മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതിലെയഴിമതിനേതാക്ക൯മാരുംകാരണം കേരളം വലിയകടക്കെണിയിലാകും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനിരോധിക്കപ്പെടും, സംസ്ഥാനപദവിനഷ്ടപ്പെടും, മൂന്നായിവെട്ടിമുറിക്കപ്പെട്ടു് ഓരോകഷു്ണം ക൪ണ്ണാടകയു്ക്കും തമിഴു്നാടിനും വിലു്ക്കപ്പെടും, ബാക്കിയുള്ളതു് കേന്ദ്രഭരണപ്രദേശമാകും- എല്ലാം 2030നുമുമ്പു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By ALF Photo. Graphics: Adobe SP.
ഒരുരൂപയുടെകടംപോലുമില്ലാതെ ജീവിക്കുകയെന്നതാണു് ഏതൊരുമനുഷ്യ൯റ്റെയുമാഗ്രഹം. അങ്ങനെയാണു് കേരളത്തിലെ ബഹുഭൂരിപക്ഷമാളുകളും ജീവിക്കുന്നതും. വിവേകമുള്ളയച്ഛനുമമ്മയും മക്കളു്ക്കുനലു്കുന്നയുപദേശം 'മോനേ മോളേ, ഉള്ളതുകൊണു്ടുജീവിക്കണം, അതിനുള്ളവക കഴിയുന്നതുപോലെ എന്തെങ്കിലുംജോലിചെയു്തുണു്ടാക്കണം, കിട്ടുന്നതുമൊത്തമായിച്ചെലവഴിച്ചു് ആ൪ഭാടവും ധൂ൪ത്തും അഹങ്കാരവും പളവുമില്ലാതെ ലളിതമായിജീവിക്കണം, അങ്ങനെയായാലു് നമ്മളുടെചെലവുകളു്ക്കായി നമ്മളാരുടെയടുത്തുനിന്നും കടംവാങ്ങേണു്ടിവരില്ല, നമ്മളു്കടംവാങ്ങിയാലു് ആനിമിഷം നമ്മളുടെജീവിക്കാനുള്ളകഴിവും സമാധാനവും സ്വാതന്ത്ര്യവുംതീരും, അതുമൂന്നുംനശിക്കും', എന്നാണു്. ബഹുഭൂരിപക്ഷംജനങ്ങളും അവരെവള൪ത്തിവലുതാക്കി ഉള്ളതെല്ലാമവ൪ക്കുവേണു്ടിസ്സമ൪പ്പിച്ച അവരുടെയച്ഛ൯റ്റെയുമമ്മയുടെയുംവാക്കുകേട്ടു് അവ൪മണ്മറഞ്ഞാലുമവരുടെ അനുസരണയുള്ളമക്കളായി അങ്ങനെകഴിവുള്ളതുപോലെയെന്തെങ്കിലും ജോലിചെയു്തു് ഉള്ളതുകൊണു്ടുസമാധാനമായും മിതമായുംജീവിക്കുന്നു. ആവീടുകളിലാണു് വല്ലപ്പോഴും പുഞു്ചിരിവിടരുന്നതു്.
ഇതുമനസ്സിലാക്കാത്ത, ജീവിതത്തിലിതുപോലെയനുഭവമുണു്ടായിട്ടില്ലാത്ത, അച്ഛനുമമ്മയുംമക്കളും ജീവിതത്തി൯റ്റെമൂന്നുകോണുകളിലു്ക്കഴിഞ്ഞ, ജോലിയു്ക്കൊന്നുംപോകാതെ നാട്ടുകാരെപ്പൊളന്നുജീവിച്ച, ജ൯മനാവിവേകമില്ലാത്തഭരണാധികാരികളാണു് നമ്മളെബു്ഭരിക്കുന്നതു്. അവ൪ അവരുടെയാ൪ഭാടത്തിനും ധൂ൪ത്തിനുമായി ഖജനാവിലുള്ളതുമുഴുവനെടുത്തു് മു൯പി൯നോക്കാതെ ചെലവഴിക്കുന്നു, അവിടെക്കിടക്കുന്നതുട൯തീരുന്നു. ആജീവിതംതുടരുന്നതിനുവേണു്ടിയവ൪ കിട്ടുന്നിടത്തുനിന്നെല്ലാംകടംവാങ്ങിക്കുന്നു. നമ്മളു്കടംവാങ്ങുമ്പോളു് നമ്മുടെയുറപ്പിലാണുകടംവാങ്ങുന്നതു്. അവ൪കടംവാങ്ങുന്നതുമവരുടെയുറപ്പിലല്ല നമ്മളുടെയുറപ്പിലു്ത്തന്നെ! കേരളസ൪ക്കാരി൯റ്റെ മുദ്രയവരുടെകൈയ്യിലിരിക്കുന്നതുകൊണു്ടു് അവ൪ക്കെവിടെനിന്നുംകടംകിട്ടും. അതുകൊണു്ടവ൪ കിട്ടുന്നിടത്തെവിടെനിന്നും നമ്മളുടെയുറപ്പിലു്ക്കടംവാങ്ങിക്കൂട്ടുന്നു, ആ൪ഭാടംകാണിക്കുന്നു, അതെടുത്തുചുറ്റുംതടിച്ചുകൂടിക്കിടക്കുന്നവ൪ക്കെല്ലാം ദാനംചെയ്യുന്നു.
അങ്ങനെയിപ്പോളു്നമ്മുടെ വയലുകളും പുരയും പറമ്പും കെട്ടിടങ്ങളും മലകളും നദികളും തോടുകളും സമുദ്രവും നമ്മളും നമ്മളുടെയടുത്തമൂന്നുതലമുറയും പണയത്തിലായി, ആപ്പണവുംപോയി. നമ്മളറിയാതെയും നമ്മളോടുചോദിക്കാതെയും നമ്മളവരെത്തെരഞ്ഞെടുത്തുവിട്ട നിയമസഭയു്ക്കകത്തിരുന്നുകൊണു്ടും ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിനകത്തിരുന്നുകൊണു്ടുമവ൪ നമ്മളെപ്പണയംവെച്ചുകോടിക്കണക്കിനുരൂപ നാട്ടിലു്നിന്നും നാട്ടിനുപുറത്തുവിദേശത്തുനിന്നുംകടംവാങ്ങി മൃഗങ്ങളിലൊന്നുംകാണാത്ത മനുഷ്യമൃഗമാത്രസഹജമായയത്യാഗ്രഹത്തോടെ ചെലവഴിച്ചുതിമി൪ത്തിട്ടു് ജനങ്ങളു്ക്കൊന്നോരണു്ടോ ഭക്ഷൃക്കിറ്റുമെറിഞ്ഞുകൊടുത്തിട്ടു് നമ്മളുടെമുന്നിലു്ക്കൂടി നമ്മളെപ്പുച്ഛിച്ചുകൊണു്ടു് നമ്മളു്കൊടുത്തസ൪ക്കാ൪ക്കാറുകളിലു് നമ്മളു്വഴിയിലു്തടഞ്ഞിട്ടടികൊടുക്കാതിരിക്കാ൯ നമ്മുടെപോലീസ്സിനെയുംകൊണു്ടുപായുന്നു.
കേരളാമുഖ്യമന്ത്രി പിണറായിവിജയ൯റ്റെയുദാഹരണംതന്നെയെടുക്കുക! അയാളു് ജനിച്ചപ്പോഴേമൂലത്തിലു്ക്കാറുംകെട്ടിവെച്ചുകൊണു്ടല്ല ജനിച്ചതു്- ഇ൯ഡൃയിലും കേരളത്തിലും പലരുമങ്ങനെജനിക്കാറുണു്ടെങ്കിലും. എങ്കിലും അമ്പതുകാറുകളുടെയകമ്പടിയോടെയാണയാളിന്നു് സഞു്ചരിക്കുന്നതു്. അതുമുഴുവ൯ നമ്മുടെപണംനലു്കിവാങ്ങിയതാണു്. അയാളാകെയൊരുകാറുപയോഗിച്ചുസഞു്ചരിച്ചാലും മുന്നോട്ടുനീങ്ങാം, പക്ഷേ അമ്പതുകാറുകളുമായേനീങ്ങൂ! അമ്പതിലുമായിനിറഞ്ഞുപരന്നുകിടക്കാനുള്ള നീളവുംവീതിയുമൊന്നുമയാളു്ക്കില്ല, പക്ഷേയങ്ങനെയേസഞു്ചരിക്കൂ!! ഇയാളു്ക്കൊരുകാറുപോലുമില്ലാത്തൊരുകാലമുണു്ടായിരുന്നു. ഈയമ്പതുകാറുകളും ഇ൯ഡൃയിലു്ക്കിട്ടുന്നതിലേറ്റവുംവിലപിടിച്ചതാണു്. ഒരു മാരുതിയെണ്ണൂറുകാറിലു്സ്സഞു്ചരിച്ചാലും അയാളു്ക്കി൯ഡൃയിലെവിടെയുമെത്താം, പക്ഷേ വളരെവിലക്കൂടിയകാറുകളേവാങ്ങൂ, അമ്പതെണ്ണമേവാങ്ങൂ, നമ്മളുടെപൈസ്സയെടുത്തുകൊടുത്തേവാങ്ങൂ, ഇങ്ങനെയേസഞു്ചരിക്കൂ!
ഈലേഖക൯റ്റെയൊരുജ്യേഷു്ഠ൯റ്റെഡ്രൈവ൪ ഇരുപതുവ൪ഷംജോലിചെയു്തിട്ടുപിരിഞ്ഞു. അപ്പോഴുമയാളു്യുവാവാണു്. ഇപ്പോളൊരു പിക്കപ്പുവാനെടുത്തിട്ടോടുന്നു. എന്താണുകാരണമെന്നുചോദിച്ചപോളു്പ്പറയുന്നു നിങ്ങളുടെചേട്ട൯പറഞ്ഞു തേക്കുബിസിനസ്സിപ്പോളു്വളരെമോശമാണു്, കൈയിലു്പ്പണമൊന്നുമില്ല, മൂന്നുവണു്ടിയുംസ്വയമോടിച്ചുകൊള്ളാമെന്നു്! ഒരുദിവസമയാളു്വിളിച്ചീലേഖകനോടുപറഞ്ഞു, നിങ്ങളുടെചേട്ട൯റ്റെകൈയ്യിലു്പ്പൈസ്സയൊന്നുമില്ല, വളരെക്കഷ്ടത്തിലാണു്, ഇന്നുനോക്കുമ്പോളു് എണു്പതുലക്ഷത്തി൯റ്റെ പുതിയബെ൯സ്സുമോടിച്ചുകൊണു്ടുപോകുന്നെന്നു്. നിനക്കുവല്ലതുംതന്നോയെന്നുചോദിച്ചപ്പോളു്പ്പറയുന്നു, ജോലിയു്ക്കുവരണു്ടെന്നുപറഞ്ഞു് കൃത്യമൊരുകൊല്ലമായപ്പോളു് വാടകവണു്ടിയോടിക്കുന്നെന്നും നല്ലരീതിയിലു്ജീവിക്കുന്നെന്നുമറിഞ്ഞപ്പോളു് രണു്ടുലക്ഷംരൂപതന്നെന്നു്. ചിലബിസിനസ്സുകാരങ്ങനെയാണു്- ഒരുകൊല്ലംനിരീക്ഷിച്ചശേഷം ഒന്നുംകൊടുക്കാത്തതിനു് അനാവശ്യമൊന്നുംപറഞ്ഞുനടക്കുന്നില്ല, നല്ലരീതിയിലു്ജോലിചെയു്തുജീവിക്കുന്നെന്നറിഞ്ഞാലേ എന്തെങ്കിലുംകൊടുക്കൂ! ഇതിനു് മണിമാനേജുമെ൯റ്റിലും ബിസിനസ്സുലോകത്തും ഗുഡു്വിലു്ഡു് ആ൯ഡു് ത്രിഫു്റ്റി എന്നാണുപറയുന്നതു്. ഈ ഗുഡു്വിലു്ഡും ത്രിഫു്റ്റിയുമായയാളുകളു് മന്ത്രിമാരും മുഖ്യമന്ത്രിമാരുമായാലു് ഖജനാവിലുള്ളപണമവിടെക്കിടക്കും, ഒരുരൂപപോലുംകടമില്ലാതെ ജനങ്ങളു്സുഖമായിജീവിക്കുകയുംചെയ്യും.
ഇങ്ങനെയൊന്നുമല്ലപക്ഷേ കേരളത്തിലു്നടന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുഭരണംകിട്ടി, ഖജനാവിലുള്ളതുമുഴുവ൯തീ൪ത്തു, കിട്ടാവുന്നിടത്തുനിന്നെല്ലാംകടംവാങ്ങി, കഴിഞ്ഞയമ്പതുകൊല്ലംകൊണു്ടു് വിവിധഗവണു്മെ൯റ്റുകളുണു്ടാക്കിയിരുന്ന മൊത്തംകടത്തി൯റ്റെ പന്ത്രണു്ടിരട്ടിത്തുക വെറുമഞു്ചുവ൪ഷത്തെബു്ഭരണംകൊണു്ടുണു്ടാക്കി, സകലതുമവ൯മാരും അവ൯മാരുടെമക്കളുംമരുമക്കളും കൊണു്ടുപോയി.
അപ്പോളു് ഒരുരാജ്യമായശ്രീലങ്കയയുടെയത്രകടം ഇ൯ഡൃയിലെവെറുമൊരുചെറിയസംസ്ഥാനങ്ങളിലൊന്നായ കേരളത്തിനായി. പൊതുവെഹൃദ്രോഗാസക്തരായ കേരളജനതയെ ഞെട്ടിച്ചാശുപത്രിയിലാക്കണു്ടെന്നുള്ളതുകൊണു്ടുമാത്രം ആത്തുകയെക്കുറിച്ചിവിടെപ്പറയുന്നില്ല- കേരളത്തിലെ മൂന്നരക്കോടിജനങ്ങളിലോരോരുത്ത൪ക്കും കൃത്യം മൂന്നരലക്ഷംരൂപവീതം കടമിപ്പോളുണു്ടെന്നുമാത്രമിവിടെപ്പറയാം. അതി൯റ്റെതൊണ്ണൂറുശതമാനവുമുണു്ടാക്കിയതു് 2016മുതലു് 2022വരെ വെറുമാറുകൊല്ലംമാത്രംഭരിച്ച മാ൪കു്സ്സിസ്സു്റ്റുകൂട്ടുമുന്നണിയുടെ പിണറായിവിജയന്നെന്നൊരു കൊടുമത്യാഗ്രഹദ്ധൂ൪ത്ത൯മുഖ്യമന്ത്രിയുടെഭരണത്തിനും അയാളുടെമന്ത്രിസഭയുടെയുംകീഴിലാണു്.
ഈക്കടമിങ്ങനെ ദീ൪ഘകാലംനീണു്ടുപോയാലു് ഒടുവിലെന്തുസംഭവിക്കുമെന്നുള്ളതിനെപ്പറ്റിയുള്ള ആലോചനകളു് കേരളത്തിലൊരിടത്തുംനടന്നില്ല, അതിനെക്കുറിച്ചുള്ളച൪ച്ചകളു് ഒരിടത്തുനിന്നുംകേട്ടില്ല. അനന്തമായിയീക്കടമിങ്ങനെ നീട്ടിക്കൊണു്ടുപോകാ൯ കേരളത്തിലെജനങ്ങളു്ക്കുംപറ്റില്ല. ഈക്കടംതിരിച്ചടയു്ക്കാതെ ജപ്പാനും ചൈനയുംപോലുള്ളരാജ്യങ്ങളു് ആഫ്രിക്കയിലു്ച്ചെയു്തപോലെ ഇ൯ഡൃയിലു്ക്കടന്നുവന്നു് നിയമപരമായിത്തന്നെ കേരളമെന്നസംസ്ഥാനതി൯റ്റെ പലഭാഗങ്ങളുംപിടിച്ചെടുക്കുന്നതും ഈടായിനലു്കിയിട്ടുള്ളയെന്തെല്ലാമുണു്ടോ അതെല്ലാംകൈക്കലാക്കുന്നതും ഇ൯ഡ്യാഗവണു്മെ൯റ്റിനുമെന്തായാലും നോക്കിക്കൊണു്ടുനിലു്ക്കാനുംപറ്റില്ല, ഇ൯ഡ്യാറിപ്പബ്ലിക്കിനകത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികാരണം വിദേശരാജ്യങ്ങളുടെയയല൯ഡുകളും കോളനികളുമുയരുന്നതു് കണു്ടുനിലു്ക്കാനുംപറ്റില്ല. അതുകൊണു്ടൊരവസാനവഴിയെന്നനിലയിലു് കേന്ദ്രഗവണു്മെ൯റ്റുപണമിറക്കി ആക്കടംവീട്ടി കേരളം വിദേശശക്തികളുടെകൈയ്യിലാവാതെ ഇ൯ഡൃയു്ക്കകത്തുതന്നെനിലനി൪ത്തും. കേരളത്തെമൂന്നായിവെട്ടിമുറിച്ചു് ക൪ണ്ണാടകയുടേതാണെന്നവ൪കുറെക്കാലമായി പറഞ്ഞുകൊണു്ടിരിക്കുന്നഭാഗങ്ങളവ൪ക്കും തമിഴു്നാടി൯റ്റേതെന്നവ൪ പറഞ്ഞുകൊണു്ടിരിക്കുന്നഭാഗങ്ങളു് തമിഴു്നാടിനുംകൊടുക്കും- വിലയു്ക്കു്. ഏകദേശമങ്ങനെ കേരളത്തി൯റ്റെ വിദേശക്കടംതീ൪ക്കുന്നതിനുവേണു്ടിയെടുത്തുകൊടുത്തപൈസ്സ കേന്ദ്രഗവണു്മെ൯റ്റുതിരികെപ്പിടിക്കും.
അതായതു്, കേരളത്തെക്കടംവീട്ടിസ്സ്വതന്ത്രമാക്കാനുള്ളപണം തലു്ക്കാലം കേന്ദ്രഗവണു്മെ൯റ്റുമുടക്കിയിട്ടു് പിന്നാലെയാപ്പണം തമിഴു്നാട്ടിലു്നിന്നും ക൪ണ്ണാടകയിലു്നിന്നുമീടാക്കിയിട്ടു് അവരതിനാവശ്യപ്പെടുന്നസ്ഥലം കേരളത്തിലു്നിന്നും അവ൪ക്കെഴുതിക്കൊടുക്കും. ഒരഡു്ജസ്സു്റ്റുമെ൯റ്റു്! കേരളംകുറേക്കാലംവെച്ചുപുല൪ത്തിയ രാഷ്ട്രീയജാഗ്രതയില്ലായു്മയു്ക്കും മാ൪കു്സ്സിസ്സു്റ്റന്ധവിശ്വാസത്തിനുംനലു്കുന്ന ചെറിയൊരുവില!! ഇതുകൊണു്ടുസംഭവിക്കുന്നതു് കേരളത്തിലെജനങ്ങളെസ്സംബന്ധിച്ചിടത്തോളം വലിയൊരുനഷ്ടമല്ല, എന്നുമാത്രമല്ല വമ്പിച്ചകേന്ദ്രസഹായത്തിലു് സ്ഥിതിയലു്പ്പംമെച്ചപ്പെടുകയുംകൂടിച്ചെയ്യും. നഷ്ടപ്പെടുന്നതു് ഇത്രയുംനാളെടുത്തഴിച്ചുവീശിയ രാഷ്ട്രീയസ്സ്വാതന്ത്ര്യംമാത്രമാണു്, പക്ഷേയതു് ചൈനയുടെയും ജപ്പാ൯റ്റെയുമൊക്കെക്കീഴിലു് കുറഞ്ഞകൂലിയു്ക്കുനി൪ബ്ബന്ധിതജോലിചെയ്യുന്ന വ൪ക്കു്ഫോഴു്സ്സാവുന്നതിനെയപേക്ഷിച്ചുനോക്കുമ്പോളു് പരമസ്വ൪ഗ്ഗമാണു്.
അങ്ങനെ വടക്കുംതെക്കുംകിഴക്കുമായി കാസ്സ൪കോടു്, ഇടുക്കി, തിരുവന്തപുരംജില്ലയിലെ നെയ്യാറ്റി൯കരമുതലുള്ളഭാഗങ്ങളു്, കൊല്ലംജില്ലയിലെ തെ൯മല ആര്യങ്കാവു് അച്ച൯കോവിലു് കഴുതുരുട്ടി പാലരുവി മുതലുള്ളഭാഗങ്ങളു് എന്നിവനഷ്ടപ്പെട്ടു് കേരളംവീണു്ടുംചെറുതാകും. ബാക്കിനിലു്പ്പുള്ള, ഒരു കേന്ദ്രഭരണപ്പ്രദേശമാകാ൯മാത്രംവലിപ്പമുള്ളയതിനെ, കേന്ദ്രം വളരെസ്സന്തോഷമായി ഒരു കേന്ദ്രഭരണപ്പ്രദേശമാക്കും- ഒരു ലെഫു്റ്റന൯റ്റു്ഗവ൪ണ്ണ൪ഭരിക്കുന്ന യൂണിയ൯ ടെറിട്ടറിയായി. സംസ്ഥാനപദവിനഷ്ടപ്പെട്ടു് ആ൯ഡമാ൯ നിക്കോബാറും ചണ്ഡിഗറും ലക്ഷദ്ദ്വീപും ദാദ്രാ-നാഗ൪ഹവേലിയും ഡാമ൯-ഡൃൂവും, ഡലു്ഹിയുംപോലെ കേന്ദ്രഭരണപ്പ്രദേശമാകുന്നതോടെ കേന്ദ്രസ൪ക്കാ൪പ്പണത്തി൯റ്റെ കുത്തൊഴുക്കായിരിക്കും കേരളത്തിലു്. അതിലു്തന്നെപലപ്രതിഷേധങ്ങളുമൊലിച്ചുപോകും.
ഇതൊക്കെനടക്കുമ്പോളു് പ്രതിഷേധിക്കുകയുംചെറുക്കുകയുംചെയ്യാതെ കേരളത്തിലെജനങ്ങളു് കൈയുംകെട്ടിനോക്കിനിലു്ക്കുമോയെന്നൊരു ചോദ്യമുണു്ടു്, 1956മുതലു്നിലവിലുള്ള സംസ്ഥാനപദവിനഷ്ടപ്പെടുന്നതു് അവ൪വലിയൊരുപ്രക്ഷോഭമുണു്ടാക്കാതെ വകവെച്ചുകൊടുക്കുമോയെന്നൊരുസംശയമുണു്ടു്. അവ൪ക്കാസമയമാകുമ്പോളു് അവിടെയെന്തുവോയിസ്സിരിക്കുന്നു? ദശലക്ഷക്കണക്കിനുകോടിക്കടമുണു്ടാക്കിയൊരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനെ രണു്ടുപ്രാവശ്യംതെരഞ്ഞെടുത്തധികാരത്തിലു്ക്കയറ്റി ഈക്കടമൊക്കെയുണു്ടാക്കുന്നതിനുള്ള ലൈസ്സ൯സ്സുംനലു്കി കടമുണു്ടായിക്കേരളംതക൪ന്നെന്നുമനസ്സിലാക്കിയിട്ടും പിണറായിവിജയ൯മുതലുള്ളയാപ്പാ൪ട്ടിയുടെ നേതാക്ക൯മാരെപ്പിടികൂടി തലകീഴായിമുക്കാലിയിലു്ക്കെട്ടിത്തൂക്കിയിട്ടു് കാട്ടുചൂരലിനടിയു്ക്കാനുള്ളനട്ടെല്ലുപോലുമില്ലാതെ കിറ്റുംവാങ്ങിപ്പബു്ജ്ജിയുംകളിച്ചുനടന്ന കേരളത്തിലെജനങ്ങളുടെയഭിപ്രായത്തെ അന്നാരുകണക്കിലെടുക്കാ൯പോകുന്നു!
ഇതെല്ലാം 2030നുമുമ്പുതന്നെനടന്നിരിക്കും. അതിനുമെത്രയോമുമ്പുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയി൯ഡൃയിലു് നിരോധിക്കപ്പെട്ടുകഴിഞ്ഞിരിക്കും- മിക്കവാറും 2023ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുകഴിഞ്ഞു് കേന്ദ്രബീജേപ്പീയു്ക്കു് കോണു്ഗ്രസ്സിനെത്തക൪ക്കാനുള്ള കോടാലിയെന്നുള്ള അവരെകൊണു്ടുള്ളയാവശ്യംകഴിയുന്നതോടെത്തന്നെ! അതിലെപ്പാ൪ട്ടിനേതാക്കളു് സാമ്പത്തികക്കുറ്റകൃത്യങ്ങളു്ക്കും രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും വിദേശചാര൯മാരെന്നുതെളിയിക്കപ്പെട്ടും ലോകഭീകരസംഘടനകളുടെയി൯ഡൃയിലെപ്പ്രതിനിധികളെന്നു് മുദ്രകുത്തപ്പെട്ടും ജയിലിലു്ക്കിടക്കുകയോ നാടകടത്തപ്പെട്ടുകഴിയുകയോചെയ്യുകയായിരിക്കും! ഈക്കടംവാങ്ങലൊക്കെ അനന്തകാലംതുട൪ന്നുകൊണു്ടിരിക്കുമെന്നുകരുതുന്നവിഡ്ഢികളു് ഇപ്പോഴുമുണു്ടുകുറേക്കേരളത്തിലു്!
Written on 08 August 2022 and first published on: 31 August 2022
Article Title Image By Michael. Graphics: Adobe SP.