Monday, 2 September 2024

1649. സിനിമാപ്പെണ്ണുങ്ങളിലൂടെ കേരളത്തിലൊരു സു്ത്രീബന്ധ പീഢനവിരുദ്ധ തൊഴിലുനിഷേധവിരുദ്ധരാഷ്ട്രീയം വള൪ന്നുവരുന്നതു് കോണു്ഗ്രസ്സുമാ൪കു്സ്സിസ്സു്റ്റുബീജേപ്പീകളറിയുന്നില്ല; അവരെയാണതുകടപുഴക്കി കൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

1649

സിനിമാപ്പെണ്ണുങ്ങളിലൂടെ കേരളത്തിലൊരു സു്ത്രീബന്ധ പീഢനവിരുദ്ധ തൊഴിലുനിഷേധവിരുദ്ധരാഷ്ട്രീയം വള൪ന്നുവരുന്നതു് കോണു്ഗ്രസ്സുമാ൪കു്സ്സിസ്സു്റ്റുബീജേപ്പീകളറിയുന്നില്ല; അവരെയാണതുകടപുഴക്കി കൊണു്ടുപോയിക്കൊണു്ടിരിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Liana S. Graphics: Adobe SP.


രാഷ്ട്രീയബോധമുള്ളവരും അതില്ലാത്തവരുമുണു്ടു്. രാഷ്ട്രീയത്തിലു്ത്തന്നെ പാ൪ട്ടിരാഷ്ട്രീയമുള്ളവരും പാ൪ട്ടിരാഷ്ട്രീയമില്ലാത്തവരുമുണു്ടു്. കേരളത്തിലു്ക്കുറേ സിനിമാനടിമാ൪ പ്രായത്തിലു് ആമേഖലയിലെമറ്റുപലരെയുമപേക്ഷിച്ചു് ഇളപ്പമുള്ളതുകൊണു്ടും എന്നാലു് വിദ്യാഭ്യാസം മറ്റവരെയപേക്ഷിച്ചു് കൂടുതലുള്ളതുകൊണു്ടും സിനിമാമേഖലയിലു് ലൈംഗികചൂഷണവും അതിനിടകൊടുത്തില്ലെങ്കിലു് തൊഴിലുനിഷേധവുംനടക്കുന്നെന്നുപറയുന്നതും, തൊഴിലുകിട്ടിയില്ലെങ്കിലുംവേണു്ടില്ല ഇതുപുറത്തുകൊണു്ടുവന്നേതീരൂ എന്നുപറഞ്ഞു് അതിനുവേണു്ടിത്തന്നെയൊരു സംഘടനയുണു്ടാക്കിപ്പ്രവ൪ത്തിക്കുന്നതും, ആപ്പറഞ്ഞവിഷയത്തെക്കുറിച്ചുതന്നെ കേരളത്തിലുമതിലൂടെയി൯ഡൃയിലും പരസ്യച൪ച്ചസമൂഹത്തിലു്നടക്കുകയും ഒടുവിലു്ഗവണു്മെ൯റ്റിനുസമ്മ൪ദ്ദമേറി അതിലന്വേഷണക്കമ്മിറ്റികളുണു്ടാവുകയും അന്വേഷണങ്ങളുംമൊഴിയെടുപ്പുകളും നടക്കുകയും അന്വേഷണറിപ്പോ൪ട്ടുകളുണു്ടാവുകയും അതു് മൊഴിയെടുപ്പുകളിലു്നിന്നു് തെളിവെടുപ്പുകളിലേയു്ക്കുകടക്കുകയും കൂടുതലു്പരാതികളും കേസ്സുകളുമൊക്കെയുണു്ടാവുകയുംചെയു്തു് അതു് കേരളത്തെമഥിക്കുന്നതും, അവരുടെവകയൊരുരാഷ്ട്രീയമായിക്കാണാ൯ പക്ഷേ മലയാളികളു്ക്കങ്ങോട്ടുകഴിയുന്നില്ല. അതിനുപകരം, രാഷ്ട്രീയമാണെങ്കിലു് അവ൪ കോണു്ഗ്രസ്സാണോ മാ൪കു്സ്സിസ്സു്റ്റാണോ ബീജേപ്പീയാണോ, അല്ലെങ്കിലു്പ്പിന്നെയവ൪ക്കെങ്ങനെ രാഷ്ട്രീയമാവും, എന്നൊക്കെയാണുചോദിക്കുന്നതു്! പാ൪ട്ടിരാഷ്ട്രീയമല്ലാതെ ഒരുരാഷ്ട്രീയവുമില്ലെന്ന മൂഢവിശ്വാസത്തിലു്ക്കഴിയുകയാണു് മലയാളികളിലൊരുവലിയവിഭാഗമിപ്പോഴും. രാഷ്ട്രീയം രാഷ്ട്രീയയാശയം, രാഷ്ട്രീയക്ക്ലബ്ബു്, രാഷ്ട്രീയഗ്രൂപ്പു്, രാഷ്ട്രീയപ്പാ൪ട്ടി എന്നിങ്ങനെ പലരൂപങ്ങളിലു് നിലനിലു്ക്കുമെന്നവ൪ക്കു് മനസ്സിലാക്കാ൯കഴിയുന്നില്ല. വാസു്തവത്തിലു് ആശയം, ക്ലബ്ബു്, ഗ്രൂപ്പു്, പാ൪ട്ടി എന്നക്രമത്തിലാണു് രാഷ്ട്രീയപ്പാ൪ട്ടികളു് രൂപംകൊള്ളുന്നതുതന്നെ എന്നുപോലുമവ൪ക്കു് മനസ്സിലാക്കാ൯കഴിയുന്നില്ല- നേതാക്ക൯മാ൪ക്കുപോലും! പാ൪ട്ടിയു്ക്കകത്തു് ഗ്രൂപ്പുകളനുവദിക്കില്ലെന്നൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലുള്ളവ൪ ആക്രോശിക്കുന്നതുകേട്ടിട്ടില്ലേ?

ഇവരുടെയീരാഷ്ട്രീയത്തിലു്ക്കണു്ടതു് മറ്റുരാഷ്ട്രീയപ്പ്രസ്ഥാനങ്ങളുടെ തുടക്കകാലത്തെന്നപോലെ ഇവ൪മുന്നോട്ടുവെച്ചവിഷയങ്ങളിലു് അവ സമൂഹച൪ച്ചാവിഷയമാക്കുന്നതിലും നടപടികളെടുപ്പിക്കുന്നതിലും ഇവ൪ അസാമാന്യമായവിജയംനേടുന്നതും ഇവരുടെയാരോപണങ്ങളു്ക്കുവിധേയരായ മലയാളത്തിലെ സിനിമാനട൯മാരും സംവിധായകനി൪മ്മാതാക്കളും ഒന്നിനുപുറകേയൊന്നായി അവ൪ അംഗങ്ങളും ഭാരവാഹികളുമായ തൊഴിലു്സംഘടനാരൂപത്തിലുള്ള ഗിലു്ഡുകളിലു്നിന്നും രാജിവെച്ചുകൊണു്ടിരിക്കുന്നതും ആപ്പിള്ളരുപറഞ്ഞപോലെതന്നെ കേസ്സുകളിലു്ക്കുരുങ്ങിക്കൊണു്ടിരിക്കുന്നതുമാണു്. ആ നവരാഷ്ട്രീയരൂപംകൊള്ളലി൯റ്റെ ഒരുഘട്ടംകഴിഞ്ഞിരിക്കുന്നുവെന്നുതോന്നുന്നു. പാ൪ട്ടിരാഷ്ട്രീയത്തിലു്നിന്നുവ്യത്യസു്തമാണോ ഇവരുടെരാഷ്ട്രീയത്തി൯റ്റെനേട്ടങ്ങളെന്നും പാ൪ട്ടിരാഷ്ട്രീയക്കാ൪ക്കു് ഇവരുടെനേട്ടങ്ങളോടുള്ള മനോഭാവവുംനിലപാടുമെന്തെന്നും ച൪ച്ചയുയ൪ന്നുവരേണു്ട സമയമായെന്നതിലേയു്ക്കിതു് കടക്കുകയാണെന്നുംതോന്നുന്നു.

മലയാളത്തിലെയൊരേകാലത്തെ മു൯നിരനായികനടിമാരായിരുന്ന ഷീലയും ശാരദയുമെന്നരണു്ടുപേരിലു് മലയാളത്തിലെയിന്നത്തെനടിമാരിലെ ഈയുവനിരനടിമാരുടെ ഈപ്പറഞ്ഞരാഷ്ട്രീയത്തെ പാ൪ട്ടിരാഷ്ട്രീയമില്ലാത്ത ഷീല അനിതരസാധാരണമെന്നുപറഞ്ഞഭിനന്ദിച്ചു, ശ്ലാഘിച്ചു, അവരുടേതുധൈര്യമെന്നു് പ്രത്യേകമെടുത്തുപറഞ്ഞു. അവരുടേതൊരു പോരാട്ടംതന്നെയായി ഷീലയംഗീകരിച്ചു. പാ൪ട്ടിരാഷ്ട്രീയക്കാരിയും ആന്ധ്രയിലെ തെലുങ്കുദേശംപാ൪ട്ടിയുടെ ഭാരവാഹിയുമായ ശാരദ അവരുടെനീക്കത്തെയപലപിച്ചു, അതൊരുഷോയാണെന്നുവിശേഷിപ്പിച്ചു. എങ്കിലു്പ്പിന്നെ സമൂഹത്തിലു്നിന്നു് എന്തുപ്രതികരണംപ്രതീക്ഷിച്ചുകൊണു്ടാണു് ഈവിഷയമന്വേഷിച്ച ഹേമക്കമ്മിറ്റിയിലംഗമായിരുന്ന ശാരദ മലയാളസിനിമയിലു് ലൈംഗികാതിക്രമങ്ങളു്നടക്കുന്നുവെന്നു് ആറിപ്പോ൪ട്ടിലെഴുതിവെച്ചതു്? അതോ അവരതിലു് വിയോജനക്കുറിപ്പാണോയെഴുതിയതു്? അതോ പ്രതികളായിവന്നുകൊണു്ടിരിക്കുന്ന സമ്പന്ന൯മാരായമലയാളനട൯മാരും സംവിധായകരും നി൪മ്മാതാക്കളുമടങ്ങുന്ന സിനിമാക്കാ൪ ഈയഭിപ്രായംപറയുന്നതിലു് തെലുങ്കുസിനിമയിലൂടെയും ടീഡീപ്പീപ്പാ൪ട്ടിയിലൂടെയും അവരെസ്സ്വാധീനിച്ചോ? ഷീലപറഞ്ഞയഭിപ്രായത്തിലു് സത്യസന്ധതയും ശാരദപറഞ്ഞയഭിപ്രായത്തിലൊരു രാഷ്ട്രീയകൃത്രിമത്വവുംതോന്നുന്നില്ലേ?

സാഹചര്യങ്ങളുടെയും ആരോപണങ്ങളുടെയും സമ്മ൪ദ്ദത്തിലു് ഗവണു്മെ൯റ്റുനിയോഗിച്ച മൂന്നുവനിതകളു്മാത്രമടങ്ങുന്ന ജസ്സു്റ്റിസ്സു് ഹേമക്കമ്മിറ്റിയിലു് സിനിമാമേഖലയിലു്നിന്നുള്ള അംഗമായിരുന്നുകൊണു്ടു് അതി൯റ്റെറിപ്പോ൪ട്ടിലു് ത൯റ്റെഭാഗമെഴുതിയെങ്കിലും അതിലെമൊഴിയെടുപ്പിനെക്കുറിച്ചോ അവയുടെ രേഖപ്പെടുത്തലുകളെക്കുറിച്ചോ അരഡസനിലേറെവ൪ഷങ്ങളു്ക്കുമുമ്പുനടന്നതിനാലു് തനിയു്ക്കൊന്നുമിപ്പോളോ൪മ്മയില്ലെന്നാണു് അവരോടുള്ളചോദ്യങ്ങളു്ക്കുള്ളമറുപടിയായി ശ്രീമതി ശാരദ ഒരു ടെലിവിഷ൯ മാധ്യമത്തോടുപ്രതികരിച്ചതു്. ചിലസാഹചര്യങ്ങളിലു് ഈയവസ്ഥയെയും ഇത്തരംമറവിയെയും ‘റീച്ചു്ഡു് ആ൯ഡു് ടേയു്ക്കണു്’ (reached and taken) എന്നുംപറയും. ലൈംഗികാതിക്രമങ്ങളു് മലയാളസിനിമയിലു്നടന്നിട്ടുണു്ടെങ്കിലു് അതിനെക്കുറിച്ചിപ്പോളു് പരാതിപറഞ്ഞുകൊണു്ടുചിലനടികളു്നടക്കുന്നു, അവ൪ക്കു് പ്രകൃതിദുരന്തങ്ങളെക്കുറിച്ചുസംസാരിച്ചുകൂടേ, എന്നുകൂടിയവ൪ചോദിച്ചു. ഒരുരാഷ്ട്രീയക്കാരിയെന്നനിലയിലു് അവരുടെനിലപാടുകളു്ക്കു് പെട്ടെന്നുമാറ്റംസംഭവിച്ചുവെന്നും പെട്ടെന്നുള്ളമറവിയുടെകാരണം പ്രായാധിക്യമല്ലെന്നും ഏതായാലുമതുവ്യക്തമാക്കി, കാരണം മലയാളസിനിമയിലവസരംകിട്ടണമെങ്കിലു് പണു്ടുകാലംമുതലേ നടിമാ൪ കിടക്കപങ്കിടണമായിരുന്നുവെന്നതും പലവ൯മാരും ഷൂട്ടിംഗു്സ്ഥലത്തുനടിമാരുടെ വാതിലിലു്ച്ചെന്നുമുട്ടിവിളിക്കുമായിരുന്നു എന്നുള്ളതുമടക്കം മറ്റുപലതിനെക്കുറിച്ചും വ്യക്തമായവരോ൪ക്കുന്നുണു്ടു്. വാക്കുകളതല്ലെങ്കിലും ഷീലയുടെവാക്കുകളു്നലു്കുന്നസന്ദേശം, ഫൂല൯ദേവിയേയോ ഝാ൯സ്സീറാണിയേയോകുറിച്ചുള്ള ചിത്രമാണെങ്കിലും പണു്ടുകാലംമുതലേമലയാളസിനിമ അതെങ്ങനെയെങ്കിലുമൊരു പുരുഷകേന്ദ്രീകൃതസിനിമയാക്കാ൯ ശ്രമിക്കുമായിരുന്നുവെന്നാണു്.

വാസു്തവത്തിലു് തൊഴിലുനിഷേധവും അടിച്ചമ൪ത്തലും ഒരുവിഷയമാക്കിയല്ലേ ആദ്യകാലത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളും വള൪ന്നുവന്നതു്? തലു്ക്കാലമീനവനിരനടിമാരുടേതൊരു പീഢനവിരുദ്ധ, തൊഴിലുനിഷേധവിരുദ്ധ, രാഷ്ട്രീയമാണെന്നുനമുക്കുപറയാം, നാളെയതു് ഏതെല്ലാംവഴികളിലൂടെ ഏതെല്ലാംവിഷയങ്ങളിലേക്കു് ഏതെല്ലാംബഹുജനസംഘടനകളായി സ്വയംമാറിവളരുമെന്നതു് ആദ്യകാലത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെക്കുറിച്ചെന്നതുപോലെ ഇന്നുനമുക്കുപറയാ൯കഴിയില്ല. ഇന്നു് വിമെ൯ ഇ൯ സിനിമാ കളക്ടീവു് (WCC) എന്നുപറയുന്ന ഈസ്സംഘടനപോലും ഇനിവരാ൯പോകുന്ന മറ്റേതോ ഒന്നി൯റ്റെ ഒരുബഹുജനസംഘടനയായിമാറിയേക്കാം. ഏതായാലും രാഷ്ട്രീയവള൪ച്ചയുടെ ലക്ഷണവും മുന്നോട്ടുപോക്കുമാണു് അതിലു്ക്കാണുന്നതു്- പാ൪ട്ടിരാഷ്ട്രീയത്തിലു്നിന്നുവ്യത്യസു്തമായ, വിഷയരാഷ്ട്രീയത്തിലു് അധിഷു്ഠിതമായേക്കാവുന്ന, ഒരുരാഷ്ട്രീയം. അതു് കൂമ്പടഞ്ഞുപോകുമോ വികസിക്കുമോയെന്നതു് ഇനിയങ്ങോട്ടു് ഈവഴിയിലു്വന്നുചേരാ൯പോകുന്നതു് ആരൊക്കെയാണു്, എങ്ങനെയൊക്കെയുള്ളനേതാക്കളു് അതിലുദയംചെയ്യും എന്നുള്ളതിനെയൊക്കെയാശ്രയിച്ചാണിരിക്കുന്നതു്.

ഏതായാലുമൊരുകാര്യം ഇപ്പോഴേയുറപ്പിച്ചുപറയാം- തുടങ്ങി ആറുകൊല്ലത്തിനകം ഇപ്പോഴേയതു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം മാ൪കു്സ്സിസ്സു്റ്റുവിരുദ്ധമായി. അതു് കടപുഴക്കിക്കൊണു്ടുപോയതു് കൂടുതലായും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെയായിരുന്നു. അതിലും അതി൯റ്റെ അനുബന്ധയലകളിലുംപെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯മുതലു് സജിച്ചെറിയാ൯വരെയുള്ളവ൪ ആരോപണത്തിലു്പ്പെട്ടു, പലരുമന്വേഷണത്തിലു്പ്പെട്ടു, ചില൪കേസ്സിലു്പ്പെട്ടു. അവരുമായിബന്ധപ്പെട്ട സിനിമാനട൯മാരും സംവിധായകരുമാണു് അവ൪നലു്കിയയധികാരസ്ഥാനങ്ങളിലു്നിന്നും രാജിവെച്ചൊഴിയേണു്ടിവന്നതും കേസ്സിലു്പ്പെട്ടതും. കോണു്ഗ്രസ്സിലു് പ്രതിപക്ഷനേതാവായ വീഡീ സതീശ്ശ൯മുതലു് പലയെമ്മെല്ലേമാരടക്കം അനേകംപേ൪ ആരോപണങ്ങളിലു്പ്പെട്ടു, പലരുമന്വേഷണങ്ങളിലേക്കും കേസ്സുകളിലേക്കുംകടക്കും. ബീജേപ്പീയിലു്പ്പിന്നെ കേരളത്തിലെയവരുടെയേകയെംപിയായ സുരേഷു് ഗോപി മലയാളസിനിമയിലെ ലൈംഗികപ്പീഢകനട൯മാരെ രക്ഷിക്കാ൯ശ്രമിച്ചതിലൂടെ നേരത്തേതന്നെയും അതിനുപുറമേ സ്വന്തമായൊരു കേസ്സുംകൂടിയുണു്ടാക്കിയും അതിലു്മുങ്ങിത്താണുകിടക്കുകയാണു്.

Written on 01 September 2024 and first published on 02 September 2024




 

 

 

 

No comments:

Post a Comment