Monday 29 August 2022

1043. സമരരഹിതകേരളംസൃഷ്ടിക്കാ൯ ജുഡീഷ്യറിയു്ക്കുകഴിയില്ല; സാമൂഹ്യപ്പ്രശു്നങ്ങളു്ക്കും അഴിമതിപ്പദ്ധതികളു്ക്കും രാഷ്ട്രീയപരിഹാരമുണു്ടാവുമ്പോളു് സമരങ്ങളു്നിലയു്ക്കും- കേരളാറെയിലി൯റ്റെവഴിയേ വിഴിഞ്ഞംതുറമുഖവും!

1043

സമരരഹിതകേരളംസൃഷ്ടിക്കാ൯ ജുഡീഷ്യറിയു്ക്കുകഴിയില്ല; സാമൂഹ്യപ്പ്രശു്നങ്ങളു്ക്കും അഴിമതിപ്പദ്ധതികളു്ക്കും രാഷ്ട്രീയപരിഹാരമുണു്ടാവുമ്പോളു് സമരങ്ങളു്നിലയു്ക്കും- കേരളാറെയിലി൯റ്റെവഴിയേ വിഴിഞ്ഞംതുറമുഖവും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Xuan Duong. Graphics: Adobe SP.

സമരരഹിതകേരളംസൃഷ്ടിക്കാ൯ ജുഡീഷ്യറിയു്ക്കുകഴിയില്ല, അതിനുസാമൂഹ്യപ്പ്രശു്നങ്ങളു്ക്കു് രാഷ്ട്രീയപരിഹാരമുണു്ടാവണം. അതുണു്ടാവുമ്പോളു് സമരങ്ങളു്നിലയു്ക്കും. അല്ലാതെനിലയു്ക്കില്ല. കേരളാറെയിലിലു് കേരളാഗവണു്മെ൯റ്റിനുംമേലേ വിദേശസാമ്പത്തികശക്തികളു്ക്കാണു് വായു്പ്പയിനത്തിലുമല്ലാതെയും കൂടുതലു്നിക്ഷേപമുള്ളതെന്നു് ജുഡീഷ്യറിയു്ക്കറിയാം. മനുഷ്യത്വരഹിതവും സമൂഹവിരുദ്ധവുമായ കെ-റെയിലിനെയാ വിദേശശക്തികളു്ക്കും കേരളാഗവണു്മെ൯റ്റിലെ അഴിമതിവിഭാഗത്തിനുംവേണു്ടിനിലനി൪ത്താ൯, കേടുപാടില്ലാതെസംരക്ഷിക്കാ൯, ജുഡീഷ്യറിപലശ്രമങ്ങളുംനടത്തി, അതിനെത്തടഞ്ഞുനി൪ത്താ൯ ജനങ്ങളു്നടത്തിയ രാഷ്ട്രീയസമരങ്ങളെത്തടഞ്ഞുനി൪ത്താ൯ പലപ്രയതു്നങ്ങളുംചെയു്തു. എന്നിട്ടിന്നാക്കേരളറെയിലെവിടെ? മിനിമം മാഗ്നിറ്റൃൂഡിലുള്ള ഒരുജനകീയപ്പ്രക്ഷോഭത്തിലതൊലിച്ചുപോയി. ഇനിയുംകൊണു്ടുവന്നാലു് മാഗ്നിറ്റൃൂഡുവലുതാകും.

അതുപോലെ ജനങ്ങളുടെകിടപ്പാടംനശിപ്പിക്കുന്നതും ജനസമൂഹങ്ങളെയൊന്നാകെ ഡിസ്സു്പ്ലെയിസ്സുചെയ്യിക്കുന്നതും ഒരിക്കലുംതിരിച്ചുപിടിക്കാ൯കഴിയാത്തവിധം കേരളത്തി൯റ്റെപരിസ്ഥിതിവ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും തക൪ക്കുന്നതും കേരളത്തിലെ ഇനിവരുന്നപലതലമുറകളെ കടക്കെണിയിലാക്കുന്നതുമായൊരു പദ്ധതിയാണതെന്നറിഞ്ഞുകൊണു്ടുതന്നെ അതിനെനിലനി൪ത്താ൯ ജുഡീഷ്യറിയത്യുത്സാഹത്തോടെപ്രവ൪ത്തിച്ചു, ഗവണു്മെ൯റ്റെഴുതിക്കൊണു്ടുചെല്ലുന്നതെല്ലാം സദ്വികസനത്തിനാണെന്നുള്ളധാരണപട൪ത്തി ജനവിഷമതകളു്തെല്ലുംഗൗനിക്കാതെ ഗവണു്മെ൯റ്റി൯റ്റെയുംമേലെയാണുജനങ്ങളെന്നതു് കണക്കിലെടുക്കാതെ അതെല്ലാമംഗീകരിച്ചുകൊടുത്തു. അതുകണു്ടുജനങ്ങളു് രാഷ്ട്രീയസമരത്തിനിനിപ്പ്രസക്തിയില്ലെന്നുകരുതി പി൯വാങ്ങുമെന്നു് ജുഡീഷ്യറിയും ആവിദേശക്കോ൪പ്പറേറ്റുകളും അവരുടെ കേരളാഗവണു്മെ൯റ്റിലെ മുഖ്യമന്ത്രിയടക്കമുള്ളയഴിമതിയേജ൯റ്റ൯മാരും കരുതി. പക്ഷേ രാഷ്ട്രീയസമരമെങ്ങനെ ജുഡീഷ്യറിയിലൂടെ കോ൪പ്പറേറ്റുകളു്ക്കുകീഴു്പ്പെടാ൯നിന്നുകൊടുക്കും?

അതിനുള്ളരാഷ്ട്രീയപരീക്ഷണങ്ങളെല്ലാം ഇ൯ഡൃയിലടുത്തകാലത്തുനടന്നുകഴിഞ്ഞു: ജനാധിപത്യംവളരുകയാണു്- ജുഡീഷ്യറിയുടെയുമെകു്സ്സിക്ക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയുമുടക്കുകളു്മുറിച്ചുകൊണു്ടുതന്നെ. ജുഡീഷ്യറിയും എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയുംപോലെ ഫൂളിഷാവുമെന്നേ ഇതെല്ലാംജനങ്ങളെപ്പഠിപ്പിച്ചുള്ളൂ, കാരണം എല്ലാറ്റിലും സാധാരണമനുഷ്യരാണു്- അതൊന്നും ഫെയിലു്പ്പ്രൂഫു് മെക്കാനിസങ്ങളല്ല. രാഷ്ട്രം സമം ജുഡീഷ്യറി പ്ലസ്സു് എകു്സ്സിക്ക്യുട്ടീവു് പ്ലസ്സു് ലെജിസ്ലേച്ച൪ മൈനസ്സു് പീപ്പിളു് എന്നതു് ഹിന്ദുക്കോ൪പ്പറേറ്റുതിയോഡികു്റ്റോക്ക്രസിവന്നിട്ടുമതിയെന്നു് ജനാധിപത്യറിപ്പബ്ലിക്ക൯ജനങ്ങളു് അടുത്തകാലത്ത് പലസംഭവങ്ങളിലൂടെയും ഇവരെ ഭംഗിയായിപ്പഠിപ്പിച്ചുകൊടുത്തു. ഡലു്ഹിക്ക൪ഷകസമരംപോലെ കെ-റെയിലു്സ്സമരവും വിഴിഞ്ഞംസമരവുമെല്ലാമാപ്പരമ്പരയിലെ വികസ്വരമായിക്കൊണു്ടിരിക്കുന്ന സംഭവങ്ങളാണു്, എഴുതപ്പെട്ടുകൊണു്ടിരിക്കുന്ന ചരിത്രാദ്ധ്യായങ്ങളാണു്- അതീപ്പറഞ്ഞമൂന്നിനും കയു്പ്പുനിറഞ്ഞയനുഭവങ്ങളാണെങ്കിലും.

അതുകൊണു്ടാണുപറഞ്ഞതു് രാജ്യത്തു് ബ്രിട്ടീഷു്രീതിയെ പാടേപൊളിച്ചുപണിഞ്ഞു് ഒരു എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയുംസൃഷ്ടിച്ച ജനാധിപത്യം അതി൯റ്റെ സ്വാഭാവികരീതിയിലു് ആധുനികകാലത്തിനൊത്തു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും തടയിടാ൯ശ്രമിച്ചുനോക്കിയാലുംപിടികിട്ടാതെ അവയു്ക്കൊന്നിനുംവിധേയമാകാതെ വളരുകയാണെന്നു്, പലരാഷ്ട്രീയപരീക്ഷണങ്ങളും ജനാധിപത്യത്തി൯റ്റെവള൪ച്ചയുടെഭാഗമായി വിജയകരമായി ഇ൯ഡൃയിലു്നടക്കുകയാണെന്നു്, അക്കൂട്ടത്തിലു് എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയുംകൂടി ജനങ്ങളു് തങ്ങളു്ക്കൊത്തും കാലത്തിനൊത്തും മാറ്റുകയാണെന്നു്.

ജുഡീഷ്യറിയിടപെട്ടാലു് കോ൪പറേറ്റുകളു്ക്കുവേണു്ടി ഗവണു്മെ൯റ്റുണു്ടാക്കുന്ന സാമൂഹ്യപ്പ്രശു്നങ്ങളു്ക്കും അഴിമതിപ്പദ്ധതികളു്ക്കും പരിഹാരമുണു്ടാക്കാനുള്ള രാഷ്ട്രീയസമരങ്ങളിലു്നിന്നും ജനങ്ങളു്പി൯മാറുമെങ്കിലു് ഇതി൯റ്റെനൂറിരട്ടിപ്പണവും അധികാരശക്തിയും രാഷ്ട്രീയസ്സ്വാധീനവുമുള്ള റിലയ൯സ്സി൯ഡസ്സു്ട്രീസ്സിനുവേണു്ടിക്കൊണു്ടുവന്ന മൂന്നുക൪ഷകവിരുദ്ധനിയമങ്ങളും ഇപ്പോഴുമുണു്ടാവണു്ടേ? മന്ത്രിസഭമുതലു് പാ൪ലമെ൯റ്റും രാഷ്ട്രപതിയുംവരെ ബില്ലംഗീകരിച്ചുപാസ്സാക്കിനിയമമാക്കിയ അവമൂന്നുമെവിടെ? സുപ്രീംകോടതിതന്നെയിറങ്ങി റിലയ൯സ്സിനും കേന്ദ്രഗവണു്മെ൯റ്റിനുംവേണു്ടിയാ നിയമങ്ങളു്നിലനി൪ത്താ൯ പഠിച്ചപണിപതിനെട്ടുംനോക്കിയില്ലേ? ആയമങ്ങളിന്നെവിടെ? ജനരാഷ്ട്രീയരോഷത്തിലാണാബില്ലുകളൊലിച്ചുപോയതു്, മന്ത്രിസഭയും പാ൪ലമെ൯റ്റുമൊന്നുംകൂടിക്കൂടിയവ ക൪ഷകസമരത്തിലു് റദ്ദുചെയു്തതു്. ഗവണു്മെ൯റ്റൊരുപദ്ധതി, അല്ലെങ്കിലൊരുനിയമം, ജനപ്പ്രതിരോധത്തിലുപേക്ഷിച്ചാലു് സുപ്രീംകോടതിയെന്തുചെയ്യാനാണു്? കാരണം, ഗവണു്മെ൯റ്റിനെസ്സൃഷ്ടിക്കുന്നതും താഴെയിറക്കുന്നതുമെല്ലാം ജനങ്ങളാണു്, സുപ്രീംകോടതിയല്ല. എല്ലാംകഴിഞ്ഞിട്ടും സുപ്രീംകോടതിയൊന്നുകൂടിപ്പറഞ്ഞുനോക്കി ആത്മഗതംപോലെ: അവ നല്ലബില്ലുകളായിരുന്നെന്നു്!

ജനരാഷ്ട്രീയശക്തിയത്രയപാരമാണു് ജനാധിപത്യത്തിലു്: സുപ്രീംകോടതിയു്ക്കതിലൊരുറോളുപോലുംകൊടുത്തില്ല ക൪ഷക൪, സുപ്രീംകോടതിയുടെദയാദാക്ഷിണ്യത്തിനായി ഒരുഹ൪ജ്ജിയുംകൊണു്ടുപോലുംപോയില്ല- കേന്ദ്രഗവണു്മെ൯റ്റി൯റ്റെഹ൪ജ്ജിവെച്ചുസുപ്രീംകോടതി പലകളികളുംകളിച്ചുനോക്കിയെങ്കിലും, ഡലു്ഹിയിലെത്തെരുവുകളിലു്നിന്നു് ക൪ഷകസമരക്കാരെയുടനൊഴിപ്പിക്കണമെന്നൊക്കെ റിലയ൯സ്സിനുവേണു്ടിപ്പലപയറ്റുംപയറ്റിനോക്കിയെങ്കിലും.

ഗവണു്മെ൯റ്റിലെയും കോ൪പ്പറേറ്റുമേഖലയിലെയുമഴിമതിശക്തികളു് രാജ്യത്തുകൊണു്ടുവരുന്നപദ്ധതികളെല്ലാം നടക്കണമെന്നില്ല, ജനപ്പ്രതിഷേധത്തിലുമവരുടെരാഷ്ട്രീയസമരത്തിലും പലതുംതക൪ന്നടിയും. ജനങ്ങളു്ക്കവിടെ അവരുടെനിലപാടുകളിലു് വിട്ടുവീഴു്ച്ചയില്ലാത്തതിനുകാരണം ജനങ്ങളാഗവണു്മെ൯റ്റുവിഭാഗങ്ങളോടും കോ൪പ്പറേറ്റുപണശക്തികളോടുമൊപ്പമിരുന്നു് ചായകുടിക്കുന്നില്ല, ഡിന്നറടിയു്ക്കുന്നില്ല, പാ൪ട്ടിയിലു്പ്പങ്കെടുക്കുന്നില്ല, മക്കളെയവരുടെസന്തതിപരമ്പരകളെക്കൊണു്ടു് കെട്ടിക്കാനാലോചനനടത്തുന്നില്ലായെന്നതാണു്.

വിഴിഞ്ഞംതുറമുഖനി൪മ്മാണമുണു്ടാക്കുന്ന സമുദ്ര-കര-പാരിസ്ഥിതികാഘാതവും, നാലുജില്ലകളിലോളം നെടുനീളംകരയിടിഞ്ഞു് മത്സ്യത്തൊഴിലാളികളു്ക്കുവീടുനഷ്ടപ്പെടുന്നതും, മത്സ്യബന്ധനത്തിനു് വള്ളമിറക്കാ൯കഴിയാതെപോകുന്നതും, വള്ളമിറക്കിയാലു്ത്തന്നെ കിലോമീറ്ററുകളോളമുള്ളിലു്പ്പോകാതെ മത്സ്യമൊന്നുംകിട്ടാതാകുന്നതും, തീരസ്സമീപക്കടലിലെയാവാസവ്യവസ്ഥതക൪ന്നു് അവിടെ മത്സ്യമൊന്നുമില്ലാതാകുന്നതും, അനേകം മത്സ്യത്തൊഴിലാളിഗ്ഗ്രാമങ്ങളു്തന്നെ നൂറ്റാണു്ടുകളു്കഴിഞ്ഞിടത്തുനിന്നും തുടച്ചുനീക്കപ്പെടുന്നതും, ജുഡീഷ്യറിയു്ക്കൊന്നുമല്ലായിരിക്കാം, അതിലൊന്നുമുലു്ക്കണു്ഠയില്ലായിരിക്കാം, പക്ഷേ ജനങ്ങളു്ക്കുണു്ടു്. അതുകൊണു്ടാണു് തുറമുഖനി൪മ്മാണമവസാനിപ്പിക്കണമെന്നും അതുകാരണമുള്ളപാരിസ്ഥിതികാഘാതത്തി൯റ്റെ പഠനംനടത്തണമെന്നും തുറമുഖംനി൪മ്മിക്കണോയെന്നു് അതുകണു്ടശേഷമാലോചിക്കാമെന്നുമവ൪പറയുന്നതു്. ഇവിടെജുഡീഷ്യറിയു്ക്കുപറ്റിയതപ്പു് പാരിസ്ഥികാഘാതപഠനംനടത്തിയിട്ടുതന്നെയാണു് തുറമുഖനി൪മ്മാണത്തിനിറങ്ങിയതെന്നു് അദാനിപറഞ്ഞതുവിഴുങ്ങിയതാണു്. ജനങ്ങളതുവിഴുങ്ങിയില്ല, കാരണം നേരത്തേപറഞ്ഞതാണു്. അദാനിയുടെയാ പാരിസ്ഥികാഘാതപഠനറിപ്പോ൪ട്ടു് എന്നു് എവിടെപ്പുറത്തുവിട്ടു, ആരതുച൪ച്ചചെയു്തു? നാലുജില്ലകളിലെ കടലിലുംകരയിലുമിപ്പോളു്ക്കാണുന്ന ഭീഷണമായമാറ്റങ്ങളെക്കുറിച്ചു് ആറിപ്പോ൪ട്ടിലെന്തുണു്ടു്? കോ൪പ്പറേറ്റുറിപ്പോ൪ട്ടല്ല ജനങ്ങളു്ക്കുസ്വീകാര്യമായ പരസൃ ആധികാരികപഠനറിപ്പോ൪ട്ടാണു് വിഴിഞ്ഞത്തുസമരംനടത്തുന്നവരുമല്ലാത്തവരുമായ മത്സ്യത്തൊഴിലാളികളാവശ്യപ്പെടുന്നതു്.

ശ്രീലങ്കയിലെക്കൊളംബോത്തുറമുഖത്തി൯റ്റെ പടിഞ്ഞാറ൯ കണു്ടെയിന൪ട്ടെ൪മിനലു് 2021മുതലു് അദാനിനി൪മ്മിക്കുകയാണല്ലോ, ഈത്തുറമുഖപ്പണികിട്ടാ൯വേണു്ടിയാണല്ലോ നരേന്ദ്രമോദി ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെയൊരു യുദ്ധവിമാനമെടുത്തു് ശ്രീലങ്കയു്ക്കുകൈക്കൂലിനലു്കിയതും അതു് ചൈനയുടെചാരക്കപ്പലു് ശ്രീലങ്കയിലടുപ്പിക്കാതിരിക്കാനുള്ള ശ്രീലങ്കയു്ക്കുള്ള പ്രസ൯റ്റേഷനാണെന്നുപറഞ്ഞുരക്ഷപ്പെട്ടതും! അതു് ചൈനീസ്സു്ച്ചാരക്കപ്പലടുപ്പിക്കാതിരിക്കാനുള്ള പ്രസ൯റ്റേഷനായിരുന്നെങ്കിലു്പ്പിന്നെങ്ങനെയാണു് ചൈനീസ്സു്ച്ചാരക്കപ്പലടുത്തതു്? കൊളംബോത്തുറമുഖത്തെ അമ്പതുശതമാനം കണു്ടെയിന൪ച്ചരക്കുനീക്കം അദാനിതുറമുഖങ്ങളിലു്തന്നെനിലനി൪ത്താ൯ ഇ൯ഡൃ൯മഹാസമുദ്രത്തിലു് കൊളംബോയു്ക്കുപുറമേ നേരേയെതി൪വശത്തു് ഇ൯ഡൃയിലു് കേരളത്തിലൊരുതുറമുഖംകൂടിയദാനിയു്ക്കുവേണമെന്നു് എല്ലാവ൪ക്കുമറിയാം. മുഖ്യമന്ത്രിപിണറായിവിജയ൯ കേരളാഗവണു്മെ൯റ്റി൯റ്റെപണമെടുത്തു് സ്വന്തംവകപോലെയദാനിയു്ക്കുകൊടുത്തില്ലെങ്കിലും അദാനിയതുണു്ടാക്കുമെന്നും അതയാളുടെയാവശ്യമാണെന്നും എല്ലാവ൪ക്കുമറിയാം. പക്ഷേയതിനുവേണു്ടി കേരളത്തിലു്ക്കുത്തിത്തിരിപ്പുണു്ടാക്കരുതു്, പിണറായിവിജയനെപ്പടമാക്കിയപോലെ കേരളത്തിലെ മത്സ്യത്തൊഴിലാളികളെപ്പടമാക്കാ൯ശ്രമിക്കരുതു്, അതിനുപകരം ശ്രീലങ്കയിലുള്ളതുകൊണു്ടുതൃപു്തിപ്പെടുക. സിംഗപ്പൂരെപ്പോലെയുള്ളതുറമുഖങ്ങളു്ക്കു് വിഴിഞ്ഞംതുറമുഖമില്ലാതായിക്കണു്ടു് ആക്കണു്ടെയിന൪ച്ചരക്കുനീക്കംകൂടിപ്പിടിക്കാ൯ താലു്പര്യമുള്ളതുകൊണു്ടു് വിഴിഞ്ഞംതുറമുഖസമരംനടത്തുന്ന കേരളത്തിലെമത്സ്യത്തൊഴിലാളികളു് വിദേശശക്തികളുടെയേജ൯റ്റാണെന്നു് പിണറായിവിജയനുമദാനിക്കോ൪പ്പറേഷനും കുറേനാളായിദുസ്സൂചനയെറിഞ്ഞുനടക്കുകയാണല്ലോ! അദാനിയും പിണറായിവിജയനും ഏതൊക്കെവിദേശശക്തികളുടെയേജ൯റ്റാണു്?

ഒരു തുറമുഖനി൪മ്മാണവും തുറമുഖവും മനുഷ്യ൯റ്റെയും മത്സ്യത്തി൯റ്റെയും ആവാസവ്യവസ്ഥയു്ക്കു് അപരിഹാര്യമായ നഷ്ടമുണു്ടാക്കുകയാണെന്നും ആത്തുറമുഖനി൪മ്മാണത്തിലെയശാസു്ത്രീയതയല്ല ആ തുറമുഖംതന്നെയാണു് ആ അപരിഹാര്യമായനഷ്ടമുണു്ടാക്കുന്നതെന്നും കടലുംകടലു്ത്തീരവുമായി തലമുറകളുടെദീ൪ഘകാലബന്ധവും പരിചയവുമുള്ള ജനങ്ങളു്ക്കുലു്ക്കണു്ഠയുണു്ടെങ്കിലു്, ബോദ്ധ്യമുണു്ടെങ്കിലു്,

ജനങ്ങളു്ക്കാ ഉലു്ക്കണു്ഠയുള്ളിടത്തോളം എകു്സ്സിക്ക്യുട്ടീവും ജുഡീഷ്യറിയും ലെജിസ്ലേച്ചറും കോ൪പ്പറേഷനുകളുമെന്നല്ല ആരുതടഞ്ഞാലും ഒരുരാഷ്ട്രീയസമരംവേണു്ടിവരികയാണെങ്കിലു് ജനങ്ങളാത്തുറമുഖമവസാനിപ്പിക്കും. കോ൪പ്പറേറ്റുകളു്ക്കതിലുള്ളദുഃഖത്തിലു് എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയുംപോലെ ജനങ്ങളു്പങ്കുചേരുന്നില്ല. അതിനാണു് ജനങ്ങളി൯ഡൃയെസ്സ്വതന്ത്രമാക്കിയതും രാഷ്ട്രീയസമരങ്ങളു്ക്കു് സു്കോപ്പുണു്ടാക്കിയതും. ജനങ്ങളല്ല, എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമാണു്, ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംനേടിത്തന്നതും രാഷ്ട്രീയസമരങ്ങളു്ക്കു് സു്കോപ്പുണു്ടാക്കിയതെന്നുംകൂടിപറയുമോ? ജനങ്ങളല്ലയവയെയുണു്ടാക്കിയതു്, അവസ്വയംഭൂവാണെന്നുംകൂടിപ്പറയുമോ?

Written on 29 August 2022 and first published on: 30 August 2022

Article Title Image By ELG21-Enrique. Graphics: Adobe SP.





 

  

 

 

 

No comments:

Post a Comment