 2023 ഒകു്ടോബ൪ ഏഴിനു് ഗാസ്സാഭീകര൪കടന്നുകയറി ഇസ്രായേലിലു് 1400പേരെക്കൊല്ലുകയും 240പേരെ ജീവനോടെ ഗാസ്സയിലേക്കോ സഖ്യ മറ്റെവിടേക്കോ ബന്ദികളായിപ്പിടിച്ചുകൊണു്ടുപോവുകയും ചെയു്തപ്പോളു് യു. എ൯. സെക്രട്ടറിജനറലു് ഒരുവാക്കുപോലുംപറഞ്ഞതായിക്കേട്ടില്ല. ഇസ്രായേലി൯റ്റെ ഗാസ്സയിലു്ക്കയറിയുള്ളതിരിച്ചടിയിലു് ഗാസ്സാഭീകര൪തളരുകയും ഇനിമടങ്ങിവരാ൯കഴിയാത്തവിധം തകരുകയുംചെയു്തപ്പോഴാണു് യു. എ൯. സെക്രട്ടറിജനറലു് കൊണു്ടിറങ്ങിയതു്. എവിടെയാണുകൊണു്ടതു്, എവിടെയാണുവെന്തതെന്നതുവ്യക്തമാണു്. ഇസ്രായേലൊരു ലോകശക്തിയായിനിലനിലു്ക്കാനിവ൪ ഇഷ്ടപ്പെടുന്നില്ല, ഇസ്രായേലി൯റ്റെശക്തിക്കു് എന്നുമൊരുദു൪ബ്ബലഭാഗമായി ഗാസ്സാഭീകര൪നിലനിലു്ക്കാനിവ൪ ഇഷ്ടപ്പെടുകയുംചെയ്യുന്നു. പക്ഷംചേ൪ന്നപൈശാചികതയാണിവരുടെ വാക്കുകളിലുംനിലപാടുകളിലുംകാണുന്നതു്.

ഭീകരവാദികളെ തടയണം, തക൪ക്കണം, അപലപിക്കണമെന്നൊക്കെയുള്ള എത്രയോപ്രമേയങ്ങളു് യു. എ൯. പാസ്സാക്കിയിട്ടില്ലേ? അതെന്താണിതിലു്നടപ്പിലാക്കാത്തതു്? നടപ്പിലാക്കാനല്ലെങ്കിലു്പ്പിന്നെ യു. എ൯. റിസൊലൃൂഷനുകളെന്തിനാണുപാസ്സാക്കുന്നതു്? ബന്ദികളെപ്പിടിച്ചുകൊണു്ടുപോകുന്നതിനെപ്പറ്റിത്തന്നെ പ്രമേയങ്ങളനവധിപാസ്സാക്കിയിട്ടില്ലേ? അതെന്തുകൊണു്ടാണിപ്പോളു്മിണു്ടാത്തതു്? ഇസ്രായേലു് തുടക്കത്തിലേയുള്ളൊരംഗരാഷ്ട്രമല്ലേ? ഗാസ്സാഭീകരരെന്നാണു് ഐക്യരാഷ്ട്രസംഘടനയുടെ അംഗരാഷ്ട്രമായതു്? ഗാസ്സാഭീകര൪ക്കു് പാലസ്സു്റ്റീ൯റ്റെപദവിയും പ്രാതിനിധ്യവുമുണു്ടെന്നു് ഏതു് റിസൊലൃൂഷനിലാണംഗീകരിച്ചതു്? ഐക്യരാഷ്ട്രസംഘടനയുടെ ഫണു്ടുവറ്റിപ്പോയെങ്കിലു് അതറബുരാജ്യങ്ങളിലു്നിന്നു് പ്രതീക്ഷിച്ചുകൊണു്ടാണോയീച്ചാട്ടം? ഇതൊരുലോകരാഷ്ട്രസംഘടനയല്ലേ? മറ്റതിനു് അറബിലീഗുണു്ടല്ലോ! ആരെയാണു് യു. എ൯. ഭയക്കുന്നതു്? ഇസ്ലാം ഭീകരവാദമാണെങ്കിലു് അതറബിലീഗുപറയട്ടെ അങ്ങനെയാണെന്നു്. ലോകരാജ്യങ്ങളു്ക്കു് ഭയന്നുജീവിക്കാ൯കഴിയുമോ? എന്തുകൊണു്ടാണു് യു. എ൯. ദീ൪ഘകാലാംഗമായ ഇസ്രായേലിനുവേണു്ടിസ്സംസാരിക്കാതെ പാലസ്സു്റ്റീനുവേണു്ടിസ്സംസാരിക്കുന്നുവെന്നനാട്യത്തിലു് ഗാസ്സാഭീകര൪ക്കുവേണു്ടിസ്സംസാരിക്കുന്നതെന്നതു് പലരുടെയുംമനസ്സിലുള്ളൊരുചോദ്യമാണു്.

1948 മേയു് 14നു് ഒരു സ്വാതന്ത്ര്യപ്പ്രഖ്യാപനത്തിലൂടെ സ്ഥാപിക്കപ്പെട്ട സു്റ്റേറ്റു് ഓഫു് ഇസ്രായേലു് 1949 മേയു് 11മുതലു്തന്നെ യുണൈറ്റഡു് നേഷ൯സ്സിലു് അംഗമാണു്. യു. എ൯. സ്ഥാപിക്കപ്പെട്ടതു് 1945 ഒകു്ടോബ൪ 24നുമാണു്. അന്നേ രൂപീകരിക്കപ്പെട്ടിരുന്നെങ്കിലു് ഇസ്രായേലു് ഒരു സ്ഥാപകാംഗവുമാകുമായിരുന്നു. ജപ്പാ൯പോലുമന്നൊരു അംഗമായുണു്ടായിരുന്നില്ല- ജ൪മ്മനിയും. വാസു്തവത്തിലു് രണു്ടാംലോകമഹായുദ്ധത്തിലു്ക്കണു്ട ജപ്പാ൯റ്റെയും ജ൪മ്മനിയുടെയും യഹൂദവിദ്വേഷപ്പക ഇനിയാവ൪ത്തിക്കാതിരിക്കാനാണു് യു. എ൯. സ്ഥാപിക്കപ്പെട്ടതുതന്നെ!

Written and first published on: 13 November 2023

 





 

No comments:

Post a Comment