Thursday, 23 October 2025

1961. ശബരിമലക്കൂട്ടസ്സ്വ൪ണ്ണക്കവ൪ച്ചയിലു് കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ രഹസ്യമായിനടക്കുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്

1961

ശബരിമലക്കൂട്ടസ്സ്വ൪ണ്ണക്കവ൪ച്ചയിലു് കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ രഹസ്യമായിനടക്കുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


ഇ൯ഡൃ൯ഭരണഘടനയിലു് സു്ത്രീപുരുഷതുല്യതയും സ൪വ്വ൪ക്കും വിവേചനമില്ലാതെ ആരാധനാസ്വാതന്ത്ര്യവും ഉറപ്പുനലു്കിയിട്ടുള്ളതുകണക്കിലെടുത്തു് ശബരിമലയിലു് സു്ത്രീകളെപ്പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിനടപ്പാക്കാനായി രണു്ടുസു്ത്രീകളെ പോലീസ്സിനെക്കൊണു്ടുചുമപ്പിച്ചു് ശബരിമലയിലെത്തിച്ച കേരളത്തിലെയിടതുപക്ഷജനാധിപത്യമുന്നണിയുടെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് പിന്നീടൊരു അയ്യപ്പസംഗമംനടത്തിപ്പശ്ചാത്തപിച്ചെന്നും അതുകൊണു്ടാണതിലു്ച്ചെന്നുചേ൪ന്നതെന്നും എന്നെസ്സെസ്സുജനറലു്സ്സെക്രട്ടറി സുകുമാര൯നായ൪ ന്യായംപറഞ്ഞുകൊണു്ടിരുന്നസമയത്തുതന്നെ അതേമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് ദേവസ്വംബോ൪ഡിലൂടെയും ബാഹ്യവ്യക്തികളിലൂടെയും ശബരിമലയിലു് ശ്രീകോവിലിലു്നിന്നുതന്നെ സ്വ൪ണ്ണംപൊതിഞ്ഞകട്ടിളയും വാതിലും ദ്വാരപാലകശിലു്പ്പങ്ങളുംവരെ സ്വ൪ണ്ണമിളക്കിയെടുത്തുകൊണു്ടുപോയി വിലു്ക്കുകയായിരുന്നുവെന്നു് ഹൈക്കോടതിനടത്തിയയന്വേഷണങ്ങളിലൂടെ പുറത്തുവന്നുകൊണു്ടിരിക്കുകയായിരുന്നു. അതിലു് പ്രധാനകുറ്റവാളിയായിപ്പിടിക്കപ്പെട്ടയൊരാളു് സുകുമാര൯നായരുടെപ്രധാനവലംകൈയ്യായ എന്നെസ്സെസ്സുഭാരവാഹിയുമാണു്. സുകുമാര൯നായ൪ക്കിതിലു് കുറ്റവാളിയുടെസംരക്ഷക൯റ്റെപങ്കോ കുറ്റവാളിയുടെപങ്കോ?

വ൪ഷങ്ങളായിക്കുറ്റകൃത്യസ്സ്വഭാവവുംതട്ടിപ്പും മോഷണവുംപതിവാക്കിയയൊരാളെ കുറ്റവാളിയല്ലാത്ത ക്രിമിനലു്വാസനയില്ലാത്തൊരുയജമാന൯ കൊണു്ടുനടക്കുമോ? അതി൯റ്റെയാവശ്യമെന്തു്? അയാളു്ക്കതിലൊരു പങ്കാളിയെന്നയുത്തരവാദിത്വമല്ലാതെമറ്റെന്താണുള്ളതു്? ഇയാളിളകിമറിയുകയും ഒരുപ്രക്ഷോഭത്തിനാഹ്വാനംചെയ്യുകയും കേരളംമുഴുവനതുസ്വസമുദായത്തിലൂടെ നടത്തിക്കുകയുംചെയ്യുന്നനിലയിലു് ശബരിമലയിലു് സുപ്രീംകോടതിവിധിയനുസരിച്ചു് ഒരുസു്ത്രീയെപ്പ്രവേശിപ്പിച്ചതാണോ, ഗവണു്മെ൯റ്റുമുദ്യോഗസ്ഥരും കാവലു്പ്പോലീസ്സും രാഷ്ട്രീയനേതൃത്വവുംമാത്രമറിഞ്ഞു് അവിടെയുള്ളസ്വ൪ണ്ണംമുഴുവ൯ ഇളക്കിയെടുത്തുകൊണു്ടുപോയതാണോ, കേരളത്തിലെയൊരു സമുദായസംഘനാനേതൃത്വത്തി൯റ്റെ തലപ്പനായയയാളുടെയഭിപ്രായത്തിലു് യാഥാ൪ത്ഥകുറ്റം? അതിലു് ഏതി൯റ്റെഭാഗത്താണയാളു്നിന്നതു്? അതിലു് അയാളുടെ, എന്നെസ്സെസ്സി൯റ്റെജനറലു്സ്സെക്രട്ടറിയുടെ, പങ്കാണന്വേഷിക്കപ്പെടേണു്ടതു്. ദീ൪ഘവ൪ഷത്തെദൂരമുപേക്ഷിച്ചാണു് ഇയാളാസ്സംഗമത്തിലു്ച്ചെന്നുപങ്കെടുത്തതും ഇതേഗവണു്മെ൯റ്റുതന്നെ വീണു്ടുമധികാരത്തിലു്വരണമെന്നുപറഞ്ഞു് പൊതുസമൂഹത്തോടു് ആഹ്വാനംചെയു്തതും. അപ്പോളതിനൊരുകാരണമുണു്ടായിരിക്കണം. നേരത്തേപറഞ്ഞകാരണം പുറത്തുവന്നതെളിവുകളുടെയും അയാളുടെവലംകൈയ്യുടെയറസ്സു്റ്റി൯റ്റെയുംപശ്ചാത്തലത്തിലു് നിലനിലു്ക്കുന്നതല്ല. ശബരിമലയിലെസ്സ്വ൪ണ്ണശേഖരത്തിലു് വളരെക്കുറച്ചേയിതുവരെ കൊണു്ടുപോകാ൯കഴിഞ്ഞുള്ളൂ, ബാക്കിയവശേഷിക്കുന്നെന്നതല്ലാതെ ഈഗവണു്മെ൯റ്റുതുടരാനൊരുകാരണവുമയാളു്കാണാനിടയില്ല.

ദീ൪ഘകാലദൂരമുപേക്ഷിച്ചു് ഈസ്സംഗമത്തിലും ഈഗവണു്മെ൯റ്റുസൗഹാ൪ദ്ദത്തിലും ഓടിച്ചെന്നുപങ്കെടുത്തു് ഈഗവണു്മെ൯റ്റുതന്നെവീണു്ടും അധികാരത്തിലു്വരണമെന്നു് പ്രസ്സു്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും വോട്ട൪മാരായയനുയായികളോടാഹ്വാനംചെയു്തതു് നായ൪സ്സമുദായത്തി൯റ്റെജനറലു്സ്സെക്രട്ടറിയായ സുകുമാര൯നായ൪മാത്രമല്ല ഈഴവവസമുദായത്തി൯റ്റെസംഘടനയായ എസ്സെ൯ഡീപ്പീയുടെജനറലു്സ്സെക്രട്ടറിയായ വെള്ളാപ്പള്ളിനടേശനുംകൂടിയാണു്. അയാളുടെയുംവലംകൈയ്യായയാരെങ്കിലുമിതിലു് പിടിക്കപ്പെട്ടിട്ടുണു്ടോയെന്നു് ഇതുവരെയുമറിഞ്ഞുകൂടാ. കോടതിനടപടികളു് മാധ്യമങ്ങളെയുംപൊതുജനങ്ങളെയുംപ്രവേശിപ്പിക്കാതെ സുതാര്യതയുപേക്ഷിച്ചു് രഹസ്യമായിനടത്തുന്നതിനാലു് സാമുദായികസംഘ൪ഷങ്ങളു്തന്നെയുണു്ടാക്കിയേക്കാവുന്ന പലവിവരങ്ങളുംപുറത്തുവരാ൯വൈകുകയാണു്.

കേരളത്തിലെഹിന്ദുമതത്തിലെ രണു്ടുപ്രമുഖസമുദായങ്ങളുടെനേതാക്കളും ഗവണു്മെ൯റ്റിനെനടത്തുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംചേ൪ന്നു് പലവ൪ഷങ്ങളിലൂടെ ക്ഷേത്രങ്ങളിലു്നടത്തിയനെടുനീള൯കൊള്ളകളുടെ ഒരുഭാഗംമാത്രമാണിപ്പോളു്പ്പുറത്തുവന്നിരിക്കുന്നതു്. അവരുടെയധികാരദായകരായവലിയകോ൪പ്പറേറ്റുകളു്ക്കു് അന്താരാഷ്ട്രഡീലുകളിലു് ബാങ്കുരേഖകളില്ലാതെപണംകൈമാറാനുള്ള സ്വ൪ണ്ണത്തിനുള്ളയത്യാവശ്യംകാരണം ഇവ൪ശബരിമലയു്ക്കുപുറമേയുള്ള മറ്റുഹിന്ദുക്ഷേത്രങ്ങളിലുമിതു് ചെയു്തിട്ടുണു്ടെന്നുള്ളതുവ്യക്തമാണു്. മറ്റുമതങ്ങളുടെശേഖങ്ങളിലേയു്ക്കുമിതു് അവയുടെയദ്ധ്യക്ഷ൯മാരുടെപങ്കാളിത്തതോടെകടന്നിരിക്കാം. അതുമന്വേഷിക്കപ്പെടേണു്ടതാണു്. ആരന്വേഷിക്കുമെന്നതുമാത്രമാണിവിടെയുള്ളചോദ്യം. ഇപ്പോളന്വേഷിക്കുന്നതു് ഭരണമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയുംപാ൪ട്ടിയുടെമൊരു പൊലീസ്സു്ട്ടീംതന്നെയാണു്. അതട്ടിമറിക്കാനുള്ളനീക്കങ്ങളു് അവരുടെഭരണകേന്ദ്രങ്ങളിലു്നിന്നും പ്രതിദിനംനടക്കുന്നുമുണു്ടു്. കേരളത്തിലെപ്പോലീസ്സിലെയത്യുന്നതരുടെയും സവിശേഷകമ്മാ൯ഡോകളുടെയും സദാനിരീക്ഷണവുംകാവലുമുള്ളസ്ഥലത്താണിതു് വ൪ഷങ്ങളായിനടന്നുവന്നിരുന്നതെന്നതുമറന്നുപോകരുതു്. അവരെയൊഴിവാക്കിയുള്ളയന്വേഷണമാണിപ്പോളു്നടക്കുന്നതു്, അതുനേരിട്ടുമന്ത്രിസഭയിലെത്താതിരിക്കാനാണെന്നതും വ്യക്തമാണു്. നിരവധിയന്വേഷണയേജ൯സ്സികളുള്ള കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിതിലു്വെറും കാഴു്ച്ചക്കാരാണോയെന്നചോദ്യമുണു്ടു്. എന്നല്ല, ഇതുപോലെയെന്തൊക്കെനടക്കുന്നുണു്ടെന്നു് അവ൪ക്കുതുടക്കംമുതലേതന്നെയറിയാമായിരുന്നു. ആധുനികപരിശോധനാമുറകളിലൂടെ ചന്ദ്രനിലെബിന്ദുനോക്കുന്നയവ൪ക്കാണോ ഇതൊക്കെത്തുടക്കത്തിലേയറിയാ൯പറ്റാതിരിക്കുന്നതു്!

ഒരുഗവണു്മെ൯റ്റിനുമതിനെനടത്തുന്നപാ൪ട്ടിക്കും വ൪ഷങ്ങളെടുത്തുനിശബ്ദംനടത്തുന്നമഹാകൊള്ളകളിലു് ഒരുസംസ്ഥാനത്തെയിതുപോലുള്ള രണു്ടുവലിയസമുദായങ്ങളുടെനേതാക്കളുടെപങ്കാളിത്തം വളരെപ്പ്രയോജനകരമാണു്. ഈയാശങ്ങളു്ജനിച്ചതു് ക്ഷേത്രങ്ങളുമായിവലിയബന്ധങ്ങളൊന്നുമില്ലാത്ത ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലാണോ ദീ൪ഘവ൪ഷങ്ങളായി ക്ഷേത്രങ്ങളെയരച്ചുകലക്കിക്കുടിച്ചു് അതിലു്മുഴുകിക്കിടക്കുന്ന ഈസ്സമുദായനേതാക്കളുടെമനസ്സിലാണോയെന്നതു് ഇവരെന്നെങ്കിലുമിനിത്തമ്മിലടിച്ചുപിരിയുമ്പോഴേ പുറത്തുവരികയുള്ളൂ. എന്നുംനോക്കിക്കണു്ടുകൊണു്ടിരിക്കുന്ന ആ൪ക്കുംപ്രയോജനമില്ലാത്തവിലപിടിച്ചവഹകളു് എടുത്തുകൊണു്ടുപോകാനാ൪ക്കാണുപ്രേരണയാദ്യമുണു്ടാകുന്നതു്?

ഇത്രയുംപോലീസ്സുദ്യോഗസ്ഥൻമാർ നോക്കിക്കൊണു്ടിരിക്കുമ്പോളു് ഇത്രയുംകാലം ഇത്രയുംസ്വർണ്ണംപുറത്തുകടന്നെങ്കിലു് അതെടുത്തുകൊണു്ടുപോകാൻ മാർകു്സ്സിസ്സു്റ്റുപാർട്ടിനിയോഗിച്ചതെല്ലാം അവരുടെകൈയ്യിലിഷ്ടംപോലെസു്റ്റോക്കുള്ള അതിസുന്ദരികളായസു്ത്രീകളെയായിരിക്കണം, അവരെല്ലാംകോഴികളായിരുന്നിരിക്കണം!

Written and first published on 23 October 2025





 

 

 

No comments:

Post a Comment