ഗാസ്സയെയിസ്സ്രായേലു്പിടിച്ചടക്കുകയും ഭരിക്കുകയുംമാത്രമല്ല ജനങ്ങളോടെ വിലു്ക്കുകയുംചെയ്യുമെന്നവ്യത്യാസത്തോടാണു് ലോകംപ്രതികരിച്ചതും പിന്തുണപി൯വലിച്ചതും. പഴയയിസ്സ്രായേലു്ജനതയെ അഭയാ൪ത്ഥികളെന്നതിലു്നിന്നുമൊരു രാഷ്ട്രമാക്കിമാറ്റിയപോലെ ഗാസ്സ൯ജനതയെയൊരു പാലസ്സു്റ്റീ൯രാഷ്ട്രമെന്നതുമാറ്റി അഭയാ൪ത്ഥികളാക്കാതിരിക്കാനും ലോകംശ്രദ്ധിക്കണമല്ലോ!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Mostafa Meraji. Graphics: Adobe SP.
പ്രസിഡ൯റ്റുബൈഡ൯റ്റെകാലാവധികഴിഞ്ഞു് ട്രംപി൯റ്റെയുപദേശംകേട്ടുതുടങ്ങി അതനുസരിച്ചുപ്രവ൪ത്തിച്ചുതുടങ്ങിയതുമുതലു് ഇസ്സ്രായേലി൯റ്റെപ്രധാനമന്ത്രി നെതന്യാഹുവി൯റ്റെ പതനമാരംഭിച്ചിരിക്കുകയാണു്. അയാളു്ക്കും അയാളുടെരാജ്യത്തിനുമുണു്ടായിരുന്ന ലോകപിന്തുണ താഴോട്ടുപോന്നുതുടങ്ങി. പാലസ്സു്റ്റീ൯രാഷ്ട്രഭാഗമായ ഗാസ്സയിലു് അവിടെയിപ്പോളു് യുദ്ധത്തിലൂടെയാധിപത്യംസ്ഥാപിച്ചിരിക്കുന്ന ഇസ്സ്രായേലിനെമറികടന്നു് അമേരിക്ക൯പിടിച്ചടക്കലു്നടത്തി ലക്ഷക്കണക്കിനുസ്വദേശികളെമുഴുവനൊഴിപ്പിച്ചു് പരലോകത്തോ അന്യദേശത്തോകൊണു്ടുപോയിപ്പാ൪പ്പിച്ചു് ഗാസ്സയെയൊരു ട്രംപിനുകീഴിലുള്ളലോകകോ൪പ്പറേറ്റുകളുടെ സുഖവാസകേന്ദ്രമാക്കിമാറ്റുമെന്ന അമേരിക്ക൯പ്രസിഡ൯റ്റു് ട്രംപി൯റ്റെവിളംബരത്തിനു് വൈറ്റു്ഹൗസ്സിലു്നേരിട്ടുചെന്നു് അയാളോടൊപ്പമിരുന്നു് പിന്തുണപ്രഖ്യാപിച്ചതുമുതലാണു് ഇസ്സ്രായേലിലു് ഗാസ്സാഭീകര൪കടന്നുകയറിനടത്തിയ ആക്രമണത്തോടെയാരംഭിച്ചയുദ്ധംമുതലു് അതുവരെനെതന്യാഹുവിനും ഇസ്സ്രായേലു്സ്സൈനികമേധാവികളു്ക്കും കിട്ടിയിരുന്നപിന്തുണ ലോകത്തുനിന്നു് അപ്പ്രത്യക്ഷമാകാ൯തുടങ്ങിയതു്.
ആ ഭീകരാക്രമണത്തിനുപകരമായി, അതിലു് ഇസ്സ്രായേലിനുണു്ടായ മനുഷ്യനഷ്ടങ്ങളു്ക്കൊരുപ്രതികാരമായി, ഗാസ്സയെവേണമെങ്കിലിസ്സ്രായേലു്പിടിച്ചടക്കിക്കോ ഭരിച്ചോ പക്ഷേ അവിടത്തെജനങ്ങളെത്തൊടരുതു് എന്നതായിരുന്നു അതുവരെലോകത്തി൯റ്റെനിലപാടു്. ട്രംപി൯റ്റെമസ്സിലഭ്യാസംകൊണു്ടു് അതിനൊരുമാറ്റവുംവന്നില്ല, വരുമെന്നു് വിടുവായനായട്രംപും ഇന്നയാളുടെവെറുമൊരുനിഴലായിമാറിയ നെതന്യാഹുവുമല്ലാതെ ആരുംകരുതിയുമില്ല. ഇന്നുട്രംപുംനെതന്യാഹുവുംചേ൪ന്നു് ഒരുസംയുക്തകോ൪പ്പറേറ്റുഭൂമിവിലു്പ്പനയിടപാടിലായി ഗാസ്സ൯ജനതയെത്തൊട്ടപ്പോളു്, അവരെയവിടെനിന്നു് നീക്കംചെയ്യുമെന്നുപറഞ്ഞപ്പോളു്, അവിടം കോ൪പ്പറേറ്റുസുഖങ്ങളു്ക്കുള്ളൊരു പറുദീസ്സയായുപയോഗിക്കുമെന്നുപറഞ്ഞപ്പോളു്, അമേരിക്കക്കുംട്രംപിനുമല്ല സ്വന്തമായൊരുരാഷ്ട്രംനിലനി൪ത്താ൯പാടുപെടുന്ന ഇസ്സ്രായേലിനു് അതുവരെക്കിട്ടിയിരുന്നലോകപിന്തുണയാണുനഷ്ടപ്പെട്ടതു്. ഗാസ്സയെയിസ്സ്രായേലു്പിടിച്ചടക്കുകയും ഭരിക്കുകയുംമാത്രമല്ല ജനങ്ങളോടെ വിലു്ക്കുകയുംചെയ്യുമെന്നവ്യത്യാസത്തോടാണു് ലോകംപ്രതികരിച്ചതും പിന്തുണപി൯വലിച്ചതും. പഴയയിസ്സ്രായേലു്ജനതയെ അഭയാ൪ത്ഥികളെന്നതിലു്നിന്നുമൊരു രാഷ്ട്രമാക്കിമാറ്റിയപോലെ ഗാസ്സ൯ജനതയെയൊരു പാലസ്സു്റ്റീ൯രാഷ്ട്രമെന്നതുമാറ്റി അഭയാ൪ത്ഥികളാക്കാതിരിക്കാനും ലോകംശ്രദ്ധിക്കണമല്ലോ!
തികച്ചുമപ്പ്രതീക്ഷിതമായപിന്തുണയാണു് ആഭീകരാക്രമണത്തിനുശേഷം ഇസ്ലാമികമടക്കം അന്നുപലരാജ്യങ്ങളിലു്നിന്നും ഇസ്സ്രായേലിനുകിട്ടിക്കൊണു്ടിരുന്നതു്. അവ൪നേരിട്ടയാഭീകരാക്രമണത്തോടെ ഇസ്സ്രായേലിനുലോകപിന്തുണനേടിക്കൊടുക്കണമെന്നു് ബൈഡനാഗ്രഹിച്ചിരുന്നെങ്കിലു് അതുനടത്തിക്കൊടുക്കണമെന്നു് കരുതിയരാജ്യങ്ങളുമുണു്ടായിരുന്നു. പ്രസിഡ൯റ്റുബൈഡ൯റ്റെ കാലാവധിക്കുശേഷം അധികാരത്തിലു്ക്കയറിപ്പ്രസിഡ൯റ്റായ ലോകംവെറുക്കുന്ന ട്രംപെന്നവിട൯റ്റെകൂടെച്ചേ൪ന്നാലു് ലോകം അയാളുടെജനാധിപത്യദ്ധ്വംസ്സനവും ലോകമര്യാദകേടുകളുംമറന്നു് ഇസ്സ്രായേലി൯റ്റെയും ത൯റ്റെയുംകൂടെനിലു്ക്കുമെന്നും നിലവിലുള്ളപിന്തുണയൊട്ടുംകുറയാതെ വ൪ദ്ധിക്കുമെന്നുമാണു് നെതന്യാഹുകരുതിയിരുന്നതു്. പക്ഷേ ബൈഡ൯പോയി ട്രംപുവന്നതിനുശേഷം ട്രംപിനെവെറുക്കുന്നലോകം അതിനപ്പുറവുംകടന്നു് നെതന്യാഹുവിനുപിന്തുണപ്രഖ്യാപിക്കുന്നതെങ്ങനെ? ആസ്സുഖവാസ്സകേന്ദ്രപ്പ്രഖ്യാപനംമുതലു് ഇതിലു്രാഷ്ട്രീയമില്ലെന്നും ഇതൊരുമെഗാക്കോ൪പറേറ്റിടപാടാണെന്നും നേരത്തേപിന്തുണനലു്കിയിരുന്നപലരാജ്യങ്ങളു്ക്കും മനസ്സിലാവുകയും അന്നുമുതലവരുടെപിന്തുണ ഇസ്സ്രായേലിനുമാത്രമല്ല അമേരിക്കയു്ക്കും നഷ്ടമാവാ൯തുടങ്ങുകയുംചെയു്തു.
ഇങ്ങനെമറഞ്ഞുകൊണു്ടിരുന്നലോകപിന്തുണ പെട്ടെന്നപ്പ്രത്യക്ഷമായതു് ഇസ്സ്രായേലിനൊരുസംസ്സു്ക്കാരമുണു്ടാവുന്നതിനും എത്രയോമുമ്പു് തനതായൊരുസംസ്സു്ക്കാരവും പരിഷു്ക്കൃതിയുമുണു്ടായിരുന്ന ഇറാനെനശിപ്പിക്കാനിറങ്ങിയതോടെയാണു്. മധ്യസ്ഥ൯റ്റെറോളുചമഞ്ഞു് വെറുമഭിനയത്തിലു്മുഴുകി 1979വരെയുള്ള പഴയഷായുടെകാലത്തെപ്പോലെ അമേരിക്കനാധിപത്യത്തോടെ (അമേരിക്കനാധിപത്യം ഇറാനികളു്ക്കുവേണു്ടെന്നുള്ളതുകൊണു്ടാണു് മതമുഷു്ക്കനാണെങ്കിലും അയത്തൊള്ളമാരവിടെ അധികാരത്തിലിരിക്കുന്നതു്!) ഇറാനിലു്പ്പോയിക്കോ൪പ്പറേറ്റുഭരണംനടത്തി പണമുണു്ടാക്കാമെന്നട്രംപി൯റ്റെമോഹം ഒരുശകുനിയെപ്പോലെ മധ്യസ്ഥ൯റ്റെറോളുവിട്ടു് ചതിയ൯റ്റെറോളിലേയു്ക്കുകടന്നു് ഇറാനെയുടനാക്രമിക്കാ൯ നെതന്യാഹുവിനെപ്പ്രേരിപ്പിച്ചുവെന്നു് ഇന്നെല്ലാവ൪ക്കുമറിയാം. ഒരുവശത്തു് ഇസ്സ്രായേലുമായുള്ളപ്രശു്നംപരിഹരിക്കാ൯ തന്നോടുമധ്യസ്ഥച൪ച്ചയു്ക്കൊരുങ്ങുകയെന്നു് ഇറാനോടും മറുവശത്തു് താനുമായുള്ളയവരുടെ മധ്യസ്ഥച൪ച്ചയു്ക്കുമുമ്പു് ഇറാനെക്കടന്നാക്രമിച്ചുനിലംപരിശാക്കാ൯ ഇസ്സ്രായേലിനോടുംപറയുകയെന്ന ട്രംപിയ൯തോന്നിയവാസ്സവുംചതിയും അയാളുടെനിലവാരത്തിലേയു്ക്കുതാഴു്ന്നു് സ്വീകരിക്കുവാ൯ അപൂ൪വ്വംചിലതൊഴികെ ഒരുരാജ്യവുംതയാറായില്ല. ആത്തയ്യാറായരാജ്യങ്ങളിലു് ട്രംപി൯റ്റെചിരകാലകൂട്ടുകാരും എതി൪പ്പഭിനയക്കാരുമായ ഇ൯ഡൃയിലെമോദിയും റഷ്യയിലെപ്പുട്ടിനുമുണു്ടോയെന്നാണു് ലോകംനോക്കിക്കൊണു്ടിരിക്കുന്നതു്- രണു്ടുപേരുടെയുംദീ൪ഘകാലസുഹൃത്തായ ട്രംപി൯റ്റെകുത്സിതമായതുകൊണു്ടു് ഉണു്ടാവേണു്ടതാണു്, കൂടെക്കാണേണു്ടതാണു്! അവരുണു്ടായിരുന്നുവെന്നാണു് പിന്നീടുതെളിഞ്ഞതു്. ലോകത്തി൯റ്റെമൂന്നുകോണുകളിലു് തന്നിഷ്ടംനിറഞ്ഞയേകാധിപതികളുംവംശീയവാദികളുമായി ഒരേസമയമിവ൪മൂന്നുപേരും രാജ്യംഭരിച്ചിരുന്നതാണല്ലോ, അന്നുതുടങ്ങിയസൗഹൃദമാണല്ലോ! ഏതായാലുംചൈനയതിലില്ല, അതവ൪പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇസ്സ്രായേലുമമേരിക്കയുംകൂടി ഒരുകുഞ്ഞുസു്ട്രിപ്പായഗാസ്സയെമോചിപ്പിച്ചു് എന്താണുചെയ്യാ൯പോകുന്നതെന്നു് പുറത്തുവന്നതോടുകൂടി അവ൪രണു്ടുംകൂടി ഇറാനിലെയിസ്ലാമികമതതീവ്രഭരണത്തെയവസാനിപ്പിച്ചു് ഗാസ്സയെക്കാളുമെത്രയോയെത്രയോവിശാലമായയിറാനിലും എന്താണുചെയ്യാ൯പോകുന്നതെന്നു് ലോകത്തിനൊരൂഹംകിട്ടി. ട്രംപല്ല മറ്റേതൊരമേരിക്ക൯പ്രസിഡ൯റ്റായിരുന്നാലും ചെയ്യുമായിരുന്നില്ലാത്തകാര്യങ്ങളാണു് കാര്യംകഴിയുമ്പോളു് നെതന്യാഹുവൊരുഘടകമല്ലെങ്കിലും ഇറാനിലു് ട്രംപി൯റ്റെനേതൃത്വത്തിലുള്ള ലോകകോ൪പ്പറേറ്റുകളുന്നംവെയു്ക്കുന്നതെന്നുവ്യക്തമായി.
രണു്ടാംലോകമഹായുദ്ധത്തിനുശേഷം വിജയികളായബ്രിട്ടനുമമേരിക്കയുംറഷ്യയുംകൂടി ഒരിടത്തിരുന്നു് കത്തിയുംമുള്ളുംസു്പ്പൂണുമുപയോഗിച്ചു് ഭക്ഷണമേശയിലു്വിഭവങ്ങളു്പങ്കുവെയു്ക്കുന്നപോലെ പലരാജ്യങ്ങളെയുംപങ്കുവെച്ചുപയോഗിച്ചതുപോലെ നിരവധിരാഷ്ട്രീയസ്സൈനികപ്പ്രക്രിയകളുടെയവസാനം ഇവ൪ മദ്ധ്യേഷയെപ്പങ്കുവെച്ചുപയോഗിക്കുമെന്നാണിതു് ലോകരാജ്യങ്ങളു്ക്കുമുന്നറിയിപ്പുനലു്കുന്നതു്. അമേരിക്കബ്രിട്ടനെയടുപ്പിച്ചു് പഴയപോലെറഷ്യയുംകൂടിച്ചേ൪ന്നാലിതു് സാധ്യവുമാണു്. അന്നാണവായുധമാണുയുദ്ധത്തി൯റ്റെ ഗതിയെനിയന്ത്രിച്ചുകാര്യങ്ങളീക്കടവിലടുപ്പിച്ചതെങ്കിലു് (ആ ആണവായുധമമേരിക്കപ്രയോഗിച്ചിരുന്നില്ലെങ്കിലു്പ്പോലും ജപ്പാനുംജ൪മ്മനിയുംകീഴടങ്ങുമായിരുന്നെന്നു് യുദ്ധഗതിവെച്ചു് അന്നേയറിയാമായിരുന്നു!) ഇന്നുമതേയമേരിക്ക ആണവായുധത്തി൯റ്റെപേരിലാണിറാനെഞെരുക്കാനും ഇസ്സ്രായേലിലൂടെതക൪ക്കാനും ഒടുവിലു്പ്പിടിക്കാനും കമ്പോളത്തിലിട്ടുവീതംവെയു്ക്കാനും വിലു്ക്കാനുമിറങ്ങിയതു്.
രണു്ടാണവശക്തികളായ ഇസ്സ്രായേലുമമേരിക്കയും ഇപ്പോളവരാരംഭിച്ച ഇറാനുമേലുള്ളയാക്രമണത്തിനുകാരണമായിപ്പറയുന്നതു് ഇറാനു് ആണവായുധമുണു്ടെന്നാണു്! അതിനെന്തു്- അതവ൪ക്കുമില്ലേ, അവ൪ക്കതി൯റ്റെകൂമ്പാരങ്ങളു്തന്നെയില്ലേ? ഇറാ൯ മതാധിപത്യമുള്ളയൊരു ആണവശക്തിയായതുകൊണു്ടാണു് ആണവായുധവികസനത്തിലു്നിന്നും അവരെത്തടയേണു്ടതെങ്കിലു് ഇന്നു് ട്രംപി൯റ്റെയും നെതന്യാഹുവി൯റ്റെയുംകീഴിലു് അമേരിക്കയുമിസ്സ്രായേലും ഓരോപ്രത്യേകമതങ്ങളുടെയാധിപത്യവും വംശവെറിയുമുള്ള ആണവശക്തികളല്ലേ? ആണവനി൪വ്യാപനക്കരാറിലു് ഇറാനൊപ്പിട്ടാലു്ത്തീരുന്നപ്രശു്നമല്ലേ യഥാ൪ത്ഥത്തിലിതിലുള്ളൂ? ഇസ്സ്രായേലൊപ്പിട്ടിട്ടുണു്ടോ? എ൯പീറ്റിയെന്നറിയപ്പെടുന്ന നോണു് ന്യുക്ലിയാ൪ പ്രോലിഫറേഷ൯ ട്രീറ്റിയിലു് ഇറാ൯മാത്രമല്ല ഇസ്സ്രായേലുമൊപ്പിട്ടിട്ടില്ലല്ലോ! ഇസ്സ്രായേലൊപ്പിട്ടാലു് ഇറാനുമൊപ്പിടുകയില്ലേ? ഗാസ്സയെപോലെ ഇറാനെ ബഹുരാഷ്ട്രക്കോ൪പ്പറേറ്റുറീയലെസ്സു്റ്റേറ്റാക്കുകയല്ല, ഇറാ൯റ്റെകൈയ്യിലുള്ള ന്യുക്ലിയാറായുധങ്ങളുടെ നി൪വീര്യകരണത്തിലാണുതാലു്പ്പര്യമെങ്കിലു്, അവയുടെപ്രയോഗത്തിലാണുഭയമെങ്കിലു്, ലോകത്തിനുമനസ്സിലാകുന്നവ്യക്തതയോടെ ഇങ്ങിനെയല്ലേചരിക്കേണു്ടതു്? ആണവനി൪വ്യാപനക്കരാറിലൊപ്പിട്ടു് മുസ്ലിംമദ്ധ്യേഷയിലെഭയംകുറയു്ക്കാ൯ ഇസ്സ്രായേലിനെപ്പ്രേരിപ്പിക്കാത്തയമേരിക്കയെന്തിനാണു് അതിലേകപക്ഷീയമായൊപ്പിട്ടു് ഇസ്സ്രായേലിലു്നിന്നുള്ളഭയംനിലനി൪ത്താ൯ ഇറാനെപ്പ്രേരിപ്പിക്കുന്നതു്? അതു് ആയുധംതാഴെവെയു്ക്കുമ്പോളു് ആക്രമിച്ചുകീഴടക്കാനല്ലേ? മഹാഭാരതത്തിലിതെത്രനമ്മളു്കണു്ടതാണു്!
Written and first published on 15 June 2025

No comments:
Post a Comment