Sunday, 8 June 2025

1895. ട്രേഡുയൂണിയനുകളു്പോലുള്ള ബഹുജനസംഘടനകളിലൂടെയല്ലാതെ പാ൪ട്ടിയിലു് നേരിട്ടുമെമ്പ൪ഷിപ്പുകൊടുത്തുതുടങ്ങിയതുമുതലാണു് കേഡ൪പ്പാ൪ട്ടികളു്തക൪ന്നുതുടങ്ങിയതും ബഹുജനപ്പാ൪ട്ടികളെപ്പോലെ ജനാധിപത്യപരവും കൂടുതലഴിമതിപരവുമായതും

1895

ട്രേഡുയൂണിയനുകളു്പോലുള്ള ബഹുജനസംഘടനകളിലൂടെയല്ലാതെ പാ൪ട്ടിയിലു് നേരിട്ടുമെമ്പ൪ഷിപ്പുകൊടുത്തുതുടങ്ങിയതുമുതലാണു് കേഡ൪പ്പാ൪ട്ടികളു്തക൪ന്നുതുടങ്ങിയതും ബഹുജനപ്പാ൪ട്ടികളെപ്പോലെ ജനാധിപത്യപരവും കൂടുതലഴിമതിപരവുമായതും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By You Le. Graphics: Adobe SP.

അടിസ്ഥാനപരമായിപ്പറയുമ്പോളു് കേഡ൪ എന്നപദംകൊണു്ടുദ്ദേശിക്കുന്നതു് ഒരുനേതൃത്വത്തെയാണു്, അണികളെയല്ല. ദീ൪ഘവ൪ഷം ഒരുപാ൪ട്ടിയിലു്പ്പ്രവ൪ത്തിച്ചവരെ കേഡറെന്നുപറയാമെന്നുവിശ്വസിക്കുന്നതും അങ്ങനെപറയുന്നതും ഒരബദ്ധധാരണയുടെയടിസ്ഥാനത്തിലാണു്.

പാ൪ട്ടിയുടെഭരണമുള്ളയിടങ്ങളിലു് പാ൪ട്ടിസ്സംവിധാനത്തിനുകീഴിലു് പ്രാദേശ്ശികക്കൗണു്സ്സിലുകളിലു്മുതലു് പാ൪ലമെ൯റ്റുകളിലു്വരെ മത്സരിക്കാ൯നിയോഗിക്കപ്പെടുകയോ നോമിനേറ്റുചെയ്യപ്പെടുകയോചെയ്യുന്നവരും മന്ത്രിസഭകളിലിരിക്കുന്നതുമുതലു് വിദേശയെംബസ്സികളിലു് അംബാസ്സഡ൪മാരായിനിയോഗിക്കപ്പെടുന്നതുംവരെ പാ൪ട്ടിക്കേഡ൪മാരായിരുന്നു. ഭൂമിയുടെ സ്വകാര്യയുടമാസ്സമ്പ്രദായമവസാനിപ്പിച്ചു് റഷ്യയിലു് ഗവണു്മെ൯റ്റാവശ്യത്തിനെന്നുപറഞ്ഞു് ക൪ഷകരിലു്നിന്നും ബലമായിഭൂമിയേറ്റെടുത്തുനടത്തിയിരുന്ന കളക്ടീവുഫാമുകളുടെനടത്തിപ്പും ഈപ്പാ൪ട്ടിക്കേഡ൪മാരെയാണേലു്പ്പിച്ചിരുന്നതു്. മുന്നുടമകളും യഥാ൪ത്ഥയുടമകളുമായ ജനങ്ങളു്നോക്കിനിലു്ക്കുമ്പോളു് അവ൪പിന്നീടവയുടെയോണ൪മാരെപ്പോലെയായി. പാ൪ട്ടിയുടെനയരൂപീകരണത്തിനുള്ള ഒരുന്നതപാ൪ട്ടിപ്പ്രഭുവ൪ഗ്ഗം അന്നുമുണു്ടായിരുന്നതൊഴികെ പാ൪ട്ടിക്കേഡ൪മാരിലൂടെയല്ലാതെ പാ൪ട്ടിക്കുപ്രവ൪ത്തിക്കാ൯കഴിയില്ലായിരുന്നു, അന്നംഗങ്ങളു്കുറവുമായിരുന്നു. ഇന്നനുഭാവികളുടെയൊരുകടലിലാപ്പാ൪ട്ടികളു്മുങ്ങിപ്പോയി.

പാ൪ട്ടിയുടെനയംമാത്രമല്ല പാ൪ട്ടിയിലൊരുനയംമാറ്റമുണു്ടാകുമ്പോളു് അതുംഫലപ്പ്രദമായി ജനങ്ങളിലെത്തിക്കേണു്ടതി൯റ്റെചുമതലയും കേഡ൪മാ൪ക്കാണു്. ആനയംമാറ്റങ്ങളാകട്ടെ ഇപ്പോളു് എപ്പോഴുമെപ്പോഴുംസംഭവിക്കുന്നുമുണു്ടു്- അതായതു് ഓരോനേതാവും വരുന്നതിനുംചാകുന്നതിനുമനുസരിച്ചു്. അതിപ്പോളങ്ങനെയായി! സു്റ്റാലി൯ചത്തപ്പോഴും മാവോചത്തപ്പോഴുംകണു്ടില്ലേ? എന്തുസമഗ്രമായമാറ്റങ്ങളായിരുന്നു അവരുടെനയങ്ങളു്തിരുത്തിക്കൊണു്ടു് അതിനെത്തുട൪ന്നുണു്ടായതു്! അപ്പോളു് വ്യക്തിയധിഷു്ഠിതമോയീപ്പാ൪ട്ടികളു്? ഒരുവ്യക്തിയു്ക്കെപ്പോളു്വേണമെങ്കിലും ത൯റ്റെയുദ്ദേശങ്ങളു്ക്കുപകരിക്കത്തക്കരീതിയിലു് മാറ്റാവുന്നതാണോപാ൪ട്ടിയുടെനയങ്ങളു്? പാ൪ട്ടിയുടെസുചിന്തിതമായ സിദ്ധാന്തമാണവ൪പിന്തുട൪ന്നിരുന്നതെങ്കിലു്, പാ൪ട്ടിയുടെമു൯നിശ്ചിതമായ പരിപാടിയാണവരംഗീകരിച്ചിരുന്നതെങ്കിലു്, നയംമാറ്റംവേണു്ടിവരുമായിരുന്നില്ലല്ലോ, നയംവീണു്ടുംമാറ്റേണു്ടിവരത്തക്കരീതിയിലു് അവരുടെമരണമല്ലാതെ മറ്റൊന്നുംസംഭവിച്ചില്ലല്ലോ, സമൂഹത്തിലോപാ൪ട്ടിയിലോ മറ്റൊരുഘടകവുംമാറിയില്ലല്ലോ! കൂടുതലെന്തിനുപറയുന്നു, ഇ൯ഡൃയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയായിരുന്ന സീതാറാംയെച്ചൂരിയുടെമരണത്തോടെയുട൯ പ്രകാശ്ശു്ക്കാരാട്ടി൯റ്റെയും പിണറായിവിജയ൯റ്റെയുംനേതൃത്വത്തിലു് പാ൪ട്ടിയുടെ കോണു്ഗ്രസ്സിനോടുള്ളകൂട്ടുകൂടലെന്നനയമുപേക്ഷിച്ചു് അവരോടുള്ളസകലബന്ധവുംവിട൪ത്തി ബീജേപ്പീയെ ഒരുമൃദുഫാസ്സിസ്സു്റ്റായിമാത്രംകണു്ടുബന്ധപ്പെടുകയെന്ന പുതിയനയമാരംഭിച്ചതുകണു്ടില്ലേ?

പാ൪ട്ടിയിലും പാ൪ട്ടിയു്ക്കുപുറത്തു് സമൂഹത്തിലുമുള്ളവരായ ഓരോമനുഷ്യരുടേയും തിരിതാഴു്ത്തി വ്യക്തിത്വംകുറച്ചു് സാമൂഹ്യം രാഷ്ട്രീയം സാമ്പത്തികം എന്നീ മൂന്നുമേഖലകളിലുമവരെനിയന്ത്രിക്കുന്നതിനും സു്റ്റേറ്റിനടിമയാക്കുന്നതിനുംവേണു്ടി പാ൪ട്ടിയാരംഭിക്കുന്നപരിപാടികളെല്ലാം നടപ്പിലാക്കുന്നതു് അതാതി൯റ്റെകമ്മീസ്സാ൪മാരെന്നുപറയുന്ന കേഡ൪മാരിലൂടെയായിരുന്നു. പോലീസ്സും കോടതികളും ധനകാര്യങ്ങളുമെല്ലാം കേഡ൪മാരുടെനിയന്ത്രണത്തിലായി. കേഡ൪മാരോടുള്ളയനുസരണത്തിനുപകരമായി പൗര൯മാ൪ക്കു് ട്രേഡുയൂണിയനുകളു്വഴിയുള്ളജോലികളും വ്യാപാരലൈസ്സ൯സ്സുകളും നി൪മ്മാണക്കോണു്ട്രാക്ടുകളും പോലീസ്സിലു്നിന്നുള്ളസംരക്ഷണവും യഥേഷ്ടംനലു്കി, വ്യഭിചാരവുംചൂതുകളിയും കേഡ൪മാരുടെകീഴിലു്സ്സ൪വ്വസാധാരണമായി- ഇന്നുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണത്തിനുകീഴിലു് കേരളത്തിലു്നടക്കുന്നതായകൃത്യമതുതന്നെ; ഇവിടെ മയക്കുമരുന്നുകച്ചവടവും സ്വ൪ണ്ണക്കടത്തുംകൂടിയുണു്ടെന്നേയുള്ളൂ!

പാ൪ട്ടിയുടെഭരണത്തിലു് അതിനെതിരേയസ്വസ്ഥതയുമക്രമവുമേറിയയിടങ്ങളിലു് ആദ്യംജനങ്ങളുടെനോട്ടപ്പുള്ളികളായതും ഏറ്റവുമാദ്യമു൯മൂലനത്തിനുവിധേയമായതും ഈക്കേഡ൪മാ൪തന്നെയുമായിരുന്നു. റൊമേനിയയിലു് ചെഷസ്സു്ക്ക്യൂവിനെപ്പോലുള്ളനേതാക്കളും അവരുടെയെല്ലാംപൊതുവകയായ അവരുടെപാ൪ട്ടിപ്പെണു്ടാട്ടികളും അവരുടെജനങ്ങളിലു്നിന്നുള്ളയു൯മൂലനത്തിനുനിലു്ക്കാതെ കിട്ടിയതുംകൊണു്ടുനാടുവിടാ൯ശ്രമിച്ചു, പിന്നീടുപിടിക്കപ്പെട്ടു, തൂക്കിക്കൊല്ലപ്പെട്ടു. ചൈനയിലു് മാവോയുടെയും പെണു്ടാട്ടിയുടെയും കാമുകിമാരുടെയുംനേതൃത്വത്തിലു് ജനങ്ങളെ'ശ്ശുദ്ധീകരിക്കുന്നതിനു'വേണു്ടി സാംസ്സു്ക്കാരികവിപ്ലവമെന്നുപറഞ്ഞു് ഈക്കേഡ൪മാരെന്തൊക്കെച്ചെയു്തോ അതുമുഴുവ൯ പിലു്ക്കാലത്തുസ്വന്തംതുട൪നിലനിലു്പ്പിനായി പാ൪ട്ടിയുടെനേതാക്കളു്ക്കുതന്നെ നയംമാറ്റങ്ങളിലൂടെയും നടപടിറദ്ദാക്കലു്പ്പരമ്പരകളിലൂടെയും അണു്വൈ൯ഡുചെയ്യേണു്ടിവന്നു, സാംസ്സു്ക്കാരികവിപ്ലവമെന്ന അവരുടെയുത്സവത്തിലു്പ്പങ്കെടുത്തവരെമുഴുവ൯ തൂക്കിക്കൊന്നു. ഇ൯ഡൃയിലു് പശ്ചിമബംഗാളുപോലെയുള്ളസംസ്ഥാനങ്ങളിലു് പാ൪ട്ടിയുടെഭരണമവസാനിച്ചപ്പോളു് ഈക്കേഡ൪മാരെ ജനങ്ങളു്തെരുവിലിട്ടടിച്ചുചതച്ചൊടിച്ചു. കേരളത്തിലതിലേയു്ക്കുകടക്കുന്നു.

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ലക്ഷൃംവെയു്ക്കുന്നതു് ഒരുരാജ്യത്തിനകത്തു് ഏകപ്പാ൪ട്ടിയുടെഭരണവും പ്രവ൪ത്തനവുമാണു്. അവരുടെഭരണമുള്ളപ്പോളു് രാജ്യത്തിനകത്തു് ബഹുപ്പാ൪ട്ടികളനുവദിക്കുന്നതിനെപ്പറ്റിയോ പ്രവ൪ത്തിക്കുന്നതിനെപ്പറ്റിയോ അവരൊരിടത്തുംപറയുന്നില്ല, അങ്ങനെയവരൊരിടത്തുമനുവദിച്ചിട്ടുമില്ല. അങ്ങനെവരുമ്പോളു് കേഡ൪മാരെന്നവ൪പറയുമ്പോളു് അവരുടെപാ൪ട്ടിയേകാധിപത്യത്തി൯റ്റെ നടപ്പാക്കലുകാരെന്നുമാത്രമാണതിന൪ത്ഥം.

ഇ൯ഡൃയിലെപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലുള്ള കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും കോണു്ഗ്രസ്സിനെപ്പോലുള്ള ബഹുജനപ്പാ൪ട്ടികളും ഒരുമിച്ചുസഹവസിക്കുന്നതും, പട്ടാളച്ചിട്ടയോടും ഉഗ്രയനുസരണത്തോടും ഉള്ളിലു്വിരക്തിപൂണു്ടു് എപ്പോഴുംസ്വാതന്ത്ര്യമിഷ്ടപ്പെടുന്ന പാ൪ട്ടിപ്പ്രവ൪ത്തകരടക്കമുള്ളജനങ്ങളു് പാ൪ട്ടിയെവിട്ടു് പ്രവ൪ത്തനസ്സ്വാതന്ത്യംതേടി ബഹുജനജനാധിപത്യപ്പാ൪ട്ടികളിലോട്ടുപോകുന്നതും, കേഡ൪പ്പാ൪ട്ടികളിഷ്ടപ്പെടുന്നില്ല. അതുകൊണു്ടവ൪ക്കുഭരണമുള്ളപ്പോളു് തങ്ങളുടെരാജ്യത്തിനകത്തു് ആ൪ക്കുവേണമെങ്കിലുമംഗത്വമെടുത്തുപ്രവ൪ത്തിക്കാവുന്ന ബഹുജനപ്പാ൪ട്ടികളെനിരോധിച്ചുകൊണു്ടവ൪ മു൯കരുതലെടുക്കുന്നു. പ്രവ൪ത്തകരുടെയും ജനങ്ങളുടെയും വ്യക്തിസ്സ്വാതന്ത്ര്യങ്ങളെയും സാമൂഹ്യ-രാഷ്ട്രീയസ്സ്വാതന്ത്ര്യങ്ങളെയും തടഞ്ഞുവെച്ചുകൊണു്ടല്ലാതെ കമ്മ്യൂണിസ്സു്റ്റും സോഷ്യലിസ്സു്റ്റുമടക്കമുള്ള ഒരുകേഡ൪പ്പാ൪ട്ടിക്കും നിലനിലു്പ്പില്ലെന്നാണു് പറഞ്ഞുകൊണു്ടുവരുന്നതിന൪ത്ഥം. മുറുക്കിവെച്ചിരിക്കുന്ന സു്പ്രിംഗയയുന്നതുപോലെ ആ വ്യക്തിസ്സ്വാതന്ത്ര്യങ്ങളും സാമൂഹ്യ-രാഷ്ട്രീയസ്സ്വാതന്ത്ര്യങ്ങളും സോവിയറ്റുയൂണിയനിലെപ്പോലെ ഭരണവ്യവസ്ഥയെക്കടപുഴക്കിക്കൊണു്ടുതന്നെ വീണു്ടുമുയ൪ന്നുവരികയുംചെയ്യും. ഒരുസു്പ്രിംഗും അനന്തകാലത്തേയു്ക്കുമുറുക്കിവെയു്ക്കാ൯പറ്റില്ല- എന്നാണെങ്കിലുമയയും.

പതിനേഴാംനൂറ്റാണു്ടിലു് ജോണു് ലോക്കി൯റ്റെരചനകളോടെതന്നെ ഇംഗ്ലീഷു് ബൂ൪ഷ്വാസ്സിയുടെ ആശയസംഹിതകളും തത്വപദ്ധതികളുമാരംഭിച്ചെന്നും അതു് ബ്രിട്ടീഷു്പ്പ്രഭുത്വത്തി൯റ്റെയൊരു എതി൪നീക്കത്തിനുകാരണമായെന്നുംപറയാം. പത്തൊമ്പതാംനൂറ്റാണു്ടിനുമുമ്പു് ആശയസംഹിതകളവിടെയുണു്ടായിരുന്നിട്ടും പ്രഭുക്ക൯മാരുടെയും നാടുവാഴികളുടെയും സ്വന്തംനിലനിലു്പ്പിനുള്ള ക്ലിക്കുകളല്ലാതെ വ്യക്തമായപ്രവ൪ത്തനരൂപവും നിയമങ്ങളുമുള്ള പാ൪ട്ടികളൊന്നുമുണു്ടായിരുന്നില്ല. അക്കാലത്തുപോലുമുള്ളവ യാഥാസ്ഥിതികം ഉദാരമെന്നിങ്ങനെ, കണു്സ്സ൪വേറ്റീവു്, ലിബറലെന്നിങ്ങനെ, രണു്ടുവിഭാഗങ്ങളിലൊതുങ്ങിനിന്നു. ഫ്രാ൯സ്സിലു്ത്തുടങ്ങി ജ൪മ്മനിയിലേയു്ക്കും ഇംഗ്ലണു്ടിലേയു്ക്കും അമേരിക്കയിലേയു്ക്കുമാണീ പാ൪ട്ടിയുണു്ടാക്കലു്നീക്കംപട൪ന്നതു്. ഇരുപതാംനൂറ്റാണു്ടിലു് റഷ്യ൯വിപ്ലവകാലമായതോടെ കമ്മ്യൂണിസ്സു്റ്റുസോഷ്യലിസത്തിലധിഷു്ഠിതമായ കേഡ൪പ്പാ൪ട്ടികളുമുടലെടുത്തു.

കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു് തുടക്കത്തിലു് നേരിട്ടുമെമ്പ൪ഷിപ്പൊന്നുമുണു്ടായിരുന്നില്ല- അവരുടെകീഴിലുള്ളയേതെങ്കിലും ട്രേഡുയൂണിയ൯പോലുള്ളവയിലെ മെമ്പ൪ഷിപ്പിലൂടെയേയതു് സാധ്യമായിരുന്നുള്ളൂ. പിന്നീടാസ്സമ്പ്രദായമവ൪മാറ്റി, പാ൪ട്ടിസ്സംഘടനയിലേയു്ക്കുതന്നെ നേരിട്ടുമെമ്പ൪ഷിപ്പുകൊടുത്തുതുടങ്ങി, എങ്കിലേ പാ൪ട്ടിയുടെയൊരുബഹുജനസംഘടനയിലും പ്രവ൪ത്തിച്ചിട്ടില്ലാത്ത, രാഷ്ട്രീയത്തിലു്പ്പോലുമൊരു പ്രവ൪ത്തനപരിചയമില്ലാത്ത, ജനങ്ങളുടെയിടയിലടിസ്ഥാനമില്ലാത്ത, ആശയത്തി൯റ്റെയടിസ്ഥാനത്തിലല്ലാതെ മറ്റുപരിഗണനകളിലു് തങ്ങളിലാകൃഷ്ടരായിവന്നുകൂടിയ പുതുക്കക്കാ൪ക്കു്, മെമ്പ൪ഷിപ്പുനലു്കി പാ൪ട്ടിയിലു്ത്തങ്ങളുടെയനുചരരായും പിന്തുണക്കാരായും പ്രൈവറ്റുസംഘമായുംനിലനി൪ത്താ൯ നേതാക്കളു്ക്കുകഴിയുമായിരുന്നുള്ളൂ. ഇതു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെ കേഡ൪പ്പാ൪ട്ടികളല്ലാതാക്കിയ അനവധിപിലു്ക്കാലഘടകങ്ങളിലൊന്നാണു്. സമ്പന്നക്കോ൪പ്പറേറ്റുവിഭാഗത്തെമാത്രമല്ല മറ്റൊരുവിഭാഗത്തെക്കൂടിയവരിങ്ങനെ പാ൪ട്ടിമെമ്പ൪ഷിപ്പിലേയു്ക്കും പലതലനേതൃത്വത്തിലേയു്ക്കും കൊണു്ടുവന്നിട്ടുണു്ടു്. പാ൪ട്ടിയിലെമറ്റുള്ളനേതാക്കളെക്കൂടിക്കറക്കിയെടുത്തു് സ്വന്തംവരുതിയിലാക്കി അതോടൊപ്പം പ്രവ൪ത്തക൪ക്കുംകൂടിയൊരു ആക൪ഷണമായിനിലു്ക്കത്തക്ക മാദകമദാലസകളായവെപ്പാട്ടികളെ റഷ്യയിലുംചൈനയിലുമൊക്കെ നേതാക്കളു്ചെയു്തിരുന്നപോലെതന്നെ സ്വന്തംവ്യക്തിജീവിതത്തിലു്മാത്രമല്ല പാ൪ട്ടിയധികാരങ്ങളോടെ പാ൪ട്ടിയു്ക്കുള്ളിലുംപ്രതിഷു്ഠിച്ചു് കൂടെനിലനി൪ത്തണമെങ്കിലു് കേഡ൪നിയമങ്ങളു്വിട്ടു് മെമ്പ൪ഷിപ്പുദാരമാക്കുകയല്ലാതെ നേതാക്കളു്പിന്നെന്തുചെയ്യും? ഇന്നുകേരളത്തിലുംപശ്ചിമബംഗാളിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലതിനനവധിയുദാഹരണങ്ങളുണു്ടു്.

പാ൪ട്ടിയു്ക്കുഭരണമുള്ളയിടങ്ങളിലു് പാ൪ട്ടിക്കേഡ൪മാരും പാ൪ട്ടിയുടെകേന്ദ്രനേതൃത്വവും അധികാരംനിലനി൪ത്തിയിരുന്നതു് സൈന്യത്തിലൂടെയും പോലീസ്സിലൂടെയുംമാത്രമായിരുന്നു. ഭരണംപിടിക്കാ൯ ബഹുജനപ്പ്രക്ഷോഭങ്ങളും വിമോചനസേനകളും അട്ടിമറിയും ഭീകരപ്പ്രവ൪ത്തനവും ഗറില്ലാമാ൪ഗ്ഗവുമടക്കം നിരവധിമാ൪ഗ്ഗങ്ങളവ൪ക്കുണു്ടായിരുന്നെങ്കിലും ഭരണംനിലനി൪ത്താ൯ പോലീസ്സുംപട്ടാളവുമല്ലാതെ ഒരുമാ൪ഗ്ഗവുമുണു്ടായിരുന്നില്ല. ഇതൊക്കെയൊടുവിലു് അച്ചടക്കപാലനയുപകരണങ്ങളെന്നനിലയിലു്നിന്നും പീഢനയുപകരണങ്ങളായിമാറിയപ്പോളാണു് ജനങ്ങളുടെപിന്തുണയവ൪ക്കുനഷ്ടപ്പെട്ടു് ജനങ്ങളു്തിരിച്ചടിച്ചുതുടങ്ങിയതും റഷ്യയടക്കമുള്ളനിരവധിരാജ്യങ്ങളിലു് കമ്മ്യൂണിസ്സു്റ്റുഭരണംതക൪ന്നുതുടങ്ങിയതും. കമ്മ്യൂണിസ്സു്റ്റുഭരണമാണുതക൪ന്നതു്, കമ്മ്യൂണിസമല്ല- ആരാജ്യങ്ങളിലെജനങ്ങളിലു് കമ്മ്യൂണിസ്സു്റ്റനുഭാവികളിപ്പോഴും വളരെയുണു്ടു്. ആശയസംഹിതയെന്നനിലയിലുള്ള കമ്മ്യൂണിസമല്ലതക൪ന്നതു്, ഇവരുടെജീവന-അധികാരപ്പ്രയോഗോപാധിയെന്നനിലയിലുള്ള ഇവ൪കെട്ടിപ്പൊക്കിയപാ൪ട്ടിയാണുതക൪ന്നതു്. ഒരുകൊച്ചിനെക്കരയിക്കാ൯ അവ൯റ്റെകൈയ്യിലുള്ളകളിപ്പാട്ടംതക൪ക്കുകയല്ലേ എളുപ്പമാ൪ഗം? അതാണുജനങ്ങളു്ചെയു്തതു്. അതായതു് കമ്മ്യൂണിസത്തെയല്ല, അതിലെനേതാക്കളുടെയുംഭരണാധികാരികളുടെയും ജീവനയധികാരപ്പ്രയോഗോപാധിയെയാണു് നിവൃത്തികെട്ടുജനങ്ങളു്തക൪ത്തതു്. മറ്റൊരാളു്ക്കുവേണമെങ്കിലു് ഇനിയെപ്പോളു്വേണമെങ്കിലുമതുകെട്ടിപ്പൊക്കാം, പക്ഷേയതി൯റ്റെതുടക്കക്കാ൪ചെയു്തതുപോലെ ആദ്യംമുതലേതുടങ്ങേണു്ടിവരും. എങ്കിലും കമ്മ്യൂണിസ്സു്റ്റുഭരണമുണു്ടായമുഴുവ൯രാജ്യങ്ങളിലും ആസ്സിദ്ധാന്തംകൈകാര്യംചെയ്യാനുള്ള പാ൪ട്ടിനേതൃത്വത്തി൯റ്റെപാകതക്കുറവുകാരണം മുന്നനുഭവങ്ങളെന്നനിലയു്ക്കു് ജനങ്ങളു്ക്കുണു്ടായതുമുഴുവ൯ ദുരനുഭവങ്ങളായിരുന്നതുകൊണു്ടു് വീണു്ടുമാപ്പാ൪ട്ടികെട്ടിപ്പടുക്കുന്നപ്രവൃത്തി ദുഷു്ക്കരമായിരിക്കും.

Written on 03 June 2025 and first published on 08 June 2025




 

 

 

No comments:

Post a Comment