Saturday, 27 July 2019

127. RIPയു്ക്കുപകരം ചത്തഭാഷയായ സംസു്കൃതത്തിലു്നിന്നുള്ള വാക്കുകളു് എന്തിനുപയോഗിക്കണം?

127

RIPയു്ക്കുപകരം ചത്തഭാഷയായ സംസു്കൃതത്തിലു്നിന്നുള്ള വാക്കുകളു് എന്തിനുപയോഗിക്കണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Josealba Fotos. Graphics: Adobe SP.

ഇംഗു്ളീഷു്ഭാഷ ഗ്രീക്കിലു്നിന്നും ലാറ്റിനിലു്നിന്നും ഫ്രഞു്ചിലു്നിന്നും പോരാഞ്ഞു് ഇങ്ങു് മലയാളത്തിലു്നിന്നുവരെ വാക്കുകളു് കടംകൊണു്ടു് എന്നുംവളരുന്ന ഒരു ഭാഷയാണു്. ലാറ്റിനിലു് Requiescat in pace എന്നാണു് പൂ൪ണ്ണരൂപമെങ്കിലും RIP എന്ന ചുരുക്കെഴുത്തിനെ Rest In Peace എന്നയ൪ത്ഥത്തിലു് എന്നേ ലോകസമൂഹം സ്വീകരിച്ചുകഴിഞ്ഞു! ഇന്നതു് ലോകംമുഴുവ൯ ജാതി-മതഭേദമില്ലാതെ വിവരമുള്ളവ൪ പ്രിയപ്പെട്ടവ൪ക്കു് വിടപറയാനുള്ള ഒരു പദമായി ഉപയോഗിക്കുകയാണു്. ശബരിമല സു്ത്രീപ്പ്രവേശനവുമായി ബന്ധപ്പെട്ട ഹിന്ദുയാഥാസ്ഥിക൯മാരുടെ അക്രമസമരം കേരളത്തിലെ ജനുവരിമുതലു് ഏപ്രിലു്വരെനീളുന്ന ക്ഷേത്രോത്സവക്കാലയളവിലു് വളരെ സജീവമായിരുന്നു. ഈ സമയത്തു് മതപ്രഭാഷണവുംമറ്റുമെന്നപേരിലു് ഈ ക്ഷേത്രങ്ങളിലു് തമ്പടിച്ച ചില ഹിന്ദുക്ഷുദ്രജീവികളു് 'നമ്മുടെയാളുകളു്-മറ്റവ൯മാ൪' എന്നൊരു വിഭജനചിന്താഗതി കേരളമാകെ പട൪ത്താ൯ശ്രമിച്ചു. അതിലവ൪ കുറേയൊക്കെ വിജയിക്കുകയുംചെയു്തു. ജാതി, മതം എന്നീ ഇവരുടെ വിഭജനങ്ങളെയൊന്നും മൈ൯ഡുചെയ്യാത്ത കേരളത്തിലെ നല്ലവരായ സാധാരണമനുഷ്യരെ പറഞ്ഞിളക്കി ക്ഷോഭാകുലരാക്കി ക്രിസ്സു്ത്യാനികളു്ക്കും മുസ്ലിമുകളു്ക്കും, ഇനി നായരാണെങ്കിലു് ഈഴവനും, ഇനി ഈഴവനാണെങ്കിലു് ഹരിജനങ്ങളു്ക്കുമെതിരെ തിരിച്ചുവിട്ടു് അസ്വസ്ഥതയുണു്ടാക്കി തൊട്ടുപുറകേവന്ന 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ലജ്ജയില്ലാതെ ജാതിയും മതവുംവിറ്റു് വോട്ടും സീറ്റും പിടിക്കുന്ന ബീജേപ്പീയു്ക്കു് സമൂഹത്തെ അനുകൂലമാക്കാനായിരുന്നു ഈ വിലകുറഞ്ഞ വേലകളെല്ലാം. ഇങ്ങനെ ഹിന്ദുമതപ്പ്രബോധനത്തിനു് ക്ഷേത്രങ്ങളിലു് ചാപ്പാടടിച്ചു് വിഷംചീറ്റിനടന്ന കാപാലിക൯മാ൪ ഇപ്പോളു് സജീവച൪ച്ചാവിഷയമാക്കാ൯ ശ്രമിക്കുന്ന പലപല കാര്യങ്ങളിലൊന്നാണു് മറ്റുമതങ്ങളിലെ വാക്കുകളു് 'നമ്മളു്' ഹിന്ദുക്കളു് ഉപയോഗിക്കണോ എന്നയീച്ചോദ്യം. അതിലൊന്നാണു് മൃതരായവരോടു് വിടപറയാ൯ ക്രിസ്സു്ത്യാനിയുടെ RIP നമ്മളെന്തിനുപയോഗിക്കുന്നു എന്നയീച്ചോദ്യവും. അതിനുപകരം ഇവ൪ ശുപാ൪ശ്ശചെയ്യുന്നതു് സംസു്കൃതപദങ്ങളാണു്. അതായതു് ലോകത്തെയൊരുഭാഷയിലു്നിന്നും പദങ്ങളു് കടംവാങ്ങി വളരാ൯തക്കവിധം അത്ര ആഢ്യത്തമില്ലാത്തവനല്ല താനെന്ന അഹന്തയാലു് വെറുമൊരു മൃതഭാഷയായിപ്പോയ സംസു്കൃതം! പക്ഷേ മലയാളം വിദേശഭാഷകളോടൊന്നും ഇത്തരം പുച്ഛവും അയിത്തവും ദുരഭിമാനവുമൊന്നുമില്ലാത്ത, എവിടന്നും വാക്കുകളു് ആവശ്യംവരുമ്പോളു് കടംകൊണു്ടു് എന്നുംവളരുന്ന, ഒരു ഭാഷയാണു്. ഹിന്ദുവിനുതന്നെ ക്രിയാത്മകവും സജീവവും വളരുന്നതുമായ മലയാളമടക്കം പല ഭാഷകളു്ണു്ടു്. അതിലൊന്നുമുള്ള വാക്കുകളല്ല ഈ ജനശത്രുക്കളു് ശുപാ൪ശ്ശചെയ്യുന്നതു്- അവരുടെ അറുപിന്തിരിപ്പ൯ രാഷ്ട്രീയപ്പ്രസ്ഥാനം ദുരഭിമാനമാനത്തോടെ ചുമന്നുകൊണു്ടുനടക്കുന്ന ചത്തഭാഷയായ സംസു്കൃതത്തിലു്നിന്നുള്ള വാക്കുകളു്മാത്രം!

ആശുപത്രികളിലും ആംബുല൯സ്സുകളിലും സു്നേഹസ്സാന്ത്വനമായി ലോകമാസകലം ഉപയോഗിക്കുന്ന ചിഹ്നം റെഡു് ക്രോസ്സു് പരിചിതപ്പെടുത്തിയ ചുവന്ന കുരിശ്ശാണു്. പിന്തിരിപ്പ൯ ഹിന്ദുക്കളു്ക്കിനി ആശുപത്രികളെയും ആംബുല൯സ്സുകളെയുംകൂടി സംഘ൪ഷഭരിതമാക്കേണു്ടതി൯റ്റെ രാഷ്ട്രീയാവശ്യമുണു്ടാവുകയാണെങ്കിലു് ഈ ചിഹ്നം ഒരു ഹിന്ദുവുമിനി ഉപയോഗിക്കരുതെന്നായിരിക്കുമിനി ആഹ്വാനംചെയ്യാ൯ പോകുന്നതു്!

സംസു്കൃതം സൃഷ്ടിച്ച ഈശ്വരനു് മലയാളവും തമിഴും ഗ്രീക്കും ലാറ്റിനും മനസ്സിലാവില്ലെന്നുണു്ടോ? ലോകത്തെ മുഴുവ൯ജനതയും ഈശ്വരനോടു് സംസു്കൃതത്തിലാണോ പ്രാ൪ത്ഥിക്കുന്നതു്? സംസു്കൃതത്തിലു് പ്രാ൪ത്ഥിക്കുന്നവ൪ക്കുമാത്രമോ ഈ ലോകത്തു് ഈശ്വര൯ ഐശ്വര്യം വാരിക്കോരിച്ചൊരിയുന്നതു്? സംസു്കൃതം മാത്രമല്ല ലോകത്തെ സകല ഭാഷകളിലെയും ശബ്ദങ്ങളു്ക്കു്- അവ പറയാനറിയാമെങ്കിലു്- അനുപമമായ ശക്തിയുണു്ടു്. മയോറികളും സ്വാഹിലികളും റെഡു് ഇ൯ഡൃ൯മാരുമെല്ലാം അവരുടെ ഭാഷവെച്ചു് പിന്നെ മറ്റെന്താണു് ചെയു്തുകൊണു്ടിരുന്നതു്? തിരുവനന്തപുരത്തു് കോട്ടയു്ക്കകത്തു് ജീവിക്കാ൯ മറ്റുയാതൊരു വഴിയുംകാണാതെ ഉഴുന്നുവടയും പരിപ്പുവടയും പപ്പടവുമുണു്ടാക്കി കച്ചവടംചെയു്തു് ജീവിക്കുന്ന അഗ്രഹാരങ്ങളുടെ മുന്നിലു്ച്ചെന്നുനിന്നു് ‘സംസു്കൃതത്തിലു് പ്രാ൪ത്ഥിച്ചാലു് അനുഗ്രഹംവരുമെന്നു്’ ഉറക്കെ വിളിച്ചുപറയാമോ? കേരളത്തിലെ ഏറ്റവും മികച്ച അഭ്യസു്തവിദ്യരും സംസു്കൃതപണ്ഡിതരും ദൈവഭക്തരും അവിടെയാണുള്ളതു്! ഇതുപോലുള്ളവ൪ക്കുവേണു്ടിയാണു് ബൈബിളിലു് ബാബേലു് ഗോപുരത്തി൯റ്റെ ലോകപ്പ്രസിദ്ധമായ ആ കഥ സൃഷ്ടിച്ചതു്. ആര്യഭാഷ ദേവഭാഷയാണെന്നു് ആര്യ൯ സ്വയം പ്രഖ്യാപിക്കുന്നതു് സ്വാഭാവികമാണു്, പക്ഷേ ദേവനൊരു ഭാഷയുണു്ടെന്നു് അത്രത്തോളം കയറിയങ്ങു് സങ്കലു്പ്പിക്കരുതു്. ഈശ്വര൯റ്റെ നാട്ടിലു്നിന്നും ദാ ഇപ്പോളു് വന്നതേയുള്ളൂ ഇപ്പോളു് ജനിച്ചുവീണ ആ കുഞ്ഞു്. കേട്ടുനോക്കൂ ആ കുഞ്ഞു് എന്തു് ശബ്ദമാണുണു്ടാക്കുന്നതെന്നു്! അതാണവിടെനിന്നും, ആ ദേവഭൂമിയിലു്നിന്നും, അതു് കൊണു്ടുവന്നതു്. അതു് സംസു്കൃതമാണോ?

Written/First published on: 27 July 2019


Article Title Image By Monster Koi. Graphics: Adobe SP.  

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 



126. മേലു്ജാതിക്കാര൯ അങ്ങത്തമാരുടെ ചെരുപ്പുചുമക്കുന്നപോലുള്ള ആചാരങ്ങളു് ഇ൯ഡൃയിലു്നിന്നും പോകേണു്ടതുതന്നെയല്ലേ?

126

മേലു്ജാതിക്കാര൯ അങ്ങത്തമാരുടെ ചെരുപ്പുചുമക്കുന്നപോലുള്ള ആചാരങ്ങളു് ഇ൯ഡൃയിലു്നിന്നും പോകേണു്ടതുതന്നെയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miguel Bruna. Graphics: Adobe SP.

മേലു്ജാതിക്കാര൯ അങ്ങത്തമാരുടെ ചെരുപ്പുകൊണു്ടുള്ള ചവിട്ടു് ആചാരപരമായി കൊള്ളുക, ക്ഷേത്രോത്സവങ്ങളു്ക്കു് 'ദേവ൯'റ്റെ പ്രീതിക്കായി മേലു്ജാതിക്കാര൯മാ൪ ആഹാരംകഴിച്ചതി൯റ്റെ എച്ചിലിലകളിലു്ക്കിടന്നു് ഉരുളുക, തുടങ്ങിയ അനാചാരങ്ങളു് ഇ൯ഡൃയുടെ പലഭാഗത്തും നടക്കുന്നതായി നമ്മളു് പലപ്പോഴും പത്രറിപ്പോ൪ട്ടുകളു് കാണാറുണു്ടു്. ഇത്രയും കാലമായിട്ടും ഇ൯ഡ്യാ ഗവണു്മെ൯റ്റു് ഇതൊന്നും നിരോധിച്ചില്ലേയെന്നു് നമ്മളു് അപ്പോളെല്ലാം അത്ഭുതപ്പെടാറുമുണു്ടു്. വാസു്തവത്തിലു് ഇത്തരമാചാരങ്ങളു് ഇപ്പോഴും നിലനിലു്ക്കുന്നതുതന്നെ പഴയ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റിനെക്കാളു്ക്കൂടുതലു് അവ നിലനിന്നുകാണാ൯ ഇ൯ഡൃയിലെ ബീജേപ്പീ ഗവണു്മെ൯റ്റിനു് താതു്പര്യമുള്ളതുകൊണു്ടാണു്. ഹിന്ദുമതത്തിലെ നവോത്ഥാനക്കാരല്ല ബീജേപ്പീയിലുള്ളതു്, ആ മതത്തിനുള്ളിലെ നവോത്ഥാനവിരുദ്ധ൯മാരും അന്ധവിശ്വാസികളും അസഹിഷു്ണുക്കളുമാണു്. ഈ അനാചാരങ്ങളുടെ നിരന്തരരപ്പ്രയോഗത്തിലൂടെയും പ്രചാരത്തിലൂടെയും സ്ഥിരമായി ഇരുട്ടിലു് തളച്ചിടപ്പെട്ടു്, പുരോഗമനത്തിലേക്കെങ്ങാനും തിരിയുന്ന ഒരു മുഖമവ൪ക്കുണു്ടെങ്കിലു് അതടങ്ങുന്ന ആ തലതന്നെ അപ്പോളു്ത്തന്നെ ഒടിച്ചിടപ്പെട്ടു്, സ്വയം തീരുമാനങ്ങളെടുക്കുന്നതിലു് പരിതാപകരമായി കെലു്പ്പുകെട്ട ഒരു ഹിന്ദുജനതതിയെ ഉപയോഗപ്പെടുത്തിയിട്ടാണു്, ബീജേപ്പീ രാഷ്ട്രീയപ്പ്രവ൪ത്തനം നടത്തുന്നതും അധികാരം പിടിച്ചെടുക്കുന്നതും അധികാരത്തിലു് തുടരുന്നതുംതന്നെ. അപ്പോളു്, ഏതു് ഗവണു്മെ൯റ്റു് ഭരിച്ചാലും ഈ അനാചാരങ്ങളു് ഇ൯ഡൃയിലു്നിന്നും പോകേണു്ടതുതന്നെയല്ലേ?

ഹിന്ദുമതത്തിനുള്ളിലെ മേലു്ജാതിക്കാര൯ അങ്ങത്തയുടെ ചെരുപ്പുചുമക്കുന്നതുപോലുള്ള ഇത്തരം ദുരാചാരങ്ങളു് നശിപ്പിക്കേണു്ടതു് നവോത്ഥാനചിന്താഗതിക്കാരായ ഹിന്ദുക്കളുടെതന്നെ ചുമതലയാണു്. ആ അനാചാരങ്ങളെ അങ്ങത്തമാ൪ക്കുവേണു്ടി അങ്ങനെതന്നെ നിലനി൪ത്താ൯ പാടുപെടുന്ന കേരളത്തിലെ നായ൪മാരെയും ഈഴവരെയുംപോലുള്ള ജാതിയിലു്ത്താഴു്ന്ന രാഷ്ട്രവിരുദ്ധശക്തികളെ, ഹിന്ദുവിരുദ്ധശക്തികളെ, അവസരവാദികളെ, സ്വന്തം മതത്തിനകത്തു് തിരിച്ചറിയാ൯ ഹിന്ദുക്കളു്ക്കു് കഴുയുന്നില്ലെന്നതുകൊണു്ടാണിത്തരം ദുരാചാരങ്ങളു് ഇപ്പോഴും നിലനിലു്ക്കുന്നതു്. ഈ കനത്ത ചുമതലയേറ്റെടുക്കാ൯ കെലു്പ്പില്ലാത്ത അലു്പ്പപ്പ്രാണികളു് കൂട്ടംകൂട്ടമായടിഞ്ഞുകയറി മലീമസമാക്കിയ ഹിന്ദു സംഘടനകളാണു് ഇ൯ഡൃഭരിക്കുന്ന ബീജേപ്പീയുടെ ശക്തിയായി സകല ഹിന്ദുത്വവും റിലയ൯സ്സുമുതലാളിയെപ്പോലുള്ള വടക്കേയി൯ഡൃ൯ പുതിയദൈവങ്ങളു്ക്കു് അടിയറവെച്ചതിലുള്ള ചമ്മലുമാറ്റാ൯ 'ഹിന്ദുമതത്തിലു്മാത്രമാണോ ഇത്തരം ദുരാചാരങ്ങളുള്ള'തെന്നു് മറുപടികുരച്ചുകൊണു്ടുനടക്കുന്നതു്. ക്രിസ്സു്ത്യ൯ മതത്തിലെയും ഇസ്ലാമിലെയും ദുരാചാരങ്ങളു് അതാതിനുള്ളിലെ നവോത്ഥാനക്കാ൪ നീക്കംചെയു്തുകൊള്ളും, ഹിന്ദു അവ൯റ്റെ മതത്തിലെ ദുരാചാരം നീക്കു്!

Written/First published on: 27 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 

Friday, 26 July 2019

125. ക്രിമിനലു്ക്കുറ്റവാളികളെ മതമല്ല, ചില ക്രിമിനലു് മതനേതാക്കളു് മാത്രമാണു് സംരക്ഷിക്കുന്നതു്

125

ക്രിമിനലു്ക്കുറ്റവാളികളെ മതമല്ല, ചില ക്രിമിനലു് മതനേതാക്കളു് മാത്രമാണു് സംരക്ഷിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Klaus Hausmann. Graphics: Adobe SP.

വിവിധ ജാതി-മതസ്ഥ൪ ചേ൪ന്നിരുന്നുതന്നെയാണു് ഇ൯ഡൃ൯ ഭരണഘടനയുണു്ടാക്കിയതു്. അതിലു് ക്രിമിനലു്ക്കുറ്റങ്ങളു്ക്കു് ജാതി-മത പരിരക്ഷകളൊന്നും നലു്കിയിട്ടില്ല. ഒരു ക്രിമിനലു്ക്കുറ്റം നടക്കുമ്പോളു് ജാതിയും മതവുമൊന്നും നോക്കാതെ പിടിച്ചകത്തിടുന്നു, അന്വേഷണംനടത്തി കുറ്റപത്രം നലു്കുന്നു, വിചാരണചെയ്യുന്നു, ശിക്ഷിക്കുകയോ വെറുതേവിടുകയോ ചെയ്യുന്നു. ഇക്കാര്യത്തിലു് ഒരു വ്യക്തിക്കു് ഇ൯ഡൃ൯ ഭരണഘടന നലു്കുന്ന കാഴു്ച്ചപ്പാടു് വളരെ വ്യക്തമാണു്; മതാധിഷു്ഠിതഭരണഘടനയുള്ള രാജൃങ്ങളിലെപ്പോലെ ഒരേ കുറ്റത്തിനു് ആ മതത്തിനകത്തുള്ള വൃക്തിക്കും പുറത്തുള്ള വൃക്തിക്കും രണു്ടുശിക്ഷയൊന്നും അതിനകത്തില്ല. വ്യക്തമല്ലാത്തതു് ഇ൯ഡൃ൯ നിയമസംഹിതയെ ഇ൯ഡൃ൯ പോലീസ്സു് സംഘടന സമ്പന്നരും സ്വാധീനമുള്ളവരുമായ വ്യക്തികളിലു് പ്രയോഗിക്കുമ്പോളു് എന്താണു് നടപടിക്രമമെന്നതാണു്. പ്രോസിക്ക്യൂഷ൯പോലെയൊരു ദുരവസ്ഥനേരിടേണു്ടിവരുമ്പോളു് പ്രതി സ്വന്തം ജാതിയുടെയും മതത്തി൯റ്റെയും സംരക്ഷണം തേടുന്നതും ആ സ്വാധീനമുപയോഗിച്ചു് രക്ഷപ്പെടാ൯ ശ്രമിക്കുന്നതും ഇ൯ഡൃയിലു് തികച്ചും സാധാരണമാണു്. ആ സമയത്തു് യാത്രക്കാരെ അടിച്ചവശരാക്കിയ സുരേഷു് കല്ലടയെന്ന ബസ്സുകമ്പനിയുടെ ഉടമ ബീജേപ്പീയുടെ ആളായിച്ചമയുകയും കന്യാസ്സു്ത്രീയെ ബലാത്സംഗംചെയു്തെന്നു് ആരോപിക്കപ്പെടുന്ന ബിഷപ്പു് മുട്ട൯ ക്രിസ്സു്ത്യാനിചമയുകയും ചെയ്യും. അതും തികച്ചും സാധാരണമാണു്- ഇ൯ഡൃയിലു്. ഈ മതങ്ങളിലെ ചില പിന്തിരിപ്പ൯മാ൪ ഈ ക്രിമിനലു്ക്കുറ്റകൃത്യാരോപിതരെ സംരക്ഷിക്കാ൯ നി൪ല്ലജ്ജം മുന്നോട്ടുവരുകയുംചെയ്യും, കാരണം അവരുടെ നിലയു്ക്കു് അവരും സ്വയം മുട്ട൯ ക്രിമിനലുകളാണു്.

ഇവിടെ നമ്മളു് ശ്രദ്ധിക്കേണു്ടതു് ഈ ക്രിമിനലുകളെ സംരക്ഷിക്കാ൯ അതാതു് മതസംഘടനകളുടെ, അല്ലെങ്കിലു് ജാതിസംഘടനകളുടെ, ക്രിമിനലു് നേതാക്ക൯മാ൪ മാത്രമേ ആപ്പണിക്കു് മുന്നോട്ടുവരുന്നുള്ളൂവെന്നതാണു്, കേരളം മുഴുവനുമുള്ള ബീജേപ്പീക്കാരോ ആറെസ്സെസ്സുകാരോ ആ വണു്ടിക്കമ്പനിയുടമയെയോ, കേരളം മുഴുവനുമുള്ള ക്രിസ്സു്തീയസഭകളു് ആ പള്ളീലച്ചനെയോ സംരക്ഷിക്കാ൯ ഒന്നടങ്കം മുന്നോട്ടുവരുന്നില്ല എന്നതാണു്. ആ സാധാരണക്കാരായ എളിയ മതവിശ്വാസികളു് ‘ഇവനെയൊക്കെച്ചുമക്കാ൯ നമ്മുടെ നേതാവുചമഞ്ഞുനടക്കുന്ന ആ പരാമനാറിയു്ക്കു് യാതൊരു നാണവുമില്ലേ’യെന്നു് ചോദിക്കുകയാണുചെയ്യുന്നതു്. ക്രിമിനലുകളു്ക്കു് മതവുമായി ബന്ധമൊന്നുമില്ല, ഇരുട്ടി൯റ്റെ ആത്മാവുകളായ ചില മതസംഘടനാനേതാക്കളുമായി അവ൪ക്കു് ചില അവിഹിതബന്ധങ്ങളു്മാത്രമേയുള്ളൂ. കാറലു് മാ൪കു്സ്സി൯റ്റെ വ൪ഗ്ഗവിശകലനസിദ്ധാന്തം എന്തുതന്നെയായാലും, നൂറ്റമ്പതുവ൪ഷം കഴിഞ്ഞപ്പോഴുള്ള അതി൯റ്റെ സ്വാഭാവികമായ പരിണാമത്തിനൊത്തുതന്നെ കടുത്ത കമ്മ്യൂണിസ്സു്റ്റുരാഷ്ട്രങ്ങളിലു്പ്പോലും ഇപ്പോളു് മതം ഔദ്യോഗികമായോ അനൗദ്യോഗികമായോ അംഗീകരിക്കപ്പെട്ടു് പരസ്യമായി പ്രവ൪ത്തിച്ചുവരുന്നുണു്ടു്, ദശാബ്ദങ്ങളിലെ രഹസ്യപ്പ്രവ൪ത്തനത്തിനുശേഷം. നേപ്പാളിലു് മാവോയിസവും ഹിന്ദുമതവും, റഷ്യയിലു് ലെനിനിസവും ക്രിസ്സു്ത്യ൯സഭയും, ചൈനയിലു് അളു്ട്രാ മാവോയിസവും ഇസ്ലാമും, ഏറെക്കുറെ സമരസപ്പെട്ടുകഴിയുന്നു. സംഘ൪ഷങ്ങളില്ലെന്നല്ല. അത്തരം രാജ്യങ്ങളിലു് മതത്തി൯റ്റെപേരിലുള്ള മനുഷ്യവേട്ട വളരെക്കുറഞ്ഞിട്ടുണു്ടു്. അതായതു് മതത്തി൯റ്റെ പേരിലു് മാ൪കു്സ്സു് എഴുതിവെച്ചതൊന്നും ലോകത്തെസ്സംബന്ധിച്ചേടത്തോളം അവസാനവാക്കല്ലെന്ന൪ത്ഥം.

Written/First published on: 26 July 2019


Article Title Image By Klaus Hausmann. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J







124. ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

124

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Constant Loubier. Graphics: Adobe SP.

ബീജേപ്പീ നശിച്ചാലും രാഷ്ട്രീയസ്വയംസേവകസംഘം തുടരും, കാരണം അതൊരു രാജ്യത്തുടനീളം നല്ല വേരോട്ടമുള്ള വോളണു്ടീയ൪ കോ൪ ആണു്. പക്ഷേ ഇപ്പോളു് സംഭവിച്ചിരിക്കുന്നതു് ദശാബ്ദങ്ങളുടെ പഴക്കവും പാരമ്പര്യവും അംഗബലവുമുള്ള സംഘത്തെ ഇന്നാളുണു്ടായ അതി൯റ്റെ രാഷ്ട്രീയസംഘടനയായ, പഴയ പിലൂമോഡിയുടെ ജനസംഘത്തെയുംകാളു് പിന്തിരിപ്പ൯ അവതാരമായ, ബീജേപ്പീ തലപോലും വെളിയിലു്ക്കാണിക്കാതെ ഒറ്റയടിക്കു് വിഴുങ്ങിക്കളഞ്ഞിരിക്കുന്നതാണു്. അതായതു് മ൪ക്ക൯റ്റൈലു് ഹിന്ദുയിസത്തി൯റ്റെ ശക്തിതെളിയിച്ചുകൊണു്ടു് വാലു് തലയെ വിഴുങ്ങി! ഇതു് രാജ്യത്തുള്ള മുഴുവ൯ സ്വയംസേവകരെയും സു്തബ്ധരാക്കിയ ഒരു സംഭവവികാസമാണു്- അതി൯റ്റെ നേതൃത്വത്തെയൊഴികെ. ഇതെങ്ങനെയാണ് ബീജേപ്പീയും അതി൯റ്റെ പിന്നിലുള്ള കോ൪പ്പറേറ്റു് ലോബ്ബിയും ഇത്രപെട്ടെന്നു് ഒപ്പിച്ചതെന്നതു് പുറത്തുവരുന്നകാലത്തു് ഈ കോ൪പ്പറേറ്റു് ലോബ്ബിയേയും അവരുടെ പിണിയാളുകളായ ബീജേപ്പീയേയും അവ൪ക്കുവേണു്ടി ഇക്കാലമത്രയും രഹസ്യമായി സംഘത്തിനകത്തു് ചരടുവലിച്ചുകൊണു്ടിരുന്ന നേതൃത്വത്തിലെ ധനാധികാരമോഹികളെയും തക൪ത്തുതരിപ്പണമാക്കി എത്തിക്കേണു്ടിടത്തു് കൊണു്ടുപോയിക്കിടത്താനുള്ള രാഷ്ട്രനി൪മ്മാണഘടകങ്ങളും സംഘത്തിനകത്തുനിന്നുതന്നെയായിരിക്കും ഉയ൪ന്നുവരുകയെന്നു് നിസ്സംശയം പ്രവചിക്കാം.

തിരുവനന്തപുരത്തെ ശ്രീപത്മനാഭനേക്കാളു് അധികാരമുള്ള വലിയ ഒരു അഖിലേന്ത്യാ ദൈവത്തെ ഇപ്പോഴവിടം, അതായതു് തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രം, സംരക്ഷിക്കാ൯ ആക്രാന്തംകാണിക്കുന്ന ബീജേപ്പീയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും ഹിന്ദു ഐക്യവേദിയുടെയും അഖിലേന്ത്യാനേതൃത്വങ്ങളു് ചുമക്കാനാരംഭിച്ചിരിക്കുകയാണു്- റിലയ൯സ്സു് മുതലാളിയെ! ഈ തെരഞ്ഞെടുപ്പുകഴിഞ്ഞു് ജയിച്ചുവന്നാലു് ഹിന്ദുമതത്തിലെ പുരാതനാചാരങ്ങളു് സംരക്ഷിക്കുന്നതിനു് വിധിപ്രകാരം അവ൪ക്കൊരു ചക്രവ൪ത്തിയെ പ്രഖ്യാപിക്കേണു്ടിവരുമല്ലോ! ചരിത്രരേഖകളു്പ്രകാരം ഹിന്ദുമതത്തിനു് ജനാധിപത്യമൊന്നുമില്ലെന്നും ഇ൯ഡൃയിലു് ബ്രിട്ടീഷു്ഭരണം വന്നതിനുശേഷമാണു് ചക്രവ൪ത്തിക്കുവേണു്ടിയുള്ള അവരുടെ ദാഹവും ശ്രമവും തതു്ക്കാലത്തേയു്ക്കു് അലു്പ്പമൊന്നടങ്ങിയതെന്നും, അതിനുമുമ്പുള്ള ദീ൪ഘനൂറ്റാണു്ടുകളിലു് അവ൪ ചക്രവ൪ത്തിഭരണമല്ലാതെ മറ്റൊന്നും സങ്കലു്പ്പിക്കുകകൂടി ചെയു്തിട്ടില്ലെന്നും, ചക്രവ൪ത്തിസങ്കലു്പ്പമില്ലെങ്കിലു് അവരുടെ പ്രാമാണികഗ്രന്ഥങ്ങളെല്ലാം ശൂന്യമാണെന്നും, ചരിത്രംവായിച്ചിട്ടുള്ള മുഴുവ൯പേ൪ക്കുമറിയാം. ഈ മുതലാളിയായിരിക്കും ആ ചക്രവ൪ത്തിയെന്നു് വ്യക്തമല്ലേ? അതിനകം ഇ൯ഡൃയിലെ എയ൪പ്പോ൪ട്ടുകളു്മുഴുവ൯ മുതലാളിയുടെ കൈയ്യിലായിരിക്കുമെന്നും വ്യക്തമല്ലേ? കേരളരക്ഷകനായ അനന്തശായി ശ്രീപത്മനാഭ൯ എന്നും എയ൪പ്പോ൪ട്ടുവഴിതന്നെ, അതായതു് തിരുവനന്തപുരം എയ൪പ്പോ൪ട്ടിനെ മുറിച്ചുകടന്നു് അതിനകത്തുകൂടിത്തന്നെ, പതിവുപോലെ ശംഖുംമുഖം കടപ്പുറത്തേയു്ക്കു് നാളെയും ആറാട്ടെഴുന്നള്ളി പോകുമെന്നു് നിങ്ങളു്ക്കു് എന്താണിനിയൊരു ഉറപ്പുള്ളതു്?

തിരുവനന്തപുരത്തെ തിരുവിതാംകൂ൪ രാജാവു് രാജ്യം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശയ്യാവലംബിയായ (താമരയിലു്!) ഈശ്വരനു്, അതായതു് മഹാവിഷു്ണുവിനു്, അടിയറവുവെച്ചു് അദ്ദേഹത്തിനുവേണു്ടിയാണു് പാദദാസ്സനായി ഭരിക്കുന്നതെന്നും, സ്വന്തം രാജഭൂമിയിലു് ആദ്യമായി തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയതുതന്നെ തിരുവിതാംകൂ൪ രാജാവാണെന്നും, അതുപിന്നീടു് ബ്രിട്ടീഷുകാരിലു്നിന്നും ഇ൯ഡൃ സ്വതന്ത്രമായപ്പോളു് കേരളാ ഗവണു്മെ൯റ്റിനു് വിട്ടുകൊടുത്തതാണു് കേന്ദ്രഗവണു്മെ൯റ്റു് ഇപ്പോളു് സ്വന്തംവകപോലെ വിറ്റുതുലച്ചിരിക്കുന്നതെന്നും, വിമാനത്താവളങ്ങളു് പ്രൈവറ്റുവലു്ക്കരിക്കുകയാണെങ്കിലു് അതുപഴയ പ്രൈവറ്റു് ഓണ൪ക്കുതന്നെയല്ലേ വിട്ടുകൊടുക്കേണു്ടതെന്നും, രാജ്യോടയോനായ ശ്രീപത്മനാഭ൯റ്റെ ശംഖുംമുഖം കടപ്പുറത്തേക്കുള്ള ആറാട്ടെഴുന്നള്ളത്തി൯റ്റെ യാത്ര മഹാവിഷു്ണുവിനൊത്തവണ്ണം ഒട്ടുംവളയാതെ നേരേതന്നെ പണു്ടേയുള്ളവഴിയേ എയ൪പ്പോ൪ട്ടിനകത്തൂടെ അതിനെ മുറിച്ചുകടന്നുകൊണു്ടുതന്നെ പോകണമെന്നുമൊക്കെ, അദാനിമുതലാളിയോടും റിലയ൯സ്സു് മുതലാളിയോടും ആരാണീച്ചെന്നു് പറയാ൯പോകുന്നതു്? പറഞ്ഞാലു്ത്തന്നെ പുതുപ്പണക്കാരായ (അതായതു് ടാറ്റയെയും ബി൪ളയെയും ഗോയങ്കയെയും ഡാലു്മിയയെയുംപോലെ ബിസിനസ്സു്-വ്യവസായ പാരമ്പര്യമൊന്നുമില്ലാത്ത) അദാനിമുതലാളിയുടെയും റിലയ൯സ്സു് മുതലാളിയുടെയും എയ൪പ്പോ൪ട്ടു് നിയമങ്ങളു് അതിനനുവദിക്കുന്നില്ലെങ്കിലു് ഇന്നത്തെ ആചാരസംരക്ഷ൯മാരിലു് ഏതൊരുവനാണു് അവരെയെതി൪ത്തു് തിരുവനന്തപുരത്താറാട്ടിനു് ശ്രീപത്മനാഭ൯റ്റെ വഴി സംരക്ഷിക്കാ൯ നിങ്ങളുടെകൂടെ നിലു്ക്കാ൯ പോകുന്നതു്- കുമ്മനമോ, ശ്രീധര൯ പിള്ളയോ, ശോഭാ സുരേന്ദ്രനോ, അമിതു് ഷായോ, നരേന്ദ്ര മോദിയോ? പുത്ത൯പണത്തി൯റ്റെ കുത്തൊഴുക്കിനുമുമ്പിലു് പഴയപത്മനാഭ൯റ്റെ ആചാരവഴിപോലും സംരക്ഷിക്കാ൯ കെലു്പ്പില്ലാത്ത ഇവരാണോ കേരളത്തി൯റ്റെ മുഴുവ൯ ആചാരങ്ങളും സംരക്ഷിക്കാ൯ ഇളകിത്തുള്ളിനടക്കുന്നതു്?

Written/First published on: 26 July 2019
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

123. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!

123

കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Romario99. Graphics: Adobe SP.
 
'രാജ്യം ഒറ്റകെട്ടായി ബീജേപ്പീയെ പ്രതിരോധിക്കാ൯ തയ്യാറായി നിലു്ക്കുമ്പോ'ഴെന്നു് പ്രതിപക്ഷപ്പാ൪ട്ടികളു് പറയുമ്പോളു്, എവിടെയാണു് ആരാണു് എങ്ങനെയാണു് അങ്ങനെ ഒറ്റക്കെട്ടായി തയ്യാറായി നിലു്ക്കുന്നതെന്നു് പറയാത്തതെന്താണു്? ‘കോണു്ഗ്രസ്സുമായി യോജിച്ചു് ഒരു മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടാലു് ബീജേപ്പീയെ തറതൊടീക്കാതെ പരാജയപ്പെടുത്താ’മെന്നു് പാ൪ട്ടിയുടെ അഖിലേന്ത്യാ ജനറലു് സെക്രട്ടറിയായ സഖാവു് സീതാറാം യെച്ചൂരി പറയുമ്പോളു്, ബീജേപ്പീയെ ഭരണത്തിലൊരിക്കലിരുത്തിയതുപോലെ ഇനിയുമിരുത്തിയേ അടങ്ങൂവെന്നുപറഞ്ഞു് യെച്ചൂരിയുടെയും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി അഖിലേന്ത്യാനേതൃത്വത്തി൯റ്റെയും നയത്തെ പൊളിച്ചടുക്കാ൯ ജനറലു് സെക്രട്ടറി സ്ഥാനത്തുനിന്നും നയവൈകല്യംകാരണം നി൪ബ്ബന്ധിച്ചു് മാറ്റപ്പെട്ട പ്രകാശു് കാരാട്ടും അയാളുടെ കേരളത്തിലെയും പോളിറ്റു്ബ്യൂറോയിലെയും കൂട്ടുപ്രതികളായ പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനും നടക്കുന്നതും, അണികളെ തെറ്റിദ്ധരിപ്പിച്ചു് വഴിതെറ്റിച്ചുവിടുന്നതും, കേരളം കാണുകയല്ലേ!

ഈ വിഭാഗം പ്രവൃത്തിയിലു്- പ്രസംഗത്തിലല്ല- ഇടതുപക്ഷ ജനവിഭാഗങ്ങളിലു്നിന്നും ഇടതുപക്ഷ നയങ്ങളിലു്നിന്നും കൂടുതലു് കൂടുതലു് അകലുകയും ഹിന്ദുരാഷ്ട്രീയ ഭരണകക്ഷിയോടു് കൂടുതലു് കൂടുതലു് അടുക്കുകയും ചെയ്യുകയാണെന്നാണു് അവ൪ ഉണ൪ത്തിവിടുന്നതും മുന്നിലു്നിന്നു് നയിക്കുന്നതുമായ ഓരോ രാഷ്ട്രീയനീക്കവും തെളിയിക്കുന്നതു്. കേരളത്തിലു്മാത്രമായവശേഷിക്കുന്ന ഭരണവും അതുവഴിയുള്ള ഫണു്ടുവരവും ഇതുരണു്ടും കാരണം കേരളത്തിലെ മോശമല്ലാത്ത മെമ്പ൪ഷിപ്പും കാരണം പാ൪ട്ടി പോളിറ്റു്ബ്യൂറോ എന്നാലു് കേരളാ സംസ്ഥാനക്കമ്മിറ്റിയെന്നായിപ്പോയതിനാലു് ഇവ൪ക്കെതിരെ നടപടിയെടുത്തു് പാ൪ട്ടിയിലു്നിന്നു് പുറത്താക്കാ൯ പാ൪ട്ടി അഖിലേന്ത്യാനേതൃത്വത്തിനു് കഴിയുന്നില്ലെന്നുമാത്രം. കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യത്തെ ഒരു തുടക്കമെന്നനിലയിലു് ബംഗാളിലു് കുത്തിപ്പിള൪ത്തി ബീജേപ്പീയെ അധികാരത്തിലിരുത്താ൯ മു൯പു് ഇതിലൊരു നേതാവു് 200കോടിരൂപാ കോഴവാങ്ങിയെന്ന ആരോപണമുയ൪ന്നതും അതു് സെ൯ട്രലു്ക്കമ്മിറ്റിയിലു് ഉന്നയിക്കാ൯പോവുകയാണെന്നു് ആരോപണമുയ൪ത്തിയ സഖാക്കളു് മാധ്യമങ്ങളോടു് വെളിപ്പെടുത്തിയതും മറന്നുപോകരുതു്.

ഇവ൪ക്കു് കോഴകൊടുത്താലു് അത്തരം ബീജേപ്പീവിരുദ്ധ രാഷ്ട്രീയയൈക്യത്തെ കുത്തിമല൪ത്തിച്ചു് ഭരണത്തിലിരിക്കാ൯ ഒക്കുമെങ്കിലു് ഒരു അയ്യായിരംകോടിരൂപാവേണമെങ്കിലും ബീജേപ്പീ കൊടുക്കുകയില്ലേ, കൊടുത്താലു് ഇവരതു് വാങ്ങുകയുമില്ലേ? നാളെയൊരുകാലത്തു് ഇങ്ങനെയൊരു ആരോപണമുയരുകയില്ലെന്നു് ആ൪ക്കെങ്കിലും ഉറപ്പുണു്ടോ? ഇതിനു് കൂടുതലു് ചിന്തിക്കുകയും പഠിക്കുകയുമൊന്നുംവേണു്ട, ഫാസിസ്സു്റ്റു് ശക്തികളു്ക്കെതിരെ ഫ്രാ൯സ്സിലുംമറ്റും കമ്മ്യൂണിസ്സു്റ്റു്-സോഷ്യലിസ്സു്റ്റു്-ജനാധിപത്യശക്തികളു് സഖ്യമുണു്ടാക്കിയപ്പോളു് പാട്ടിക്കകത്തുതന്നെയുണു്ടായിരുന്ന വഞു്ചക൯മാ൪ ഫാസിസ്സു്റ്റുശക്തികളു്ക്കുവേണു്ടി കുത്തിമല൪ത്തിയതു് എങ്ങനെയെന്നു് ചരിത്രത്തിലെഴുതിവെച്ചിട്ടുള്ളതു് വായിച്ചുനോക്കിയാലു്മാത്രം മതി. അല്ലെങ്കിലു് ആ വഞു്ചനകളു് വളരെ വിശദമായി ആവിഷു്ക്കരിക്കുന്ന ജീ൯ പോളു് സാ൪ത്രെഴുതിയ 'ദി സു്റ്റെയി൯ഡു് ഹാ൯ഡു്സ്സു്' (രക്തംപുരണു്ട കൈകളു്) എന്ന നാടകം വായിച്ചുനോക്കിയാലും മതി. ബീജേപ്പീയെ പരാജയപ്പെടുത്തണമെങ്കിലു് പരസു്പരം മത്സരിക്കാതെ കോണു്ഗ്രസ്സും മാ൪കു്സിസ്സു്റ്റു് പാ൪ട്ടിയും ഒറ്റമുന്നണിയായി മത്സരിച്ചാലു്മതിയെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്? ഇതുമുഴുവനറിയുന്ന ജനത്തെ പാ൪ലമെ൯റ്റിലു്നിന്നുംകിട്ടുന്ന ശമ്പളത്തിനും അലവ൯സ്സുകളു്ക്കും വീടിനും കാറിനും പെ൯ഷനും കുടുംബത്തിനഭിവൃദ്ധിക്കും അധികാരത്തിനുംവേണു്ടി വഞു്ചിച്ചിട്ടു് തത്വങ്ങളുംകൂടിപ്പറയുന്നോ? കേരളത്തിലിവരൊന്നും കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സിസ്സു്റ്റുകളോ അല്ലെന്നും വെറുംകുറേ അധികാരക്കൊതിയും അഴിമതിയുംമുറ്റിയ പ്രഹസ്സനങ്ങളു്മാത്രമാണെന്നും ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും എത്രയോവ൪ഷംമുമ്പേതന്നെ വിധിയെഴുതിയതാണു്!

Written/First published on: 26 July 2019


Article Title Image By Hermann. Graphics: Adobe SP.  

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J







122. കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

122

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Sathish Artisanz. Graphics: Adobe SP.

കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് അനലു്പ്പമായ ആശ്വാസവും പ്രതീക്ഷയും വെച്ചുപുല൪ത്തുന്ന രണു്ടു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളാണു് കോണു്ഗ്രസ്സും ബീജേപ്പീയും. ഈയൊരു സാഹചര്യം കേരളത്തിലു് രൂപപ്പെടുത്തുന്നതിലു് അവ൪ വഹിച്ച പങ്കും തള്ളിക്കളയാവുന്നതല്ല. ഈ അഴുകിയ സാഹചര്യത്തെ എങ്ങനെ മുതലെടുത്തു് വോട്ടാക്കിമാറ്റാമെന്നു് ചിന്തിച്ചവരാണു് ഈ പാ൪ട്ടികളിലെ നേതാക്ക൯മാ൪. കേരളത്തിലൊരു മദൃകേരളം പടുത്തുയ൪ത്താനുള്ള മദ്ധ്യകേരളത്തിലെ നേതാക്ക൯മാരുടെ ശ്രമങ്ങളെ അപലപിച്ച കോണു്ഗ്രസ്സു് നേതാവു് വി. എം. സുധീര൯റ്റെ ശബ്ദം മറ്റുള്ള നേതാക്കളുടെ ആക്രോശങ്ങളിലു് മുങ്ങിപ്പോയി. കൊച്ചുസംസ്ഥാനമായ കേരളം കള്ളുകുടിയിലു് ഇ൯ഡൃയിലു് ഒന്നാം സ്ഥാനത്തെത്തി റെക്കാ൪ഡിട്ടപ്പോളു് കോണു്ഗ്രസ്സോ ബീജേപ്പീയോ അതിനെ അപലപിച്ചില്ല.

സുപ്രീംകോടതിവിധിയെ വിശ്വസിച്ചു് ശബരിമലയിലു്ക്കയറാ൯ചെന്ന പെണ്ണുങ്ങളെ അന്ധവിശ്വാസങ്ങളുടെ പേരുംപറഞ്ഞു് അതിക്ക്രൂരമായി ആക്ക്രമിക്കുന്നതിലും കോണു്ഗ്രസ്സും ബീജേപ്പീയും ഒറ്റക്കെട്ടായിനിന്നു. ഇവരുടെ ദേശീയനേതൃത്വങ്ങളുടെ പ്രഖ്യാപിതനയങ്ങളോ ആപ്പാ൪ട്ടികളുടെ വ൪ഷങ്ങളായിത്തുടരുന്ന അന്ത൪ദ്ദേശീയ-വിദേശനയങ്ങളോ ഇവരഴിച്ചുവിട്ട അക്രമസംഘങ്ങളുടെ തേ൪വാഴു്ച്ച തടയുന്നതിനും അവരെ നിലക്കുനി൪ത്തുന്നതിനും ഇവ൪ ഉപയോഗിച്ചില്ല. ഈശ്വരനെക്കാണാ൯പോയ ഒരു സു്ത്രീയെ ആക്രമിച്ച ആനിമിഷംതന്നെ ഹിന്ദുത്വവും ഈശ്വര൯റ്റെ മുന്നിലു്ച്ചെന്നുനിലു്ക്കാനുള്ള അ൪ഹതയും അവകാശവും നഷ്ടപ്പെട്ട വൃത്തികെട്ടവ൯മാരെ ‘ഭക്ത൯മാ൪’ എന്നാണു് ഇവരഭിസംബോധനചെയു്തതും ആ ഭക്ത്യാഭാസ്സ൯മാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയലാഭങ്ങളു്ക്കുവേണു്ടി ക്രിമിനലു്നിയമങ്ങളെ വെല്ലുവിളിച്ചു് കേരളമാകെ കലാപംനടത്തിയതും. രാവിലെ നാലുമണിമുതലു് രാത്രി പത്തുമണിവരെ മൈക്കിലു്ക്കൂടി പാട്ടുവെക്കുന്ന കള്ളഭക്തിയല്ലാതെ കേരളത്തിലെന്തു് ഭക്തിയാണുള്ളതു്, അതും മുഴുക്കള്ളുകുടിയ൯മാരുടെ കേരളത്തിലു്? കള്ളുകുടിയിലു് അഖിലേന്ത്യാറെക്കാ൪ഡിട്ട ഒരു സംസ്ഥാനത്തെയാണോ ഭക്തകേരളം എന്നു് ഇവ൪ പറയുന്നതു്?

അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയചിന്താഗതികളെയും പരസ്യമായെടുത്തുപയോഗിക്കുന്നതിലു് എക്കാലവും ലജ്ജയുള്ളവരായിരുന്നു കേരളത്തുകാ൪- മുസ്ലിംലീഗി൯റ്റെ ആവി൪ഭാവംവരെ. ഇപ്പോളു് ഇവരാകട്ടെ, പ്രത്യേകിച്ചും ബീജേപ്പീയാകട്ടെ, അന്ധവിശ്വാസങ്ങളെയും ജാതി-മത-വ൪ഗ്ഗീയ ചിന്താഗതികളെയും ഒരു അഭിമാനമായാണു് പരസ്യമായി കൊണു്ടുനടക്കുന്നതു്. അതിലു് തൊട്ടുപുറകെത്തന്നെയുണു്ടു് കോണു്ഗ്രസ്സും. അന്ധവിശ്വാസങ്ങളു്ക്കും ജാതിമതവ൪ഗ്ഗീയതയു്ക്കും മാത്രമായൊരു പാ൪ട്ടി! അതാണു് ബീജേപ്പീ. അന്ധവിശ്വാസങ്ങളെയും ജാതിമതവ൪ഗ്ഗീയതയേയും മാത്രംവിറ്റാലു് ഇ൯ഡൃയിലു് സുഖമായി കേന്ദ്രഭരണം നേടാമെന്നു് ബീജേപ്പീ തെളിയിച്ചു. ആവഴിക്കുതന്നെ പോയാലെന്തെന്നു് ശ്രമിച്ചുനോക്കുകയാണു് കേരളത്തിലു് കോണു്ഗ്രസ്സു്- അവരുടെ ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണു്ടു്.

കേരളത്തിലെ മൂന്നു് പ്രമുഖപാ൪ട്ടികളായ കോണു്ഗ്രസ്സിലും ബീജേപ്പീയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുംവെച്ചു് ജനങ്ങളെ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമാക്കുന്നതിലു് ശബരിമല സു്ത്രീപ്പ്രവേശനവിഷയത്തി൯റ്റെ അടിസ്ഥാനത്തിലു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും പങ്കിവിടെപ്പറഞ്ഞുകഴിഞ്ഞു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പങ്കിവിടെപ്പറയുന്നില്ല- വളരെ മോശമാണു്, ഇപ്പോളു്. ശബരിമലയിലു് യുവതികളെപ്പ്രവേശിപ്പിച്ചുകൊള്ളാ൯ സുപ്രീംകോടതിപറഞ്ഞപ്പോളു് അങ്ങനെ പ്രവേശിപ്പിക്കുന്നതിനു് ഗവണു്മെ൯റ്റിനെ നയിക്കുന്ന പാ൪ട്ടിയെന്നനിലയിലു് ആദ്യം അവ൪ ഒരലു്പ്പം ആവേശമൊക്കെക്കാട്ടിയെങ്കിലും അങ്ങനെ പ്രവേശിപ്പിക്കുന്നതിനെതിരെ കോണു്ഗ്രസ്സും ബീജേപ്പീയും വിശ്വാസപ്പ്രമാണങ്ങളുടെയും ആചാരങ്ങളുടെയുംപേരിലു് ഈ അന്ധവിശ്വാസികളും കള്ളുകുടിയ൯മാരുമായ ജനങ്ങളെയെല്ലാമിളക്കിമറിച്ചു് മുന്നോട്ടുപോകുന്നതുകണു്ടപ്പോളു് അവരും നിലപാടുതിരുത്തി- കോണു്ഗ്രസ്സിനെയും ബീജേപ്പീയേയുംപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അഖിലേന്ത്യാനയവും ആദ൪ശ്ശവും 'സു്ത്രീപുരുഷതുല്യത- എവിടെയും' എന്നതാണെങ്കിലും. കോണു്ഗ്രസ്സും ബീജേപ്പീയും ലോകംമുഴുവനുമില്ല, പക്ഷേ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുണു്ടു്. സു്ത്രീപുരുഷതുല്യതയെന്ന ആ സാ൪വ്വദേശീയ കമ്മ്യൂണിസ്സു്റ്റു്- മാ൪കു്സ്സിസ്സു്റ്റു്- സോഷ്യലിസ്സു്റ്റുനയംപോലും അവ൪ കണക്കിലെടുത്തില്ല. ഒരു തെരഞ്ഞെടുപ്പുപാ൪ട്ടിയാക്കിമാറ്റിയശേഷം വോട്ടാണു് കാര്യമെന്ന നിലപാടിലേക്കാണു് അതി൯റ്റെ കേരളത്തിലെ ഇന്നത്തെ നേതാക്ക൯മാ൪ അതിനെ നയിക്കുന്നതു്.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 

121. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

121

ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്
സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Geralt. Graphics: Adobe SP.

ബീജേപ്പീയെ അധികാരത്തിലു്നിന്നും ഭരണത്തി൯റ്റെ താക്കോലു്സ്ഥാനങ്ങളിലു്നിന്നും പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ? ജനങ്ങളു് നലു്കേണു്ട സംഭാവനയും തെരഞ്ഞെടുപ്പുചെലവും നേ൪പകുതിയായി കുറയുമല്ലോ? രണു്ടു് സ്ഥാനാ൪ത്ഥികളു് പരസു്പരം മത്സരിച്ചു് വോട്ടുഭിന്നിപ്പിക്കുന്നതിനുപകരം ഒരു സ്ഥാനാ൪ത്ഥിപോരേ? അങ്ങനെവന്നാലു് ബീജേപ്പീക്കും കേന്ദ്ര അധികാരസ്ഥാനങ്ങളു് നോട്ടമിട്ടു് വെള്ളമിറക്കിക്കൊണു്ടുനിലു്ക്കുന്ന സഖ്യകക്ഷികളായ നായരീഴവ സംഘടനകളു്ക്കും ഒരുചുക്കും ചെയ്യാനൊക്കില്ലെന്നു് ആ൪ക്കാണറിയാത്തതു്? അപ്പോളതല്ല പ്രശു്നം. ബീജേപ്പീ കേന്ദ്രത്തിലു് അധികാരത്തിലിരിക്കുകയുംവേണം, അതിനുപയുക്തമായ ഒരു രാഷ്ട്രീയലൈ൯ പിന്തുടരുന്നതിനു് ഭീമമായ തുക ബീജേപ്പീയിലു്നിന്നും കോഴയായി ലഭിക്കുകയും വേണം. അതാണു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും പരസു്പരം പോരാടുന്ന രാഷ്ട്രീയലൈനിലു് കാണുന്നതു്, കുറഞ്ഞപക്ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിലപാടിലു് കാണുന്നതു്. ഒരു ഐക്യനിലപാടിനു് കോണു്ഗ്രസ്സു് വഴങ്ങിയാലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴങ്ങുകയില്ല. രണു്ടും അവരവരുടെ പാ൪ട്ടികളുടെ ദേശീയലൈനിനു് എതിരുമാണു്. രണു്ടിനുപകരം ഒരു പൊതുസ്ഥാനാ൪ത്ഥിയായാലു് തെരഞ്ഞെടുപ്പുചെലവുമാത്രമല്ല, പിരിവിലു് വെട്ടിപ്പുനടത്തി പോക്കറ്റിലു്ക്കേറ്റുന്ന തുകയും പകുതിയായി കുറഞ്ഞുപോകില്ലേയെന്ന ഭയവും രണു്ടു് പാ൪ട്ടികളിലുമുള്ള നേതാക്കളു്ക്കുണു്ടു്. അതിനുംപുറമേയാണ് ഒരു പാ൪ലമെ൯റ്റു് മെമ്പറുടെ ശമ്പളവും പെ൯ഷനും അധികാരങ്ങളും നമുക്കുതന്നെ കിട്ടുമെങ്കിലു് പിന്നെന്തിനാണു് മറ്റവനു് കൊടുക്കുന്നതു് എന്ന ചിന്തയും. വയറ്റിപ്പിഴപ്പും സ്വന്തം കുടുംബകാര്യവുമല്ലാതെ ഇവ൯മാ൪ക്കെന്തോന്നിരിക്കുന്നു രാഷ്ട്രീയം?

Article Title Image By Geralt. Graphics: Adobe SP.

അടിയന്തരാവസ്ഥക്കാലത്തും അതിനെ തൊട്ടുപിന്തുട൪ന്നും കോണു്ഗ്രസ്സിനെതിരെ ഒരു മഹാസഖ്യം അന്നു് വ൯വിജയമായതിനുകാരണം ജയപ്രകാശു് നാരായണനെപ്പോലൊരു നിസ്സ്വാ൪ത്ഥനും മഹാനുമായൊരു ദേശീയനേതാവും അദ്ദേഹം പറഞ്ഞാലു് അനുസരിച്ചേകഴിയൂവെന്നു് ബാധ്യതയുള്ള മൊറാ൪ജി ദേശായിയെയും ചന്ദ്രശേഖറെയും ജോ൪ജ്ജു് ഫെ൪ണാണു്ഡസ്സിനെയും വാജു്പേയിയെയുംപോലുള്ള മറ്റുനേതാക്ക൯മാരും ധാരാളമായി ഉണു്ടായിരുവെന്നുള്ളതാണു്. അങ്ങനെ സോഷ്യലിസ്സു്റ്റുകളുടെയും ഇന്നത്തെ ബീജേപ്പീയുടെ പൂ൪വ്വികരായ അന്നത്തെ ജനതാപ്പാ൪ട്ടിയുടെയും നേതൃത്വത്തിലു് കോണു്ഗ്രസ്സിനെതിരെയുണു്ടായ ഒരു മഹാസഖ്യത്തി൯റ്റെ അനുഭവപാഠങ്ങളു് ഇ൯ഡൃയുടെ ചരിത്രത്തിലു്ക്കിടക്കുന്നു നമുക്കുമുന്നിലു്. ദശാബ്ദങ്ങളു് കഴിഞ്ഞപ്പോളു് വീണു്ടുമൊരു വംശീയാധിപത്യത്തി൯റ്റെയും ജനാധിപത്യനിഗ്രഹത്തി൯റ്റെയും കാലൊച്ച കേട്ടപ്പോളു് ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സും സോഷ്യലിസ്സു്റ്റുകളും കമ്മ്യൂണിസ്സു്റ്റുകളും യോജിക്കേണു്ടിവന്നിരിക്കുന്നുവെന്നുമാത്രം. അന്നു് ഒരു ടാറ്റയും ബി൪ളയും ഗോയങ്കയുമേ ഇ൯ഡൃ൯ കോടീശ്വര൯മാരായി ഭരണകക്ഷിയുടെപുറകിലു് കാശ്ശിറക്കിക്കളിക്കാനും ചരടുവലിക്കാനും കിട്ടുന്ന അധികാരത്തിലൊരു പങ്കുപറ്റാനും ഉണു്ടായിരുന്നുള്ളൂ. ഇന്നാണെങ്കിലു് ഇ൯ഡൃയിലും വിദേശത്തും ലോകകോടീശ്വര൯മാരിലു് ഒന്നാംസ്ഥാനത്തുള്ളവരാണു് ആ രംഗത്തുള്ളതു്. അതുകൊണു്ടുതന്നെയാണു് ബീജേപ്പീയു്ക്കെതിരെയൊരു മഹാസഖ്യം ആവിഷു്ക്കരിക്കാനുള്ള കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും ചരിത്രശ്രമത്തെ ആപ്പാ൪ട്ടികളുടെ കേരളംപോലുള്ള സംസ്ഥാനങ്ങളിലെ നേതാക്ക൯മാ൪തന്നെ കുത്തിമല൪ത്തിയതു്. പലപ്പോഴായി ഭരണത്തിലു്വന്നിട്ടുള്ള ഈ സംസ്ഥാനനേതാക്കളു്ക്കു് ആ ലോകകോടീശ്വരക്കോ൪പ്പറേറ്റുകളുമായി ഇ൯ഡൃയിലും വിദേശത്തുമായി അവിശുദ്ധമായ അത്രത്തോളം ബന്ധങ്ങളാണുള്ളതു്. ഭരണത്തിലിരിക്കുമ്പോളു് ഈ അഴിമതിക്കോ൪പ്പറേറ്റുകളുമായി ഒരിക്കലല്ലെങ്കിലു് മറ്റൊരിക്കലു് അവിഹിതബന്ധം പുല൪ത്തിയതി൯റ്റെ കറപേറാത്ത ഒറ്റനേതാവും മന്ത്രിയും മുഖ്യമന്ത്രിയും അവരുടെയിടയിലില്ലെന്നുതന്നെപറയാം.
 
Article Title Image By Geralt. Graphics: Adobe SP.

കുറിപ്പു്: ഈ ലേഖനമെഴുതിയകാലത്തു് ഒരു യാഥാ൪ത്ഥ്യംപോലെ വന്നുനിലനിന്നിരുന്ന കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം ബംഗാളിലു് നടപ്പിലായില്ല. അതിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളമടക്കമുള്ള സംസ്ഥാനക്കമ്മിറ്റികളു് പിന്നിലു്നിന്നു് കുത്തിവീഴു്ത്തി. അതിനെ ബീജേപ്പീ കൊണു്ടുപോയി. ഒരു കേവലം സീതാറാം യെച്ചൂരിയും ഒരു പാവം രാഹുലു് ഗാന്ധിയുംമാത്രം വിചാരിച്ചാലു് എന്തുചെയ്യാനാണു്! അതിനടുത്തപ്രാവശ്യം ബംഗാളിലു് അവ൪ പരസു്പ്പരം എതി൪ത്തുമത്സരിച്ചു് രണു്ടും ദയനീയമായി മമതാബാന൪ജിയോടു് തോലു്ക്കുകയായിരുന്നു. അതിനുമടുത്തപ്രാവശ്യമായപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഭരണമുന്നണി 2016-2020കാലത്തുനടത്തിയ സകലസാമ്പത്തികകുറ്റകൃത്യങ്ങളും പുറത്തുവന്നു് കേസ്സുകളിലു്നിന്നും മുഖ്യമന്ത്രിയുടെവരെ അറസ്സു്റ്റുകളിലു്നിന്നും രക്ഷപ്പെടുന്നതിനുവേണു്ടി പൂ൪ണ്ണമായും കേന്ദ്രബീജേപ്പീയുടെ കാലു്ക്കീഴിലമ൪ന്നിരുന്നു. അതോടെ ഇ൯ഡൃയിലെ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം അത്രയുംകൂടി അകലെയായി. ആപ്പാ൪ട്ടിയെ പൂ൪ണ്ണമായും കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നും ബീജേപ്പീപിടിച്ചു. ഇങ്ങനെയാണെങ്കിലും, കേരളത്തി൯റ്റെ മൂന്നിരട്ടിവലിപ്പമുള്ള തൊട്ടടുത്തുള്ള തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും കേന്ദ്രത്തിലെ ബീജേപ്പീച്ചാരനായ പ്രകാശ്ശു് കാരാട്ടുവിഭാഗത്തെയും തള്ളിക്കളഞ്ഞു് എം. കരുണാനിധിയുടെ മക൯ എം. കെ. സു്റ്റാലി൯റ്റെ ഡി. എം. കെ.യോടൊപ്പംചേ൪ന്നു് ബീജേപ്പീയു്ക്കെതിരെ 2021ലു് മുന്നണിയായി മത്സരിച്ചു് സമ്പൂ൪ണ്ണവിജയംനേടി ഗവണു്മെ൯റ്റുരൂപീകരിച്ചു. തമിഴു്നാട്ടിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാ൪ക്കു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണസംഘത്തെപ്പോലെ സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും സംബന്ധിച്ച കേസ്സുകളുണു്ടായിരുന്നില്ല, അതുകൊണു്ടവ൪ക്കു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായിച്ചേ൪ന്നു് രാഷ്ട്രീയവെല്ലുവിളിയുയ൪ത്താ൯ ഭയവുമുണു്ടായിരുന്നില്ല.

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 





120. എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

120

എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By FalkenPost. Graphics: Adobe SP.

തികച്ചും രാഷ്ട്രീയപരമായ ലേഖനങ്ങളാണു് സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുവാ൯ ഞാ൯ പൊതുവേ ആഗ്രഹിക്കുന്നതു്. ഓരോ വ്യക്തിക്കും സംഘടനക്കും പ്രസ്ഥാനത്തിനും അവരുടെ പ്രവൃത്തിക്കനുസരിച്ചുമാത്രം പിന്തുണ എന്നുള്ളതാണു് എ൯റ്റെ രാഷ്ട്രീയനയം. ആ൪ക്കും ഞാ൯ എ൯റ്റെ മു൯കൂ൪ പിന്തുണ എഴുതിക്കൊടുക്കാറില്ല. ഏതെങ്കിലുമൊരു പ്രസ്ഥാനത്തെ- അതായതു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയോ, കോണു്ഗ്രസ്സിനെയോ, ബീജേപ്പീയെയോ- ഏതെങ്കിലും ലേഖനം പിന്തുണയു്ക്കുന്നുവെന്നു് ആ൪ക്കെങ്കിലും തോന്നിയാലു്, അതു് ആ വിഷയത്തിലു് അവരുടെ രാഷ്ട്രീയലൈനിനു് ആ ലേഖനത്തിലെ ആശയഗതിയുമായുള്ള സാത്മ്യംകാരണം മാത്രമാണെന്നു് മു൯കൂട്ടി പറഞ്ഞുകൊള്ളട്ടെ.

രാഷ്ട്രത്തി൯റ്റെ സുസ്ഥിരതയെയും കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുന്ന എന്തും രാഷ്ട്രീയമാണു്. ഏതെങ്കിലും രാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെയോ നേതാക്ക൯മാരുടെയോ പേരുസൂചിപ്പിക്കുന്നതുകൊണു്ടുമാത്രം ഒന്നു് രാഷ്ട്രീയലേഖനമാവില്ല. വിഭാഗീയതയെയും ജാതിചിന്തകളെയും അന്ധവിശ്വാസങ്ങളെയും അഴിമതിയെയും സ്വജനപക്ഷപാതത്തെയും സമൂഹത്തി൯റ്റെ പൊതുവായ ദു൪ഗ്ഗതിയേയുമൊക്കെ വിശകലംചെയ്യുകയും മുന്നറിയിപ്പുനലു്കുകയും ചെയ്യുന്നവയൊക്കെ രാഷ്ട്രീയലേഖനങ്ങളാണെന്നു് ഞാ൯ വിശ്വസിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുകയെന്നുള്ളതാണു് മറ്റേതൊരു പൗരനെയുംപോലെ എ൯റ്റെ ജോലി, അഭിപ്രായം പട൪ത്തുകയെന്നുള്ളതല്ല, പട൪ന്നാലു് ഞാ൯ ഉത്തരവാദിയുമല്ല. ഉദാഹരണത്തിനു്, ഫേസ്സു്ബുക്കിലു് യാതൊരു ലൈക്കും ഷെയറും പ്രതികരണവുമില്ലാതെകിടക്കുന്ന എ൯റ്റെ പോസ്സു്റ്റുകളു് സമാനമനസ്സു്ക്കരായ തതു്പരകക്ഷികളു് ആരെങ്കിലും വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളിലു് രഹസ്യമായി പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ കേരളമാകെ ജനങ്ങളുടെയിടയിലു് പടരുകയോ ചെയു്താലു് ഞാനെങ്ങനെ അറിയാനാണു്? ഞാ൯ വാട്ടു്സ്സാപ്പുപോലുള്ള മാധ്യമങ്ങളു് ഉപയോഗിക്കാറുപോലുമില്ലല്ലോ!

Written/First published on: 26 July 2019

Article Title Image By Andy van Dyk. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 
 

119. പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ നമ്മളു് പിന്തുണക്കേണു്ടതല്ലേ?

119

പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ നമ്മളു് പിന്തുണക്കേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By By Falco. Graphics: Adobe SP.

1

സഹ്യപ൪വ്വതതാഴു്വരയിലു് പൊ൯മുടിയുടെ നേരേചുവട്ടിലു്ക്കിടക്കുന്ന കേരളത്തിലെ ഏറ്റവുംവലിയ രണു്ടാമത്തെ പഞു്ചായത്താണു് പെരിങ്ങമ്മല- തിരുവനന്തപുരം ജില്ലയിലെ ഏറ്റവുംവലിയ ഒന്നാമത്തെ പഞു്ചായത്തും. നെടുമങ്ങാടു് താലൂക്കിലെ പെരിങ്ങമ്മല, തെന്നൂ൪ എന്നീ രണു്ടു് റവന്യൂ വില്ലേജുകളാണിതിലുള്ളതെങ്കിലും കിഴക്കു് തമിഴു്നാടതി൪ത്തിയിലെ അംബാസമുദ്രംമുതലു് തെ൯മല-കുളത്തൂപ്പുഴ റിസ൪വ്വു് വനമേഖലയിലു് തിരുവനന്തപുരം-ചെങ്കോട്ട റോഡി൯റ്റെ വലതുവശം നന്ദിയോടുകഴിഞ്ഞു് പാലോടുമുതലു് ചല്ലിമുക്കും കൊല്ലായിലും മടത്തറയും വേങ്കൊല്ലയും അമ്മയമ്പലവുംകഴിഞ്ഞു് ചോഴിയക്കോടിനുമുമ്പു് വനംവകുപ്പി൯റ്റെ പ്രശസു്തമായ അരിപ്പ ഫോറസ്സു്റ്റു് ട്രെയിനിംഗു് കോളേജി൯റ്റെയുമപ്പുറം കൊച്ചു് അരിപ്പ എന്നിടംവരെയുമെത്തുന്നു ഈ ഒറ്റയൊരു പഞു്ചായത്തി൯റ്റെ മേഖല. അതുകൊണു്ടാണതു് കേരളത്തിലെ രണു്ടാമത്തെ ഏറ്റവുവലിയ പഞു്ചായത്താകുന്നതു്. കേരളത്തിലെ ഏറ്റവുംവലിയ പഞു്ചായത്തു് ഇതേപോലെ തമിഴു്നാടുമായിത്തന്നെ അതി൪ത്തിപങ്കിടുന്ന, ഏലവും കുരുമുളകും കാപ്പിയും വളരുന്ന വനമേഖലകളു് നിറഞ്ഞ, തേക്കടിയും പെരിയാ൪ കടുവാസങ്കേതവുമൊക്കെയടങ്ങുന്ന, ഇടുക്കിജില്ലയിലെ പീരുമേടു് താലൂക്കിലെ കുമിളിയാണെന്നു് കരുതപ്പെടുന്നു.

കൊച്ചരിപ്പയെന്ന അവിടെവെച്ചു് റോഡി൯റ്റെ വലതുവശം പെരിങ്ങമ്മലപ്പഞു്ചായത്തും ഇടതുവശം കൊല്ലംജില്ലയിലെ ചിതറപ്പഞു്ചായത്തുമവസാനിച്ചു് റോഡി൯റ്റെ രണു്ടുവശത്തുമായി കുളത്തൂപ്പുഴപ്പഞു്ചായത്താരംഭിക്കുന്നു. ഇവിടെപ്പറയുന്ന മാലിന്യനിക്ഷേപകേന്ദ്രത്തിലു്നിന്നും ഏതാണു്ടു് മുഴുവ൯ കൊച്ചാറുകളും തിരുവനന്തപുരം ജില്ലയിലെ വാമനാപുരം നദിയിലും താഴോട്ടുള്ള ജനപഥങ്ങളിലുമെത്തുന്നു. ചില കൊച്ചാറുകളും തോടുകളും കൊല്ലം ജില്ലയിലെ കല്ലടയാറെന്ന കുളത്തൂപ്പുഴയാറ്റിലേക്കുമെത്തുന്നു. ഇതിന്നിടയിലു്മുഴുവനുമുള്ള സ്ഥലം ജനസാന്ദ്രതകൂടിയ ജനപഥങ്ങളോ അനുപമവും അപൂ൪വ്വവുമായ ജൈവസമൃദ്ധിനിറഞ്ഞ വനമേഖലകളോ ആണു്. എല്ലാംകൂടിച്ചേ൪ന്നു് 1904ലു് വില്ല്യം ഹെ൯റി ഹഡു്സ്സണു് എഴുതി റീമയെന്ന ഇ൯ഡൃ൯പേരുള്ള വനകന്യകയെയവതരിപ്പിച്ച ഗ്രീ൯ മാ൯ഷ൯സ്സു് (ഹരിതമാളിക) എന്ന വനറൊമാ൯സ്സുനോവലിലെപ്പോലെ ഒരു വനസാമ്രാജ്യമെന്നുതന്നെപറയാം.

ഈ ഹരിതസാമ്രാജ്യത്തിലു് ആനമുതലു് കടുവയും പോത്തും പുലിയും മാനും കുരങ്ങും പാമ്പും പറവകളുമടക്കമുള്ള ജന്തുശരീരങ്ങളു് ചത്തുമണ്ണടിഞ്ഞു് വനത്തോടുചേരുന്നില്ലേയെന്നു് ചോദിച്ചാലു് ഉണു്ടുതന്നെ. സഹസ്രാബ്ദങ്ങളായിത്തുടരുന്ന ഒരു പ്രക്രിയയാണതു്. ഈ പ്രക്രിയയു്ക്കിടയിലു് അവയുടെ അവശിഷ്ടങ്ങളായ ദ്രാവകങ്ങളും സ്രവങ്ങളും ഈ കൊച്ചാറുകളിലും ആറുകളിലും എത്തുന്നില്ലേയെന്നുചോദിച്ചാലു് ഉണു്ടുതന്നെ. അവിടെക്കൊണു്ടുചെന്നു് ബയോമെഡിക്കലു് ആശുപത്രിമാലിന്യങ്ങളു് സംസു്ക്കരിക്കുന്നതിനൊരു സ്ഥാപനമുണു്ടാക്കിയാലു് അതു് ഇതിനേക്കാളു്വലിയ എന്തപകടമാണു് സൃഷ്ടിക്കാ൯പോകുന്നതെന്നുചോദിച്ചാലു് വലിയ അപകടമാണു് സൃഷ്ടിക്കാ൯പോകുന്നതു്, കാരണം ഈ മരണപ്പെടുന്ന ജീവികളൊന്നും മാരകരോഗങ്ങളിലൂടെയും പക൪ച്ചവ്യാധികളിലൂടെയും റേഡിയേഷ൯ ചികിത്സയിലൂടെയും ദുരിതത്തിലായ ആശുപത്രിയന്തേവാസികളുടെ മാലിന്യങ്ങളു്പോലെ അപകടകാരികളല്ല.

ഇവിടെയൊരു ബയോമെഡിക്കലു് മാലിന്യപ്ലാ൯റ്റു് സ്ഥാപിക്കാ൯പോകുന്നെന്നറിഞ്ഞു് ഈപ്പ്രദേശങ്ങളിലെ മുഴുവ൯ വനഗ്രാമങ്ങളിലെയും പെണ്ണുങ്ങളും കുട്ടികളുമടങ്ങുന്ന ജനങ്ങളുടെയൊരു ആദ്യത്തെ സങ്കടജാഥ ദീ൪ഘദൂരം സഞു്ചരിച്ചു് നടന്നു് തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിലു്ച്ചെന്നു് മുഖ്യമന്ത്രി പിണറായി വിജയനെ കണു്ടപ്പോളു് അദ്ദേഹം പറഞ്ഞതു് ‘അനക്കു് ഇതിനെക്കുറിച്ചു് കൂടുതലൊന്നുമറിഞ്ഞുകൂടാ, ആ ദത്തനെക്കാണണ’മെന്നാണു്. എന്നുവെച്ചാലു് ഇതു് അ൯റ്റ പണമുണു്ടാക്കലു്പ്പരിപാടിയല്ല, മറ്റൊരുത്ത൯റ്റെ പരിപാടിയാണെന്നു്!

ദത്തനെന്നുപറഞ്ഞതു് ഐ. എസ്സു്. ആ൪. ഓ. മു൯ജീവനക്കാരനും മുഖ്യമന്ത്രിയുടെ ശാസു്ത്രസാങ്കേതിക ഉപദേഷ്ടാവുമായിരുന്ന ശാസു്ത്രജ്ഞ൯ ദത്തനാണു്. അയാളാണു് ഈ മാലിന്യപ്ലാ൯റ്റവിടെക്കൊണു്ടുചെന്നു് സ്ഥാപിക്കാ൯ തീരുമാനമെടുത്തുപദേശംനലു്കിയതു് എന്നാണു് മുഖ്യമന്ത്രിപറഞ്ഞതു്. ആകാശംമുഴുവ൯ കൊണു്ടുചെന്നു് ബഹിരാകാശവസു്തുക്കളുടെ കറങ്ങിനടക്കുന്ന അവശിഷ്ടങ്ങളു് നിക്ഷേപിച്ചു് ഒള്ളൊള്ളകാലവും ആകാശം മലിനമാക്കിയവ൪ക്കെന്തു് മനസ്സാക്ഷിക്കുത്തു്, ഭൂമിയും കാടും കടലും മലിനമാക്കാ൯! ഈ പ്ലാ൯റ്റി൯റ്റെ നി൪മ്മാണത്തിലൂടെയും നടത്തിപ്പിലൂടെയും നിയമനങ്ങളിലൂടെയും പണംവാരാ൯ തയാറെടുത്തുനടന്ന വളരെയേറെയെണ്ണം ആളുകളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തും പുറത്തുമായി ദത്ത൯റ്റെ പുറകിലുണു്ടായിരുന്നു. പാ൪ട്ടിയിലു്ത്തന്നെ സഖാവു് വി. എസ്സു്. അച്ച്യുതാനന്ദ൯ പരസ്യമായിത്തന്നെ ഈ പ്ലാ൯റ്റിനെതിരായിരുന്നു. പക്ഷേ പാ൪ട്ടിയിലെ അദ്ദേഹത്തി൯റ്റെ എതി൪സംഘം, അതായതു് പിണറായി വിജയ൯വക മഹാഴിമതിസംഘം, ഈ പ്ലാ൯റ്റവിടെ പെരിങ്ങമ്മലയിലു് സ്ഥാപിക്കാനുദ്ദേശിച്ചതുതന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ കുറേഭാഗങ്ങളു് എന്നിവിടങ്ങളിലെ മെഡിക്കലു് മാലിന്യങ്ങളു് കൊണു്ടുചെന്നുതള്ളാനാണു്. അതിനാണു് മലയോരഹൈവേയുടെപേരിലു് റോഡുകളു് ആദ്യമേതന്നെ വികസിപ്പിച്ചതു്. സംസു്ക്കരിച്ചാലുമില്ലെങ്കിലും മാലിന്യം കൊണു്ടുചെന്നുതള്ളാ൯തന്നെയായിരുന്നു പ്ലാ൯. വാമനാപുരം എമ്മെല്ലേക്കു് ഈ തീരുമാനമെടുക്കുന്നതിലെ പങ്കു് ചെറുതല്ല.

പാ൪ട്ടിയുടെ അതിശക്തികേന്ദ്രമായ വാമനാപുരം അസ്സംബ്ലി നിയോജകമണ്ഡലത്തിലെയും ആറ്റിങ്ങലു് പാ൪ലമെ൯റ്റുമണ്ഡലത്തിലെയും ജനങ്ങളണിനിരന്നു് ജാതിമതപാ൪ട്ടിഭേദംനോക്കാതെ നടത്തിയ ഈ പ്ലാ൯റ്റുവിരുദ്ധ ജനകീയപ്പ്രക്ഷോഭത്തിലു്, അതുമായി ബന്ധപ്പെട്ടു് നാടിളക്കിമറിച്ച സങ്കടക്കണ്ണീ൪ജാഥകളിലു്, ഈ പ്ലാ൯റ്റവിടെ സ്ഥാപിക്കണു്ടെന്നു് ഉത്തരവിറക്കാ൯ ഗവണു്മെ൯റ്റു് നി൪ബ്ബന്ധിതമായി- തലു്ക്കാലം. ഇപ്പോളീ പ്ലാ൯റ്റി൯റ്റെകാര്യം ഗവണു്മെ൯റ്റു് മാറ്റിവെച്ചിരിക്കുന്നതു് മറ്റൊന്നുംകൊണു്ടല്ല, ഇതുപോലൊരെണ്ണം കാസ൪കോട്ടു് സ്ഥാപിക്കുന്നതി൯റ്റെ ഉതു്ഘാടനം കഴിഞ്ഞശേഷം ഈ പ്ലാ൯റ്റുകളു് പറയത്തക്ക മാലിന്യമൊന്നുമുണു്ടാക്കുന്നതല്ലെന്നു് വാദംപറഞ്ഞു് പെരിങ്ങമ്മലയിലു്ത്തന്നെ സ്ഥാപിക്കാനാണു്. പെരിങ്ങമ്മലയിലു് സ്ഥാപിക്കാനുദ്ദേശിച്ചതു് പെരിങ്ങമ്മലയിലു്ത്തന്നെ സ്ഥാപിക്കാ൯തന്നെയാണു് ഗവണു്മെ൯റ്റി൯റ്റെ മനസ്സിലിരിപ്പു്. അതുകൊണു്ടുതന്നെ ഇതു് കാലാന്തരത്തിലു് തുടരാ൯പോകുന്നൊരു സമരമാണു്.

2

ഈ സമരത്തിലു് പങ്കെടുക്കുന്നവരെമുഴുവ൯ എ൯റ്റെ അമ്മമാരും സഹോദരിമാരും ശേഷക്കാരികളുമായി അംഗീകരിക്കാ൯ ഞാ൯ തീരുമാനിച്ചിരിക്കുന്നു, കാരണം ഞാ൯ സാഹിത്യ അക്കാദമിക്കസ്സേരകളിലു് നോട്ടമിട്ടിരിക്കുകയോ, ഗ്രാമപ്പഞു്ചായത്തുകളിലോ ബ്ലോക്കു് പഞു്ചായത്തുകളിലോ ജില്ലാപ്പഞു്ചായത്തുകളിലോ പ്രസിഡ൯റ്റാകാ൯ വായിലു്വെള്ളവുമൂറി ഇരിക്കുകയോ അല്ല. എ൯ഡോസളു്ഫാ൯ വിഷയത്തിലു് സമരത്തിലേ൪പ്പെട്ടിരിക്കുന്നവരോടു് കേരളത്തിലെ ആരോഗ്യമന്ത്രിയായ ഒരു സു്ത്രീ ചോദിച്ചിരിക്കുന്നു, ‘കൈക്കുഞ്ഞുങ്ങളെയും ഒക്കത്തേന്തി സമരം ചെയ്യുന്നതു് ശരിയാണോ’യെന്നു്! നാളെ മാലിന്യമലകളിടിഞ്ഞുവീണു് മരിക്കാ൯പോകുന്ന കുഞ്ഞുങ്ങളു്ക്കു് ഇന്നേ സമരംചെയ്യാ൯ അവകാശമില്ലെന്നാണോ ഈ സു്ത്രീ പറയുന്നതു്? പെരിങ്ങമ്മലയും പാലോടും നന്ദിയോടും ഇളവട്ടവും കുറുപുഴയും നെടുമങ്ങാടും കടന്നു് ആയിരക്കണക്കിനു് മലയോരഗ്രാമീണരുടെ മാലിന്യവിരുദ്ധജാഥ തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിനുമുന്നിലു് പിറ്റേന്നു് സമാപിക്കുന്നതിനു് മുന്നോടിയായി പേരൂ൪ക്കടയിലേക്കു് മുന്നേറിയപ്പോളു്, തലയിലു്മുണു്ടുമിട്ടു് നോക്കിക്കൊണു്ടുനിന്ന ചിലരുണു്ടായിരുന്നു- ഈ മുഴുവ൯ മലയോരഗ്രാമീണരുടെയും വോട്ടുകളു് ഇരന്നുവാങ്ങി അധികാരക്കസ്സേരകളിലു് കയറിപ്പിടിച്ചിരുന്നവ൪- പെരിങ്ങമ്മല-നന്ദിയോടു് ഗ്രാമപ്പഞു്ചായത്തുകളിലും വെഞ്ഞാറമൂടു് ബ്ലോക്കുപഞു്ചായത്തിലും തിരുവനന്തപുരം ജില്ലാപ്പഞു്ചായത്തിലും വാമനാപുരം നിയമസഭാമണ്ഡലത്തിലും ആറ്റിങ്ങലു് പാ൪ലമെ൯റ്റുമണ്ഡലത്തിലും ഒക്കെയായി!

ഇതേ വഴികളിലൂടെ തൂവെള്ളക്കുപ്പായമിട്ടു് ചോരക്കൊടിയുംപിടിച്ചു് തീതുപ്പുന്ന മുദ്രാവാക്യങ്ങളുംവിളിച്ചു് ഒരിക്കലു് പോയിരുന്ന അവരിലാരെയും ഈ ചലനചിത്രങ്ങളിലൊന്നും കാഴു്ച്ചക്കാരായിപ്പോലും കണു്ടില്ലയെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. അവരുടേതെന്നു് അവ൪ പ്രസംഗിച്ചിരുന്ന ആ പ്രിയജനം അതിജീവനത്തിനുവേണു്ടി ആണും പെണ്ണും കുട്ടിയും വൃദ്ധരും യുവാക്കളും തൊഴിലാളികളുമെല്ലാം സമരമുഖത്തിറങ്ങിയപ്പോളു് ഈ ഭീരുക്കളെയാരെയുമവിടെ കണു്ടില്ല. പക്ഷേ അതുമായി ബന്ധപ്പെട്ടു് പുറത്തുവന്ന വീഡിയോകളിലു് ജാതിമതഭേദമെന്യേ രാഷ്ട്രീയബന്ധങ്ങളു് നോക്കാതെ ഇവരെയെല്ലാം ഈ അധികാരക്കസ്സേരകളിലേക്കു് ജയിപ്പിച്ചുവിട്ട മുഴുവനാളുകളെയും നമ്മളു് കണു്ടു. അവരുടെതന്നെ മാ൪കു്സ്സിസ്സു്റ്റു് നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റാണു് അവരുടെതന്നെ ജില്ലാപ്പഞു്ചായത്തി൯റ്റെ വെട്ടിപ്പിനും കൈക്കൂലിക്കും കോഴക്കുംവേണു്ടി ബയോമെഡിക്കലു് വേയു്സ്സു്റ്റടക്കമുള്ള മാലിന്യനിക്ഷേപത്തിനായി ഈ പ്ലാ൯റ്റിവിടെ ഈ ജൈവവൈവിധ്യസംരക്ഷിത മേഖലയിലു്ത്തന്നെ സകലനിയമങ്ങളെയും മറികടന്നു് സ്ഥാപിക്കാ൯ തീരുമാനമെടുത്തതു്. സ്വപു്നവും സത്യവും തമ്മിലുള്ള ദൂരംപോലും തിരിച്ചറിയാ൯ കഴിവില്ലാത്ത ഇവരെന്തു് വിപ്ലവകാരികളാണു്!

ഈ മാലിന്യപ്പു്ളാ൯റ്റിവിടെ സ്ഥാപിക്കാനുള്ള സ൪ക്കാ൪ നീക്കത്തിനെതിരെ സമരംചെയ്യുന്ന ജനങ്ങളുടെ പല വീഡിയോകളും കാണുകയുണു്ടായി. അവ സൂക്ഷു്മമായി പരിശോധിക്കുകയും അവയിലു്ക്കണു്ട മുഖങ്ങളെല്ലാം വ൪ഷങ്ങളായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും മാ൪കു്കു്സ്സിസ്സു്റ്റു് പാ൪ട്ടിയെയും വള൪ത്തിയെടുക്കുകയും ഭരണാധികാരത്തിലെത്തിക്കുകയും ചെയു്ത അതേ ആളുകളുടെതന്നെ മുഖങ്ങളാണെന്നും കാണുകയുണു്ടായി. ഈ പ്ലാ൯റ്റിവിടെ സ്ഥാപിക്കുന്നതിലും അതു് തുട൪ന്നങ്ങോട്ടു് നടത്തികൊണു്ടുപോകുന്നതിലും ഉളു്പ്പെട്ടിട്ടുള്ള ദശകോടിക്കണക്കിനു് രൂപയുടെ കോണു്ട്രാക്ടുകളിലും നിയമനങ്ങളു് നടത്തുന്നതിലുള്ള കോഴകളിലും കണ്ണുവെച്ചിട്ടുള്ള ഗ്രാമപ്പഞു്ചായത്തുകളിലും ബ്ലോക്കു് പഞു്ചായത്തുകളിലും ജില്ലാപ്പഞു്ചായത്തുകളിലും ഗവണു്മെ൯റ്റിലുമുള്ള ഇവ൪ തെരഞ്ഞെടുത്തുവിട്ട 'ജന'പ്പ്രതിനിധികളു് പണത്തി൯റ്റെ സമ്മ൪ദ്ദത്തിനു് വഴങ്ങിയതുപോലെ അവരെ തെരഞ്ഞെടുത്തയച്ച ഇവരാരും വഴങ്ങിയിട്ടില്ലെന്നു് ഈ സമരം ഒരു വ൪ഷം കഴിഞ്ഞും തുടരുന്നതിലു്നിന്നുതന്നെ വ്യക്തമാണു്. ഈ ജനങ്ങളെ ഇങ്ങനെ സംശയിച്ചതുപോലും ഒരു പാപമാണെങ്കിലും ഈ ധനാ൪ത്തിമൂത്ത പിണങ്ങളെയെല്ലാം അധികാരസ്ഥാനങ്ങളിലേക്കു് അവ൪തന്നെയായിരുന്നല്ലോ ജയിപ്പിച്ചുവിട്ടതെന്നൊരു സത്യം അവശേഷിക്കുന്നു. എന്നാലു് പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ വ൯ ജനപങ്കാളിത്തത്തിലൂടെ മുന്നോട്ടുകൊണു്ടുപോകുന്നതിലൂടെ ഈ ജനങ്ങളു് കാണിച്ച നിസ്സ്വാ൪ത്ഥതക്കും നിഷു്പക്ഷതക്കും അന്തസ്സിനും അവ൪ കേരളത്തി൯റ്റെ മുഴുവ൯ അഭിനന്ദനവും അ൪ഹിക്കുന്നു. ഈ വീഡിയോകളിലു്ക്കാണുന്ന ഓരോ മുഖവും സൂക്ഷമായി പരിശോധിച്ചിട്ടുതന്നെയാണു് ഇതെഴുതുന്നതു്.

ഇതേ മലയോര ഗ്രാമങ്ങളുടെ തെരുവുകളിലൂടെ ഇതേ ജനങ്ങളുടെ നടുവിലു് തെരുവുനാടകങ്ങളു് കളിച്ചുതന്നെയാണു് ഇവരെല്ലാം നേതാക്ക൯മാരായതും അധികാരസ്ഥാനങ്ങളിലേക്കു് വള൪ന്നതും. എന്നിട്ടിവ൪ പണത്തിനുവേണു്ടി ഇപ്പോളു് പുതിയൊരു നാടകം കളിക്കുന്നു. ഇവരെത്തന്നെ കഥാപാത്രങ്ങളാക്കി ഈക്കഥതന്നെ അടിസ്ഥാനമാക്കി ഇതേ സു്ത്രീകളും കുഞ്ഞുങ്ങളും പുരുഷ൯മാരുംതന്നെ ഇതേ ഗ്രാമവീഥികളിലു് പുതിയൊരു തെരുവുനാടകം കളിക്കുന്നതിനുമുമ്പു് ഈ ഗവണു്മെ൯റ്റു് ഈ കോഴ-വെട്ടിപ്പു് നാടകം അവസാനിപ്പിച്ചാലു് നന്നു്.

Written on 05 December 2018

Written in reply to comments on this article when republished:

Has to agree with the view that waste should be processed at the source and that mankind should limit producing waste. Not all waste can be processed at the source, for example this biomedical waste generated in hospitals the processing or at least the neutralizing of which needs special equipment which not all hospitals can afford. And hence collecting them quickly in special containers like the Indian Medical Association’s Doctors Go Eco-Friendly Project- IMAGE- does, removing them to a least-ecologically damaging spot and disposing of it there. Here the question is if that biomedical waste can be transported to, accumulated at, and disposed of in a delicately-balanced ecosystem like the one mentioned. Whether Marxist or not, any democratic government sworn-in in the name of people has to address and answer this question. It is not the IMAGE’s collection methods that are in question but its selection of disposal sites. If the processing and disposal of hospital generated- biomedical wastes are not that harmful as they and the government claim, then why not they process them in cities and towns itself, instead of carrying them hundreds of miles?
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J