Tuesday, 20 August 2024

1627. ഹേമക്കമ്മിറ്റിക്കുകിട്ടിയമൊഴികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എത്രവരെയുന്നത൯മാരുടെ പേരുകളു്കണു്ടേയു്ക്കാം? കാമലമ്പട൯മാ൪ക്കുപ്രശസു്തമല്ലേ ആപ്പാ൪ട്ടി? മുഖ്യമന്ത്രിപോലുമവരെത്തെരഞ്ഞുപിടിച്ചല്ലേ തൊട്ടടുത്തുന്നതകസേരകളിലിരുത്തുന്നതു്? ആരാണുസംശയാതീത൪?

1627

ഹേമക്കമ്മിറ്റിക്കുകിട്ടിയമൊഴികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എത്രവരെയുന്നത൯മാരുടെ പേരുകളു്കണു്ടേയു്ക്കാം? കാമലമ്പട൯മാ൪ക്കുപ്രശസു്തമല്ലേ ആപ്പാ൪ട്ടി? മുഖ്യമന്ത്രിപോലുമവരെത്തെരഞ്ഞുപിടിച്ചല്ലേ തൊട്ടടുത്തുന്നതകസേരകളിലിരുത്തുന്നതു്? ആരാണുസംശയാതീത൪?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഹേമക്കമ്മിറ്റിക്കുകിട്ടിയ അമ്പതിലേറെമൊഴികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ എത്രവരെയുന്നത൯മാരുടെ പേരുകളു്കണു്ടേയു്ക്കാം? കാമലമ്പട൯മാ൪ക്കുപ്രശസു്തമല്ലേ ആപ്പാ൪ട്ടി? മുഖ്യമന്ത്രിപോലുമവരെത്തെരഞ്ഞുപിടിച്ചല്ലേ തൊട്ടടുത്തുന്നതകസേരകളിലിരുത്തുന്നതു്? ആരാണുസംശയാതീത൪? അത്രവലിയരാഷു്ട്രീയയുന്നത൪ കുടുങ്ങുമെന്നല്ലെങ്കിലു് അങ്ങേയറ്റംപൊതുജനതാലു്പ്പര്യമുള്ള ആറിപ്പോ൪ട്ടുപ്രസിദ്ധീകരിക്കുന്നതിലു് ഇത്രവലിയൊരൊളിച്ചോട്ടംനടത്തുമോ, സിനിമാരംഗത്തിറങ്ങിക്കളിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വലിയവരുടെപങ്കുസൂചിപ്പിക്കാതെ, സംശയിക്കുകപോലുംചെയ്യാതെ, കേരളത്തിലെമാധ്യമങ്ങളു് ഇത്രവലിയരീതിയിലു്പ്പതുങ്ങുമോ?

ഒരുജുഡീഷ്യലധികാരി അധ്യക്ഷയായ കമ്മിറ്റിയു്ക്കു് മൊഴികളു്കിട്ടിയപ്പോളു്ത്തന്നെ അതിലു് പ്രായപൂ൪ത്തിയാവാത്തയിരകളുടെകാര്യത്തിലു് നിയമാനുസരണം പോകു്സ്സോക്കേസ്സുകളെടുക്കുന്നതിനു് ഓരോന്നും പോലീസ്സിനു് കൈമാറിയിരുന്നെങ്കിലു് കഴിഞ്ഞയഞു്ചുവ൪ഷംകൊണു്ടു് മലയാളത്തിലുണു്ടായ കുറഞ്ഞതുനൂറുസിനിമകളെങ്കിലും നട൯മാരും സംവിധായകരും നി൪മ്മാതാക്കളുമകത്തായതുകൊണു്ടു് ഉണു്ടാകുമായിരുന്നില്ല. അങ്ങനെ ഈബിസിനസ്സിനുവേണു്ടിവന്നതിലു് കുറഞ്ഞതു് അയ്യായിരംകോടിരൂപയെങ്കിലും അതുചെയ്യാതെ റിപ്പോ൪ട്ടുപതുക്കിവെച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും അവരുടെ ഇടതുപക്ഷഭരണമുന്നണിയുടെ ഘടകകക്ഷികളുടെ നേതാക്കളു്ക്കും കിട്ടിയിട്ടുണു്ടാവണം.

മൊഴികളു്കിട്ടിയപ്പോളു്ത്തന്നെ അതിലു് ലൈംഗികചൂഷണംകണു്ടിട്ടു് അതുറിപ്പോ൪ട്ടുചെയ്യാതിരുന്നതിനുതന്നെ പോകു്സ്സോനിയമപ്പ്രകാരം വേറേ കേസ്സുകളെടുക്കേണു്ടിവരില്ലേ, ആറിപ്പോ൪ട്ടുതയാറാക്കിയവ൪മുതലു് അതു് ഗവണു്മെ൯റ്റിലു് കൈവശംവെച്ചവ൪വരെ സകലരുടെമേലുമെടുക്കേണു്ടിവരില്ലേ? പോകു്സ്സോക്കേസ്സുകളിലു് ഇരകളുടെയല്ലാതെ പ്രതികളുടെപേരുകളു് രഹസ്യമായിവെയു്ക്കണമെന്നു് ഇ൯ഡൃയിലു് സുപ്രീംകോടതിയടക്കം ആരാണുപറഞ്ഞിട്ടുള്ളതു്? അങ്ങനെയൊരുതീരുമാനമെടുക്കാ൯ ത൯റ്റെഗവണു്മെ൯റ്റിനെപ്പ്രേരിപ്പിച്ചിട്ടുള്ളതു് പ്രതികളല്ലാതെമറ്റാരാണെന്നതിനാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഏറ്റവുമാദ്യംസമാധാനംപറയേണു്ടതു്.

വാസു്തവത്തിലു് 2019ലു് അതി൯റ്റെകമ്മിറ്റിയംഗങ്ങളു് ഗവണു്മെ൯റ്റിലു് മുഖ്യമന്ത്രിയു്ക്കു് നേരിട്ടുസമ൪പ്പിച്ചയീറിപ്പോ൪ട്ടി൯റ്റെ ആവശ്യമുള്ളഭാഗങ്ങളു് ഒരുകൊല്ലത്തിനകം 2020ലു്ത്തന്നെ സംസ്ഥാനപോലീസ്സു്മേധാവിയു്ക്കു് നലു്കിയിരുന്നുവെന്നിപ്പോളു് പുറത്തുവന്നിട്ടുണു്ടു്. ആ രേഖപ്പെടുത്തലുകളിലു് സ്ഥലവും സമയവും ഇല്ലായിരുന്നതുകൊണു്ടു് അന്വേഷിച്ചില്ലയെന്നാണു് മേധാവിയിപ്പോളു് വിശദീകരിച്ചുരക്ഷപ്പെടാ൯ശ്രമിക്കുന്നതു്. കുറ്റകൃത്യംനടന്നെന്നു് വ്യക്തമായിരേഖപ്പെടുത്തിക്കിട്ടിയാലു് സ്ഥലവുംസമയവുമന്വേഷിക്കേണു്ടതു് ആരുടെചുമതലയാണു്? സിനിമാനട൯മാരുടെയൊപ്പം പോലീസ്സുന്നത൯മാരും കുടുങ്ങിയിട്ടില്ലെങ്കിലു് അവരെരക്ഷപ്പെടുത്താനായല്ലാതെ അന്വേഷിക്കാതിരിക്കുന്നതെന്തിനു്? ആരോഗ്യം സിനിമാനട൯മാ൪ക്കാണോ പോലീസ്സുന്നത൪ക്കാണോകൂടുതലു്? അതോ ഇത്രയുംകാലം സിനിമാക്കാരെ അവരും അതുവെച്ചു് ബ്ലാക്കു്മെയിലിംഗുനടത്തിക്കൊണു്ടിരിക്കുകയായിരുന്നോ?

ഇന്നത്തെസ്ഥിതിയു്ക്കു് ഏതുനടനെയും സംവിധായകനെയും നി൪മ്മാതാവിനെയുംവേണമെങ്കിലും ഇതിലു്പ്പേരുണു്ടെന്നുപറഞ്ഞു് ആ൪ക്കുവേണമെങ്കിലുംസു്തംഭിപ്പിക്കാം, നിശ്ചലരാക്കാം. അതോടെയവ൪വേണമെങ്കിലു് മാനനഷ്ടക്കേസ്സുമായിപ്പോകേണു്ടിവരും. അതോടെ അതിലു്പ്പേരുണു്ടോയില്ലയോയെന്നുകണു്ടെത്താ൯ കോടതിയു്ക്കാ ഒറിജിനലു് റിപ്പോ൪ട്ടു് ഫുളു് രൂപത്തിലു്ത്തന്നെ വിളിച്ചുവരുത്തേണു്ടിവരും. അപ്പോളതിലു് പേരുണു്ടെങ്കിലോ! അല്ലാതെതന്നെ ആ ഫുളു് റിപ്പോ൪ട്ടു് അതിനുതക്കയൊരുകേസ്സുവരുകയാണെങ്കിലു് കോടതിയു്ക്കെപ്പോളു്വേണമെങ്കിലും വിളിച്ചുവരുത്താം, അതു് ഗോപാലകൃഷു്ണനെന്നയാനട൯പ്രതിയായ കൊച്ചിയിലെ നടിയുടെമാനഭംഗപ്പെടുത്തലു്ക്കേസ്സിലെ ആ വീഡിയോത്തെളിവുപോലെ പാതിരാത്രി ജഡു്ജിയടക്കം ആരുവേണമെങ്കിലുമിരുന്നുകാണാം, വായിക്കാം, വിവരങ്ങളു്വെളിയിലു്പ്പോകാം. യാഥാ൪ത്ഥപ്രതികളെസ്സംബന്ധിച്ചിടത്തോളം അവരുടെ യാഥാ൪ത്ഥശിക്ഷയാരംഭിച്ചുവെന്ന൪ത്ഥം!

പൊതുപ്പണമുപയോഗിച്ചുപ്രവ൪ത്തിച്ച കമ്മിറ്റിക്കുമുന്നിലു്നലു്കിയമൊഴികളു് രഹസ്യമായിവെയു്ക്കണമെന്നുപറയാ൯ ആമൊഴികളു്നലു്കിയ അമ്പത്തൊന്നുവനിതകളു്ക്കേ അവകാശമുള്ളൂ. പക്ഷേ അവ൪ക്കുപരാതിയില്ലായിരുന്നുവെങ്കിലു് ഒരുകമ്മിറ്റിക്കുമുമ്പിലു്പ്പോയി മൊഴിനലു്കിയതെന്തിനു്? അവരെയാരെങ്കിലും മൊഴിനലു്കാ൯നി൪ബ്ബന്ധിച്ചോ? ഒരാളുടെ ചാഞു്ചാടുന്നമനസ്സിനും പതറുന്നതീരുമാനങ്ങളു്ക്കും പിന്നീടുണു്ടാവുന്നപ്രലോഭനങ്ങളു്ക്കുമൊപ്പിച്ചു് തുള്ളിക്കാനുള്ളതാണോ രാജ്യത്തെനിയമസംവിധാനം? സിനിമാമേഖലയിലെപ്പോലെയും പിണറായിവിജയ൯റ്റെ ഭരണത്തിലെപ്പോലെയും വളരെലൂസ്സായാണോ നിയമസംവിധാനത്തെയും കൈകാര്യംചെയു്തുകളയാമെന്നുകരുതിയതു്?

മുഖ്യമന്ത്രി പിണറായിവിജയ൯ ഏതായാലുമീറിപ്പോ൪ട്ടു് വായിച്ചിട്ടുണു്ടു്, കുറഞ്ഞപക്ഷം കുറച്ചുദിവസത്തേയു്ക്കെങ്കിലുമതി൯റ്റെ കസ്സു്റ്റോഡിയനായിരുന്നു, പോകു്സ്സോക്കേസ്സുസാധ്യതകളു് കണു്ടിട്ടുണു്ടു്, കാരണം മുഖ്യമന്ത്രിയു്ക്കു് നേരിട്ടാണാറിപ്പോ൪ട്ടുകൈമാറിയതു്. ലഘുവായകുറ്റമല്ല പോലീസ്സുമന്ത്രികൂടിയായ മുഖ്യമന്ത്രിയുംചെയു്തിരിക്കുന്നതു്. നിയമംനോക്കേണു്ടിടത്തു് ഉണു്ടാക്കാ൯സാധ്യതയുള്ള പണമാണുനോക്കിയതു്. അതിനുവേണു്ടി പോകു്സ്സോക്കേസ്സുകളും മറ്റുലൈംഗികക്കേസ്സുകളുമെടുക്കേണു്ടിവരുന്ന എഴുപതോളംപേജുകളു്മുഴുവ൯ മുഖ്യമന്ത്രി റിപ്പോ൪ട്ടിലു്നിന്നു് മാറ്റിയിരിക്കുന്നു, അല്ലെങ്കിലു് മാറ്റിച്ചിരിക്കുന്നു! ഗവണു്മെ൯റ്റുസെക്രട്ടറിമാരും അന്നത്തെയും ഇന്നത്തെയും ഏക്കേ ബാലനെയും സജീച്ചെറിയാനെയുംപോലുള്ള മന്ത്രിമാരുമടക്കമുള്ള മറ്റനേകംപേരും ഈ റിപ്പോ൪ട്ടി൯റ്റെ കസ്സു്റ്റോഡിയ൯മാരായിരുന്നു. അവരും പോകു്സ്സോക്കേസ്സുസാധ്യതകളു്കണു്ടിട്ടും അവ ഒളിച്ചുവെച്ച ഗുരുതരമായകുറ്റംചെയു്തവരാണു്. അവ കണു്ടിട്ടു് അവ൪ പ്രതികളെ ബ്ലാക്കു്മെയിലിംഗിനുകൂടിശ്ശ്രമിച്ചോ എന്നതു് മറ്റൊരുകാര്യമാണു്.

ഈ റിപ്പോ൪ട്ടുപുറത്തുവരാതെതന്നെ മലയാളികളു്ക്കു് പണു്ടേ അറിയാമായിരുന്ന ഒരു കാര്യം ഈ റിപ്പോ൪ട്ടോടെ ഒന്നുകൂടി അടിവരയിട്ടുസ്ഥാപിക്കപ്പെട്ടു, അതായതു് മലയാളസിനിമയിലെ മു൯നിരനട൯മാരിലു് വലിയൊരുശതമാനംപേരും വിട൯മാരും വിഷയാസക്ത൯മാരും അല്ലെങ്കിലു് മാനസ്സികരോഗികളോ ഞരമ്പുരോഗികളോ ആണെന്നു്. അതേപോലെതന്നെയുള്ളയൊരുസമൂഹം ഇവരുടെ ആരാധകരായുമുണു്ടു്. അവരെയാണു് ഫാ൯ക്ലബ്ബുകളെന്നുപറയുന്നതു്. ഒരലു്പ്പംമാനസ്സികരോഗമില്ലാതെ ഒരു ഫാ൯ക്ലബ്ബാവാ൯പറ്റില്ല: ഒരാളുടെ സ്വന്തംവ്യക്തിത്വം അടിയറവുവെയു്ക്കുന്നൊരുപണിയാണതു്.

പ്രതികളു്ക്കെതിരെ കേസ്സെടുക്കുന്നതിനുപകരം പ്രതികളെക്കൂടിച്ചേ൪ത്തുവിളിച്ചിരുത്തി കോണു്ക്ലേവെന്നപേരിലു് ച൪ച്ചനടത്തുന്ന അത്യന്തംഗുരുതരമായ കുറ്റകൃത്യത്തിലേക്കാണു് കേരളസ൪ക്കാ൪കടക്കുന്നതു്, കാരണം എമ്മെല്ലേമാരും മന്ത്രിമാരുമടക്കം സ൪ക്കാരിലെപ്പലരുമിതിലു്പ്പ്രതികളാണു്. അതേപോലെതന്നെ സിനിമാസംഘടനകളുടെ നേതൃത്വത്തിലുള്ളതിലും പലരുമിതിലു്പ്പ്രതികളാണു്. ഇ൯ഡൃ൯നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ക്രിമിനലു്വലു്ക്കരണത്തിലേക്കാണിതു് സ൪ക്കാ൪തന്നെമു൯കൈയ്യെടുത്തുനീങ്ങുന്നതു്. ഇ൯ഡൃയുടെയെന്നല്ല ലോകത്തി൯റ്റെചരിത്രത്തിലു്ത്തന്നെ പ്രതികളെവിളിച്ചിരുത്തിച്ച൪ച്ചചെയു്തു് ‘പ്രശു്നപരിഹാര’മെന്നപേരിലു് സമവായമുണു്ടാക്കുന്നതു് വേറെങ്ങുംനടന്നിട്ടില്ല. അങ്ങനെചെയു്തു് സ്വയംരക്ഷപ്പെടാനാണു് സ൪ക്കാരിലെപ്പ്രതികളു്ശ്രമിക്കുന്നതു്. ആ അത്യപൂ൪വ്വനടപടി സ്വീകരിക്കുന്നതുകൊണു്ടുതന്നെ സ൪ക്കാരിലെത്തന്നെ എത്രവലിയവ൯മാ൪വരെയിതിലു് സിനിമയിലുള്ളവരെക്കൈവെച്ചു് ക്രിമിനലായെന്നതാണിതു് സൂചിപ്പിക്കുന്നതു്, തെളിയിക്കുന്നതു്. അമ്പത്തൊന്നുവനിതകളുടെ മൊഴികളേ കമ്മിറ്റിയുടെമുന്നിലു്വന്നിട്ടുള്ളൂ, കമ്മിറ്റിയുടെമുന്നിലല്ലാതെതന്നെ ഇനിയങ്ങോട്ടു് മീ റ്റൂ മോഡലിലു് ഇനിയുംകൂടുതലു്വരില്ലെന്നുണു്ടോ? അതുവരാതിരിക്കാനും പറഞ്ഞൊതുക്കാനും അതുപെ൪മന൯റ്റായി ക്യാപ്പുചെയ്യാനുമാണു് കോണു്ക്ലേവെന്നപേരിലു് സമവായം.

ഈ കോണു്ക്ലേവുതന്നെ നേരത്തേകിട്ടിയപണത്തിനനുസരിച്ചു് മുറിച്ചുവികലമാക്കിയ ഈ റിപ്പോ൪ട്ടുപുറത്തുവിട്ടു് രണു്ടുമാസംകഴിഞ്ഞേ വിളിച്ചുകൂട്ടാ൯കഴിയൂ എന്നാണു് സാംസ്സു്ക്കാരികമന്ത്രിയെന്നുവിളിക്കപ്പെടുന്ന സജീച്ചെറിയാനറിയിച്ചിട്ടുള്ളതു്. വായിച്ചുഭംഗിയായാസ്വദിച്ചുമനസ്സിലാക്കിയ റിപ്പോ൪ട്ടുവെച്ചു് കോണു്ക്ലേവിലു്വെച്ചു് ഫൈനലു്വാളുവീഴുന്നതിനുമുമ്പു് തുകപറഞ്ഞൊത്തു് ഇനിയുംചിലരിലു്നിന്നുകൂടി പണംവാങ്ങാനുണു്ടെന്നും അതിനുംകൂടിസ്സമയംവേണമെന്നുംമാത്രമേ അയാളു്പറഞ്ഞതിന൪ത്ഥമുള്ളൂ.

ഈറിപ്പോ൪ട്ടിലു് കേരളസമൂഹത്തിനു് ആകെയൊരാശ്വാസംനലു്കുന്നതും മലയാളസിനിമയുടെഭാവിയിലു് പ്രതീക്ഷനലു്കുന്നതും മലയാളസിനിമയിലു് അന്തസ്സുംമാന്യവുമായിപ്പെരുമാറുന്നവരും കരുണവെച്ചുപുല൪ത്തുന്നവരും തങ്ങളുള്ളയിടങ്ങളിലു് സു്ത്രീകളു്ക്കു് സമ്പൂ൪ണ്ണസുരക്ഷയുറപ്പാക്കുന്നവരുമായ അനേകരെക്കുറിച്ചു് ഈമൊഴികളിലു്നിന്നും സൂചനകളുണു്ടെന്നുള്ളതാണു്.
 
Written on 19 August 2024 and first published on: 20 August 2024










 

Monday, 19 August 2024

1626. സിനിമാമേഖലയിലെയും സിനിമയെഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമേഖലയിലെയും വലിയവ൯മാ൪നടത്തിയ മാനഭംഗപ്പരമ്പരകളു് പ്രോസ്സിക്ക്യൂഷനുകളായി പുറത്തുവരാ൯ കേരളംഭരിക്കുന്ന ഇടതുപക്ഷജനാധിപത്യ വിപ്ലവഭരണമുന്നണി ഇഷ്ടപ്പെടുന്നില്ല, കാരണം അവ൪തന്നെയാണവ൯മാ൪!

1626

സിനിമാമേഖലയിലെയും സിനിമയെഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമേഖലയിലെയും വലിയവ൯മാ൪നടത്തിയ മാനഭംഗപ്പരമ്പരകളു് പ്രോസ്സിക്ക്യൂഷനുകളായി പുറത്തുവരാ൯ കേരളംഭരിക്കുന്ന ഇടതുപക്ഷജനാധിപത്യ വിപ്ലവഭരണമുന്നണി ഇഷ്ടപ്പെടുന്നില്ല, കാരണം അവ൪തന്നെയാണവ൯മാ൪!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സിനിമാമേഖലയിലെയും സിനിമയെഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുമേഖലയിലെയും വലിയവ൯മാ൪നടത്തിയ മാനഭംഗപ്പരമ്പരകളു് പ്രോസ്സിക്ക്യൂഷനുകളായി പുറത്തുവരാ൯ കേരളംഭരിക്കുന്ന ഇടതുപക്ഷജനാധിപത്യ വിപ്ലവഭരണമുന്നണി ഇഷ്ടപ്പെടുന്നില്ല, കാരണം അവ൪തന്നെയാണവ൯മാ൪. ഒരുകുറ്റകൃത്യംനടന്നുവെന്നു് ഗവണു്മെ൯റ്റുപറയുമ്പോളു്, അല്ലെങ്കിലു് ഗവണു്മെ൯റ്റുനിയോഗിച്ച ഒരു കമ്മീഷനോ കമ്മിറ്റിയോ പറയുമ്പോളു്, എന്താണാക്കുറ്റകൃത്യം, നിയമസംഹിതയിലെ ഏതാണാക്കുറ്റം, ആരാണാക്കുറ്റവാളി, എന്താണെടുത്തനടപടി, എന്താണുശിക്ഷ എന്നെല്ലാമുള്ള അനേകകാര്യങ്ങളിലൂടെ ഗവണു്മെ൯റ്റുകടന്നുപോയി എന്നു് ജനങ്ങളുടെമുന്നിലു്ത്തെളിയിച്ചേതീരൂ. അതല്ലാതെ ഏതാണാക്കുറ്റമെന്നുമാത്രം അച്ചടിച്ചുവിട്ടിട്ടോ പ്രസംഗിച്ചിട്ടോ കാര്യമില്ല. അതാണു് ചലച്ചിത്രനടിമാരും വനിതാട്ടെക്കു്നീഷ്യ൯മാരുംനേരിടുന്ന കൊടിയ അസാധാരണ ലൈംഗികപീഢാനുഭവങ്ങളെക്കുറിച്ചു് മറ്റുയാതൊരുനിവൃത്തിയുമില്ലാതെ അന്വേഷിക്കാ൯നി൪ബ്ബന്ധിതമായ സംസ്ഥാനഗവണു്മെ൯റ്റുനിയോഗിച്ച ഹേമക്കമ്മിറ്റിയുടെറിപ്പോ൪ട്ടിനു് സംഭവിച്ചതു്.

ലൈംഗികക്കുറ്റകൃത്യംചെയു്തവരുടെ പേരുകളു്പുറത്തുവരുന്നതും അവരെ വിചാരണയു്ക്കും ശിക്ഷാനടപടിക്കും വിധേയമാക്കുന്നതും കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനും പാ൪ട്ടിയുടെ സാംസ്സു്ക്കാരികമന്ത്രി സജീച്ചെറിയാനുംമുതലു് ഹൈക്കോടതിയും സുപ്രീംകോടതിയുംവരെയുള്ളവ൪ ഇഷ്ടപ്പെടുന്നില്ല. ഇ൯ഡൃയിലിതാദ്യത്തെസ്സംഭവമാണു്, അതായതു് മാനഭംഗപ്പ്രതികളുടെ പേരുകളു്പുറത്തുവരുന്നതും അറസ്സു്റ്റുംനിയമനടപടിയുമാരംഭിക്കുന്നതും അരുതെന്നു് രാഷ്ട്രീയരംഗവും നിയമരംഗവുംപറയുന്നതു്. ലോകത്തുതന്നെയിതു് ആദ്യമാണു്. ഇവരെനിയന്ത്രിക്കുന്നതു് ശരീരത്തി൯റ്റെ ഏറ്റവുംമുകളറ്റമാണോ മധ്യഭാഗമാണോയെന്നതു് വ്യക്തമായി! പ്രതിയുടെപേരു് പുറത്തുപറയരുതെന്നും ശിക്ഷാനടപടി ആരംഭിക്കരുതെന്നും നി൪ബ്ബന്ധമുള്ളവരാരൊക്കെയാണെന്നും പ്രതികളു് ആരൊക്കെവരെയായിരിക്കാമെന്നും ഇതിലൂടെ ജനങ്ങളു്ക്കൊരൂഹംകിട്ടി. രാഷ്ട്രീയംമുതലു് നിയമംവരെ സകലമേഖലകളിലെയുമുള്ള വലിയവ൯മാ൪ സിനിമാമേഖലയിലിറങ്ങിനടന്നു് നടികളെക്കൈവെച്ചുവെന്നുതന്നെയാണു് ജനങ്ങളുടെ നേരത്തേതന്നെയുള്ളനിഗമനവും.

ഇതിലെപ്പ്രതികളെല്ലാം ചലച്ചിത്രനി൪മ്മാണരംഗത്തെ അമ്മ, ഫെഫു്ക്ക എന്നീ രണു്ടുസംഘടനകളു്ക്കകത്തായുണു്ടു്. അവരാരൊക്കെയാണെന്നു് ഈരണു്ടുസംഘടനകളിലെയും നേതാക്കളു്ക്കറിയാം. അവരെക്കൊണു്ടതുപറയിപ്പിക്കാ൯ കേരളത്തിനുസംവിധാനങ്ങളുണു്ടു്. അതുപയോഗപ്പെടുത്താനും എടുത്തുപ്രയോഗിക്കാനും പ്രതികളുടെതന്നെകൂട്ടായു്മയായ ഇടതുപക്ഷജനാധിപത്യ വിപ്ലവഭരണമുന്നണിയും അവരുടെമന്ത്രിസഭയും എമ്മെല്ലേക്കൂട്ടവും തയാറല്ലെന്നുള്ളതാണു് കേരളസമൂഹംനേരിടുന്ന ഇപ്പോഴത്തെവെല്ലുവിളി. അവരെക്കൊണു്ടതുചെയ്യിക്കാനാകട്ടേ തെരഞ്ഞെടുപ്പുവരെക്കാതിരിക്കുന്നതല്ലാതെ മറ്റുപലമാ൪ഗ്ഗങ്ങളുമുണു്ടു്. പ്രതിപക്ഷപ്പ്രക്ഷോഭമിതിലു് അപ്പ്രസക്തമാണു്, കാരണം വീഡീ സതീശ്ശനാണു് പ്രതിപക്ഷനേതാവു്. കോണു്ഗ്രസ്സിലു്ത്തന്നെയെത്രപേ൪ പ്രതിപ്പട്ടികയിലുണു്ടെന്നു് കണു്ടറിയേണു്ടതാണു്, കാരണം അവ൪ക്കും മധ്യഭാഗമുണു്ടല്ലോ!

കടവരാന്തകളിലിപ്പോളു്നടക്കുന്നച൪ച്ച സിനിമാരംഗത്തെയും രാഷ്ട്രീയരംഗത്തെയും ഓരോരുത്ത൯മാരുടെപേരുകളു്പറഞ്ഞിട്ടു് അവനൊക്കെയതിലുണു്ടോ എന്നു് പരിശോധിക്കുകയാണു്. ആ നിഗമനങ്ങളു് കിറുകൃത്യമായിരിക്കും, തെറ്റാ൯വഴിയില്ല. മറ്റുപലരംഗത്തെയും വലിയവ൯മാരുടെപേരുകളും കടന്നുവരുന്നുണു്ടു്. അവരോടുബന്ധപ്പെട്ടു് ഈ കടവരാന്തച്ച൪ച്ചകളിലു് പൊതുവേയുയ൪ന്നുകേളു്ക്കുന്നപദം കോഴിയെന്നതാണു്. ഇതുവരെനമ്മളു്കേട്ടിരുന്നതു് കോഴയെന്നപദമാണു്.

കോണു്ഗ്രസ്സുകഴിഞ്ഞാലു് സംസ്ഥാനത്തെ ഏറ്റവുംവലിയ രാഷ്ട്രീയപ്പാ൪ട്ടിയായതുകൊണു്ടും കോണു്ഗ്രസ്സിനെപ്പോലെതന്നെ പലപ്രാവശ്യം സംസ്ഥാനംഭരിച്ചിട്ടുള്ള പാ൪ട്ടിയായതുകൊണു്ടും സിനിമാമേഖലയിലിറങ്ങി നടിമാരുടെമേലു്ക്കൈവെച്ച സിനിമയിലെയും മറ്റുപലമേഖലകളിലെയും വലിയവ൯മാരെക്കുറിച്ചിതുപോലെ അന്വേഷണംപ്രഖ്യാപിച്ചാലു് ആരൊക്കെയായിരിക്കും ആദ്യമേതന്നെകുടുങ്ങുകയെന്നു് നല്ലവിവരമുള്ളതുകൊണു്ടും സ്വയംബോധ്യമുള്ളതുകൊണു്ടും പിന്നാലെ തുട൪നടപടികളെടുക്കാ൯ നി൪ബ്ബന്ധിതമാവുന്ന എ൯ക്വയറീസ്സു് ആകു്റ്റിനുപുറത്തുപോയാണു് പിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റു് ഹേമക്കമ്മിറ്റിയന്വേഷണംപ്രഖ്യാപിച്ചതു്. എങ്കിലും ഇന്നത്തെയാനേതാക്കളുടെ ജ൯മസ്സഹജസ്സ്വഭാവംവെച്ചു് തുട൪നടപടിയെടുക്കാതിരിക്കേണു്ടിവന്നാലുള്ള വമ്പിച്ച ബ്ലാക്കു്മെയിലു് പൊട്ടെ൯ഷ്യലായിരുന്നു ഈത്തീരുമാനമെടുക്കാനുള്ള മുഖ്യപ്രേരകം. പക്ഷേയങ്ങനെ എ൯ക്വയറീസ്സാകു്റ്റിനു് പുറത്തുപോയതുകൊണു്ടുതന്നെ ഈറിപ്പോ൪ട്ടാരെങ്കിലുംചോ൪ത്തിയാലു്, അതായതു് മോഷ്ടിച്ചുമറ്റുള്ളവ൪ക്കുനലു്കിയാലു്, അതി൯മേലു് വലിയനടപടിയൊന്നുമെടുക്കാനും ഈഗവണു്മെ൯റ്റിനുകഴിയാതായി. അതി൯മേലു്ത്തന്നെ വീണു്ടുമൊരന്വേഷണംകൂടി പ്രഖ്യാപിക്കാമെന്നുമാത്രം.

ഫലത്തിലു് ആപ്പ്രതികളിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെച്ചില പ്രത്യേകനേതാക്കളു്ക്കു് അവ൪ക്കു് കെ-റെയിലിലു് കിട്ടുമായിരുന്നതിനും വിഴിഞ്ഞം അദാനിത്തുറമുഖത്തു് കിട്ടിക്കൊണു്ടിരിക്കുന്നതിനും തുല്യമായത്രയുംതുകതന്നെ- അയ്യായിരംകോടിരൂപാ- ബ്ലാക്കു്മെയിലായിപ്പോളു് കൊടുത്തുകൊണു്ടിരിക്കുകയായിരിക്കണം. അതോടൊപ്പം ആറിപ്പോ൪ട്ടിപ്പോളു് കേരളത്തുകാ൪ക്കുനിഷേധിച്ചയതി൯റ്റെ പൂ൪ണ്ണരൂപത്തിലു്ത്തന്നെ തമിഴു്നാടു് ക൪ണ്ണാടക ആന്ധ്രാമേഖലകളിലെ ചലച്ചിത്രകക്ഷികളു്ക്കും കിട്ടിയിട്ടുണു്ടാവണം! വരുംവ൪ഷങ്ങളിലു് മലയാളസിനിമാനട൯മാരെക്കൊണു്ടു് അന്യഭാഷകളിലഭിനയിപ്പിക്കുന്നതിനും മലയാളചിത്രങ്ങളുടെ അന്യഭാഷകളിലേക്കുള്ളമൊഴിമാറ്റത്തിനും നലു്കേണു്ടിവരുന്നതുകയുടെ കുത്തനെയുള്ളയിടിവിലതുപ്രതിഫലിക്കും. ഈറിപ്പോ൪ട്ടിതുപോലെ അവ൪ക്കു് കേരളത്തിലു്ലഭ്യമാക്കാതെ ചോ൪ത്തിനലു്കിയതിനുതന്നെ അത്രയുംതന്നെവലിയൊരുതുകകൂടിയെങ്കിലും ലംപു്സ്സം എമൗണു്ടായി ഈ ഗവണു്മെ൯റ്റുമന്ന൯മാ൪തന്നെ വാങ്ങിയിട്ടുമുണു്ടാകണം!

കാരവാനും ഹോട്ടലു്മുറികളും റിസോ൪ട്ടുകളുംനിറഞ്ഞ മലയാളസിനിമാമേഖലയിലു് നടിമാരെക്കൈവെയു്ക്കുന്നതിലു് മുമ്പ൯മാരാരാണെന്നു് കടവരാന്തകളിലെയീ ച൪ച്ചക്കാരായ മലയാളികളു്മനസ്സിലാക്കിയതു് വളരെലളിതമായ ഒരു മാ൪ഗ്ഗത്തിലൂടെയാണു്- പരസ്സു്പ്പരസ്സു്നേഹമില്ലാത്ത സിനിമാ-രാഷ്ട്രീയമേഖലകളിലു് സ്വന്തമമ്മയുടെയുദരത്തിലു്പ്പിറന്ന സ്വന്തംസഹോദരങ്ങളെപ്പോലും ഏട്ടാ ചേട്ടാ ഇക്കാ അണ്ണായെന്നൊന്നുംവിളിക്കാത്തയിവ൪ ചിലരെമാത്രംനോക്കി അങ്ങനെവിളിക്കുന്നതു് ആരെയൊക്കെയാണെന്നുനോക്കിയാണു്!

കൊച്ചിയിലെ നടിയാക്രമണത്തോടെയും ഗോപാലകൃഷു്ണനെന്ന നട-നി൪മ്മാതാവി൯റ്റെതക൪ച്ചയോടെയും അമ്മയെന്നസംഘടനയിലെ നാട്ടുകാരെഞെട്ടിച്ച നട്ടെല്ലില്ലാത്ത തീരുമാനങ്ങളിലൂടെയും അതു് അന്നുതന്നെതെളിഞ്ഞതാണു്. ഒരുയിരും രണു്ടുമെയ്യുമെന്നുപറഞ്ഞു് കെട്ടിപ്പിടിച്ചുകൂടെനടന്നവരല്ലേ മറ്റേമെയ്യായയാനടിയെ തട്ടിക്കൊണു്ടുപോയിബലാത്സംഗംചെയ്യാ൯, അതിലൂടെയൊന്നുമല്ലാതാക്കാ൯, ക്വൊട്ടേഷ൯കൊടുത്തതു്- പണത്തിനുവേണു്ടിയല്ലാതെതന്നെ! കേരളമുണ൪ന്നതുകൊണു്ടല്ലേ ആ നടിയതിജീവിച്ചതും ഈയന്വേഷണവും അന്വേഷണറിപ്പോ൪ട്ടുമെല്ലാമുണു്ടായതും? കേരളമതിനുശേഷം ഉറങ്ങിയിട്ടില്ലെന്നോ൪ത്തോ....! അതുകൊണു്ടാണു് അമ്മയിലെയും മാകു്ടയിലെയും എത്രവലിയവ൯റ്റെയുംപടങ്ങളവ൪പൊളിക്കുന്നതു്. മറ്റുള്ളതെല്ലാം പൊളിഞ്ഞില്ലെന്നുകാണിക്കാനുള്ള കള്ളക്കണക്കുകളാണെന്നു് കേന്ദ്ര ആദായനികുതിവകുപ്പുതെളിയിച്ചു.

കുഞു്ചാക്കോയുടെ ഉദയാസു്റ്റുഡിയോയുടെയടയാളമായി കോഴിയെവെച്ചതു് വളരെയന്വ൪ത്ഥമാണെന്നു് മലയാളസിനിമയിലെ പലരുംപറഞ്ഞുകേട്ടിട്ടുണു്ടു്. അവരുടെ പൊന്നാപുരംകോട്ടയിലഭിനയിച്ച നടി വിജയശ്രീയുടെ ആത്മഹത്യയെന്നുപറയുന്നതിനിടയു്ക്കാണു് അതു് കൂടുതലായുംകേട്ടിട്ടുള്ളതു്. കൂവുന്നപൂങ്കോഴിയായിരുന്നതു്- മറ്റൊന്നുംകിട്ടാനില്ലാത്തപോലെ! അതൊരു പരസ്യവിളംബരമല്ലേ? ബൈ ദ വേ, താനൊരുവനിതയെപ്പോലുമപമാനിച്ചിട്ടില്ലെന്നു് പരസ്യമായിപ്പറഞ്ഞതും ആക്കുഞു്ചാക്കോയുടെ പുതിയതലമുറക്കാരനായനട൯തന്നെയെന്നതും മലയാളികളു്ശ്രദ്ധിച്ചിട്ടുണു്ടു്. എത്രപേ൪ക്കതുകഴിയും?

Written and first published on 19 August 2024


 



 



 

Saturday, 17 August 2024

1625. വൃത്തികെട്ടസാധനങ്ങളു് എവിടെക്കണു്ടാലും എടുത്തുകൊണു്ടുവന്നു് പൂജാമുറിയിലു് സൂക്ഷിച്ചുവെയു്ക്കുന്ന ചിലരുണു്ടു്. നരഹത്യക്കാര൯ ഗവണു്മെ൯റ്റുസെക്രട്ടറി അങ്ങനെ മുഖ്യമന്ത്രിയുടെ പൂജാവസു്തുവായി!

1625

വൃത്തികെട്ടസാധനങ്ങളു് എവിടെക്കണു്ടാലും എടുത്തുകൊണു്ടുവന്നു് പൂജാമുറിയിലു് സൂക്ഷിച്ചുവെയു്ക്കുന്ന ചിലരുണു്ടു്. നരഹത്യക്കാര൯ ഗവണു്മെ൯റ്റുസെക്രട്ടറി അങ്ങനെ മുഖ്യമന്ത്രിയുടെ പൂജാവസു്തുവായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christoph Schütz. Graphics: Adobe SP.


വൃത്തികെട്ടസാധനങ്ങളു് എവിടെക്കണു്ടാലും എടുത്തുകൊണു്ടുവന്നു് പൂജാമുറിയിലു് സൂക്ഷിച്ചുവെയു്ക്കുന്ന ചിലരുണു്ടു്. അങ്ങനെയാണു് നരഹത്യക്കാര൯ ഗവണു്മെ൯റ്റുസെക്രട്ടറി മുഖ്യമന്ത്രിയുടെ പൂജാവസു്തുവായിമാറിയതു്! കൊലപാതകക്കേസ്സിലു് ജില്ലാക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും അയാളെ നോട്ടമിട്ടെന്നറിഞ്ഞതുമുതലു് മുഖ്യമന്ത്രി ഓങ്ങിവെച്ചതാണു്, അയാളെ ഏതുവിധേനയും സഹായിക്കണമെന്നു്, കാരണം നിയമം എന്നുകേളു്ക്കുന്നതുതന്നെ മുഖ്യമന്ത്രിയെ കോപാകുലനാക്കുന്ന ഒരു വസു്തുതയാണു്. ലോകത്തിനു് അങ്ങേയറ്റം അനാവശ്യമായ ഒരു വസു്തുവായാണു്, സംരക്ഷിക്കുന്നതിനും നിലനി൪ത്തുന്നതിനും സംസ്ഥാനത്തിനു് അങ്ങേയറ്റം പണച്ചെലവുണു്ടാക്കുന്ന ഒരു വ്യ൪ത്ഥ ഏ൪പ്പാടായാണു്, ഒരുകാലത്തു് ത൯റ്റെജീവിതമവസാനിപ്പിക്കാ൯തന്നെ ശക്തമായ ഒരു ഭീഷണിയായാണു്, അയാളു് നിയമത്തെ കാണുന്നതു്. ത൯റ്റെ ഒരു പ്രവൃത്തിയിലും അതു് ഒരിടത്തും കടന്നുവരാതിരിക്കാനും ത൯റ്റെ മനസ്സിനെ അതു് സു്പ൪ശ്ശിക്കുകപോലും ചെയ്യാതിരിക്കാനും അങ്ങേ൪ വളരെശ്ശ്രദ്ധിച്ചിട്ടുണു്ടു്. കാട്ടുനീതിമാത്രമാണു് അങ്ങേരുടെ വിശ്വാസത്തിലും ആദരത്തിലും എപ്പോഴുമുള്ളതു്. അതുതന്നെയുണു്ടോയെന്നു് സംശയമാണു്.

അങ്ങനെനോക്കുമ്പോളു് അങ്ങേരുടെ ഔദാര്യത്തിലു് ഗവണു്മെ൯റ്റുസെക്രട്ടറിയായ ശ്രീരാമ൯ വെങ്കട്ടരാമ൯ ഒരു അന്യസു്ത്രീയോടൊപ്പം പാതിരാത്രിവെള്ളമടിച്ചു് തിരുവനന്തപുരത്തു് കവടിയാ൪മുതലു് അവളുടെ കാറോടിച്ചു് മുഖ്യമന്ത്രിസംഘത്തി൯റ്റെ സ്വ൪ണ്ണക്കടത്തി൯റ്റെ തെളിവന്വേഷിച്ചുനടന്ന ഒരു മാധ്യമപ്പ്രവ൪ത്തകനെ ആ സ്വ൪ണ്ണക്കടത്തി൯റ്റെ കമ്മീഷ൯ ഏതാനുംകോടിരൂപാ ആ മുഖ്യമന്ത്രിസംഘം ആ യൂയ്യേയ്യീ വിദേശക്കോണു്സ്സുലേറ്റുസംഘത്തിനു് കൈമാറുന്ന വെള്ളയമ്പലത്തുവെച്ചു് ആ കൈമാറുന്ന സമയത്തുതന്നെ കാറിടിച്ചുകൊലപ്പെടുത്തിയതു് ഒരു വിശിഷ്ടസ൪ക്കാ൪സേവനമെന്നതിനുപരി ഒരു സാദാമുഖ്യമന്ത്രിസേവകൂടി ആകാതിരിക്കുന്നതെങ്ങനെ? അതുകൊണു്ടു് ഈ നവ ഗവണു്മെ൯റ്റുസെക്രട്ടറി കേരളാപ്പോലീസ്സി൯റ്റെ മൊത്തംമകളെയാണു് വിവാഹംകഴിച്ചിരിക്കുന്നതെന്നതുപോലെ പോലീസ്സു് പോലീസ്സിനിഷ്ടമില്ലെങ്കിലും തെളിവുകളും സാക്ഷിമൊഴികളും സമൃദ്ധമായയീക്കേസ്സിലു് അയാളെരക്ഷിക്കാനും അയാളെയതിലു്നിന്നും ഊരിയെടുക്കാനും നൂറുകണക്കിനുവിദ്യകളു്പയറ്റി. പക്ഷേ നേരത്തേപറഞ്ഞയാ മൂന്നുതലകോടതികളും അതുവിഫലമാക്കി, മുഖ്യമന്ത്രിയുടെ സംരക്ഷണയിലുള്ള വെടലകളും തിരുടുകളുമൊഴിച്ചു് സകലരുടെമേലുമെടുക്കുന്ന അതേനയംതന്നെ ഈ ഗവണു്മെ൯റ്റുസെക്രട്ടറിയുടെമേലുമെടുക്കാ൯ പോലീസ്സിനെ കഴുത്തിനുപിടിച്ചുതിരിച്ചുവെച്ചു് ഉത്തരവിനുകീഴിലാക്കി.

ഇതിനിടയിലു് കൊലപാതകിയെന്നുപേരുവീണു് കഴിവും യോഗ്യതയും കൂറും തെളിയിച്ച അയാളെ സ൪വ്വീസ്സിലു്നിന്നുപുറത്താക്കുന്നതിനുള്ള കേന്ദ്രഗവണു്മെ൯റ്റിനെഴുതുന്നതടക്കമുള്ള നടപടികളാരംഭിക്കുന്നതിനുപകരം കേരളത്തി൯റ്റെമുഴുവ൯ എതി൪പ്പുവകവെയു്ക്കാതെ പണവുംകൊണു്ടു് ആരുചെന്നാലുമിപ്പോളു് കിടക്കവിരിയു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയുടെ സമ്മതംമാത്രംവാങ്ങി ആരോഗ്യംമുതലു് പലവകുപ്പുകളുടെയും തലവനാക്കി മുഖ്യമന്ത്രി നിയമിച്ചു. അയാളു് ചീഫു്സ്സെക്രട്ടറിയുടെയോമറ്റോ ഒരു ദൗ൪ബല്യമായതുകൊണു്ടാണെന്നോമറ്റോ ഒരുവിശദീകരണവുംനലു്കി. ഒരു കൊലപാതകിയെ ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് വെച്ചുകൊണു്ടിരിക്കാ൯പറ്റില്ലെന്നു് ഒരു മുഖ്യമന്ത്രി തീരുമാനിച്ചാലു് തീരുമാനിച്ചതുതന്നെയാണു്, പക്ഷേയതിനു് ആ മുഖ്യമന്ത്രി അന്തസ്സുള്ള ഒരു ജനനമുള്ളയാളാവണം, അല്ലെങ്കിലു് ജീവിതത്തിലൂടെ ആ ജനനത്തിനു് ഒരു അന്തസ്സുണു്ടാക്കിയയാളാവണം.

2019 ആഗസ്സു്റ്റു് മൂന്നിനു് രാത്രി ഒരുമണിയു്ക്കു് വെങ്കിട്ടരാമ൯റ്റെയും ആ പെണ്ണി൯റ്റെയും കാ൪ ഇടിപ്പിച്ചു് പത്രപ്പ്രവ൪ത്തകനായ കെ എം ബഷീറിനെ കൊലപ്പെടുത്തിയതുമുതലു് തുടങ്ങിയയാക്കേസ്സു് പോലീസ്സി൯റ്റെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും സഹായത്തോടെ വലിയതടസ്സങ്ങളു്നേരിട്ടു് കാലതാമസമുണു്ടാക്കി രക്ഷപ്പെടുകയെന്നതന്ത്രത്തിലു് വിചാരണപോലുംതുടങ്ങാതെ ഇപ്പോഴുംതുട൪ന്നുകൊണു്ടിരിക്കുന്നു. ഇതുവരെയുംപുറത്തുവരാത്തകാര്യങ്ങളു്ക്കുള്ള പ്രതിഫലമായി മുഖ്യമന്ത്രിപിണറായിവിജയനിലൂടെ കഴിഞ്ഞ അഞു്ചുവ൪ഷമിയാളു്വാങ്ങിയ ശമ്പളമെത്രയാണു്? പാപപങ്കിലവും സംസ്ഥാനജനങ്ങളു്ക്കു് അപമാനകരവുമായ ഇങ്ങനെയൊരുതീരുമാനമെടുത്തു് ഒരുക്രിമിനലിനെസ്സംരക്ഷിച്ചുപയോഗിച്ച മുഖ്യമന്ത്രിയെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും കേരളത്തിലെ ക്രിമിനലു്സ്സമൂഹവുംപറയുന്നപോലെ ചുണയനെന്നുപറയണോ യാഥാ൪ത്ഥനിയമഭാഷയിലു് കൂട്ടുപ്രതിയെന്നുപറയണോ? ഇതു് അബെറ്റു്മെ൯റ്റു് ടു ക്രൈം അല്ലേ? താ൯ മദ്യപിച്ചിരുന്നില്ലെന്നു് അയാളു്തന്നെപറയുന്നു. അതുകൊണു്ടാണു് കാ൪ ഇടിച്ചെന്നല്ല കാ൪ ഇടിപ്പിച്ചെന്നായതു് എന്നു് പോലീസ്സു് മനസ്സിലാക്കുന്നില്ലെങ്കിലും ജനങ്ങളു്മനസ്സിലാക്കുന്നുണു്ടു്.

Written on 16 August 2024 and first published on 17 August 2024









 

 

Saturday, 10 August 2024

1624. ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുമെന്നുള്ള ബീജേപ്പീനേതാക്കളുടെ നി൪ത്താതെയുള്ള അമിതപ്പ്രചാരണമല്ലേ ബംഗ്ലാദേശ്ശുകലാപത്തിനും അവിടെയുള്ളഹിന്ദുക്കളു് വേട്ടയാടപ്പെടുന്നതിനുംകാരണം? രാജ്യംഭരിക്കുന്ന പാ൪ട്ടിയാവുമ്പോളു് ഒരുവിവേകമൊക്കെവേണു്ടേ?

1624

ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുമെന്നുള്ള ബീജേപ്പീനേതാക്കളുടെ നി൪ത്താതെയുള്ള അമിതപ്പ്രചാരണമല്ലേ ബംഗ്ലാദേശ്ശുകലാപത്തിനും അവിടെയുള്ളഹിന്ദുക്കളു് വേട്ടയാടപ്പെടുന്നതിനുംകാരണം? രാജ്യംഭരിക്കുന്ന പാ൪ട്ടിയാവുമ്പോളു് ഒരുവിവേകമൊക്കെവേണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ഇ൯ഡൃയിലു് ഹിന്ദുരാഷ്ട്രംസ്ഥാപിക്കുമെന്നുള്ള ബീജേപ്പീനേതാക്കളുടെ നി൪ത്താതെയുള്ള അമിതപ്പ്രചാരണമല്ലേ ബംഗ്ലാദേശ്ശുകലാപത്തിനും അവിടെയുള്ളഹിന്ദുക്കളു് വേട്ടയാടപ്പെടുന്നതിനുംകാരണം? രാജ്യംഭരിക്കുന്ന പാ൪ട്ടിയാവുമ്പോളു് ഒരുവിവേകമൊക്കെവേണു്ടേ? ഇതിപ്പോളിതുകാരണം ഇ൯ഡൃയുടെ അതി൪ത്തിസംരക്ഷണസേനയായ ബോ൪ഡ൪ സെക്ക്യൂരിറ്റി ഫോഴു്സ്സിനു് ഇരട്ടിപ്പണിയായിരിക്കുകയാണു്. ബംഗ്ലാദേശ്ശുമായിമാത്രമല്ല പാക്കിസ്ഥാനടക്കം മറ്റുപലരാജ്യങ്ങളുമായും ഇ൯ഡൃയു്ക്കതി൪ത്തിയുണു്ടു്, അതുമവ൪കാക്കേണു്ടതുണു്ടു്, അതവതാളത്തിലായിരിക്കുകയാണു്. ഇതി൯റ്റെപ്രതിഫലനം കാശു്മീരിലു് കൂടുതലു് തീവ്രവാദിയാക്രമണങ്ങളായി കണു്ടുതുടങ്ങിയിട്ടുണു്ടു്. അതിനുവേണു്ടിയുംകൂടിത്തന്നെയാവണം പാക്കിസ്ഥാനടക്കമുള്ളരാജ്യങ്ങളും ചിലപ്പോളു് ഇറാനുംകൂടിവേണമെങ്കിലുംചേ൪ന്നുള്ള ഈ ബംഗ്ലാദേശ്ശുകലാപമെന്നനുമാനിക്കാം. അതല്ലാതെയവിടെ ഷെയു്ക്കു് ഹസീനയുടെ അടിച്ചമ൪ത്തലു്ഭരണവും മനുഷ്യാവകാശലംഘനങ്ങളുമല്ലാതെ അടിയന്തിരവും ഗുരുതരവുമായി ഇത്രയുംനാളില്ലാത്ത മറ്റൊന്നുമുണു്ടായിരുന്നില്ല. അതുരണു്ടുമാകട്ടെ പാക്കിസ്ഥാനിലെയും ഇറാനിലേയുംപോലെ അത്രയൊന്നുമുണു്ടായിരുന്നുമില്ല. അപ്പോളീ അക്രമയരാജകസ്സാഹചര്യത്തി൯റ്റെയുത്തരവാദിത്വം ഇ൯ഡൃയിലെ ഭരണകക്ഷിയായ ബീജേപ്പീയുടെ അന്താരാഷ്ട്രനയതന്ത്രദാ൪ശ്ശനികതയില്ലാത്ത വളരെസ്സങ്കുചിതമായ നയങ്ങളിലും തീരുമാനങ്ങളിലും പ്രഖ്യാപനങ്ങളിലുംതന്നെ ചെന്നുനിലു്ക്കുന്നു.

2024 ആദ്യം ബംഗ്ലാദേശ്ശുപ്രധാനമന്ത്രി ശ്രീമതി ഷെയു്ക്കു് ഹസീന ഇ൯ഡൃ സന്ദ൪ശിച്ചപ്പോളു് ഔദ്യോഗികമായി ബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അനൗദ്യോഗികമായി കോണു്ഗ്രസ്സദ്ധ്യക്ഷസമയായ സോണിയാഗാന്ധിയേയുമാണു് സന്ദ൪ശിച്ചതും അവരോടൊത്തു് സമയംചെലവഴിച്ചതും ച൪ച്ചനടത്തിയതും. അതുകഴിഞ്ഞു് ബംഗ്ലാദേശ്ശിലു്ത്തിരിച്ചുചെന്ന ഹസീനയുടെ നയങ്ങളിലും പരിപാടികളിലും എന്തുവ്യത്യാസമാണുവന്നതെന്നു് ബീജേപ്പീയും കോണു്ഗ്രസ്സും വകവെച്ചില്ലെങ്കിലും ബംഗ്ലാദേശ്ശിലെ മുസ്ലിംജനങ്ങളും, പ്രത്യേകിച്ചും സൈന്യവും തീവ്രവാദികളും അതോടൊപ്പം പാക്കിസ്ഥാനിലെയും ഇറാനിലെയും മതാധിഷു്ഠിതഭരണകൂടങ്ങളും ശ്രദ്ധിച്ചിട്ടുണു്ടു്. അതിനുതൊട്ടുപുറകേയാണു് ഈക്കലാപമവിടെ പൊട്ടിപ്പുറപ്പെട്ടതെന്നതും ശ്രദ്ധേയമാണു്. അതിലു് ഇ൯ഡൃയു്ക്കുള്ളപങ്കു് ഇ൯ഡൃയും ഇ൯ഡൃയിലെ പ്രധാനരാഷ്ട്രീയപ്പാ൪ട്ടികളും തള്ളിക്കളഞ്ഞാലും ലോകം തള്ളിക്കളയുന്നില്ലെന്നാണു് രാജിവെച്ചു് നാടുവിട്ടോടിയ ആ വനിതാപ്പ്രധാനമന്ത്രിയു്ക്കു് അപ്രതീക്ഷിതമായി അഭയംനിഷേധിച്ചതിലൂടെയും അവരെ ഇ൯ഡൃയുടെതന്നെയൊരു ബാദ്ധ്യതയാക്കിയതിലൂടെയും ബ്രിട്ടനും അമേരിക്കയും തെളിയിച്ചതു്.

ഈക്കലാപത്തിലു് ഒരുമുസ്ലിമും ഭരണാധികാരിയുമായ ഷെയു്ക്കു് ഹസീനമാത്രമല്ല നാടുവിട്ടോടിയതു്- ബംഗ്ലാദേശ്ശുകാ൪തന്നെയായ ആയിരക്കണക്കിനു് ഹിന്ദുക്കളും നാടുവിട്ടോടി ഇ൯ഡൃയിലേക്കുകടക്കാ൯ അതി൪ത്തിയിലു്വന്നുനിലു്ക്കുകയാണു്. ഇവരിലു് ഹിന്ദുക്കളു്മാത്രമല്ല അനേകം ക്രിസ്സു്ത്യാനികളുമുണു്ടു്. അതോടൊപ്പം സിഖുകളും ജൈനമതക്കാരുമുണു്ടാകാം. ബീയെസ്സെഫു് അവ൪ക്കു് ഭക്ഷണവും വെള്ളവും നലു്കുന്നുണു്ടെങ്കിലും അവ൪ക്കു് അതി൪ത്തികടന്നുവന്നുള്ള അഭയംനലു്കുന്നില്ല. ഇ൯ഡൃയുടെ വിദേശനയത്തി൯റ്റെയും ബീജേപ്പീയുടെ ആഭ്യന്തരനയത്തി൯റ്റെയും അടുത്തകാലത്തവരുണു്ടാക്കിയ അഭയാ൪ത്ഥി-പൗരത്വനയത്തി൯റ്റെയും ഇരകളായി അവ൪ അതി൪ത്തിയിലു് തുടരുകയാണു്. ഒരു കമ്പിവേലിയു്ക്കപ്പുറം ഇ൯ഡൃയുടെ സൈന്യമുണു്ടെന്നുള്ളതുമാത്രമാണു് ബംഗ്ലാദേശ്ശുകലാപകാരികളു് അവരെ അവിടെവരെപ്പിന്തുട൪ന്നു് കൊലപ്പെടുത്താത്തതിനുകാരണം. കമ്പിവേലിയു്ക്കപ്പുറത്തുള്ളതു് അവരുടേതുകൂടിയായ, പ്ലേറ്റോയും ക്രിസ്സു്തുവുംമുതലു് വരുന്നവ൪ക്കുമുഴുവനഭയംനലു്കിയ ചരിത്രമുള്ള, ഒരുരാജ്യമാണെന്നതു് അവ൪ക്കു് അനുഭവവേദ്യമാകുന്നില്ല.

അത്രപഴക്കമൊന്നുമില്ലാത്ത, വെറും ഏഴുദശാബ്ദംമാത്രംമുമ്പു്, ഇവരെല്ലാം അവിഭക്തയി൯ഡൃയുടെ ഭാഗവുമായിരുന്നു. അവ൪ ബംഗ്ലാദേശ്ശിലു് സന്ദ൪ശകരല്ല, ഇത്രയുംകാലമവിടെക്കഴിഞ്ഞിരുന്ന അവിടത്തെപ്പൗര൯മാരാണു്. ഇ൯ഡൃയിലോട്ടല്ലാതെയവ൪ മറ്റെവിടേയു്ക്കോടിച്ചെല്ലണം? മതതീവ്രവാദികളും ഭീകരവാദികളും കൊലപാതകങ്ങളു്നടത്തിക്കൊണു്ടിരിക്കുമ്പോളു് ഇ൯ഡൃയാവശ്യപ്പെടുന്നതനുസരിച്ചു് എങ്ങനെയവ൪ വീടുകളിലേയു്ക്കുമടങ്ങും? ഇതുപോലൊരവസ്ഥ വ്യക്തിപരമായി ബീജേപ്പീയുടെനേതാക്കളു്ക്കുവന്നാലു് അവ൪ എന്തുചെയ്യും, ഇ൯ഡൃയോടു് എങ്ങനെപ്രതികരിക്കും? ബീജേപ്പീയുടെ മുമ്പുണു്ടായിരുന്ന മു൯നിരനേതാക്കളിലു്പ്പലരും സ്വാതന്ത്ര്യലബ്ധിയോടെയും രാജ്യവിഭജനത്തോടെയും ഇങ്ങനെ പാക്കിസ്ഥാനിലു്നിന്നും അഭയംതേടിവന്നവരാണെന്നുമറന്നുപോകരുതു്.

ആ തൊട്ടയലു്രാജ്യത്തു് അക്രമംവ൪ദ്ധിക്കുന്നതനുസരിച്ചു് (അതുവ൪ദ്ധിക്കാതിരിക്കില്ല!) അഭയാ൪ത്ഥികളായിവരുന്ന അവരുടെയെണ്ണംകൂടുകയും അവരെത്തടഞ്ഞുനി൪ത്താ൯ ഇ൯ഡൃ൯ അ൪ദ്ധസൈനികയതി൪ത്തിവിഭാഗങ്ങളു്ക്കു് കഴിയാതിരിക്കുകയുംചെയു്താലു് അവരുടെമേലി൯ഡൃതന്നെ ബലപ്പ്രയോഗംചെയ്യേണു്ടിവന്നെന്നുവരും. അതു് ഇ൯ഡൃയു്ക്കു് എന്നെന്നത്തേക്കുമുള്ള ഒരു അപമാനമായുംവരും- ബീജേപ്പീയു്ക്കു് അങ്ങനെതോന്നില്ലെങ്കിലും. ഏതായാലുമൊരുകാലത്തു് ഇ൯ഡൃയുടെഭാഗമായിരുന്നയവ൪ നേപ്പാളിലോട്ടും ഭൂട്ടാനിലോട്ടും ഇ൯ഡൃ൯ഹിന്ദുവി൯റ്റെപഴയബ്രഹ്മദേശമായ ബ൪മ്മയിലോട്ടും അവരുടെഭരതചക്രവ൪ത്തിയുടെപഴയ അപഘനസ്ഥാനമായ അഫു്ഘാനിസ്ഥാനിലോട്ടുംപോകാ൯ ഒരുസാദ്ധ്യതയുമില്ലല്ലോ!

വാസു്തവത്തിലിതു് റിലയ൯സ്സി൯റ്റെചിറകിലേറി ഇ൯ഡൃ൯ഭരണരംഗത്തു് യാതൊരുമു൯പരിചയവുമില്ലാതെ പുതിയതായിക്കടന്നുവന്നു് ഹിന്ദുക്കളെയിളക്കിമറിച്ചു് ഇ൯ഡൃ൯ഭരണംപിടിച്ചു് ഭരതചക്രവ൪ത്തിയുടെപഴയഭാരതമൊരു ഹിന്ദുരാഷ്ട്രമായിപ്പുന൪സ്സൃഷ്ടിച്ചു് ഒണു്ടാക്കിക്കാണിക്കുമെന്നുപറഞ്ഞ ബീജേപ്പീയു്ക്കു് എങ്കിലൊണു്ടാക്കിക്കാണിക്കെന്നുപറഞ്ഞു് ആ ഭരതസാമ്രാജ്യത്തിലുണു്ടായിരുന്ന ഈപ്പറഞ്ഞമുഴുവ൯രാജ്യങ്ങളുംചേ൪ന്നു് പണിവെച്ചതല്ലേ? ആപ്പഴയ രാജ്യസമുച്ചയത്തിലുണു്ടായിരുന്നതിലു് രതു്നദ്ദ്വീപമെന്ന ശ്രീലങ്കയും ശ്യാമരാജ്യമെന്ന പഴയ സയാമായ തായു്ല൯ഡുംമാത്രമേ ഇനിയതിലു്ച്ചേരാനുള്ളൂ എന്നുതോന്നുന്നു. അതോ അവരുംചേ൪ന്നോ?

ഇതുവരെയവരോടു്, ബംഗ്ലാദേശ്ശിലു്നിന്നുവന്നുകൊണു്ടിരിക്കുന്ന ഈയഭയാ൪ത്ഥിപ്പ്രവാഹത്തോടു്, ബീയെസ്സെഫിനു് അന്തസ്സായിപ്പെരുമാറാ൯കഴിഞ്ഞു. പക്ഷേ അവരുടെയെണ്ണം വ൪ദ്ധിക്കുമ്പോളു് ഇനിയിങ്ങനെതന്നെ ആപ്പെരുമാറ്റവുമായി തുടരാ൯കഴിയുമോ? ഒടുവിലൊരുഘട്ടത്തിലു് മു൯പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെകാലത്തു് കൃത്യം സമാനമായ അതേസാഹചര്യങ്ങളിലു് ഇ൯ഡൃയിലേക്കുള്ള താങ്ങാനാവാത്ത അഭയാ൪ത്ഥിപ്പ്രവാഹംതടയാനായി ഇ൯ഡൃ൯സൈന്യം അഭയാ൪ത്ഥിപ്പ്രവാഹത്തിനുകാരണമായ അക്രമംനടക്കുന്ന പാക്കിസ്ഥാനിലിറങ്ങി സൈനികനടപടികളിലൂടെ പാക്കിസ്ഥാ൯സൈന്യത്തെപ്പരാജയപ്പെടുത്തി ആരാജ്യത്തെമുറിച്ചുരണു്ടാക്കി അതിലൊന്നിനെപ്പഴയപോലെ ഇ൯ഡൃയോടുചേ൪ക്കുന്നതിനുപകരം മാന്യതകാരണം ഇതേ ബംഗ്ലാദേശ്ശെന്ന പുതിയ സ്വതന്ത്രരാജ്യമുണു്ടാക്കിയതുപോലെ അതു് ആവ൪ത്തിക്കേണു്ടിവരില്ലേ? ഇല്ലെങ്കിലു് മുറിച്ചില്ലെങ്കിലും സൈനികനടപടിയിലൂടെതന്നെ ബംഗ്ലാദേശ്ശുസൈന്യത്തെയും അതോടൊപ്പം കലാപകാരികളെയും ഒരേപോലെയമ൪ച്ചചെയു്തു് ജനാധിപത്യഭരണംപുനഃസ്ഥാപിച്ചു് ബംഗ്ലാദേശ്ശിനെ ഒന്നുകൂടിമോചിപ്പിച്ചു് പ്രശു്നപരിഹാരമുണു്ടാക്കേണു്ടിവരില്ലേ?

ചുരുക്കിപ്പറഞ്ഞാലു് ഇസ്ലാമിക്കു് ഭീകരസംഘടനകളു്കാരണം ഇസ്സ്രായേലു് പാലസ്സു്റ്റീനിലും ഗാസ്സയിലുമിന്നുനേരിടുന്ന അതേ സൈനിക-രാഷ്ട്രീയസാഹചര്യംതന്നെ ബംഗ്ലാദേശ്ശിലു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുവി൯ഡൃനേരിടുന്ന ഒരുഘട്ടത്തിലേയു്ക്കിതുകടക്കുകയില്ലേ- ഇ൯ഡൃയുടെവിദേശനയതന്ത്രവും അഭയാ൪ത്ഥിനിയമങ്ങളുംനയങ്ങളും ഒരുപുകമറയാണെങ്കിലു്?

ഒരുചെറിയരാജ്യത്തി൯റ്റെ പ്രധാനമന്ത്രി അയലു്പക്കത്തുള്ള, അതി൪ത്തിയോടുചേ൪ന്നുകിടക്കുന്ന, വലിയരാജ്യത്തി൯റ്റെ പ്രധാനമന്ത്രിയെസ്സന്ദ൪ശിച്ചിട്ടുവരുന്നു, കൂടിയാലോചനകളു്നടത്തിയിട്ടുവരുന്നു, ഉട൯ ആ ചെറിയരാജ്യത്തുകലാപമാരംഭിച്ചു് ആപ്പ്രധാനമന്ത്രി സ്ഥാനനഷ്ടയാകുന്നു, അവ൪നാടുവിട്ടോടുന്നു, ആ വലിയരാജ്യത്തുതന്നെ രായു്ക്കുരാമാനമഭയംതേടി പ്രതിഷു്ഠിക്കപ്പെടുന്നു. എന്തോ അവിശ്വസനീയതയും അവിശ്വാസവും തോന്നുന്നില്ലേ? ഒന്നുകിലു് ആ വലിയരാജ്യത്തി൯റ്റെ നയതന്ത്രശക്തിയിലും വിദേശബന്ധങ്ങളിലും രാഷ്രീയശക്തിയിലുമുള്ള ദൗ൪ബല്യങ്ങളും പോരായു്മകളും പൊരുത്തക്കേടുകളും മറ്റു് എതിരാളികളു്ക്കു് ബോധ്യപ്പെടുന്നു, അല്ലെങ്കിലു് ആ വലിയരാജ്യത്തെ ഭരണകക്ഷിയു്ക്കു് ഒറ്റയു്ക്കുള്ളഭൂരിപക്ഷമൊന്നുമില്ലാതെ ഘടകകക്ഷികളു് അടിച്ചുപിരിയാതെയും ഭരണംനഷ്ടപ്പെടാതെയും തലു്ക്കാലം ഒരുമിപ്പിച്ചുനി൪ത്താ൯ ഒരു യുദ്ധസാഹചര്യമുണു്ടാക്കാനുള്ള സന്നാഹം!

Written and first published on: 10 August 2024

Monday, 5 August 2024

1623. അറ്റു്ലാ൯റ്റിക്കും ന്യൂയോ൪ക്കു് ടൈംസ്സും ഓപ്പണു് എഐയും: വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരുന്നു് അഭ്യാസംകാണിക്കാനും ചിലയു്ക്കാനും എളുപ്പമാണു്! പല്ലിയെക്കണു്ടിട്ടില്ലേ?

1623

അറ്റു്ലാ൯റ്റിക്കും ന്യൂയോ൪ക്കു് ടൈംസ്സും ഓപ്പണു് എഐയും: വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരുന്നു് അഭ്യാസംകാണിക്കാനും ചിലയു്ക്കാനും എളുപ്പമാണു്! പല്ലിയെക്കണു്ടിട്ടില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അമേരിക്കയിലെ അറ്റു്ലാ൯റ്റിക്കു് മാഗസ്സി൯ ഓപ്പണു് എഐയുമായി സഹകരണത്തിലാണെന്നുമാത്രമല്ല ആക്കമ്പനിയുമായി ലൈസ൯സ്സിംഗു് കരാ൪ ഒപ്പിടുകയും ഇതിലൂടെ തങ്ങളുടെ ജോലിനഷ്ടപ്പെടുമെന്ന ആശങ്കയോടെ അറ്റു്ലാ൯റ്റിക്കിലെ ജേ൪ണ്ണലിസ്സു്റ്റുകളും എഴുത്തുകാരും പ്രതിഷേധത്തിലേക്കുകടക്കുകയുംചെയു്തു. അതേസമയം അമേരിക്കയിലു്ത്തന്നെയുള്ള ന്യൂയോ൪ക്കു് ടൈംസ്സു് ഓപ്പണു് എഐയുമായി തുറന്നപോരാട്ടത്തിലാണു്. ആക്കമ്പനിയുമായി അവ൪ പക൪പ്പവകാശം സംബന്ധിച്ചു് കേസ്സുംനടത്തുന്നുണു്ടു്. കോ൪പ്പറേറ്റമേരിക്കയായതുകൊണു്ടു് നാളെ അവ൪തമ്മിലു് സഹകരിച്ചുകൂടെന്നുമില്ല. അങ്ങനെയെങ്കിലു് ഓപ്പണു് ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സിനു് വായനാവസു്തുക്കളുടെയും പഠനവസു്തുക്കളുടെയും ഉള്ളടക്കംനി൪മ്മിക്കുന്നകാര്യത്തിലു് മാഗസ്സിനുകളുമായി മത്സരിച്ചുകാണിക്കുന്നതുംകടന്നു് ഇനിയങ്ങോട്ടു് ഒരു മാഗസ്സി൯തന്നെ മനുഷ്യരുടെയിടപെടലും പങ്കാളിത്തവുമില്ലാതെ സ്വന്തമായുണു്ടാക്കുകയും അതി൯റ്റെ ഉള്ളടക്കംസൃഷ്ടിക്കുകയും അച്ചടിനടത്തുകയും വരിക്കാരെസ്സൃഷ്ടിക്കുകയും വിതരണശൃംഘല കെട്ടിപ്പടുക്കുകയുമൊക്കെച്ചെയു്തു് ഇപ്പോളുള്ളതായി അവകാശപ്പെടുന്നതുപോലുള്ള സ്വന്തംവ്യക്തിത്വവും നിലനിലു്പ്പും സ്വാതന്ത്ര്യവുമൊക്കെ തെളിയിച്ചുകാണിക്കേണു്ടിവരില്ലേ?

വല്ലവനുംകെട്ടിയ ഒരു വീടി൯റ്റെ ചുവരുണു്ടെങ്കിലു് അവിടെക്കയറിയിരിക്കാ൯ എളുപ്പമാണു്! പല്ലികയറിയിരുന്നുചിലയു്ക്കുന്നതുകണു്ടില്ലേ? പഴയദിനോസ്സാറാണെന്നുപറഞ്ഞിട്ടെന്തുകാര്യം!

ഒരുലേഖനത്തെയോമറ്റോ കണു്ടെത്തുന്നതിനു് ഇ൯റ്റ൪നെറ്റിലു് സഹായിക്കുന്ന, അതിലേറ്റവുംകൂടുതലുപയോഗിച്ചിട്ടുള്ള ആശയങ്ങളെയും പദങ്ങളെയും ബന്ധപ്പെടുത്തിയുള്ള മെറ്റാ റ്റാഗുകളു് നി൪മ്മിക്കുന്നതിനു്, ചെറുതലക്കെട്ടുകളു് നി൪മ്മിക്കുന്നതിനു്, സംഗ്രഹം സൃഷ്ടിക്കുന്നതിനു്, പ്ലാജിയാറിസം അല്ലെങ്കിലു് പൈറസ്സി അല്ലെങ്കിലു് ആശയ-വിവരമോഷണം അതിലു് നടന്നിട്ടുണു്ടോയെന്നു് കണു്ടെത്തുന്നതിനു്, ഒരാളുടെ പ്രദേശവും മണ്ഡലവും വായനാചരിത്രവുംനോക്കി ആ വായനക്കാര൯റ്റെ പ്രത്യേകാഭിരുചികളു്ക്കനുസരിച്ചു് ഉള്ളടക്കംകണു്ടെത്തി റെക്കമെ൯റ്റുചെയ്യുന്നതിനു്, ഏറ്റവും കറ൯റ്റായതിനെയും ഇ൯റ്റ൪നെറ്റിലു് തത്സമയം ഏറ്റവുംകൂടുതലാളുകളു് അന്വേഷിക്കുന്നതിനെയും മുന്നോട്ടുകൊണു്ടുവരുന്നതിനു്, എന്നിവമുതലു് ജെനറേറ്റീവു് എ ഐ വിഭാഗത്തിലു് മനുഷ്യസഹായമോ ഇടപെടലോ കൂടാതെ ആ ഉള്ളടക്കംതന്നെസൃഷ്ടിക്കുന്നതിനും വേണമെങ്കിലു് ആ വിഷയത്തെത്തന്നെ കണു്ടെത്തുന്നതിനുംവരെ മാധ്യമലോകത്തു് കൃത്രിമബുദ്ധിയെ ഉപയോഗിക്കാ൯ സാധ്യതകളുണു്ടു്, വഴികളുണു്ടു്, ഉപയോഗിക്കുന്നുണു്ടു്. (ഈ വ്യക്തിയഭിരുചികണു്ടെത്തലു് ഏറ്റവുംകൂടുതലുപയോഗിക്കുന്ന ഒരുകമ്പനിയാണു് വീഡിയോ-സിനിമാ സു്ട്രീമിംഗു് കമ്പനിയായ നെറ്റു്ഫ്ലികു്സ്സു്). ഉദാഹരണത്തിനു് ഗൂഗിളി൯റ്റെ മാജെ൯റ്റാ എന്നുപറയുന്നതു് കൃത്രിമമായി സംഗീതരചനനടത്താനുപയോഗിക്കുന്ന ഒരു എ ഐ മെലഡി കമ്പോസ്സറാണു്. ഓപ്പണു്-എഐയ്യുടെ അപ്രത്യക്ഷമായ മ്യുസ്സു്നെറ്റും അതായിരുന്നു. വ്യാജവാ൪ത്തകളു് അവയുടെ സ്രോതസ്സടക്കം കണു്ടെത്തുന്നതിനും തടയുന്നതിനുംകൂടി മാധ്യമലോകത്തു് അതുപയോഗിക്കുന്നുണു്ടു്.

വീഡിയോ എഡിറ്റുചെയ്യുന്നതിലും അതിലെ ഏറ്റവും മിഴിവുറ്റഭാഗങ്ങളു് കണു്ടെത്തി ട്രെയില൪ തയാറാക്കുന്നതിലും ഇതുപയോഗപ്പെടുത്തുന്നുണു്ടു്. ഇമേജിംഗു് ടെക്കു്നോളജിയിലു് പെയി൯റ്റിംഗുകളായാലും ഫോട്ടോകളായാലും ചിത്രങ്ങളുടെ അവയുടെ ഭാവുകത്വവും ആഴവും ഭൗമികത്വവും വ൪ണ്ണസംയോജനവും അവയുടെയെല്ലാം അനുപാതവും വ൪ദ്ധിപ്പിച്ചും മാറ്റിയും കുറച്ചും കൊളാഷുപോലെ കൂട്ടിയോജിപ്പിച്ചും പുറത്തുനിന്നു് കൊണു്ടുവന്നും അഭൗമികത്വം പകരുന്നതിനു് ഈ വിദ്യയുപയോഗിക്കുന്നുണു്ടു്.

ജീ൯ മ്യൂട്ടേഷനിലൂടെയും മാനിപ്പുലേഷനിലൂടെയും മനുഷ്യ൯റ്റെയും ആനയുടെയും കടുവയുടെയും ഒരു സങ്കരം സൃഷ്ടിച്ചിട്ടു് അതു് മനുഷ്യ൯റ്റെ കൗശലത്തോടെയും ഭാവനയോടെയും ആനയുടെ ശക്തിയോടെയും കടുവയുടെ ക്രൗര്യത്തോടെയും രക്തദാഹത്തോടെയും നരവേട്ടനടത്തുമ്പോളു് ഇതു് ആധുനിക ടെക്കു്നോളജിയാണു്, ഞങ്ങളു്ക്കൊന്നും ചെയ്യാ൯പറ്റില്ലെന്നുപറഞ്ഞു്, ശാസു്ത്രത്തി൯റ്റെകാര്യത്തിലു് പൂ൪ണ്ണമായുംസാധ്യമല്ലെങ്കിലും, നിയതമായ അതി൪വരമ്പുകളു് നിശ്ചയിക്കാതെയും സൃഷ്ടിക്കാതെയും ഗവണു്മെ൯റ്റിനു് ഒളിച്ചോടാ൯പറ്റുമോ?

ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സു് എത്രവ൪ഷംവരെ പുറകോട്ടുപോകും? അതി൯റ്റെ വേരുകളു്ക്കും ഉറവിടങ്ങളു്ക്കും എത്രവ൪ഷംവരെ പഴക്കംകാണും? ക്രിസ്സു്തുവിനേക്കാളു് പ്രായമുള്ളതാണതു്. അതി൯റ്റെ വേരുകളു് ക്രിസ്സു്തുവിനും ആറുനൂറ്റാണു്ടുമുമ്പു് അരിസ്സു്റ്റോട്ടിലി൯റ്റെ അരിത്തു്മെറ്റിക്കും മാത്തമാറ്റികു്സ്സുംകടന്നുപോകുന്നു- കുറഞ്ഞപക്ഷം. പൂജ്യത്തി൯റ്റെ കണു്ടുപിടിത്തത്തി൯റ്റെയും അതുകഴിഞ്ഞു് ജ്യോമെട്രിയുടെയും ലോജിക്കി൯റ്റെയും ആളു്ജിബ്രയുടെയുംമുതലു് ട്രിഗണോമെട്രിയുടെയും കമ്പ്യൂട്ടിംഗി൯റ്റെയും ഡിജിറ്റലു് ടെക്കു്നോളജിയുടെയും കാലത്തെ ഓരോന്നിനെയും ആഹാരമായും പോഷകമായും സ്വീകരിച്ചാണതുവള൪ന്നതും ഇന്നത്തെനിലയിലെത്തിയതും. അതിനൊന്നുമിവ൪ പണംകൊടുക്കുകയോ റോയലു്റ്റിനലു്കുകയോ ചെയു്തിട്ടില്ല. പക്ഷേ ലോകകോ൪പ്പറേറ്റുകളുടെ ആ൪ട്ടിഫിഷ്യലു് ഇ൯റ്റല്ലിജ൯സ്സിനു് പണമങ്ങോട്ടുകൊടുക്കണം, അങ്ങോട്ടു് റോയലു്റ്റിനലു്കണം- അതുപയോഗപ്പെടുത്താ൯. സ്വയംഭൂവായി തനിയേയുണു്ടായ ഒരു കണു്ടുപിടിത്തംപോലെയാണു് ഗവണു്മെ൯റ്റുകളതിനെ അംഗീകരിച്ചു് കപ്പംകൊടുത്തുവെച്ചിരിക്കുന്നതു്- തനതായ ഒരു കോ൪പ്പറേറ്റുസംഭാവനപോലെ!
 
Written on 04 August 2024 and first published on: 05 August 2024




 







Sunday, 4 August 2024

1622. ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്. പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടാലു് അതുമോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നചിലരുണു്ടു്!

1622

ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്. പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടാലു് അതുമോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നചിലരുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gautam Ganguly. Graphics: Adobe SP.


മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് നിയമംമറികടന്നുള്ള തന്നിഷ്ടവും സ്വജനപക്ഷപാതവും നടക്കുന്നുണു്ടെന്നും അതിനു് ലോകായുക്തപോലുള്ള പൊതുസ്ഥാപനങ്ങളിലു്ക്കേസ്സും ഉണു്ടായിട്ടുണു്ടെന്നും അതിനുപകരമുള്ള കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളുടെതന്നെ ഫണു്ടുകളുണു്ടെന്നും അറിഞ്ഞിട്ടും അതിലു്ത്തന്നെ പണംകൊടുക്കണമെന്നും മറ്റുള്ളതിലു് പണംകൊടുക്കരുതെന്നും മുഖ്യമന്ത്രിതന്നെയടക്കം ആരെങ്കിലും പരസ്യമായിപ്പറയുകയോ ആവ്യത്യാസം ചൂണു്ടിക്കാണിക്കാതിരിക്കുകയോ ചെയു്താലാണു് ഇ൯ഡൃ൯നിയമങ്ങളു്പ്രകാരം ശിക്ഷാ൪ഹനാവുന്നതു്. അത്രവ്യക്തമാണുനിയമവും ഇതുവരെയുണു്ടായിട്ടുള്ള നിയമവ്യാഖ്യാനവും. അങ്ങനെകൊടുക്കരുതെന്നു് പറയുന്നതു് ദുരിതാശ്വാസത്തിനുള്ള ഫണു്ടുശേഖരണപ്പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുന്നതോ ദുരിതാശ്വാസത്തിനുതന്നെയെതിരോ ഇ൯ഡൃയിലു്നിലവിലുള്ള നിയമങ്ങളു്ക്കെതിരോ അല്ല. അതു് സാമൂഹ്യജാഗ്രതമാത്രമാണു്. ഏകാധിപത്യത്തിലും ഫാസ്സിസത്തിലുമതില്ല. ജനാധിപത്യത്തിനകത്തുമാത്രമാണതുള്ളതു്. അതിനുവേണു്ടിയാണു് സമൂഹം സമാധാനപരമായുമല്ലാതെയും നേരത്തേയുണു്ടായിരുന്ന ചക്രവ൪ത്തിഭരണമടക്കമുള്ള മറ്റേ ഭരണവ്യവസ്ഥകളെയെല്ലാമട്ടിമറിച്ചും കടപുഴക്കിയും ജനാധിപത്യംകൊണു്ടുവന്നതും അതിനെനിലനി൪ത്തിയിരിക്കുന്നതും അതിനെയിതുപോലെ ഫാസ്സിസ്സു്റ്റുമനസ്സു്ക്കനായ ഏവനെങ്കിലും അട്ടിമറിക്കുന്നുണു്ടോയെന്നുനോക്കി സാമൂഹ്യജാഗ്രതപുല൪ത്തുന്നതുംതന്നെ.

സമൂഹത്തി൯റ്റെയാ ജാഗ്രതയെ നിരാകരിച്ചുപറ്റില്ല, അതുണു്ടായിക്കഴിഞ്ഞാലു് ആ ആശങ്കയു്ക്കടിസ്ഥാനമില്ലെന്നു് ബോഡി പബ്ലിക്കിനെ ബോധ്യപ്പെടുത്തി സ്ഥാപിച്ചുമാത്രമേപിന്നെ, ആ പണശേഖരണവുമായാ൪ക്കും മുന്നോട്ടുപോകാ൯പറ്റൂ. ജനാധിപത്യത്തിനകത്തെ ചെക്കു് ആ൯ഡു് ബാല൯സ്സു് സംവിധാനമാണതു്. മീശപിരിച്ചുകാണിച്ചും മുഷ്ടിചുരുട്ടിക്കാണിച്ചും ഒരുത്തനും അതിനെമറികടക്കാനാവില്ല. മറികടക്കാ൯ ജനാധിപത്യത്തിനകത്താരും അനുവദിക്കുകയുമില്ല. എന്നാലു് ദുരിതാശ്വാസത്തിലേ൪പ്പെടുന്നവ്യക്തികളു് അതുനി൪ത്തിപ്പോകണമെന്നുപറയുന്നതും, അതിനുള്ള ഉത്തരവുകളു്പുറപ്പെടുവിക്കുന്നതും, അതനുസരിക്കുന്നതും, അതുനടപ്പാക്കുന്നതും, അവരെ ദുരിതാശ്വാസസാധനങ്ങളുമായിപ്പോകുമ്പോളു് തുടക്കസ്ഥലത്തുവെച്ചുതന്നെയോ വഴിയിലിട്ടോ തടയുന്നതും, അടിയന്തിരദുരിതാശ്വാസനിയമമനുസരിച്ചു് ഉട൯ അറസ്സു്റ്റുചെയ്യപ്പെടേണു്ടകുറ്റമാണു്, കാരണം ദുരന്തസമയത്തുള്ള ഒന്നാമത്തെനിയമം എവിടെ ഡിമാ൯ഡുണു്ടോ അവിടെ സപ്ലേ ഉട൯ എഫക്ടുചെയ്യണമെന്നതാണു്. അതിനുതടസ്സംചെയ്യുന്നവ൯ ദുരിതാശ്വാസവിരുദ്ധ൯- നിയമത്തെ എങ്ങനെ മറിച്ചുംതിരിച്ചുമിട്ടുനോക്കിയാലും! അങ്ങനെയറസ്സു്റ്റുചെയ്യപ്പെടേണു്ടതായി കേരളത്തിലിപ്പോളുള്ളതു് മുഖ്യമന്ത്രി പിണറായിവിജയനും അയാളുടെചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയും ഇടുക്കിപോലുള്ളചിലജില്ലകളിലെ ജില്ലാക്കളക്ട൪മാരുമാണു്. ദുരിതാശ്വാസനിയമംകൊണു്ടു് അഭ്യാസംകാണിക്കരുതു് ഗവണു്മെ൯റ്റേ... അതു് അഭ്യാസംകാണിക്കാനുളളതല്ല, അനുസരിക്കാനുള്ളതാണു്!

മുഖ്യമന്ത്രിയുടേതല്ല ആരുടേതായാലും ദുരിതാശ്വാസനിധിയിലേക്കു് സംഭാവനകൊടുക്കാ൯ താ൯തയാറല്ലെന്നു് പരസ്യമായിപ്പറയുന്ന ഒരാളു് താ൯ എന്തുകൊണു്ടങ്ങനെ പറയുന്നുവെന്നു് പൊതുവേദിയിലു് ഒരു വിശദീകരണംകൂടിനലു്കാ൯ ബാധ്യസ്ഥനാണു്. പണംകൊടുക്കാ൯തയാറല്ലെന്നു് പരസ്യമായിപ്പറയാ൯പാടില്ലെന്നും അതിനുള്ളകാരണംപറയാ൯പാടില്ലെന്നും ഒരുനിയമവുമില്ല. അങ്ങനെനിയമമുണു്ടെങ്കിലു് അതു് മുഖ്യമന്ത്രിയുടെയും അയാളുടെ ഉന്നതയുദ്യോഗസ്ഥപ്പടയുടെയും അടുക്കളയിലു്മാത്രമാണു്. അതിനു് പാ൪ലമെ൯റ്റി൯റ്റെയും കോടതിയുടെയുംപദവികളു് അവരുടെമനസ്സിലേയുള്ളൂ... സമൂഹത്തിലതില്ല. ആ അടുക്കളവേദികളിലു്നിന്നുമതു് പൗര൯മാ൪ക്കെതിരേയുള്ളകേസ്സുകളായി കളക്ടറേറ്റുകളിലേയു്ക്കും പോലീസ്സു് സു്റ്റേഷനുകളിലേക്കും കോടതികളിലേക്കും കടക്കുമ്പോളു് അതു് സമൂഹത്തി൯റ്റെ വിഷയമായിമാറുന്നു, ജനാധിപത്യത്തി൯റ്റെ വിഷയമായിമാറുന്നു. ആ അടുക്കളനിയമമാണോ ഇ൯ഡൃ൯നിയമമാണോ പബ്ലിക്കുദ്യോഗസ്ഥ൯മാ൪ അനുസരിക്കേണു്ടതെന്നതൊരു വിശകലനച൪ച്ചാവിഷയമായിമാറുന്നു. അതുകൊണു്ടാണു് ഏതുനിയമമനുസരിച്ചു് എങ്ങനെയാണു് ഇതൊരുനിയമലംഘനമാണെന്നു് മുഖ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയുംകൂടി വിലയിരുത്തിയതെന്നു് പരസ്യമായി മാധ്യമങ്ങളുടെമുന്നിലു്വന്നുനിന്നു് പൊതുജനങ്ങളോടുപറയാനവ൪ അത്യധികം ഭയപ്പെടുന്നതു്. ആളുകളതിലൂടെ ആ അടുക്കളയിലു്ക്കയറിനോക്കിയാലു് രാജ്യത്തിനും സമൂഹത്തിനുമപകടകരമായ വെന്തതും പകുതിവെന്തതും വേകിച്ചുകൊണു്ടിരിക്കുന്നതുമായ ഇതുപോലെ എന്തൊക്കെയായിരിക്കുംകാണുക!

പൊതുപ്പണമൊരിടത്തിരിക്കുന്നതുകണു്ടിട്ടു് മോഷ്ടിച്ചില്ലെങ്കിലു് കൈവിറയു്ക്കുന്നൊരു മുഖ്യമന്ത്രിയുണു്ടെങ്കിലു് സമൂഹത്തിലു് ഇങ്ങനെയുള്ള വിഷയങ്ങളുണു്ടാകും. ഇപ്പോളു്ത്തന്നെയുണു്ടായില്ലേ? ഈമുഖ്യമന്ത്രിവഴിമാത്രമാണു്, പൊതുപ്പണംമോഷ്ടിക്കാ൯ എവിടെയൊരവസരമുണു്ടോ, അതില്ലെങ്കിലതുണു്ടാക്കി അതുമോഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസക്തികാരണംമാത്രമാണു്, സമൂഹത്തിലീയൊരുവിഷയം കേരളചരിത്രത്തിലാദ്യമായി ഇപ്പോളീയുണു്ടായിരിക്കുന്നതു്. കേരളത്തിലെ ചെറുതുംവലുതുമായ മൂന്നരക്കോടിജനങ്ങളിലു് മറ്റു് ഒരൊറ്റയാളു്പോലുമതിനുത്തരവാദിയല്ല.

ഇതേവ്യക്തിയുടെനേതൃത്വത്തിലു് ഇതിനുമുമ്പുശേഖരിച്ച ആശ്വാസനിധികളുടെ ദുരുപയോഗത്തി൯റ്റെചരിത്രവും ഈവ്യക്തിയുടെതന്നെ സുപ്രീംകോടതിയിലടക്കം അപ്പീലുനടക്കുന്നകേസ്സുകളിലടങ്ങിയ അഴിമതികളുടെപശ്ചാത്തലവും അയാളുടെകൈയ്യിലുള്ള നിധിയിലേക്കുതന്നെ പണംകൊടുക്കാനുള്ള പൊതുസമൂഹത്തി൯റ്റെ വിമുഖതയുംതമ്മിലാണു് കണക്ടുചെയ്യേണു്ടതു്. അതുചെയ്യുന്നവ൪ അതിലല്ലാതെ ഇതിലു് നിയമവിരുദ്ധതയൊന്നുംകാണുന്നില്ല. അറിയപ്പെടുന്ന ഒരഴിമതിക്കാര൯റ്റെകൈയ്യിലു് ഇനിയുംതങ്ങളുടെപണം വീണു്ടുമേലു്പ്പിക്കാ൯ കേരളത്തിലുള്ളയാളുകളു് അത്രമണു്ട൯മാരാണെന്നുകരുതിയോ? ഗവണു്മെ൯റ്റിനെയേതുവിധേനയും നിലനി൪ത്താ൯ശ്രമിക്കുന്ന പ്രതിപക്ഷവും ഗവണു്മെ൯റ്റിലു്നിന്നുംനാനാവിധ ആനുകൂല്യങ്ങളടിച്ചുമാറ്റാ൯നടക്കുന്ന കോ൪പ്പറേറ്റുലോകവും ലോക്കലു് മുതലാളിസമൂഹവും അങ്ങനെചെയ്യുന്നെങ്കിലു് അതിനു് ഇതുമായെന്തുബന്ധം? ഇതിനേക്കാളു്നല്ലതു് കമ്പിപ്പാരയും പിക്കാസ്സുമായി ഭരണസംഘവും പാ൪ട്ടിയും ഭരണമുന്നണിയിലുള്ള സീപ്പീയ്യൈ, കോണു്ഗ്രസ്സു്-എസ്സു്, കേരളാകോണു്ഗ്രസ്സു്- മാണി ബാലകൃഷു്ണപിള്ള സു്ക്കറിയാത്തോമസ്സുകഷണങ്ങളു്, ബീജേപ്പീബന്ധ-എ൯സ്സീപ്പീ, ജനതാദളു്-എസ്സു് എന്നീപ്പാ൪ട്ടികളുംകൂടി ജനങ്ങളുടെവീടുകളു് ചവിട്ടിപ്പൊളിച്ചുംതുരന്നുംകയറി മോഷ്ടിക്കുന്നതല്ലേ....? അതിനൊരു കള്ള൯റ്റെയന്തസ്സെങ്കിലുമുണു്ടല്ലോ!

ഇത്രയുംവ൪ഷം കേരളംഭരിച്ച ഒരു ഭരണമുന്നണിയും എന്തുകൊണു്ടു് ജനങ്ങളു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയു്ക്കുതന്നെ പണംനലു്കണമെന്നു് കേരളംമുഴുവ൯ ജനങ്ങളുടെവീടുകളിലു് ഇറങ്ങിക്കയറിനടന്നു് പറയേണു്ടിവന്നിട്ടില്ല, വിശദീകരിക്കേണു്ടിവന്നിട്ടില്ല, അതേസമയം ഒരുകാലത്തും ഒരു ദുരിതാശ്വാസപ്പ്രവ൪ത്തനത്തിനും പണം തികയാതെവന്നിട്ടുമില്ല. മുഖ്യമന്ത്രിയുടെ പരസ്യപ്പണയാവശ്യപ്പെടലിനും ചീഫു്സ്സെക്രട്ടറിയുടെയും ഹോംസെക്രട്ടറിയുടെയുടെയും നടപടിക്കും ജനങ്ങളുടെ വിമ൪ശ്ശനത്തിനുംശേഷം ഇപ്പോളു് എന്തുകൊണു്ടു് അതുണു്ടായെന്നു് മുഖ്യമന്ത്രിയല്ല ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയുംതന്നെ മാധ്യമങ്ങളുടെമുന്നിലു് വന്നുനിന്നുതന്നെ പൊതുജനങ്ങളു്ക്കു് വിശദീകരണംനലു്കണം, കാരണം ആ ഫണു്ടുകളുടെ ട്രഷറ൪മാ൪ മുഖ്യമന്ത്രിയല്ല അവരാണു്.

പിണറായിവിജയനെന്ന പാ൪ട്ടിനേതാവായമുഖ്യമന്ത്രിയുടെ അഴിമതികളിലു് സമ്പൂ൪ണ്ണ എതി൪പ്പുരേഖപ്പെടുത്തിക്കൊണു്ടു് 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് സ്വന്തംപാ൪ട്ടിയു്ക്കെതിരെ കോണു്ഗ്രസ്സിനുവോട്ടുചെയു്ത ലക്ഷക്കണക്കിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ക്കും അവരുടെ വിവിധബഹുജനസംഘടനാമെമ്പ൪മാ൪ക്കും അനുഭാവികളു്ക്കുംപോലും അയാളെയീവിഷയത്തിലു്- അതായതു് പണമടങ്ങുന്നവിഷയത്തിലു്- വിശ്വാസമില്ല. പിന്നെ ജനങ്ങളു്ക്കെങ്ങനെയുണു്ടാകും?

ഡീവൈയ്യെഫൈയ്യെന്ന അയാളുടെ യുവജനസംഘടനപോലും വിഭജിച്ചുമാറി വയനാടിനുവേണു്ടിമാത്രം പ്രത്യേകറിലീഫുഫണു്ടുപിരിക്കുകയും തുക മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് നലു്കാതെ 2024 ജൂലൈ 30ലെ പുഞു്ചിരിമറ്റം, മുണു്ടക്കൈ, ചൂരലു്മലയെന്നിവിടങ്ങളിലെ ഉരുളു്പ്പൊട്ടലിലു് വീടുനഷ്ടപ്പെട്ടവ൪ക്കു് സംഘടനയുടെപേരിലു് സ്വന്തമായി ഇരുപത്തഞു്ചു് വീടുനി൪മ്മിച്ചുനലു്കുകയുമാണു്. അതയാളെയേലു്പ്പിച്ചാലു് അതും അപ്രത്യക്ഷമായാലോ! അക്കൗണു്ടബിലിറ്റിയും ട്രാ൯സ്സു്പ്പേര൯സ്സിയുമില്ലാത്തവനെ കൂട്ടുതിരുട൯മാരല്ലാതെ ആരുവിശ്വസിക്കാ൯!!

Written on 03 August 2024 and first published on: 04 August 2024







 

 

Friday, 2 August 2024

1621. ദുരിതാശ്വാസത്തി൯റ്റെപേരിലായാലു്പ്പോലും ഇതുപോലെവെട്ടിത്തിന്നാ൯ കുത്സിതമുള്ളൊരുരാഷ്ട്രീയനേതാവു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മുഖ്യമന്ത്രിക്കസേരയിലുമല്ലാതെയുണു്ടോ?

1621

ദുരിതാശ്വാസത്തി൯റ്റെപേരിലായാലു്പ്പോലും ഇതുപോലെവെട്ടിത്തിന്നാ൯ കുത്സിതമുള്ളൊരുരാഷ്ട്രീയനേതാവു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും മുഖ്യമന്ത്രിക്കസേരയിലുമല്ലാതെയുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

നമ്മളു്ചിലയാളുകളെ കാപാലിക൪ എന്നുപറയാറുണു്ടു്. അറുന്നൂറിലേറെയാളുകളു് ചെളിയിലു്മുങ്ങിയും ശ്വാസംകിട്ടാതെയും മലവെള്ളപ്പാച്ചിലിലൊലിച്ചുപോയി മരണപ്പെട്ട ഒരുഭാഗികമനുഷ്യനി൪മ്മിത- ഭാഗികപ്പ്രകൃതിനി൪മ്മിത ദുരന്തമുണു്ടായപ്പോളു് അതിനുസഹായിക്കാ൯ പണംതരണേയെന്നുപറഞ്ഞു് അതു് കേന്ദ്ര ആഡിറ്റ൪ ആ൯ഡു് അക്കൗണു്ട൯റ്റു് ജനറലി൯റ്റെ ആഡിറ്റിനുവിധേയമായ സു്റ്റേറ്റു് ദുരന്തനിവാരണഫണു്ടിലേക്കു് നലു്കാതെ ആളുകളു് ഒരാഡിറ്റിനുംവിധേയമാവാത്ത, തന്നിഷ്ടംപോലെ താനെന്തുംചെയ്യുമെന്നതി൯റ്റെചരിത്രമുള്ള, ആയിനത്തിലു് ലോകായുക്ത ആസ്സനംചൊറിഞ്ഞു് സുഖിപ്പിച്ചുനലു്കിയകേസ്സുമുള്ള, മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു്ത്തന്നെ നലു്കണം, അതു് മുഖ്യമന്ത്രിയുടെകൈകടന്നേപോകാവൂ, എന്നു് മാധ്യമങ്ങളിലു്വന്നുനിന്നു് പരസ്യമായിയാവശ്യപ്പെടുന്നയാളെ ആവാക്കല്ലാതെ ആ ഭാഷയിലു് മറ്റെന്താണുവിളിക്കാനുള്ളതു്? അശ്ലീലമല്ലാത്ത, അലു്പ്പംരൗദ്രമായ, ആവാക്കുപിന്നെന്തിനുണു്ടാക്കിവെച്ചിരിക്കുന്നു? ഇതുമലയാളമല്ലേ?

കേന്ദ്രത്തിനും ഇതിനുള്ള ഒരു ഫണു്ടുണു്ടെന്നും അതിലു്ക്കൊടുത്താലു് അതുവഴിയിലു്ച്ചോ൪ന്നുപോകാതെ അതിവേഗം അതിന൪ഹതയുള്ളവരുടെ കൈയ്യിലുംവീട്ടിലുമെത്തുമെന്നും അറിഞ്ഞുകൊണു്ടാണു് ഈ രാഷ്ട്രീയക്കാര൯, ഈ വ്യാജക്കമ്മ്യൂണിസ്സു്റ്റു്, ഈ മുഖ്യമന്ത്രി, ഈ പൊതുജനങ്ങളുടെമുന്നിലു്വന്നുനിന്നു് ഇത്തരമൊരാവശ്യമുന്നയിച്ചതു്. കേന്ദ്രഗവണ്മെ൯റ്റുമിയാളുടേതല്ലേ? ഇയാളി൯ഡൃയു്ക്കുപുറത്താണോ? ദുരിതാശ്വാസത്തിനുവേണു്ടി ജനങ്ങളുംസ്ഥാപനങ്ങളും കേന്ദ്രത്തിനുനലു്കുന്നഫണു്ടായാലും കേരളമെന്ന സംസ്ഥാനത്തിനുനലു്കുന്നഫണു്ടായാലും അതു് ദുരന്തബാധിതരെന്ന ഒരേയിടത്തല്ലേയെത്തുന്നതു്? അതു് ആരുടെകൈയ്യിലൂടെയെത്തിയാലെന്താ? അതു് എത്തേണു്ടിടത്തു് എത്തുന്നുണു്ടോ എന്നുനോക്കിയാലു്പ്പോരേ?

സു്പെസിഫിക്കായി ദുരന്തനിവാരണത്തിനുവേണു്ടി ഉണു്ടാക്കിവെച്ചിരിക്കുന്ന സ൪ക്കാരേജ൯സ്സികളു്ക്കുനലു്കിയാലു് അതിനുരണു്ടിനുമൊരേപോലെ ആഡിറ്റുണു്ടു്, നേതാവുവെട്ടിച്ചാലും ആഡിറ്റുകഴിയുമ്പോളു് അണികളായ ഉദ്യോഗസ്ഥ൯മാരതു് തിരികെവെയു്ക്കേണു്ടിവരും, അതുകൊണു്ടു് അതു് നാഷണലു് ആ൯ഡു് സു്റ്റേറ്റു് ഡിസാസ്സു്റ്റ൪ റെസ്സു്പ്പോണു്സ്സു് ഫണു്ടുകളു്ക്കു് നലു്കണം എന്നു് ജനങ്ങളു്ക്കറിഞ്ഞുകൂടെങ്കിലു് ജനങ്ങളു്ക്കതു് പറഞ്ഞുകൊടുക്കേണു്ടതിനു് ജനങ്ങളു്നലു്കിയകസേരയിലു്ക്കയറിയിരുന്നു് ജനങ്ങളു്നലു്കുന്നശമ്പളമെണ്ണിവാങ്ങുന്ന (അയാളതുനിഷേധിക്കട്ടെ!) ഒരാളു്വന്നുനിന്നു് അതു് ഒരാഡിറ്റുമില്ലാത്ത തനിക്കുനലു്കണം എന്നു് പരസ്യമായിപ്പറയുമ്പോളു് മൂ൪ച്ചയുള്ളകല്ലോമറ്റോതെരയാത്തജനത്തിനു് അയാളെക്കാളു്മാനസ്സികക്കുഴപ്പമാണു്. അരാജകത്വം നാട്ടിലു് അയാളും ചീഫു്സ്സെക്രട്ടറിയും ഡീജീപ്പീയുമൊക്കെയടങ്ങുന്ന അയാളുടെയുന്നതയുദ്യോഗസ്ഥപ്പടയുംകാരണം കൊടുമ്പിരിക്കൊണു്ടുനിലു്ക്കുമ്പോഴാണു് അങ്ങനെയുണു്ടാകുന്നതു്. സ൪ക്കാരിനും മുഖ്യമന്ത്രിക്കും ഡയറക്ടുകൈക്കൂലികൊടുക്കുന്നതരത്തിലതു് കുറ്റവാളികളും കൃത്രിമികളുമുപയോഗിച്ചാലോ, ഇപ്പോളു്ത്തന്നെ ഉപയോഗിക്കുന്നുണു്ടെങ്കിലോ?

ഈപ്പണക്കൊയു്ത്തുനടത്താ൯ സമ്മതിച്ചില്ലെങ്കിലു്, അതിനുതടസ്സമുണു്ടാക്കുന്ന വിമ൪ശ്ശനങ്ങളുയ൪ത്തിയാലു്, ത൯റ്റെകീഴിലു് വ്യക്തിത്വവും രാജ്യസു്നേഹവും നഷ്ടപ്പെട്ടപോലീസ്സിനെയും മറ്റുപലയേജ൯സ്സികളെയുംകൊണു്ടു് കള്ളക്കേസ്സെടുപ്പിച്ചു് നരകിപ്പിച്ചുതക൪ത്തുകളയുമെന്നാണു് മുഖ്യമന്ത്രി പൊതുജനങ്ങളോടുള്ളഭീഷണിയുമായി രംഗത്തുവന്നിട്ടുള്ളതു്. എവിടെയൊക്കെയോ ചിലവ്യക്തികളു്ക്കും ചിലമാധ്യമങ്ങളു്ക്കുമെതിരെ മറ്റുള്ളവരെസ്സകലരെയും ഭയപ്പെടുത്തിപ്പി൯മാറ്റാ൯ ചിലകേസ്സുകളുമെടുത്തിട്ടുണു്ടെന്നുകേട്ടു. ഈക്കേസ്സുകളെല്ലാമീയുദ്യോഗസ്ഥ൯മാ൪ക്കു് അധികാരദു൪വ്വിനിയോഗത്തിനുള്ള ശിക്ഷകളായിമടങ്ങിവരും. ഒരുസംസ്ഥാനത്തെഡീജീപ്പീ നിയമംപഠിക്കാ൯ചെന്നുനിലു്ക്കുന്നതു് അഴിമതിയുടെയൊഴിച്ചു് ഒരുനിയമവുംപഠിച്ചിട്ടില്ലാത്ത ഒരുമുഖ്യമന്ത്രിയുടെയടുത്താണു്- അഡ്വക്കേറ്റു് ജനറലി൯റ്റെയടുത്തല്ല! സംസ്ഥാനപ്പോലീസ്സുസേനയിലു്പ്പോലും ആയിരക്കണക്കിനു് മിടുക്ക൯മാരായ ലാ ഗ്രാജ്വേറ്റുകളുള്ളപ്പോളാണിതു്! ആ അഴിമതിയുടെനിയമമെന്നുപറയുന്നതു് മോസ്സസ്സി൯റ്റെ പതിനൊന്നാമത്തെക്കലു്പ്പനപോലെ ആ പത്തുകുറ്റങ്ങളുംചെയു്താലും, നീ പിടിക്കപ്പെടരുതു്...! (thou shall not be caught!) എന്നതുമാണു്.

ഒരുപണംകണു്ടുമോഹിച്ചു് അതെടുക്കാ൯പറ്റിയില്ലെങ്കിലു് മോഹഭംഗമുണു്ടാകും- കെ-റെയിലുമുതലു് കടലെഴുതിവിലു്പ്പനവരെ അതിനുവേണു്ടി അയാളു്കൈവെച്ചസകലതിലും അയാളു്തന്നെ ത൯റ്റെശത്രുവായിപ്പ്രഖ്യാപിച്ചിരിക്കുന്ന ജനങ്ങളു്തുനിഞ്ഞിറങ്ങി ആ മോഹഭംഗസമ്മാനമുണു്ടാക്കി ഏഴുവ൪ഷം ഇങ്ങോട്ടുകിട്ടിയതിനുമുഴുവ൯ 2024ലു് തെരഞ്ഞെടുപ്പുവോട്ടുരേഖപ്പെടുത്തലെന്ന ഒറ്റദിവസംകൊണു്ടു് അങ്ങോട്ടുകൊടുത്തപോലെ. പൊതുപ്പണംകണു്ടുകൊണു്ടുള്ള അത്തരംമോഹഭംഗമുണു്ടാകുമ്പോളു് സുബോധമുള്ളവ൪ എതി൪വശത്തു് സമൂഹമാണെന്നോ൪മ്മിച്ചു് അതുമറക്കും. സുബോധമില്ലാത്തവ൪ ആപ്പണത്തിലു്ക്കൈവെയു്ക്കാ൯ സമ്മതിക്കാത്തതിനു് സമൂഹത്തി൯റ്റെനേരേതന്നെ ഭീഷണിയുമായിച്ചാടിയിറങ്ങുന്നതുപക്ഷേ കേരളത്തിലു് ഇതു് ആദ്യമായിട്ടാണു്.

അറുപതുവയസ്സുവരെയും ബീജേപ്പീയുടെ ഹിന്ദുരാഷ്ട്രരൂപീകരണപരിപാടിയുടെ ഭാഗമായി പിന്നെയുമിയാളു്ഭരണത്തിലുണു്ടെങ്കിലു് ഒരുമൂന്നുവ൪ഷംകൂടിയും കാറ്റുനിറച്ചുവിട്ടിരിക്കുന്ന ചീഫു്സ്സെക്രട്ടറിയും ഡീജീപ്പീയുമൊക്കെയടങ്ങുന്ന അയാളുടെയുന്നതയുദ്യോഗസ്ഥപ്പട തോളിലുംതലയിലുംവെച്ചു് ആസ്സനംചുമക്കുന്നതു് ആരെയാണെന്നു് കേരളത്തിലെ മൂന്നരക്കോടിജനങ്ങളു്വരുന്ന സമൂഹം നന്നായിമനസ്സിലാക്കിയിട്ടുണു്ടു്. 2024ലെ ലോകു്സ്സഭായിലക്ഷനിലു്ത്തെളിഞ്ഞപോലെ കേരളം പിണറായിവിജയനെന്ന ഒറ്റ അധികാരമത്തവ്യക്തിയു്ക്കെതിരെ ഇപ്പോളു് ഒറ്റക്കെട്ടാണെന്നു് അവ൪ ഓ൪ത്തില്ലെങ്കിലു് അതും ജനങ്ങളു്ക്കുനന്നു്, കാരണം 2024ലു് അവ൪ക്കുംകൂടിയെതിരേയായിരുന്നു ആജനങ്ങളുടെവിധിയെഴുത്തു്. അവ൪ അഭിമാനപൂ൪വ്വം ചുമക്കുന്നതിനെ ജനങ്ങളു്ചുമക്കുന്നുണു്ടോ അതോ ചവിട്ടിത്തേച്ചോ എന്നാണന്നുതെളിഞ്ഞതു്.

കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനം ഇതോടെ, ചീഫു്സ്സെക്രട്ടറിയും ഹോംസെക്രട്ടറിയും മുഖ്യമന്ത്രിയുംകൂടിയുയ൪ത്തിയ ഈ ഭീഷണിയോടെ, അതി൯റ്റെ ഏറ്റവുംകടുത്ത ഒരുഘട്ടത്തിലേക്കുകടക്കുകയാണെന്നു് വ്യക്തം. ഒരു അഴിമതിക്കാര൯ കേന്ദ്രബീജേപ്പീയുടെ സംരക്ഷണത്തിലു് മലപോലെവള൪ന്നു് മുഖ്യമന്ത്രിയുടെ ഔദ്യോഗികക്കസേരയിലിരുന്നു് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നഘട്ടത്തിലേയു്ക്കതു് കടക്കുകയാണു്. അഴിമതിയിലു്മുങ്ങിത്താണുമുക്രയിട്ടു് ഒരലു്പ്പംശ്വാസത്തിനുവേണു്ടിവെപ്രാളംമുട്ടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സംബന്ധിച്ചിടത്തോളം അതു് ഒന്നുമല്ല, അവ൪ക്കുമുന്നിലു് ഇനി ഒന്നുമില്ല, പക്ഷേ കേന്ദ്രംഭരിക്കുന്ന ബീജേപ്പീയുടെകാര്യമോ?

കൊച്ചുകേരളത്തിനു് കേരളത്തിലെ ഈ കൊച്ചു് ഉദ്യോഗസ്ഥപ്പടയോടുപറയാനുള്ളതു് ബീജേപ്പീയുടെ ഭരണത്തിലൊഴിച്ചു് ഇ൯ഡൃയിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനം വളരെശ്ശക്തമാണെന്നും, ആ അവരുടെയാ അഴിമതിസംരക്ഷണംകൊണു്ടുതന്നെ ഈപ്പറഞ്ഞതെരഞ്ഞെടുപ്പുവരെ ഏകശിലയായിരുന്ന ബീജേപ്പീയിപ്പോളു് തക൪ന്നുതരിപ്പണമായെന്നും ഒരുപരാശ്രയപ്പാ൪ട്ടിയായെന്നും, ആ അഴിമതിവിരുദ്ധപ്പ്രസ്ഥാനം ഇതിനേക്കാളു് എത്രയോവലിയസംസ്ഥാനങ്ങളിലു് ലാലൂപ്പ്രസാദടക്കമുള്ള ഇതിനേക്കാളു് എത്രയോ അതിസമ്പന്ന൯മാരായമുഖ്യമന്ത്രിമാരെ അവരുടെ ഇതിനേക്കാളു്വലിയ ഉന്നതയുദ്യോഗസ്ഥപ്പടയോടൊപ്പം അഴിമതിയു്ക്കുപിടികൂടി തെളിവന്വേഷിച്ചുകണു്ടുപിടിച്ചു് കരിങ്കലു്ത്തുറുങ്കിലടച്ചിട്ടുണു്ടെന്നുമാണു്. സുപ്രീംകോടതിവരെ യുദ്ധംചെയു്തെങ്കിലും, എത്രപണമുണു്ടായിട്ടും, എത്രയാളു്ക്കൂട്ടങ്ങളു് പിന്നിലുണു്ടായിട്ടും, എത്രകോ൪പ്പറേറ്റുശക്തികളുടെ പണത്തി൯റ്റെയും നിയമശക്തിയുടെയും പി൯ബലമുണു്ടായിട്ടും, തെളിവുകളുടെശക്തിയിലു് അവരവിടെത്തന്നെകിടന്നു.

ഈ കൊച്ചുകേരളത്തിലു്പ്പോലും അണക്കെട്ടുസംബന്ധിച്ച ഇടമലയാ൪ക്കേസ്സിലു് ഇതിനേക്കാളധികാരമാടമ്പിചമഞ്ഞുനടന്ന വൈദ്യുതിമന്ത്രിയായിരുന്ന ബാലകൃഷു്ണപിള്ളയെ കേരളത്തിലെജനങ്ങളു്തന്നെപിടികൂടി ശിക്ഷിപ്പിച്ചു് ജയിലിലടപ്പിച്ചു, അതിലു് മറ്റൊരുപ്രതിയായിരുന്ന വൈദ്യുതിബോ൪ഡിലെ ഏറ്റവുമുയ൪ന്നയുദ്യോഗസ്ഥനായ രാമഭദ്ര൯നായരെ വിരമിച്ചശേഷം എമ്പത്താറാമത്തെയോ തൊണ്ണൂറ്റിരണു്ടാമത്തെയോ വയസ്സിലു് രോഗിയായവശനായിക്കിടന്ന ആശുപത്രിയിലു്ക്കിടക്കയിലു്നിന്നും കട്ടിലുസഹിതം തൂക്കിയെടുത്തുകൊണു്ടുപോയി ജയിലിലടപ്പിച്ചിട്ടുണു്ടു്. കരുണാകര൯റ്റെകാലത്തു് പരാതിക്കാ൪ക്കെതിരെ അവരിതുപോലെ, ഈയുദ്യോഗസ്ഥ൯മാരും അവരുടെമുഖ്യമന്ത്രിയും ഇപ്പോളു്ച്ചെയ്യുന്നപോലെ, പിണറായിവിജയ൯റ്റെകാലത്തേക്കാളു് ഊക്ക൯പയറ്റുനടത്തിയിരുന്നു. കൃത്യമതേപോലെതന്നെയുള്ള ലാവലി൯വൈദ്യുതയഴിമതിക്കേസ്സിലു് വിജയ൯പിന്തുട൪ന്നമാ൪ഗ്ഗമായ ഹൈക്കോടതിജഡു്ജിമാരെവരെവശത്താക്കി വിടുതലു്നേടിയപ്രതികളെ നി൪ത്താതെപിന്തുട൪ന്നു് ഇടമലയാ൪ക്കേസ്സിലു് സുപ്രീംകോടതിയിലപ്പീലു്കൊടുത്തു് ഈശ്ശിക്ഷവാങ്ങിപ്പിച്ചുകൊടുത്തതും കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തിലൊരാളായിരുന്ന, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന, സഖാവു് വീയെസ്സു് അച്ച്യുതാനന്ദനായിരുന്നുവെന്നതു് ഇന്നാളുവന്ന ഈ മാ൪കു്സ്സിസ്സു്റ്റുവേഷധാരിമുഖ്യമന്ത്രിയും ഈയുദ്യോഗസ്ഥ൯മാരും മറന്നുപോയെങ്കിലും പക്ഷേയീപ്പാ൪ട്ടിയുടെ പ്രവ൪ത്തകരോ൪മ്മിച്ചു. അതുകൊണു്ടാണു് കടയു്ക്കലു്ക്കത്തിവെച്ചുവെട്ടിത്തന്നെ ഈപ്പാ൪ട്ടിയുടെപ്രവ൪ത്തക൪ ആപ്പറഞ്ഞയിലക്ഷനിലു് ഈപ്പിണറായിവിജയനെയും ഈയുദ്യോഗസ്ഥസംഘത്തെയും ഇനിയുംശ്രമിച്ചുനോക്കുന്നോയെന്നുചോദിച്ചുകൊണു്ടു് തോലു്പ്പിച്ചുവെള്ളപുതപ്പിച്ചുകിടത്തിയതു്. ഇപ്പോളാ കൊച്ചു് ഉദ്യോഗസ്ഥസംഘവും ആ കൊച്ചു് മന്ത്രിയുംകൂടി ഒന്നുകൂടിശ്ശ്രമിച്ചുനോക്കുകയാണു്!

ജനങ്ങളു്ക്കുവിവരമറിയാനാണു് ജനങ്ങളു് അവരുടെപണമെടുത്തു് ശമ്പളംകൊടുത്തു് ചീഫു്സ്സെക്രട്ടറിയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുംമുതലുള്ള ഉദ്യോഗസ്ഥ൯മാരെവെച്ചിരിക്കുന്നതു്, അല്ലാതെ മുഖ്യമന്ത്രിയു്ക്കു് ത൯റ്റെ പ്രൈവറ്റുപരിപാടികളിലു് അനുസരിപ്പിക്കാനല്ല. ജനങ്ങളല്ല മുഖ്യമന്ത്രിയാണു് അധികാരകേന്ദ്രമെന്ന അപകടകരവും പ്രതിലോമകരവുമായ തെറ്റായധാരണയിലേക്കു് ഈ ഉദ്യോഗസ്ഥ൯മാ൪നീങ്ങി അവ൪ ഇതുപോലെ ആവഴിയു്ക്കുള്ളപരിപാടികളാരംഭിച്ചു് പൊതുസമൂഹത്തിലെയംഗങ്ങളു്ക്കെതിരെ ഇതുപോലെ ഭീഷണിയുമായിറങ്ങി ജനങ്ങളു് അവരിപ്പോളു് ആമുഖ്യമന്ത്രിക്കുനലു്കുന്നവിലതന്നെ ആ ഉദ്യോഗസ്ഥ൪ക്കുംനലു്കിത്തുടങ്ങിയാലു് സംസ്ഥാനത്തെ ബ്യൂറോക്ക്രസിനേരിടാ൯പോകുന്ന അപകടമെന്തെന്നു് ഐയ്യേയെസ്സും ഐപ്പീയെസ്സും ഐയ്യെഫെസ്സുമൊക്കെ പഠിച്ചിറങ്ങിയെന്നുപറയുന്ന ഈ അലു്പ്പബുദ്ധിയുദ്യോഗസ്ഥപ്പടയു്ക്കു് മനസ്സിലാക്കാ൯പോലുംകഴിയുന്നില്ലെന്നാണു് ജനങ്ങളിപ്പോളു് മനസ്സിലാക്കിയിട്ടുള്ളതു്. അരാജകത്വമെന്നാണു് ആ അവസ്ഥയു്ക്കുപറയുന്ന പേരു്. അതൊഴിവാക്കാനാണു് സമൂഹം ബ്യൂറോക്ക്രസിയെ അലു്പ്പമെങ്കിലും വെച്ചുപൊറുപ്പിച്ചിട്ടുള്ളതു്. അതുകൂടിത്തക൪ന്നാലു് എന്തുണു്ടാവുമെന്നു്, ഉണു്ടാകുന്ന അവസ്ഥ എന്തായിരിക്കുമെന്നു്, ഊഹിച്ചുനോക്കൂ! അവ൪ മാകു്സ്സിമം പ്രതീക്ഷിച്ചതു് കേരളത്തിലുണു്ടെന്നുപറയപ്പെടുന്ന മൂന്നോനാലോ നകു്സ്സലൈറ്റുകളെയാണു്. പക്ഷേ മുഖ്യമന്ത്രിക്കുകൊടുക്കുന്ന പ്രൊട്ടക്ഷ൯ പോലീസ്സിലൂടെ സംസ്ഥാനംമുഴുവ൯ ഈ ഉദ്യോഗസ്ഥ൯മാ൪ക്കുകൊടുക്കാനൊക്കുമോ? ഏതെങ്കിലുമൊരു നാലു്ക്കവലയിലു് ഏതെങ്കിലുമൊരു ട്രാഫിക്കു്ലൈറ്റിലു് ജനങ്ങളു്നലു്കിയ ഇവരുടെ ഔദ്യോഗികക്കാറുനി൪ത്തിയാലു് എന്തുണു്ടാവുമെന്നുപറയാനാവാത്ത സ്ഥിതിയാണെന്നുതോന്നുന്നു ഇനിയങ്ങോട്ടു്!

ട്രാഫിക്കു് ലൈറ്റിലു് മഞ്ഞയും പച്ചയും ചുവപ്പും നിറങ്ങളു്കണു്ടാലു് എന്താണ൪ത്ഥമെന്നു്, എന്തുചെയ്യാനാണുസിഗ്നലെന്നു്, ലോകംമുഴുവ൯ ഇന്നു് കൊച്ചുകുട്ടികളു്ക്കുപോലുമറിയാം. കേന്ദ്രഗവണു്മെ൯റ്റു് ഒരിടത്തെ കാലാവസ്ഥയേയും മഴയേയും മണ്ണിടിച്ചിലിനേയും ഭൂമിനിരങ്ങിമാറലിനേയുംസംബന്ധിച്ച് ഒരു ഓറഞു്ജു് അലേ൪ട്ടു് പുറപ്പെടുവിച്ചാലു് ഒരുക്കംതുടങ്ങിക്കൊള്ളണം, റെഡു് അലെ൪ട്ടുവരെക്കാത്തിരിക്കരുതു് എന്നു് ഇന്നു് ജനങ്ങളുടെകൈയ്യിലു്നിന്നും കനത്തശമ്പളമെടുത്തുകൊടുത്തു് നാലുചുറ്റും പിടിച്ചുവെയു്ക്കാ൯നി൪ത്തിയിരിക്കുന്ന ആളു്ക്കൂട്ടത്തിനുനടുവിലു് ഭരണജാഗ്രതയില്ലാതെകഴിയുന്നവ൪ക്കൊഴികെ എല്ലാവ൪ക്കുമറിയാം.

പലപ്രാവശ്യമപ്പോളപ്പോളുണു്ടായ ദുരന്തങ്ങളുടെയിരകളു്ക്കുള്ള ആശ്വാസധനമായി ജനങ്ങളു്നലു്കിയതിലു് അനേകംകോടിരൂപ ഇപ്പോഴും യഥാ൪ത്ഥയാവശ്യത്തിനുചെലഴിക്കുന്നതിലു് അലംഭാവംകാട്ടി എപ്പോളു്വേണമെങ്കിലും വെട്ടിക്കുന്നതിനും കൈയ്യിട്ടുവാരുന്നതിനുംവേണു്ടി ഒരു ലൂസ്സു് ഫണു്ടായി ഈ ഭരണം കൈയ്യിലു്വെച്ചിരിക്കുകയാണു്. അതു് അഴിമതിക്കും കൈയ്യിട്ടുവാരലിനുമുള്ള റിസ൪വ്വുപണമായാണു് വെച്ചിരിക്കുന്നതു്. അതിലു്വലിയൊരുഭാഗം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് കിടക്കുന്നുണു്ടു്. പുതിയപിരിവുനടത്താതെ അതിലു്നിന്നെടുത്തുചെലഴിച്ചാലു് പുതിയതുവന്നിറങ്ങാത്തപക്ഷം വെട്ടിത്തിന്നാ൯പിന്നെ ഒന്നുമില്ലാതെ വെട്ടുനിലച്ചുപോകും, ശരീരംകിടുങ്ങും, കൈവിറയു്ക്കും, മാനസികസ്സ്വാസ്ഥ്യമുണു്ടാകും, എന്നഭയം സമൂഹത്തിനു് മനസ്സിലാകുന്നുണു്ടു്. പക്ഷേ അതിനു് ജനങ്ങളുടെകൈയ്യിലു് മരുന്നൊന്നുമില്ല. അവരുടെകൈയ്യിലുള്ളതു് അവരുടേതായി സംസ്ഥാനത്തുബാക്കിയുള്ളപൊതുപ്പണം സംരക്ഷിക്കാനുള്ളമരുന്നുകളാണു്. ഇവ൪കാരണമിപ്പോളു് മൂന്നരലക്ഷംകോടിരൂപയു്ക്കടുത്തു് പൊതുക്കടമുള്ളസമൂഹം ഇപ്പോളു് കൈയ്യിലുള്ളതിലു് ഒരുപൈസ്സാപോലുമിനിക്കുറയാതെനിലനി൪ത്താ൯ അതിനുവേണു്ടി ഏതറ്റംവരെയുംപോകും എന്നുമനസ്സിലാക്കുന്നവ൪ക്കു് ഭാവിയിലു് ചിലവ്യവസ്ഥകളോടെ കേരളത്തിനകത്തുനിലനിലു്ക്കാ൯കഴിഞ്ഞേക്കും. തിരുട൯മാരെനിലനി൪ത്താ൯ ഭരണഘടനാബാധ്യതയൊന്നും സമൂഹത്തിനില്ല, അവരെയവസാനിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളേയുള്ളൂ.

പ്രധാനമായും രണു്ടുകാര്യങ്ങളാണു് 2024 ആഗസ്സു്റ്റു് ഒന്നാംതീയതിയു്ക്കടുത്തുനടന്നതായി ജനങ്ങളുടെപ്രതിഷേധമുയ൪ത്തിക്കൊണു്ടു് പുറത്തുവന്നതു്. ഒന്നു്, പ്രകൃതിദുരന്തസ്സു്പ്പോട്ടുകളു് ശാസ്സു്തജ്ഞ൯മാരോ ഉദ്യോഗസ്ഥ൯മാരോ തങ്ങളുടെയനുവാദമില്ലാതെ സന്ദ൪ശിക്കുകയോ പഠനംനടത്തുകയോ മേലാപ്പിലുള്ളയലു്പ്പ൯മാരോടും അജ്ഞാനികളോടുമല്ലാതെ ആരോടുംമിണു്ടിപ്പോവുകയോ ചെയ്യരുതു്. രണു്ടു്, ആഡിറ്റില്ലാത്ത മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലു് പണംകൊടുക്കാതെ ജനങ്ങളു് ആഡിറ്റുള്ള കേന്ദ്ര-സംസ്ഥാന ഡിസാസ്സു്റ്റ൪ റിലീഫു് ഫണു്ടുകളു്ക്കേ കൊടുക്കാവൂ എന്നാഹ്വാനംചെയു്താലു് കേസ്സെടുത്തുതക൪ത്തുകളയും. എത്രനിശിതമായ സു്പോട്ടു്ലൈറ്റിലും സേ൪ച്ചു്ലൈറ്റിലുമാണു് ത൯റ്റെപലപ്രവൃത്തികളെത്തുട൪ന്നു് ജനങ്ങളിപ്പോളു് തന്നെനി൪ത്തിയിരിക്കുന്നതെന്നു് ഒരാളു് ഇടയു്ക്കിടയു്ക്കു് മറന്നുപോകുന്നതു് സ്വാഭാവികമാണു്. അതുകൊണു്ടാണു് മുഖ്യമന്ത്രിയിലു്നിന്നും ഇതുരണു്ടുമുണു്ടായതു്. കണ്ണടച്ചുതുറക്കുന്നവേഗത്തിലു് അയാളു്ക്കിതുരണു്ടും പി൯വലിക്കേണു്ടിവരും.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇന്നു് ഇയാളുടെയും ഇയാളിലുടെ കുറേ വിദേശക്കോ൪പ്പറേറ്റുമുതലാളിമാരുടെയും കൈയ്യിലു്പ്പെട്ടശേഷം ഒരുപണംതട്ടിപ്പുസംഘമാണെന്നു് നമുക്കെല്ലാമറിയാം, പക്ഷേ മുഖ്യമന്ത്രിയുടെകസേരയിലു്ക്കയറിയിരുന്നുതന്നെ അതുചെയു്താലു് നമ്മളു് നോക്കിക്കൊണു്ടുനിലു്ക്കുമോ? എല്ലാവരുടെയുംകൂടിക്കേരളമേ ഇവിടുള്ളൂ... ഒരാളുടേതുമാത്രമില്ല. ഇതിനുമുമ്പു് ഇയാളുടെകൈയ്യിലൂടെകടന്നുപോയ ഇതിനുള്ളസകലഫണു്ടും എന്തുചെയു്തുവെന്നു് ഇയാളുടെവിരുന്നുണു്ടുമതിയുലഞ്ഞു് മണു്ടമറിഞ്ഞുകലങ്ങിപ്പോയ ലോകായുക്തയന്വേഷിച്ചില്ലെങ്കിലു് സുപ്രീംകോടതിയന്വേഷിക്കണം!

ഈദുരന്തംനീങ്ങിയാലു് മറ്റെല്ലാദുരിതവും തനിയേനിന്നുകൊള്ളുമെന്നാണു് കേരളത്തിലെജനങ്ങളു് മനസ്സിലാക്കിയിട്ടുള്ളതു്. ഒരു നാണയച്ചാക്കിനകത്തുകെട്ടി ഈപ്പ്രളയജലത്തിലു്ത്തന്നെ എറിഞ്ഞുകളയുന്നതല്ലേനല്ലതു്?

Written on 01 August 2024 and first published on: 02 August 2024