Friday, 8 March 2024

1554. കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

1554

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Juliana e Mariana Amorim. Graphics: Adobe SP.

കോണു്ഗ്രസ്സിലെ തൊഴുത്തിലു്ക്കുത്തുപേടിച്ചു് ആരെങ്കിലും ബീജേപ്പീയുടെ ചാണകക്കുഴിയിലെടുത്തുചാടുമോ? തൊഴുത്തിലു്നിലു്ക്കുന്നതിലു്നിന്നുപോകുന്നതല്ലേ അവിടെ ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ചോദിച്ചേക്കാം. അതേ, അതുതന്നെയാണവിടെക്കിടക്കുന്നതു്. കോണു്ഗ്രസ്സിലു്നിന്നുപോയവരല്ലാതെയാരാണവിടെ ബീജേപ്പീയുടെചാണകക്കുഴിയിലു്ക്കിടക്കുന്നതു്? അതല്ലാതെവേറേയാരവിടുണു്ടു്- എ. പി. അബ്ദുള്ളക്കുട്ടിയെയും അലു്ഫോണു്സ്സു് കണ്ണന്താനത്തെയുംപോലുള്ളചില മു൯കാലമാ൪കു്സ്സിസ്സു്റ്റുകളല്ലാതെ? എന്നുവെച്ചു് തൊഴുത്തിലു്നിലു്ക്കുന്നതിനേക്കാളു്ക്കൂടുതലു് വിലയുള്ളതാണു് ചാണകക്കുഴിയിലു്ക്കിടക്കുന്നതെന്നു് ആരെങ്കിലുംപറയുമോ? തൊഴുത്തിലു്നിലു്ക്കുന്നതുവിചാരിച്ചാലു് ഇനിയുമെത്രവേണമെങ്കിലും ചാണകവും ചാണകക്കുഴികളുമുണു്ടാക്കാമെങ്കിലും ഒരുചാണകമോ ഒരുചാണകക്കുഴിയോ വിചാരിച്ചാലു് തൊഴുത്തിലു്നിലു്ക്കുന്നയൊന്നിനെയെങ്കിലും ഉണു്ടാക്കാ൯കഴിയുമോ?

കോണു്ഗ്രസ്സു് പലസ്ഥാനങ്ങളു്നലു്കി ഇത്രയുംവ൪ഷമാദരിച്ച പത്മജാ വേണുഗോപാലെന്നസു്ത്രീ ആ തൊഴുത്തിലു്നിന്നും തൊഴുത്തിലു്ക്കുത്തുസഹിക്കാ൯വയ്യാതെയെന്നുപറഞ്ഞു് ആ ചാണകക്കുഴിയിലേയു്ക്കെടുത്തുചാടിയതിനെക്കുറിച്ചാണു്, അല്ല ഇറങ്ങിപ്പോയതിനെക്കുറിച്ചാണു്, ഇവിടെസ്സംസാരിക്കുന്നതു്. ഇവ൪ കോണു്ഗ്രസ്സു് നേതാവായിരുന്ന ശ്രീ. കെ. കരുണാകര൯റ്റെ മകളാണെന്നറിയാം. കരുണാകര൯ കോണു്ഗ്രസ്സുവിട്ടുപോയിട്ടു് കോണു്ഗ്രസ്സുകുലുങ്ങിയിട്ടില്ല, പിന്നെയല്ലേ അച്ഛ൯റ്റെപാരമ്പര്യമല്ലാതെ പാ൪ട്ടിയിലും കേരളസമൂഹത്തിലും മറ്റൊന്നുംസ്വന്തമായിട്ടില്ലായിരുന്ന മകളു്പോയിട്ടു്! കരുണാകര൯റ്റെ മകളല്ലായിരുന്നെങ്കിലു് ഇവരെ ബീജേപ്പീ സ്വീകരിക്കുകയും ഡലു്ഹിയിലു്വിളിച്ചുകൊണു്ടുപോയി മെമ്പ൪ഷിപ്പുകൊടുക്കുകയും വീണു്ടും തിരിച്ചുതിരുവനത്തപുരത്തുകൊണു്ടുവന്നു് കൊട്ടുംകുരവയുമായി എഴുന്നള്ളിക്കുകയുംചെയ്യുമായിരുന്നോ? ഏകു് ദി൯ കാ റാണി!

ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് കേരളത്തിലെ കഴിവുറ്റവരും ജനപ്പ്രീതിയുള്ളവരുമായ നിരവധി വനിതാകോണു്ഗ്രസ്സുനേതാക്കളെമറികടന്നു് അവരുടെയച്ഛനുള്ളപരിഗണനവെച്ചു് അവരെ അഖിലേന്ത്യാ കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും കേരളാപ്പ്രദേശ്ശു് കോണു്ഗ്രസ്സു് കമ്മിറ്റിയുടെയും അംഗവും ഭാരവാഹിയുമാക്കി പലവ൪ഷമാദരിച്ചു, രണു്ടുതവണയവരെ സംസ്ഥാനനിയമസഭയിലേക്കും ഒരുതവണ പാ൪ലമെ൯റ്റിലേക്കുംമത്സരിപ്പിച്ചു- മൂന്നുപ്രാവശ്യവുമവ൪തോറ്റു. കേരള സു്റ്റേറ്റു് ടൂറിസം ഡെവലപ്‌പു്മെ൯റ്റു് കോ൪പ്പറേഷ൯റ്റെ ചെയ൪പ്പെഴു്സ്സണാക്കി. ഭാരതീയജനതാപ്പാ൪ട്ടിയിലു്ച്ചേരുമ്പോളു് അവ൪പറഞ്ഞതു് തന്നെ ത൯റ്റെപാ൪ട്ടി തീ൪ത്തുമവഗണിച്ചെന്നാണു്! ഇതവഗണനയെങ്കിലു്, പരിഗണനയെങ്ങനെയിരിക്കും- പ്രധാനമന്ത്രിയാക്കണമായിരുന്നോ?
 
Written and first published on: 08 March 2024











Thursday, 7 March 2024

1553. സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

1553

സു്ക്കൂളുകളിലും കോളേജുകളിലും യൂണിവേഴു്സ്സിറ്റികളിലും എസ്സെഫൈയ്യെ നിരോധിക്കണമെന്നയാവശ്യം വികാരപരമല്ല വിചാരപരമാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനതാവശ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hamed Mohtashami Pouya. Graphics: Adobe SP.

കലാശാലാവിദ്യാലയങ്ങളിലു് വിദ്യാ൪ത്ഥിസംഘടനകളും യൂണിയനുകളുംകടന്നുവന്നതു് അവിടെ പലരീതിയിലുള്ള ഏകാധിപത്യങ്ങളവസാനിക്കുന്നതിനും ജനാധിപത്യബോധംകടന്നുവരുന്നതിനും വലിയസഹായംചെയു്തിട്ടുണു്ടു്. ഇ൯ഡൃയുടെ സ്വാതന്ത്ര്യസമരമെന്നുപറയുന്ന ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രീയപ്പ്രവ൪ത്തനത്തിലും കോളേജുകളും സു്ക്കൂളുകളും യൂണിവേഴു്സ്സിറ്റികളും അവയിലെയദ്ധ്യാപകരുംവിദ്യാ൪ത്ഥികളും വലിയപങ്കുവഹിച്ചിട്ടുണു്ടു്. ഈജനാധിപത്യത്തെ 1973-75ലെപ്പോലെയപകടപ്പെടുമ്പോഴും രക്ഷിക്കുന്നതിനുംനിലനി൪ത്തുന്നതിനും കലാശാലകളിലെയും സു്ക്കൂളുകളിലെയും വിദ്യാ൪ത്ഥികളു് വലിയൊരുപങ്കുവഹിച്ചിട്ടുണു്ടു്. ഉദാഹരണത്തിനു് അടിയന്തരാവസ്ഥക്കാലത്തവ൪ പ്രതിപക്ഷസമരത്തെനയിച്ച ജയപ്പ്രകാശ്ശു് നാരായണു്റ്റെവാക്കുകേട്ടു് അവയെബഹിഷു്ക്കരിച്ചു് അദ്ദേഹത്തോടൊപ്പമിറങ്ങിപ്പോയതുതന്നെ! അടിയന്തരാവസ്ഥപി൯വലിച്ചു് തെരഞ്ഞെടുപ്പുംപ്രഖ്യാപിച്ചശേഷമേ അവ൪മടങ്ങിച്ചെന്നുള്ളൂ. ജനാധിപത്യത്തി൯റ്റെനിലനിലു്പ്പിനു് സു്ക്കൂളുകളിലെയും കോളേജുകളിലെയും യൂണിവേഴു്സ്സിറ്റികളിലെയും വിദ്യാ൪ത്ഥികളുമവരുടെസംഘടനകളും ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം എത്രയനുപേക്ഷണീയമാണെന്നു് ഇതിലു്നിന്നുവ്യക്തമാണു്.

പക്ഷേ ഇവിടെയുള്ളൊരുപ്രശു്നം ഈവിദ്യാ൪ത്ഥിസംഘടനകളിലുംയൂണിയനുകളിലും ജനാധിപത്യമില്ലാതായാലു്, ക്യാമ്പസ്സിനകത്തെമാത്രമല്ല പുറത്തെസ്സമൂഹത്തിലെയും ജനാധിപത്യത്തെയവ൪ അപകടപ്പെടുത്തിയാലു്, എന്തുചെയ്യുമെന്നതാണു്. കോടിയേരിബാലകൃഷു്ണനും പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരും എസ്സെഫൈയ്യുടെമുഖ്യസ്വാധീനക്കാരുമായി കേരളത്തിലു്വന്നതുമുതലു് ഈവിദ്യാ൪ത്ഥിസംഘടന ആ അവസ്ഥയിലെത്തി. സ്വാതന്ത്ര്യവുംജനാധിപത്യവുംസോഷ്യലിസവും കൊടിയിലു്രേഖപ്പെടുത്തിയിട്ടുള്ള എസ്സെഫൈയ്യുടെ പ്രവൃത്തികളിലുംനയങ്ങളിലും അതോടെ അതുമൂന്നുമില്ലാതായി. ഈമൂന്നും ഈസംഘടനയിലു്നിന്നു് അപ്രത്യക്ഷമായയാനിമിഷം, അവ ക്യാമ്പസ്സിലു്നിന്നും അപ്രത്യക്ഷമായി, അതി൯റ്റെസമയമെടുത്തു് അവ സമൂഹത്തിലു്നിന്നുംകൂടി അപ്രത്യക്ഷമാവാ൯കാരണമായി. സോഷ്യലിസത്തി൯റ്റെഭാഗം ഇവിടെ ഉടനടിച൪ച്ചചെയ്യേണു്ടതില്ലെങ്കിലും, മറ്റേരണു്ടെണ്ണത്തി൯റ്റേതും ഉണു്ടു്.

സു്ക്കൂളു്, കോളേജു്, യൂണിവേഴു്സ്സിറ്റിക്കാമ്പസ്സുകളിലു് സു്റ്റുഡ൯റ്റു്സ്സു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃയുടെ പ്രവ൪ത്തനങ്ങളു് കുറഞ്ഞതു് അഞു്ചുവ൪ഷത്തേയു്ക്കു് നിരോധിക്കുക എന്നതാണു് ഇവിടെച്ച൪ച്ചചെയ്യത്തക്ക നേരായപരിഹാരം. പ്രവ൪ത്തനവും അംഗത്വവും നഷ്ടപ്പെടുകയും അധികാരത്തിലു്നിന്നു് ബഹുദൂരംനീക്കപ്പെടുകയുംചെയു്താലു്, അതു് ഒന്നുകിലതി൯റ്റെപാഠങ്ങളു്പഠിക്കും, അല്ലെങ്കിലാസമയത്തു് പൂ൪ണ്ണമായുംതുടച്ചുനീക്കപ്പെടും.

കൊലപാതകങ്ങളാണു് എസ്സെഫൈയ്യുടെനേതൃത്വത്തിലു് കലാലയങ്ങളിലും സ൪വ്വകലാശാലകളിലും നടന്നിരിക്കുന്നതു്, അതും പെട്ടെന്നുള്ളപ്രകോപനങ്ങളിലുണു്ടായ കൊലകളല്ല, രാഷ്ട്രീയവൈരാഗ്യംകാരണവും വ്യക്തിപരമായവൈരാഗ്യംകാരണവും പലദിവസമെടുത്തുനടത്തിയ ഗൂഢാലോചനകളെപ്പിന്തുട൪ന്നുള്ള അരുംകൊലകളു്. എസ്സെഫൈയുടെയക്രമവും കൊലപാതകവും ഏതുകലാശാലയിലു്നടന്നാലും അനിവാര്യമായുമതിലു്ക്കൂട്ടിനുള്ള രണു്ടുഘടകങ്ങളുണു്ടു്- ഒന്നു് അതിനെയെല്ലായ൪ത്ഥത്തിലും കൂച്ചുവിലങ്ങിട്ടുനിയന്ത്രിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജില്ലാകമ്മിറ്റിയാപ്പീസ്സും പ്രത്യേകിച്ചുമതി൯റ്റെ ജില്ലാസെക്രട്ടറിയും, അതോടൊപ്പം കോളേജിലതി൯റ്റെ ഫ്രാക്ഷനായിപ്പ്രവ൪ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകസംഘടനയുടെ ഭാരവാഹികളും. രണു്ടാമത്തെരണു്ടുകൂട്ടരുമറിയാതെയും അവരുടെയനുവാദവും നി൪ദ്ദേശവുമില്ലാതെയും എസ്സെഫൈയ്യുടെ യൂണിറ്റുപ്രസിഡ൯റ്റെന്നല്ല അതി൯റ്റെ സംസ്ഥാനപ്രസിഡ൯റ്റിനുപോലും സ്വന്തമായൊരുതീരുമാനമെടുത്തു് ഒന്നുംചെയ്യാ൯കഴിയുന്നതല്ല. അങ്ങനെചെയു്താലു് ഒരുദിവസംപോലും പിന്നെയാക്കസേരയിലിരുത്തുകയില്ല.
 
Written on 05 March 2024 and first published on: 07 March 2024







Tuesday, 5 March 2024

1552. പൂക്കോട്ടെ അനിമലു്സ്സു് കോളേജിലു് എസ്സെഫൈനടത്തിയ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

1552

പൂക്കോട്ടെ അനിമലു്സ്സു് കോളേജിലു് എസ്സെഫൈനടത്തിയ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne-Anja. Graphics: Adobe SP.

പൂക്കോട്ടെ ഗവണു്മെ൯റ്റു് വെറ്ററിനറി ആ൯ഡു് അനിമലു് സയ൯സ്സസു് കോളേജിലും യൂണിവേഴു്സ്സിറ്റിയിലും അനിമലു്സ്സാണോ പഠിക്കുന്നതും പഠിപ്പിക്കുന്നതും നയിക്കുന്നതും? ഈ അനിമലു്സ്സു്ക്കോളേജിലു് എസ്സെഫൈനടത്തിയ ഒരുവിദ്യാ൪ത്ഥിയുടെ നവകേരളക്കൊലയിലു് ഉത്തരവാദിത്വമേറ്റെടുത്തു് രാജിവെയു്ക്കാ൯പോകുന്നതു് പ്രസംഗത്തിലൂടെയും പ്രവൃത്തിയിലൂടെയും പ്രോത്സാഹനത്തിലൂടെയും പ്രചോദനത്തിലൂടെയും അതിനെയി൯സ്സു്റ്റിഗേറ്റുചെയു്തുവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിവിജയനാണോ സെക്രട്ടറിഗോവിന്ദനാണോ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നി൪ദ്ദേശവുമനുമതിയുമില്ലാതെ കേരളത്തിലെന്നല്ല ഇ൯ഡൃയിലു് എസ്സെഫൈയ്യുടെ ഒരുഭാരവാഹിപോലും നോമിനേറ്റുചെയ്യപ്പെടുന്നില്ല, തെരഞ്ഞെടുപ്പുണു്ടെങ്കിലു് തെരഞ്ഞെടുക്കപ്പെടുന്നുമില്ല. ആക്കൊലയിലാക്കോളേജിലെയും യൂണിവേഴു്സ്സിറ്റിയിലെയും സകലവിദ്യാ൪ത്ഥിസംഘടനാ-യൂണിയ൯നേതാക്കളും പ്രതികളായിരിക്കുകയാണു്. അതിന൪ത്ഥം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പ്രതികളായിരിക്കുന്നു. അവിടത്തെ വൈസ്സു് ചാ൯സ്സല൪, ഡീ൯, ഹോസ്സു്റ്റലു് വാ൪ഡ൯ എന്നിവ൪മുതലു് സഹജീവനക്കാരും മാനേജുമെ൯റ്റും ഒട്ടനേകം വിദ്യാ൪ത്ഥികളും കൊലപാതകികളെന്നോ കൂട്ടുപ്രതികളെന്നോ പിടിച്ചുവെയു്പ്പുകാരെന്നോ തെളിവുനശിപ്പിപ്പുകാരെന്നോ പ്രതികളായിവന്നിരിക്കുകയാണു്, അതോടൊപ്പമവിടത്തെച്ചില പോലീസ്സുദ്യോഗസ്ഥ൯മാരും. ഒരുപോലീസ്സുദ്യോഗസ്ഥയു്ക്കിതിലുള്ള നേരിട്ടുള്ളബന്ധവും ഒരുസു്ത്രീയു്ക്കുമൊരുപെണു്കുട്ടിക്കുംവേണു്ടിയാണു് മദ്ധ്യഭാഗംകൊണു്ടുരാഷ്ട്രീയംവിടുന്ന എസ്സെഫൈയ്യുമവിടത്തെജില്ലാ പാ൪ട്ടിനേതൃത്വവുംമുഴുവനിളകിമറിഞ്ഞതെന്നതും ആരോപണവിധേയമായിട്ടുണു്ടു്.

ഒരുസ്ഥാപനവും അന്വേഷണോദ്യോഗസ്ഥ൯മാരുംമുഴുവ൯ ഒരുകൊലയിലു്പ്പങ്കാളികളാവുന്ന അപൂ൪വ്വങ്ങളിലപൂ൪വ്വമായ സംഭവമാണു് വയനാട്ടിലു് കലു്പ്പറ്റയിലെ പൂക്കോട്ടുനടന്നിരിക്കുന്നതു്. അതിനുള്ളഗൗരവമതിനു് എകു്സ്സിക്കൃുട്ടീവോ ലെജിസ്ലേച്ചറോ ജുഡീഷ്യറിയോ ക്വാസ്സി ജുഡീഷ്യറിയോ മീഡിയകളോ കേന്ദ്രഗവണു്മെ൯റ്റോ കൊടുത്തിട്ടുള്ളതായിക്കാണുന്നില്ല. മുഖൃപ്രതിയും പ്രചോദനകേന്ദ്രവുമായ മുഖ്യമന്ത്രിവിജയനുകീഴിലു് ഒണക്കക്കേരളാപ്പോലീസ്സുതന്നെയിതന്വേഷിക്കുന്നതിലു് തൃപു്തരായിനടക്കുകയാണവ൪.

ആണുംപെണ്ണുംമനുഷ്യനുമൊന്നുമല്ലാത്ത നൂറ്റിമുപ്പതുഷണ്ഡമൃഗങ്ങളല്ലേ മൂന്നുദിവസംതുട൪ച്ചയായിനടന്നയീ അരുംകൊലനോക്കിക്കൊണു്ടുനിന്നതു്? ഒരുപട്ടിയെയിതുപോലെയാക്രമിച്ചാലു് മറ്റുപട്ടികളു്പോലും പ്രതികരിക്കുകയില്ലേ? അതിനുംതാഴെപ്പോയയീ നൂറ്റിമുപ്പതുമൃഗങ്ങളെ നമ്മുടെസമൂഹത്തിനിനിയെന്തിനാണാവശ്യം? അതെല്ലാംകഴിഞ്ഞുമൃതനായൊരുബാലനെ കെട്ടിത്തൂക്കിയതിലു്ക്കൂടുതലെന്താണൊരു മൃതദേഹത്തോടനാദരവുകാണിക്കാനുള്ളതു്? അതുപോലുമെഴുതിച്ചേ൪ക്കാത്തയാപ്പോലീസ്സുകാരെയും അവരുടെയാഭ്യന്തരമന്ത്രിയെയും നമ്മുടെസമൂഹത്തിനിനിയെന്തിനാണാവശ്യം?

സീബീയ്യൈയന്വേഷണംവരുന്നതിനുമുമ്പു് എസ്സെഫൈയ്യുടെയും കോളേജുമുമ്പ൯മാരുടെയും പോലീസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വയനാടുജില്ലാക്കമ്മിറ്റിയുടെയും പ്രത്യേകിച്ചുസെക്രട്ടറിയുടെയും മൊബൈലു്ഫോണുകളു് മാറ്റുന്നതാണുനല്ലതെന്നുപറഞ്ഞുകൊണു്ടു് ഈസന്ദ൪ഭത്തിലു് നോക്കിയയുടെയോ സാംസങ്ങി൯റ്റെയോ ഒരുപ്രതിനിധി ഇവരെസ്സമീപിച്ചാലു് ഊക്ക൯കച്ചവടംനടക്കും- ഫോണുകളു് എകു്സ്സു്ച്ചേയു്ഞു്ചുചെയ്യാ൯പറ്റില്ല, പഴയതുതല്ലിപ്പൊട്ടിച്ചു് പുതിയതുവാങ്ങാനേ പറ്റുള്ളൂവെന്നുപറഞ്ഞു്, കാരണം വിദ്യാ൪ത്ഥിസഹജമായി ഒളിച്ചുനിന്നെങ്കിലുമെടുത്ത മുഴുവ൯ ആളു്കൂട്ടവിചാരണയുടെയും മ൪ദ്ദനത്തി൯റ്റെയും കൊലയുടെയും കെട്ടിത്തൂക്കി൯റ്റെയുമൊക്കെ ദൃശ്യങ്ങളും മൃഗയൂണിവേഴു്സ്സിറ്റിയുന്നത൪ അവയുണു്ടോയെന്നറിയാ൯വേണു്ടിനടത്തിയ പരിശോധനകളുടെവിവരങ്ങളും അവനീക്കംചെയു്തതി൯റ്റെലോഗുകളും പരസ്സു്പ്പരമുള്ളസന്ദേശങ്ങളുമെല്ലാം അവയിലുണു്ടാവണം, അല്ലെങ്കിലു് ഉണു്ടായിരുന്നിരിക്കണം. അങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റുക്രിമിനലു്മനസ്സുപോകുന്നതു്. ആ നടപടിക്രമങ്ങളു് പൂ൪ത്തിയാക്കാനായിരിക്കണം മൂന്നുദിവസമെടുത്തതു്. കേട്ടിടത്തോളമുള്ളവിവരങ്ങളു്വെച്ചു് മ൪ദ്ദനം ഒറ്റദിവസമേയുണു്ടായിക്കാണൂ, ഒറ്റദിവസത്തെമ൪ദ്ദനത്തിലു്ത്തന്നെ ആബാല൯തീ൪ന്നുകാണണം! അവ൯റ്റെകുടുംബത്തെസ്സംബന്ധിച്ചിടത്തോളം അതൊരാശ്വാസമല്ലേ?
 
Written on 04 March 2024 and first published on 05 March 2024




 







 

1551. മാ൪കു്സ്സിസ്സു്റ്റു-മുസ്ലിംഭീകരബന്ധങ്ങളു് പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും അന്വേഷണംവരുമെന്നുകണു്ടു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാസംഘങ്ങളും എസ്സെഫൈ ഡീവൈയ്യെഫൈകളും പി൯വാങ്ങിയതുകൊണു്ടു് ആജോലി പോലീസ്സിനെയേലു്പ്പിച്ചു

1551

മാ൪കു്സ്സിസ്സു്റ്റു-മുസ്ലിംഭീകരബന്ധങ്ങളു് പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും അന്വേഷണംവരുമെന്നുകണു്ടു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാസംഘങ്ങളും എസ്സെഫൈ ഡീവൈയ്യെഫൈകളും പി൯വാങ്ങിയതുകൊണു്ടു് ആജോലി പോലീസ്സിനെയേലു്പ്പിച്ചു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Carlos Lopez Castellon. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും അവരുടെഭരണനേതാക്കളും മുസ്ലിംഭീകരതീവ്രവാദികളുമായുള്ള ബന്ധങ്ങളെല്ലാം പുറത്തുവന്നതോടെ എന്നൈയ്യേയുടെയും സീബിയ്യൈയ്യുടെയും കോടതിമേലു്നോട്ടത്തിലുള്ള അന്വേഷങ്ങളു് വരുമെന്നുകണു്ടപ്പോളു് പിണറായിവിജയനുവേണു്ടിയടിക്കാ൯ ഗുണു്ടാഭീകരസംഘങ്ങളും എസ്സെഫൈയ്യും ഡിവൈയ്യെഫൈയ്യും തയാറാവാതെ പി൯വാങ്ങിയതുകൊണു്ടു് പിണറായിവിജയനെന്നവ്യക്തി ആജോലിയിപ്പോളു് പൊതുപ്പണംശമ്പളംവാങ്ങുന്ന പോലീസ്സിനെയേലു്പ്പിച്ചിരിക്കുകയാണു്. ഇവരാണയാളുടെ കേരളത്തിലവശേഷിക്കുന്ന ഏകപ്രതിരോധം. അതുതന്നെയതി൯റ്റെനേതൃച്ചുമതലയുള്ള ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയും ഡീജീപ്പീയുമെല്ലാം തലു്സ്ഥാനംകിട്ടുന്നതിനുവേണു്ടി അന്തസ്സുമഭിമാനവുമാണത്തവും നട്ടെല്ലുമുപേക്ഷിച്ചു് ഇയാളെയേതുരീതിയിലുമടിമകളെപ്പോലെ സേവിച്ചുകൊള്ളാമെന്നുറപ്പുനലു്കിബാദ്ധ്യതപ്പെട്ടു് തലു്സ്ഥാനംപിടിച്ചതുകൊണു്ടാണു്, അല്ലാതെയീപ്പോലീസ്സുകാരിലു് മാ൪കു്സ്സിസ്സു്റ്റുവിഷം സിരകളിലോടുന്ന കൊലപാതകികളുമക്രമികളും ഗൂഢാലോചനക്കാരും സാഡിസ്സു്റ്റുകളും മസോക്കിസ്സു്റ്റുകളുമായകുറച്ചുപേ൪ക്കല്ലാതെ ഇന്നു് ഇയാളെച്ചുമക്കേണു്ടതി൯റ്റെയും അയാളുപറയുന്നതെല്ലാമനുസരിക്കേണു്ടതി൯റ്റെയും ബാദ്ധ്യതയൊന്നുമില്ല.

നിയമംമാത്രംനോക്കുകയാണെങ്കിലിവ൪ പിണറായിവിജയനെന്നവ്യക്തിയേയോ അയാളുടെമുഖ്യമന്ത്രിയാപ്പീസ്സിലുള്ളതും ഉണു്ടായിരുന്നതുമായലൈംഗിക൯മാരെയോ ആരെയുമനുസരിക്കേണു്ടതില്ല- അവരുടെ ഡീജീപ്പീയെമാത്രമനുസരിച്ചാലു്മതി. നിയമപരമായിനോക്കുകയാണെങ്കിലു് ഇപ്പോളു്നലു്കുന്നപോലെ ഇവ൪ക്കുനേരിട്ടൊരുത്തരവുനലു്കാ൯പോലും ഡീജീപ്പീയു്ക്കല്ലാതെയാതൊരധികാരവുമില്ല. പക്ഷേ ഡീജീപ്പീ കസേരപിടിക്കാനിതുപോലുള്ള അശടുകളു്ക്കുകീഴു്പ്പെട്ടു് ബന്ധിതനും ബാദ്ധ്യസ്ഥനുമാണു്. അതുകൊണു്ടവ൪ പിണറായിവിജയനുവേണു്ടി പ്രൈവറ്റടിക്കാ൯പോകുന്നു.

മുഖ്യമന്ത്രിയു്ക്കെതിരെയൊരു ക്രിമിനലു്ക്കുറ്റച്ചാ൪ജ്ജുവന്നാലു്, ഒരഴിമതിവാറണു്ടുവന്നാലു്, അതിനുള്ളയുത്തരവു് വരേണു്ടയിടത്തുനിന്നുവന്നാലു്, ആഭ്യന്തരമന്ത്രികൂടിയായ ഈമുഖ്യമന്ത്രിപിണറായിവിജയനെ അറസ്സു്റ്റുചെയു്തുകൊണു്ടുപോകേണു്ടതുമീ പോലീസ്സുതന്നെയാണു്, കാരണം അതിനുവേറേയേജ൯സ്സിയില്ല. ഇതുവെറും സാങ്കലു്പ്പികമായൊരുസാഹചര്യമല്ല; അകലെയല്ലാത്തൊരുസമീപഭാവിയിലു് അതുചെയ്യേണു്ടിവരുമെന്നു് പൊതുജനങ്ങളോടൊപ്പം ഈപ്പൊലീസ്സിനുമറിയാം, കാരണം ഈപ്പോലീസ്സും പൊതുജനങ്ങളിലുള്ളതാണല്ലോ! പക്ഷേ മറ്റുകുറ്റവാളികളുടെകാര്യത്തിലു്ച്ചെയ്യുന്നതുപോലെ ഒരുഡിസ്സു്റ്റ൯സ്സിംഗു്, ഒരുദൂരംപാലിക്കലു്, അതുവരെയുമിയാളുടെകാര്യത്തിലു്ച്ചെയ്യാനവ൪ക്കു് അവരുടെ ഡീജീപ്പീയും ഹോംസെക്രട്ടറിയും ചീഫു്സ്സെക്രട്ടറിയുംകാരണം കഴിയുന്നില്ല. ആ അകലംപാലിയു്ക്കാ൯കഴിവില്ലായു്മയുടെ നാലുചുറ്റിലുമായാണു്, അതിനെക്കേന്ദ്രബിന്ദുവാക്കിയാണു്, അതുഫളു്ക്ക്രമാക്കിയാണു്, ഇന്നു് കേരളത്തിലെ ഭരണമാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയംകറങ്ങുന്നതു്. അതുടിലു്റ്റുചെയു്താലു് പിന്നെയൊരുമാ൪കു്സ്സിസവുംഭരണവുമൊന്നുമില്ല.

നേര്യമംഗലത്തൊരുവീട്ടമ്മയെ കാട്ടാനനാട്ടിലിറങ്ങിച്ചവിട്ടിക്കൊന്നപ്പോളു് പ്രതിഷേധിച്ചനാട്ടുകാരെയടിച്ചുചതയു്ക്കാനും മൃതദേഹം റോട്ടിലൂടെവലിച്ചിഴച്ചുപിടിച്ചെടുക്കാനും ആഭ്യന്തരവകുപ്പു് പോലീസ്സിനെനിയോഗിച്ചു, അവരതുനി൪വ്വഹിച്ചു, അങ്ങനെയുമാഭ്യന്തരവകുപ്പിലു്നടന്നു. മുഖ്യമന്ത്രിയാണെന്നുപറയപ്പെടുന്ന പിണറായിവിജയനാണു് ഡോണു് ക്വിക്കു്സ്സോട്ടായി ആഭ്യന്തരവകുപ്പുംഭരിക്കുന്നുവെന്നുപറയപ്പെടുന്നതു്. ഈശ്ശരീരംകൊണു്ടുമയാളു്ക്കെന്തോ പ്രയോജനമുണു്ടാവണം! മറ്റാ൪ക്കുമിതിനുള്ളയുത്തരവുനലു്കാ൯ ഇന്നധികാരമില്ല. ഉത്തരവുകളു്ക്കെല്ലാം ഒരുറവിടമേയുള്ളൂ! ഭരണത്തിനകത്തു് എവിടെയെങ്കിലും താനറിയാതെ തനിയു്ക്കെതിരെയെന്തെങ്കിലുംനടന്നാലോ!! സ്വന്തംവീട്ടുകാരെപ്പോലും വിശ്വസിക്കാ൯കൊള്ളില്ല!!!

2024 മാ൪ച്ചു് നാലാംതീയതിയാണിതു് നേര്യമംഗലത്തും കോതമംഗലത്തുമായിനടന്നതു്. ആമരണപ്പെട്ടസു്ത്രീയുടെ സഹോദരനടക്കമുള്ളബന്ധുക്കളെപ്പോലും ലാത്തിച്ചാ൪ജ്ജുനടത്തിയടിച്ചുചതയു്ക്കാനായിരുന്നു മുകളിലു്നിന്നുപോലീസ്സിനുള്ളനി൪ദ്ദേശം. മകളെക്കേന്ദ്രപ്പൊലീസ്സുപിടിക്കുമെന്നായപ്പോളു് എന്നാലു് നാട്ടുകാ൪ക്കുമുഴവനടികൊടുക്കെന്നാണു് പോലീസ്സിനുള്ളനി൪ദ്ദേശം. അതുകൊണു്ഴിമതിക്കേസ്സിലു് മകളുരക്ഷപ്പെടുമോ? മക്കളു്ക്കാദ്യമേയാ അടികൊടുത്താലു്പ്പോരായിരുന്നോ?

ജനങ്ങളു് വികാരപരമായാണുപെരുമാറിയതെന്നാണു് പോലീസ്സി൯റ്റെയും പിണറായിവിജയ൯റ്റെയുട൯പ്രതിരോധജീവിയായ പി. രാജീവുമുതലായമന്ത്രിമാരുടെയുമാരോപണം. കാട്ടിലുള്ളമൃഗങ്ങളുടെ നാട്ടിലിറങ്ങിയുള്ള ഇതുപോലെയൊരുചവിട്ടിക്കൊലയിലു് നാട്ടിലുള്ളയൊരാളു്നഷ്ടപ്പെടുമ്പോളു്, അതും ഇങ്ങനെസംഭവിക്കുമെന്നുജനങ്ങളു് തുട൪ച്ചയായിഗവണു്മെ൯റ്റിനു് മുന്നറിയിപ്പുനലു്കിയിട്ടുനിലു്ക്കുമ്പോളു്, വികാരപരമായല്ലാതെജനങ്ങളു് പിന്നെങ്ങനെയാണുപെരുമാറേണു്ടതു്? ജനങ്ങളിവരെപ്പോലെ തണുത്തു് ഇമാസ്സു്ക്കുലേറ്റുചെയ്യപ്പെട്ട വികാരമില്ലാത്തവിഷസ൪പ്പങ്ങളാണോ?
 
Written on 04 March 2024 and first published on 05 March 2024








  

 

1550. ബ്രഹ്മാസ്സു്ത്രമാണുജനങ്ങളുടെ കൈയ്യിലു്വെച്ചിരിക്കുന്നതു്- വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം! അവരുടെകൈയ്യിലേയതുള്ളൂ. ജനങ്ങളുടെകൈയ്യിലുള്ള ആത്യന്തിക ആയുധമാണു് വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം!

1550

ബ്രഹ്മാസ്സു്ത്രമാണുജനങ്ങളുടെ കൈയ്യിലു്വെച്ചിരിക്കുന്നതു്- വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം! അവരുടെകൈയ്യിലേയതുള്ളൂ. ജനങ്ങളുടെകൈയ്യിലുള്ള ആത്യന്തിക ആയുധമാണു് വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MasterTux. Graphics: Adobe SP.


ഇ൯ഡൃയുടെ ഭരണഘടനാനി൪മ്മാണക്കമ്മിറ്റി എല്ലാവശങ്ങളും പരിശോധിച്ചശേഷം കാഷു്മീറെന്ന സംസ്ഥാനത്തിനൊരു പ്രത്യേകപദവിനലു്കി. എഴുപതുവ൪ഷംകഴിഞ്ഞു് നരേന്ദ്രമോദിയെന്നൊരാളു് ബീജേപ്പീയു്ക്കുവേണു്ടി പ്രധാനമന്ത്രിയായി അധികാരത്തിലു്വന്നപ്പോളു് ആപ്പ്രത്യേകപദവിയെടുത്തുകളഞ്ഞു് ആ സംസ്ഥാനം വമ്പ൯കോ൪പ്പറേറ്റുകളു്ക്കുള്ള റീയലെസ്സു്റ്റേറ്റുകമ്പോളമായി തുറന്നുകൊടുത്തു, ആ൪ക്കുമവിടെച്ചെന്നു് ഭൂമിവാങ്ങാമെന്നാക്കി, ബീജേപ്പീയതിനുള്ള ബ്രോക്ക൪പ്പീസ്സുംവാങ്ങി. ഇതുപോലെയുള്ള എടുത്തുകളയലുകളു്നടത്തുന്നതിനുള്ള അധികാരംനലു്കുന്നതിനുവേണു്ടി ജനങ്ങളു് ഇടയു്ക്കിടയു്ക്കു് പോളിംഗു്ബൂത്തിലു്ച്ചെന്നു് വോട്ടുചെയ്യണമെന്നാണു് ഇ൯ഡൃയുടെ ഇലക്ഷ൯കമ്മീഷ൯ പറയുന്നതു്. ഭരണഘടനയുടെമേലു് ഇങ്ങനെയുള്ള അട്ടിമറികളു്നടക്കില്ലെന്നു് ഇലക്ഷ൯കമ്മീഷ൯ ഉറപ്പുനലു്കുന്നുണു്ടോ? അതിനുകഴിവില്ലാത്തവ൪പിന്നെയെന്തിനാണു് ഭരണഘടനയിലട്ടിമറികളു്നടത്തുന്നതിനുവേണു്ടി ചില൪ക്കധികാരംനലു്കാ൯ ജനങ്ങളു്പോയിവോട്ടുചെയ്യണമെന്നുപറയുന്നതു്?

ജനങ്ങളുടെവോട്ടില്ലാതെ അവ൪ജയിച്ചുവന്നു് ഭരണഘടനയെയട്ടിമറിക്കുന്നെങ്കിലു് മറിക്കട്ടെ! അല്ലാതെ ജനങ്ങളുടെവോട്ടുംവാങ്ങിയിട്ടുപോയി അതുചെയ്യണു്ടെന്നു് ജനങ്ങളു്ക്കുതന്നെതീരുമാനിക്കാം. അതാണിപ്പോളി൯ഡൃയിലു് നടന്നുകൊണു്ടിരിക്കുന്നതു്, ആത്തീരുമാനത്തിലേക്കാണുജനങ്ങളു് എത്തിക്കൊണു്ടിരിക്കുന്നതു്. അങ്ങനെയെങ്കിലു്, രാജ്യത്തി൯റ്റെ പരമാധികാരികളായ അവ൪ക്കുതന്നെയല്ലാതെയാ൪ക്കാണു് അതിലു് അവരെച്ചോദ്യംചെയ്യാനുള്ളയധികാരം? ഇ൯ഡൃ൯പ്രസിഡ൯റ്റിനുപോലും സ്വയാ൪ജ്ജിതയധികാരങ്ങളൊന്നുമില്ലല്ലോ, അവരുടെവോട്ടിലൂടെകിട്ടിയിട്ടുള്ള അധികാരമല്ലേയുള്ളൂ? പ്രസിഡ൯റ്റുനിയമിക്കുന്ന ജുഡീഷ്യറിയു്ക്കുപോലും അതിലു് അതിലുംകുറഞ്ഞയധികാരങ്ങളല്ലേയുള്ളൂ? ഇനി അത്രയുംപോലുമധികാരമില്ലാത്ത, തീ൪ത്തും ജനമാ൯ഡേറ്റിനുവിധേയമായ, ലെജിസ്ലേച്ചറും എകു്സ്സിക്ക്യുട്ടീവുംകൂടിപ്പോയി അതിലു് നിയമനി൪മ്മാണംനടത്തി വോട്ടുചെയു്തില്ലെങ്കിലു് തൂക്കിക്കൊല്ലുമെന്നു് നിയമമുണു്ടാക്കിയാലു്ത്തന്നെ ഇതുപോലുള്ള വിലയിരുത്തലുകളിലും നി൪ണ്ണയങ്ങളിലുമെത്തിയ ജനങ്ങളു്പോയി വോട്ടുചെയ്യുമെന്നുകരുതുന്നുണു്ടോ? ബ്രഹ്മാസ്സു്ത്രമാണുജനങ്ങളുടെ കൈയ്യിലു്വെച്ചിരിക്കുന്നതു്- വോട്ടുചെയ്യാതിരിക്കാനുള്ളയധികാരം!. അവരുടെകൈയ്യിലേയതുള്ളൂ!!

മധുരയിലു് മാധ്യമപ്പ്രവ൪ത്തകരുടെ ചോദ്യങ്ങളു്ക്കുമറുപടിയായി ചീഫു് ഇലക്ഷ൯ കമ്മിഷണറായിരുന്ന നവീ൯ ബി. ചൗള മറുചോദ്യംചോദിച്ചതു് ഇ൯ഡൃയിലെ ഇരുന്നൂറുദശലക്ഷമാളുകളു് വോട്ടുചെയ്യണു്ടെന്നുതീരുമാനിച്ചാലു് രാജ്യത്തുള്ളകോടതികളിലു് അവ൪ക്കെതിരെമുഴുവ൯ പ്രത്യേകംപ്രത്യേകം കേസ്സുകളെടുക്കാ൯കഴിയുമോയെന്നാണു്! ആരുംചോദിക്കാത്തൊരുചോദ്യം പക്ഷേ അപ്പോഴുമവശേഷിക്കുകയാണു്. കൊറോണാഭീതിയിലു്നിന്നും ലോകം മുക്തമായിട്ടില്ല. അടുത്തകാലത്തൊന്നും മുക്തമാവുമെന്നു് തോന്നുന്നുമില്ല, കാരണം അതിനുകണു്ടുപിടിച്ചുവെന്നുപറയുന്ന മരുന്നുകളുടെ ഗുരുതരവും അപകടകരവും ദീ൪ഘകാലം നിലനിലു്ക്കുന്നതും ആളെക്കൊണു്ടുപോകുന്നതുമായ പാ൪ശ്വഫലങ്ങളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതേയുള്ളൂ. ആനിയന്ത്രണങ്ങളുടെഭാഗമായാണു് ഒരാളു്കൈവിരലു്കൊണു്ടുതൊട്ടഭാഗത്തു് അവിടം സാനിറ്റൈസ്സുചെയു്തു് കഴുകിവൃത്തിയാക്കാതെ മറ്റൊരാളു്തൊടരുതെന്നു് നിയന്ത്രണംവന്നതു്. ബസ്സിലെയും ട്രെയിനിലെയും വിമാനത്തിലെയും സീറ്റുകളിലു്മുതലു് ഏറ്റീയെം കൗണു്ടറുകളിലു്വരെയതു് നടപ്പിലായി. അപ്പോളു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളുടെകാര്യമോ?

ഏതായാലും ചീഫു് ഇലക്ഷ൯ കമ്മീഷണറുടെയും ഇലക്ഷ൯ കമ്മീഷ൯റ്റെയും ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെയും വിശ്വാസ്യത ജനങ്ങളെസ്സംബന്ധിച്ചിടത്തോളം കുത്തനെ ഇടിഞ്ഞിരിക്കുകയാണു്. 2019ലുണു്ടായിരുന്ന എഴുപതുശതമാനത്തിലു്നിന്നും 2024ലു് അതു് നാലു്പ്പതുശതമാനത്തിലു്ത്താഴെയായി ഇടിഞ്ഞിരിക്കുന്നുവെന്നാണു് സ൪വ്വേകളു്സൂചിപ്പിക്കുന്നതു്. ബീജേപ്പീയു്ക്കും അവരുടെഹിന്ദുരാഷ്ട്രത്തിനുംവേണു്ടിയല്ലാതെ ആ൪ക്കുവേണു്ടിയാണു് ജനങ്ങളു്ക്കുവേണു്ടാത്തയീയന്ത്രങ്ങളു് അതിനെവിമ൪ശ്ശിച്ചുപോകരുതെന്നു് മുക്രയിട്ടുകൊണു്ടു് ചീഫു് ഇലക്ഷ൯ കമ്മിഷ൯ കൊണു്ടുനടക്കുന്നതു്?

Written on 21 May 2019 and first published on 05 March 2024










 

 

Sunday, 3 March 2024

1549. ചെരയു്ക്കാ൯മാത്രമറിയാവുന്നവ൯ ഭരിക്കാ൯പോയാലു്സ്സംഭവിക്കുന്നതാണു് കേരളസംസ്ഥാനഖജനാവിലു് സംഭവിച്ചിരിക്കുന്നതു്. ധൂ൪ത്തുംമോഷണവുംകഴിഞ്ഞു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കു് ശമ്പളംകൊടുക്കാ൯പണമില്ലാതായി!

1549

ചെരയു്ക്കാ൯മാത്രമറിയാവുന്നവ൯ ഭരിക്കാ൯പോയാലു്സ്സംഭവിക്കുന്നതാണു് കേരളസംസ്ഥാനഖജനാവിലു് സംഭവിച്ചിരിക്കുന്നതു്. ധൂ൪ത്തുംമോഷണവുംകഴിഞ്ഞു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കു് ശമ്പളംകൊടുക്കാ൯പണമില്ലാതായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ചെരയു്ക്കാ൯മാത്രമറിയാവുന്നവ൯ ഭരിക്കാ൯പോയാലു്സ്സംഭവിക്കുന്നതാണു് കേരളസംസ്ഥാനഖജനാവിലു് സംഭവിച്ചിരിക്കുന്നതു്. ധൂ൪ത്തുംമോഷണവുംകഴിഞ്ഞു് സംസ്ഥാനഗവണു്മെ൯റ്റിനു് സംസ്ഥാനഗവണു്മെ൯റ്റുജീവനക്കാ൪ക്കു് ശമ്പളംകൊടുക്കാ൯പണമില്ലാതായി! മുഖ്യമന്ത്രി അഡു്മിനിസ്സു്ട്രേഷ൯പഠിച്ചിട്ടുള്ളവനല്ല, ധനമന്ത്രി ഫൈനാ൯സ്സു്മാനേജുമെ൯റ്ററിയാവുന്നവനല്ല. അങ്ങനെനോക്കുമ്പോളു് ഇപ്പോളത്തെയീ മാ൪കു്സ്സിസ്സു്റ്റെന്നുപറയുന്നമന്ത്രിസഭയിലു് ഏവനാണു് എന്തിലാണു് വൈദഗു്ദ്ധ്യംനേടിയിട്ടുള്ളതെന്നുചോദിച്ചാലു് ഒന്നിലുമില്ല. പാ൪ട്ടിസ്സീനിയാറിറ്റിയെമറികടന്നു് കുറേയലു്പ്പജ്ഞാനികളുമ൪ദ്ധജ്ഞാനികളും പിണറായിവിജയനഴിമതിനടത്താ൯ യെസ്സുമൂളിക്കൈപൊക്കിക്കൊള്ളാമെന്ന ഒറ്റപ്പ്രതിജ്ഞയിലൊത്തുകൂടി ഒരുമന്ത്രിസഭയുണു്ടാക്കിയെന്നതല്ലാതെ ഭരണമെന്നപേരിലിവരെന്തെങ്കിലും കേരളത്തിലു്നടത്തിയിട്ടുള്ളതായാരും കണു്ടിട്ടില്ല, കേട്ടിട്ടില്ല, അനുഭവിച്ചിട്ടില്ല. അതി൯ഫലമായി, വെറുംതൊട്ടികളുടെ കൈയ്യിട്ടുവാരലു്മാത്രമായി, ഭരണംനടക്കാത്തിടത്തെന്തുസംഭവിക്കുമോ അതുതന്നെനടന്നു: ട്രഷറിപൊളിഞ്ഞു.

ഖജനാവിലേക്കുള്ളപണംവരാത്തതുകൊണു്ടല്ല, പത്തൊമ്പതുമന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയുംനേതൃത്വത്തിലു് വന്നതുമുഴുവനെടുത്തുകൊണു്ടുപോയി. അങ്ങനെ സ൪ക്കാ൪ട്ട്രഷറിപൊട്ടിപ്പാളീസ്സായി. 2024 മാ൪ച്ചു് ഒന്നാംതീയതിയും രണു്ടാംതീയതിയും മൂന്നാംതീയതിയുമായി ഗവണു്മെ൯റ്റുജീവനക്കാ൪ക്കു് ശമ്പളംകൊടുക്കാ൯കഴിയാതെയായതു് സ്വതന്ത്രകേരളത്തി൯റ്റെചരിത്രത്തിലാദ്യമാണു്. സ്വതന്ത്രകേരളമുണു്ടാകുന്നതിനുമുമ്പു് അങ്ങനെയുണു്ടായിട്ടുണു്ടോയെന്നുചോദിച്ചാലു് അതുരാജാവി൯റ്റെയന്തസ്സി൯റ്റെപ്രശു്നമായിരുന്നു, അന്നു് ശമ്പളംകൊടുക്കാ൯കഴിഞ്ഞില്ലെങ്കിലു് രാജാവുപോയാത്മഹത്യചെയ്യുമായിരുന്നു, അല്ലെങ്കിലു് രാജ്ഞിയുടെതാലിമാലകൊണു്ടുപോയി പണയംവെയു്ക്കുമായിരുന്നു. അങ്ങനെയൊരിക്കലുമുണു്ടായിട്ടുമില്ല. (അന്തസ്സില്ലാത്തതുകൊണു്ടാണു് ചെരയു്ക്കാ൯മാത്രമറിയാവുന്നവരെന്നുപറഞ്ഞതു്, അല്ലാതെയായവശ്യസ൪വീസ്സുതൊഴിലിനെ അപമാനിക്കാനല്ല!). ഇന്നു് ഗവണു്മെ൯റ്റുജീവനക്കാരും അവരുടെകുടുംബങ്ങളും അവരെയാശ്രയിച്ചുകഴിയുന്ന മറ്റുള്ളവരുംചോദിക്കുന്നതു് മുഖ്യമന്ത്രിപിണറായിവിജയനും ധനമന്ത്രിബാലഗോപാലനും ഇടതുഭരണമുന്നണിക്കണു്വീന൪ ഈപ്പീജയരാജനുംപോയി ആത്മഹത്യചെയു്തുകൂടേയെന്നാണു്. (സെക്രട്ടേറിയറ്റിലു്ത്തൂങ്ങരുതു്!).

സകലഗവണു്മെ൯റ്റുവകുപ്പുകളു്ക്കും ശമ്പളംമുടങ്ങിയെങ്കിലും സത്യംപറഞ്ഞാലു് ജനങ്ങളു്ക്കേറ്റവുംസന്തോഷമുള്ളതു് പോലീസ്സിനുമുടങ്ങിയതിലാണു്. പിണറായിവിജയനാണവരുടെയച്ഛനെന്നതുപോലെ അയാളുടെസകലക്രിമിനലു്പ്പ്രവൃത്തികളു്ക്കും സംരക്ഷണപരിചയൊരുക്കിയും അയാളു്ക്കുള്ളുലയുന്നതരത്തിലു് പെരുമാറുകയും പ്രവ൪ത്തിക്കുകയും പ്രതികരിക്കുകയുംചെയുന്നവ൪ക്കുമുഴുവനെതിരെ അയാളുടെയടുക്കളയിലു്നിന്നുപറയുന്നതാണു് നിയമമെന്നതുപോലെമറ്റുനിയമമൊന്നുംനോക്കാതെ കേസ്സുകളെടുത്തുമറസ്സു്റ്റുകളു്ചെയു്തും മദിച്ചുനടക്കുകയായിരുന്നവ൪. അതുകൊണു്ടാണവ൪ക്കുശമ്പളംമുടങ്ങിയതിലു് ജനങ്ങളു്ക്കനലു്പ്പമായസന്തോഷം. ജനങ്ങളുടെമുന്നിലു്മദിക്കുന്നതുപോലെ അവ൪ക്കുധൈര്യമുണു്ടെങ്കിലു് അതുപോലെനിയമംനോക്കാതെ സമരംചെയ്യുകയോ മുഖ്യമന്ത്രിയുടെവീട്ടിനുമുന്നിലു്പ്പോയി മുദ്രാവാക്യംവിളിക്കുകയോചെയ്യട്ടെ! ഒരുനിയമവുമിവിടില്ലെങ്കിലു് അതിനുകേസ്സെടുക്കാനും പിരിച്ചുവിടാനും നിയമമുണു്ടാവില്ലല്ലോ!

സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആരുടെയുമാഹ്വാനമില്ലാതെ ജനങ്ങളൊത്തുചേ൪ന്നു് ഗവണു്മെ൯റ്റിനടയു്ക്കാനുള്ളതു് ഒരുമാസംതാമസിപ്പിച്ചാലു്, ഒരുമാസംലോട്ടറിയെടുക്കാതിരുന്നാലു്, ബീവറേജസ്സിലു്നിന്നും ഒരുമാസംമദ്യംകുടിക്കാതിരുന്നാലു്, സ൪ക്കാരുദ്യോഗസ്ഥ൯മാരും മുഖ്യമന്ത്രിപ്പണു്ടാരങ്ങളും വെള്ളംകുടിക്കുമെന്നവ൪ക്കിപ്പോളാണു് മനസ്സിലായതു്, അതായതു് ജനങ്ങളു്ക്കുമനസ്സിലായതു്. ആപ്പേയു്മെ൯റ്റുജനങ്ങളു്മൂന്നുമാസം സസ്സു്പ്പെ൯ഡുചെയു്താലിവ൪ ചക്രശ്വാസംവലിക്കും. അതനന്തമായിനീണു്ടാലിവരെക്കൊണു്ടു് ആത്മഹത്യചെയ്യിക്കാ൯ജനങ്ങളു്ക്കറിയാം. അതുചെയ്യിക്കരുതു്! കടംവാങ്ങിക്കുന്നതും കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടു് അതുവീട്ടിക്കുന്നതും സംസ്ഥാനത്തി൯റ്റെ ചെലവുനടത്തിക്കുന്നതുമൊക്കെപ്പണു്ടു്!!

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയുമൊക്കെ ശമ്പളംവാങ്ങിയിട്ടു് സംസ്ഥാനം തങ്ങളുടെഭരണത്തിലു് സാമ്പത്തികമായി മൂക്കുംകുത്തിവീണതു് തങ്ങളു് കിട്ടുന്നസകലവഴിയും പണമെടുത്തുകൊണു്ടുപോയതുകൊണു്ടല്ല കേന്ദ്രംതരാനുള്ള പതിനായിരക്കണക്കിനുകോടിരൂപ കിട്ടാത്തതുകൊണു്ടാണെന്നിവ൯മാ൪ ജനങ്ങളോടുപറഞ്ഞു. അങ്ങനെയുണു്ടെങ്കിലു് അതുചെന്നുചോദിച്ചുവാങ്ങേണു്ടതു് ജനങ്ങളാണോ ഇവരാണോ? അതിനുള്ളശമ്പളംനലു്കുന്നതിവ൪ക്കാണോ ജനങ്ങളു്ക്കാണോ? ഇതിവ൪ കേരളത്തിലെജനങ്ങളോടുപറയുന്നതുതന്നെയെന്തിനാണു്? കേന്ദ്രത്തിലു് ഇവ൪പറയുന്നപോലെയൊരുമുഷു്ക്കര ബീജേപ്പീഗവണു്മെ൯റ്റുനിലവിലു്വരാ൯ കേരളത്തിലെജനങ്ങളൊന്നുംചെയു്തിട്ടിട്ടില്ല, അവരൊരു ബീജേപ്പീയെംപീയേയും കേരളത്തിലു്നിന്നു് തെരഞ്ഞെടുത്തുവിട്ടിട്ടില്ല, പാ൪ലമെ൯റ്റിലേക്കു് അവ൪തെരഞ്ഞെടുത്തുവിട്ടതെല്ലാം പത്തൊമ്പതു് കോണു്ഗ്രസ്സു് എംപീമാരെയായിരുന്നു. അവ൪ക്കോ ആ എംപീമാ൪ക്കോ കേന്ദ്രംകേരളത്തിനു് കാശ്ശുതരില്ലെന്നിവ൪പറയുന്നതിലു് എന്തുത്തരവാദിത്വം? പിന്നെന്തിനിവരിതു് ഈജനങ്ങളോടുപറയുന്നു, അവരാണുത്തരവാദികളെന്നതുപോലെ?

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു് ലോകത്തെവിടെയെല്ലാം എന്തിനെല്ലാം എത്രയോസമരംനടത്തിയിരിക്കുന്നു! അവ൪പോയി കേന്ദ്രത്തിനെതിരെ ഡലു്ഹിയിലോ തിരുവനന്തപുരത്തോ സമരംനടത്താത്തതെന്തു്? എഴുപത്തെട്ടോമറ്റോവയസ്സായി ശരീരമനങ്ങാതായി വീട്ടിലുംബസ്സിലും ലിഫു്റ്റുവെച്ചുപടികയറുന്നയവസ്ഥയിലെത്തിയൊരു അവശമുഖ്യമന്ത്രിയും സ൪ക്കാ൪ട്ടീയേകണു്ടുമോഹിച്ചു് വായിലൂടെവെള്ളമൊഴുക്കുന്നകുറേയുദ്യോഗസ്ഥ൯മാരും മന്ത്രിമാരുംകൂടി ഡലു്ഹിയിലു്ച്ചെന്നൊരഞു്ചുമിനിറ്റുപ്രസംഗിച്ചു് പടവുമെടുത്തുനടന്നാലു് സമരമാകുമോ?

ദു൪ഗ്ഗന്ധമുയ൪ത്തുന്ന ഈപ്പെരുച്ചാഴികളെ ഇ൯ഡൃ൯പാ൪ലമെ൯റ്റുകൂടി ഓടപോലെയാക്കിമലിനമാക്കാനായി കേരളത്തിലു്നിന്നുള്ള ഇരുപതുസീറ്റിലും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഇടതുഭരണമുന്നണിയിലെയിരുള൯മാരും ഇരുളികളുമായ പന്ന്യ൯രവീന്ദ്ര൯, തോമസ്സൈസ്സക്കു്, കേക്കേ ഷൈലജ എന്നിവരിറങ്ങിയിരിക്കുന്നു. ഇവരുടെപരസ്യങ്ങളു്കണു്ടാലു്ത്തോന്നും കേരളത്തി൯റ്റെട്രഷറികുളംതോണു്ടി ഉള്ളതുമുഴുവനെടുത്തുകൊണു്ടുപോയതു്, കേരളംഭരിക്കുന്നതു്, അവ൯മാരല്ല മറ്റാരോ ആണെന്നു്!

നിങ്ങളു്ചോദിച്ചേക്കും എന്തിനാണു് ധനകാര്യമന്ത്രിബാലഗോപാല൯പോയി ആത്മഹത്യചെയ്യണമെന്നുപറഞ്ഞതെന്നു്. ഇതി൯റ്റെതുടക്കത്തിലു്പ്പറഞ്ഞുകഴിഞ്ഞു ഓരോമാസത്തെയും ഏതൊക്കെത്തീയതികളിലാണു് പിണറായിവിജയനും ബാലഗോപാലനും കേരളത്തിലുദയംചെയ്യുന്നതിനുമുമ്പു് പ്രാപു്ത൯മാ൪ഭരിച്ചിരുന്നപ്പോളു് കഴിഞ്ഞയെഴുപത്തിനാലുവ൪ഷമായി സ൪ക്കാ൪ജീവനക്കാ൪ക്കു് ശമ്പളംകിട്ടിയിരുന്നതെന്നും ട്രഷറിപൊളിഞ്ഞതിനാലു് 2024 മാ൪ച്ചുമാസംമുതലു് കിട്ടാതായതെന്നും. എന്നിട്ടും ഈബാലഗോപാല൯ അതേപൊളിഞ്ഞട്രഷറിയിലു്നിന്നും വീണു്ടുമഞു്ചുലക്ഷംരൂപയെടുത്തു് 2024 ഫെബ്രുവരിയവസാനത്തെ ബഡു്ജറ്റുതയാറാക്കിയെന്നുപറയപ്പെടുന്ന എഴുന്നൂറ്റമ്പതിലേറെവരുന്ന ധനകാര്യം, ടാകു്സ്സസ്സു്, ജീയെസ്സു്റ്റീ, ഗവണു്മെ൯റ്റുപ്രസ്സു് എന്നിവിടങ്ങളിലെജീവനക്കാ൪ക്കു് 2024 മാ൪ച്ചു് 4നു് തൈക്കാടു് ഗവണു്മെ൯റ്റു് ഗ്വെസ്സു്റ്റുഹൗസ്സിലു്വെച്ചു് ഒരുമഹാവിരുന്നുനടത്തി. ഇയാളു്ക്കടികൊടുക്കണമോ ഇയാളോടുപോയി ആത്മഹത്യചെയ്യാ൯പറയണമോയെന്നു് നിങ്ങളു്തന്നെപറയൂ...!
 
Written and first published on: 03 March 2024













1548. കേരളത്തിലെജനങ്ങളെഭയന്നാണു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി കേരളാമുഖ്യമന്ത്രിക്കുവേണു്ടി ഗവ൪ണ്ണറെത്തിരിച്ചുവിളിക്കാത്തതു്

1548

കേരളത്തിലെജനങ്ങളെഭയന്നാണു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി കേരളാമുഖ്യമന്ത്രിക്കുവേണു്ടി ഗവ൪ണ്ണറെത്തിരിച്ചുവിളിക്കാത്തതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miguel Henriques. Graphics: Adobe SP.

കേരളത്തിലെജനങ്ങളെഭയന്നാണു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി കേരളാമുഖ്യമന്ത്രിക്കുവേണു്ടി ഗവ൪ണ്ണറെത്തിരിച്ചുവിളിക്കാത്തതു്. എസ്സെഫൈയ്യുടെയക്രമവും കൊലപാതകങ്ങളുംകാരണം വരുന്നലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്ബീജേപ്പീ ദയനീയമായിത്തോലു്ക്കാ൯പോവുകയാണെന്നു് ബീജേപ്പീയു്ക്കുനല്ലവിവരമുണു്ടു്, അവ൪ക്കതുനന്നായറിയാം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും എസ്സെഫൈയ്യുടെയും കേരളത്തിലെസ്സകലകൊടിയകുറ്റകൃത്യങ്ങളു്ക്കും ഇന്നുസമാധാനംപറയേണു്ടിവന്നിരിക്കുന്നതു് അറസ്സു്റ്റുചെയു്തകത്താക്കേണു്ടതും ഭരണത്തിലു്നിന്നുപിരിച്ചുവിടേണു്ടതുമായ പലദേശവിരുദ്ധക്കുറ്റകൃത്യങ്ങളു് ചെയ്തിട്ടുനിലു്ക്കുന്നയവരെ തനിക്കുബാദ്ധ്യതയുള്ളയൊരുനടപടിയുമെടുക്കാതെ 2016മുതലു്ഭരണത്തിലു്സ്സംരക്ഷിക്കുന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയാണു്.

ത൯റ്റെയുംത൯റ്റെകൂടെയുള്ള ഹിന്ദുത്തിയോക്ക്രാറ്റുകോ൪പ്പറേറ്റുകളുടെയും ഹിന്ദുരാഷ്ട്രരൂപീകരണതാലു്പ്പര്യങ്ങളെ സംരക്ഷിക്കുകയുമതിലു് പങ്കാളിയാവുകയുംചെയ്യുമെന്നുള്ളയൊറ്റക്കാരണത്താലു് പിണറായിവിജയനെയധികാരത്തിലു്നിലനി൪ത്തി ഏഴുവ൪ഷംദു൪ഭരണംനടത്തി കടത്തിലൂടെയും ദു൪ഭരണത്തിലൂടെയും ധൂ൪ത്തിലൂടെയും ഖജനാവുകൊള്ളയിലൂടെയും സംസ്ഥാനത്തെത്തക൪ക്കാനനുവദിച്ചതുകൊണു്ടു് കടുത്തയമ൪ഷമാണു് നരേന്ദ്രമോദിയോടും കേന്ദ്രബീജേപ്പീയോടും കേരളവാസികളു്ക്കുള്ളതു്. അതുകൊണു്ടു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെജയിപ്പിച്ചാലു്പ്പോലും ബീജേപ്പീയു്ക്കൊറ്റസീറ്റുപോലും കേരളവാസികളു്നലു്കുകയില്ല. അത്രകടുത്തനയപരമായപിശകും കേന്ദ്രഭരണപരമായവീഴു്ച്ചയുമാണു് കേരളക്കാര്യത്തിലു് കേന്ദ്രബീജേപ്പീയു്ക്കുസംഭവിച്ചിരിക്കുന്നതു്.

ഇതിനുള്ളപ്രതികാരം പിണറായിവിജയ൯റ്റെപാ൪ട്ടിയെപ്പരാജയപ്പെടുത്തിയിട്ടു് നരേന്ദ്രമോദിയുടെപാ൪ട്ടിയെവിജയിപ്പിച്ചു് ചെയ്യാതിരിക്കില്ലെന്നുകരുതാ൯ അത്രവിഡ്ഢികളല്ലകേരളത്തിലെജനങ്ങളു്- പിണറായിവിജയ൯റ്റെപാ൪ട്ടിയും ഗവണു്മെ൯റ്റും നി൪ബ്ബാധമൊഴുക്കുന്ന മയക്കുമരുന്നിലുംമദ്യത്തിലും അവരിലൊരുവലിയവിഭാഗമാളുകളു് വീണുപോയിട്ടുണു്ടെന്നുള്ളതുശരിതന്നെയെങ്കിലും, ബാക്കിയുള്ളവരവ൪ചെയ്യുന്ന അക്രമത്തി൯റ്റെയും കൊലചെയു്തുകെട്ടിത്തൂക്കി൯റ്റെയും ബലാത്സംഗത്തി൯റ്റെയുമാരാധകരുമാണെങ്കിലും. ഇതിലൊന്നുംപെടാത്തവളരെക്കുറച്ചുപേരേയിനി കേരളത്തിലുള്ളൂ, എങ്കിലും അവരുടെകൈയ്യിലാണിനിക്കേരളത്തി൯റ്റെഭാവി.

Written on 28 February 2024 and first published on: 03 March 2024