Tuesday, 21 January 2025

1774. ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ?

1774

ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ട്രംപി൯റ്റെനയങ്ങളെജയിപ്പിച്ചു് കൂടെയുള്ളയമേരിക്ക൯ജനത ഇന്നാണെങ്കിലു് ഏതെങ്കിലുമൊരമേരിക്ക൯വിപ്ലവംനടത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയുംചെയ്യുമായിരുന്നോ? സങ്കലു്പ്പിച്ചെങ്കിലു്ത്തന്നെയതു് കോപ്പീറൈറ്റുംട്രേഡുമാ൪ക്കുംചെയു്തു് റോയലു്റ്റിയുംവാങ്ങാതെ ലോകത്തിനുനലു്കയുംചെയ്യുമായിരുന്നോ? എന്തിനെല്ലാമാണോ അമേരിക്ക ലോകത്തു് മഹത്വവലു്ക്കരിക്കപ്പെട്ടതു് അതിനെല്ലാമെതിരേനടക്കുകയാണു് അയാളുമയാളുടെയാളു്ക്കൂട്ടവും. നെഹ്രുവിരുന്നകസേരയിലാണു് നരേന്ദ്രമോദിയിരിക്കുന്നതെന്നും ലെലിനിരുന്നകസേരയിലാണു് വ്ലാദിമി൪പ്പുട്ടിനിരിക്കുന്നതെന്നുമോ൪ക്കുമ്പോളു് അബ്രാഹാംലിങ്കണിരുന്നകസേരയിലാണു് ഡൊണാളു്ഡു്ട്രംപിരിക്കുന്നതെന്നതിലെ ഹൃദയഭാരംലോകത്തിനുകുറയുന്നു.

ഒരുവ്യവസായകോ൪പ്പറേറ്റുകൂട്ടമായല്ലാതെ അതിനെയൊരുരാഷ്ട്രമായിന്നുസങ്കലു്പ്പിക്കാ൯ വിഷമമാണു്, ഒരുരാഷ്ട്രമായിത്തന്നെയതിനോടിടപെടാ൯ മറ്റുലോകരാജ്യങ്ങളു് നി൪ബ്ബന്ധിക്കപ്പെടുന്നുണു്ടെങ്കിലും- റഷ്യയിലെ ഫാസ്സിസ്സു്റ്റുസു്റ്റേറ്റിനോടും ഇ൯ഡൃയിലെ ഹിന്ദുസ്സു്റ്റേറ്റിനോടും അതുപോലെയിടപെടാ൯ മറ്റുരാജ്യങ്ങളു് നി൪ബ്ബന്ധിതരാക്കപ്പെട്ടതുപോലെ.

2025 ജനുവരി ഇരുപതിനു് രണു്ടാമതുമമേരിക്ക൯പ്രസിഡ൯റ്റായി ഭരണമേറ്റുകൊണു്ടു് ഡൊണാളു്ഡു് ട്രംപു് ആദ്യംചെയു്തതു് അമേരിക്കയിലേയു്ക്കു് ഏറ്റവുംകൂടുതലഭയാ൪ത്ഥികളും ടൂറിസ്സു്റ്റുകളുംകടന്നുവരുന്ന മെകു്സ്സിക്കനതി൪ത്തിയടയു്ക്കുകയും അവിടെയടിയന്തരാവസ്ഥപ്രഖ്യാപിക്കുകയുമായിരുന്നു. അതായതു് ട്രംപി൯റ്റെയാദ്യനടപടി രാജ്യത്തു് ഒരടിയന്തിരാവസ്ഥാപ്പ്രഖ്യാപനമായിരുന്നു. അതി൪ത്തിയു്ക്കപ്പുറത്തുള്ള മെകു്സ്സിക്കോയു്ക്കകത്തുകയറി പ്രഖ്യാപിക്കാ൯കഴിയില്ലായിരുന്നല്ലോ! ഡൊണാളു്ഡുപ്രഖ്യാപിച്ചപോലെ പുതിയപ്രഭാതമല്ല ഇരുട്ടി൯റ്റെവഴികളാണു് അമേരിക്കയുടെമുന്നിലാരംഭിക്കുന്നതു്- മനസ്സിനകത്തും രാഷ്ട്രത്തിലും.

ഇതിനെയെങ്ങനെവിലയിരുത്തണമെന്നു് അമേരിക്ക൯ജനതയിലും ലോകജനതയുടെയിടയിലും സന്ദേഹമുണു്ടു്. ഓരോരാജ്യത്തുംസംഭവിക്കാ൯പോകുന്നതു് അവരുടെഭരണാധികാരികളെങ്ങനെ വിലയിരുത്തുന്നുവോ അങ്ങനെതന്നെവിലയിരുത്താ൯ വസു്തുതാനിരീക്ഷണത്തിലും വിലയിരുത്തലിലും വളരെയൊന്നുമദ്ധ്വാനിച്ചു് ക്ലേശപ്പെടാ൯തയാറില്ലാത്തജനത തയാറായേക്കുമെന്നതാണു്- ഇ൯ഡൃയിലാണെങ്കിലു് നരേന്ദ്രമോദിവിലയിരുത്തുന്നപോലെയും റഷ്യയിലാണെങ്കിലു് പുട്ടി൯വിലയിരുത്തുന്നപോലെയും ചൈനയിലാണെങ്കിലു് ഷീവിലയിരുത്തുന്നപോലെയും, ആരാജ്യങ്ങളിലു് ഇവരാണുരാഷ്ട്രീയചിന്തയുടെ പാരമ്യങ്ങളെന്നപോലെ! പക്ഷേ ജനാധിപത്യവുംമാന്യതയുംമഹനീയതയും വിടപറയുന്ന അമേരിക്കയിലെയീസ്ഥിതിയെവിലയിരുത്താ൯ ഏറ്റവുമുചിതമായിട്ടുള്ളതു് അവരുടെരാഷ്ട്രമീമാംസയെത്തന്നെരൂപപ്പെടുത്തുകയും ജനാധിപത്യംസങ്കലു്പ്പിക്കുകയും ഒരുഭരണവ്യവസ്ഥയായിവികസിപ്പിച്ചു് പ്രയോഗരൂപത്തിലാക്കി അതുലോകത്തിനുനലു്കുകയുംചെയു്ത അമേരിക്കക്കാ൪തന്നെയായയെഴുത്തുകാരും സു്റ്റേറ്റു്സ്സു്മാ൯മാരുമായ തോമസ്സു് ജെഫേഴു്സ്സണു്, തോമസ്സു് മ൯, എന്നിവരുടെലേഖനങ്ങളെയും പുസു്തകങ്ങളെയും അവയിലൂടെനലു്കിയമുന്നറിയിപ്പുകളെയും സ്വന്തംചിന്തയുടെയടിസ്ഥാനമാക്കി ആശ്രയിക്കുന്നതുതന്നെയാണു്. ഇല്ലെങ്കിലു് ഇംഗ്ലണു്ടിലെപ്പോലെയമേരിക്കയിലും പറ്റുമെങ്കിലി൯ഡൃയിലുംഫ്രാ൯സ്സിലും കൂടെക്ക്യാനഡയിലും ജനാധിപത്യംപോക്കാനിറങ്ങിയിരിക്കുന്ന സമ്പൂ൪ണ്ണകോ൪പ്പറേറ്റുപുത്തനവതാരങ്ങളായ എലോണു്മസ്സു്ക്കുപോലുള്ളവരുടെ ചിന്താപദ്ധതികളിലുംവലയിലുംവീഴും.

അമേരിക്കയെയനേകവ൪ഷം സാമ്പത്തികയിരുട്ടിലാക്കിയ ഊഹക്കച്ചവടകേന്ദ്രമായ പഴയവാളു്സ്സു്ട്രീറ്റിലെത്തക൪ച്ചയെപ്പോലെ അമേരിക്കയെ അതിഭീമമായൊരുതക൪ച്ചയിലേയു്ക്കിയാളു് എത്തിക്കുമെന്നു് പഴയപ്രസിഡ൯റ്റുജോബൈഡനെതി൪ത്തിരുന്ന ഗൂഢക്കറ൯സ്സിയും സമ്പന്നരുടെകൈയ്യടയാളവും ഇയാളുടെതന്നെസ്വന്തമടയാളവുമായ ക്രിപു്റ്റോക്കറ൯സ്സിയു്ക്കിയാളു്നലു്കുന്ന ഊഹക്കച്ചവടമടിസ്ഥാനമാക്കിയ അമിതപ്പ്രചാരണത്തിലും പി൯ബലത്തിലുംനിന്നുതന്നെവ്യക്തമാണു്. ഇത്രയുംവലിയമിടുക്ക൯മാ൪ക്കു് അന്നത്തെത്തക൪ച്ച അന്നുപോലുമൂഹിക്കാനായില്ല, അപ്പോളു്പോലുമവ൪ഷെയറുക൪ വാങ്ങിച്ചുകൊണു്ടും വിറ്റുകൊണു്ടുമിരിക്കുകയായിരുന്നു! ഒടുവിലു്പ്പോയിബഹുനിലകളുടെമുകളിലു്നിന്നും ജന്നലുവഴി നേരേതാഴോട്ടുചാടി അങ്കണങ്ങളിലൊടിഞ്ഞുമടങ്ങിവീണു് ചരിത്രത്തിലു്മറഞ്ഞു. അന്നത്തെമൂ൪ച്ച ഇന്നവരുടെയൂഹത്തിനില്ല. ഇയാളുടെഭരണസംഘത്തിലു്പ്പോലും ഗൂഢക്കറ൯സ്സിയുടെവക്താക്കളാണു്. സ്വന്തംകോയിനുകളിലൂടെ സ്വന്തമായിപ്പണമൂറ്റിക്കൊണു്ടു് അടുത്തഡിപ്പ്രഷനിലൂടെ അമേരിക്കയെത്തക൪ത്തു് ഇവ൪കടന്നുപോകും. അതിനധികനാളെടുക്കില്ല- ലക്ഷണങ്ങളതി൯റ്റെയാണു്. സ്വന്തമായിബിറ്റു്കോയിനുള്ള പ്രസിഡ൯റ്റെന്നുപറയുന്നതുതന്നെയൊരു ലക്ഷണമാണു്.

അമേരിക്ക൯വ്യവസായങ്ങളു്ക്കും വ്യവസായികളു്ക്കും തങ്ങളുടെതന്നെനയങ്ങളു്തീരുമാനിക്കാനുള്ള സ്വത്രന്ത്രകൈനലു്കാനായി കാലാവസ്ഥാവ്യതിയാനമുണു്ടാക്കുന്ന വ്യവസായഘടകങ്ങളു്ക്കെതിരായ നിയമങ്ങളു്ക്കുംനടപടികളു്ക്കുമൊപ്പുവെയു്ക്കുകയില്ലെന്നു് ഭരണമേറ്റയുട൯തന്നെട്രംപുപ്രഖ്യാപിച്ചതു് അയാളു്ക്കുവോട്ടുചെയു്തയമേരിക്ക൯ജനതയും രാഷ്ട്രീയത്തിലു്മതിയായതാലു്പ്പര്യമെടുക്കാതെ അതിനിടയാക്കിയയമേരിക്ക൯ജനതയിലെമറ്റുള്ളവരും അ൪ഹിക്കുന്നതുതന്നെയാണു്, ലോകത്തെവിടെവേണമെങ്കിലും അപകടസമയങ്ങളിലു് സ്വന്തംവിമാനനിരകളെടുത്തു് പറന്നുപോകാവുന്നവ്യവസായികളല്ല അവ൪തന്നെയാണുവ്യവസായികളുടെമേലുള്ള നിയന്ത്രണങ്ങളുടെയഭാവമുണു്ടാക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെയിരകളായി അനുഭവിക്കാ൯പോകുന്നതെന്നതു് അഭിനന്ദനാ൪ഹംതന്നെയാണു്. പക്ഷേ കാറ്റുംവായുംജലവുമന്തരീക്ഷറേഡിയേഷനും പരസ്സു്പ്പരംബന്ധപ്പെട്ടുവ്യാപിച്ചുകിടക്കുന്ന മറ്റുലോകരാജ്യങ്ങളിലതുണു്ടാക്കുന്നയാഘാതത്തിനു് അവ൪മറുപടിപറയണു്ടേ?

ഈപ്പുതിയനയവുംതീരുമാനവുമനുസരിച്ചു് മറ്റുരാജ്യങ്ങളുമായിച്ചേ൪ന്നുള്ള 2015ലെ പാരീസ്സു് കാലാവസ്ഥായുടമ്പടിയിലു്നിന്നു് അയാളു്ഭരണമേറ്റയുട൯ അമേരിക്കപി൯മാറുകയുംചെയു്തു. ലോകരാജ്യങ്ങളെപ്പാരീസ്സിലു്വിളിച്ചുകൂട്ടി ആയുടമ്പടിയിലേയു്ക്കുനയിച്ച ഐക്യരാഷ്ട്രസംഘടനയു്ക്കിനി അമേരിക്കയുടെവിഹിതമായ ഫണു്ടുകൊടുക്കില്ല, പക്ഷേയതി൯റ്റെസെക്ക്യൂരിറ്റിക്കൗണു്സ്സിലിലു് ഫണു്ടുകൊടുക്കുന്നമറ്റുനാലുരാജ്യങ്ങളോടൊപ്പം വീറ്റോപ്പവറോടെ ലജ്ജയില്ലാതെതുടരുകയുംചെയ്യും! അമേരിക്കയിലെപ്പഴയകാലമാന്യ൯മാ൪സ്ഥാപിച്ച ഐക്യരാഷ്ട്രസംഘടനയിലു്നിന്നേ പി൯മാറാത്തതുഭാഗ്യമായി!!

ജർമ്മൻകുടിയേറ്റക്കാരനായ അച്ഛൻറ്റെയും സു്കോട്ടു്ലൻഡുകുടിയേറ്റക്കാരിയായ അമ്മയുടെയും മകനായിജനിച്ചു് ആപ്പാരമ്പര്യങ്ങളിലു്വളർന്നു് മൂന്നുഭാര്യമാരിലാദ്യത്തേതു് ചെക്കോസ്ലോവേക്യക്കാരിയും മൂന്നാമത്തതിപ്പോളുള്ളതു് സ്ലോവേക്യക്കാരിയും വ൪ണ്ണവിവേചനക്കുപ്പ്രസിദ്ധനായ സ്ലോവേക്യൻപ്രസിഡൻറ്റിനെ ദൈവമായിക്കാണുന്നയാളുമായ ട്രംപിനു് കുടിയേറ്റക്കാരെക്കണു്കൂടെന്നു്, അവരെമുഴുവൻപുറത്താക്കണമെന്നു്, ഒറിജിനലമേരിക്ക൯രക്തംവേണമെന്നു്! അതിനിയെങ്ങനെയുണു്ടാകും? കൊളംബസ്സമേരിക്കകണു്ടുപിടിച്ചപ്പോളു് അവിടെപ്പോലീസ്സായിട്ടില്ലെന്നും അവിടെപ്പോയാലു് പോലീസ്സിനെപ്പേടിക്കണു്ടെന്നുംപറഞ്ഞു് ലോകത്തിൻറ്റെസകലഭാഗത്തുനിന്നും തക്കതായകാരണങ്ങളാലു് പോലീസ്സുഭയമുള്ളസകലരും പുതിയലോകത്തേയു്ക്കുകുടിയേറി ഒറിജിനലമേരിക്കനായ റെഡ്ഡി൯ഡൃനെപ്പുറത്താക്കിയുണു്ടാക്കിയ അമേരിക്കയിലു് തനിയമേരിക്ക൯വെള്ളരക്തവർഗ്ഗീയതപറഞ്ഞാലു് പ്രസിഡ൯റ്റാകുമെന്നുകണു്ടു് ആവഴിയു്ക്കിറങ്ങിപ്പുറപ്പെട്ടതാണു്! ഒറിജിനലമേരിക്കനായ റെഡ്ഡി൯ഡൃൻസ്സു് യുദ്ധത്തിലു് ഭാര്യനഷ്ടപ്പെടുമ്പോഴോ പിടിച്ചെടുക്കപ്പെടുമ്പോഴോ അല്ലാതെ വംശവ൪ദ്ധനവിനായി ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നോയെന്നു് അന്വേഷിക്കപ്പെടേണു്ടതാണു്!!

…..

…..

…..

Written and first published on 21 January 2025






 



 

No comments:

Post a Comment