Thursday 25 August 2022

1035. മുഖ്യമന്ത്രിയു്ക്കു് കേരളത്തിലെജനങ്ങളെപ്പുച്ഛമാണു്, പരമപുച്ഛം- വെറുംകൃമികളെപ്പോലെയാണുകാണുന്നതു്; കാറുവാങ്ങിച്ചും വിമാനയാത്രനടത്തിയും അമേരിക്കയിലു്പ്പോയിച്ചികിത്സിച്ചും കൈയ്യിലു്വെച്ചുചെലവഴിക്കുന്ന ഓരോരൂപയും ജനങ്ങളുടെപൈസ്സയുമാണു്!

1035

മുഖ്യമന്ത്രിയു്ക്കു് കേരളത്തിലെജനങ്ങളെപ്പുച്ഛമാണു്, പരമപുച്ഛം- വെറുംകൃമികളെപ്പോലെയാണുകാണുന്നതു്; കാറുവാങ്ങിച്ചും വിമാനയാത്രനടത്തിയും അമേരിക്കയിലു്പ്പോയിച്ചികിത്സിച്ചും കൈയ്യിലു്വെച്ചുചെലവഴിക്കുന്ന ഓരോരൂപയും ജനങ്ങളുടെപൈസ്സയുമാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

തുട൪ച്ചയായി നിയമസഭയിലടക്കം നുണപറയുകയും ഒരുനിയമവുംവകവെയു്ക്കാതെ തുരുതുരാകള്ളക്കേസ്സുകളെടുക്കുകയും ക്രിമിനലുകളെനോക്കിത്തന്നെ ഉന്നതയുദ്യോഗസ്ഥരായിനിയമിക്കുകയുംചെയ്യുന്ന മുഖ്യമന്ത്രിയു്ക്കു് കേരളത്തിലെജനങ്ങളെപ്പുച്ഛമാണു്, പരമപുച്ഛമാണു്- വെറുംകൃമികളെപ്പോലെയാണുകാണുന്നതു്; കൈയ്യിലു്വെച്ചുചെലവഴിക്കുന്ന ഓരോരൂപയും ജനങ്ങളുടെപൈസ്സയുമാണു്.

ഒരത്യാഹിതമുണു്ടാകുമ്പോളു് ഓടിവന്നുസഹായിക്കുന്നവനെ ആരുംമറക്കില്ല, പ്രത്യേകിച്ചു് ആരുംവിളിക്കാതെയോടിവന്നുസഹായിക്കുന്നവനെ. അങ്ങനെയുള്ളവരെയൊന്നും ഒരാളും തക്കതായകാരണമുണു്ടെങ്കിലു്പ്പോലും അതുമാറ്റിവെച്ചു് ജീവിതത്തിലൊരിക്കലും പുച്ഛിക്കുകയുമില്ല. കേരളത്തിലു് 2018 ആഗസ്സു്റ്റിലൊരു ചരിത്രകാലാതീതപ്പ്രളയമുണു്ടായി കേരളം പ്രളയജലത്തിലു് കഴുത്തറ്റംമുങ്ങിക്കിടന്നപ്പോളു് സൈനികസഹായം അപര്യാപു്തമായി, അതുകാത്തുനിന്നാലു് കാലതാമസംകാരണം അനേകംകുടുംബങ്ങളു് മുങ്ങിത്താഴുമെന്നായി. കേരളത്തിലെ തീരപ്രദേശങ്ങളിലു്ത്താമസിക്കുന്ന മത്സ്യത്തൊഴിലാളികളു്, പ്രത്യേകിച്ചും തിരുവനന്തപുരത്തുള്ളവ൪, ആരുംപറയാതെതന്നെ ടെലിവിഷ൯വാ൪ത്താച്ചാനലുകളിലു്ത്തെളിയുന്ന പ്രളയത്തി൯റ്റെയും മനുഷ്യയാതനയുടെയും ദൃശ്യങ്ങളു്നോക്കിസ്ഥലംമനസ്സിലാക്കി അവരുടെയാവാസഭൂമിയായ കടലു്ത്തീരങ്ങളിലു്നിന്നകലെ ഒരുപരിചയവുമില്ലാത്തയാ മലമടക്കുകളിലേയു്ക്കും ഉളു്ഗ്ഗ്രാമങ്ങളിലേയു്ക്കും അവരുടെയേകയുപജീവനമാ൪ഗ്ഗമായ വള്ളങ്ങളുംലോറിയിലു്ക്കയറ്റിക്കുതിച്ചു. അതിലെത്രയോവള്ളംതക൪ന്നു, പരിചയമില്ലാത്തസ്ഥലങ്ങളിലു്! ആരുമതുപകരംവാങ്ങിക്കൊടുത്തില്ല. ഈപ്പ്രളയമുണു്ടാക്കിയതുതന്നെ വിദേശപ്രളയസഹായംവരുത്തി അതപ്പ്രത്യക്ഷമാക്കുന്നതിനുവേണു്ടി ആകെയുള്ളയമ്പതുഡാമുകളിലു് മുപ്പത്തഞു്ചും മഴക്കാലത്തുനദികളിലേയു്ക്കും നാടുകളിലേയു്ക്കുംതുറന്നുവിട്ടു് ഈപ്പിണറായിവിജയ൯ഗവണു്മെ൯റ്റുതന്നെയായിരുന്നുവെന്നതു് മറന്നുപോകരുതു്!

കേരളത്തി൯റ്റെയീക്കടലു്സ്സൈന്യമന്നു് പ്രളയകേരളത്തിലുടനീളംനടത്തിയ നിസ്സു്തുലമായ രക്ഷാദൗത്യങ്ങളു്പിന്നീടു് കേരളസാമൂഹ്യചരിത്രത്തി൯റ്റെഭാഗമായി. ലോകംമുഴുവനുമുള്ളജനത ടെലിവിഷ൯സു്ക്രീനുകളിലൂടെ ആ സാഹസികരക്ഷാപ്പ്രവ൪ത്തനങ്ങളു്കണു്ടു് വീട്ടിനകത്തെണീറ്റുനിന്നു് കോരിത്തരിപ്പോടെ ലോകത്തെവിടെയുമുള്ള മനുഷ്യജീവിതമഹത്വമോ൪ത്തു് പൊട്ടിപ്പൊട്ടിക്കരഞ്ഞു. അങ്ങനെ കേരളത്തി൯റ്റെപട്ടാളം ലോകംമുഴുവനും മലയാളക്കരയുടെമഹത്വവും ത്യാഗവും മഹോന്നതയുദാരതയുമെത്തിച്ചു. യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സെന്നൊരു അറബിരാജ്യസമുച്ചയത്തിലു് ഖലീഫമാരും എമീറുകളും നേരിട്ടിറങ്ങി ആദൃശ്യംണു്ടയുട൯ എവിടെയോകിടക്കുന്ന കേരളത്തിലെജനങ്ങളു്ക്കുവേണു്ടി ദ്രുതസഹായമെത്തിക്കാ൯ പണപ്പിരിവാരംഭിച്ചു് കേരളത്തിലേയു്ക്കു് കോടിക്കണക്കിനുരൂപയെത്തിച്ചു. അതുപോലെയെത്രയോരാജ്യങ്ങളു്! ആപ്പണമെവിടെപ്പോയെന്നു് ഇന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ സമാധാനംപറഞ്ഞുകൊണു്ടിരിക്കുകയാണു്.

ഈമത്സ്യത്തൊഴിലാളികളുടെഭവനങ്ങളെയയാളു് വിഴിഞ്ഞത്തെയദാനിത്തുറമുഖനി൪മ്മാണതി൯റ്റെപേരിലു് കടലിനെയയച്ചെടുപ്പിച്ചുകൊണു്ടുപോയി. അവരിന്നുവീടില്ലാതലയുന്നു. കുറെക്കാലംകൊണു്ടിതുനടക്കുന്നു. 2018 ആഗസ്സു്റ്റിലെയാ മത്സ്യത്തൊഴിലാളികളുടെ അഭൂതപൂ൪വ്വരക്ഷാദൗത്യംകഴിഞ്ഞു് കൃത്യംനാലുവ൪ഷമായപ്പോളു് 2022 ആഗസ്സു്റ്റിലു് ആമത്സ്യത്തൊഴിലാളികളാ തുറമുഖനി൪മ്മാണകേന്ദ്രത്തിനെ കരയിലൂടെയും കടലിലൂടെയും പതിനായിരക്കണക്കിനാളുകളും ആയിരക്കണക്കിനുവള്ളങ്ങളുമായിവളഞ്ഞു് സമുദ്രതീരംമുഴുവനെടുത്തുകൊണു്ടുപോകുന്ന ആത്തുറമുഖനി൪മ്മാണം നിറുത്തിവെയു്ക്കണമെന്നാവശ്യപ്പെട്ടു് ദിവസങ്ങളോളംസമരംചെയു്തപ്പോളു് കേരളനിയമസഭയു്ക്കകത്തയാളവരെപ്പുച്ഛിച്ചു. അവ൪മലയാളികളല്ലെന്നും വിദേശച്ചാര൯മാരാണെന്നും കേരളത്തിലു്ക്കലാപമുണു്ടാക്കുകയാണവരുടെ ലക്ഷൃമെന്നുംവരെപ്പറഞ്ഞു. ഈജനങ്ങളു്വോട്ടുചെയു്തുതെരഞ്ഞെടുത്തയയാളു്ക്കിന്നു് ഭരണമൊക്കെയുണു്ടായി കുറേമുതലാളിമാരോടൊപ്പമിരുന്നു് ചായകുടിക്കാനൊരവസരംകിട്ടിയപ്പോളു് അയാളുകരുതി അയാളു് മൊതലാളിവ൪ഗ്ഗത്തിലാണുജനിച്ചതെന്നു്. ജനിച്ചതു് കമ്മ്യൂണിസ്സു്റ്റായായാലും മാ൪കു്സ്സിസ്സു്റ്റായായാലും പെറ്റിബൂ൪ഷ്വാവ൪ഗ്ഗത്തിലായാലും അയാളു്ക്കിന്നുകേരളത്തിലെജനങ്ങളെപ്പുച്ഛമാണു്, പരമപുച്ഛമാണു്.

ഇവിടെപ്പറഞ്ഞകടലു്ത്തീരവാസികളെല്ലാം 2021ലെത്തെരഞ്ഞെടുപ്പിലു് ഇടതുപക്ഷജനാധിപത്യമുന്നണിയു്ക്കാണു് വോട്ടുചെയു്തതു്. തലമുറകളായിവോട്ടുചെയു്തിരുന്ന ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെയവ൪വഞു്ചിച്ചു- പിണറായിവിജയ൯റ്റെപുറകേപോയി. തീരദേശവാസികളിലു് ഏറ്റവുംകൂടുതലിടതുമുന്നണിയോടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുമുറച്ചടുത്തുനിന്നതു് കാലങ്ങളായി ലത്തീ൯കാത്തലിക്കു്സഭയും അതി൯റ്റെനേതാക്കളുമായിരുന്നു. തെരഞ്ഞെടുപ്പുകഴിഞ്ഞുജയിച്ചു് വിജയ൯ മുഖ്യമന്ത്രിയായപ്പോളു് വിഴിഞ്ഞംതുറമുഖത്തിലൂടെയവ൪ക്കുകിട്ടേണു്ടതുകിട്ടി. അവരാണിന്നുവിജയനും ഭരണമുന്നണിയു്ക്കും വിജയ൯റ്റെയും ഭരണമുന്നണിയുടെയും പുതിയയളിയനായ അദാനിയു്ക്കുമെതിരെ വിഴിഞ്ഞംസമരംചെയ്യുന്നതു്. ഇയാളു്ക്കവരോടുപരമപുച്ഛമല്ലേ?

കടലു്ത്തീരവാസികളു്ക്കുമാത്രമല്ല തെരഞ്ഞെടുപ്പിലയാളെവിജയിപ്പിച്ചുമുഖ്യമന്ത്രിയാക്കിയ ഇടനാടുവാസികളു്ക്കും കണക്കിനുനന്ദികിട്ടി. അവരുടെനെഞു്ചത്തുകൂടെയാണയാളു് കെ-റെയിലോടിക്കാനിറങ്ങിയതു്. വിഴിഞ്ഞംതുറമുഖത്തയാളു്ക്കയ്യായിരംകോടിരൂപകിട്ടുമെങ്കിലു് കെ-റെയിലിലയാളു്ക്കൊരുലക്ഷംകോടികിട്ടും- കാലാന്തരത്തിലു്. അതുകൊണു്ടതിനിശിതമായി അവരുടെകൂരകളു്ക്കും പറമ്പുകളു്ക്കുമകത്തുകടന്നുചെന്നയാളുടെ കേരളാറെയിലുണു്ടാക്കാ൯കുറ്റിയടിച്ചു. കിടപ്പാടംപോകുമെന്നുഭയന്നെതി൪ത്തവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും പോലീസ്സുംകൂടി തെരുവിലൂടെവലിച്ചിഴച്ചു. വീട്ടമ്മാരായ സു്ത്രീകളു്ക്കും കുട്ടികളു്ക്കുമെതിരെ ഗവണു്മെ൯റ്റിനെത്തക൪ക്കാനും മുഖ്യമന്ത്രിയാട്ടിമറിക്കാനും (കുറ്റിയിടാ൯ചെന്നപോലീസ്സുകാരെ അവ൪ മാധ്യമങ്ങളുടെമുന്നിലു്വെച്ചാട്ടിയതിനു് തെളിവുകളുണു്ടു്!) ഗൂഢാലോചനടത്തിയെന്നുപറഞ്ഞു് പോലീസ്സിനെക്കൊണു്ടുകേസ്സെടുപ്പിച്ചു് കോടതിവരാന്തകയറിയിറങ്ങിനിരങ്ങിച്ചു, ജോലിയു്ക്കുപോകാ൯കഴിയാതാക്കി. ഇനിപ്പറയൂ! മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിവളരെനന്ദിയുള്ളവനല്ലേ?

കടലു്ത്തീരവാസികളും ഇടനാടുവാസികളുംകഴിഞ്ഞു് മുഖ്യമന്ത്രിയാക്കിയതിനു് ഇനിനന്ദിപ്രകടിപ്പിക്കാനുള്ളതു് മലയോരവാസികളു്ക്കാണു്. അവ൪ക്കു് ഹരിതട്രൈബ്യൂണലെന്നുംപറഞ്ഞൊരെണ്ണത്തി൯റ്റെ മാ൪ഗ്ഗരേഖനടപ്പിലാക്കാനായയാളു് വനപ്പ്രദേശത്തി൯റ്റെയിരുപതുമൈലു്സ്സമീപത്തൊരിടത്തും ഒരുകുടിലുപോലുംകണു്ടുപോകരുതെന്നുപറഞ്ഞു് നിയമസഭയിലുള്ളയയാളുടെ തൊണ്ണൂറ്റൊമ്പതുകാലികളെയുമിറക്കി ആട്ടിത്തെളിച്ചുമേയു്ച്ചുകൊണു്ടുപോയി നിയമമുണു്ടാക്കിക്കൊണു്ടിരിക്കുന്നുവെന്നുകേളു്ക്കുന്നു.

Written on 22 July 2022 and first published on: 25 August 2022










 

 

 

No comments:

Post a Comment