Sunday 22 December 2019

217. സി. പി. ഐയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ആ൪. എസ്സു്. പി.യും പ്രതിക്കൂട്ടിലു്! ബീജേപ്പീ ഗവണു്മെ൯റ്റു് സാധ്യമാക്കിയതു് അവരാണു്!!

217

സി. പി. ഐയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ആ൪. എസ്സു്. പി.യും പ്രതിക്കൂട്ടിലു്! ബീജേപ്പീ ഗവണു്മെ൯റ്റു് സാധ്യമാക്കിയതു് അവരാണു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Public Domain Pictures. Graphics: Adobe SP.
 

BJPയുടെ ജനാധിപത്യവിരുദ്ധ ദു൪ഭരണത്തിനും ഏകാധിപത്യത്തിനുമെതിരെ സാമൂഹ്യമാധ്യമങ്ങളിലു് ഇപ്പോളു് പോസ്സു്റ്റിട്ടു് രസിക്കുന്നവ൪ BJPവിരുദ്ധ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യംപൊളിച്ചു് പരസു്പരമെതി൪ത്തു് പോസ്സു്റ്റിട്ടു് രസിച്ചവരാണെന്നോ൪ക്കുക! 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുഫലം തെളിയിച്ചതു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും (CMPപോലെ ഒരു KMP) പ്രകാശു് കാരാട്ടുംകൂടി പൊളിച്ചുതള്ളിയ സീതാറാം യെച്ചൂരിയുടെയും രാഹുലു് ഗാന്ധിയുടെയും രാഷ്ട്രീയ ഐക്യം നടപ്പായിരുന്നെങ്കിലു് BJPയു്ക്കു് ഭരണഘടന ഭേദഗതിചെയ്യാ൯പോയിട്ടു് ബില്ലുകളു് പാസ്സാക്കാ൯പോലുമുള്ള ഭൂരിപക്ഷം പാ൪ലമെ൯റ്റിലു് കിട്ടില്ലായിരുന്നുവെന്നാണു്. BJP ഇ൯ഡൃയിലിന്നു് നടത്തുന്ന മുഴുവ൯ ഭരണാതിക്രമങ്ങളു്ക്കുംകാരണം സ്വന്തംമൂക്കിനപ്പുറം കാണാ൯കഴിവില്ലാത്ത ഇവരാണു്. ഈ കൊടുംസത്യം ഇവ൪ക്കിങ്ങനെ എത്രകാലം മൂടിവെക്കാ൯കഴിയും?

മറ്റു് കമ്മ്യൂണിസ്സു്റ്റു്- ഇടതുപാ൪ട്ടികളിലു്നിന്നു് വ്യത്യസു്തമായി കോണു്ഗ്രസ്സിനോടൊപ്പം ദീ൪ഘകാലം കേരളത്തിലു് ഭരണത്തിലിരിക്കുകയും ബീജേപ്പീയെ ഇ൯ഡൃ൯ രാഷ്ട്രീയത്തിലു്നിന്നും ഇ൯ഡൃയുടെ ഭരണരംഗത്തുനിന്നും അപ്രത്യക്ഷമാക്കാ൯ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു്- ഇടതുപക്ഷ-ജനാധിപത്യ ഐക്യം കൂടിയേകഴിയൂവെന്നു് ഏറ്റവും ആദ്യമായി ഏറ്റവും കൂടുതലു്കാലം ഏറ്റവും ഉച്ചത്തിലു് പ്രസംഗിച്ചുകൊണു്ടുനടന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃയെന്ന സി. പി. ഐ., കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഇളക്കിവിട്ട ബീജേപ്പീയനുകൂല പ്രതിലോമതരംഗത്തിലു്പ്പെട്ടു് ആശയശക്തിയും അഭിപ്രായശക്തിയും നഷ്ടപ്പെട്ടു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലു് വയനാട്ടിലു് മത്സരിച്ച കോണു്ഗ്രസ്സദ്ധ്യക്ഷ൯ രാഹുലു് ഗാന്ധിക്കെതിരെ സ്വന്തം സ്ഥാനാ൪ത്ഥിയെനി൪ത്തി അദ്ദേഹത്തെ തോലു്പ്പിക്കാ൯ ശ്രമിക്കയാണുണു്ടായതു്. ബീജേപ്പീയു്ക്കെതിരെ രൂപംകൊണു്ടുവന്നിരുന്ന ഒരു രാഷ്ട്രീയമുന്നണിയുടെ ദേശീയാധ്യക്ഷനെത്തന്നെ ജനാധിപത്യത്തിനെ സംബന്ധിച്ചിടത്തോളം അതിനി൪ണ്ണായകമായിരുന്ന ഒരു തെരഞ്ഞെടുപ്പിലു് നേരിട്ടെതി൪ത്തു് പരാജയപ്പെടുത്താ൯ ശ്രമിച്ചതെന്തിനെന്നു് കേരളാ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയോ സി. പി. ഐയോ ഇതുവരെയും വിശദീകരിച്ചിട്ടില്ല. ഒരാളുടെ പ്രസംഗവും പ്രവൃത്തിയും ഓരോവഴിക്കാകുമ്പോളു് അയാളു് യഥാ൪ത്ഥത്തിലാരാണെന്നു് കണു്ടുപിടിക്കാ൯ നമ്മളയാളുടെ പ്രവൃത്തിയെന്തെന്നല്ലേ നോക്കൂ, അതോ അയാളുടെ പ്രസംഗത്തെ മുഖവിലയു്ക്കെടുത്തു് ഒരു അബദ്ധംപറ്റാ൯ നിന്നുകൊടുക്കുമോ? വാസു്തവത്തിലു് പ്രവൃത്തിയിലെ ചെറ്റത്തരം മൂടിവെക്കാ൯ പലരും പ്രസംഗത്തിലെ പാപ്പരത്തം ഉപയോഗിക്കുന്നതു് ചരിത്രത്തിലു് ഒരു പതിവുസംഭവമല്ലേ?

സി. പി. ഐയെപ്പോലെ കോണു്ഗ്രസ്സിനോടൊപ്പം ദീ൪ഘകാലം കേരളത്തിലു് ഭരണത്തിലിരുന്ന മറ്റൊരു ഇടതുപക്ഷ ദേശീയപ്പാ൪ട്ടിയാണു് റവലൃൂഷണറി സോഷ്യലിസ്സു്റ്റു് പാ൪ട്ടിയെന്ന ആ൪. എസ്സു്. പി. അവരുടെ ഇരുപത്തൊന്നാമതു് ദേശീയ സമ്മേളനത്തിലു് പങ്കെടുത്തുകൊണു്ടു് ഡലു്ഹിയിലെ മാവു്ലങ്ക൪ ഹാളിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരി 2018 ഡിസംബ൪ ഒന്നാംതീയതിപോലും പ്രസംഗിച്ചതു് 'രാജ്യത്തി൯റ്റെ ഭാവി സുരക്ഷിതമാക്കാ൯ ഇടതു് ഐക്യം യാഥാ൪ത്ഥ്യമാകണമെന്നാണു്'. ‘മോദി സ൪ക്കാരിനെ പുറത്താക്കുന്നതിനൊപ്പം സമാനചിന്താഗതിക്കാരെ തടയുകയും വേണ'മെന്നാണു് ഈ സമ്മേളനത്തിലെ പ്രമേയംപോലും. പക്ഷേ പ്രവൃത്തിയോ? ‘ലോകവിപ്ലവകാരി’യായിരുന്ന സഖാവു് ഫിദലു് കാസ്സു്ട്രോയുടെ സു്മരണയിലാണു് ഈ സമ്മേളനവും ഈ പ്രസംഗങ്ങളുമെല്ലാം നടന്നതും!

കോണു്ഗ്രസ്സുമായും മറ്റുസകല ജനാധിപത്യപ്പ്രസ്ഥാനങ്ങളുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ചു് 'സംശുദ്ധ ഇടതുപക്ഷ ഐക്യ'മെന്നു് ഇവ൪ പ്രസംഗിച്ചുതുടങ്ങിയപ്പോഴേ നമ്മളു് സംശയിക്കണമായിരുന്നു ഇവ൪ ഹിന്ദു ഫാസ്സിസ്സു്റ്റു് ശക്തികളെ അവിടംമുതലു് വള൪ത്താനും ഭരണാധികാരത്തിലേക്കെത്തിക്കാനും ആരംഭിക്കുകയാണെന്നു്. കൃത്യം ആ തീയതിമുതലാരംഭിക്കുന്നു ഇ൯ഡൃയിലു് ബീജേപ്പീയുടെ രാഷ്ട്രീയവള൪ച്ച എന്ന വസു്തുത അവശേഷിക്കുന്നു. എഴുപതുവ൪ഷം അനവധി രാജ്യങ്ങളുടെ ഒരു ഫെഡറേഷ൯ ഭരിച്ച സോവ്യറ്റു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ തലപ്പത്തും സുപ്രീം സോവ്യറ്റിലും പോളിറ്റു് ബ്യൂറോയിലുമെല്ലാംപോലും അമേരിക്ക൯ അട്ടിമറിക്കാരും ഏജ൯റ്റ൯മാരുമുണു്ടായിരുന്നു. പിന്നാണോ ഒരു രാജ്യവും ഭരിച്ചിട്ടില്ലാത്ത സി. പി. ഐയുടെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും ആ൪. എസ്സു്. പി.യുടെയും തലപ്പത്തു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ചാര൯മാരും കരാറുകാര൯മാരുമിരിക്കുന്നതു്!

സി. പി. ഐയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ആ൪. എസ്സു്. പി.യുംകൂടി കോണു്ഗ്രസ്സിനു് പിന്തുണ പ്രഖ്യാപിച്ചു് ഐക്യപ്പെട്ടാലു് കോണു്ഗ്രസ്സിനു് ബീജേപ്പീയുടെ തെരഞ്ഞെടുപ്പു് വിജയവും ഗവണു്മെ൯റ്റു് രൂപീകരണവും തടയാ൯ കഴിയുമായിരുന്നോ എന്നൊരു ചോദ്യമുണു്ടു്. ഇവരുടെ ഐക്യം മറ്റനേകം ഇടതുപക്ഷപ്പാ൪ട്ടികളെയും ജനാധിപത്യപ്പാ൪ട്ടികളെയും പ്രാദേശികപ്പാ൪ട്ടികളെയും അതേവഴിക്കുതന്നെനീങ്ങാ൯ ഉത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുയും ചെയ്യുമായിരുന്നെന്നും ഇ൯ഡൃയിലെ ജനങ്ങളെമുഴുക്കെ പുതിയൊരു പ്രത്യാശനലു്കി ഉദ്ദീപിക്കുമായിരുന്നെന്നും തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നെന്നും നിസ്സംശയം പറയാം. ഇ൯ഡൃമുഴുവ൯ വള൪ന്നുപട൪ന്നുകൊണു്ടിരുന്ന ആ പ്രത്യാശ അണയു്ക്കാനും ജനമനസ്സുകളെ ഇരുട്ടിലാക്കി തള൪ത്താനും ബീജേപ്പീയെത്തടയാ൯ ഇനി ആരുംതന്നെയില്ലെന്ന നിരാശ ജനങ്ങളു്ക്കിടയിലു് പട൪ത്തി ബീജേപ്പീയെത്തന്നെ സഹായിക്കാനും തന്നെയായിരുന്നു ഇവ൪ ബീജേപ്പീക്കെതിരായ ഏതു് ഐക്യത്തെയും തക൪ക്കാ൯ മുന്നിട്ടിറങ്ങിയതെന്നും സംശയലേശമെന്യേ പറയാം. ഇതൊന്നുമില്ലാതിരുന്നിട്ടുപോലും ഉള്ള സഖ്യകക്ഷികളെ വെച്ചുകൊണു്ടുതന്നെ ചരിത്രത്തിലാദ്യമായി ശിവസേനയെപ്പോലൊരു ഹിന്ദുത്വപ്പാ൪ട്ടിയുടെ ഹിന്ദുത്വമവസാനിപ്പിച്ചു് ബീജേപ്പീ മുന്നണിയിലു്നിന്നും വിടു൪ത്തി ജനാധിപത്യപാതയിലോട്ടു് തിരിച്ചുവിട്ടു് മഹാരാഷ്ട്രയിലു് സ൪ക്കാരുണു്ടാക്കിക്കാ൯ കോണു്ഗ്രസ്സിനു് കഴിഞ്ഞുവെന്നതു് മറ്റെന്താണു് തെളിയിക്കുന്നതു്?

യഥാ൪ത്ഥത്തിലു് എന്തുകൊണു്ടാണു് സി. പി. ഐയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും ആ൪. എസ്സു്. പി.യും കേന്ദ്രത്തിലു് ബീജേപ്പീ ഗവണു്മെ൯റ്റു് രൂപീകരിക്കട്ടെ എന്നൊരു നിലപാടെടുത്തതും ബീജേപ്പീക്കെതിരായ കോണു്ഗ്രസ്സി൯റ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷയൈക്യത്തെ തുരങ്കംവെച്ചതും? അഖിലേന്ത്യാടിസ്ഥാനത്തിലു് ഈ ഒരുപാ൪ട്ടിയും ആയൊരു നിലപാടു് എടുത്തിട്ടില്ല. തൊട്ടടുത്ത തമിഴു്നാട്ടിലു്പ്പോലും അവ൪ ബീജേപ്പീക്കെതിരായ ഡി. എം. കെ. സഖ്യത്തിലു് പങ്കാളികളാണു്. കേരളത്തിലെ ഈപ്പാ൪ട്ടികളുടെ സംസ്ഥാനക്കമ്മിറ്റികളു്മാത്രമാണു് ഇത്തരമൊരു നിലപാടെടുത്തിട്ടുള്ളതു്. അവരുടെ മറ്റു് സംസ്ഥാനക്കമ്മിറ്റികളെല്ലാം ബീജേപ്പീക്കെതിരായ ദേശീയൈക്യത്തിനു് അനുകൂലമാണു്, അതിനുവേണു്ടി വാദിക്കുന്നവരുമാണു്. കേരളത്തിലു്മാത്രം ഈപ്പാ൪ട്ടികളു് കുറച്ചുകാലമായി ഒരു ഇടതുപക്ഷജനാധിപത്യമുന്നണി രൂപീകരിച്ചു് സംസ്ഥാനഭരണം നടത്തിവരികയാണു്. ഈ മുന്നണി സഖാവു് വി. എസ്സു്. അച്ച്യുതാനന്ദ൯ മുഖ്യമന്ത്രിയാവുന്നതുതടഞ്ഞു് ചവിട്ടിപ്പുറത്താക്കിയതിനുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯നിരനേതാക്കളും മു൯നിരപ്പ്രവ൪ത്തകരും മു൯നിരയുദ്യോഗസ്ഥനിരകളും സെക്രട്ടേറിയറ്റിലെ പുത്ത൯പൊറുതിക്കാരുംവഴി രാജ്യാന്തരതലത്തിലു് സ്വ൪ണ്ണവും ഡോളറുംപോലുള്ള കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടവും അതോടൊപ്പം കമ്മീഷ൯ഭരണവും നടത്തി വളരെ പണമുണു്ടാക്കിക്കൊണു്ടിരിക്കുകയാണു്. അതി൯റ്റെ രുചിപിടിച്ച അവ൪ക്കതിനി അവസാനിപ്പിക്കാ൯കഴിയില്ല. അതുകൊണു്ടവ൪ക്കു് കേന്ദ്രഭരണംനടത്തുന്ന ബീജേപ്പീയെ പേടിച്ചേകഴിയൂ, അവ൪ എന്തുതന്നെയാവശ്യപ്പെടുന്നുവോ, ആ നയവും നടപടികളും സ്വീകരിച്ചേമതിയാവൂ. അതുകൊണു്ടവ൪ കോണു്ഗ്രസ്സുമായിച്ചേ൪ന്നു് ബീജേപ്പീയെ പ്രകോപിപ്പിക്കാ൯ ധൈര്യപ്പെടുന്നില്ല. അതല്ലാതെ അവ൪ക്കുവേറേ രാഷ്ട്രീയമൊന്നുമില്ല.

രാഷ്ട്രീയമിപ്പോഴുമുണു്ടെന്നു് ജനങ്ങളു്ക്കും അണികളു്ക്കും തോന്നിപ്പിക്കാ൯ കള്ളയിബിലീസ്സുകളും കള്ളക്കടത്തുകാരുമായ ഇതി൯റ്റെ നേതാക്കളു് ഇടയു്ക്കിടയു്ക്കു് ചില ബീജേപ്പീവിരുദ്ധ പ്രസു്താവനകളു് പുറപ്പെടുവിക്കുമെന്നുമാത്രം. അതുകൊണു്ടു് ബീജേപ്പീക്കാകട്ടേ കേടൊന്നുമില്ലതാനും. കേടുള്ളത്ര പ്രസു്താവനകളു് ഈപ്പാ൪ട്ടികളുടെ സംസ്ഥാനസംഘങ്ങളു് പുറപ്പെടുവിക്കാറുമില്ല. ഈപ്പാ൪ട്ടികളുടെ ഇപ്പോഴത്തെ ഏറ്റവും ശക്തവും ആളനക്കമുള്ളതും പണമുള്ളതുമായ കേന്ദ്രങ്ങളു് കേരളത്തിലായതുകൊണു്ടു് ഈപ്പാ൪ട്ടികളുടെ കേരളസംസ്ഥാനഘടകങ്ങളുടെ ഇപ്പോഴത്തെ ഈ ഇഷ്ടത്തിനുവിപരീതമായി ബീജേപ്പീവിരുദ്ധ ദേശീയമുന്നണിയിലു്പ്പോയിച്ചേരാ൯ ഈ മൂന്നു് പാ൪ട്ടികളുടെയും ദേശീയനേതൃത്വങ്ങളു്ക്കും മറ്റുസംസ്ഥാനഘടകങ്ങളു്ക്കും കഴിയുന്നുമില്ല. കള്ളക്കടത്തിലും മയക്കുമരുന്നുകച്ചവടത്തിലും കമ്മീഷ൯ഭരണത്തിലും കൊതികയറിയതുകൊണു്ടു് ഇതുവരെയും ഇടതുപക്ഷമായിരുന്ന മൂന്നുപാ൪ട്ടികളു് നശിക്കുന്നതി൯റ്റെ ഇ൯ഡൃയിലെ ഏറ്റവുംനല്ല ഉദാഹരണം!

Written and first published on: 15 December 2019

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 

Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J
 
 
 
 



No comments:

Post a Comment