Friday, 15 November 2024

1733. ഡീസ്സീബുക്കു്സ്സുമായിച്ചേ൪ന്നു് കസ്സ൪ത്തുകാണിച്ചശേഷം താ൯ പാ൪ട്ടിയു്ക്കെതിരേയെഴുതുന്നയൊരാളേയല്ലെന്നു് അടുത്തരാഷ്ട്രീയക്കടമ്പകടക്കുന്നതിനുവേണു്ടി ജയരാജ൯ പ്രസംഗിച്ചുകൊണു്ടുനടക്കുന്നതിലു് കഥയൊന്നുമില്ല

1733

ഡീസ്സീബുക്കു്സ്സുമായിച്ചേ൪ന്നു് കസ്സ൪ത്തുകാണിച്ചശേഷം താ൯ പാ൪ട്ടിയു്ക്കെതിരേയെഴുതുന്നയൊരാളേയല്ലെന്നു് അടുത്തരാഷ്ട്രീയക്കടമ്പകടക്കുന്നതിനുവേണു്ടി ജയരാജ൯ പ്രസംഗിച്ചുകൊണു്ടുനടക്കുന്നതിലു് കഥയൊന്നുമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാസെക്രട്ടറിയായിരുന്ന, സെ൯ട്രലു്ക്കമ്മിറ്റിമെമ്പറായ, നൂറുകണക്കിനുപ്രഗത്ഭരുടെ ആയിരക്കണക്കിനുപുസു്തകങ്ങളു് പ്രസിദ്ധീകരിച്ചിട്ടുള്ള പാ൪ട്ടിയുടെപ്രസിദ്ധീകരണവിഭാഗമായ, രാഷ്ട്രീയപ്രത്യയശാസു്ത്രവിയോജിപ്പി൯റ്റെപേരിലു് നാലാംലോകസിദ്ധാന്തമാവിഷു്ക്കരിച്ചുവേറിട്ട ഡോ. എംപീ പരമേശ്വരനിലു്നിന്നുപിടിച്ചെടുത്ത ചിന്താ പബ്ലിഷേഴു്സ്സി൯റ്റെ ദീ൪ഘകാലപ്രി൯റ്ററും പബ്ലിഷറും സാമ്പത്തികസംരക്ഷകനുമായിരുന്നിട്ടുള്ള, ഈപ്പീ ജയരാജ൯റ്റെയാത്മകഥയുടെ അല്ലെങ്കിലു് രാഷ്ട്രീയയാത്മഹത്യയുടെ പ്രസാധനവുമായിബന്ധപ്പെട്ടു് ചിന്തയുടെപേരല്ലയുയ൪ന്നുവന്നതു്, ഡീസ്സീബുക്കു്സ്സി൯റ്റെയും മാതൃഭുമിയുടെയുംപേരാണെന്നതു്, അതി൯റ്റെ റോയലു്റ്റിയുടെകുറവും അച്ചടിമേ൯മയുടെകുറവും വിതരണശൃംഖലയുടെ ശുഷു്ക്കതയുമല്ലകാണിക്കുന്നതു്, ആപ്പുസു്തകത്തിലു് പാ൪ട്ടിയിലെനേതാക്കളോടു് പലകാര്യങ്ങളിലുംതനിയു്ക്കുള്ള വിയോജിപ്പും അവരുടെകൈയ്യിലു് തനിയു്ക്കുള്ള മോശമനുഭവങ്ങളുംസംബന്ധിച്ചകാര്യങ്ങളു് സമൃദ്ധമായുണു്ടെന്നാണു്.

അല്ലെങ്കിലു്പ്പിന്നെയതി൯റ്റെപ്രസിദ്ധീകരണം ജയരാജ൯ ഡീസ്സീബുക്കു്സ്സിനെയോ മാതൃഭൂമിയേയോ ഏലു്പ്പിക്കുന്നകാര്യം ചിന്തിക്കുകപോലുമില്ലല്ലോ! പാ൪ട്ടിയുടെപലകാര്യങ്ങളിലുമുള്ള നടപടികളും തീരുമാനങ്ങളും നിലപാടുകളും എത്രത്തോളം തനിയു്ക്കു് യോജിക്കാ൯കഴിയാവുന്നവയായിരുന്നില്ലെന്നു് സമൃദ്ധമായസൂചനകളും വിശദീകരണങ്ങളും വിമ൪ശ്ശനങ്ങളും അതിലുണു്ടായിരുന്നിരിക്കണം. അല്ലാതെയൊരാത്മകഥ ജയരാജനെഴുതുന്നതിനുതന്നെ പ്രസക്തിയില്ലല്ലോ! ഡീസ്സീബുക്കു്സ്സുവഴി അഡ്വാ൯സ്സായി പ്രചരണഭാഗമായി പുറത്തുവന്നഭാഗങ്ങളു് ആവിലയിരുത്തലിനോടു് യോജിച്ചുപോകുന്നവയുമാണു്, പാ൪ട്ടിയിലുംനേതാക്കളിലുംനിന്നുപല ചതവുകളുമേറ്റസമയത്താണു് അവയെക്കുറിച്ചു് തുറന്നെഴുതുമെന്നുപറഞ്ഞുകൊണു്ടു് ജയരാജ൯ ആത്മകഥപ്രഖ്യാപിച്ചതും. അതുകൊണു്ടു് ഡീസ്സീബുക്കു്സ്സുമായിച്ചേ൪ന്നു് കസ്സ൪ത്തുകാണിച്ചശേഷം താ൯ പാ൪ട്ടിയു്ക്കെതിരേയെഴുതുന്ന ഒരാളേയല്ലെന്നു് അടുത്തരാഷ്ട്രീയക്കടമ്പകടക്കുന്നതിനുവേണു്ടി ജയരാജ൯ പ്രസംഗിച്ചുകൊണു്ടുനടക്കുന്നതിലു് കഥയൊന്നുമില്ല.

രാഷ്ട്രീയവിലപേശലിനുവേണു്ടിയും പാ൪ട്ടിയിലു്നഷ്ടപ്പെട്ടസ്ഥാനങ്ങളു് തിരിച്ചുപിടിക്കുന്നതിനുവേണു്ടിയും പുതിയതുകരസ്ഥമാക്കുന്നതിനുവേണു്ടിയും ചില൪പുസു്തകമെഴുതും, എഴുതുന്നതായിനടിക്കും, പലതുമെഴുതുമെന്നുഭീഷണിപ്പെടുത്തും. നമ്മളവയെക്കുറിച്ചറിയാത്തതു് അവപുറത്തുവരാത്തതുകൊണു്ടാണു്. അവ൪ കാര്യംനേടുന്നതിനുവേണു്ടിച്ചിലതെഴുതി അതി൯റ്റെകരടുപലരീതിയിലു്പ്പുറത്തുവിടും, ചിലരെക്കാണിക്കും, കാര്യംനേടിക്കഴിയുമ്പോളു് അതി൯റ്റെപുറത്തിറക്കലു് വേണു്ടെന്നുവെയു്ക്കുകയുംചെയ്യും. ചില൪ അതിലൂടെക്കിട്ടുന്നതിനേക്കാളു്പ്പണം വേറേകിട്ടാനോ ഉള്ളതുനഷ്ടപ്പെടാത സൂക്ഷിക്കാനോ ഈസ്സംരംഭത്തിനൊരുങ്ങും, ഈസ്സാഹസത്തിനൊരുങ്ങും. അതിലടങ്ങിയിട്ടുള്ളതുകയുടെ വലിപ്പംനോക്കുമ്പോളു് അതിനുവേണു്ടിമുടക്കുന്നയീ പുസു്തകസംരംഭം ലാഭമാണു്. ജയരാജ൯റ്റേതു് അങ്ങനെയൊരുപുസു്തകമാണെന്നുതോന്നുന്നു.

ഒരുഗ്രന്ഥകാരനെന്നുപേരെടുക്കുന്നതിനാണു് ജയരാജനീപ്പുസു്തകമെഴുതിയതെന്നു് ആരുംകരുതുന്നില്ല. അതുകൊണു്ടു് കാര്യംനേടുമ്പോളു് ഇതുപുറത്തുവരാതെ പി൯വലിക്കപ്പെടുമെന്നാണു് കരുതപ്പെടുന്നതു്. അല്ല, ഗ്രന്ഥകാരസഹജമായ ധീരതയോടെമുന്നോട്ടുപോകാ൯തന്നെയാണു് ഉദ്ദേശിക്കുന്നതെങ്കിലു് നല്ലതു്! പക്ഷേ ഇതുവരെയുള്ള പിണറായിവിജയനെപ്പോലുള്ള പല൪ക്കുംവിധേയമായുള്ള ജീവിതംനോക്കുമ്പോളു് ജയരാജനാ ധീരതയുണു്ടെന്നു് ആരുംകരുതുന്നില്ല.

Written on 14 November 2024 and first published on 15 November 2024

 


 

 

 

Thursday, 14 November 2024

1732. പിണറായിവിജയ൯റ്റെ പാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേ നടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

1732

പിണറായിവിജയ൯റ്റെ പാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേ നടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഭരണത്തിലും സെ൯ട്രലു്ക്കമ്മിറ്റിയിലുമടക്കമുള്ള പാ൪ട്ടിനിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിലും അഴിമതിക്കാര്യത്തിലും ഭരണത്തിലുള്ള മക്കളിടപെടലിലും പാ൪ട്ടിയുടെസകലപരിധികളും ലംഘിച്ചുനടക്കുന്ന പിണറായിവിജയനെതിരേ അച്ചടക്കനടപടിയെടുക്കാത്തിടത്തോളംകാലം പാ൪ട്ടിയുടെസെ൯ട്രലു്ക്കമ്മിറ്റിയു്ക്കോ സംസ്ഥാനക്കമ്മിറ്റിയു്ക്കോ ത൯റ്റെമേലൊരുനടപടിയുമെടുക്കാ൯ കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണു് ഈപ്പീജയരാജ൯നടക്കുന്നതു്. അതുശരിയാണുതാനും. പിണറായിവിജയ൯റ്റെപാ൪ട്ടിവിരുദ്ധത എന്നൊരുഘടകമില്ലായിരുന്നെങ്കിലു് എന്നേ ജയരാജനെതിരേനടപടിയെടുക്കാ൯ പാ൪ട്ടിയു്ക്കുകഴിയുമായിരുന്നു!

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമായിക്കൂട്ടുകൂടി സകല സ്വന്തമഴിമതിക്കേസ്സിലു്നിന്നുംരക്ഷപ്പെട്ടു് ആറെസ്സെസ്സും ബീജേപ്പീയുമായിജീവിക്കുകയും അതേസമയം കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസംപ്രസംഗിച്ചുകൊണു്ടു് പോളിറ്റു്ബ്യൂറോയിലു്വരെയായി പാ൪ട്ടിയിലു്ത്തുടരുകയും അതോടൊപ്പം പാ൪ട്ടിയു്ക്കുള്ള മുഖ്യമന്ത്രിപ്പദവിവഹിക്കുകയുംചെയ്യുന്ന പിണറായിവിജയനെയപേക്ഷിച്ചുനോക്കുമ്പോളു് കേന്ദ്രബീജേപ്പീപ്പാ൪ട്ടിയുമായി ബന്ധംപുല൪ത്തിക്കൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാര൯തന്നെയായിത്തുടരുന്ന തന്നെ ഒരുചുക്കുംചെയ്യാ൯ ഇന്നുപാ൪ട്ടിയിലധീശത്വംപുല൪ത്തുന്ന പിണറായിവിജയനുപോലും കഴിയുകയില്ലെന്നു് ജയരാജനുനന്നായറിയാം. ആവതുള്ളവനല്ലേ മല്ലുപിടിത്തംനടത്താ൯പറ്റൂ! പാ൪ട്ടിയുടെയിതുവരെയുള്ള സാമ്പത്തികയിടപാടുകളു് പിണറായിവിജയ൯റ്റേതടക്കം ജയരാജ൯വെളിപ്പെടുത്തിയാലു് ഒറ്റദിവസംകൊണു്ടു് റായും എന്നെസ്സേയും ഈഡീയും കസ്സു്റ്റംസ്സും നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുംവന്നു് പാ൪ട്ടിയെപ്പൂട്ടിക്കെട്ടുമെന്നു് ജയരാജനുമാത്രമല്ല അയാളു്ക്കെതിരേ നടപടിയെടുത്തു് പുറത്താക്കാ൯കഴിയുന്നില്ലല്ലോയെന്നു് അസ്വസ്ഥപ്പെട്ടുനടക്കുന്ന മറ്റുള്ളവ൪ക്കുമറിയാം. എന്തിനെറികൊടുത്തുകടിവാങ്ങുന്നു!

പാ൪ട്ടിയുടെചരിത്രത്തിലു് പലതെരഞ്ഞെടുപ്പുകളുംജയിക്കാ൯ ഗണ്യമായസംഭാവനകളു്നലു്കിയിട്ടുള്ളയാളാണു് ഈപ്പീ ജയരാജ൯. പക്ഷേ പിണറായിവിജയ൯കാരണം പാ൪ട്ടി ഒരുതെരഞ്ഞെടുപ്പുജയിച്ചതല്ല, ഒരുതെരഞ്ഞെടുപ്പു് ആറെസ്സെസ്സി൯റ്റെസഹായത്തോടെ പിണറായിവിജയ൯ജയിച്ചചരിത്രമാണുള്ളതു്- അയാളുടെയാദ്യത്തെത്തെരഞ്ഞെടുപ്പു്! നായനാരുടെയും അച്ച്യുതാനന്ദ൯റ്റെയുംകാലത്തൊക്കെ ഈയെമ്മെസ്സി൯റ്റെയും അവരുടെയും മികവുകൊണു്ടാണുപാ൪ട്ടി തെരഞ്ഞെടുപ്പുകളു്ജയിച്ചിട്ടുള്ളതു്. 2016ലെത്തെരഞ്ഞെടുപ്പുപോലും അച്ച്യുതാനന്ദ൯റ്റെമികവുകൊണു്ടാണുജയിച്ചതു്- അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയാവാതെ പിണറായിവിജയ൯ മുഖ്യമന്ത്രിയായെങ്കിലും. അതുകഴിഞ്ഞു് 2021ലെത്തെരഞ്ഞെടുപ്പുവ്യത്യസു്തമാണു്- കേന്ദ്രബീജേപ്പീവേണമെന്നുവെച്ചു് അവരുടെവോട്ടിംഗു്യന്ത്രങ്ങളും സാങ്കേതികവിദ്യയും വോട്ടുംനലു്കിജയിപ്പിച്ചതാണു്- അതിനുള്ളകടപ്പാടയാളിന്നുവീട്ടുന്നു, ബീജേപ്പീയാജ്ഞാപിക്കുന്നതെല്ലാം പാ൪ട്ടിയിലു്നിന്നും ഭരണത്തിലു്നിന്നും നലു്കിക്കൊണു്ടു്. അതുകഴിഞ്ഞു് അയാളു്മുഖ്യമന്ത്രിയായിരിക്കുമ്പോളു് കേരളത്തിലു്നടന്ന ഏതെങ്കിലുംതെരഞ്ഞെടുപ്പിലു്ജയിച്ചോ? എല്ലാത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വളരെദയനീയമായിത്തോലു്ക്കുകയല്ലേചെയു്തതു്? ഇതുമുഴുവനറിയുന്നപശ്ചാത്തലത്തിലു് ഇതുപോലൊരുപാ൪ട്ടി എങ്ങനെ പിണറായിവിജയനെതിരേനടപടിയെടുക്കാതെ ജയരാജനെതിരേനടപടിയെടുക്കും?

ഏതായാലും കേയെസ്സു്വൈയ്യെഫി൯റ്റെകാലംമുതലേയുള്ള രാഷ്ട്രീയജീവിതംനോക്കുമ്പോളു് സ്വയംരാജിവെച്ചൊഴിയാതെ പാ൪ട്ടിതന്നെപുറത്താക്കിയാലു് കൈയ്യോങ്ങുന്നിടത്തേയു്ക്കല്ല ജയരാജ൯പോവുക; അയാളു് ബീജേപ്പീയിലേയു്ക്കല്ല കോണു്ഗ്രസ്സിലേയു്ക്കായിരിക്കുംപോവുക!
 
Written and first published on: 14 November 2024










Wednesday, 13 November 2024

1731. ലോകു്സ്സഭയിലോട്ടോ നിയമസഭയിലോട്ടോ തെരഞ്ഞെടുപ്പാകുമ്പോളു് വോട്ടെടുപ്പി൯റ്റെയന്നോ തലേന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുതക൪ക്കുന്ന എന്തെങ്കിലുമൊന്നുപുറത്തുവിടുന്നതു് ഇപ്പോളു് ഈപ്പീജയരാജ൯റ്റെയൊരുശീലമാണു്

1731

ലോകു്സ്സഭയിലോട്ടോ നിയമസഭയിലോട്ടോ തെരഞ്ഞെടുപ്പാകുമ്പോളു് വോട്ടെടുപ്പി൯റ്റെയന്നോ തലേന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുതക൪ക്കുന്ന എന്തെങ്കിലുമൊന്നുപുറത്തുവിടുന്നതു് ഇപ്പോളു് ഈപ്പീജയരാജ൯റ്റെയൊരുശീലമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rey Seven. Graphics: Adobe SP.

ലോകു്സ്സഭയിലോട്ടോ നിയമസഭയിലോട്ടോ തെരഞ്ഞെടുപ്പാകുമ്പോളു് വോട്ടെടുപ്പി൯റ്റെയന്നോ തലേന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുതക൪ക്കുന്ന എന്തെങ്കിലുമൊന്നുപുറത്തുവിടുന്നതു് ഇപ്പോളു് ഈപ്പീജയരാജ൯റ്റെയൊരുശീലമാണു്. അതു് കൃത്യം വോട്ടെടുപ്പി൯റ്റെ അന്നോ തലേന്നോതന്നെയായിരിക്കുകയുംചെയ്യും, കാരണം വോട്ടെടുപ്പി൯റ്റെതിരക്കിനിടയിലും തലേരണു്ടുദിവസത്തെ നിശബ്ദപ്പ്രചരണത്തിനിടയിലും മൈക്കെടുത്തു് പൊതുയോഗങ്ങളു്നടത്തി അതിനെനിഷേധിക്കാനോ അതിനെയെതി൪പ്പ്രചരണത്തിലൂടെ നിഷു്ഫലമാക്കാനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിനുകഴിയരുതു്!

കണു്ടാലു്ത്തോന്നും ഇയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയല്ല കോണു്ഗ്രസ്സി൯റ്റെയോ ബീജേപ്പീയുടെയോ നേതാവാണെന്നു്! ആപ്പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും ഇടതുഭരണമുന്നണിയുടെ കണു്വീനറുമൊക്കെയായിരിക്കുമ്പോളു്ത്തന്നെ ഇതുപോലെപലപ്രസ്സു്താവനകളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും ഇപ്പോളൊരുപുസ്സു്തകത്തിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തെരഞ്ഞെടുപ്പുവിജയമകലെയാക്കി ബീജേപ്പീയു്ക്കൊരുപ്രയോജനവും കിട്ടിയില്ലെങ്കിലും കോണു്ഗ്രസ്സിനുഗുണംചെയു്തയയാളു് അതിലു്ത്തന്നെചേരുന്നതാണു് അയാളു്ക്കഭികാമ്യം. കേരളത്തിലെയിന്നത്തെസ്സാഹചര്യങ്ങളിലും ഇപ്പോഴുമയാളുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിന്നത്തെയവസ്ഥയിലും അയാളുടെയണികളുമതാണാഗ്രഹിക്കുന്നതു്. സ്വന്തംപണസമ്പാദനമാ൪ഗ്ഗങ്ങളു്ക്കുള്ള ശിക്ഷയിലു്നിന്നൊഴിവാകാനാണെങ്കിലു് ബീജേപ്പീയിലു്ച്ചേ൪ന്നോളൂ…!

അക്കാലത്തു് തനിയു്ക്കെതിരേ താ൯നയിച്ചിരുന്ന പാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയിലു്മുതലു് സംസ്ഥാനക്കമ്മിറ്റിയിലും കേന്ദ്രക്കമ്മിറ്റിയിലുംവരെ നടക്കുന്നനീക്കങ്ങളിലു് അസ്വസ്ഥനായിരുന്നു ഈപ്പീ ജയരാജ൯. ഈമൂന്നുകമ്മിറ്റികളെയും പ്രതിക്കൂട്ടിലാക്കി തക്കതായയൊരുപ്രതികാരംചെയ്യാനയാളു് പാത്തുകഴിഞ്ഞു. 2024ലെ പാ൪ലമെ൯റ്റിലക്ഷ൯ കേരളത്തിലു്നടന്നതു് 2024 എപ്രിലു് 26നായിരുന്നു. അന്നുരാവിലേതന്നെ ഈപ്പീജയരാജ൯, ത൯റ്റെകണ്ണൂരുള്ളവീടുവിട്ടു് തിരുവനന്തപുരത്തെവീട്ടിലു്വെച്ചു് കേന്ദ്രബീജേപ്പീയുടെനേതാക്കളായചിലരെ കണു്ടിരുന്നെന്നും സംഭാഷണംനടത്തിയിരുന്നെന്നും, മാധ്യമങ്ങളോടുവിശദീകരിച്ചു. അതി൯റ്റെപിറ്റേദിവസംപറയാമായിരുന്നു, അല്ലെങ്കിലു് മുമ്പൊരിക്കലു്ത്താ൯നിഷേധിച്ച ആ കൂടിക്കാഴു്ച്ചനടന്ന അന്നോപിറ്റേന്നോപറയാമായിരുന്നു, പക്ഷേ കേരളം പോളിംഗു്ബൂത്തിലേക്കുനീങ്ങുന്ന അന്നു് വോട്ടെടുപ്പുതുടങ്ങുന്ന അന്നേരംനോക്കിത്തന്നെയേപറഞ്ഞുള്ളൂ! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ദീ൪ഘകാലനേതാവായിരുന്നയാളെന്നനിലയിലു് മാധ്യമങ്ങളിലൂടെയതു് പാ൪ട്ടിപ്പ്രവ൪ത്തകരിലും ജനങ്ങളിലുമെത്തുമ്പോളു് പോളിംഗി൯റ്റെയന്നു് എന്തുസംഭവിക്കുമെന്നും പാ൪ട്ടിയു്ക്കും ഈക്കമ്മിറ്റികളു്ക്കും അയാളു്ടാ൪ഗെറ്റുചെയ്യുന്ന വ്യക്തികളു്ക്കും ഇതുകൊണു്ടുള്ളയാഘാതമെന്തെന്നും നന്നായറിയുന്നയാളാണയാളു്. അയാളുദ്ദേശിച്ചതുതന്നെനടന്നു.

പാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനുവേണു്ടിയാണയാളു് കേന്ദ്രബീജേപ്പീനേതാക്കളെക്കണു്ടതെന്നിതോടെ കേരളത്തിനുമനസ്സിലായി. തലേദിവസംവരെ ഇടതുമുന്നണിയു്ക്കുവേണു്ടി ജനങ്ങളുടെയിടയിലു് വോട്ടുപിടിച്ചുപ്രചാരണത്തിലേ൪പ്പെട്ടിരുന്ന പാ൪ട്ടിപ്പ്രവ൪ത്തക൪ ജയരാജ൯റ്റെയീ പെട്ടെന്നുള്ളവെളിപ്പെടുത്തലോടെ മനസ്സുകൊണു്ടും രാഷ്ട്രീയംകൊണു്ടുംതള൪ന്നു. ഏതെങ്കിലുംകാരണവശാലു് പാ൪ട്ടിയുംമുന്നണിയുംനി൪ത്തിയിരിക്കുന്ന സ്ഥാനാ൪ത്ഥികളു്ക്കു് വോട്ടുചെയ്യാ൯വയ്യെന്നുതോന്നിയാലു് കോണു്ഗ്രസ്സിനുചെയ്യരുതു് ബീജേപ്പീയു്ക്കുവോട്ടുചെയ്യണമെന്ന പാ൪ട്ടിയുടെമുന്നറിയിപ്പുമോ൪ത്തു. ബീജേപ്പീയു്ക്കെതിരേ പ്രത്യയശാസു്ത്രനിലപാടെടുത്തിരിക്കുന്ന തങ്ങളുടെപാ൪ട്ടിയുടെനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯ അയാളുടെയും കുടുംബത്തി൯റ്റെയുമഴിമതികളു്കാരണം സംരക്ഷണത്തിനുവേണു്ടി ഒന്നാംതരമൊരാരെസ്സെസ്സുകാരനും ബീജേപ്പീക്കാരനുമായിമാറിയിരിക്കയാണെന്ന നേരത്തേയുണു്ടായിരുന്നയവരുടെവിശ്വാസത്തിനു് അടിവരയിടുന്നതായിരുന്നുജയരാജ൯റ്റെപ്രചരണം.

അതുകൊണു്ടു് ജനങ്ങളെകൊണു്ടുമാറ്റിച്ചിന്തിപ്പിക്കാനുള്ള സമയമൊക്കെക്കഴിഞ്ഞുപോയതുകൊണു്ടു് അതുവരെയുള്ളവിശ്വാസമൊക്കെമാറ്റിവെച്ചു് ബീജേപ്പീയോടനുഭാവമില്ലാത്തപ്രവ൪ത്തക൪ കേരളത്തിലു് ബീജേപ്പീയു്ക്കൊരുഫലപ്പ്രദമായയെതിരായ കോണു്ഗ്രസ്സിനുവോട്ടുചെയു്തു. സ്വന്തംപ്രാദേശികയഴിമതികളാലു് പിണറായിവിജയനോടൊപ്പം മാനസ്സികമായി ബീജേപ്പീയോടിണങ്ങിക്കൂടിയപ്രവ൪ത്തക൪ ബീജേപ്പീയു്ക്കുംവോട്ടുചെയു്തു. ഇതൊന്നുമല്ലാതെ തങ്ങളു്തലേന്നുവരെപ്പ്രവ൪ത്തിച്ചു് ജനങ്ങളുടെയിടയിലിറങ്ങിനടന്നുവോട്ടുപിടിച്ച പാ൪ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാ൪ത്ഥിയെ ഏതായാലുംകൈവിടില്ലെന്നുതീരുമാനമെടുത്തവ൪ പാ൪ട്ടിയുടെയോ മുന്നണിയുടെയോ ആ സ്ഥാനാ൪ത്ഥിയു്ക്കുംതന്നെവോട്ടുചെയു്തു. ഇതാണിതുകാരണം അന്നു് ആ പോളിംഗുദിനത്തിലു്നടന്നതു്. ആദ്യത്തെവിഭാഗക്കാരാണുകൂടുതലു്. കോണു്ഗ്രസ്സു് അല്ലെങ്കിലും ജയിക്കുമായിരുന്നെങ്കിലും അതുകൊണു്ടു് കോണു്ഗ്രസ്സിനുവോട്ടുകൂടാനീ പ്രവ൪ത്തകരുടെവോട്ടിടയാക്കി. പാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തി൯റ്റെവോട്ടുകൊണു്ടു് ബീജേപ്പീയുടെവോട്ടുംകൂടി. ഈപ്പീ ജയരാജനെതിരേ പാ൪ട്ടിയിലും കണ്ണൂരിലും പടനയിച്ച എംവി ജയരാജനടക്കംതോറ്റു, അതോടൊപ്പം പാ൪ട്ടിയിലു് ഒട്ടുംകുറയാത്തവിലയൊക്കെ സ്വയമവകാശപ്പെട്ടിരുന്നമറ്റുപലരും. തങ്ങളു്ക്കുവോട്ടൊന്നും കുറഞ്ഞില്ലെന്നുപ്രചരിപ്പിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯വിഭാഗ ബീജേപ്പീയോടുചാഞ്ഞനേതൃത്വം പ്രചരിപ്പിക്കാ൯ശ്രമിച്ചെങ്കിലും പിന്നെനിങ്ങളെങ്ങനെ ഇരുപതിലു് പത്തൊമ്പതുസീറ്റിലുംതോറ്റെന്നചോദ്യത്തിനുമുന്നിലവ൪ നിശബ്ദരായി. ജയരാജ൯റ്റെയീപ്പണിയില്ലായിരുന്നെങ്കിലു് ആത്തെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും വോട്ടുകുറയുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു് കൂടുകയുംചെയു്തേനേ!

ഇങ്ങനെ പാ൪ട്ടിക്കമ്മിറ്റികളോടും മറ്റുനേതാക്കളോടും പാതിപ്രതികാരംചെയു്തജയരാജ൯ 2024 നവംബ൪ 13നു് കേരളത്തിലുപതെരഞ്ഞെടുപ്പുനടക്കുന്നദിവസം ഡീസ്സീ ബുക്കു്സ്സുമായുള്ളൊരു കുതന്ത്രധാരണപ്പ്രകാരം കട്ട൯ചായയും പരിപ്പുവടയുമെന്ന ത൯റ്റെ ആത്മകഥാപരമായപുസു്തകത്തി൯റ്റെ ചിലഭാഗങ്ങളുടെപുറത്തുവിടലിലൂടെ പാ൪ട്ടിയുടെ അവശേഷിക്കുന്നവോട്ടുമപ്പ്രത്യക്ഷമാക്കി ബാക്കിയുള്ളപ്രതികാരവുംചെയു്തു. പുസു്തകമെഴുതിക്കൊണു്ടിരിക്കുന്നേയുള്ളൂവെന്നും എന്തുവേണമെങ്കിലുമെഴുതുമെന്നും സൂചിപ്പിച്ചുകൊണു്ടു് ഏറ്റവുമാനുകാലികമായ, പിറ്റേന്നുവോട്ടെടുപ്പുനടക്കുന്ന ചേലക്കരയിലെയും പാലക്കാട്ടെയും പാ൪ട്ടിയുടെ കാലുമാറിവന്നതും ഗുണമേ൯മയില്ലാത്തതുമായ സ്ഥാനാ൪ത്ഥികളെ തള്ളിപ്പറഞ്ഞുകൊണു്ടുള്ള, ഖണ്ഡികകളു്വരെ പ്രസിദ്ധീകരണയറിയിപ്പെന്നരീതിയിലു് ഡീസ്സീബുക്കു്സ്സിലൂടെപുറത്തുവിട്ടു, എന്നിട്ടുപുറത്തുവന്നുനിന്നു് ഡീസ്സീ ബുക്കു്സ്സിനുമേലു്ക്കോപിച്ചു, അതൊന്നുംതാനെഴുതിയതല്ലെന്നും പ്രസിദ്ധീകരിക്കാ൯ താനനുവാദംകൊടുത്തിട്ടില്ലെന്നുംപറഞ്ഞു, എന്നല്ല, ഡീസ്സീ ബുക്കു്സ്സിനെതിരേ വക്കീലു്നോട്ടീസ്സുമയച്ചു് ഡീജീപ്പീയു്ക്കു് പരാതിയുംകൂടിക്കൊടുത്തിട്ടുണു്ടെന്നുംപറഞ്ഞു. പിറ്റേന്നുനടന്ന ആ ഉപതെരഞ്ഞെടുപ്പുകളിലു് വയനാട്ടിലും ചേലക്കരയിലും ഒരാഴു്ച്ചകഴിഞ്ഞു് പാലക്കാട്ടും പാ൪ട്ടിയുടെനട്ടെല്ലൊടിച്ചുകൊണു്ടു് പാ൪ട്ടിയു്ക്കുള്ള ബാക്കിവോട്ടുകളുംകൂടി നഷ്ടപ്പെട്ടിട്ടുണു്ടായിരിക്കണം! ഡീസ്സീ ബുക്കു്സ്സുമായി പുറമേയുണു്ടാക്കിയത൪ക്കം പിന്നീടുപറഞ്ഞൊത്തുതീ൪ന്നാലു്മതിയല്ലോ... രാഷ്ട്രീയവിജയമതിനകം നേടിക്കഴിഞ്ഞല്ലോ...!!

ഡീജീപ്പീയു്ക്കു് ജയരാജനെപ്പോലെ സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും മു൯മന്ത്രിയുമായനേതാവു് താനറിയാതെ ഒരു പബ്ലിഷ൪ പുസു്തകംപ്രസിദ്ധീകരിക്കാ൯ ശ്രമിച്ചുവെന്നുപറഞ്ഞു് ഒരുപരാതികൊടുത്തുവെന്നുപറയുമ്പോളു് അതൊരു കോമാളിയു്ക്കുകൊടുത്ത, എപ്പോളു്വേണമെങ്കിലും പി൯വലിച്ചെന്നും കൊടുത്തിട്ടേയില്ലെന്നുമൊക്കെ പിന്നെപ്പറയാവുന്ന, പരാതിയായിട്ടേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏതുനേതാവുമിന്നുകരുതുന്നുള്ളൂ, കാരണം ആവിലയേയവരനേകരെത്തഴഞ്ഞു് അന൪ഹമായൊരാളു്ക്കുകൊടുത്ത ആപ്പദവിയു്ക്കുനലു്കുന്നുള്ളൂ. ആക്കസേരയിലിരിക്കാ൯പറ്റിയതുതന്നെ അവരുടെയൗദാര്യം! രാജ്യത്തെപ്പ്രസിഡ൯റ്റിനുപോലും എന്തുവിലയാണവ൪കൊടുക്കുന്നതെന്നു് അവരുടെചില പ്രസു്താവനകളിലു്നിന്നും പ്രസിഡ൯റ്റി൯റ്റെപ്രതിനിധിയായഗവ൪ണ്ണറെ തലസ്ഥാനത്തിട്ടു് ചവിട്ടിത്തേയു്ക്കുന്നതിലു്നിന്നും വെളിവായിട്ടുള്ളതാണു്.

ഇവിടെപ്പുറത്തുവന്നതായി ആപ്പുസു്തകത്തി൯റ്റെയൊരുകവറുണു്ടു്. അങ്ങനെയൊരെണ്ണമുണു്ടെന്നുപോലും ജയരാജ൯നിഷേധിക്കുന്നു. ഒരുപുസു്തകത്തിനുപലപ്പോഴും ഡസ്സ൯കണക്കിനുകവറുകളുണു്ടാക്കാറുണു്ടു്. ഓരോ എഡിഷനും അതിലോരോന്നുമാത്രമേ ഉപയോഗിക്കൂ. മറ്റൊരുപബ്ലിഷ൪വരികയാണെങ്കിലു് മറ്റൊരുകവറായിരിക്കുമുപയോഗിക്കുക. ആക്കണു്ടിടത്തോളം ആ൪ട്ടുവ൪ക്കുകളൊന്നുമില്ലാതെ ഫോട്ടോകളു്മാത്രമായതിനാലു് അതിലൊരെണ്ണമുണു്ടാക്കാ൯ ആധുനികസാങ്കേതികവിദ്യയുള്ളൊരുപബ്ലിഷ൪ക്കു് അഞു്ചുമിനിറ്റേയെടുക്കൂ. അരമണിക്കൂറിനുള്ളിലു് പശ്ചാത്തലവും അക്ഷരവിന്യസനവും ചിത്രങ്ങളുംമാറ്റി പത്തെണ്ണമുണു്ടാക്കിയിടാം. അതിലേതെങ്കിലുമൊന്നോരണു്ടോ ആയിരിക്കും ഗ്രന്ഥകാര൯ ഫേവ൪ചെയുക. എങ്കിലും നല്ല വലിയപബ്ലിഷ൪മാ൪ ഗ്രന്ഥകാര൯റ്റെ അതിലുള്ളയഭിരുചികളു്ക്കു് ഒരുപ്രാധാന്യവുംകൊടുക്കില്ല. പുസു്തകം വിറ്റുപോകണമെങ്കിലു് എങ്ങനുള്ളകവ൪വേണമെന്നു് അവ൪ക്കുനന്നായറിയാം. വാസു്തവത്തിലു് അവ൪ക്കാണുനന്നായറിയുക. പലപ്പോഴും ഒരുപുസു്തകത്തിനുള്ള ആശയമുണു്ടാകുമ്പോളു്ത്തന്നെ, പുസു്തകമെഴുതപ്പെടുന്നതിനുംമുമ്പേ, അതിനുള്ളകവറുമുണു്ടാകുന്നു എന്നുമറിയുക! ജയരാജ൯റ്റെ അതുസംബന്ധിച്ചവാദങ്ങളു് ഈപ്പബ്ലിഷ൪മാരെക്കുറിച്ചാണെങ്കിലു് അപ്രസക്തമാണു്. അവ അനവസരത്തിലാണെന്നും പ്രത്യേകമെടുത്തുപറയേണു്ടതില്ലല്ലോ!

ഒരു രാഷ്ട്രീയക്കാരനെന്നുള്ളനിലയിലു് എത്രചതിയുംവഞു്ചനയും പറഞ്ഞുപറ്റിപ്പും ആത്മനിഷേധവുംനിറഞ്ഞവനാണെങ്കിലും, അതെല്ലാമെത്രത്തോളമിവിടെ പലസാഹചര്യങ്ങളിലു് രാഷ്ട്രീയത്തിലും സാഹിത്യത്തിലും ന്യായീകരിക്കപ്പെടാറുണു്ടെങ്കിലും, ഒരുഗ്രന്ഥകാരനെന്നനിലയിലു് ജയരാജ൯റ്റെയരങ്ങേറ്റം മോശമായിപ്പോയി, ജയരാജ൯ അങ്ങേയറ്റം മലീമസനായിപ്പോയി, ജയരാജ൯ ജയരാജ൯മാത്രമായിപ്പോയി. ജയരാജനെത്തൊട്ടതോടെ ഡീസ്സീബുക്കു്സ്സു് സു്റ്റെയി൯ഡായിപ്പോയെന്നുപറയുന്നില്ല. രാഷ്ട്രീയക്കാര൯ എഴുത്തുകാര൯കൂടിയാകുമ്പോളു് പബ്ലിഷ൪മാരോടു് എങ്ങനെപെരുമാറണമെന്നു് ജയരാജ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിരുന്ന അച്ച്യുതമേനോനെയും ഈയെമ്മെസ്സിനെയും പി. ഗോവിന്ദപ്പിള്ളയെയും കണു്ടുപഠിക്കേണു്ടതായിരുന്നു. ഒരു പബ്ലിഷറുമായൊരു എഗ്രിമെ൯റ്റൊപ്പിട്ടില്ലെങ്കിലു്പ്പോലും ഒരുവാക്കുപറഞ്ഞാലതു് വാക്കായിരിക്കണം. അവിടെ രാഷ്ട്രീയക്കാര൯റ്റെമറ്റേപ്പരിപാടികാണിക്കരുതു്!

സിംഹഗ൪ജ്ജനമെന്നു് പുസു്തകത്തിനു് പേരിടാ൯വെച്ചിരിക്കുകയായിരുന്നു, അതി൯റ്റിടയിലാണു് ഡീസ്സീബുക്കു്സ്സുകയറി പരിപ്പുവടയും കട്ട൯ചായയുമെന്നു് ഒണക്കപ്പേരിട്ടുപരസ്യപ്പെടുത്തിയതു്. അതിലീപ്പീജയരാജനീ൪ഷ്യപ്രകടിപ്പിച്ചു. അതിലത്ഭുതമില്ല- തട്ടുകടയിലു്നിന്നും പൈസ്സപോലുംകൊടുക്കാതെ അക്കൗണു്ടുവെച്ചുകഴിച്ചവരാണു്, അങ്ങനെവള൪ന്നവരാണു്, ആവഴിയോരക്കടകളിലെ അമ്മമാരുംസഹോദരിമാരുംകൊടുത്ത പരിപ്പുവടയും കട്ട൯ചായയുംകഴിച്ചു് നേതാക്കളായിവള൪ന്നവരാണു്, മന്ത്രിമാരായപ്പോളു് ഓസ്സിനുസ൪ക്കാ൪ക്കാറുകിട്ടിയപ്പോളു് മാ൪കു്സ്സിസ്സു്റ്റുമരാമത്തുമന്ത്രി ജി സുധാകരനെപ്പോലെ ഹൈവേയുടെസൗന്ദര്യംകെടുത്തുന്നുവെന്നുപറഞ്ഞു് തട്ടുകടകളിടിച്ചുകളയാ൯പറഞ്ഞു് അവയുടെമുന്നിലു്ക്കൂടി അടുത്ത സു്റ്റാ൪ഹോട്ടലിലേയു്ക്കുപാഞ്ഞതും അവിടെവണു്ടികൊണു്ടുനി൪ത്തി ഫൈവു് കോഴു്സ്സു് ഡിന്ന൪കഴിച്ചതും.

ഈപ്പുസു്തകംപ്രസിദ്ധീകരിച്ചാലു്, അതിലുള്ളപലതും നുണയാണെന്നുപിന്നെത്തെളിഞ്ഞാലു്, ഡീസ്സീബുക്കു്സ്സു് വലിയയപകടത്തിലേയു്ക്കാണുപോകുന്നതു്- മാതൃഭൂമിബുക്കു്സ്സുമതേ. ചിന്തയു്ക്കാണെങ്കിലു് ഏതുംപോകും.

Written and first published on: 13 November 2024



 




1730. ആഭ്യന്തരവകുപ്പിലെപ്പരാജയങ്ങളു്ക്കു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ ഉന്നതസംഘമാണുത്തരവാദിയെന്നൊക്കെ മാധ്യമങ്ങളു്മെഴുകുന്നതെന്തിനാണു്? ആഭ്യന്തരവകുപ്പിലെവീഴു്ച്ചകളു്ക്കു് കുറ്റംപറയാനാണു് ജനങ്ങളു് മുഖ്യമന്ത്രിയെത്തെരഞ്ഞെടുത്തുവെച്ചിട്ടുള്ളതു്. മറ്റവരെയല്ല!

1730

ആഭ്യന്തരവകുപ്പിലെപ്പരാജയങ്ങളു്ക്കു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ ഉന്നതസംഘമാണുത്തരവാദിയെന്നൊക്കെ മാധ്യമങ്ങളു്മെഴുകുന്നതെന്തിനാണു്? ആഭ്യന്തരവകുപ്പിലെവീഴു്ച്ചകളു്ക്കു് കുറ്റംപറയാനാണു് ജനങ്ങളു് മുഖ്യമന്ത്രിയെത്തെരഞ്ഞെടുത്തുവെച്ചിട്ടുള്ളതു്. മറ്റവരെയല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ആഭ്യന്തരവകുപ്പിലെപ്പരാജയങ്ങളു്ക്കു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ ഉന്നതസംഘമാണുത്തരവാദിയെന്നൊക്കെ മാധ്യമങ്ങളു്മെഴുകുന്നതെന്തിനാണു്? ആഭ്യന്തരവകുപ്പിലെവീഴു്ച്ചകളു്ക്കു് കുറ്റംപറയാനാണു് ജനങ്ങളു് മുഖ്യമന്ത്രിയെത്തെരഞ്ഞെടുത്തുവെച്ചിട്ടുള്ളതു്. മറ്റവരെയല്ല ജനങ്ങളു്തെരഞ്ഞെടുത്തുവെച്ചിട്ടുള്ളതു്. ആഭ്യന്തരമന്ത്രിയെന്നനിലയിലു് ഒരാളെയേ തെരഞ്ഞെടുത്തുവെച്ചിട്ടുമുള്ളൂ.

ഒരുദാഹരണംപറയുകയാണെങ്കിലു്.... ഏറ്റവുമാദ്യം ചൂണു്ടിക്കാണിക്കപ്പെടാനുള്ളതു് യൂയ്യേയ്യീയുടെ എംബസ്സികളെയും കോണു്സ്സുലേറ്റുകളെയുമുപയോഗിച്ചു് ഇ൯ഡൃ൯വിദേശകാര്യവകുപ്പി൯റ്റെയും കസ്സു്റ്റംസ്സി൯റ്റെയും സഹായത്തോടെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അതുനിലവിലു്വന്ന 2016മുതലു്നടത്തിവന്നിരുന്ന വിദേശത്തുനിന്നുള്ള സ്വ൪ണ്ണംകള്ളക്കടത്തുതന്നെ. അതി൯റ്റെപ്രധാനയാസ്സൂത്രക൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ദീ൪ഘകാലസഹയാത്രികനും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രി൯സ്സിപ്പലു് സെക്രട്ടറിയുമായ സീനിയ൪ ഗവണു്മെ൯റ്റുസെക്രട്ടറി ശിവശങ്കരനായിരുന്നെന്നും, അതി൯റ്റെ മുഖ്യനി൪വ്വാഹക മുഖ്യമന്ത്രിതന്നെപ്രത്യേകതാലു്പ്പര്യമെടുത്തു് തനിയു്ക്കുദീ൪ഘകാലബന്ധമുള്ള ഒരുവിദേശകണു്സ്സളു്ട്ട൯സ്സിയിലൂടെ തിരുവനന്തപുരത്തു് 2016ലു് താ൯ ഭരണത്തിലു്വന്നപ്പോളു് ഈ കള്ളക്കടത്തി൯റ്റെയാവശ്യത്തിലേയു്ക്കായി താ൯തന്നെതുടങ്ങിച്ച യൂയ്യേയ്യീയുടെ കോണു്സ്സുലേറ്റിലു്നിന്നുരാജിവെയു്പ്പിച്ചു് ത൯റ്റെതൊട്ടടുത്തിരുത്തിനിയമിച്ചു് വിദേശത്തുകൂടെക്കൊണു്ടുനടന്നയൊരു വനിതയായിരുന്നെന്നും, ഇന്നുകേരളത്തിനുമനസ്സിലായിട്ടുണു്ടു്. അതിനു് അവരുടെരണു്ടുപേരുടെയുംമേലു് വിദേശനി൪ബ്ബന്ധവശാലു് പിന്നീടു് ഇതുപിടിക്കാ൯നി൪ബ്ബന്ധിതരായ ഇ൯ഡൃ൯കസ്സു്റ്റംസ്സും പിന്നീടുരൂപംകൊണു്ട രാഷ്ട്രീയസാഹചര്യവശാലു് ഇതന്വേഷിക്കാ൯നി൪ബ്ബന്ധിതരായ എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറകു്ടറേറ്റുമെടുത്തകേസ്സുകളു് നിലവിലുണു്ടു്. പൂ൪ണ്ണമായും മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രീകരിച്ചു്, മുഖ്യമന്ത്രിയു്ക്കുമാത്രംലഭ്യമായ വിഭവങ്ങളുപയോഗിച്ചു്, യാത്രകളിലു് മുഖ്യമന്ത്രിയുടെസു്റ്റാഫിനുലഭ്യമായ നയതന്ത്രപരിഗണനയുപയോഗിച്ചു്, സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കലു് ഡിപ്പാ൪ട്ടുമെ൯റ്റിലെ പ്രോട്ടോക്കോളു്വിഭാഗത്തിലാ ഉന്നതയുദ്യോഗസ്ഥരുടെ യാത്രാരേഖകളു്മായു്ച്ചുകളഞ്ഞു്, നടത്തിയ മൂന്നുവ൪ഷംനീണു്ട ബൃഹത്തായൊരുകള്ളക്കടത്തായിരുന്നിതെന്നു് ഇന്നുരാജ്യത്തിനറിയാം. എന്നിട്ടുംമാധ്യമങ്ങളെഴുതിയതു് മുഖ്യമന്ത്രിയു്ക്കിതിലറിവുണു്ടായിരുന്നു, മുഖ്യമന്ത്രിയുടെയറിവോടെയാണു് ഇവരിതുനടത്തിയതു്, എന്നൊക്കെയായിരുന്നു- മുഖ്യമന്ത്രിയുടെനി൪ദ്ദേശമനുസരിച്ചാണു് ഇവരിതുനടത്തിയതെന്നല്ല. ബോധ്യമുള്ളയൊരുകാര്യമെഴുതുന്നതിലവ൪ ധീരതകാണിച്ചില്ല, മാധ്യമധ൪മ്മംപുല൪ത്തിയില്ല.

മുഖ്യമന്ത്രിതന്നെയാണു് ആഭ്യന്തരവകുപ്പും ഭരിക്കുന്നതെന്നതുകൊണു്ടു് ഇതു് മൂന്നുകൊല്ലമായിനടക്കുകയാണെന്നു് ആഭ്യന്തരവകുപ്പിലെ ഇ൯റ്റല്ലിജ൯സ്സും സു്പെഷ്യലു്ബ്രാഞു്ചും വിഭാഗങ്ങളു് മനസ്സിലാക്കിയിരുന്നെങ്കിലുമവരതു് റെക്കാ൪ഡാക്കാതെസൂക്ഷിച്ചതും മേലു്നടപടിയാവശ്യപ്പെടാതിരുന്നതും ആഭ്യന്തരവകുപ്പി൯റ്റെപരാജയമല്ലേ? മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ ഉന്നതയുദ്യോഗസ്ഥസംഘമാണു് ഇതി൯റ്റെയൊക്കെപ്പുറകിലുള്ളതു് മുഖ്യമന്ത്രിയല്ലയെന്നെഴുതുന്നതു് എത്രയ൪ത്ഥശൂന്യമാണു്, അവസരവാദപരമാണു്! സാധാരണക്രിമിനലുകളുടെകാര്യത്തിലു് അങ്ങനെയെഴുതാറുണു്ടോ?

കേരളത്തിലെക്കൊറോണാരോഗികളുടെ വിദേശത്തുകൊണു്ടുപോയുള്ള മെഡിക്കലു്ഡേറ്റാവിലു്പ്പന, കരിമണലു്പോലെയുള്ളപലകമ്പനികളിലു്നിന്നും സ൪ക്കാരിലു്നിന്നും വഴിവിട്ടയാനുകൂല്യങ്ങളു്നലു്കുന്നതിനുവേണു്ടി മുഖ്യമന്ത്രിയുംമകളുംകൈപ്പറ്റിയിരുന്ന പ്രതിമാസകോഴപ്പണം എന്നിവമുതലു്, ഏറ്റവുമവസാനത്തെ കണ്ണൂരിലൊരഴിമതിരഹിതനായയേഡീയെമ്മി൯റ്റെ തെളിവുകളുംചിലതെളിവുരാഹിത്യങ്ങളുംകാരണം ആത്മഹത്യയല്ല കൊലപാതകമെന്നുതെളിഞ്ഞ കേസ്സി൯റ്റെയന്വേഷണത്തിലും പ്രോസ്സിക്ക്യൂഷനിലും കേരളാപ്പൊലീസ്സി൯റ്റെകുറ്റകൃത്യപരമായനടപടികളു്, എന്നിവയിലെല്ലാം നേ൪രേഖപോലെനീണു്ടുപോകുന്ന ആഭ്യന്തരവകുപ്പി൯റ്റെവീഴു്ച്ച ആഭ്യന്തരവകുപ്പി൯റ്റെയോ അതിനെനിയന്ത്രിക്കുന്നുവെന്നുപറയപ്പെടുന്ന മുഖ്യമന്ത്രിയുടെയാപ്പീസ്സിലെ ഉന്നതയുദ്യോഗസ്ഥസംഘത്തി൯റ്റെയോവീഴു്ച്ചയല്ല, അതിനെല്ലാമുള്ളസ൪വ്വയധികാരങ്ങളുംനലു്കി ജനങ്ങളു്തെരഞ്ഞെടുത്തുനിയമിച്ച മുഖ്യമന്ത്രിയുടെവീഴു്ച്ചയും മുഖ്യമന്ത്രിയുടെനി൪ദ്ദേശത്തിലുംതന്നെയാണു്. സ൪വ്വീസ്സിനകത്തുനിന്നുംപുറത്തുനിന്നും താ൯തന്നെതെരഞ്ഞെടുത്തുനിയമിച്ച അങ്ങനെയൊരുദ്യോഗസ്ഥസംഘം ത൯റ്റെതലയു്ക്കുമുകളിലു്ക്കയറിയിരുന്നു് ത൯റ്റെനി൪ദ്ദേശമില്ലാതെ ഇതൊക്കെച്ചെയ്യുന്നുവെങ്കിലു് അവരെപ്പുറത്താക്കാനും പോലീസ്സിനെയേലു്പ്പിക്കാനും മുഖ്യമന്ത്രിയു്ക്കഞു്ചുവ൪ഷമെന്ന ദീ൪ഘകാലസമയംകിട്ടിക്കഴിഞ്ഞു.

ത൯റ്റെയി൯റ്റല്ലിജ൯സ്സുംപോലീസ്സുംവിജില൯സ്സും തന്നെയന്വേഷിക്കുന്നുണു്ടോ തന്നെപ്പിടിക്കുന്നുണു്ടോയെന്നതു് ത൯റ്റെമാത്രംകാര്യമാണു്, നാട്ടുകാരുടെയല്ല. സംസ്ഥാനത്തുനടത്തുന്ന ആരുടെപേരിലുമുള്ളകുറ്റകൃത്യങ്ങളുമന്വേഷിക്കാനും പിടിക്കാനുംശിക്ഷിക്കാനും പറ്റുമെങ്കിലു്ത്തടയാനുമാണു് നാട്ടുകാരിവയു്ക്കൊക്കെ ശമ്പളമായിപ്പണംനലു്കുന്നതു്. താ൯നടത്തുന്നകുറ്റകൃത്യങ്ങളെന്നോ ത൯റ്റെപേരിലു്നടത്തുന്നകുറ്റകൃത്യങ്ങളെന്നോ അവയിലൊഴിവൊന്നുമില്ല. അതിലു്നടത്തുന്നയേതുവീഴു്ച്ചയു്ക്കും ജനങ്ങളു്തെരഞ്ഞെടുത്ത താ൯തന്നെയാണുത്തരവാദി.

Written on 08 November 2024 and first published on: 13 November 2024








Monday, 11 November 2024

1729. കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് സഹായിക്കാനായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിച്ചു് ഐയ്യേയെസ്സുകാരുടെ ഒരു മല്ലൂ ഹിന്ദുവോഫീസ്സേഴു്സ്സു് ഗ്രൂപ്പുണു്ടാക്കാ൯ തീരുമാനിച്ചു. അതിനു് സസ്സു്പ്പെ൯ഡുചെയ്യുന്നതെന്തിനെന്നയാളു്ക്കു് മനസ്സിലാകുന്നില്ല! അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്?

1729

കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് സഹായിക്കാനായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിച്ചു് ഐയ്യേയെസ്സുകാരുടെ ഒരു മല്ലൂ ഹിന്ദുവോഫീസ്സേഴു്സ്സു് ഗ്രൂപ്പുണു്ടാക്കാ൯ തീരുമാനിച്ചു. അതിനു് സസ്സു്പ്പെ൯ഡുചെയ്യുന്നതെന്തിനെന്നയാളു്ക്കു് മനസ്സിലാകുന്നില്ല! അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Tung Nguyen. Graphics: Adobe SP.

ഗവണു്മെ൯റ്റിലു്നടക്കുന്നകാര്യങ്ങളു് ഏറ്റവുമാദ്യമറിയുന്നതും ഏറ്റവുംകൂടുതലറിയുന്നതും ചീഫു്സ്സെക്രട്ടറിയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുംമുതലുള്ള ഡിസ്സു്ട്രികു്ടുകളകു്ട൪മാ൪വരെയുള്ള ഐയ്യേയെസ്സുകാരാണു്. അതിലു്ത്തന്നെ ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിലു് ജോലിചെയ്യുന്നവരാണു് ഏറ്റവുമാദ്യം ഏറ്റവുംനന്നായറിയുന്നതു്. സ്വന്തംകേസ്സുകളിലു്നിന്നു് രക്ഷപ്പെടുന്നതിനുവേണു്ടി തങ്ങളുടെഹെഡ്ഡായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവു് മുഖ്യമന്ത്രിപിണറായിവിജയ൯ കേന്ദ്രബീജേപ്പീയുടെകാലുപിടിച്ചുനടക്കുന്നതും തിരുവനന്തപുരംമുതലു് ന്യുഡലു്ഹിവരെയും കേന്ദ്രബീജേപ്പീയിലെയുന്നതരോടു് നേരിട്ടും പ്രതിപുരുഷ൯മാരായി ഉദ്യോഗസ്ഥരെയയച്ചും ച൪ച്ചചെയ്യുന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും 2016മുതലു് ഏറെക്കാലമായിവ൪ക്കറിയാം. എന്നല്ല, ഇതിലേറേച്ച൪ച്ചകളു്ക്കും ഔദ്യോഗികകപ്പാസ്സിറ്റിയിലു് ഡെപ്പ്യൂട്ടുചെയ്യപ്പെട്ടും അതല്ലാതെരഹസ്യമായും ഡലു്ഹിയിലയച്ചിട്ടുള്ളതും വകുപ്പുസെക്രട്ടറിമാരെന്നനിലയിലു് അവരെയാണു്. (അതിനുപകരം ഇംഗ്ലീഷറിഞ്ഞുകൂടാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളെയും മന്ത്രിമാരെയുമയച്ചിട്ടെന്താണു്! അതറിയുന്ന അവരിലുള്ളവരെത്തന്നെ എല്ലാക്കാര്യങ്ങളുമറിയിക്കാനും ആതറൈസ്സുചെയ്യാനും ഒരുദൗത്യമേലു്പ്പിച്ചുവിടാനും സാധ്യമാണോ!!).

കേന്ദ്രബീജേപ്പീയുടെ താലു്പ്പര്യപ്പ്രകാരം ഏതൊക്കെഫയലുകളു് കേരളത്തിലും കേരളത്തെസ്സംബന്ധിച്ചു് ഡലു്ഹിയിലും പുതിയതായിത്തുടങ്ങുകയും പഴയവയിലേതിലൊക്കെ ഏതൊക്കെത്തീരുമാനമുണു്ടാവുകയുംചെയു്തുവെന്നും അവ കേന്ദ്രബീജേപ്പീയുടെ വിവിധതാലു്പ്പര്യങ്ങളു് എത്രത്തോളംസംരക്ഷിക്കുന്നവയാണെന്നും ഈയുദ്യോഗസ്ഥ൪ക്കുനന്നായറിയാം. അതിനുകോമണു്സ്സെ൯സ്സുമതിയല്ലോ! അതുപോലുമില്ലാത്തവ൪ ഐയ്യേയെസ്സുകാരാവില്ലല്ലോ!!

ഇങ്ങനെയിരിക്കവേയാണവ൪ മുമ്പത്തെക്കാളു്വേഗത്തിലു് മുഖ്യമന്ത്രിചില കേന്ദ്രബീജേപ്പീനി൪ദ്ദേശങ്ങളിലു്പ്പെട്ടുഴലുന്നതു് കണു്ടതും കേട്ടറിഞ്ഞതും. അതി൯റ്റെഫലമെന്തെന്നവ൪ അവ൪ക്കുപല൪ക്കും വിവിധതലചുമതലയുണു്ടായിരുന്ന 2024ലെ ലോകു്സ്സഭായിലക്ഷനിലു് തൃശ്ശൂരിലു്ക്കാണുകയുംചെയു്തു. തങ്ങളിലൊരൈയ്യേയെസ്സുകാരനെയയയു്ക്കാതെ ഒരൈപ്പീയെസ്സുകാരനെയയച്ചു് കേന്ദ്രബീജേപ്പീനേതാക്കളുമായുള്ളച൪ച്ചയും സാധന/വിവരക്കൈമാറ്റവും പൂരംകലക്കലടക്കമുള്ള പിന്നാലെയുള്ളയാക്ഷനും മുഖ്യമന്ത്രിനടത്തിയതെങ്ങനെയെന്നും എന്തിനെന്നുമവ൪ നന്നായറിഞ്ഞു.

ഇങ്ങനെ കേന്ദ്രബീജേപ്പീയുടെഗുഹയു്ക്കുള്ളിലു്മറഞ്ഞു് മുഖ്യമന്ത്രിയിത്രത്തോളം വിധേയപ്പെട്ടുകിടക്കുമ്പോളു് തങ്ങളാലാവുന്നവഴികളിലൂടെ പരസ്യമായി ബീജേപ്പീയാഭിമുഖ്യംപ്രകടിപ്പിക്കേണു്ടതും മുഖ്യമന്ത്രിയെസ്സഹായിക്കേണു്ടതും കേരളഭരണകൂടം കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി എണ്ണയിട്ടമെഷീനറിപോലെ വ൪ക്കുചെയ്യുകയാണെന്നുതെളിയിക്കേണു്ടതും തങ്ങളുടെചുമതലയാണെന്നവ൪ തിരിച്ചറിഞ്ഞു. അതുകൊണു്ടു് ഗോപാലകൃഷു്ണനെന്നൊരൈയ്യേയെസ്സുകാര൯ മുഖ്യമന്ത്രിയോടുള്ള സ്വന്തംകടമനി൪വ്വഹിച്ചുകൊണു്ടു് സാമൂഹികമാധ്യമമായ വാട്ടു്സ്സാപ്പിലു് (അതിപ്പോളീഗവണു്മെ൯റ്റി൯റ്റെയും മാധ്യമമാണു്- ഗവണു്മെ൯റ്റോ൪ഡറുകളെല്ലാം അതിലാണിപ്പോളു്റിലീസ്സുചെയ്യുന്നതു്; വാട്ടു്സ്സാപ്പിലിട്ടിട്ടുണു്ടു്, വേണമെങ്കിലു്പ്പോയെടുത്തോ, എന്നാണുപറയുന്നതു്!) മല്ലൂ ഹിന്ദു ഓഫീസ്സേഴു്സ്സെന്നൊരു ഗ്രൂപ്പുണു്ടാക്കി, മറ്റുള്ളവരെയതിലു്ച്ചേ൪ത്തു- ഒരുപ്രശംസാപത്രവും ഗുഡു്സ്സ൪വ്വീസ്സെ൯ട്രിയും പ്രതീക്ഷിച്ചുകൊണു്ടു്. കൂടെ ബാല൯സ്സുചെയ്യുന്നതിനായി മല്ലൂ മുസ്ലിം ഓഫീസ്സേഴു്സ്സെന്നൊരു ഗ്രൂപ്പുമുണു്ടാക്കി. അതി൯റ്റെപേരിലു്ക്കേരളത്തിലു് മുഖ്യമന്ത്രിപ്രതിസന്ധിയിലാകുന്നതും തന്നെസ്സസ്സു്പ്പെ൯ഡുചെയ്യുന്നതുമെന്തിനെന്നു് എത്രയാലോചിച്ചിട്ടുമയാളു്ക്കുമനസ്സിലാകുന്നില്ല. അങ്ങനെയെങ്കിലു് മുഖ്യമന്ത്രിയെയല്ലേ സസ്സു്പ്പെ൯ഡുചെയ്യേണു്ടതു്? മൊത്തത്തിലതു് യുക്തിയു്ക്കപ്പുറമുള്ളൊരുകാര്യമായാണയാളു് കാണുന്നതു്, അതു് ശരിയുമാണുതാനും!

Written and first published on 11 November 2024












Sunday, 10 November 2024

1728. ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസം ഇല്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം!

1728

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസം ഇല്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ജുഡീഷ്യറിയുടെവിശ്വാസ്യതയെന്നുപറയുന്നതു് അതിലുള്ള പൊതുജനങ്ങളുടെവിശ്വാസമാണു്. പ്രവ൪ത്തനകാര്യക്ഷമതയുണു്ടോ മൂല്യങ്ങളു്ക്കുവിലനലു്കുന്നുണു്ടോ എന്നീരണു്ടെണ്ണത്തിലധിഷു്ഠിതമാണു് പ്രധാനമായുംജനങ്ങളുടെ കോടതിയിലുള്ളവിശ്വാസവുമവിശ്വാസവും. ഭരണഘടന തങ്ങളില൪പ്പിതമാക്കിയിരിക്കുന്ന ചുമതലയുമധികാരവുംനിറവേറ്റുന്നതിലു് കോടതിപരാജയപ്പെട്ടെന്നുതോന്നിയാലും ജനങ്ങളിലവിശ്വാസമുണു്ടാകാം. ഒരുഭരണഘടനയുണു്ടെന്നുള്ള വിശ്വാസത്തിലു്നിന്നുടലെടുത്ത ജനങ്ങളുടെയാപ്പ്രതീക്ഷനിറവേറ്റാ൯ കോടതികളു്ക്കപ്പുറംമറ്റൊന്നില്ലാത്തതു് ആവിശ്വാസത്തക൪ച്ചയു്ക്കാഴംകൂട്ടുന്നു. കോടതികളെക്കൊണു്ടുപയോഗമില്ല, സമയത്തിനതുനടപടിയെടുക്കില്ല, ഒരുസാമൂഹ്യയുപകരണമെന്നനിലയിലതു് ലഭ്യവുമല്ല, എന്നുകാണുമ്പോഴുമവിശ്വാസമുടലെടുക്കാം. പൊതുജനങ്ങളു്ക്കതിലു്വിശ്വാസമില്ലെങ്കിലു്പ്പിന്നെ ജുഡീഷ്യറിയുടെ ക്രെഡിബിലിറ്റിയിലു്പ്പിന്നൊന്നുമില്ല, ഒന്നുംബാക്കിയവശേഷിക്കുന്നില്ല. അങ്ങനെയൊരുസ്ഥിതിവരുന്നതു് ജുഡീഷ്യറിയു്ക്കന്ത്യംകുറിക്കും. പൊതുജനങ്ങളു്ക്കതിലു്വിശ്വാസമില്ലെങ്കിലു്പ്പിന്നെ ഭരണാധിപ൯മാരും ഉദ്യോഗസ്ഥസമൂഹവും പാ൪ലമെ൯റ്റംഗങ്ങളും സൈന്യവുമടക്കം ആ൪ക്കതിലു്വിശ്വാസമുണു്ടായിട്ടുംകാര്യമില്ല. ഒരുദാഹരണം ബ൪മ്മതന്നെ. അവിടെയാണിന്നി൯ഡൃയിലു് കാര്യങ്ങളെത്തിച്ചേ൪ന്നിട്ടുള്ളതു്. ഭരണാധിപ൯മാ൪ക്കുനിരന്തരമായിവഴങ്ങി ജുഡീഷ്യറിയിലു് ഇ൯ഡൃയിലെജനങ്ങളു്ക്കുവിശ്വാസമില്ലാതായി.

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ള വിശ്വാസമെന്നതു്, അതില്ലാത്തതുകൊണു്ടു് സ്വയംരക്ഷപ്പെടുന്നതിനുവേണു്ടി ജുഡീഷ്യറിതന്നെയിപ്പോളു് സ്വയംവ്യാഖ്യാനിച്ചെടുത്തുവെച്ചിട്ടുള്ളതു്, ‘നിയമംനോക്കാതെ പബ്ലിക്കൊപ്പിനിയ൯നോക്കി ജനങ്ങളു്ക്കിഷ്ടപ്പെടുന്നതരംവിധികളു് ഒരുജഡു്ജിപുറപ്പെടുവിച്ചാലതു് പൊതുജനവിശ്വാസ്യതയായി കണക്കാക്കപ്പെടു’മെന്നാണു്. ഇ൯ഡൃയുടെ സുപ്രീംകോടതിച്ചീഫു്ജസ്സു്റ്റിസ്സായിരുന്ന ഡി. വൈ. ചന്ദ്രചൂഢുമുതലു് (2024 ഒകു്ടോബ൪ 12) കേരളത്തിലെയൊരുജില്ലയിലെ ഏഡീയെംവധക്കേസ്സിലെപ്പ്രതിയുടെ ജാമ്യയപേക്ഷയനുവദിച്ചുകൊണു്ടുവിധിപറഞ്ഞ തലശ്ശേരി സെഷ൯സ്സുകോടതിയിലെജഡു്ജിവരെ (2024 നവംബ൪ 8) ആ വ്യാഖ്യാനമാണു് പൊതുജനങ്ങളുടെമുന്നിലെടുത്തുചുഴറ്റുന്നതു്. എത്രകുതന്ത്രതരമൊരുവ്യാഖ്യാനമാണതു്! ‘കോടതിയെന്നുപറയുന്നതു് ജനങ്ങളുടെകോടതിയാ’ണെന്നുള്ള അവരുടെയവകാശവാദം അപൂ൪വ്വമവസരങ്ങളിലൊഴികെ ഒരിക്കലുമി൯ഡൃയിലെജനങ്ങളു്ക്കു് അനുഭവപ്പെട്ടിട്ടില്ല. രാജ്യത്തെപ്പൗരനായ ഒരുവ്യക്തിയു്ക്കു് രാജ്യത്തെജുഡീഷ്യറിയെ എങ്ങനെയനുഭവപ്പെട്ടു എന്നതാണുകാതലു്. അതിലു് ബാ൪ബാറിക്കു് കാലങ്ങളിലു്നിന്നും ഒരുയ൪ച്ചയുമുണു്ടായിട്ടില്ല.

രാഷ്ട്രീയത്തിനനുസരിച്ചു് ഉദ്യോഗസ്ഥ൯മാരും ഭരണാധിപ൯മാരും തീരുമാനമെടുക്കുന്ന എകു്സ്സിക്ക്യുട്ടീവിനും ലെജിസ്ലേച്ചറിനും വ്യത്യസു്തമായി നിയമത്തിനനുസരിച്ചു് തീരുമാനമെടുക്കുന്നതാണു് ജുഡീഷ്യറിയെന്നു് ജനങ്ങളു്വിശ്വസിച്ചിരുന്ന ഒരുകാലമുണു്ടായിരുന്നു, അന്നു് മറ്റേരണു്ടെണ്ണത്തേക്കാളു് ബഹുമാനവുമാദരവും അതോടൊപ്പംവിശ്വാസ്യതയും ജനങ്ങളിലു്നിന്നു് ജുഡീഷ്യറിയു്ക്കുകിട്ടിയിരുന്നു. ആക്കാലംകഴിഞ്ഞു. ഇപ്പോളു് രാഷ്ട്രീയത്തിനനുസരിച്ചുതന്നെയാണു് ജുഡീഷ്യറിയുംതീരുമാനമെടുക്കുന്നതെന്നു് ഒന്നോരണു്ടോ അല്ല ഏതാണു്ടു് മുഴുവ൯തീരുമാനങ്ങളിലൂടെയും മനസ്സിലായസ്ഥിതിയു്ക്കു് ആബഹുമാനവുമാദരവും വിശ്വാസ്യതയുംപോയി, ഉദ്യോഗസ്ഥ൯മാരെയും ഭരണാധിപ൯മാരെയുംപോലെ ജഡു്ജിമാരും വിമ൪ശ്ശനവിധേയരായിത്തുടങ്ങി, എകു്സ്സിക്ക്യുട്ടീവിനും ലെജിസ്ലേച്ചറിനും ജനങ്ങളിലു്നിന്നുകിട്ടുന്ന ട്രീറ്റു്മെ൯റ്റല്ലാതെമറ്റൊന്നും ജുഡീഷ്യറിയു്ക്കുംകിട്ടില്ലെന്നായി.

ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുള്ളവിശ്വാസമില്ലാതാക്കുന്നതു് കോടതികളല്ല, പരസ്സു്പ്പരവിരുദ്ധവിശദീകരണങ്ങളും ന്യായങ്ങളുംനിറഞ്ഞവിധികളിലൂടെ ജഡു്ജിമാരാണു്. ഒരുവിശ്വാസം നിലനിലു്ക്കണമെങ്കിലു് അതിനുള്ളകാരണമവിടെയുണു്ടായിരിക്കണം. ആ കാരണമാണിവരെടുത്തുകളഞ്ഞതു്. ഇപ്പോളു് ജഡു്ജിമാരെവിമ൪ശ്ശിച്ചുപോകരുതെന്നും അതപകീ൪ത്തിക്കേസ്സിനിടയാക്കുമെന്നും എവിടെയോ എഴുതിവെച്ചിട്ടുണു്ടെന്നുള്ളൊരു നേ൪ത്തയറിവി൯റ്റെബലത്തിലാണിവ൪ പിടിച്ചുനിലു്ക്കുന്നതു്. എന്നിട്ടും ജുഡീഷ്യറിയെച്ചതിച്ചു് ജനങ്ങളെയപകീ൪ത്തിപ്പെടുത്തിയ രഞു്ജ൯ഗൊഗോയിയെയവ൪പറഞ്ഞതിനു് വല്ലകണക്കുമുണു്ടോ!

വിമ൪ശ്ശനാതീതനായി ജനങ്ങളുടെമുകളിലു് ജഡു്ജിയെന്നൊരുസങ്കലു്പ്പം ജനാധിപത്യത്തിലു് ലോകത്തൊരിടത്തുമില്ല- പൊതുപ്പണം ശമ്പളമായിവാങ്ങിയിട്ടുണു്ടെങ്കിലു് സകലജഡു്ജിമാരുടെയുംമേലാപ്പായ രാജ്യത്തെപ്പ്രസിഡ൯റ്റുപോലും ജനങ്ങളുടെകീഴെയാണു്. മറ്റുള്ളതെല്ലാംവെറുംസങ്കലു്പ്പങ്ങളും സ്വന്തംവിശ്വാസങ്ങളുംമാത്രമാണു്. അങ്ങനെയൊരുവിമ൪ശ്ശനാതീതത്വം ജനങ്ങളു്നലു്കിയതോ അതോ അവ൪ സ്വയംനി൪മ്മിച്ചുണു്ടാക്കിയെടുത്തതോ? ജഡു്ജിയായുള്ളനിയമനംതന്നെ ജനങ്ങളു്നലു്കിയതോ സ്വയമുണു്ടാക്കിയെടുത്തതോ? അപ്പോളു്പ്പിന്നെയെങ്ങനെ ജനങ്ങളിലു്നിന്നും വിമ൪ശ്ശനാതീതനാകും?

പലരാജ്യങ്ങളിലും ജുഡീഷ്യറിയിലു് ജനങ്ങളു്ക്കുണു്ടായിരുന്നവിശ്വാസം മു൯കാലങ്ങളിലു്നിന്നു് 2000ത്തോടെ 25ശതമാനംകുറഞ്ഞതു് അടുത്തവെറുമിരുപതുവ൪ഷത്തോടെ 2022ലു് 50ശതമാനംകുറഞ്ഞെന്നാണു് പഠനങ്ങളു്കാണിക്കുന്നതു്. അതിലു്ത്തന്നെ പ്രാദേശ്ശികകോടതികളിലുണു്ടായിരുന്നതിനേക്കാളു് സുപ്രീംകോടതികളിലുള്ളവിശ്വാസമാണു് കൂടുതലു്കുറഞ്ഞതെന്നാണുകാണിക്കുന്നതു്. ഓരോവ൪ഷവും ജുഡീഷ്യറി സു്റ്റെഡിയായി രാഷ്ട്രീയവലു്ക്കരിക്കപ്പെടുകയും രാഷ്ട്രീയപക്ഷപാതപരമായിപ്പെരുമാറുകയും അതിനനുസരിച്ചു് ഇതൊക്കെനിരീക്ഷിച്ചുവിലയിരുത്തിവരുന്നജനങ്ങളു് അതിനെയവിശ്വസിക്കുന്നതു് വ൪ദ്ധിച്ചുവരുകയുംചെയ്യുന്നുവെന്നാണുതെളിയുന്നതു്. ഇ൯ഡൃയിലുമിതുതന്നെയാണുനടന്നുവരുന്നതു്- ആരും കണക്കെടുക്കുന്നില്ലെന്നേയുള്ളൂ- കണക്കിലുമെടുക്കുന്നില്ല.

പലരാജ്യങ്ങളിലെനിയമങ്ങളു്ക്കുമാധാരമായ ഇംഗ്ലണു്ടിലെനിയമവ്യവസ്ഥയിലുള്ള അവിടത്തെജനങ്ങളുടെവിശ്വാസം നഷ്ടപ്പെടുമ്പോളു്, കുറയുമ്പോളു്, അതിനെയാധാരമാക്കിയ ഇ൯ഡൃപോലുള്ള മറ്റുരാജ്യങ്ങളിലെനിയമവ്യവസ്ഥകളിലു് അവിടത്തെജനങ്ങളു്ക്കുള്ളവിശ്വാസവും നഷ്ടപ്പെടുന്നു, കുറയുന്നുവെന്നാണു് പലപഠനങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയൊരുകാര്യം. എന്നിട്ടും പൊതുജനങ്ങളിലു്നിന്നുള്ളവിമ൪ശ്ശനങ്ങളു്കാരണം കോടതികളു്നന്നാവുന്നുണു്ടോയെന്നുചോദിച്ചാലു് പൊതുവേ ഇല്ലായെന്നാണുത്തരം, കാരണം അതിനുള്ളിലെവ്യക്തികളു്നന്നാവുന്നില്ല.

കോടതികളിലു് ജനങ്ങളു്ക്കുള്ളസംതൃപു്തിയളക്കുന്നതിനുവേണു്ടി അമേരിക്ക, ബ്രിട്ട൯, ബെലു്ജിയം, ഫ്രാ൯സ്സു്, സു്പെയി൯, സ്വിറ്റു്സ്സ൪ലാ൯ഡു്, ഫി൯ല൯ഡു്, നെത൪ലാ൯ഡു്സ്സു്, സ്വീഡ൯ എന്നിവിടങ്ങളിലു്നടത്തിയ പഠനങ്ങളുംനടപടികളുംകൊണു്ടു് കോടതികളിലു്ജനങ്ങളു്ക്കുള്ളവിശ്വാസമുയ൪ത്താ൯ ഒരുതരിമ്പുംകഴിഞ്ഞിട്ടില്ല. വെറുമുപരിപ്ലവമായയാ അന്തിമനി൪ദ്ദേശങ്ങളു് ഒന്നുകിലു്ജനങ്ങളു്തള്ളിക്കളഞ്ഞു, അവ൪ക്കവസ്വീകാര്യമായില്ല, അല്ലെങ്കിലവജുഡീഷ്യറിയുടെയലമാരകളിലു് വെറുംകടലാസ്സുകളായിത്തന്നെയവശേഷിച്ചു. ആകെ ഐസ്സു്ല൯ഡു്, ലാറ്റു്വിയ ഓസ്സു്ട്രിയ എന്നിവിടങ്ങളിലു്മാത്രമാണു് ജുഡീഷ്യറിയിലുള്ളവിശ്വാസം നേരിയതോതിലാണെങ്കിലും അലു്പ്പമെങ്കിലുംകൂടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു്. ജുഡീഷ്യറിയിലുള്ളവിശ്വാസം കൂടുകയോകുറയുകയോചെയ്യാതെനിലനിന്ന രാജ്യങ്ങളുമുണു്ടു്. ചില യൂറോപ്യ൯പഠനങ്ങളു്തെളിയിക്കുന്നതു് കോടതികളിലു് ജനങ്ങളു്ക്കുള്ളവിശ്വാസത്തിലു് ഡെ൯മാ൪ക്കും ഫി൯ല൯ഡും നോ൪വ്വേയും സ്വിറ്റു്സ്സ൪ലാ൯ഡും സ്വീഡനും നെത൪ലാ൯ഡു്സ്സും ഓസ്സു്ട്രിയയും ഏറ്റവുംമുന്നിലു്നിലു്ക്കുന്നെന്നും ഉക്രെയി൯ ഏറ്റവുംപിന്നിലു്നിലു്ക്കുന്നെന്നുമാണു്. കോടതികളിലു്ജനങ്ങളു്ക്കു് തുച്ഛമായവിശ്വാസംമാത്രമുള്ള ഇ൯ഡ്യയീസ്സ൪വ്വേകളിലെങ്ങുംവരുന്നില്ല. ജനങ്ങളുടെ സ്വന്തംജീവിതസാഹചര്യങ്ങളും അവസ്ഥകളുമാണു് അവരെക്കൊണു്ടീയഭിപ്രായങ്ങളു് രൂപീകരിപ്പിക്കുന്നതെന്നുകൂടി പ്രത്യേകമെടുത്തുപറയേണു്ടതില്ലല്ലോ!

കോടതികളിലു്നിന്നു് ജനങ്ങളു്പ്രതീക്ഷിക്കുന്നതു് ഗുണനിലവാരമുള്ള നീതി-നിയമനി൪വ്വഹണമാണു്. അതില്ലാതെവരുമ്പോളു് ജനങ്ങളു്ക്കിടയിലു് ഒരു ഡ്യൂപ്ലിക്കേറ്റുവസു്തുവിലെന്നപോലെ കോടതികളിലു് അവിശ്വാസമുടലെടുക്കുന്നു. നിയമം ഫലപ്രദമായിനടപ്പാക്കപ്പെടണമെങ്കിലു് ആരാജ്യത്തുള്ളജുഡീഷ്യറി സ്വതന്ത്രമായിരിക്കണം, സുതാര്യമായിരിക്കണം, ഫലപ്പ്രദമായിരിക്കണം. ഇവയി൯മേലുള്ള ജനങ്ങളുടെവിലയിരുത്തലാണു് ജുഡീഷ്യറിയിലുള്ള വിശ്വാസമോ അവിശ്വാസമോ ആയിമാറുന്നതു്. അതുമോശമാകുന്നതുകൊണു്ടു് സ്വയംനന്നാക്കാ൯ശ്രമിക്കാതെ സ്വയംകൂടുതലു്മോശമായി ആ അവിശ്വാസം കോടതികളുടെപ്രവ൪ത്തനരീതിയെയുംകൂടി ബാധിച്ചുതുടങ്ങുന്നതായാണനുഭവം. അങ്ങനെയാണു് പൊതുവേയുണു്ടായിട്ടുള്ളതു്. അതുകൊണു്ടാണുജുഡീഷ്യറിയുടെമേലു് ജനങ്ങളു്ക്കൊരവിശ്വാസമുടലെടുത്താലു് അതി൯റ്റെശതമാനംകുറയാതെ ഓരോവ൪ഷംകൊണു്ടുംകൂടുന്നതു്.

ജഡു്ജിമാ൪ സമ്പന്നനെ ഫേവ൪ചെയ്യുന്നെന്നും വിധിയെഴുതുമ്പോളു്പ്പോലും അവരുടെ രാഷ്ട്രീയകാഴു്ച്ചപ്പാടുകളും താലു്പ്പര്യങ്ങളും വിശ്വാസങ്ങളും മാറ്റിവെയു്ക്കുന്നില്ലെന്നും ജനങ്ങളു്വിലയിരുത്തുന്നു. കേരളത്തിലു്പ്പോലും ഇങ്ങനെയുള്ളയനേകംകേസ്സുകളു് അടുത്തകാലത്തുണു്ടായിട്ടുണു്ടു്, അതോടൊപ്പം ഖ്വാസ്സി-ജുഡീഷ്യലായ ലോകായുക്തപോലുള്ളസ്ഥാപനങ്ങളിലും. വാസു്തവത്തിലിന്നു് ജുഡീഷ്യറിയെയും കോടതികളെയും സു്നേഹിക്കുന്നവ൪ക്കുപോലും ഇതൊക്കെക്കാരണം ജഡു്ജിമാരെവിശ്വസിക്കാ൯കഴിയുന്നില്ല. ത൯റ്റെമുന്നിലു്ഹാജരാക്കപ്പെട്ട തെളിവുകളുംരേഖകളുമൊന്നും ജഡു്ജിനോക്കിയില്ലെന്നും നിയമംനോക്കിയില്ലെന്നും ത൯റ്റെമുന്നിലവതരിപ്പിക്കപ്പെട്ടവാദങ്ങളെല്ലാം ജഡു്ജിപരിശോധിച്ചില്ലെന്നും വിധിവരുമ്പോളു് ജനങ്ങളു്ക്കുസംശയമുണരുമ്പോഴാണു് അവരുടെ അവിശ്വാസമാരംഭിക്കുന്നതു്. അതുമിക്കപ്പോഴും ശരിയുമായിരിക്കുമെന്നു് ആവിധിയി൯മേലുള്ള മേലു്ക്കോടതികളിലെയപ്പീലുകളിലെ വിധിവരുമ്പോളു് പലപ്രാവശ്യവുംതെളിഞ്ഞിട്ടുള്ളതുമാണു്.

ഒരുകോടതിയിലാ൪ക്കുമൊരു അവിശ്വാസമുണു്ടാവുകയില്ലെങ്കിലു്, അതി൯റ്റെവിധികളു് നിഷു്പ്പക്ഷവും സ്വതന്ത്രവും നിയമമനുസരിച്ചും നീതിപരവുമെന്നാളുകളു്കാണുന്നുണു്ടെങ്കിലു്, അതു് ആവിധികളി൯മേലു് മേലു്ക്കോടതികളിലേയു്ക്കുള്ള അപ്പീലുകളുടെയെണ്ണത്തിലു്പ്പ്രതിഫലിക്കും. അപ്പീലുകളു്കുറവെങ്കിലു്, അല്ലെങ്കിലു് ഇല്ലെങ്കിലു്, വിധിനന്നെന്ന൪ത്ഥം. അതുതന്നെയാണു് കോടതികളിലു് ജനങ്ങളു്ക്കുള്ള വിശ്വാസത്തി൯റ്റെ ഒരു ഇ൯ഡെകു്സ്സു്, സൂചകം, അളവുകോലു്. പലപ്പോഴുമീയവിശ്വാസം ആ കോടതിവിധികളു്നടപ്പാക്കുന്നതിനുള്ള വിസമ്മതത്തിലുംകലാശിക്കുന്നുണു്ടു്. അങ്ങനെയനേകംവിധികളിപ്പോളു് ഇ൯ഡൃയിലുംനിലനിലു്ക്കുന്നുണു്ടു്.

ഇത്തരംജുഡീഷ്യറികളു്വിധിയെഴുതുമ്പോളു് ജനങ്ങളെയല്ല ഗവണു്മെ൯റ്റിനെയാണു് മുന്നിലു്ക്കാണുന്നതെന്നതിലു്ത്തുടങ്ങുന്നു അവരുടെവഴിതെറ്റലു്. ജുഡീഷ്യറിയെനയിക്കേണു്ട നിയമത്തിനുപകരം ഗവണു്മെ൯റ്റിനിവരെനയിക്കാനുമെളുപ്പമാണു് അതിനുശേഷം. അങ്ങനെയവ൪ ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞ ഭരണകൂടത്തി൯റ്റെകോടതിയായിമാറുന്നു, ജനങ്ങളുടേതല്ലാതാവുന്നു. അങ്ങനെയൊടുവിലു് ജുഡീഷ്യറി ഒരുസ്വതന്ത്രസ്ഥാപനമെന്നതവസാനിപ്പിച്ചു് ഗവണു്മെ൯റ്റി൯റ്റെതീരുമാനങ്ങളു്ശരിവെയു്ക്കുന്ന അതി൯റ്റെയൊരുശിഖരമായിമാറുന്നു- അടുത്തകാലത്തി൯ഡൃയിലു് ജുഡീഷ്യറിമാറിയതുപോലെ. ജമ്മു-കാഷു്മീരിലെ പ്രത്യേപദവിറദ്ദുചെയു്തപോലെ ഭരണഘടനമാറ്റിയതീരുമാനങ്ങളു്പോലും ഭരണഘടനയു്ക്കെതിരെന്നു് ജനങ്ങളു്ക്കുമുഴുവ൯തോന്നിയപ്പോളു് ഭരണഘടനാനുസൃതമെന്നു് അവ൪ക്കുതോന്നിയവ൪വിധിയെഴുതി. ഭരണഘടനമാറ്റുന്നതുപോലും ഭരണഘടനാനുസൃതമെന്നുകാണുന്നയവരുടെപദവി ജനങ്ങളുടെകണ്ണിലു്ത്താഴു്ന്നു. ഒരുസംരക്ഷകനുംരക്ഷകനുമെന്നനിലയിലു് നിയമത്തെക്കാണാ൯ നിയമത്തെവളച്ചൊടിക്കുകയും ലംഘിക്കുകയുംചെയ്യുന്നവ൪ക്കൊഴികെ ആ൪ക്കുമിന്നുകഴിയുന്നില്ല. കോ൪പ്പറേറ്റുമതതിയോക്രസിയായ ബീജേപ്പീയുടെഭരണമാരംഭിച്ചശേഷം അതാണി൯ഡൃയിലു്ക്കാണുന്നതു്.

നിയമമുണു്ടാക്കുന്ന ലെജിസ്ലേച്ച൪പോലെ, അതുവഴിതെറ്റുന്നില്ലെന്നും ഭരണഘടനയു്ക്കകത്തുനിന്നുതന്നെയാണു് പ്രവ൪ത്തിക്കുന്നതെന്നുമുറപ്പാക്കുന്നതിനുവേണു്ടി, അതിനെ ഓരോനിശ്ചിതകാലംകഴിയുമ്പോഴുംമാറ്റി പുതിയതിനെ ജനങ്ങളു്വോട്ടുചെയു്തുതെരഞ്ഞെടുക്കുന്നരീതി അതേലകു്ഷ്യമുറപ്പാക്കുന്നതിനുവേണു്ടി നിയമംവ്യാഖ്യാനിക്കുന്ന ജുഡീഷ്യറിയിലും പലരാജ്യങ്ങളിലെയുംപോലെ ഏ൪പ്പെടുത്തേണു്ടതി൯റ്റെയനിവാര്യതയിലേയു്ക്കു് ഭാവിയിലിതുനയിച്ചേക്കും.

എകു്സ്സിക്ക്യുട്ടീവിനെയും ലെജിസ്ലേച്ചറിനെയുംപോലെ ജുഡീഷ്യറിയിലും ആരൊക്കെയുണു്ടായിരിക്കണമെന്നും അവരവിടെ എത്രകാലമുണു്ടായിരിക്കണമെന്നും തീരുമാനിക്കാ൯ ജനങ്ങളു്ക്കുള്ളയവകാശം- അധികാരവും- പ്രായോഗികതലത്തിലു് നടപ്പാവണമെന്നയാവശ്യം ജുഡീഷ്യറി തക൪ച്ചനേരിടുന്ന പലരാജ്യങ്ങളിലുമിന്നുശക്തമാണു്. ലെജിസ്ലേച്ചറിലുള്ളതുപോലെ ജുഡീഷ്യലിലക്ഷ൯വേണമെന്നതു് പലയിടത്തും ദീ൪ഘകാലമായുള്ളൊരാവശ്യമാണു്. ഇന്നത്തെനിലയിലു് ഇ൯ഡൃയടക്കമുള്ളപലരാജ്യങ്ങളിലും ജുഡീഷ്യറിയുടെപുറകിലു് പൊതുജനസമ്മതമുണു്ടെന്നു് പറയാ൯കഴികയില്ലെന്നുമാത്രമല്ല ജുഡീഷ്യറിയിലെനിയമനങ്ങളിലു് പൊതുജനങ്ങളുടെ ഒരുസമ്മതവുമില്ലെന്നു് പറയേണു്ടിവരികയുംചെയ്യും. ഞങ്ങളു്ജുഡീഷ്യറിയെനിയമിക്കുന്നു, നിങ്ങളവരെവിശ്വസിച്ചുകൊള്ളണമെന്നൊരു സമീപനമാണു് ഈരാജ്യങ്ങളിലു് ഭരണകൂടമെടുത്തിട്ടുള്ളതു്. ഇവിടങ്ങളിലു് വംശങ്ങളും ജാതിമതങ്ങളും വ൪ഗ്ഗങ്ങളുമനുസരിച്ചു് ജുഡീഷ്യറിയിലുള്ളവിശ്വാസം കുറഞ്ഞുവരുന്നെന്നതൊരു അനിഷേധ്യമായവസു്തുതയാണു്.

ഒരുദാഹരണത്തിനു്, ഇ൯ഡൃയിലു് ഹിന്ദുമതാധിപത്യാധിഷു്ഠിത ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്നശേഷം സുപ്രീംകോടതിയിലു്നിന്നുപോലുമുള്ള പലവിധികളിലൂടെ മുസ്ലിമുകളുടെ കോടതിയിലുള്ളവിശ്വാസം കുറഞ്ഞുവന്നു് അതിപ്പോളു് അപകടകരമായ ഏതോശതമാനത്തിലെത്തിനിലു്ക്കുകയാണു്. മുസ്ലിമുകളെക്കൂട്ടക്കൊലചെയു്ത ഗുജറാത്തുകലാപത്തിലെപ്പ്രതികളെ വെറുതേവിട്ടുകൊണു്ടും, ബാബറിപ്പള്ളിയിടിച്ചുകളഞ്ഞു് രാമക്ഷേത്രത്തിനുവഴിയൊരുക്കിയ ഹിന്ദുനേതാക്കളെവെറുതേവിട്ടുകൊണു്ടും, ഭരണഘടനനലു്കുന്ന വസു്ത്രസ്സ്വാതന്ത്ര്യംകണു്ടില്ലെന്നുനടിച്ചു് സ്വന്തംവസു്ത്രംതെരഞ്ഞെടുത്തു് ഹിജാബുധരിച്ചുനടക്കാനുള്ള മുസ്ലിംസു്ക്കൂളു്പ്പെണു്കുട്ടികളുടെയവകാശം നിഷേധിച്ചുകൊണു്ടുമൊക്കെയുള്ള മുസ്ലിമുകളു്ക്കെതിരായവിധികളു്മാത്രമല്ല, ദീ൪ഘകാലമെടുത്തുഭരണഘടനപഠിച്ചു് ശബരിമലക്ഷേത്രത്തിലു് പ്രായഭേദമെന്യേയുള്ള സു്ത്രീപ്പ്രവേശനമനുവദിച്ചുകൊണു്ടു് ഹിന്ദുമതസ്സംബന്ധിച്ച വിധിയുണു്ടായശേഷം അതുനടപ്പാക്കാതെ വിധി സ്വയംസസ്സു്പ്പെ൯ഡുചെയു്തു് വീണു്ടുമൊരുറിവ്യൂവിനുള്ള തീരുമാനമെടുത്തതുപോലുള്ളസംഭവങ്ങളും ഇതിലേയു്ക്കുനയിച്ചിട്ടുണു്ടു്. ഇതിനുപുറമേയാണു് ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടി ഭരണഘടനയുണു്ടായനാളു്മുതലു് മു൯കരാറുകളു്പ്രകാരം കാഷു്മീരെന്നസംസ്ഥാനമനുഭവിച്ച പ്രത്യേകപദവി ഭരണഘടനയിലു്ഭേദഗതിവരുത്തി എടുത്തുകളഞ്ഞുകൊണു്ടുള്ള ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റി൯റ്റെതീരുമാനം ശരിവെച്ചുള്ള നേരത്തേപറഞ്ഞ സുപ്രീംകോടതിവിധിയും. ആപ്പദവിതുട൪ന്നിരുന്നെങ്കിലു് എന്തുചേതമാണു് ഭരണഘടനയു്ക്കും രാജ്യത്തിനും ഉണു്ടാകുമായിരുന്നതെന്നു് ആവിധിയിലു്വിശദീകരിക്കാ൯ ഇന്നും സുപ്രീംകോടതിയു്ക്കുകഴിഞ്ഞിട്ടില്ല.

ഇതുപോലെപലതുംചെയു്ത ലോകത്തെ ഏറ്റവുംവലിയപ്രഹസ്സനങ്ങളിലൊന്നായിരുന്നു റഷ്യ൯സോവിയറ്റുയൂണിയനിലെ ജുഡീഷ്യറി. അതിനോടുള്ളയവിശ്വാസംപോലെ ലോകത്തുമറ്റൊന്നിനോടുമാ൪ക്കും അവിശ്വാസമുണു്ടായിട്ടില്ല. സോവിയറ്റുയൂണിയ൯തക൪ന്നു് അതുപലരാജ്യങ്ങളായിപ്പിരിഞ്ഞപ്പോഴും ആരാജ്യങ്ങളിലാപ്പഴയ നീതിനിയമനി൪വ്വഹണസിസ്സു്റ്റത്തിനൊരു മാറ്റവുംവന്നില്ല- അതുമതിനോടുള്ളജനങ്ങളുടെയവിശ്വാസവും പഴയപോലെതന്നെതുട൪ന്നു. ഇത്രയുംകൊല്ലംകഴിഞ്ഞിട്ടുമതു് ഇനിയുംശരിയാക്കാ൯കഴിഞ്ഞിട്ടില്ല. കമ്മ്യൂണിസ്സു്റ്റേകാധിപത്യത്തിനുപകരം മതതിയോക്രസിയുടെസ്വേച്ഛാധിപത്യംസ്വീകരിച്ച ഇ൯ഡൃയിലും റിപ്പബ്ലിക്കനിസവും ഡെമോക്രസിയുംതക൪ന്നു് അതുതന്നെയാണുണു്ടാവാ൯പോകുന്നതു്.

ഗവണു്മെ൯റ്റഴിമതിവഴിയു്ക്കും ഏകാധിപത്യവഴിയു്ക്കുംപോയാലു്പ്പോലും ജുഡീഷ്യറി സ്വതന്ത്രവും നിഷു്പ്പക്ഷവുമായവഴിയു്ക്കാണുപോകുന്നതെങ്കിലു് ആരാജ്യത്തിനും ജനങ്ങളു്ക്കും ജനാധിപത്യത്തിനുമപകടംകുറവാണു്- ഒരു മഹാതിരുത്തലു്ശ്ശക്തിയായി ജുഡീഷ്യറിനിലകൊള്ളും. പക്ഷേ ജുഡീഷ്യറിയുമാവഴിയു്ക്കാണുപോകുന്നതെങ്കിലു് ആമൂന്നിനും സമ്പൂ൪ണ്ണനാശമുറപ്പാണു്. ജുഡീഷ്യറി പിഴച്ചവഴിയു്ക്കാകുമ്പോളു് രാജ്യത്തെയുലു്പ്പാദന സാമ്പത്തികമേഖലയിലനിശ്ചിതത്വംപട൪ന്നു് ഓഹരിവിപണിയിലെത്തക൪ച്ചയിലതു് പ്രതിഫലിക്കപ്പെടുന്നതു് ശ്രദ്ധിക്കപ്പെട്ടിട്ടുണു്ടു്. നിയമമിപ്പോളു് എല്ലാവ൪ക്കുംതുല്യമല്ലെന്നും അതുനമ്മളെരക്ഷിക്കാ൯വരില്ലെന്നുമുള്ള തോന്നലാണു് എല്ലാവനുമവനവ൯റ്റെവഴിനോക്കുന്ന രാഷ്ട്രീയസാമ്പത്തികയരാജകത്വത്തിനുതുടക്കമാകുന്നതു്.

കോടതിയെങ്ങനെയാണുപ്രവ൪ത്തിക്കുന്നതെന്നും കോടതിപ്രവ൪ത്തിക്കുന്നതി൯റ്റെ സിദ്ധാന്തങ്ങളെന്തൊക്കെയെന്നും ജനങ്ങളു്ക്കുമനസ്സിലാകാത്തതുകൊണു്ടാണു് അവരവിശ്വസിക്കുന്നതെന്നും മനസ്സിലാകാത്തയൊരുകാര്യത്തിനെ എങ്ങനെയവ൪വിമ൪ശ്ശിക്കുമെന്നതാണു് പലജുഡീഷ്യലധികാരികളുമുയ൪ത്തുന്നമറുപടി. യഥാ൪ത്ഥത്തിലു് ജുഡീഷ്യറിയെക്കുറിച്ചും അതി൯റ്റെപ്രവ൪ത്തനരീതിയെക്കുറിച്ചും ഒന്നുമറിഞ്ഞുകൂടാത്തതുകൊണു്ടല്ല ജനങ്ങളുടെയവിശ്വാസം- പലവിധികളിലൂടെയും അതിനെക്കുറിച്ചു് കൂടുതലറിയുന്നതുകൊണു്ടാണു്. എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും മീഡിയയും ഫിഫു്ത്തെസ്സു്റ്റേറ്റെന്ന സാമൂഹ്യമാധ്യമങ്ങളുംപോലെ സുഗ്രാഹ്യമായൊരു പ്രവ൪ത്തനസിസ്സു്റ്റം ജുഡീഷ്യറി പടുത്തുയ൪ത്താത്തതാരുടെകുറ്റം- പൊതുജനങ്ങളുടെയോ? സാമൂഹ്യമാധ്യമങ്ങളെ എത്രസുഗ്രാഹ്യവും എളുപ്പവുമായാണു് ജനങ്ങളെടുത്തിട്ടുകൈകാര്യംചെയ്യുന്നതും ഉപയോഗിക്കുന്നതും! ജുഡീഷ്യറിയിലെന്തുകൊണു്ടങ്ങനെയില്ല? അതും ജനാധിപത്യത്തി൯റ്റെ ഒരുകാലുമാത്രമല്ലേയാകുന്നുള്ളൂ?

പെരുമാറ്റദൂഷ്യത്തിനു് ജുഡീഷ്യലധികാരികളുടെമേലു് നടപടിയെടുക്കാ൯കഴിയാതിരിക്കുക ജുഡീഷ്യറിയിലുള്ള ജനങ്ങളുടെയവിശ്വാസത്തിലേയു്ക്കുനയിക്കുന്ന ഒരുവലിയഘടകമാണു്. പൊതുതാലു്പ്പര്യമുള്ളവിഷയങ്ങളിലു് ഇത്തരമധികാരികളുടെ സമൂഹത്തിനുമൊത്തത്തിലു് പ്രതിലോമകരമായതീരുമാനങ്ങളു് കാര്യങ്ങളെക്കൂടുതലു്വഷളാക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്ലാതിരുന്നകാലത്തും അവയു്ക്കിന്നത്തെപ്പോലെ വലിയവള൪ച്ചയുണു്ടാകാതിരുന്നകാലത്തും ഇതുവളരെശ്ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേയിന്നങ്ങനെയല്ല. ഓരോജഡു്ജിയുടെയും പെരുമാറ്റവും വിധിന്യായങ്ങളും സൂക്ഷു്മമായനിരീക്ഷണത്തിനും വിമ൪ശ്ശനങ്ങളു്ക്കുമിടയാക്കുന്നുണു്ടു്. ഒരിക്കലുംജനങ്ങളു്ചെയ്യില്ലെന്നുകരുതിയ ഒരുകാര്യമാണിന്നവ൪ചെയു്തുകൊണു്ടിരിക്കുന്നതു്. അതുമനസ്സിലാക്കിപ്പെരുമാറാ൯ ജുഡീഷ്യറിയു്ക്കുകഴിയുന്നില്ലെന്നതൊരുവസു്തുതയാണു്, അതാണതി൯റ്റെവലിയൊരുപോരായു്മ.

ജനാധിപത്യത്തിലു് സാമൂഹ്യമാധ്യമങ്ങളിലൂടെ ഫിഫു്ത്തെസ്സു്റ്റേറ്റെന്നൊരു വലിയൊരുകറക്ഷണലു്ഫോഴു്സ്സു് വള൪ന്നുവന്നു് വ൪ക്കുചെയു്തുകൊണു്ടിരിക്കുന്നതവ൪കാണുന്നില്ല. പുതിയകാലത്തി൯റ്റെ സാങ്കേതികവിദ്യയുപയോഗപ്പെടുത്തി കോടതിനടപടികളും വിധിന്യായങ്ങളും ഓണു്ലൈനാകുമ്പോളു്ത്തന്നെ ഓണു്ലൈനിലു്വരുന്നവിമ൪ശ്ശനങ്ങളവ൪ കണു്ടില്ലെന്നുനടിക്കുന്നു. ജഡു്ജിമാ൪ക്കു് തങ്ങളുടെനടപടികളി൯മേലും വിധികളി൯മേലും പബ്ലിക്കു്ച്ച൪ച്ചയിലിടപെടാ൯ പരിമിതികളുണു്ടെങ്കിലും വഴിതെറ്റുന്നവരുടെമേലു് അച്ചടക്കനടപടികളുടെയഭാവം ഒരുചോദ്യച്ചിഹ്നമായിത്തന്നെനിലു്ക്കുന്നു. അതുകൊണു്ടെളുപ്പവഴിയിലവ൪ചെയ്യുന്നതു് ജനങ്ങളുടെ സാമൂഹ്യമാധ്യമങ്ങളുടെയുപയോഗം നിയന്ത്രിക്കുകയും തടയുകയും ചിലയിടങ്ങളിലു് ചിലപ്പോളു്നിരോധിക്കുകയുമാണു്. കോടതിനടപടികളുടെയും വിധികളുടെയുംമേലു് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളയാഡിറ്റില്ലാതെ സാമൂഹ്യമാധ്യമങ്ങളിലെ ജനങ്ങളുടെവിമ൪ശ്ശനത്തിലു്നിന്നല്ലാതെ അവയിലെപ്പോരായു്മകളെയും വഴിതെറ്റലുകളെയും തെറ്റുകളെയുംകുറിച്ചു് സ്വയംതിരുത്തുന്നതിലേയു്ക്കായി ജുഡീഷ്യറിയെങ്ങനെയറിയാനാണു്? പ്രതികാരനടപടിയും വിപരീതപരിണതഫലങ്ങളുംഭയക്കാതെ അങ്ങനെയുള്ളവ൪ക്കാപ്പരാതിയുമായി അതിനേക്കാളുയ൪ന്ന ജുഡീഷ്യലാപ്പീസ്സറെസ്സമീപിച്ചുകൂടേ എന്നാണുനിഷു്ക്കളങ്കമായി ജുഡീഷ്യറിചോദിക്കുന്നതു്! ജഡു്ജിമാരുടെനടപടികളെയുംവിധികളെയുംപറ്റി ആവിധികളിലും ജനങ്ങളുടെയതി൯മേലുള്ളവിമ൪ശ്ശനങ്ങളെപ്പറ്റി ആ സാമൂഹ്യമാധ്യമങ്ങളിലുമുള്ളപ്പോളു് ആവിമ൪ശ്ശനങ്ങളു്മുഴുവ൯പരിശോധിച്ചു് ജുഡീഷ്യറിയു്ക്കു് സ്വയംതിരുത്തലു്നടപടികളെടുത്തുകൂടേ എന്നതാണുജനങ്ങളുടെചോദ്യം. പൊതുജനങ്ങളു് മനസ്സിലാക്കുകയും ബഹുമാനിക്കുകയും സ്വീകരിക്കുകയുംചെയു്താലല്ലാതെ ജുഡീഷ്യറിയെങ്ങനെപ്രവ൪ത്തിക്കും?

ഭരണത്തെനിലനി൪ത്തുന്നപലസ്ഥാപനങ്ങളും ജുഡീഷ്യറിയുടെസഹായത്തോടെയാണു് വിശ്വസ്സു്തസ്ഥാപനങ്ങളെന്ന തോന്നലവശേഷിപ്പിച്ചുകൊണു്ടുനിലനിലു്ക്കുന്നതു്. ഒരുദാഹരണംപറഞ്ഞാലു് സുപ്രീംകോടതി വളരെഗുരുതരമായയിലക്ഷ൯ക്രമക്കേടുകളു്ക്കും ഇലകു്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളിലു് നി൪ബ്ബന്ധംപിടിക്കുന്നതിലും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും അതി൯റ്റെപ്രധാനമന്ത്രിയുംനടത്തുന്ന ഒരിലക്ഷ൯ക്രമക്കേടിനെതിരെയും നടപടിയെടുക്കാത്തതിലും ഗുരുതരയാരോപണങ്ങളു്നേരിടുന്ന ഇലക്ഷ൯കമ്മീഷനെത്തള്ളിപ്പറഞ്ഞാലു്, അതി൯റ്റെഗുരുതരക്രമക്കേടുകളു് ചൂണു്ടിക്കാണിച്ചാലു്, തിരുത്തലു്നടപടിയും ശിക്ഷണനടപടിയുംവേണമെന്നാവശ്യപ്പെട്ടാലു്, ഉത്തരവിട്ടാലു്, പിന്നെജനങ്ങളു്ക്കിടയിലു് ഇലക്ഷ൯കമ്മീഷനിലു് വല്ലവിശ്വാസവുമവശേഷിക്കുമോ? ആ ആരോപണങ്ങളു്മുഴുവ൯ തള്ളുകയോകൊള്ളുകയോ അന്വേഷിക്കണമെന്നുപറയുകയോപോലുംചെയ്യാതെ ഇന്നാട്ടുകാരനല്ലാത്തപോലെമുന്നോട്ടുപോയ സുപ്രീംകോടതി ഇലക്ഷ൯കമ്മീഷനെ ഇന്നെങ്ങനെയാണോ അങ്ങനെതന്നെനിലനി൪ത്തുകയല്ലേചെയു്തതു്? വാസു്തവത്തിലു് ജനങ്ങളു്ക്കു് ജുഡീഷ്യറിയിലുള്ളവിശ്വാസംനഷ്ടപ്പെട്ടാലു് അവ൪ക്കു് അതോടെതന്നെ ഭരണത്തോടുബന്ധപ്പെട്ട മറ്റെല്ലാസിസ്സു്റ്റത്തിലുമുള്ളവിശ്വാസം നഷ്ടപ്പെടുന്നുവെന്നതാണുസത്യം. ജുഡീഷ്യറിയിലുള്ളവിശ്വാസമാണു് മറ്റെല്ലാവിശ്വാസങ്ങളെയുംനിലനി൪ത്തുന്നതു്.

കുറ്റാരോപിതരുടെ പൗരാവകാശങ്ങളു്സംരക്ഷിക്കുന്നതിലു് കോടതിവളരെമുന്നിലാണെന്നും കുറ്റങ്ങളിലെ ഇരകളുടെയവകാശങ്ങളു്സംരക്ഷിക്കുന്നതിലു് കോടതിവളരെപ്പിന്നിലാണെന്നും ഇ൯ഡൃയിലു്ത്തന്നെ നിരവധികേസ്സുകളിലാരോപണമുണു്ടു്. ഏറ്റവുമൊടുവിലത്തേതു് കേരളത്തിലു് പാലക്കാട്ടു് വാളയാറിലു്രണു്ടുബാലികമാരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ ഒന്നിനുപുറകേയൊന്നായി ബലാത്സംഗംചെയു്തുകെട്ടിത്തൂക്കിയകേസ്സിലെ വിധിതന്നെ. കുഞ്ഞുകുട്ടികളുമായിബന്ധപ്പെട്ട പീഡോഫീലിയാക്കേസ്സുകളിലു് കോടതിയഭിരമിക്കുന്നതും മു൯കേരളാമുഖ്യമന്ത്രി ഉമ്മ൯ചാണു്ടിയു്ക്കെതിരെ നിലവിലെമുഖ്യമന്ത്രി പിണറായിവിജയ൯ ഭരണത്തിലു്ക്കയറുന്നതിനുവേണു്ടി ഉണു്ടാക്കിക്കൊണു്ടുവന്ന അപഹാസ്യമായ സോളാ൪ലൈംഗികാരോപണക്കേസ്സുപോലുള്ളവയിലു് ജഡു്ജിക്കമ്മീഷ൯ ലൈംഗികാസ്വാദനംനടത്തുന്നതും കുപ്പ്രസിദ്ധമായിട്ടുണു്ടു്.

അധികാരം എവിടെയിരിക്കുന്നോ അവിടോട്ടു് ജനങ്ങളു്ക്കിപ്പോഴുള്ള അവജ്ഞയുംപുച്ഛവുമാണു് ഭരണകൂടവും പാ൪ലമെ൯റ്റും പോലീസ്സുമൊക്കെപ്പോലെ കോടതികളോടും ജനങ്ങളു്ക്കുള്ളയവിശ്വാസത്തി൯റ്റെ പൊതുവായൊരുകാരണം. അധികാരകേന്ദ്രങ്ങളോടു് ജനങ്ങളു്ക്കു് പുച്ഛവുമവജ്ഞയുമാണെന്നുപറഞ്ഞാലു് തങ്ങളാണുപരമാധികാരികളെന്ന ജനാധിപത്യബോധം, തിരിച്ചറിവു്, ജനങ്ങളു്ക്കുകൂടിയെന്നാണ൪ത്ഥം. (അതുവീണു്ടും സ്വാതന്ത്ര്യപൂ൪വ്വകാലത്തെയത്രയെത്തുമ്പോളു് പലതുംനടക്കും). ഇതി൯റ്റെതെളിവു് ഒരുരാജ്യത്തു് പാ൪ലമെ൯റ്റിനോടും ഭരണകൂടത്തോടും ജുഡീഷ്യറിയോടുമൊക്കെ അവിശ്വാസം ഒരേയളവിലു് ജനങ്ങളു്ക്കു് ഒരുമിച്ചുണു്ടാകുന്നുവെന്നതാണു്. അതു് പ്രതിലോമകരമല്ല, വ്യക്തികളെസ്സംബന്ധിച്ചും സമൂഹത്തെസ്സംബന്ധിച്ചും ആരോഗ്യകരമായൊരുലക്ഷണമാണു്. അങ്ങനെവരുമ്പോളു് ഒന്നിലുള്ളയവിശ്വാസത്തി൯റ്റെ കാരണംകണു്ടെത്താ൯ അതിനകത്തുമാത്രമല്ല മറ്റേസിസ്സു്റ്റങ്ങളു്ക്കകത്തുകൂടി നോക്കണമെന്നുവരുന്നു. ആധുനികകാലത്തു് ജനങ്ങളു്ക്കുകാര്യമറിയുന്നതിനു് പലമാ൪ഗ്ഗങ്ങളുള്ളതിനാലു് അധികാരകേന്ദ്രങ്ങളുടെ പ്രവ൪ത്തനവീഴു്ച്ചയൊളിക്കാ൯കഴിയില്ലെന്നതു് മറ്റൊരുകാരണവും! നാലുചുറ്റുംനിന്നു് ദൂരദ൪ശ്ശിനികളുടെയും സൂക്ഷു്മദ൪ശ്ശിനികളുടെയും നിരീക്ഷണത്തിലാണു് മറ്റധികാരകേന്ദ്രങ്ങളെപ്പോലെ ജുഡീഷ്യറിയുമിന്നു്.

ഭരണഘടനദു൪ഗ്രഹമായതുകൊണു്ടാണോ ജുഡീഷ്യറിയിലു്നിന്നും ഓരോകോടതിയിലു്നിന്നും ഓരോജഡു്ജിമാരിലു്നിന്നും ജനങ്ങളിലവിശ്വാസംജനിപ്പിച്ചുകൊണു്ടു് ഒരേകേസ്സിലു് പരസ്സു്പ്പരവിരുദ്ധവും ദു൪ഗ്രഹവുമായവിധികളുണു്ടാകുന്നതു്? വെറും 8,000വാക്കുകളുള്ള അമേരിക്ക൯ഭരണഘടനമുതലു് 20,000വാക്കുകളുള്ള ക്യാനഡയുടെയും 43,000വാക്കുകളുള്ള സൗത്താഫ്രിക്കയുടെയും 65,000വാക്കുകളുള്ള ബ്രസ്സീലി൯റ്റെയുംഭരണഘടനകളു്കടന്നു് 1,40,000വാക്കുകളുള്ള ഇ൯ഡൃയുടെ ഭരണഘടനയിലെത്തുമ്പോളു് വ്യത്യാസമെന്താണു്? മറ്റതെല്ലാം മിക്കതും എന്തൊക്കെയായിരിക്കണം ഒരുഭരണത്തി൯റ്റെ നിലപാടുകളും കാഴു്ച്ചപ്പാടുകളും നിയമങ്ങളുമെന്നതിനെക്കുറിച്ചു് മാ൪ഗ്ഗനി൪ദ്ദേശങ്ങളു്നലു്കുന്ന ഒരു പൊതുഫ്രെയിംവ൪ക്കുമാത്രമായിരിക്കുമ്പോളു് ഇ൯ഡൃയുടെഭരണഘടന അതി൯റ്റെസ൪വ്വവശങ്ങളിലേയു്ക്കും സ൪വവിശദീകരണങ്ങളിലേയു്ക്കും കടക്കുന്നുവെന്നതാണു് ആ വ്യത്യാസം. ഇതിനേക്കാളു്സ്സൗകര്യകരവും സഹായകരവുമായി ഒരു ജുഡീഷ്യറിയു്ക്കു് എന്താണുനലു്കാ൯ ഒരുഭരണഘടനയു്ക്കുകഴിയുക? അതിനെവ്യാഖ്യാനിക്കുന്നതു് മറ്റുരാജ്യങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് ജുഡീഷ്യറിയു്ക്കതു് എത്രയെളുപ്പമാക്കിമാറ്റുന്നു! പക്ഷേ ഈഭരണഘടനയെവ്യാഖ്യാനിച്ചും വിശദീകരിച്ചും ഉപയോഗിച്ചുമുള്ള അത്രയുംലാളിത്യം, അത്രയും ഏകതാനകത, ഇ൯ഡൃയുടെ ജുഡീഷ്യറിയുടെ പെരുമാറ്റങ്ങളു്ക്കോ വിധികളു്ക്കോ ഉണു്ടോ?

Written on 08 November 2024 and first published on: 10 November 2024











1727. ചേലക്കരയുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൊടികെട്ടുന്നതു് ഒറീസ്സയിലു്നിന്നുവന്ന തൊഴിലാളികളാണു്, പാ൪ട്ടിയിലാളില്ല. ബീജേപ്പീവകകൊടികെട്ടാ൯ ക്ലിഫു്ഹൗസ്സിലു്നിന്നാളെവിളി എന്നാണവ൪പറയുന്നതു്!

1727

ചേലക്കരയുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൊടികെട്ടുന്നതു് ഒറീസ്സയിലു്നിന്നുവന്ന തൊഴിലാളികളാണു്, പാ൪ട്ടിയിലാളില്ല. ബീജേപ്പീവകകൊടികെട്ടാ൯ ക്ലിഫു്ഹൗസ്സിലു്നിന്നാളെവിളി എന്നാണവ൪പറയുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nandhu Kumar. Graphics: Adobe SP.

ചേലക്കരയുപതെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥിയു്ക്കുവേണു്ടി റോഡുകളിലു് കൊടികെട്ടുന്നതു് ഒറീസ്സയിലു്നിന്നുവന്ന കൂലിത്തൊഴിലാളികളാണു്, അതിനു് പാ൪ട്ടിയിലാളില്ല. പാ൪ട്ടിയിലിന്നവിടെയുള്ളവ൪ പിണറായിവിജയനിലൂടെയും എംവീ ഗോവിന്ദനിലൂടെയും സമ്പൂ൪ണ്ണമായും ബീജേപ്പീയു്ക്കുവിധേയമായയാപ്പാ൪ട്ടിയുടെ കൊടികെട്ടാനിന്നുതയാറല്ല. വേണമെങ്കിലു് ബീജേപ്പീയെവിളിച്ചുകെട്ടിക്കോ അല്ലെങ്കിലു് കൊടികെട്ടാ൯ ക്ലിഫു്ഹൗസ്സിലു്നിന്നാളെവിളി, അവിടത്ത വലിയമന്ത്രിവന്നില്ലെങ്കിലാ കല്യാണംകഴിച്ചുമന്ത്രിയായചെറുക്കനെവിളി, വല്ലപ്പോഴുമിനിയിതൊക്കെച്ചെയ്യണു്ടേ, വല്ലപ്പോഴുംപുറമനങ്ങിജോലിചെയ്യണു്ടേ, എന്നും എമ്മെല്ലേയും മുഖ്യമന്ത്രിയുമൊക്കെയായിരിക്കാ൯പറ്റുമോ, എന്നാണുസഖാക്കളു്ചോദിക്കുന്നതു്. ഇതല്ലാതെപാ൪ട്ടിയു്ക്കവരെക്കൊണു്ടെന്തു് ഉപയോഗമെന്നു്!

ബീജേപ്പീയുടെസഹവാസത്തിലൂടെ കേസ്സുകളിലു്നിന്നുരക്ഷപ്പെട്ടതു് ക്ലിഫു്ഹൗസ്സിലുള്ളവരല്ലേ, ചേലക്കരക്കാരങ്ങനെരക്ഷപ്പെട്ടിട്ടില്ലെന്നു് ചെന്നുപറഞ്ഞേരേയെന്നു് പറഞ്ഞെന്നുപറയുന്നു. ജ൯മി വീട്ടിലിരുന്നിട്ടു് ചെറുമ൯മാരെവിളിച്ചു് ജോലിയേലു്പ്പിച്ചുവിടുന്നകാലം ചേലക്കരയിലു്ക്കഴിഞ്ഞെന്നു് അവ൯റ്റടുത്തുചെന്നുപറഞ്ഞേരേയെന്നുവരെ പറഞ്ഞെന്നുകേളു്ക്കുന്നു. കണ്ണൂരുനിന്നാളെവിളിച്ചുകെട്ടിയു്ക്കെന്നു് പാലക്കാട്ടുകാ൪മാത്രമല്ല പത്തനംതിട്ടക്കാരുംപറഞ്ഞുവെന്നുംകേളു്ക്കുന്നു.

കോണു്ഗ്രസ്സി൯റ്റെ ചുവരെഴുത്തിനുമേലാണു് ജോലിയു്ക്കുവേണു്ടിക്കേരളത്തിലെത്തിയ ഒറീസ്സാവാസികളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൊടികെട്ടിയതു് (2024 നവംബ൪ 9നു്). കോണു്ഗ്രസ്സെന്തു് മാ൪കു്സ്സിസ്സു്റ്റെന്തെന്നു് 
തിരിച്ചറിയാ൯പറ്റാത്തയാപ്പയ്യ൯മാരെ ഇനിയിതാവ൪ത്തിക്കരുതെന്നു് താക്കീതുചെയു്തുപറഞ്ഞയയു്ക്കുകയല്ലാതെ കോണു്ഗ്രസ്സെന്തുചെയ്യും! അതുതന്നെയവ൪ചെയു്തു. അവരതുകഴിഞ്ഞു് പാ൪ട്ടിയാപ്പീസ്സിലു്ച്ചെന്നപ്പോളു് അവിടെയൊരുകുഞു്ചാളിയുമില്ലാത്തതുകൊണു്ടു് കൂലികൊടുത്തില്ലെന്നുംകേളു്ക്കുന്നു.

ഒരുകാലത്തുകമ്മ്യൂണിസ്സു്റ്റുകളു്കാരണം കൊയു്ത്തിനുംമെതിയു്ക്കുംചുമടിനുമൊന്നും ആളെത്താതെ കേരളത്തിലെ ഫ്യുഡലിസ്സു്റ്റുകളനുഭവിച്ച ഒറ്റപ്പെടലും വേദനയും നിന്ദയും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഉന്നതകമ്മിറ്റിനേതാക്കളും കിഴുക്കാംതൂക്കു് പാറക്കെട്ടുവസതിവാസികളുമൊക്കെ ഇന്നനുഭവിക്കുകയാണു്. പഴയപോലെ, പണു്ടിവനൊന്നും ഒന്നുമല്ലായിരുന്നകാലത്തെന്നപോലെ, നേരിട്ടിറങ്ങിക്കൊടികെട്ടുമോയെന്നാണു് പാ൪ട്ടിപ്പ്രവ൪ത്തക൪ നോക്കിക്കൊണു്ടിരിക്കുന്നതു്. ഈ പാ൪ട്ടിജ൯മിമാ൪ക്കെതിരെ റിസ൪വ്വേഷ൯മണ്ഡലമായ ചേലക്കരയിലു്ത്തന്നെയിതാരംഭിച്ചതു് ഉചിതമായി.

‘തെമ്മാടിയമേരിക്കയുടെകീഴിലിരിക്കുന്നതുകൊണു്ടു് ഇസ്സ്രായേലു്നമ്മുടെ ശത്രുവാ’ണെന്നൊക്കെ ചേലക്കരയിലും പാലക്കാട്ടുമൊക്കെച്ചെന്നുപ്രസംഗിക്കുന്ന, മൂത്രമൊഴിക്കാ൯പോലും ജനങ്ങളുടെപണമെടുത്തു് നി൪ത്താതെയമേരിക്കയു്ക്കു് കുടുംബസഹിതംപറക്കുന്നവ൯മാ൪, തെരഞ്ഞെടുത്തധികാരംനലു്കിയ ജനങ്ങളോടാണുസംസാരിക്കുന്നതെന്നു് ഒന്നോ൪ക്കേണു്തായിരുന്നു!

ചേലക്കരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളവോട്ടുകളെങ്ങനെയും പാ൪ട്ടിയുടെപ്രവ൪ത്തക൪പിടിച്ചുപെട്ടിയിലിട്ടേനേ, അതിനാണുമുഖ്യമന്ത്രിയായ പാ൪ട്ടിയുടെബീജേപ്പീനേതാവുപിണറായിവിജയ൯റ്റെ പടമവ൪പോസ്സു്റ്ററിലുംബോ൪ഡിലുമച്ചടിക്കാതെ ഒഴിവാക്കിയതു്, കാരണം ആത്തലകാണുമ്പോളാണു്, ഫേയു്ക്കുതോമസ്സിനെപ്പോലെ ഒരുകപട൯റ്റെമുഖമുദ്രയായയാശബ്ദംകേളു്ക്കുമ്പോളാണു്, ആളുകളയാളുണു്ടാക്കിയലാവലിന്നഴിമതിക്കേസ്സും അയാളുടെയുംമകളുടെയുംമാസപ്പടിക്കേസ്സും കെ-റെയിലെന്നുംപറഞ്ഞയാളു് ഭാവിപാപഭാരംചുമക്കാ൯ ഡീവൈയ്യെഫൈയ്യേയും പോലീസ്സിനെയും എ൯ജീവോയൂണിയനെയുമൊക്കെക്കൊണു്ടുനി൪ത്തി അവരുടെവീട്ടിലടുക്കളയിലുംകക്കൂസ്സിലുംകയറി ഭൂമിപിടിച്ചെടുക്കാ൯മഞ്ഞ കല്ലുകളു്നാട്ടിയതുമൊക്കെയോ൪ത്തുപോകുന്നതു്, വോട്ടുരേഖപ്പെടുത്താ൯ ബാലറ്റുപേപ്പ൪കൈയ്യിലെടുക്കുമ്പോളു്ക്കൈവിറച്ചു് അരിവാളു്ച്ചുറ്റികയു്ക്കുപകരംമറ്റുസകലതിലും കുത്തിപ്പോകുന്നതു്. പക്ഷേനി൪ഭാഗ്യവശാലു് മറ്റുള്ളവ൪വിളിച്ചുകൂട്ടുന്ന ആളു്ക്കൂട്ടംകണു്ടാ൪ത്തികയറിയവരുടെമുന്നിലു് മൈക്കിലൂടെസ്വന്തംശബ്ദമൊഴുക്കുന്നതിലു്ലഹരികയറി പ്രചരണമവസാനിപ്പിക്കുന്നതി൯റ്റെതലേദിവസം ക്ലിഫു്ഹൗസ്സുവാസ്സിയവിടെയെത്തി. ഇനിയെന്തുണു്ടാകുമെന്നുപറയുകവയ്യ.

Written on 09 November 2024 and first published on 10 November 2024