Wednesday, 4 September 2024

1652. ഓരോദിവസവുംവന്നുമറിയുന്ന നൂറുകണക്കിനഴിമതിസംഭവങ്ങളിലു് മീനുംനോക്കിയിരിക്കുന്ന നാക്കുകെട്ടിയപൂച്ചകളെപ്പോലെ കു്ണാപ്പ൯മാരായകുറേ വിജില൯സ്സുഡയറകു്ട൪മാരെയാണു് കേരളംകുറേക്കാലമായി നിയമിച്ചുകാണുന്നതു്

1652

ഓരോദിവസവുംവന്നുമറിയുന്ന നൂറുകണക്കിനഴിമതിസംഭവങ്ങളിലു് മീനുംനോക്കിയിരിക്കുന്ന നാക്കുകെട്ടിയപൂച്ചകളെപ്പോലെ കു്ണാപ്പ൯മാരായകുറേ വിജില൯സ്സുഡയറകു്ട൪മാരെയാണു് കേരളംകുറേക്കാലമായി നിയമിച്ചുകാണുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഓരോദിവസവുംവന്നുമറിയുന്ന നൂറുകണക്കിനഴിമതിസംഭവങ്ങളിലു് മീനുംനോക്കിയിരിക്കുന്ന നാക്കുകെട്ടിയപൂച്ചകളെപ്പോലെ കു്ണാപ്പ൯മാരായകുറേ വിജില൯സ്സുഡയറകു്ട൪മാരെയാണു് കേരളംകുറേക്കാലമായി നിയമിച്ചുകാണുന്നതു്.

പണു്ടു് അഴിമതിക്കേസ്സുകളു് മണത്തുപിടിച്ചു് അന്വേഷിച്ചുപോയിക്കേസ്സെടുക്കുന്ന വിജില൯സ്സുഡയറകു്ട൪മാരാണു് കേരളത്തിലുണു്ടായിരുന്നതു്. ഐയ്യേയെസ്സെന്നുപറയുന്നതി൯റ്റെ ഗുണനിലവാരമിടിഞ്ഞുതാഴുകയും അതിലിപ്പോളു്പ്പുറത്തുവന്നപോലെ വ്യാജ൯മാ൪കടന്നുകൂടുകയും പിണറായിവിജയനെപ്പോലൊരു കൊടുമഴിമതിക്കാര൯ കേരളത്തി൯റ്റെമുഖ്യമന്ത്രിയും വിജില൯സ്സുമന്ത്രിയുംകൂടിയായി രണു്ടും ഒരുമിച്ചുണു്ടാവുകയുംചെയു്തതുമുതലു് വിജില൯സ്സുഡയറകു്ട൪മാരുടെജോലി പുറത്തുവരുന്ന ഓരോകേസ്സും നോക്കിനിരീക്ഷിച്ചു് അതിലു്കേക്സ്സെടുക്കാതിരിക്കാ൯ എന്തുതരുമെന്നു് അങ്ങോട്ടുപോയിച്ചോദിക്കുകയാണെന്നുവ്യക്തം.

ഇപ്പോളു് അഴിമതിസംഭവങ്ങളു് മണത്തുപിടിക്കുകയല്ല, അങ്ങോട്ടാരെങ്കിലുമെഴുതിക്കൊടുത്താലു് എന്തുകൊണു്ടതന്വേഷിക്കാനും കേസ്സെടുക്കാനുംപറ്റില്ലെന്നിരുന്നു് പ്രബന്ധമെഴുതുകയാണു്! അതു് കോടതിയിലുംകൂടി എടുത്തോണു്ടുചെന്നുസമ൪പ്പിക്കും. ഐയ്യേയെസ്സി൯റ്റെനിലവാരംതാഴു്ന്നാലു് ഐപ്പീയെസ്സി൯റ്റെയും ജുഡീഷ്യറിയുടെയുംകൂടി നിലവാരംതാഴു്ന്നെന്നുതന്നെയല്ലേയ൪ത്ഥം? അതുകൊണു്ടാപ്പ്രബന്ധമൊന്നോടിച്ചുനോക്കിയിട്ടു് അവ൪പറഞ്ഞതുശരിയാണു്, ഞാനും അന്വേഷിക്കണമെന്നുപറയാനിതിലു് കാരണമൊന്നുംകാണുന്നില്ല, എന്നുപറഞ്ഞാപ്പരാതിത്തള്ളും.

പിണറായിവിജയനോ പിണറായിവിജയ൯റ്റെമക്കളോ അടങ്ങുന്നപരാതിയാണെങ്കിലു് ഈ മൂന്നുവിഭാഗങ്ങളുംതള്ളുമെന്നതു് ഇപ്പോളു് കേരളത്തിലെജനങ്ങളു്ക്കു് പച്ചവെള്ളംപോലെയറിയാം, ഇതുവരെയുള്ളതുമുഴുവനങ്ങനെയായിരുന്നു, അതു് പിണറായിവിജയനെന്തെങ്കിലും സവിശേഷവൈഭവമോ ശക്തിയോ ഉള്ളതുകൊണു്ടല്ലെന്നും അയാളെക്കൈയ്യിലു്ത്തൂക്കിയെടുത്തു് ഉയ൪ത്തിനി൪ത്തിയിരിക്കുന്ന വിദേശകോ൪പ്പറേറ്റുകളു്ക്കും കേന്ദ്രഭരണപ്പാ൪ട്ടിയായ ബീജേപ്പീയു്ക്കും അതുള്ളതുകൊണു്ടാണെന്നുംകൂടി ജനങ്ങളു്ക്കറിയാം.

എന്തഴിമതിചെയു്താലും തെളിവില്ലാതെചെയ്യാ൯ വിജയനുവൈഭവമുള്ളതുകൊണു്ടാണു് അയാളെപ്പിടികൂടിശ്ശിക്ഷിക്കാ൯ ഈപ്പറഞ്ഞയൊരുവിഭാഗത്തിനും കഴിയാത്തതെന്നു് കുറേനാളു്ജനങ്ങളു്വിശ്വസിച്ചിരുന്നു. പക്ഷേ ഇന്നവ൪ക്കുപോലുമറിയാം, അങ്ങനെ തെളിവില്ലാതെയഴിമതിചെയുന്ന കുറ്റവാളികളെപ്പിടികൂടി നിയമത്തിനുമുന്നിലു്ക്കൊണു്ടുവന്നുശിക്ഷിക്കാ൯ ആദ്യംപറഞ്ഞരണു്ടുവിഭാഗങ്ങളു്ക്കും കഴിയുന്നില്ലെങ്കിലു് അതുനിരീക്ഷിച്ചുമനസ്സിലാക്കി അന്വേഷണമേറ്റെടുക്കാനും സ്വയമേറ്റെടുത്തുനിയന്ത്രിക്കാനും മൂന്നാമത്തെവിഭാഗത്തിനധികാരമുണു്ടെന്നു്. തെളിവില്ലെന്നുപറഞ്ഞുവെറുതേവിട്ടതും അന്വേഷണമേറ്റെടുക്കാത്തതുമായ കഴിഞ്ഞനൂറുകേസ്സുകളിലു് ഒരെണ്ണത്തിലെങ്കിലുമാ സവിശേഷയധികാരമവരുപയോഗിച്ചോ? അതുചെയു്തിരുന്നെങ്കിലീവിമ൪ശ്ശനം ഇവിടെവരേണു്ടിവരുമായിരുന്നോ? എന്നിട്ടുമതിവിടെവന്നില്ലെങ്കിലു് പിന്നെന്തുജനാധിപത്യം, റിപ്പബ്ലിക്കനിസം?

ഈലേഖനങ്ങളു്കൂടിയൊന്നുവായിച്ചുനോക്കുക! അതുപ്രസിദ്ധീകരിച്ചിട്ടുവ൪ഷമാറുകഴിഞ്ഞു. ഇന്നുമൊരുമാറ്റവുംവന്നിട്ടില്ല. സ്ഥിതിയതുതന്നെയാണു്. എന്നല്ല, കുറേക്കൂടിയധഃപതിക്കുകയുംചെയു്തു. ഒരു ഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റെന്നനിലയിലു് ഉണു്ടായിരിക്കേണു്ടലജ്ജ പൂ൪ണ്ണമായപ്പ്രത്യക്ഷമാവുകയുംചെയു്തു.


196. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?
https://sahyadrimalayalam.blogspot.com/2019/10/196.html

046. എന്തുകൊണു്ടാണു് കേരളത്തിലിത്രയും അഴിമതിനിറഞ്ഞൊരു ഗവണു്മെ൯റ്റു് സ൪വ്വീസ്സു്?
https://sahyadrimalayalam.blogspot.com/2018/03/046-1.html

Written on 03 September 2024 and first published on 04 September 2024









 

No comments:

Post a Comment