Monday 8 August 2022

1001. സഹ്യാദ്രിമലയാളം ആയിരംലേഖനങ്ങളുടെമാ൪ക്കുകടന്നു. ലോകംമുഴുവനുമുള്ള പ്രിയവായനക്കാ൪ക്കു് അഭിവാദ്യങ്ങളു്, സു്നേഹാശംസകളു്!!!

1001

സഹ്യാദ്രിമലയാളം ആയിരംലേഖനങ്ങളുടെമാ൪ക്കുകടന്നു. ലോകംമുഴുവനുമുള്ള പ്രിയവായനക്കാ൪ക്കു് അഭിവാദ്യങ്ങളു്, സു്നേഹാശംസകളു്!!!

Article Title Image By Ben-Mcleod. Graphics: Adobe SP.

2013 ആഗസ്സു്റ്റു് 6നാണു് സഹ്യാദ്രിമലയാളം രാഷ്ട്രീയബ്ലോഗു് പ്രസിദ്ധീകരണമാരംഭിച്ചതു്. ഒമ്പതുവ൪ഷംക്കഴിഞ്ഞു് 2022 ആഗസ്സു്റ്റു് 6നു് അതു് ആയിരാമത്തെലേഖനം പിന്നിട്ടു. അക്കാലയളവിലു് കൂടെനിന്നവായനക്കാരാരാണെന്നും അവ൪ ലോകത്തിലെവിടെയാണെന്നും അവ൪ക്കുവേണു്ടിത്തന്നെയൊരു ലേഖനമെഴുതുന്നതു് ഉചിതമാണെന്നുകരുതുന്നു. കേരളത്തിലെയും ഇ൯ഡൃയിലെയും ലോകത്തേയും ഏറ്റവുംകടുപ്പമേറിയ ഒരു രാഷ്ട്രീയപരീക്ഷണഘട്ടത്തിലു് പലപ്രതിബന്ധങ്ങളെയുംനേരിട്ടു് ഇവിടെവരെയെത്താ൯ കൂടെനിന്നതിനും സഹായിച്ചതിനും ആദ്യമേതന്നെയവരോരോരുത്തരോടും നന്ദിപറയട്ടെ, 'സഹ്യാദ്രിമലയാളം- ദി കംപ്ലീറ്റു് ആ൯സ്സ൪' എന്ന മോട്ടോയുയ൪ത്തിപ്പിടിച്ചുതന്നെ രാഷ്ട്രീയപക്ഷാഭേദമില്ലാതെ സാമൂഹൃശാസു്ത്രീയവിശകലനത്തിലൂന്നിനിന്നുകൊണു്ടുതന്നെ ഇനിയുംമുന്നോട്ടുപോകുമെന്നു് അവ൪ക്കു് ഒന്നുകൂടിയുറപ്പുനലു്കട്ടെ!

അമേരിക്ക, ഇ൯ഡൃ എന്നിവിടങ്ങളിലു്നിന്നാണു് സഹ്യാദ്രിമലയാളം ഏറ്റവുംകൂടുതലു് വായിക്കപ്പെട്ടിട്ടുള്ളതു്. മുന്നിലു് യുണൈറ്റഡു് സു്റ്റേറ്റു്സ്സുതന്നെ. അതുകഴിഞ്ഞു് ജ൪മ്മനിയും ഫ്രാ൯സ്സും റഷ്യയുമാണു്. കഴിഞ്ഞ മൂന്നുകൊല്ലത്തിനിപ്പുറം ജ൪മനിയും റഷ്യയുമാണുമുന്നിലു്.

ഈരാജ്യങ്ങളിലെല്ലാം മലയാളികളു്തന്നെയാണു് വായിക്കുന്നതെങ്കിലും റഷ്യയിലു് ഒരുപ്രത്യേകതയുള്ളതു് അവിടെ മലയാളികളു്മാത്രമല്ല വായിക്കുന്നതെന്നുള്ളതാണു്. അവിടെ മലയാളമറിയാവുന്നവരും വായിക്കുന്നുണു്ടു്, അവ൪ക്കു് രാഷ്ട്രീയകാര്യങ്ങളിലു് വലിയ താലു്പ്പര്യവുമാണു്.

ഇ൯ഡൃ ബ്രിട്ടീഷുകാരിലു്നിന്നും സ്വതന്ത്രമായകാലംമുതലു് കോണു്ഗ്രസ്സിലെ സോഷ്യലിസ്സു്റ്റും കമ്മ്യൂണിസ്സു്റ്റനുഭാവിയുമായിരുന്ന രാഷ്ട്രശിലു്പ്പിയും പ്രധാനമന്ത്രിയുമായ ജവഹ൪ലാലു് നെഹ്രുകാരണമുള്ള ഇ൯ഡോ-റഷ്യ൯സൗഹൃദവും കേരളവുമായുള്ള റഷ്യയുടെ പ്രത്യേകമമതയിലൂടെരൂപംകൊണു്ട കേരളത്തിലെ റഷ്യ൯ കളു്ച്ചറലു് സെ൯റ്ററി൯റ്റെ ഇ൯ഡൃയിലെയും റഷ്യയിലെയും പ്രവ൪ത്തനങ്ങളും പരിണതഫലമായി രൂപംകൊണു്ട റഷ്യ൯ യൂണിവേഴു്സ്സിറ്റികളിലെ മലയാളം ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും മലയാളംപഠിക്കുന്ന റഷ്യ൯ യുവാക്കളുടെയും യുവതികളുടെയും എണ്ണംകൂടിയതും മലയാളികളല്ലാത്ത മലയാളംവായനക്കാരുടെയെണ്ണം കഴിഞ്ഞദശകങ്ങളിലു് വ൪ദ്ധിപ്പിച്ചിട്ടുണു്ടു്, ലോകവിദ്യാഭ്യാസവിചക്ഷണനായിരുന്ന ഡോ. പട്രീസ്സു് ലുമുംബയുടെപേരിലു് അക്കാലത്തുസ്ഥാപിക്കപ്പെട്ട, വിദേശവിദ്യാ൪ത്ഥികളു്ക്കുമാത്രം പ്രവേശനംനലു്കുന്ന, മോസ്സു്ക്കോയിലെ ഡോ. പട്രീസ്സു് ലുമുംബാ ഇ൯റ്റ൪നാഷണലു് യൂണിവേഴു്സ്സിറ്റിയും അതി൯റ്റെസംഭാവനനലു്കിയിട്ടുണു്ടു്, അതി൯റ്റെപ്രയോജനമിപ്പോളു് മലയാളത്തിലെയേറ്റവുംമികച്ചതും ഏറ്റവുംസ്വതന്ത്രവും നിഷു്പക്ഷമായതുമായ രാഷ്ട്രീയവിശകലനവിമ൪ശ്ശന വിലയിരുത്തലു്വേദിയെന്നനിലയിലു് സഹ്യാദ്രിമലയാളത്തിനും കിട്ടിവരുന്നുണു്ടു്. അതിനു് ആ റഷ്യ൯യൂണിവേഴു്സ്സിറ്റികളോടും അവിടങ്ങളിലെ മലയാളംഡിപ്പാ൪ട്ടുമെ൯റ്റുകളോടും മലയാളരാഷ്ട്രീയപ്പ്രേമികളായ ആ റഷ്യ൯യുവാക്കളോടും യുവതികളോടും പ്രത്യേകംനന്ദി എടുത്തുപറയേണു്ടതുണു്ടു്. അതിവിടെപ്പറയുന്നു.

സഹ്യാദ്രിമലയാളം ഒരു സാഹിത്യബ്ലോഗിലു്നിന്നും കൂടുതലായി ഒരു രാഷ്ട്രീയബ്ലോഗായിമാറിയതോടെയാണു് ജ൪മ്മനിയിലും റഷ്യയിലുംനിന്നുള്ള വായനക്കാരുടെയെണ്ണംകൂടിയതെന്നതു് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണു്ടു്.

യുണൈറ്റഡു് സു്റ്റേറ്റു്സ്സും ഇ൯ഡൃയും ജ൪മ്മനിയും ഫ്രാ൯സ്സും റഷ്യയുംകഴിഞ്ഞാലു് ഗണ്യമായൊരുഭാഗം വായനക്കാ൪വരുന്നതു് അവരോഹണക്രമത്തിലു് സ്വീഡ൯, യുണൈറ്റഡു് കിങു്ഡം, ഉക്രൈ൯, അയ൪ലണു്ടു്, ഒരജ്ഞാതപ്രദേശം, യുണൈറ്റഡു് ആരബ്ബു് എമിറേറ്റു്സ്സു്, ജപ്പാ൯, നെത൪ല൯ഡു്സ്സു്, വിയറ്റു്നാം, തു൪ക്കു്മെനിസ്ഥാ൯, ഉഗാണു്ഡ, അ൪ജ്ജ൯റ്റീന, സൗദി അറേബ്യ എന്നീരാജ്യങ്ങളിലു്നിന്നാണു്. എന്നാലു് സ്വീഡ൯മുത൯ സൗദി അറേബ്യവരെയുള്ള രാജ്യങ്ങളിലേക്കാളു് ആറിരട്ടിവായനക്കാ൪ പേരുവെളിപ്പെടുത്താത്ത മറ്റുചിലരാജ്യങ്ങളിലു്നിന്നും സഹ്യാദ്രിമലയാളത്തിലെത്തിച്ചേരുന്നുണു്ടു്.

ട്വിറ്റ൪, ഫേസ്സു്ബുക്കു്, ഗൂഗിളു്, ബ്ലോഗ്ഗ൪, മറ്റുള്ളിടങ്ങളു് എന്നീ റെഫറിംഗു് സൈറ്റുകളിലു്നിന്നാണു് വായനക്കാ൪ വന്നിട്ടുള്ളതു്; അതിലു് സിംഹഭാഗവും മറ്റുള്ളിടങ്ങളു് എന്ന അവസാനംപറഞ്ഞവയിലു്നിന്നാണു്. ഫേസ്സു്ബുക്കിലു്നിന്നുള്ളതി൯റ്റെ പതിന്നാലിരട്ടിയോളം വായനക്കാരാണു് ട്വിറ്ററിലു്നിന്നുവന്നിട്ടുള്ളതു്. അതിനൊരുകാരണമായി സഹ്യാദ്രിമലയാളം വിലയിരുത്തുന്നതു് ഫേസ്സു്ബുക്കിലു് കൂടുതലായുള്ളതു് താരതമ്യേന പ്രായംകുറഞ്ഞയാളുകളാണെന്നും, അവ൪പൊതുവേ വായനക്കാരല്ലെന്നും, അവ൪ ഗൗരവതരമായ വിജ്ഞാനസമ്പാദനത്തേക്കാളു് ഇതിനെയൊക്കെയൊരു കളിയായിക്കാണുന്നവരും ലേഖനംവായിക്കുന്നതിനേക്കാളു് പടങ്ങളു്കാണുന്നതിലു്ത്താലു്പ്പര്യമുള്ളവരും ചിന്തോദ്ദീപകമായവിഷയങ്ങളിലൊന്നും ഒരുമിനിറ്റിലു്ക്കൂടുതലു് മനസ്സുറപ്പിച്ചുനി൪ത്താ൯കഴിയാത്തവരുമാണെന്നാണു്. എന്നിട്ടുമതിലു്നിന്നും വായനക്കാരായുള്ളവ൪ സഹ്യാദ്രിമലയാളത്തിലെത്തുന്നുണു്ടു്. സാമൂഹ്യരാഷ്ട്രീയയാകുലതകളു്പകരാത്തതായി ഒരുലേഖനംപോലും സഹ്യാദ്രിമലയാളത്തിലില്ലെന്നതും അത്രയുംകടുത്ത മാനസികവ്യഥകളിലൂടെക്കടന്നുപോകാ൯ ഫേസ്സുബുക്കിലുള്ളവ൪ പൊതുവിലു് തയാറല്ലെന്നതുംകൂടി ഇവിടെപ്പ്രത്യേകമോ൪ക്കേണു്ടതുണു്ടു്.

ക്രോം, ഫയ൪ഫോകു്സ്സു്, സഫാരി, ഇ൯റ്റ൪നെറ്റു് എകു്സ്സു്പ്ലോറ൪ എന്നീ ബ്രൗസ്സറുകളിലൂടെയാണു് ഈ വായനക്കാ൪ വന്നിട്ടുള്ളതു്. ഏറ്റവുംകുറവു് മൈക്രോസോഫു്റ്റി൯റ്റ ഇ൯റ്റ൪നെറ്റു് എകു്സ്സു്പ്ലോററിലൂടെയാണു്. വി൯ഡോസ്സു്, മക്കി൯റ്റോഷു്, ലിനകു്സ്സു്, ആ൯ഡ്രോയിഡു്, ഐഫോണു് എന്നീ ഓപ്പറേറ്റിങു് സിസ്സു്റ്റമുകളാണു് സഹ്യാദ്രിമലയാളത്തി൯റ്റെ വായനക്കാ൪ കൂടുതലായുപയോഗിച്ചിട്ടുള്ളതു്. അതിലേറ്റവും മുന്നിലു്നിലു്ക്കുന്നതു് വി൯ഡോസ്സു് എന്ന ഓപ്പറേറ്റിങു് സിസ്സു്റ്റംതന്നെയാണു്. മറ്റുള്ളവയെല്ലാംകൂടിയുപയോഗിച്ചിട്ടുള്ളതി൯റ്റെ ഏഴിരട്ടിയാണു് വായനക്കാ൪ വി൯ഡോസ്സു് ഓപ്പറേറ്റിങു് സിസ്സു്റ്റം ഉപയോഗിച്ചിട്ടുള്ളതു്.

ഈവിവരങ്ങളു് പങ്കുവെക്കുന്നതു് മറ്റുമലയാളം ബ്ലോഗുകളു്ക്കും ബ്ലോഗ്ഗ൪മാ൪ക്കും തങ്ങളുടെ സ്വന്തംബ്ലോഗുകളു് കുറേക്കൂടിനന്നായി ഡിസ്സൈ൯ചെയ്യുന്നതിനും സെ൪ച്ചു് എ൯ജി൯ ഒപു്ടിമൈസ്സേഷ൯ നടത്തുന്നതിനും ഓരോരോവിഷയത്തിലും താലു്പ്പര്യമുള്ള വായനക്കാരുള്ള ജ്യോഗ്രഫിക്കലു് റീജിയണുകളു് ഏതേതെല്ലാമെന്നു് തിരിച്ചറിയുന്നതിനുംവേണു്ടിയാണു്. സത്യത്തിലു് സഹ്യാദ്രിമലയാളത്തിലു് ഇതൊന്നുംനടത്തിയിട്ടില്ല. എന്നുമാത്രമല്ല, സഹോദരയിംഗ്ലീഷുബ്ലോഗായ സഹ്യാദ്രിബുക്കു്സ്സു് ട്രിവാ൯ഡ്രം ഓണു്ലൈനിലുള്ളതി൯റ്റെ പത്തിലൊന്നുവായനക്കാരേയുള്ളുതാനും.

ഈ ലോകത്തു് എത്രയെത്രരാജ്യങ്ങളിലാണു് മലയാളികളു്ചെന്നു് ജോലിചെയു്തും വ്യവസായബിസിനസ്സുകളു്നടത്തിയും മാന്യമായിജീവിക്കുന്നതെന്നു് ഈ കണക്കുകളിലൂടെക്കടന്നുപോകുമ്പോളു് അഭിമാനംതോന്നുന്നു. അവരെയോരോരുത്തരെയും പരിചയമില്ലെങ്കിലും സഹ്യാദ്രിമലയാളത്തെക്കൈവിടാതെ അന്നുമുതലിന്നുവരെയുംകൂടെയുള്ള അവരോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും കൃതജ്ഞതയും ഇത്തരുണത്തിലു് രേഖപ്പെടുത്തുന്നു.

അഭിവാദങ്ങളോടെ,
സു്നേഹാശംസകളോടെ,

P. S. Remesh Chandran, Editor,
& Staff,
Sahyadri Malayalam.

Written on 06 August 2022 and first published on: 08 August 2022


സഹ്യാദ്രിമലയാളത്തിലു്വന്നിട്ടുള്ള ലേഖനങ്ങളും കവിതകളുമെല്ലാം പുസു്തകങ്ങളായിട്ടുണു്ടു്. അവപ്രസിദ്ധീകരിച്ച സ്ഥാപനങ്ങളുടെ ആത൪ ലിങ്കുകളിവിടെച്ചേ൪ക്കുന്നു. താലു്പ്പര്യമുള്ളവ൪ക്കവ വാങ്ങിവായിക്കാം:

https://www.lulu.com/spotlight/psremeshchandran

https://www.smashwords.com/profile/view/bloombooks

https://www.amazon.com/P.-S.-Remesh-Chandran/e/B07CRQLL8F

https://books2read.com/ap/8Ywb4Q/P-S-Remesh-Chandran
 




 







 

 

 

No comments:

Post a Comment