1903
ഭാരതം അംബയാണോ അച്ഛനാണോയെന്നു് ബീജേപ്പീ ആദ്യംപോയിത്തീരുമാനിക്കു്, എന്നിട്ടുജനങ്ങളോടുപറ! അതിലു്പ്പോലുമൊരുതീരുമാനമെടുക്കാ൯കഴിയാത്ത ഒരലു്പ്പപ്പ്രസ്ഥാനം!! ഒരമ്മയുണു്ടെങ്കിലു് അതിലു്ജനിച്ചവ൪ക്കൊരു അച്ഛനുമുണു്ടാവണു്ടേ? അതോ അതുമില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഭാരതം അംബയാണോ അച്ഛനാണോയെന്നു് ബീജേപ്പീ ആദ്യംപോയിത്തീരുമാനിക്കു്, എന്നിട്ടുജനങ്ങളോടുപറ! അതിലു്പ്പോലുമൊരുതീരുമാനമെടുക്കാ൯കഴിയാത്ത, രാഷ്ട്രസംജ്ഞയിലു് വ്യക്തമായരൂപവുംഭാവവും നി൪വ്വചനവുംകൊണു്ടുവരാ൯കഴിയാത്ത, ഒരലു്പ്പപ്പ്രസ്ഥാനം!! ഒരമ്മയുണു്ടെങ്കിലു് അതിലു്ജനിച്ചവ൪ക്കൊരു അച്ഛനുമുണു്ടാവണു്ടേ? അതോ അതുമില്ലേ? അച്ഛനെക്കണു്ടുപിടിച്ചിട്ടുവരുന്നതുവരെ അമ്മയിവിടെവെയിറ്റുചെയ്യുമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ! ഇവ൪ക്കുമാനസ്സികഭാവങ്ങളിലും സ്വഭാവപ്പെരുമാറ്റങ്ങളിലും ഏറ്റവുമടുത്തുസാദൃശ്യമുള്ള ജ൪മ്മനിയിലെയാര്യ൯മാ൪ക്കു് ജ൪മ്മനി പിതൃഭൂമിയാണു്, ഫാദ൪ലാ൯ഡാണു്, അങ്ങനെയാണവരുടെസാഹിത്യങ്ങളിലു്- രാഷ്ട്രീയസിദ്ധാന്തങ്ങളിലും- അവരെല്ലായിടത്തും രാജ്യത്തെ അഭിസംബോധനചെയു്തിട്ടുള്ളതു്. ഭാരതീയജനതാപ്പാ൪ട്ടിയു്ക്കാകെയുണു്ടെന്നുപറയുന്ന രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെപ്രത്യയശാസു്ത്രവും വിചാരധാരയടക്കമുള്ളയവരുടെ പ്രാമാണികഗ്രന്ഥങ്ങളും കെട്ടിപ്പടുത്തിട്ടുള്ളതുപോലും ജ൪മ്മനാര്യ൯മാരുടെ രാഷ്ട്ര-രാഷ്ട്രീയസങ്കലു്പ്പങ്ങളിലു്നിന്നാണു്. മറ്റൊരുറവിടവുമവയു്ക്കില്ല. ഇവരുടെയൊക്കെയേകയാത്മീയാചാര്യനായ ഗോളു്വ൪ക്കറുടെ വിചാരധാരതന്നെ ആര്യ൯നാസ്സിയായ അഡോളു്ഫു് ഹിറ്റു്ലറുടെ ആത്മകഥയായ മൈ സു്ട്രഗിളി൯റ്റെ, മെയി൯ കാംഫി൯റ്റെ, വികൃതാനുകരണമാണു്, ഇ൯ഡൃയിലെത്തീവ്രഹിന്ദുക്കളു്ക്കും അതുപോലെയൊരെണ്ണംവേണു്ടേയെന്നചിന്തയിലു് അന്നത്തെസ്സാഹചര്യമാവശ്യപ്പെട്ടതനുസരിച്ചു് അതുമുതലെടുക്കാനായി ധൃതിപിടിച്ചു് എഴുതപ്പെട്ടിട്ടുള്ളതാണു്, മറ്റതി൯റ്റെവെറുംകോപ്പിയടിയാണു്, വ൪ഷങ്ങളുടെപഠനമോമനനമോ അതിനകത്തില്ല, അതിലെ മറ്റതുമായുള്ളയനുകരണങ്ങളു് പദാനുപദംപലകാലങ്ങളിലുംപലരാലു് പഠിക്കപ്പെട്ടിട്ടുള്ളതാണു്, ആര്യനുത്ഭവത്തിലുള്ളതായതിനാലു് ഇ൯ഡൃയിലെ പഴകിയയഥാ൪ത്ഥഹിന്ദുമതവിശ്വാസങ്ങളുമായി അതിലുടനീളമുള്ളവൈരുദ്ധ്യം പലരിലൂടെയുംചൂണു്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണു്.
അതിലെയാദ്യവൈരുദ്ധ്യംതന്നെ ജ൪മ്മനാര്യ൯മാരെപ്പോലെ തങ്ങളുടെരാജ്യത്തെയൊരു പിതൃഭൂമിയായിക്കാണാനുള്ളധൈര്യം ത൯റ്റെരചനയിലും പിന്നീടുണു്ടായയാറെസ്സെസ്സി൯റ്റെയും അതി൯റ്റെയിന്നത്തെരാഷ്ട്രീയരൂപമായ ബീജേപ്പീയുടെയുമാത്മാവിലും ഉണു്ടായിട്ടില്ലെന്നതാണു്. ഖരശബ്ദങ്ങളു്മാത്രമുള്ളഭാഷയുപയോഗിക്കുന്ന ജ൪മ്മ൯കാരെപ്പോലെ (ഒരുതെരുവിനുപറയുന്ന ക൪ഫ൪സ്സു്ട്രെ൯ഡമെന്ന വാക്കുതന്നെയെടുത്തുനോക്കുക!) രാഷ്ട്രവിശ്വാസങ്ങളെയെടുത്തുചുഴറ്റാനും ലോകത്തെവിറപ്പിച്ചുകൊണു്ടുതാണ്ഡവമാടാനും സ്വാമിപോലെയുള്ള മൃദുശബ്ദങ്ങളുപയോഗിക്കുന്നഭാഷയുള്ള ഇ൯ഡൃ൯മാ൪ക്കാവില്ലല്ലോ! അങ്ങനെ തങ്ങളുടെയച്ഛ൯മാരായ ജ൪മ്മ൯കാരെപ്പിന്തുട൪ന്നു് ഭാരതത്തെ പിതൃഭൂമിയായവ൪സങ്കലു്പ്പിച്ചിരുന്നെങ്കിലു് ഇ൯ഡൃയിലു് ബ്രിട്ടീഷുഭരണകാലത്തുറവെടുത്ത തീവ്രഹിന്ദുത്വസങ്കലു്പ്പമായ ഭാരതാംബയിലു്നിന്നവരകന്നുപോകുമെന്നും അതുമായുള്ളബന്ധത്തി൯റ്റെ വേരുപറിഞ്ഞുപോകുമെന്നും അതിനെയുപേക്ഷിക്കേണു്ടിവരുമെന്നും പിന്നീടതിനെയുപയോഗിക്കാ൯കഴിയുകയില്ലെന്നുമവ൪ ഭയപ്പെട്ടു, അതല്ലാതെയവരുടെയതുവരെയുള്ളരാഷ്ട്രസങ്കലു്പ്പത്തിലു് രാഷ്ട്രത്തെസ്സംബന്ധിച്ചിടത്തോളം ഒരുമാതൃസങ്കലു്പ്പമല്ലാതെ മറ്റൊരുബിംബവുമുണു്ടായിരുന്നുമില്ല. പുതിയതുംവിദേശിയുമായൊരു പ്രത്യയശാസു്ത്രംസ്വീകരിച്ചശേഷം ആരാധിക്കുന്നതിനുവേണു്ടിയൊരു ബിംബംസ്വീകരിക്കുന്നതിലെളുപ്പം പഴയതിനെപ്പിന്തുടരുകയാണെന്നവഴിസ്വീകരിച്ചതോടെ അവിടംമുതലവരുടെയും അവരുടെയടിസ്ഥാനപ്പ്രാമാണികഗ്രന്ഥത്തിലെയും അതി൯റ്റെയുറവിടവുമായുള്ള പൊരുത്തക്കേടുതുടങ്ങുകയാണു്.
ഇ൯ഡ്യാക്കാ൪ക്കിടയിലു് പഴയഹിന്ദുസംഘടനകളുടെ വ൪ഷങ്ങളു്നീണു്ടപ്രചാരണത്തിലൂടെ ഒരുരാഷ്ട്രമാതൃസങ്കലു്പ്പം പ്രചുരപ്പ്രചാരംനേടിപ്പോയതുകൊണു്ടു് ആര്യ൯മാരാറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും തത്വശാസു്ത്രത്തിനുസംഭാവനനലു്കിയ രാഷ്ട്രപിതൃസങ്കലു്പ്പംസ്വീകരിക്കാനവ൪ക്കു് നിവൃത്തിയില്ലെന്ന൪ത്ഥം, കാരണമതോടെ രാഷ്ട്രത്തിനുവൈകാരികമായിജനങ്ങളിലവരുറപ്പിച്ച മാതൃഭാവംമാറ്റി അതിനെപ്പിതൃഭാവമാക്കി എല്ലാമൊന്നേന്നുതുടങ്ങേണു്ടിവരും, ഊട്ടിയുറപ്പിക്കപ്പെട്ടപഴയസങ്കലു്പ്പത്തി൯റ്റെ പിന്തുട൪ച്ചയവകാശപ്പെടാ൯ കഴിയാതെയുംവരുമെന്ന൪ത്ഥം. അതുകൊണു്ടു് പരമമെന്നവ൪ഭാവിക്കുന്ന ഇതിലു്മാത്രമൊരവ്യക്തതപുല൪ത്തിയവ൪തുടരുന്നു- രാജ്യത്തെക്കോടികളു്വരുന്നജനസഞു്ചയം അതിനെച്ചോദ്യംചെയ്യുന്നൊരുബൗദ്ധികനിലവാരത്തിലു് ഒരിക്കലുമെത്തില്ലെന്നയുറച്ചവിശ്വാസത്തോടെ.
‘രാഷ്ട്രമീമാംസ’ എന്ന മറാത്തിഭാഷയിലുള്ളപുസു്തകമെഴുതിയതു് വിനായകു് ദാമോദ൪ സവ൪ക്കറായാലും മൂത്തസഹോദര൯ ഗണേഷു് ദാമോദ൪ സവ൪ക്കറായാലും ‘നമ്മുടെ രാഷ്ട്രത്വം നി൪വ്വചിക്കപ്പെടുന്നു- വി ഓ൪ ഔവ൪ നാഷ൯ഹുഡു് ഡിഫൈ൯ഡു്’- എന്നപേരിലു് അഞു്ചുവ൪ഷംകഴിഞ്ഞു് അതിനെയിംഗ്ലീഷിലേക്കുപരിഭാഷപ്പെടുത്തി അതി൯റ്റെയൊറിജിനലിനെ പിന്നീടൊരുറീപ്പ്രി൯റ്റുപോലുമില്ലാതെ അപ്പ്രത്യക്ഷമാക്കിയ അതിലെയാശങ്ങളുടെമാത്രംബലത്തിലാണു് മാധവു് സദാശിവു്റാവു ഗോളു്വളു്ക്ക൪ ഇ൯ഡൃയിലെയേറ്റവുംവലിയഹിന്ദുസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ പരമോന്നതനേതൃത്വത്തിലേയു്ക്കുവള൪ന്നതും അതി൯റ്റെ രണു്ടാമതെസ്സ൪സ്സംഘചാലക്കായി 1940മുതലു് 1973വരെ മുപ്പത്തിമൂന്നുകൊല്ലംതുട൪ന്നതും. ആറെസ്സെസ്സി൯റ്റെയാശയങ്ങളുടെ സംഹിതയാണതു്. (സ്വതന്ത്രയി൯ഡൃ അവ൪പ്രതീക്ഷിച്ചതുപോലെ ഹിന്ദുരാഷ്ട്രമാകാത്തതിനാലു് രാജ്യത്തുള്ള മതേതരജനാധിപത്യയുണ൪വ്വുകണു്ടുഭയന്നു് ഈബുക്കും 1947നുശേഷം റീപ്പ്രി൯റ്റുചെയു്തിട്ടില്ല).
ഇ൯ഡ്യഹിന്ദുക്കളുടേതാണെന്നും തങ്ങളു് ഇ൯ഡ്യയിലുള്ളന്യൂനപക്ഷങ്ങളെ നാസ്സികളു് യഹൂദ൯മാരെക്കൈകാര്യംചെയു്തതുപോലെ കൈകാര്യംചെയ്യണമെന്നും ആദ്യമായെഴുതി ആറെസ്സെസ്സിനെനാസ്സിജ൪മ്മനിയുമായി അഭേദ്യമായിബന്ധിപ്പിച്ചതതാണു്. അതിലും ഭാരതമവരുടെമാതൃരാഷ്ട്രമല്ല പിതൃരാഷ്ട്രമാണെന്നുപറയാനവ൪ധൈര്യപ്പെട്ടില്ല. അതിനുംദശാബ്ദങ്ങളു്കഴിഞ്ഞു് ഇ൯ഡൃയിലു്രാഷ്ട്രീയരംഗത്തും ഭരണരംഗത്തുംവന്നതിനുശേഷവും അതിലു്നിന്നുണു്ടായി മറ്റുകാര്യങ്ങളിലെല്ലാം അതിലെയാശയങ്ങളതേപടിപിന്തുടരുന്ന ബീജേപ്പീയെന്നഭാരതീയജനതാപ്പാ൪ട്ടിയും അതിനുധൈര്യപ്പെട്ടിട്ടില്ല. ഈബുക്കിലു് ഹിറ്റു്ലറുടെപേരെടുത്തുപറയുന്നില്ല എന്നുപറഞ്ഞാണു് നാസ്സിസവുമായി പ്രത്യക്ഷത്തിലൊരുദൂരംപാലിക്കാ൯ ആധുനികയി൯ഡ്യയിലു് ബീജേപ്പീശ്രമിക്കുന്നതു്. എന്തിനുപറയണം- ആശയംസ്വീകരിച്ചാലു്പ്പോരേ? പക്ഷേയതി൯റ്റെരണു്ടാംഖണ്ഡികയിലു്ത്തന്നെ ഹിന്ദുസ്ഥാ൯ ജ൪മ്മനിയിലെവംശചിന്തയെയനുകരിക്കണമെന്നുപറയുന്നില്ലേ? ഇവയു്ക്കെല്ലാം അവയുടെയെല്ലാമൊറിജിനലായ മെയി൯ കാംഫുമായി രാഷ്ട്രം മാതാവോപിതാവോ എന്നതിനെസ്സംബന്ധിച്ചുള്ളവൈരുദ്ധ്യം ഇപ്പോഴുംതുടരുന്നു- അതിലു്മാത്രമുള്ളവൈരുദ്ധ്യം.
മറ്റുപ്രമുഖമതങ്ങളുമായിത്താരതമ്യംചെയു്താണു് ഇവരിവരുടെമനസ്സിലുള്ള ഹിന്ദുത്വത്തിനുനിലനിലു്പ്പുണു്ടാക്കുന്നതു്, മറ്റുമതങ്ങളൊന്നുംകാര്യമായില്ലാത്തകാലത്താണു് ഹിന്ദുമതംരൂപംകൊണു്ടതും സ്വയംപൂ൪ണ്ണമായതുമെന്നതവ൪കാണുന്നില്ല, മറ്റുനാലുപ്രമുഖമതങ്ങളും അതി൯റ്റെസ്വാധീനത്തിലാണുണു്ടായതെന്നുമവ൪കാണുന്നില്ല. ചുരുക്കിപ്പറഞ്ഞാലു് ഹിന്ദുത്വം (ഹിന്ദുമതമല്ല!) ലോകത്തി൯റ്റെയാദരവുനേടി നൂറ്റാണു്ടുകളിലൂടെയൊരു ലളിതവുമാക൪ഷകവുമായ ജീവിതരീതിയായിനിലനിന്നതിലു്നിന്നും അതിനെയൊരുഭരണസംവിധാനമായും രാഷ്ട്രമായുംമാറ്റുന്നതിനുള്ളയത്യാഗ്രഹമാണു്, അതിലൂടെയൊരനുയായിയിലു്നിന്നും അധികാരിയായിമാറുന്നതിനുള്ളദാഹമാണു്, അതിനെയൊരുരീതിയിലുംപ്രതിഫലിപ്പിക്കാത്തരീതിയിലുള്ള ആറെസ്സെസ്സി൯റ്റെയുംബീജേപ്പീയുടെയും സങ്കുചിതത്വത്തിലുമലു്പ്പജ്ഞാനത്തിലുംകാണുന്നതു്, അതാണവരെപ്പരാക്രമങ്ങളു്ക്കുപ്രേരിപ്പിക്കുന്നതു്. അതിനെയാപേക്ഷികമായി വളരെകാലംകഴിഞ്ഞുവന്ന ക്രിസ്സു്ത്യാനിറ്റിയോടും ഇസ്ലാമിനോടും വാദങ്ങളിലുടെഘടിപ്പിച്ചതവരാണു്. അതു് വിദൂരകുട്ടിമകനെ പൂ൪വ്വപിതാമഹനോടുഘടിപ്പിക്കാതെ പൂ൪വ്വപിതാമഹനെ കുട്ടിമകനോടുഘടിപ്പിച്ചതല്ലേ?
ഇതൊക്കെ 1938ലെസ്സാഹചര്യത്തിലെഴുതപ്പെട്ടതാണെന്നുപറഞ്ഞാണു് അവ൪രക്ഷപ്പെടാ൯ശ്രമിക്കുന്നതു്. എങ്കിലെന്തിനാണു് ഒരുമാറ്റവുമില്ലാതെ 2025ലുമതുകൊണു്ടുനടക്കുന്നതു്- ഇ൯ഡൃയിലുംലോകത്തും സാഹചര്യംസമാനമോ? രാഷ്ട്രമീമാംസയിലോ ഹിന്ദുത്വത്തിലോ ഈപ്പറഞ്ഞതൊരുരചനയായോ ഇതൊരാശയമായോ കോ൪പ്പറേറ്റുഹിന്ദുത്തിയോക്ക്രസിയെന്ന ഭരണത്തിലാസക്തരായ ആറെസ്സെസുംബീജേപ്പീയും കുറേഹിന്ദുസംഘടനകളുമല്ലാതെ ലോകംകൂട്ടുന്നില്ല- കാറലു് മാ൪കു്സ്സി൯റ്റേതു് ലോകംമാറ്റിമറിക്കുന്നയൊന്നായി ലോകംകൂട്ടാത്തതുപോലെത്തന്നെ.
Written on 17 June 2025 and first published on 20 June 2025

No comments:
Post a Comment