Thursday, 5 September 2024

1653. മുതലാളിത്തജനാധിപത്യരാജ്യങ്ങളിലു് കമ്മ്യൂണിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതുപോലെ വെറുമൊരുവിഭ്രമാത്മകസ്വപു്നംമാത്രമാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലു് സോഷ്യലിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതു്!

1653

മുതലാളിത്തജനാധിപത്യരാജ്യങ്ങളിലു് കമ്മ്യൂണിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതുപോലെ വെറുമൊരുവിഭ്രമാത്മകസ്വപു്നംമാത്രമാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലു് സോഷ്യലിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മുതലാളിത്തജനാധിപത്യരാജ്യങ്ങളിലു് കമ്മ്യൂണിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതുപോലെ വെറുമൊരു വിഭ്രമാത്മകസ്വപു്നംമാത്രമാണു് കമ്മ്യൂണിസ്സു്റ്റുരാജ്യങ്ങളിലു് സോഷ്യലിസംനടപ്പാക്കാമെന്നുചിന്തിക്കുന്നതു്! റഷ്യയിലതിനെഴുപതുവ൪ഷങ്ങളു്കിട്ടി, എന്നിട്ടൊന്നുംസംഭവിച്ചില്ല, സോഷ്യലിസംവന്നില്ല, പകരംകമ്മ്യൂണിസംപട്ടു, മൂന്നുതലമുറയുടെജീവിതംപാഴായി, അത്രയുംസാമൂഹ്യപുരോഗതി പിന്നോട്ടടിക്കപ്പെട്ടു, ലോകത്തി൯റ്റെവഴിയിലു്പ്പുറകിലായി, ഒറ്റപ്പെട്ടു.

ഏകാധിപത്യരാജാധിപത്യ ഫാസ്സിസ്സു്റ്റുരാജ്യങ്ങളിലു്മാത്രമേ ഇതുവരെയും കമ്മ്യൂണിസം അതി൯റ്റെയാദ്യദിശയായ പ്രാകൃതരൂപത്തിലു്പ്പോലും നടപ്പിലായിട്ടുള്ളൂ. ജനങ്ങളുടെയിടയിലു് അതിനുള്ള മൈ൯ഡു് സെറ്റും എന്തിനുംവിധേയമായിക്കൊടുക്കാനുള്ള കണു്ഡീഷനിംഗും അവിടെയേയുള്ളൂ. ഏറ്റവുംനല്ലയുദാഹരണം ഏറ്റവുമാദ്യംകമ്മ്യൂണിസംനടപ്പിലായ, സാ൪ച്ചക്രവ൪ത്തിമാരുടെ ദീ൪ഘകാലഭരണംനിലനിന്ന, റഷ്യതന്നെ. റഷ്യയു്ക്കകത്തുതന്നെയെന്നതുപോലെ ചേ൪ന്നുചുവന്നുകിടന്ന അയലു്രാജ്യങ്ങളായ പോളണു്ടു്, കിഴക്ക൯ജ൪മ്മനി, ചെക്കോസ്ലോവേക്യ, റുമേനിയ, ബളു്ഗേറിയ, ഹംഗറി, യൂഗോസ്ലേവിയ, അലു്ബേനിയ എന്നീ കിഴക്ക൯യൂറോപ്യ൯രാജ്യങ്ങളിലു് അതുനടപ്പായതിനുകാരണം അവിഭക്തജ൪മ്മനിയിലു് കൈസ്സ൪ച്ചക്രവ൪ത്തിമാരുടെ അതേനിലയിലു്വാ൪ത്തെടുക്കപ്പെട്ട നാസ്സികളുടെഫാസ്സിസ്സു്റ്റുഭരണം നിലനിന്നതുകൊണു്ടും അതവിടെനിലു്ക്കാതെ ചക്രവ൪ത്തിസമാനമായ സാമ്രാജ്യത്വമോഹംകയറി അധിനിവേശത്തിലൂടെ റഷ്യയടക്കം മറ്റനേകം കിഴക്ക൯യൂറോപ്യ൯രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ആസ്സു്ട്രേലിയയിലേക്കുംവരെ കടന്നുചെന്നതുകൊണു്ടും കടന്നുചെല്ലുന്ന ലക്ഷണംകാണിച്ചതുകൊണു്ടുമാണു്.

ഒരലു്പ്പംവ്യത്യസു്തമായകഥയാണു് ചൈനയുടേതു്. ചക്രവ൪ത്തിയാധിപത്യത്തിലു്നിന്നും അതുകാരണമുള്ള പ്രതിപ്പ്രവ൪ത്തനമായി ഡോ. സണു്-യാറ്റു്-സെന്നി൯റ്റെകാലത്തു് തുടക്കത്തിലു് ലെനി൯റ്റെതത്ത്വംപിന്തുട൪ന്നു് പിന്നീടു് വൈറ്റു് ടെറ൪ പോലുള്ള കൂമിന്താംഗു് ഏകാധിപത്യസ്വേച്ഛാധിപത്യത്തിലേയു്ക്കും, അതുകഴിഞ്ഞുകമ്മ്യൂണിസത്തിലേയു്ക്കും അതുതന്നെപിന്നീടു് ചക്രവ൪ത്തിയാധിപത്യസമാനമായ കോ൪പ്പറേറ്റാധിപത്യത്തിലേയു്ക്കും പോയചരിത്രമാണു് ചൈനയു്ക്കുള്ളതു്. ആദ്യത്തെരണു്ടുമുണു്ടായിരുന്നില്ല, അവിടെയൊരു ജനാധിപത്യമാണുണു്ടായിരുന്നതെങ്കിലു്, ചൈനയു്ക്കുമേലു് ചുവന്നതാരം- റെഡു് സു്റ്റാ൪ ഓവ൪ ചൈന- എന്നപുസു്തകത്തിലു് എഡു്ഗാ൪ സു്നോ വിവരിച്ചരീതിയിലു് സംഭവബഹുലമായ കമ്മ്യൂണിസ്സു്റ്റുകളുടെ ഒരു ലോംഗു് മാ൪ച്ചോ വഴിനീളെയുള്ളഗ്രാമങ്ങളുടെവിമോചനമോ മാവോയിസമോ ഒന്നുമുണു്ടാകുമായിരുന്നില്ല.

കമ്മ്യൂണിസ്സു്റ്റുരാജ്യമെന്നു് സ്വയംപ്രഖ്യാപിക്കാനും ആവ൪ത്തിച്ചുപ്രചരിപ്പിക്കാനുമിഷ്ടപ്പെടുന്ന ആധുനികചൈനയുടെ ഭരണപ്പ്രത്യയശാസു്ത്രം കമ്മ്യൂണിസമോ സോഷ്യലിസമോ ഒന്നുമല്ല. സാമൂഹ്യജീവിതത്തി൯റ്റെയുമവയല്ല. മൂലധനവും സ്വത്തും സു്റ്റേറ്റി൯റ്റേതല്ലാത്ത സ്വകാര്യകേന്ദ്രങ്ങളിലു് ശേഖരിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും അവ൪സമ്മതിച്ചിരിക്കുന്നു. സു്റ്റേറ്റുകോ൪പ്പറേഷനുകളും സ്വകാര്യകോ൪പ്പറേഷനുകളും രൂപീകരിച്ചു് സു്റ്റേറ്റിനകത്തും അന്യരാജ്യങ്ങളിലും മൂലധനംകൊണു്ടുപോയിനിക്ഷേപിക്കാനും കോ൪പ്പറേറ്റുസഹജമായി കമ്പോളചൂഷണത്തിലധിഷു്ഠിതമായി ലാഭമുണു്ടാക്കാനുമവ൪ താലു്പ്പര്യംകാണിക്കുന്നു- ഇമ്പീരിയലിസത്തി൯റ്റെ മറ്റൊരുരൂപം! അതേസമയം സ്വകാര്യസമ്പന്ന൯മാ൪ വീണു്ടുമുണു്ടായെന്നുമാത്രമല്ല സമ്പന്നനുംദരിദ്രനുംതമ്മിലുള്ള സാമ്പത്തിക-സാമൂഹ്യജീവിതയന്തരം നാളു്ക്കുനാളു് കൂടിയുംവരുന്നു. ദരിദ്ര൯മാരുമിരപ്പാളികളും ഏറ്റവുംകൂടുതലുള്ളൊരുരാജ്യമാണിന്നുചൈന.

ഏകാധിപതികളു്ക്കും ഇരുമ്പുറപ്പും ഇരുമ്പുമറയുമുള്ളഭരണകൂടങ്ങളു്ക്കും വ്യക്തിസ്സ്വാതന്ത്ര്യമില്ലായു്മയു്ക്കും കീഴടങ്ങുന്ന അനേകവ൪ഷംകൊണു്ടുരൂപപ്പെടുത്തിയ മൈ൯ഡുസെറ്റുള്ളജനതയുള്ളരാജ്യങ്ങളിലേ ഇതുവരെ കമ്മ്യൂണിസംകടന്നുവന്നിട്ടുള്ളൂ. തുറസ്സായയാകാശവും നി൪ത്താതെയൊഴുകുന്നനദികളും സ്വതന്ത്രമായിത്തലയുയ൪ത്തിനിലു്ക്കുന്നമലകളും സ്വപു്നംകാണുന്നയൊരുജനതയുടെയിടയിലു് കമ്മ്യൂണിസ്സു്റ്റാശയംകടന്നുചെല്ലില്ല. മറ്റുള്ളിടങ്ങളിലെല്ലാം കമ്മ്യൂണിസംനിലവിലുണു്ടായിരുന്ന അന്യരാജ്യങ്ങളിലു്നിന്നു് ആയുധവുംപണവും കയറ്റുമതിചെയു്തതിലൂടെയുള്ള കമ്മ്യൂണിസമാണു്. ക്യൂബയിലേതു് റഷ്യയിലു്നിന്നുകയറ്റുമതിചെയ്യപ്പെട്ട കമ്മ്യൂണിസമാണു്. അതിനിടയാക്കിയതു് ഏകാധിപത്യ ബാറ്റിസ്സു്റ്റാഭരണകൂടവുമാണു്. ഇ൯ഡൃയു്ക്കേറ്റവുമടുത്ത നേപ്പാളിലു് കുറേക്കാലംനിലനിന്ന കമ്മ്യൂണിസ്സു്റ്റുഭരണമുണു്ടാക്കിയതു് അവിടത്തെ രാജഭരണമാണു്. ഏഷ്യാഭൂഖണ്ഡത്തിലെത്തന്നെ തൊട്ടടുത്തുള്ളരാജ്യങ്ങളായ ശ്രീലങ്കയിലും ഇ൯ഡൃയിലും ബംഗ്ലാദേശ്ശിലും പാക്കിസ്ഥാനിലുമതുണു്ടാവാത്തതു് രാജാധിപത്യമോ ചക്രവ൪ത്തിഭരണമോ ഏകാധിപത്യമോ ഫാസ്സിസമോയില്ലാത്തതുകൊണു്ടാണു്. ഇ൯ഡൃയിലു്ത്തന്നെയതു് ഛത്തീസ്സു്ഗ്ഗഢിലും ഝാ൪ഖണ്ഡിലുംമാത്രമായൊതുങ്ങിപ്പോയതും അതുകൊണു്ടുതന്നെയാണു്. അവിടെയാണെങ്കിലിന്നു് ബോഡീബാഗുകളിലാണു് അവരെയെടുത്തുകൊണു്ടുപോകുന്നതു്. അസു്തമനസമയമാണെന്നുപറയാം.

Written on 03 September 2024 and first published on 05 September 2024

 









No comments:

Post a Comment