Thursday, 16 October 2025

1958. മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് വ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്

1958

മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് വ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stable Diffusion Web Dot Com. Graphics: Adobe SP.


മാ൪കു്സ്സി൯റ്റെചിന്തകളുടെയും രാഷ്ട്രീയരചനകളുടെയും കത്തുകളുടെയും വളരെയേറെഭാഗമപഹരിച്ചയൊന്നാണുമതം. (അതിനേക്കാളു്ക്കൂടുതലപഹരിചതു് പണവും മനുഷ്യ൯റ്റെയുംസമൂഹത്തി൯റ്റെയുമിടയിലു് പണമെങ്ങനെയൊരുമാധ്യമമായിക്കടന്നുവന്നുവെന്നതും അതെങ്ങനെയദ്ധ്വാനിക്കുന്നതൊഴിലാളികളെ ബാധിക്കുന്നുവെന്നതുമായിരുന്നു). മനുഷ്യ൯ മതങ്ങളെസ്സൃഷ്ടിക്കുകയായിരുന്നെന്നും മതങ്ങളു് മനുഷ്യനെരൂപപ്പെടുത്തുകയായിരുന്നില്ലെന്നും മനുഷ്യനും സമൂഹവും ഭരണകൂടവുമൊക്കെയടങ്ങുന്നലോകത്തി൯റ്റെ തലകുത്തനെനേരേതിരിച്ചുവെച്ചയൊരുരൂപമാണു് മതംനലു്കുന്നതെന്നുമുള്ളകാഴു്ച്ചപ്പാടായിരുന്നു മാ൪കു്സ്സി൯റ്റേതു്. ഉണരുന്നമനുഷ്യമനസ്സി൯റ്റെ ഏറ്റവുംമോശമായശത്രുവാണുദൈവശാസു്ത്രമെന്നും മാ൪കു്സ്സുവിശ്വസിച്ചിരുന്നു. സമൂഹത്തി൯റ്റെ സാമ്പത്തിക-രാഷ്ട്രീയഘടനയുമായി അഭേദ്യമായിബന്ധപ്പെട്ടിരിക്കുന്നു മതം. ഭൂമിയിലു്ക്കഷ്ടപ്പെട്ടാലു് സ്വ൪ഗ്ഗത്തിലു്പ്പ്രതിഫലംകിട്ടുമെന്നുമതം പഠിപ്പിക്കുന്നു. ഭരണത്തിലെസ്സമ്പന്ന൯മാ൪ക്കുവേണു്ടി അവരോടുചേ൪ന്നു് സാമ്പത്തികയസന്തുലിതത്വം ഒരുദൈവികപദ്ധതിയാണെന്നുമതംപ്രഖ്യാപിക്കുന്നു, പ്രചരിപ്പിക്കുന്നു, പഠിപ്പിക്കുന്നു. അതുകൊണു്ടാണു് തങ്ങളകപ്പെട്ടിരിക്കുന്ന, തങ്ങളെച്ചുറ്റിവരിഞ്ഞിരിക്കുന്ന, സാമ്പത്തികരാഷ്ട്രീയചുറ്റുപാടുകളു്ക്കും ചൂഷണത്തിനുമെതിരെ അവ൪ഭരണകൂടത്തിനെതിരെ ഉണ൪ന്നെണീക്കാത്തതു്. ഒരലു്പ്പംക്ഷമിച്ചു് പരലോകത്തെത്തിയാലു്പ്പിന്നെ എല്ലാംനേരെയാവില്ലേ എന്നവ൪സമാശ്വാസപ്പെടുന്നു, സാമൂഹ്യവും സാമ്പത്തികവുമായൊരു മാറ്റംവേണമെന്നാവശ്യപ്പെടാ൯ അവ൪ക്കുതാലു്പ്പര്യമില്ലാതാവുന്നു, തങ്ങളനുഭവിക്കുന്നകഷ്ടപ്പാടുകളു് ഒരുമായയാണോയെന്നുപോലുമവ൪സംശയിക്കുന്നു. പള്ളിയുടെകീഴിലല്ലാതെ ഒരുപാ൪ട്ടിയുടെകീഴിലൈക്യപ്പെടാനുള്ളതാലു്പ്പര്യം തൊഴിലാളിയു്ക്കില്ലാതെപോകുന്നതിനിതാണുകാരണം. ക്യാപ്പിറ്റലിസ്സു്റ്റുവ്യവസ്ഥയെയും അതി൯റ്റെചൂഷണത്തെയും അതിലു്നിന്നുപൗര൯മാരെന്നനിലയിലു് തൊഴിലാളികളനുഭവിക്കുന്ന അന്യവലു്ക്കരണത്തെയും സുസ്ഥിരമായിനി൪ത്തുന്ന തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ ഈമനസ്ഥിതിമാറിയാലല്ലാതെ അവരുടെ സാമൂഹ്യ-രാഷ്ട്രീയമായൊരുവിപ്ലവം സാദ്ധ്യമാവുകയില്ലെന്നു് മാ൪കു്സ്സുമനസ്സിലാക്കി. ഇന്നത്തെലോകത്തുചെയ്യേണു്ടകാര്യങ്ങളു്ചെയ്യാതെ പരലോകത്തുചെന്നാലു് പരലോകത്തെന്തി൯റ്റെപ്രതിഫലമാണുകിട്ടുന്നതെന്നു് മാ൪കു്സ്സിസം മതത്തോടു് ആനുഷംഗികമായിച്ചോദിക്കുന്നു.

യൂറോപ്പിലെ സോഷ്യലിസ്സു്റ്റുപാ൪ട്ടികളു് കടുത്തനിരീശ്വരത്വംപിന്തുടരാതെ ഈശ്വരവിശ്വാസത്തോടും മതത്തോടും സഹവ൪ത്തിത്വപരമായൊരുസമീപനമാണു് സ്വീകരിച്ചിരുന്നതെന്നതുപോലെ മാ൪കു്സ്സിസത്തിനുമതുകഴിയുകയില്ലായിരുന്നോ എന്നചോദ്യത്തിനകത്തുതന്നെ അതിനുള്ളയുത്തരവുമുണു്ടു്- മാ൪കു്സ്സിസത്തിനകത്തതില്ല. പ്രായോഗികതാവാദം ഒന്നി൯റ്റെമേലെടുത്തുപ്രയോഗിക്കാ൯കഴിയില്ലെങ്കിലു് അതിനെമാ൪കു്സ്സിസ്സു്റ്റുകളു് നിരാകരിക്കുകയാണുചെയ്യുന്നതു്. ഈശ്വരവിശ്വാസത്തിലുമതാണുസംഭവിച്ചതു്. മാ൪കു്സ്സിസ്സു്റ്റുപ്രവ൪ത്തനത്തിനു് മനുഷ്യനെയുംകടന്നു് അതിനപ്പുറംപോകാ൯കഴിയില്ല, ഈശ്വരനുണു്ടോയെന്നുപോലുമന്വേഷിക്കാ൯കഴിയില്ല- അതു് മാനവികതയിലാണൂന്നിനിലു്ക്കുന്നതു്. അതുകൊണു്ടാണു് മനുഷ്യമനസ്സി൯റ്റെയേറ്റവുമുന്നതമായഭാഷയാണു് മാ൪കു്സ്സിസമെന്നുപറയുന്നതു്. ഈശ്വരവിശ്വാസമുപേക്ഷിക്കുമെങ്കിലു്, ഭൗതികയാഥാ൪ത്ഥ്യങ്ങളെമാത്രമംഗീകരിക്കുമെങ്കിലു്, മാത്രമേ യൂറോപ്പ്യ൯സോഷ്യലിസ്സു്റ്റുപാ൪ട്ടികളെപ്പോലെ അങ്ങനെയൊരുസമീപനം മതത്തോടുസ്വീകരിക്കാ൯ മാ൪കു്സ്സിസത്തിനുകഴിയുകയുള്ളൂ, കാരണം മതമെന്നസ്ഥാപനം അതിന്നിടയാക്കുന്ന സാമൂഹ്യസാമ്പത്തികഘടകങ്ങളു്മാറുമ്പോളു് സ്വയമപ്പ്രത്യക്ഷമാകുന്ന, സ്വയമപ്പ്രത്യക്ഷമാകേണു്ട, ഒന്നെന്നാണു് മാ൪കു്സ്സിസ്സു്റ്റുകളു്കരുതുന്നതു്. അപ്പ്രത്യക്ഷമാകാ൯പോകുന്നയൊന്നിനെ എന്തിനുജീവ൯കൊടുത്തുനിലനി൪ത്തുന്നു?

ഡാ൪വ്വി൯റ്റെസിദ്ധാന്തത്തിലു് മനുഷ്യ൯ പ്രകൃതിയുടെമാത്രംപ്രേരണയിലു് പ്രകൃതിയിലുള്ളവസു്തുക്കളുപയോഗിച്ചു് പ്രകൃതിയിലുണു്ടായയിവൊലൃൂഷനിലൂടെ പലജീവജാലങ്ങളു്കടന്നുവന്നുസൃഷ്ടിക്കപ്പെട്ടു് ഭൂമിയിലു്ജീവിക്കുന്നതിനെയാണു് മാ൪കു്സ്സംഗീകരിച്ചിട്ടുള്ളതും സ്വീകരിച്ചിട്ടുള്ളതും. ത൯റ്റെതന്നെനിയന്ത്രിതാവു് താനാണെങ്കിലു്മാത്രമേയൊരുമനുഷ്യ൯ തീ൪ത്തുംസ്വതന്ത്രനാകുന്നുള്ളൂവെന്നതാണു് മാ൪കു്സ്സി൯റ്റെകാഴു്ച്ചപ്പാടു്. അതുകൊണു്ടൊരുവിധേയത്വത്തി൯റ്റെയും സ്വാതന്ത്ര്യമില്ലായു്മയുടെയുംസൂചകമായി സ്രഷ്ടാവായൊരുദൈവത്തെയവതരിപ്പിക്കുന്നതും മാ൪കു്സ്സിനുസ്വീകാര്യമല്ല.

ഒരീശ്വരനും ഒരിടത്തുമില്ലെന്നതാണു് മാ൪കു്സ്സിസത്തിലെയടിസ്ഥാനതത്വംതന്നെ. അങ്ങനെയെവിടെയെങ്കിലുമൊന്നുണു്ടെന്നുള്ളതി൯റ്റെ ഒരാശയമേയതിനകത്തെങ്ങുമില്ല. നിരീശ്വരവാദമെന്ന ഏറ്റവുംതുടക്കത്തിലുള്ളബിന്ദുവിലു്നിന്നാണു് അതിനേക്കാളു്വിപുലമായപലതുമുളു്ക്കൊള്ളുന്ന മാ൪കു്സ്സിസമാരംഭിക്കുന്നതുതന്നെ! ആ അടിസ്ഥാനതത്വമുണു്ടായതോടുകൂടി അതിനകത്തുള്ള ആശയപദ്ധതിയാരംഭിക്കുകയെളുപ്പമായി. ഇല്ലായിരുന്നെങ്കിലു് വൈരുദ്ധ്യാധിഷു്ഠിതഭൗതികവാദമെന്നൊരുവാദമേ അവതരിപ്പിക്കാ൯കഴിയുമായിരുന്നില്ല. ഈശ്വര൯ ഭൗതികമായുണു്ടെങ്കിലു് മതം ഈശ്വരനെനിലനി൪ത്തുന്നില്ല, അതിനുസാദ്ധ്യമായ ഭൗതികമല്ലാത്തതലങ്ങളിലു്മാത്രംനിന്നു് അതു് ഈശ്വരവിശ്വാസത്തെമാത്രമാണുനിലനി൪ത്തുന്നതു്. അതുകൊണു്ടു് ഇല്ലാത്തയൊന്നിനെനശിപ്പിക്കേണു്ടയാവശ്യവും മാ൪കു്സ്സിസത്തിനില്ല. അങ്ങനെയൊരാവശ്യമുണു്ടെന്നുസ്വയംസങ്കലു്പിച്ചു് അതിനുവേണു്ടിമതത്തെ നേരിട്ടിടപെട്ടെതി൪ത്തുനശിപ്പിക്കുകയെന്നൊരുപരിപാടിയേ മാ൪കു്സ്സിസത്തിനകത്തില്ല; അതിനെയാവശ്യമാക്കുന്ന സാമൂഹ്യവുംസാമ്പത്തികവുമായഘടകങ്ങളെടുത്തുമാറ്റുമ്പോളു് വെള്ളംതീരുമ്പോളു്മത്സ്യംപോലെ അതപ്പ്രത്യക്ഷമാകുമെന്നതാണതിനകത്തെസ്സങ്കലു്പ്പം.

മാ൪കു്സ്സിസ്സു്റ്റുകളു്ക്കുതന്നെ മാ൪കു്സ്സിസത്തിലു് ഇതുപോലുള്ളവ്യക്തതയുംപ്രതീക്ഷയുംനഷ്ടപ്പെടുമ്പോളാണു് അവ൪ ആത്മീയതയിലേയു്ക്കും മതത്തിലോട്ടുംതിരിയുന്നതു്, മാ൪കു്സ്സിസത്തിനകത്തുനിന്നുകൊണു്ടുതന്നെയതിനെ രണു്ടിനേയുംപുണരാനാകുമോയെന്നുനോക്കുന്നതു്. മാ൪കു്സ്സിസത്തിനുന്യൂനതകളുള്ളതുകൊണു്ടല്ല അതുസംഭവിക്കുന്നതു്, ആ൪ഭാഢസുഖജീവിതത്തിനിടയിലു് മാ൪കു്സ്സിസ്സു്റ്റുകളായനേതാക്ക൯മാ൪ക്കും പ്രവ൪ത്തക൪ക്കും അതുപിന്തുടരുകദുഷു്ക്കരമായതുകൊണു്ടാണു്, കാരണമതു് ലളിതമായജീവിതമാണാഹ്വാനംചെയ്യുന്നതു്- മതത്തിലേതിനേക്കാളു്ലളിതം.

ആത്മീയമാ൪കു്സ്സിസമല്ല ഏതുമാ൪കു്സ്സിസത്തിലേയു്ക്കുതിരിഞ്ഞിട്ടും ആളുകളെയാക൪ഷിക്കാ൯കഴിയാതെ മാ൪കു്സ്സിസത്തിലെ പാ൪ട്ടികളു്തക൪ന്നുകൊണു്ടിരിക്കുന്നതിനൊപ്പം അവരുടെയാശയങ്ങളിലാകൃഷ്ടരായി ചുവടുമാറ്റിയ പള്ളികളുംതക൪ന്നുകൊണു്ടിരിക്കുകയാണു്. ജനങ്ങളു് പള്ളിയിലേക്കു് ഇങ്ങോട്ടുവരാതെ പള്ളികളു് ആളു്ശ്ശൂന്യമായിപ്പോവുകയാണെങ്കിലു് പള്ളികളു് അങ്ങോട്ടുവരുമെന്നും ലോകത്തെവിടെനിന്നും ആ൪ക്കുംകാണാവുന്നതായി ഓണു്ലൈനിലു്പ്പ്രാ൪ത്ഥനകളു്നടത്തുമെന്നുമുള്ളിടത്തു് എത്തിനിലു്ക്കുകയാണിപ്പോളു്ക്കാര്യങ്ങളു്. വിമോചനമാ൪കു്സ്സിസ്സു്റ്റുദൈവശാസു്ത്രത്തി൯റ്റെ തറവാടായ തെക്കേയമേരിക്കയിലെരാജ്യമായ ബ്രസ്സീലിലു്നിന്നാണങ്ങനെയൊരയിപ്പുവന്നിട്ടുള്ളതു്. ജനസംഖ്യയുടെ എണു്പത്തിരണു്ടുശതമാനവും കത്തോലിക്കരായ പള്ളിവാസ്സികളായിരുന്നിടത്തു് അവരിപ്പോളമ്പതുശതമാനമേയുള്ളൂ. അവ൪മുഴുവ൯ യൂട്യൂബിലായതിനാലു് പള്ളിയങ്ങോട്ടുചെല്ലുന്നു!

ഇംഗ്ലണു്ടിലു്ത്തന്നെ ഇരുപതാംനൂറ്റാണു്ടി൯റ്റെതുടക്കത്തിലു് ചക്രവ൪ത്തിയിംഗ്ലണു്ടിലെ തുണിമിലു്ത്തൊഴിലാളികളുടെപ്രശു്നങ്ങളു് ച൪ച്ചയാക്കിക്കൊണു്ടു് ക്ഷണകാലംമാത്രംനിലനിന്ന പിന്നീടുക്രിസ്സു്ത്യ൯സോഷ്യലിസ്സു്റ്റുകളെന്നറിയപ്പെട്ടവിഭാഗം ദു൪ബ്ബലനെ ശക്ത൯ചൂഷണംചെയ്യുന്നതിനും അടിച്ചമ൪ത്തുന്നതിനുമെതിരെയുള്ള നിലപാടെടുത്തിരുന്നു. അതി൯റ്റെയാദ്യകാലനേതാവായ കെയി൪ ഹാ൪ദ്ദിക്കിനെയുംകടന്നു് ഒരുപടികൂടിമുന്നോട്ടുപോയി അതുകഴിഞ്ഞുവന്നനേതാവായ കാ൯റ്റ൪ബറിയിലെ ചുവന്നഡീനെന്നറിയപ്പെട്ട ഹ്യൂളെറ്റു് ജോണു്സ്സണു് ഒകു്ടോബ൪വിപ്ലവത്തെപ്പിന്തുണയു്ക്കുകയും സോവിയറ്റുയൂണിയ൯റ്റെസുഹൃത്താവുകയും ഇന്നത്തെയേറ്റവുമിടതുപക്ഷദേശീയദിനപ്പത്രമായ മോണിംഗു്സു്റ്റാറി൯റ്റെമു൯ഗാമിയായ ഡെയിലി വ൪ക്കറിനെ നയിക്കുകയുംചെയു്തു. കഴിഞ്ഞനൂറ്റാണു്ടിലു് ക്യാപ്പിറ്റലിസ്സു്റ്റിംഗ്ലണു്ടിലാണിതൊക്കെനടന്നതു്. ബ്രിട്ടീഷു്രാജാവു് ച൪ച്ചു് ഓഫു് ഇംഗ്ലണു്ടി൯റ്റെ തലവനായിരിക്കുന്നകാലത്താണിതൊക്കെയുണു്ടായതു്. അമേരിക്കയെയും ഇറ്റലിയെയും മെകു്സ്സിക്കോയെയുംസംബന്ധിച്ചാണെങ്കിലു് ഏറ്റവുമവസാനകാലത്തു് ജനതകളെവേ൪തിരിച്ചുകൊണു്ടു് മെകു്സ്സിക്കോയിലു്മതിലുകെട്ടിയ അമേരിക്ക൯പ്രസിഡ൯റ്റുട്രംപിനെ ക്രിസ്സു്ത്യാനികളു്പാലമാണുകെട്ടുന്നതെന്നുപറഞ്ഞു് 2017ലു് റോമിലു് ഫ്രാ൯സ്സിസ്സു് പോപ്പു് ആക്ഷേപ്പിക്കുകയാണുചെയു്തതു്. കടുത്തമാനസ്സികശാരീരികവ്യഥകളിലു് ലോകത്തിലു്നിന്നാശ്വാസംതേടിയവരും അതിനെച്ചൂഷണത്തിനൊരുമറയായുപയോഗിച്ചവരും അതേചൂഷണത്തിനെതിരെ അതിനെയുപയോഗിച്ചുപ്രതിരോധംതീ൪ത്തവരുമൊക്കെ മതത്തിനകത്തുണു്ടായിരുന്നു.

പള്ളിയിലു്പ്പോയില്ലെങ്കിലും അഞു്ചുനേരംമുട്ടുകുത്തിനിസ്സു്ക്കരിച്ചില്ലെങ്കിലും എന്തുസംഭവിക്കും- പള്ളിയിലു്നിന്നല്ലാതെ സ്വ൪ഗ്ഗരാജ്യത്തുനിന്നുപുറത്താക്കപ്പെടുമോ? സങ്കലു്പ്പത്തിലാണെങ്കിലു്പ്പോലും സ്വ൪ഗ്ഗരാജ്യംസൃഷ്ടിക്കപ്പെട്ടപ്പോളു് അങ്ങനെയൊരുനിബന്ധനയില്ലായിരുന്നല്ലോ! അതുമതത്തി൯റ്റെനിലനിലു്പ്പിനുവേണു്ടി ആളുകളെയണിനിരത്താ൯വേണു്ടിമതം പിന്നീടുകൂട്ടിച്ചേ൪ത്തതല്ലേ? ഓരോമതത്തിനും അവരുടെയെതിരാളികളായമതങ്ങളെല്ലാം മനുഷ്യനുണു്ടാക്കിയതാണു്, അവരുടേതാകട്ടെ ദൈവത്തിലു്നിന്നുയ൪ന്നുവന്നതും! ഇപ്പോളു് ഓരോമതത്തിനും സ്വ൪ഗ്ഗരാജ്യത്തെയും മനുഷ്യജീവിതത്തെയുംകുറിച്ചു് ഓരോകാഴു്ച്ചപ്പാടുണു്ടെങ്കിലു് അതേപോലെശരിയും എന്നാലു്പ്പരസ്സു്പ്പരംവ്യത്യസു്തവുമായ ഇനിയുംവേറേമതങ്ങളും വേറേകാഴു്ച്ചപ്പാടുകളുമുണു്ടാവുകയില്ലേ? ഭൗതികമായുമാത്മീയമായും ആകെയൊരുശരിയുംയാഥാ൪ത്ഥ്യവുമേയുള്ളൂവെങ്കിലു് ഇതിലേതെങ്കിലുമൊന്നൊഴിച്ചുള്ളതെല്ലാംകള്ളമല്ലേ, അതായതു് എല്ലാംകള്ളമല്ലേ? ഇതുപോലെയുള്ളപലചോദ്യങ്ങളു്ക്കാണുമാ൪കു്സ്സിസം ധൈര്യംപക൪ന്നതു്.

ശാസു്ത്രജ്ഞ൯മാ൪കഴിഞ്ഞാലു് ലോകത്തെ മതംപരത്തിയയാത്മീയതയിലു്നിന്നുമോചിപ്പിച്ചു് ഭൗതികവാദത്തിലേയു്ക്കുതിരിച്ചുവിട്ടതു് മാ൪കു്സ്സാണു്. നൂറ്റാണു്ടുകളായി മതത്തി൯റ്റെയും അതുവഴിയാത്മീയതയുടെയും പിടിയിലു്പ്പെട്ടുകിടന്ന ബൂ൪ഷ്വാസ്സിയെയും തൊഴിലാളിവ൪ഗ്ഗത്തെയുമയാളു് ഭൗതികതയിലേയു്ക്കുതിരിച്ചുവിട്ടു. അയാളുടെസിദ്ധാന്തങ്ങളെയടിസ്ഥാനപ്പെടുത്തി പലരുംപാ൪ട്ടികളുണു്ടാക്കിയതുകൊണു്ടാണിതുസാദ്ധ്യമായതു്- ജനങ്ങളു്മുഴുക്കെയയാളുടെപുസു്തകങ്ങളു് വായിച്ചതുകൊണു്ടല്ല, ഒരുന്യൂനപക്ഷംവായിച്ചു് അതിലെയാശയങ്ങളു്വ്യാപകമാക്കുന്നതിനുവേണു്ടി അവരാപ്പാ൪ട്ടികളുണു്ടാക്കി. ഭൂമിയിലു്വിഭവങ്ങളു് ആരൊക്കെ എത്രകാലമെടുത്താലുംതീരാത്തരീതിയിലു് അനന്തമായുണു്ടായിരുന്നെങ്കിലു് മാ൪കു്സ്സിസംപോലൊരെണ്ണത്തി൯റ്റെ ആവശ്യമുണു്ടാകുമായിരുന്നുവെന്നുതോന്നുന്നില്ല. അവപരിമിതമായതുകൊണു്ടാണു് അതെല്ലാവ൪ക്കുംകിട്ടുന്നരീതിയിലു് അവയുടെതുല്യവിതരണമുറപ്പാക്കുന്നതിനുവേണു്ടി അതുപോലൊരുരാഷ്ട്രീയസാമ്പത്തികവ്യവസ്ഥയുടെ ആവശ്യംവന്നതു്.

ഭൗതികവിഭവങ്ങളും മനുഷ്യാദ്ധ്വാനവുംചേരുമ്പോളാണു് ഉലു്പ്പാദനത്തിലൂടെ സാമൂഹ്യപുരോഗതിയും സമ്പത്തുമുണു്ടാകുന്നതു്. അതിനാകട്ടെ മൂലധനമാവശ്യമാണുതാനും. അതാകട്ടെ കുറേപ്പേരുടെമാത്രംകൈയ്യിലിരിക്കുകയുമാണു്. ആമൂലധനം സു്റ്റേറ്റാ൪ജ്ജിക്കുകയും ആവിഭവങ്ങളെടുക്കുകയും ആത്തൊഴിലാളികളാ മനുഷ്യാദ്ധ്വാനമാവുകയുംചെയു്തു് അദ്ധ്വാനംമുതലു് ഉലു്പ്പാദനവും വിതരണവുംവരെ എല്ലാത്തിലുംതുല്യതപുല൪ത്തിക്കൊണു്ടു് സാമൂഹ്യപുരോഗതിയുണു്ടാക്കുന്നതാണു് മാ൪കു്സ്സുവിഭാവനംചെയു്ത സോവിയറ്റുവ്യവസ്ഥ ചുരുക്കത്തിലു്.

ഇമ്മാനുവേലു് കാ൯റ്റി൯റ്റെയും ജൊഹാ൯ ഗോട്ടു്ലീബു് ഫിച്ചി൯റ്റെയും റെനേ ഡെസ്സു്ക്കാ൪ട്ടസ്സി൯റ്റെയും പി൯ഗാമിയായിവന്ന ജ൪മ്മ൯തത്വചിന്തകനായിരുന്ന ഹെഗലിലു്നിന്നാണിതെല്ലാംതുടങ്ങിയതു്. അതിനെമാ൪കു്സ്സുപിന്തുട൪ന്നുവികസിപ്പിച്ചു. വ്യവസായവിപ്ലവമൊക്കെയുണു്ടായെങ്കിലും അപ്പോഴുംനിലനിന്നിരുന്ന ഫ്യൂഡലിസത്തിനെതിരെയുള്ള ഒരുപകരണമായാണതുവികസിപ്പിച്ചുതുടങ്ങിയതു്. വികാസദശയിലതിനു് പുതിയമാനങ്ങളു്കൈവന്നു. മതത്തി൯റ്റെമാത്രമല്ല അന്നത്തെസ്സാമ്പത്തികജ്ഞ൯മാരുടെയാശയങ്ങളും മാ൪കു്സ്സി൯റ്റെസിദ്ധാന്തവികാസത്തിനുതടസ്സംസൃഷ്ടിച്ചു, മതത്തി൯റ്റേതിനോടൊപ്പം അവരുടെസിദ്ധാന്തങ്ങളെയുംമാ൪കു്സ്സിനു് നിരാകരിക്കേണു്ടതുണു്ടായിരുന്നു. അന്നത്തെക്കാലത്തുള്ളതിലു്നിന്നു്വ്യത്യസു്തമായി മതത്തി൯റ്റെമേധാവിത്വത്തിലു്നിന്നുമാറി ശാസു്ത്രത്തിലധിഷു്ഠിതമായതും പ്രവചനങ്ങളു്സാദ്ധ്യമാക്കുന്നതും സാമൂഹ്യപുരോഗതിയെലക്ഷൃംവെച്ചുള്ളതുമായ ഒരുസാമ്പത്തികശാസു്ത്രമാണു് മാ൪കു്സ്സിനാവശ്യമുണു്ടായിരുന്നതു്. അതു് ഇംഗ്ലീഷെക്കണോമിക്കു്സ്സിനെപ്പിന്തുട൪ന്നു് സ്വയംരൂപപ്പെടുത്തേണു്ടിവന്നു. ഹെഗലി൯റ്റെജ൪മ്മ൯ഫിലോസഫിയും ഫ്രഞു്ചുസോഷ്യലിസവുമവിടെയുണു്ടായിരുന്നതുകൊണു്ടു് അതോടെ മാ൪കു്സ്സിനാവശ്യമുള്ളതെല്ലാമായി.

ഒരുസാമൂഹ്യോലു്പ്പന്നമെന്നനിലയു്ക്കു് മതത്തോടുതികച്ചും വൈരുദ്ധ്യാത്മകമായൊരുഭൗതികനിലപാടാണു് ക്ലാസ്സിക്കലു്മാ൪കു്സ്സിസംപുല൪ത്തുന്നതു്. രാഷ്ട്രീയവും സാമൂഹ്യവുമായവിമോചനത്തിനു് മതത്തെയുപയോഗിക്കാമെന്നുമനസ്സിലാക്കുമ്പോഴും ഭരണകൂടമതിനെയുപയോഗിക്കുന്നതിനെ സംശയത്തോടെയാണു് ക്ലാസ്സിക്കലു്മാ൪കു്സ്സിസംവീക്ഷിക്കുന്നതു്. മാ൪കു്സ്സിസംതന്നെഭരണമായിമാറിയപ്രദേശങ്ങളിലു് ക്ലാസ്സിക്കലു്മതം മാ൪കു്സ്സിസത്തെവീക്ഷിക്കുന്നതുമങ്ങനെതന്നെയാണു്. മാ൪കു്സ്സിസംതന്നെയൊരു മതമാണെന്നനിലയിലാണു് ക്ലാസ്സിക്കലു്മതം മാ൪കു്സ്സിസത്തെവീക്ഷിക്കുന്നതു്. മതങ്ങളിലു് വിശ്വാസികളെന്നുണു്ടായിരുന്നതു് തൊഴിലാളിവ൪ഗ്ഗമെന്നുമാറ്റുമ്പോളു് മാ൪കു്സ്സിസവുമൊരുമതമായെന്നും മാ൪കു്സ്സാണതി൯റ്റെമിശിഹായെന്നും പഴയകാലത്തു് മതംനി൪വ്വഹിച്ചിരുന്നധ൪മ്മംതന്നെയാണു് മാ൪കു്സ്സിസംനിറവേറ്റുന്നതെന്നും ചാളു്സ്സു് ടെയു്ല൪, ഫ്രാ൯സ്സു് ട൪ണ൪തുടങ്ങിപലരും വിമ൪ശ്ശനമുന്നയിച്ചിട്ടുണു്ടു്. അല൯ മെഗില്ലിനെപ്പോലുള്ളവ൪ കുറേകൂടിമൃദുവായുംവിമ൪ശ്ശിച്ചിട്ടുണു്ടു്.

മാ൪കു്സ്സിസം ഈപ്പറഞ്ഞരീതിയിലൊക്കെ പരിഷു്ക്കരണവിധേയമാണോയെന്നതും പരിശോധിക്കപ്പെടേണു്ടതുണു്ടു്. കമ്മ്യൂണിസത്തിലെ ഒരുവാദംമാത്രമാണു് മാ൪കു്സ്സിസം; കാലഹരണപ്പെട്ടതും അല്ലാത്തതുമായ അതുപോലെമറ്റുപലതുമുണു്ടു്. അവയിലു് മാ൪കു്സ്സി൯റ്റെയാശയങ്ങളു്, വാദപദ്ധതികളു്, പൂ൪ണ്ണമായോ അല്ലാതെയോ സ്വീകരിച്ചിട്ടുള്ളവയുമുണു്ടു്, അല്ലാത്തവയുണു്ടു്. റഷ്യയിലെസ്സാഹചര്യങ്ങളു്ക്കനുയോജ്യമായരീതിയിലു് ലെനി൯ അതിനെ ഭാഗികമായിമാത്രമാണുസ്വീകരിച്ചിട്ടുള്ളതു്. മറ്റുപലരാജ്യങ്ങളിലുമങ്ങനെതന്നെ. യൂറോപ്പു് പൊതുവേ മാ൪കു്സ്സി൯റ്റെ സാമ്പത്തികമൊഴിച്ചുള്ളകാര്യങ്ങളെയാണു് കണക്കിലെടുത്തിട്ടുള്ളതു്- അതായതു് മാ൪കു്സ്സി൯റ്റെസിദ്ധാന്തത്തിലെ സാമ്പത്തികമെന്നകാതലായഭാഗമവരെടുത്തുകളഞ്ഞു. അതോടെയാപ്പ്രയോഗപദ്ധതിയുടെ അടിസ്ഥാനഘടനതന്നെമാറി. സാമ്പത്തികത്തിലു്മാത്രമല്ല മതത്തി൯റ്റെയും ദൈവവിശ്വാസത്തി൯റ്റെയുംകാര്യത്തിലും വെള്ളംചേ൪ക്കലു്നടന്നു. അതാണിന്നെല്ലാംകൂടി യൂറോക്കമ്മ്യൂണിസമെന്നറിയപ്പെടുന്നതു്.

വ്യക്തി സോഷ്യലിസ്സു്റ്റുമാനവികതയു്ക്കുകീഴടങ്ങണമെന്ന മാ൪കു്സ്സി൯റ്റെതന്നെകാഴു്ച്ചപ്പാടുനോക്കുമ്പോളു്, ഇതി൯റ്റെയൊക്കെക്കണു്ടുപിടിത്തക്കാരനായ മാ൪കു്സ്സിനുപോലുമങ്ങനെ ത൯റ്റെയാശങ്ങളുടെകാര്യത്തിലു് ഒരുനി൪ബ്ബന്ധവുംപിടിക്കാതെ കീഴടങ്ങേണു്ടിവരുമെന്നുനോക്കുമ്പോളു്, മാ൪കു്സ്സിസത്തിലു്പ്പിന്നീടിങ്ങനെയുണു്ടായ പൊളിച്ചെഴുത്തുകളു്ക്കും പരിഷു്ക്കരണങ്ങളു്ക്കും മാറ്റങ്ങളു്ക്കും ന്യായീകരണവും നീതീകരണവുമുണു്ടു്, അതുചെയ്യാനവ൪ക്കധികാരമുണു്ടു്.

Written on 14 October 2025 and first published on 16 October 2025








 

 

No comments:

Post a Comment