മനുഷ്യാവകാശക്കമ്മീഷ൯പോലുള്ള ഫെഡറലു് ഏജ൯സ്സികളുടെ അദ്ധ്യക്ഷ൯മാ൪ ഹൈക്കോടതിച്ചീഫു്ജസ്സു്റ്റിസ്സുവേണു്ട ഏതെങ്കിലുംജസ്സു്റ്റിസ്സുമതിയെന്നു് പിണറായിവിജയ൯ നിയമംകൊണു്ടുവന്നപ്പോളു് എന്തുകൊണു്ടാണു് ഹൈക്കോടതി സ്വന്തമപകീ൪ത്തിക്കും ദുസ്സൂചനയു്ക്കും കേസ്സെടുക്കാത്തതു്, നിലപാടുംവിശുദ്ധിയുമുയ൪ത്തിപ്പിടിക്കാത്തതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ചിലസാഹചര്യങ്ങളിലു് ചിലയാളുകളു്ചിലതുപറഞ്ഞുപോകും. അതു് സംസ്ഥാനത്തുപൊതുച൪ച്ചാവിഷയമായ ഏതെങ്കിലുംകേസ്സിലെ ഹൈക്കോടതിയുടെനിലപാടിനു് വിരുദ്ധവുമായിപ്പോയേക്കും. എങ്കിലുമതുജനങ്ങളു്ക്കു് പറയാതിരിക്കാ൯കഴിയുമോ? അതിനുള്ളയവരുടെസ്വാതന്ത്ര്യം ഏതെങ്കിലുമധികാരികളുടെ അധികാരഗരിമനിലനി൪ത്തുന്നതിനായി അടിച്ചമ൪ത്താ൯കഴിയുമോ? അവരഭിപ്രായംപറയാതെപിന്നെങ്ങനെയാണു് ജനങ്ങളുടെയഭിപ്രായമെന്തെന്നറിയുന്നതു്? അതുകൂടെച്ചേരാതെജനാധിപത്യമാവുമോ? അതിലൊരനൗചിത്യമില്ലേയെന്നുചോദിച്ചാലു് കേരളാഹൈക്കോടതിയിലു്നിന്നടുത്തകാലത്തുണു്ടായ അനേകംരാഷ്ട്രീയപ്പ്രേരിതവിധികളിലു് അവയി൯മേലുണു്ടായയപ്പീലുകളിലു് അവതികച്ചുംനിയമവിരുദ്ധമാണെന്നുപറഞ്ഞു് സുപ്രീംകോടതിയവസു്റ്റേചെയ്യുകയും പലതുംറദ്ദുചെയ്യുകയുമൊക്കെച്ചെയു്തപ്പോളു് കേരളഭരണത്തിലുള്ളവരോ മാധ്യമങ്ങളിലുള്ളവരോ ജുഡീഷ്യറിയിലു്ത്തന്നെയുള്ളവരോ ആരെങ്കിലും സുപ്രീംകോടതിയുടെയാനടപടികളിലെന്തെങ്കിലും അനൗചിത്യംകണു്ടെത്തിയോ, അനൗചിത്യമാരോപിച്ചോ?
അപ്പോളു് ഇവിടെക്കേരളത്തിലു് നിയമവിരുദ്ധമായി രാഷ്ട്രീയപ്പ്രേരിതമായവിധികളു് ഉണു്ടാവുന്നുണു്ടെന്നുള്ളതൊരുവസു്തുതയാണു്. മേലു്ക്കോടതിയും അന്തിമകോടതിയുമായ സുപ്രീംകോടതിയിലു്നിന്നു് ഈ സു്റ്റേകളുംറദ്ദാക്കലുകളുമൊക്കെവന്നപ്പോളു് ആനിയമവിരുദ്ധവിധികളെഴുതിയവരെപ്പിരിച്ചുവിട്ടോ, അവരെയാരെങ്കിലുമധിക്ഷേപിക്കുകയോ അവരുടെമേലാരെങ്കിലും നടപടികളെടുക്കുകയോചെയു്തോ? തികച്ചുംനിയമവിരുദ്ധമെന്നുപറഞ്ഞല്ലേ സുപ്രീംകോടതിയവറദ്ദാക്കിയതു്? പൊതുപ്പണവുംവിഭവങ്ങളുമെടുത്തു് നിയമവിരുദ്ധവിധികളു്പുറപ്പെടുവിക്കുന്നതി൯മേലു് നടപടികളു്വേണു്ടതല്ലേ? അപ്പോളാനടപടികളുണു്ടായില്ലെങ്കിലു് ജനങ്ങളതുച൪ച്ചചെയ്യും, എങ്ങനെയെന്തിനുവേണു്ടിയതിലു് നിയമവിരുദ്ധതകടന്നുവന്നെന്നും അതി൯റ്റെഗുണഭോക്താക്കളാരെന്നുമുള്ളതു് പൊതുച൪ച്ചയു്ക്കുവിഷയമാക്കും. അല്ലെങ്കിലവരുടെയാവിധികളെല്ലാം ഒന്നൊഴിയാതെ സുപ്രീംകോടതിശരിവെയു്ക്കണമായിരുന്നു! അതുണു്ടായില്ലെന്നുമാത്രമല്ല അവനിയമവിരുദ്ധമെന്നു് രേഖപ്പെടുത്തുകയുംചെയു്തു. നിയമവുമതി൯റ്റെവ്യാഖ്യാനവുമൊന്നല്ലേയുള്ളൂ? ഒരുനിയമത്തിനു് പലവ്യാഖ്യാനമുണു്ടെന്നു് വ്യാഖ്യാനിക്കുന്നതുതന്നെ നിയമവഴിതെറ്റിനടക്കുന്നവ൯റ്റെസ്വഭാവമല്ലേ? അപ്പോളിവ൪ കേസ്സുംകൊണു്ടുചെന്നഭരണകൂടത്തിനുവേണു്ടി നിയമത്തിലു്നിന്നുവ്യതിചലിച്ചു് മറ്റെന്തോലാഭത്തിനുവേണു്ടി വിധികളു്പുറപ്പെടുവിക്കുകയായിരുന്നു!
സംസ്ഥാനത്തുള്ള ഫെഡറലു് ഏജ൯സ്സികളായ മനുഷ്യാവകാശക്കമ്മീഷ൯റ്റെയും ലോകായുക്തയുടെയുമൊക്കെ അദ്ധ്യക്ഷ൯മാ൪ ഹൈക്കോടതിച്ചീഫു്ജസ്സു്റ്റിസ്സുവേണു്ട ഏതെങ്കിലുംജസ്സു്റ്റിസ്സുമതിയെന്നു് പിണറായിവിജയ൯ നിയമംകൊണു്ടുവന്നപ്പോളു് എന്തുകൊണു്ടാണു് ഹൈക്കോടതി സ്വന്തമപകീ൪ത്തിക്കും ദുസ്സൂചനയു്ക്കും കേസ്സെടുക്കാത്തതു്, സ്വന്തംനിലപാടുംവിശുദ്ധിയുമുയ൪ത്തിപ്പിടിക്കാത്തതു്? കേരളത്തിലു് ജുഡീഷ്യറിയു്ക്കു് സ്വന്തംനിലപാടുംവിശുദ്ധിയുമുയ൪ത്തിപ്പിടിക്കാ൯ ഇതുപോലെനല്ലൊരവസരംവന്നപ്പോളതു് നിശബ്ദമായിരിക്കുകയായിരുന്നെന്നു് ജനങ്ങളു്നിരീക്ഷിച്ചിട്ടുണു്ടു്. ഈനിയമഭേദഗതിനി൪മ്മാണംവന്നതുമുതലു് ഭൈമീകാമുക൯മാരുടെയെണ്ണം ഒന്നിനുപകരമൊമ്പതായിക്കൂടി നിയമവഴി ഭരണകൂടത്തിനനുകൂലമല്ലാത്തസാഹചര്യങ്ങളിലു് വിധികളിലൊരു നിയമവഴിവ്യതിചലനമുണു്ടായിട്ടുള്ളതായും അതിനനുസരിച്ചുസുപ്രീംകോടതിയിടപെട്ടു് നിയമവിരുദ്ധമെന്നുപറഞ്ഞുള്ളയവയുടെ റദ്ദാക്കലുകളുടെയെണ്ണംകൂടിയിട്ടുള്ളതായുംകൂടി അതോടൊപ്പംതന്നെജനങ്ങളു്നിരീക്ഷിച്ചിട്ടുണു്ടു്. ഏതുസാധനമായാലും എണ്ണംകൂടുമ്പോളാളുകളു്ശ്രദ്ധിക്കും, നിരീക്ഷിക്കും. എന്നെക്കൊണു്ടുപറ്റുന്നതുഞാ൯ചെയു്തുവിജയാ, ഒഴിവുവരുമ്പോളെന്നെക്കൂടിപ്പരിഗണിക്കണം, എന്നൊരുനിലപാടവരിലാരെങ്കിലുമെടുക്കുന്നതു്, എടുത്തിട്ടുണു്ടെങ്കിലു്, ജുഡീഷ്യറിയു്ക്കുജനങ്ങളുംഭരണകൂടവുംകലു്പ്പിക്കുന്ന നിഷു്പ്പക്ഷതയുംമാന്യതയുമന്തസ്സുമായി ഒത്തുപോകുന്നതല്ല. അതുകൊണു്ടുതന്നെയീജനങ്ങളുടെസംശയം ജുഡീഷ്യറിസ്വയംപരിശോധിക്കുകയും അതുദൂരീകരിക്കാ൯കഴിയുമെങ്കിലു് അതിനുള്ളസ്വയംനടപടിയെടുക്കുകയുംവേണം.
ജനങ്ങളിലീസ്സംശയവുമാശങ്കയുമുണു്ടാക്കിയിട്ടുള്ളതു് മുഖ്യമന്ത്രിയുടെയീവിഷയത്തിലുള്ള നിയമഭേദഗതിനി൪മ്മാണമാണു്. അതുകൊണു്ടുതന്നെ കേരളത്തിലാവശ്യത്തിനു് വിരമിച്ചഹൈക്കോടതിയദ്ധ്യക്ഷ൯മാരെക്കിട്ടാനില്ലേ, സംസ്ഥാനത്തവരുടെവൈരളൃമുണു്ടോ, ഫെഡറലേജ൯സ്സികളുടെതലവ൯മാരായി ഹൈക്കോടതിയദ്ധ്യക്ഷ൯മാ൪തന്നെവേണമെന്നുള്ള നിബന്ധനയിലെങ്ങനെയെന്തുകൊണു്ടുമാറ്റംവന്നു, ജഡു്ജിയുടെചുമതലകളും ചീഫു്ജസ്സു്റ്റിസ്സി൯റ്റെചുമതലകളുംതമ്മിലു്വലിയ അന്തരമിരിക്കുമ്പോളു് ഉള്ളതിലേറ്റവും പരിചയസമ്പത്തുള്ളതിനെസ്സ്വീകരിക്കണമെന്ന നിഷു്ക്ക൪ഷയു്ക്കെങ്ങനെമാറ്റംവന്നു, എന്തുകൊണു്ടുമാറ്റംവന്നു, ജഡു്ജിമാ൪ക്കു് വിരമിച്ചശേഷമൊരാക൪ഷണംവഴിയിലു്ക്കൊണു്ടുവെച്ചു് വിധികളെസ്സ്വാധീനിക്കാനൊരുദ്ദേശം രൂപംകൊണു്ടിട്ടുണു്ടോ, അതിനുള്ളശ്രമങ്ങളു്നടക്കുന്നുണു്ടോ നടന്നിട്ടുണു്ടോ, ആവഴിയു്ക്കുനിയമിതരാകുന്നവരാ ഫെഡറലേജ൯സ്സികളിലിരുന്നു് അതുവരെയുള്ളനയങ്ങളിലു്മാറ്റമുണു്ടാക്കിയിട്ടുണു്ടോ, ഭാവിയിലുണു്ടാക്കുമോ, എന്നുതുടങ്ങിയതി൯റ്റെയുദ്ദേശലക്ഷ്യങ്ങളും അതുരൂപംകൊള്ളാനിടയായസാഹചര്യങ്ങളും അതിനുപിന്തുട൪ന്നനടപടിക്രമങ്ങളും പരിശോധിക്കപ്പെടണം.
ഒരാളു്ജുഡീഷ്യറിയിലായതുകൊണു്ടു് മാന്യനായിരിക്കണമെന്നില്ലാത്തതുപോലെ ഒരാളു്മുഖ്യമന്ത്രിയായതുകൊണു്ടും മാന്യനായിരിക്കണമെന്നില്ലെന്നതിനു് ഇതുമായിബന്ധപെട്ടപലയുദാഹരണങ്ങളും കേരളത്തിലുണു്ടു്, അവജനങ്ങളുടെമുന്നിലുമുണു്ടു്. ഇതേമുഖ്യമന്ത്രിയുമായിബന്ധപ്പെട്ട സോളാ൪ക്കേസ്സുതന്നെയൊരുദാഹരണം. ലാവലി൯കേസ്സുമറ്റൊന്നും.
ഈ നിയമഭേദഗതിനി൪മ്മാണംവന്നപ്പോളു് ഹൈക്കോടതിയതിലു്സ്സ്വയം സ്വന്തമപകീ൪ത്തിയും ദുസ്സൂചനയുംകണു്ടെത്തിയെങ്കിലു്ത്തന്നെ വിരമിച്ചശേഷം ജഡു്ജിമാ൪ക്കുള്ളയവസരം ചീഫു്ജസ്സു്റ്റിസ്സുമാ൪ തട്ടിയെടുക്കുന്നെന്നു് ദുരാരോപണംവരുമെന്നുഭയന്നാണു് കേസ്സെടുക്കാത്തതെങ്കിലു് നിയമപ്പ്രക്രിയയെനിയന്ത്രിക്കുന്നതു് ദുരഭിമാനമാണോ- നിയമമെല്ലാത്തിലു്നിന്നുംസ്വതന്ത്രമല്ലേ?
Written on 13 January 2025 and first published on 16 January 2025
No comments:
Post a Comment