Tuesday, 24 December 2019

219. ബ്രെയിനി൯റ്റെ വലതുവശത്തു് മതം മണു്ടക്കു്കയറിയെന്നു് കേട്ടപ്പോളു് ബ്രെയിനി൯റ്റെ ഇടതുവശത്തു് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നു് കേട്ടില്ല, അവ൪ക്കു്

219

ബ്രെയിനി൯റ്റെ വലതുവശത്തു് മതം മണു്ടക്കു്കയറിയെന്നു് കേട്ടപ്പോളു് ബ്രെയിനി൯റ്റെ ഇടതുവശത്തു് സ്ഥലകാലബോധം നഷ്ടപ്പെട്ടെന്നു് കേട്ടില്ല, അവ൪ക്കു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.
 

നമ്മളൊരു ചക്രവ൪ത്തിയോ അയാളുടെ പ്രധാനമന്ത്രിയോ ആയാലു്പ്പോലും നമ്മളുടെ നിയന്ത്രണത്തിനകത്തു് പ്രവ൪ത്തിക്കാത്ത ഒരു അവയവമാണു് ബ്രെയി൯. ഇടവും വലവും ഹെമിസ്സു്ഫിയറുകളു് കൂടിയോജിച്ചാണു് പ്രവ൪ത്തിക്കുന്നതെങ്കിലും ഇടത്തിനും വലത്തിനും വെവ്വേറെ സുനിശ്ചിതമായ പോ൪ട്ടു്ഫോളിയോകളുണു്ടു്. മതവുമായി ബന്ധപ്പെട്ട വിചാരങ്ങളും വികാരങ്ങളും ചിന്തകളും ക്ഷോഭങ്ങളും വലതുവശത്തേക്കു് പോകുമ്പോളു് സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ട ഒരു മനുഷ്യ൯റ്റെ സ്ഥാനം വിലയിരുത്തുന്ന ഒരു ത്രിമാനചിത്രമൊരുക്കുന്നതു് ബ്രെയിനി൯റ്റെ ഇടതുവശമാണു്. മതവുമായി ബന്ധപ്പെട്ട വിചാരങ്ങളും വികാരങ്ങളും ചിന്തകളും ക്ഷോഭങ്ങളുമെല്ലാം ഇന്നു് പണു്ടെന്നത്തേയുംകാളു് തീവ്രവും വോളു്ട്ടേജു് കൂടിയതുമാണെന്നോ൪ക്കുക. ഇവയെയെല്ലാം രാസഭാഷയിലേക്കു് പരിഭാഷപ്പെടുത്തിയാലു് ആയിരക്കണക്കിനു് കെമിക്കലു് എ൯സ്സൈമുകളാണു് ബ്രെയിനിനകത്തു് ഓരോ നിമിഷവും ഉണു്ടാകുന്നതും കൂട്ടിച്ചേ൪ക്കപ്പെടുന്നതും പ്രവ൪ത്തിക്കുന്നതും. മതം ഇന്നു് പണു്ടത്തെപ്പോലെ പ്രാ൪ത്ഥനയും ധ്യാനവും ചാരിറ്റിപ്പ്രവ൪ത്തനവും മാത്രമല്ലെന്നോ൪ക്കുക. അതിന്നു് ക്രൂസ്സേഡുകളും വിമോചനങ്ങളും ജിഹാദുകളും അടിപിടിയക്ക്രമങ്ങളും കൊള്ളയും കൊലപാതകവും കൊള്ളിവെപ്പും ഭീകരപ്പ്രവ൪ത്തനങ്ങളും ബലാത്സംഗങ്ങളുമൊക്കെയാണു്- അതായതു് ഇടതുവശംകൂടി ഉളു്പ്പെടേണു്ട നല്ല കനത്ത ശാരീരികപ്പ്രവ൪ത്തനങ്ങളു് ആവശ്യമുള്ളതു്. അതുകൊണു്ടു് ഇന്നത്തെത്തരം മതപ്പ്രവ൪ത്തനംകൊണു്ടു് ബ്രെയിനി൯റ്റെ വലതുവശംമാത്രമേ നശിക്കൂവെന്നു് കരുതണു്ട, ഇടതുവശവും നശിക്കും. അമിതവും അക്രമാസക്തവും ആക്ഷ൯നിറഞ്ഞതുമായ രാഷ്ട്രീയപ്പ്രവ൪ത്തനത്തി൯റ്റെ കാര്യത്തിലുമതേ!

മതാവേശംകയറി നിങ്ങളു് ഓടുകയാണെന്നിരിക്കട്ടെ! അപ്പോളു്മുതലു് ഇടതുവശംതന്നെയാണു് പ്രവ൪ത്തിക്കുന്നതു്. അതായതു്, പുത്ത൯ മതചിന്തകളുടെ രാസാധിക്യവും വോളു്ട്ടേജുംകാരണം മതം മണു്ടക്കുകയറിയവ൯റ്റെ ബ്രെറ്റിനി൯റ്റെ വലതുവശത്തോടൊപ്പം ഇടതുവശവും നശിച്ചുകൊണു്ടിരിക്കുകതന്നെയാണു്, കുറേക്കാലത്തേക്കു് അവനതറിയുകയില്ലെങ്കിലും. പല പ്രസിദ്ധ മതബാധിതരുടെയും പല പ്രവൃത്തികളും സ്ഥലകാലബോധം നഷ്ടപ്പെട്ടതാണെന്നു് കാണുന്നതിനു് കാരണമന്വേഷിച്ചു് മറ്റെങ്ങുംപോകേണു്ടതില്ല- അവരുടെ ബ്രെയി൯ പ്രവ൪ത്തനത്തി൯റ്റെയും അവസ്ഥയുടെയും എം. ആ൪. ഐ. സു്കാനെടുത്തു് നോക്കിയാലു്മതി. പഠനങ്ങളെല്ലാം തെളിയിക്കുന്നതു് ഇടതുവശത്തു് അവ൯റ്റെ സ്ഥലകാലബോധം ഓരോനിമിഷവും നഷ്ടപ്പെടുകയാണെന്നാണു്. ഒടുവിലു് ത്രീ ഡൈമെ൯ഷനിലു്പ്പോയിട്ടു് ഒരു ഡൈമെ൯ഷനിലു്പ്പോലും അവനു് സ്വയം പ്രതിഷു്ഠിക്കാ൯ കഴിയാതാവുന്നു. സന്തോഷിക്കുകയല്ലേ വേണു്ടതു്? ഒരുത്ത൯റ്റെ ശല്യമൊതുങ്ങി! അവ൯ സ്വയംപോയി ഇടതുവശത്തി൯റ്റെയും വലതുവശത്തി൯റ്റെയും എം. ആ൪. ഐ. സു്കാനുകളെടുത്തു് നോക്കാതിരുന്നാലു് ഭാഗ്യം!!

Written and first published on: 17 December 2019


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J 
 

Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J
 
 
 
 

No comments:

Post a Comment