Tuesday, 25 March 2025

1823. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു്ലയിച്ചിരിക്കുന്നുവെന്നു് ഗസ്സറ്റുവിജ്ഞാപനംചെയു്താലേ വിശ്വസിക്കൂവെന്നുള്ളവരുമുണു്ടു്, എന്നിട്ടുംവിശ്വസിക്കാത്തവരുമുണു്ടു്, അതി൯റ്റെലക്ഷണങ്ങളു്കണു്ടു് അതുതെളിവായിസ്സ്വീകരിച്ചു് വിശ്വസിക്കുന്നവരുമുണു്ടു്!

1823

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു്ലയിച്ചിരിക്കുന്നുവെന്നു് ഗസ്സറ്റുവിജ്ഞാപനംചെയു്താലേ വിശ്വസിക്കൂവെന്നുള്ളവരുമുണു്ടു്, എന്നിട്ടുംവിശ്വസിക്കാത്തവരുമുണു്ടു്, അതി൯റ്റെലക്ഷണങ്ങളു്കണു്ടു് അതുതെളിവായിസ്സ്വീകരിച്ചു് വിശ്വസിക്കുന്നവരുമുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Vilius Kukanauskas. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു്ലയിച്ചിരിക്കുന്നുവെന്നു് ഗസ്സറ്റുവിജ്ഞാപനംചെയു്താലേ വിശ്വസിക്കൂവെന്നുള്ളവരുമുണു്ടു്, എന്നിട്ടുംവിശ്വസിക്കാത്തവരുമുണു്ടു്, അതി൯റ്റെലക്ഷണങ്ങളു്കണു്ടു് അതുതെളിവായിസ്സ്വീകരിച്ചു് വിശ്വസിക്കുന്നവരുമുണു്ടു്!

ആശയങ്ങളെയടിസ്ഥാനപ്പെടുത്തിപ്പ്രവ൪ത്തിക്കുന്ന ആളുകളുള്ളയൊരുപാ൪ട്ടി പ്രായമായയൊരുമരത്തി൯റ്റെശിഖരങ്ങളു് എല്ലാംകൂടിച്ചുമക്കുവാനുള്ളയാരോഗ്യം വേരുകളു്ക്കില്ലാതെവരുമ്പോളു് അട൪ന്നുമാറിസ്സ്വയംവേ൪പെടുന്നപോലെ പിള൪ന്നുമാറും. അതേയാശങ്ങളുമായിത്തന്നെ അതേകുറേയാളുകളു്തന്നെ പുതിയപാ൪ട്ടികളുണു്ടാക്കും. സെക്രട്ടറിമാരാവാ൯കഴിയാതിരുന്നവ൪ സെക്രട്ടറിമാരാവും, പ്രസിഡ൯റ്റുമാരാവാ൯കഴിയാതിരുന്നവ൪ പ്രസിഡ൯റ്റുമാരാവും. പാ൪ട്ടിയാപ്പീസ്സിനുവേണു്ടി അടിനടക്കുകയോ പുതിയതുണു്ടാക്കുകയോചെയ്യും. അടിയാണുപതിവു്, പുറകേ ഹൈക്കോടതിയിലൊരുകേസ്സും. ഈനടപടിക്രമങ്ങളിലൂടെകടന്നുപോയിട്ടില്ലാത്ത ഒരുപാ൪ട്ടിയുമിന്നുകേരളത്തിലില്ലെന്നുപറയാം. ചിലപാ൪ട്ടികളിലതുമാത്രമാണുപാ൪ട്ടിപ്പരിപാടി.

ഇതൊരത്ഭുതപ്പ്രക്രിയയൊന്നുമല്ല- രാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെ ജൈവികമായ സ്വാഭാവികപ്രക്രിയയാണതു്. കൃത്യമായവ൪ഷങ്ങളുടെയിടവേളകളിലു് ഇതുനടന്നുവന്നിരുന്നയൊരുപാ൪ട്ടിയിലു് വളരെയേറേവ൪ഷങ്ങളു്കഴിഞ്ഞിട്ടും ഇതുനടക്കുന്നില്ലെങ്കിലു് അതിനകത്തുപ്രതിലോമകരവും രാഷ്ട്രീയവിരുദ്ധവുമായമറ്റെന്തോനടക്കുന്നുണു്ടാവണം. ഇവിടെക്കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകാര്യത്തിലു്ക്കണു്ടതു് അതുപിള൪ന്നുമാറുന്നതിനുപകരം ആശയപരമായി അവരുമായി അങ്ങേയറ്റംവൈരുദ്ധ്യങ്ങളുള്ള മറ്റൊരുപാ൪ട്ടിയുമായി ലയനത്തിനുതയാറെടുക്കുന്നതാണു്- ബീജേപ്പീയുമായി.

ഇങ്ങനെയിവ൪ലയിച്ചാലും കമ്മ്യൂണിസത്തിനുപകരം ഹൈന്ദവകോ൪പ്പറേറ്റിസവുമായി ഇണങ്ങിച്ചേരാ൯കഴിയാത്തപ്രശു്നമൊന്നുമില്ലെങ്കിലും, ജനാധിപത്യമില്ലായു്മ രണു്ടിലുംപൊതുസ്വഭാവമായുള്ളതു് പരിചിതമാണെങ്കിലും, നേതാക്കളുടെകാര്യത്തിലു് ബീജേപ്പീയു്ക്കു് ദേശീയതലത്തിലു്ത്തന്നെ നൂറുകണക്കിനെണ്ണമുള്ളതു് അങ്ങനെയൊന്നുപോലുമിപ്പോളില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം അതിലെനേതാക്കളു്ക്കു് രണു്ടാംദിവസംമുതലേ കാര്യങ്ങളൊന്നുമുദ്ദേശിച്ചപോലല്ല എന്നതോന്നലുണു്ടാക്കിത്തുടങ്ങും. കറുത്തകാക്കകളു്ക്കിടയിലു് ബീജേപ്പീയിലു് അവരെപ്പോഴുമൊരു ഒറ്റപ്പെട്ട വെളുത്തകാക്കയായിരിക്കും. ഏലിയനേഷ൯റ്റെ തീവ്രയാഘാതങ്ങളു് അവരെയെപ്പോഴും പ്രകമ്പനംകൊള്ളിച്ചു് വേട്ടയാടിക്കൊണു്ടിരിക്കും.

ഇ൯ഡൃയിലു്നിലു്ക്കാതെ ഭരണത്തിലിരുന്നപ്പോളുള്ള അഴിമതിയിലൂടെയും കള്ളക്കടത്തിലൂടെയും കൈക്കൂലിയിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും അതുവരെയുണു്ടാക്കിയപണവുംകൊണു്ടു് നാടുവിടാ൯ബീജേപ്പീയനുവദിക്കുകയാണെങ്കിലല്ലാതെ, സകലമാ൪കു്സ്സിസ്സു്റ്റഡ്ഡ്രസുംകെയറോഫുമുപേക്ഷിച്ചു് വിദേശത്തുസ്വതന്ത്രനായിജീവിക്കാനനുവദിക്കണമെന്നു് അതുബീജേപ്പീയുമായി നേരത്തേതന്നെനിശ്ചയിച്ചിട്ടുണു്ടെങ്കിലല്ലാതെ, സ്വയംഞെരിഞ്ഞുതകരാതെ അതുവരെയധികാരപ്പ്രമത്ത൯മാരായിരുന്നയിവ൪ക്കു് ജീവിതംമുന്നോട്ടുകൊണു്ടുപോകാനൊക്കാതാവും. അധികാരപ്പ്രമത്തതയും പണത്തിലു്ക്കൊതിയുമാ൪ത്തിയുമൊന്നുമില്ലാത്ത പഴയപാ൪ട്ടിപ്പ്രവ൪ത്തകരാകട്ടെ ഇവരോടൊപ്പംബീജേപ്പീയിലു്പ്പോയുംകാണില്ല. അതുകൊണു്ടവ൪ക്കീവിഷമതകളൊന്നുമില്ല. കടവരാന്തകളിലു്ജനങ്ങളുടെനടുവിലു് പഴയചിന്തകളുംപുല൪ത്തിവാഗ്വാദങ്ങളുംനടത്തി അവരിപ്പോഴുമിരിക്കുന്നു.

ഭരണംനടത്തുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്കളെന്നനിലയു്ക്കു് പോലീസ്സിലെയും ഐയ്യേയെസ്സിലെയും പാ൪ട്ടിയിലെയും പഴയകിങ്കര൯മാരെ കൊലപാതകങ്ങളും സ്വത്തു-പണസമ്പാദനവും ശത്രുനിരാതനവുമടക്കമുള്ളകാര്യങ്ങളു്ക്കു് ഉദ്ദേശിച്ചയുടനെടുത്തുപയോഗിച്ചിരുന്നതു് അതെല്ലാമിപ്പോളു് ബീജേപ്പീയുടെനിയന്ത്രണത്തിലായതിനാലു് പഴയപോലെയെടുത്തുപയോഗിക്കാ൯ കഴിയാതാവുന്നതു് ഇവ൪ക്കു് പലപ്രതിസന്ധികളുംസൃഷ്ടിക്കും. പഴയവ്യക്തിത്വംപോയി ഒരുപൂ൪ണ്ണയടിമയായ ബീജേപ്പീപ്പ്രവ൪ത്തകനായിമാറുന്നതുവരെ അതൊന്നുംബീജേപ്പീയുടെസിസ്സു്റ്റമനുവദിക്കുകയില്ല. വിദേശയാത്രനടത്തുന്നുണു്ടെങ്കിലു് പണു്ടുകേരളഗവണു്മെ൯റ്റി൯റ്റെപ്രതിനിധിയായും അല്ലാതെയും കൃസ്സു്ത്യ൯-മുസ്ലിംരാജ്യങ്ങളായ അമേരിക്കയിലും യൂറോപ്പിലും ഗളു്ഫുനാടുകളിലുംപോയിരുന്നതിലു് കമ്മ്യൂണിസ്സു്റ്റെന്നും മാ൪കു്സ്സിസ്സു്റ്റെന്നുമൊക്കെയുള്ളയവരുടെ ഇ൯റ്റല്ലിജ൯സ്സുറിപ്പോ൪ട്ടുകളിലു് ഹിന്ദുത്തീവ്രവാദിയെന്നൊരു അപ്പു്ഡേഷ൯കൂടിനടക്കുന്നതു് പലപുതിയവൈതരണികളുമുണു്ടാക്കും.

സീപ്പീയെം ഇ൯ഡ്യവിടുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോണു്ഗ്രസ്സുനടക്കുന്ന മധുരയിലു് അതിനാതിഥ്യംനലു്കുന്ന തമിഴു്നാടുഘടകത്തി൯റ്റെസെക്രട്ടറി 2025 മാ൪ച്ചു് 25നു് പറയുകയുണു്ടായി. അതു് പ്രതിപക്ഷത്തി൯റ്റെ ഇ൯ഡ്യാമുന്നണിയല്ല, പാ൪ട്ടിയുടെനേതാക്കളു് ബീജേപ്പീയുമായുള്ളലയനത്തിനുശേഷം അവരുടെവാഗു്ദാനമനുസരിച്ചു് ഒരുനടപടിയുംകേസ്സുമില്ലാതെ കൈയ്യിലു്ക്കിട്ടിയപണവുമായി ഇ൯ഡൃയെന്നരാജ്യംതന്നെവിട്ടെന്നെന്നത്തേയു്ക്കുമായി സുഖവാസത്തിനായി വിദേശത്തേയു്ക്കുപോകുന്നതാണു്. അല്ലാതെയവരി൯ഡ്യാമുന്നണിവിടാ൯ അവരതിനകത്തെങ്ങുമില്ല. കേരളത്തിലവ൪ ആമുന്നണിയു്ക്കുനേതൃത്വംനലു്കുന്ന കോണു്ഗ്രസ്സിനെതിരാണു്, അവ൪ക്കെതിരെയാണു് തെരഞ്ഞെടുപ്പുകളിലു്മത്സരിക്കുന്നതു്. തമിഴു്നാട്ടിലെച്ചിത്രംകണു്ടുകഴിഞ്ഞു. പാ൪ട്ടിയില്ലാത്തപശ്ചിമബംഗാളിലു് അവ൪ ആരെയെടുത്തിട്ടു് ഇ൯ഡ്യാമുന്നണിയിലു്ച്ചേ൪ക്കാനാണു്! അപ്പോളു് ബീജേപ്പീലയനത്തിനുശേഷം പാ൪ട്ടിസ്വത്തുക്കളെല്ലാം ബീജേപ്പീയെയേലു്പ്പിച്ചു് അതി൯റ്റെവിലയുംവാങ്ങി ഒരുതടസ്സവുമില്ലാതെ രാജ്യംവിട്ടുപോവുകയാണുന്നം.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബീജേപ്പീയിലു്ലയിച്ചെന്നു് പെട്ടെന്നൊരുദിവസംവാ൪ത്തവരുമ്പോളു് അതിനെത്രകാലംമുമ്പേയതിനുള്ള ആലോചനകളാരംഭിച്ചിരിക്കണം- മാസങ്ങളു്, വ൪ഷങ്ങളു്, ദശാബ്ദങ്ങളു്? ഇത്രയുംസമ്പത്തുള്ളൊരുപാ൪ട്ടിയെ, സമ്പത്തി൯റ്റെകാര്യത്തിലു് അമ്പതുവ൪ഷംരാജ്യംഭരിച്ച കോണു്ഗ്രസ്സിനേക്കാളു്മുമ്പിലു് വെറും മൂന്നുസംസ്ഥാനങ്ങളു്മാത്രമിടയു്ക്കിടയു്ക്കുഭരിച്ചു് ഇ൯ഡൃയിലു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്നൊരുപാ൪ട്ടിയെ, സമ്പത്തി൯റ്റെകാര്യത്തിലു് ഇ൯ഡൃയിലു് ഒന്നാംസ്ഥാനത്തുനിലു്ക്കുന്ന ബീജേപ്പീയിലു്ക്കൊണു്ടുപോയിലയിപ്പിക്കണമെങ്കിലു്, എത്രകാലത്തെയാലോചനകളും തയാറെടുപ്പുകളും അതിനുനടത്തിയിരിക്കണം? ആക്കാലങ്ങളിലൊക്കെയിവ൪ യഥാ൪ത്ഥത്തിലു് മാ൪കു്സ്സിസ്സു്റ്റായിരുന്നോ ബീജേപ്പീയായിരുന്നോ? ആക്കാലങ്ങളിലിവ൪നടത്തിയ ബീജേപ്പീവിരുദ്ധപ്പ്രസ്സു്താവനകളു്, ബീജേപ്പീയു്ക്കെതിരേനടത്തിയ തെരുവുപ്രകടനങ്ങളു് ജാഥകളു് യോഗങ്ങളു്, വിശ്വസിച്ചവ൯മാരെക്കുറിച്ചെന്തുപറയാനാകും?

Written on 23 March 2025 and first published on 25 March 2025




 

 

1822. നൂറുവ൪ഷങ്ങളു്ക്കുമുമ്പു് നാരായണഗുരുവും മഹാത്മാഗാന്ധിയുംതമ്മിലു്നടന്ന കൂടിക്കാഴു്ച്ചയുടെയനുസ്സു്മരണം കോണു്ഗ്രസ്സു് അന്തസ്സുള്ളതാക്കി. നാരായണഗുരുസ്ഥാപിച്ചു് ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിടിയിലു്പ്പെട്ട എസ്സെ൯ഡീപ്പീയോ?

1822

നൂറുവ൪ഷങ്ങളു്ക്കുമുമ്പു് നാരായണഗുരുവും മഹാത്മാഗാന്ധിയുംതമ്മിലു്നടന്ന കൂടിക്കാഴു്ച്ചയുടെയനുസ്സു്മരണം കോണു്ഗ്രസ്സു് അന്തസ്സുള്ളതാക്കി. നാരായണഗുരുസ്ഥാപിച്ചു് ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിടിയിലു്പ്പെട്ട എസ്സെ൯ഡീപ്പീയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

1925 മാ൪ച്ചുമാസം 12നാണു് കേരളത്തിലു് വ൪ക്കല ശിവഗിരിയിലു്വെച്ചു് മഹാത്മാഗാന്ധിയും നാരായണഗുരുവുംതമ്മിലുള്ള ആ ഐതിഹാസികമായ കൂടിക്കാഴു്ച്ചനടന്നതു്. അവരിലു് ആരു് ആരെയാണു് കൂടുതലു്സ്വാധീനിച്ചതെന്നതു് ഇന്നുംനമുക്കറിഞ്ഞുകൂടാ. ലോകത്തിതുപോലെ ഏതെല്ലാംഭൂഖണ്ഡങ്ങളിലു് ഏതെല്ലാംരാജ്യങ്ങളിലു് എത്രയോമഹാ൯മാരെയും അവരുടെദ൪ശ്ശനങ്ങളെയും പരിചയപ്പെട്ടിട്ടുള്ളയാളാണു് ഗാന്ധി! ഗ്രാമസ്സ്വരാജും അയിത്തോച്ഛാടനവുംപോലെ ത൯റ്റേതുമായനേകംസാമ്യങ്ങളുള്ള നാരായണദ൪ശ്ശനത്തിലാകൃഷ്ടനായി അതുകഴിഞ്ഞുവീണു്ടും ഗാന്ധി രണു്ടുപ്രാവശ്യംകൂടിയവിടെവന്നു.

2025 മാ൪ച്ചുമാസം 12നു് രാഷ്ട്രീയത്തിലെയും തത്വചിന്തയിലെയും രണു്ടുനക്ഷത്രങ്ങളു്കണു്ടുമുട്ടുന്ന ഈ മഹാസംഗമത്തിനു് നൂറുവ൪ഷംതികഞ്ഞു. ഇ൯ഡൃയിലും കേരളത്തിലുമൊരുപാടുസംഘടനകളു്ക്കു് ഇതാഘോഷിക്കാ൯ അ൪ഹതയും അവകാശവും അവസരവും ബാധ്യതയുമുണു്ടായിട്ടും ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സെന്നൊരു രാഷ്ട്രീയസംഘടനമാത്രമാണു് നാരായണഗുരുവും ഗാന്ധിയും എന്തൊക്കെയാണുചിന്തിച്ചിരുന്നതു് എന്തൊക്കെയാണുപ്രവ൪ത്തിച്ചിരുന്നതു് എന്നൊക്കെവീണു്ടും ജനങ്ങളുടെയിടയിലു്ച്ച൪ച്ചയാക്കിക്കൊണു്ടു് ആദിനം കേരളത്തിലു് സമുചിതമായരീതിയിലാചരിച്ചതു്. നാരായണഗുരുതന്നെസ്ഥാപിച്ച എസ്സെ൯ഡീപ്പീയോഗമെന്ന ശ്രീനാരായണധ൪മ്മപരിപാലനയോഗം മുതലങ്ങോട്ടുള്ളയനേകംസംഘടനകളു് അതിനൊന്നുമൊരുങ്ങിയില്ലെന്നതു് നമ്മെയമ്പരപ്പിക്കുന്നില്ല.

ശ്രീനാരായണധ൪മ്മപരിപാലനമെന്നുപറയുന്നതു് വിഷു്ണുവവതാരങ്ങളു്തന്നെയായ പരശുരാമാവതാരവും ശ്രീകൃഷു്ണാവതാരവുംപോലെ ആവശ്യവുമനാവശ്യവുമായ യുദ്ധങ്ങളിലേ൪പ്പെട്ടു് നിരപരാധികളായയനേകമനുഷ്യരുടെ മരണത്തിനുകാരണമാകുന്നതിനുപകരം അവതാരബാഹ്യനായ ശ്രീനാരായണനായവിഷു്ണുവി൯റ്റെധ൪മ്മമായ തി൯മയു്ക്കെതിരെയുള്ളപോരാട്ടവും ലോകസുഖപരിപാലനവുമാണു് എന്നതിനുപകരം ആസ്സംഘടന നാരായണഗുരുവി൯റ്റെധ൪മ്മങ്ങളെ പരിപാലിക്കുന്നതിനുള്ള ആത്മസുഖസംഘടനയാണെന്നുധരിച്ചിട്ടുള്ള എസ്സെ൯ഡീപ്പീയുടെനേതാക്കളും പ്രവ൪ത്തകരും ആദിനം ഓ൪ത്താലോ ഓ൪ത്താലു്ത്തന്നെയതു് ആചരിച്ചാലോ ആണു് നമുക്കത്ഭുതം.

നൂറുവ൪ഷങ്ങളു്ക്കുമുമ്പു് മഹാത്മാഗാന്ധിയും നാരായണഗുരുവുംതമ്മിലു്നടന്ന കൂടിക്കാഴു്ച്ചയുടെയനുസ്സു്മരണത്തിനു് ആ മഹാസംഗമംനടന്നശിവഗിരിയിലു്നടന്നമാ൪ച്ചിനെ അബു്ക്കാരിക്കുടുംബംനയിച്ചു! എന്തൊരഭിമാനമുഹൂ൪ത്തം!! മുക്കാലിയിലു്ക്കെട്ടിയടിക്കണോ പോയിയാത്മഹത്യചെയ്യാ൯പറയണോ? അതാമഹത്തായസംഭവത്തി൯റ്റെ അനുസ്സു്മരണമോമരണമോ? ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് എത്രയന്തസ്സായാണു് തിരുവനന്തപുരത്തൊരു മഹായോഗത്തിലൂടെ അതി൯റ്റെയനുസ്സു്മരണംനടത്തിയതു്! കേന്ദ്രബീജേപ്പീയുടെയും ഗാന്ധിഘാതകരുടെയുംപിടിയിലു്പ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിടിയിലു്പ്പെട്ടു് മദ്യോപാസ്സകരായി അന്നന്നുകാണന്നവനെയച്ഛായെന്നുവിളിച്ചുനടക്കുന്ന എസ്സെ൯ഡീപ്പീയു്ക്കും ശിവഗിരിയു്ക്കും ഇതല്ലേപറ്റൂ!!

ചില൪സംശയിച്ചേക്കും എന്തിനാണു് ഇതിനകത്തു് നാരായണഗുരുവും മഹാത്മാഗാന്ധിയും എന്നെഴുതുന്നതിനുപകരം മഹാത്മാഗാന്ധിയും നാരായണഗുരുവും എന്നെഴുതിയതെന്നു്. ലാളിത്യവും പരബഹുമാനവുമെന്ന അതാണുനാരായണദ൪ശ്ശനം!

Written on 13 March 2025 and first published on 25 March 2025



 




Sunday, 23 March 2025

1821. ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനെനിയമിച്ചതു് മോദിയുടെ സ൪ജ്ജിക്കലു് സു്ട്രൈക്കു് എന്നാണു് ബീജേപ്പീമാധ്യമങ്ങളു്തന്നെവിശേഷിപ്പിച്ചതു്. ശത്രുക്കളു്ക്കെതിരെ പ്രയോഗിക്കുന്നതാണു് സ൪ജ്ജിക്കലു് സു്ട്രൈക്കു്. സംസ്ഥാനനേതൃത്വം മോദിയുടെശത്രുവോ മോദി സംസ്ഥാനനേതൃത്വത്തി൯റ്റെശത്രുവോ സംസ്ഥാനനേതൃത്വം ബീജേപ്പീയല്ലേ?

1821

ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനെനിയമിച്ചതു് മോദിയുടെ സ൪ജ്ജിക്കലു് സു്ട്രൈക്കു് എന്നാണു് ബീജേപ്പീമാധ്യമങ്ങളു്തന്നെവിശേഷിപ്പിച്ചതു്. ശത്രുക്കളു്ക്കെതിരെ പ്രയോഗിക്കുന്നതാണു് സ൪ജ്ജിക്കലു് സു്ട്രൈക്കു്. സംസ്ഥാനനേതൃത്വം മോദിയുടെശത്രുവോ മോദി സംസ്ഥാനനേതൃത്വത്തി൯റ്റെശത്രുവോ സംസ്ഥാനനേതൃത്വം ബീജേപ്പീയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Szymon Jasiński. Graphics: Adobe SP.

ഒടുവിലു് ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനായി കേന്ദ്രബീജേപ്പീ ചന്ദ്രശേഖറെത്തന്നെനിയമിച്ചു, സംസ്ഥാനത്തുള്ളവ൪ ഒന്നടങ്കം (പുറമേ) കൈയ്യടിച്ചുപാസ്സാക്കി, തലു്ക്കാലം അടിമതിയാക്കി. ഇതിനെ ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും പരസ്യജിഹ്വകളായ ചില ഓണു്ലൈ൯മാധ്യമങ്ങളു്തന്നെ (ജ൯മഭൂമിയും ജനം ടീവീയുമല്ല, ക൪മ്മ ന്യൂസ്സെന്നപോലുള്ളവ- 2025 മാ൪ച്ചു് 23നു്) നരേന്ദ്രമോദിയുടെ സ൪ജ്ജിക്കലു് സു്ട്രൈക്കു് എന്നാണുവിശേഷിപ്പിച്ചതു്! മറ്റുപലമാധ്യമങ്ങളും അങ്ങനെതന്നെയെഴുതിവിശേഷിപ്പിച്ചു. ശത്രുക്കളു്ക്കെതിരെ അറ്റകൈയ്യായിപ്പ്രയോഗിക്കുന്നതാണു് ശസു്ത്രസൂക്ഷു്മതയും ആഴവും വേദനയുമുള്ള സ൪ജ്ജിക്കലു് സു്ട്രൈക്കു്. മോദി ബീജേപ്പീയുടെ അഖിലേന്ത്യാപ്പ്രസിഡ൯റ്റല്ല- അവരുടെ പ്രധാനമന്ത്രിമാത്രമാണു്. അവരുടെപാ൪ട്ടിയിലു് സംഘടനാനേതാവായ കേന്ദ്രയദ്ധ്യക്ഷനെക്കാളു് കാര്യങ്ങളു്തീരുമാനിക്കുന്നതു് ഗവണു്മെ൯റ്റുഭരണനേതാവായ പ്രധാനമന്ത്രിയോ? അതൊരുരാഷ്ട്രീയപ്പാ൪ട്ടിയോ ഭരണംമാത്രംലക്ഷൃമാക്കിയ മതകോ൪പ്പറേറ്റുഭരണസംഘടനയോ?

ശത്രുക്കളുടെമേലു്ത്തന്നെയീപ്പ്രയോഗംനടത്താ൯ സംസ്ഥാനത്തു് ബീജേപ്പീയുടെനേതൃത്വത്തിലുള്ളതെല്ലാം മോദിയുടെശത്രുക്കളെന്നാണോ, മോദി സംസ്ഥാനത്തുബീജേപ്പീയിലുള്ളവരുടെയെല്ലാം ശത്രുവെന്നാണോ ഇവരിതുകൊണു്ട൪ത്ഥമാക്കുന്നതു്? കേരളത്തിലുള്ളതു് അവ൪ക്കുനിയന്ത്രണമുള്ളൊരു സംസ്ഥാനഘടകമാണെങ്കിലു് എന്തുകൊണു്ടു് അതി൯റ്റെകേന്ദ്രനേതൃത്വത്തിനു് അതീവഗൗരവതരമായ ഒരുശസു്ത്രപ്പ്രയോഗത്തി൯റ്റെ ആവശ്യംവന്നു? അപ്പോളിത്രയുംകാലം ബീജേപ്പീയെന്നപേരിലു് കേരളത്തിലു് ഇവിടെയുണു്ടായിരുന്നതെന്തായിരുന്നു?

ഈമാധ്യമങ്ങളിരുന്നുപറയുന്നതുകണു്ടു, അയാളു് ഏഷ്യാനെറ്റിലു്പ്പിടിമുറുക്കുമെന്നും അതിനെ ബീജേപ്പീയുടെപ്രചാരണവേദിയായിമാറ്റുമെന്നും. അങ്ങനെയുണു്ടാകുമെന്നാണീ മോദിമാധ്യമങ്ങളഭിമാനംകൊള്ളുന്നതു്. ഒന്നി൯റ്റെയോണറാണെങ്കിലു്പ്പിന്നെയതി൯മേലു് പിടിമുറുക്കുന്നതെന്തിനു്? അതുമായിബന്ധപ്പെട്ട സകലസ്ഥാപനങ്ങളുടെയും ബ്രാഞു്ചുകളുടെയും കഷണങ്ങളുടെയും പൂ൪ണ്ണയുടമാവകാശം മോദിയുടെമാധ്യമനയങ്ങളു്കാരണമായി വിദേശക്കമ്പനികളു്ക്കല്ലേ? അതി൯റ്റെയോഹരിയുടമകളുടെ എതി൪പ്പിനെയവഗണിച്ചുകൊണു്ടു് അതിനെയെങ്ങനെയാണൊരു ബീജേപ്പീച്ചാനലായിമാറ്റുന്നതു്? അതിന്നു് വയാക്കോം-പതിനെട്ടി൯റ്റെയും ഡിസ്സു്നി-ഇ൯ഡൃയുടേയും ഉടമസ്ഥതയിലുള്ള ജിയോ-സു്റ്റാറി൯റ്റെയൊരുചാനലല്ലേ? അതിനു് കുറേഷെയറുകളും വ്യത്യസു്തയഭിപ്രായങ്ങളുമുള്ള മുഴുവ൯പേരുടെയുംനയങ്ങളു് പ്രതിഫലിപ്പിക്കാ൯കഴിയുമോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും ഒരുപോലെകയറിയടിച്ചുപൊളിക്കുകയും ബഹിഷു്ക്കരിക്കുകയുംചെയ്യുന്ന നയങ്ങളല്ലേയിന്നതിനുള്ളതു്? ആനയംമാറ്റിയാലതുപിന്നെക്കേരളത്തിലൊരു ന്യൂസ്സു്ച്ചാനലായിനിലനിലു്ക്കുമോ? പുകഴു്ത്താ൯കാത്തുനിലു്ക്കുന്നമാധ്യമങ്ങളു്ക്കു് എന്താണുപറയാ൯കഴിയാത്തതു്! ചന്ദ്രശേഖ൪ മോദിയുടെവിശ്വസു്തനെന്നവ൪ വിശേഷിപ്പിച്ചുപറയുമ്പോളു് പിണറായിവിജയ൯റ്റെയുംവിശ്വസു്തനെന്നല്ലേയ൪ത്ഥം? അപ്പോളു് ആമാധ്യമവുമായിയയാളു്ക്കുവരുന്നതു് ഒരു കോണു്ഫ്ലിക്ടു് ഓഫു് ഇ൯റ്ററെസ്സു്റ്റല്ലേ?

വാളു്ട്ടു് ഡിസ്സു്നിക്കമ്പനിയുടെവകയായ സു്റ്റാ൪-ഇ൯ഡൃ ഏഷ്യാനെറ്റി൯റ്റെയോഹരികളു്കൂട്ടിക്കൂട്ടി 2014 മാ൪ച്ചിലവ൪ നൂറുശതമാനമോഹരികളുംസ്വന്തമാക്കി. 2019 മാ൪ച്ചിലു് സകലതുംചേ൪ത്തു് പേരുമാറ്റി ഡിസ്സു്നി-ഇ൯ഡൃയുടെവകയാക്കി. ഇ൯ഡൃയിലെ റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സും അമേരിക്കയിലെ പാരമൗണു്ടു് പികു്ച്ചേഴു്സ്സുംകൂടിയിതിലിടപെട്ടതോടെ (1912ലു് അഡോളു്ഫു് ഷുക്കോ൪ സ്ഥാപിച്ചതുമുതലു്തന്നെ പാരമൗണു്ടു് പികു്ച്ചേഴു്സ്സു് ലയനത്തി൯റ്റെയാശ്ശാ൯മാരാണു്. ആദ്യലയനം 1916ലു്ത്തന്നെ ഹോളിവുഡ്ഡിലെ ആദ്യമുഴുനീളചിത്രംനി൪മ്മിച്ച ജെസ്സി ലാസ്സു്ക്കി കമ്പനിയുമായായിരുന്നു) 2024ലു് രണു്ടുശതമാനത്തി൯റ്റെവ്യത്യാസത്തിലു് അമ്പത്തൊന്നുശതമാനംഷെയറുകളു് റിലയ൯സ്സി൯റ്റെകൈയ്യിലായി, നാലു്പ്പത്തൊമ്പതുശതമാനംഷെയറുകളു് ഡിസ്സു്നിയിലു്നിലനിന്നു. നിയന്ത്രണം റിലയ൯സ്സി൯റ്റെകൈയ്യിലായി. ഇന്നു് നിതാ അംബാനിയാണതി൯റ്റെചെയ൪മാ൯. ഇതിലു് ചന്ദ്രശേഖറെവിടെ? അതി൯റ്റെ ബഹുവിധചിറകുകളെല്ലാംനഷ്ടപ്പെട്ടു് ഏഷ്യാനെറ്റു്-ന്യൂസ്സെന്ന വാലുമാത്രമല്ലേ ആനിലയിലിന്നുനിലനിലു്ക്കുന്നുള്ളൂ?

അദ്ധ്യക്ഷപദവിയിലുള്ളയീമാറ്റത്തോടെ ബീജേപ്പീയിലെ സാധാരണപ്രവ൪ത്തക൪കരുതുന്നതു് സ്വന്തംനാട്ടിലെപ്പാ൪ട്ടി നാട൯വേരുകളു്നഷ്ടപ്പെട്ടു് സായിപ്പി൯റ്റെകൈയ്യിലായെന്നാണു്! അതി൯റ്റെഫലങ്ങളു് കാലക്രമേണവെളിവാകും. കേരളത്തിലെബീജേപ്പീ നരേന്ദ്രമോദിക്കു് സംഹാരവാളെടുത്തുപ്രയോഗിക്കത്തക്കരീതിയിലു് തലവേദനയുംശത്രുവുമായിരുന്നെങ്കിലു് ചന്ദ്രശേഖറിനു് അതെങ്ങനെയായിരിക്കുമെന്നുപറയേണു്ടതുണു്ടോ! തിരുവനന്തപുരത്തു് രാജീവു് ചന്ദ്രശേഖറിനെ സംസ്ഥാനയദ്ധ്യക്ഷനായി പ്രഖ്യാപിച്ചുകൊണു്ടുള്ള ഇവരുടെ സംസ്ഥാനക്കൗണു്സ്സിലു്ക്കമ്മിറ്റിചേ൪ന്നതിലു് പാ൪ട്ടിയുടെ ദൈനംദിനപ്പ്രവ൪ത്തനത്തിനു് സാധ്യമാകുന്നനേതാവാണു് ചന്ദ്രശേഖറെന്നു് സ്ഥാനമൊഴിയുന്ന നിലവിലെയദ്ധ്യക്ഷ൯ കെ. സുരേന്ദ്ര൯ പറഞ്ഞു. അതെന്തൊരുതരംപ്രതികരണമാണു്! പാ൪ട്ടിയുടെദൈനംദിനപ്പ്രവ൪ത്തനത്തിനു് തന്നെപ്പോലെ ഇയാളെക്കിട്ടാ൯പോകുന്നില്ലെന്നല്ലേയതി൯റ്റെയ൪ത്ഥം?

ചന്ദ്രശേഖറീയദ്ധ്യക്ഷപദവിയിലു് കേരളത്തിലു് വലിയവെല്ലുവിളികളു്നേരിടുമെന്നാണു് ഈമാധ്യമങ്ങളു്തന്നെപറയുന്നതു്. വെല്ലുവിളി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നല്ല- ആപ്പാ൪ട്ടി പിണറായിവിജയനിലൂടെയും അതി൯റ്റെസംസ്ഥാനക്കമ്മിറ്റിയിലൂടെയും ഇപ്പോളു്ത്തന്നെ നരേന്ദ്രമോദിയുടെയും കേന്ദ്രബീജേപ്പീയുടെയും നിക്കറി൯റ്റെപോക്കറ്റിലാണു്. വെല്ലുവിളി കോണു്ഗ്രസ്സിലു്നിന്നും കേരളബീജേപ്പീയിലു്നിന്നുമാണു്.

ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റിനെത്തെരഞ്ഞെടുക്കുന്നതു് അവരുടെയാഭ്യന്തരകാര്യംതന്നെയാണു്, പക്ഷേയതിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വതന്ത്രനിലനിലു്പ്പും അവരുമായുള്ള ലയനവുംകൂടിയടങ്ങുന്നതുകൊണു്ടു് ആ ലയനതാലു്പ്പര്യമില്ലാത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ക്കതിലു് അലു്പ്പംകാര്യമുണു്ടു്.

സംസ്ഥാനയദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തുകൊണു്ടുള്ള പ്രസംഗത്തിലു് കേരളത്തിലെ അഴിമതിയിലു്മുങ്ങിക്കുളിച്ചു് അടിമുടികേന്ദ്രയന്വേഷണങ്ങളും കേസ്സുകളുമായിക്കിടക്കുന്ന മുഖ്യമന്ത്രിയു്ക്കും കുടുംബത്തിനുമെതിരെ ബീജേപ്പീയുടെകേന്ദ്രഗവണു്മെ൯റ്റു് ഡലു്ഹിമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെതിരെയെടുത്തതുപോലുള്ള അറസ്സു്റ്റടക്കമുള്ള ഒരുനടപടികളുമെടുക്കാത്തതെന്തെന്നും കേരളത്തിലു് കെ-റെയിലും ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതികളുമടക്കം നിലവിലുള്ളവികസനപദ്ധതികളിലെ സ൪ക്കാ൪ത്തലത്തിലുള്ളയഴിമതികളു്ക്കെതിരെ ബീജേപ്പീപ്രക്ഷോഭംനടത്തി അതവസാനിപ്പിക്കാത്തതെന്തെന്നുമുള്ളചോദ്യങ്ങളു്ക്കു് മറുപടിപറയാ൯ ചന്ദ്രശേഖ൪ഭയന്നു, കാരണം അയാളെയുംകുടുംബത്തെയും അയാളുടെപാ൪ട്ടിയെയും ഭരണത്തിലു്നിലനി൪ത്തി സംസ്ഥാനത്തു് ബീജേപ്പീയടിച്ചുപിരിയുന്നതടക്കമുള്ള എന്തുവിലകൊടുത്തുംസംരക്ഷിക്കുകയാണു് അയാളുടെബീജേപ്പീകേന്ദ്രനേതൃത്വത്തി൯റ്റെനയം. അതിനൊക്കെപ്പകരമയാളു് പുതിയവികസനപദ്ധതികളു്കണു്ടുപിടിച്ചു് കേരളത്തിലു്ക്കൊണു്ടുവന്നു് നടപ്പാക്കിയിട്ടേതാ൯പോകൂവെന്നാണുപറഞ്ഞതു്. നിലു്ക്കില്ല പോകുമെന്നുതന്നെയാണുപറഞ്ഞതു്.

Written and first published on 23 March 2025








 

 

1820. ഇ൯ഡൃയിലു് ബീജേപ്പീയെവിജയിപ്പിച്ചുഭരിപ്പിക്കുന്നതും കേരളത്തിലു് പിണറായിവിജയനെക്കൊണു്ടുഭരിപ്പിക്കുന്നതും മോഹ൯ലാലിനെ സിനിമയിലു്മുന്നോട്ടുതള്ളുന്നതും ഒരേരാഷ്ട്രീയ-മതശക്തികളാണു്

1820

ഇ൯ഡൃയിലു് ബീജേപ്പീയെവിജയിപ്പിച്ചുഭരിപ്പിക്കുന്നതും കേരളത്തിലു് പിണറായിവിജയനെക്കൊണു്ടുഭരിപ്പിക്കുന്നതും മോഹ൯ലാലിനെ സിനിമയിലു്മുന്നോട്ടുതള്ളുന്നതും ഒരേരാഷ്ട്രീയ-മതശക്തികളാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ഇ൯ഡൃയിലു് ബീജേപ്പീയെവിജയിപ്പിച്ചുഭരിപ്പിക്കുന്നതും കേരളത്തിലു് പിണറായിവിജയനെക്കൊണു്ടുഭരിപ്പിക്കുന്നതും മോഹ൯ലാലിനെ സിനിമയിലു്മുന്നോട്ടുതള്ളുന്നതും ഒരേരാഷ്ട്രീയ-മതശക്തികളാണു്. ഒരേതരം മാനസ്സികഘടനയുള്ളവരാണവ൪. ബീജേപ്പീയുമായിബന്ധപ്പെട്ടു് അവരുടെമുന്നണിയിലെത്തിയ ഒരുപാ൪ട്ടിയുടെമന്ത്രിയെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പറായ മുഖ്യമന്ത്രിവിജയ൯ ത൯റ്റെമന്ത്രിസഭയിലു്നിന്നുപുറന്തള്ളാതെ മുറുകെക്കെട്ടിപ്പിടിച്ചുകിടക്കുന്നതും, ബീജേപ്പീപ്പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഇ൯ഡൃകണു്ടയേറ്റവുംവലിയയഴിമതികളും മന്ത്രിസഭാതലത്തിലു്ത്തന്നെ വിദേശത്തുനിന്നിങ്ങോട്ടുള്ളസ്വ൪ണ്ണക്കടത്തും വിദേശത്തേയു്ക്കങ്ങോട്ടുള്ളഡോള൪ക്കടത്തും കുടുംബംചേ൪ന്നുകൈക്കൂലിയുംനടത്തിയ കേരളാമുഖ്യമന്ത്രിവിജയനെ ഡലു്ഹിമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെ സകലയഴിമതിക്കേസ്സിലുമൊരുമിച്ചുപിടിച്ചു് കേസ്സുമെടുത്തുജയിലിലുമടച്ചപോലെ ഒറ്റയൊരുനടപടിപോലുമെടുക്കാതെ സംരക്ഷിച്ചുകിടത്തിയിരിക്കുന്നതും, ഇ൯ഡൃയിലു് ഖാ൯മാരെന്നമു൯നിരമുസ്ലിംനട൯മാരുടെനടുവിലു് മലയാളത്തിലു്നിന്നുമുന്നോട്ടുവന്നിരിക്കുന്ന മോഹ൯ലാലി൯റ്റെചിത്രങ്ങളിലെവയല൯സ്സും, ശ്രദ്ധിച്ചിട്ടില്ലേ? എല്ലാം ഒരേമനസ്സുള്ളവരുടെസൃഷ്ടികളാണു്, ഒരേമനസ്സുകളെയാണുപ്രതിഫലിപ്പിക്കുന്നതു്. ഏതാണുകൂടുതലു്വലിയസിനിമ, ആരാണുകൂടുതലു്വലിയനട൯, എന്നസന്ദേഹമുണ൪ത്തിക്കൊണു്ടു് ഒന്നി൯റ്റെയനുരണനം മറ്റൊന്നിലു്ക്കാണാം. ആ മനസ്സുംസൃഷ്ടികളുമാണു് ജനാധിപത്യംമണ്മറഞ്ഞു് കോ൪പ്പറേറ്റുമതാധിപത്യംമൂടിക്കൊണു്ടിരിക്കുന്ന ഇ൯ഡൃയുടെയിന്നത്തെമു൯നിരപ്പ്രവ൪ത്തനശ്ശക്തികളു്. സിനിമ രാഷ്ട്രീയത്തിനന്യമാണെന്നു് ആരാണുപറഞ്ഞതു്?

രാഷ്ട്രീയം സിനിമയെയുംമുന്നോട്ടുനയിക്കുന്ന ചിത്രമാണിന്നി൯ഡൃയിലു്ക്കാണുന്നതു്- ബീജേപ്പീയുടെവരവോടെ. ജനങ്ങളുടെയിടയിലു്പ്പ്രവ൪ത്തിക്കുന്ന, ഫൈനാ൯സ്സുമേഖലയിലുമതോടൊപ്പംചരടുകളുള്ള, കള്ളപ്പണവുമഴിമതിപ്പണവും കൈക്കൂലിപ്പണവുംവെളുപ്പിക്കാനനേകസാധ്യതകളുള്ള, ഫാ൯സ്സസ്സോസ്സിയേഷനുകളിലൂടെവോട്ടുസമാഹരിക്കുന്ന, ഇത്രയുംവലിയയൊരുസ്വാധീനമേഖലയെ ബീജേപ്പീതിരിച്ചറിയില്ലെന്നും അതിനെവെറുതേവിടുമെന്നുംകരുതിയോ? ഏഷ്യാനെറ്റടക്കമുള്ള ടെലിവിഷ൯മാധ്യമങ്ങളെയെന്നപോലെ ഓറ്റീറ്റീപോലുള്ള പ്രദ൪ശ്ശനപ്ലാറ്റു്ഫോമുകളിലൂടെ സിനിമയെയും കോ൪പ്പറേറ്റുകളു്പിടിക്കുന്നതുകാണുന്നില്ലയോ?

മോഹ൯ലാലി൯റ്റെയൊരുചിത്രം 2025 മാ൪ച്ചിലു് റിലീസ്സുചെയ്യുന്നതായിക്കാണുന്നു. അതി൯റ്റെപ്രീബുക്കിംഗു് ഇ൯റ്റ൪നെറ്റിലൂടെ ഇ൯ഡൃയിലെസ്സ൪വ്വകാലറെക്കാ൪ഡുകളെയും ഭേദിച്ചെന്നുംപറയുന്നു. അതു് ഇ൯ഡ്യയിലെസ്സകലമാനപ്രതീക്ഷകളെയുംതകിടംമറിച്ച കൃത്യമതേസമയത്തുതന്നെയുള്ള കേന്ദ്രബീജേപ്പീ-കേരളമാ൪കു്സ്സിസ്സു്റ്റുലയനപദ്ധതികളുടെയനുപൂരകമാണു്. സകലകാലറെക്കാ൪ഡുംഭേദിച്ചുകൊണു്ടു്, രംഗത്തുവരാതെ ഇ൯റ്റ൪നെറ്റിലൊളിച്ചിരുന്നുകൊണു്ടു്, ഒറ്റദിവസംകൊണു്ടീട്ടിക്കറ്റുകളെല്ലാംബുക്കുചെയു്തതു് ആരാണെന്നന്വേഷിച്ചിട്ടുണു്ടോ- നന്നായിഡിസ്സൈ൯ചെയ്യപ്പെട്ട ഒരുസംഘടിതനീക്കമായി മാ൪കു്സ്സിസ്സു്റ്റുകാരും ബീജേപ്പീക്കാരുമാണു്! അല്ലാതെ കോണു്ഗ്രസ്സുകാരീപ്പണിക്കുപോകുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? ഒരുസംഘടിതനീക്കമായല്ലാതെ ഇങ്ങനെയൊരുകാര്യംനടക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? പെണ്ണുകേസ്സുകളിലൂടെയും ഹേമക്കമ്മിറ്റിലൈംഗികറിപ്പോ൪ട്ടിലൂടെയും കഴുത്തൊടിഞ്ഞുകിടക്കുന്നമലയാളസിനിമ അതിനുള്ളകഴിവുനേടിയെന്നു്, ഉണ൪വ്വുനേടിയെന്നു്, ആരെങ്കിലുംകരുതുന്നുണു്ടോ? ഒരുരാഷ്ട്രീയയാവശ്യനി൪വ്വഹണത്തി൯റ്റെഭാഗമായല്ലാതെ ഇ൯ഡൃയിലു് ഇന്നിതുനടക്കുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ?

ഇവരുടെയീമൊത്തംസംരംഭത്തി൯റ്റെയും ആകെത്തുകപ്രതിഫലിപ്പിക്കാ൯ ആകെയൊരുചിത്രമേയുള്ളൂ- ഇവരുടെയിതിനുമുമ്പുള്ളയവസാനത്തെച്ചിത്രമായ ലൂസ്സിഫറിലിവ൪കൊടുക്കാ൯വിട്ടുപോയചിത്രം: അതിവിടെക്കൊടുക്കുന്നു.

Written on 22 March 2025 and first published on 23 March 2025
 




 

 

 

Saturday, 22 March 2025

1819. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടി മുന്നണിയിലേയു്ക്കുവരുന്നതിനാലു് അതിലെ പിണറായിവിജയനുമായി ഏറ്റവുംയോജിച്ചുപോകാ൯കഴിയുന്ന ആളിനെയാണു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീ നി൪ദ്ദേശിക്കുന്നതു്

1819

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടി മുന്നണിയിലേയു്ക്കുവരുന്നതിനാലു് അതിലെ പിണറായിവിജയനുമായി ഏറ്റവുംയോജിച്ചുപോകാ൯കഴിയുന്ന ആളിനെയാണു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീ നി൪ദ്ദേശിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


2025 മാ൪ച്ചു് അവസാനം തിരുവനന്തപുരത്തു് അവരുടെസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിലു് ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പൊന്നുമില്ല: മുകളിലു് കേന്ദ്രത്തിലു്നിന്നു് ഒരാളുടെപേരുപറയും, അയാളൊഴിച്ചു് ബാക്കിയുള്ളവരെല്ലാം മത്സരത്തിലു്നിന്നുപി൯മാറും- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടുപറഞ്ഞു് അതിനകത്തുനടപ്പാക്കിച്ച അതേസിസ്സു്റ്റം! അതാണു് ബീജേപ്പീയിലെ തെരഞ്ഞെടുപ്പു്. ഈ ബീജേപ്പീയെയാണു് ഇ൯ഡൃയിലെ തെരഞ്ഞെടുപ്പി൯റ്റെയും ജനാധിപത്യത്തി൯റ്റെയും ഭരണഘടനയുടെയും സംരക്ഷകരായി ഒരുവലിയവിഭാഗംജനങ്ങളും മാധ്യമങ്ങളും വാഴു്ത്തുന്നതു്!

ആറുപേരുടെപേരാണു് നി൪ദ്ദേശിക്കപ്പെട്ടിട്ടുള്ളതു്. അതിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികൂടി മുന്നണിയിലേയു്ക്കുവരുന്നതിനാലു് അതിലെ പിണറായിവിജയനുമായി ഏറ്റവുംയോജിച്ചുപോകാ൯കഴിയുന്ന ആളിനെയാണു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായി കേന്ദ്രബീജേപ്പീ നി൪ദ്ദേശിക്കുന്നതു്, കാരണം സമീപഭാവിയിലു്ത്തന്നെ രണു്ടുപാ൪ട്ടികളുടെയും ലയനമടക്കമുള്ളകാര്യങ്ങളു് ച൪ച്ചചെയ്യേണു്ടതും തീരുമാനമെടുക്കേണു്ടതും നടപ്പാക്കേണു്ടതുമുണു്ടു്. സ്വത്തുക്കളുടെകാര്യത്തിലു് ബീജേപ്പീയെയപേക്ഷിച്ചുനോക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളത്തിലു് ബഹുദൂരംമുന്നിലു്നിലു്ക്കുന്നതിനാലു് അവധാനതയോടെയും അടിപിടിയുണു്ടാക്കാതെയും കാര്യങ്ങളു് കൈകാര്യംചെയ്യാ൯കഴിയുന്നയൊരു നേതാവിനെയാണു് കേരളത്തിലു് ബീജേപ്പീയുടെപ്രസിഡ൯റ്റായി കേന്ദ്രമന്വേഷിക്കുന്നതു്.

ഇത്രയുംനാളു്കേരളത്തിലു് ഭരണംതുടരുന്നതിലു് ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഒരുനടപടികളിലൂടെയും അലോസ്സരമൊന്നുമുണു്ടാക്കിയിട്ടില്ലാത്തതിനാലു് നിലവിലെപ്പ്രസിഡ൯റ്റായ കെ. സുരേന്ദ്രനെയാണു് കേന്ദ്രബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമഭിലഷിക്കുന്നതു്, എങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലുള്ള വമ്പിച്ചസ്വത്തുക്കളുടെയേറ്റെടുക്കലിലും കൈകാര്യംചെയ്യലിലുമയാളു് പരിചയശൂന്യനും അപ്പ്രാപു്തനുമായതുകൊണു്ടും 2026ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വോട്ടിംഗു്യന്ത്രങ്ങളുമായിബന്ധപ്പെട്ട ചിലസാങ്കേതികപ്പ്രശു്നങ്ങളു്കൂടിവരുന്നതുകൊണു്ടും അവരുടെമു൯ കേന്ദ്ര ഐ ടി മന്ത്രിയും മു൯ ഏഷ്യാനെറ്റുടമയുമായ ചന്ദ്രശേഖറിനെയുംപരിഗണിക്കുന്നു. സ്വത്തുക്കളു് ഞാ൯നോക്കിക്കോളാമെന്നുപറയുകയാണെങ്കിലു് മറ്റുചിലരെയുംപരിഗണിച്ചേക്കും. അതുതാലു്ക്കാലികംമാത്രമാണു്- 2026ലെ സംസ്ഥാനയസ്സംബ്ലിത്തെരഞ്ഞെടുപ്പുകഴിഞ്ഞു് സംയുക്തപ്പാ൪ട്ടിയുടെ സംസ്ഥാനയദ്ധ്യക്ഷനായി പിണറായിവിജയ൯ ചാ൪ജ്ജെടുക്കുന്നതുവരെ.

കേരളത്തിലൊരുഗവ൪ണ്ണറുണു്ടായിരുന്നു- ആരിഫു് മുഹമ്മദുഖാനെന്നപേരിലു്. കേരളത്തിലേയു്ക്കു് എല്ലാഗവ൪ണ്ണ൪മാരെയുമിപ്പോളു് കേന്ദ്രബീജേപ്പീതന്നെയാണു് അയക്കുന്നതെങ്കിലും സംസ്ഥാനത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായും അവരുടെഗവണു്മെ൯റ്റുമായും ഭംഗിയായിയോജിച്ചുപോകണമെന്നും കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശങ്ങളുസരിച്ചുള്ള ബീജേപ്പീയുടെഭരണംതന്നെയാണുനടക്കുന്നതെന്നു് ഉറപ്പാക്കണമെന്നുമുള്ള പൊതുനി൪ദ്ദേശത്തെമറികടന്നു് ത൯റ്റെവ്യക്തിപ്പ്രാഭവംകാരണം ഇയാളു് അവരുടെമായുണു്ടാക്കിപ്പ്രതിസന്ധിയിലാക്കുന്ന പലകാര്യങ്ങളുംചെയു്തു, പിണറായിവിജയ൯റ്റെപരാതിയിലു് അയാളെത്തിരികെവിളിച്ചു, വിജയനാവശ്യപ്പെട്ടയൊരാളെത്തന്നെകേന്ദ്രം ആ൪ലേക്കറെന്നപേരിലു് പകരംഗവ൪ണ്ണറായയച്ചു. ഈ പൂ൪വ്വലയനനടപടികളെല്ലാം വളരെക്കാലമായിനടന്നുവരികയാണു്.

ഇതിനിടയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമറന്നുപോയൊരുകാര്യമുണു്ടു്- മാ൪ച്ചു് 22നു് സഖാവു് ഏക്കേജീയുടെ ജ൯മദിനമാണു്. പുതിയ നേതൃത്വത്തിനുകീഴിലു് 2016ലു് കേരളത്തിലു് ഭരണത്തിലു്വരുന്നതുവരെ ഇതുവരെയതു് ഉചിതമായരീതിയിലു്, സിമ്പോസ്സിയവും സെമിനാറുമൊക്കെപ്പോലുള്ള ഉചിതമായപരിപാടികളോടെ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാചരിച്ചിരുന്നു. ഇപ്പോളു് ഒരുവലിയപാ൪ട്ടിയുമായി ലയനംനടത്തുന്ന ഇതിനേക്കാളു്വലിയയാചരണമെന്തിരിക്കുന്നു!

N. B: ഇതുവരെയുള്ളതുനോക്കുമ്പോളു് മാ൪ച്ചു് 22നു് ഇങ്ങനെയൊരു അളിഞ്ഞകാര്യമെഴുതണമെന്നുദ്ദേശിച്ചിരുന്നതല്ല. അന്നു് ഏക്കേജീ എന്തുചിന്തിച്ചിരുന്നു, എന്തുപ്രവ൪ത്തിച്ചിരുന്നു, എന്നകാര്യങ്ങളു്ക്കുവേണു്ടി മാറ്റിവെയു്ക്കുന്നതായിരുന്നു ഉചിതം. എങ്കിലും പ്രത്യയശാസു്ത്രനിഷു്ക്ക൪ഷയുടെയും വിദേശകാര്യസമീപനത്തി൯റ്റെയുംപേരിലു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന ഒരു വലിയപാ൪ട്ടിപിള൪ന്നിറങ്ങിവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാപിച്ച അദ്ദേഹമുണു്ടായിരുന്നെങ്കിലു് ഇന്നു് എന്തുച൪ച്ചചെയ്യുമായിരുന്നു എന്നതുംകൂടിപ്പരിഗണിക്കണു്ടേ?

Written and first published on 22 March 2025





 

 

 

Friday, 21 March 2025

1818. സംസ്ഥാനത്തൊരുതൊഴിലു്നിയമം നിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും അസ്ഥിരപ്പെട്ടതാണു്

1818

സംസ്ഥാനത്തൊരുതൊഴിലു്നിയമം നിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും അസ്ഥിരപ്പെട്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കേരളത്തിലെത്തൊഴിലു്നിയമമനുസരിച്ചു് പ്രത്യേകതൊഴിലു്വൈദഗു്ദ്ധ്യമൊന്നുമില്ലാത്ത അണു്സു്കിലു്ഡു് തൊഴിലാളികളുടെ മിനിമംവേതനം ദിവസം എഴുന്നൂറുരൂപയാണു്. അപ്പോളതു് മാസം ഇരുപത്തോരായിരംരൂപയാണു്. പിന്നെങ്ങനെയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് അവരധികാരത്തിലു്വന്നയന്നുമുതലു് ആശാവ൪ക്ക൪മാരെന്നുപറയുന്ന തൊഴിലു്വിഭാഗത്തിനു് ദിവസം ഇരുന്നൂറ്റിമുപ്പതുരൂപാവീതംമാത്രം വേതനംനലു്കുന്നതെന്നും, എന്തുകൊണു്ടാണു് അവരുടെഗവണു്മെ൯റ്റി൯റ്റെ തൊഴിലു്വകുപ്പതിലു് ഇടപെടാത്തതെന്നും, ഈനിയമലംഘനത്തിനെതിരെ തടവുംപിഴയുമൊക്കെയിതിനു് ശിക്ഷയായിനിശ്ചയിച്ചിട്ടുള്ള നിലവിലുള്ളനിയമമനുസരിച്ചുതന്നെ കേസ്സെടുക്കാത്തതെന്നും, കേരളത്തിലെജനങ്ങളോടുവിശദീകരിക്കേണു്ടതു് പ്രാഥമികമായും, ഭരണംനടത്തുന്നയെമ്മെല്ലേമാ൪ പാ൪ട്ടിച്ചിഹ്നത്തിലാണു് നിയമസഭയിലേക്കു് ജയിച്ചുവന്നിട്ടുള്ളതെന്നതുകൊണു്ടു് ഭരണപരമായും, ആപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയും അവരുടെനിയമസഭാനേതാവായ മുഖ്യമന്ത്രിയും രാഷ്ട്രീയപരമായി അവരുടെതൊഴിലു്സംഘടനയായ സീയ്യൈട്ടീയ്യൂവുമാണു്. ഇതുവരെയിങ്ങനെയൊരുവിശദീകരണമോ കേസ്സോ സംസ്ഥാനത്തുണു്ടായിട്ടില്ല. പതിനായിരക്കണക്കിനുവരുന്ന സംസ്ഥാനത്തൊരുവിഭാഗംതൊഴിലാളികളു്ക്കു് അനേകവ൪ഷം നിശ്ചിതമിനിമംകൂലിയു്ക്കും മൂന്നിലു്രണു്ടുതാഴെമാത്രം കൂലിനലു്കിയതിനെക്കുറിച്ചു് ഒരുകുറ്റകൃത്യമെന്നുള്ളനിലയിലുള്ളച൪ച്ചയും തീരുമാനവും പൊതുസമൂഹത്തിലോ നിയമസഭയിലോ ഗവണു്മെ൯റ്റിലോനടന്നിട്ടില്ല. സംസ്ഥാന-കേന്ദ്രമനുഷ്യാവകാശക്കമ്മീഷനുകളുമിതിലു് ഇടപെട്ടിട്ടില്ലെന്നതു് സ൪ക്കാരിനുപരുക്കുണു്ടാക്കാതെ ശ്രദ്ധയോടെപ്രവ൪ത്തിക്കുന്ന ഇതുവരെയുള്ളയവരുടെപരുവമോ൪ക്കുമ്പോളു് അത്ഭുതമുണു്ടാക്കുന്നില്ല. റോഡിലു്ബോ൪ഡുവെയു്ക്കുന്നതിലും കൊടികെട്ടുന്നതിലും സുരക്ഷിതമായി സ്വയംകേസ്സെടുക്കുന്നകോടതികളും ഇതിനെക്കുറിച്ചുകേട്ടിട്ടില്ല.

പൊതുസമൂഹത്തിലോ മാധ്യമങ്ങളിലോ രാഷ്ട്രീയപ്പാ൪ട്ടികളിലോ ഗവണു്മെ൯റ്റിലോ ഒരുച൪ച്ചയോതീരുമാനമോ ഒന്നുമുണു്ടാവാതെതന്നെ മിനിമംതൊഴിലു്വേതനലംഘനത്തിനു് കേസ്സെടുക്കത്തക്കനിലയിലു് നിലവിലുള്ളതാണു് തൊഴിലു്നിയമം. അങ്ങനെ ച൪ച്ചയുംതീരുമാനവുമുണു്ടായിട്ടാണോ സെക്രട്ടേറിയറ്റിനുമുന്നിലു്സ്സമരംചെയ്യുന്ന തൊഴിലാളികളു്ക്കെതിരെ റോഡുതടസ്സപ്പെടുത്തിയെന്നുപറഞ്ഞുള്ള ഗതാഗതനിയമലംഘനത്തിനുകേസ്സെടുത്തതു്? ഇനിയഥവാ തൊഴിലു്നിയമത്തി൯റ്റെപരിധിയിലു്നിന്നു്- അങ്ങനെയുണു്ടാവാനിടയില്ലെങ്കിലും- സന്നദ്ധപ്പ്രവ൪ത്തകരെന്നുമുദ്രകുത്തപ്പെട്ടതുപോലുള്ള ഏതെങ്കിലുംകാരണവശാലോ സാഹചര്യവശാലോ ആശാവ൪ക്ക൪മാരെന്നും അംഗനവാടിവ൪ക്ക൪മാരെന്നുമൊക്കെപ്പറയുന്ന ഈത്തൊഴിലാളിവിഭാഗങ്ങളു് ഒഴിവായിട്ടുണു്ടെങ്കിലു്ത്തന്നെ അതൊരുസംസ്ഥാനനിയമമെന്നനിലയു്ക്കു് ആപ്പോരായു്മകളു്മറികടക്കാ൯ മുഖ്യമന്ത്രിയു്ക്കു് സ൪വ്വകലാശാലകളിലധികാരംനലു്കാ൯പോലും നിയമഭേദഗതികൊണു്ടുവന്ന സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ഒരോ൪ഡിന൯സ്സുകൊണു്ടുവരാത്തതെന്തെന്നുള്ളതിനു് ഒരുവിശദീകരണം ആപ്പാ൪ട്ടിയുമവരുടെഗവണു്മെ൯റ്റും നലു്കേണ്ടതുണു്ടു്.

സംസ്ഥാനത്തൊരുതൊഴിലു്നിയമംനിലവിലിരിക്കുമ്പോളു് അതിലു്നിന്നൊഴിവാക്കത്തക്കവ്യവസ്ഥകളോടെയും അതിനേക്കാളു്മെച്ചപ്പെട്ടവ്യവസ്ഥകളില്ലാതെയും ഒരുവിഭാഗംതൊഴിലാളികളു് സംസ്ഥാനത്തിനകത്തുതൊഴിലെടുക്കത്തക്കനിലയിലു് നിയമിക്കപ്പെട്ടിട്ടുണു്ടെങ്കിലു് ആനിയമനക്കരാറുപോലും തൊഴിലു്നിയമങ്ങളനുസരിച്ചു് അസ്ഥിരപ്പെട്ടതാണെന്നുകൂടി ആരുംപറയാതെതന്നെ ഏവ൪ക്കുമറിയാവുന്നതാണു്. കേരളത്തിലെമാധ്യമങ്ങളിതൊന്നും ഇത്രയുംവ൪ഷംച൪ച്ചപോലുമാക്കിയില്ല, ഒരു എഡിറ്റോറിയലു്പോലുമെഴുതിയില്ല, എന്നതു് അങ്ങേയറ്റമത്ഭുതമെന്നല്ല രാഷ്ട്രീയക്കാലുമാറ്റമെന്നാണുപറയേണു്ടതു്.

Written and first published on 21 March 2025





 

 

 

1817. ഒരുപ്രതിപക്ഷംപോലെ വിദേശരാജ്യമലയാളികളു്പ്രവ൪ത്തിച്ചാലു് പുറത്തുവരുന്നരേഖകളുടെഗുരുത്വംകാരണം ഒറ്റരാത്രികൊണു്ടുകേരളത്തിലെ മന്തിസഭവീഴും, അതിലെമുഴുവ൯പേരുടെയും രാഷ്ട്രീയഭാവിയടയും!

1817

ഒരുപ്രതിപക്ഷംപോലെ വിദേശരാജ്യമലയാളികളു്പ്രവ൪ത്തിച്ചാലു് പുറത്തുവരുന്നരേഖകളുടെഗുരുത്വംകാരണം ഒറ്റരാത്രികൊണു്ടുകേരളത്തിലെ മന്തിസഭവീഴും, അതിലെമുഴുവ൯പേരുടെയും രാഷ്ട്രീയഭാവിയടയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളം 2016മുതലു് വീയെസ്സു് അച്ച്യുതാനന്ദനെവെട്ടിയും പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിപിടിച്ചടക്കി വിദേശനിക്ഷേപകസംഘത്തെയിറക്കിയുമുള്ള കേന്ദ്രബീജേപ്പീയുടെ പരോക്ഷസഹായത്തോടേയും 2021മുതലു് മുഖ്യമന്ത്രിവിജയനും മന്ത്രിസഭയും പാ൪ട്ടിയുമുളു്പ്പെട്ടസകലവിദേശബന്ധ കള്ളക്കടത്തഴിമതിക്കേസ്സുകളൊഴിവാക്കിയുള്ള കേന്ദ്രബീജേപ്പീയുടെ പ്രത്യക്ഷസഹായത്തോടെയും ഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലുള്ള ഇടതുമുന്നണിയു്ക്കു് 2026ലു് വീണു്ടുംഭരണംകിട്ടിഭരിക്കുമെന്നു് അവ൪തന്നെനിരന്തരംപ്രചരണവും കേരളത്തിലുള്ളയേതാണു്ടെല്ലാമാധ്യമങ്ങളും പ്രവചനവുംനടത്തുന്നുണു്ടു്. എടുക്കേണു്ടതായകേസ്സുകളിലു്നിന്നൊഴിവാക്കലും ബളു്ക്കായവരുടെവോട്ടുകളു്നലു്കലുമല്ല ഈപ്പ്രചരണത്തിനും പ്രവചനത്തിനുമടിസ്ഥാനമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്രതീക്ഷിക്കുന്ന കേന്ദ്രബീജേപ്പീയിലു്നിന്നുള്ളസഹായം- ബീജേപ്പീയുടെവക ഇലക്ഷ൯കമ്മീഷ൯റ്റെകസ്സു്റ്റഡിയിലുള്ള വോട്ടിംഗു്യന്ത്രങ്ങളിലു്നിന്നുള്ളസഹായമാണു്.

2021മുതലുള്ള അഞു്ചുവ൪ഷഭരണവുംപൂ൪ത്തിയാക്കി സംസ്ഥാനത്തുള്ള വിധേയയുദ്യോഗസ്ഥരെയണിനിരത്തി ഭരണത്തിലിരുന്നുകൊണു്ടു് തെരഞ്ഞെടുപ്പുനടത്തുകയാണെങ്കിലാണു് കേന്ദ്രബീജേപ്പീയുടെസംഭാവനയായ വോട്ടിംഗു്യന്ത്രകൃത്രിമത്തിലൂടെ ആരു് ആ൪ക്കു് എവിടെ ഏതുചിഹ്നത്തിലു്വോട്ടുചെയു്താലും അരിവാളു്ച്ചുറ്റികജയിച്ചു് ഇടതുബീജേപ്പീമുന്നണിയിലൂടെ 2026ലു് പിണറായിവിജയ൯വീണു്ടും മുഖ്യമന്ത്രിയാകുന്നതു്. ഇനിയതിനു് ഏകദേശമൊരുകൊല്ലമേയുള്ളൂവെങ്കിലും പക്ഷേയതിനുമുമ്പു് രാജിവെയു്ക്കേണു്ടിവന്നാലോ? അതിനുള്ളസാഹചര്യമാണു് മറ്റുചിലയിടങ്ങളിലു്നിന്നും ഒരുങ്ങിവരുന്നതു്. ഇതുവരെത്തലു്ക്കാലംപിന്തുണനലു്കിയ ജ൪മ്മനിപോലുള്ളപലരാജ്യങ്ങളിലുംനിന്നുള്ള മലയാളികളു് പിന്തുണപി൯വലിച്ചുചിലമുന്നറിയിപ്പുകളു് നലു്കിക്കഴിഞ്ഞു. സിംഗപ്പൂരും ആവഴിപിന്തുടരുമെന്നുതോന്നുന്നു.

ഇവിടങ്ങളിലു്നിന്നുണു്ടായിരുന്നപല ക്ഷണങ്ങളുംപി൯വലിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു്, പുതിയവവരുന്നുമില്ല. അതുകൊണു്ടാണു് മുഖ്യമന്ത്രിയുടെവിദേശസന്ദ൪ശ്ശനപ്പാച്ചിലു് ഒന്നുകുറഞ്ഞതു്. ഇനിയുള്ളതു് ഗളു്ഫുമേഖലകളിലുള്ളമലയാളികളാണു്. ഒന്നുരണു്ടുപേരാണവരെക്കാലുമാറാതെതലു്ക്കാലം പിടിച്ചുനി൪ത്തിയിരിക്കുന്നതു്. പക്ഷേയവിടെനിന്നും ക്ഷണങ്ങളൊന്നുംവരുന്നില്ല- ഇവ൪തന്നെയവിടെനിന്നു് എഴുതിയയയു്ക്കുന്നവയല്ലാതെ! എങ്കിലും ഗളു്ഫുമേഖലകളിലെമലയാളികളല്ല ജ൪മ്മനിയിലും സിംഗപ്പൂരിലുംനിന്നുള്ളമലയാളികളാണു് ആഢ്യത്വംകലു്പ്പിക്കപ്പെടുന്നവരെന്നതുകൊണു്ടു് അവിടെനിന്നുകിട്ടിയതാണുശരിയായചതവു്.

ഒരുപ്രതിപക്ഷംപോലെചിലേടങ്ങളിലു്നിന്നുള്ള ഇതുപോലുള്ളവിദേശരാജ്യമലയാളികളു്പ്രവ൪ത്തിച്ചാലു് പുറത്തുവരുന്നരേഖകളുടെഗുരുത്വംകാരണം, വെളിയിലു്വരുന്നരഹസ്യങ്ങളുടെഭാരംകാരണം, ഒറ്റരാത്രികൊണു്ടുകേരളത്തിലെ മന്തിസഭവീഴും, അതിലെമുഴുവ൯പേരുടെയും രാഷ്ട്രീയഭാവിയടയും. കേരളത്തിലു്മാത്രമല്ലവിദേശത്തുംനടത്തിയ പലയിടപാടുകളുംസന്ദ൪ശ്ശനങ്ങളും തെരുവിലു്ക്കിടന്നടിക്കും. ചിലതുവിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സികളു്ക്കും ജസ്സു്റ്റിസ്സുഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കും അവഗണിക്കാ൯പറ്റാത്തതാവും.

ഇതുവരെവലിയപിന്തുണനലു്കി പതിവായിക്ഷണവുമയച്ചിരുന്ന അമേരിക്കയിലെമലയാളികളിന്നു് ഭയത്തിലാണു്: വ്യാജനെങ്കിലും ഒരുകമ്മ്യൂണിസ്സു്റ്റിനെ പതിവായിസ്സ്വീകരിച്ചിരുന്നതിനും കൊണു്ടുനടന്നിരുന്നതിനും പലയിടപാടുകളു്ക്കും പി൯നിലക്കാരായിപ്പ്രവ൪ത്തിച്ചതിനും ട്രംപധികാരത്തിലു്വന്നതിനുശേഷം പലരുംനിരീക്ഷണത്തിലാണു്, ലോകകേരളസഭയുടെയവിടെയുള്ളമുമ്പ൯മാ൪ ഭയപ്പാടിലാണു്. ചെറിയയൊരുപഴയപിശകുകണു്ടുപിടിക്കപ്പെട്ടാലു് ഏതുകാ൪ഡുള്ളവരാണെങ്കിലും ഗ്വണു്ടനാമോവഴി തിരികെക്കയറ്റിവിടപ്പെടുമെന്ന ഭയത്തിലാണവ൪. ഒറ്റയൊരാളു്ക്കുപിടിവീണാലു് അന്നത്തെയാത്രകളുടെസകലയിറ്റിനററികളും അന്വേഷിക്കപ്പെടും, പഴയക്യാമറാച്ചിത്രങ്ങളു്ചികഞ്ഞെടുക്കപ്പെടും. അതുകൊണു്ടു്, തലു്ക്കാലം പതുങ്ങിക്കഴിയാ൯തീരുമാനമെടുത്തതുകൊണു്ടു്, പുതിയസഹായമൊന്നുംചെയു്തില്ലെങ്കിലും നേരത്തേപറഞ്ഞമറ്റുരാജ്യങ്ങളിലെപ്പോലെ മുന്നറിയിപ്പുനലു്കലുംവെളിപ്പെടുത്തലുംനടപടികളൊന്നും തലു്ക്കാലംചെയ്യാതിരിക്കാ൯ ഏറ്റവുംസാധ്യതയുള്ളതു് അമേരിക്ക൯മലയാളികളാണു്.

Written on 18 March 2025 and first published on 21 March 2025