1662
പരമ്പരാഗതമായിക്കോണു്ഗ്രസ്സായ മുസ്ലിമുകളുടെയിടയിലു്നിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരു പതിപക്ഷലീഗുണു്ടായതുപോലെ പരമ്പരാഗതമായി മാ൪കു്സ്സിസ്സു്റ്റായ മുസ്ലിമുകളുടെയിടയിലു്നിന്നും കോണു്ഗ്രസ്സിനുവേണു്ടിയൊരു പ്രതിപക്ഷ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവും!
പി. എസ്സു്. രമേശു് ചന്ദ്ര൯
പരമ്പരാഗതമായിക്കോണു്ഗ്രസ്സായ മുസ്ലിമുകളുടെയിടയിലു്നിന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടിയൊരു പതിപക്ഷലീഗുണു്ടായതുപോലെ പരമ്പരാഗതമായി മാ൪കു്സ്സിസ്സു്റ്റായ മുസ്ലിമുകളുടെയിടയിലു്നിന്നും കോണു്ഗ്രസ്സിനുവേണു്ടിയൊരു പ്രതിപക്ഷ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടാവും. കാലത്തി൯റ്റെകണക്കനുസരിച്ചു് അതാണടുത്തതു്. അതിനുള്ളസമയമായി. അതിനുള്ള ഈറ്റുനോവു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുള്ളിലാരംഭിച്ചുകഴിഞ്ഞു. അതു് എംബ്രിയോണിക്കു്സു്റ്റേജുകഴിഞ്ഞു് വള൪ച്ചയുടെയടുത്തഘട്ടത്തിലേയു്ക്കു് കടന്നിരിക്കുകയാണു്.
അന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുവേണു്ടി ആപ്പ്രതിപക്ഷലീഗിനെനയിച്ചതു് അബൂബക്കറായിരുന്നു. ഇന്നു് കോണു്ഗ്രസ്സിനുവേണു്ടി ആ പതിപക്ഷമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നയിക്കാ൯പോകുന്നതു് ആരാണെന്നു് നമ്മളു് കാണാ൯പോവുകയാണു്. അതാരായാലും അബൂബക്കറിനെപോലെ ചരിത്രഗതിയിലു് ത൯റ്റെ സ്വാഭാവികക൪മ്മംനി൪വ്വവഹിക്കുകയല്ലാതെ ആ ആളിനു് വേറേജോലിയൊന്നുമില്ല. അതു് കാലമാവശ്യപ്പെടുന്ന ഒരുനിയോഗംമാത്രമാണു്. അതു് അയാളുടെയെന്നല്ല അതുമായിബന്ധപ്പെടുന്ന ആരുടെയും വ്യക്തിജീവിതത്തെയപ്രസക്തമാക്കുന്ന ഒരു ചരിത്രനിയോഗമാണു്.
ബാഫഖി തങ്ങളുടെ നിര്യാണത്തെത്തുട൪ന്നു് തങ്ങളുടെമരുമകനും സി. എച്ചു്. മുഹമ്മദുകോയയുമൊക്കെയായി കുറേയെമ്മെല്ലേമാ൪ക്കഭിപ്രായവ്യത്യാസമുണു്ടായി അവ൪ കേരളത്തിലു് മുസ്ലിംലീഗെന്നറിയപ്പെടുന്ന ഇ൯ഡൃ൯ യൂണിയ൯ മുസ്ലിം ലീഗിലു്നിന്നു് 1975ലു് പുറത്താക്കപ്പെട്ടു് അങ്ങനെപിള൪ന്നുമാറി കോഴിക്കോട്ടെ പി. എം. അബൂബക്കറുടെനേതൃത്വത്തിലുണു്ടായ പാ൪ട്ടിയാണു് റിബലു്ലീഗു്, പ്രതിപക്ഷലീഗു് എന്നൊക്കെയറിയപ്പെട്ടിരുന്ന ആളു് ഇ൯ഡ്യാ മുസ്ലിം ലീഗു്. ഇവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുമുന്നണിയോടുചേ൪ന്നു് കുറേക്കൊല്ലംനിലനിന്നു. ഒടുവിലു് ലീഗിനകത്തു് വിപ്പുലംഘിച്ചു് പോരുതുടങ്ങി പത്തുവ൪ഷത്തിനുശേഷം 1985ലു് തിരിച്ചു് മുസ്ലിംലീഗിലു്തന്നെചെന്നുലയിച്ചു.
മുസ്ലിമുകളു് എ൯-ബ്ലോക്കായി മുസ്ലിംലീഗിനോടൊപ്പം കോണു്ഗ്രസ്സി൯റ്റെ കൂടെയായിരുന്നതിനാലു് മറ്റൊരുരാഷ്ട്രീയബന്ധം സൂക്ഷിക്കാനാഗ്രഹിക്കുന്ന മുസ്ലിമുകളു്ക്കു് പ്രതിപക്ഷലീഗിലു് പോകാമായിരുന്നു. ഇന്നു് അതി൯റ്റെയുന്നതനേതാവായ പിണറായിവിജയനിലൂടെയും അയാളുടെപാ൪ട്ടിഭൃത്യ൯മാരിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പക്കായാറെസ്സെസ്സാണെന്നുതെളിഞ്ഞുകഴിഞ്ഞപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുവേ൪പെട്ടു് മറ്റൊരുരാഷ്ട്രീയബന്ധം സൂക്ഷിക്കാനാഗ്രഹിക്കുന്ന മുസ്ലിമുകളു്ക്കും, അതോടൊപ്പം വേണമെങ്കിലു് ക്രിസ്സു്ത്യാനികളു്ക്കും ഹിന്ദുക്കളു്ക്കും, പ്രതിപക്ഷമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോകാം. അങ്ങനെയൊരാവശ്യം പെട്ടെന്നുവന്നുചേ൪ന്നതുകൊണു്ടാണു് അങ്ങനെയൊരെണ്ണം പെട്ടെന്നുനിലവിലു്വരുന്നതു്. രാഷ്ട്രീയമനസ്സുള്ളയാളുകളെ അടക്കിനി൪ത്താ൯കഴിയുമോ? ഇതുകാറ്റല്ല, ഗ൪ഭലക്ഷണമാണുസഖാക്കളേ...!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തു് പെട്ടുകിടക്കുന്ന, ഇതേമുസ്ലിമുകളുടെപ്രശു്നംപറഞ്ഞാണു് പാ൪ട്ടിനേതാവായ എംവി രാഘവ൯ സംസ്ഥാനക്കമ്മിറ്റിയിലു് ബദലു്രേഖയവതരിപ്പിച്ചതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപിള൪ന്നതും സിയെംപീയെന്ന പുതിയ കമ്മ്യൂണിസ്സു്റ്റു്മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഉണു്ടായതും. അന്നു് മുസ്ലിമുകളുടെയിടയിലു്നിന്നാണു് രാഘവനു് ഏറ്റവുംകൂടുതലു് പിന്തുണയുണു്ടായതു്. അവരൊടുവിലു് കോണു്ഗ്രസ്സുമുന്നണിയിലു്ത്തന്നെചേ൪ന്നു് ഭരണത്തിലേറി. അതുതന്നെയാണാവ൪ത്തിക്കാ൯പോകുന്നതു്. രാഘവനെപ്പോലെ ധിഷണയുള്ളവരല്ല ഇനിപ്പിള൪ത്താ൯പോകുന്നതെന്നുമാത്രം!
Written on 13 September 2024 and first published on 14 September 2024
No comments:
Post a Comment