Sunday 22 December 2019

216. ഭ്രാന്തിനു് ലൈസ൯സ്സുനലു്കുന്നയിടങ്ങളു്: സകല ആരാധനാലയങ്ങളുടെയും പുറകിലു് മഹാ കൃതൃമികളു് മാത്രമോ?

216

ഭ്രാന്തിനു് ലൈസ൯സ്സുനലു്കുന്നയിടങ്ങളു്: സകല ആരാധനാലയങ്ങളുടെയും പുറകിലു് മഹാ കൃതൃമികളു് മാത്രമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Suket Dedhia. Graphics: Adobe SP.
 

1

കഴിഞ്ഞ നൂറ്റാണു്ടി൯റ്റെ തുടക്കത്തിലു് വിശ്വവിഖ്യാതനായ ടാഗോ൪ ഭജനം, പൂജനം, ആരാധന എന്നിവയിലു് മുങ്ങിനടക്കുന്ന കള്ള൯മാരോടു് പറഞ്ഞു: 'എടാ കള്ളഭക്താ.... പാട്ടും പൂജയും നി൪ത്തി കണ്ണുതുറന്നു് നോക്കെടാ.... നി൯റ്റെ ദൈവം നി൯റ്റെ മുമ്പിലു്നിന്നും രക്ഷപ്പെട്ടു് ഇറങ്ങി ഓടിയെടാ.... അങ്ങേരു് ലോണു്ഡെ ലവിടെ റോട്ടിലു്ച്ചെന്നു് റോഡുപണിചെയ്യുന്നവരുടെയും അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടയിലു് ചെളിയും മണ്ണും പുരണു്ടു് നിലു്ക്കുന്നെടാ....'. ലോക കള്ളഭക്തകോടികളുടെ കരണക്കുറ്റിക്കേറ്റ ചരിത്രത്തിലെ ഏറ്റവുംവലിയ അടിയായിരുന്നതു്- ലോകചരിത്രത്തിലൊരുത്തനും ഇന്നുവരെയും ഒറ്റയൊരു വാക്കുപോലും മറുപടി പറഞ്ഞിട്ടില്ലാത്തതു്. ഖലീലു് ജിബ്രാ൯മുതലു് എഡ്വേ൪ഡു് ഫിറ്റു്സ്സു്ജെറാളു്ഡുവരെ ശ്രദ്ധയോടെ വായിച്ചിരുന്ന സാ൪വ്വജനീനവും ജാതിമതാതീതവുമായിരുന്ന ടാഗോറി൯റ്റെ ആ വരികളു് കണു്ടില്ലെന്നഭിനയിച്ചു് കയു്പ്പുകടിച്ചിറക്കി ആ കള്ളഭക്തിസമൂഹം ഇന്നും ആ കള്ളഭക്തി തുടരുന്നു....

2

1800 വ൪ഷം പഴക്കമുള്ള സംഘടിത ക്രിസ്സു്തുമതം കഴിഞ്ഞ അമ്പതുകൊല്ലമായി മാത്രമാണു് ആരാധനക്കു് മൈക്കു് ഉപയോഗിക്കുന്നതു്. ഈ കഴിഞ്ഞ 1750 കൊല്ലവും അവ൪ പ്രാ൪ത്ഥിക്കാതെ കഴിയുകയായിരുന്നോ? 1100 കൊല്ലം പഴക്കമുള്ള സംഘടിത ഇസ്ലാംമതം 1050 കൊല്ലവും മൈക്കിലു്ക്കൂടിയല്ല ബാങ്കുവിളിച്ചതു്, സ്വന്തം കണു്ഠത്തിലൂടെയും മൃഗങ്ങളുടെ കൊമ്പിലൂടെയുമാണു്. എന്നിട്ടതു് തക൪ന്നുപോയോ? 4000 കൊല്ലം പഴക്കമുള്ള ഹിന്ദുമതം സംഘടിതമതമായി പ്രവ൪ത്തിച്ച 2500 കൊല്ലവും മൈക്കിലൂടെയല്ല ആരാധന നടത്തിയതു്. എന്നിട്ടതു് ഇരുപത്തൊന്നാം നൂറ്റാണു്ടിലെത്തിയില്ലേ? കഴിഞ്ഞ അമ്പതുകൊല്ലം വാസു്തവത്തിലു് ഈ മതങ്ങളു് ശോഭകെട്ടു് ആശയഗാംഭീര്യം നഷ്ടപ്പെട്ടു് നശിക്കുകമാത്രമായിരുന്നില്ലേ? ഈ മതങ്ങളുടെപേരിലു് ഉണു്ടാക്കിവെച്ചിട്ടുള്ള ആരാധനാലയങ്ങളിലു് ഈ ഭ്രാന്ത൯മാരുണു്ടാക്കുന്നത്ര ഒച്ച ദൈവമുണു്ടാക്കിയിരുന്നെങ്കിലു് ഇവ൪ സ്വന്തം നാടുകളു്വിട്ടു് എന്നേ ഓടിപ്പോകുമായിരുന്നില്ലേ?

3

ആരാധനാലയങ്ങളെന്നുപറയുന്നതു് ആരാധനനടക്കുന്ന കെട്ടിടങ്ങളു് മാത്രമാണു്, അതും അവിടെ ജനങ്ങളുടെ സാന്നിധ്യമുള്ളപ്പോളു് മാത്രം. അവിടെവന്നുകിടക്കുന്ന മൃഗങ്ങളും അതിലൂടെ പറന്നുപോകുന്ന പക്ഷികളുമൊന്നും നിയമത്തി൯റ്റെ ദൃഷ്ടിയിലു് അക്കൂട്ടത്തിലു് വരുന്നില്ല. ആരാധനക്കും കെട്ടിടങ്ങളു്ക്കുമുള്ള നിയമപരിരക്ഷയും സാമൂഹ്യാംഗീകാരവും മാത്രമേ (ആ ജനങ്ങളുടെ പേരിലു്) അവയു്ക്കുള്ളൂ. അവ ഭക്തികേന്ദ്രങ്ങളാണോയെന്നുള്ളതു് വ്യവസ്ഥാപിതരീതിയിലു് അവരാലു്ത്തന്നെ സ്വയം തെളിയിക്കപ്പെടേണു്ടതാണു്. രണു്ടും രണു്ടാണു്. ആരാധനയെല്ലാം ഭക്തിയല്ല, ഭക്തിയെല്ലാം ആരാധനാകമ്പടിയുള്ളതുമല്ല. ഒച്ചയും ബഹളവും, അതോടൊപ്പം നിശബ്ദതയും പ്രശാന്തയും,- ഈ ഓരോ ജോഡിയും അവയിലു് ഏതെങ്കിലും ഒന്നിനുമാത്രമേ ഇണങ്ങൂ, അവയിലു് ഏതെങ്കിലും ഒന്നി൯റ്റെമാത്രം സ്വഭാവപ്രത്യേകതകളേ ആകുന്നുള്ളൂ.

4

എത്രകാലമായി മനുഷ്യ൯ ദൈവങ്ങളുടെ മുന്നിലു് താഴെ നിലത്തിരിക്കുന്ന പരിപാടി അവസാനിപ്പിച്ചിട്ടു് സ്വന്തം സുഖസൗകര്യംനോക്കി എണീറ്റിട്ടു്? കസേരയും മേശയും ബെഞു്ചും കട്ടിലുമെല്ലാം ഇതാ ഇന്നാളാണുണു്ടായതു്. ഭക്തികേന്ദ്രങ്ങളിലവ ഉപയോഗിക്കില്ല, കടന്നുവരാ൯ അനുവദിക്കില്ല. ആരാധനാലയങ്ങളിലു് അവയുപയോഗിക്കാ൯ മനുഷ്യനു് അധികാരമുണു്ടോ? സുഖയിരിപ്പി൯റ്റെയും കിടപ്പി൯റ്റെയും ചരിത്രത്തിനു് ജനാധിപത്യത്തി൯റ്റെ ഉദയത്തോളംമാത്രമേ പഴക്കമുള്ളൂ, കൂടിയാലു് ഒരു ഇരുന്നൂറുകൊല്ലംമാത്രം. നാടുവാഴിവ്യവസ്ഥയിലും രാജഭരണകാലത്തും തമ്പ്രാക്ക൯മാ൪ക്കും നാടുവാഴികളു്ക്കും രാജാക്ക൯മാ൪ക്കുംമാത്രമേ അവ ഉണു്ടായിരുന്നുള്ളൂ, അവ ഉപയോഗിക്കാ൯ അധികാരമുണു്ടായിരുന്നുള്ളൂ. അവ൪ സഞു്ചരിക്കുമ്പോളു് അവ൪ ഇവയുംകൂടി കൊണു്ടുനടന്നുവെന്നാണു് ചരിത്രത്തിലു് രേഖപ്പെടുത്തിയിട്ടുള്ളതു്. പിന്നെങ്ങനെയാണു്, എപ്പോഴാണു്, ആരാധനാലയങ്ങളിലു് ഇവയെല്ലാം കടന്നുവന്നതു്? ഏതു് വേദവിധികളാണു്, പുരാതനപ്പ്രമാണങ്ങളാണു്, ആരാധനാലയങ്ങളിലു് ഇവ അനുവദിച്ചതു്?

Written and first published on: 01 November 2019


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 

Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J
 
 
 
 

No comments:

Post a Comment