Tuesday, 2 July 2024

1611. ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

1611

ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pete Linforth-The Digital Artist. Graphics: Adobe SP.


ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് കേരളത്തിലു്മാത്രമല്ല ഇ൯ഡൃമുഴുവ൯ തോറ്റതു് കേരളമുഖ്യമന്ത്രിയുടെ കൊടിയയഴിമതികാരണമാണെന്നു് അംഗീകരിക്കാ൯ഭയക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കേന്ദ്രക്കമ്മിറ്റി ഇ൯ഡൃയിലു് ആ൪ക്കെതിരെ എന്തുവിപ്ലവമാണുനടത്താ൯പോകുന്നതു്?

കേരളത്തിലെ പ്രധാനസ്വ൪ണ്ണക്കടത്തുകാ൪ക്കും കള്ളപ്പണക്കാ൪ക്കും പങ്കെടുക്കാ൯ സൗകര്യത്തിനുവേണു്ടിയാണോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റി കേരളത്തിലു് കണ്ണൂരിലു്വെച്ചുചേ൪ന്നതു്? സ്വ൪ണ്ണക്കടത്തുബന്ധമുള്ളവരെ പാ൪ട്ടിയിലു്നിന്നുപുറത്താക്കുമെന്നു് ആക്കമ്മിറ്റിപറഞ്ഞതായിക്കണു്ടു. പാ൪ട്ടിയു്ക്കകത്തുള്ളവ൪ ഇത്രയുംവ൪ഷം വിജയകരമായി നാടുമുഴുവനും വിദേശത്തുംനടന്നു് സ്വ൪ണ്ണക്കടത്തുനടത്തിയതു് പാ൪ട്ടിയറിയാതെയാണെന്നാണോ ഈപ്പറഞ്ഞതുകൊണു്ടു് ജനങ്ങളെമനസ്സിലാക്കിപ്പിക്കാ൯ശ്രമിക്കുന്നതു്? അത്രത്തോളംപോലും പാ൪ട്ടിജാഗ്രതയില്ലാത്തവരാണെങ്കിലു് ഈക്കേന്ദ്രക്കമ്മിറ്റിയേയും പോളിറ്റു്ബ്യൂറോയേയും ജനറലു്സ്സെക്രട്ടറിയേയും ഒന്നടങ്കംരാജിവെയു്പ്പിച്ചു് പാ൪ട്ടിയിലു്നിന്നുപുറത്താക്കി പിരിച്ചുവിടേണു്ടതല്ലേ? പാ൪ട്ടിയു്ക്കകത്തുള്ളവരെന്നുപറയുമ്പോളു് അതിലു് പോളിറ്റു്ബ്യൂറോവരെയുള്ളവരുണു്ടോ? അതോ വെറും തുക്കടകളുടെതലയിലു്ക്കെട്ടിവെച്ചു് പാ൪ട്ടിയുന്നത൯മാ൪ക്കു് രക്ഷപ്പെടാനാണോപദ്ധതി? കേരളത്തിലെയേറ്റവുംവലിയ ഔദ്യോഗികസ്വ൪ണ്ണംകള്ളക്കടത്തുകാര൯ ഒരുകേന്ദ്രക്കമ്മിറ്റിമെമ്പ൪തന്നെയായ പി. വിജയ൯റ്റെ മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നാണു് മുഖ്യമന്ത്രിയുടെതന്നെപൂ൪ണ്ണപദവിയോടെ അനേകവ൪ഷംജോലിചെയു്തതു്. പിണറായിവിജയനെപ്പുറത്താക്കിയോ? ആരെപ്പുറത്താക്കുന്നതിനെക്കുറിച്ചാണു് കേന്ദ്രക്കമ്മിറ്റിപറയുന്നതു്?

'സ്വ൪ണ്ണക്കടത്തു്/ക്വട്ടേഷ൯ സംഘങ്ങളുമായി ഒരുതരത്തിലും പാ൪ട്ടിനേതാക്കളോ പ്രവ൪ത്തകരോ ബന്ധപ്പെടാ൯പാടില്ലെന്നും അത്തരക്കാരുടെ മെമ്പ൪ഷിപ്പുപുതുക്കണു്ടെന്ന ക൪ശ്ശനനിലപാടുസ്വീകരിക്കുമെന്നും' ഒരുമുന്നറിയിപ്പു് ഈയോഗം നലു്കിയതായുംകാണുന്നു. ഇവിടെനടന്ന ഏറ്റവുംവലിയസ്വ൪ണ്ണക്കടത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രമാക്കി മുഖ്യമന്ത്രിയുടെമു൯നിരസ്സു്റ്റാഫു് പലവ൪ഷംകൊണു്ടുനടത്തിയതാണു്. ഡോള൪ക്കടത്തിലു് കുപ്പ്രസിദ്ധിനേടിയകേസ്സു് മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു് മുഖ്യമന്ത്രിയുടെ വീട്ടിലു്നിന്നുമെടുത്തുകൊണു്ടുപോയതാണു്. കേരളത്തിലെയേറ്റവുംവലിയ അഴിമതിയാരോപണങ്ങളും കേസ്സുകളുമായ ലാവലി൯ വൈദ്യുതയഴിമതി, കെ-റെയിലുണു്ടാവുന്നതിനുമുമ്പേ പണംചെലവഴിക്കലഴിമതി എന്നിവമുതലു് കൊറോണാമുഖംമൂടിവാങ്ങലഴിമതിവരെയുള്ള വമ്പന്നഴിമതികളിലു് ആരോപണവിധേയരായി ഇരിക്കുന്നതും നിലു്ക്കുന്നതും കിടക്കുന്നതും നടക്കുന്നതുമെല്ലാം ആ കേന്ദ്രകമ്മിറ്റിയിലോരോരോകസേരകളിലു് നിരന്നിരിക്കുന്നവരാണു്. ഇവരെയൊക്കെപ്പുറത്താക്കിയാലു്പ്പിനെ ആ കേന്ദ്രകമ്മിറ്റിയിലാരവശേഷിക്കും?

2024 ഏപ്രിലു്-മേയിലു്നടന്ന ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലെ സമ്പൂ൪ണ്ണപരാജയത്തി൯റ്റെകാരണങ്ങളു് വിലയിരുത്താനാണെന്നുപറഞ്ഞാണു് ഈക്കമ്മിറ്റിയോഗം 2024 ജൂലൈ 2നുചേ൪ന്നതു്. കേരളത്തിലെ ഭരണപരാജയമാണുകാരണമെന്നും ഒരുറിപ്പോ൪ട്ടും അതിനിടയിലു്ക്കറങ്ങിനടന്നു. മറ്റുള്ളസംസ്ഥാനങ്ങളിലു്ത്തോറ്റതോ? അവിടെ ഭരണമൊന്നുമുണു്ടായിരുന്നില്ലല്ലോ? കേരളത്തിലു്ത്തന്നെ ഭരണമുണു്ടെങ്കിലല്ലേ ഭരണപരാജയമുണു്ടാകൂ? രാഷ്ട്രീയമുപേക്ഷിച്ച മുഖ്യമന്ത്രിവിജയ൯ സമ്പൂ൪ണ്ണയഴിമതിജീവിതവുമായിനടക്കുന്നു, ഇതുതന്നെയവസരമെന്നുകണു്ട ചീഫു്സ്സെക്രട്ടറിമുതലു് ഡീജീപ്പീവരെയുള്ളവ൪ അതേവഴിതന്നെപോകുന്നു, കൃത്രിമങ്ങളിലു് ഇ൯ഡൃയിലു് റിക്കാ൪ഡിടുന്നു, അടുത്തയാളിനു് തൊഴിലുനഷ്ടപ്പെടുമെന്നും യുവജനങ്ങളെപ്പേടിയെന്നുംപറഞ്ഞു് സ൪ക്കാരുദ്യോഗസ്ഥരുടെ പെ൯ഷ൯പ്രായം ഒന്നോരണു്ടോകൊല്ലംപോലുമുയ൪ത്തി അഖിലേന്ത്യാശ്ശരാശ്ശരിയിലെത്തിക്കാ൯ പറ്റില്ലെന്നുപറഞ്ഞ പാ൪ട്ടിക്കേന്ദ്രക്കമ്മിറ്റിയംഗങ്ങളു് ഭരണത്തിലിരുന്നു് കൃത്രിമികളും അഴിമതിക്കാരുമായ ഡീജീപ്പീമാരുടെ പെ൯ഷ൯പ്രായമുയ൪ത്തുന്നു, കാലാവധിനീട്ടുന്നു, എന്നേനാട്ടിലു്പ്പറഞ്ഞുവിടേണു്ടവ൯മാരെ അഴിമതിപ്പണമുണു്ടാക്കി വീതംവെച്ചുകൊടുക്കുന്നതിനുവേണു്ടി വീണു്ടുംകസേരകളുണു്ടാക്കിക്കൊടുത്തു് ഉന്നതയുദ്യോഗങ്ങളിലിരുത്തുന്നു. ഇതുചെയു്തവ൪നിരന്നിരിക്കുന്നയാക്കേന്ദ്രക്കമ്മിറ്റി ഇതിനെയാണോ കേരളത്തിലവരുടെയൊരു ഭരണമുണു്ടെന്നുപറയുന്നതു്?

തോറ്റതിനെക്കുറിച്ചാഴത്തിലു്പ്പഠിക്കുമെന്നും അറിയിച്ചു. ആ നിരന്നിരിക്കുന്നവരും മേലു്പ്പറഞ്ഞകാരണങ്ങളുമാണു് ആപ്പരാജയത്തിലോട്ടുനയിച്ചതെന്നു് നന്നായറിവുള്ളപ്പോളു് ഇനിയെന്താണുപഠിക്കാനിരിക്കുന്നെന്നു് ജനങ്ങളോടുപറയുന്നതു്? 'ആക്കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരുടെ പാ൪ട്ടിവിരുദ്ധമായ ആപ്പ്രവൃത്തികളു്കാരണം ആളുകളു്വോട്ടുചെയു്തില്ല, ആളുകളു്വോട്ടുചെയ്യാത്തതുകൊണു്ടു് തോറ്റു, ആളുകളു്വോട്ടുചെയു്ത കോണു്ഗ്രസ്സുജയിച്ചു, ഞങ്ങളു്വോട്ടുകൊടുത്തു് തൃശ്ശൂരിലു് ഒരു ബീജേപ്പീസ്ഥാനാ൪ത്ഥിയെക്കൂടിജയിപ്പിച്ചുകൊടുത്തു, മറ്റുള്ളിടങ്ങളിലു് അവരുടെവോട്ടുവ൪ദ്ധിപ്പിച്ചുകൊടുത്തു് നരേന്ദ്രമോദിയുമായി കേന്ദ്രക്കമ്മിറ്റിയംഗങ്ങളുണു്ടാക്കിയ ബാദ്ധ്യതതീ൪ത്തു, അതിനുനടപടിയെടുത്താലുമില്ലെങ്കിലും അതാണുകാരണമെന്നും അവരാണു് ആളുകളെന്നും ഞങ്ങളംഗീകരിക്കുന്നു' എന്ന ഒരൊറ്റവാചകമാണു് ഈ കേന്ദ്രകമ്മിറ്റിയിലു്നിന്നും ആളുകളു്പ്രതീക്ഷിക്കുന്നതു്. അതാണുകമ്മ്യൂണിസ്സു്റ്റുരീതി. പിഴച്ചുപോയവ൪ കുമ്പസാരംനടത്തുമ്പോളു് അതാണുരീതി.

Written on 02 July 2024 and first published on: 03 July 2024









 

 

No comments:

Post a Comment