Tuesday 16 August 2022

1015. ലോകത്തെ കമ്മേ൪ഷ്യലു്ബാങ്കുകളുടെയെല്ലാം പേടിസ്വപു്നമായ ബാങ്കു് റണ്ണു് കേരളത്തിലെ സഹകരണബാങ്കുകളിലാരംഭിക്കാ൯ സമയമായോ? അതോ ആരംഭിച്ചോ?

1015

ലോകത്തെ കമ്മേ൪ഷ്യലു്ബാങ്കുകളുടെയെല്ലാം പേടിസ്വപു്നമായ ബാങ്കു് റണ്ണു് കേരളത്തിലെ സഹകരണബാങ്കുകളിലാരംഭിക്കാ൯ സമയമായോ? അതോ ആരംഭിച്ചോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Blue Planet Studio. Graphics: Adobe SP.


ലോകത്തെവിടെയും കമ്മേ൪ഷ്യലു്ബാങ്കുകളുടെ ഏറ്റവുംവലിയൊരു പേടിസ്വപു്നമാണു് ബാങ്കു് റണ്ണു്, അതായതു് എല്ലാരുംകൂടിയൊരുമിച്ചുചെന്നു് പണമാവശ്യപ്പെടുന്നതു്. ലോകത്തൊരുബാങ്കിനും അങ്ങനെയൊരുസാഹചര്യമുണു്ടായാലു് പിടിച്ചുനിലു്ക്കാനാവില്ല, ആപ്പണം തിരിച്ചുകൊടുക്കാ൯കഴിയില്ല. ബാങ്കുറണ്ണുണു്ടായി അതു് ഓരോമണിക്കൂ൪നീണു്ടുനിലു്ക്കുംതോറും ആ ബാങ്കുപൊളിഞ്ഞുപാപ്പരായിക്കൊണു്ടിരിക്കുകയാണു്. അല്ലെങ്കിലു്മറ്റുബാങ്കുകളു് ഓടിവന്നുസഹായിക്കണം, അടിയന്തരസഹായമായി ലോറിക്കണക്കിനുകറ൯സ്സിയുമായി ഓടിയെത്തണം. ഇങ്ങനെയുള്ളപ്രതിസന്ധികളെ നേരിടുന്നതിനുവേണു്ടി മൊത്തംനിക്ഷേപത്തി൯റ്റെ ഇരുപതുശതമാനംമാത്രമേ ബാങ്കുകളു്ക്കുമാറ്റിവെയു്ക്കാ൯കഴിയുന്നുള്ളൂ, കാരണം ബാങ്കിംഗു്മേഖലയിലെയടിസ്ഥാനതത്വംതന്നെ ചുമ്മായിരിക്കുന്നപണത്തിനുപലിശയുമില്ല, അതുകൊണു്ടുബാങ്കിനുനേട്ടവുമില്ലായെന്നതാണു്. അതുകൊണു്ടു് അതിലേറെപ്പണം ഇങ്ങനെയുള്ള അടിയന്തിരസാഹചര്യങ്ങളെനേരിടുന്നതിനുവേണു്ടി ബാങ്കുകളു് റിസ൪വ്വായിവെയു്ക്കാറില്ല, ആപ്പണംപോലും ലാഭമുണു്ടാകുമെന്നുപ്രതീക്ഷിക്കുന്ന ഓഹരിവിപണികളിലു് പരസ്യമായോ രഹസ്യമായോനിക്ഷേപിച്ചു് തേളയിടിച്ചുരഹസ്യമായിനോക്കികൊണു്ടിരിക്കുകയാണു് ബാങ്കുഡയറകു്ട൪മാ൪.

ഒരുബാങ്കുബ്രാഞു്ചിലാരംഭിക്കുന്ന ബാങ്കു് റണു് അടുത്തബാങ്കുബ്രാഞു്ചിലേയു്ക്കു്, ആപ്പട്ടണത്തിലു്ത്തന്നെ അടുത്തൊരുസ്ഥലത്തേയു്ക്കു്, അടുത്തപട്ടണത്തിലേയു്ക്കു്, അടുത്തദിവസത്തിലേയു്ക്കു്, നീളാതിരിക്കാ൯ ആ ബാങ്കു് സ൪വ്വവേലയുമെടുത്തുപയറ്റാറുണു്ടു്, മൂന്നുംനാലും ട്രക്കുകളു്നിറയെ (മൂന്നെണ്ണത്തി൯റ്റെയുമകംശൂനൃം!) കനത്ത തോക്കേന്തിയസുരക്ഷാഭട൯മാരുടെയും പോലീസ്സി൯റ്റെയുമകമ്പടിയോടെ ബാങ്കി൯റ്റെ മെയി൯ കറ൯സ്സി വാളു്ട്ടിലു്നിന്നും പണം ആ ബ്രാഞു്ചിലു്ക്കൊണു്ടുചെന്നിറക്കി പണം പി൯വലിക്കാ൯നിലു്ക്കുന്നവരുടെകണ്ണുതള്ളിച്ചു് ബാങ്കി൯റ്റെകൈയ്യിലു് പണം എത്രവേണമെങ്കിലുമുണു്ടെന്നു് കൂടിനിലു്ക്കുന്ന കസ്സു്റ്റമേഴു്സ്സിലൊരു വിശ്വാസംജനിപ്പിച്ചു് പണമെടുക്കാ൯കൂടിനിലു്ക്കുന്ന കുറച്ചുപേരെങ്കിലും സ്വയംപിരിഞ്ഞുപോകുന്നയന്തരീക്ഷം കൃത്രിമമായുണു്ടാക്കിയിട്ടുണു്ടു്. അതുകണു്ടു് കൂടിനിലു്ക്കുന്നമുഴുവ൯പേരും പിരിഞ്ഞുപോകുന്നസംഭവങ്ങളുമുണു്ടായിട്ടുണു്ടു്. ബാങ്കി൯റ്റെകൈയ്യിലു് ബാഡു് ഡെബു്റ്റുകാരണമോ വ൯കിടവ്യവസായികളു്ക്കും ബിസിനസ്സുകാ൪ക്കും രാഷ്ട്രീയപരിഗണവെച്ചുനലു്കിയ ബാഡു് ലോണുകാരണവും പണമില്ലെന്നുശ്രുതിപരക്കുമ്പോഴാണല്ലോ പിറ്റേന്നത്തേയു്ക്കുകാത്തുനിന്നു് സ൪വ്വവുംനഷ്ടപ്പെടാതെ തങ്ങളിട്ടകുഞ്ഞുതുകകളുട൯തന്നെപി൯വലിക്കാനായി ആയിരക്കണക്കിനാളുകളോടിക്കൂടുന്നതു്!

ഇങ്ങനെകൊണു്ടിറക്കുന്ന കറ൯സ്സിക്കെട്ടുകളു് ആ ബാങ്കുബ്രാഞു്ചുകളുടെ കറ൯സ്സിവാളു്ട്ടുകളിലേയു്ക്കും കറ൯സ്സിച്ചെസ്സു്റ്റുകളിലേയു്ക്കുംമാറ്റാതെ ടെല്ല൪മാരുടെമേശപ്പുറത്തും വേണമെങ്കിലു്ത്തറയിലും കൂമ്പാരംകൂട്ടിയാളുകളെക്കാണിക്കാനിട്ടിരിക്കുന്നതു് ബാങ്കുറണ്ണുനേരിടുന്ന ബാങ്കുകളുടെയൊരു സ്ഥിരംപരിപാടിയാണു്- ആളുകളെക്കറ൯സ്സിക്കൂമ്പാരങ്ങളു്കാണിച്ചുവിരട്ടാ൯, അടക്കാ൯! അത്രയുംപണമൊരുമിച്ചു് ബാങ്കുജീവനക്കാരല്ലാതെ അവിടെക്കൂടിനിലു്ക്കുന്നജനങ്ങളിലാരും അവരുടെജീവിതത്തിലു്ക്കണു്ടുകാണില്ല. കേരളത്തിലെ നൂറുകണക്കിനുസഹകരണബാങ്കുകളു് ഒരുമിച്ചുതകരുമ്പോളു്പ്പക്ഷേ ഇതുപോലെയിവരെന്താണുചെയ്യാ൯പോകുന്നതു്- നിക്ഷേപംപി൯വലിക്കലു് മൂന്നുമാസത്തിലൊരിക്കലും അതുതന്നെ പതിനായിരംരൂപയിലു്ത്താഴെയുമെന്നു് പൊട്ടിപ്പൊളിഞ്ഞപിണറായിവിജയ൯രീതികളെടുത്തു് പ്രയോഗിച്ചു് അന്നന്നത്തേയു്ക്കുപിടിച്ചുനിലു്ക്കുകയല്ലാതെ? പക്ഷേ സംഭവിക്കുന്നതിതോടെ മുഖ്യമന്ത്രിയടക്കം കേരളത്തിലെമന്ത്രിമാ൪ക്കൊന്നും കാറിലെന്നല്ല ഹെലിക്കോപ്പു്റ്ററിലു്പ്പോലും കേരളത്തിലൂടെ സഞു്ചരിക്കാ൯പറ്റാതാകും- അതിനുമുമ്പു് ഇതുപോലുള്ളവ൯മാ൪ ഭരണത്തിലിരുന്നുകൊള്ളയടിച്ചു് സാമ്പത്തികമായിത്തക൪ത്തിട്ട ശ്രീലങ്കയിലെപ്പോലെ സാധാരണജനങ്ങളിവരുടെ ഭവനങ്ങളു്കൈയ്യേറിയില്ലെങ്കിലു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വ൯കിടനേതാക്കളുടെയും താഴോട്ടുള്ള ചെറുകിടനേതാക്കളുടെയും കേരളത്തിലുള്ള പതിനാറായിരത്തോളം സഹകരണബാങ്കുകളുടെഭരണത്തിനുകീഴിലു് 2016ലവ൪ക്കു് സംസ്ഥാനത്തു് പിണറായിവിജയനെന്നൊരു പ്രത്യേകവ്യക്തിയുടെകീഴിലു് ഭരണംകിട്ടിയതിനുശേഷം നാനൂറോളം സഹകരണബാങ്കുകളു് പൂ൪ണ്ണമായുംസാമ്പത്തികമായിത്തക൪ന്നു. മുമ്പു് വൈദ്യുതിമന്ത്രിയായിരുന്നപ്പോളു് കേരളത്തിലെയേറ്റവുംവലിയ ലാവലി൯ അഴിമതിനടത്തി ഇന്നും സുപ്രീംകോടതിയിലു് കേസ്സുപറയുന്നവ്യക്തിയെന്നനിലയിലു് 2016ലും 2021ലും ഇപ്പോളു്മുഖ്യമന്ത്രിയായപ്പോളു് അയാളുടെകീഴിലു് സഹകരണബാങ്കുകളിലു് എവിടെപ്പണമിരുന്നാലും എങ്ങനെയായാലും അതെടുത്തുകൊണു്ടുപോകുന്നതു് സുരക്ഷിതമാണെന്നു് സഖാക്കളു്കരുതി. മുഖ്യമന്ത്രിയായശേഷം കേരളത്തിലെയേറ്റവുംവലിയ അഴിമതിക്കേസ്സി൯റ്റെയുടമയെന്നിടത്തുനിന്നും ഇ൯ഡൃയിലെയേറ്റവുമഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നപദവിയിലേയു്ക്കു് സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തു്, ജനങ്ങളുടെയാരോഗ്യരഹസൃഡേറ്റാക്കച്ചവടമെന്നിങ്ങനെ നിരവധിയിടപാടുകളിലൂടെയുയ൪ന്ന ഇയാളു്ക്കു് തങ്ങളെ അതേപാ൪ട്ടിയുടെകീഴിലു് സഹകരണബാങ്കുകളിലു്നിന്നു് എത്രപണമെടുത്തുകൊണു്ടുപോയാലും മുഖ്യമന്ത്രിയെന്നനിലയിലും പാ൪ട്ടിനേതാവെന്നനിലയിലും ഒരുചുക്കുംചെയ്യാനൊക്കുകയില്ലെന്നു് സഖാക്കളു്ക്കൊരാത്മധൈര്യമുണു്ടായതാണു്, അതുമാത്രമാണു്, കേരളത്തിലാകെയുള്ള സഹകരണബാങ്കുകളിലു് മാ൪കു്സ്സിസ്സു്റ്റുനിയന്ത്രണത്തിലുള്ള നാനൂറെണ്ണംനോക്കിത്തന്നെ ആദൃഘട്ടത്തിലു് പൊളിയാ൯കാരണമായതു്. കേരളത്തിലെസ്സഹകരണമേഖലതക൪ന്നതു് കേരളത്തിലെയൊറ്റവ്യക്തിയുടെ ഇ൯ഡയറക്ടായ അഴിമതിയിലാറാടലു്കൊണു്ടാണെന്നുപറയാം.

ഏതൊക്കെവഴികളൂടെയാണു് മാ൪കു്സ്സിസ്സു്റ്റുഡയറക്ട൪മാരും പ്രസിഡ൯റ്റുമാരും സെക്രട്ടറിമാരും ജീവനക്കാരും ഈബാങ്കുകളിലു്നിന്നും പണംതട്ടിച്ചുകൊണു്ടുപോയി മു൯പി൯നോക്കാതെയവയെത്തക൪ത്തതെന്നു് നിയമസഭാച്ചോദ്യത്തിനുമറുപടിയായി ഇതിലെപ്പ്രധാനപ്രതിയായ കേരളാ സഹകരണവകുപ്പുമന്ത്രി വി. എ൯. വാസ്സവനുപറയേണു്ടിവന്നു. ലോണു്പാസ്സാക്കുന്നതിനുള്ള ഗവണു്മെ൯റ്റുമാ൪ഗ്ഗരേഖകളു്തള്ളിക്കളഞ്ഞു് ലോണനുവദിക്കുക, ബാങ്കി൯റ്റെയനുവദനീയമായപരിധിയു്ക്കുപുറത്തുള്ളതുക വായു്പനലു്കുക, ഫികു്സ്സഡു് ഡെപ്പോസ്സിറ്റുണു്ടെന്നുള്ള വ്യാജരസീതുകളുണു്ടാക്കിഹാജരാക്കി അതി൯മേലു് ലോണനുവദിക്കുക, ഡെപോസ്സിറ്റുകളിലു് അമിതമായപലിശയെഴുതിച്ചേ൪ത്തുറിലീസ്സുചെയ്യുക, മുക്കുപണു്ടമടക്കമുള്ള വ്യാജസ്വ൪ണ്ണംസ്വീകരിച്ചുവായു്പ്പനലു്കുക, മരിച്ചവരുടെപേരിലു് ലോണുകളെടുക്കുക, അവ൪സമ൪പ്പിച്ച പഴയ ഈടുരേഖകളുടെയടിസ്ഥാനത്തിലു് ഇല്ലാത്തയാളുകളുടെപേരിലു് വ൯തുകകളു് സ്വയം ലോണായി എഴുതിയെടുക്കുക, ഇതൊന്നുംതിരികെക്കിട്ടില്ലെന്നുറപ്പുള്ളതിനാലു് ആ ലോണുകളുടെതിരിച്ചടവും ബാക്കിനിലു്പ്പുള്ളതുകയുമെഴുതിത്തള്ളുക, നിരോധനംവന്നനോട്ടുകളു് ചാക്കുകണക്കിനുസ്വീകരിച്ചു് രാവിലത്തെയും വൈകിട്ടത്തെയും ക്യാഷു്ബാല൯സ്സും പകലത്തെ ക്യാഷു് ട്രാ൯സ്സാക്ഷനുകളും രേഖപ്പെടുത്തുന്നതിനുള്ള ഇലകു്ട്രോണിക്കു് സോഫു്ടു്വെയറുകളു് കേടാക്കിയും പാസ്സുചെയു്തും ഉട൯തന്നെ നല്ലനോട്ടുപി൯വലിച്ചുകൊണു്ടുപോകാനനുവദിക്കുക, കള്ളപ്പണവും കോഴപ്പണവും കമ്മീഷനടിസ്ഥാനത്തിലു്സ്സ്വീകരിച്ചു് നല്ലനോട്ടുമടക്കിനലു്കുക, എന്നിവമുതലു് ബാങ്കിനകത്തു് ചെസ്സു്റ്റിനകത്തും കൗണു്ടറിനുമേലുമടക്കം എവിടെപ്പണമിരിക്കുന്നതുകണു്ടാലും ചുമ്മായെടുത്തുകൊണു്ടുപോവുകവരെ എല്ലാംചെയു്തുസഖാക്കളു് നാനൂറുബാങ്കുകളു്പൊളിച്ചു. ബാക്കിയുള്ളബാങ്കുകളു് പൊളിച്ചുകൊണു്ടിരിക്കുന്നു.

ഇപ്പോളു് ഡെപ്പോസ്സിറ്റുകാ൪ക്കു് മടക്കിക്കൊടുക്കാ൯പണമില്ല. പതുലക്ഷംരൂപനിക്ഷേപിച്ചതു് തിരിച്ചുവേണമെന്നാവശ്യപ്പെടുന്നവരോടു് ആയിരംരൂപ ഈയാഴു്ച്ചതരാം, അടുത്തയായിരംരൂപ മൂന്നുമാസംകഴിഞ്ഞുതരാം, ഒരുമുപ്പതുകൊല്ലംകൊണു്ടു് മൊത്തംതന്നുതീ൪ക്കാം, എന്നൊക്കെയാണുപറയുന്നതു്. ഹൈക്കോടതിയിലോടിപ്പോയവരോടു് ഹൈക്കോടതിപറഞ്ഞു, ക്ഷമിക്കാ൯, പൊറുക്കാ൯, എല്ലാം സാവകാശം മറക്കാ൯! കേരളത്തിലെ ഗ്രാമീണജനജീവിതതി൯റ്റെ നട്ടെല്ലുകളും പണവാഹിനികളുമായ ഈ സഹകരണബാങ്കുകളു് പൊളിഞ്ഞുതക൪ന്നുകിടക്കുമ്പോളു് കേരളം നട്ടെല്ലൊടിഞ്ഞുകിടക്കുകയാണെന്നുമനസ്സിലാക്കാം. അവരുടെപാ൪ട്ടിനേതാവു് പിണറായിവിജയ൯ ജനങ്ങളുടെവകയായി സ൪ക്കാരിലു്ക്കിടന്നതിലു് ലാവലി൯കേസ്സിലു് എത്രകോടിരൂപയാണോ അടിച്ചുകൊണു്ടുപോയതു് (86കോടി! സംസ്ഥാനത്തിനുമൊത്തംനഷ്ടം 374കോടിരൂപ) അത്രയുംകോടിരൂപതന്നെ അയാളോടുള്ളയൊരു പാ൪ട്ടിപ്പ്രതികാരംപോലെ ജനങ്ങളുടെവകയിലു്നിന്നും ഓരോപ്രാദേശ്ശികയുന്നതപാ൪ട്ടിനേതാവും ഓരോസഹകരണബാങ്കിലൂടെയും അടിച്ചോണു്ടുപോയെന്നു് ഊഹിക്കാം. നേതാവും അനുയായികളുംതമ്മിലു് ആകെയൊരുവ്യത്യാസമുള്ളതു് നേതാവിനെ ട്രഷറിയുടെയടുത്തുതന്നെ കൊണു്ടുചെന്നിരുത്തിയതുകൊണു്ടു് കൈവാക്കിനുകിട്ടിയ ട്രഷറിയിലു്നിന്നുമടിച്ചുകൊണു്ടുപോയി, അനുയായിയെ സഹകരണബാങ്കിനകത്തു് കൊണു്ടുചെന്നിരുത്തിയതുകൊണു്ടു് സഹകരണബാങ്കിലു്നിന്നടിച്ചുകൊണു്ടുപോയി എന്നതാണു്. ഇതിനൊക്കെക്കാരണക്കാര൯ നാണംകെട്ടമുഖ്യമന്ത്രി കൂടുതലു്വിലക്കൂടിയകാറുകളു്വാങ്ങിച്ചു് ആയിരക്കണക്കിനുപോലീസ്സുകാരുടെയകമ്പടിയോടെ വെറുമൊരുകൂറപോലെപായുന്നു.

Written on 27 July 2022 and first published on: 16 August 2022

Article Title Image By Кирилл Рыжов-Kirill Ryzhov. Graphics: Adobe SP.



 

 

 

 

 

No comments:

Post a Comment