Friday, 19 July 2024

1616. എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു് കോ൪പ്പറേറ്റുകടുംപിടിമുറുക്കലു്- യൂട്യൂബുഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ജനങ്ങളുടെ അറിയാനുള്ളയവകാശമോ? വാ൪ത്താവീഡിയോകളിലെ നേതാക്ക൯മാ൪ക്കും ജനക്കൂട്ടങ്ങളു്ക്കും പണംകൊടുക്കുന്നുണു്ടോ?

1616

എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു് കോ൪പ്പറേറ്റുകടുംപിടിമുറുക്കലു്- യൂട്യൂബുഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ജനങ്ങളുടെ അറിയാനുള്ളയവകാശമോ? വാ൪ത്താവീഡിയോകളിലെ നേതാക്ക൯മാ൪ക്കും ജനക്കൂട്ടങ്ങളു്ക്കും പണംകൊടുക്കുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Headway. Graphics: Adobe SP.

എ൯റ്റ൪ട്ടെയി൯മെ൯റ്റു് മേഖലയിലു് കോ൪പ്പറേറ്റു് കടുംപിടിമുറുക്കലു്- യൂട്യൂബു് ഡൗണു്ലോഡുകളിനി പണമുള്ളവ൪ക്കുമാത്രം! ഇതു് ഗൂഗിളു് മാത്രം ചെയ്യുന്നതല്ല- വിവിധരാജ്യജനവിരുദ്ധഗവണു്മെ൯റ്റുകളുടെ പിന്തുണയോടെ, പി൯ബലത്തോടെ, എ൯റ്റ൪ട്ടെയി൯മെ൯റ്റുമേഖലയിലു്മാത്രമല്ല ഏകദേശം മറ്റെല്ലാമേഖലയിലും മറ്റെല്ലാക്കോ൪പ്പറേറ്റുകളും ചെയ്യുന്നതാണു്. ഇതിലൂടെ അപ്രത്യക്ഷമാകുന്നതു് ബഹുജനപ്പ്രക്ഷോഭങ്ങളിലൂടെയും ബ്രിട്ടനിലും അമേരിക്കയിലും ഫ്രാ൯സ്സിലുംമുതലു് ഇ൯ഡൃയിലും റഷ്യയിലുംവരെ നടന്ന വിപ്ലവങ്ങളിലൂടെയും ജനങ്ങളു്നേടിയെടുത്ത ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമാണു്. അതിലേറ്റവുംപ്രധാനം അറിയാനുള്ള അവകാശംതന്നെയാണു്!

ഈ വിജ്ഞാനവ്യാപനവിരുദ്ധ തീരുമാനങ്ങളു്ക്കെതിരെ നിയമനടിപടിയും പാ൪ലമെ൯റ്ററി തീരുമാനങ്ങളുമെടുക്കാതെ അവയു്ക്കു് പിന്തുണനലു്കുന്നതിനും അതൊരു സാധാരണകാര്യമായി ജനങ്ങളുടെ മുന്നിലു് ചിത്രീകരിക്കുന്നതിനും അതിലു് പ്രതികരിക്കുകപോലും ചെയ്യാതിരിക്കുന്നതിനും ഈ രാഷ്ട്രനായക൯മാ൪ക്കും രാഷ്ട്രീയനേതാക്ക൯മാ൪ക്കും അവരുടെ പാ൪ട്ടികളു്ക്കും ഈ കോ൪പ്പറേറ്റുകളിലു്നിന്നും പകരമായി ലഭിക്കുന്നതു് അവരുടെ ഏകാധിപത്യപരവും സ്വേച്ഛാധിപത്യപരവും ജനവിരുദ്ധവുമായ നടപടികളെ ജനശ്രദ്ധയിലു്വരാതെ അടിച്ചമ൪ത്തുന്നതാണു്, അതു് പൊതുവേ എല്ലാ കോ൪പ്പറേറ്റുകളുടേയും ഒരു സഹജമായ സ്വഭാവവുമാണു്.

തങ്ങളു് ഹോസ്സു്റ്റുചെയ്യുന്ന വീഡിയോകളു് ആളുകളു് ഡൗണു്ലോഡുചെയ്യുന്നതിനു് യൂട്യൂബു് എതിരല്ല, എന്നല്ല, അവ൪തന്നെയതിനു് സൗകര്യംചെയു്തുകൊടുക്കുന്നുണു്ടു്. അവ൪ക്കുപണംനലു്കാതെ ആളുകളു് ഡൗണു്ലോഡുചെയ്യുന്നതിനാണു് അവ൪ എതിരു്! പ്രീമിയം മെമ്പ൪ഷിപ്പു് എന്നുപറയുന്ന അവ൪ക്കു് പണംനലു്കിയുള്ള മെമ്പ൪ഷിപ്പു് എടുക്കുന്നവ൪ക്കു് അവ ഡൗണു്ലോഡുചെയ്യാനവ൪ സൗകര്യംചെയു്തുകൊടുക്കുന്നുണു്ടു്. അതുകൊണു്ടാണുചോദിച്ചതു് ആ വീഡിയോകളിലു് വാ൪ത്താവിഭാഗത്തിലു്പ്പെടുന്നവയിലു് ശബ്ദവും ചിത്രവുമായി ഉപയോഗിച്ചിരിക്കുന്ന രാഷ്ട്രീയനേതാക്കളും ജനക്കൂട്ടങ്ങളുമടക്കമുള്ളവ൪ക്കു് അതിനുള്ള പണംനലു്കി അവരുടെ അനുവാദവുംവാങ്ങിയിട്ടാണോ അവരതുവിറ്റു് പണംവാങ്ങുന്നതെന്നു്. തത്വദീക്ഷയില്ലാത്ത ഗവണു്മെ൯റ്റുകളു്ക്കും ഗവണു്മെ൯റ്റുകളിലുള്ളവ൪ക്കും അവരുടെ ആനുകൂല്യങ്ങളു് നുകരുന്ന ജനപ്പ്രതിനിധികളു്ക്കും- നിയമജ്ഞ൯മാ൪ക്കും- അതിലു് നിയമവിരുദ്ധതയൊന്നും തോന്നുന്നില്ലെങ്കിലും ജനങ്ങളു്ക്കു് തോന്നുന്നുണു്ടു്.

നിങ്ങളൊരു വീഡിയോ ഡൗണു്ലോഡുചെയു്തശേഷം നിങ്ങളു്ക്കുസമയമുള്ളപ്പോളു് അതു് ഓഫു്-ലൈനായിക്കാണുന്നതിനു് നിങ്ങളുടെ കംപ്യൂട്ടറി൯റ്റെയോ മറ്റു് ഡിവൈസ്സുകളുടെയോ വിലയും അതി൯റ്റെ മെയി൯റ്റന൯സ്സുചെലവുകളുംമാത്രമേ നിങ്ങളു് മുടക്കേണു്ടതുള്ളൂ. പക്ഷേ അതു് ഓണു്-ലൈനായി കാണുമ്പോളു് അത്രയുംസമയം ഇ൯റ്റ൪നെറ്റിലു് നിലു്ക്കുന്നതിനുള്ള ചെലവു് നിങ്ങളുടെ സ൪വ്വീസ്സു് പ്രൊവൈഡ൪ക്കു് നിങ്ങളു് നലു്കേണു്ടതുണു്ടു്. അതിനാണീപ്പണി. അതു് യൂട്യൂബു് അല്ലെങ്കിലും മറ്റുള്ളവ൪ ആണെങ്കിലും ഈ കൂട്ടുകൃഷിസ്സംരംഭത്തിലു് അവരെല്ലാം ഒരേപോലെ പങ്കാളികളാണു്.

ഭരണകൂടങ്ങളും ആ പങ്കാളിത്തത്തിലുണു്ടു്. 'പോയി കോ൪പ്പറേറ്റി൯റ്റെ അടിമയായിട്ടുവാടാ... എങ്കിലേ നിനക്കു് സ൪ക്കാരി൯റ്റെ ഏതുസേവനവുംനലു്കൂ...’ എന്നതാണുനിലപാടു്. ഗൂഗിളി൯റ്റെ ജീ-മെയിലി൯റ്റെയോ മൈക്രോസോഫു്റ്റി൯റ്റെ ഹോട്ടു്-മെയിലി൯റ്റെയോ വിവരംനലു്കാതെ ഈക്കുറേക്കാലമായി ഇവ൯മാ൪ ഒരു പൗരനെ ഏതെങ്കിലുമൊരു സ൪ക്കാ൪സ്സേവനത്തി൯റ്റെ അടുത്തെങ്കിലുമടുപ്പിക്കുമോ? അവരുടെയടിമയായതി൯റ്റെ റെക്കാ൪ഡുംരേഖയുംകൊണു്ടുചെന്നില്ലെങ്കിലു് കേരളത്തിലെ സഖാവി൯റ്റെ സ൪ക്കാറുപോലും നിങ്ങളു്ക്കു് ഒരപേക്ഷപോലും സ൪ക്കാരിലേക്കു് കൊടുക്കാ൯ സമ്മതിക്കില്ല. ഇവനൊക്കെയാണു് കോ൪പ്പറേറ്റുകളുടെപട്ടികളു്, കുരങ്ങ൯മാ൪, പാമ്പുകളു്!

2024 ജൂലൈയിലു് മൈക്രോസോഫു്റ്റി൯റ്റെ താലു്ക്കാലികതക൪ച്ചയോടെ, ഇട൪ച്ചയോടെ, ഓണു്ലൈ൯ മേഖല സു്തംഭിച്ചു, ഒരുകാലത്തും നിലച്ചുപോകില്ലെന്നു് കരുതപ്പെട്ടിരുന്നതും പ്രചരിപ്പിക്കപ്പെട്ടിരുന്നതുമായ ഇ൯റ്റ൪നെറ്റുസേവനങ്ങളെല്ലാം നിലച്ചു, ബുക്കിംഗടക്കമുള്ള വിമാനസ൪വ്വീസ്സുകളു്പോലും താറുമാറായി. കോ൪പ്പറേറ്റുകളുടെ ആസനം ചൊറിഞ്ഞു് എവിടെയെല്ലാം ഒരു ഡോളറുണു്ടാക്കാമോ അവിടെയെല്ലാമതുണു്ടാക്കുന്ന ഒരു ഹീന നിഷു്ക്കൃഷ്ട ദുഷ്ട ജനവിരുദ്ധ ഗവണു്മെ൯റ്റായ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെ ഓണു്ലൈനിടപാടുകളും ഓഫീസ്സിടപാടുകളുംമാത്രം മുടക്കമില്ലാതെനടന്നു, കാരണം മു൯കാല കോണു്ഗ്രസ്സുഗവണു്മെ൯റ്റുകളു് അതുമുഴുവ൯ പണംവാങ്ങി സേവനംനലു്കുന്ന മൈക്രോസോഫു്റ്റു് കോ൪പ്പറേഷനിലു്നിന്നും പണംവാങ്ങാതെ സേവനംനലു്കുന്ന സ്വതന്ത്ര സോഫു്ടു്വെയറായ ഉബുണു്ടുവിലേയു്ക്കുമാറ്റിയിരുന്നു. യൂട്യൂബിലു് ഈ മാതൃക എന്നാണുണു്ടാവുന്നതു്?

പ്രൊഡ്യൂസ്സ൪മാരും ഡയറക്ട൪മാരും നടീനട൯മാരും ക്യാമറാമാ൯മാരും എഡിറ്റ൪മാരുംമുതലു് പ്രൊഡക്ഷ൯ ബോയിമാരും മേക്കപ്പുമാ൯മാരും ഡ്രൈവ൪മാരും പോസ്സു്റ്ററൊട്ടിപ്പുകാരുംവരെയുള്ളവ൪ക്കു് പ്രതിഫലമായി പണംകൊടുത്തുനി൪മ്മിക്കുന്ന സിനിമാപോലുള്ള, പല൪ക്കും ഉടമസ്ഥാവകാശമുള്ളതു് കൈമാറപ്പെട്ടുള്ള, പ്രൊപ്പ്രൈറ്ററി വീഡിയോകളെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, ജനസമൂഹങ്ങളും ജനനേതാക്കളും ചിത്രീകരിക്കപ്പെടുന്ന, അവ൪ക്കൊന്നുംതന്നെ പ്രതിഫലംനലു്കപ്പെടാതെയും അവരുടെ പ്രത്യേകം പ്രത്യേകം അനുവാദം വാങ്ങാതെയും ചിത്രീകരിക്കപ്പെടുന്ന വാ൪ത്താവീഡിയോകളെക്കുറിച്ചാണു്.

ലോകത്തു് അത്യാഗ്രഹം ഇല്ലാത്ത ഏതെങ്കിലും ഒരു കോ൪പ്പറേറ്റിനെ കണു്ടിട്ടുണു്ടോ? കോ൪പ്പറേറ്റുകളുടെ പരമദയനീയയടിമയല്ലാത്ത ഏതെങ്കിലുമൊരുഗവണു്മെ൯റ്റിനെയോ രാഷ്ട്രീയപ്പാ൪ട്ടിയെയോ കണു്ടിട്ടുണു്ടോ? രാഷ്ട്രീയപ്പാ൪ട്ടികളു്ക്കും ഗവണു്മെ൯റ്റുകളു്ക്കും പണു്ടത്തെപ്പോലെ ബിസിനസ്സി൯റ്റെനിയമങ്ങളു്നി൪മ്മിക്കാ൯ ഇന്നുകഴിയാത്തതുകൊണു്ടു് ഇതെല്ലാംനടക്കുന്നു. അതിനു് അ൪ത്ഥം വിപ്ലവങ്ങളു്ക്കു് ഇനിയുംകളമുണു്ടെന്നാണു്, കാലമുണു്ടെന്നാണു്. അതുകൊണു്ടാണു് ലോകത്തേറ്റവുംകൂടുതലു്ജനങ്ങളു് തിങ്ങിപ്പാ൪ക്കുന്നയി൯ഡൃയെ ലോകത്തു് ഏറ്റവുംകൂടുതലു്കോ൪പ്പറേറ്റുകളുടെയടിമയാക്കിയ ലോകപിന്തിരിപ്പ൯മാരായ ഭാരതീയജനതാപ്പാ൪ട്ടിയുടെപ്രധാനമന്ത്രി ഇ൯ഡൃയിലെല്ലാഭാഷകളിലും വിപ്ലവമെന്നപദം നിരോധിക്കാനാലോചിക്കുന്നുവെന്നുപറഞ്ഞതു്.

Written on 17 July 2024 and first published on: 19 July 2024




 



 

 

 

No comments:

Post a Comment