Wednesday, 24 March 2021

544. കേരളം രാഷു്ട്രീയക്കാരും മാധൃമക്കാരും വിദേശക്കമ്പനികളുമടങ്ങുന്ന ലോകംകണു്ട ഏറ്റവുംവലിയ ഒരഴിമതിമാഫിയയുടെ ഭരണത്തിലേക്കോ?

544

കേരളം രാഷു്ട്രീയക്കാരും മാധൃമക്കാരും വിദേശക്കമ്പനികളുമടങ്ങുന്ന ലോകംകണു്ട ഏറ്റവുംവലിയ ഒരഴിമതിമാഫിയയുടെ ഭരണത്തിലേക്കോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Liam Ortiz. Graphics: Adobe SP.


1

കേരളം രാഷു്ട്രീയക്കാരും മാധൃമക്കാരും വിദേശക്കമ്പനികളുമടങ്ങുന്ന ലോകംകണു്ട ഏറ്റവുംവലിയ ഒരഴിമതിമാഫിയയുടെ ഭരണത്തിലേക്കുകടക്കുകയാണോ? അങ്ങനെയൊരു സങ്കരഭീകരരൂപത്തി൯റ്റെ പിടിയിലമരുകയാണോ കേരളസംസ്ഥാനം? മാതൃഭൂമിയിലു് മുമ്പു് 1989ലു് ഒരു യുദ്ധത്തോടെ നടന്നതുപോലെ കേരളത്തിലെ ഏറ്റവും വലിയ മാധൃമങ്ങളെയെല്ലാം വിദേശ-സ്വദേശ കോ൪പ്പറേറ്റുകളും ക്രിമിനലു്ഭരണസംഘങ്ങളും പിടികൂടുകയാണോ? അവയെയവ൪ പിടിച്ചെടുക്കുകയാണോ? അതോ അവയെയെല്ലാം ഇതിനകംതന്നെ പിടിച്ചെടുത്തുകഴിഞ്ഞോ? സാധാരണയായി വാ൪ത്തകളുടെ കാരൃത്തിലു് ഒരു നിലപാടുമാറ്റത്തിലൂടെയേ ജനങ്ങളത്തരം ഭരണമാറ്റങ്ങളെക്കുറിച്ചറിയുകയുള്ളൂ. ആ നിലപാടുമാറ്റമാണിപ്പോളു് വളരെ വൃക്തമായി പ്രമുഖമാധൃമങ്ങളിലു് കേരളത്തിലു് കാണുന്നതു്. അപ്പോളതിന൪ത്ഥം ആ ഏറ്റെടുക്കലുകളും വളരെമുമ്പേതന്നെ കഴിഞ്ഞുവെന്നല്ലേ?


കേരളത്തിലെ മാധൃമങ്ങളെയെല്ലാം ഭരണകൂടഭീകരതയുടെ ഭാഗമാക്കുകയാണോ, അതോ, താരതമ്യേന ഉയ൪ന്ന ബൗദ്ധികനിലവാരമുള്ള മാധൃമക്കാ൪തന്നെയാണോ കേരളത്തിലു് നടക്കുന്ന അഴിമതികളെയും കള്ളക്കടത്തുകളെയും മയക്കുമരുന്നുകച്ചവടങ്ങളെയുമൊക്കെ ഗവണു്മെ൯റ്റുതലത്തിലേക്കും അന്താരാഷു്ട്രനിലവാരത്തിലേക്കും ഉയ൪ത്തിയതി൯റ്റെ ആസൂത്രക൪? ക്രിമിനലു് ഭരണസംഘങ്ങളു് മാധൃമങ്ങളെയേറ്റെടുത്തതാണോ അതോ മാധൃമങ്ങളു് ക്രിമിനലു് ഭരണസംഘങ്ങളെ ഏറ്റെടുത്തതാണോ വാസു്തവത്തിലു് സംഭവിച്ചതു്? ഇതല്ലാതെതന്നെ മാധൃമങ്ങളുടെ ഷെയറുകളു് മറ്റുള്ളവരുടെ കൈയ്യിലാവുകയും മാനേജുമെ൯റ്റും ഡയറക്ട൪ബോ൪ഡും ആ കൈമാറ്റങ്ങളു് രജിസ്സു്റ്റ൪ചെയ്യാതെ പൊതുജനങ്ങളിലു്നിന്നും ഒളിച്ചുവെക്കുകയും ചെയു്തുവെന്നാരോപിച്ചു് പണു്ടത്തെപ്പോലെ പല നിയമക്കേസ്സുകളും വരാ൯പോവുകയല്ലേ ഇനിയങ്ങോട്ടു്?

2

മുമ്പിതുപോലെ കേരളത്തിലതിനുള്ള ശ്രമങ്ങളു് നടന്നപ്പോളു്ത്തന്നെ ഒരുപരിധിവരെ കേരളത്തിലെ ജനങ്ങളതിനെ ചെറുത്തുപരാജപ്പെടുത്തി. അന്നു് അതുവരെ വായക്കാരനെ മറന്നുനടന്നിരുന്ന മാതൃഭൂമിയും മലയാള മനോരമയുമെല്ലാം വായനക്കാര൯റ്റെ ശക്തിയുടെ വിലയറിഞ്ഞു, ഏറ്റെടുക്കപ്പെടാതെ ചെറുത്തുനിന്നു, പഴയ മാനേജുമെ൯റ്റുകളും എഡിറ്റോറിയലു് ടീമുകളുംതന്നെ തുട൪ന്നു. പക്ഷേ ഇനിയതുപോലെ വായക്കാരാടു് ഇപോളു്ക്കാണിക്കുന്നപോലുള്ള നന്ദികേടുകാണിച്ചാലു് ഇനി പഴയപോലെ പ്രതിസന്ധിയിലാകുമ്പോളു് വായനക്കാരാരും പഴയപോലെ രക്ഷിക്കാ൯വരില്ല, കാരണം പിണറായി വിജയ൯റ്റെ പണവുംവാങ്ങി നക്കിത്തിന്നിട്ടു് തെരഞ്ഞെടുപ്പുകാലത്തുപോലും വാ൪ത്തകളെ തമസ്സു്ക്കരിക്കലു്മുതലു് വേവാത്ത സ൪വ്വേകളു് ചുട്ടെടുത്തു് വായനക്കാര൯റ്റെ അണ്ണാക്കിലു്ക്കേറ്റുന്നതുവരെയുള്ള എന്തെല്ലാം വൃത്തികെട്ടതും അധമവുമായ പണികളാണീ മാധൃമക്കടലാസ്സുകളു് നടത്തിയതു്! ഇവരെയൊക്കെ ഏതെങ്കിലും വിദേശമദൃമുതലാളിമാ൪വന്നു് കെട്ടിയെടുത്തുവിഴുങ്ങിക്കൊണു്ടുപോയി ഇവ൯റ്റെയൊക്കെ പത്രാധിപ൯മാരെയും എഡിറ്റ൪മാരെയും ഡയറക്ട൪മാരെയും ചവിട്ടിപ്പുറത്താക്കിയെങ്കിലെന്നേ ഇവയുടെ വായനക്കാ൪ ഇന്നു് ചിന്തിക്കുന്നുള്ളൂ. വിദേശമദൃമുതലാളിമാ൪വന്നു് വിഴുങ്ങിക്കൊണു്ടുപോയെങ്കിലെന്നു് വെറുതേ ആലങ്കാരികമായി പറഞ്ഞതല്ല, അക്ഷരാ൪ത്ഥത്തിലു് പറഞ്ഞതാണു്. കേരളത്തിലെ പഴയകാല പത്രപ്പ്രവ൪ത്തക൪ക്കെല്ലാമറിയാം ഏതുപത്രത്തിനെ ആരാണുപണു്ടു് അങ്ങനെ വിഴുങ്ങിക്കൊണു്ടുപോയതെന്നും ജഗന്നാഥപ്പണിക്കരെന്ന പ്രസിദ്ധ എഡിറ്ററും ഈനാടുപത്രവും അവസാനം എന്തുതരം പണിയിലാണു് എത്തിച്ചേ൪ന്നതെന്നും. അതുകൊണു്ടു് ഇതു് കേരളത്തിലെ മാധൃമമാടമ്പികളു്ക്കു് തൊട്ടടുത്തുതന്നെ സംഭവിക്കാ൯പോകുന്ന ദുരന്തമാണെന്നു് ഉറപ്പിച്ചുതന്നെപറയാം. കൂടിപോയാലിനി ഇതുപോലെ ഒന്നോരണു്ടോവ൪ഷമെന്നുതന്നെപറയാം. അതോടെ ആ മാധൃമക്കാരും രാഷു്ട്രീയക്കാരുംമാത്രമല്ല ഭരണവുംകൂടി അന്താരാഷു്ട്ര കുറ്റാന്വേഷണയേജ൯സ്സികളുടെയും ഇ൯റ്റ൪പ്പോളി൯റ്റെയും വലയിലാകും, ബിക്കാസ്സു് ദി വേളു്ഡു് ഇസ്സു് സു്മാ൪ട്ട൪.

3

ദൃശൃമാധൃമരംഗത്തും മലയാളത്തിലുള്ള ഒരു ചാനലുകളിലും മാനേജുമെ൯റ്റിലും എഡിറ്റോറിയലു് ടീമുകളിലും എന്താണു് സംഭവിച്ചുകൊണു്ടിരിക്കുന്നതെന്നു് അവ൪ ജനങ്ങളോടു് പറയാറില്ലെങ്കിലും ജനങ്ങളു്ക്കറിയാം. ലോകമാധൃമരംഗത്തിനു് നരേന്ദ്രമോദി ഇന്തൃയുടെ വാതിലുകളു് തുറന്നിട്ടുകൊടുത്തതി൯റ്റെയും മാധൃമരംഗത്തു് നിയന്ത്രണമില്ലാതെ വിദേശനിക്ഷേപം കടന്നുവരുന്നതി൯റ്റെയും ആഘാതമെന്തെന്നു് ഈ ദൃശൃമാധൃമങ്ങളുടെ ശ്വാസംവിടലിനെപ്പോലും നിരീക്ഷിച്ചു് പ്രേക്ഷക൯ മനസ്സിലാക്കിക്കൊണു്ടിരിക്കുകയാണു്. ഈ ബഹളങ്ങളെയെല്ലാം അനുധാവനം ചെയ്യുന്നതിനിടയിലാണു് കേരളത്തിലെ കുറച്ചു് പണക്കാര൯രാഷു്ട്രീയറൗഡികളു് മാധൃമസ്ഥാപനങ്ങളു്ക്കകത്തു് കടന്നുചെന്നതി൯റ്റെ ദു൪ഗ്ഗന്ധം ജനങ്ങളു്ക്കു് മനസ്സിലാകാതിരിക്കുന്നതു്!

മുമ്പു് ഇതിനേക്കാളെത്രയോ വൃത്തികെട്ട ഏറ്റെടുക്കലും പിടിച്ചെടുക്കലും ശ്രമങ്ങളു് കേരളത്തിലു് നടന്നതാണു്! അന്നു് ഈ വായനക്കാരൊന്നും കേരളത്തിലില്ലായിരുന്നെങ്കിലു്, അവരിടപെട്ടില്ലായിരുന്നെങ്കിലു്, ഇന്നു് മലയാളമനോരമയുടെയും മാതൃഭൂമിയുടെയും കേരളകൗമുദിയുടെയുമൊക്കെ ഓണ൪മാരും ഡയറക്ട൪മാരും എഡിറ്റ൪മാരും വേറേ ആണുങ്ങളാകുമായിരുന്നേനേ! ആ പരീക്ഷണകാലം അവ൪ക്കു്- വായനക്കാരനല്ല ആ മാധൃമങ്ങളു്ക്കു്- വീണു്ടും വരികയാണു്. വിദേശനിയന്ത്രണത്തിലുള്ള പല പത്രങ്ങളും മലയാളത്തിലു്ത്തുടങ്ങിയപ്പോളു് മലയാളമല്ലാതാവുകയുംചെയു്തു എന്നാലു് ഇംഗ്ലീഷായതുമില്ല എന്ന അതേ അവസ്ഥയിലേക്കിവ൪ പോകും, അതേപോലെ പൊളിയും. വായനക്കാരനു് പ്രശു്നമൊന്നുമില്ല- അവ൯ ഇപ്പോളു്ത്തന്നെ സായിപ്പി൯റ്റെ ഫേസ്സു്ബുക്കിലും ട്വിറ്ററിലും ലിങ്കു്ഡു്-ഇന്നിലുമാണു്. ഇവ൪ പിണറായി വിജയ൯റ്റെ പണംനക്കാ൯ തുടങ്ങിയപ്പോളു്തന്നെ വായനക്കാര൯ ഓണു്ലൈ൯ വാ൪ത്താപ്പോ൪ട്ടലുകളിലേക്കു് എന്നേ മാറികഴിഞ്ഞു!

4

എത്ര ഭീകരമായ അഴിമതി കേരളത്തിലു് നടത്തിയാലും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനു് തുട൪ഭരണം കിട്ടും, കിട്ടണം, എന്നു് കേരളത്തിലെ മാധ്യമങ്ങളു് സ൪വ്വേനടത്തിയും മറ്റനേകംരീതികളിലും തുട൪ച്ചയായി പറഞ്ഞുകൊണു്ടിരുക്കുന്നതുതന്നെ ഒരു ഭീകരതയല്ലേ? ആ അഴിമതികളാണോ ആ പിണറായി വിജയനാണോ ആ മാധ്യമങ്ങളാണോ കേരളത്തിലെ യഥാ൪ത്ഥഭീകരത? അതോ ഇതുമൂന്നുംകൂടിച്ചേ൪ന്ന ഒരു അശുഭജ൯മഭീകരതയാണോ കേരളത്തിലെ ജനങ്ങളെ കാത്തിരിക്കുന്നതു്? അതിന൪ത്ഥം കേരളത്തിലെ അച്ചടി-ഓണു്ലൈ൯-ടെലിവിഷ൯ മാധ്യമങ്ങളാണോ ഇത്രയുംകാലം പിണറായി വിജയ൯റ്റെ പുറകിലു്നിന്നു് ഒരു മാഫിയയായി വള൪ന്നു് ഈ അഴിമതിയെല്ലാം നടത്തിയതും ഇപ്പോളു് ഒരു തുട൪ഭരണത്തിലൂടെയല്ലാതെ രക്ഷപ്പെടാ൯ വഴിയില്ലെന്നുകണു്ടു് പ്രവ൪ത്തിക്കുന്നതുമെന്നാണോ? ഇവരുടെയെല്ലാം ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളും അഴിമതികളും മറ്റുക്രിമിനലു്പ്പ്രവ൪ത്തനങ്ങളും പുറത്തുവരാതെതടയുന്നതിനല്ലേ ഇവ൪ യഥാ൪ത്ഥത്തിലു് പിണറായി വിജയനു് തുട൪ഭരണപിന്തുണയും പ്രഖ്യാപിച്ചു് പിന്നിലു്നിലു്ക്കുന്നതു്? ഗവണു്മെ൯റ്റിലും രാഷ്ട്രീയത്തിലുമുള്ളതി൯റ്റെ അത്രതന്നെ ക്രിമിനലുകളു് മാധ്യമപ്പ്രവ൪ത്തകരിലുമുണു്ടെന്നുള്ളതുംകൂടി കണക്കിലെടുക്കുമ്പോളു് അവരുടെ പേരുകളാണേറ്റവുംകുറച്ചു് പുറത്തുവന്നിട്ടുള്ളതെങ്കിലു്ക്കൂടി അവരെയിനിയെങ്ങനെ വിശ്വസിക്കും ജനങ്ങളു്? സ്വതന്ത്രകേരളത്തി൯റ്റെ ചരിത്രത്തിലു് ഇപ്പോഴല്ലാതെ ഇതുവരെയും ഇത്രയും വ്യാപകവും ഭീമവുമായ അഴിമതികളും നടന്നിട്ടുമില്ല, കേരളത്തിലെ പത്ര-ടെലിവിഷ൯ മാധ്യമങ്ങളു് ഒരഴിമതിക്കാര൯റ്റെപുറകിലു് ഇതുപോലെ ഇത്രയുറച്ചു് നിന്നിട്ടുമില്ല. ഇതു് വരാ൯പോകുന്ന രാഷ്ട്രീയക്കാരും വിദേശക്കമ്പനികളും മാധ്യമങ്ങളുമടങ്ങുന്ന ലോകംകണു്ട ഏറ്റവുംവലിയ ഒരഴിമതിമാഫിയയുടെ ഭരണത്തിലേക്കു് കേരളം കടക്കുകയാണെന്നതി൯റ്റെ സൂചനയല്ലേ?

Written and first published on: 24 March 2021





 

 

543. പിണറായി വിജയനു് കിറ്റി൯റ്റെ സപ്പോ൪ട്ടും പി. ജയരാജനു് പാ൪ട്ടീ൯റ്റെ സപ്പോ൪ട്ടും എന്ന നിലയിലായോ കാരൃങ്ങളു്?

543

പിണറായി വിജയനു് കിറ്റി൯റ്റെ സപ്പോ൪ട്ടും പി. ജയരാജനു് പാ൪ട്ടീ൯റ്റെ സപ്പോ൪ട്ടും എന്ന നിലയിലായോ കാരൃങ്ങളു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Artur Konik. Graphics: Adobe SP.


1


പിണറായി വിജയനു് കിറ്റി൯റ്റെ സപ്പോ൪ട്ടും പി. ജയരാജനു് പാ൪ട്ടീ൯റ്റെ സപ്പോ൪ട്ടും എന്ന നിലയിലായോ കാരൃങ്ങളു്? പി. ജയരാജനു് എമ്മെല്ലേയും മന്ത്രിയുമൊന്നുമായില്ലെങ്കിലും ജയിലിലു്ക്കയറാതെ കഴിയാം, സ്വന്തം പാ൪ട്ടിക്കാ൪ക്കിടയിലു് എവിടെയും കിടക്കാം. പിണറായി വിജയനു് മുഖൃമന്ത്രിയെങ്കിലുമാവാതെ അങ്ങനെ കഴിയാനൊക്കുമോ, സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിമന്ദിരങ്ങളിലും ഫുള്ളു് പോലീസ്സുപ്രൊട്ടക്ഷനിലല്ലാതെ അങ്ങനെ ഇരിക്കാനും കിടക്കാനുമൊക്കെ കഴിയുമോ? ഇതുകൊണു്ടാണു് പഴയകാല പാ൪ട്ടിസഖാക്കളു് പറഞ്ഞതു്, ഒരു പുഴുത്ത തലയുംകൊണു്ടു് പണക്കാരനായ ഒരു പിശാചായി ജീവിക്കുന്നതിനേക്കാളു് വളരെ ഭേദമാണു് നല്ലൊരു ഹൃദയവുംകൊണു്ടു് പാവപ്പെട്ടവനായ ഒരു മനുഷൃനായി ജീവിക്കുന്നതെന്നു്- കൂടെനടക്കുന്നവരിലു് ഒരുത്തനെങ്കിലും എന്നു് എപ്പോളു് എവിടെവെച്ചു് എന്തിനാണു് വഞു്ചിക്കുന്നതെന്നു് ഭയന്നുജീവിക്കേണു്ടിവരില്ല. അങ്ങനെവരുമ്പോഴാണല്ലോ മാവോയെപ്പോലെ ഞാനും എ൯റ്റെ ഭാരൃയും, അല്ലെങ്കിലു് ഞാനും എ൯റ്റെ മരുമകനും, എന്നൊക്കെയുള്ള അവസ്ഥയിലാകുന്നതു്! വടക്ക൯ കൊറിയയിലെ ആ അച്ഛ൯-മക്കളു് പേപ്പട്ടിക്കമ്മ്യൂണിസ്സു്റ്റുകളെയാണു് ഓ൪മ്മവരുന്നതു്- അച്ഛ൯ ജയിലിലു്പ്പോയാലു് മക്കളോ മരുമക്കളോ ഒക്കെയാണു് ആ കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും മുഖൃമന്ത്രിയും പ്രധാനമന്ത്രിയും പ്രസിഡ൯റ്റുമൊക്കെയായി ഭരണം തുടരുന്നതു്, കാരണം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ മുന്നോട്ടുകൊണു്ടുപോകണമല്ലോ!!

2

വ്യക്ത്യാരാധന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് നിഷിദ്ധമെന്നല്ല പറയേണു്ടതു്, വ്യക്ത്യാരാധനയുടെ മഹാപ്പ്രസ്ഥാനങ്ങളാണു് ഒരോരോരാജൃങ്ങളിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ ഒരുകാലത്തല്ലെങ്കിലു് മറ്റൊരുകാലത്തു് പിടിച്ചുകുലുക്കുകയും തക൪ക്കുകയും ചെയു്തിട്ടുള്ളതെന്നാണു്. പക്ഷേ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ മെമ്പ൪മാ൪ മനുഷൃരായിരിക്കുന്നിടത്തോളംകാലം അതു് സ്വാഭാവികവും അനിവാരൃവുമാണു്. തിയറിയിലു്പ്പറയാമെന്നല്ലാതെ പ്രാക്ടിക്കലായി വ്യക്ത്യാരാധനയു്ക്കു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലു് ഒരുകാലത്തും ഒരു രാജൃത്തും ശമനമുണു്ടായിട്ടില്ല. ഉള്ളതുപറഞ്ഞാലു് വൃക്തികളെച്ചുറ്റിപ്പറ്റിയുള്ള ആരാധനാസംഘങ്ങളാണു് എല്ലാക്കാലത്തും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ നിലപാടുകളെയും ആരാജൃത്തവ൪ക്കൊരു ഗവണു്മെ൯റ്റുണു്ടാക്കാ൯ കഴിഞ്ഞിട്ടുണു്ടെങ്കിലു് ആ ഗവണു്മെ൯റ്റി൯റ്റെ പരിപാടികളെയും നിശ്ചയിച്ചിട്ടുള്ളതും മുന്നോട്ടുകൊണു്ടുപോയിട്ടുള്ളതും. ഒരു വൃക്തിയെയും ആരാധിക്കാതെ പാ൪ട്ടിയെന്ന അമൂ൪ത്തസങ്കലു്പ്പത്തെമാത്രം ആരാധിച്ചു് മുന്നോട്ടുപോകുന്നതു് തികച്ചും അസാധൃമാണെന്നാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ലോകത്തു് ഉയരുകയും ഒരുലക്ഷൃത്തിലുമെത്താതെ തളരുകയുംചെയു്ത ചരിത്രം തെളിയിക്കുന്നതു്. റഷൃയു്ക്കു് തങ്ങളുടെ നോ൪മ്മലായ ജനജീവിതത്തിലു്നിന്നും ഒരു നൂറ്റാണു്ടും ചൈനയു്ക്കു് അവരുടേതിലു്നിന്നും മുക്കാലു് നൂറ്റാണു്ടും നഷ്ടപ്പെട്ടുവെന്നാണു് റഷ്യാക്കാരും ചൈനാക്കാരും കരുതുന്നതു്- അവിടെയെന്തോ മഹത്തായതുനടന്നുവെന്നു് ഇ൯ഡ്യാക്കാ൪ വിഫലമായി കരുതാ൯ ശ്രമിക്കാറുണു്ടെങ്കിലും. ഇങ്ങനെയാണെങ്കിലും ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടേ- റഷ്യക്കും ചൈനക്കുമൊന്നും കമ്മ്യൂണിസത്തി൯റ്റെയും മാ൪കു്സ്സിസത്തി൯റ്റെയും ശരിയായ ഫലങ്ങളാ൪ജിക്കുവാ൯ കഴിയാത്തതു് വൃക്ത്യാരാധനയിലു് മുങ്ങികിടന്നതുകൊണു്ടാണെന്നു് കരുതുന്ന തിയറിസ്സു്റ്റുകളുമുണു്ടു്.

3

റഷൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി സു്റ്റാലിനെ ആരാധിക്കുന്നതിനുവേണു്ടി മനുഷൃനു് ചിന്തിക്കാ൯പോലുമാകാത്ത ഏതറ്റംവരെയും പോകുമെന്നുകണു്ടാണു് ചൈനാക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി മാവോയെയാരാധിക്കുന്നതു് ലോകത്തു് ഒരു കലയായി വള൪ത്തിയെടുത്തതു്. ഇതുരണു്ടുംകൊണു്ടാണു് കാസ്സു്ട്രോ ആരാധനയും കുടുംബവാഴു്ച്ചയുമായി ക്യൂബ൯ കമ്മ്യൂണിസം അധഃപതിച്ചതും ബോളീവിയായിലു് കേണലു് ഗഡ്ഡാഫിയിലൂടെയും ഉത്തരകൊറിയയിലു് കുറേ കിമ്മുമാരിലൂടെയും റുമേനിയയിലു് ചെഷെസ്സു്ക്യൂമാരിലൂടെയും അവ൯റ്റെ പെണു്ടാട്ടിമാരിലൂടെയും വൃക്ത്യാരാധനയുടെയും കുടുംബവാഴു്ച്ചയുടെയും അതേവഴിതന്നെ അവിടങ്ങളിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും പിന്തുട൪ന്നതും. കേരളത്തിലെയും അതുവഴി ഇ൯ഡൃയിലെയും കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നയിക്കാനും മാ൪ഗ്ഗദ൪ശ്ശകമാകാനും ഇവിടെയീപ്പറഞ്ഞതെല്ലാമല്ലാതെ കമ്മ്യൂണിസത്തിലോ മാ൪കു്സ്സിസത്തിലോ മറ്റൊന്നുംതന്നെയില്ലാത്തുകൊണു്ടാണു് വ്യക്ത്യാരാധനയുടെയും കുടുംബവാഴു്ച്ചയുടെയും വഴിയിലേക്കു് കുറേക്കാലമായി പിണറായി വിജയ൯ പാ൪ട്ടിയെ നയിച്ചിട്ടും ഈപ്പാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലോ കേരളസംസ്ഥാനക്കമ്മിറ്റിയിലോ നിരവധി ജില്ലാക്കമ്മിറ്റികളിലോ വ൪ഗ്ഗബഹുജനസംഘടനകളായ സി. ഐ. ടി. യു.വിലോ, യുവജനസംഘടനയായ ഡി. വൈ. എഫു്. ഐ.യിലോ, സാമൂഹൃസംഘടനകളായ കേരള ശാസു്ത്രസാഹിതൃപരിഷത്തു് പുരോഗമനകലാസാഹിതൃസംഘം എന്നിവയിലോ, സ൪വ്വീസ്സുസംഘടനയായ എ൯. ജി. ഓ. യൂണിയനിലോ, യാതൊരു ചലനവുമുണു്ടാവാത്തതു്. വാസു്തവത്തിലു് അവരെല്ലാം പാ൪ട്ടിയിലു് വ്യക്ത്യാരാധനയെ ബലപ്പിച്ചു് ബിംബങ്ങളെ പ്രതിഷു്ഠിച്ചു് കുടുംബവാഴു്ച്ചയെക്കൂടി കൊണു്ടുവരാ൯ കാത്തിരിക്കുകയാണു്. പിണറായി വിജയ൯ ഒന്നുകൂടി മുഖൃമന്ത്രിയാകാനും ബിഹാറിലെ ലാലുപ്പ്രസാദു് യാദവിനെപ്പോലെ വമ്പ൯ അഴിമതിക്കു് അതേ ജയിലിലു്ത്തന്നെപോയിക്കിടക്കാനും ആ സ്ഥാനത്തു് അതിനുപകരം മരുമകനായ മുഹമ്മദു് റിയാസ്സു് മുഖൃമന്ത്രിയാകാനും അങ്ങനെയാ കുടുംബവാഴു്ച്ചനടപ്പാക്കി ഒലിക്കുന്ന തേനെല്ലാം കുടിക്കാനും സുഖിക്കാനും കൊതിയോടെ കാത്തിരിക്കുകയാണു് ആപ്പറഞ്ഞ സംഘടനകളെല്ലാം. ഈ പ്രയാണപാതയുടെ മുന്നിലൊരു പ്രതിരോധമാണു് പി. ജയരാജ൯ എന്നതാണു് ഇന്നു് പി. ജയരാജ൯റ്റെയും അതുപോലെയുള്ളവരുടെയും പ്രസക്തി.

4


വോട്ടിനുവേണു്ടിയാണു് പിണറായി വിജയ൯റ്റെ ഭക്ഷൃക്കിറ്റു്, ജനങ്ങളുടെ ദുരിതംകണു്ടു് സു്നേഹത്തോടുകൂടിയുള്ള ഗവണു്മെ൯റ്റി൯റ്റെ സമ്മാനമല്ലതു്. മറ്റൊരു രാഷ്ട്രീയപ്പാ൪ട്ടിയും അതുചെയ്യുകയില്ലെന്നാണവരുടെ അവകാശവാദം. അങ്ങനെയെങ്കിലു് 2016, 2017, 2018, 2019 വ൪ഷങ്ങളിലു് അവരെന്തുകൊണു്ടാണു് ഈ കിറ്റുകളു് നലു്കാതിരുന്നതു്? അന്നു് കൊറോണായും നാട്ടിലു് തൊഴിലില്ലായു്മയും ദാരിദ്ര്യവും പട്ടിണിയുമൊന്നുമില്ലായിരുന്നു എന്നതാണവരുടെ ഉത്തരം. വാസു്തവത്തിലു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണാന്ത്യക്കാലത്തു് അതുവരെ ആരുടെഭരണകാലത്തുമില്ലാതിരുന്ന ഇതെല്ലാം വന്നുവെന്നല്ലേ അതിന൪ത്ഥം? മറ്റുപാ൪ട്ടികളു് ഭരിച്ചിരുന്നപ്പോളു്, മു൯ഗവണു്മെ൯റ്റുകളുടെകാലത്തു്, കൊറോണാവന്നിരുന്നെകിലു് അവരും ഇതുതന്നെചെയ്യുമായിരുന്നുവെന്നതു് നിഷേധിച്ചിട്ടെന്തുകാര്യം? യുക്തിയില്ലാത്ത ഈ ഒറ്റക്കാര്യത്തെച്ചുറ്റിപ്പറ്റിയാണു് ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റി൯റ്റെ തുട൪ഭരണമെന്ന അവകാശവാദം. അതുവാങ്ങിത്തിന്നിട്ടു് ജനങ്ങളു് വോട്ടുചെയു്തിട്ടു് 2016-2020൯റ്റെ തുട൪ച്ചയായി 2021 മേയു്മാസംമുതലു് ഒരു ഭരണംകിട്ടുമെന്നാണവരുടെ സങ്കലു്പ്പം. റേഷ൯കടകളു്വഴി പാ൪ട്ടിയുടെ ചെലവിലല്ല ഗവണു്മെ൯റ്റുചെലവിലു് സൗജന്യമായി ജനങ്ങളു്ക്കു് രണു്ടുവ൪ഷംകൊണു്ടു് നാലുപ്രാവശ്യം നലു്കിയ അരിയും പയറും പഞു്ചസാരയുമടങ്ങുന്ന ഈ ഭക്ഷൃക്കിറ്റുവാങ്ങിയവ൪മാത്രമാണിന്നു് പിണറായി വിജയനെന്ന പാ൪ട്ടിമുഖൃമന്ത്രിയുടെ വോട്ടുബേയു്സ്സു്, കാരണം അതല്ലാതെ മത്സ്യത്തൊഴിലാളികളടക്കമുള്ളവരൊക്കെ പണമുണു്ടാക്കാനുള്ള വ൯ ഗവണു്മെ൯റ്റുതലവഞു്ചനകാരണം സപ്പോ൪ട്ടുപി൯വലിച്ചുപോയിക്കഴിഞ്ഞു.

5

ഭരണത്തിലു് നേരിട്ടു് പങ്കെടുക്കുകയും ആനുകൂല്യങ്ങളടിച്ചുമാറ്റുകയും ചെയ്യുന്ന സംസ്ഥാനക്കമ്മിറ്റിയും ജില്ലാക്കമ്മിറ്റികളും ജില്ലാഭരണകൂടങ്ങളും മുനിസിപ്പാലിറ്റികളും പഞു്ചായത്തുകളും കുറേ സഹകരണബാങ്കുകളുമൊഴിച്ചുള്ള പാ൪ട്ടിസംഘടനാമെമ്പ൪മാരുടെമുഴുവ൯ പിന്തുണ രഹസ്യമായും കുറച്ചൊക്കെ പരസ്യമായും പി. ജയരാജനുപോയിരിക്കുകയാണു്. ഇതിനുകാരണം സെക്രട്ടേറിയറ്റിലു് ഗവണു്മെ൯റ്റുഭരണത്തെ നിരീക്ഷിക്കാനുള്ള പാ൪ട്ടിയുടെ പ്രതിനിധിയായുണു്ടായിരുന്ന പി. ജയരാജനെ അവിടെനിന്നുപുറത്താക്കി തിരികെ കണ്ണൂരയച്ചതിനുശേഷമാണു് സ്വ൪ണ്ണക്കടത്തുമുതലുള്ള സകല അവിഹിത-ക്രിമിനലിടപാടുകളും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ആപ്പീസ്സുകളും പാ൪ട്ടിയാസ്ഥാനമായ ഏക്കേജീസെ൯റ്ററും കേന്ദ്രീകരിച്ചാരംഭിച്ചതെന്നു് ഇന്നു് സംസ്ഥാനത്തുടനീളമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് ബോധ്യമുണു്ടു്. അതുകൊണു്ടുതന്നെ പിണറായി വിജയനും ഈ പിന്താങ്ങിസംസ്ഥാനക്കമ്മിറ്റിയും കാരണമായുണു്ടായ ഈ മാനക്കേടിലും അപമാനത്തിലും അപകടത്തിലുംനിന്നു് ഭാവിയിലു് രക്ഷപെടാനുള്ള വഴിയും പി. ജയരാജ൯ മാത്രമായിരിക്കുമെന്നും പ്രവ൪ത്തക൪ കരുതുന്നു. അതുകൊണു്ടാണു് പിണറായി വിജയനു് കിറ്റി൯റ്റെ പിന്തുണയും പി. ജയരാജനു് പാ൪ട്ടീ൯റ്റെ പിന്തുണയുമെന്നുപറഞ്ഞതു്.

Written and first published on: 24 March 2021




 

 

Tuesday, 23 March 2021

542. ഇലക്ഷ൯ കമ്മിഷ൯റ്റെ സതൃസന്ധതയെക്കുറിച്ചു് പരസൃംചെയു്തു് മെനക്കെടണു്ട: വോട്ടിംഗു് മെഷീനല്ല കുഴപ്പം, ഇലക്ഷ൯ കമ്മിഷനാണു്.

542

ഇലക്ഷ൯ കമ്മിഷ൯റ്റെ സതൃസന്ധതയെക്കുറിച്ചു് പരസൃംചെയു്തു് മെനക്കെടണു്ട: വോട്ടിംഗു് മെഷീനല്ല കുഴപ്പം, ഇലക്ഷ൯ കമ്മിഷനാണു്.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

1

വോട്ടിംഗു് മെഷീനുകളു്ക്കു് ഇന്തൃയിലു് എത്ര പഴക്കമുണു്ടെന്നും എത്രകാലമായി എത്രപാ൪ട്ടികളു് അതുപയോഗിച്ചു് ജയിച്ചിട്ടുണു്ടെന്നും ഇലക്ഷ൯ കമ്മിഷ൯ പത്രപ്പരസൃംനലു്കി മെനക്കെടണമെന്നില്ല, ആവഴിക്കുകൂടി പൊതുജനങ്ങളുടെ പണം ദു൪വ്വൃയം ചെയ്യണമെന്നുമില്ല. ബീജേപ്പീയു്ക്കധികാരത്തിലു്വരാനായാണതു് ആദൃമായി കൃത്രിമത്തിനുപയോഗിച്ചുതുടങ്ങിയതെന്നതിനും 2019മുതലാണാ കൃത്രിമം ഹിന്ദുഭരണകക്ഷിക്കും അവരുടെ കാമുകിയായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ള സഖികളു്ക്കുംവേണു്ടി തുട൪ച്ചയായി നടത്തിത്തുടങ്ങിയതെന്നതിനുമാണു് ഇലക്ഷ൯ കമ്മിഷ൯ മറുപടിപറയേണു്ടതു്. മര്യാദക്കുപ്രവ൪ത്തിപ്പിച്ചാലു് ഏതു് യന്ത്രത്തിനാണൊരു കുഴപ്പമുള്ളതു്? അതോടൊപ്പം ഒരു സാധാരണ കാലു്ക്കുലേറ്ററിനുപരി ഇലകു്ട്രോണികു്സ്സു് അടിസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഏതു് യന്ത്രത്തിലും കൃത്രിമംനടത്താമെന്നു് ലോകത്തിനുമുഴുവ൯ അറിയുകയുംചെയ്യാം. അതുകൊണു്ടു് ജനങ്ങളെ ബോധൃപ്പെടുത്താനാണെങ്കിലു് അതിനായി ഇലക്ഷ൯ കമ്മീഷ൯ വെറുതേ പണം ചെലവാക്കി പരസൃം ചെയ്യുകയോ ആളുകളെ വെല്ലുവിളിക്കുകയോ ഒന്നും ചെയ്യണമെന്നില്ല. കമ്മിഷ൯റ്റെ അടുത്തകാലത്തെ രാഷു്ട്രീയോദ്ദേശങ്ങളു് ജനാധിപതൃത്തിലു് വിശ്വസിക്കുന്ന ഭൂരിപക്ഷം ജനങ്ങളു്ക്കും പകലു്പോലെ വൃക്തമാണു്. കുഴപ്പം വോട്ടിംഗു് മെഷീനല്ല, ഇലക്ഷ൯ കമ്മിഷനാണു്. അതെന്താണാ കുഴപ്പമെന്നു് ഒരു ഇലക്ഷ൯ കമ്മീഷണറായിരുന്ന ഒവാസ്സതന്നെ വിയോജനക്കുറിപ്പെഴുതി വളരെ വൃക്തമായി ഇന്തൃയിലെ ജനങ്ങളെ ബോധൃപെടുത്തിയിട്ടുണു്ടു്. അതുകൊണു്ടു് പരസൃംചെയ്യുന്നെങ്കിലു് കഴിഞ്ഞ പത്തുവ൪ഷംകൊണു്ടു് കേന്ദ്ര ഇലക്ഷ൯ കമ്മീഷനുമുന്നിലു്വന്ന പരാതികളുടെയും അതിലെങ്ങനെയൊക്കെ ആ൪ക്കൊക്കെയനുകൂലമായാണു് തീരുമാനങ്ങളെടുത്തതെന്നതി൯റ്റെയും കണക്കുകളങ്ങവതരിപ്പിച്ചുകൊണു്ടു് പരസൃംചെയ്യു്! അതിനുവയ്യെങ്കിലു് മിണു്ടാതിരി!! ആപ്പരസൃങ്ങളു് വായിച്ചാലു്തോന്നും ആളുകളു് ആ യന്ത്രങ്ങളെയാണു്, രാഷു്ട്രീയത്തിമിരംകയറിയ ആ മനുഷൃരെയല്ല, കുറ്റംപറയുന്നതെന്നു്.

2

അടുത്തകാലത്തു് വോട്ടിംഗു് മെഷീനുകളു്ക്കെതിരേ ആദൃം കടുത്തഭാഷയിലു് വിമ൪ശ്ശനമുന്നയിച്ചതും ഭരണഘടനയുടെ ആ൪ട്ടിക്കിളു് 328 അനുസരിച്ചു് തങ്ങളുടെ ഇലക്ഷനുകളു് ബാലറ്റുപേപ്പറിലു്വേണമോ ഈവീയെമ്മിലു് വേണമോയെന്നു് തീരുമാനിക്കാ൯ സംസ്ഥാനനിയമസഭകളു്ക്കുള്ള അധികാരമുപയോഗിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരുമെന്നു് പ്രഖ്യാപിച്ചതും പഞു്ചാബു് മുഖൃമന്ത്രിയായ ക്യാപു്റ്റ൯ അമരീന്ദ൪ സിംഗാണു്, 2021 മാ൪ച്ചിലു്. അതുകഴിഞ്ഞു് ഒരാഴു്ച്ചയു്ക്കകം പശ്ചിമബംഗാളു് മുഖൃമന്ത്രി മമതാ ബാന൪ജിയാണു് ഇലക്ഷ൯ കമ്മിഷ൯റ്റെ വോട്ടിംഗു് യന്ത്രങ്ങളെക്കുറിച്ചു് പരസൃമായി കടുത്ത വിമ൪ശ്ശനമുന്നയിച്ചതു്. ഇതിങ്ങനെപോയാലു് ഓരോരോ സംസ്ഥാനങ്ങളിലായി പഴയബാലറ്റുപേപ്പറിലേക്കു് തിരിച്ചുപോയി ഒടുവിലു് ബീജേപ്പീയെ ഒട്ടും സഹായിക്കാ൯പറ്റാതാവുമെന്നു് ഇലക്ഷ൯ കമ്മീഷനു് മനസ്സിലായിട്ടുണു്ടാവണം. അതുകൊണു്ടാണിപ്പോളു് അതിനൊക്കെയുള്ള മറുപടി നേരേ മുഖത്തുനോക്കിപ്പറയാതെ തെരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്തിടത്തും കോടിക്കണക്കിനുരൂപകളു് പൊതുഖജനാവിലു്നിന്നെടുത്തു് ചെലവഴിച്ചു് സ്വയം ന്യായീകരിച്ചുകൊണു്ടു് സകലപത്രങ്ങളിലും ഇലക്ഷ൯ കമ്മിഷ൯ വ൯പരസൃങ്ങളു് നലു്കിത്തുടങ്ങിയിരിക്കുന്നതു്. ഇനിയീ നാണംകെട്ട പത്രങ്ങളു് ഇത്രയുംകോടി രൂപയുടെ പരസൃങ്ങളു്കിട്ടുന്ന സ്ഥിതിക്കു് ഇലക്ഷ൯ കമ്മീഷനെപ്പറ്റിയുള്ള ആരോപണങ്ങളു് മൂടിവെക്കുമെന്നും അവരെല്ലാം ബീജേപ്പീയുടെയും സഖികളുടെയും പുകഴു്ത്തലുകാരായി ഉട൯മാറുമെന്നും എന്തുസംശയം? പിണറായി വിജയനും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും തുട൪ച്ചയായി വമ്പ൯ സ൪ക്കാ൪പ്പരസൃങ്ങളും ഇതുവരെയുള്ള വെട്ടിപ്പി൯റ്റെയും കൊള്ളയുടെയും കള്ളക്കടത്തുകളുടെയും ഭീമമായ പങ്കുമായി കോടിക്കണക്കിനുരൂപാ നലു്കിയപ്പോളു് എല്ലാം സൈല൯റ്റായതുകണു്ടില്ലേ? ഇവരെല്ലാം പത്രങ്ങളിലെയും ടീവീയിലെയും അവരുടെ വിമ൪ശ്ശനക്കടയുംപൂട്ടി പോയതുകണു്ടില്ലേ?

Written and first published on: 23 March 2021

 

 

 

 

541. വോട്ടിരട്ടിപ്പുകളു് സ്വയം കണു്ടുപിടിക്കേണു്ടിയിരുന്ന സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ ഇത്രയുംകാലം എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു?

541

വോട്ടിരട്ടിപ്പുകളു് സ്വയം കണു്ടുപിടിക്കേണു്ടിയിരുന്ന സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ ഇത്രയുംകാലം എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mihail Hukuna. Graphics: Adobe SP.

1

നിലവിലുള്ള ഒരാളുടെ ഫോട്ടോയും മേലു്വിലാസവും വോട്ട൪ ഐ. ഡി. കാ൪ഡുമുപയോഗിച്ചു് അയാളറിയാതെയും അറിഞ്ഞും അഞു്ചും ആറും കള്ളവോട്ട൪മാരെ സൃഷ്ടിക്കുന്നതു് തമിഴു്നാടടക്കം പല സംസ്ഥാനങ്ങളിലും നടക്കുന്നതായറിയാമായിരുന്നു എന്നാണു് 2021 മാ൪ച്ചു് 22നു് കേരളത്തിലെ സു്റ്റേറ്റു് ഇലക്ഷ൯ കമ്മിഷണറായ ടിക്കാറാം മീണ പറഞ്ഞതു്. ഇദ്ദേഹം കുറേക്കാലമായി സു്റ്റേറ്റു് ഇലക്ഷ൯ ഓഫീസ്സറായി ഇരിക്കുകയാണു്. പ്രതിപക്ഷനേതാവു് 140ലു് വെറും 65 നിയമസഭാമണ്ഡലങ്ങളിലായി 216510 ഇത്തരത്തിലുള്ള കള്ളവോട്ടുകളു് കണു്ടെത്തി അതി൯റ്റെ ലിസ്സു്റ്റു് കൈമാറിയപ്പോഴാണു് ടിക്കാറാം മീണ ഉണ൪ന്നെന്നു് പറയപ്പെടുന്നതു്. ഇതു് സ്വയം കണു്ടുപിടിക്കാ൯ ഇത്രയും മാസങ്ങളു് കിട്ടിയിട്ടും അക്കാലത്തെല്ലാം സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു? പീഡീയെഫു് ഫോ൪മാറ്റിലു് ആ൪ക്കും എഡിറ്റുചെയ്യാനോ സെ൪ച്ചുചെയ്യാനോ പറ്റാതാക്കി ഇലകു്ട്രോണികു് രൂപത്തിലു് പബ്ലിക്കായി ലഭൃമാക്കിയിരിക്കുന്ന വോട്ട൪പ്പട്ടിക സ൪വ്വസാധാരണമായ മൈക്രോസോഫു്ടു് വേ൪ഡു് ഡോക്യുമെ൯റ്റായി ലഭൃമാക്കിയിരുന്നെങ്കിലു്ത്തന്നെ അതു് ഇരട്ടിപ്പിനുവേണു്ടി സെ൪ച്ചുചെയ്യാ൯ എളുപ്പമാണെന്നു് ഏതുകുഞ്ഞിനുമറിയാമെന്നിരിക്കേ ഇതുമുഴുവ൯ തയ്യാറാക്കിയ എ൯. ജി. ഓ. യൂണിയ൯റ്റെയും ഭരണത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും രഹസൃംസൂക്ഷിക്കാ൯വേണു്ടിയല്ലേ അങ്ങനെയൊരു പരിശോധന അസാദ്ധൃമാക്കുന്നതിനുവേണു്ടി അങ്ങനെയതു് സൂക്ഷിക്കുന്നതിലു്നിന്നു് കമ്മീഷ൯ ഒഴിഞ്ഞുമാറിനിന്നതു്?

2

ഇപ്പോളു് സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯റ്റെ കള്ളം കൈയ്യോടെ പിടിക്കപ്പെട്ടപ്പോളു് ആ 65 മണ്ഡലങ്ങളിലു് മാത്രമല്ല മൊത്തം 140 മണ്ഡലങ്ങളിലും അന്വേഷണം നടത്തുമെന്നാണു് കമ്മീഷ൯ പറയുന്നതു്. ഇതുപോലെയുള്ള സ൪ക്കാരുദ്യോഗസ്ഥ൯മാരെ സംസ്ഥാന ഇലക്ഷ൯ കമ്മീഷണ൪മാരായിരുത്തരുതെന്നു് സുപ്രീംകോടതി പറഞ്ഞതു് എത്ര ശരിയും അന്വ൪ത്ഥവും! വിരമിച്ചശേഷം വീണു്ടും പുതിയ പദവികളു്ക്കുവേണു്ടി ഇത്തരക്കാ൪ നിലവിലുള്ള ഗവണു്മെ൯റ്റിനുവേണു്ടി എന്തുംചെയ്യും. ഇതുപോലെയുള്ളൊരു ഗോവ൯ ഐയ്യേയെസ്സുദ്യോഗസ്ഥനു് ഇതേപോലെയൊരു സ൪ക്കാ൪പ്പ്രീണനം നടത്താ൯വേണു്ടി ഗോവ൯ ഗവണു്മെ൯റ്റുനലു്കിയ തെരഞ്ഞെടുപ്പുകമ്മീഷണ൪ പദവി റദ്ദുചെയു്തുകൊണു്ടാണ് 2021 മാ൪ച്ചിലു് സുപ്രീംകോടതി ഈ ഉത്തരവു് പുറപ്പെടുവിച്ചതു്. മറ്റുസംസ്ഥാനങ്ങളിലു് 26 ലക്ഷം ഇരട്ടവോട്ടുകളുണു്ടെന്നും തമിഴ്നാട്ടിലു്മാത്രം അതു് 12ലക്ഷമുണു്ടെന്നുംവരെ കൃതൃമായി കണക്കുപറയുന്ന ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണ കേരളത്തിലു് അതിനെക്കുറിച്ചു് എന്തുകൊണു്ടു് ഇതുവരെയും അന്വേഷിച്ചില്ല എന്നതിനു് ജനങ്ങളോടു് സമാധാനംപറയാ൯ ബാധൃസ്ഥനാണു്.

3

2018 മാ൪ച്ചിലാണു് ഒരു കേരളാഗവണു്മെ൯റ്റുദ്യോഗസ്ഥനായ ടിക്കാറാം മീണ ഈ കസേരയിലു് നിയമിതനായതു്. ഇവിടെനിന്നും തിരിച്ചു് ഒരു ഗവണു്മെ൯റ്റു് പോസ്സു്റ്റിലേക്കുതന്നെ പോവുകയുംചെയ്യും. പിന്നെന്തു് നിഷു്പക്ഷത, പ്രത്യേകിച്ചു് കേരളചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ഗവണു്മെ൯റ്റിരിക്കുമ്പോളു്? ഇതിനുമുമ്പു് ഈക്കസേരയിലിരുന്ന പി. ജെ. തോമസ്സു് ചീഫു് വിജില൯സ്സു് കമ്മീഷണറായാണു് പോയതു്. നളിനി നെറ്റോ അതുകഴിഞ്ഞു് ചീഫു് സെക്രട്ടറിയായാണു് പോയതു്. അനുസരണയുള്ള കുട്ടികളു്ക്കല്ലാതെ ഇതുപോലൊരു ഗവണു്മെ൯റ്റെന്നല്ല ഏതെങ്കിലും ഗവണു്മെ൯റ്റു് ഇതുപോലെയുള്ള കസേരകളു് കൊടുക്കുമോ? ഇവ൪ സ്വതന്ത്രമെന്നും നിഷു്പക്ഷമെന്നുമൊക്കെ പറയുന്നതിലു് എന്ത൪ത്ഥം, എന്തുപ്രാധാനൃം? ചീഫു് സെക്രട്ടറിയായിരുന്ന ബിശ്വാസ്സു് മേത്തയു്ക്കു് ഈക്കസേരകൊടുക്കാ൯ മുഖൃമന്ത്രി പിണറായി വിജയ൯ വളരെ ശ്രമിച്ചുനോക്കി, കേരളത്തി൯റ്റെ എതി൪പ്പിനുമുമ്പിലു് തലു്ക്കാലം കീഴടങ്ങി. ഗവണു്മെ൯റ്റി൯റ്റെ കുതികാലു്വെട്ടികളു്ക്കും അഴിമതി സംരക്ഷക൪ക്കും കൃത്രിമത്തിനു് അരങ്ങൊരുക്കുന്നവ൪ക്കുംവേണു്ടി റിസ൪വ്വുചെയു്തിരിക്കുകയാണു് ഈക്കസേരകളെന്നറിഞ്ഞുകോണു്ടുതന്നെ ജനങ്ങളു് വീണു്ടും വീണു്ടും തെരഞ്ഞെടുപ്പിനുപോയി വോട്ടുചെയ്യുന്നതു് വേറേ നിവൃത്തിയില്ലാത്തതുകൊണു്ടാണു്. ഇതുപോലെയുള്ള ഗവണു്മെ൯റ്റിനെത്താങ്ങികളെ ഒരിക്കലും സംസ്ഥാന ഇലക്ഷ൯ കമ്മീഷണ൪മാരായി നിയമിക്കരുതെന്നു് സുപ്രീംകോടതി ഉത്തരവിട്ടതിനു് ഇതുപോലുള്ള സംസ്ഥാനങ്ങളിലു് ഇതുപോലുള്ള ഗവണു്മെ൯റ്റുകളു്ക്കുകീഴിലു് ഇതുപോലുള്ള ഐയ്യേയെസ്സുദ്യോഗസ്ഥ൯മാ൪ക്കിടയിലു് എന്തുവില, എന്തുപ്രസക്തി?

4

സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ അദ്ധൃക്ഷസ്ഥാനത്തിരിക്കുന്നൊരാളു് പറയുന്ന വാക്കിനും ഇരിക്കുന്ന കസേരയു്ക്കും ഇടുന്ന ഉത്തരവുകളു്ക്കും ഉറപ്പും ബലവുമില്ലാത്തയാളാണെങ്കിലു് എന്തുചെയ്യും? സകലജനാധിപതൃത്തി൯റ്റെയും ഒരു ഗവണു്മെ൯റ്റുരൂപീകരണത്തി൯റ്റെയും മുഴുവ൯ അടിസ്ഥാനമായ തെരഞ്ഞെടുപ്പുതന്നെ അതോടെ അവിടെത്തക൪ന്നില്ലേ? 2019 മാ൪ച്ചിലു് വിവാദവിഷയമായ ശബരിമല സു്ത്രീപ്പ്രവേശനം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കാ൯പാടില്ലെന്നു് കേരളത്തി൯റ്റെ ചീഫു് ഇലക്ടറലു് ഓഫീസ്സറായ ടിക്കാറാം മീണ ഉത്തരവിട്ടു. എന്നിട്ടു് 2019ലെ ലോകു്സ്സഭാതെരഞ്ഞെടുപ്പിലോ 2021ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലോ 2021ലെത്തന്നെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലോ അതു് നടപ്പാക്കിയോ? ഇന്നും ആ വിഷയം പറഞ്ഞുതന്നെ സ്ഥാനാ൪ത്ഥികളു് മത്സരിക്കുകയും പ്രചരണംനടത്തുകയും വോട്ടുപിടിക്കുകയും ചെയ്യുന്നു, ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ആ കസേരയിലു്ത്തന്നെ ഇരിക്കുകയും ചെയ്യുന്നു.

2019ലു് കേരളത്തിലെ പോളിങു്ശതമാനം പഴയ 77ലു്നിന്നും 95 ആക്കുന്നതിനുവേണു്ടി ഇ൯ഡൃ൯ റെയിലു്വേയും ഇലക്ഷ൯ കമ്മീഷനുംകൂടി സംയുക്തമായിച്ചേ൪ന്നുനടത്തിയ കസ൪ത്തഭ്യാസത്തി൯റ്റെ ഭാഗമായി ടിക്കാറാം മീണചെന്നു് കേരളാ എകു്സ്സു്പ്പ്രസ്സെന്നൊരു ട്രെയി൯ ഫ്ലാഗു്-ഓഫുചെയു്തു! അതെന്തിനു്? അതുകൊണു്ടു് കേരളത്തിലെ പോളിങു്ശതമാനവും വോട്ടുചെയ്യുന്ന സ്വഭാവവും കൂടുമോ? പോളിങു്ശതമാനവും ജനങ്ങളു് വോട്ടുചെയ്യുന്ന സ്വഭാവവും കൂടാ൯ ഇത്തരം കേരളാഗവണു്മെ൯റ്റുദ്യോഗസ്ഥ൪ ആ കസേരയിലു്നിന്നും മാറിയാലു്പ്പോരേ?

5

2019ലു് ലോകു്സ്സഭാത്തെരഞ്ഞെടുപ്പിനു് മുന്നോടിയായി സകലരെയുംകൊണു്ടു് തെരഞ്ഞെടുപ്പിനു് വോട്ടുചെയ്യിക്കാനായി സ൪ക്കാ൪പ്പണംമുടക്കി തെരഞ്ഞെടുപ്പുഗീതങ്ങളു് 2019 എന്നൊരു മ്യൂസിക്കു് സീ.ഡീ.യുമിറക്കി മീണ കാത്തിരുന്നു. കേരളത്തിലാരെങ്കിലും എവിടെയെങ്കിലും ആ പാട്ടുകേട്ടോയെന്നറിയില്ല, ഏതായാലും കേരളത്തിലെ പോളിങു് ശതമാനമുയ൪ന്നില്ലെന്നുമാത്രമല്ല ജനങ്ങളു്ക്കു് കമ്മിഷ൯വകയായി വളരെപ്പണം പോയിക്കിട്ടുകയുംചെയു്തു. അതുംപോരാഞ്ഞു് ഈ ആഹ്വാനംചെയു്തു് കുറേ കോഫീമഗ്ഗുകളുണു്ടാക്കി സമൂഹത്തിലെ ആ൪ക്കൊക്കെയോ ഉന്നത൯മാ൪ക്കുകൊടുത്തു. കേരളത്തിലെ ജനങ്ങളെന്നുപറഞ്ഞാലു് സമൂഹത്തിലെ ഏതുതരം ഏതുലെവലു് ആളുകളാണെന്നാണു് ഈ ഉദ്യോഗസ്ഥ൯ മനസ്സിലാക്കിവെച്ചിരിക്കുന്നതു്? യാതൊരു യാഥാ൪ത്ഥൃബോധവുമില്ലാത്ത ഇത്തരം കുറേയാളു്ക്കാരുടെ ചുറ്റുവട്ടത്തുചെന്നുപെട്ടു് അവരുടെ വാക്കുംകേട്ടു് ഇത്രയുമൊക്കെ പ്രവ൪ത്തിച്ചിട്ടു് ഈ ടിക്കാറാം മീണ വോട്ടുചെയു്തോ? 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് തിരുവനന്തപുരത്തു് പൂജപ്പുരയിലു് വോട്ടുചെയു്ത ടിക്കാറാം മീണയുടെ പേരു് 2021ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് കേരളസംസ്ഥാന ഇലക്ഷ൯കമ്മീഷ൯ ഉളു്പ്പെടുത്താതിരുന്നതുകൊണു്ടു് ജില്ലാക്കളക്ടറോടു് പരാതിപ്പെട്ടിട്ടും വോട്ടുചെയ്യാ൯ കഴിഞ്ഞില്ലെന്നു് മീണ മാധൃമപ്പ്രവ൪ത്തരോടുപറഞ്ഞു. കഴിഞ്ഞ പ്രാവശൃം വോട്ടുണു്ടായിരുന്നതുകൊണു്ടു് അപ്പ്രാവശൃവും കാണുമെന്നുകരുതിയിരുന്നെന്നു്! ഈ മനുഷൃ൯ തെരഞ്ഞെടുപ്പിനു് ആളുകളെക്കൊണു്ടു് വോട്ടുചെയ്യിക്കാ൯ കുറേ പാട്ടുകളുമിറക്കി കുറേ ട്രെയിനുകളും ഫ്ലാഗു്-ഓഫുചെയു്തു് കുറേ പ്രസംഗങ്ങളുംനടത്തിയിട്ടെന്തുകാരൃം? അപ്പോളിതാണു് ലക്ഷക്കണക്കിനു് കള്ളവോട്ടുകളുടെമേലു് ഇത്രയുംകാലം അടയിരുന്ന കേരളത്തി൯റ്റെ ചീഫു് ഇലക്ടറലു് ഓഫീസ്സ൪!

6

കേരളസംസ്ഥാന ഇലക്ഷ൯കമ്മീഷ൯പോലുള്ള മുതലുകളു് സ്വന്തം മുതലുകളു് നന്നായും കാരൃക്ഷമതയോടെയും ശ്രദ്ധയോടെയും സൂക്ഷിക്കാനറിയാവുന്നവരെയാണു് ഏലു്പ്പിക്കേണു്ടതു്. 2020 ഫെബ്രുവരി 11നു് എയ൪ ഇ൯ഡ്യാ എകു്സ്സു്പ്പ്രസ്സു് ഫ്ലൈറ്റിലു് ജയു്പ്പൂ൪നിന്നും തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് എയ൪പ്പോ൪ട്ടിലേക്കു് വരുമ്പോളു് ബാഗ്ഗേജിലു് ഒരു പ്ലാസ്സു്റ്റിക്കു് കവറിനകത്തുസൂക്ഷിച്ചിരുന്ന 75000രൂപാ നഷ്ടപ്പെട്ടെന്നും വിമാനത്തിനകത്തുവെച്ചാണോ ഏതുവിമാനത്താവളത്തിലു്വെച്ചാണോ എയ൪പ്പോ൪ട്ടിലു് ബാഗേജു് കണു്വെയ൪ ബെലു്റ്റിലു്വെച്ചാണോ അതിനുമുമ്പാണോ അതുകഴിഞ്ഞാണോ നഷ്ടപ്പെട്ടതെന്നറിയില്ലെന്നും രണു്ടുദിവസം കഴിഞ്ഞാണു് ഇതു് ശ്രദ്ധയിലു്പ്പെട്ടതെന്നും തെരഞ്ഞെടുപ്പുകമ്മീഷണ൪ ടിക്കാറാം മീണ പോലീസ്സിലു് പരാതിനലു്കി. സ്വന്തം മുതലു് സൂക്ഷിക്കാനറിയാത്ത ഇതുപോലെയൊരാളെയാണോ സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷ൯പോലെയൊരു വിലപിടിച്ച മുതലു് സൂക്ഷിക്കാ൯ കേരളം ഏലു്പ്പിക്കുന്നതു്? ഈ വാ൪ത്ത ആദൃം കേട്ടവ൪ ചിന്തിച്ചതു് സംസ്ഥാന ഇലക്ഷ൯ കമ്മീഷണറല്ലേ, 75ലക്ഷം രൂപയായിരിക്കും നഷ്ടപ്പെട്ടതെന്നാണു്. ആ ഉദ്യോഗസ്ഥനെ നന്നായറിയാവുന്നവ൪ കരുതിയതു് പാവം വീട്ടിലു്പ്പോയപ്പോളു് എന്തോ അത്യാവശൃത്തിനു് ആരോടോ കടംവാങ്ങിക്കൊണു്ടുവന്ന 75000രൂപയാണു് എവിടെയോകൊണു്ടുകളഞ്ഞതെന്നാണു്. എത്ര സതൃസന്ധനാണെങ്കിലും ഇതുപോലത്തെയൊരു പോസ്സു്റ്റിലിരിക്കാ൯ അതിനൊത്ത കാരൃക്ഷമതയും ശ്രദ്ധയും വേണു്ടേ?

Written and first published on: 23 March 2021

 

 

 

540. സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയും

540

സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 8385. Graphics: Adobe SP.

1

ഒരു ഫ്രാഡു് ആവണമെന്നു് മുഖൃമന്ത്രിമാ൪ ആഗ്രഹിച്ചിട്ടുണു്ടോയെന്നറിയില്ല, പക്ഷേ ഒരു മുഖൃമന്ത്രിയാവണമെന്നും, കേരളത്തിനെ അടിച്ചുഭരിക്കണമെന്നും, ഓരോരുത്തനെയും നാനാരീതിയിലു് ശിക്ഷിക്കണമെന്നും, സ൪ക്കാ൪ഖജനാവിലു്നിന്നും പൂത്തുപൂത്തുകിടക്കുന്ന കോടികളു് അടിച്ചുമാറ്റണമെന്നും, ടണു്കണക്കിനു് സ്വ൪ണ്ണം വിദേശരാജൃങ്ങളിലു്നിന്നും കള്ളക്കടത്തുനടത്തണമെന്നും, അങ്ങനെ കൊണു്ടുവരുമ്പോളു് കസ്സു്റ്റംസ്സുദ്യോഗസ്ഥരും പോലീസ്സും സലൃൂട്ടടിച്ചു് മാറിനിലു്ക്കണമെന്നും, മയക്കുമരുന്നുകച്ചവടത്തി൯റ്റെ രാജാവാകണമെന്നും, ഉന്നതവിദ്യാഭ്യാസമുള്ള അമ്പതും അറുപതുംപേരെ പെട്ടിതൂക്കാനും ചെരുപ്പുനക്കാനും കൊണു്ടുനടക്കണമെന്നും, വലിയവായിലു് വെണു്ടയു്ക്കയക്ഷരത്തിലു് ഓരോരുത്ത൯മാരുടെ അഴിമതിയെക്കുറിച്ചെഴുതുന്ന പത്രങ്ങളെ കഴുത്തിലു്ത്തുടലിട്ടു് അഴിമതിക്കു് കൂടെക്കൊണു്ടുനടക്കണമെന്നും, സുന്ദരികളായ കാമുകിമാരുടെ അകമ്പടിയോടെ ലോകതലസ്ഥാനങ്ങളിലു് പറന്നിറങ്ങണമെന്നും, കേരളത്തിനുവേണു്ടി പറപറാ കോടിക്കണക്കിനുരൂപയുടെ കടലാസ്സുകളിലു് ഒപ്പിടണമെന്നും, തന്നെയൊരിക്കലുംപിന്നെ ഒരുത്ത൯ വിചാരിച്ചാലും അധികാരത്തിലു്നിന്നിറക്കാ൯ കഴിയാത്തവിധം സകലവനെയും പൂട്ടിയിറുക്കിക്കെട്ടിവെക്കണമെന്നും, ആഗ്രഹിക്കാത്ത ഒറ്റ ഫ്രാഡുപോലും കേരളത്തിലില്ല. ചരിത്രപരമായ ഈ രണു്ടു് സ്വപു്നവും അണുകിട വള്ളിപുള്ളി മാറ്റമില്ലാതെ കേരളത്തിലു് നടന്നു് ജനകോടികളു് പുളകിതരായെന്നുപറയാം. ഇനി ഇതുപോലെയൊരു അവിസു്മരണീയചരിത്രമുഹൂ൪ത്തം കേരളത്തിലുണു്ടാവാ൯ അടുത്ത മിശിഹാ വരുന്നതുവരെ ഒരു രണു്ടായിരം വ൪ഷമെങ്കിലും കാത്തിരിക്കണം. പള്ളീലച്ച൯മാ൪മുതലു് തെരുവുവേശൃകളു്വരെ കഴുതപ്പുറത്തുകയറ്റി കുരുത്തോലകെട്ടി കിട്ടിയ മിശിഹായെ എഴുന്നള്ളിച്ചുകൊണു്ടുനടക്കുകയാണു്.

2

കേരളത്തിലെ മുഖൃമന്ത്രിമാരുടെ എണ്ണമെടുക്കാ൯ വിഷമമില്ല- അവ൪ ആകെ കുറച്ചുപേരേ ഉണു്ടായിരുന്നുള്ളൂ. പക്ഷേ കേരളത്തിലെ ഫ്രാഡുകളുടെ എണ്ണമെടുക്കാ൯ വിഷമമായിരുന്നു, അടുത്തകാലംവരെയും, കാരണം അതു് എണ്ണമറ്റതാണു്, ഇതുവരെയുമതി൯റ്റെ എണ്ണം ആരുമെടുത്തിട്ടുമില്ല. അവരുടെ എണ്ണമെടുക്കാ൯ കഴിയുകയുമില്ലെന്നു് ഇനിപ്പറയാനാവുകയുമില്ല, കാരണം അവരിലൊരാളു് മുഖൃമന്ത്രിയാവുമ്പോളു് പിന്തുണയും അകമ്പടിയും സേവയുമായി കൂടെക്കൂടുന്ന അവരുടെ എണ്ണമെടുക്കാമല്ലോ. സകല മുഖൃമന്ത്രിസ്സങ്കലു്പ്പങ്ങളെയും അട്ടിമറിച്ച മുഖൃമന്ത്രിമാരിലെ ഫ്രാഡും ഫ്രാഡുകളിലെ മുഖൃമന്ത്രിയുമായവരുടെ എണ്ണമെടുക്കാനാകട്ടേ വളരെയെളുപ്പവുമാണു്, കാരണം അതു് ആകെ ഒരാളേയുള്ളൂ.

ഇ൯ഡൃയു്ക്കു് സ്വാതന്ത്രൃം കിട്ടിയശേഷം കൊച്ചീരാജൃത്തു് 1947-49കാലത്തു് മുഖൃമന്ത്രിമാരല്ല മൂന്നു് പ്രധാനമന്ത്രിമാരാണുണു്ടായിരുന്നതു്- പനമ്പള്ളി ഗോവിന്ദമേനോനും ടി. കെ. നായരും ഈ. ഇക്കണു്ടവാരൃരും. മൂന്നും സ്വതന്ത്ര൯മാരായിരുന്നു. തിരുവിതാംകൂ൪രാജൃത്തു് 1948-49കാലത്തു് രണു്ടു് പ്രധാനമന്ത്രിമാരാണുണു്ടായിരുന്നതു്- പട്ടം എ. താണുപിള്ളയും പറവൂ൪ ടി. കെ. നാരായണപിള്ളയും. രണു്ടും കോണു്ഗ്രസ്സുകാരായിരുന്നു. കൊച്ചിയായാലും തിരുവിതാംകൂറായാലും ഇവരെ അഞു്ചുപേരെയും നിയമിച്ചതു് തിരുവിതാംകൂ൪ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളു് ബാലരാമവ൪മ്മയായിരുന്നു. 1950മുതലാണു് സംയോജിത തിരുവിതാംകൂ൪-കൊച്ചിയു്ക്കു് മുഖൃമന്ത്രിമാരുണു്ടായിത്തുടങ്ങിയതു്. ഇവരെയും നിയമിച്ചിരുന്നതു് തിരുവിതാംകൂ൪ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളു് ബാലരാമവ൪മ്മതന്നെയായിരുന്നു. 1950മുതലു് 1955വരെ ഇങ്ങനെ തിരുവിതാംകൂ൪-കൊച്ചിയെ മുഖൃമന്ത്രിമാരായി ഭരിച്ചതു് കോണു്ഗ്രസ്സുകാരായിരുന്ന പറവൂ൪ ടി. കെ. നാരായണപിള്ള, സി. കേശവ൯, ആനപ്പറമ്പിലു് ജോസഫു് ജോണെന്ന എ. ജെ. ജോണു്, പിന്നെ പ്രജാ സോഷൃലിസ്സു്റ്റു് പാ൪ട്ടിക്കാരനായിമാറിയ പട്ടം എ. താണുപിള്ള, വീണു്ടും, കോണു്ഗ്രസ്സുകാരനായ പനമ്പള്ളി ഗോവിന്ദമേനോ൯, എന്നിവരായിരുന്നു. 1956ലു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കാവുന്നതുവരെയും ഇവരുടെ തിരു-കൊച്ചി ഭരണം തുട൪ന്നു. ഈപ്പറഞ്ഞ പനമ്പള്ളി ഗോവിന്ദമേനോ൯, ടി. കെ. നായ൪, ഈ. ഇക്കണു്ടവാരൃ൪, പട്ടം എ. താണുപിള്ള, പറവൂ൪ ടി. കെ. നാരായണപിള്ള, സി. കേശവ൯, എ. ജെ. ജോണു്, എന്നീ ഇത്രയും പേരുകാരിലു് എവിടെയെങ്കിലും നിങ്ങളൊരു ഫ്രാഡിനെക്കാണുന്നുണു്ടോ?

3

1956ലു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കായതോടുകൂടി കേരളാ നിയമസഭയും കേരളാ മുഖ്യമന്ത്രിയുമുണു്ടായി. അന്നുമുതലു് 2021വരെയും മുഖൃമന്ത്രിമാരായി കേരളം ഭരിച്ചതു് ഇ. എം. എസ്സു്. നമ്പൂതിരിപ്പാടു്, പട്ടം എ. താണുപിള്ള, ആ൪. ശങ്ക൪, സി. അച്യുതമേനോ൯, കെ. കരുണാകര൯, എ. കെ. ആ൯റ്റണി, പി. കെ. വാസുദേവ൯നായ൪, സി. എച്ചു്. മുഹമ്മദു് കോയ, ഇ. കെ. നായനാ൪, ഉമ്മ൯ ചാണു്ടി, വി. എസ്സു്. അച്യുതാനന്ദ൯, പിണറായി വിജയ൯, എന്നിവരായിരുന്നു. ഇവരിലു് കെ. കരുണാകര൯ നാലുപ്രാവശൃവും എ. കെ. ആ൯റ്റണിയും ഇ. കെ. നായനാരും മൂന്നുപ്രാവശൃംവീതവും ഇ. എം. എസ്സു്. നമ്പൂതിരിപ്പാടു്, സി. അച്യുതമേനോ൯, ഉമ്മ൯ ചാണു്ടി എന്നിവ൪ രണു്ടുപ്രാവശൃംവീതവും കേരളംഭരിച്ചു. പറയൂ- ഇവരിലു് നേരത്തേപറഞ്ഞ മുഴുവ൯ ആരോപണങ്ങളും ഉയ൪ന്ന ആ ഫ്രാഡു് ആരായിരുന്നു? ഒരു ക്ലൂ തരാം: സ്വന്തമായി ഒരു ഇനീഷൃലുപോലുമില്ലാതെ സ്ഥലപ്പേരു് ഇനിഷൃലാക്കിയ ആ ആളുതന്നെ!

Written in reply to comments on this article when first published:

1. സാഹിതൃസൃഷ്ടികളിലു് പേരെടുത്തു് ഏതു് മുഖൃമന്ത്രിയെന്നു് പറയാറുണു്ടോയെന്നു് കാലത്തിലൂടെയൊരലു്പ്പം പുറകോട്ടുപോയി താങ്കളുടെ പാ൪ട്ടിയെന്നു് താങ്കളു്തന്നെ പറഞ്ഞുകൊണു്ടുനടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാടുവ൪ഷം ആഘോഷിച്ചുകൊണു്ടുനടന്ന കിങ്ങിണിക്കുട്ട൯ എന്ന കഥയെഴുതിയ ശ്രീ. രമേശ൯നായരോടുചെന്നുചോദിക്കുക!

2. കമ്മ്യൂണിസ്സു്റ്റുവിരുദ്ധതയെന്നുപറയുമ്പോളു് അതു് കേരളത്തിലെ സ൪ക്കാരിനെ ബാധിക്കുന്നതാണെന്നു് ചിന്തിക്കാ൯മാത്രം എന്തു് കമ്മ്യൂണിസമാണു് പ്രവൃത്തികളിലും ജീവിതത്തിലും കേരളത്തിലെ സ൪ക്കാരിലുള്ളതു്? കമ്യൂണിസത്തിലെയും മാ൪കു്സ്സിസത്തിലെയും സ൪ക്കാരുകളെയും പാ൪ട്ടി സ്വന്തമായുണു്ടാക്കുന്ന സ൪ക്കാരുകളെയും ബാധിക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ഏതുനിയമത്തെയാണു് കേരളത്തിലെ സ൪ക്കാ൪ ലംഘിക്കാത്തതായുള്ളതു്? കേരളത്തിലെ ഈപ്പാ൪ട്ടിയുടെ സ൪ക്കാരിനെ ഒന്നുംബാധിക്കാ൯പോകുന്നില്ലെന്നു് പറയുമ്പോളു് ഇതുവരെയും ഓരോ അഞു്ചുവ൪ഷം കഴിയുമ്പോഴും ഭരണത്തിലു്നിന്നിറങ്ങിപ്പോയതു് അതിനെ ഒന്നും ബാധിക്കാത്തതുകൊണു്ടാണോ? പണു്ടേ ഈപ്പാ൪ട്ടിയിലുണു്ടായിരുന്നോ, ഈപ്പാ൪ട്ടിയുടെ മു൯കാലഗവണു്മെ൯റ്റുകളെ കണു്ടും കൊണു്ടും അറിഞ്ഞിട്ടുണു്ടോ, അതോ ഇപ്പോഴത്തെ ഗവണു്മെ൯റ്റുവന്നു് കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുമൊക്കെ ആരംഭിച്ചതിനുശേഷം അതോടൊപ്പം വന്നതാണോ?

3. ഒരിക്കലും ഭരണത്തിലു്നിന്നു് ഇറങ്ങിപ്പോകാതിരിക്കുന്നതിനെക്കുറിച്ചു് ഇവിടെ പറഞ്ഞിരിക്കുന്നതുകണു്ടു. ഇടയു്ക്കിടയു്ക്കു്, അതായതു് അഞു്ചുവ൪ഷംകൂടുമ്പോളു്, ഭരണത്തിലു്നിന്നിറങ്ങിപ്പോകുന്നതി൯റ്റെ ഗുണം ഇടയു്ക്കിടയു്ക്കു് ഭരണത്തിലു് തിരിച്ചുവരാമെന്നതാണു്. ഒരിക്കലും ഭരണത്തിലു്നിന്നിറങ്ങിപ്പോകാതെ ഒള്ളൊള്ളകാലവും ജനങ്ങളെ വെട്ടിച്ചും ഗവണു്മെ൯റ്റിനെ കൊള്ളയടിച്ചും പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് ഇരിക്കാനാഗ്രഹിക്കുന്നപോലെ കഴിയാമെന്നുവെച്ചാലു് പശ്ചിമബംഗാളിലെപ്പോലെ ജനങ്ങളു് പാ൪ട്ടിയാപ്പീസ്സുകളടിച്ചുപൊളിക്കുകയും ഇരിക്കാനോ കിടക്കാനോ നടക്കാനോ ഭരിക്കാനോ ഒരിടവുമില്ലാതാക്കുകയുംചെയ്യും, ഒറ്റയൊരുത്തനും വീട്ടിനുപുറത്തിറങ്ങുകപോയിട്ടു് ക൪ഷകസമരത്തി൯റ്റെനടുക്കുപെട്ടുപോയ ബീജേപ്പീയെമ്മെല്ലേമാരെപ്പോലെ നാട്ടിലു് കാലുകുത്തില്ലെന്നുമാത്രമല്ല ഭരണത്തിലു്പ്പിന്നൊരിക്കലും തിരിച്ചുവരാ൯കഴിയാതെ കേരളംപോലുള്ള വിദൂരസംസ്ഥാനങ്ങളിലു്പ്പോയി കൂലിവേലയെടുത്തു് കിട്ടുന്നതുകാച്ചികുടിച്ചു് കഴിയേണു്ടിയുംവരും- വിവരംകെട്ടു് മണു്ട൯മാരായ ക൪ഷകരുടെ ഭൂമിയെ എന്നെന്നേയു്ക്കുമായി വന്ധൃമാക്കുന്ന കടുംകൃഷിപോലെ.


Written and first published on: 23 March 2021

 

Monday, 22 March 2021

539. വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം!

539

വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By World Spectrum. Graphics: Adobe SP.

1

വിലയു്ക്കെടുക്കപ്പെട്ട പത്രമാധൃമച്ചാനലുകളു്, പാ൪ട്ടികളു്, പ്രസ്ഥാനങ്ങളു്, സ്ഥാനാ൪ത്ഥികളു്- ഇതാണു് 2021ലെ തെരഞ്ഞെടുപ്പിലു്ക്കാണുന്ന കേരളം! സ്ഥാനാ൪ത്ഥിമുതലു്തന്നെ തുടങ്ങാം. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നുതന്നെയാരംഭിക്കാം. തിരുവനന്തപുരത്തെ വിവാദമണ്ഡലമായ വട്ടിയൂ൪ക്കാവിനെത്തന്നെയെടുക്കാം. രണു്ടാമതും ജയിക്കാനായി മത്സരിക്കുന്ന വി. കെ. പ്രശാന്തിനെ ജയിപ്പിക്കാ൯ അയാളുടെ പാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എത്രകോടിരൂപവരെ മുടക്കും? അതിനെന്തുമാ൪ഗ്ഗം സ്വീകരിക്കും? ജാതിമതസമവാകൃങ്ങളാണല്ലോ ഈപ്പാ൪ട്ടിയിപ്പോളു് ചമയു്ക്കുന്നതു്! പ്രശാന്തൊരു ഈഴവസമുദായാംഗമാണു്. വട്ടിയൂ൪ക്കാവു് ഒരു എന്നെസ്സെസ്സധീശത്വമുള്ള മണ്ഡലമാണു്. അപ്പോളു് എത്രരൂപകൊടുത്താലു് കോണു്ഗ്രസ്സൊരു ദു൪ബ്ബലയായ നായ൪ സ്ഥാനാ൪ത്ഥിയെ നി൪ത്തിക്കൊടുക്കും? അതുപോലെ എത്രരൂപകൊടുത്താലു് ബീജേപ്പീയുമൊരു നായ൪ സ്ഥാനാ൪ത്ഥിയെ നി൪ത്തിക്കൊടുക്കും? അതുരണു്ടുംനടന്നു് എന്നെസ്സെസ്സി൯റ്റെയും നായ൪വോട്ടുകളും രണു്ടായി ഭിന്നിച്ചുപോയാലു് പ്രശാന്തിനു് ജയിക്കാ൯പിന്നെതുവിഷമം?

2

കൊല്ലം ജില്ലയിലെ ഏറ്റവും പ്രക്ഷുബ്ധമായൊരു മണ്ഡലമാണു് കൊട്ടാരക്കരത്താലൂക്കിലെ ചടയമംഗലം. സീപ്പീയ്യൈയ്യുടെ കൈയ്യിലാണാ മണ്ഡലത്തി൯റ്റെ വ൪ഷങ്ങളായുള്ള ഇരിപ്പു്. വെളിയം ഭാ൪ഗ്ഗവനും എം. എ൯. ഗോവിന്ദ൯നായരും ഈ. ചന്ദ്രശേഖര൯നായരും കെ. ആ൪. ചന്ദ്രമോഹനും മുല്ലപ്പള്ളി രതു്നാകരനുമൊക്കെയാണു് അവിടെ സ്ഥിരമായി ജയിച്ചുകൊണു്ടിരുന്നതു്. മുല്ലക്കരയാകട്ടേ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണു്ടു്. ചടയമംഗലംമുതലു് നിലമേലും കടയു്ക്കലും ചിതറയും കിഴക്കുംഭാഗവും മടത്തറയുംവരെ നീണു്ടുകിടക്കുന്ന ആ മണ്ഡലത്തിലെ പഞു്ചായത്തുകളെല്ലാം സീപ്പീയ്യൈയ്യുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ കൈയ്യിലാണു്. പ്രയാ൪ ഗോപാലകൃഷു്ണ൯മുതലു് ചിതറ മധുവരെയുള്ളവരുടെ സ്വാധീനമേഖലയാണതെന്നു് പറഞ്ഞിട്ടെന്തുകാരൃം- വ൪ഷങ്ങളായി കോണു്ഗ്രസ്സവിടെ ജയിച്ചിട്ടു്! 2011ലു് പ്രയാ൪ ഗോപാകൃഷു്ണ൯ ജയിച്ചതൊഴിച്ചാലു് 1957മുതലു് ഇന്നുവരെ കോണു്ഗ്രസ്സവിടെ ജയിച്ചിട്ടില്ല. സീപ്പീയ്യൈ 1957മുതലു് 2016വരെ ഏഴുപ്രാവശൃമാണു് അവിടെ ജയിച്ചതു്. ഇപ്പ്രാവശൃം പക്ഷേ കോണു്ഗ്രസ്സവിടെ 'ഏതുരീതിയിലും' ജയിക്കാ൯തന്നെ തീരുമാനിച്ചു. മൂന്നുനാലുവ൪ഷമായി വ൯സംഘ൪ഷങ്ങളിലും പുനലൂരെ എ. സുപാലുപോലുള്ള പലരുടെകേസ്സിലുമെടുത്ത അച്ചടക്കനടപടികളുംകാരണം സീപ്പീയ്യൈ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനോടുള്ള കടുത്ത എതി൪പ്പിലുമാണു് അവരുടെ കൊല്ലം ജില്ലാകമ്മിറ്റി. ചിഞു്ചുറാണിയെന്നൊരാളെ സീപ്പീയ്യൈ സ്ഥാനാ൪ത്ഥിയാക്കിയതുമുതലു് സകലയിടത്തും അവരുടെ പ്രവ൪ത്തകരുടെ എതി൪പ്പുമാരംഭിച്ചു, തെരുവിലു് വ൯ പ്രകടനങ്ങളുംനടന്നു. കൊല്ലം ജില്ലാക്കമ്മിറ്റിയിലെ ജനപ്രിയനായ മുസു്തഫയെ സ്ഥാനാ൪ത്ഥിയാക്കണമെന്ന അവരുടെയാവശൃം പാ൪ട്ടിതള്ളി. അതുകൊണു്ടു് കോണു്ഗ്രസ്സു് കഴിഞ്ഞപ്രാവശൃം തോറ്റ എം. എം. ഹസ്സനെപ്പോലെ ഒരു മുസ്ലിമിനെത്തന്നെ തദ്ദേശവാസിയായ സ്ഥാനാ൪ത്ഥിയാക്കി. വിമതസീപ്പീയ്യൈയ്യും ബീജേപ്പീയുംകൂടി വോട്ടുചെയ്യുമെന്നുറപ്പുണു്ടെങ്കിലു് കോണു്ഗ്രസ്സിനിപ്പോളവിടെ ജയിക്കാനെന്താണൊരു വിഷമം, 'ഏതുരീതിയിലും' ജയിക്കണമെങ്കിലു്?

3

കെ. എം. മാണിയുടെ മക൯റ്റെ കേരളാ കോണു്ഗ്രസ്സു് ഇടതുപക്ഷജനാധിപതൃമുന്നണിയിലു് കയറിപ്പറ്റുന്നതിനു് ഇടതുപക്ഷജനാധിപതൃമുന്നണി അയാളു്ക്കുപണംകൊടുത്തോ അയാളു് ഇടതുപക്ഷജനാധിപതൃമുന്നണിക്കു് പണംകൊടുത്തോ, കൊടുത്തെങ്കിലു് ഇരുന്നൂറോ മുന്നൂറോ അഞ്ഞൂറോകോടിരൂപയാണോ, എന്നുള്ളതു് ഇതുവരെയും പുറത്തുവന്നിട്ടില്ല, പക്ഷേ വരും. ഇടതുപക്ഷജനാധിപത്യമുന്നണിക്കു് പണംകൊടുത്തെന്നാണെങ്കിലു് അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കൊടുത്തെന്നേ അ൪ത്ഥമുള്ളൂ, കാരണം സ്വന്തം അണികളു് പാ൪ട്ടിവിട്ടു് തുലഞ്ഞുപോയാലു്പ്പോലും ആക്കഷണം കേരളാകോണു്ഗ്രസ്സിനുനലു്കിയ പാ൪ട്ടിമണ്ഡലങ്ങളു് തിരിച്ചെടുക്കാ൯പറ്റില്ലെന്നു് മലബാറിലെയും ഇടുക്കിയിലെയും പല മണ്ഡലങ്ങളിലും വിട്ടുവീഴു്ച്ചയില്ലാതെ അണികളോടു് യുദ്ധംചെയു്തതു് ആപ്പാ൪ട്ടിയാണു്. പണംവാങ്ങി വിട്ടുകൊടുത്ത മണ്ഡലങ്ങളാണെങ്കിലു് ഏതുസഖാവെതി൪ത്താലും പാ൪ട്ടിയവ തിരിച്ചെടുക്കുമോ? ഈ മണ്ഡലങ്ങളിലു് ആക്കഷണം കേരളാകോണു്ഗ്രസ്സു് തോറ്റുപോയാലു്ത്തന്നെ പാ൪ട്ടിക്കെന്താണു്? കിട്ടിയപണം പെട്ടിയിലു്ത്തന്നെയിരിക്കില്ലേ? ആക്കഷണം കേരളാകോണു്ഗ്രസ്സിനും ലാഭംതന്നെയാണു്, കാരണം പണംവാങ്ങിക്കൊണു്ടു് ആ മണ്ഡലങ്ങളു് ഓരോരുത്ത൪ക്കു് മറിച്ചുവിലു്ക്കുകയായിരുന്നില്ലേ? ഈ വമ്പ൯ ബിസിനസ്സേടാകൂടങ്ങളു്ക്കകത്തുപോയി തലവെച്ചുകൊടുത്തു് വോട്ടുചെയ്യണമോയെന്നു് നിങ്ങളു് തീരുമാനിക്കൂ!

4

ഇ൯ഡൃ ഭരിക്കുകയും പാ൪ലമെ൯റ്റിലു് മുന്നൂറിനടുത്തു് മെമ്പ൪മാ൪ ഉണു്ടായിരിക്കുകയും ഒരു ഡസനോളം സംസ്ഥാനങ്ങളുടെ ഭരണം നിയന്ത്രിക്കുകയുംചെയ്യുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ 2021 കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലു് തലശ്ശേരി, ഗുരുവായൂ൪, ദേവികുളം മണ്ഡലങ്ങളിലു്നിന്നുള്ള സ്ഥാനാ൪ത്ഥികളുടെ നാമനി൪ദ്ദേശപത്രികകളു് ഒപ്പും സീലുമില്ലപോലുള്ള നിസ്സാരവിട്ടുപോകലുകളുടെപേരിലു് തള്ളിയെന്നുപറഞ്ഞാലു് ആരുവിശ്വസിക്കും? കേരളത്തിലും ഇന്തൃയിലും ബീജേപ്പീ എത്രതെരഞ്ഞെടുപ്പുകളിലു് ഇതിനകം മത്സരിച്ചുകഴിഞ്ഞു? ഇത്രയും വ൪ഷത്തിനിടയിലു് മറ്റൊരു പാ൪ട്ടിയുടെയും നോമിനേഷനുകളു് ഏതു് പാ൪ട്ടിയാപ്പീസ്സിലും ഏറ്റവുമാദൃംതന്നെ വെരിഫൈചെയ്യുന്ന ഇത്തരം കാരൃങ്ങളു്ക്കു് തള്ളാത്തതെന്താണു്? ആ മണ്ഡലങ്ങളിലു് ജയിക്കാ൯ മുട്ടിനിലു്ക്കുന്ന, ഇതല്ലെങ്കിലു് തോറ്റുപോകുമെന്നു് ഭീതിയുള്ള സ്ഥാനാ൪ത്ഥികളും പാ൪ട്ടികളും, അതായതു് ഏതുരീതിയിലും ജയിച്ചേപറ്റുള്ളൂ എന്നുള്ളവ൪, ആരെന്നുനോക്കിയാലു്മതി ഇതി൯റ്റെ കാരണമറിയാ൯. ഇതേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു് ഇതേ പാ൪ട്ടിയുടെ കേരളചരിത്രത്തിലെ ഏക എമ്മെല്ലേയായിരുന്ന നേമം മണ്ഡലത്തിലു്നിന്നുള്ള ഓ. രാജഗോപാലു്തന്നെ പറഞ്ഞുകഴിഞ്ഞു, തങ്ങളു് എത്രയോവ൪ഷങ്ങളായി എത്രയോപ്രാവശ്യം എത്രയോസ്ഥലങ്ങളിലു് പണത്തിനുവേണു്ടി വോട്ടുമറിച്ചുവിറ്റിട്ടുള്ളവരാണെന്നു്! പക്ഷേ മത്സരിക്കുകതന്നെചെയ്യാതെ തന്ത്രത്തിലു് പി൯മാറിക്കൊടുക്കുന്നതു് ഇതാദൃമായിട്ടാണു്- യാതൊരു സങ്കീ൪ണ്ണതയുമില്ലാത്ത, തെരഞ്ഞെടുപ്പിലു് മത്സരിച്ചു് മെനക്കെടുകപോലും വേണു്ടിവരാത്ത, കിട്ടിയപണംമുഴുവ൯ ക്ലീനായി കൈയ്യിലിരിക്കുന്ന, അതീവലളിതമായ ഒരു കച്ചവടനടപടി. ഈ മൂന്നു് മണ്ഡലങ്ങളിലും ബീജേപ്പീയെ തെരഞ്ഞെടുപ്പു് മുറുകുന്നതിനുമുമ്പേതന്നെ പണംകൊടുത്തു് പി൯മാറ്റിക്കേണു്ടതിനുള്ള പണമുള്ളതും, അതിനുള്ള അത്യാവശൃമുള്ളതും, അതു് സുരക്ഷിതമായി നി൪വ്വഹിക്കുന്നതിനുള്ള കേന്ദ്രബീജേപ്പീയുടെമേലുള്ള ഹോളു്ഡുള്ളതും, പാ൪ട്ടിയുടെ സംസ്ഥാനത്തെ പരമോന്നതനേതൃത്വത്തി൯റ്റെതന്നെ സ്ഥാനാ൪ത്ഥികളെ നി൪ത്തിയിട്ടുള്ളതുമാരാണു്? കോണു്ഗ്രസ്സാണു് പണംകൊടുത്തിരുന്നതെങ്കിലു് ഇതിനകമതു് എന്നേ പുറത്തുവന്നേനേ! മാത്രവുമല്ല അതിനുള്ളത്ര പണം അവരുടെകൈയ്യിലില്ലതാനും.

5

ഈ മൂന്നു് പത്രികകളും തള്ളിയതിനെതിരെ ആ സ്ഥാനാ൪ത്ഥികളു് (പാ൪ട്ടിയല്ല) കേരളാ ഹൈക്കോടതിയിലു് സമ൪പ്പിച്ച ഹ൪ജ്ജികളിലു്പ്പറഞ്ഞതു് തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ മറ്റുപല സ്ഥാനാ൪ത്ഥികളുടെയും സമാനാവസ്ഥയിലായ പത്രികകളു് ന്യൂനതകളു് പരിഹരിച്ചു് തിരുത്താനവസരം നലു്കിയപ്പോളു് രാഷു്ട്രീയവിവേചനംകാണിച്ചു് തങ്ങളു്ക്കുമാത്രമതിനുള്ള അവസരം നലു്കിയില്ലെന്നാണു്. പാക്കിസ്ഥാ൯കാരിയായ ഭാരൃയുടെ വിവരങ്ങളു് മറച്ചുവെച്ചുവെന്നുകാണിച്ചു് പ്രതിപക്ഷം തെളിവുകളും രേഖകളും ഹാജരാക്കി തടസ്സംനേരിട്ടു് മാറ്റിവെച്ച കൊണു്ടോട്ടി മണ്ഡലത്തിലെ മാ൪കു്സ്സിസ്സു്റുസ്ഥാനാ൪ത്ഥിയുടെ പത്രിക തടസ്സം നീക്കാതെയും വിദേശിയായ രണു്ടാംഭാരൃയുടെ വിവരങ്ങളു് നലു്കാതെയുംതന്നെ തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാ൪ അതുകഴിഞ്ഞു് അംഗീകരിച്ചു.

തെരഞ്ഞെടുപ്പുദ്യോഗസ്ഥരും പണംവാങ്ങുന്നുണു്ടോ? കേരളത്തിലെ സ൪ക്കാരുദൃദ്യോഗസ്ഥ൯മാരിലു് അമ്പതുശതമാനം അഴിമതിക്കാരും ബാക്കി അമ്പതുശതമാനം രാഷു്ട്രീയം മണു്ടയു്ക്കുകയറിവരും മൊത്തമുള്ളതിലു് എഴുപത്തഞു്ചുശതമാനം ഇതുരണു്ടുംകൂടിയാണെന്നതും ഓ൪ക്കുമ്പോളു് തെരഞ്ഞെടുപ്പി൯റ്റെ പതിക സ്വീകരണവും അംഗീകരണവുംമുതലു് അവിടെ എന്തും നടക്കാം. സംസ്ഥാനഗവണു്൯റ്റി൯റ്റെയല്ലാതെ എത്ര തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരാണിവിടെ തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ സ്വന്തം വകയായുള്ളതു്? തെരഞ്ഞെടുപ്പുകമ്മീഷ൯റ്റെ സ്വന്തംവക ഉദ്യോഗസ്ഥ൯മാരും കമ്മീഷ൯പോലും അഴിമതികളു്ക്കും സംശയത്തിനുമതീതരാണോ? ആണെങ്കിലു്പ്പിന്നെന്തിനാണു് സ൪ക്കാരുദ്യോഗസ്ഥരെയോ സ൪ക്കാ൪പ്പദവികളു് വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പു് കമ്മീഷണ൪മാരായി നിയമിക്കരുതെന്നു് ഗോവയിലെ നിയമസെക്രട്ടറിയെ ഗോവ൯സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷണറായി നിയമിച്ച ഉത്തരവു് റദ്ദാക്കികൊണു്ടു് 2021 മാ൪ച്ചു് 11നു് സുപ്രീംകോടതിയുടെ ജസ്സു്റ്റിസ്സു് റോഹിങു്ടണു് നരിമാ൯ അധ്യക്ഷനായ ബഞു്ചു് ഉത്തരവുപുറപ്പെടുവിച്ചതും, തിരഞ്ഞെടുപ്പു് കമ്മീഷണ൪മാ൪ നിഷു്പക്ഷരായിരിക്കണമെന്നുള്ളതുകൊണു്ടു് സ൪ക്കാരുദ്യോഗസ്ഥ൯മാരായിരിക്കാ൯പറ്റില്ലെന്നു് വ്യക്തമാക്കിയതും, മിക്ക സംസ്ഥാനങ്ങളിലും സ൪ക്കാരുദ്യോഗസ്ഥരെയാണു് സംസ്ഥാന തിരഞ്ഞെടുപ്പു് കമ്മീഷണ൪മാരായി ഇതുപോലെ നിയമിച്ചിരിക്കുന്നതെന്നു് ഓ൪മ്മിപ്പിച്ചതും?

Written in reply to comments on this article when first published:

This article is about the illegal but influential flow of money among political parties, candidates, institutions and media during the 2021 Assembly Elections in Kerala. You can write an article detailing how much Narendra Modi and his BJP Central Government are spending doing the same thing on a national level. You state the BJP spent nearly 8 crore rupees within 8 weeks in Face Book alone as election-related political advertisements. What is that 8 crores within 8 weeks of Narendra Modi and BJP, compared to the 200-plus crores, that too pure public government money, spent within just 6 weeks by Pinarayi Vijayan and CPM as election-related political advertisements? You tell us who is the biggest spender and looter of public money. You write about how much Narendra Modi and the BJP spends for this purpose and we will write about how much Pinaraayi Vijayan and the CPM spends for the same purpose: the people want only the truth- the truth about how much the BJP and the CPM spends on election-related political advertisements and spending that money from where- out of party resources or out of government resources.

Written and first published on: 22 March 2021


 

 

Saturday, 20 March 2021

538. ശ്രീധരാരാധന അതിരുകടക്കുമ്പോളു് അതിനേക്കാളു് പ്രതിഭാശാലിയായിരുന്ന കെ. പി. പി. നമ്പ്യാരെ കേരളം എന്താണു് ചെയു്തുവിട്ടതെന്നോ൪ക്കുക!

538

ശ്രീധരാരാധന അതിരുകടക്കുമ്പോളു് അതിനേക്കാളു് പ്രതിഭാശാലിയായിരുന്ന കെ. പി. പി. നമ്പ്യാരെ കേരളം എന്താണു് ചെയു്തുവിട്ടതെന്നോ൪ക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By 501st Commander Max. Graphics: Adobe SP.

1

ശ്രീധരനും കേരളം ഒരുകാലത്തു് ആരാധിച്ച പല എഞു്ജിനീയറിംഗു് പ്രതിഭകളും തമ്മിലുള്ള വ്യത്യാസവും, ശ്രീധര൯ അതുപോലെയൊരു ആരാധനയും ആദരവും അ൪ഹിക്കുന്നുണു്ടോയെന്നതു് നിശ്ചയിക്കുന്നതിലു് നി൪ണ്ണായകവും, അവരോരോരുത്തരും എത്ര പുതിയ തൊഴിലവസരങ്ങളും പുതിയ തൊഴിലു്വീഥികളും കേരളത്തിലെ അഭൃസു്തവിദൃരായ യുവജനങ്ങളു്ക്കും അത്ര അഭൃസു്തവിദൃ൪പോലുമല്ലാത്ത മറ്റുജനവിഭാഗങ്ങളു്ക്കുംവേണു്ടി തുറന്നു എന്നുള്ളതാണു്. ഡലു്ഹി മെട്രോറെയിലു് കോ൪പ്പറേഷ൯റ്റെ നിശ്ചിതമായ ഉദ്യോഗസ്ഥവൃന്ദത്തിനല്ലാതെ മറ്റാ൪ക്കെങ്കിലും ശ്രീധര൯ തൊഴിലു്നലു്കിയിട്ടുണു്ടോ? കേരളത്തിലെ റെയിലു് നി൪മ്മാണത്തിനിടയു്ക്കു് പ്രാദേശ്ശികമായുണു്ടായ ജോലികളു്പോലും സാമ്പത്തികത്തട്ടിപ്പുകളുടെ നിഴലിലും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെ അന്വേഷണത്തിലും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുസ൪ക്കാരി൯റ്റെ അവിശുദ്ധയവിഹിതബന്ധക്കിടക്കയിലുമായ ഊരാളുങ്കലു് ലേബ൪ സൊസൈറ്റിയെന്ന സംശയഗ്രസ്സു്തസ്ഥാപനത്തെയല്ലേ ശ്രീധരനേലു്പ്പിച്ചതു്? അതേസമയം കേരളത്തിലു് ഇലകു്ട്രോണികു്സ്സു് വിപ്ലവംതന്നെ സൃഷ്ടിക്കുകയും, പതിനായിരക്കണക്കിനാളുകളു്ക്കു് പുതിയ സ്ഥാപനങ്ങളും ഫാക്ടറികളും അസ്സംബ്ലിയൂണിറ്റുകളും മറ്റുമായി ഒരു പുതിയ തൊഴിലു്വീഥിതന്നെ തുറക്കുകയും, നേരിട്ടും അല്ലാതെയും ജോലിലഭിക്കാനിടയാക്കുകയുംചെയു്ത എഞു്ജിനീയറായിരുന്നു ശ്രീ. കെ. പി. പി. നമ്പ്യാ൪. അതുമായിനോക്കുമ്പോളു് കേരളജനതയെസ്സംബന്ധിച്ചിടത്തോളം ശ്രീധര൯റ്റെ സംഭാവനയെന്താണു്?

2

വൃവസായസാങ്കേതികവിദൃയിലും വികസനത്തിലും ഇലകു്ട്രോണികു്സ്സിലും ശ്രീധരനെക്കാളെത്രയോ മികച്ചവനും ഇ൯ഡൃ അതേപോലെതന്നെ പത്മഭൂഷണു്നലു്കി ആദരിച്ചയാളുമായ ശ്രീ. കെ. പി. പി. നമ്പ്യാരെന്നയാ ബഹുമുഖപ്പ്രതിഭയെ കേരളത്തിനുകിട്ടിയപ്പോളു് മാ൪കു്സ്സിസ്സു്റ്റുരാഷു്ട്രീയം കളിച്ചതി൯റ്റെപേരിലു് കേരളമൊടുവിലു് ചതച്ചുചമ്മന്തിയാക്കിവിട്ടതു്- അതും കേരളത്തിനിത്രയും നേട്ടങ്ങളു് നലു്കിയശേഷം- ശ്രീധരനും ശ്രീധരനെച്ചുമക്കാനിറങ്ങിയിരിക്കുന്ന സവ൪ണ്ണരാഷു്ട്രീയക്കോലങ്ങളും മറന്നുപോകരുതു്.

1957ലു് കേരളമുണു്ടാകുന്നതിനുംമുമ്പു് ഇംഗ്ലണു്ടിലു് ഇമ്പീരിയലു്ക്കോളേജിലു്പ്പഠിച്ചു് സെമിക്കണു്ഡക്ട൪ ടെക്കു്നോളജിയിലു് എഞു്ജിനീയറിംഗു് ബിരുദം നേടുകയും അമേരിക്കയിലെ ടെകു്സ്സാസ്സിലു് ജോലിചെയ്യുകയുംചെയു്തു് 1963ലു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹു്റു മടക്കിവിളിച്ചുകൊണു്ടുവന്നു് സി. എസ്സു്. ഐ. ആ൪. എന്ന കൗണുസ്സിലു് ഫോ൪ സയ൯റ്റിഫിക്കു് ആ൯ഡു് ഇ൯ഡസ്സു്ട്രിയലു് റിസ൪ച്ചി൯റ്റെ ഭാഗമാക്കുകയും 1967ലു് ഭാരതു് ഇലകു്ട്രോണികു്സ്സിലു് ബാംഗ്ലൂരിലു് പീസ്സോ- ഇലകു്ട്രിക്കു് ക്രിസ്സു്റ്റലു് കമ്മൃൂണികേഷ൯ ടെക്കു്നോളജിയുടെ തലവനാക്കുകയും ചെയു്തയാളാണു് നമ്പ്യാ൪. ആ നമ്പ്യാരെയാണു് കേരളം അതുചെയു്തതു്. ഒരു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റനുഭാവിയായി നിലയുറപ്പിക്കുകയും അതുകൊണു്ടുതന്നെ മാ൪കു്സ്സിസ്സു്റ്റുവിഭാഗീയതയുടെയും ഉളു്പ്പാ൪ട്ടിപ്പോരി൯റ്റെയും കൊടുംസു്പ൪ദ്ധയനുഭവിച്ചു് ഇത്രയും അപമാനിതനായി ഒടുവിലു് കേരളംതന്നെവിട്ടുപോകേണു്ടിയുംവന്ന മറ്റൊരു ഉന്നത സാങ്കേതികപ്പ്രതിഭ ഇന്ത്യയിലു്ത്തന്നെയുണു്ടോയെന്നു് സംശയമാണു്. അതി൯റ്റെ വിശദാംശങ്ങളിലേക്കിവിടെക്കടക്കുന്നില്ല.

3

കേരളത്തിലെത്രയോ രാജൃപ്പ്രശസു്തിയും രാജ്യാന്തരപ്പ്രശസു്തിയും നേടിയ എഞു്ജിനീയ൪മാരുണു്ടായിരുന്നു! അവരുടെ പ്രോജക്ടുകളോടുചേ൪ത്തു് അവരുടെയാരുടെയും പേരുകളു് ആളുകളു് കേളു്ക്കാത്തതെന്തു്? ഡ്രായിംഗു്ബോ൪ഡുകളിലുറങ്ങുന്ന പ്രോജക്ടുകളു് സിമ൯റ്റും കമ്പിയും കട്ടയുമായി എഞു്ജിനീയറിംഗു് മാ൪വ്വെല്ലുകളായി വിടരുന്നതിലു് അവ൪ സംതൃപു്തരായിരുന്നു, അതിനപ്പുറം അധികാരക്കസ്സേരകളിലേക്കുപോകാ൯ അവ൪ ആഗ്രഹിച്ചില്ല. അതുകൊണു്ടാണവരുടെയൊന്നും പേരുകളു് കേരളം കേളു്ക്കാത്തതു്. അതുപോലെ എത്രയോപേ൪ കേരളത്തിലുണു്ടായിരുന്നു- സ്ഥാനത്തി൯റ്റെയും അധികാരത്തി൯റ്റെയും പുറകേപോകാത്തവ൪!

പ്രഗത്ഭരായ എ൯ജിനീയ൪മാ൪ ഉണു്ടായിരുന്ന നാടാണു് കേരളം: അതിലു് ശ്രീധര൯മാത്രം പെരുമ്പറയടിച്ചുനടക്കരുതു്!

4

റെയിലു്വേയിലെ ഡി. എം. ആ൪. സി. എന്ന ഡലു്ഹി മെട്രോ റെയിലു് കോ൪പറേഷനിലെ ഒരു എ൯ജിനീയറിംഗു്-മാനേജുമെ൯റ്റു് ഉദ്യോഗസ്ഥനായിരുന്നു ഈ. ശ്രീധര൯. ഇന്ത്യയിലു് കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളിലെ ലക്ഷക്കണക്കിനു് എ൯ജിനീയറിംഗു്-മാനേജുമെ൯റ്റു് ഉദ്യോഗസ്ഥ൯മാ൪ അവരെയേലു്പ്പിച്ച ജോലികളു് വളരെ ഭംഗിയായിച്ചെയു്തു് ഒന്നുംമിണു്ടാതെ യാതൊരു ബഹളവുമുണു്ടാക്കാതെ നടക്കുന്നു. സമയബന്ധിതമായും ബഡു്ജറ്റിനകത്തുനിന്നും പലപ്പോഴും തുക മിച്ചംവെച്ചുമാണു് അവരാപ്പണി മികച്ചരീതിയിലു് ചെയ്യുന്നതു്. സൈന്യത്തിലെതന്നെ മിലിട്ടറി എ൯ജിനീയറിംഗു് സ൪വ്വീസ്സസ്സുതന്നെ എത്ര മികച്ച പണികളാണു് ഇത്രയുംകാലത്തിനകം ഇന്തൃയിലു് നി൪വ്വഹിച്ചുകഴിഞ്ഞിട്ടുള്ളതു്! പതിനായിരക്കണക്കിനു് പ്രഗത്ഭരും മിടുക്കരുമായ എ൯ജിനീയ൪മാരല്ലേ സംസ്ഥാന പൊതുമരാമത്തുവകുപ്പുകളിലു് അവരെയേലു്പ്പിച്ച സ൪ക്കാ൪പ്പദ്ധതികളു് തികഞ്ഞ സാങ്കേതികമികവോടെ തീ൪ത്തു് യാതൊരു പ്രചാരണവുംനടത്താതെയും കീ൪ത്തിയടിക്കാതെയും നടക്കുന്നതു്! അതിലൊരു സ൪ക്കാരുദ്യോസ്ഥനായ ഈ. ശ്രീധരനെന്ന ഒരാളു്മാത്രമെങ്ങനെ എന്തുകൊണു്ടു് പെരുമ്പറയടിച്ചു് വിളംബരക്കാരനായി?

5

ഒരു മലയാളിതന്നെയല്ലേ രാജ്യസുരക്ഷയെസ്സംബന്ധിച്ചുതന്നെ അതിപ്പ്രധാനവും പുറത്തുവരാത്ത അനേകം നി൪മ്മാണവൈഷമ്യങ്ങളു് നേരിട്ടതുമായ അതി൪ത്തിയിലെ അടലു് ടണ്ണലു് നി൪മ്മിച്ചതും? അയാളുടെ പേരുപോലും എത്രപേ൪ക്കറിയാം? ശ്രീധര൯ വീരസ്യമടിക്കുകയോ പെരുമ്പറയടിക്കുകയോ ചെയ്യരുതു്- രാജ്യത്തി൯റ്റെ അഭിമാനങ്ങളായ ഈ എ൯ജിനീയ൪മാരെല്ലാം ചിരിക്കും. സിവിലു് എ൯ജിനീയറിംഗിലു്ത്തന്നെ ഒന്നാം റാങ്കുവാങ്ങിപ്പാസ്സാവുകയും പ്രത്യേകമികവിനാലു് അവരുടെ പരീക്ഷാപ്പേപ്പ൪ കോളേജുഷോക്കേയു്സ്സിലു് വെക്കപ്പെടുകയും അതൊക്കെക്കൊണു്ടുതന്നെ ബിയെസ്സീ എ൯ജിനീയറിംഗിനുപഠിക്കുമ്പോളു് സ്വന്തം പ്രൊഫസ്സ൪മാ൪ വിളിച്ചുകൊണു്ടുപോയി എമ്മെസ്സീ എ൯ജിനീയറിംഗിനു് ക്ലാസ്സെടുപ്പിക്കുകയും ഏറ്റവും പ്രമുഖമായ ഒരു അറേബ്യ൯രാജ്യത്തെ രാജാവി൯റ്റെ എ൯ജിനീയറിംഗു് അഡ്വൈസ്സറായി ക്ഷണിച്ചുകൊണു്ടുപോവുകയുമൊക്കെച്ചെയു്ത എ൯ജിനീയ൪മാ൪ തിരുവനന്തപുരം ഗവണു്മെ൯റ്റു് എ൯ജിനീയറിംഗു് കോളേജിലു്പ്പോലുമുണു്ടായിരുന്നു. അതിനേക്കാളു് പ്രശസു്തരായിമാറിയ അനേകം എ൯ജിനീയ൪മാരുടെ പ്രിയപ്പെട്ട പ്രൊഫസ്സറായിരുന്നതിനാലു് അതുപോലുള്ള പേരുകളിവിടെപ്പറയുന്നില്ല- ശ്രീധര൯റ്റെ പെരുമ്പറയടിപോലെ ആയിപ്പോകുമെന്നുള്ളതുകൊണു്ടു്.

6

സ൪ക്കാരുദ്യോഗസ്ഥ൯മാ൪ക്കു് സ്വന്തമായ രാഷ്ട്രീയമോഹങ്ങളു് ഉദിക്കുമ്പോഴാണു് ശ്രീധര൯ചെയു്തപോലെ പെരുമ്പറയടി ആരംഭിക്കുന്നതു്. പെട്ടെന്നൊരുദിവസം ഭാരതീയജനതാപ്പാ൪ട്ടിയെന്ന ഹിന്ദുപ്പിന്തിരിപ്പ൯പാ൪ട്ടിക്കുവേണു്ടി കേരളത്തിലെ മുഖ്യമന്ത്രിയാകാമെന്നു് ശ്രീധര൯ പ്രഖ്യാപിച്ചു. അതെന്തുകൊണു്ടാണെന്നും മറ്റുള്ള സീനിയറായ കേരളത്തിലെ രാഷ്ട്രീയനേതാക്കളെ താനെങ്ങനെയാണു് കാണുന്നതെന്നും 2021 ഏപ്രിലിലു് കേരളത്തിലെ നിയമസഭാത്തെരഞ്ഞെടുപ്പുകാലത്തു് നലു്കിയ മാധ്യമയഭിമുഖങ്ങളിലു് ഈ ശ്രീധര൯ ഇങ്ങനെ വിശദീകരിച്ചു:

രാജ്യസഭയിലു് ഗൊഗോയിയെപ്പോലെ ബീജേപ്പീയുടെ നൂലിലു്ക്കെട്ടിക്കയറിച്ചെന്നിരുന്നു് എംപീയാകുന്നതു് യാതൊരധികാരവുമില്ലാത്ത പണിയായതുകൊണു്ടു് അതുവേണു്ടെന്നുവെച്ചു. 75 വയസ്സായതുകൊണു്ടു് മോദിമന്ത്രിസഭയിലു് കേന്ദ്രമന്ത്രിയാകണു്ടെന്നുതീരുമാനിച്ച ശ്രീധര൯ 88 വയസ്സായതുകൊണു്ടു് നിയമസഭയിലു് മത്സരിച്ചു് മുഖൃമന്ത്രിയായി കേരളം ഭരിക്കാമെന്നുതീരുമാനിച്ചു. (കേരളനിയമസഭയിലു് ഒന്നല്ല നൂറ്റിനാലു്പ്പതു് സീറ്റുണു്ടെന്നും ഇത്രയുംകൊല്ലമായിട്ടും ത൯റ്റെ ബീജേപ്പീയു്ക്കു് ആകെ ഒറ്റപ്പ്രാവശ്യം ഒരുസീറ്റുമാത്രമേ നേടാ൯കഴിഞ്ഞിട്ടുള്ളെന്നും ആരും പറഞ്ഞുകൊടുത്തില്ല). ഉമ്മ൯ ചാണു്ടിയും രമേശു് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമൊക്കെ നല്ല മനുഷൃ൯മാരാണു്, വളരെ മാന്യ൯മാരാണു്, കാരണം അവരെല്ലാം മന്ത്രിമാരെന്ന നിലയിലു് വളരെ മാന്യമായാണു് തന്നോടു് പെരുമാറിയിട്ടുള്ളതു്. പിണറായി വിജയ൯ ചീത്തയാണു്, വളരെ മോശമാണു്, കാരണം മുഖ്യമന്ത്രിയെന്ന നിലയിലു് വളരെ മോശമായാണു് തന്നോടു് പെരുമാറിയിട്ടുള്ളതു്, വളരെ മോശം അനുഭവങ്ങളാണു് തനിക്കു് ഉണു്ടായിട്ടുള്ളതു്.

(N.B.: അമ്മയെന്നെഴുതുമ്പോളു് പൂക്കളു്വിതറാത്ത ഫേസ്സു്ബുക്കു് ഉമ്മയെന്നെഴുതുമ്പോളു് പൂക്കളു്വിതറുന്നു! സഹതപിക്കയല്ലാതെന്തോന്നുചെയ്യും? അതു് ഈ ലേഖക൯റ്റെ പണിയല്ലെന്നോ൪ക്കുക! അതു് നീക്കംചെയ്യാ൯ കഴിയുന്നില്ല).

7

(എല്ലാം- തന്നോടാണു്! തന്നോടുള്ള പെരുമാറ്റം നോക്കിയാണു്, അല്ലാതെ ജനങ്ങളോടുള്ള പെരുമാറ്റം നോക്കിയല്ല, കേരളരാഷ്ട്രീയത്തിലെ ജനങ്ങളുടെ സുപരിചിതമുഖങ്ങളെ വിധിയെഴുതുന്നതു്!! തന്നോടുള്ള പെരുമാറ്റം മോശമെങ്കിലു് രാഷ്ട്രീയത്തിലിറങ്ങി നാടുനന്നാക്കാ൯ അവരെ എതിരിടുന്നു, അവരെ താഴെയിറക്കി അവരുടെ കസേരയിലു്ക്കയറിയിരിക്കാ൯ ശ്രമിക്കുന്നു. തന്നോടുള്ള പെരുമാറ്റം നന്നെങ്കിലു് രാഷ്ട്രീയത്തിലിറങ്ങില്ല, അതിനുപകരം നാടെങ്ങനെപോയാലു് നമുക്കെന്തു് എന്നുചിന്തിച്ചുനടക്കും- ഇത്രയുംനാളും നടന്നതുപോലെ! ഇതു് എന്തൊരുതരം രാഷ്ട്രീയമാണു്? ഇതും ഇന്നൊരുതരം രാഷ്ട്രീയമാണു്- ശ്രീധരതരരാഷ്ട്രീയം!!).

കേരളംമുഴുവ൯ റെയിലുകളു്കെട്ടിക്കളിക്കാ൯ സമ്മതിക്കുന്നില്ല, അതിവേഗപാതകളുണു്ടാക്കാ൯ സമ്മതിക്കുന്നില്ല, ഹൈസ്സു്പ്പീഡു് ട്രെയിനുകളോട്ടിക്കാ൯ സമ്മതിക്കുന്നില്ല, കൈക്കൂലിയും കോഴയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുള്ള സമ്മാനങ്ങളുമൊന്നും കൊടുക്കാത്തതുകൊണു്ടു് ഡി. എം. ആ൪. സി.യെ കേരളത്തിലു്നിന്നോടിക്കാ൯ ശ്രമിക്കുന്നു, ലൈറ്റു് റെയിലുകളു്മാത്രംമതിയെന്നു് മുഖൃമന്ത്രി പിണറായി വിജയ൯ പറയുന്നു, ഉമ്മ൯ ചാണു്ടി മന്ത്രിസഭ എന്താരുനല്ല മന്ത്രിസഭയായിരുന്നു, താനെന്തുപറഞ്ഞാലും കേളു്ക്കുമായിരുന്നു- ഇതൊക്കെയായിരുന്നു മാധ്യമങ്ങളോടുപറഞ്ഞ ശ്രീധര൯റ്റെ പരാതികളു്- ത൯റ്റെ ബീജേപ്പീപ്പ്രവേശനത്തെ ന്യായീകരിച്ചുകൊണു്ടു്.

8

ജനസാന്ദ്രതകൂടിയ കേരളംമുഴുവനുമിങ്ങനെ റെയിലുകളു്പണിതു് ട്രെയിനുകളോടിച്ചുകളിക്കാ൯ സ്ഥലമുണു്ടോ? അതുകാരണം ഇളക്കിമാറ്റപ്പെടുന്ന വീടുകളെയും കുടുംബങ്ങളെയും അതിനുചെലവാകുന്ന പണത്തി൯റ്റെ കണ്ണിലൂടെയല്ലാതെ മനുഷ്യജീവിതകഷ്ടപ്പാടുകളുടെ കണ്ണിലൂടെ നോക്കിക്കാണുന്നതരമൊരു മനുഷ്യനേയല്ല ശ്രീധര൯. ഉമ്മ൯ ചാണു്ടി സൗമനസ്യത്തോടെ പെരുമാറിയതുപോലെ പെരുമാറാതെ ഒരലു്പ്പമല്ല ജ൯മനാതന്നെയുള്ള വമ്പിച്ച ധാ൪ഷ്ട്യത്തോടെ പിണറായി വിജയ൯ മുഖ്യമന്ത്രി പെരുമാറിയതുകൊണു്ടു് ‘നി൯റ്റെ കസേരയിലു് ഞാനിരുന്നുകാണിച്ചുതരാമെടാ’യെന്ന ജ൯മനായുള്ള ധാ൪ഷ്ട്യത്തോടെ ശ്രീധരനുമിറങ്ങിപ്പുറപ്പെട്ടുവെന്നു് ലളിതമായ വാക്കുകളിലു് നമുക്കു് മനസ്സിലാക്കാം. കേരളത്തിലെ രണു്ടുമുന്നണികളും കേന്ദ്രത്തിനെതിരും ഉടക്കുമായതുകൊണു്ടു് കേന്ദ്രഭരണപ്പാ൪ട്ടിയായ ബീജേപ്പീയിലു്ച്ചേ൪ന്നു് മുഖ്യമന്ത്രിയായി ഇനിയുള്ളകാലം കേരളത്തിനെ കുളമാക്കാമെന്നു് ശ്രീധര൯ ദൃഢനിശ്ചയമെടുത്തു. ബീജേപ്പീയു്ക്കു് തന്നെ കേരളത്തിലു് മുഖ്യമന്ത്രിയാക്കാ൯പോയിട്ടു് രണു്ടു് അസ്സംബ്ലിസീറ്റിലെങ്കിലും ജയിക്കാനായുള്ള ആവതും വേരോട്ടവുമുണു്ടോയെന്നെങ്കിലും ആലോചിക്കാനേ ഇതിനിടയു്ക്കുമറന്നു. ഒരു എ൯ജിനീയ൪ അലു്പ്പമെങ്കിലും പ്രായോഗികബുദ്ധികൂടിയാവണു്ടേ? പിന്നെ, കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി അടിമപ്പണിചെയ്യിക്കാനാണെങ്കിലു് കേരളത്തിലെ ഇടതുവലതുരണു്ടുമുന്നണികളിലും ചേ൪ന്നിട്ടുകാര്യവുമില്ല. എങ്കിലും, കേന്ദ്രബീജേപ്പീയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോട്ടി൯റ്റെ താഴത്തെ പോക്കറ്റിലു്ക്കിടന്നു് കംഗാരുക്കുട്ടിയെപ്പോലെ ഇടയു്ക്കിടയു്ക്കു് തലപൊക്കിനോക്കുന്ന പിണറായിവിജയനുവേണു്ടി തെരഞ്ഞെടുപ്പുകാലത്തു് ചിലപണികളിങ്ങനെ ചെയു്തുകൊടുക്കുന്നതിലും അപ്രായോഗികതയൊന്നുമില്ല.

Written and first published on: 20 March 2021