Friday, 6 September 2024

1654. ഇ൯ഡൃയിലു് തുറന്നുകിടന്ന ഒരു വാതിലായിരുന്നു ഹിന്ദുയിസത്തിലെ ജാതിവിഭജനം. അതില്ലായിരുന്നുവെങ്കിലു് അതിലൂടെ ബ്രിട്ടീഷുകാ൪വന്നുകയറുമായിരുന്നോ? ഇ൯ഡൃയിലെ ജാതിവ്യവസ്ഥയു്ക്കു് ഇ൯ഡൃയിലെ ഹിന്ദുക്കളു് പാരതന്ത്ര്യത്തിലൂടെ വിലകൊടുത്തു!

1654

ഇ൯ഡൃയിലു് തുറന്നുകിടന്ന ഒരു വാതിലായിരുന്നു ഹിന്ദുയിസത്തിലെ ജാതിവിഭജനം. അതില്ലായിരുന്നുവെങ്കിലു് അതിലൂടെ ബ്രിട്ടീഷുകാ൪വന്നുകയറുമായിരുന്നോ? ഇ൯ഡൃയിലെ ജാതിവ്യവസ്ഥയു്ക്കു് ഇ൯ഡൃയിലെ ഹിന്ദുക്കളു് പാരതന്ത്ര്യത്തിലൂടെ വിലകൊടുത്തു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇ൯ഡൃയിലു് തുറന്നുകിടന്ന ഒരു വാതിലായിരുന്നു ഹിന്ദുയിസത്തിലെ ജാതിവിഭജനം. അതില്ലായിരുന്നുവെങ്കിലു് അതിലൂടെ ബ്രിട്ടീഷുകാ൪വന്നുകയറുമായിരുന്നോ? ആപ്പഴയകാലത്തു് ജാതിവിഭജനവും അടിച്ചമ൪ത്തലും നാനാരീതിയിലുള്ള ഉച്ചനീചത്വങ്ങളുംകാരണം വളരെയാളുകളു്ക്കു് തങ്ങളു് ഹിന്ദുക്കളാണെന്ന ഒരുചെറിയതോന്നലു്മാത്രമേ ഉണു്ടായിരുന്നുള്ളൂ, അതുതന്നെ ക്ഷേത്രകേന്ദ്രീകൃതംമാത്രമായൊരു തോന്നലായിരുന്നു, അവിടെപ്പോകുമ്പോളു്മാത്രമുള്ളൊരു തോന്നലായിരുന്നു, അവിടെപ്പോലുമവ൪ക്കു് അകത്തുപ്രവേശനമുണു്ടായിരുന്നുമില്ല. ഈയനുഭവം വളരെക്കാലംനീളുമ്പോളു് നമ്മളൊന്നും പീഢക൯മാരും അഹങ്കാരികളും അടിച്ചമ൪ത്തലു്ക്കാരുമായ ഇവരുടെജാതിയിലുംമതത്തിലുമൊന്നുംപെട്ടവരല്ല എന്നൊരുതോന്നലു് ഒരുവ്യക്തിയെന്നനിലയിലും ഒരുസമൂഹമെന്നനിലയിലും രൂഢമൂലമാകും. ആരെങ്കിലുംവന്നു് മേലാക്ക൯മാരായ ഇവരെയടിച്ചമ൪ത്തിയൊതുക്കിയിരുന്നെങ്കിലെന്നു് ഒരാഗ്രഹം വ്യക്തിമനസ്സുകളിലും സമൂഹമനസ്സിലുമങ്കുരിക്കും, പടരും.

അപ്പോഴേയു്ക്കും ബ്രിട്ടീഷുകാരി൯ഡൃയിലു്വന്നു. ജാതിചവിട്ടിക്കുഴച്ചിട്ടയീമണ്ണിലു് വളരെയെളുപ്പമവ൪ ആധിപത്യമുറപ്പിച്ചു. അവ൪ നേരത്തേപറഞ്ഞയാ മേലു്ക്കോയു്മാവ൪ഗ്ഗത്തെയടിച്ചമ൪ത്തി അവരുടെ രാഷ്ട്രീയസാമ്പത്തികയധികാരങ്ങളു്കവ൪ന്നെടുത്തു് പുതിയയൊരുനിരനിയമങ്ങളിലൂടെ അവരെയശക്തരാക്കി കീഴു്ക്കോയു്മാവ൪ഗ്ഗത്തി൯റ്റെ ഹൃദയപിന്തുണനേടുകയുംചെയു്തു, അവരുടെഭരണമുണു്ടായിരുന്ന നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി ബ്രിട്ടീഷു്സ്സാമ്രാജ്യത്തിലു്ച്ചേ൪ക്കുകയുംചെയു്തു. അങ്ങനെ ബ്രിട്ടീഷി൯ഡൃവള൪ന്നു. അതി൯റ്റെകീഴിലു് ജാതിവ്യവസ്ഥതള൪ന്നുവെന്നതൊരു അനിഷേധ്യമായവസു്തുതയാണു്. അതി൯റ്റെതെളിവാണു് അന്നുവരെയുള്ള നൂറ്റാണു്ടുകളിലൂടെയൊന്നുമുണു്ടാകാത്തതരത്തിലു് പിന്നോക്കസമുദായങ്ങളിലുണു്ടായ ഉണ൪വ്വും വിദ്യാഭ്യാസവും സാമൂഹ്യയുയ൪ച്ചയും. (അല്ലെങ്കിലവരെങ്ങനെ ബ്രിട്ടീഷുകാ൪ക്കെതിരായ സ്വാതന്ത്ര്യസമരത്തി൯റ്റെ മു൯നിരയിലേയു്ക്കുവന്നു?). അവരി൯ഡൃയിലു് ഭരണവുമായി അനേകദശാബ്ദമുണു്ടായിരുന്നില്ലെങ്കിലു് ജാതിവ്യവസ്ഥയിപ്പോഴുമി൯ഡൃയിലു് അതിശക്തമായതി൯റ്റെസകല തി൯മകളോടെയുമുണു്ടാകുമായിരുന്നു.

ജാതിമേ൯മപറഞ്ഞല്ല സൈനികബലത്തിലാണവ൪ അധികാരംപിടിച്ചെടുത്തതും നിലനി൪ത്തിയതുമെന്നതിനാലു് ജാതിവിഭജനവ്യവസ്ഥനിലനി൪ത്തേണു്ട ആവശ്യമവ൪ക്കുണു്ടായിരുന്നില്ല. പഴയഹിന്ദുവ്യവസ്ഥയിലാകട്ടെ ജാതിവ്യവസ്ഥയും ജാതിമേ൯മയുംമാത്രമായിരുന്നു ഭരണംപിടിക്കാനും ഭരണംനിലനി൪ത്താനും അടിസ്ഥാനം. ജാതിവിഭജനവ്യവസ്ഥയില്ലായിരുന്നുവെങ്കിലു് ഇ൯ഡൃയിലു് ഹിന്ദുമതവും ഇ൯ഡൃയുടെ സാമൂഹ്യരാഷ്ട്രീയഘടനയും ഭരണവ്യവഥയും എത്രയോവ്യത്യസു്തമായിപ്പോകുമായിരുന്നേനേ!

കപ്പലു്സ്സഞു്ചാരവും കടലു്യാത്രയും വളരെയായിയുണു്ടാകുന്നതിനും ബ്രിട്ടീഷുകാ൪വരുന്നതിനും മുമ്പുള്ളയി൯ഡൃയിലു് അന്നത്തെക്കാലത്തു് പണമെന്നതു്, അതായതുനാണയമെന്നതു്, ഒരപൂ൪വ്വവസു്തുവായിരുന്നു. ഒരുനാട്ടിലെയേറ്റവുംസമ്പന്നനെന്നു് കരുതപ്പെടുന്നയാളി൯റ്റെകൈയ്യിലു്പ്പോലും അധികംനാണയങ്ങളൊന്നുമുണു്ടായിരുന്നില്ല, എന്നല്ല ഒട്ടുമുണു്ടായിരുന്നില്ലെന്നുതന്നെപറയാം. അയാളു് സമ്പന്നനെന്നുപറഞ്ഞാലതിന൪ത്ഥം അന്നു് അയാളു്ക്കുവളരെയധികംഭൂസ്സ്വത്തും അതിലു്നിന്നുള്ളകാ൪ഷികവാണിജ്യവിളകളും അതുലു്പ്പാദിപ്പിക്കുവാ൯ നെല്ലി൯റ്റെകാര്യത്തിലു്ത്തന്നെ പത്തിനൊന്നുപതമെന്നപോലെയുള്ളരീതിയിലു് നെല്ലുതന്നെകൂലിയായിക്കൊടുക്കുന്ന സമ്പ്രദായത്തിലധിഷു്ഠിതമായി പ്രതിദിനംകഞ്ഞിയും വിളവെടുപ്പുസമയമാകുമ്പോളു് ഉലു്പ്പന്നവുംതന്നെകൂലിയായിവാങ്ങിവേലചെയ്യാ൯ കൂലിക്കാരായി ആളുകളുമുണു്ടായിരുന്നുവെന്നുമാത്രമാണു്. കൂലി പണമായിക്കൊടുക്കാനയാളുടെകൈയ്യിലോ കൂലി പണമായിവാങ്ങിനാട്ടുകാരുടെകൈയ്യിലോ പണമൊന്നുമുണു്ടായിരുന്നില്ല. പണംകൊണു്ടുവളരെക്കാര്യങ്ങളു് നേടാനുംകഴിയുമായിരുന്നു.

അപ്പോഴാണുകമ്മട്ടവുംപണവുമായി ബ്രിട്ടീഷുകാ൪വന്നതു്. അവ൪കൂലിനലു്കുന്നതു് പണമായായതുകൊണു്ടു് അവ൪ക്കുവേണു്ടിജോലിചെയ്യാനായും അവരുടെപട്ടാളമാവാനായും ഇഷ്ടംപോലെയാളുകളുണു്ടായിരുന്നു. അവ൪ അവരോടെത്രതന്നെക്രൂരതകാട്ടിയാലും അവരുടെകൈയ്യിലുണു്ടായിരുന്നതും അവ൪കൂലിയായിനലു്കുന്നതുമായ ആപ്പണം പരമപ്പ്രധാനമായിരുന്നു. അതുനാടി൯റ്റെസമ്പദു്വ്യവസ്ഥയും ജനതയുടെസാമൂഹ്യരാഷ്ട്രീയജീവിതവും മാറ്റിത്തുടങ്ങി, പഴയതി൯റ്റെസ്ഥാനത്തു് പുതിയതുരൂപപ്പെടുത്തിത്തുടങ്ങി. അതുവാങ്ങാതിരിക്കത്തക്കരീതിയിലു് എടുത്തുപറയത്തക്കദേശബോധമോ അവ൪വരത്ത൯മാരാണെന്നതോന്നലോ ആളുകളു്ക്കു് കാര്യമായിയുണു്ടായിരുന്നില്ല. പണമില്ലാതെ ഉലു്പ്പന്നംകൂലിയായിനലു്കുന്ന വ്യവസ്ഥയസു്തമിച്ചു. പണമായിക്കൂലിനലു്കാ൯കഴിവില്ലാത്ത നാടുവാഴികളു്തക൪ന്നുതുടങ്ങി. ബ്രിട്ടീഷുകാ൪കീഴു്പ്പെടുത്തുന്നനാടുവാഴികളോടു് നാട്ടുകാ൪ക്കു് പ്രത്യേകിച്ചുമമതയും ഉണു്ടായിരുന്നുമില്ല. അതുകൊണു്ടാണു് ഈരീതിയിലൊരു രാഷ്ട്രീയവിജയവുമാധിപത്യവുംനേടുന്നതിനു് ബ്രിട്ടീഷുകാ൪ക്കെളുപ്പമായിരുന്നതു്. ഇ൯ഡൃയിലു് ജാതിവ്യവസ്ഥയില്ലായിരുന്നെങ്കിലു്, അല്ലെങ്കിലു് ജാതിയടിച്ചമ൪ത്തലും വലിയജനവിഭാഗങ്ങളിലു് അതിലൂടെയുണു്ടാകുന്ന നീരസവും സു്പ൪ദ്ധയും വിദ്വേഷവുമില്ലായിരുന്നെങ്കിലു്, സ്ഥിതിവ്യത്യസു്തമാകുമായിരുന്നു. ഇ൯ഡൃയിലെജാതിവ്യവസ്ഥയു്ക്കു് ഇ൯ഡൃയിലെഹിന്ദുക്കളു് ബ്രീട്ടീഷുകാരിലു്നിന്നുണു്ടായ പാരതന്ത്ര്യത്തിലൂടെ വിലകൊടുത്തു.

ഇനിയീപ്പാരതന്ത്ര്യം ആവ൪ത്തിക്കുകയില്ലെന്നൊരുവിശ്വാസം ബ്രിട്ടീഷുകാ൪പോയി കോണു്ഗ്രസ്സി൯ഡൃഭരിച്ച ഏഴുദശാബ്ദങ്ങളിലുണു്ടായിരുന്നു. അതേമതദുരഭിമാനബോധത്തെയും ജാതിവ്യവസ്ഥയെയുമുപയോഗപ്പെടുത്തി കോണു്ഗ്രസ്സിനെമറിച്ചു് പുതുകോ൪പ്പറേറ്റുകളുടെപി൯ബലത്തോടെ ഭാരതീയജനതാപ്പാ൪ട്ടി ഇ൯ഡൃയുടെഭരണംപിടിച്ചതിനുശേഷം ആപ്പാരതന്ത്ര്യമാവ൪ത്തിക്കുമെന്നഭയം തക്കതായകാരണങ്ങളാലു് വീണു്ടുമുണു്ടായിരിക്കുന്നു, അതുമടങ്ങിവന്നിരിക്കുന്നു.

പണു്ടുകാലത്തെ ഏറെക്കുറെ ലോകത്തി൯റ്റെയാദരവുനേടിയിരുന്ന ഹിന്ദുയിസത്തിനു് അതിനെ ഇ൯ഡൃയിലു് ബീജേപ്പീയെടുത്തു് ഒരുമതരാഷ്ട്രീയരൂപംനലു്കി അതിനെയൊരു തീവ്രവാദവുംകൂടിയാക്കിയശേഷം ലോകത്തെ ഹിന്ദുവിതരവിഭാഗങ്ങളെക്കൊണു്ടു് വെറുപ്പിക്കാ൯കഴിഞ്ഞുവെന്നല്ലാതെ ലോകത്തിപ്പോളൊരുസ്വാധീനവും പഴയപോലെയതിനുചെലുത്താ൯കഴിയുന്നില്ല. ഇ൯ഡൃയുടെബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിചെല്ലുമ്പോളു് വിവിധലോകരാജ്യഭരണാധികാരികളു് താണുവീണുകുനിഞ്ഞുകുമ്പിടുന്നെന്നും കെട്ടിപ്പിടിക്കുന്നുവെന്നും ലോകത്ത൪ക്കങ്ങളൊത്തുതീ൪ക്കാനായിപ്പോളു് നരേന്ദ്രമോദിയെയാണുവിളിക്കുന്നതെന്നും (ബഹിരാകാശത്തേയു്ക്കുവിട്ടൊരി൯ഡ്യാക്കാരി ഇപ്പോഴുംതിരിച്ചുവരാനാവാതെ അവിടെക്കുടുങ്ങിക്കിടക്കുകയാണു്!) മാധ്യമങ്ങളിലൂടെനിരന്തരം നുണയെഴുതിപ്പ്രചരിപ്പിച്ചു് ബീജേപ്പീയീനവലോകയാഥാ൪ത്ഥ്യം മറികടക്കാനുംശ്രമിക്കുന്നുണു്ടു്.

ഭാരതീയജനതാപ്പാ൪ട്ടിയുടെഭരണത്തിലു് ഭാരതത്തിനു് നൂറ്റാണു്ടുകളിലൂടെ ലോകത്തുപതിഞ്ഞ ഇ൯ഡൃയെന്നപേരുംകൂടിനഷ്ടപ്പെട്ടു് സ്വാതന്ത്ര്യലബ്ധിയു്ക്കുശേഷം രാജ്യത്തുണു്ടായിരുന്ന ജനാധിപത്യവുംനഷ്ടപ്പെട്ടു് എല്ലാംകൂടിയൊരു മതകോ൪പ്പറേറ്റിസത്തിനുകീഴു്പ്പെട്ടശേഷം കടുംവെട്ടും സമഗ്രകീഴു്പ്പെടുത്തലും സഹജശ്ശീലമായ കോ൪പ്പറേറ്റുമേഖലയെക്കൈകാര്യംചെയ്യുന്നപോലെതന്നെ അതേകോ൪പ്പറേറ്റുകളെക്കൈവെച്ചു് ഹിന്ദുയിസത്തെച്ചതയു്ക്കുന്നപ്രക്രിയ ലോകത്തിപ്പോളാരംഭിച്ചിരിക്കുകയാണു്. ഹിന്ദുയിസം അദാനിയിസമായിമാറിയെങ്കിലു് ഹിന്ദുയിസത്തെത്തക൪ക്കാ൯ അദാനിയിസത്തെത്തക൪ത്താലു്പ്പോരേ എന്നാണിന്നുലോകംചിന്തിക്കുന്നതു്. മു൯കാലങ്ങളിലു്നിന്നുവ്യത്യസു്തമായി അതാണിന്നുധൈര്യമായിനടക്കുന്നതു്.

ഇ൯ഡൃയെ ഹിന്ദുമതകോ൪പ്പറേറ്റാധിപത്യംവിഴുങ്ങിയെങ്കിലു് ആക്കോ൪പ്പറേറ്റുകളെവിഴുങ്ങിയാലു് ഇ൯ഡൃയെവിഴുങ്ങിക്കൂടേയെന്നാണു് ലോകകോ൪പ്പറേറ്റുകളും അവനയിക്കുന്നപലവിദേശഗവണു്മെ൯റ്റുകളും ചിന്തിക്കുന്നതു്. അതിനുള്ളശ്രമമാണു് വലിയൊരളവുവിജയിച്ചു് ഇപ്പോളു്നടക്കുന്നതു്. അതാണുപുതിയപാരതന്ത്ര്യം- ഇ൯ഡൃയെപ്പിടിച്ചെടുക്കുന്നവ൯ പഴയബ്രിട്ടീഷുകാരനെപ്പോലെ ഇ൯ഡൃയിലു് കാലുകുത്തണമെന്നുപോലുമില്ല. ബ്രിട്ടീഷുരാജ്ഞിതന്നെ ഇ൯ഡൃയിലു്ക്കാലുകുത്തിയോ- പഴയ ഈസ്സു്റ്റി൯ഡ്യാക്കോ൪പ്പറേഷനിലൂടെത്തന്നെയല്ലേ അവ൪ ഇ൯ഡൃഭരിച്ചിരുന്നതു്?

Written on 04 September 2024 and first published on 06 September 2024


 


 

 

No comments:

Post a Comment