Sunday 28 August 2022

1041. പീഡബ്ലിയൂഡീയെ൯ജിനീയ൪മാരും കോണു്ട്രാക്ട൪മാരും മന്ത്രിയുംകൂടിയൊത്തുകളിച്ചുണു്ടാക്കിയ റോട്ടിലെക്കുഴികളു് പീഡബ്ലിയൂഡീയെങ്ങനെയെണ്ണും? അതുകൊണു്ടു് പോലീസ്സുതന്നെയെണ്ണണം!

1041

പീഡബ്ലിയൂഡീയെ൯ജിനീയ൪മാരും കോണു്ട്രാക്ട൪മാരും മന്ത്രിയുംകൂടിയൊത്തുകളിച്ചുണു്ടാക്കിയ റോട്ടിലെക്കുഴികളു് പീഡബ്ലിയൂഡീയെങ്ങനെയെണ്ണും? അതുകൊണു്ടു് പോലീസ്സുതന്നെയെണ്ണണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Evgeniia Freeman. Graphics: Adobe SP.

പീഡബ്ലിയൂഡീയെ൯ജിനീയ൪മാരും കോണു്ട്രാക്ട൪മാരും മന്ത്രിയുംകൂടിയൊത്തുകളിച്ചുണു്ടാക്കിയ റോട്ടിലെക്കുഴികളു് പീഡബ്ലിയൂഡീയെങ്ങനെയെണ്ണും? അതുകൊണു്ടു് പോലീസ്സുതന്നെയെണ്ണണം! കുഴിയടച്ചില്ലെങ്കിലും എത്രകുഴിയുണു്ടെന്നും എവിടെയാണുകുഴിയെന്നുമുള്ള കണക്കെങ്കിലുംകാണുമല്ലോ! ആറൂട്ടൊഴിവാക്കി മുഖ്യമന്ത്രിയു്ക്കുപായാമല്ലോ!! വാസു്തവത്തിലു് കേരളത്തിലിന്നുള്ള ഒരുറോട്ടിലൂടെയുംപായാ൯പറ്റുന്നില്ലെന്നുള്ളതുമൊരു വസു്തുതയാണു്. വാസു്തവത്തിലു് പീഡബ്ലിയൂഡീയുടെയെ൯ജിനീയ൪മാരോ കോണു്ട്രാക്ട൪മാരോ കുഴിയുടെകണക്കെടുക്കാനായി ഈക്കുഴികളുടെയടുത്തെങ്കിലും ചെന്നുനിലു്ക്കുന്നതായിനാട്ടുകാ൪കണു്ടാലു് അടിയുറപ്പാണു്. ഒരിടത്തുറോട്ടിലു്ക്കെട്ടിനിലു്ക്കുന്ന വെള്ളത്തി൯റ്റെമുകളിലു്ക്കൂടി ടാറിട്ടിട്ടുകടന്നുകളയാ൯ശ്രമിച്ചവരെ നാട്ടുകാ൪പിടികൂടിക്കെട്ടിവെച്ചപ്രതികരണംനോക്കുമ്പോളു് അതിലപ്പുറവുമുറപ്പാണു്.

റോട്ടിലെക്കുഴികളെ പോട്ടു്ഹോളെന്നാണുപറയുന്നതു്. പോട്ടു്ഹോളെന്നാലു് കുടംപോലത്തെക്കുഴികളു്! കൃത്യസ്ഥലംനോക്കിത്തന്നെകുഴിയുണു്ടാക്കിയാലു്, കുഴിയുണു്ടാകുമെന്നുള്ളരീതിയിലു് നി൪മ്മാണഘട്ടത്തിലേതന്നെ ആറോഡവിടെസ്സോഫു്റ്റാക്കിയാലു്, അഞു്ചുവ൪ഷംകൊണു്ടഞ്ഞൂറുതവണയാക്കുഴിയടച്ചു് ഓരോകുഴിയിലു്നിന്നും ഒരുകോടിരൂപവീതമുണു്ടാക്കാം. മൊത്തമെത്രകുഴികേരളത്തിലുണു്ടെന്നെണ്ണിത്തിട്ടപ്പെടുത്തി അത്രയുംകോടിരൂപകിട്ടിയെന്നു് പൊതുമരാമത്തുമന്ത്രി പാ൪ട്ടിയിലു് കള്ളംപറഞ്ഞിട്ടുണു്ടോയെന്നറിയുന്നതിനാണു് 2022 ആഗസ്സു്റ്റുമാസം പോലീസ്സിനെക്കൊണു്ടെണ്ണിച്ചുനോക്കുന്നതു്, കാരണം ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടേറിയറ്റുചേരുന്നതിനുമുമ്പേ ആവഴിയു്ക്കുള്ളമൊത്തംവരുമാനമെത്രയാണെന്നതി൯റ്റെ കണക്കുബോദ്ധ്യപ്പെടുത്തണം, ഇല്ലെങ്കിലു് മരാമത്തുമന്ത്രിയെയും മുഖ്യമന്ത്രിയെയുമടക്കംമാറ്റും. കണക്കുകിട്ടി ഒറിജിനലു് വരവുബോദ്ധ്യപ്പെട്ടതുകൊണു്ടു് അവ൪രണു്ടുപേരെയുമെന്നല്ല ആരെയുംമാറ്റണു്ടെന്നു് സംസ്ഥാനസമിതി 2022 ആഗസ്സു്റ്റു് 28നു് തീരുമാനിച്ചു. നല്ലവരവിപ്പോളുണു്ടെന്നുകാണുന്നു! വലിയപണംവരവിനുള്ള പുതുവഴിയൊന്നുംസൃഷ്ടിക്കാതെയും കണു്ടുപിടിക്കാതെയും സുഖമില്ലെന്നുംപറഞ്ഞലസനായിരുന്ന പാ൪ട്ടിസംസ്ഥാനസെക്രട്ടറിയെ മാറ്റാനുംതീരുമാനിച്ചു.

Written on 27 August 2022 and first published on: 28 August 2022









No comments:

Post a Comment