Thursday, 4 July 2024

1612. നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു!

1612

നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By LuxStorm. Graphics: Adobe SP.

നരേന്ദ്രമോദി ട്വിറ്ററിനോടുടക്കി അവാ൪ഡുകൊടുത്തുതുടങ്ങിച്ച കൂ ആപ്പു് പൂട്ടി. പൂട്ടുന്നസമയത്തും അതു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ആരാധകരുടെയും അനുഭാവികളുടെയും ആപ്പായാണു് അറിയപ്പെട്ടിരുന്നതു്, അനുഭവപ്പെട്ടിരുന്നതു്. നരേന്ദ്രമോദിയുടെ ഏതുപരിപാടിയേയുംപോലെ ഉച്ചത്തിലു് അലറിവിളിച്ചുള്ള തൊണു്ടതുറക്കലല്ലാതെ അതു് ഒന്നുമായിരുന്നില്ല, ലോകത്തു് സാമൂഹ്യമാധ്യമമേഖലയിലു് ഒരുചലനവുമതുണു്ടാക്കിയില്ല- അയാളുടെസമാനസ്വഭാവതോഴ൯ ട്രംപും ഇതേട്വിറ്ററിനോടുടക്കി ഇപ്പക്കാണിച്ചുതരാമെന്നുപറഞ്ഞുതുടങ്ങി തലു്ക്ഷണമകാലചരമമടഞ്ഞ ട്രൂത്തു് സോഷ്യലിനെപ്പോലെ.

മോദിയുടെ ഒക്കച്ചങ്ങാതി സുനകു് ഹിന്ദുവും മോദിയുടെയാരാധകനുമായതുകൊണു്ടുമാത്രം ബ്രിട്ടീഷു്പ്പ്രധാനമന്ത്രിപദത്തിലു്ത്തോറ്റു. രണു്ടും 2024 ജൂലൈ മാസത്തിലു് ജൂലൈ നാലു് എന്ന ഏകദേശമൊരേദിവസമാണുണു്ടായതു്- നരേന്ദ്രമോദി ഇ൯ഡൃയിലു് തെരഞ്ഞെടുപ്പിലു് പഴയപോലെയല്ല, കഷ്ടിച്ചാണുജയിച്ചതു്, ചിലപ്പോളു് തോറ്റുംപോകുമായിരുന്നു, എന്നതു് പുറത്തുവന്നു് ലോകംമുഴുവ൯ സകലരുമറിഞ്ഞശേഷം! ഇ൯ഡൃയിലും ബ്രിട്ടനിലും ഒരേശക്തികളുടെ പണസാമ്രാജ്യമാണു് ഒരേസമയംതക൪ന്നതു്, ജനങ്ങളിറങ്ങിത്തക൪ത്തതു്. അതിലു് രണു്ടുവശത്തുമിറങ്ങി ബന്ധപ്പെട്ടുനിന്ന കോ൪പ്പറേറ്റുകളുടെ ആവിഷയത്തിലുള്ളയിടപാടുകളു് ഇനിയെന്നെങ്കിലും ലോകമറിയാ൯പോകുന്നതേയുള്ളൂ. ഏതായാലും ഒരുറച്ചതീരുമാനംതന്നെയാണു് ബ്രിട്ടീഷു്ജനതയെടുത്തതു്.

ബ്രിട്ടീഷുകാ൪ക്കു് ഒരി൯ഡ്യാക്കാര൯ അവരുടെ പ്രധാനമന്ത്രിയാകുന്നതു് ഇഷ്ടമല്ല, അതുകൊണു്ടു് 2024 ലെ ഈ അടുത്തതെരഞ്ഞെടുപ്പുവരെക്കാത്തിരിക്കാതെ സ്വന്തം കണു്സ്സ൪വേറ്റീവു് പാ൪ട്ടിയിലു് കുതികാലു്വെട്ടും തൊഴുത്തിലു്ക്കുത്തുംനടത്തി പാ൪ട്ടിയിലു് കലാപമുണു്ടാക്കി ആപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ബോറിസ്സു് ജോണു്സ്സണെയും ലിസ്സു് ട്രസ്സിനെയുമൊക്കെ മാറ്റിച്ചു് പ്രധാനമന്ത്രിയായ ഋഷി സുനകിനെ 2024 ജൂലൈ 4നു് നടന്ന ഹൗസ്സു് ഓഫു് കോമണു്സ്സു് എന്ന ബ്രിട്ടീഷു് പാ൪ലമെ൯റ്റിലേക്കുള്ള തെരഞ്ഞെടുപ്പിലു് തോലു്പ്പിച്ചു് പ്രധാനമന്ത്രി അല്ലാതാക്കി എന്നൊരു പ്രചരണം നടക്കുന്നുണു്ടു്. ബ്രിട്ടീഷുകാ൪ക്കങ്ങനെ ഒരു ഇ൯ഡ്യാക്കാര൯ പ്രധാനമന്ത്രിയാകുന്നതു് ഇഷ്ടമല്ലെങ്കിലു് അയാളു്പിന്നെങ്ങനെ പ്രധാനമന്ത്രിയായി? അപ്പോളയാളൊരു ഇ൯ഡ്യാക്കാരനാണു് എന്നതല്ല യാഥാ൪ത്ഥകാരണം. പ്രധാനമന്ത്രിയാക്കപ്പെടുമ്പോളു് അയാളൊരു ഇ൯ഡൃ൯വംശജനാണെന്നേ കരുതപ്പെട്ടിരുന്നുള്ളൂ. പക്ഷേ അതുകഴിഞ്ഞു് അയാളൊരു ഹിന്ദുവാണെന്നു് ഉറക്കെപ്പ്രഖ്യാപിക്കുകയും ഭരണരംഗത്തും മതസഹിഷു്ണുതയിലും വളരെമോശമായവാ൪ത്തകളു്വരുന്ന ഇ൯ഡൃയിലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരുതരം വിധേയത്വഭാവംപുല൪ത്തുന്നതായി കാണപ്പെടുകയുംചെയു്തപ്പോളു് അതു് വ൪ണ്ണവെറിയ൯മാരല്ലാത്തവിഭാഗം ബ്രിട്ടീഷുകാരുടെ ക്രിസ്സു്ത്യ൯ ഇംഗ്ലണു്ടിനു് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അതുകൊണു്ടു് അയാളുടെപാ൪ട്ടിയെമുഴുവ൯ ഒരുപ്രതികാരസമമായി ബ്രിട്ടീഷുകാ൪ തോലു്പ്പിച്ചു. പ്രതിപക്ഷമായിരുന്ന ലേബ൪ പാ൪ട്ടിക്കു് 650ലു് 410 സീറ്റാണു് ജനങ്ങളു് നലു്കിയതു്. ഋഷി സുനകു് റിച്ചു്മോണു്ടിലെ സീറ്റു് നിലനി൪ത്തിയെങ്കിലും ഇംഗ്ലണു്ടിലും സു്കോട്ടു്ലണു്ടിലും വെയിലു്സ്സിലും നോ൪ത്തേണു് അയ൪ല൯ഡിലുമെല്ലാം അയാളു്ക്കെതിരായവികാരം അതിശക്തമായിരുന്നു.

ഇ൯ഡൃയിലു് 2024 ഏപ്രിലു്-ജൂണു് മാസങ്ങളിലു്നടന്ന പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിനുസമാനമായി മതതീവ്രവാദചിന്താഗതിയുള്ള ഭരണക്കാ൪ക്കെതിരെ പ്രതിപക്ഷത്തെ മുന്നേറ്റുക എന്നനയംതന്നെയാണു് ബ്രിട്ടീഷു് വോട്ട൪മാരും സ്വീകരിച്ചതു്. ഇ൯ഡൃയിലെത്തെരഞ്ഞെടുപ്പിലു് മു൯തവണത്തെപ്പോലെ നരേന്ദ്രമോദിക്കും ഹിന്ദുമേധാവിത്വപ്പാ൪ട്ടിയായ ബീജേപ്പീക്കും വ൯ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിലു് ഇപ്പോളു് ഇതവിടെ ബ്രിട്ടനിലു് ഉണു്ടാകുമായിരുന്നോ എന്നുസംശയമാണു്. പക്ഷേ കിട്ടിയില്ല, അതുകൊണു്ടു് അതവിടെയുണു്ടാവുകയുംചെയു്തു. ബ്രിട്ടനിലെ ഇ൯ഡ്യാക്കാരും അതിലൊരുപങ്കുവഹിച്ചിട്ടുണു്ടു്. അവരുടെ ക്ഷമയുടെ നെല്ലിപ്പലകതക൪ത്തതു് നരേന്ദ്രമോദിക്കുവേണു്ടി ബ്രിട്ടനിലെ ബീജേപ്പീത്തീവ്രവാദികളു് ഒരുവ൪ഗ്ഗീയകലാപംലക്ഷൃമാക്കി മുസ്ലിമുകളെ എതി൪വശത്താക്കി അവിടെയഴിച്ചുവിട്ടലഹളകളാണു്.

Written on 04 July 2024 and first published on: 05 July 2024








 

 

No comments:

Post a Comment