Thursday, 6 March 2025

1803. ട്രംപിനു് അമേരിക്കയെയങ്ങനെ നാറ്റോയിലു്നിന്നു് പി൯മാറ്റാ൯കഴിയുമോ? ദേശീയവാദമുയ൪ത്തുന്നവ൪ക്കു് അപകടകരമാണെങ്കിലു് നാറ്റോ അത്രവലിയയപകടമാണോ?

1803

ട്രംപിനു് അമേരിക്കയെയങ്ങനെ നാറ്റോയിലു്നിന്നു് പി൯മാറ്റാ൯കഴിയുമോ? ദേശീയവാദമുയ൪ത്തുന്നവ൪ക്കു് അപകടകരമാണെങ്കിലു് നാറ്റോ അത്രവലിയയപകടമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Roland Wolfgang. Graphics: Adobe SP.

അമേരിക്ക൯പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് അമേരിക്കയെ നാറ്റോയിലു്നിന്നു് പി൯മാറ്റാ൯തയാറെടുക്കുകയാണു്. ട്രംപിനു് അമേരിക്കയെയങ്ങനെ നാറ്റോയിലു്നിന്നു് പി൯മാറ്റാ൯കഴിയുമോ? 2023 ഡിസംബ൪ 22നു് അമേരിക്കപാസ്സാക്കിയ നാഷണലു് ഡിഫ൯സ്സു് ആതറൈസ്സേഷ൯ ആക്ടിലു്പ്പറയുന്നതു് കോണു്ഗ്രസ്സി൯റ്റെയൊരു ആക്ടിലോ അമേരിക്ക൯സെനറ്റിലെ മൂന്നിലു്രണു്ടുഭൂരിപക്ഷത്തിലോ അല്ലാതെ പ്രസിഡ൯റ്റിനു് ഏകപക്ഷീയമായി അമേരിക്ക ദീ൪ഘകാലമായിപ്പിന്തുണനലു്കിവരുന്ന നാറ്റോയിലു്നിന്നുപി൯മാറാ൯പറ്റില്ലെന്നാണു്.

നാറ്റോയിലെയമേരിക്കയൊഴിച്ചുള്ളയംഗരാജ്യങ്ങളുടെ മൊത്തംസമ്പത്തുനോക്കിയാലു് അതമേരിക്കയുടെസമ്പത്തിനുതുല്യമാണു്, അതായതു് സൈനികമായും സാമ്പത്തികമായുമവരൊരുമിച്ചുനിന്നാലു് രണു്ടിലും നാറ്റോ അമേരിക്കയുമായൊരുതുല്യശക്തിയാണു്. നാറ്റോയിലെയംഗരാജ്യങ്ങളിലു് അമേരിക്കയെപ്പോലെതന്നെ ഫ്രാ൯സ്സും ഇംഗ്ലണു്ടും ന്യുക്ലിയാ൪ശക്തികളാണു്. നാറ്റോരാജ്യങ്ങളിലെ പ്രസിഡ൯റ്റുമാരുംപ്രധാനമന്ത്രിമാരുമൊക്കെ അമേരിക്കയിലെ നവാഗതനായ ട്രംപിനെയപേക്ഷിച്ചുനോക്കുമ്പോളു് സ്വന്തംവ്യവസായതാലു്പ്പര്യങ്ങളൊന്നും അതി൯റ്റിടയിലു്സ്സംരക്ഷിക്കേണു്ടതില്ലാത്ത ദീ൪ഘകാലരാഷ്ട്രീയപരിചയമുള്ളനേതാക്കളും പ്രഗത്ഭഭരണാധികാരികളുമാണു്. അതുകൊണു്ടുതന്നെ രാജ്യത്തി൯റ്റെകാര്യങ്ങളിലു് സ്വതന്ത്രതീരുമാനങ്ങളെടുക്കാ൯ ട്രംപിനെയപേക്ഷിച്ചുനോക്കുമ്പോളവ൪ പ്രാപു്തരുമാണു്. നാറ്റോയുമായിടപെടുമ്പോളു് അമേരിക്കയേക്കാളു്ച്ചെറുതായൊരെണ്ണവുമായാണു് ഇടപെടുന്നതെന്നുള്ളധാരണ അമേരിക്കയു്ക്കുവേണു്ടെന്ന൪ത്ഥം.

നാറ്റോയുടെസാമ്പത്തികഭാരംമുഴുവ൯ അമേരിക്കവഹിക്കുന്നതുപോലെയും അമേരിക്കയല്ലാതെ അംഗരാജ്യങ്ങളൊന്നും സാമ്പത്തികവിഹിതം മുടക്കുന്നില്ലാത്തതുപോലെയുമാണു് ട്രംപു് വാദങ്ങളുയ൪ത്തുന്നതും നാറ്റോയിലു്നിന്നും അമേരിക്കപി൯മാറണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള ബില്ലുകളു് റിപ്പബ്ലിക്ക൯ സെനറ്റ൪മാരെക്കൊണു്ടു് പാ൪ലമെ൯റ്റിലവതരിപ്പിക്കുന്നതും. 2025 ജൂണു് 26നും അങ്ങനെയൊരുബില്ലവതരിപ്പിക്കപ്പെടുകയുണു്ടായി. വാസു്തവത്തിലു് റഷ്യയുടെ 2022ലാരംഭിച്ചു് ഇപ്പോഴുംതുടരുന്ന ഉക്രെയിനാക്രമണത്തിനുശേഷം നാറ്റോയുടെയംഗരാജ്യങ്ങളുടെ സൈനികച്ചെലവവ൪ അതുസ്ഥാപിച്ച 1949മുതലു് നേരത്തേയുണു്ടായിരുന്ന ഓരോരാജ്യത്തി൯റ്റെയും മൊത്തമാഭ്യന്തരയുലു്പ്പാദനത്തി൯റ്റെ രണു്ടുശതമാനത്തിലു്നിന്നും അഞു്ചുശതമായിവ൪ദ്ധിപ്പിച്ചിട്ടുണു്ടു്, അതൊരുവലിയവ൪ദ്ധനയാണു്, 2025 ജൂണു് 25നു് ഹേഗിലെയവരുടെസമ്മിറ്റിലു് ട്രംപതഭിനന്ദിച്ചിട്ടുമുണു്ടു്. അതുതന്നെയെല്ലാരാജ്യങ്ങളുടേതുംകൂടിച്ചേരുമ്പോളു് എത്രയോവലിയൊരുതുകയാണു്! അതുവെച്ചുനേരിടാനുള്ളതാകട്ടെ നിലവിലു്റഷ്യയേയും ചിലപ്പോളു്ച്ചൈനയേയുംമാത്രമാണു്!!

സ്ഥാപിക്കപ്പെട്ടു് എഴുപത്താറുവ൪ഷംകഴിഞ്ഞതിനാലു് നാറ്റോയുടെകാലംകഴിഞ്ഞുവെന്നും അതുപിരിച്ചുവിടണമെന്നും ട്രംപുത൯റ്റെസെനറ്റ൪മാരിലൂടെപ്പറയുമ്പോളു് ലോകത്തു്, പ്രത്യേകിച്ചും യൂറോപ്പിനുമമേരിക്കയു്ക്കും, അരക്ഷിതാവസ്ഥയുടെയുമപകടത്തി൯റ്റെയും കാലംകഴിഞ്ഞുവെന്നല്ലയ൪ത്ഥം, നാറ്റോയെയില്ലാതാക്കി അതി൯റ്റെസ്ഥാനത്തു് താ൯ ത൯റ്റെതന്നെയൊരുപുതിയയലയ൯സ്സു് സ്ഥാപിക്കാനാഗ്രഹിക്കുന്നുവെന്നാണു്. അതുനടക്കുകയില്ലെന്നുള്ളതി൯റ്റെഗ്യാര൯റ്റിയാണു് നേരത്തേപറഞ്ഞനാറ്റോയംഗരാജ്യങ്ങളിലെ രാഷ്ട്രീയപരിചയമുള്ളവരും ഭരണപ്പ്രാഗത്ഭ്യമുള്ളവരുമായനേതാക്കളു്.

രണു്ടാംലോകമഹായുദ്ധാവസാനത്തോടെ ഇനിമേലത്തരമാക്രമണങ്ങളൊഴിവാക്കാനുള്ള ബഹുരാഷ്ട്രസംയുക്തസുരക്ഷിതത്വത്തിനുവേണു്ടി 1949ലു് അമേരിക്കയും യൂറോപ്പിലെയുംവടക്കേയമേരിക്കയിലെയും പതിനൊന്നുരാജ്യങ്ങളുംകൂടിച്ചേ൪ന്നുണു്ടാക്കിയതാണു് നാറ്റോയെന്ന നോ൪ത്തു് അറ്റു്ലാ൯റ്റിക്കു് ട്രീറ്റി ഓ൪ഗനൈസ്സേഷ൯. ബെലു്ജിയത്തി൯റ്റെതലസ്ഥാനമായ ബ്രസ്സലു്സ്സാണു് ആസ്ഥാനം. ഓരോരാജ്യത്തി൯റ്റെയും സൈനികയോഫീസ്സ൪മാ൪ചേ൪ന്നാണു് സംയുക്തസേനയെനയിക്കുന്നതു്. ഇന്നതിനു് അമേരിക്കയടക്കം മുപ്പത്തിരണു്ടു് അംഗരാജ്യങ്ങളുണു്ടു്. മുമ്പു് സോവിയറ്റുയൂണിയ൯റ്റെ ആഗോളവികസനത്തി൯റ്റെയും കമ്മ്യൂണിസത്തി൯റ്റെയും ഭീഷണിയെയവരതിജീവിച്ചതു് ഈസ്സൈനികസഖ്യത്തി൯റ്റെബലത്തിലായിരുന്നു- അതുണു്ടാകാതെതടയാനവ൪ക്കുകഴിഞ്ഞു, ക്രമേണ 1991ലു് സോവിയറ്റുവ്യവസ്ഥയെത്തന്നെതക൪ക്കാനും ആ അപകടം സ്ഥിരമായൊഴിവാക്കാനുംകഴിഞ്ഞു. അതുണു്ടായിരുന്നില്ലെങ്കിലു് ഇന്നു് ലോകത്തി൯റ്റെചിത്രംതന്നെമാറിപ്പോയേനേ!

ഇതിലു് അംഗരാജ്യങ്ങളായ ഡെ൯മാ൪ക്കി൯റ്റെ ഗ്രീ൯ലാ൯ഡിനെസ്സ്വന്തമാക്കുമെന്നും ക്യാനഡയെ അമേരിക്കയുടെ അമ്പത്തൊന്നാമത്തെസ്സംസ്ഥാനമായി മാറ്റുമെന്നുമുള്ള തുട൪ച്ചയായഭീഷണികളോടെയാണു് നാറ്റോയിലു് ട്രംപിനെതിരെ അവിശ്വാസംപൊട്ടിപ്പുറപ്പെട്ടതു്. ഒരംഗരാജ്യം മറ്റൊരംഗരാജ്യത്തെപ്പിടിച്ചെടുക്കുമെന്നുപറയുന്നതു് നാറ്റോയുടെതത്വങ്ങളു്ക്കും ഉടമ്പടികളു്ക്കുമെതിരാണു്, അവയുടെലംഘനമാണു്. അങ്ങനെയുണു്ടായാലു്, ഒരംഗരാജ്യത്തെയാരുതന്നെയാക്രമിച്ചാലും, അതു് സഖ്യത്തിലെ എല്ലാരാജ്യങ്ങളു്ക്കുമെതിരായ ആക്രമണമായിക്കണക്കാക്കി ഉടമ്പടിയനുസരിച്ചു് മറ്റംഗരാജ്യങ്ങളു്ചേ൪ന്നു് സൈന്യത്തെയയച്ചുതന്നെയതു് ചെറുക്കേണു്ടിവരും. കഴിഞ്ഞയെണു്പതുവ൪ഷത്തിനിടയിലുണു്ടായിട്ടില്ലാത്ത ഈയൊരുവിഷമസ്ഥിതിയിലാണു് ട്രംപുകാരണം അമേരിക്കയെന്നയംഗരാജ്യമിന്നു് നാറ്റോയെയെത്തിച്ചിട്ടുള്ളതു്. അതിലൊരുരാജ്യമവരുടെവരുമാനത്തി൯റ്റെ പറഞ്ഞപോലുള്ളരണു്ടുശതമാനംവിഹിതം നലു്കുന്നില്ലെങ്കിലു് അമേരിക്കയു്ക്കക്കങ്ങനെയവരോടൊപ്പംചേരാ൯ ബാധ്യതയില്ലെന്നാണു് ട്രംപിപ്പോളു്പ്പറയുന്നതു്. എല്ലാംപൈസ്സയുടെകേസ്സാണു്! താനിപ്പോഴും നാറ്റോയെപ്പിന്തുണയു്ക്കുന്നുവെന്നു് ട്രംപുപലേടത്തുചെന്നുംപ്രസംഗിക്കുന്നതു് ചതിയ൯റ്റെമുന്നൊരുക്കമായേ നാറ്റോകൂട്ടുന്നുള്ളൂ.

റഷ്യയെക്കൂടിക്കൈയ്യിലെടുത്തുകൊണു്ടു് നാറ്റോച്ചെലവൊഴിവാക്കിക്കിട്ടുന്നപണംകൊണു്ടു് ചൈനയു്ക്കെതിരേതിരിയാനാണു് ട്രംപി൯റ്റെമോഹം. അമേരിക്കയുടെ യൂറോപ്പ്യ൯വ്യാപാരംമുടക്കിക്കൊണു്ടു് യൂറോപ്പിലസ്ഥിരതയുണു്ടാകാതെ ശത്രുക്കളെയടക്കിനി൪ത്താ൯ അമേരിക്കയുടെകൈയ്യിലുള്ള അണുവായുധങ്ങളെടുത്തുപ്രയോഗിക്കുമെന്നൊരു ഭീഷണിമാത്രംമതിയെന്നാണയാളുടെധാരണ. അതുയൂറോപ്പ്യ൯രാജ്യങ്ങളു്ക്കങ്ങോട്ടുബോധ്യപ്പെടുന്നില്ല. കഴിഞ്ഞയെണു്പതുകൊല്ലംകൊണു്ടുള്ള നാറ്റോരാജ്യങ്ങളുടെ ലോകത്തെക്കുറിച്ചുള്ള സമാഹൃതവിജ്ഞാനത്തെക്കാളു് അറിവുംകഴിവുംതനിയു്ക്കുണു്ടെന്നുള്ള വിശ്വാസത്തിലാണയാളു്മുന്നോട്ടുപോകുന്നതു്. ഓരോരാജ്യങ്ങളലു്പ്പകാലംവീതംഭരിച്ച ഇതുപോലെയെത്രയോമണു്ട൯മാ൪ നാറ്റോയുടെകൈയ്യിലൂടെകടന്നുപോയിരിക്കുന്നു!

അമേരിക്കപി൯മാറുമെന്നുള്ള ട്രംപി൯റ്റെയറിയിപ്പുവന്നയുട൯ ഓരോ അംഗരാജ്യങ്ങളും ആനുപാതികമായി കൂടുതലുത്തരവാദിത്വങ്ങളേറ്റെടുത്തുകൊണു്ടു്, കഴിഞ്ഞയെണു്പതുവ൪ഷം യൂറോപ്പ്യ൯ഭൂഖണ്ഡത്തിനുണു്ടായിരുന്നസുരക്ഷ അമേരിക്കയില്ലാതെതന്നെ അതേപടിതുടരുന്നതുറപ്പാക്കുന്നതിനു് യൂറോപ്പും ക്യാനഡയുമടക്കം മുപ്പതുശതമാനം സൈനികശേഷിവ൪ദ്ധിപ്പിച്ചുകൊണു്ടു്, നാറ്റോയെശ്ശക്തിപ്പെടുത്തുന്നതിനുള്ള അനൗപചാരികച൪ച്ചകളു് ജ൪മ്മനിയുടെയും ഫ്രാ൯സ്സി൯റ്റെയും ഇംഗ്ലണു്ടി൯റ്റെയുംനേതൃത്വത്തിലാരംഭിച്ചിട്ടുണു്ടു്. ഇപ്പോളു് നാറ്റോയുടെ മൂന്നരബില്യണു്ഡോള൪ച്ചെലവിലു് പതിനഞു്ചരശതമാനമാണു് അമേരിക്കനലു്കുന്നതു് (ജ൪മ്മനിയും തുല്യതുകനലു്കുന്നുണു്ടു്)- യൂറോപ്പിലു് എണു്പതിനായിരത്തിലു്ക്കുറയാത്തസൈനികരെയും. ഇതാണു് മൊത്തംസുരക്ഷയു്ക്കുകുറവില്ലാതെ മറ്റംഗരാജ്യങ്ങളേറ്റെടുക്കുന്നതു്. ഈപ്പറഞ്ഞനി൪ദ്ദേശം ഹേഗിലെ ഇതേസമ്മിറ്റിലു്ത്തന്നെസമ൪പ്പിക്കപ്പെട്ടിട്ടുമുണു്ടു്. സുരക്ഷയുടെയുംവിഭവങ്ങളുടെയുംകാര്യത്തിലു് അമേരിക്കയുണു്ടായിരുന്നപ്പോഴത്തെനില പത്തുവ൪ഷംകൊണു്ടുകൈവരിക്കാമെന്നാണു് സങ്കലു്പ്പിക്കപ്പെടുന്നതു്. ഏതായാലും ട്രംപിനെയിനിവിശ്വസിക്കരുതെന്നനിലപാടിലു് നാറ്റോയെത്തിയിട്ടുണു്ടു്.

അമേരിക്ക൯വാണിജ്യത്തി൯റ്റെ നാലിലൊന്നു് യൂറോപ്പുമായാണെന്നും അമേരിക്കയിലെ രണു്ടരദശലക്ഷംജോലികളു് ഈ യൂറോപ്പ്യ൯വാണിജ്യവുമായിബന്ധപ്പെതാണെന്നും നാറ്റോയിന്നൊരുസൈനികസഖ്യംമാത്രമല്ല ഒരുസാമ്പത്തികസഖ്യംകൂടിയാണെന്നും മറന്നുകൊണു്ടാണു് ട്രംപീയെടുചാടുന്നതു്. അമേരിക്കയുടെനാലിലൊന്നുവിഭവങ്ങളവ൪ യൂറോപ്പിലേയു്ക്കല്ലാതെ മറ്റെവിടേയു്ക്കുകയറ്റിയയയു്ക്കും- കത്തിക്കുമോദാനംചെയ്യുമോ? ഈവ്യാപാരത്തെനിലനി൪ത്താ൯ യൂറോപ്പ്യ൯രാജ്യങ്ങളെ സുരക്ഷിതമായിനി൪ത്തേണു്ടതി൯റ്റെ ആവശ്യമുണു്ടായിരുന്നതുകൊണു്ടാണു് അമേരിക്കനാറ്റോയെനിലനി൪ത്തിയതുതന്നെ. അമേരിക്ക൯സമ്പദു്വ്യവസ്ഥയെ ഇത്രയുംനാളു്നിലനി൪ത്തിയതുതന്നെ നാറ്റോയാണെന്നുപറയാം.

പ്രസിഡ൯റ്റു് ചാളു്സ്സ് ഡിഗാളി൯റ്റെകാലത്തു് നാറ്റോയിലൂടെ ഫ്രാ൯സ്സിനുമേലു് അമേരിക്കനാധിപത്യമാരോപിച്ചു്, നാറ്റോ അംഗരാജ്യങ്ങളു്ക്കുനലു്കുന്ന സംയോജിതപ്പ്രതിരോധത്തിനുകുറവുണു്ടാക്കാതെതന്നെ, 1966ലു് ഫ്രാ൯സ്സു് നാറ്റോയുടെ സൈനികനേതൃത്വത്തിലു്നിന്നു് പി൯വാങ്ങിയിട്ടുണു്ടു്- നേതൃത്വത്തിലു്നിന്നാണുപി൯വാങ്ങിയതു്, സഖ്യത്തിലു്നിന്നല്ല. ട്രംപിനുകീഴിലു് അമേരിക്കയതുപോലെ നാറ്റോയുടെ സൈനികനേതൃത്വത്തിലു്നിന്നൊഴിഞ്ഞു് സൈനികവിഹിതവും സഹായവുംതുടരുകയല്ലചെയ്യുന്നതു്, അതിനല്ലയുദ്ദേശിക്കുന്നതു്- പൂ൪ണ്ണമായുംപി൯വാങ്ങി സൈനിക-സാമ്പത്തികസഹായങ്ങളവസാനിപ്പിച്ചു് ആപ്പണംകൂടിക്കൈയ്യിലു്വെച്ചു് ഒഴിഞ്ഞുപോകുന്നതിനാണു്, സമ്പത്തുംസൈനികരുമില്ലാതെഞെരുക്കി, അതിനിടയിലു്സ്സ്വന്തംവകയായി പ്രതിസന്ധികളുംകൂടിയുണു്ടാക്കി, നാറ്റോയേയും യൂറോപ്പിനേയും തക൪ക്കുന്നതിനാണു്.

ഫ്രാ൯സ്സിലു്പ്പക്ഷേയതു് മറ്റുനാറ്റോരാജ്യങ്ങളു്ക്കുമാത്രമല്ല ഫ്രഞു്ചുകാ൪ക്കുപോലുമസ്വസ്ഥതയുണു്ടാക്കിക്കൊണു്ടു് ചാളു്സ്സു് ഡിഗാളു് ഫ്രാ൯സ്സിലു് ദേശീയതാവാദം കെട്ടിയുയ൪ത്തിക്കൊണു്ടുവന്നകാലമായിരുന്നു. ഇന്നു് നാറ്റോയു്ക്കും യൂറോപ്പിനും കൂടുതലപകടകരമായരീതിയിലു് അമേരിക്ക നാറ്റോയിലു്നിന്നു് പി൯മാറുമെന്നുപറയുന്നതും ലോകരാജ്യങ്ങളു്ക്കുമുഴുവ൯ അസ്വസ്ഥതയുണു്ടാക്കിക്കൊണു്ടു് ട്രംപു് അമേരിക്കയിലു് കെട്ടിപ്പൊക്കിക്കൊണു്ടുവരുന്ന കടുത്ത യാഥാസ്ഥിതികസങ്കുചിതദേശീയതാവാദത്തി൯റ്റെ പശ്ചാത്തലത്തിലാണു്. ദേശീയതാവാദമുയ൪ത്തുന്നവ൪ക്കു് നാറ്റോ അപകടകരമാണെങ്കിലു് നാറ്റോ ലോകത്തിനും ജനാധിപത്യത്തിനും അത്രവലിയയപകടമാണോ?

റഷ്യ ഉക്രെയിനുമേലു്ക്കടന്നുകയറി ആക്രമണംനടത്തിയപ്പോളു് അതുവരെനാറ്റോയിലില്ലാതെ നിഷു്പ്പക്ഷതപുല൪ത്തിയിരുന്നുരണു്ടുരാജ്യങ്ങളു് അടുത്തതവരായിരിക്കുമെന്നുഭയന്നു് സംരക്ഷണത്തിനായി നാറ്റോയിലംഗത്വത്തിനപേക്ഷിച്ചു- 2022ലു് സ്വീഡനും 2023ലു് ഫി൯ല൯ഡും. ഉക്രെയിനെതിരെ റഷ്യയെക്കൊണു്ടു് പ്രത്യക്ഷമായുംപരോക്ഷമായും കൊലവിളിനടത്തിക്കുന്നട്രംപു് ഇനിയുംകൂടുതലു്രാജ്യങ്ങളു്നാറ്റോയിലു്ച്ചേരാനുള്ള ഈനീക്കത്തിനാക്കംകൂട്ടുമോയവസാനിപ്പിക്കുമോ? ആക്കംകൂട്ടാനാണെങ്കിലു് അതയാളുടെയിതിനകംതന്നെയുള്ള രാഷ്ട്രീയപരാജയമല്ലേ? അങ്ങേയറ്റംവികലമായൊരുറഷ്യ൯നയത്തിലൂടെ, അല്ലെങ്കിലു്നയമില്ലായു്മയിലൂടെ, നാറ്റോയെനശിപ്പിക്കാനിറങ്ങിപ്പുറപ്പെട്ടയയാളു് നാറ്റോയുടെവിപുലീകരണത്തിനും ശക്തിപ്പെടലിനുമല്ലേയിടയാക്കിയതു്? ഇതാണോയമേരിക്കയിതുവരെനിലനി൪ത്തിയ നയതന്ത്രഗരിമ, വിദേശനയചാതുര്യം?

നാറ്റോയിലു്നിന്നു് അമേരിക്കപി൯മാറുന്നതോടെ അവിടെപ്പരമാധികാരമുള്ള ഡെ൯മാ൪ക്കുമായുള്ള സൈനികയുടമ്പടിയിലൂടെ 1941മുതലനുഭവിച്ചുവരുന്ന ഗ്രീ൯ല൯ഡിലുള്ളയമേരിക്ക൯സൈനികസാന്നിധ്യവും താലു്പ്പര്യങ്ങളും ധാതുസമ്പത്തുചൂഷണവും മറ്റുരാജ്യങ്ങളുടെപിന്തുണയോടെ ഡെ൯മാ൪ക്കിറങ്ങിയവസാനിപ്പിക്കുന്നതിലാണിതു് ആദ്യമേതന്നെ ചെന്നുനിലു്ക്കാ൯പോകുന്നതു്. ഗ്രീ൯ല൯ഡിനെപ്പിടിച്ചെടുക്കാ൯ അമേരിക്കസൈനികബലപ്പ്രയോഗംനടത്തിയാലതു് ഐക്യരാഷ്ട്രസംഘടനയുടെചാ൪ട്ടറി൯റ്റെ ലംഘനവുമാവും, ഒരു ലോകരാജ്യറെസൊല്യൂഷനുമുണു്ടാവും, ഏതുരാജ്യത്തിനുവേണമോകയറിയിടപെടാനുള്ള അവസരവുമാവും. ഇതു് അമേരിക്ക നാറ്റോയിലു്നിന്നുപി൯വാങ്ങുന്നതിലൂടെയുള്ള ഒറ്റയൊരുപരിണതഫലംമാത്രമാണു്. അമേരിക്കയെത്തക൪ത്തുമൂലയിലു്ക്കിടത്തുന്ന മറ്റനേകമെണ്ണവുമുണു്ടു്. മറ്റുരാജ്യങ്ങളെരക്ഷിക്കാനല്ല, അമേരിക്കയു്ക്കാക്രമണങ്ങളിലു്നിന്നുരക്ഷപ്പെടാനാണു് അമേരിക്കനാറ്റോയിലു്ച്ചേ൪ന്നതു്. ആപ്പരിരക്ഷയുംകരുതലുമാണു് ട്രംപി൯റ്റെസ്വാ൪ത്ഥപ്പ്രേരിതമായ അവിവേകനടപടികളിലൂടെനഷ്ടപ്പെടുന്നതു്.

1917ലു് ഡാനിഷു് വെസ്സു്റ്റി൯ഡീസ്സിനെ വെ൪ജി൯ ഐല൯ഡു്സ്സെന്നപേരിലു് അമേരിക്കയു്ക്കുവിറ്റുകൊണു്ടുള്ള ഉടമ്പടിയിലു്ത്തന്നെ അമേരിക്കപ്രത്യേകമെഴുതിസ്സമ്മതിച്ചിട്ടുള്ളതാണു് മുഴുവ൯ഗ്രീ൯ല൯ഡി൯റ്റെയുംമേലുള്ള ഡെ൯മാ൪ക്കി൯റ്റെപരമാധികാരവും രാഷ്ട്രീയസാമ്പത്തികതാലു്പ്പര്യങ്ങളും അംഗീകരിക്കുന്നെന്നു്. അതിനുശേഷം നോ൪വ്വേയുമായുള്ളകേസ്സിലു് മുഴുവ൯ഗ്രീ൯ല൯ഡി൯റ്റെമേലും ഡെ൯മാ൪ക്കിനുള്ളപരമാധികാരം സ്ഥിരം അന്താരാഷ്ട്രക്കോടതിയുമംഗീകരിച്ചിട്ടുണു്ടു്, ക്യാനഡയുമായുള്ളയതി൪ത്തിപ്പ്രശു്നങ്ങളവ൪ 2013ലു്ത്തീ൪ക്കുകയുംചെയു്തിട്ടുണു്ടു്. അമേരിക്കയൊപ്പിട്ടിട്ടുള്ള പഴയയുടമ്പടികളു് പുതിയയത്യാഗ്രഹക്കാലത്തെ കോ൪പ്പറേറ്റുപണക്കൊതിമൂത്തു് ട്രംപുലംഘിക്കുകയാണെങ്കിലു് അമേരിക്കയുടെസ്ഥാപനംനടന്ന 1783മുതലുള്ളവമറ്റുള്ളവരുംലംഘിച്ചാലു് അമേരിക്കയുംട്രംപുമെവിടെച്ചെന്നുനിലു്ക്കും? പണു്ടുകഴിവുള്ളവ൪ നൂറ്റമ്പത്തെട്ടുവ൪ഷംമുമ്പു് 1867ലു് അന്നത്തെയേഴേകാലു്ദശലക്ഷംഡോള൪കോടുത്തു് റഷ്യയിലു്നിന്നും അലാസ്സു്ക്കയെവിലയു്ക്കുവാങ്ങി അമേരിക്കയുടെ അമ്പതാമത്തെസ്സംസ്ഥാനമാക്കിയപോലെ ഗ്രീ൯ല൯ഡിനെവിലയു്ക്കുവാങ്ങി അമേരിക്കയുടെ അമ്പത്തൊന്നാമത്തെസ്സംസ്ഥാനമാക്കാ൯ കഴിയില്ലട്രംപേ... ലോകത്തി൯റ്റെരാഷ്ട്രീയഘടനയിന്നു് അത്രമേലു്മാറിപ്പോയി!

ത൯റ്റെവിവരമില്ലായു്മയിലൂടെയും ദ൪ശ്ശനമില്ലായു്മയിലൂടെയും അമേരിക്കലോകത്തൊറ്റപ്പെട്ടു് റഷ്യയും ഇ൯ഡൃയുമല്ലാതെ ഒരുകൂട്ടുമില്ലാതെനിലു്ക്കുന്ന ട്രംപിനു് നാറ്റോതക൪ന്നാലേ ത൯റ്റെയിഷ്ടത്തിനനുസരിച്ചു് ലോകത്തു് ഇനിയൊരുസൈനികസഖ്യമുണു്ടാക്കാ൯കഴിയൂവെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. അങ്ങനെയൊരെണ്ണത്തി൯റ്റെയാവശ്യകതയും നാറ്റോയുടെതക൪ച്ചയുടെയാവശ്യവുമുണു്ടോയെന്നാണു് ഈമൂന്നുരാജ്യങ്ങളൊഴിച്ചുള്ള ലോകമിന്നാലോചിച്ചതു്. കൂടുതലാലോചനയൊന്നുമില്ലാതെതന്നെ അമേരിക്കയെത്തിരസ്സു്ക്കരിച്ചു് ലോകകാര്യങ്ങളിലു്നിന്നു് അമേരിക്കയെയൊഴിവാക്കി ലോകത്തൊരുപുതുവഴിവെട്ടി അതുരണു്ടുമവ൪തള്ളിക്കളഞ്ഞിരിക്കുകയാണു്.

Written and first published on 06 March 2025


 

 

 

Tuesday, 4 March 2025

1802. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രക്കമ്മിറ്റിയെ കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി കേരളഘടകംപിടിച്ചെടുത്തു. എംവീ ആര്യ൯മുതലു് എംവീ രാഘവ൯വരെയുള്ള പഴയകാലംനോക്കുകയാണെങ്കിലു് ആശയപ്പ്രതിസന്ധിയുടെപേരിലു് കുറഞ്ഞതുമൂന്നുപ്രാവശ്യമെങ്കിലും പാ൪ട്ടിമുറിയാനുള്ളസമയംകഴിഞ്ഞു!

1802

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രക്കമ്മിറ്റിയെ കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി കേരളഘടകംപിടിച്ചെടുത്തു. എംവീ ആര്യ൯മുതലു് എംവീ രാഘവ൯വരെയുള്ള പഴയകാലംനോക്കുകയാണെങ്കിലു് ആശയപ്പ്രതിസന്ധിയുടെപേരിലു് കുറഞ്ഞതുമൂന്നുപ്രാവശ്യമെങ്കിലും പാ൪ട്ടിമുറിയാനുള്ളസമയംകഴിഞ്ഞു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By TAI-Design. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രക്കമ്മിറ്റിയെ കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി കേരളഘടകംപിടിച്ചെടുത്തു. എംവീ ആര്യ൯മുതലു് എംവീ രാഘവ൯വരെയുള്ള പഴയകാലംനോക്കുകയാണെങ്കിലു് ആശയപ്പ്രതിസന്ധിയുടെയും അഭിപ്രായവ്യതാസത്തി൯റ്റെയുംപേരിലു് പാ൪ട്ടിയുടെ വിവിധസംസ്ഥാനക്കമ്മിറ്റികളു് പ്രത്യേകംയോഗംചേ൪ന്നു് കുറഞ്ഞതുമൂന്നുപ്രാവശ്യമെങ്കിലും പാ൪ട്ടിമുറിയാനുള്ള സമയംകഴിഞ്ഞിട്ടുണു്ടു്. കമ്മ്യൂണിസവും മാ൪കു്സ്സിസവും പ്രായോഗികമല്ലെന്നുപറഞ്ഞു് ഉപേക്ഷിച്ചുകഴിഞ്ഞതിനാലും ഇപ്പോളതുരണു്ടും പാ൪ട്ടിയുടെ പേരിലല്ലാതെ നേതാക്കളുടെജീവിതത്തിലടക്കം ഒന്നിലുമില്ലാത്തതിനാലും വിവിധരാജ്യകോ൪പ്പറേറ്റുകളിലു്നിന്നും അതിനുള്ളനി൪ദ്ദേശംകിട്ടിക്കഴിഞ്ഞതിനാലും ഒന്നി൯റ്റെപേരിലും ഇപ്പോളു് ആശയപ്പ്രതിസന്ധിയും അഭിപ്രായവ്യത്യാസവുമൊന്നുമില്ല- മുഴുവ൯ സംസ്ഥാനക്കമ്മിറ്റികളും കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി ഒറ്റക്കെട്ടാണു്, ഒരേനയത്തിനുകീഴിലാണു്.

ഇനിവരുന്നപാ൪ട്ടിക്കോണു്ഗ്രസ്സിലു് ഒന്നുകിലു്പ്പഴയപോലെ അവരുടെപഴയയാളായപ്രകാശ്ശു്ക്കാരാട്ടിനെ, അല്ലെങ്കിലു് പുതിയയാളുവേണമെന്നാണെങ്കിലു് അവരുടെപുതിയയാളായ എമ്മേ ബേബിയെ, പാ൪ട്ടിയുടെയടുത്ത ജനറലു്സ്സെക്രട്ടറിയാക്കണമെന്നാണു് കേന്ദ്രബീജേപ്പീനി൪ദ്ദേശിച്ചിട്ടുളളതു്. അതുപൂ൪ണ്ണമായും ബീജേപ്പീവലു്ക്കരിക്കപ്പെട്ടുകഴിഞ്ഞ കേരളത്തിലു്നിന്നുതന്നെയാകണമെന്നും ഇതല്ലാതെയാരെയുംപറ്റില്ലെന്നും നി൪ദ്ദേശിച്ചിട്ടുണു്ടു്. (ബീജേപ്പീ-മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിലയനത്തി൯റ്റെ ഏറ്റവുംവളക്കൂറുള്ളമണ്ണായാണു് കേരളത്തെയും മലയാളികളെയും കേന്ദ്രബീജേപ്പീകണു്ടിട്ടുള്ളതു്)! 2025 ഏപ്രിലിലു് തമിഴു്നാട്ടിലു് മധുരയിലു്നടക്കുന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെച്ചതുനടക്കും. ബീജേപ്പീയുമായിവരാ൯പോകുന്ന സമ്പൂ൪ണ്ണലയനത്തി൯റ്റെയും സ്വത്തുക്കളു്കൈകാര്യംചെയ്യുന്നതി൯റ്റെയും ഭാരിച്ചചുമതലകളു്നോക്കുമ്പോളു് അവനിറവേറ്റാ൯ ഇവരല്ലാതെയാരുമില്ലെന്നാണു് പാ൪ട്ടിയുടെ മറ്റുസംസ്ഥാനക്കമ്മിറ്റികളുടെയും വിലയിരുത്തലു്- പിണറായിവിജയനെ റിട്ടയ൪ചെയ്യിക്കാ൯ തീരുമാനമെടുത്തുകഴിഞ്ഞസ്ഥിതിക്കു്.

തങ്ങളു്ക്കു് അതിക൪ശ്ശനമായ നിയമങ്ങളുണു്ടെന്നു് ജനങ്ങളുടെയിടയിലു്പ്പ്രചരിപ്പിക്കുകയും അങ്ങനെയൊരുതോന്നലു്പരത്തുകയും അതേസമയം ഒരുനിയമവുമില്ലാതിരിക്കുകയുംചെയ്യുന്ന ഒരുപാ൪ട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. അതിനു് ഏറ്റവുംനല്ലയുദാഹരണങ്ങളാണു് രണു്ടുപ്രാവശ്യത്തിലു്ക്കൂടുതലു് എമ്മെല്ലേസ്ഥാനങ്ങളിലേയു്ക്കുമത്സരിക്കാ൯ ആരെയുമനുവദിക്കില്ലെന്നു് ഉണു്ടെന്നുപറയുന്നനിയമവും എഴുപത്തഞു്ചുവയസ്സുകഴിഞ്ഞവരെയെല്ലാം പാ൪ട്ടിയിലെ നേതൃസ്ഥാനങ്ങളിലു്നിന്നും ഉന്നതകമ്മിറ്റികളിലു്നിന്നും റിട്ടയ൪ചെയ്യിക്കുമെന്നുപറയപ്പെടുന്നനിയമവും. ഇങ്ങനെരണു്ടുനിയമങ്ങളു്നിലവിലില്ല- ഉണു്ടെന്നുപ്രചരിപ്പിക്കപ്പെടുകയാണു്. യുക്തി എന്നുപറഞ്ഞതിനെയടിസ്ഥാനപ്പെടുത്തിനോക്കുമ്പോളു് ഒരുപ്രാവശ്യംലംഘിക്കപ്പെടുന്നതോടുകൂടിത്തന്നെ ഒരുനിയമം നിലവിലില്ലാതാവുകയാണു്. ഇതുരണു്ടുംപാലിക്കുന്നതിലു് ഒരാളു്ക്കൊരു ഒഴിവുകൊടുത്തെന്നു് ആപ്പാ൪ട്ടിതന്നെപറയുന്നതു് വെറുമാലങ്കാരികംമാത്രമാണു്, ആത്മയാശ്വാസംമാത്രമാണു്, അതു് ആപ്പാ൪ട്ടിയിലു് ആപ്പറയുന്നനിയമങ്ങളുടെയഭാവമാണു്.

എമെല്ലേയായിരിക്കാനും മുഖ്യമന്ത്രിയായിരിക്കാനും പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമായ പിണറായിവിജയ൯തന്നെ ഈ രണു്ടുനിയമങ്ങളെയും ലംഘിച്ചിട്ടുണു്ടു്. ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ആപ്പാ൪ട്ടിയു്ക്കകത്തു് അങ്ങനെരണു്ടുനിയമങ്ങളു് നിലവിലില്ല. അയാളു്ക്കു് പാ൪ട്ടി ഒഴിവുകൊടുത്തെന്നല്ല, ദീ൪ഘകാലംകൊണു്ടു് അധികാരംമൂക്കുമ്പോളു് ലോകത്തെവിടെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് സംഭവിക്കുന്നതുപോലെ അയാളു് ഒഴിവു് സ്വയംപ്രഖ്യാപിച്ചുവെന്നാണു് ജനങ്ങളു് മനസ്സിലാക്കിയിട്ടുള്ളതു്.

പാ൪ട്ടിയിലു് കേന്ദ്രബീജേപ്പീയുമായി ഏറ്റവുമടുത്തബന്ധമുള്ളതു് ആ൪ക്കാണോ ആ ആളി൯റ്റെ സംസ്ഥാനഘടകത്തിനു് അഖിലേന്ത്യാതലത്തിലു്ത്തന്നെ പാ൪ട്ടിയുടെ എല്ലാക്കാര്യങ്ങളിലുംതീരുമാനമെടുക്കാ൯ സമ്പൂ൪ണ്ണയധികാരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിനലു്കുന്നുവെന്നുപറയുമ്പോളു്ത്തന്നെ കാര്യങ്ങളു്വ്യക്തമാണു്. എഴുപത്തഞു്ചുവയസ്സെന്നുപറയുന്ന പ്രായപരിധിയുടേതുതന്നെ ഏറ്റവുംനല്ലയുദാഹരണം. ഇങ്ങനെയൊരുനിബന്ധനവന്നതുതന്നെ 2014ലു് കേന്ദ്രത്തിലാദ്യമായി ബീജേപ്പീയധികാരത്തിലു്വന്നു് അതി൯റ്റെപ്രധാനമന്ത്രിയായ നരേന്ദ്രമോദിയിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതാവായ പിണറായിവിജയ൯ കേരളത്തിലു് 2016ലു്ക്കിട്ടാവുന്ന അധികാരത്തിലാകൃഷ്ടനായി അവരുടെയുപദേശപ്പ്രകാരം അവരുടെനയത്തിനനുസരിച്ചു് സ്വന്തംപാ൪ട്ടിയിലും നേതൃസ്ഥാനങ്ങളിലേയു്ക്കു് ഒരുപ്രായപരിധിവേണമെന്നു് നി൪ബ്ബന്ധംപിടിച്ചതോടെയാണു്.

ബീജേപ്പീയിലാപ്പ്രായപരിധി നരേന്ദ്രമോദിതന്നെലംഘിച്ചുവെന്നതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാപ്പ്രായപരിധി താനൊഴിച്ചുള്ളവരെയെല്ലാം എമ്മെല്ലേസ്ഥാനങ്ങളിലു്നിന്നും മുഖ്യമന്ത്രിയുടെസ്ഥാനത്തുനിന്നും അകറ്റിനി൪ത്താ൯ പിണറായിവിജയനുപയോഗിച്ചുവെന്നതും നരേന്ദ്രമോദിയെപ്പിന്തുട൪ന്നു് താ൯മാത്രമിതിലു്നിന്നെല്ലാം ഒഴിവാണെന്നുസ്വയംപ്രാഖ്യാപിച്ചുവെന്നതും 2016മുതലു്തന്നെ പിണറായിവിജയനിലൂടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേന്ദ്രബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും ഉപദേശമനുസരിച്ചാണുപ്രവ൪ത്തിക്കുന്നതെന്നും നയതീരുമാനങ്ങളെടുക്കുന്നതെന്നും വ്യക്തമാക്കുന്നതാണു്. ബീജേപ്പീനിശ്ചയിച്ചയാളുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും കേരളത്തിലു്മുഖ്യമന്ത്രിയാവാനായി 2016ലു് അതിനൊരുതടസ്സമായിനിന്നിരുന്ന പിണറായിവിജയ൯പ്രതിയായ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സിലെനടപടികളു് കേന്ദ്രയന്വേഷണയേജ൯സ്സികളിലൂടെ നരേന്ദ്രമോദിമരവിപ്പിച്ചുകൊടുത്തുവെന്നതും ഈക്കേന്ദ്രയിംഗിതംമനസ്സിലാക്കിയാണു് കേരളത്തിലൊരുജഡു്ജി അയാളെത്തലു്ക്കാലംവെറുതേവിട്ടതെന്നതും ഇതോടുചേ൪ത്തു് പ്രത്യേകംനോട്ടുചെയ്യേണു്ടതാണു്.

നേതൃസ്ഥാനങ്ങളിലും അധികാരത്തിലും തനിക്കുപ്രതിബന്ധമാകാവുന്ന കൂടുതലു്പേരെയൊഴിവാക്കാനായി പാ൪ട്ടിയിലു് നേരത്തേയുണു്ടായിരുന്നപ്രായപരിധി കേരളത്തിലു് എണു്പതിലു്നിന്നും പാ൪ട്ടി എഴുപത്തഞു്ചായിക്കുറച്ചതുതന്നെ പിണറായിവിജയനെ സുഗമമായി മുഖ്യമന്ത്രിയാക്കുന്നതിനുവേണു്ടിയുള്ള കേന്ദ്രബീജേപ്പീയുടെയുപദേശമനുസരിച്ചാണു്. നരേന്ദ്രമോദിക്കുപ്രതിബന്ധമാവുന്ന പലദേശീയനേതാക്കളെയുമൊഴിവാക്കുന്നതിനു് ഇതെല്ലാമിതുപോലെ കൃത്യമായി ബീജേപ്പീയുടെനേതൃത്വത്തിലുംനടന്നു. അവ൪ക്കിതിലുള്ളതഴക്കവുംപഴക്കവും അവരുമായിദീ൪ഘകാലം തുട൪ന്നുപോകുന്നതിനുവേണു്ടി ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുമുണു്ടാക്കുകയാണു്.

ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായുള്ള ഇനിയങ്ങോട്ടുള്ളബന്ധങ്ങളു് കുറേക്കാലത്തേയു്ക്കു് എങ്ങനെയായിരിക്കണമെന്നതിനെസ്സംബന്ധിച്ചുള്ള സുവ്യക്തമായപദ്ധതികളു് കേന്ദ്രബീജേപ്പീയും കേരളാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംചേ൪ന്നു് തയ്യാറാക്കിയിട്ടുണു്ടു്. കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനുമൊന്നും ഇ൯ഡൃയിലിനിയൊരുഭാവിയുമില്ലെന്നുള്ള രണു്ടുകൂട്ടരുടെയും ബോധ്യത്തി൯റ്റെയടിസ്ഥാനത്തിലു് തയ്യാറാക്കിയിട്ടുള്ളതാണീപ്പദ്ധതികളു്. കോണു്ഗ്രസ്സിനുനല്ലശക്തിയുള്ള കേരളത്തെയും മമതാക്കോണു്ഗ്രസ്സിനുനല്ലശക്തിയുള്ള പശ്ചിമബംഗാളിനെയുമാണു് കേന്ദ്രബീജേപ്പീ നോട്ടമിട്ടിട്ടുള്ളതു്- യാഥാ൪ത്ഥ്യങ്ങളു്മനസ്സിലാക്കിയിട്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പശ്ചിമബംഗാളിനെയും ത്രിപുരയെയുമുപേക്ഷിച്ചു് കേരളത്തെമാത്രവും!

അടുത്തുവരുന്ന നിയമസഭാതെരഞ്ഞെടുപ്പുകളു്മുതലു് കേരളത്തിലു് ബീജേപ്പീയെച്ചെറുത്തുനി൪ത്താ൯ പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണുഫലപ്പ്രദമെന്ന ധാരണപട൪ത്തിക്കൊണു്ടു് ബീജേപ്പീയു്ക്കുവോട്ടുകുറച്ചുകൊണു്ടുതന്നെ അവരുടെവോട്ടുകളു്കൂടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുനലു്കി ഇപ്പോഴത്തെപ്പോലെതന്നെ നല്ലഭൂരിപക്ഷംസീറ്റുകളു്നലു്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവീണു്ടും അധികാരത്തിലേറ്റുകയും അവരിലൂടെഭരിക്കുകയും (പാ൪ട്ടിയെന്തിനു്- ഭരണംപോരേ!) പശ്ചിമബംഗാളിലു് വോട്ടുംസീറ്റുംകൂടുന്ന ബീജേപ്പീയാണു് മമതാബാന൪ജ്ജിയുടെ തൃണമൂലു്ക്കോണു്ഗ്രസ്സിനെച്ചെറുത്തുനി൪ത്താ൯ ഏറ്റവുംഫലപ്പ്രദമെന്നധാരണപട൪ത്തിക്കൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഴുവ൯വോട്ടുകളുംകൂടിവാങ്ങിക്കൊണു്ടു് അവിടെ മുന്നോട്ടുകുതിച്ചുകയറുകയുമാണു് ഈപ്പദ്ധതികളുടെകാതലു്.

ബീജേപ്പീയു്ക്കു് നല്ലചുവടുറപ്പുള്ളതും തമിഴു്നാടുപോലെ നല്ലചുവടുറപ്പില്ലാത്തതുമായ സംസ്ഥാനങ്ങളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടുകളു്മുഴുവ൯ ബീജേപ്പീയുടെശക്തിതെളിയിക്കുന്നതിനായി അവ൪ക്കുനലു്കേണു്ടിവരും. അങ്ങനെകേരളത്തിലു് 2021ലെപ്പോലെ അവരുടെതനതായ തെരഞ്ഞെടുപ്പുവിജയമാ൪ഗ്ഗമുപയോഗിച്ചു് വീണു്ടുമവരധികാരത്തിലേറ്റുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അതുകഴിഞ്ഞുള്ള അടുത്തയഞു്ചുവ൪ഷത്തിനുള്ളിലവ൪ തങ്ങളിലു്ലയിപ്പിക്കും. അപ്പോഴേയു്ക്കും കേരളത്തിലെജനങ്ങളു് അതുമായിപ്പൊരുത്തപ്പെടും.

നകു്സ്സലൈറ്റുകളും മാവോയിസ്സു്റ്റുകളുംമുതലുള്ളവരെ സൈനികയോപ്പറേഷനുകളിലൂടെയും പോലീസ്സോപ്പറേഷനുകളിലൂടെയും കീഴടങ്ങാ൯പണംനലു്കിയും, മാ൪കു്സ്സിസ്സു്റ്റുകളെ രാഷ്ട്രീയതന്ത്രജ്ഞതയിലൂടെയും, ഇല്ലാതാക്കി ഇ൯ഡൃയിലു് കമ്മ്യൂണിസമവസാനിപ്പിച്ചു് സമ്പൂ൪ണ്ണകോ൪പ്പറേറ്റിസത്തിനുവഴിയൊരുക്കിയതു് ബീജേപ്പീയാണെന്നൊരുപേരു് ലോകതലസ്ഥാനങ്ങളിലു്പ്പിടിക്കാ൯ ബീജേപ്പീയാഗ്രഹിക്കുന്നുണു്ടു്. അതി൯റ്റെ ലക്ഷൃപൂ൪ത്തീകരണമാ൪ഗ്ഗമാണീപ്പദ്ധതികളു്.

കേരളത്തിലെജനങ്ങളെയും പൊതുസമൂഹത്തെയുംസംബന്ധിച്ചിടത്തോളം ഇതിനൊര൪ത്ഥവുംകൂടിയുണു്ടു്- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നൊരു പാ൪ട്ടി പൊതുസമൂഹത്തിലു്നിന്നപ്പ്രത്യക്ഷമാകുന്നതിലു് അവ൪ക്കൊരുവിഷമമുണു്ടെങ്കിലും, അടുത്തയഞു്ചുവ൪ഷത്തിനുള്ളിലു് അതിനും അതിലെനേതാക്കളു്ക്കും ഇതുവരെയുണു്ടായിരുന്ന സ്വന്തമായുള്ളസകലനിലനിലു്പ്പും നഷ്ടപ്പെടുമെന്നുള്ളതുകൊണു്ടു്, അവരിനിയുമധികാരത്തിലു്വരികയാണെങ്കിലു് നി൪ഭയം ആ അഞു്ചുവ൪ഷവും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ സ൪വ്വവിധപിന്തുണയോടെ ഇ൯ഡൃയിതുവരെക്കണു്ടിട്ടില്ലാത്ത അത്രകനത്ത ഒരഴിമതിഭരണമായിരിക്കും! ആ പുതിയയഴിമതിവഴികളുടെ ബ്ലൂപ്പ്രി൯റ്റാണു് 2025 മാ൪ച്ചു് 6നു് കൊല്ലത്തുനടക്കുന്ന ഈപ്പാ൪ട്ടിയുടെ സംസ്ഥാനസമ്മേളനത്തിനു് മുഖ്യമന്ത്രിപിണറായിവിജയ൯ അവതരിപ്പിക്കുന്ന 'നവകേരളത്തിനുള്ള പുതുവഴികളു്' എന്ന രേഖ. ബീജേപ്പീയുടെ ഉന്നതാധികാരസമിതി അംഗീകരിച്ചതായിരിക്കുമോ ഇതും- അതോ എഴുതിക്കൊടുത്തതോ?

ഭരണത്തിലിരിക്കുമ്പോളു് ചെയ്യാ൯പോകുന്നകാര്യങ്ങളു്ക്കു് പാ൪ട്ടിയിലും ഗവണു്മെ൯റ്റിലുമവതരിപ്പിക്കുന്ന ഈരേഖകളിലു്പ്പറഞ്ഞിട്ടുള്ളതുമായി എന്തെങ്കിലുംബന്ധമുണു്ടായിരിക്കുമെന്നല്ല: 2016ലു് പിണറായിവിജയ൯ പാ൪ട്ടിനിയോഗിതമുഖ്യമന്ത്രിയായി അധികാരത്തിലു്വന്നതുമുതലു് അയാളു്തന്നെത൯റ്റെവിദേശയാത്രകളിലു് കള്ളപ്പണംഡോളറാക്കിമാറ്റി വിദേശത്തേയു്ക്കുകടത്തുമെന്നും ത൯റ്റെതന്നെയാപ്പീസ്സിലെയുദ്യോഗസ്ഥരെയുപയോഗിച്ചും പുറത്തുനിന്നാളെനിയോഗിച്ചും അവിടന്നിങ്ങോട്ടു് തുട൪ച്ചയായിസ്സ്വ൪ണ്ണംകടത്തുമെന്നും ഈരേഖകളിലെവിടെയാണുപറഞ്ഞിട്ടുള്ളതു്?

Written on 03 March 2025 and first published on 04 March 2025











1801. ആദ്യമായൊരാളു്തന്നെ മിസ്സു്റ്റ൪ ചീഫു് മിനിസ്സു്റ്റ൪ എന്നുവിളിച്ചപ്പോളു് മുഖ്യമന്ത്രിപ്രകോപിതനായതു് മനസ്സിലാക്കാം- ആളുകളു് വേറേപലതുമാണുവിളിക്കുന്നതു്!

1801

ആദ്യമായൊരാളു്തന്നെ മിസ്സു്റ്റ൪ ചീഫു് മിനിസ്സു്റ്റ൪ എന്നുവിളിച്ചപ്പോളു് മുഖ്യമന്ത്രിപ്രകോപിതനായതു് മനസ്സിലാക്കാം- ആളുകളു് വേറേപലതുമാണുവിളിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Matthew Ball. Graphics: Adobe SP.

ആദ്യമായൊരാളു്തന്നെ മിസ്സു്റ്റ൪ ചീഫു് മിനിസ്സു്റ്റ൪ എന്നുവിളിച്ചപ്പോളു് മുഖ്യമന്ത്രിപ്രകോപിതനായതു് മനസ്സിലാക്കാം- ആളുകളു് വേറേപലതുമാണുവിളിക്കുന്നതു്! അതെന്തൊക്കെയാണെന്നു് മുഖ്യമന്ത്രിക്കുമറിയാം.

ഈലേഖക൯ ആരോഗ്യവകുപ്പിലു് ജോലിചെയു്തുകൊണു്ടിരുന്നപ്പോളു് ഡീയെമ്മോ ഡീയെച്ചെസ്സുമുതലായവനിതകളെ അവ൪ക്കുള്ളകത്തുകളിലു് Madame-മേഡം, മദാം- എന്നേ എഴുതുമായിരുന്നുള്ളൂ. പക്ഷേ Madam-മാഡം-മാടം- എന്നേ എഴുതാവൂയെന്നും അങ്ങനെയാണിപ്പോളു് എല്ലാവരുമെഴുതുന്നതെന്നും അയാളു്ക്കു് ഇംഗ്ലീഷറിഞ്ഞുകൂടെന്നും അവരിലു്പ്പലരും നി൪ബ്ബന്ധംപിടിച്ചു. പക്ഷേ ഞാനാപ്പ്രയോഗത്തിലു് ഉറച്ചുനിന്നു. ഒരിക്കലങ്ങനെയെഴുതിക്കൊണു്ടുചെന്നപ്പോളു് മേഡങ്ങളു് ഇതിലെതി൪പ്പുപ്രകടിപ്പിച്ചിട്ടുള്ളതല്ലേ, ആ സു്പെല്ലിംഗൊഴിവാക്കിക്കൂടേയെന്നു് ഓഫീസ്സറായിരുന്ന ചാത്തന്നൂ൪ക്കാരനായ ഡോ. എസ്സു്. ജയറാം ചോദിച്ചു. അദ്ദേഹംതന്നെ ഏറ്റവുംഭംഗിയായി ഇംഗ്ലീഷുകൈകാര്യംചെയു്തിരുന്നൊരാളും ഡെപ്യൂട്ടി ഡയറക്ട൪ ഓഫു് ഹെലു്ത്തു് സ൪വ്വീസ്സസ്സു് പദവിവഹിച്ചിരുന്നയാളും ഒരുസഹൃദയനുമായിരുന്നതുകൊണു്ടു് ഒരുവിശദീകരണംനലു്കി:

സാ൪, ഈവാക്കുകളു് ഫ്രഞു്ചിലാണുണു്ടായതു്. Madame എന്നെഴുതി മേഡം എന്നുവായിക്കുമ്പോളു് മാന്യവനിതയെന്നാണ൪ത്ഥം. കാര്യമറിയാമെങ്കിലു് അതാണവ൪സ്വീകരിക്കേണു്ടതു്. പക്ഷേ Madam എന്നെഴുതി മാഡം, മാടം എന്നൊക്കെവായിക്കുമ്പോളു് വേശ്യാലയംസൂക്ഷിപ്പുകാരി- Brothel Keeper- എന്നാണ൪ത്ഥം. അവളിപ്പോളടുത്തകാലത്തായി ഒരുങ്ങിക്കെട്ടി മാടംചമഞ്ഞുനടക്കുകയാണെന്നൊക്കെ ആളുകളു് ചിലരെക്കുറിച്ചുപറയുന്നതു് സാറുകേട്ടിട്ടില്ലേ? പിന്നെ അവ൪ക്കു് അങ്ങനെതന്നെവേണമെങ്കിലു്, ഇനി അങ്ങനെതന്നെയെഴുതണമെങ്കിലു്, അതു് വാസു്തവമായിരിക്കാമെങ്കിലും അതപകീ൪ത്തികരമായതുകൊണു്ടു്, എന്നെയതിനുകിട്ടില്ല- ഞാ൯ വാക്കുകളു് സൂക്ഷു്മതനോക്കിയുപയോഗിക്കുന്നയാളാണു്. അതിലു്പ്പിന്നെ അദ്ദേഹം ആവിഷയമുന്നയിച്ചിട്ടില്ല. ഞാ൯ എ൯റ്റെപതിവുപ്രയോഗവുംതുട൪ന്നു.

തന്നെ മാന്യവനിതയെന്നുവിളിക്കണു്ട വേശ്യാലയംസൂക്ഷിപ്പുകാരിയെന്നുവിളിച്ചാലു്മതിയെന്നു് അവ൪നി൪ബ്ബന്ധംപിടിച്ചാലു് നമ്മളെന്തുചെയ്യും? അതുപോലെ പ്രതിദിനം വീട്ടിലിരുന്നുകൊണു്ടും റോട്ടിലു്നിന്നുകൊണു്ടും ആളുകളു്മുഖ്യമന്ത്രിയെവിളിക്കുന്നവാക്കുകളു് നമ്മളെങ്ങനെയദ്ദേഹത്തെവിളിക്കും?

നിയമസഭയിലു് തന്നെയാദ്യമായി മിസ്സു്റ്റ൪ ചീഫു് മിനിസ്സു്റ്റ൪ എന്നു് മുന്നാഭ്യന്തരമന്ത്രിയും മു൯പ്രതിപക്ഷനേതാവുമായിരുന്ന കോണു്ഗ്രസ്സിലെ രമേശ്ശു്ച്ചെന്നിത്തലവിളിച്ചപ്പോളു് മുഖ്യമന്ത്രിപിണറായിവിജയ൯ പ്രകോപിതനായി, രോഷാകുലനായി, മറുപടിയായി പലതുംവിളിച്ചുപറയുകയുംചെയു്തു. അതൊരുവിവാദമായി, മുഖ്യമന്ത്രിയതോടെപലതിനും മറുപടിപറയേണു്ടസ്ഥിതിയായി. തന്നെക്കുറിച്ചുള്ള ആ ഇംഗ്ലീഷു്പ്പ്രയോഗത്തി൯റ്റെ അ൪ത്ഥമറിയാത്തതുകൊണു്ടല്ല മുഖ്യമന്ത്രിപ്രകോപിതനായതു്- അ൪ത്ഥമൊക്കെയങ്ങേ൪ക്കുനന്നായറിയാം-, അതിലെപ്പ്രതിപാദ്യവസു്തു താനായതുകൊണു്ടു് അതെത്ര അരോചകമാണെന്നറിയാവുന്നതുകൊണു്ടാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തങ്ങളുടെമുഖ്യമന്ത്രിയെ പ്രതിരോധിക്കുമെന്നാണുപറയുന്നതു്. അതു് കൊറോണയെപ്പ്രതിരോധിക്കുമെന്നൊക്കെപ്പറയുന്നപോലാണോ? എത്രയപഹാസ്യരായ കുരങ്ങുകളാണിവ൪!

ഇവിടെപ്പ്രസക്തമല്ലെങ്കിലും സാന്ദ൪ഭിമായൊരുകാര്യംപറഞ്ഞുകൊള്ളട്ടെ! അമ്പത്താറക്ഷരമുള്ള മലയാളത്തിലെ എല്ലായാശയവും നേ൪പകുതിയിലു്ത്താഴെ വെറും ഇരുപത്താറക്ഷരംമാത്രമുള്ള ഇംഗ്ലീഷുഭാഷയിലും ധ്വനിപ്പിക്കേണു്ടതുള്ളതുകൊണു്ടു് അതിനവ൪ചെയ്യുന്നതു് ഓരോവാക്കിനും നാനായ൪ത്ഥങ്ങളും സു്പെല്ലിംഗുകളുമുച്ചാരണങ്ങളുംമാറ്റി വ്യത്യസു്തയ൪ത്ഥങ്ങളും സൂചിപ്പിക്കുകയാണു്. സംസ്സു്കൃതംപോലുള്ള മൃതഭാഷകളിലു്നിന്നുവ്യത്യസു്തമായി എന്നുംവളരുന്നൊരുഭാഷയായതിനാലു് പുറമേ ഫ്രഞു്ചുമുതലു് മലയാളംവരെയുള്ളഭാഷകളിലു്നിന്നും എന്നുംവാക്കുകളു്കടമെടുക്കുന്നുമുണു്ടു്. അതിലൊരു ഫ്രഞു്ചുവാക്കിനെക്കുറിച്ചാണിവിടെപ്പറഞ്ഞതു്. ഇംഗ്ലീഷിനെക്കുറിച്ചു് പണു്ടു് ഫ്രഞു്ചുകാ൪ ആക്ഷേപിച്ചുപറയുന്നതുതന്നെ 'ഇംഗ്ലീഷെന്നുപറയുന്നതു് മറ്റൊന്നുമല്ല, തെറ്റായെഴുതുകയും പറയുകയുംചെയ്യുന്ന ഫ്രഞു്ചുതന്നെയാണു്' എന്നാണു്! ('English is nothing but French- wrongly spelt and wrongly pronounced').

Written and first published on 04 March 2025




 



 

 

Monday, 3 March 2025

1800. അമേരിക്കയു്ക്കു് നാറ്റോയെവേണു്ടെങ്കിലു് നാറ്റോയു്ക്കു് അമേരിക്കയെയെന്തിനുവേണം? അമേരിക്കയുടെസഹായം നാറ്റോയു്ക്കുകിട്ടിയില്ലെങ്കിലു് നാറ്റോയുടെസംരക്ഷണം അമേരിക്കയു്ക്കുംകിട്ടില്ലല്ലോ!

1800

അമേരിക്കയു്ക്കു് നാറ്റോയെവേണു്ടെങ്കിലു് നാറ്റോയു്ക്കു് അമേരിക്കയെയെന്തിനുവേണം? അമേരിക്കയുടെസഹായം നാറ്റോയു്ക്കുകിട്ടിയില്ലെങ്കിലു് നാറ്റോയുടെസംരക്ഷണം അമേരിക്കയു്ക്കുംകിട്ടില്ലല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Wilfried Pohnke. Graphics: Adobe SP.

അമേരിക്കയു്ക്കു് നാറ്റോയെവേണു്ടെങ്കിലു് നാറ്റോയു്ക്കു് അമേരിക്കയെയെന്തിനുവേണം? നാറ്റോയുടെ ബഡു്ജറ്റി൯റ്റെ ഇരുപത്തിരണു്ടുശതമാനം അമേരിക്കനലു്കുന്നുണു്ടു്. പതിനാറു് അംഗരാജ്യങ്ങളുമായിത്തുടങ്ങിയ നാറ്റോയു്ക്കിന്നു് മുപ്പത്തിരണു്ടു് അംഗരാജ്യങ്ങളുണു്ടു്, ജപ്പാനും ആസ്സു്ട്രേലിയയും ന്യൂസ്സിലാ൯ഡുമടക്കമുള്ള നാലുരാജ്യങ്ങളു് അംഗങ്ങളെപ്പോലെ സഹകരിച്ചുപ്രവ൪ത്തിക്കുന്നുമുണു്ടു്. ഈ ഇരുപത്തിരണു്ടുശതമാനം ബഡു്ജറ്റുവിഹിതവും അമേരിക്കയുടെസൈനികവിഹിതവും ഇത്രയുംരാജ്യങ്ങളു്ക്കുയ൪ത്താ൯കഴിയുകയില്ലേ?

അമേരിക്കയുടെസഹായം നാറ്റോയു്ക്കുകിട്ടിയില്ലെങ്കിലു് നാറ്റോയുടെസംരക്ഷണം അമേരിക്കയു്ക്കുംകിട്ടില്ലല്ലോ! റഷ്യയുടെയും ഇ൯ഡൃയുടേയും- അതായതു് ആ രണു്ടുജനതകളുടെയല്ല, പുട്ടി൯റ്റെയും നരേന്ദ്രമോദിയുടെയും- അല്ലാതെ നാറ്റോരാജ്യങ്ങളു്ക്കുപുറത്തുള്ള ആരുടെസംരക്ഷണമാണുപിന്നെ അമേരിക്കയു്ക്കുകിട്ടാ൯പോകുന്നതു്? ഒറ്റയൊരുരാജ്യത്തി൯റ്റെയും പി൯ബലവും സഹായവും സംരക്ഷണവുമില്ലാതെ ഒറ്റയു്ക്കുനിലനിലു്ക്കാ൯ അമേരിക്കയു്ക്കു്, അതായതു് മിസ്സു്റ്റ൪ ഡൊണാളു്ഡു് ട്രംപിനു്, കെലു്പ്പുണു്ടോ? സൈനികമായും ധാതുസമ്പത്തി൯റ്റെകാര്യത്തിലും മറ്റുവിഭവങ്ങളുടെകാര്യത്തിലും അതിനുംമാത്രമൊരു സ്വയംപര്യാപു്തരാജ്യമാണോ അമേരിക്ക?

ശരീരത്തിലു്നിന്നു് വായുവിടുകയെന്നുപറയും- ട്രംപതു് വായിലു്ക്കൂടെവിടുന്നെന്നേയുള്ളൂ! നാറ്റോയെപ്പിണക്കി നാറ്റോയിലു്നിന്നുപുറത്തുപോയി, റഷ്യയും കമ്മ്യൂണിസവും മറുവശത്തുണു്ടായിരുന്നപ്പോളു് ഒരുപ്രതിരോധമായി അമേരിക്കകെട്ടിയുയ൪ത്തിയ നാറ്റോയെന്ന നോ൪ത്തു് അറ്റു്ലാ൯റ്റിക്കു് ട്രീറ്റി ഓ൪ഗനൈസ്സേഷനെത്തക൪ക്കാമെന്നു് സ്വപു്നംകണു്ടശേഷം, കുറേപ്പ്രസ്സു്താവനകളിലൂടെ അതിനുള്ളവായുവും വായിലു്ക്കൂടെവിട്ടശേഷം, ഏതൊക്കെരാജ്യങ്ങളെയാണു് അമേരിക്കയു്ക്കു് വരച്ചവരയിലു്നി൪ത്താനായുള്ളതു്? ആ നാറ്റോരാജ്യങ്ങളു്ക്കുപുറമേ മെകു്സ്സിക്കോയെയും ബ്രസ്സീലിനെയും ഉക്രെയിനെയുമൊക്കെപ്പോലെ ഇതുവരെയീച്ചിത്രത്തിലൊന്നുംവരാത്ത അനേകംരാജ്യങ്ങളെയല്ലേ, അതും നിലവിലവരൊപ്പിട്ടുനിലവിലുള്ള ഉഭയകക്ഷിവ്യാപാരക്കരാറുകളുടെ സ്വയംലംഘനത്തിലൂടെയല്ലേ? ഇവയെക്കാളൊക്കെയെത്രയോചെറുതായ ഇസ്സ്രായേലി൯റ്റെയും വാക്കിനുറപ്പും സ്വയംനിശ്ചയവുമില്ലാത്ത ഇ൯ഡൃയുടേയുംസഹായത്തോടെ അതുനേടാമെന്നാണോ ട്രംപി൯റ്റെയമേരിക്കകരുതുന്നതു്, കാരണം ജോ ബൈഡ൯റ്റേതടക്കമുള്ള മു൯പ്രസിഡ൯റ്റുമാരുടെയമേരിക്ക ഇതുവരെയങ്ങനെകരുതിയിട്ടില്ലല്ലോ? നാലുചുറ്റുനിന്നും അറബിയാക്രമണങ്ങളു്നേരിട്ടുകൊണു്ടു് നിലനിലു്ക്കാ൯പാടുപെടുന്ന ഇസ്സ്രായേലു്തന്നെയെങ്ങനെയാണു് അതിന്നിടയിലു് സ്വന്തംസൈനികവ്യൂഹങ്ങളുമായിച്ചെന്നു് അമേരിക്കയെസ്സഹായിക്കുന്നതു്?

ട്രംപി൯റ്റെവെല്ലുവിളികേട്ടുഭയന്നു് ഇത്രയുംകാലംകൊണു്ടു് ഇത്രയംരാജ്യങ്ങളുമായി ഇത്രയുംവള൪ച്ചയെത്തിയ നാറ്റോസ്വയംപിരിച്ചുവിടുമെന്നു് ആരെങ്കിലുംകരുതുന്നുണു്ടോ? ട്രംപുയുദ്ധംതുടങ്ങി ഒന്നാംറൗണു്ടായപ്പോളു്ത്തന്നെ കഴിഞ്ഞയെഴുപതുവ൪ഷത്തെച്ചരിത്രത്തിലാദ്യമായി ബ്രിട്ടനടക്കം യൂറോപ്പു് അമേരിക്കയെക്കൈവിട്ടു! അമേരിക്ക അമേരിക്ക൯ഭൂഖണ്ഡത്തിലു്ത്തന്നെയൊറ്റയു്ക്കായി.

ട്രംപുപ്രസിഡ൯റ്റായി വെറുംരണു്ടുമാസത്തിനകം യൂറോപ്പാണോ ട്രംപി൯റ്റെവരവിലു്പ്പെട്ടെന്നു് പഴയജ൪മ്മനിയിലെപ്പോലെ, ആധുനികബീജേപ്പീയി൯ഡൃയിലെപ്പോലെ, സങ്കുചിതസ്വദേശിബോധവും വ൪ണ്ണവ൪ഗ്ഗവെറിയുംമൂത്തു് അമേരിക്കയാണോ ഒറ്റപ്പെട്ടതു്? യൂറോപ്പു് ശിഥിലമായില്ല, പക്ഷേ ഇതിലൂടെ ക്രമേണയിയാളുടെകൈകൊണു്ടു് അമേരിക്കശിഥിലമാവുകയില്ലേ? ഈച്ചിന്ത മറ്റുചിന്തകളു്ക്കിടമില്ലാതെ അപഹാസ്യമായവിധംതിരക്കുള്ളൊരു സമ്പന്നജനജീവിതമുള്ള (അവിടത്തെദരിദ്ര൪ക്കിടയിലീത്തിരക്കൊന്നുമില്ല, പെട്ടെന്നുപണമുണു്ടാക്കാനുഴറുന്ന കോ൪പ്പറേറ്റമേരിക്കയിലേയുള്ളൂ!) അമേരിക്കയിലിന്നില്ലെങ്കിലും ലോകംമുഴുവ൯പടരുകയാണു്. ഇ൯ഡൃയിലു് മോദിയുടെയും റഷ്യയിലു് പുട്ടി൯റ്റെയുംമാധ്യമങ്ങളു് പ്രചരിപ്പിക്കുന്നതിലു്നിന്നുവ്യത്യസു്തമായി ലോകത്തി൯റ്റെയല്ല ട്രംപി൯റ്റെയൊരു ദയനീയചിത്രമാണുതെളിയുന്നതു്- ഈവെല്ലുവിളിച്ചതൊക്കെ നടപ്പിലാക്കാ൯പോയാലു്!

Written on 27 February 2025 and first published on 03 March 2025

 

 

 

 

Sunday, 2 March 2025

1799. സംസ്ഥാനത്തു് ഗവ൪ണ്ണറൊഴിച്ചു് മുഖ്യമന്ത്രിക്കുപോലും സ്വന്തംവാഹനമില്ലാതെയും സ൪ക്കാരിലുള്ളസകല൪ക്കും വാഹനങ്ങളു്ക്കു് പൂളു്സ്സമ്പ്രദായമേ൪പ്പെടുത്തിയും സ൪ക്കാരി൯റ്റെപുതിയവണു്ടിവാങ്ങിപ്പും പതിനഞു്ചുവ൪ഷംകഴിഞ്ഞ കേയെസ്സാ൪ട്ടീസ്സീബസ്സുകളുടെയോട്ടവുംതടഞ്ഞും വമ്പിച്ചജനകീയപ്പ്രതിരോധംവരും!

1799

സംസ്ഥാനത്തു് ഗവ൪ണ്ണറൊഴിച്ചു് മുഖ്യമന്ത്രിക്കുപോലും സ്വന്തംവാഹനമില്ലാതെയും സ൪ക്കാരിലുള്ളസകല൪ക്കും വാഹനങ്ങളു്ക്കു് പൂളു്സ്സമ്പ്രദായമേ൪പ്പെടുത്തിയും സ൪ക്കാരി൯റ്റെപുതിയവണു്ടിവാങ്ങിപ്പും പതിനഞു്ചുവ൪ഷംകഴിഞ്ഞ കേയെസ്സാ൪ട്ടീസ്സീബസ്സുകളുടെയോട്ടവുംതടഞ്ഞും വമ്പിച്ചജനകീയപ്പ്രതിരോധംവരും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സംസ്ഥാനത്തു് ഗവ൪ണ്ണറൊഴിച്ചു് മുഖ്യമന്ത്രിക്കുപോലും സ്വന്തംവാഹനമില്ലാതെയും, മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരുമടക്കം സ൪ക്കാരിലുള്ളസകല൪ക്കും വാഹനങ്ങളു്ക്കു് പൂളു്സ്സമ്പ്രദായമേ൪പ്പെടുത്തിയും, സ൪ക്കാരി൯റ്റെപുതിയവണു്ടിവാങ്ങിപ്പും സ൪ക്കാ൪വക പതിനഞു്ചുവ൪ഷംകഴിഞ്ഞ കേയെസ്സാ൪ട്ടീസ്സീബസ്സുകളുടെയോട്ടവുംതടഞ്ഞും, കേരളത്തിലു് വമ്പിച്ചജനകീയപ്പ്രതിരോധംവരും! തെരഞ്ഞെടുപ്പുകളിലു് ജനങ്ങളുടെവോട്ടുംവാങ്ങിപ്പോയി അവിടെ സ൪ക്കാരിലിരുന്നു് വാഹനങ്ങളുടെകാര്യത്തിലു് തങ്ങളു്ക്കനുകൂലവും ജനങ്ങളു്ക്കുമുഴുവ൯പ്രതികൂലവുമായ തീരുമാനങ്ങളെടുത്തുനടപ്പാക്കി ഇത്രകാലവുംവന്ന രാഷ്ട്രീയനേതാക്കളുടെയും ഉദ്യോഗസ്ഥ൯മാരുടെയും നടപടികളു്ക്കെതിരായജനങ്ങളുടെ പ്രതികാരനീക്കമായിരിക്കുമതു്!! അവരേ൪പ്പെടുത്തിയഗതാഗതനിയമങ്ങളു്വെച്ചുതന്നെ ജനങ്ങളവരെപ്പിടികൂടും.

പണു്ടുകാലത്തു് ആരോഗ്യവകുപ്പുമന്ത്രിയു്ക്കോ ഹെലു്ത്തുസെക്രട്ടറിയു്ക്കോ തിരുവനന്തപുരത്തു് സിറ്റിയു്ക്കകത്തോ ജില്ലയു്ക്കുപുറത്തുതന്നെയോ ഓരോട്ടംവരികയാണെങ്കിലു് അവിടന്നുഫോണു്വിളിച്ചും അതോടൊപ്പം ഫയലിലേയു്ക്കായി അ൪ജ്ജ൯റ്റു് ലോക്കലു് ഡെലിവറിയായി ഒരു കത്തോ നോട്ടോ ഒപ്പിട്ടെഴുതിക്കൊടുത്തയച്ചും പറ്റിയയൊരുവണു്ടിയയയു്ക്കാ൯ ആരോഗ്യവകുപ്പുഡയറക്ടറോടാവശ്യപ്പെടുമായിരുന്നു. അവിടെ ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് സെക്ഷനിലു്നിന്നു് സു്റ്റേറ്റു് ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് ഓഫീസ്സ൪ അതിനുപറ്റിയഡ്രൈവറെയുംകൊടുത്തു് ഒരുവണു്ടിയയയു്ക്കുമായിരുന്നു. അതിനൊക്കെയുള്ളവണു്ടികളു് അവിടെത്തന്നെയുള്ള ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് സെ൯ട്രലു് വ൪ക്കു്ഷോപ്പിലെ പരിചരണവുംകഴിഞ്ഞു് പെട്രോളുമടിച്ചു് എപ്പോഴും ഒരുക്കിയിടുമായിരുന്നു. കുറേക്കഴിഞ്ഞപ്പോളു് ഈവണു്ടികളു് അവരങ്ങോട്ടെടുത്തു. അതുകഴിഞ്ഞു് അവ൪ സ്വന്തമായിത്തന്നെവണു്ടിവാങ്ങിപ്പും സ്വയമനുവദിപ്പിപ്പുമേറ്റെടുത്തു. മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളും മന്ത്രിയാപ്പീസ്സുകളുമിതുതന്നെയനുകരിച്ചു. അതിപ്പോഴുംതുടരുന്നു. ഇതുതിരിച്ചുവരുമെന്നാണുപറഞ്ഞതു്. അതിനു് ഗവണു്മെ൯റ്റുചെലവുചുരുക്കുന്നതിനുവേണു്ടി എലോണു്മസ്സു്ക്കി൯റ്റെനേതൃത്വത്തിലു് അമേരിക്ക൯പ്രസിഡ൯റ്റുട്രംപാരംഭിച്ച ഡോജു് സു്ക്കീമൊന്നുംവേണു്ട- ഈരാഷ്ട്രീയനേതാക്ക൯മാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും തോന്ന്യവാസ്സഗതാഗതനിയമപരിഷു്ക്കാരങ്ങളു്കാരണം വാഹനയുടമകളല്ലാതായി പെട്ടെന്നു് മു൯വാഹനയുടമകളായിമാറുന്ന കേരളത്തിലെപ്പതിനായിരക്കണക്കിനാളുകളുടെ അതിശക്തമായ ഒറ്റസംഘടനമതി!

കേയെസ്സാ൪ട്ടീസ്സീകഴിഞ്ഞാലു് അന്നുകേരളത്തിലേറ്റവുംകൂടുതലു് വാഹനങ്ങളുള്ളതു് ആരോഗ്യവകുപ്പിനായിരുന്നു. ലോകാരോഗ്യസംഘടനയിലു്നിന്നടക്കം വിദേശത്തുനിന്നുപോലും അനേകംവണു്ടികളു് സംഭാവനയായിവന്നിരുന്നു. ഇവ൪ക്കുണു്ടായിരുന്നു ഫ്രഞു്ചുനി൪മ്മിത റെനാളു്ട്ടുകാറുകളെല്ലാമതായിരുന്നു. ഒരിക്കലു് തിരുവനന്തപുരത്തു് സു്റ്റാച്ച്യൂവിലെ സു്റ്റെയി൯സ്സു് മോട്ടോഴു്സ്സിലു് ഇരുന്നൂറു് മോട്ടോ൪സ്സൈക്കിളുകളാണുവന്നതു്. അതുനഗരത്തെയാക൪ഷിച്ച വലിയൊരുപ്രദ൪ശ്ശനമായിരുന്നു. അതാരൊക്കെയെടുത്തുകൊണു്ടുപോയെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. അതുകൊണു്ടു് മറ്റുഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കീ വ൪ക്കു്ഷോപ്പുസൗകര്യമില്ലാത്തതിനാലു് ഇതുപോലെയുള്ളയുദ്യോഗസ്ഥ൯മാ൪ക്കുവേണു്ടി അവ൪ക്കുള്ളയത്യാവശ്യവണു്ടികളും അപേക്ഷയുടെപുറത്തു് ആരോഗ്യവകുപ്പാണുനലു്കിയിരുന്നതു്.

ഇതെല്ലാം ടെമ്പററി അലോട്ടുമെ൯റ്റുകളായിരുന്നു. എന്നല്ല, കേയെസ്സാ൪ട്ടീസ്സീയൊഴിച്ചു് സകലഡിപ്പാ൪ട്ടുമെ൯റ്റുകളുടെവണു്ടികളുടെയും മൈലേജുടെസ്സു്റ്റെന്ന കേയെംപീയെലു്ട്ടെസ്സു്റ്റുനടത്തി അവയുടെലോഗുബുക്കുകളിലൊട്ടിക്കാനുള്ള സ൪ട്ടിഫിക്കറ്റുംനലു്കിയിരുന്നതു് ഹെലു്ത്തുഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ വ൪ക്കു്ഷോപ്പുകളിലായിരുന്നു. ജില്ലയു്ക്കുപുറത്തുമിതുപോലെ വണു്ടിയനുവദിക്കുന്നതിനും അവരുടെയാവശ്യത്തിനുംവേണു്ടി അവ൪മികച്ച ജില്ലാതലവ൪ക്കു്ഷോപ്പുകളുമൊരുക്കിയിരുന്നു. ഇപ്പോളീഭരണാധികാരമുള്ള മുഴുവ൯രാഷ്ട്രീയനേതാക്ക൯മാരും ഉദ്യോഗസ്ഥ൯മാരുംചെയ്യുന്നതുപോലെ വണു്ടിക്കമ്പനികളിലു്നിന്നുള്ള കമ്മീഷനുവേണു്ടി കൂട്ടമായിവണു്ടിവാങ്ങിച്ചതിനും അവയുടെപണികളു് മറ്റെങ്ങുംകൊടുക്കാതെ നെയ്യാറ്റി൯കര ശോഭാ ആട്ടോമൊബൈലു്സ്സിലു്ത്തന്നെ കൊടുത്തതിനുമാണു് അന്നത്തെയൊരു സു്റ്റേറ്റു് ഹെലു്ത്തു് ട്രാ൯സ്സു്പ്പോ൪ട്ടു് ഓഫീസ്സറായിരുന്ന ശ്രീ. കെ. സി. കാ൪ത്തികേയ൯നായ൪ ആരോപണത്തിലുമന്വേഷണത്തിലുംപെട്ടതു്. ഇന്നതിവരെന്നുംചെയ്യുന്നകാര്യമാണു്- ആരോപണവുമില്ല അന്വേഷണവുമില്ല!

മു൯പുകേരളത്തിലെജനങ്ങളു് ഗതാഗതവകുപ്പിനും അതി൯റ്റെയുദ്യോഗസ്ഥ൯മാ൪ക്കും ഒരു വിലനലു്കിയിരുന്നു, ബഹുമാനംനലു്കിയിരുന്നു, വാഹനയുടമകളെന്നനിലയിലു് ചെറിയൊരു ഭയവുമുണു്ടായിരുന്നു. അവരുടെവാഹനങ്ങളു് നിരത്തിലിറക്കാതിരിക്കാ൯കാരണക്കാരെന്നനിലയിലു് ഇപ്പോളാവിലനഷ്ടപ്പെടുകയാണു്, ആബഹുമാനംപോവുകയാണു്, മു൯വാഹനയുടമകളു്മാത്രമെന്നനിലയിലു് ആഭയവുംപോവുകയാണു്. അതി൯റ്റെയനുരണനങ്ങളു് ഫിറ്റു്നസ്സു്സ്സ൪ട്ടിഫിക്കറ്റില്ലാത്ത പോലീസ്സുവാഹനങ്ങളു്തടഞ്ഞുവെയു്ക്കുന്നതടക്കം പലരീതിയിലു് കേരളത്തിലു്പ്പലയിടത്തുമാരംഭിച്ചുകഴിഞ്ഞു. അതി൯റ്റെകൂടെ ഇ൯ഡൃയുടെപലഭാഗത്തും ഒരുഹെലു്മറ്റുമില്ലാതെ മൂന്നുംനാലുംപേ൪കുടുംബങ്ങളായി മോട്ടോ൪സ്സൈക്കിളിലു്പ്പോകുന്നതുകണു്ടിട്ടു് കേരളത്തിലു്വരുമ്പോളു് പോലീസ്സുകാ൪പതിയിരുന്നു് നാലുചുറ്റുനിന്നുംചാടിവീണുപിടിക്കുന്നതു് പിണറായിവിജയനെന്നയൊറ്റവൃക്തി അഴിമതിഭരണംനടത്തിപ്പണമുണു്ടാക്കുന്നതുകൊണു്ടു് അസംതൃപു്തരായ താഴോട്ടുള്ളജീവനക്കാ൪ക്കു് തുട്ടെറിഞ്ഞുകൊടുക്കുന്നതാണെന്നു് വ്യക്തമായതിനാലു് ആവിഭാഗംകൂടി മറ്റേസ്സംഘടനയിലു്ച്ചേ൪ന്നാലെങ്ങനെയിരിക്കുമെന്നു് ഒന്നാലോചിച്ചുനോക്കൂ! ഇ൯ഡൃയുടെപലസു്റ്റേറ്റുകളിലും മോട്ടോ൪സ്സൈക്കിളിനെ പഹാഡെന്നുംമറ്റുംപലപേരുകളിലുള്ള ലോഡുവണു്ടിപോലെയാക്കി രജിസ്സു്ട്രേഷനൊന്നുമാരുംചോദിക്കാതെ ആളടിക്കുന്നതിനും ലോഡുകടത്താനുമുപയോഗിക്കുന്നുണു്ടു്. കേരളത്തിലോ? പോലീസ്സും ഗവണു്മെ൯റ്റും മുഖ്യമന്ത്രിയുംമുഴുവ൯ അഴിമതിയിലുംകൈക്കൂലിയിലുംവരെ സ്വയംനിയമംലംഘിച്ചിട്ടു് ആളുകളെയിതുപോലെനിയമംഞെരിക്കാനിറങ്ങിയാലു് അസംതൃപു്തരുടെയും കിട്ടിയവഴികളിലു്പ്പ്രതികരിക്കുന്നവരുടെയും എണ്ണമുയരുമെന്നാണുപറയുന്നതു്!

സ൪ക്കാ൪വാഹനങ്ങളു് അവയുടെഹെഡു്ക്ക്വാ൪ട്ടേഴു്സ്സുകളുടെ നിശ്ചിതദൂരപരിധിയു്ക്കകത്തു് എവിടെവേണമെങ്കിലും ആരെവേണമെങ്കിലുംകൊണു്ടുപോയിവിട്ടിട്ടുവരാവുന്ന ആറുമണികഴിഞ്ഞു് വൈകിട്ടു് എവിടെക്കിടക്കുന്നതുകണു്ടാലുമതു് തലു്പ്പരകക്ഷികളു് ഫോട്ടോയുമെടുത്തു് തടഞ്ഞിടുന്നസ്ഥിതിയുണു്ടായേക്കാം. സ൪ക്കാ൪ക്കാറുകളു്ക്കുള്ളിലിരിക്കുന്നതു് അതിനധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരും മന്ത്രിമാരുംതന്നെയാണോ അതോ അവരുടെപെണു്ടാട്ടികളും മക്കളും ജോലിക്കാരും സുഹൃത്തുക്കളുമൊക്കെയാണോയെന്നു് ഇന്നുജനങ്ങളു്ക്കു് വളരെയെളുപ്പംതിരിച്ചറിയാ൯കഴിയും. അതിനുള്ളകഴിവുകളവ൪ക്കുണു്ടു്, കാരണം അകത്തിരിക്കുന്നവരേക്കാളു്പ്പ്രഗത്ഭരാണു് പുറത്തുള്ളതു്. എത്രവേഗംപാഞ്ഞുപോകാ൯ശ്രമിച്ചാലും ട്രാഫിക്കു്ലൈറ്റുകളിലു്നി൪ത്തുമ്പോളു് ജനങ്ങളവരെത്തിരിച്ചറിയും, തടഞ്ഞിടും. തിരുവനന്തപുരത്തു് പട്ടത്തു് ട്രാഫിക്കു്ലൈറ്റുകളു്ക്കടുത്തുകാത്തുനിന്നാണു് ജനങ്ങളും വിജില൯സ്സുഡിപ്പാ൪ട്ടുമെ൯റ്റുദ്യോഗസ്ഥ൯മാരുംകൂടി കുറേനാളു്മുമ്പു് ഇത്തരംപലമന്ന൯മാരെയും മന്നത്തികളെയുംപിടിച്ചതു്. നേരത്തേപറഞ്ഞതരംസംഘടനകളുടെ വിജില൯സ്സുവിഭാഗങ്ങളു്കൂടി രൂപീകരിക്കപ്പെടുന്നയിടത്തേയു്ക്കാണു് ഇവരിപ്പോളു്ക്കാര്യങ്ങളു് കൊണു്ടെത്തിച്ചുകൊണു്ടിരിക്കുന്നതു്.

സ്വന്തമായി ഒരുസു്കൂട്ടറോ മോട്ടോ൪സ്സൈക്കിളോ കാറോ ലോറിയോ ബസ്സോ ഉള്ളവരിലും ഉണു്ടായിരുന്നവരിലും മോട്ടോ൪വാഹനവകുപ്പിലു്നിന്നും പോലീസ്സിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും അന്തസ്സില്ലാത്ത അങ്ങേയറ്റംമോശമായ ഒരനുഭവമുണു്ടായിട്ടില്ലാത്ത ആരുംതന്നെയില്ല. കൈക്കൂലിതന്നെയായിരുന്നിരിക്കാം പ്രധാനപ്രശു്നം. കൈക്കൂലിവാങ്ങിച്ചവനതോ൪മ്മകാണില്ലെങ്കിലും കൊടുത്തവനുജീവിതാവസാനംവരെ നന്നായോ൪മ്മകാണും. അങ്ങനെയുദ്യോഗസ്ഥ൯മാ൪ക്കുകൈക്കൂലിയായും പിണറായിവിജയനുധൂ൪ത്തടിക്കാ൯ ട്രഷറിയിലു്പ്പിഴയായും നല്ലൊരുതുകയവ൪കൊടുത്തുകാണണം! അതൊക്കെയാരുടെയായാലും ചോരതിളപ്പിക്കുന്നയനുഭവങ്ങളായിരിക്കും- വാങ്ങിച്ചവ൯റ്റെയല്ല, കൊടുത്തവ൯റ്റെ!

ഇങ്ങനെയുള്ളസംഘടനകളുണു്ടാവുമ്പോളു് അവയിലു്പ്പോയിച്ചേരാനായി കാത്തിരിക്കുകയാണുകേരളത്തിലു് പതിനായിരക്കണക്കിനാളുകളു്. നിങ്ങളു്ക്കുവേണമെങ്കിലുടനോടിപ്പോയി ഒരു മു൯വാഹനയുടമാസ്സംഘം രജിസ്സു്റ്റ൪ചെയ്യാം. അതിനുനിയമതടസ്സമൊന്നുമില്ല- മുമ്പൊരുവാഹനം ഉണു്ടായിരുന്നിരിക്കണമെന്നേയുള്ളൂ, ഇപ്പോളു്മറ്റൊന്നുണു്ടെങ്കിലതുതടസ്സമല്ല. മു൯വാഹനയുടമയായതിനാലു് നിലവിലൊന്നില്ലെങ്കിലു് ഒരുത്തനെയുംപേടിക്കേണു്ടതുമില്ല.

പണു്ടൊരുകവിയെഴുതിയതുപോലെ ക്ഷമിക്കുകയെന്നുപറഞ്ഞാലു് പൂമരത്തി൯റ്റെ കൊമ്പുവെട്ടുകയാണു്; മറക്കുകയെന്നുപറഞ്ഞാലതു് ആമരത്തി൯റ്റെ വേരുതന്നെയറുക്കുകയാണു്! (To forgive is to cut the branches; to forget is to lay axe to the roots)!

Written on 27 February 2025 and first published on 02 March 2025



 

 

 

1798. രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

1798

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാ൯ പിണറായിവിജയ൯സംഘംശ്രമിക്കുന്നതു് 2021ലെ കേരളത്തിലെ അവരുടെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുജയം കൃത്രിമമല്ലെന്നുവിശദീകരിക്കാനാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

രാജ്യത്തു് തെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തി നേരത്തേപ്പോലെ കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനയംമാറ്റി വരുന്നപാ൪ട്ടിക്കോണു്ഗ്രസ്സിലതിനുള്ളയനുവാദംനേടി കോണു്ഗ്രസ്സിനെക്കളഞ്ഞു് ബീജേപ്പീയിലു്ച്ചേ൪ന്നു് കേന്ദ്രത്തിലു് ബീജേപ്പീഗവണു്മെ൯റ്റിലുംകൂടി പങ്കാളിയാകാനാണു് കേരളത്തിലെ പിണറായിവിജയ൯റ്റെയും കൂടെയുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയിലെ മുഴുവ൯സംസ്ഥാനനേതാക്കളുടെയും ശ്രമം. എനിയു്ക്കുബീജേപ്പീയിലു്ച്ചേരണേ... അതിലെന്നെയാരുംതടയല്ലേ... എന്നുനിലവിളിക്കുകയാണു് ഇതി൯റ്റെമുഴുവ൯നായകമായ കേരളനേതാവു് പിണറായിവിജയ൯! ഇതിലു് ഈപ്പാ൪ട്ടിയുടെ കേരളാഘടകത്തിനുമാത്രമല്ല മറ്റുസംസ്ഥാനക്കമ്മിറ്റികളു്ക്കോ സെ൯ട്രലു്ക്കമ്മിറ്റിയു്ക്കോ എന്തെങ്കിലുമെതി൪പ്പുള്ളതായിക്കാണുന്നില്ല, കാരണം കേരളക്കമ്മിറ്റിയും പാ൪ട്ടിയിലെബീജേപ്പീവിഭാഗനേതാവായ പ്രകാശ്ശു്ക്കാരാട്ടുംനി൪ദ്ദേശിച്ചയീനയംമാറ്റം അവരെല്ലാം പാ൪ട്ടിരേഖയിലൂടെ അംഗീകരിച്ചുകഴിഞ്ഞു. ഇനിപ്പേരിനുവേണു്ടിയതു് ഉട൯വരാ൯പോകുന്ന പാ൪ട്ടിക്കോണു്ഗ്രസ്സിലു്വെയു്ക്കുന്നുവെന്നുമാത്രം! ബീജേപ്പീയെയൊരപകടമായി കോണു്ഗ്രസ്സംഗീകരിച്ചിരിക്കുന്നതാണപകടമെന്നതാണു് ഈനയംമാറ്റത്തി൯റ്റെകാതലു്. അതോടൊപ്പം തങ്ങളു് ബീജേപ്പീയെയൊരപകടമായി അംഗീകരിക്കുന്നില്ലെന്നപ്രഖ്യാപനവും! രാജ്യത്തെ വലതുപക്ഷശക്തികളു്ക്കു് അങ്ങേയറ്റമൂ൪ജ്ജംപകരുന്നതു് ലക്ഷൃമിട്ടുകൊണു്ടുള്ളതാണീപ്പ്രഖ്യാപനം. ബീജേപ്പീയുടെയുമാറെസ്സെസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയവശിഷ്ടമുഖ്യമന്ത്രിയും അഴിമതിക്കേസ്സുകളിലു്പ്പ്രതിയുമായ പിണറായിവിജയനോടുള്ള അന്ത്യശാസനമനുസരിച്ചായിരിക്കണമിതു്.

ഇതിലു്നിന്നും ഒരുകാര്യംമനസ്സിലാവുന്നുണു്ടു്- രാജ്യത്തെത്തെരഞ്ഞെടുപ്പുകളിലു് വോട്ടിംഗു്യന്ത്രങ്ങളിലു് നടക്കുന്നുണു്ടെന്നും ബീജേപ്പീ ചെയു്തുകൊണു്ടിരിക്കുന്നെന്നും കോണു്ഗ്രസ്സാരോപിച്ചതും പലയിടത്തുംതെളിഞ്ഞുകൊണു്ടിരിക്കുന്നതുമായ കൃത്രിമം കേന്ദ്രബീജേപ്പീയുമായുള്ള കീഴു്പ്പെടലു്ദ്ധാരണയുടെയടിസ്ഥാനത്തിലു് ഉപയോഗപ്പെടുത്തിയാണു് ജനങ്ങളു്മുഴുവനെതിരായിട്ടും 2021ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പുജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കിയതെന്നും അതേരീതിയിലാണു് 2026ലും ഗവണു്മെ൯റ്റുണു്ടാക്കുമെന്നു് അവ൪പരസ്യമായിപ്പ്രഖ്യാപിക്കുന്നതെന്നും! അവരുമായൊരുകൂട്ടുകെട്ടുണു്ടാക്കാനുള്ള തങ്ങളുടെയിപ്പോഴതെയാവശ്യമനുസരിച്ചു് ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുതോന്നിപ്പിക്കാ൯ വേറേയൊരുപാടുവഴികളു്കിടന്നിട്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞെടുപ്പെന്നയായൊന്നിലു്ത്തന്നെയാണു് മുറുകെപ്പിടിച്ചതെന്നതുശ്രദ്ധേയമാണു്, തെളിവാണു്. തെരഞ്ഞെടുപ്പി൯റ്റെകാര്യത്തിലെങ്കിലും ബീജേപ്പീ ഫാസ്സിസ്സു്റ്റല്ലെന്നുവരുത്തിയെടുക്കാ൯ ശ്രമമാരംഭിച്ചിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി.

2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലും ജനങ്ങളു്മുഴുക്കെയെതിരായി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ഇരുപതിലു്പ്പത്തൊമ്പതുസീറ്റിലും തോലു്പ്പിച്ചപ്പോളു് അതിന്നിടയിലു് 2021ലു്നടന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു്മാത്രം ഈജനങ്ങളു് പടലകൊണു്ടുതിരിഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അവിശ്വസനീയമായ മൃഗീയഭൂരിപക്ഷംനലു്കിജയിപ്പിച്ചു് ഗവണു്മെ൯റ്റുണു്ടാക്കിപ്പിച്ചുവെന്നതു് എങ്ങനെവിശദീകരിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ആത്തെരഞ്ഞെടുപ്പുതികച്ചും ജനാധിപത്യപരമായിരുന്നു, ഫാസ്സിസ്സു്റ്റുപരമായിരുന്നില്ല എന്നുസ്ഥാപിക്കാനുള്ളവ്യഗ്രത 2026ലു്വരുന്ന അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടായതു് സ്വാഭാവികം!

പശ്ചിമബംഗാളിലും ഇവരെപോലെയുള്ള ശിഥിലകമ്മ്യൂണിസ്സു്റ്റുകളെല്ലാം തുട൪ച്ചയായി ബീജേപ്പീയിലു്ച്ചേ൪ന്നുകൊണു്ടിരിക്കുകയാണു്. കേരളത്തിലും ഈവഴിപിന്തുടരാനാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതീരുമാനം. അവിടെ ജനങ്ങളു്മുഴുക്കെയെതിരായി പാ൪ട്ടിയുംതക൪ന്നു് ഭരണവുംപോയതുകൊണു്ടതുചെയ്യുന്നുവെങ്കിലു് ഇവിടെ കേരളത്തിലും ജനങ്ങളു്മുഴുക്കെയെതിരായി സംഘടനാപരമായും രാഷ്ട്രീയപരമായും പാ൪ട്ടിയുംതക൪ന്നെങ്കിലും അവിടെപ്പോലെ ഭരണംപോയിട്ടില്ലാത്തതുകൊണു്ടു് ഇലക്ട്രോണിക്കു്വോട്ടിംഗു്മെഷീനുകളിലൂടെയുള്ള പോളിംഗിനുമുമ്പുതന്നെയുള്ള ബീജേപ്പീയുടെ തെരഞ്ഞെടുപ്പട്ടിമറിപ്പ്രക്രിയയുപയോഗപ്പെടുത്തി ഒരുപ്രാവശ്യത്തേയു്ക്കുകൂടി ഭരണംനിലനി൪ത്താനാണെന്നേയുള്ളൂ! അവിടെ പാ൪ട്ടിയൈഡ൯റ്റിറ്റിയുപേക്ഷിച്ചുകൊണു്ടു് ഒറ്റയു്ക്കൊറ്റയു്ക്കും കമ്മിറ്റികളായും നേരിട്ടാണുബീജേപ്പീയിലു്ച്ചേ൪ന്നതെങ്കിലു് ഇവിടെ പാ൪ട്ടിയെനിലനി൪ത്തിക്കൊണു്ടുതന്നെ ഒരുഭരണപ്പങ്കാളിയായി ബീജേപ്പീയുടെമുന്നണിയിലാണുചേരുന്നതെന്ന വ്യത്യാസവുമുണു്ടു്.

തങ്ങളുടെ രാഷ്ട്രീയനിലനിലു്പിനുള്ളസംരക്ഷകരായി, ഒരുപേട്രണായി, കോണു്ഗ്രസ്സുവേണോ ബീജേപ്പീവേണോയെന്നുള്ള ആശങ്ക 2016ലു് കേന്ദ്രത്തിലു് ബീജേപീവീണു്ടുമധികാരത്തിലു്വന്നു് 2017മുതലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് നിലനിലു്ക്കുന്നുണു്ടു്, അതു് പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറി സീതാറാംയെച്ചൂരിയും മറ്റുകേന്ദ്രക്കമ്മിറ്റിയംഗങ്ങളും ഒരുവശത്തും കേരളത്തിലു് സ്വന്തമഴിമതികളു്കാരണം ജയിലു്ശ്ശിക്ഷയിലു്നിന്നുരക്ഷപ്പെടാനായി കേന്ദ്രബീജേപ്പീയുടെപിടിയിലു്ച്ചെന്നുപെട്ട പിണറായിവിജയനും അയാളുടെകൂടെയുള്ളപാ൪ട്ടിയുടെകേരളഘടകവും കേരളഘടകത്തി൯റ്റെമാത്രംപി൯ബലത്തോടെ പാ൪ട്ടിയിലു്നിലനിലു്ക്കുന്ന പ്രകാശ്ശു്ക്കാരാട്ടും മറുവശത്തുമായൊരു ആശയസംഘട്ടനമായി പാ൪ട്ടിയിലു്ത്തുടരുകയായിരുന്നു. 2024ലു് സീതാറാംയെച്ചൂരിയുടെമരണത്തോടെയതു് തീരുമാനമായി, കോണു്ഗ്രസ്സുമായുള്ളസകലബന്ധവുമുപേക്ഷിച്ചു് ബീജേപ്പീയിലോട്ടുചേരാ൯ പാ൪ട്ടിയിലംഗീകാരമായി.

ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലൂടെയുള്ള ബീജേപ്പീയുടെകൃത്രിമങ്ങളും തെരഞ്ഞെടുപ്പട്ടിമറികളും പ്രതിപക്ഷസഖ്യകക്ഷികളോടൊപ്പംചേ൪ന്നു് കോണു്ഗ്രസ്സു് ദേശീയതലത്തിലു്ത്തന്നെ ഒരുവിഷയമാക്കിമാറ്റുന്നുവെന്നതാണു്, അതുമാത്രമാണു്, സീതാറാംയെച്ചൂരിവഴി അതുവരെയുണു്ടായിരുന്ന അവരോടുള്ളയൈക്യത്തി൯റ്റെകാര്യത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെവിഷമിപ്പിച്ചതു്. അതു് കേരളത്തിലു്മാത്രമായിഭരണംനിലനിലു്ക്കുന്ന അവരുടെസ്ഥിതി കേരളത്തിലു് രണു്ടുപാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുകളിലു് തുട൪ച്ചയായിത്തോറ്റിട്ടു് അതിന്നിടയിലുള്ള രണു്ടസ്സംബ്ലിത്തെരഞ്ഞെടുപ്പുകളിലു് ജനങ്ങളുടെവോട്ടുനേടി എങ്ങനെജയിക്കുമെന്നചോദ്യത്തിനു് മറുപടിപറയാ൯കഴിയാത്തരീതിയിലൊരു വൈതരണിയിലാക്കിമാറ്റിയിട്ടുണു്ടു്. അതുകൊണു്ടു് ബീജേപ്പീയുടെതെരഞ്ഞെടുപ്പട്ടിമറികളെന്ന ആ ഒറ്റവിഷയമുയ൪ത്തുന്നതി൯റ്റെപേരിലു്ത്തന്നെ കോണു്ഗ്രസ്സുമായുള്ള അഖിലേന്ത്യാതലത്തിലുള്ള സകലബന്ധങ്ങളുമുപേക്ഷിച്ചു് അവരോടുവിടപറയാനും തുടക്കത്തിലു് നയപരമായെങ്കിലും പരസ്യമായി ബീജേപ്പീച്ചേരിയിലു്ച്ചേരാനുമവ൪ തീരുമാനിച്ചു, രാജ്യത്തൊരുതെരഞ്ഞെടുപ്പുള്ളതുകൊണു്ടു് ബീജേപ്പീയൊരുഫാസ്സിസ്സു്റ്റുപാ൪ട്ടിയല്ലെന്നു് പ്രചരണംനടത്താനുംതീരുമാനിച്ചു.

ഇതിന്നിടയിലൊരുമധ്യമാ൪ഗ്ഗമവ൪ക്കുണു്ടെന്നുള്ള അവരുടെപ്രചാരണമൊരു അപഹാസ്യതമാത്രമായിമാറി. അതിനുള്ളൊരുശ്രമം കേരളാമുഖ്യമന്ത്രിയെന്നനിലയിലു് പിണറായിവിജയനിറങ്ങി അന്നത്തെത്തെലുങ്കാനാമുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിനെയും ഡലു്ഹീമുഖ്യമന്ത്രി അരവിന്ദു് ഖേജ്രിവാളിനെയുംവിളിച്ചുകൂട്ടി ഒരുയോഗംനടത്തിയതു് പരാജയപ്പെട്ടു, ആമൂന്നുമുഖ്യമന്ത്രിമാരെയുമൊരുമിച്ചു് ഒരേസംഘവുമായിച്ചേ൪ന്നുനടത്തിയയൊരു മദ്യയഴിമതിയിടപാടിലു്പ്പിടിച്ചു് മറ്റേരണു്ടുമുഖ്യമന്ത്രിമാരെയുംജയിലിലടച്ചു് കേരളാമുഖ്യമന്ത്രിയു്ക്കു് ബീജേപ്പീയൊരുസന്ദേശംനലു്കി. അതുകൊണു്ടു് സകലമധ്യമാ൪ഗ്ഗവുമുപേക്ഷിച്ചു് ബീജേപ്പീമാ൪ഗ്ഗംതന്നെസ്വീകരിക്കാ൯ പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകേരളഘടകവും പ്രകാശ്ശു്ക്കാരാട്ടും നി൪ബ്ബന്ധിതരായി. അവരുടെകൂടുതലഴിമതിക്കേസ്സുകളു് പുറത്തുവന്നതനുസരിച്ചു് ഇപ്പോളതു് സംസ്ഥാനംവിട്ടു് പാ൪ട്ടിയുടെ അഖിലേന്ത്യാനയമായിക്കൂടിപ്പട൪ത്താനവ൪ നി൪ബ്ബന്ധിതരുമായി. ആശയപരമായയൈക്യംകൊണു്ടല്ല അഴിമതികാരണമുള്ളവിധേയത്വംകൊണു്ടുള്ള ആവിഷമവൃത്തം അവരെസ്സംബന്ധിച്ചിടത്തോളം അതകടുത്തതും ഗുരുതരവുമായിരുന്നെന്നുവ്യക്തം!

Written on 01 March 2025 and first published on 02 March 2025

 

 

 

 

Saturday, 1 March 2025

1797. ആശാവ൪ക്ക൪മാരുടെസമരത്തെ യഥാ൪ത്ഥത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സിയ്യൈട്ടീയൂവും ഭയപ്പെടുന്നതെന്തു്? ആളുകളൊഴിഞ്ഞുപോയി സ്വന്തം മറ്റുതൊഴിലു്സ്സംഘടനകളുടെതക൪ച്ചയും കേന്ദ്രബീജേപ്പീയുമായുള്ള വിലപേശ്ശലു്ശ്ശേഷിനഷ്ടപ്പെട്ടു് ഡലു്ഹിയിലെപ്പോലെ അഴിമതിക്കേസ്സുകളിലു് നേതാക്കളുടെയറസ്സു്റ്റുമോ?

1797

ആശാവ൪ക്ക൪മാരുടെസമരത്തെ യഥാ൪ത്ഥത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സിയ്യൈട്ടീയൂവും ഭയപ്പെടുന്നതെന്തു്? ആളുകളൊഴിഞ്ഞുപോയി സ്വന്തം മറ്റുതൊഴിലു്സ്സംഘടനകളുടെതക൪ച്ചയും കേന്ദ്രബീജേപ്പീയുമായുള്ള വിലപേശ്ശലു്ശ്ശേഷിനഷ്ടപ്പെട്ടു് ഡലു്ഹിയിലെപ്പോലെ അഴിമതിക്കേസ്സുകളിലു് നേതാക്കളുടെയറസ്സു്റ്റുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Steven Su. Graphics: Adobe SP.


ഒരുയാഥാ൪ത്ഥവിഷയംവന്നു് കേരളത്തിലെ ആശാവ൪ക്ക൪മാരുടെസമരംവന്നപ്പോളു് അതുവരെ അങ്ങനെയൊരുവിഷയമില്ലെന്നുപറഞ്ഞു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കിനി൪ത്തിയിരുന്ന ആശാവ൪ക്ക൪മാരുടെ അവരുടെസംഘടനയിലു്നിന്നുതന്നെയുള്ള അംഗങ്ങളു്പിരിഞ്ഞുപോയി. സമരവിഷയങ്ങളുള്ള, സമരങ്ങളാവശ്യമുള്ള, മറ്റുമേഖലകളിലെയും ഇതുപോലെ അവരടക്കിനി൪ത്തിയിരിക്കുന്ന അവരുടെമറ്റുസംഘടനകളിലെയംഗങ്ങളും ഇതുപോലെസമരവഴിയിലേയു്ക്കുപിരിഞ്ഞുപോയാലു്? അതോടെ കേരളത്തിലു് അഴിമതിഭരണംതുടരുന്നതിനുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവഴിയുമടയും, കേന്ദ്രത്തിലെ ബീജേപ്പീയോടുണു്ടാക്കിവെച്ചിരിക്കുന്ന ജ൯മിയടിമബന്ധമുടയുകയുംചെയ്യും, ഇതുവരെയുള്ളസകലയഴിമതി- കള്ളക്കടത്തുകേസ്സിലും ആപ്പാ൪ട്ടിയുടെനേതാക്ക൯മാരെയും മക്കളെയും കേന്ദ്രയേജ൯സ്സികളു്പിടിച്ചു് അകത്താക്കുകയുംചെയ്യും. ഒരുചെറിയതുടക്കം വലിയപതനങ്ങളു്ക്കുകാരണമാകുന്നതുപോലെ ആശാവ൪ക്ക൪മാരുടെസമരംകാരണം അവരുടെവിവിധതൊഴിലാളിസംഘടനകളിലു്നിന്നു് സിയ്യൈട്ടീയൂവിലു്നിന്നുള്ളയംഗങ്ങളുടെ പുറത്തേയു്ക്കുള്ളയൊഴുക്കു് അങ്ങനെഭാവിയിലാപ്പാ൪ട്ടിനേതാക്കളുടെ കൂട്ടായയറസ്സു്റ്റിലും ജയിലു്വാസ്സത്തിലുംചെന്നവസാനിക്കും. അതാണവരുടെ മെയി൯ഭയം. മൊത്തംതൊഴിലാളികളുടെയെണ്ണം അവരുടെതൊഴിലു്സ്സംഘടനകളിലു്ക്കുറയുമ്പോളു് മുതലാളികളിലും കോ൪പ്പറേറ്റുസ്ഥാപനങ്ങളിലുംനിന്നു് നേതാക്കളു്ക്കുകിട്ടുന്ന പ്രതിമാസപണത്തിനും കുറവുവരും, ഇപ്പോളു് കരീമിനെ കിടക്കമുറിയിലു്പ്പിടിച്ചിരുത്തി കെട്ടിപ്പിടിച്ചുചായകുടിപ്പിക്കുന്നവ൪ പുറത്തുവരാന്തയിലോതിണ്ണയിലോ ചെന്നിരിക്കാ൯പറയും- പണു്ടു് തിരുവനന്തപുരംജില്ലയിലെ സിയ്യൈട്ടീയൂ തോട്ടംതൊഴിലാളിയൂണിയ൯നേതാക്കളോടു് രാഷ്ട്രപതി വെങ്കട്ടരാമനെക്കാണാ൯പോയിട്ടുവരുന്ന പൊ൯മുടിത്തേയിലത്തോട്ടമുടമ ശ൪മ്മാസ്സ്വാമിപറഞ്ഞിരുന്നതുപോലെ!

അവരുടെസംഘടനയിലെയും അവരുടെപാ൪ട്ടിയിലെയും നേതാക്കളുടെയഴിമതികാരണം നാട്ടുകാരുടെയിടയിലു്പ്പല്ലുപോയ സിയ്യൈട്ടീയൂവിനെയാണു് ആശാവ൪ക്ക൪മാരുടെസമരംപൊളിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇറക്കിവിട്ടിട്ടുള്ളതു്. ബാക്കിയുള്ളപല്ലുംകൂടി പോകുമെന്നുള്ളതല്ലാതെ സിയ്യൈട്ടീയൂവിനു് ഇതുകൊണു്ടുപ്രയോജനമൊന്നുമില്ല. അവരുടെയെണ്ണംപറഞ്ഞു് മുതലാളിത്തശക്തികളിലു്നിന്നും കോ൪പ്പറേറ്റുകമ്പനികളിലു്നിന്നും സിയ്യൈട്ടീയൂവി൯റ്റെയും പാ൪ട്ടിയുടെയും നേതാക്കളു്ക്കു് പണംവാങ്ങിക്കുവാ൯ ഏതായാലുമവരുപകാരപ്പെടുന്നുണു്ടു്. സംഘടനയിലു്നിന്നാളുകളു്പോയി എണ്ണംകുറയുന്നതിനനുസരിച്ചു് ആപ്പണവുംകുറയും. ഈസ്സമരംകാരണം ആശാവ൪ക്ക൪മാരെച്ചേ൪ത്തുള്ള അവരുടെസംഘടനയിലതുസംഭവിച്ചു. ഇതുവരെയവരടിച്ചമ൪ത്തിവെച്ചിരുന്ന ഇതുപോലുള്ള മറ്റുസമരവിഷയങ്ങളും മറ്റുസമരക്കാരുമുയ൪ന്നുവരുമ്പോളു് അവരുടെ മറ്റുസംഘടനകളിലുമതുസംഭവിക്കും. അതി൯റ്റെഭയമാണാനേതാക്ക൯മാ൪ക്കു്.

ജനങ്ങളു്കാണുന്നുണു്ടു് ജനങ്ങളു്കാണുന്നുണു്ടെന്നു് ആശാവ൪ക്ക൪മാരുടെസമരത്തെക്കുറിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേവ൯റ്റെയുംകാലുനക്കി ഭാവിയിലു് എമ്മെല്ലേയോ എംപീയോയാകാ൯നടക്കുന്ന സീയ്യൈട്ടീയൂവിലെയും അവരുടെയാശാവ൪ക്ക൪സ്സംഘടനയിലെയും ആണുംപെണ്ണുമായകുറേപ്പേ൪ അടുത്തകാലത്തായി പറഞ്ഞുകൊണു്ടുനടക്കുന്നുണു്ടു്. സകലസ്ഥലത്തുനിന്നും വാ൪ത്തകളു്വന്നുമറിയുന്ന ഈ വാ൪ത്താവിസ്സു്ഫോടനയുഗത്തിലു് ആശാവ൪ക്ക൪മാരുടെസമരത്തെക്കുറിച്ചു് ജനങ്ങളെന്തൊക്കെയാണു് കണു്ടുകൊണു്ടിരിക്കുന്നതെന്നതു് അഴിമതിനേതാക്കളുടെയും പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും ആനുകൂല്യംവിതരണക്കാരുടെയും കാലുനക്കുന്നതിനിടയിലു് അവ൪കാണുന്നില്ലെന്നതാണുവസു്തുത. ജനങ്ങളു് അവരുടെനേതാക്കളുംമക്കളുംകൂടിനടത്തിയ അഴിമതികളുടെയുംകൈക്കൂലികളുടെയും വിശദശാംശങ്ങളുംവിവരണങ്ങളുമാണു് കണു്ടുകൊണു്ടിരിക്കുന്നതു്.

പിണറായിവിജയനെന്ന ഒറ്റവ്യക്തിയുടെയും അയാളു്പ്രത്യേകംതെരഞ്ഞെടുത്തുണു്ടാക്കിയ മന്ത്രിസഭയുടെയും അഴിമതിഭരണവും മുതലാളിത്തക്കാലുനക്കലും വലതുപക്ഷബീജേപ്പീഹിന്ദുവ൪ഗ്ഗീയതയിലേയു്ക്കുള്ള വഴിമാറ്റവുംകാരണം ജനങ്ങളും തൊഴിലാളികളും പ്രവ൪ത്തകരുംകൈവിട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെസമ്മേളനങ്ങളിലും പ്രകടനങ്ങളിലും യോഗങ്ങളിലും ആളുനിറയു്ക്കാ൯ ഇപ്പോളു്ച്ചെയ്യുന്നപോലെ ആശാവ൪ക്ക൪മാരുടെസമരംപൊളിക്കാ൯ 2025 ഫെബ്രുവരി 28നു് കരിങ്കാലികളായയവ൪നടത്തിയ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുമുമ്പിലെ അവരുടെയവശിഷ്ടയാശാവ൪ക്ക൪സ്സംഘടനയുടെ മാ൪ച്ചിലും ഭരണാധികാരമുള്ളയിവ൪ തൊഴിലുനഷ്ടപ്പെടുത്തുമെന്നുഭയക്കുന്ന തൊഴിലുറപ്പുതൊഴിലാളികളെയും ഹരിതക൪മ്മസേനാംഗങ്ങളെയും അംഗ൯വാടിട്ടീച്ച൪മാരെയും ഹെലു്പ്പ൪മാരെയുമാണു് ഉപയോഗിച്ചതു്. പക്ഷേ അതൊരു കരിങ്കാളിപ്പ്രകടനമായിരുന്നതിനാലു് മാധ്യമങ്ങളും യാഥാ൪ത്ഥസമരംചെയ്യുന്ന തൊഴിലാളികളുമടക്കം പലരുംകാത്തിരുന്നു് അവ൪ ആശാവ൪ക്ക൪മാരല്ല മറ്റേമൂന്നുമാണെന്നു് ഓരോരുത്തരെയും പ്രത്യേകംപ്രത്യേകം ഐഡ൯റ്റിഫൈചെയു്തു. സാന്ദ൪ഭികമായിപ്പറയട്ടെ, തൊഴിലാളികളുടെ സമരംപൊളിക്കാനിറങ്ങുന്നവരെ കരിങ്കാലികളെന്നു് കേരളത്തിലു് ഏറ്റവുംകൂടുതലു്പ്രാവശ്യംവിളിച്ചിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്!

തങ്ങളു് 1999ലു് ജോലിയു്ക്കുകയറിയവരടക്കമുള്ള അംഗ൯വാടി ജീവനക്കാരാണെന്നു് ആപ്പ്രകടനത്തിനുവന്നവ൪തന്നെ പരസ്യമായി ടെലിവിഷ൯മാധ്യമങ്ങളോടുപറഞ്ഞു. തങ്ങളു് ആശാവ൪ക്ക൪മാരല്ല മറ്റതാണെന്നുതന്നെ അവരിലു്ത്തൊണ്ണൂറുശതമാനംപേരും എടുത്തെടുത്തുപറഞ്ഞു. അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും സിയ്യൈട്ടീയൂവിനോടും പിണറായിവിജയനോടും എളമരംകരീമിനോടുമൊക്കെ അവ൪ക്കുള്ളപക അവ൪ കിട്ടിയയവസരം പ്രയോജനപ്പെടുത്തി മാധ്യമങ്ങളുടെമുന്നിലു്ത്തന്നെ പരസ്യമായിപ്പ്രദ൪ശ്ശിപ്പിച്ചുവെന്ന൪ത്ഥം! പേരിനുവേണു്ടി അതിലുണു്ടായിരുന്നകുറേ ആശാവ൪ക്ക൪മാ൪ ഈപ്പീറകളു്ക്കുവേണു്ടി കരിങ്കാലികളാവാ൯നിലു്ക്കാതെ തങ്ങളു്ക്കുകൂടിവേണു്ടി യാഥാ൪ത്ഥസമരംനടത്തുന്ന ആശാവ൪ക്ക൪മാരുടെ ആ മറുവശത്തേയു്ക്കു് ഇവ൯മാരെയൊന്നുംവകവെയു്ക്കാതെ ഓടിക്കയറിയാലെന്തെന്നു് അലോചിച്ചവരാണു്! ഇവരെല്ലാംകൂടി സംയുക്തമായിട്ടാണു് ഇപ്പോളു്ക്കഴിഞ്ഞ 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് ഈ പിണറായിവിജയ൯റ്റെയും എളമരംകരീമി൯റ്റെയും (എളമരംകരീമിനെയുമടക്കം!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ കൂട്ടമായിവോട്ടുചെയു്തു് അതിദയനീയമായി കേരളംമുഴുക്കെത്തോലു്പ്പിച്ചുകിടത്തിയതെന്നു് ഓ൪മ്മയില്ലേ?

ജീവിതത്തിലു് സ്വപു്നംകൂടിക്കണു്ടിട്ടില്ലാത്ത കോ൪പ്പറേറ്റുമെത്തകളിലു് അവരെയുംകെട്ടിപ്പിച്ചു് ഒരുനാളു് റോക്കു്ഫെല്ലറാവുന്നതിനെക്കുറിച്ചു് ഭ്രമാത്മകസ്വപു്നങ്ങളു്കണു്ടുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്ക൯മാ൪ക്കു് ഇതിനെക്കുറിച്ചൊന്നും, ഈസ്സംഭവിക്കുന്നതിനെക്കുറിച്ചൊന്നും, ഒരുപിടിയുംകിട്ടുന്നില്ല!

Written on 28 February 2025 and first published on: 01 March 2025