1959
ഹിന്ദുമതം ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മതമെന്നുപറയുന്നതു് വെറുമീശ്വരവിശ്വാസമല്ല, സംഘടിതമായ ഈശ്വരവിശ്വാസമാണു്. ഈശ്വരവിശ്വാസത്തിനുമേലൊരു സംഘടനകെട്ടിപ്പടുത്തതിനെയാണു് മതമെന്നുപറയുന്നതു്. ഒരുസംഘടനയാകുമ്പോളതിനൊരുനേതാവും കുറേനിയമങ്ങളും മുന്നോട്ടുപോകാ൯ മു൯നിശ്ചിതമായൊരുവഴിയുമുണു്ടാകും. പാശ്ചാത്യസങ്കലു്പ്പങ്ങളിലെല്ലാം മതമങ്ങനെയാണു്. അതുകൊണു്ടാണു് ഈപ്പറഞ്ഞതിലൊന്നുപോലുമില്ലാത്തഹിന്ദുമതം വിദൂരവീക്ഷക൪ക്കു് ലോകത്തേറ്റവുംസങ്കീ൪ണ്ണമായിമാറുന്നതു്, അതൊരുജീവിതരീതിയായിക്കൊണു്ടുനടക്കുന്ന വ്യക്തികളു്ക്കുലളിതമാവുന്നതു്. അതിനൊരുനേതാവില്ല, ഒരിടത്തുനിന്നുംനിയന്ത്രിതമല്ല, സ്വന്തംജീവിതരീതിയല്ലാതെ നിയമങ്ങളൊന്നുമില്ല, അമ്പലങ്ങളിലു്ക്കേന്ദ്രീകൃതമല്ല, ഈശ്വരസാമീപ്യമെന്നലക്ഷൃത്തിലെത്താ൯ ഭക്തിയും വിദ്യയും ക൪മ്മനിരതയുമടക്കം വ്യത്യസു്തമായ ഒന്നല്ലപലവഴികളുണു്ടു്, ഈശ്വരനുമൊന്നല്ലപലതുണു്ടു്- ഓരോരുത്തരുടെയും അഭിരുചിയു്ക്കനുസരിച്ചുതെരഞ്ഞെടുക്കാം. ഇങ്ങനെയൊരുമതംവേറേലോകത്തുണു്ടായിട്ടുണു്ടോ- ഇത്രയുംസൗകര്യപ്പ്രദമായിട്ടു്? ദൈവികവും മതപരവുമായയനുഭവങ്ങളെ വിശ്വാസങ്ങളിലും ശീലങ്ങളിലും വിശ്വവീക്ഷണത്തിലും ലോകത്തി൯റ്റെപരിധികടത്തിവിട്ടയൊന്നാണതു്.
ഇതൊക്കെയതി൯റ്റെമെച്ചങ്ങളായിമാറി, ആധുനികലോകത്തിനും സ്വീകാര്യമായിമാറി. അമ്പലക്കമ്മിറ്റികളെയും പൂജാരികളെയും മതമേലദ്ധ്യക്ഷ൯മാരെയുമെല്ലാമതുദൂരെയെറിഞ്ഞു. അതിനെമനസ്സിനകത്തുസൂക്ഷിക്കുന്ന വ്യക്തികളു്ക്കുള്ള ഈപ്പരമമായസ്വാതന്ത്ര്യങ്ങളു്നിലനിലു്ക്കുന്നതുകൊണു്ടു് അതെന്നുംവളരുന്നു, ലോകമെങ്ങുംപടരുന്നു. ഇതു് ക്ഷേത്രകേന്ദ്രീകൃതവും കേന്ദ്രനിയന്ത്രിതവുമാവണമെന്നു് ഇതിനെമനസ്സിലാക്കിയിട്ടില്ലാത്തപലമൂഢ൯മാരും സങ്കലു്പ്പംവെച്ചുപുല൪ത്തുന്നുണു്ടു്. കേന്ദ്രപാ൪ലമെ൯റ്റംഗങ്ങളും കേന്ദ്രഹിന്ദുബീജേപ്പീഗവണു്മെ൯റ്റിലുള്ളമന്ത്രിമാരും ആപ്പാ൪ട്ടിയിലുള്ളനേതാക്കളും അതി൯റ്റെപിന്നണിയിലുള്ളഹിന്ദുസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തിലുള്ളവരുമൊക്കെ അതിലുണു്ടു്. ഇത്രയുംപണംവരുന്നൊരു സ്വ൪ണ്ണഖനികാണുമ്പോളു് വെറുതേയിട്ടിട്ടുപോകാ൯തോന്നുമോ?
ഒരാളെക്കാണുമ്പോളു് കൈയ്യെടുത്തുകൈകൂപ്പി നമസ്സു്തേപറയുന്നതിനെന്താണുവിഷമം- കാലെടുത്തുകൂപ്പുന്നതിനേക്കാളെളുപ്പമല്ലേ, കൈയ്യെടുത്തുകുലുക്കിയഭ്യാസത്തെക്കാളു്ലളിതമല്ലേ, ഇരിക്കുന്നിടത്തിരുന്നുതന്നെചെയു്തുകൂടേ, കെട്ടിപ്പിടിക്കുന്നതിനേക്കാളു്സ്സു്പ്പ൪ശ്ശനരഹിതവും ക്ലീനുമല്ലേ? മറ്റൊരുമതക്കാരനെക്കാണുമ്പോളു് അയാളുടെഭാഷയിലഭിവാദ്യംചെയു്തുകൂടേ, അയാളെന്നുമോ൪ക്കുന്നൊരുകനിവല്ലേയതു്? മുതി൪ന്നവരെക്കാണുമ്പോളു് ബഹുമാനപൂ൪വ്വം എണീക്കുന്നതിനെന്താണുകുഴപ്പം- അതൊരുസു്നേഹമല്ലേ, അവരുംസമൂഹവുംചേ൪ന്നു് വള൪ത്തിയതിനുള്ളകൃതജ്ഞതയല്ലേ, വല്ലപ്പോഴുംശരീരമൊന്നനങ്ങണു്ടേ? വീട്ടിലേയു്ക്കുപുറത്തുനിന്നുവരുന്നൊരാളെ കാലു്കഴുകിയകത്തുകേറ്റണു്ടേ, അതിനേക്കാളു്വലിയവൃത്തിസങ്കലു്പ്പമെന്തുണു്ടു്? അയാളാഹാരംകഴിച്ചോയെന്നുചോദിക്കണു്ടേ, അയാളു്ക്കാഹാരംകൊടുക്കണു്ടേ, മടങ്ങിപ്പോകുമ്പോളു് വഴിച്ചെലവിനുവല്ലതുംകൊടുക്കണു്ടേ, അയാളീശ്വരനല്ലേ?
ഇതി൯റ്റെപ്രാമാണികമെന്നുപറയുന്ന ക്ലിഷ്ടമായരചനകളൊന്നുംനിങ്ങളു് വായിച്ചിരിക്കണമെന്നില്ല, വായിക്കാ൯ശ്രമിക്കുകയുംചെയ്യരുതു്, അവയത്രവശ്യവുംമനോഹരവുമായ കഥകളാണെങ്കിലും, അവയിലെച്ചേതോഹാരിത ഒരിക്കലുംമറക്കാത്തരീതിയിലു് അവയിലു്നിങ്ങളെമുങ്ങിത്താഴു്ത്തുമെങ്കിലും- വ്യക്തിപരമായ, കുടുംബപരമായ, സലു്പ്പെരുമാറ്റത്തിലൂന്നിയാണു് ഹിന്ദുമതംപ്രവ൪ത്തിക്കുന്നതു്. പ്രപഞു്ചത്തി൯റ്റെയുലു്പ്പത്തിയും മനുഷ്യ൯റ്റെസൃഷ്ടിയുമുയ൪ച്ചയുംസംബന്ധിച്ചുള്ള അവപറയുന്നകഥകളൊന്നുംനിങ്ങളു്വിശ്വസിക്കരുതു്- ശാസു്ത്രമതെല്ലാംനന്നായിവ്യാഖ്യാനിച്ചിട്ടുണു്ടു്. ഒരുഹിന്ദുവി൯റ്റെവീട്ടിലു്നിങ്ങളു്പോയാലു് വീണു്ടുംപോകാ൯തോന്നും, തോന്നണം. ദേവവിഗ്രഹങ്ങളോപടങ്ങളോവല്ലതുമുണു്ടെങ്കിലു് പുറത്തെടുത്തുപ്രദ൪ശ്ശിപ്പിച്ചിരിക്കുന്ന വീടുകളിലു്പ്പോകയുമരുതു്.
ഉള്ളവസു്ത്രംവൃത്തിയായിക്കഴുകിദ്ധരിച്ചു് സ്വയംശുദ്ധിബോധത്തോടെ നിങ്ങളമ്പലത്തിലു്പ്പോകുന്നവരാണെങ്കിലു് ആധുനികകാലത്തെച്ചില അനാശാസ്യയശ്ലീലതാപ്പ്രകടനങ്ങളു്കൂടിക്കണക്കിലെടുത്തു് മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ളയമ്പലങ്ങളിലു്പ്പോകരുതു്- സുതാര്യതയില്ലാത്തതുകൊണു്ടും ഉപദ്രവകരമായതുകൊണു്ടും അവയീശ്വരസാന്നിദ്ധ്യനിഷേധകങ്ങളാണു്. കാണിക്കയിടുന്നതുചെറിയനാണയങ്ങളേയാകാവൂ, ഇട്ടില്ലെങ്കിലുംകുഴപ്പമില്ല, വിലപിടിച്ചവസു്ക്കളൊരിക്കലുംസമ൪പ്പിക്കരുതു്, അവയപ്പോളു്ത്തന്നെമോഷണംപോകും, നിങ്ങളുടെസാമ്പത്തികസ്ഥിതി ഈശ്വരനുണു്ടെങ്കിലു് ഈശ്വരനറിയാം, നിങ്ങളെസ്സംരക്ഷിക്കുന്നതിനുമലിവുകാണിക്കുന്നതിനും ഈശ്വര൯പ്രതിഫലംവാങ്ങാറില്ല, സ്വ൪ണ്ണത്തിലു്പ്പൊതിഞ്ഞയമ്പലമാണെങ്കിലു് ഒരിക്കലുംപോകരുതു്. അമ്പലത്തിലു്പ്പോയുള്ളതല്ലാതെ ഒരുരൂപത്തിലുംഭാവത്തിലുമല്ലാതെ മനസ്സിലു് ഈശ്വരനെക്കാണണമെന്നുള്ളവ൪ക്കു് ഒരുരൂപവുംഭാവവുംഭൗതികവുമില്ലാത്ത ബ്രഹ്മനെന്ന ബ്രഹ്മാവിനെത്തന്നെസങ്കലു്പ്പിക്കാവുന്നതാണു്, അതായതു് തന്നെത്തന്നെസങ്കലു്പ്പിക്കാം. ഒരുപൂവിനെച്ചുംബിക്കുമ്പോളു് ബ്രഹ്മനായി, കാരണം രണു്ടുപേരുംബഹ്മനാണു്, അത്രലളിതമാണു്, ഒന്നുംദ്വന്ദമല്ല ഭിന്നമല്ല ഏകമാണു്.
ഒരുപുസു്തകംവായിക്കുമ്പോളു്നിങ്ങളു്ക്കിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണിഷ്ടപ്പെട്ടതു്, ഈശ്വരനാണുവായിച്ചതു്, ഒരുകലയെനിങ്ങളിഷ്ടപ്പെട്ടുവെങ്കിലു് ഈശ്വരനെയാണുകണു്ടതു്. ഈശ്വരനെനിങ്ങളു്ക്കുരൂപവുംഭാവവുമായി കണു്ടേകഴിയൂവെങ്കിലു് ഇപ്പോളു്ജനിച്ചയൊരുകുഞ്ഞിനെനോക്കൂ- പ്രായംകൂടിക്കള്ളത്തരങ്ങളു്കടന്നുവരുംതോറും ഇറങ്ങിപ്പോകുന്നയാശ്ശോഭയാണീശ്വര൯.
ഈശ്വരനെവിടെയാണെന്നചോദ്യത്തിനു് ഏഷ്യയിലെയേറ്റവുംവലിയ സൗജന്യയാശുപത്രിയുടെസ്ഥാപകനും കലാരസികനുമായിരുന്ന സത്യസായിബാബപറഞ്ഞ നിങ്ങളുംഞാനുമായുള്ളവ്യത്യാസം ഞാനൊരുദൈവമാണെന്നെനിയു്ക്കറിയാം പക്ഷേ നിങ്ങളുമൊരുദൈവമാണെന്നുനിങ്ങളു്ക്കറിഞ്ഞുകൂടാ എന്നതുമാത്രമാണെന്നമറുപടി എപ്പോളുമോ൪ത്തുകൊള്ളുക! നിങ്ങളു്തന്നെയാണീശ്വര൯. നിങ്ങളു്ക്കു് നിങ്ങളെയാരാധിക്കണമെങ്കിലെന്തിനമ്പലത്തിലു്പ്പോകുന്നു, വീട്ടിലിരുന്നോ റോട്ടിലു്നിന്നോചെയു്തുകൂടേ? നിങ്ങളു്വീട്ടിലു്വിളക്കുവെച്ചു് വെളിച്ചത്തിലു്നോക്കിനിലു്ക്കുന്നതുതന്നെ ഈശരാരാധനയാണു്, അതുതന്നെവേണമെന്നുമില്ല. പൂജകളും പൂജാരികളും പുണ്യസ്ഥലങ്ങളിലേയു്ക്കുള്ളയാത്രകളും അ൪ച്ചനകളുമ൪പ്പണങ്ങളുമൊഴിവാക്കിയാലു്ത്തന്നെ നിങ്ങളുടെജീവിതമത്രയുംസഫലമായി, സമാധാനപരമായി. ശബ്ദവുംവെളിച്ചവുംസ്ഥലവുംചേരുന്ന സംഗമങ്ങളു്മാത്രമാണവയെല്ലാം
ഇത്രയൊക്കെയേയുള്ളെടോ നിങ്ങളൊരുഹിന്ദുവാകാ൯! അമ്പലത്തിലു്പ്പോയില്ലെങ്കിലും ആരുംനിങ്ങളെയൊരിടത്തുനിന്നുംപുറത്താക്കില്ല, റോമിലു്നിന്നടക്കം ഒരിടത്തുനിന്നുംനിങ്ങളു്ക്കാജ്ഞവരുകില്ല. പരമസ്സ്വതന്ത്രനാണുനിങ്ങളു്! അല്ലെങ്കിലു്പ്പിന്നെയിതുവളരുമോപടരുമോ?
Written on 09 October 2025 and first published on 17 October 2025
No comments:
Post a Comment