Wednesday, 21 August 2019

165. പെട്ടെന്നുസംസു്കൃതത്തെക്കെട്ടിപ്പുണരാ൯, ഒരുകൂട്ടം, ചാടിയിറങ്ങിപ്പുറപ്പെട്ടതെന്തുകൊണു്ടു്?

165

പെട്ടെന്നുസംസു്കൃതത്തെക്കെട്ടിപ്പുണരാ൯, ഒരുകൂട്ടം, ചാടിയിറങ്ങിപ്പുറപ്പെട്ടതെന്തുകൊണു്ടു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christopher Burns. Graphics: Adobe SP.

1

ഈ തലക്കെട്ടുവായിക്കുന്ന ലോകസഞു്ചാരം നടത്തിയമലയാളികളു്ക്കു് മുഴുവനുമറിയാം അതു് ജ൪മ്മനിയുടെ ശബ്ദപദഘടനയാണെന്നു്- ലോകത്തി൯റ്റെ കൈയ്യിലു്നിന്നും എത്രതന്നെ അടിയുംചവിട്ടുംകൊണു്ടാലും രണു്ടായി വെട്ടിമുറിക്കപ്പെടുകതന്നെചെയു്താലും ലോകാധീശത്വംനേടാനായി വീണു്ടും വീണു്ടും പരിശ്രമിക്കുമെന്നുറപ്പുള്ള ജ൪മ്മ൯ഭാഷയുടെ കഠിനഖരവ്യഞു്ജനവ്യാപാരം! ഒരു മുട്ടാള൯റ്റെ ശബ്ദവ്യാപാരം!! ഇതാണു് സംസു്കൃതം അതി൯റ്റെ സ്വാധീനവലയത്തിലു് വന്നുചേ൪ന്ന മറ്റു് ഇ൯ഡൃ൯ ഭാഷകളു്ക്കെല്ലാം പക൪ന്നുനലു്കിയതു്- കഠിനഖരപദവ്യഞു്ജനവ്യാപാരം. വാസു്തവത്തിലു് സംസു്കൃതം ഉത്ഭവിച്ചതും അവിടെത്തന്നെയായിരുന്നു- ഇറ്റലിയിലും ജ൪മ്മനിയിലും. സു്പാ൪ട്ടക്കസ്സിനെപ്പോലുള്ള റോമ൯ അടിമകളായ കൂറ്റ൯ മാംസശരീരങ്ങളു്ക്കൊപ്പം പടയോട്ടങ്ങളിലൂടെ ലോകത്തെവിറപ്പിച്ചു്, കൊന്നുംചത്തുമണയുന്ന അവരുടെ കുതികാലു്ക്കീഴിലു് ലോകത്തെയമ൪ത്തി, സിറിയയും മെസപ്പൊട്ടേമിയയും അറേബ്യായിലെ മണലു്ക്കാടുകളുംകടന്നു് കാലംതണുത്തുറഞ്ഞ ഹിമാലയ൯ചുരങ്ങളിലൂടെ അവ൪ സിന്ധുനദീതടങ്ങളിലേക്കിറങ്ങിവന്നു് കൃഷിയുടെ കനകകാന്തികണു്ടു് അന്തിച്ചുനിന്നു- ഇ൯ഡൃയുടെ ദ്രവീഡിയ൯ പ്രശാന്തത തക൪ക്കാ൯. ഇ൯ഡൃയുടെ ചരിത്രം മുമ്പവ൪ വഴിനീളെ കൊന്നുതള്ളിയ മംഗോളിയനും അറബിയും മുസ്സലു്മാനും പുറകേകടന്നുവന്നു് പ്രതികാരവൃഗ്രതയോടെ അവരെ വെട്ടിയറയുന്നതുവരെ അവ൪ നിയന്ത്രിച്ചു. ആര്യ൯ പടയോട്ടങ്ങളുടെ തീക്ഷു്ണതയും സമഗ്രതതും എത്രതന്നെ സമ്പൂ൪ണ്ണമായിരുന്നോ, അത്രതന്നെ തീക്ഷു്ണവും സമഗ്രവുമായിരുന്നു പ്രതികാരവ്യഗ്രതയോടെ അവരുടെ പുറകേവന്ന മംഗോളിയ൯മാരുടെയും അറേബ്യ൯മാരുടെയും മുസ്സലു്മാ൯മാരുടെയും അധീശത്വവും. എത്ര മുഷു്ക്കോടെയും അധീശത്വത്തോടെയുമാണോ കൊട്ടാരക്കെട്ടുകളിലു് ആരൃ൯മാരാലു് സംസു്കൃതം അടിച്ചേലു്പിക്കപ്പെട്ടതു്, അത്രതന്നെ മുഷു്ക്കോടെയും അധീശത്വത്തോടെയുംതന്നെ മംഗോളിയനും അറബിയും പേ൪ഷ്യനും ഉറുദുവും പിന്നീടു് ഫ്രഞു്ചും ഡച്ചും ഇംഗ്ലീഷും അതികാര്യക്ഷമതയോടെ സംസു്കൃതത്തെ തറതൊടീക്കാതെ തുടച്ചുമാറ്റി തലു്സ്ഥാനത്തു് അടിച്ചേലു്പിക്കപ്പെട്ടു. കാറ്റുവിതക്കുന്നവ൯ കൊടുങ്കാറ്റുമാത്രം കൊയ്യുന്നതുപോലെയാണു് ആര്യനും സംസു്കൃതവും അടിപ്പെട്ടതും തുടച്ചുനീക്കപ്പെട്ടതും.

2

ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് യന്ത്രങ്ങളിലൂടെ വ൯കൃതിമംകാട്ടി ജയിച്ചുവെന്നാരോപണംനേരിടുന്ന ബീജേപ്പീക്കു് അട്ടിമറിനടന്നുവെന്നു് ആരോപിക്കപ്പെടുന്ന വോട്ടിംഗു്യന്ത്രങ്ങളിലു്നിന്നും നിഷു്പക്ഷപരമായല്ലാതെ പെരുമാറിയെന്നാരോപിക്കപ്പെടുന്ന ഇലക്ഷ൯ കമ്മീഷനിലു്നിന്നും ജനശ്രദ്ധതിരിക്കാ൯ തെക്കും വടക്കും സംസ്ഥാനങ്ങളെത്തമ്മിലു് അടിപ്പിക്കാനൊരു വിഷയംവേണം. അതിനു് സംസു്കൃതത്തിനു് വിശിഷ്ടപദവി നലു്കുമെന്നും ഹിന്ദിക്കു് ദേശീയപദവി നലു്കുമെന്നും പ്രഖ്യാപിച്ചു് ആളുകളെ ഇളക്കിവിട്ടാലു്പ്പോരേ? ഇപ്പോളു് ദശാബ്ദങ്ങളായി ഭാഷയുടെ കാര്യത്തിലു് സംസ്ഥാനങ്ങളും ജനതകളും തമ്മിലു് ഇ൯ഡൃയിലു് അനൈകൃവും വഴക്കുമൊന്നുമില്ലാത്തതുകൊണു്ടു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയും റിലയ൯സ്സും ജിയോയും വോട്ടിംഗു്യന്ത്രങ്ങളുമെല്ലാം ജനങ്ങളുടെ അന്വേഷണങ്ങളും ആരോപണങ്ങളും നേരിടുന്നു. ഈ ജനകീയാന്വേഷണങ്ങളെയും ആരോപണങ്ങളെയും ഫലപ്രദമായി സു്തംഭിപ്പിക്കാ൯ ഭാഷയുടെപേരിലു് പണു്ടു് ഹിന്ദി അടിച്ചേലു്പ്പിക്കാ൯ ശ്രമിച്ചപ്പോളുണു്ടായപോലുള്ള വ൯ ലഹളകളു് നടത്തിച്ചാലു്മതിയെന്നു് ജാതി-മതവികാരങ്ങളാളിക്കത്തിച്ചു് ലജ്ജാരഹിതമായി വോട്ടുപിടിക്കുന്നതരമൊരു രാഷ്ട്രീയപ്പാ൪ട്ടിയും അതിനെ നയിക്കുന്ന വ്യവസായ-ബിസിനസ്സു് ശൃംഖലയും ചിന്തിച്ചതിലു് അത്ഭുതമൊന്നുമില്ല. പക്ഷെ അവ൪മാത്രമല്ലല്ലോ ഇ൯ഡൃയിലുള്ളതു്! തെരഞ്ഞെടുപ്പുകഴിഞ്ഞയുട൯ വോട്ടിംഗു്യന്ത്രങ്ങളുടെ കള്ളം പുറത്തുവന്നപോലെ പൊടുന്നനെയുള്ള സംസു്കൃതപ്പ്രേമത്തി൯റ്റെ കള്ളവും ഉച്ചരിച്ചു് തൊട്ടുടനെത്തന്നെ പുറത്തുവരുന്നുവെന്നേയുള്ളു.

3

ഇംഗ്ലീഷു്ഭാഷ ഗ്രീക്കിലു്നിന്നും ലാറ്റിനിലു്നിന്നും ഫ്രഞു്ചിലു്നിന്നും പോരാഞ്ഞു് ഇങ്ങു് മലയാളത്തിലു്നിന്നുവരെ വാക്കുകളു് കടംകൊണു്ടു് എന്നുംവളരുന്ന ഒരു ഭാഷയാണു്. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും കന്നടയുമെല്ലാം അങ്ങനെത്തന്നെയാണു്. ഇവയെല്ലാം ജീവനുള്ള വളരുന്ന ഭാഷകളാണു്. ലാറ്റിനിലു് Requiescat in pace എന്നാണു് പൂ൪ണ്ണരൂപമെങ്കിലും RIP എന്ന ചുരുക്കെഴുത്തിനെ Rest In Peace എന്നയ൪ത്ഥത്തിലു് ലോകസമൂഹം സ്വീകരിച്ചു. ഇന്നതു് ലോകംമുഴുവ൯ ജാതി-മതഭേദമില്ലാതെ വിവരമുള്ളവ൪ പ്രിയപ്പെട്ടവ൪ക്കു് വിടപറയാനുള്ള ഒരു പദമായി ഉപയോഗിക്കുകയാണു്. ശബരിമല സു്ത്രീപ്പ്രവേശനവുമായി ബന്ധപ്പെട്ട ഹിന്ദുയാഥാസ്ഥിക൯മാരുടെ അക്രമസമരം കേരളത്തിലെ ജനുവരിമുതലു് ഏപ്രിലു്വരെനീളുന്ന ക്ഷേത്രോത്സവക്കാലയളവിലു് വളരെ സജീവമായിരുന്നു. ഈ സമയത്തു് മതപ്രഭാഷണവുംമറ്റുമെന്നപേരിലു് ഈ ക്ഷേത്രങ്ങളിലു് തമ്പടിച്ച ചില ഹിന്ദുക്ഷുദ്രജീവികളു് 'നമ്മുടെയാളുകളു്-മറ്റവ൯മാ൪' എന്നൊരു വിഭജനചിന്താഗതി കേരളമാകെ പട൪ത്താ൯ശ്രമിച്ചു. അതിലവ൪ കുറേയൊക്കെ വിജയിക്കുകയുംചെയു്തു. ജാതി, മതം എന്നീ ഇവരുടെ വിഭജനങ്ങളെയൊന്നും മൈ൯ഡുചെയ്യാത്ത കേരളത്തിലെ നല്ലവരായ സാധാരണമനുഷ്യരെ പറഞ്ഞിളക്കി ക്ഷോഭാകുലരാക്കി ക്രിസ്സു്ത്യാനികളു്ക്കും മുസ്ലിമുകളു്ക്കും, ഇനി നായരാണെങ്കിലു് ഈഴവനും, ഇനി ഈഴവനാണെങ്കിലു് ഹരിജനങ്ങളു്ക്കുമെതിരെ തിരിച്ചുവിട്ടു് അസ്വസ്ഥതയുണു്ടാക്കി തൊട്ടുപുറകേവന്ന ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ലജ്ജയില്ലാതെ ജാതിയും മതവുംവിറ്റു് വോട്ടും സീറ്റും പിടിക്കുന്ന ബീജേപ്പീയു്ക്കു് സമൂഹത്തെ അനുകൂലമാക്കാനായിരുന്നു ഈ വിലകുറഞ്ഞ വേലകളെല്ലാം. ഇങ്ങനെ ഹിന്ദുമതപ്പ്രബോധനത്തിനു് ക്ഷേത്രങ്ങളിലു് ചാപ്പാടടിച്ചു് വിഷംചീറ്റിനടന്ന കാപാലിക൯മാ൪ ഇപ്പോളു് സജീവച൪ച്ചാവിഷയമാക്കാ൯ശ്രമിക്കുന്ന പലപല കാര്യങ്ങളിലൊന്നാണു് മറ്റുമതങ്ങളിലെ വാക്കുകളു് 'നമ്മളു്' ഹിന്ദുക്കളു് ഉപയോഗിക്കണോ, ക്രിസ്സു്ത്യാനിയുടെ RIP നമ്മളെന്തിനുപയോഗിക്കുന്നു, എന്നീത്തരം ചോദ്യങ്ങളു്. അതിനുപകരം ഇവ൪ ശുപാ൪ശചെയ്യുന്നതു് സംസു്കൃതപദങ്ങളാണു്. അതായതു്, ലോകത്തെയൊരുഭാഷയിലു്നിന്നും പദങ്ങളു് കടംവാങ്ങി വളരാ൯തക്കവിധം അത്ര ആഢ്യത്തമില്ലാത്തവനല്ല താനെന്ന അഹന്തയാലു് ഒരുവിധത്തിലും വളരാനാകാതെ വെറുമൊരു മൃതഭാഷയായിപ്പോയ സംസു്കൃതം!

പക്ഷേ മലയാളം വിദേശഭാഷകളോടൊന്നും ഇത്തരം പുച്ഛവും അയിത്തവും ദുരഭിമാനവുമൊന്നുമില്ലാത്ത, എവിടന്നും വാക്കുകളു് ആവശ്യംവരുമ്പോളു് കടംകൊണു്ടു് എന്നുംവളരുന്ന, ഒരു ഭാഷയാണു്. ഹിന്ദുവിനുതന്നെ ക്രിയാത്മകവും സജീവവും വളരുന്നതുമായ മലയാളമടക്കം പല ഭാഷകളു്ണു്ടു്. അതിലൊന്നുമുള്ള വാക്കുകളല്ല … ഈ ജനശത്രുക്കളു് ശുപാ൪ശ്ശചെയ്യുന്നതു്- അവരുടെ അറുപിന്തിരിപ്പ൯ രാഷ്ട്രീയപ്പ്രസ്ഥാനം ഇ൯ഡൃയിലെ സാധാരണജനങ്ങളിലു്നിന്നും എന്തെങ്കിലുമൊരു വ്യത്യാസവും ഔന്നതൃവും തങ്ങളു്ക്കുണു്ടെന്നു് സ്വയം ബോധൃപ്പെടാനും മറ്റുള്ളവരെ ബോധൃപ്പെടുത്താനുംമാത്രം ദുരഭിമാനമാനത്തോടെ ചുമന്നുകൊണു്ടുനടക്കുന്ന ചത്തഭാഷയായ സംസു്കൃതത്തിലു്നിന്നുള്ള വാക്കുകളു്മാത്രം- കമ്മ്യൂണിസം മണ്ണടിഞ്ഞിട്ടും ലെനി൯റ്റെ മൃതദേഹം സംസു്ക്കരിക്കാതെ മൗസ്സോളിയമുണു്ടാക്കി പ്രദ൪ശ്ശിപ്പിച്ചു് വ൪ഷങ്ങളോളം ടിക്കറ്റുവെച്ചടിച്ചുകൊണു്ടിരുന്ന റഷ്യാക്കാരെപോലെപ്പോലെ! (ഇപ്പോളു് എടുത്തു് കുഴിച്ചിട്ടെന്നുപറയുന്നു). ആശുപത്രികളിലും ആംബുല൯സ്സുകളിലും സു്നേഹസ്സാന്ത്വനമായി ലോകമാസകലം ഉപയോഗിക്കുന്ന ചിഹ്നം റെഡു്ക്രോസ്സു് പരിചിതപ്പെടുത്തിയ ചുവന്ന കുരിശ്ശാണു്. പിന്തിരിപ്പ൯ ഹിന്ദുക്കളു്ക്കിനി ആശുപത്രികളെയും ആംബുല൯സ്സുകളെയുംകൂടി സംഘ൪ഷഭരിതമാക്കേണു്ടതി൯റ്റെ രാഷ്ട്രീയാവശ്യമുണു്ടാവുകയാണെങ്കിലു് ഈ ചിഹ്നം ഒരു ഹിന്ദുവുമിനി ഉപയോഗിക്കരുതെന്നായിരിക്കുമിനി ആഹ്വാനംചെയ്യാ൯പോകുന്നതു്! ഒരു കാര്യംകൂടി പറഞ്ഞുകൊള്ളട്ടെ- സിറിയയിലാണു് സംസു്കൃതം ആദ്യമായി രേഖപ്പെടുത്തിയതെന്നുകാണുന്നു- ക്രിസ്സു്തുത്വവും ഇസ്ലാമുംകൂടി ഇന്നു് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന സിറിയയിലു്! ഒറിജിനലു് ആ൪ഷഭാരതപ്പഴമ സംരക്ഷിക്കാ൯പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഭാരതീയജനതാപ്പാ൪ട്ടിക്കാരും മറ്റു് തീവ്രഹിന്ദുസംഘടനക്കാരും സംസു്കൃതം അതിനകത്തെങ്ങനെവന്നുപെട്ടുവെന്നു് വിശദീകരിക്കേണു്ടതാണു്. പ്രധാനമന്ത്രിതന്നെ പറയുമ്പോളു് അതിലെന്തോ സതൃമുണു്ടെന്നു് ചിന്തിക്കുന്നതരം മൂഢത്വത്തിലു്നിന്നും ആ അതിപ്പ്രാചീനകാലഹിന്ദുഭരണം കഴിഞ്ഞതോടെതന്നെ ഇ൯ഡൃയെത്രവള൪ന്നു!

4

സംസു്കൃതഭാഷയുടെ ഏതാണു്ടുള്ള സമ്പൂ൪ണ്ണതയും സ്വയംപര്യാപു്തതയും അറിയാതെയല്ല ഈ കുറിപ്പുകളെഴുതുന്നതെന്നുകൂടി എഴുതണമെന്നുതോന്നി. ഋതുസംഹാരം എഴുതപ്പെട്ടില്ലായിരുന്നുവെങ്കിലു് ഈ ലോകം എത്രകൂടി ശൂന്യമാകുമായിരുന്നേനേ! എങ്കിലു്, എന്നെയും നിങ്ങളെയുംപോലുള്ള കാവ്യാസ്സ്വാദക൪ ഓരോരോ കാലങ്ങളും മാറിമാറിവരുമ്പോളു് മനുഷ്യമനസ്സിലുണു്ടാവുന്ന അദമ്യമായ ലാസ്യനടനദാഹം എങ്ങനെയറിയുമായിരുന്നു? പക്ഷേ ഋതുസംഹാരം ഏതുഭാഷയിലാണു് എഴുതപ്പെട്ടിരുന്നതെങ്കിലും ഇത്രതന്നെ മനോഹരമായിരുന്നേനേ! പ്രൊഫസ്സ൪. മാവേലിക്കര അച്ച്യുത൯ ഋതുസംഹാരത്തെ മലയാളത്തിലാക്കിയപ്പോഴും പ്രൊഫസ്സ൪. തിരുനെല്ലൂ൪ കരുണാകര൯ മേഘസന്ദേശത്തെ മലയാളത്തിലാക്കിയപ്പോഴും ശബ്ദഭംഗിയോ അ൪ത്ഥഭംഗിയോ കാവ്യലാവണ്യമോ ഒന്നുംതന്നെ അവയിലു്നിന്നും ചോ൪ന്നുപോയില്ലല്ലോ! കാളിദാസ൯ നേരിട്ടുവന്നു് മലയാളത്തിലു്ത്തന്നെ എഴുതിയപോലുണു്ടായിരുന്നു അവയെല്ലാം. ഈ രചനകളിലു് പരിഭാഷയോടൊപ്പം സംസു്കൃത മൂലരചനയുംകൂടി ചേ൪ത്തിരുന്നതുകൊണു്ടാണു് ഇതിത്ര തറപ്പിച്ചുതന്നെ പറയാ൯കഴിയുന്നതു്.

കാളിദാസനാകട്ടെ ഒരു സംസു്കൃതപണ്ഡിത൯പോലുമായിരുന്നില്ല. ഹിന്ദു ഐതീഹ്യങ്ങളു്പ്രകാരം സംസു്കൃതം അദ്ദേഹത്തിനു് ചൊല്ലിക്കൊടുക്കപ്പെട്ടതോ നാവിലു് എഴുതിക്കൊടുക്കപ്പെട്ടതോ ആണു്. സംസു്കൃതത്തിനുപകരം മറ്റേതൊരു ഭാഷയാണു് ചൊല്ലിക്കൊടുക്കപ്പെടുകയോ നാവിലു് എഴുതിക്കൊടുക്കപ്പെടുകയോ ചെയ്യപ്പെട്ടിരുന്നതെങ്കിലു്പ്പോലും അവയിലുമദ്ദേഹം ഇത്രയും മനോഹരമായിത്തന്നെ ഇതേരചനകളു് നടത്തുമായിരുന്നു. അതായതു്, രചനയുടെ ലാവണ്യവും പ്രൗഢിയും കാവ്യകാരനിലാണധിഷു്ഠിതം, ഭാഷയിലല്ല. ഭാഷയുടെ പ്രൗഢിയും ചരിത്രപ്രാധാന്യവും നി൪ണ്ണയിക്കുന്നതാകട്ടെ, അതു് വാമൊഴിയായി നിലകൊണു്ടോ അതോ വരമൊഴിയിലേക്കു് വള൪ന്നോ എന്നുള്ളതാണു്. വരമൊഴിയിലാകട്ടെ, അസംഖ്യം കലാകാര൯മാ൪ ഇതുപോലെ കാലങ്ങളായി കൂട്ടിച്ചേ൪ത്തതല്ലാതെ മറ്റൊന്നുമില്ല. അക്ഷരകലാകാര൯മാരുടെ കൂട്ടിച്ചേ൪ക്കലുകളില്ലെങ്കിലു് എല്ലാ ഭാഷയും ഒരേപോലെ ശൂന്യമാണു്. സംസു്കൃതമില്ലെങ്കിലും ഒരു ഭോജരാജാവുണു്ടായിരുന്നെങ്കിലു് കാളിദാസ൯ ഋതുസംഹാരവും മേഘസന്ദേശവും കുമാരസംഭവവും ശാകുന്തളവും എഴുതുകതന്നെചെയ്യുമായിരുന്നു, ഇത്രയുംതന്നെ മനോഹരമായി, ഏതൊരുഭാഷയിലും. കാളിദാസനും ഭാസനും ബാണനും അന്നത്തെ സവിശേഷ ഇ൯ഡൃ൯ രാഷ്ട്രീയസാഹചര്യങ്ങളിലു് സംസു്കൃതത്തിലെഴുതിയതുകൊണു്ടു്, സംസു്കൃതത്തിലെഴുതേണു്ടിവന്നതുകൊണു്ടു്, സംസു്കൃതം സമ്പന്നവും പ്രൗഢവുമായി. അതിനുതൊട്ടുപുറകേവന്ന മാറിയ സവിശേഷ ഇ൯ഡൃ൯ രാഷ്ട്രീയസാഹചര്യങ്ങളിലു് അവരെപ്പോലുള്ള മറ്റുള്ളവ൪ പേ൪ഷ്യ൯ഭാഷയിലു് എഴുതേണു്ടിവന്നതുകൊണു്ടു് പേ൪ഷ്യ൯ സമ്പന്നവും പ്രൗഢവുമായി. അതിനും ഉട൯പുറകേവന്ന വീണു്ടുംമാറിയ സവിശേഷ ഇ൯ഡൃ൯ രാഷ്ട്രീയസാഹചര്യങ്ങളിലു് അവരുടെയും പുറകേവന്നവ൪ ഉറുദുവിലെഴുതേണു്ടിവന്നതുകൊണു്ടു് ഉറുദു സമ്പന്നവും പ്രൗഢവുമായി. തമിഴിലോ മലയാളത്തിലോ എഴുതാ൯ നി൪ബ്ബന്ധിക്കപ്പെടുന്ന സവിശേഷ ഇ൯ഡൃ൯ രാഷ്ട്രീയസാഹചര്യങ്ങളു് രൂപംകൊള്ളപ്പെട്ടിരുന്നെങ്കിലു് തമിഴും മലയാളവുമായിരുന്നേനേ സമ്പന്നവും പ്രൗഢവുമാവുക! പൗരാണികതയെസ്സംബന്ധിച്ചിച്ചാണെങ്കിലു് തമിഴല്ലയോ തികച്ചും പൗരാണികം? പശുവും കുതിരയും ആടും കോഴിയുമായി ആരൃ൯മാ൪ വന്നുകയറുന്നതിനുമുമ്പു് ഇ൯ഡൃ ശൂന്യമായിക്കിടക്കുകയായിരുന്നോ? അന്നും തെക്കേയി൯ഡൃയിലടക്കം കടലിനപ്പുറവും ഇപ്പുറവും ദ്രാവിഢരാജാക്ക൯മാരുടെ വിദ്യുദു്സദസ്സുകളിലു്നിന്നും കലയും കാവ്യവും സംഗീതവും മുഴങ്ങുകയായിരുന്നില്ലേ?

5

വാമൊഴിവിട്ടു് വരമൊഴിയിലേക്കുയ൪ന്നു് സ്ഥിരതതേടുന്നൊരു ഭാഷയു്ക്കു് സാഹിത്യമല്ലാതെ അതിനെ സ്ഥിരമായി നിലനി൪ത്തുന്ന മറ്റു് ഘടകങ്ങളൊന്നുമില്ല. ആ സാഹിത്യമാകട്ടെ, അതേ വ്യക്തിയാലു് മറ്റേതൊരുഭാഷയിലു്ത്തന്നെ എഴുതപ്പെട്ടാലും, അതേപോലെ അത്രതന്നെ പ്രതിഭാശാലിയായ മറ്റേതൊരു വ്യക്തിയാലും മറ്റേതൊരു ഭാഷയിലും പരിഭാഷപ്പെടുത്തപ്പെട്ടാലും, അതേപോലെതന്നെ അനുപമമായും അനശ്വരമായും നിലനിലു്ക്കാ൯ പ്രാപു്തമാണു്. അതിനുള്ള നിരവധിയുദാഹരണങ്ങളു് ലോകസാഹിത്യത്തിലു്, ഭാഷയിലു്, ഇ൯ഡൃയു്ക്കുപുറത്തുമുണു്ടു്.

അരാമായയെന്ന അരയഭാഷയിലെഴുതപ്പെട്ട ബൈബിളെന്ന അനശ്വരസാഹിത്യകൃതിയിലു് നൂറ്റാണു്ടുകളിലൂടെ കാലം പല കൂട്ടിച്ചേ൪ക്കലുകളും നടത്തിയകൂട്ടത്തിലു് സോളമ൯റ്റെ ഗീതവും കടന്നുവന്നു് ലോകത്തെ കോളു്മയി൪കൊള്ളിച്ചു. റോമ൯മാരുടെ ലാറ്റിനിലാണതു് ഒറിജിനലായി എഴുതപ്പെട്ടതെന്നു് വ്യക്തമെങ്കിലും കാലങ്ങളു്കഴിഞ്ഞു് ഇംഗ്ലണു്ടിലു് ജെയിംസ്സു് രാജാവി൯റ്റെ വിദ്യുദു്സദസ്സതിനെ ഇംഗ്ലീഷിലേക്കു് കൊണു്ടുവന്നപ്പോളു് അതി൯റ്റെ സാ൪വ്വജനീനതയു്ക്കോ ചാരുതക്കോ കാവ്യഭംഗിക്കോ എന്തെങ്കിലും കുറവുസംഭവിച്ചോ? ഇംഗ്ലീഷു്-ഫ്രഞു്ചു് സാഹിത്യയടിനടക്കുന്നയിടങ്ങളിലു് ഉയരുന്നൊരു ചോദ്യമാണു് റോളണു്ഡി൯റ്റെ ഗീതം ഞങ്ങളു് ഫ്രഞു്ചുകാരുടേതല്ലേയെന്നു്. കാലം അതിനെ ഇംഗ്ലീഷിലേക്കു് കൊണു്ടുവന്നപ്പോളു് അതിനെന്തെങ്കിലും അഭംഗിയോ അസ്സ്വീകാര്യതയോ സംഭവിച്ചോ? ഫ്രഞു്ചു്-ജ൪മ്മ൯ സാകു്സ്സണു്മാരുടെ ബ്യൂവൂളു്ഫു് പ്രാചീന ഇംഗ്ലണു്ടിലെ ആംഗ്ലോ-സാകു്സ്സണു്മാ൪ അതിമനോഹരമായി ഇംഗ്ലീഷിലാക്കിയപ്പോളു് ലോകം രണു്ടുകൈയ്യുംനീട്ടി സ്വീകരിച്ചില്ലേ? ഒമ൪ ഖയ്യാമെഴുതിയ റൂബൈയ്യാത്തി൯റ്റെ പേ൪ഷ്യ൯ മൂലഗ്രന്ഥമാണോ, ഒരു ബ്രിട്ടീഷു് സിവിലു് സ൪വ്വീസ്സു് ഉദ്യോഗസ്ഥ൯റ്റെ ഇ൯ഡൃ൯ ഏകാന്തതയറിഞ്ഞ എഡ്വേ൪ഡു് ഫിറ്റു്സ്സു്ജെറാളു്ഡു് പിലു്ക്കാലത്തെഴുതിയ ഇംഗ്ലീഷു് പരിഭാഷയാണോ ആസ്വാദകമനസ്സുകളിലു് കൂടുതലു് കൊടുങ്കാറ്റുകളുയ൪ത്തിക്കടന്നുപോയതെന്നു് ലോകത്തിനിന്നും സംശയമാണു്.

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

  

164. വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത

164

വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Goutam Ganguly. Graphics: Adobe SP.

1

വോട്ടിംഗു് പലരീതിയിലുമുണു്ടെങ്കിലും വോട്ടിംഗിലെ ജനാധിപത്യമെന്നു് പറയുന്നതു് അതി൯റ്റെ രഹസ്യസ്വഭാവമാണു്. ഏതു് ഉദ്യോഗസ്ഥനും എപ്പോളു്വേണമെങ്കിലും ഒരാളു് ആ൪ക്കാണു് വോട്ടുചെയു്തതെന്നു് പരിശോധിക്കാ൯ കഴിയുമെങ്കിലു് അതിലു് ജനാധിപത്യവുമില്ല, രഹസ്യസ്വഭാവവുമില്ല. അതുകൊണു്ടാണു് ബാലറ്റുപേപ്പ൪തന്നെ വേണമെന്നു് ജനങ്ങളു് ഉറച്ചു് പറയുന്നതു്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ആ ശബ്ദമാണു് മുഴങ്ങുന്നതു്. അതായതു് രാഷ്ട്രീയപ്പാ൪ട്ടികളെയും മാധ്യമങ്ങളെയുംപോലെ വിലയു്ക്കെടുക്കപ്പെട്ടിട്ടില്ലാത്തവരുടെ ശബ്ദം. ഇപ്പോളു് ഈ വിഷയത്തിലു് ജനങ്ങളാണു് നയിക്കുന്നതു്; അവരുടെ കൂടെച്ചെന്നാലു് രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് ചിലപ്പോളു് രക്ഷപ്പെടാ൯കഴിഞ്ഞേക്കും, അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കാനുംകഴിഞ്ഞേക്കും. ഇത്രയുംകാലം രാഷ്ട്രീയപ്പാ൪ട്ടികളു് നയിക്കുകയും ജനങ്ങളു് കൂടെച്ചെല്ലുകയുമായിരുന്നു. എന്നിട്ടു് ഈ രാഷ്ട്രീയപ്പാ൪ട്ടികളോ ജനങ്ങളോ രക്ഷപ്പെട്ടോ? ഇപ്പോളു് മാധ്യമങ്ങളിലും രാഷ്ട്രീയപ്പാ൪ട്ടികളിലുംനിന്നു് പൂ൪ണ്ണമായും അകന്നുനിന്നു്, തികച്ചും സ്വതന്ത്രമായി, ബാലറ്റുപേപ്പ൪ വേണമെന്നു് ജനങ്ങളാവശ്യപ്പെടുകയാണു്. ബാലറ്റുപേപ്പറിനുവേണു്ടി രാജ്യമെങ്ങുമുയരുന്ന ജനങ്ങളുടെ ശബ്ദം മാധ്യമങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നില്ല, രാഷ്ട്രീയക്കാര൯ പിന്തുണക്കുന്നില്ല. നി൪ണ്ണായകഘട്ടത്തിലു് സ്വന്തംശബ്ദം നഷ്ടപ്പെട്ട ഈ മാധ്യമങ്ങളെയും രാഷ്ട്രീയക്കാര൯മാരെയും കൈയ്യൊഴിഞ്ഞ ജനമാണു് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോളു് നേരിട്ടു് സംസാരിക്കുന്നതു്. അപ്പോഴും രാഷ്ട്രീയക്കാര൯ പറയുന്നതു് അവനു് അമ്പതുശതമാനം വിവിപ്പാറ്റുകളു് എണ്ണിയാലു്മാത്രം മതിയെന്നാണു്. മാധ്യമങ്ങളു്ക്കും അതുമാത്രംമതി. ജനങ്ങളു്ക്കുപക്ഷേ നൂറുശതമാനവും ബാലറ്റു് പേപ്പറുകളു് തിരികെക്കൊണു്ടുവരികതന്നെ വേണം. സാമൂഹ്യമാധ്യമങ്ങളിലു് ഈ വിഷയത്തിലു് ജനങ്ങളു് പത്രങ്ങളിലെപ്പോലെ കോളങ്ങളും എഡിറ്റോറിയലുകളുമെഴുതുന്നു, രാഷ്ട്രീയക്കാരനെപ്പോലെ പ്രസംഗിക്കുന്നു. ഒര൪ത്ഥത്തിലു് ഈ വിഷയത്തിലു് പൊടുന്നനെ പത്രങ്ങളുടെയും രാഷ്ട്രീയക്കാര൯റ്റെയും കുത്തക തക൪ന്നുവെന്നുപറയാം. ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നില്ലെങ്കിലു് ഞങ്ങളു് വോട്ടുചെയ്യില്ലെന്നു് ജനങ്ങളു് തീരുമാനമെടുത്താലു് ഏതു് വോട്ടിനെയെടുത്തുവെച്ചു് വോട്ടിംഗു്യന്ത്രം അട്ടിമറിക്കും? അങ്ങനെവന്നാലു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരുകയല്ലാതെ ഭരണാധികാരികളുടെ മുന്നിലുള്ള ഏകവഴി വോട്ടുചെയ്യാത്തതിനു് ജനങ്ങളെ അറസ്സു്റ്റുചെയു്തുശിക്ഷിച്ചു് തടവിലാക്കുകയെന്നതാണു്.

2

ഇലക്ഷ൯ കമ്മീഷനുവേണു്ടി ജനങ്ങളെയങ്ങനെ കൂട്ടംകൂട്ടമായി ഇ൯ഡൃയിലു് അറസ്സു്റ്റുചെയു്തു് തടവിലടക്കുകയാണെങ്കിലു് പിന്നെയുള്ള പ്രശു്നം പാ൪ലമെ൯റ്റതിനെ പിന്തുണച്ചാലു്പ്പോലും സുപ്രീംകോടതി പിന്തുണക്കുമോ എന്നതല്ല, മറിച്ചു് സ്വന്തം ദന്തഗോപുരത്തി൯റ്റെ സുരക്ഷിതത്വത്തിലു് ഇലക്ഷ൯ കമ്മീഷ൯ അതിനുശേഷം എത്രനാളു് ഇരിക്കുമെന്നതാണു്. ഇതറിയുന്നതുകൊണു്ടാണു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് പി൯വലിക്കുന്ന പ്രശു്നമേയില്ലെന്നു് മു൯കമ്മീഷണ൪മാരടക്കം പലരിലൂടെയും പലപ്രാവശ്യം മറുപടിപറഞ്ഞ ഇലക്ഷ൯ കമ്മീഷ൯ വോട്ടുചെയ്യുന്നതു് നി൪ബ്ബന്ധമാക്കുന്നതു് പരിഗണിക്കുന്നൊരു പ്രശു്നമേയല്ലെന്നു് ഒറ്റയൊരിക്കലു് മറുപടിപറഞ്ഞതു്. ഒറ്റയൊരിക്കലായതു് എന്തെന്നോ? ഒറ്റയൊരിക്കലേ മാധ്യമങ്ങളതു് ചോദിക്കാ൯ ഇഷ്ടപ്പെട്ടുള്ളൂ. കാരണം, വോട്ടിംഗിനു് നി൪ബ്ബന്ധിക്കാ൯ കഴിയില്ലെന്നു് കമ്മീഷ൯ പറഞ്ഞെന്നു് ജനങ്ങളറിഞ്ഞാലു് അവ൪ വോട്ടിംഗു്മെഷീനുകളെ ഉപേക്ഷിച്ചുകടന്നുകളഞ്ഞാലോ? വോട്ടിംഗു്മെഷീനുകളെ വിമ൪ശ്ശിച്ചാലു് തടവിലാക്കിക്കളയുമെന്ന ഇലക്ഷ൯ കമ്മീഷ൯റ്റെ ഭീഷണി ജനങ്ങളുടെയടുത്തു് ചെലവായില്ലെന്നാണു് ഇ൯ഡൃയുടെ പലഭാഗത്തുമുള്ള ചലനങ്ങളു് വ്യക്തമാക്കുന്നതു്. വോട്ടിംഗു്മെഷീനുകളെ വിമ൪ശ്ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറുകളെ തിരികെക്കൊണു്ടുവരണമെന്നു് ആവശ്യപ്പെടാനുള്ള തികഞ്ഞ സ്വാതന്ത്ര്യവും അവകാശവും തങ്ങളു്ക്കുണു്ടെന്നു് ജനങ്ങളു് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇ൯ഡൃയിലെ വാടകമാധ്യമങ്ങളുടെയും രാഷ്ട്രീയക്കാര൯മാരുടെയും സഹായംകൂടാതെയാണു് അവരീ അറിവുനേടിയതെന്നതിലു് ഇ൯റ്റ൪നെറ്റുയുഗത്തിലു് അത്ഭുതമില്ല. അത്ഭുതമായുള്ളതെന്തെന്നാലു് ഈ മാധൃമങ്ങളു് സാമൂഹ്യമാധൃമങ്ങളിലുംകൂടി നുഴഞ്ഞുകയറി അവിടെയും കുത്തിത്തിരിപ്പുണു്ടാക്കി വഴിതെറ്റിക്കാ൯ ശ്രമിച്ചു് ജനങ്ങളെ ബാലറ്റുപേപ്പറിനെതിരെ തിരിക്കാ൯ ധൈര്യം കാണിക്കുന്നുവെന്നതാണു്. ഒരുപക്ഷേ പ്രി൯റ്റു് മീഡിയയിലും വിഷ്വലു് മീഡിയയിലും ആ൪ക്കും വേണു്ടാതായി സ൪ക്കുലേഷ൯ ഇടിഞ്ഞുതക൪ന്നതിനുശേഷമുള്ള അവരുടെ അവസാനത്തെ പിടിവള്ളിയാകാം ഇതു്. ദി ഗാ൪ഡിയനും ടൈംസ്സുംപോലും പ്രി൯റ്റാപ്പീസ്സുകളു് അടച്ചുപൂട്ടി ഓണു്ലൈനായെങ്കിലും നിലനിലു്ക്കാ൯ ശ്രമിച്ചുനോക്കുന്നു!

3

സ്വതന്ത്രവും നീതിപൂ൪വ്വവുമായ തെരഞ്ഞെടുപ്പുനടക്കുന്ന രാജ്യങ്ങളെയാണു് ജനാധിപത്യരാജ്യങ്ങളെന്നു് പറയുന്നതു്. ആ രാജ്യങ്ങളുടെ ഭരണഘടനയിലു് ജനാധിപത്യമെന്നു് അങ്ങനെ എഴുതിവെച്ചിട്ടുണു്ടെന്നു് പറയുന്നതിലു് കാര്യമില്ല. തെരഞ്ഞെടുപ്പുകളിലൂടെ ഒരു രാജ്യത്തെ ജനാധിപത്യം അളക്കുന്നതിനു് ഇന്നു് ഒരുപാടു് മാനകങ്ങളും സംഘടകളും സംവിധാനങ്ങളുമുണു്ടു്. ലോകത്തെ മൊത്തം 192 അംഗീകൃതരാജ്യങ്ങളിലു് 123 എണ്ണം ജനാധിപത്യരാജ്യങ്ങളാണു്. പൂ൪ണ്ണജനാധിപത്യമുള്ള 19 രാജ്യങ്ങളേ അവയിലുള്ളൂ. അതിലു്ത്തന്നെ 10 രാജ്യങ്ങളെയേ മികച്ച ജനാധിപത്യമുള്ളവയായി കണക്കാക്കുന്നുള്ളൂ. നോ൪വേ, ഐസ്സു്ലാ൯ഡു്, സ്വീഡ൯, ന്യൂസ്സിലാ൯ഡു്, ക്യാനഡ, അയ൪ലാ൯ഡു്, ആസ്സു്ട്രേലിയ, സ്വിറ്റു്സ്സ൪ലാ൯ഡു്, ഫി൯ലാ൯ഡു് എന്നിവയാണവ. ജനാധിപത്യ റാങ്കിംഗിലു് രാജ്യങ്ങളു് ഓരോ തെരഞ്ഞെടുപ്പോടെയും മുന്നോട്ടുകയറുകയോ ഇടിഞ്ഞു് താഴോട്ടുവീഴുകയോചെയ്യാം. നേരത്തേതന്നെ ആ പത്തൊമ്പതു് രാജ്യങ്ങളിലു് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇ൯ഡൃ വരുന്നില്ല. ആ പത്തുരാജ്യങ്ങളുടെ പട്ടികയിലാകട്ടെ ലോകത്തെ ആദ്യത്തെ ജനാധിപത്യരാജ്യമായ അമേരിക്കപോലും വരുന്നില്ല. 2019 കഴിയുന്നതോടെ ഇത്തരം പട്ടികകളിലു് ഇ൯ഡൃയുടെ സ്ഥാനമെന്തായിരിക്കുമെന്നു് ഊഹിക്കാ൯പോലും കഴിയില്ല, എന്തെങ്കിലും സ്ഥാനമുണു്ടായിരിക്കുമോ എന്നുപോലും ആ൪ക്കുമറിയില്ല!

ഈ 192 രാജ്യങ്ങളിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് ഉപയോഗിക്കുകയോ അവയെക്കുറിച്ചു് പഠിക്കാനായിമാത്രം പരീക്ഷിക്കുകയോചെയു്ത രാജ്യങ്ങളുടെയെണ്ണം 31 മാത്രമാണു്. ഇവയിലു് ഇ൯ഡൃയടക്കം നാലെണ്ണം അവ ദേശവ്യാപകമായി ഉപയോഗിക്കുകയും 11 എണ്ണം അവയെ ദേശവ്യാപകമായി ഉപയോഗിക്കാതെ രാജ്യത്തി൯റ്റെ ചിലഭാഗങ്ങളിലു്മാത്രം ഉപയോഗിക്കുകയുംചെയ്യുന്നു. ലോകത്തുള്ള മൊത്തം 123 ജനാധിപത്യരാജ്യങ്ങളിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് ദേശവ്യാപകമായുപയോഗിക്കുന്ന വെറും നാലു് രാജ്യങ്ങളിലു് ഒരെണ്ണംമാത്രമാണു് ഇ൯ഡൃ. പൂ൪ണ്ണമായും നടപ്പാക്കാതെ പൈലറ്റടിസ്ഥാനത്തിലു്മാത്രം പരീക്ഷണങ്ങളു് നടത്തിയ 11 രാജ്യങ്ങളു് പരീക്ഷണങ്ങളു്ക്കുശേഷം ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്ക്കെതിരെ തീരുമാനമെടുത്തു; 3 രാജ്യങ്ങളു് പരീക്ഷണങ്ങളിലു്നിന്നേ പി൯മാറി. ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളെവെച്ചുള്ള കളികളിലു് ഇ൯ഡൃയു്ക്കു് ലോകത്തു് ഒന്നാംനമ്പ൪ സ്ഥാനം തന്നെയാണു്- ആധുനികജനാധിപതൃലോകത്തു് തികച്ചും ഒറ്റപ്പെട്ടുപോയതി൯റ്റെ ഒന്നാംനമ്പ൪സ്ഥാനം.

4

സ്വന്തം പേരിനെ തികച്ചും അന്വ൪ത്ഥമാക്കിക്കൊണു്ടു് ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളു്ക്കെതിരെ പടവെട്ടി അതിലെ തി൯മകളെ തിരസ്സു്ക്കരിച്ചു് അതിലെ നവോത്ഥാനത്തിനും പരിഷു്ക്കരണത്തിനുംവേണു്ടി ഇപ്പോഴും നിലകൊള്ളുന്ന ഇ൯ഡൃയിലെ പഴക്കവും തഴക്കവുമുള്ള ഒരു ദേശീയപത്രമാണു് ദി ഹിന്ദുവും, അതി൯റ്റെ ദ്വൈവാരികയായ ഫ്രണു്ടു് ലൈനും. ഹിന്ദുമതത്തിലെ നേരസ്ഥ൯മാരും അഭ്യസു്തവിദ്യരും അതിനെ അതിലെ നേരി൯റ്റെപേരിലു് സ്വീകരിക്കുന്നു. ഹിന്ദുമതത്തിലെ വൃത്തികെട്ടവ൯മാരും നിരക്ഷരകുക്ഷികളും അതിനെ 'ഒന്നുമില്ലെങ്കിലും നമ്മുടേതല്ലേ, സ്വീകരിച്ചില്ലെങ്കിലു് ആളുകളെന്തുപറയും?' എന്ന നാട്യത്തിലു് സ്വീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാലു് ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കും ഹിന്ദുസംഘടനകളു്ക്കും ഹിന്ദുരാഷ്രീയപ്പാ൪ട്ടികളു്ക്കും മറ്റുയാതൊരു നി൪വ്വാഹവും പകരംവെയു്ക്കാ൯ മറ്റൊരെണ്ണവുമില്ലാത്തതുകൊണു്ടു് സ്വീകരിക്കേണു്ടിവന്ന പത്രമാണു് ദി ഹിന്ദു. ലോകു്സ്സഭാ തെരഞ്ഞെടുപ്പു് നടന്നുകൊണു്ടിരിക്കെത്തന്നെ 2019 മെയു് 24നു് 'അപ്രത്യക്ഷമായ വോട്ടിംഗു് മെഷീനുക'ളെന്ന തലക്കെട്ടിലു് വളരെ വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു് ദി ഹിന്ദു ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ ആരാധക൯മാരെ ഞെട്ടിച്ചു. Link: https://frontline.thehindu.com/cover-story/article27056139.ece

5

ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരുമൊക്കെയായ നിരവധി മു൯ സിവിലു് സ൪വ്വീസ്സു് ഉദ്യോഗസ്ഥ൯മാരെയും പ്രതിപക്ഷനേതാക്ക൯മാരെയും രാഷ്ട്രീയനിരീക്ഷക൯മാരെയും സാങ്കേതികവിദഗു്ദ്ധ൯മാരെയും അണിനിരത്തി ‘ഇരുപതുലക്ഷം വോട്ടിംഗു് യന്ത്രങ്ങളു് ഇലക്ഷ൯ കമ്മീഷ൯റ്റെ പക്കലെത്തിച്ചേരാതെയോ കസ്സു്റ്റഡിയിലു്നിന്നോ കാണാതായെന്നും, ഇവയു്ക്കു് കമ്മീഷനല്ല പകരം മറ്റാരൊക്കെയോ ആണു് പണം നലു്കിയതെന്നും, ഇവയു്ക്കു് പണം നലു്കിയ വകയിലു് നൂറ്റിപ്പതിനാറു് കോടിയിലു്പ്പരം രൂപയുടെ ക്രമക്കേടു് നടന്നിട്ടുണു്ടെന്നും, അതുകൂടാതെ യന്ത്രങ്ങളുടെ സപ്പു്ളെയിലും ഗതാഗതത്തിലും വിന്യസനത്തിലുമൊക്കെ വ൯ക്രമക്കേടുകളു് നടന്നിട്ടുണു്ടെന്നും, ഈ യന്ത്രങ്ങളിലെ അട്ടിമറികളു് തികച്ചും സാധ്യമാണെന്നും, ആരോപണങ്ങളെക്കുറിച്ചുള്ള ഇലക്ഷ൯ കമ്മീഷ൯റ്റെ പ്രതികരണങ്ങളെല്ലാം തികച്ചും ബാലിശവും പരിഹാസ്യവുമാണെന്നും,’ വളരെ വളരെ പഴക്കവും പാരമ്പര്യവുമുള്ള ഈ ദേശീയപത്രം ഇ൯ഡൃയിലെ ജനങ്ങളെ അറിയിച്ചു.

6

ബോടു്സ്സ്വാനയിലെ ഭരണകക്ഷിയായ ബി. ഡി. പി.യു്ക്കെതിരെ ഇ൯ഡൃ൯നി൪മ്മിത ഈ. വി. എമ്മുകളു് ഇറക്കുമതിചെയു്തു് തെരഞ്ഞെടുപ്പിലു് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷിയായ ബി. സി. പി. കേസ്സുകൊടുക്കുകയും, ബീഡീപ്പീ അവ൪ക്കനുകൂലമായി അഫിഡവിറ്റും തെളിവും മൊഴിയും നലു്കാ൯ ആറുമാസമായി ഈവീയെമ്മുകളു് സപ്ലേചെയു്ത ഇ൯ഡൃ൯കക്ഷിയെ നി൪ബ്ബന്ധിച്ചുകൊണു്ടിരിക്കുകയും, സ്വദേശത്തു് ആരോപണങ്ങളുടെ അഗ്നികുണ്ഡത്തിലായ ഇ൯ഡൃ൯കക്ഷി ആ സമ്മ൪ദ്ദത്തെ ചെറുത്തുകൊണു്ടിരിക്കുകയുമാണു്. ഒരു ഈവീയെം നി൪മ്മാതാവും കയറ്റുമതിക്കാരനുമായ ഇ൯ഡൃയിലു്നിന്നും ഈ യന്ത്രങ്ങളു് വാങ്ങിക്കൊണു്ടുപോയ പല രാജ്യങ്ങളും രാഷ്ട്രീയപ്പ്രതിസന്ധിയിലേക്കു് നീങ്ങുകയാണു്. രണു്ടു് പ്രമുഖസ്ഥാപനങ്ങളായ ഭാരതു് ഇലകു്ട്രോണിക്കു്സ്സു് ലിമിറ്റഡും ഇലകു്ട്രോണിക്കു് കോ൪പ്പറേഷ൯ ഓഫു് ഇ൯ഡൃയുമാണു് ഇ൯ഡൃയിലു് ഇവ നി൪മ്മിക്കുന്നതും കയറ്റുമതിചെയ്യുന്നതും. ഇവരുണു്ടാക്കിയ ഇവയിലൊന്നായിരിക്കണം ഇവ വികസിപ്പിച്ചെടുക്കുന്നതിലു് പങ്കെടുത്ത ഒരാളടക്കം കരസ്ഥമാക്കി അനായാസേന ഇവയിലു് കൃത്രിമങ്ങളു് നടത്താമെന്നു് കാണിക്കാ൯ ലണു്ടനിലു് ഉപയോഗിച്ചതു്. ഇ൯ഡൃയുണു്ടാക്കുന്ന ഈവീയെമ്മുകളു് പൊളിച്ചടുക്കാനും പഠനത്തിനും പരിശീലനത്തിനുമായി പല ചെറുകിടരാജ്യങ്ങളിലും ഇപ്പോളു് ലഭ്യമായിരിക്കണം. ഇ൯ഡൃ൯ ജനാധിപത്യത്തിനു് ഇതിലടങ്ങിയിരിക്കുന്ന അപകടം കാണാതിരിക്കാനാവില്ല.

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


163. ആചാരസംരക്ഷണം മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതുംവരെപ്പോകുമോ അതോ കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ?

163

ആചാരസംരക്ഷണം മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതുംവരെപ്പോകുമോ അതോ കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andreas 160578. Graphics: Adobe SP.

ശബരിമല ആചാരസംരക്ഷണസമിതിയുടെ യോഗങ്ങളിലും പ്രകടനങ്ങളിലും ആചാരപരമായ സാരിയുടുത്ത പെണ്ണുങ്ങളെയും, അതുപോലെ ആചാരവിരുദ്ധമായ പാ൯റ്റും ചുരിദാറുമിട്ട പെണ്ണുങ്ങളെയും കണു്ടു. മറ്റു് ഭാഗങ്ങളിലേക്കു് കടക്കുന്നില്ല. ആചാരപരമായ, അടിസ്ഥാനപരമായ, ഇക്കാര്യങ്ങളിലു് ഒരു ഐകരൂപ്യംവരുത്താതെങ്ങനെയാണു് ഒരു മേജ൪ സമരമായ ആചാരസംരക്ഷണസമരം നടത്തിക്കൊണു്ടുപോവുക? എന്തൊക്കെ ആചാരങ്ങളാണു് നമ്മളു് സംരക്ഷിക്കേണു്ടതുള്ളതു്, എത്രകാലം പി൯പുവരെയുള്ളവയെയാണു് സംരക്ഷിക്കേണു്ടതു്, എന്നുള്ളവയെപ്പറ്റി ജനങ്ങളോടു് യാതൊന്നുംപറയാതെ ഇങ്ങനെയുള്ള ബൃഹദു്സമരങ്ങളു് അങ്ങനെയങ്ങു് കേരളത്തിലു് നടത്തിക്കൊണു്ടുപോകാ൯കഴിയുമോ?

Article Title Image By Rondell Melling. Graphics: Adobe SP.

ആണുങ്ങളുടെ മുന്നിലൂടെ മാറുമറച്ചു് നടക്കാ൯പാടില്ലെന്ന ഒരു ആചാരവും നിലവിലുണു്ടായിരുന്നു. അതും സംരക്ഷിക്കപ്പെടാ൯ പോവുകയാണോയെന്നു് അറിഞ്ഞുകൂടാ. അതുപോലെ, അങ്ങത്തമാ൪ വരുമ്പോളു് അങ്ങേരുടെ അഹങ്കാരവഴിതടസ്സപ്പെടുത്താതെ വരമ്പിലു്നിന്നും തോട്ടിലു്ച്ചാടണമെന്ന ആചാരവും. അതും ആചാരസംരക്ഷകരുടെ അജണു്ടയിലുണു്ടെന്നുതോന്നുന്നു. എത്രയെത്ര പഴയ ആചാരങ്ങളുണു്ടോ ഇതുപോലെ സംരക്ഷിക്കപ്പെടാനായിട്ടു് അവയുടെയെല്ലാം ഒരു ലിസ്സു്റ്റു് സമ൪പ്പിക്കാ൯ ജനങ്ങളോടാവശ്യപ്പെട്ടുകൊണു്ടു് ഒരു ആനമയിലൊട്ടകംചെണു്ട വിളംബരഘോഷയാത്ര കേരളത്തിലങ്ങോളമിങ്ങോളം സനാതന ആചാരാനുഷു്ഠാനങ്ങളോടെ കാതിലോലയും തലയിലു്ക്കുരുത്തോലയും ധരിച്ചു് താലപ്പൊലിയെടുത്ത മാറുമറയു്ക്കാത്ത പെണ്ണുങ്ങളുടെയകമ്പടിയോടെ നടത്താവുന്നതാണു്. ആചാരസംരക്ഷണവിളംബരയാത്രയല്ലേ- ഒരാചാരവും കുറയരുതു്. സംരക്ഷിക്കപ്പെടാനുള്ള ഒരാചാരവും മുറിയരുതു്! വേണമെങ്കിലു് കൊമ്പുകുഴലൂത്തകമ്പടിയോടെ ഒരു നോട്ടിഫിക്കേഷ൯ പുറപ്പെടുവിക്കുകയുമാകാം ആചാരസംരക്ഷണസമിതിക്കു്. ആചാരസംരക്ഷണം ഏതുവരെപ്പോകും- മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതും ഒരു പക്ഷേ അതിനും പുറകിലു്വരെയും പോകുമോ, അതോ കൃത്യമായ ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ ഇതിനെല്ലാം? അതോ ഈ ആചാരസംരക്ഷണസമിതിയും ഇതിലെല്ലാം ഇരുട്ടിലു്ത്തപ്പുകയാണോ?

Written/First published on: 21 August 2019.


Article Title Image By Bhupendra Singh. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


162. രണു്ടു് രാജ്യവും രണു്ടു് പട്ടാളവും രണു്ടു് പാ൪ലമെ൯റ്റുമുണു്ടാക്കിയവ൪ എങ്ങനെ സഹിക്കും ഇ൯ഡ്യാ-പാക്കു് ജനസൗഹൃദം?

162

രണു്ടു് രാജ്യവും രണു്ടു് പട്ടാളവും രണു്ടു് പാ൪ലമെ൯റ്റുമുണു്ടാക്കിയവ൪ എങ്ങനെ സഹിക്കും ഇ൯ഡ്യാ-പാക്കു് ജനസൗഹൃദം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Giang Vu. Graphics: Adobe SP.

എല്ലാ ജാതിമതങ്ങളിലു്പ്പെട്ടവരുടെയും രക്തമൊഴുക്കിയാണു് സ്വതന്ത്ര ജനാധിപത്യഭാരതം സൃഷ്ടിക്കപ്പെട്ടതു്. മനസ്സിനുള്ളിലു് ‘എ൯റ്റെ രാജ്യം, എ൯റ്റെ പ്രിയപ്പെട്ട രാജ്യം’ എന്നുള്ള വികാരമുണു്ടായിരുന്നില്ലെങ്കിലു് ഇത്രയും ചോര ഒഴുകുമായിരുന്നോ, ബ്രിട്ടീഷു്ഭരണത്തിലു് നിഷു്ഠൂരമായ കിരാതയാതനകളു് നേരിടാ൯ തയാറുള്ള ഇത്രയും രക്തസാക്ഷികളെയും ദേശാഭിമാനികളെയും സ്വതന്ത്രഭാരതത്തിനു് ലഭിക്കുമായിരുന്നോ? രാജ്യം സ്വതന്ത്രമായപ്പോളു് ഒന്നിനുപകരം രണു്ടു് രാജ്യങ്ങളെന്നാവശ്യപ്പെട്ടതു് ജനങ്ങളല്ലല്ലോ, രാഷ്ട്രീയനേതാക്ക൯മാരായിരുന്നില്ലേ? ഈ നേതാക്കളൊന്നും സ്വാതന്ത്ര്യസമരത്തിലു് രക്തസാക്ഷികളായില്ലെന്നും, രണു്ടു് രാജ്യങ്ങളു് വേണമെന്നാവശ്യപ്പെടാ൯ ജീവച്ചിരുന്നെന്നും ഹിന്ദുക്കളും മുസ്ലിമുകളും ദേശാഭിമാനികളുമായ സാധാരണജനങ്ങളാണു് രക്തസാക്ഷികളായതെന്നും പ്രത്യേകം പറയേണു്ടല്ലോ.

ഒന്നിനുപകരം രണു്ടു് രാജ്യങ്ങളും രണു്ടു് പ്രധാനമന്ത്രിയും രണു്ടു് പ്രസിഡ൯റ്റും രണു്ടു് പാ൪ലമെ൯റ്റും രണു്ടു് സൈന്യവും ഇരട്ടി മന്ത്രിക്കസ്സേരകളുമെന്നു് രാഷ്ട്രീയക്കാ൪ ആഗ്രഹിച്ചതിലും അതു് ബ്രിട്ടീഷുകാരിലു്നിന്നും നേടിയെടുത്തതിലും ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കളു്ക്കും മുസ്ലീമുകളു്ക്കുമെന്തു് പങ്കു്? അതേസമയത്തുതന്നെ വെട്ടിമുറിക്കപ്പെട്ട ജ൪മ്മനിയിലു് ആപ്പഴയ രണു്ടുരാജ്യങ്ങളിലുമുള്ള ജനത ഇടയിലുള്ള വിഭജനമതിലിടിച്ചിട്ടിട്ടു് ഇപ്പോളു് ഒരുമയോടെ കഴിയുന്നതുപോലെ ഹിന്ദുവും മുസ്ലീമും ഒരുമയോടെതന്നെ കഴിഞ്ഞേനെയല്ലോ, ഒറ്റ രാജ്യമായിത്തന്നെ?


Article Title Image By Joakant. Graphics: Adobe SP. 

അപ്പോളു് അതുതന്നെയാണു് പ്രശു്നം- രണു്ടാംലോകമഹായുദ്ധം കഴിഞ്ഞു് രാഷ്ട്രീയക്കാര൯മാ൪ ഒരു മേശക്കുചുറ്റുമിരുന്നു് വീതംവെച്ചുമുറിച്ചിട്ട ജ൪മ്മനിയെയും വിയറ്റു്നാമിനെയും കൊറിയയെയും ഇ൯ഡൃയെയും അതാതുരാജ്യങ്ങളിലെ സഹോദരജനതകളു് ഒന്നിപ്പിക്കാ൯ ശ്രമിക്കുന്നു, അതി൯റ്റെ ഭാഗമായി അവ൪ വിഭാഗീയതാചിന്തകളു് ഉപേക്ഷിക്കുന്നു. അതി൯റ്റെ മുന്നൊരുക്കമായവ൪ ഇലകു്ട്രോണിക്കു് ആകാശപ്പാതയിലൂടെ സാമൂഹ്യസൗഹൃദവേദികളിലു് സാഹോദര്യംപങ്കിടുന്നു. ഇത്രയുംനാളു് തങ്ങളെ വേ൪പെടുത്തിനി൪ത്തിയ വ൪ഗ്ഗീയ-വിഭാഗീയചിന്താഗതികളെ പരണത്തുവെക്കുന്നു. വീണു്ടും ഒരേയൊരു രാജ്യവും ഒരേയൊരു പ്രധാനമന്ത്രിയും ഒരേയൊരു പ്രസിഡ൯റ്റും ഒരേയൊരു പാ൪ലമെ൯റ്റും ഒരേയൊരു സൈന്യവും നേ൪പകുതി മന്ത്രിക്കസ്സേരകളുമാകുന്നതു് രാഷ്ട്രീയക്കാര൯ സഹിക്കുമോ? അതിനവ൯ ചെയ്യുന്നതു് ഇ൯ഡൃയിലെ ഹിന്ദുക്കളെ ഇവിടെയുള്ളവ൯ മുസ്ലീമുകളു്ക്കെതിരെ ഒന്നുകൂടി തിരിക്കുന്നു, പാക്കിസ്ഥാനിലെ മുസ്ലീമുകളെ അവിടെയുള്ളവ൯ ഹിന്ദുക്കളു്ക്കെതിരെ ഒന്നുകൂടി തിരിക്കുന്നു, അവരെ നിത്യശത്രുക്കളെപ്പോലെ കഴിയാ൯ രണു്ടുപേരുംചേ൪ന്നു് കളമൊരുക്കുന്നു.

പരസു്പരം കൊടിയശത്രുക്കളെപ്പോലെകഴിയുന്ന രണു്ടു് രാജ്യങ്ങളൊന്നാകുമ്പോളു് അവരുടെ ഡിഫ൯സ്സു് ബഡു്ജറ്റുകളു് തീരെച്ചെറുതാവുകയും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അന്ത൪വ്വാഹിനികളുമടക്കമുള്ള പ്രതിരോധസജ്ജീകണങ്ങളു്ക്കുള്ള ഓ൪ഡറുകളുടെ വലുപ്പം അപഹാസ്യമാംവിധം ഇടിഞ്ഞുതാഴു്ന്നു് അവ പേരിനുമാത്രമായിത്തീരുകുയുമില്ലേ? ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനുമുമ്പു് കൃത്യസമയത്തുതന്നെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ജനാധിപത്യ മതേതര പരിമിതികളൊന്നുമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രീയവിഭാഗത്തെ ഇ൯ഡൃയിലു് ഭരണത്തിലെത്തിക്കാ൯ കഴിഞ്ഞു. അതുകൊണു്ടു് ലോക ആയുധക്കച്ചവടക്കാ൪ രക്ഷപ്പെട്ടു. അമേരിക്കയിലു്നിന്നു് ആയുധങ്ങളു് വാങ്ങിച്ചാലും ഫ്രാ൯സ്സിലു്നിന്നു് ആയുധങ്ങളു് വാങ്ങിച്ചാലും ആയുധക്കച്ചവടക്കാരുടെ കൈയ്യിലു്നിന്നു് വാങ്ങിക്കുന്നതുതന്നെയല്ലേ, അല്ലാതെ ആ ഗവണു്മെ൯റ്റുകളു് നേരിട്ടു് ആയുധക്കച്ചവടം നടത്തുന്നൊന്നുമില്ലല്ലോ- സൈന്യത്തി൯റ്റെ സ൪പ്പു്ളസ്സു് ആയുധങ്ങളു് ഉണു്ടെങ്കിലു് അവ വല്ലപ്പോഴും വിറ്റഴിക്കുന്നതല്ലാതെ?

ഇതി൯റ്റെയെല്ലാം പുറകിലു് ആരാണെന്നറിയുവാ൯ അടുത്തകാലത്തു് ഡിഫ൯സ്സുമേഖലയിലു് വമ്പ൯ തീരുമാനങ്ങളു്ക്കു് കാരണമായും അവയുടെയെല്ലാം ഗുണകാംക്ഷികളായുമുള്ള വ്യവസായികളു് ആരൊക്കെയെന്നു് നോക്കിയാലു്മതി. കൃത്യം അതുതന്നെയാണു് ലോകത്തെ പ്രശസു്തമായ ഡിഫ൯സ്സു് അനലിസ്സു്റ്റു് ഗ്രൂപ്പുകളും ഡിഫ൯സ്സു് അനലിസ്സു്റ്റു് മാഗസിനുകളും ചെയ്യുന്നതും. അവരാണു് ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുംപോലുള്ള രാജൃങ്ങളു് അവരുടെയും അവരുടെ മക്കളുടെയും ചെറുമക്കളുടെയും കാലംകഴിയുന്നതുവരെയെങ്കിലും ശത്രുക്കളായിക്കഴിയാനുള്ള രാഷ്ട്രീയതീരുമാനങ്ങളെടുക്കുന്നതും, ആ രാജൃങ്ങളിലെ ജനങ്ങളു് പരസു്പരം അഭിനന്ദിക്കുകയോ ആശയവിനിമയംനടത്തുകയോ ചെയ്യുമ്പോളു് അവരെ രാജൃദ്രോഹികളെന്നും വിദേശചാര൯മാരെന്നുംപറഞ്ഞു് കേസ്സുകളെടുപ്പിച്ചു് അറസ്സു്റ്റുകളു്ചെയ്യിച്ചു് മാതൃകാപരമായി ജീവിതംതക൪ക്കാനുള്ള നിയമങ്ങളുണു്ടാക്കിയിടാ൯ അവരുടെ പാവഭരണാധിപ൯മാ൪ക്കു് ആജ്ഞകളു്നലു്കുന്നതും, അതിലൂടെ ഒന്നിനുപകരം ആ രണു്ടുരാജൃങ്ങളിലെയും ഭരണാധിപ൯മാരെ പെട്രോളു്വിലകൂട്ടിയും ഉള്ളിയുടെയും ഉരുളക്കിഴങ്ങി൯റ്റെയും വില നൂറിരട്ടിയായി വ൪ദ്ധിപ്പിച്ചും വീണു്ടും ആയുധങ്ങളു്വാങ്ങാനുള്ള പണമുണു്ടാക്കാനുള്ള അധികാരക്കസേരകളിലു് നിലനി൪ത്തുന്നതും.

Written/First published on: 21 August 2019.


Article Title Image By Adam R. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



161. ആരോഗ്യവകുപ്പിലു് ആയിരക്കണക്കിനു് ഒഴിവുകളു് വരുന്നുണു്ടേ…! പണവുമെടുത്തു് തയ്യാറാക്കിക്കോണേ…..!!

161

ആരോഗ്യവകുപ്പിലു് ആയിരക്കണക്കിനു് ഒഴിവുകളു് വരുന്നുണു്ടേ…! പണവുമെടുത്തു് തയ്യാറാക്കിക്കോണേ…..!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hyttalo Souza. Graphics: Adobe SP.

ത൯റ്റെ കുഞ്ഞിനു് അന്യനെക്കൊണു്ടു് ചെലവിനുകൊടുപ്പിക്കുന്ന ആരോഗ്യവകുപ്പി൯റ്റെ പദ്ധതിയല്ലേ ആ൪ദ്രം പദ്ധതി?

നഴു്സ്സു്ജോലി ലഭിക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാരെപ്പിടിച്ചു് കൊടുക്കേണു്ടതു് കൊടുത്തിട്ടു് നാഷണലു് റൂറലു് ഹെലു്ത്തു് മിഷനെന്ന എ൯. ആ൪. എച്ചു്. എമ്മി൯റ്റെ തിരുവനന്തപുരത്തു് തൈക്കാടു് ആശുപത്രിക്കാമ്പൗണു്ടിലുള്ള ഡി. പി. എം. എന്ന ഡിസു്ട്രിക്ടു് പ്രോഗ്രാം മാനേജരെക്കണു്ടു് അപേക്ഷകൊടുത്താലു് ഉട൯കിട്ടുമെന്നു്! അല്ലാതെ ഡി. പി. എമ്മിനെക്കണു്ടു് അപേക്ഷയുംകൊടുത്തിട്ടിരുന്നാലു് ജോലി വേറേ പെമ്പിള്ളേരും ആണുങ്ങളും കൊണു്ടുപോകും. ജോലിയൊഴിവുകളു് പത്രങ്ങളിലു് പരസ്യപ്പെടുത്തുമെന്നുംപറഞ്ഞു് വീട്ടിലിരിക്കരുതു്. തെറ്റിദ്ധരിക്കരുതു്; അങ്ങനെചെയ്യുന്നതു് പാ൪ട്ടിയുടെ താതു്പര്യങ്ങളു്ക്കും സുതാര്യതക്കും പറ്റിയതല്ല. ഇങ്ങനെയുള്ള നിയമനങ്ങളു്നടത്തി പണം വന്നുകയറിക്കൊണു്ടിരിക്കുമ്പോളു് ഈ പത്തു് നിയമനങ്ങളുടെ സ്ഥാനത്തു് ഒരു ആയിരം നിയമനങ്ങളെങ്കിലും നടത്താ൯കഴിഞ്ഞിരുന്നെങ്കിലെന്നു് ആരാണു് ആഗ്രഹിച്ചുപോകാത്തതു്! അതുകൊണു്ടാണു് 2019 ജൂലൈ മൂന്നിനു് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ തിരുവനന്തപുരത്തു് അറിയിച്ചതു് ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളിലു് നിയമിക്കുന്നതിനായി ആ൪ദ്രം പദ്ധതിയുടെ കിഴിലു് അസിസ്സു്റ്റ൯റ്റു് സ൪ജ്ജ൯റ്റെ നാനൂറും സു്റ്റാഫു് നഴു്സ്സി൯റ്റെ നാനൂറും ലബോറട്ടറി ടെക്കു്നീഷ്യ൯റ്റെ ഇരുന്നൂറും തസ്സു്തികകളു് സൃഷ്ടിക്കുമെന്നു്.

ആ൪ദ്രം പദ്ധതിയെന്നും ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളെന്നുമൊക്കെ കേളു്ക്കുമ്പോളു് ഞെട്ടിപ്പോകേണു്ടതില്ല. ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളെന്നു് പറയുന്നതു് പഴയ പ്രൈമറി ഹെലു്ത്തു് സെ൯റ്ററുകളെ സെ൯ട്രലൈസ്സു്ഡു് അഴിമതിക്കുപയുക്തമായ രീതിയിലു് അണിയിച്ചൊരുക്കിയതാണു്. ആ൪ദ്രം പദ്ധതിയെന്നു് പറയുമ്പോളു് മനുഷ്യാവകാശലംഘനങ്ങളും കൊടിയ അഴിമതിയുംകാരണം വിദേശധനസഹായങ്ങളും സ്വദേശധനസഹായങ്ങളും നഷ്ടപ്പെട്ടു് വെട്ടിലായ ആരോഗ്യവകുപ്പു് ഗവണു്മെ൯റ്റു് നലു്കുന്ന ബഡു്ജറ്റുവിഹിതം തികയാതെ തദ്ദേശസ്സ്വയംഭരണവകുപ്പി൯റ്റെ ബഡു്ജറ്റുവിഹിതംകൂടി കൈയ്യേറുന്ന പദ്ധതി. ബാക്കിവേണു്ടിവരുന്ന തുക കേന്ദ്രഗവണു്മെ൯റ്റി൯റ്റെ എ൯. ആ൪. എച്ചു്. എം. ഫണു്ടുകളിലു്നിന്നു് തട്ടിക്കുന്നു. അതായതു് ത൯റ്റെ കുഞ്ഞിനു് അന്യനെക്കൊണു്ടു് ചെലവിനുകൊടുപ്പിക്കുന്ന കേരളാ ആരോഗ്യവകുപ്പി൯റ്റെ പദ്ധതി!

മുഖ്യമന്ത്രി കേരള നിയമസ്സഭയിലു് നടത്തിയ പ്രഖ്യാപനത്തിലു് പറഞ്ഞതു് ആരോഗ്യവകുപ്പിലു് ആയിരം തസ്സു്തികകളു് സൃഷ്ടിക്കുന്നുവെന്നാണു്. ആ൪ദ്രം പദ്ധതിക്കുകീഴിലാണോ ആ൪ദ്രം പദ്ധതിക്കുവേണു്ടിയാണോ ഈ തസ്സു്തികകളെന്നു് മുഖ്യമന്ത്രി മന:പൂ൪വ്വം വ്യക്തമാക്കിയില്ല. ആ൪ദ്രംപദ്ധതിക്കു് കീഴിലാണെങ്കിലു് ഫണു്ടുവരുന്നതു് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലു്നിന്നും എന്നാറെച്ചെമ്മിലു്നിന്നുമാണു്. ആ൪ദ്രം പദ്ധതിക്കുവേണു്ടിയാണെങ്കിലു് ഫണു്ടുവരുന്നതു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ആരോഗ്യവകുപ്പിനു് വേണു്ടിയുള്ള ബഡു്ജറ്റിലു്നിന്നാണു്. രണു്ടും രണു്ടാണു്. ബഡു്ജറ്റുവിഹിതം വെച്ചാണെങ്കിലു് റിക്രൂട്ടു്മെ൯റ്റു് പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ വഴിയാകുന്നു, അസിസ്സു്റ്റ൯റ്റു് സ൪ജ്ജനു് പ്രതിമാസം അടിസ്ഥാനശമ്പളവും ഡീയേയുമടക്കം 51600 + 10320 = 61920 രൂപാ പ്രതിമാസം ശമ്പളവും നലു്കുന്നു. സു്റ്റാഫു് നെഴു്സ്സിനു് എ൯ട്രി ഗ്രേഡിലു് തുടക്കത്തിലു് 27500 + 5500 = 33000 ശമ്പളം നലു്കുന്നു. ജോലിസ്ഥിരതയുമുണു്ടു്. എന്നാറെച്ചെം നലു്കുന്നതു് അസിസ്സു്റ്റ൯റ്റു് സ൪ജ്ജനു് കേരളത്തിലു് പരമാവധി 25000 രൂപയും സു്റ്റാഫു് നെഴു്സ്സിനു് 14500 രൂപയുമാണു്. ജോലിസ്ഥിരതയുമില്ല. രണു്ടിലേതിലാണെങ്കിലും വിദ്യാഭ്യാസയോഗ്യതയും ജോലിപരിചയവുമെല്ലാം ഒന്നുതന്നെയാണു്, രണു്ടും ഗവണു്മെ൯റ്റേജ൯സ്സികളും തന്നെയാണു്, രണു്ടിലൊന്നുപോലും പ്രൈവറ്റുമല്ല. കേരളത്തിലു് ആരോഗ്യമേഖലയിലു് പി. എസ്സു്. സി. വഴി തസു്തികകളു് സൃഷ്ടിക്കാതെ എ൯. ആ൪. എച്ചു്. എം. വഴി ആളുകളെ കൂലിക്കെടുത്തു് ജോലിക്കുവെക്കുന്നതിലു് നടക്കുന്ന അതിക്ക്രൂരമായ സാമ്പത്തികചൂഷണം ഊഹിക്കാമല്ലോ! പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ വഴിയല്ലാതെ അങ്ങനെ നിയമനങ്ങളു് നടക്കുമ്പോളു് ആരെവേണമെങ്കിലുമെടുക്കാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാരുടെ പണസമ്പാദനവും നടക്കും. ഒരു മുഖ്യമന്ത്രിയാകുമ്പോളു് അനുയായികളെക്കൂടി സംതൃപു്തരാക്കി നി൪ത്തണമല്ലോ!

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



160. വടക്കേയി൯ഡൃയിലു് കടുത്ത അസുഖമുള്ള സു്ത്രീകളിപ്പോളു് സ്വയം ചികിത്സിക്കുകയാണു്!

160

വടക്കേയി൯ഡൃയിലു് കടുത്ത അസുഖമുള്ള സു്ത്രീകളിപ്പോളു് സ്വയം ചികിത്സിക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Azamat Zhanisov. Graphics: Adobe SP.

ഒറ്റയു്ക്കൊറ്റക്കു് വീട്ടിലിരിക്കുമ്പോളു് പെണ്ണുങ്ങളു്ക്കു് യാതൊരു കുഴപ്പവുമില്ല. മതസംഘടനകളിലുള്ള മദമിളകി പൊതുവിവേകം നഷ്ടപ്പെട്ടുപോയ മുഴുത്തീവ്രവാദികളായ നല്ല ആരോഗ്യമുള്ള പ്രവത്തകരോടൊപ്പം റോട്ടിലു് അഴിഞ്ഞാടാനൊരു അവസരമുണു്ടായാലു് ഇതൊരു പെണ്ണുതന്നെയോയെന്നു് നമ്മളു് അന്തംവിട്ടുപോകും. അങ്ങനെയെത്രയോ ഉദാഹരണങ്ങളു് കേരളത്തിലു്ത്തന്നെയുണു്ടു്! സിഗ്മണു്ഡു് ഫ്രോയിഡു് പറഞ്ഞതുപോലെ അടിച്ചമ൪ത്തപ്പെട്ട ലൈംഗികവികാരങ്ങളാണിങ്ങനെ മതരാഷ്ട്രീയപ്പ്രകടനവേളകളിലു് അഗ്നിയായൊഴുകുന്നതു്. പ്രാചീന ഗ്രീക്കുകാരതിനെ കത്താ൪സ്സിസ്സു് എന്നു് വിളിച്ചു, അതായതു് വികാരവിരേചനം. ഇങ്ങനെയൊരു ബഹി൪ഗ്ഗമനമാ൪ഗ്ഗമെങ്കിലും വല്ലപ്പോഴുമെങ്കിലും തുറന്നുകിട്ടിയില്ലെങ്കിലു് ആന്തരികസമ്മ൪ദ്ദവും അവയവസമ്മ൪ദ്ദവും സഹിക്കാനാവാതെ ഇവ൪ ഭ്രാന്തെടുത്തോ ആത്മഹത്യചെയു്തോ ഒടുങ്ങിപ്പോകുമെന്നാണു് സൈക്ക്യാട്രിക്കു് സയ൯സ്സുകളു് പറയുന്നതു്. അതിനനുവദിക്കുന്നതിനേക്കാളും മാനുഷികമല്ലേ വല്ലപ്പോഴുമൊക്കെയിങ്ങനെ ഇവരെ തെരുവിലു് അഴിഞ്ഞാടാ൯വിടുന്നതു്? ഇല്ലെങ്കിലു് സ്ഥിരം തെരുവിലു് പാ൪പ്പാവുമെന്നറിയുക! ആളു്ക്കൂട്ടത്തിനുനടുവിലു് ഇത്തരക്കാ൪ പെട്ടുപോകുമ്പോളു് ദീ൪ഘനാളായി മനസ്സിനകത്തു് സമൂഹത്തി൯റ്റെയും കുടുംബത്തി൯റ്റെയും വിലക്കുകളും അച്ചടക്കവുംകാരണം അടിച്ചമ൪ത്തിവെച്ചിരിക്കുന്ന വികാരങ്ങളും വാക്കുകളും നി൪ത്താതെ തടസ്സമില്ലാതെ പുറത്തേക്കൊഴുകും- താനെന്തൊക്കെ ചെയ്യണമെന്നു് മനസ്സിനുള്ളിലു് ആഗ്രഹിച്ചു് കൊണു്ടുനടക്കുന്നോ അതുമുഴുവ൯. ഹിന്ദുഭരണത്തിനൂന്നലു്കൊടുക്കുന്ന ബീജേപ്പീയുടെ ഗവണു്മെ൯റ്റുകളു് വന്നുതുടങ്ങിയതിലു്പ്പിന്നെ വടക്കേയി൯ഡൃയിലു് വളരെയേറെപ്പെണ്ണുങ്ങളു് ഇങ്ങനെ സ്വയം ചികിത്സിക്കുന്നുണു്ടു്. അവ൪ കടുത്ത രോഗികളാണു്; അവരോടു് സഹതപിക്കുക.

മറ്റുമതങ്ങളിലെ പെണ്ണുങ്ങളെ ത൯റ്റെ മതത്തിലെ പുരുഷ൯മാ൪ ബലംപ്രയോഗിച്ചു് കീഴു്പ്പെടുത്തി ജീവച്ഛവങ്ങളാക്കുകയോ കഴിയുമെങ്കിലു് കൊന്നുകളയുകയോ ചെയ്യണമെന്നു് യാതൊരു നിയമഭീതിയും മതഭീതിയുമില്ലാതെ പരസൃമായി ആഹ്വാനംചെയ്യുന്ന പെണ്ണുങ്ങളിലു് അലു്പ്പം നിംഫോ മാനിയാക്കു് ടെ൯ഡ൯സ്സിയുംകൂടിയുണു്ടാവും. അതിനു് മാനസ്സികാരോഗ്യകേന്ദ്രങ്ങളിലു് കൊണു്ടുവരുമ്പോളു് ചെയ്യുന്നതു് തിരിയലു്പ്പം താഴു്ത്തിവെക്കും. അതുപിന്നെ ഉയരുകയോ ഉയരാതിരിക്കയോ ചെയ്യാം; സമൂഹത്തി൯റ്റെ സുരക്ഷിതത്വത്തിനാണു് ഇവിടെ മു൯ഗണന. പെണു്കുട്ടികളു് ഇവരുടെയടുത്തു് സുരക്ഷിതരല്ല. മനസ്സികയാരോഗ്യകേന്ദ്രങ്ങളുടെ കേസ്സു്ഫയലുകളിലു് ഇതുപോലെയുള്ള അനേകം ആളു്ക്കാരുടെ രേഖകളു് കാണും. കോടതികളുടെ അനുവാദമില്ലാതെ ഈ രേഖകളൊന്നും പരസ്യപ്പെടുത്തുക സാധ്യമല്ല. അതുകൊണു്ടു് ഹോമിസ്സൈഡലു് പ്രവണതകളുള്ള ഇത്തരം പല കൊടുംകുറ്റവാളികളെക്കുറിച്ചും സമൂഹമറിയാതെപോകുന്നു. അതുകൊണു്ടുതന്നെ മു൯കരുതലെടുക്കാനും കഴിയാതെപോകുന്നു. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുംമുതലു് സമൂഹത്തി൯റ്റെ നാനാതുറയിലുമുള്ള അപകടകാരികളു് ഇങ്ങനെ സ്വ൪വ്വതന്ത്രസ്സ്വതന്ത്രരായി നമ്മുടെ സമൂഹത്തിലു് നമ്മുടെയിടയിലു് നടക്കുന്നു. പിടിക്കപ്പെടുമ്പോളു് പലപ്പോഴും ഒരു മു൯കാലചികിത്സയുടെ ചരിത്രം പുറത്തുവരുന്നു. ഇത്തരക്കാ൪ക്കുള്ള ലോകത്തെ ഏറ്റവും നല്ല ചികിത്സാകേന്ദ്രങ്ങളിലൊന്നാണു് ന്യൂയോ൪ക്കു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്റ൪. മതതീവ്രവാദവുമായി ബന്ധപ്പെട്ട ഇ൯ഡൃയിലെ ആണും പെണ്ണുമായ പലരും സ്ഥിരമായി ന്യൂയോ൪ക്കിലു് പോകുന്നതെന്തിനെന്നു് നമ്മളു് അത്ഭുതപ്പെട്ടുപോകാറില്ലേ- അവിടെ ഇവരുടെ മതവുമായി ബന്ധപ്പെട്ട ഒന്നുംതന്നെയില്ലെങ്കിലും? കേന്ദ്രമന്ത്രിണിമാ൪വരെ പതിവായിങ്ങനെ പോകുന്നുണു്ടു്- പലസംസ്ഥാനങ്ങളിലു്നിന്നും മുഖൃമന്ത്രിമാ൪വരെയും. അതേസമയം സായിപ്പു് മെഡിക്കലു് ടൂറിസം ഉപയോഗപ്പെടുത്തി നല്ല ചികിത്സിക്കായി ഇവിടെ ഇ൯ഡൃയിലേക്കുവരുന്നു. ചില അസുഖങ്ങളു്ക്കങ്ങനെയാണു്- സ്വന്തംനാട്ടിലു് ചികിത്സിക്കുന്നതു് മാനക്കേടിലു്ക്കലാശിക്കും.

Article Title Image By Toa Heftiba. Graphics: Adobe SP.

Written in reply to comments on this article when first published:

1. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു്ക്കുപോലും ഈ സാമൂഹ്യ അടിമത്തങ്ങളും ചൂഷണങ്ങളും അടിച്ചമ൪ത്താ൯ ഒന്നുംചെയ്യാ൯ കഴിയുന്നില്ല, കാരണം ബിഹാറിലും ബംഗാളിലുമെല്ലാം അവരുടെ നേതാക്കളും ഇതേ പ്രഭുവ൪ഗ്ഗംതന്നെയാണു്. മതവുമായും ജാതിയുമായും ബന്ധപ്പെട്ട ചുഴികളിലു്ത്തന്നെയാണു് അവരുടെ ജീവിതവും കറങ്ങുന്നതു്.

2. ഇല്ല, ബംഗാളിലു് ടൂറിനുപോയ ആളുകളു്വന്നു് പറഞ്ഞതു് സാമൂഹ്യാസമത്വങ്ങളിലും സാമ്പത്തികാസമത്വങ്ങളിലും ഒന്നുംചെയ്യാ൯ കഴിയാത്തതുകാരണം ദശാബ്ദങ്ങളായി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ അതിപ്പ്രബലമായ ഒരു ശക്തികേന്ദ്രമായിരുന്ന ബംഗാളിലു് ഒരു പാ൪ട്ടിയാപ്പീസ്സി൯റ്റെ ബോ൪ഡുകണു്ടാലു് അടുത്തൊന്നുകാണാ൯ ഇപ്പോളു് മൈലുകളു് താണു്ടണമെന്നാണു്. സാമൂഹ്യാസമത്വം ബംഗാളിലായാലും ബീഹാറിലായാലും ഉത്ത൪പ്പ്രദേശ്ശിലായാലും രാജസ്ഥാനിലായാലും തമിഴു്നാട്ടിലായാലും കേരളത്തിലായാലും സാമൂഹ്യാസമത്വംതന്നെയാണു്.

3. നമ്മുടെകൂടെ തെരുവിലഴിഞ്ഞാടിയവരുടെ ക്ലിനിക്കലു് ഡയഗു്നോസ്സിസ്സു് റിപ്പോ൪ട്ടു് കാണുമ്പോളു് വെകിളിപിടിച്ചിട്ടു് വല്ല കാര്യവുമുണു്ടോ നിഖിലേ? അതോ സുനിലോ? നിഖിലു് സുനിലാണോ, സുനിലു് നിഖിലാണോ? നിഖിലാണോ സുനിലാണോ അച്ഛ൯? മതതീവ്രവാദംമൂത്തു് പെണ്ണുങ്ങളല്ല ആണുങ്ങളു്തന്നെ തെരുവിലഴിഞ്ഞാടിയാലും ആ സംഭവമറിയുമ്പോളു്, ആ വാ൪ത്തവായിക്കുമ്പോളു്, ആ മതരാഷ്ട്രീയപ്പ്രസ്ഥാനത്തിനും ആ ഗവണു്മെ൯റ്റിനും ഉത്തരവാദികളായ ജനങ്ങളുടെ അതിലു്പ്പങ്കെടുത്തവരെക്കുറിച്ചുള്ള ക്ലിനിക്കലു് ഡയഗു്നോസ്സിസ്സു് റിപ്പോ൪ട്ടുകളു് ഇതുപോലെ പുറത്തുവരില്ലേ? വരണു്ടേ?

4. നിഖിലെഴുതിയ, രൂക്ഷഭാഷയിലു് ഇത്തരമാളുകളെ ഡിഫ൯ഡുചെയ്യുന്ന, കമ൯റ്റുതെളിയിക്കുന്നതു് പെണു്കുട്ടികളു് മാത്രമല്ല നിഖിലിനെപ്പോലുള്ള ആണു്കുട്ടികളും ഇത്തരം വനിതാനേതാക്കളുടെ കൈയ്യിലു് സുരക്ഷിതരല്ലെന്നാണു്. ഏതായാലും അവരെ വെച്ചുവാഴിക്കുകയല്ല, പകരം പുറത്താക്കുകയാണു് മഹിളാ മോ൪ച്ച ചെയു്തതെന്നറിയുന്നു. ആ നടപടിയവരെടുത്തതുതന്നെ ഒരുപക്ഷേ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ സമ്മ൪ദ്ദംകൊണു്ടുമാത്രവുമാകാം.

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



159. ജനാധിപത്യത്തിനു് വിലയിടാനോ അതിനെ നിലനി൪ത്തുന്ന തെരഞ്ഞെടുപ്പുകളെ ചെലവുനോക്കി ചുരുക്കാനോ ആവുമോ?

159

ജനാധിപത്യത്തിനു് വിലയിടാനോ അതിനെ നിലനി൪ത്തുന്ന തെരഞ്ഞെടുപ്പുകളെ ചെലവുനോക്കി ചുരുക്കാനോ ആവുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.

ജനാധിപത്യത്തിനു് വിലയിടാനാകില്ല. അതുപോലെ ജനാധിപത്യത്തെ നിലനി൪ത്തുന്ന തെരഞ്ഞെടുപ്പുകളെ ചെലവുനോക്കി ചുരുക്കാനുമാവില്ല. എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും അവയുടെ കാര്യക്ഷമതപോകുമെന്നുംപറഞ്ഞു് ചെലവൊന്നുംചുരുക്കാത്ത ഒരു രാജ്യത്തു് അതു് മൂന്നിനും ആധാരശിലയായ ജനാധിപത്യംമാത്രം ചെലവുചുരുക്കണമെന്നു് പറയുന്നതു് തികഞ്ഞ ഭോഷത്തരംമാത്രമല്ല ദുരുദ്ദേശവുംകൂടിയാണു്. അതായതു്, ചെലവുചുരുക്കി ജനാധിപത്യത്തി൯റ്റെ കാര്യക്ഷമതപോയാലും കുഴപ്പമില്ല എന്നു് കരുതുന്നതു് ജനാധിപത്യവിരുദ്ധമായ രാജ്യദ്രോഹമാണെന്നതു് നിസ്സംശയമാണു്. ഭീകരപ്പ്രവ൪ത്തനങ്ങളു്ക്കും വിദ്ധ്വംസ്സകപ്പ്രവ൪ത്തനങ്ങളു്ക്കും രാജ്യദ്രോഹപ്പ്രവ൪ത്തനങ്ങളു്ക്കും ഇഷ്ടംപോലെ ആളുകിട്ടുമെന്നു് വിദേശരാജ്യങ്ങളിലടക്കം പ്രസംഗിച്ചുകൊണു്ടുനടക്കുന്ന രാഷ്ട്രനായക൯മാ൪ തന്നിലേക്കുതന്നെയാണു് വിരലു്ചൂണു്ടുന്നതു്. ഭീകരവിദ്ധ്വംസ്സകപ്പ്രവ൪ത്തനങ്ങളു്ക്കു് പ്രധാനമന്ത്രിയാകുന്നതുവരെയും അമേരിക്കയിലു് പ്രവേശ്ശനവിസ തടഞ്ഞിരുന്നതു് നരേന്ദ്രമോദിക്കല്ലാതെ മറ്റാ൪ക്കായിരുന്നു? ലോകത്തു് അങ്ങനെ ദീ൪ഘകാലം മറ്റാരുരാജൃത്തു് പ്രവേശ്ശനവിസ തടഞ്ഞിരുന്ന വേറേയേതു് പ്രധാനമന്ത്രിയുണു്ടു്? ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലെ അട്ടിമറിയിലൂടെ അധികാരത്തിലു്വന്നെന്നു് ആരോപണമുള്ളതും തെരഞ്ഞെടുപ്പുചെലവു് ചുരുക്കുന്നതിനുവേണു്ടിയും അട്ടിമറി ഒരുമിച്ചുനടത്തുന്നതിനുള്ള സൗകരൃത്തിനുവേണു്ടിയും രാജൃത്തെ പാ൪ലമെ൯റ്റുമുതലു് പഞു്ചായത്തുവരെയുള്ള തെരഞ്ഞെടുപ്പുകളു് ഒരുമിച്ചുനടത്തുമെന്നു് പ്രഖ്യാപിച്ചതും നരേന്ദ്രമോദിയല്ലേ?

Written/First published on: 21 August 2019.

Article Title Image By Myriams-Fotos. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32