Thursday, 16 January 2025

1769. ഒരശ്ലീലക്കുറ്റകൃത്യത്തിനു് കുറ്റവാളിയെന്നുകണു്ടെത്തുക, അമേരിക്ക൯പ്രസിഡ൯റ്റായി തെരഞ്ഞെടുക്കപ്പെട്ടതുകൊണു്ടു് ശിക്ഷയില്ലെന്നുപറയുക- ഇതു് അമേരിക്ക൯ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയു്ക്കും ഒരപമാനമല്ലേയെന്നു് അമേരിക്കക്കാ൪തന്നെയൊന്നുചിന്തിക്കുക!

1769

ഒരശ്ലീലക്കുറ്റകൃത്യത്തിനു് കുറ്റവാളിയെന്നുകണു്ടെത്തുക, അമേരിക്ക൯പ്രസിഡ൯റ്റായി തെരഞ്ഞെടുക്കപ്പെട്ടതുകൊണു്ടു് ശിക്ഷയില്ലെന്നുപറയുക- ഇതു് അമേരിക്ക൯ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയു്ക്കും ഒരപമാനമല്ലേയെന്നു് അമേരിക്കക്കാ൪തന്നെയൊന്നുചിന്തിക്കുക!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഒരശ്ലീലക്കുറ്റകൃത്യത്തിനു് കുറ്റവാളിയെന്നുകണു്ടെത്തുക, അമേരിക്ക൯പ്രസിഡ൯റ്റായി തെരഞ്ഞെടുക്കപ്പെട്ടതുകൊണു്ടു് ശിക്ഷയില്ലെന്നുപറയുക- ഇതു് അമേരിക്ക൯ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയു്ക്കും ഒരപമാനമല്ലേയെന്നു് അമേരിക്കക്കാ൪തന്നെയൊന്നുചിന്തിക്കുക! ഒരുകുറ്റവാളി അമേരിക്ക൯പ്രസിഡ൯റ്റായിത്തുടരുന്നതു് അമേരിക്ക൯ജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയു്ക്കും അപമാനമല്ലെന്നു് അമേരിക്ക൯ജനാധിപത്യ- നീതിന്യായസംവിധാനങ്ങളു്കരുതുന്നുവെങ്കിലു്, അതിനെജനങ്ങളു് അംഗീകരിച്ചുപിന്തുണയു്ക്കുകയുംചെയ്യുന്നുവെങ്കിലു്, പിന്നെ അമേരിക്കയുടെപ്രഖ്യാതമായ ജൂറിസമ്പ്രദായത്തിന൪ത്ഥമില്ല, അമേരിക്ക ലോകജനാധിപത്യത്തിനും നീതിന്യായവ്യവസ്ഥയു്ക്കും മാതൃകയാണെന്നുംപിന്നെപ്പറയരുതു്. ലോകജനാധിപത്യത്തി൯റ്റെപേരിലു് പലയന്യരാജ്യങ്ങളിലെയും അമേരിക്ക൯സാന്നിദ്ധ്യത്തിനുമതോടെ നീതീകരണംനഷ്ടപ്പെടുകയാണു്, അവ ആരാജ്യങ്ങളിലെയും സ്വന്തംരാജ്യത്തെയും നിയമങ്ങളു്ലംഘിച്ചുള്ള സൈനികകടന്നുകയറ്റങ്ങളും സൈനികമുഷു്ക്കുംമാത്രമാവുകയാണു്.

ജൂറിസമ്പ്രദായത്തിലു് ജനങ്ങളുടെപങ്കാളിത്തത്തോടെ കേസ്സെടുത്തതും വിചാരണചെയു്തതും കുറ്റവാളിയാണെന്നുകണു്ടെത്തിയതും, പിന്നീടു് ജൂറിപങ്കാളിത്തമില്ലാതെ കോടതിതന്നെ ശിക്ഷവേണു്ടെന്നുതീരുമാനിച്ചതും, ജൂറിയെ ഒരുപ്രഹസ്സനമാക്കിയില്ലെങ്കിലു്പ്പിന്നെയെന്താണു്? കേസ്സെടുത്തു് വിചാരണചെയു്തുവെന്നതൊരു വസു്തുതതന്നെയാണു്- റഷ്യയിലും ഇ൯ഡൃയിലുമാണെങ്കിലിന്നു് അതുപോലുംനടക്കുകയില്ല-, പക്ഷേ അതിനുള്ളശിക്ഷയിലു്നിന്നൊഴിവാക്കുകയാണെങ്കിലു് സു്റ്റേറ്റി൯റ്റെപണംചെലവഴിച്ചു് ജനാധിപത്യത്തി൯റ്റെയും നിയമാധിപത്യത്തി൯റ്റെയുംപേരിലുള്ള ആനടപടിക്രമങ്ങളുടെപിന്നെയ൪ത്ഥമെന്തു്, ഉദ്ദേശമെന്തു്? ഇയാളെമുമ്പൊരിക്കലുമിങ്ങനെ ശിക്ഷയിലു്നിന്നൊഴിവാക്കിവിട്ടതല്ലേ? അപ്പോളിതൊരുകോ൪പ്പറേറ്റുപാറ്റേണോ?

വിവാഹേതരലൈംഗികയിടപാടുകളു് മറച്ചുവെച്ചതിനും തെരഞ്ഞെടുപ്പുകാലത്തു് നിയമവിരുദ്ധയിടപാടുകളിലൂടെയതു് പണംകൊടുത്തൊതുക്കിയതിനുമാണു് നാലുവ൪ഷംവരെത്തടവുകിട്ടാവുന്നരീതിയിലു് സെനറ്ററും മു൯പ്രസിഡ൯റ്റും നിയുക്തപ്രസിഡ൯റ്റുമായ ഡൊണാളു്ഡു് ട്രംപിനെ ന്യൂയോ൪ക്കുജൂറി നാലിനെതിരെ അഞു്ചുവോട്ടിനു് കുറ്റക്കാരനെന്നുവിധിച്ചതു്. ട്രംപു് ഈക്കേസ്സിലു് വിചാരണയു്ക്കുഹാജരാകാ൯വിസമ്മതിച്ചു് സ്വന്തംവീട്ടിലു്നിന്നു് വെ൪ച്ച്വലായേപങ്കെടുത്തുള്ളൂവെങ്കിലും, വിചാരണാവേളയിലുടനീളം കോടതിയെത്തെറിവിളിച്ചുവെങ്കിലും, 2021 ജനുവരി 6നു് മുമ്പത്തെ പ്രസിഡ൯റ്റിലക്ഷനിലു്ത്തോറ്റപ്പോളു് ആളുകളെക്കൂട്ടി അമേരിക്ക൯പാ൪മെ൯റ്റടിച്ചുപൊളിച്ചു് കലാപമുണു്ടാക്കിയെങ്കിലും, അങ്ങനെയുള്ളൊരുപശ്ചാത്തലമുണു്ടെങ്കിലും, ജൂറി കുറ്റവാളിയെന്നുകണു്ടെത്തിയെങ്കിലും, ജഡു്ജി ഏകപക്ഷീയമായി അയാളെയൊരുഫൈനുപോലുമീടാക്കാതെവെറുതേവിട്ടതു് അമേരിക്കയിലു്മാത്രമല്ല ലോകത്തെവിടെയും കടുത്തയമ൪ഷവും അമേരിക്ക൯നീതിന്യായവ്യവസ്ഥയുടെനേ൪ക്കു് പുച്ഛവുമുണു്ടാക്കിയിട്ടുണു്ടു്. ആദ്യമായിത്തരമൊരുക്കേസ്സിലു് പിടിക്കപ്പെടുന്നയാളു്ക്കു് തടവുശിക്ഷനി൪ബ്ബന്ധമല്ലെങ്കിലും പ്രസിഡ൯റ്റാകാ൯പോകുന്നുവെന്നുപറഞ്ഞുള്ള ഈവെറുതേവിടലൊരു കടന്നകൈയ്യായിപ്പോയി, അമേരിക്ക൯ജനാധിപത്യത്തിനും നിയമവ്യവസ്ഥയു്ക്കുമൊരു കടുത്തയപമാനവുമായിപ്പോയി.

2016ലിയാളു് അമേരിക്ക൯പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് മത്സരിച്ചപ്പോളു് അയാളുടെലൈംഗികചൂഷണങ്ങളു് പുറത്തുപറയുമെന്നുപറഞ്ഞ ഒരുസിനിമാനടിയു്ക്കു് കൃത്രിമമാ൪ഗ്ഗങ്ങളിലൂടെയും കള്ളക്കണക്കുകളു്ചമച്ചും മുപ്പത്തിനാലുപണംപേയു്മെ൯റ്റുകളിലൂടെ കാശ്ശുകൊടുത്തൊതുക്കി നിശ്ശബ്ദതപാലിക്കാ൯നി൪ബ്ബന്ധിച്ചതാണു് ഈവിചാരണയിലൂടെപുറത്തുവന്നു് ഈ കുറ്റവാളിത്വംസ്ഥാപിക്കലിലേയു്ക്കുനയിച്ചതു്. അപ്പോളിനിയുള്ളയിയാളുടെ അമേരിക്ക൯ഭരണമെങ്ങനെയായിരിക്കും! ഇയാളെപ്പോലുള്ളവ൪നയിക്കുന്നയമേരിക്കയെ ജനാധിപത്യസംരക്ഷണത്തിലും നീതിന്യായസംരക്ഷണത്തിലും ലോകത്തിനിയാരുവിശ്വസിക്കും?

Written on 13 January 2025 and first published on 16 January 2025







 

 

No comments:

Post a Comment