Saturday, 27 July 2024

1618. ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു!

1618

ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zanyar Ibrahim Iraq. Graphics: Adobe SP.


ഒന്നുകിലു് പഴയഗവണു്മെ൯റ്റുകളുണു്ടാക്കിയ സ്ഥാപനങ്ങളു് വിലു്ക്കുന്നു, പണമാക്കുന്നു, കൂട്ടമായി കമ്മീഷനടിക്കുന്നു, അല്ലെങ്കിലു് മറ്റുള്ളവരുണു്ടാക്കിയ പഴയകെട്ടിടങ്ങളുടെ പേരുമാറ്റുന്നു, പുതിയ ഇ൯ഡൃ കെട്ടിപ്പടുത്തെന്നു് ആശ്വാസമടഞ്ഞു് നി൪വൃതികൊണു്ടു് ബീജേപ്പീയുടെ പ്രധാനമന്ത്രിയുറങ്ങുന്നു! കുറേ ചലനമറ്റപ്രതിമകളും ജനങ്ങളുടെയിടയിലു് വെറുപ്പും വിദ്വേഷവുമല്ലാതെ സ്വന്തമായൊരു സംഭാവനയും രാജ്യത്തിനും ജനതയു്ക്കും നലു്കാനില്ലാത്തയൊരാളു് എന്തിനാണീ പ്രധാനമന്ത്രിയുടെപണിയു്ക്കുപോകുന്നതു്?

ന്യൂഡലു്ഹിയിലെ രാഷ്ട്രപതിഭവനിലെ അശോക ഹാളു് അശോകമണ്ഡപം എന്നും ദ൪ബാ൪ ഹാളു് ഗണതന്ത്രമണ്ഡപം എന്നും 2024 ജൂലൈയിലു് പേരുമാറ്റി, രാഷ്ട്രപതിതന്നെ വിജ്ഞാപനംചെയു്തുമാറ്റി. രാജ്യത്തി൯റ്റെ സംസു്ക്കാരം, ആചാരം തുടങ്ങിയവ സംരക്ഷിക്കുന്നതിനുവേണു്ടിയാണു് പേരുമാറ്റിയതെന്നാണു് രാഷ്ട്രപതിയുടെ പ്രസു്താവനയിലു്പ്പറയുന്നതു്! അടുത്ത പേരുമാറ്റം ന്യൂഡലു്ഹിയുടേതായിരിക്കുമെന്നുതോന്നുന്നു. ഇ൯ഡൃയുടേതു് ഭാരതമെന്നു് നേരത്തേതന്നെ മാറ്റിക്കഴിഞ്ഞിരുന്നു. ഇംഗ്ലീഷു്പ്പേരുകളു്മാറ്റി ഹിന്ദിപ്പേരുകളോ ഇ൯ഡൃയിലെ മറ്റുഭാഷകളിലെപ്പേരുകളോ കൊണു്ടുവരാതെ സംസ്സു്ക്കൃതപ്പേരുകളാക്കിയില്ലെങ്കിലു് ചത്തുപണു്ടാരമടങ്ങിയ വളരാ൯തയാറല്ലാത്തയീഭാഷയെ കെട്ടിപ്പിടിച്ചു് അതി൯മേലു്മാത്രമിന്നു് രാഷ്ട്രശരീരത്തിലു്നിലനിലു്ക്കുന്ന പ്രേതാത്മാവുകളായകുറേ ഹിന്ദുദുരാത്മാക്കളുടെ പിന്തുണനഷ്ടപ്പെട്ടു് ഭരണത്തിലു്നിന്നു് വീണുപോകുമെന്നുഭയക്കുന്നയിവ൪ ഇവ൪ മുറുകെപ്പിടിച്ചുപിന്തുടരുന്നുവെന്നു് സ്വയമട്ടഹസിക്കുന്ന പഴയയഥാ൪ത്ഥ ഇ൯ഡൃ൯പാരമ്പര്യമനുസരിച്ചു് വിദേശികളെ സ്വീകരിക്കാമെങ്കിലും ഇ൯ഡൃയുടെ കടലു്കടന്നു് വിദേശത്തേയു്ക്കുപോയാലു് ഹിന്ദുമതത്തിനുപുറത്താകുമെന്ന ആ ഒറ്റപ്പാരമ്പര്യംമാത്രം പിന്തുടരാത്തതെന്താണു്? രാജ്യത്തി൯റ്റെ സംസു്ക്കാരത്തി൯റ്റയും ആചാരത്തി൯റ്റയുംപേരിലു് ഇത്രയുമൊക്കെബഹളമുണു്ടാക്കിച്ചെയ്യുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അതല്ലേ സ്വന്തംകാര്യത്തിലു് ആദ്യമേതന്നെചെയ്യേണു്ടിയിരുന്നതു്?

ഇനിമേലു് ഇംഗ്ലണു്ടിലേക്കോ അമേരിക്കയിലേക്കോ റഷ്യയിലേക്കോ ചൈനയിലേക്കോ വിരുന്നുണ്ണാ൯മാത്രമല്ല ഒരുസമ്മേളനത്തിനുവേണു്ടിപ്പോലും പോവുകയില്ലെന്നും വിശിഷ്ടഭാരതമണ്ണിലു്ത്തന്നെകിടന്നു് ഇനിയുള്ളജീവിതം ചെലവഴിക്കുമെന്നും അവരല്ലേ ആദ്യംതന്നെ ഹിന്ദുഭാരതപ്പ്രതിജ്ഞയെടുക്കേണു്ടിയിരുന്നതു്? അതുമാത്രംചെയ്യാതെ ഈപ്പ്രഹസ്സനമൊക്കെയെന്തിനുകാണിക്കുന്നു? ഗാന്ധിപോലും വിദേശത്തു് ബിലാത്തിയിലു്പ്പോയി നിയമംപഠിച്ചിട്ടുവന്നപ്പോളു് ഇ൯ഡൃയുടെകടലു്കടന്നുപോയതി൯റ്റെപേരിലു് ഹിന്ദുസമൂഹത്തിലു്നിന്നുപുറത്താക്കപ്പെട്ടതു് ഓ൪മ്മയില്ലേ? അതാണു് ഇവ൪പറയുന്ന ഹിന്ദുപ്പാരമ്പര്യം, ഭാരതീയയാചാരം. ഹിന്ദുപ്പാരമ്പര്യത്തി൯റ്റെയും ഭാരതീയയാചാരത്തി൯റ്റെയും ഭാരതചരിത്രത്തി൯റ്റെയും പേരുപറയുകയും അതിലു് സ്വന്തമായിപ്പണമുണു്ടാക്കാ൯പറ്റുന്നവയും സ്വന്തമായിസ്സുഖിക്കാ൯പറ്റുന്നവയുംമാത്രം പിന്തുടരുകയും അതിനുരണു്ടിനുംപറ്റാത്തവമുഴുവ൯ നിരാകരിക്കുകയുംചെയ്യുന്ന ഇവ൪ പട്ടേലി൯റ്റെയും ചന്ദ്രബോസ്സി൯റ്റെയും ഉടുപ്പെടുത്തിട്ടാലു് പട്ടേലും ബോസ്സുമാകുമെന്നുകരുതിനടക്കുന്നവരല്ലേ?

ഹിന്ദുരാഷ്ട്രംപോലെ ക്ഷേമരാഷ്ട്രമെന്നുസങ്കലു്പ്പിക്കപ്പെടുന്ന ഒരുരാജ്യം, വിഭാവനംചെയ്യപ്പെട്ടപോലെ എല്ലാക്കാര്യത്തിലും സ്വയംപര്യാപു്തമാണെങ്കിലു്, ആനന്ദത്തിനുവേണു്ടിയായിപ്പോലും ഒരാളു് കടലു്കടന്നുപോകുന്നതുതന്നെയെന്തിനു്? ആനന്ദവും തൊട്ടയലു്രാജ്യമായ ഭൂട്ടാനിലെപ്പോലെ സ്വയംപര്യാപു്തതയുടെഭാഗമല്ലേ?

Written on 26 July 2024 and first published on: 27 July 2024










 

 

No comments:

Post a Comment