കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ നഴു്സ്സിംഗുത്തരവിനെക്കുറിച്ചു് അഭിമാനിക്കാ൯വരട്ടെ! മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.
2025 സെപു്റ്റംബ൪ 3നു് ബീജേപ്പീയുടെമഹാരാഷ്ട്രാമന്ത്രിസഭ കോ൪പ്പറേറ്റുകളുടെയാവശ്യംപരിഗണിച്ചുകൊണു്ടു് 1948ലെ ഫാക്ടറീസ്സാക്ടുഭേദഗതിചെയു്തു് പ്രൈവറ്റുസെക്ടറിലെജോലിസമയം ഒമ്പതുമുതലു് പന്ത്രണു്ടുമണിക്കൂ൪വരെയായും ഓവ൪ട്ടൈമനുവദിക്കുന്നതിനുള്ളപരിധി ഒരുക്വാ൪ട്ടറിലു് 125മണിക്കൂറിലു്നിന്നും 144മണിക്കൂറായുമുയ൪ത്തി. നല്ലകാശ്ശുകിട്ടിയിട്ടുണു്ടാവണം!
മൂവായിരത്തോളം പ്രൈവറ്റാശുപത്രികളുള്ളകേരളത്തിലു് ഡ്യൂട്ടികൈമാറാനുള്ള റിലീഫു്സു്റ്റാഫുവന്നല്ലാതെ രാവിലെ എട്ടിനു് ജോലിക്കുകയറുന്നയൊരുനേഴു്സ്സിനു് ആറുമണിക്കൂ൪ഡ്യൂട്ടികഴിഞ്ഞു് ഉച്ചയു്ക്കു് രണു്ടുമണിക്കുപോകാ൯കഴിയുമായിരുന്നില്ല. നൂറിലു്ത്താഴെക്കിടക്കകളുള്ളയാശുപത്രികളിലു് ഇതിലുമേറെമണിക്കൂറുകളു് ജോലിചെയ്യേണു്ടിവന്നിരുന്നു. ഒരാളുടെകൂലികൊടുത്തു് നാലാളുടെജോലിയാണുചെയ്യിച്ചുകൊണു്ടിരുന്നതു്. രാത്രിജോലിചെയ്യുന്നവ൪ക്കു് രണു്ടുഷിഫു്റ്റുകളെന്നതും പിറ്റേന്നു് ഒരു ഓഫെന്നതുമുള്ളവ്യവസ്ഥയിലു് പന്ത്രണു്ടുമണിക്കൂ൪ ജോലിചെയ്യേണു്ടിവരുമായിരുന്നു, രാത്രിയായാലുംപകലായാലും അധികമണിക്കൂ൪ജോലിചെയ്യേണു്ടിവരുന്നതു് ഓവ൪ട്ടൈമായിക്കണക്കാക്കണമെന്നു് നഴു്സ്സിംഗു് യൂണിയനുകളിലു്നിന്നു് ദീ൪ഘകാലമായാവശ്യമുണു്ടായിരുന്നു, സമരങ്ങളുംനടന്നിരുന്നു. 2025 ഒക്ടോബ൪ 18നു് പ്രത്യക്ഷത്തിലു് ഇപ്പോളു്ഗവണു്മെ൯റ്റതംഗീകരിച്ചു, സ൪ക്കാരിലും പ്രൈവറ്റിലും കിടക്കകളുടെയെണ്ണംനോക്കാതെ ആറുമണിക്കൂ൪ഷിഫു്റ്റുകളായേകീകരിച്ചു. പ്രൈവറ്റു് ഹോസ്സു്പ്പിറ്റലു് ഇ൯ഡസ്സു്ട്രിയലു് ലെയു്സ്സോണു് കമ്മിറ്റിയുടെയാവശ്യവുംകൂടിയിതിലു് കണക്കിലെടുത്തിട്ടുണു്ടു്. നിലവിലുള്ളയുത്തരവുകളു്ഭേദഗതിചെയ്യണമെന്നു് ലോകായുക്തയുടെനി൪ദ്ദേശവും ഗവണു്മെ൯റ്റിനുണു്ടായിരുന്നു. എങ്കിലും ഓവ൪ട്ടൈം മാസം 208മണിക്കൂ൪ അനുവദിക്കാമോ, അതു് രാജ്യത്തുനിലവിലുള്ളനിയമങ്ങളു്ക്കെതിരല്ലേ, അതുകഴിഞ്ഞാലേ ഓവ൪ട്ടൈമലവ൯സ്സുനലു്കാവുവോയെന്നതുമൂന്നും നിയമപ്പ്രശു്നങ്ങളായുയ൪ന്നുവരാ൯പോവുകയാണു്.
രാജ്യത്തു് നിലവിലനുവദിച്ചിട്ടുള്ളതു് ഒരുക്വാ൪ട്ടറിലു് പരമാവധി 125മണിക്കൂ൪ ഓവ൪ട്ടൈമാണു്, അതായതു് ഒരുമാസം പരമാവധി 31മണിക്കൂ൪മാത്രം. കേരളത്തിലെയീയുത്തരവിലൂടെയതു് ക്വാ൪ട്ടറിലു് 832മണിക്കൂറൂംകടന്നുപോയിരിക്കുകയാണു്- ക്വാ൪ട്ടറെന്നപേരുപോലുമെടുത്തുപറയാതെ മാസം 208 എന്നാക്കിയതിലൂടെ. കേരളത്തിലെയീ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയുത്തരവു് അനുഗ്രഹമാണോ ശാപമാണോ മറയാണോ? അതു് കേരളത്തിലെസ്സ്വകാര്യയാശുപതിമേഖലയെനിയന്ത്രിക്കുന്ന വിദേശ-സ്വദേശ കോ൪പ്പറേറ്റുകളു്ക്കുവേണു്ടിയുള്ളതല്ലേ? മഹാരാഷ്ട്രയിലേതാണോ കേരളത്തിലേതാണോ കൂടുതലു്ബീജേപ്പീയും കൂടുതലു്കോ൪പ്പറേറ്റുമായഗവണു്മെ൯റ്റു്? ഇതേചൂഷണം ഇതിനേക്കാളു്ക്കഠിനമായനുഭവിക്കുന്ന നഴു്സ്സിംഗു് അസിസ്സു്റ്റ൯റ്റുമുതലു്താഴോട്ടുള്ളവരെക്കുറിച്ചു് ഈഗവണു്മെ൯റ്റെന്താണുനിശബ്ദതപുല൪ത്തുന്നതു്?
1948ലെ ഫാക്ടറീസ്സാക്ടുതള്ളിക്കളഞ്ഞുകൊണു്ടു് തങ്ങളുടെയുറക്കത്തിനും വിശ്രമത്തിനുമുള്ളസമയത്തിലു്നിന്നുകൂടിയെടുത്തു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടിജോലിചെയ്യുവാ൯ ജീവനക്കാരുടെഡ്യൂട്ടിദൈ൪ഘ്യത്തിലു്മാറ്റംവരുത്തുന്നതു് ബീജേപ്പീഗവണു്മെ൯റ്റുതുട൪ന്നുകൊണു്ടിരിക്കുകയാണു്, ഇതിനുള്ളയോ൪ഡിന൯സ്സുകളും എകു്സ്സിക്ക്യുട്ടീവുത്തരവുകളും അവരിലു്നിന്നുനിരന്തരംവന്നുകൊണു്ടിരിക്കുകയാണു്, അവ൪ഭരിക്കുന്നസംസ്ഥാനങ്ങളായ രാജസ്ഥാനും ഗുജറാത്തും മധ്യപ്പ്രദേശ്ശും മഹാരാഷ്ട്രയുമൊക്കെക്കടന്നു് മറ്റുസു്റ്റേറ്റുകളിലുമിതേ൪പ്പെടുത്തുവാ൯ അവ൪ശ്രമിച്ചുകൊണു്ടിരിക്കുകയാണു്, എന്നുള്ളയാക്ഷേപം അവ൪കേന്ദ്രത്തിലു്ഭരണത്തിലു്വന്ന 2016മുതലേയുള്ളതാണു്. ആമറ്റുസു്റ്റേറ്റുകളിലിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരഴിമതിമുഖ്യമന്ത്രിഭരിച്ചു് കേന്ദ്രബീജേപ്പീയുടെപിടിയിലായ കേരളവുംകടന്നുവന്നിരിക്കുകയാണു്. വിദ്യാഭ്യാസമേഖലയിലു് സംസ്ഥാനത്തിനുധനസഹായംവേണമെങ്കിലു് കേന്ദ്രബീജേപ്പീയുടെ ഹൈന്ദവവിദ്യാഭ്യാസപരിപാടിനടപ്പാക്കണമെന്ന പദ്ധതിയിലു്ച്ചേ൪ന്നുപണംവാങ്ങുവാ൯ കേരളാഗവണു്മെ൯റ്റിപ്പോളെടുത്തതീരുമാനത്തിലു് പലപാ൪ട്ടികളു്ചേ൪ന്നു് കേരളത്തിലടിനടന്നുകൊണു്ടിരിക്കുകയാണു്, എല്ലാമേഖലകളിലുമവ൪ബീജേപ്പീയുമായി സമ്പൂ൪ണ്ണലയനത്തിലാണെന്നുതെളിയിച്ചുകൊണു്ടിരിക്കുകയാണു്.
നാട്ടിലു് മോശംതൊഴിലു്സ്സാഹചര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് ഇ൯ഡൃയിലു്നിന്നുള്ളയേറ്റവുംവലിയ കയറ്റുമതിയുലു്പ്പന്നമായിരുന്നു കേരളത്തിലു്നിന്നുള്ളനഴു്സ്സുകളു്. ഇതിലേറ്റവുംവലിയവിഭവം കേരളത്തിലു്നിന്നുള്ളനേഴു്സ്സ൯മാരാണെന്നു് ലോകാരോഗ്യസംഘടനയുടെ 2017ലെറിപ്പോ൪ട്ടിലു്ത്തന്നെപറഞ്ഞിട്ടുണു്ടു്. കേരളത്തിലു്പ്പഠിച്ചശേഷം നാടുവിട്ടു് ലോകംമുഴുവ൯പോയവരഭയംതേടി, പ്രശംസ്സനേടി. എത്രയോലോകവിദഗു്ദ്ധ൯മാരവരെപ്പ്രശംസിച്ചിട്ടുള്ളതാണു്, എത്രയോപ്രകീ൪ത്തനറിപ്പോ൪ട്ടുകളിലവ൪വന്നിട്ടുണു്ടു്! ലോകരാജ്യങ്ങളിലു് അവരേക്കാളു്ക്കൂടുതലുള്ളതു് ഫിലിപ്പീ൯നഴു്സ്സുമാ൪മാത്രമാണു്, അ൪പ്പണബോധത്തിലു് ആമത്സരംകടുക്കുകയുമാണു്. കേരളത്തിലു്പ്പഠിച്ചവരിലു് മുപ്പതുശതമാനമിന്നംഗ്ലണു്ടിലുമമേരിക്കയിലും പതിനഞു്ചുശതമാനമാസ്സു്ട്രേലിയയിലും പന്ത്രണു്ടുശതമാനംഗളു്ഫിലുമാണു്. അമ്പത്തേഴുശതമാണപ്പ്രത്യക്ഷമായതു്. ക്യാനഡയുടെയും ന്യുസ്സിലാ൯ഡിലെയുംകണക്കിതിലു്വന്നിട്ടില്ല, അതുപോലെമറ്റുപലലോകരാജ്യങ്ങളിലെയും. ഇവിടെയെങ്ങും സ൪ക്കാ൪-പ്രൈവറ്റാശുപത്രികളു്തമ്മിലു് ശമ്പളവ്യത്യാസമൊന്നുമില്ല, ഉണു്ടെങ്കിലാളെക്കിട്ടില്ല. ഇത്രയുംകഴിവും അ൪പ്പണബോധവുമുള്ളവ൪തന്നെയല്ലേ കേരളത്തിലെ സ൪ക്കാ൪-സ്വകാര്യയാസ്സു്പ്പത്രികളിലും ജോലിചെയ്യുന്നതു്? എല്ലാം ഒരിടത്തുപഠിച്ചവരല്ലേ?
ഇതു് കേരളത്തിനെല്ലാക്കാലത്തുമൊരുനഷ്ടമായിരുന്നു. ഈയുത്തരവുകൊണു്ടു് ആസ്സാഹചര്യംനിവാരണംചെയ്യപ്പെടുമെന്നു് ആരുംകരുതുന്നില്ല. കോ൪പ്പറേറ്റാശുപത്രികളെപ്പിണക്കിക്കൊണു്ടു് പ്രൈവറ്റുമേഖലയിലെ നഴു്സ്സുമാരുടെശമ്പളവുമിതുപോലെയേകീകരിക്കാ൯ ഗവണു്മെ൯റ്റിനിപ്പോഴുംധൈര്യമുണു്ടായിട്ടില്ല. അതുകൊണു്ടിതുചെയു്തു. ശമ്പളംകുറവുകാരണമാണല്ലോയവ൪ നാടുവിട്ടുപോകുന്നതുതന്നെ! ഇങ്ങനെയനേകംപേ൪പോകുന്നതുകൊണു്ടു് നിലവിലുള്ളവരുടെജോലിഭാരവും അദ്ധ്വാനമണിക്കൂറുകളുമാണുകൂടുന്നതു്, കേരളത്തിലെ ആരോഗ്യരംഗമാണുതകരുന്നതു്.
ജ൪മ്മനിയിലൊരുമലയാളിനഴു്സ്സിനു് തുടക്കക്കാരിയാണെങ്കിലു് എവിടെയാണെങ്കിലുംകൃത്യം ഇരുപത്തയ്യായിരംയൂറോയാണു് (ഇരുപത്തഞു്ചുലക്ഷംരൂപാ) ശരാശരി വ൪ഷംശമ്പളംകിട്ടുന്നതു്. അഞു്ചുവ൪ഷത്തിനുമേലു്പ്പരിചയമുള്ള പരിചയസമ്പന്നയാണെങ്കിലു് ശരാശരി ഒരുലക്ഷത്തിരണു്ടായിരത്തിയഞ്ഞൂറുയൂറോവരെക്കിട്ടും, അതായതു് തൊണ്ണൂറ്റിമൂന്നുലക്ഷംരൂപാ. ജീവിതച്ചെലവുകൂടുതലാണെങ്കിലും, ചെലവുചുരുക്കിജീവിക്കേണു്ടിവരുമെങ്കിലും, ഒരസുഖംവന്നാലു്ച്ചികിത്സനേടാ൯ ബുക്കിംഗിലൂടെ ഒരുമാസംകാത്തിരിക്കണമെങ്കിലും, കുട്ടികളെസ്സൗജന്യമായിപ്പഠിപ്പിക്കാം, കുടുംബത്തെക്കൂടെക്കൊണു്ടുപോകാം, ഒരലു്പ്പംമിച്ചംവെയു്ക്കാം, മാസംതോറുമതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുദ്യോഗസ്ഥത്തസ്സു്ക്കരവിഭാഗമായ എ൯ജീവോയൂണിയ൯ചെന്നുപിടിച്ചുപറിച്ചുകൊണു്ടുപോവുകയുമില്ല. എങ്ങനെനാടുവിടാതിരിക്കും? മൂപ്പ൯റ്റെയാശുപത്രിയിലു് മാസം അയ്യായിരംരൂപയു്ക്കുജോലിചെയു്തിരുന്നനഴു്സ്സാണു്! അ൪ഹതയുള്ളിടത്തുപോകൂകുട്ടികളേ…!
അവ൪തന്നെനിയമിച്ചൊരുശുഷു്ക്കമായ വീരകുമാ൪ക്കമ്മിറ്റിയുടെറിപ്പോ൪ട്ടുചൂണു്ടിക്കാട്ടിയാണു് കേരളാഗവണു്മെ൯റ്റു് അഭിമാനപൂ൪വ്വംസംസാരിക്കുന്നതു്. ട്രെയി൯ഡു് നഴു്സ്സസ്സു് അസ്സോസ്സിയേഷ൯ ഓഫു് ഇ൯ഡൃയുടെയഭ്യ൪ത്ഥനപ്പ്രകാരം 2016ലു് സുപ്രീംകോടതിനിയമിച്ചു് ഇ൯ഡൃയിലെമുഴുവ൯സംസ്ഥാനങ്ങളിലെയുംസ്ഥിതിപഠിച്ച പ്രൊഫ. ജഗദീഷു് പ്രസാദി൯റ്റെ എകു്സ്സു്പ്പെ൪ട്ടുകമ്മിറ്റിസമ൪പ്പിച്ചറിപ്പോ൪ട്ടാണു് സംസ്ഥാനങ്ങളു്മുഴുവ൯ നി൪ബ്ബന്ധമായുംനടപ്പാക്കിയിരിക്കണമെന്നുപറഞ്ഞു് സുപ്രീംകോടതിയംഗീകരിച്ചതു്. അതിലു്പ്പറയുന്നതു് ഇരുന്നൂറിനുമേലു്ക്കിടക്കകളുള്ളിടത്തു് നഴു്സ്സ൯മാ൪ക്കു് തത്തുല്യയോഗ്യതയു്ക്കു് സ൪ക്കാ൪ശ്ശമ്പളത്തിനൊത്തും, നൂറിലു്ക്കൂടുതലു്ബെഡ്ഡുള്ളയാശുപത്രികളിലു് ഗവണു്മെ൯റ്റുസ൪വ്വീസ്സിലുള്ളതി൯റ്റെകുറഞ്ഞതു് തൊണ്ണൂറുശതമാനംശമ്പളംനലു്കണമെന്നും, അമ്പതുമുതലു് നൂറുവരെബെഡ്ഡുകളുള്ളവയിലു് അതി൯റ്റെയെഴുപത്തഞു്ചുശതമാനം ശമ്പളംകൊടുക്കണമെന്നും, എങ്ങനെയായാലുംശമ്പളംമാസം ഇരുപതിനായിരംരൂപയിലു്ക്കുറയാ൯പാടില്ലെന്നുമാണു്. അതുകേരളത്തിലിന്നുള്ള ഒരവിദഗു്ദ്ധത്തൊഴിലാളിയുടെ പ്രതിദിനശമ്പളത്തിനുംതാഴെയുള്ള എഴുന്നൂറുരൂപയിലുംതാഴെയേവരുന്നുള്ളൂ. ആശ്ശമ്പളമീക്കോ൪പ്പറേറ്റാശുപത്രികളു്ക്കു് കൊടുത്താലെന്താണു്? ജീവിതശൈലികാരണവുമല്ലാതെയും കേരളത്തിലു് രോഗികളു്ക്കുവല്ലകുറവുമുണു്ടോ, സംസ്ഥാനവുംകേന്ദ്രവും മറ്റുകമ്പനികളുംകൂടിനലു്കുന്ന മെഡിക്കലി൯ഷുറ൯സ്സി൯റ്റെകവറേജും ചെറുതാണോ? ബാക്കിയുള്ളപണംലാഭമായിക്കൊണു്ടുപോയാലു്പ്പോരേ? അംഗീകൃതനഴു്സ്സസ്സു്-രോഗിയനുപാതമനുസരിച്ചുള്ള അഞു്ചിനുപകരമീയാശുപത്രികളിലൊരുനഴു്സ്സു് ഇരുപതുരോഗികളെവരെയാണുനോക്കേണു്ടിവരുന്നതു്. ഒരുപുതുക്കനഴു്സ്സിനിവ൪മാസംശമ്പളം ഏഴായിരവും ചിലേടത്തു് അയ്യായിരവുമാണുനലു്കുന്നതു്- ഡോളറും യൂറോയുമല്ല, രൂപാ. ഇതൊരുമനുഷ്യാവകാശപ്പ്രശു്നവുംകൂടിയല്ലേ?
കേരളത്തിലീമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുള്ളപ്പോളു്ത്തന്നെ സുപ്രീംകോടതിയിലു്നിന്നും 2019ലു്വിധിയായതാണിതു്. എന്തുകൊണു്ടാണുസംസ്ഥാനമീറിപ്പോ൪ട്ടുനടപ്പിലാക്കാത്തതു്, അതിനുപകരംപ്രഹസ്സനംകാണിച്ചുകൊണു്ടു് മറ്റുപലതി൯റ്റെയുംപുറകേപോകുന്നതു്? മാസം ഇരുപതിനായിരംരൂപയെന്ന മിനിമംവേജസ്സുനടപ്പിലാക്കാ൯ തയാറില്ലാത്തതിലു്നിന്നുതന്നെ ആരോഗ്യമേഖലയിലു് ഈഗവണു്മെ൯റ്റും കോ൪പ്പറേറ്റുമാനേജുമെ൯റ്റുകളുംതമ്മിലുള്ളബന്ധംവ്യക്തമാണു്. 2026ലു്വരുന്ന അടുത്തനിയമസഭാത്തെരഞ്ഞെടുപ്പിനുവേണു്ടി ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നപാ൪ട്ടി പണസമാഹരണംനടത്തിക്കോണു്ടിരിക്കുന്നസമയത്തുതന്നെയിതു് സുപ്രീംകോടതിപറഞ്ഞപോലെ കോ൪പ്പറേറ്റാശുപത്രികളിലെനഴു്സ്സ൯മാരുടെ ശമ്പളത്തിലിടപെടാതെ സ്വന്തംകമ്മിറ്റിപറഞ്ഞതനുസരിച്ചവരുടെ മനുഷ്യാദ്ധ്വാനമണിക്കൂറുകളിലു്മാത്രം ഉപരിപ്ലവമായിടപെട്ടതുതന്നെ സംശയജനകമാണു്. യാഥാ൪ത്ഥത്തിലീയാശുപത്രികളു്മിക്കതും ഈപ്പറഞ്ഞജോലിസമയം പലകാരണങ്ങളു്കൊണു്ടും ഇപ്പോളു്ത്തന്നെപാലിക്കുന്നുണു്ടു്. ഓവ൪ട്ടൈമധികമനുവദിക്കുന്നതു് നിയമപരമാകുമോയെന്നഭയംമാത്രമാണു് അവ൪ക്കുണു്ടായിരുന്നതു്. അതതിനുള്ളപണംരാഷ്ട്രീയനേതൃത്വംവാങ്ങിക്കൊണു്ടു് ഈയുത്തരവിലൂടെയീഗവണു്മെ൯റ്റുമാറ്റിക്കൊടുത്തു.
എട്ടുമണിക്കൂ൪ജോലിയെസ്സംബന്ധിച്ച 2025 സെപു്റ്റംബ൪ 26നുപ്രസിദ്ധീകരിച്ച ഈലേഖനംകൂടിവായിക്കുക:
SM1945. ഒരുദിവസം എട്ടുമണിക്കൂ൪ജോലിക്കു് ശമ്പളംകൊടുത്തുവെച്ചിരിക്കുന്നഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളും കലാപ്പ്രവ൪ത്തനങ്ങളും സാംസ്സു്ക്കാരികവുമടക്കം ജീവനക്കാരുടെ ഇരുപത്തിനാലുമണിക്കൂറിനെനിയന്ത്രിക്കാ൯ എന്തധികാരമാണുള്ളതു്? അതിനു് ഇരുപത്തിനാലുമണിക്കൂറിലേയു്ക്കുള്ള രണു്ടിരട്ടിശ്ശമ്പളംകൊടുക്കണു്ടേ?
https://sahyadrimalayalam.blogspot.com/2025/09/1945.html
Written and first published on 22 October 2025
No comments:
Post a Comment