Friday, 29 January 2021

438. പാ൪ലമെ൯റ്റിനെ റിപ്പബ്ലിക്കു്വിരുദ്ധ കോ൪പ്പറേറ്റുനിയമനി൪മ്മാണസഭയും ചെങ്കോട്ടയെ കോ൪പ്പറേറ്റുവകയുമാക്കിയ ബീജേപ്പീയല്ലേ റിപ്പബ്ലിക്കു്വിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും?

438

പാ൪ലമെ൯റ്റിനെ റിപ്പബ്ലിക്കു്വിരുദ്ധ കോ൪പ്പറേറ്റുനിയമനി൪മ്മാണസഭയും ചെങ്കോട്ടയെ കോ൪പ്പറേറ്റുവകയുമാക്കിയ ബീജേപ്പീയല്ലേ റിപ്പബ്ലിക്കു്വിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By T Augustine. Graphics: Adobe SP.

1

ഒരു രാജ്യവും ഒരു ജനതയും ഒരു ഭരണവും ഒരിക്കലും കോ൪പ്പറേറ്റുനിയന്ത്രണത്തിനുകീഴിലു് ചെന്നുവീഴാതിരിക്കാനുള്ള ശ്രദ്ധയോടെ അതിസൂക്ഷു്മം വളരെയാലോചിച്ചു് ദേശാഭിമാനികളും രാജ്യസു്നേഹികളും ജനാധിപത്യവാദികളും റിപ്പബ്ലിക്ക൯മാരുമായ പ്രതിഭകളു് കൂടിയിരുന്നാലോചിച്ചു് രൂപംകൊടുത്തതാണു് ഇ൯ഡൃ൯ ഭരണഘടനയും റിപ്പബ്ലിക്ക൯ പ്രഖ്യാപനവും, കാരണം ലോകത്തെ ഏറ്റവുംവലിയ കോ൪പ്പറേറ്റായിരുന്ന ബ്രിട്ടീഷു് ഈസ്സു്റ്റി൯ഡ്യാക്കമ്പനിയോടു് അനേകവ൪ഷം യുദ്ധംചെയു്തു് നേടിയതായിരുന്നു ആ സ്വാതന്ത്ര്യം. ആ രാജ്യത്തി൯റ്റെയും ആ ജനതയുടെയും ആ ഭരണത്തി൯റ്റെയും ഒരലു്പ്പമെങ്കിലും കോ൪പ്പറേറ്റാക്കണമെങ്കിലു് ആ ഭരണഘടന ലംഘിച്ചല്ലാതെ അതുചെയ്യാ൯ സാദ്ധൃമായിരുന്നില്ല, കാരണം അത്ര കൗശലത്തോടെയാണു് ഭരണഘടനാലംഘകനല്ലാത്ത ആ൪ക്കും ഇന്ത്യയിലെ ഒന്നും കോ൪പറേറ്റുവലു്ക്കരിക്കാനാകാത്തവിധം അവ൪ ആ ഭരണഘടനയെ എഴുതിയുണു്ടാക്കിയതു്. ബീജേപ്പീയു്ക്കല്ല കോണു്ഗ്രസ്സിനായാലും, നരേന്ദ്രമോദിയു്ക്കല്ല ജവഹ൪ലാലു് നെഹു്റുവിനായാലും, ആ രാജ്യവ്യവസ്ഥയുടെ ഒരു ഭാഗമെങ്കിലും കോ൪പ്പറേറ്റാക്കാ൯ ആ ഭരണഘടനയെ ലംഘിക്കാതെ കഴിയില്ല. അതുകൊണു്ടുതന്നെ ബീജേപ്പീയും നരേന്ദ്രമോദിയും വരുന്നതുവരെയുള്ളവ൪ അതിനൊരുങ്ങിയുമില്ല.

രാജ്യഭരണം വീണു്ടും ഒരിക്കലും ആ കോ൪പ്പറേറ്റുകളുടെ കൈയ്യിലു്ച്ചെന്നുവീഴാതിരിക്കാനായുള്ള എല്ലാ മു൯കരുതലും ആ ഭരണഘടയിലവ൪ എടുത്തിരുന്നു. രാജ്യവിരുദ്ധ൯മാരും ദേശദ്രോഹികളുമായ നീച൯മാ൪ പിലു്ക്കാലത്തു് ജനാധിപത്യവിരുദ്ധമായ മാ൪ഗ്ഗങ്ങളു് ഉപയോഗപ്പെടുത്തി എവിടെയുംപോലെ ഇന്ത്യയിലും ഭരണാധികാരികളായേക്കാമെന്നും, അവ൪ വീണു്ടും കൈക്കൂലിയോ പണമോ സംരക്ഷണമോ സുഖമോ സ്വസ്ഥജീവിതമോ സുരക്ഷിതജീവിതമോ തേടിക്കൊണു്ടു് പഴയ നാട്ടുരാജാക്ക൯മാ൪ അവയു്ക്കെല്ലാംവേണു്ടി ഓരോരോ നാട്ടുരാജ്യങ്ങളുടെയും ഭരണം ബ്രിട്ടീഷു്ക്കമ്പനിക്കാ൪ക്കു് ഏലു്പ്പിച്ചുകൊടുത്തതുപോലെ രാജ്യഭരണം കോ൪പ്പറേറ്റുകളുടെ കൈയ്യിലു്ക്കൊണു്ടുകൊടുത്തേക്കാമെന്നും മു൯കൂടി പ്രതീക്ഷിച്ചുകൊണു്ടുതന്നെയാണു് ഭരണഘടനയിലവ൪ ആ കരുതലെടുത്തതു്. അവ൪ ഭയന്ന മുഹൂ൪ത്തം എപ്പോളു്വേണമെങ്കിലും ഇ൯ഡൃയിലുണു്ടാകാമെന്ന ഭയത്തിലു്നിന്നാണു് ആ മു൯കരുതലുണു്ടായതു്. അതു് അന്വ൪ത്ഥമാവുകയാണു്, അതായതു് ഭരണഘടന ഒന്നുകൂടി സംരക്ഷിക്കപ്പെടേണു്ടിവരുമെന്ന൪ത്ഥം.

വാസു്തവത്തിലു് ഇന്ത്യയെ വിലു്ക്കാനുണു്ടാക്കിയ പാ൪ട്ടിയല്ലേ ബീജേപ്പീ- ചെങ്കോട്ടമുതലു് ഇന്ത്യ൯റെയിലു്വേവരെ വല്ലവനുമുണു്ടാക്കിയ എന്തും?

2

1638ലു് മുഗളസാമ്രാജ്യമതു് സൃഷ്ടിച്ചതുമുതലു് 1771ലു് മറാത്താസാമ്രാജ്യവും 1857ലു് ബ്രിട്ടീഷു്സാമ്രാജ്യവുംകടന്നു് പലകൈകളിലൂടെയുമതുപോയി. ഒടുവിലു് 1947ലു് സ്വാതന്ത്ര്യസമരംകഴിഞ്ഞു് ഇ൯ഡ്യാഗവണു്മെ൯റ്റി൯റ്റെ കൈകളിലതെത്തി. 1947മുതലു് സ്വതന്ത്രയിന്ത്യയിലെ പലഗവണു്മെ൯റ്റുകളെയുംകടന്നു് 2018ലു് ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണത്തിനുകീഴിലു് വീണു്ടും കോ൪പ്പറേറ്റുസാമ്രാജ്യത്തി൯റ്റെ കൈകളിലതെത്തി- വെറും 25കോടിരൂപയു്ക്കു്! അഞു്ചുവ൪ഷത്തേക്കു് ഇരുപത്തഞു്ചുകോടിരൂപയുടെ ദത്തെടുക്കലെന്നപേരിലാണു് റെഡു് ഫോ൪ട്ടി൯റ്റെ ആ നാണംകെട്ട കച്ചവടം നടത്തിയതു്- ജ൯മി തറവാടുവിറ്റു് കുളംതോണു്ടി പണമുണു്ടാക്കുമ്പോളു് കാര്യസ്ഥ൯ ആരുമറിയാതെ വാഴക്കുലവിലു്ക്കുന്നതുപോലെ- ചില്ലറപ്പോക്കറ്റുമണി! ബ്രിട്ടീഷുഭരണാധികാരികളു്വഴി തിരുവിതാംകൂ൪ ഗവണു്മെ൯റ്റിലു്നിന്നും അഞു്ചോ പത്തോ ഇരുപതോ വ൪ഷത്തേക്കു് പാട്ടത്തിനെടുത്ത ലക്ഷക്കണക്കിനേക്ക൪ഭൂമി നൂറുവ൪ഷംകഴിഞ്ഞിട്ടും ഹാരിസ്സണു്സ്സു് മലയാളം കമ്പനിയോ കണ്ണ൯ദേവ൯ കമ്പനിയോ തിരികെയേലു്പ്പിച്ചിട്ടുണു്ടോ? അവരിപ്പോളതു് പലപലയെസ്സു്റ്റേറ്റുകളായി മുറിച്ചു്വിറ്റു് പണമുണു്ടാക്കുകയാണു്, ഗവണു്മെ൯റ്റിലെ ഉദ്യോഗസ്ഥ൯മാ൪ക്കും മന്ത്രിമാ൪ക്കും പാ൪ട്ടിനേതാക്ക൯മാ൪ക്കും വല്ലതും കൊടുക്കുന്നുമുണു്ടു്. കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും ഡാലു്മിയാ ഭാരതു് ഗ്രൂപ്പിനു് കൈമാറിക്കിട്ടിയ റെഡു് ഫോ൪ട്ടിലെ ഭൂമി 255 ഏക്കറുണു്ടു്, അതും ഡലു്ഹിയിലു്! ഭീമാകാരമായ ചുറ്റുമതിലുതന്നെ രണു്ടരക്കിലോമീറ്ററുണു്ടു്!!

3

മുഗള൯മാരുടെ ഒരു ദൗ൪ബ്ബല്യമായിരുന്ന രാജസ്ഥാനിലു്നിന്നുള്ള ചുവന്ന മണലു്ക്കല്ലു് അഥവാ ചെങ്കല്ലുകൊണു്ടു് പതിനാറാംനൂറ്റാണു്ടിലു് ഉണു്ടാക്കിയതാണെന്നുള്ളതല്ല റെഡു് ഫോ൪ട്ടി൯റ്റെ അഥവാ ചെങ്കോട്ടയുടെ പ്രാധാന്യം, അതു് ഇസ്ലാമികവും ഹിന്ദുവും ടൈമൂറി൯റ്റെയും പേ൪ഷ്യനുമായ കെട്ടിടനി൪മ്മാണവൈദഗു്ദ്ധ്യങ്ങളുടെയും ഭംഗിയുടെയും ഒരു സമ്മിശ്രമാണെന്നതാണു്. അത്തരമൊരെണ്ണം ഇനിയുണു്ടാവില്ല. പുരാതനഭാരതമഹിമയെന്നുപറഞ്ഞു്
തുള്ളിവിറയു്ക്കുന്ന ബീജേപ്പീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയസ്വയംസേവകസംഘത്തലവ൯ മോഹ൯ ഭാഗവതും അതു് കോ൪പ്പറേറ്റിനുവിറ്റു, പോക്കറ്റുമണിക്കായി.

370 വ൪ഷമായി ലാലു് കിലയെന്നുകൂടി അറിയപ്പെട്ടുകൊണു്ടു് പഴയ ഡലു്ഹിയിലു് സ്ഥിതിചെയു്തു് ലോകസഞു്ചാരികളെ ആക൪ഷിച്ചുകൊണു്ടിരിക്കുന്ന ഈ യുനെസ്‌സു്ക്കോ ലോകപൈതൃകസ്ഥാനം വെറും പോക്കറ്റുമണിക്കുവേണു്ടി ഒരു കോ൪പ്പറേറ്റിനെയേലു്പ്പിച്ചുകൊടുക്കാ൯ രണു്ടാമതൊന്നാലോചിക്കേണു്ടിവന്നില്ല ബീജേപ്പീയു്ക്കെന്നതു് ആരെയും ഞെട്ടിച്ചില്ല, കാരണം അതു് ഇന്ത്യയെ വിലു്ക്കാനുണു്ടായ പാ൪ട്ടിയാണു്. മേലറ്റത്തിരിക്കുന്ന താടിക്കാര൯മുതലു് താഴറ്റത്തുള്ള റോട്ടിലു് പ്രസംഗിച്ചുനടക്കുന്ന വിദ്വേഷപ്പ്രസംഗിണിവരെ വല്ലവനുമുണു്ടാക്കിയതു് വിലു്ക്കാനുണു്ടായ രാഷ്ട്രവിരുദ്ധജനവിരുദ്ധജ൯മങ്ങളാണു്.

4

റെഡു് ഫോ൪ട്ടി൯റ്റെ ശിലു്പ്പിയും അതു് പണിപൂ൪ത്തിയാക്കി ജനങ്ങളു്ക്കു് തുറന്നുകൊടുത്തതും ആരാണെന്നുകൂടി ഒന്നു് അറിഞ്ഞിരിക്കേണു്ട
തുണു്ടു്. ഉസ്സു്താദു് അഹമ്മദു് ലാഹോരിയാണതി൯റ്റെ ശിലു്പ്പി. 1648ലു് അതു് തുറന്നുകൊടുത്തതു് താജു്മഹലു് പണിചെയ്യിച്ച അതേ ഷാജഹാ൯ ചക്രവ൪ത്തിയാണു്. അകു്ബ൪ ചക്രവ൪ത്തിയും ഷാജഹാ൯ ചക്രവ൪ത്തിയുമിരുന്ന അതേ കസേരയിലാണു് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നനിലയിലു് നരേന്ദ്രമോദിയിരിക്കുന്നതെന്നു് വേണമെങ്കിലു്പ്പറയാം, അതേപോലൊരു സ്ഥാനംപിടിക്കുന്നതിനുവേണു്ടിയാണു് പുതിയ പാ൪ലമെ൯റ്റുസമുച്ചയം പണിയുന്നതെന്നുമറിയാം, ബീജേപ്പീയുടെ ഇന്നത്തെ അഴിമതിയുടെ തീവ്രതനോക്കുമ്പോളു് അതു് രണു്ടുതലമുറയെയെങ്കിലും അതിജീവിക്കുമെങ്കിലു്- ഇന്ത്യ മുഗള൯മാരുടെ അന്നത്തേതിലു്നിന്നും വളരെവളരെ ചുരുങ്ങിപ്പോയെങ്കിലും. താജു്മഹലും ചെങ്കോട്ടയുംപോലെ ഇന്ത്യക്കും ലോകത്തിനും നരേന്ദ്രമോദിയുടെ സംഭാവനയെന്താണു്- കുറേ പ്രതിമകളോ? റെഡു്ഫോ൪ട്ടിനെപ്പോലെ ഇന്ത്യയുടെ ഏതുസ്വത്തിനെയാണു് ഈ മുഗള൯ ഭരണാധികാരികളു് കോ൪പ്പറേറ്റുകളു്ക്കുവിറ്റതു്? കെട്ടുകയല്ലാതെ അവരെന്തെങ്കിലും വിറ്റോ ബീജേപ്പീ? മുഗള൯മാരെക്കാളു് മഹത്വം ഹിന്ദുവിനുണു്ടെന്നു് പ്രസംഗിക്കുമ്പോളു് ഇതാണോ ആ മഹത്വവും വലിപ്പവും?

5

ചുവന്നകോട്ടയെന്നുപറയുമ്പോളു് അതുവെറുംകുറേ കല്ലുംകട്ടയും മതിലുകളും മുറികളുമല്ല, അതുളു്ക്കൊള്ളുന്ന അത്ഭുതങ്ങളും മനോഹരനി൪മ്മിതികളും എന്തൊക്കെയെന്നുകൂടി അറിയേണു്ടതുണു്ടു്. കോട്ടയിലേക്കുള്ള പ്രധാനകവാടമായ ലാഹോറിഗേറ്റും, തെക്ക൯കവാടമായ ഡലു്ഹിഗേറ്റും, ആഭ്യന്തരവാണിജ്യകേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളുമൊക്കെയടങ്ങുന്ന നീള൯ ഇടനാഴിയായ ഛത്താ ചൗക്കും, പുരാവസു്തുമ്യൂസ്സിയമടങ്ങുന്ന കൊട്ടാരമായ മുംതാസ്സു് മഹലും, ചക്രവ൪ത്തിപ്പാ൪പ്പിടമായ ഖാസ്സു് മഹലും, ചക്രവ൪ത്തിപ്പതു്നീമന്ദിരമായ രംഗു് മഹലും, പബ്ലിക്കും പ്രൈവറ്റും കാര്യാലോചന-ച൪ച്ചാഹാളുകളായ ദിവാ൯-ഈ-ആമും ദിവാ൯-ഈ- ഖാസ്സും, രണു്ടാം ബഹദൂ൪ഷാ മാ൪ബ്ബിളിലു് പണിതുയ൪ത്തിയ ഹീരാ മഹലും, മുഗളു് രാജകുടുംബത്തിലെ കുമാരിമാരുടെ രാജകുമാരീമന്ദിരവും, ഇന്നു് റെസ്സു്റ്റുറാ൯റ്റായിമാറ്റിയ പഴയ രാജകുമാര൯മാരുടെ തേയിലകുടിമന്ദിരവും, ഇന്നു് ഇ൯ഡൃയുടെ വാ൪ മ്യൂസ്സിയമായിമാറ്റിയ പഴയ വാദ്യമന്ദിരമായ നൗബതു് ഖാനയും, മന്ദിരങ്ങളുടെ നടുവേയൊഴുകുന്ന തോടായ നഹ൪-ഈ-ബിഹിഷു്ത്തും (തോട്ടി൯കരവാസി എന്ന അ൪ത്ഥത്തിലാണു് കാഷു്മീരിലു് നെഹു്റുകുടുംബത്തിനു് ആ പേരുവീണതെന്നോ൪ക്കുക!), രാജകീയസ്സു്നാനഗേഹങ്ങളായ ഹമ്മാമും, ഔറംഗസേബി൯റ്റെ സ്വകാര്യ പ്രാ൪ത്ഥനാമന്ദിരമായ മോത്തി മസ്സു്ജിദ്ദും കോട്ടയുടെ സ്വകാര്യപൂന്തോട്ടമായ ഹയാത്തു് ബക്ഷു് ബാഗും എല്ലാംകൂടി മേത്ത൯കെട്ടിയതല്ലേ, ആക്കറിവിലക്കിരിക്കട്ടെയെന്നുപറഞ്ഞു് ഇരുപത്തഞു്ചുകോടിരൂപക്കു് നീ കൊണു്ടുപോടായെന്നുപറഞ്ഞു് സിമ൯റ്റും പഞു്ചാരയുംവിലു്ക്കുന്ന ഡാലു്മിയക്കു്! ചരിത്രത്തിലു് ഈപ്പറഞ്ഞപേരുകളു് കേളു്ക്കാത്തവരുണു്ടോ, ഭാരതീയജനതാപ്പാ൪ട്ടിയിലെ ഭാരതീയ൯മാരല്ലാതെ?

6

ഇന്ത്യയിലെ പുരാതനകെട്ടിടങ്ങളെയെല്ലാം സംരക്ഷിക്കുന്ന ആ൪ക്കിയോളജിക്കലു് സ൪വ്വേ ഓഫു് ഇന്ത്യയു്ക്കു് ആളും അ൪ത്ഥവുമില്ലാത്തതുകൊണു്ടാണോ ബീജേപ്പീ ഗവണു്മെ൯റ്റു് അതു് ഡാലു്മിയാഗ്രൂപ്പിനുനലു്കിയതു്? യഥാ൪ത്ഥത്തിലതു് ഡലു്ഹിയിലു് യമുനാനദിക്കരയിലു് 255 ഏക്കറി൯റ്റെ വസു്തുക്കച്ചവടമല്ലേ- വിലവാങ്ങാതെയുള്ള സമ്മാനമായി? 1739ലു് അവിടെനിന്നാണു് പേ൪ഷ്യ൯മാ൪ ഷാജഹാ൯റ്റെ മയൂരസിംഹാസനം മോഷ്ടിച്ചുകൊണു്ടുപോയതും 1857ലു് ബ്രിട്ടീഷു്വിരുദ്ധകലാപകാരികളു് അവിടെയുണു്ടായിരുന്ന മാ൪ബ്ബിളു്ശ്ശിലാപാളികളു് തക൪ത്തിട്ടിട്ടുപോയതും. 2018ലു് യുദ്ധമോ കലാപമോ ഒന്നുമുണു്ടാകാതെ തികച്ചും സമാധാനപരമായി ഒരുത്ത൯ അതു് മൊത്തമായി മോഷ്ടിച്ചുകൊണു്ടുപോയി!

അടുത്ത ലിസ്സു്റ്റിലുള്ളതു് ഒഡീഷയിലു് കൊണാ൪ക്കിലെ സൂര്യക്ഷേത്രവും, ആഗ്രയിലെ താജു് മഹലും, ഒറീസ്സയിലു് ഭുവനേശ്വറിലെ ഉദയഗിരിയും ഖണ്ഡഗിരിയും, മറ്റു് തൊണ്ണൂറു് ദേശീയസു്മാരകങ്ങളും പൈതൃകങ്ങളുമാണു്. അതുകഴിഞ്ഞു് ലിസ്സു്റ്റിലു് വരാ൯പോകുന്നതു് റെഡു്ഫോ൪ട്ടി൯റ്റെ നാലുചുറ്റുംകിടക്കുന്ന ചാന്ദു്നി ചൗക്കും ഫത്തേപ്പൂ൪ മസ്സു്ജിദ്ദും സു്റ്റീഫ൯സ്സു് ച൪ച്ചും സിസ്സു്ഗഞു്ജു് സാഹിബ്ബു് ഗുരുദ്ദ്വാരയും ഇ൯ഡ്യാഗേറ്റും ഗാന്ധിയുറങ്ങുന്ന രാജു്ഘട്ടും ഹുമയൂണി൯റ്റെ കുടീരവുമാണു്. ഗൗരീശങ്ക൪ മന്ദിരം കൊടുക്കില്ലെന്നുതോന്നുന്നു. ഹിന്ദുക്കളു്ചേ൪ന്നു് കെട്ടിയതും കെട്ടുന്നതുമായി കൊടുക്കാനുള്ളതു് മുഷിഞ്ഞകുറേ കൗപീനങ്ങളല്ലാതെ മറ്റെന്തിരിക്കുന്നു! ലോകത്തെ മെഗാബിലു്ഡ൪മാരായ ആദിമനുഷൃ൪ കെട്ടിയുയ൪ത്തിയ അയ്യായിരവും ആറായിരവും വ൪ഷം മുമ്പത്തെ നോസ്സോസ്സിലെ കൊട്ടാരവും ആടുന്ന പൂന്തോട്ടവും ഗാസ്സയിലെ പിരമിഡ്ഡുകളും മായ൯മാരുടെ കാനനനഗരങ്ങളും ഇപ്പോഴുമുണു്ടു്. ഹിന്ദുക്കളു്കെട്ടിയതിലു് ഇതിനകം ഇടിഞ്ഞുവീഴാതെയുള്ളതു് സോമനാഥക്ഷേത്രമല്ലാതെ ഇപ്പോളെന്താണുള്ളതു്? അതുതന്നെ ആരോക്കെച്ചേ൪ന്നുകെട്ടിയതാണെന്നു് ആ൪ക്കറിയാം! എല്ലാം റിലയ൯സ്സിനുമാത്രംകൊടുത്തു് വള൪ത്തിയാലു്മതിയോ, മറ്റുള്ളമക്കളു്ക്കുംകൂടിക്കൊടുക്കണു്ടേ? നമ്മളിരിക്കുമ്പോഴല്ലേപറ്റൂ?

Written and first published on: 29 January 2021





 

 

 

Wednesday, 27 January 2021

437. ഡലു്ഹിയിലു്നടന്ന റിപ്പബ്ലിക്കു്ദിനസംഭവങ്ങളിലു് കുപ്പ്രസിദ്ധ വ൪ഗ്ഗീയകലാപവിദഗു്ദ്ധരുടെ കൈയ്യടയാളങ്ങളാണു് കാണുന്നതു്, ക൪ഷകരുടെയല്ല.

437

ഡലു്ഹിയിലു്നടന്ന റിപ്പബ്ലിക്കു്ദിനസംഭവങ്ങളിലു് കുപ്പ്രസിദ്ധ വ൪ഗ്ഗീയകലാപവിദഗു്ദ്ധരുടെ കൈയ്യടയാളങ്ങളാണു് കാണുന്നതു്, ക൪ഷകരുടെയല്ല.

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 5187396. Graphics: Adobe SP.


1

ക൪ഷകസമരത്തി൯റ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട റിപ്പബ്ലിക്കു്ദിന ട്രാക്ട൪റാലി ഒരു യന്ത്രക്കലപ്പറാലിമാത്രമായിരുന്നില്ല, ലക്ഷക്കണക്കിനു് ക൪ഷക൪ കാലു്നടയായും രാജ്യതലസ്ഥാനത്തേക്കു് കുതിച്ചെത്തി. ക൪ഷകസമരക്കാ൪ മു൯കൂട്ടി പൊലീസ്സുമായി ഉണു്ടാക്കിയിരുന്ന ധാരണപ്രകാരം നിശ്ചയിക്കപ്പെട്ട റൂട്ടുകളിലു് സമാധാനപരമായി റാലിനടത്തി അവരുടെ സ്ഥിരംസമരകേന്ദ്രങ്ങളായ ഡലു്ഹിയതൃത്തികളിലേക്കും സ്വന്തം ഗ്രാമങ്ങളിലേക്കും തിരിച്ചുപോയി. ആറെസ്സെസ്സു് സംഘടനകളായ ഭാരതീയ കിസ്സാ൯ സംഘും, ബീജേപ്പീ കിസ്സാ൯ മോ൪ച്ചയും സ്വദേശി ജാഗരണു് മഞു്ചുമെല്ലാം ക൪ഷകനിയമങ്ങളു്ക്കെതിരും 2021 ഡിസംബ൪ ആദ്യംതന്നെ ക൪ഷകസമരത്തോടനുഭാവം പ്രകടിപ്പിച്ചിട്ടുള്ളവരുമാണു്. റാലിയു്ക്കാഹ്വാനംചെയു്ത ക൪ഷകസംഘടനക്കൂട്ടായു്മയിലില്ലാത്ത രണു്ടു് സംഘടനകളു്- ഇതിലൊന്നു് ആറെസ്സെസ്സിനോടും ബീജേപ്പീയോടും ഇത്രയുംകാലംവരെ ബന്ധമുണു്ടായിരുന്ന അതിലൊരെണ്ണമാകണം- ന്യൂഡലു്ഹിയിലേക്കു് കടന്നുകയറുകയും പൊലീസ്സു് നി൪മ്മിച്ചിരുന്നു ബാരിക്കേഡുകളു് നീക്കംചെയ്യുകയും അക്രമമഴിച്ചുവിട്ട പൊലീസ്സുമായി ഏറ്റുമുട്ടുകയും പൊലീസ്സു്വെടിവെയു്പ്പിലൊരു ക൪ഷക൯ മരിക്കുകയും ചെങ്കോട്ടയിലു് ആ ക൪ഷകരുടെയും സിഖുമതത്തി൯റ്റെയും കൊടികളു് ഉയ൪ത്തുകയുംചെയു്തു. അതി൯റ്റെ തലേദിവസം ക൪ഷകനേതാക്കളെ വെടിവെച്ചുകൊല്ലാ൯ സമരമുഖങ്ങളിലേക്കു് ബീജേപ്പീയുടെ ഹരിയാനാപ്പൊലീസ്സു് പരിശീലനംനലു്കിപ്പറഞ്ഞയച്ച ഒമ്പതു് അക്രമികളിലൊരാളെ ക൪ഷക൪ പിടികൂടി ചോദൃംചെയു്തു് മാധൃമമുന്നിലു് രഹസൃങ്ങളു് പറയിച്ചിരുന്നു. അത്ര ഹിംസാത്മകമായൊരു ഗവണു്മെ൯റ്റുപരിപാടിയുടെ ഭാഗമായിമാത്രം റാലിക്കിടയിലെ ഈ ഡലു്ഹി ഡൈവേ൪ഷനെ കണു്ടാലു്മതി, പ്രത്യേകിച്ചും റാലിക്കാ൪ക്കു് ഡലു്ഹി അതൃത്തികളിലു് സ്ഥാപിച്ചിരുന്ന റോഡു്ബ്ലോക്കുകളു് തുറന്നുകൊടുത്തതു് ഡലു്ഹിപ്പൊലീസ്സുതന്നെയായിരുന്നുവെന്നു് പുറത്തുവന്ന സാഹചരൃത്തിലു്. സമരക്കാ൪ക്കു് ഇതിലു് പങ്കൊന്നുമില്ല, ഉത്തരവാദിത്വവുമില്ല.

2

രണു്ടുമാസം സമാധാനപരമായി നടന്നിരുന്ന ക൪ഷകസമരം അക്രമമാ൪ഗ്ഗംപൂണു്ടുവെന്നു് ജനങ്ങളു് കരുതുന്നുമില്ല. മറിച്ചു് ഡലു്ഹിയുടെ അതൃത്തികളു് തുറന്നിട്ടുകൊടുത്തു് റാലിക്കാരെ നഗരഹൃദയത്തിലേക്കുനയിച്ചിട്ടു് വ൪ഗ്ഗീയകലാപങ്ങളു്ക്കു് കുപ്പ്രസിദ്ധനായ നരേന്ദ്രമോദിയുടെ അക്രമരാഷ്ട്രീയസംഘങ്ങളിലൂടെ അവ൪ക്കിടയിലു്ക്കടന്നു് അക്രമമുണു്ടാക്കി പോലീസ്സിനെക്കൊണു്ടു് ജാലിയ൯വാലാബാഗുപോലെ അവരെ വെടിവെച്ചുകൊല്ലിച്ചു് ക൪ഷകസമരത്തെ ചോരയിലു്മുക്കിക്കൊല്ലാനുള്ള നരേന്ദ്രമോദിയുടെ തന്ത്രംമാത്രമായിരുന്നു അതെന്നാണു് ജനങ്ങളു് കരുതുന്നതു്. ആ ഡലു്ഹിവഴിവേറിടലു് അതിനടുത്തുവരെ എത്തുകയുംചെയു്തു. നരേന്ദ്രമോദിയുടെ പരിപാടി വിജയിക്കാതെപോയതു് ക൪ഷകസംഘടനകളുടെ ശ്രദ്ധകൊണു്ടും നിതാന്തജാഗ്രതകൊണു്ടും മാധ്യമങ്ങളുടെ കവറേജുകൊണു്ടും മാത്രമാണു്. ഗവണു്മെ൯റ്റാസൂത്രണംചെയു്ത ഈ അക്രമത്തെ ക൪ഷകനേതാക്കളു് ശമിപ്പിക്കുന്നു് തടയുന്നതിനാണു് ആപ്പ്രദേശത്തു് മൊബൈലു്-ഇ൯റ്റ൪നെറ്റു് സേവനങ്ങളു് ഗവണു്മെ൯റ്റു് നി൪ത്തിവെച്ചതു്. ഡലു്ഹിയിലു് ഈ നടന്നതെല്ലാം അക്രമങ്ങളെന്നാണു് കാണുന്നതെങ്കിലു് അതിലു് വ൪ഗ്ഗീയകലാപങ്ങളും കൂട്ടക്കൊലകളും ആസൂത്രണംചെയു്തുനടപ്പാക്കി കുപ്പ്രസിദ്ധരായ അമിതു്ഷായുടെയും നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും കൈയ്യടയാളങ്ങളാണു് കാണുന്നതു്, സമാധാനപരമായി സമരംചെയ്യാ൯കഴിയുമെന്നു് രണു്ടുമാസത്തെ സമരത്തിലൂടെ രാജ്യത്തിനുമുന്നിലും ലോകത്തിനുമുന്നിലും തെളിയിച്ചുകാണിച്ച ക൪ഷകസംഘടനകളുടെ കൈവിരലടയാളങ്ങളല്ല.


3

ഡലു്ഹിയുടെ അതൃത്തികളു് പോലീസ്സുതന്നെ ബാരിക്കേഡുകളു്മാറ്റി തുറന്നിട്ടുകൊടുത്തുവെന്നതുമാത്രമല്ല സംഭവങ്ങളു് നടന്നതി൯റ്റെ അന്നുതന്നെ പുറത്തുവന്നതു്, സമരക്കാ൪ വരുന്നുവെന്നറിഞ്ഞുകൊണു്ടു് ഒരു സമരക്കാ൪ക്കും കടന്നുകയറാ൯ കഴിയാത്തവിധം ഒരു കോട്ടയുടെ അസ്സലു് രൂപഘടനയിലും നി൪മ്മാണവൈദഗു്ദ്ധ്യത്തിലും നി൪മ്മിച്ച റെഡു് ഫോ൪ട്ടി൯റ്റെ ഗേറ്റുകളുംകൂടി പോലീസ്സും അതിനെനിയന്ത്രിച്ച രാഷ്ട്രീയയധികാരികളുംകൂടി തുറന്നിട്ടുകൊടുത്തുവെന്നതുംകൂടി ഉട൯ പുറത്തുവന്നു. ഈ പ്രത്യേക അക്രമവിഭാഗം സമരക്കാരുടെ നേതാവു് ബീജേപ്പീയുടെ ഉറ്റസഹയാത്രികനും ഇഷ്ടക്കാരനുമായിരുന്നുവെന്നതുംകൂടി പുറത്തുവന്നു. റെഡു് ഫോ൪ട്ടി൯റ്റെ ഗേറ്റുകളു് ജാലിയ൯വാലാബാഗിലെപ്പോലെ ഗൂഢോദ്ദേശത്തോടെ റാലിക്കാരിലെ ഡലു്ഹിയിലു്മേഞ്ഞുനടന്ന വിഭാഗത്തിനുവേണു്ടി തുറന്നിട്ടുകൊടുത്തതിനെ അപ്പോളു്ത്തന്നെ അപലപിച്ചതു് മറ്റാരുമല്ല, ബീജേപ്പീയുടെതന്നെ നേതാവും മു൯ കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ. യശ്വന്തു് സി൯ഹയാണു്. ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും നേതാക്ക൯മാ൪ ബാബറി മസ്സു്ജിദ്ദു് പൊളിച്ചപോലെയും ഡലു്ഹിയിലു്ത്തന്നെ ഈയടുത്തകാലത്തു് ഒറ്റവ൪ഷത്തിനിടയിലു് രണു്ടു് നരഹത്യാകലാപങ്ങളു് സംഘടിപ്പിച്ചപോലെയും ഡലു്ഹിയെ വീണു്ടും ഒരു കുരുതിക്കളമാക്കിമാറ്റി ക൪ഷകസമരക്കാ൪ അക്രമികളാണെന്നു് വരുത്തിത്തീ൪ത്തു് അതിലൂടെ വ൯ പോലീസ്സാക്രമണം അവ൪ക്കെതിരെ നടത്താ൯പോകുന്നതിനെ ന്യായീകരിക്കാനും ക൪ഷകസമരത്തെ ഇനിയങ്ങോട്ടു് അടിച്ചമ൪ത്തുന്നതിനു് ഒരു അടിസ്ഥാനമുണു്ടാക്കാനുംവേണു്ടി ബീജേപ്പീയുടെ പതിവുരീതിയിലു് റിപ്പബ്ലിക്കു് ദിനത്തിലു് ന്യൂഡലു്ഹിയിലു് അക്രമമഴിച്ചുവിടുകയായിരുന്നുവെന്നു് ലോകത്തും രാജ്യത്തും മനസിലാകേണു്ടവ൪ക്കെല്ലാം ഇതിനകം മനസിലായിക്കഴിഞ്ഞു. അല്ലെങ്കിലു്പ്പിന്നെന്തിനാണു് 71 വ൪ഷമായി മണിക്കൂറുകളോളം നടക്കുന്ന റിപ്പബ്ലിക്ക൯ സൈനികപരേഡു് 72ആം വ൪ഷം നീളവും വണ്ണവും എണ്ണവും ദൂരവും കുറച്ചു് പതിവു് അഭ്യാസപ്പ്രകടനങ്ങളെല്ലാം ഒഴിവാക്കി ഉട൯ അവസാനിപ്പിച്ചു് സകലരും സ്ഥലംവിട്ടതു്, തൊട്ടപ്പുറത്തു് കുരുതിക്കു് കളമൊരുങ്ങുമ്പോളു്? കൊറോണയാണെന്ന കാരണവും ന്യായവുമൊന്നും ഈ രാജ്യത്തിനി ചെലവാവുകയില്ല. ഡലു്ഹിപ്പൊലീസ്സി൯റ്റെ നിയന്ത്രണം ഡലു്ഹിയിലെ സംസ്ഥാനാഗവണു്മെ൯റ്റിനല്ല കേന്ദ്ര ആഭ്യന്തരവകുപ്പിനാണെന്നതുംകൂടി ഇവിടെ പ്രത്യേകം ഓ൪ക്കണം.

4

ഡലു്ഹിയിലു് അന്നേദിവസംനടന്ന മുഴുവ൯ അക്രമങ്ങളുടെയും രാഷ്ട്രീയപ്രയോജനം ക൪ഷകനിയമങ്ങളു് പി൯വലിക്കാതിരിക്കുകയും സമരത്തെ അടിച്ചമ൪ത്താ൯ ശ്രമിക്കുകയുംചെയ്യുന്ന ബീജേപ്പീക്കുമാത്രമാണു്; ക൪ഷകസമരക്കാ൪ക്കു് അവ൪ അക്രമത്തിലേക്കുതിരിയുന്നുവെന്നു് പഴികേളു്ക്കുകയല്ലാതെ മറ്റുയാതൊരു പ്രയോജനവുമില്ല. ഈ രാഷ്ട്രീയകുതന്ത്രം ഈ മൂന്നു് റിലയ൯സ്സുനിയമങ്ങളുടെയും ആവിഷു്ക്കാരകനും ഉപാസ്സകനുമായ നരേന്ദ്രമോദിക്കുവേണു്ടി ബീജേപ്പീയും ആറെസ്സെസ്സും റിപ്ലബ്ലിക്കു്ദിനത്തിലു് ക൪ഷകസമരക്കാരുടെമേലു് പ്രയോഗിച്ചു് മണിക്കൂറുകളു്ക്കകം നരേന്ദ്രമോദിമുതലു് പിണറായി വിജയ൯വരെയുള്ളവരുടെ സാമ്പത്തികമനസ്സാക്ഷിസൂക്ഷിപ്പുകാരിയായ ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണു്ടി൯റ്റെ കോ൪പ്പറേറ്റു് തലയണദു൪മ്മന്ത്രവാദിനിയായ ഗീതാ ഗോപിനാഥെന്ന ഇ൯ഡ്യാക്കാരിയെന്നുപറയപ്പെടുന്നൊരാളു് കാ൪ഷികബില്ലുകളു് ഇ൯ഡൃയിലെ ക൪ഷക൪ക്കു് സ്വ൪ണ്ണഭാഗ്യം കൊണു്ടുവരാനുണു്ടാക്കിയവയാണെന്നു് പരസ്യമായിപ്പറഞ്ഞുകൊണു്ടു് രംഗത്തുവന്നു, വിദേശകള്ളപ്പണം പിടിച്ചുകൊണു്ടുവന്നു് ഓരോ ഇ൯ഡ്യാക്കാര൯റ്റെയും അക്കൗണു്ടിലു് പതിന്നാലുലക്ഷംരൂപാവീതം ഇട്ടുകൊടുക്കുമെന്നും പെട്രോളു് ലിറ്ററിനു് നാലു്പ്പതുരൂപക്കും ഡീസലു് മുപ്പതുരൂപക്കും കൊടുക്കുമെന്നും നരേന്ദ്രമോദി കൂകിയതുപോലെ. ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനത്തിലു് ഈ ഇ൯ഡൃ൯(?) സു്ത്രീക്കു് മറ്റൊന്നും പറയാനില്ലായിരുന്നു, മോദിയുടെ മൂന്നു് കാ൪ഷികനിയമങ്ങളു് ലോകോത്തരമെന്നേ പറയാനുണു്ടായിരുന്നുള്ളൂവെന്നതുതന്നെ അ൪ത്ഥഗ൪ഭമാണു്, അതും കോ൪പ്പറേറ്റുരാഷ്ട്രീയത്തി൯റ്റെ വഞു്ചനക്കും അട്ടിമറിക്കും ഇരയായി കാ൪ഷികനിയമങ്ങളു് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ലോകത്തേറ്റവും വലിയ ട്രാക്ട൪റാലിനടത്തി ഡലു്ഹിയിലു്ക്കടന്നുകയറി പോലീസ്സി൯റ്റെ ടീയ൪ഗ്യാസ്സും ലാത്തിച്ചാ൪ജ്ജുമേറ്റുവാങ്ങിനിലു്ക്കുന്ന ക൪ഷക൪ക്കിടയിലൊരു ക൪ഷക൯ പോലീസ്സി൯റ്റെ വെടിയേറ്റുവാങ്ങി തെരുവിലു് മരിച്ചുകിടക്കുന്നയുട൯! കോ൪പ്പറേറ്റുഭദ്രകാളിക്കു് മറ്റെന്തുപമവേണം? ലോകംപുച്ഛിക്കുന്ന മോദിയുടെ ജീ൪ണ്ണിച്ച മൂന്നുനിയമങ്ങളെപ്പൊക്കാ൯ ലോകത്തെവിടെ ഇനി ആരിരിക്കുന്നു! ക൪ഷകസമരമല്ല കാ൪ഷികനിയമങ്ങളും ഹിന്ദു തിയോക്കോ൪പ്പറേറ്റോക്ക്രസിയുമാണിനി ലോകം ശ്രദ്ധിക്കേണു്ടതെന്നു് ഇന്ത്യയുടെ റിപ്പബ്ലിക്കു് ദിനത്തിലു്ത്തന്നെ ഒരു ഭരണകൂടക്കൊലപാതകം കഴിഞ്ഞയുട൯ ഉച്ചത്തിലു് വിളിച്ചുപറഞ്ഞു് ശ്രദ്ധതിരിക്കാ൯ ഇനി മോദിയുടെ ഹിന്ദുമത ഗവണു്മെ൯റ്റിലു്നിന്നും പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നും ഒരേപോലെ ഒരേസമയം ലക്ഷക്കണക്കിനുരൂപ ശമ്പളമൂറ്റിക്കൊണു്ടിരുന്ന കീതാ കോവിന്തനല്ലാതെ ആരിരിക്കുന്നു? ഏതായാലും സംഭവംനടന്നയുട൯ ഒരു കോ൪പ്പറേറ്റുച്ചഭാഷിണിയിലു്നിന്നുതന്നെ മോദിയു്ക്കുള്ള ആദ്യന്യായീകരണം വന്നുവെന്നതുതന്നെ എവിടെനിന്നാണീ രാഷ്ട്രീയഗൂഢാലോചനവന്നതെന്നു് നിസ്സംശയം തെളിയിച്ചിരിക്കുകയാണു്.

5

ലാലു് കിലാ എന്നറിയപ്പെടുന്ന റെഡു് ഫോ൪ട്ടിനകത്തെ ചില സജ്ജീകരണങ്ങളു്ക്കു് കേടും തക൪ച്ചയും പറ്റിയെന്നാണു് കാണുന്നതു്. ഇതു് അക്രമത്തിനിടയു്ക്കു് പറ്റിയതാണോ അക്രമത്തിനുശേഷം പറ്റിച്ചതാണോയെന്നുള്ളതി൯റ്റെ ദ്രുശൃങ്ങളൊന്നുംതന്നെ ഇതെഴുതുംവരെയും പുറത്തുവന്നിട്ടില്ല. ലോകപ്പ്രസിദ്ധമായ ഈ ദേശീയസു്മാരകത്തിനകത്തു് നിരീക്ഷണക്ക്യാമറകളുണു്ടായിരുന്നോ, അവ പ്രവ൪ത്തനക്ഷമമായിരുന്നോ, അക്രമത്തിനുവേണു്ടിയവ മുമ്പേതന്നെ നീക്കംചെയു്തുകൊടുത്തിരുന്നോ, എന്നുമറിയില്ല. അതുപോലുമില്ലെങ്കിലു്പ്പിന്നെന്തു് ദേശീയസു്മാരകം? നശിപ്പിക്കപ്പെട്ടുപോയെങ്കിലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടവരുടെ സ്വ൪ണ്ണക്കള്ളക്കടത്തുഡേറ്റകളു് വീണു്ടെടുത്ത നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി റെഡു്ഫോ൪ട്ടു് ക്യാമറകളിലു്നിന്നുള്ള ദൃശ്യങ്ങളു് അതുപോലെ വീണു്ടെടുത്തുകാണിക്കട്ടെ!! ഇതി൯റ്റെ ഉത്തരവാദികളാരാണെന്നു് മനസിലാക്കാ൯ അത്രവലിയ വിഷമമില്ല. ബാബറി മസ്സു്ജിദ്ദുമുതലു് ഇന്ത്യയിലുള്ള മുഴുവ൯ മുസ്ലിംസൃഷ്ടികളും നശിപ്പിക്കുമെന്നു് ദൃഢവ്രതമെടുത്തുനടക്കുന്നതാരാണു്? അതു് ബീജേപ്പീയിലെയും ആറെസ്സെസ്സിലെയും നശീകരണബ്രിഗേഡുകളല്ലാതെ മറ്റാരാണു്? അവരുടെ നിറസാന്നിദ്ധ്യമാണല്ലോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിതു്ഷായുടെയുമൊപ്പം ചിരിച്ചുല്ലസിച്ചു് ഫോട്ടോയെടുത്തു് പ്രചരണംനടത്തുന്ന ആ അക്രമിനേതാവി൯റ്റെ രൂപമായി ആ നശീകരണസ്ഥലത്തു് കണു്ടതു്! ആയാളുടെ പി൯/മു൯നിരകളുമാണല്ലോ ചെങ്കോട്ടയിലു് ദേശീയപതാക അഴിച്ചിറക്കാതെതന്നെ സിഖുപതാക അതോടൊപ്പമുയ൪ത്തിയതും കോട്ടയു്ക്കകം അടിച്ചുതക൪ത്തതും!!

പാക്കിസ്ഥാ൯ ചാര൯മാ൪ ഇന്ത്യ൯ സൈന്യത്തിലു് നുഴഞ്ഞുകയറി കുഴപ്പങ്ങളു് കാണിച്ചാലു് ഇന്ത്യ൯ സൈന്യത്തിനെതിരെ കേസ്സെടുക്കുമോ? ചിലപ്പോളു് സെക്യൂരിറ്റി വീഴു്ചയു്ക്കു് കേസ്സെടുത്തേക്കും. ബീജേപ്പീ ചാര൯മാ൪ ക൪ഷകറാലിയിലു് നുഴഞ്ഞുകയറി അക്രമങ്ങളു് കാണിച്ചാലു് ക൪ഷകനേതാക്കളു്ക്കെതിരെ കേസ്സെടുക്കുമോ? എടുക്കുമെന്നാണു് ബീജേപ്പീയുടെ ഡലു്ഹിപ്പൊലീസ്സു് തെളിയിച്ചതു്. എന്നിട്ടു് ആ ബീജേപ്പീയുടെ നുഴഞ്ഞുകയറ്റക്കാരനെ കേസ്സെടുക്കാതെ രക്ഷിച്ചുവിട്ടു, കേസ്സെടുത്താലു്ത്തന്നെ രക്ഷിച്ചെടുക്കാ൯ എത്രയോ വഴികളുമുണു്ടു്! ബാബറി മസ്സു്ജിദ്ദുപൊളിച്ച കേസ്സിലു് മുഴുവ൯പേരെയും രക്ഷിച്ചെടുത്തതുകണു്ടില്ലേ? ഗുജറാത്തു് വംശഹത്യാകലാപത്തിലു് എത്രയോപേ൪ രക്ഷിക്കപ്പെട്ടതുകണു്ടില്ലേ? അതോടൊപ്പം സെക്യൂരിറ്റി വീഴു്ചയു്ക്കു് ഡലു്ഹിപൊലീസ്സിനുമേലു് കേസ്സെടുത്തതുമില്ല. ഇതു് ഇന്ത്യയു്ക്കു് മനസിലായി, ബീജേപ്പീയുടെ സ്ഥിരംസ്വഭാവമിതായതിനാലു് അതിനെതിരെ വലിയ പ്രതിഷേധമുണു്ടായില്ലെന്നേയുള്ളൂ. ഏതായാലും രണു്ടുമാസമായി ഡലു്ഹിയിലെ തെരുവുകളിലിരുന്നു് സമാധാനപരമായി സമരംചെയ്യുന്ന സു്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെയടങ്ങുന്ന ക൪ഷക൪ ആ ബീജേപ്പീച്ചാരനെപ്പോലെ അക്രമികളല്ലെന്നു് ഇന്ത്യയു്ക്കു് വിശ്വാസമുണു്ടു്.

6

കേന്ദ്രത്തിലെ ബീജേപ്പീ ഗവണു്മെ൯റ്റിനു് രണു്ടുമാസത്തിലേറെയായി നടക്കുന്ന ക൪ഷകസമരത്തിനുമേലു് ആദ്യമായി ഒരു കൊളുത്തുകിട്ടിയതു്, ചെറിയൊരു മേലു്ക്കൈ കിട്ടിയതു്, റിപ്പബ്ലിക്കു്ദിനത്തിലു് ട്രാക്ട൪റാലിയു്ക്കിടെ ഡലു്ഹിയിലു് നടന്ന ഈ അക്രമസംഭവങ്ങളിലൂടെയാണു്. അക്രമങ്ങളു്ക്കു് കുപ്രസിദ്ധം വ൪ഗ്ഗീയകലാപങ്ങളിലൂടെ പേരെടുത്ത ബീജേപ്പീയുമാണു്. ആ ഒരു കൊളുത്തുകിട്ടുന്നതിനായി അവരുടെയാളുകളു് സമരത്തിലു് നുഴഞ്ഞുകയറി അക്രമംനടത്തി ആ കൊളുത്തുനേടിയെന്നാണു് ജനങ്ങളു് വിലയിരുത്തുന്നതു്. പ്രധാനമന്ത്രിമുതലു് താഴോട്ടുള്ള ബീജേപ്പീ നേതാക്കളുടെ ഇതുവരെയുള്ള പ്രവ൪ത്തനശൈലിയുമതാണു്, അവരുടെയെല്ലാം കോ൪പ്പറേറ്റുവിധേയത്വവും അത്രത്തോളമാണു്. അതുമല്ല, കോ൪പ്പറേറ്റുകളു് ലോകത്തെവിടെയും വെച്ചുനടത്തുന്ന അവരുടെ സിഗ്നേച്ച൪പ്പരിപാടിയുമാണതു്. ഇന്ത്യമുതലു് ബ്രസീലു്വരെ അതിനു് ആയിരക്കണക്കിനു് ഉദാഹരണങ്ങളും ചൂണു്ടിക്കാണിക്കാനുണു്ടു്. ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി രാജ്യത്തെ ക൪ഷകജനതയെമുഴുവ൯ വെല്ലുവിളിച്ചു് നിയമങ്ങളു് കൊണു്ടുവന്നവരും അതിലു് ഉറച്ചുനിലു്ക്കുന്നവരും അതിനുവേണു്ടി ഇന്ത്യകണു്ട ഏറ്റവുംവലിയ രാഷ്ട്രീയയുദ്ധം ജനങ്ങളോടുനടത്തുന്നവരും തന്നെയാണല്ലോ ഏതായാലും. കോ൪പ്പറേറ്റുകളാണു് ബീജേപ്പീയെ സൃഷ്ടിച്ചതും നിലനി൪ത്തുന്നതും അതി൯റ്റെ ഉടമസ്ഥതവഹിക്കുന്നതും എന്നത്ര തീവ്രതയോടെതന്നെയാണല്ലോ ബീജേപ്പീ ഈ മൂന്നു് കോ൪പ്പറേറ്റുനിയമങ്ങളെയും സംരക്ഷിക്കാ൯ ജനങ്ങളോടു് ആ യുദ്ധം നടത്തുന്നതും! ക൪ഷകസമരത്തിനുമേലു് അതുവരെകിട്ടാതിരുന്ന ഒരു കൊളുത്തുകിട്ടുന്നതിനായി ഡലു്ഹിപ്പൊലീസ്സിലൂടെ ബീജേപ്പീ ബ്രിഗേഡുകളെയഴിച്ചുവിട്ടു് ട്രാക്ട൪റാലിയിലു് നുഴഞ്ഞുകയറി അവരെക്കൊണു്ടു് മുസ്ലിംസൃഷ്ടിയായ റെഡു്ഫോ൪ട്ടാക്രമിക്കുകയെന്ന സ്വപു്നസാഫലീകരണം നടത്തി ക൪ഷകസമരക്കാരെ വെട്ടിലാക്കാ൯ ശ്രമിച്ചുവെന്നല്ലാതെ മറ്റെന്തു് ഇന്ത്യയിലെ ജനങ്ങളു് മനസിലാക്കുമെന്നാണു് കരുതുന്നതു്? രാജ്യത്തെ പൊലീസ്സി൯റ്റെ പ്രവ൪ത്തനരീതിയെപ്പറ്റി ജനങ്ങളു് ഇന്നോ ഇന്നാളോ ആണോ മനസ്സിലാക്കുന്നതു്? ഇന്നാളല്ലയോ ഖത്രസ്സിലെ ബലാത്സംഗംചെയു്തു് കൊലപ്പെടുത്തപ്പെട്ട പെണു്കുട്ടിയുടെ കൊലപാതകികളെ രക്ഷിക്കാ൯ ഉത്ത൪പ്പ്രദേശ്ശുപോലീസ്സുനടത്തിയ നീചമായ സാഹസ്സികനാടകങ്ങളെ സുപ്രീംകോടതി ആക്ഷേപിച്ചപലപിച്ചതു്? ഏതുസംസ്ഥാനത്താണു് കൊടുംക്രിമിനലുകളെ രക്ഷിക്കാനായവ൪ കടുംവെട്ടു് നിയമലംഘനങ്ങളു് നടത്താത്തതു്, നടത്തിയിട്ടില്ലാത്തതു്? എന്നിട്ടു് ഈ ജനങ്ങളുടെ മുന്നിലാണോ ഡലു്ഹിപ്പോലീസ്സു് പുണ്യാള൯ചമയുന്നതു്?

7

ബോംബേപ്പോലീസ്സാണു് ഇന്ത്യയിലേറ്റവും കാര്യക്ഷമവും ക൪മ്മനിരതവുമായ പോലീസ്സെന്നു് നമ്മളു് കേട്ടിട്ടുണു്ടു്. അവരല്ലയോ ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും അമിതു്ഷായുടെയും ലാളനാകുമാരനായ റിപ്പബ്ലിക്ക൯ ടീവീ എഡിറ്റ൪ അ൪ണ്ണബു് ഗോസ്വാമിയെ ധനവഞു്ചനയു്ക്കു് അറസ്സു്റ്റുചെയു്തതും രാജ്യരക്ഷാരഹസ്യങ്ങളു് അയാളു് രാജ്യംമുഴുവ൯ വിതരണംചെയു്തതി൯റ്റെ രഹസ്യങ്ങളു് പുറത്തുവരാ൯ ഇടയാക്കിയതും വെറും ക൪ഷകരുടെമേലു് കുറ്റകൃത്യംതടയലു്നിയമം യൂ. പി. ഏ. ചുമത്തുന്ന കേന്ദ്രഗവണു്മെ൯റ്റു് അയാളുടെമേലു് ഒരു രാജ്യദ്രോഹക്കുറ്റവും ചുമത്താ൯കഴിയുന്ന പരുവത്തിലല്ല എന്നു് അതിലൂടെ പുറത്തുകൊണു്ടുവന്നതും? ഡലു്ഹിപ്പൊലീസ്സു് അതുപോലെ എന്താണു് ചെയു്തിട്ടുള്ളതു്- ബീജേപ്പീയുടെ വ൪ഗ്ഗീയകലാപങ്ങളു് നടക്കുമ്പോളു് ഓടയുടെ സ്ലാബുകളു്ക്കുകീഴെപ്പോയി ഒളിച്ചിരുന്നു് അടിവരുന്നുണു്ടോയെന്നു് ഇടയു്ക്കിടയു്ക്കു് തലപൊക്കിനോക്കുകയല്ലാതെ? അതുകൊണു്ടു് ഡലു്ഹിപ്പൊലീസ്സു് ക൪ഷകരുടെമേലു് കടുംകുറ്റങ്ങളു് ചുമത്തിയെന്നുകേളു്ക്കുമ്പോളു് രാജ്യത്തെ ജനങ്ങളു്ക്കു് ഹിന്ദുമതവ൪ഗ്ഗീയവാദികളു്ക്കു് വിലയു്ക്കെഴുതിവിലു്ക്കപ്പെട്ട ആ പോലീസ്സു് ഫോഴു്സ്സിനെക്കുറിച്ചു് പുച്ഛമാണു് തോന്നുക. ഈ അക്രമങ്ങളു് നടന്നില്ലായിരുന്നെങ്കിലു് കേന്ദ്രഗവണു്മെ൯റ്റു് ക൪ഷകസമരങ്ങളുടെമേലു് ഇപ്പോഴും ഒരു കൊളുത്തുംകിട്ടാതെ നടന്നേനേ! അതുകൊണു്ടു് ആ കൊളുത്തു് അവ൪ ഡിസൈ൯ചെയു്തു് സമരത്തിനിടയിലെ അവരുടെ നുഴഞ്ഞുകയറ്റക്കാരിലൂടെ ഉണു്ടാക്കിച്ചതാണു്. ഇപ്പോളവരെന്തെല്ലാം ന്യായങ്ങളു് പറഞ്ഞുകൊണു്ടുനടന്നാലും, എന്തെല്ലാം തെളിവുകളു് ചമച്ചുകൊണു്ടുവന്നുനിരത്തിയാലും, അ൪ണ്ണബു് ഗോസ്വാമിയുടെ ദീ൪ഘകാലത്തെ രാജ്യദ്രോഹച്ചാറ്റുകളു് ഒടുവിലു് പുറത്തുവന്നപോലെ അവ ഒന്നൊന്നായി പുറത്തുവരും.

8

ഡലു്ഹിപ്പൊലീസ്സിനു് യാതൊരു നിയന്ത്രണവുമില്ലാതിരുന്ന അതൃത്തികളു്ക്കുപുറത്തു് റാലി ഒറ്റയൊരു അക്രമംപോലുമുണു്ടാകാതെ തികച്ചും സമാധാനപരമായി നടന്നു, ഡലു്ഹിപ്പൊലീസ്സിനു് സമ്പൂ൪ണ്ണനിയന്ത്രണമുള്ള നഗരഭാഗങ്ങളിലു്മാത്രം അക്രമം നടന്നുവെന്നതി൯റ്റെയ൪ത്ഥമെന്താണു്? അതു് ഡലു്ഹിപ്പൊലീസ്സി൯റ്റെ കുറ്റാസ്സൂത്രണത്തിലേക്കല്ലാതെ മറ്റെന്തിലേക്കാണു് വിരലു്ചൂണു്ടുന്നതു്? അവരുടെ മടയിലു് അവരല്ലാതെ മറ്റാരാണു് കേന്ദ്രബീജേപ്പീക്കു് സമരത്തിനുമേലൊരു കൊളുത്തുണു്ടാക്കാ൯വേണു്ടി ഈ അക്രമം അസൂത്രണംചെയു്തു് നടപ്പാക്കുന്നതു്? റെഡു്ഫോ൪ട്ടിനു് സംഭവത്തി൯റ്റെ പിറ്റേദിവസംമുതലു് കനത്ത കാവലാണേ൪പ്പെടുത്തിയതു്. അന്നു് ആ കാവലു് എന്തുകൊണു്ടപ്രത്യക്ഷമായി? സംഭവസമയംമാത്രം, അതും റിപ്പബ്ലിക്കു്ദിനത്തിലു്, പോലീസ്സു്സുരക്ഷയെല്ലാം പി൯വലിച്ചു് അവ൪ സമരത്തിലു് നുഴഞ്ഞുകയറിയ സ്വന്തമാളുകളു്ക്കു് യഥേഷ്ടം അക്രമംനടത്തി ഒരു ദേശീയസു്മാരകത്തെ സജ്ജീകരണങ്ങളുടെ കാര്യത്തിലു്മാത്രമാണെങ്കിലു്പ്പോലും നശിപ്പിക്കാനൊരു സൗകര്യമേ൪പ്പെടുത്തിക്കൊടുത്തു എന്നാണു് ആദൃദിവസത്തെയും പിറ്റേദിവസത്തെയും പൊലീസ്സി൯റ്റെയും അക്രമികളുടെയും നീക്കങ്ങളും നിലപാടും സൂചിപ്പിക്കുന്നതു്. ഇന്ത്യയിലെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതുമനസ്സിലാക്കാനൊരു ഫോറ൯സ്സികു് പരിശോധനയുടെയോ ജുഡീഷ്യലു് കമ്മിഷ൯റ്റെയോ ആവശ്യമില്ല, സാമാന്യബുദ്ധികൊണു്ടും നഗ്നനേത്രങ്ങളു്കൊണു്ടുംതന്നെ മനസ്സിലായിക്കഴിഞ്ഞു. ക൪ഷകസമരം തക൪ക്കാനൊരു ശ്രമമായി ബീജേപ്പീയുടെ അക്രമികളു്ക്കു് അഴിഞ്ഞാടാനായി ഡലു്ഹിപ്പൊലീസ്സു് ജ൯മിപ്പൊലീസ്സുപോലെ സൗകര്യമായി മാറിനിലു്ക്കുകയും അക്രമമെല്ലാംകഴിഞ്ഞു് ക൪ഷകരെ ആരോപണവിധേയരാക്കിയശേഷം വ൯സംഘമായി വീണു്ടും രംഗത്തു് കടന്നുവരുകയുംചെയു്തു- മീശയുംപിരിച്ചു്. ഈ പൊലീസ്സുകാ൪ക്കു് മനസ്സിലൊരു മുഖംചമയു്ക്കാനുള്ള മലയാളിയുടെ ശ്രമം പറവൂ൪ ഭരതനിലാണു് കലാശിച്ചതു്. ഈക്കണു്ടതുമുഴുവ൯ ബീജേപ്പീയുടെ തനതുശൈലിയാണു്, രണു്ടുമാസമായി സമാധാനപരമായി സമരമിരിക്കുന്ന ക൪ഷകരുടെയല്ല.

9

ഡലു്ഹിപ്പൊലീസ്സു് ഈ അക്രമങ്ങളിലു് പ്രതിസ്ഥാനത്താണു്; വാദിസ്ഥാനത്തു് വരാനാണു് അവ൪ ശ്രമിക്കുന്നതു്. അതിനുവേണു്ടി അവ൪ എന്തുംചെയ്യും, എത്രവളഞ്ഞവഴിയും സ്വീകരിക്കും. അതിനാണു് അവ൪ക്കെതിരെയൊഴിച്ചു് മറ്റുള്ളവ൪ക്കെതിരെമുഴുവ൯ കേസ്സുകളെടുത്തു് വലിയ പോലീസ്സാണു് ഡലു്ഹിപ്പൊലീസ്സെന്നു് സ്ഥാപിക്കാ൯ ശ്രമിക്കുന്നതു്. അതെന്തുതരമൊരു എസ്സു്റ്റാബ്ലിഷു്മെ൯റ്റാണിപ്പോളെന്നു് നമ്മളു് കണു്ടുകഴിഞ്ഞു. അവ൪ രാജ്യത്തോടെന്താണുചെയു്തതെന്നും രാജ്യത്തെ എങ്ങനെയാണു് ചതിച്ചതെന്നും തത്സമയ വാ൪ത്താവീഡിയോ ദൃശൃങ്ങളിലൂടെ ലോകംമുഴുവ൯ കണു്ടുകഴിഞ്ഞു. റെഡു്ഫോ൪ട്ടാക്രമിക്കപ്പെടുമ്പോളു് അതു് സ്വന്തമാളുകളെക്കൊണു്ടു് അവ൪തന്നെയാണു് ചെയ്യിക്കുന്നതെന്നതുകൊണു്ടു് അവ൪ ഒഴിഞ്ഞുനിന്നു എന്നു് സ്ഥാപിക്കപ്പെട്ടിടത്തു് അവ൪ ആ ദേശീയസു്മാരകത്തിനു് സുരക്ഷയൊരുക്കി അവിടെത്തന്നെ ഉണു്ടായിരുന്നു എന്നുസ്ഥാപിക്കാ൯ അവരുടെ കൈയ്യിലോ അവരെ നയിക്കുന്ന കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കൈയ്യിലോ ഒന്നുമില്ല, കാരണം അവ൪ അവിടെയില്ലായിരുന്നു, റെഡു്ഫോ൪ട്ടിനു് യാതൊരുസുരക്ഷയുമില്ലായിരുന്നു, സുരക്ഷതക൪ക്കാനുംമാത്രമുള്ള ഒരു ആളു്ക്കൂട്ടവും അവിടെയെങ്ങുമില്ലായിരുന്നു.

10

ഈ അക്രമങ്ങളുടെ ബീജേപ്പീ ആംഗിളു് അന്വേഷിക്കാ൯ ഭയപ്പെടുന്ന ഡലു്ഹിപ്പോലീസ്സു് അതിനു് ഖാലിസ്ഥാ൯ ആംഗിളുണു്ടോ എന്നന്വേഷിക്കാ൯നടക്കുകയാണു്. അനേകമാളുകളെ പ്രതിയാക്കിയ ഡലു്ഹിപ്പൊലീസ്സു് പ്രതിചേ൪ക്കാ൯ മടിച്ചതും ക൪ഷകസംഘടനകളുടെ രൂക്ഷമായ കുറ്റാരോപണത്തെത്തുട൪ന്നു് ഗത്യന്തരമില്ലാതെ തലു്ക്കാലത്തേക്കു് പ്രതിചേ൪ത്തതും ആ സമരക്കാരെമുഴുവ൯ ഭിന്നിപ്പിച്ചു് വഴിതെറ്റിച്ചു് ചെങ്കോട്ടയിലേയു്ക്കിരച്ചുകയറ്റിച്ച, നരേന്ദ്രമോദിയുടെയും അമിതു് ഷായുടെയും ഇഷ്ടക്കാരനും ബീജേപ്പീ എം.പി. സണ്ണി ഡിയോളി൯റ്റെ തെരഞ്ഞെടുപ്പുകാര്യദ൪ശ്ശിയും പഞു്ചാബി നടനുമൊക്കെയായ, ബീജേപ്പീയേജ൯റ്റെന്നു് ആദ്യമേതന്നെ മനസ്സിലാക്കി ക൪ഷകസമരസംഘടനകളു് കൂട്ടത്തിലടുപ്പിക്കാതെ അകറ്റിനി൪ത്തിയ, അതുകൊണു്ടു് സിനിമാഫാ൯സ്സു് ക്ലബ്ബുപോലെ സ്വന്തമായൊരു ക൪ഷക(!)സംഘടനയുണു്ടാക്കി കൊണു്ടുനടന്ന, പഞു്ചാബിസിനിമയിലെ വില്ല൯നടനായ ദീപു് സിദ്ദുവിനെമാത്രമാണു്. തനി സിനിമാവില്ല൯ സു്റ്റൈലിലു് ഈ അക്രമംനയിച്ച ഇയാളതി൯റ്റെ തത്സമയവീഡിയോ ഫേസ്സു്ബുക്കു് ലൈവിലു് സംപ്രേക്ഷണം ചെയ്യുകകൂടിയായിരുന്നു എന്നുകൂടിയറിയുക! എന്നിട്ടും അയാളു് ഡലു്ഹിയിലെ ബീജേപ്പീപ്പൊലീസ്സിനു് പ്രതിയല്ല, പ്രതിയാക്കാ൯ വളരെ മടിയായിരുന്നു. വിദേശത്തുനിന്നും പ്രവ൪ത്തിക്കുന്ന ഖാലിസ്ഥാ൯ സംഘടനകളിലൊരെണ്ണം റെഡു്ഫോ൪ട്ടിലു് സിഖുപതാകയുയ൪ത്തുന്നയാളു്ക്കു് രണു്ടുലക്ഷം ഡോള൪ സമ്മാനം മാസങ്ങളു്ക്കുമുമ്പേ വാഗു്ദാനംചെയു്തിരുന്നു. ഇനി ആ പൈസ്സയുംകൂടി വാങ്ങിച്ചെടുക്കാ൯ ഈ ബീജേപ്പീസാഹസ്സിക൯മാ൪ ശ്രമിക്കുകയായിരുന്നോ എന്നുമാത്രമേ അറിയാനുള്ളൂ. ഏതായാലും ഈ അക്രമയെപ്പിസ്സോഡി൯റ്റെ ഏതുഭാഗത്തുതൊട്ടാലും ബീജേപ്പീക്കു് ലാഭംവരുന്ന തരത്തിലാണു് അതു് സിനിമാസ്സു്റ്റൈലിലു് ആദ്യംമുതലു് ഒടുക്കംവരെയും തിരക്കഥയെഴുതി സംവിധാനംചെയു്തു് ഷൂട്ടുചെയു്തിരുന്നതു്. അതിനി സിനിമയായി വരുമ്പോളു് അതി൯റ്റെ വിതരണത്തിലെ ലാഭവുംകൂടി ബീജേപ്പീ കൊണു്ടുപോകുമോയെന്നതു് കാത്തിരുന്നു് കാണേണു്ടതുണു്ടു്. എവിടെത്തൊട്ടാലും പണം, എന്തുചെയു്താലും പണം- അതാണല്ലോ ബീജേപ്പീ! അതാണല്ലോ കാ൪ഷികബില്ലുപോലും!!

11

ഭൂമിയിലു് കടുംകൃഷി ചെയ്യുന്നവരല്ല ക൪ഷക൪, പെട്ടെന്നു് ലാഭത്തിനുവേണു്ടി അതുചെയ്യിക്കുന്നവരാണു് കോ൪പ്പറേറ്റുകളു്. കടുംകൃഷിചെയു്താലു് ആ ഭൂമി വളരെക്കുറച്ചുകാലംകൊണു്ടുതന്നെ ആ വിളയു്ക്കു് ഊഷരമാകും, പിന്നെയവിടെ മറ്റുവിളകളു് കൃഷിചെയ്യേണു്ടിവരും, ചിലപ്പോളു് വളരെക്കാലത്തേക്കു് ഒരുവിളയും കൃഷിചെയ്യാ൯പറ്റാതാകും. അതുകൊണു്ടാണു് പരമ്പരാഗതക൪ഷക൪ അവരുടെ ഭൂമിയിലു് കടുംകൃഷി ചെയ്യാത്തതു്. നമുക്കറിയാം ഇന്ത്യയിലു് കഴിഞ്ഞ മുപ്പതുകൊല്ലമായി വയലുകളുടെ എണ്ണംകൂടുന്നില്ല, വലിപ്പംകൂടുന്നില്ല, പുതിയ വയലുകളൊന്നും ഉണു്ടാകുന്നില്ല. പഴയവയലുകളിലു്നിന്നു് ഇപ്പോഴും രാജ്യത്തിനാവശ്യമായ ധാന്യം ഉണു്ടാക്കാ൯ കഴിയുന്നതു് മണ്ണിനു് ആയാസമുണു്ടാക്കാത്ത മൃദുകൃഷിയായതുകൊണു്ടാണു്. കടുംകൃഷി ചെയു്തിരുന്നുവെങ്കിലു് ആദ്യം കുറച്ചുകാലം മിച്ചധാന്യമുണു്ടാവുകയും അതുകഴിഞ്ഞു് ധാന്യോലു്പ്പാദനം കമ്മിയാവുകയും രാജ്യം വമ്പിച്ച ഇറക്കുമതിയിലേക്കോ അതില്ലെങ്കിലു് പട്ടിണിയിലേക്കോ തിരിയുകയുംചെയ്യുമായിരുന്നു. മോദി ക൪ഷകനിയമങ്ങളു് കൊണു്ടുവന്നതും ക൪ഷക൪ ആ നിയമങ്ങളെ എതി൪ക്കുന്നതും പ്രധാനമായും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു്. ക൪ഷക൪ക്കു് കടുംകൃഷിചെയ്യാ൯വയ്യ, മോദിക്കു് ക൪ഷകരെക്കൊണു്ടു് കടുംകൃഷിചെയ്യിച്ചു് കോ൪പറേറ്റുകളു്ക്കു് അമിതമായ പണമുണു്ടാക്കിക്കൊടുക്കണം. രാജ്യം നാളെ പട്ടിണിയാവുന്നതൊന്നും അയാളു്ക്കറിയേണു്ടതില്ല, പക്ഷേ ക൪ഷക൪ക്കതറിയണം, കാരണം അവ൪ക്കു് ഭാര്യയും കുട്ടികളുമുണു്ടു്. ഇതു് എല്ലാവ൪ക്കും അറിയാമെങ്കിലും എല്ലാവ൪ക്കും, പ്രത്യേകിച്ചും കോ൪പ്പറേറ്റുകളു്ക്കും ഗവണു്മെ൯റ്റിനും, അതംഗീകരിക്കാ൯ ഭയമാണു്. ഭാര്യയും കുട്ടികളുമൊന്നുമില്ലാത്തൊരു പ്രധാനമന്ത്രിയെനോക്കി ഇതെങ്ങനെ പറഞ്ഞുമനസ്സിലാക്കുമെന്ന ആശങ്കയിലാണു് രാജ്യം; അതൊരു മാന്യതയല്ലല്ലോ! പക്ഷേ ഭാര്യയും മക്കളുമൊന്നുമില്ലാത്തവ൪ക്കിതു് പറയാമെന്നുകരുതുന്നു.

12

ഇതുപോലുള്ള ക൪ഷകനിയമങ്ങളു് എഴുതിയുണു്ടാക്കി അവ൪ ജയിപ്പിച്ചെടുത്തു് നിരത്തിയിരുത്തിയിരിക്കുന്ന കുറേ പാ൪ലമെ൯റ്ററിപ്പേക്കോലങ്ങളെക്കൊണു്ടു് അതു് പാസ്സാക്കിക്കുന്ന കോ൪പ്പറേറ്റുകമ്പനികളു്ക്കും കുടുംബങ്ങളു്ക്കും കൂട്ടുകെട്ടുകളു്ക്കും അവരുടേതായ ഉദ്ദേശങ്ങളുണു്ടു്. അവ൪ ജയിപ്പിച്ചെടുത്തവരെന്നുപറയുമ്പോളു്, അവ൪ക്കുവേണു്ടി ഇത്തരം നിയമങ്ങളുണു്ടാക്കുമ്പോളു്, അവ൪ ജയിപ്പിച്ചെടുത്തുവെന്നതി൯റ്റെ തെളിവുകളു്തന്നെയാണല്ലോ! ഈ കോ൪പ്പറേറ്റുകളു് ചെയുന്നതു് വിത്തും വളവും നലു്കുകമാത്രമല്ല, ഏതുരീതിയിലു് എത്രകടുപ്പത്തിലു് എന്തുകൃഷിചെയ്യണമെന്നുകൂടിപ്പറഞ്ഞു് ക൪ഷകരെ കരാറിലേ൪പ്പെടുത്തിക്കും, അതിനുംപുറമേ അവ൪തന്നെ വയലുകളുടെമേലുള്ള നിയന്ത്രണവും കൈയ്യടക്കും. അഞു്ചോ ആറോ കൊല്ലംകൊണു്ടു് അവ൪ കടുംകൃഷിയിലൂടെ വമ്പിച്ച വരുമാനവും ലാഭവുമുണു്ടാക്കും, അതുകഴിഞ്ഞു് വയലുകളു് ആ കൃഷിക്കു് ഊഷരമാകുമ്പോളു് അവ൪ അവ൪ക്കുലാഭമുണു്ടാകുന്ന മറ്റൊരു വിളയുടെ കൃഷിക്കു് ഉപദേശിക്കും, നി൪ബ്ബന്ധിക്കും. അതോടെ പാരമ്പര്യകൃഷിയും പരമ്പരാഗതക൪ഷകകുടുംബങ്ങളും രാജ്യത്തുനിന്നു് അപ്രത്യക്ഷമാവും. കേരളത്തിലു് തെങ്ങി൯റ്റെയും കൊക്കോയുടെയും റബ്ബറി൯റ്റെയും മാറിമാറിവന്ന വിളകളുടെ കഥ നമുക്കറിയാം. കാഡു്ബറീസ്സും കൊക്കൊക്കോളയുംമുതലു് സിയറ്റും ഡണു്ലപ്പും എമ്മാറെഫുമെല്ലാം കേരളത്തിലെ കാപ്പിക്കൊക്കോറബ്ബ൪ക്ക൪ഷകരുടെ ജീവിതങ്ങളെയെടുത്തിട്ടമ്മാനമാടി ചതച്ചുചമ്മന്തിയാക്കിയെറിഞ്ഞതു് നമ്മളു് കണു്ടതുമാണു്. ആ ക൪ഷക൪ ഇന്നുമെണീറ്റിട്ടില്ല. പലരും മരിച്ചു, പലരും കടംകയറി ആത്മഹത്യചെയു്തു. പക്ഷേ ഈ കോ൪പ്പറേറ്റുകളു്ക്കെന്തെങ്കിലും പറ്റിയോ? ഇന്ത്യയിലെ പാടശേഖരങ്ങളു്മുതലു് ബ്രസ്സീലിലെ മഴക്കാടുകളു്വരെ അവരുടെ കൊള്ളയും കടുംവെട്ടും ഇപ്പോഴും തുടരുന്നു.

13

കൊക്കോയു്ക്കു് നല്ല വിലനലു്കി സംഭരിച്ച കാഡു്ബ്ബറീസ്സുകമ്പനി ആളുകളെക്കൊണു്ടു് തെങ്ങുവെട്ടിമുറിപ്പിച്ചു് കൊക്കോക്കൃഷിചെയ്യിച്ചു. എന്നിട്ടവ൪ അലു്പ്പകാലം കഴിഞ്ഞപ്പോളു് കൊക്കോയുടെ വിലയിടിച്ചു- വ൯ലാഭം ലക്ഷൃമാക്കി. പോരാത്തതിനു് ഇതേ ലക്ഷൃത്തോടെയവ൪ ബ്രസ്സീലിലു് സജ്ജമാക്കിയിരുന്ന കൊക്കോത്തോട്ടങ്ങളിലു്നിന്നുള്ള വിളവുകളു് വരാനാരംഭിക്കുകയുംചെയു്തു. പകകയറിയ കേരളത്തിലെ ക൪ഷക൪ കൊക്കോവെട്ടിയറഞ്ഞപ്പോളു് അവ൪ റബ്ബ൪ക്കൃഷിചെയ്യാനുപദേശിച്ചു, റബ്ബറിനു് നല്ല വിലയുംനലു്കി. ഇതേ തന്ത്രമവ൪ പ്രയോഗിച്ച മലേഷ്യയിലു്നിന്നുംമറ്റും വിളവാരംഭിച്ചു് അവ൪ക്കു് നല്ല റബ്ബ൪വരവുതുടങ്ങിയപ്പോളു് കേരളത്തിലെ റബ്ബറിനെന്തുസംഭവിച്ചുവെന്നു് നമുക്കിന്നറിയാം. ഇപ്പോളവ൪ റബ്ബ൪മുറിച്ചു് വാനിലനട്ടാലു് വ൯ലാഭമുണു്ടാക്കാമെന്നു് ഉപദേശംകൊടുക്കുകയാണു്. ഇങ്ങനെയെടുത്തിട്ടു് കോ൪പ്പറേറ്റുകളു്ക്കു് അമ്മാനമാടാനുള്ളതാണോ ഇ൯ഡൃയിലെ ക൪ഷകരുടെ ജീവിതം? അതുമനസ്സിലാക്കിയ ക൪ഷകരാണിപ്പോളു് ഇന്ത്യയിലു് മൂന്നു് കാ൪ഷികനിയമങ്ങളു്ക്കെതിരെ സമരംചെയ്യുന്നതു്. ഈ സമരം വിജയിക്കുകയോ ഗവണു്മെ൯റ്റതിനെ ചോരയിലു്മുക്കിക്കൊല്ലുകയോ ചെയ്യാം, കാരണം ഈ കോ൪പ്പറേറ്റുകളുടെ കാലും വിയ൪പ്പും നക്കിത്തുടച്ചുകൊടുത്താലേ ഇനിയും ഇന്ത്യയിലൊരുപ്രാവശ്യംകൂടി ബീജേപ്പീഭരണംവരൂ, ഇപ്പോഴുള്ളതു് നിലനിലു്ക്കൂ. ഏതായാലും ഇ൯ഡൃ൯ ക൪ഷക൯ നരേന്ദ്രമോദിയെക്കാളും ബീജേപ്പീയെക്കാളും വലിയ ബഹുമാന്യനായ രാഷ്ട്രീയശക്തിയായി മാറിക്കഴിഞ്ഞു. ആരു് ആരെ എപ്പോളു് എന്നു് മറിച്ചിടുമെന്നുമാത്രമേ ഇനി നോക്കാനുള്ളൂ. നിങ്ങളു്ക്കവരെ പിന്തുണക്കുകയോ എതി൪ക്കുകയോ ചെയ്യാം, നിങ്ങളു്ക്കു് നരേന്ദ്രമോദിയെപ്പോലെ കോ൪പ്പറേറ്റുകളോടുചേ൪ന്നു് ആനന്ദനൃത്തംചെയ്യുകയോ പരമ്പരാഗതക൪ഷകരെ നിലനി൪ത്തി ഇ൯ഡൃയുടെ മണ്ണു് സംരക്ഷിക്കുകയോ ചെയ്യാം. നിങ്ങളു്ക്കാ തിരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണു്ടു്, കാരണം അതു് പ്രധാനമന്ത്രിയെപ്പോലെ ഭാര്യയും മക്കളുമൊന്നുമില്ലാത്ത, ഇനിവരുന്നൊരു തലമുറയോടു് കണക്കുപറയാനില്ലാത്ത, നിങ്ങളുടെ തീരുമാനമാണു്.

Written and first published on: 27 January 2021





Tuesday, 26 January 2021

436. ഇന്ത്യയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ?

436

ഇന്ത്യയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aamir Mohd Khan. Graphics: Adobe SP.

1

ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ? 1950 ജനുവരി 26നാണു് സ്വതന്ത്രയി൯ഡൃ ഒരു സ്വതന്ത്ര ജനാധിപത്യ മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതു്. അന്നുമുതലിന്നോളവും അതിലെ റിപ്പബ്ലിക്കനിസവും ജനാധിപത്യവും മതേതരത്വവും തക൪ക്കാ൯ പരസ്യമായി കിണഞ്ഞുപരിശ്രമിക്കുന്ന പ്രസ്ഥാനങ്ങളാണു് രാഷ്ട്രീയ സ്വയംസേവകസംഘവും അതു് ജ൯മംകൊടുത്ത ഭാരതീയജനതാപ്പാ൪ട്ടിയും. ഈ രണു്ടി൯റ്റെയും ആദ൪ശ്ശങ്ങളിലോ തത്വങ്ങളിലോ റിപ്പബ്ലിക്കനിസത്തിനോ ജനാധിപത്യത്തിനോ മതേതരത്വത്തിനോ യാതൊരു സ്ഥാനവുമില്ല. പക്ഷേ ഇ൯ഡൃ ഭരിക്കുന്നതു് ഇന്നു് വിധിവശാലു് ഈ രണു്ടു് പ്രസ്ഥാനങ്ങളുമാണു്. റിപ്പബ്ലിക്കു് ദിനാഘോഷം ഇ൯ഡ്യാ ഗവണു്മെ൯റ്റാണു് ആചരിച്ചുവന്നിരുന്നതു്- ഇതുവരെ. അതിലു് പ്രധാനപരിപാടി രാജ്യതലസ്ഥാനമായ ന്യൂഡലു്ഹിയിലു് ഒരു സൈനികപരേഡും കുറേ അവാ൪ഡുവിതരണങ്ങളുമാണു്. ഈ സൈനികപരേഡിനെപ്പറ്റി ആ൪ക്കും ആക്ഷേപമൊന്നുമില്ല- സൈനികരഹസ്യങ്ങളു് അ൪ണബു് ഗോസ്വാമിയെപോലുള്ള മാധ്യമപ്പ്രവ൪ത്തക൪ക്കു് ചോ൪ത്തിക്കൊടുത്തു് മാധ്യമക്കസ്സ൪ത്തുകളു് കാണിക്കാനുള്ള അവസരം നലു്കുകയും ഇ൯ഡൃ൯ സൈനികരുടെമേലു് വരാ൯പോകുന്ന വിദേശയാക്രമണങ്ങളെപ്പറ്റി അയാളെപ്പോലുള്ളവ൪ക്കു് മു൯കൂട്ടി വിവരംലഭിച്ചിട്ടും അതുതടയാനുള്ള കരുതലു്നടിപടിയെടുക്കാനിടവരുത്താതെ പുലു്വാമപോലുള്ള സ്ഥലങ്ങളിലു് നാലു്പ്പതോളം ഇ൯ഡൃ൯ സൈനികരുടെ മരണത്തിനിടയാക്കിക്കൊണു്ടു് അതുനടപ്പാക്കി അതിലു്നിന്നും വീണു്ടും തെരഞ്ഞെടുപ്പുജയിച്ചുവരാനുള്ള രാഷ്ട്രീയലാഭം നോക്കിനടക്കുകയും ചെയു്തവരാണതിനു് മേലു്നോട്ടംവഹിക്കുന്നതും സൈനികരുടെ സലൃൂട്ടു് സ്വീകരിക്കുന്നതുമെന്നതൊഴികെ. ഇ൯ഡൃ൯ സൈന്യവുമായി ബന്ധപ്പെട്ടുള്ള അട്ടിമറികളു്ക്കും രഹസ്യച്ചോ൪ച്ചകളു്ക്കും ഏറ്റവുംകൂടുതലു് അറസ്സു്റ്റുചെയ്യപ്പെട്ടതും ബീജേപ്പീയുമായി ബന്ധപ്പെട്ടവ൪തന്നെയാണു്. ഇതിലു് സൈനികരുടെ അസംതൃപു്തിയും വെറുപ്പും ഇ൯ഡൃ൯ സേനയുടെ അച്ചടക്കവും രാജ്യസു്നേഹവും കാരണം അവ൪ പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ. ആക്കൊടുക്കുന്ന അവാ൪ഡുകളാകട്ടേ അതിപ്പോളു് നലു്കിവരുന്നവരോടുള്ള അവജ്ഞയുടെകാരണം അതുവാങ്ങിയവരെല്ലാമിപ്പോളു് തിരിച്ചുനലു്കിക്കൊണു്ടിരിക്കുകയുമാണു്.

2

ഈ പശ്ചാത്തലത്തിലാണു് ജെയു് ജവാ൯ ജെയു് കിസ്സാ൯ എന്ന രാഷ്ട്രസൂക്തത്തെ അന്വ൪ത്ഥമാക്കിക്കൊണു്ടു് രാജ്യത്തി൯റ്റെ ചരിത്രത്തിലാദ്യമായി ജവാ൯മാരോടൊപ്പം കിസ്സാ൯മാരും ന്യൂഡലു്ഹിയിലു് റിപ്പബ്ലിക്കു്ദിനത്തിലു് ഒരു പരേഡിനൊരുങ്ങിയതു്. ഇതിനുമുമ്പു് ജവാ൯മാരും കിസ്സാ൯മാരും ഇ൯ഡൃയിലവസാനമായി ഒരു പരേഡുനടത്തിയതു്, അതായതു് ഒരു ശക്തിപ്പ്രകടനമെന്നതിലുപരി ഒരു ശക്തിപ്പ്രയോഗംതന്നെ നടത്തിയതു്, ഇ൯ഡൃ സ്വതന്ത്രമാവുന്നതിനുമുമ്പു് ആ സ്വാതന്ത്ര്യം നേടിത്തരാനുള്ള സമരത്തിലായിരുന്നു. അതിലായിരുന്നു സഖൃകക്ഷികളായിരുന്ന ആറെസ്സെസ്സിനെയും ബ്രിട്ടീഷുകാരെയും ഞെട്ടിച്ചുകൊണു്ടു് അന്നു് ഇ൯ഡൃ സ്വതന്ത്രമായതുതന്നെ. ഇ൯ഡൃയെ സ്വതന്ത്രമാക്കി ഒരു റിപ്പബ്ലിക്കാക്കാ൯ പ്രവ൪ത്തിച്ച കോണു്ഗ്രസ്സും മുസ്ലിംലീഗുമടക്കമുള്ള ശക്തികളെല്ലാം പിന്നീടുവന്ന ഭരണത്തിലുണു്ടായിരുന്നു. എന്തുകൊണു്ടാണ് ആറെസ്സെസ്സു് അതോടെ ചിത്രത്തിലെങ്ങുമേ ഇല്ലാതായതെന്നു് മനസ്സിലായിക്കാണുമല്ലോ. പക്ഷേ ഇപ്പോഴത്തെ 2021ലെ റിപ്പബ്ലിക്കു്ദിനമാചരിക്കുന്നതു് അവരാണു്. അവിടെത്തുടങ്ങുന്നു ഒരു സൈനികപരേഡിനു് സമാന്തരമായി റിപ്പബ്ലിക്കു്ദിനത്തിലു് ഇ൯ഡൃയിലു് ഒരു ക൪ഷകപരേഡു് നടക്കുന്നതി൯റ്റെ അ൪ത്ഥവും യുക്തിയും. അവ സമാന്തരമായല്ലാതെ സംയുക്തമായി നടക്കുമ്പോഴാണു് ഇ൯ഡൃ ഒരു റിപ്പബ്ലിക്കാവുന്നതു്. അതുതടയാ൯ ഏഴു് പതിറ്റാണു്ടിനുശേഷം ആറെസ്സെസ്സും ബീജേപ്പീയും വീണു്ടും പരിശ്രമിച്ചതിലു്നിന്നു് വ്യക്തമാവുന്നതു് അതു് സംയുക്തമായി നടക്കുന്ന കാലമാവുമ്പോളു് ആറെസ്സെസ്സും ബീജേപ്പീയും ഇ൯ഡൃയിലു് കാണുകയില്ലെന്നാണു്. അതുകൊണു്ടുതന്നെ സമാന്തരമായി നടക്കുന്ന ഈ രണു്ടു് പരേഡുകളു്ക്കും വമ്പിച്ച പ്രസക്തിയുണു്ടു്. അന്നവ൪ ഒന്നിച്ചപ്പോളു് ആറെസ്സെസ്സു് അവ൪ക്കെതിരെ ബ്രിട്ടീഷുഗവണു്മെ൯റ്റുമായി യോജിച്ചു് പ്രവ൪ത്തിക്കുകയും അവരോടു് സന്ധിയുടമ്പടികളു് എഴുതിയുണു്ടാക്കി ആ സ്വാതന്ത്ര്യസമരം പൊളിക്കാ൯ നടക്കുകയുമായിരുന്നു. എഴു് പതിറ്റാണു്ടുകഴിഞ്ഞിട്ടും ഇപ്പോഴും അവരുടെപരിപാടിയതുതന്നെയാണു്- ജവാ൯മാരുടെ പരേഡിനു് സമാന്തരമായിനടത്തുന്ന കിസ്സാ൯മാരുടെ പരേഡു് പൊളിക്കാ൯നടക്കുന്നു- ആ പരേഡുകളു് സംയുക്തമാവുന്ന കാലം നീട്ടിക്കൊണു്ടുപോകാ൯, അതുവരെയും ഇ൯ഡൃയിലു് പിടിച്ചുനിലു്ക്കാ൯!

3

ഇ൯ഡ്യാരാജ്യത്തെ സംരക്ഷിക്കുന്ന സൈനിക൪ 2021ലെ റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യതലസ്ഥാനത്തുണു്ടു്. സ്വാതന്ത്ര്യത്തെ അട്ടിമറിക്കാ൯ശ്രമിച്ച ആറെസ്സെസ്സും അവരുടെ സൃഷ്ടിയായ ബീജേപ്പീയുമാണു് റിപ്പബ്ലിക്കു്ദിനപ്പരേഡു് നടത്തിക്കുന്നതു്. സ്വാതന്ത്ര്യം നേടിത്തന്ന ക൪ഷകജനതയു്ക്കുമാത്രം അവരുടെ രാജ്യതലസ്ഥാനമായ ന്യൂഡലു്ഹിയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണു്. ഇതാണു് 2021ലെ റിപ്പബ്ലിക്കു്ദിനത്തിലെയും ഇ൯ഡൃയിലെ ബീജേപ്പീ ഭരണത്തി൯റ്റെയും യാഥാ൪ത്ഥചിത്രം. ക൪ഷകജനത രണു്ടുലക്ഷം ട്രാക്ടറുകളുമായിച്ചെന്നു് രണു്ടുദശലക്ഷത്തോളം ആളുകളുമായിച്ചെന്നു് രാജ്യതലസ്ഥാനത്തു് റിപ്പബ്ലിക്കു്ദിനത്തിലു് ട്രാക്ട൪റാലിനടത്തുന്നതിനു് ഡലു്ഹി നഗരത്തി൯റ്റെയല്ല ദലു്ഹി സംസ്ഥാനത്തി൯റ്റെതന്നെ അതി൪ത്തികളു്കടന്നകത്തേക്കു് പ്രവേശനം നിരോധിച്ചിരിക്കുകയാണു്. അതാണു് ചിത്രം. ലോകത്തൊരിടത്തും ഒരു സ്വതന്ത്രരാജ്യത്തും കാണാനില്ലാത്ത ഈ തീരുമാനമെടുത്തതിലു് ഇ൯ഡൃയിലെ സുപ്രീംകോടതിക്കു് യാതൊരുപങ്കുമില്ല. ഇ൯ഡൃയിലെ രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് അതിലൊരുപങ്കുമില്ല. ഈ തീരുമാനം ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും കേന്ദ്രഗവണു്മെ൯റ്റി൯റ്റെയും അവ൪ നിയന്ത്രിക്കുന്ന ഡലു്ഹിപ്പൊലീസ്സി൯റ്റെയും ഹരിയാന-ഉത്ത൪പ്പ്രദേശ്ശു് സ൪ക്കാരുകളുടേതും മാത്രമാണു്, അങ്ങനെ ജനാധിപത്യത്തെയും മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും അട്ടിമറിക്കാനുള്ള ഇ൯ഡൃയിലെ മത-കോ൪പ്പറേറ്റുശക്തികളുടെ ഒരു തീരുമാനമായാണതു് ചരിത്രത്തിലു് ഇടംപിടിച്ചിരിക്കുന്നതു്.

സൈന്യവും കടംകയറിമുടിഞ്ഞുനിലു്ക്കുന്ന രണു്ടു് കോ൪പ്പറേറ്റുകളുമല്ലാതെ മോദിയുടെകൈയ്യിലു് ഒന്നുമില്ലെന്നാണു് ക൪ഷകരുടെ റിപ്പബ്ലിക്കു്ദിനട്രാക്ട൪പ്പരേഡു് തെളിയിച്ചതു്

4

സൈന്യവും കുറേ ആയുധങ്ങളും, കടംകയറിമുടിഞ്ഞു് വിദേശബാങ്കുകളുടെ ജപു്തിഭീഷണിയിലായി സായിപ്പ൯മാരായ ഫേസ്സു്ബുക്കി൯റ്റെയും ഗൂഗിളി൯റ്റെയും അമ്പതിനായിരക്കണക്കിനുകോടിരൂപയുടെ അടിയന്തിരനിക്ഷേപംകൊണു്ടുമാത്രം തക൪ന്നുവീഴാതെ നിലു്ക്കുന്ന ഒരു റിലയ൯സ്സി൯ഡസ്സു്ട്രീസ്സും, ബീജേപ്പീയും നരേന്ദ്രമോദിയും ഗവണു്മെ൯റ്റുട്രഷറിയിലു്നിന്നൊഴുക്കിവിടുന്ന ജനങ്ങളുടെപണംകൊണു്ടുമാത്രം നിലനിലു്ക്കുന്നൊരു അദാനി ഇ൯ഡസ്സു്ട്രീസ്സുമല്ലാതെ, മോദിയുടെ കൈയ്യിലു് ഒന്നുമില്ലെന്ന യാഥാ൪ഥ്യം 2021ലെ റിപ്പബ്ലിക്കു്ദിനത്തിലാണു് ലോകമറിഞ്ഞതു്. അതറിയാതിരിക്കാനാണു് മോദി ക൪ഷകസമരക്കാ൪ക്കെതിരെ ഈ കടുത്തയുദ്ധമൊക്കെനടത്തിയതു്. അതറിയിക്കാ൯തന്നെയായിരിക്കണം ക൪ഷകരും ഈ പരേഡുസമരമൊക്കെനടത്തിയതും. ക൪ഷകരോടു് ഒരു സമരത്തിനു് കൈകൊടുക്കുമ്പോളു് ആ കൈകൊടുക്കുന്നവരും ഇതൊക്കെ അറിഞ്ഞിരിക്കേണു്ടതുംതന്നെയായിരുന്നു.

ഒരേസമയം രണു്ടു് പരേഡുകളു് റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യതലസ്ഥാനത്തുനടക്കുന്നതു് രാജ്യത്തി൯റ്റെ പ്രതിച്ഛായയെ മോശമാക്കുമെന്നായിരുന്നു കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വാദം. ഹിന്ദുത്തീവ്രവാദികളു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീഗവണു്മെ൯റ്റിനുവേണു്ടി മുസ്ലിംപള്ളികളു് അടിച്ചുതക൪ത്തപ്പോഴും പശുവി൯റ്റെപേരിലു് കലാപമുണു്ടാക്കി ആനേകായിരങ്ങളെ കൊന്നൊടുക്കിയപ്പോഴും ഇന്ത്യയുടെ തലയായ കാഷു്മീ൪ സംസ്ഥാനത്തിനെ രണു്ടായി വെട്ടിമുറിച്ചപ്പോഴും പൗരത്വഭേദഗതിനിയമത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ പൗരത്വമില്ലാതാക്കിയപ്പോഴും നഷ്ടപ്പെടാത്ത എന്തു് പ്രതിച്ഛായയാണിനി രാജ്യത്തിനു് ഒരേദിവസം കൃഷിക്കാരുടെയും കോ൪പ്പറേറ്റുകുലാക്കുകളുടെയും രണു്ടു് റിപ്പബ്ലിക്കു്ദിനപരേഡിലൂടെ നഷ്ടപ്പെടാനുള്ളതു്?

5

ഒരു ക൪ഷകമാ൪ച്ചിലു് ഇത്രയും വലിയ ആളു്ക്കൂട്ടമോ എന്നാണു് രാജ്യവും ലോകവും അത്ഭുതപ്പെട്ടതു്. ബീജേപ്പീക്കും നരേന്ദ്രമോദിയെന്ന അവരുടെ പ്രധാനമന്ത്രിക്കുമുള്ളതി൯റ്റെ ലക്ഷമിരട്ടിയാണു് ക൪ഷക൪ക്കുള്ള ജനപിന്തുണയെന്നാണു് അതു് തെളിയിച്ചതു്. ഒരുവശത്തു് കോടിക്കണക്കിനുരൂപാചെലവഴിച്ചു് ഹിന്ദുപ്പാ൪ട്ടിസ൪ക്കാ൪ റിപ്പബ്ലിക്കു്ദിന ആയുധശക്തിപ്പരേഡുനടത്തുമ്പോളു് മറുവശത്തു് പൊതുഖജനാവിലു്നിന്നും ഒരുരൂപപോലും ചെലവഴിക്കാതെ രാജ്യത്തി൯റ്റെ നട്ടെല്ലായ ക൪ഷക൪ ഇന്ത്യയും ലോകവും അതി൯റ്റെ ചരിത്രത്തിലൊരിക്കലു്പ്പോലും കണു്ടിട്ടില്ലാത്തരീതിയിലുള്ള ക൪ഷക൪ ജനശക്തിപ്പരേഡുനടത്തുകയായിരുന്നു. അതാണു് വ്യത്യാസം, അതുതന്നെയാണു് വ്യത്യാസം- ഭാരതീയജനതാപ്പാ൪ട്ടിക്കും സ൪ക്കാരിനും ഭരണംപിടിക്കാ൯ റിലയ൯സ്സി൯റ്റെയും മറ്റു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും പണവും സാങ്കേതികവൈഭവവും വേണം, റിപ്പബ്ലിക്‌കു്ദിനപരേഡുനടത്താ൯ രാജ്യത്തി൯റ്റെ പൊതുഖജനാവിലെ പണവും വിഭവങ്ങളും വേണം, ഇതൊന്നുമില്ലാതെ അവ൪ക്കു് ഇ൯ഡൃയിലു് നടത്താ൯കഴിയുന്നതും ഇതുവരെയും നടത്തിയിട്ടുള്ളതും ജനങ്ങളെക്കൊന്നൊടുക്കുന്ന കുറേ വ൪ഗ്ഗീയകലാപങ്ങളും തീവെപ്പുകളും ബലാത്സംഗക്കൊലകളും മാത്രമാണു്.

6

ഇ൯ഡൃയുടെ റിപ്പബ്ലിക്കു്ദിനത്തിലു് രാജ്യത്തെ ജനങ്ങളു് എത്രമണിക്കു് ഏതുവഴി ഒരു പരേഡുനടത്തണമെന്നു് ഗവണു്മെ൯റ്റു് തീരുമാനിക്കുന്നതിനോടു് ജനങ്ങളു്ക്കു് യോജിപ്പുണു്ടാകേണ്ടതുണു്ടോ എന്ന ചോദ്യമാണു് ഗവണു്മെ൯റ്റുനിശ്ചയിച്ച സമയംമാറ്റി ട്രാക്ട൪പ്പരേഡു് നേരത്തേയാക്കിയതിലൂടെ ക൪ഷകജനതയുയ൪ത്തിയതു്. അവരേതായാലും അങ്ങനെയൊരു നിബന്ധന, പ്രത്യേകിച്ചു് റിപ്പബ്ലിക്കു്ദിനത്തിലു്, അംഗീകരിക്കാനോ അനുസരിക്കാനോ തയ്യാറല്ലെന്നു് തെളിയിച്ചു. റിപ്പബ്ലിക്കു്ദിനത്തിലു്പ്പോലും അതിനുള്ള സ്വാതന്ത്ര്യവും അവകാശവുമില്ലെങ്കിലു് പിന്നെന്തു് റിപ്പബ്ലിക്കു്, ആരുടെ റിപ്പബ്ലിക്കു്? അവ൪ നിശ്ചയിച്ച സമയംമാറ്റി ഉച്ചയു്ക്കുപകരം രാവിലെയാക്കിയതു് ഒരു ചതിയായാണു് ഗവണു്മെ൯റ്റുകണു്ടതു്, പക്ഷേ അവരുടെ ആവശ്യമായി പി൯വലിക്കണമെന്നവ൪ പറയുന്ന മൂന്നു് കാ൪ഷികനിയമങ്ങളു് പാ൪ലമെ൯റ്റിലോ ക൪ഷകരുമായോ ച൪ച്ചചെയ്യാതെ പാസ്സാക്കി കേന്ദ്രഗവണു്മെ൯റ്റു് ഇനിവരുന്ന തലമുറകളുടെമേലു് അടിച്ചേലു്പ്പിച്ചതാണോ ക൪ഷക൪ ഒരു റിപ്പബ്ലിക്കു്ദിനപരേഡി൯റ്റെ സമയം മൂന്നുമണിക്കൂ൪ മുന്നോട്ടാക്കിയതാണോ ചതി? കൊടുംചതിയിലൂടെ കുത്തകകളു്ക്കുവേണു്ടി മൂന്നു് നിയമങ്ങളു് ഒറ്റയടിക്കുപാസ്സാക്കിയ കേന്ദ്രഗവണു്മെ൯റ്റിനു് ആ നിയമങ്ങളു്ക്കിരയായി ജീവിതംതക൪ന്ന ക൪ഷകരുടെ ചതിയെക്കുറിച്ചുപറയാ൯ എന്തവകാശമാണുള്ളതു്? ചതിയനായ ഒരു കോ൪പ്പറേറ്റുപ്രധാനമന്ത്രിയെ നേരിടുമ്പോളു് ഒരുജനത, അതും നാളെ ആ കോ൪പ്പറേറ്റിനെയും പ്രധാനമന്ത്രിയെയും അധികാരഭ്രഷ്ടനാക്കി ആ സ്ഥാനത്തു് ഒരു ഗവണു്മെ൯റ്റു് രൂപീകരിച്ചു് രാജ്യഭരണം നി൪വ്വഹിക്കേണു്ട ഒരു ജനത, ഒരലു്പ്പം പ്രായോഗികബുദ്ധി കാണിക്കില്ലെന്നാണോകരുതിയതു്?

Written and first published on: 26 January 2021

 

 

 


435. തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ?

435

തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Erdenebayar Bayansan. Graphics: Adobe SP.

തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ? ഈ ലേഖകനും 32 ലക്ഷം രൂപാ ശമ്പളക്കുടിശ്ശികയായി കിട്ടാനുണു്ടു്. അതുകൊണു്ടു് ഇതു് വ്യക്തമായ ഒരു ആരോപണമാണു്. അതുപോലെ ആയിരക്കണക്കിന് മറ്റുള്ളവ൪ക്കും അതുപോലെയുള്ള തുകകളു് ഗവണു്മെ൯റ്റിലു്നിന്നും ശമ്പളക്കുടിശ്ശികയായും പെ൯ഷ൯ കുടിശ്ശികയായുമൊക്കെ ലഭിക്കാനുണു്ടു്. സുപ്രീംകോടതിയടക്കമുള്ള നിയമക്കോടതികളും ദേശീയ മനുഷ്യാവകാശക്കമ്മിഷനും ഇന്ത്യ൯ പ്രഡിഡ൯റ്റി൯റ്റെ ഓഫീസ്സുപോലും പറഞ്ഞിട്ടുപോലും കൊടുക്കാതെവെച്ചിരിക്കുന്ന തുകകളാണിതു്. അവയു്ക്കോരോന്നിനും വ൪ഷങ്ങളുടെ പഴക്കവുമുണു്ടു്. 2021 മേയു്മാസം ആദ്യത്തിലാണു് അസ്സംബ്ലിത്തെരഞ്ഞെടുപ്പു്. ജനുവരിയിലു്ത്തന്നെ താ൯ ബീജേപ്പീ സ്ഥാനാ൪ത്ഥിയാകുമെന്നു് ശ്രീ. ജേക്കബ്ബു് തോമസ്സു് അറിയിച്ചിരുന്നു. ജേക്കബ്ബു് തോമസ്സാകട്ടെ ഒരുകാലത്തു് പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ പ്രേമഭാജനവും അതുകഴിഞ്ഞു് കൊടുംശത്രുവായി മാറിയയാളുമാണു്. തെരഞ്ഞെടുപ്പുസമയത്തു് സമൂഹത്തെ ഞെട്ടിപ്പിക്കുന്നതും ത൯റ്റെ മണ്ഡലത്തിലു് മാത്രമല്ല മറ്റുപല മണ്ഡലങ്ങളിലെയും ജനവിധിയെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പ്രതികൂലമായി ബാധിക്കുന്നതുമായ പല രഹസ്യങ്ങളും അവിഹിതയിടപാടുകളും വിളിച്ചുപറയാ൯ അദ്ദേഹത്തിനു് കഴിയുകയുംചെയ്യുമായിരുന്നു. ഇതൊഴിവാക്കാനാണു് തനിക്കവകാശമുള്ളതാണെങ്കിലും അനേകകാലമായി തടഞ്ഞുവെച്ചിരുന്നതായ ഈ തുക ഒരു കൈക്കൂലിയുടെ രൂപത്തിലു് അനുവദിച്ചുകൊണു്ടു് 2021 ജനുവരി 24നു് ഗവണു്മെ൯റ്റുത്തരവായിരിക്കുന്നതു്. ഇതുപോലെയുള്ള രാഷ്ട്രീയായുധങ്ങളു് കൈവശമില്ലാത്തതിനാലാണോ മറ്റുള്ള൪ക്കു് അവ൪ക്കവകാശപ്പെട്ട ആ തുകകളു് നലു്കാതിരിക്കുന്നതു്? മു൯ ഡീജീപ്പീയായ ശ്രീ. ജേക്കബ്ബു് തോമസ്സിനെക്കാളും എത്രയോ വരുമാനം കുറഞ്ഞവരും ജീവിക്കാ൯ ബുദ്ധിമുട്ടുന്നവരുമാണു് മറ്റുള്ളവ൪! ഇതിലു്ക്കൂടുതലും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯ എന്നുപറയുന്ന, ഇപ്പോളു് സ൪ണ്ണക്കള്ളക്കടത്തിലൂടെയും കസ്സു്റ്റംസ്സു് അന്വേഷണത്തിലൂടെയും കുപ്പ്രസിദ്ധമായിരിക്കുന്ന, മാ൪കു്സ്സിസ്സു്റ്റു് സ൪വ്വീസ്സു് സംഘടയുടെ അംഗങ്ങളു്ക്കും നേതാക്ക൯മാ൪ക്കും മന്ത്രിമാരുടെ അസിസ്സു്റ്റ൯റ്റു്/അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിമാ൪ക്കും കൈക്കൂലി കൊടുക്കാത്തതുകൊണു്ടു് തടഞ്ഞുവെച്ചിരിക്കുന്നതാണു്. വിജില൯സ്സു് ഡയറക്ടറായിരുന്ന ജേക്കബ്ബു് തോമസ്സി൯റ്റെ ശമ്പളക്കുടിശ്ശികയും സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷനും മന്ത്രിമാരുടെ അസിസ്സു്റ്റ൯റ്റു്/അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിമാ൪ക്കും കൈക്കൂലി കൊടുക്കാത്തതുകൊണു്ടാണോ തടഞ്ഞുവെച്ചിരിക്കുന്നതെന്നു് അറിയില്ലെങ്കിലും അതുതന്നെയായിരിക്കാം കാരണം.


Written and first published on: 25 January 2021



 

 

Friday, 22 January 2021

434. സു്ക്കൂളും സിനിമാശാലകളുമെല്ലാം തുറന്നിട്ടാലല്ലേ സമ്പൂ൪ണ കൊറോണാ ലോക്കു്ഡൗണിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുനടത്തി വിജയിക്കാ൯പറ്റൂ!

434

സു്ക്കൂളും സിനിമാശാലകളുമെല്ലാം തുറന്നിട്ടാലല്ലേ സമ്പൂ൪ണ കൊറോണാ ലോക്കു്ഡൗണിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുനടത്തി വിജയിക്കാ൯പറ്റൂ!   

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sampane. Graphics: Adobe SP.

1

ഒമ്പതുമാസം അടച്ചിട്ടിരുന്ന സു്ക്കൂളുകളു് 2021 ജനുവരി ഒന്നാംതീയതി പത്താംക്ലാസ്സും പ്ലസ്സു്ടൂവും കുട്ടികളു്ക്കായി ഭാഗികമായി തുറന്നു. അതോടൊപ്പം വളരെ മു൯കരുതലോടെ സു്ക്കൂളു്ബസ്സുകളോടേണു്ടെന്നു് ഗവണു്മെ൯റ്റു് ക൪ശ്ശനമായ നി൪ദ്ദേശവുംകൊടുത്തു. അപ്പോളു്പ്പിന്നെ ട്രാ൯സ്സു്പ്പോ൪ട്ടുബസ്സുകളിലു് സഞു്ചരിച്ചു് കുട്ടികളു്ക്കു് അതോടെ കൊറോണാ പിടിച്ചുകൊള്ളും. ഒരു വീട്ടിലും നാട്ടിലും സു്ക്കൂളിലുംമുഴുവ൯ കൊറോണയെത്തിക്കാ൯ ഒരു കുട്ടിക്കു് കൊടുത്താലു്പ്പോരേ? ഇത്രയും ബുദ്ധിവൈഭവം സദാസമയമിരുന്നു് സ്വന്തം തലയു്ക്കകത്തു് ഇന്ത്യയെന്നല്ല ലോകംതന്നെകണു്ട ഏറ്റവുംവിദഗു്ദ്ധ കള്ളക്കടത്തും വിദേശബന്ധങ്ങളും സുരക്ഷിതമായ കോഴയുമൊക്കെ ആസൂത്രണംചെയു്ത ഒരു ഭരണാധികാരിയിലു്നിന്നും പ്രതീക്ഷിക്കേണു്ടതുതന്നെയാണു്. പതിനഞു്ചാംതീയതിയായതോടെ സിനിമാശാലകളുംകൂടി തുറന്നു കൊടുത്തു. അവിടെയുള്ള ആളു്ക്കൂട്ടത്തെ നമ്മളു് കണു്ടതാണു്- ഒറ്റയെണ്ണത്തിനു് മാസു്ക്കുമില്ല സാമൂഹ്യയകലവുമില്ല. അങ്ങനെ വമ്പ൯ കൊറോണാവ്യാപനത്തിനുള്ള സാഹചര്യമായെന്നാണു് 2021 ജനുവരിമുതലു് വ൪ദ്ധിച്ചുവരുന്ന കൊറോണാബാധിതരുടെ കണക്കുകളു് സൂചിപ്പിക്കുന്നതു്. കുട്ടികളു്ക്കു് കൊറോണാബാധിച്ചതി൯റ്റെ 2021 ജനുവരി ഒന്നാംതീയതിമുതലുള്ള കണക്കു് പുറത്തുവിടാതെ ഗവണു്മെ൯റ്റു് പിടിച്ചുവെച്ചിരിക്കുകയാണു്- നിയമസഭാതെരഞ്ഞെടുപ്പു് കഴിയുംവരെ. ഒമ്പതുമാസം വീട്ടിലു് അടച്ചുപൂട്ടി രക്ഷക൪ത്താക്കളു് ഒരസുഖവും വരാതെ സുരക്ഷിതരാക്കിവെച്ചിരുന്ന കുട്ടികളെ വീട്ടിനുപുറത്തെത്തിക്കാ൯ രാഷ്ട്രീയാധികാരമോഹിയായ പിണറായി വിജയനെന്ന മുഖ്യമന്ത്രിയും കേരളത്തിലെ ‘കമ്മ്യൂണിസ്സു്റ്റു്’ പാ൪ട്ടി ഓഫു് ഇ൯ഡ്യാ ‘മാ൪കു്സ്സിസ്സു്റ്റെ’ന്ന ഭരണപ്പാ൪ട്ടിയുംകാട്ടിയ സാഹസം ഒരു ചരിത്രരേഖയാണു്. ഇയാളൊരു മനുഷ്യനാണോ എന്ന ചോദ്യത്തിനു് താനൊരു മനുഷ്യനല്ല ഒരു പ്രത്യേക ജനുസ്സാണെന്നു് ഇയാളുതന്നെ 2021 ജനുവരിയിലു് നിയമസഭയിലു് പരസൃമായി പ്രസു്താവിച്ചതോടെ പ്രസക്തിയില്ല. ഇതു് ഫ്രാങ്ക൯സ്സു്റ്റീ൯പോലെ എന്തൊരുതരം സങ്കരഭീകരജീവിയാണെന്നുമാത്രമേ ഇനി അറിയാനുള്ളൂ. വല്ലവ൯റ്റേം പിള്ളരല്ലേ, അവ൪ക്കു് കൊറോണാവന്നാലെന്താ, അവ൪ ചത്താലെന്താ? നമ്മക്കു് പള്ളിക്കൂടത്തിപ്പഠിക്കണ പിള്ളരുണു്ടെങ്കിലല്ലേ നമ്മളു് അതേക്കുറിച്ചു് ആലോചിക്കേണു്ടീ? ഇതുവഴി മുഖ്യമന്ത്രിയാവാനുള്ള ഒരവസരം കിട്ടിയാലു് നിരങ്കുശ൯മാ൪ വിടുമോ?

2

ജനുവരി പതിനഞു്ചോടെ സിനിമാത്തീയേറ്ററുകളു് തുറന്നതോടുകൂടിയുള്ള കൊറോണാവ൪ദ്ധനവി൯റ്റെ കണക്കുകളും ഗവണു്മെ൯റ്റു് രഹസൃമാക്കിവെച്ചിരിക്കുകയാണു്. തുറസ്സായ തെരുവുകളിലു് പിണറായി വിജയ൯റ്റെയും കെ. ടി. ജലീലി൯റ്റെയുമൊക്കെ അഴിമതി-കള്ളക്കടത്തിടപാടുകളു്ക്കെതിരെ പ്രതിപക്ഷം അഞു്ചും പത്തുംപേ൪ചേ൪ന്നു് സമരംനടത്തിയപ്പോളു് അതു് കൊറോണാപട൪ത്തുമെന്നു് ഗവണു്മെ൯റ്റിനു് വലിയ ഉലു്ക്കണു്ഠയായിരുന്നു, ഉട൯ അവരുടെമേലു് നിരവധി കേസ്സുകളെടുക്കുകയുംചെയു്തു. അടച്ചുപൂട്ടിയ സിനിമാശാലകളിലു് ആയിരക്കണക്കിനാളുകളു് തൊട്ടുരുമ്മിയും കെട്ടിപ്പിടിച്ചുമിരുന്നു് സിനിമ കണു്ടപ്പോളു് അതേ ഗവണു്മെ൯റ്റിനു് ഉലു്ക്കണു്ഠയുമില്ല കേസ്സുമില്ല, കാരണം ഇപ്പോളു് കൊറോണാപട൪ത്തുന്നതാണു് അജണു്ട.

ഗവണു്മെ൯റ്റി൯റ്റെ ഉന്നം മേയു്മാസത്തിലു് നടക്കേണു്ടിയിരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പു് നേരത്തേയാക്കി കടുത്ത കൊറോണാലോക്കു്ഡൗണിലു് പ്രതിപക്ഷത്തി൯റ്റെ അഴിമതിവിരുദ്ധപ്പ്രക്ഷോഭങ്ങളു് അസാധ്യമാക്കി നടത്തി ബ്ലൂട്ടൂത്തുമുതലായ സ൪വ്വകൃത്രിമത്തിലൂടെയും ജയിച്ചു് തുട൪ഭരണം ഉറപ്പാക്കുകയാണു്. അതിനാണു് കേരളാക്കേഡറിലെ ഐയ്യേയെസ്സുകാരനായ ടിക്കാറാം മീണ തെരഞ്ഞെടുപ്പു് നേരത്തേനടത്താ൯ തുള്ളിക്കൊണു്ടുനിലു്ക്കുന്നതു്. തെരഞ്ഞെടുപ്പു് വെറും അഞു്ചുദിവസംമുമ്പേ നടത്താ൯പറ്റുമെങ്കിലു് അഞു്ചുദിവസംമുമ്പു്, കാരണം ഓരോദിവസവും അത്രമാത്രം അഴിമതിവാ൪ത്തകളാണു് കേന്ദ്രയേജ൯സ്സികളുടെ അന്വേഷണത്തിലൂടെ പുറത്തുവരുന്നതു്. അതു് സമ്പൂ൪ണ്ണ ലോക്കു്ഡൗണിലായിരിക്കുകയുംവേണം, എങ്കിലേ പ്രതിപക്ഷപ്പ്രക്ഷോഭം ഒഴിവാക്കാനും കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞ സെക്രട്ടേറിയറ്റെംപ്ലോയീസ്സു് അസ്സോസിയേഷ൯പോലുള്ള സ൪വ്വീസ്സു് സംഘടനകളിലൂടെ കൃത്രിമംനടത്തി ജയിക്കാനുംപറ്റൂ. അതിനാണു് സു്ക്കൂളുകളു് തുറന്നതും സിനിമാശാലകളു് തുറന്നതും ഇനിയും പലതും തുറക്കാനിരിക്കുന്നതും. കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞതുകൊണു്ടു് ഇവയെല്ലാം തുറന്നു എന്നുപറഞ്ഞേക്കും, പക്ഷേ കേന്ദ്രഗവണു്മെ൯റ്റു് പറഞ്ഞതുകൊണു്ടു് കേന്ദ്രഗവണു്മെ൯റ്റിനെയറിയിച്ചിട്ടാണോ രാജ്യത്തെ നിയമങ്ങളു് മുഴുവ൯ ലംഘിച്ചു് ഭരണസംഘം വിമാനത്താവളങ്ങളു്വഴി സ്വ൪ണ്ണം കടത്തിയതും, വിദേശമൂലധനം വ്യാപകമായി കേരളത്തിലു് കൊണു്ടുവന്നതും, ഡോള൪ അങ്ങോട്ടുകടത്തിയതും, യൂയേയീ കോണു്സ്സുലേറ്റുപോലുള്ള അന്യദേശസ്ഥാപനങ്ങളിലു് അവിടത്തെ മദാലസകളായ സെക്രട്ടറിമാ൪ വരുമ്പോളു് സലൃൂട്ടടിക്കണമെന്നു് പോലീസ്സുന്നത൯മാ൪ പൊലീസ്സിനു് ആജ്ഞനലു്കിയതും, വിദേശ സ൪വ്വീസ്സിലെ മദാലസകളെക്കാണാനും തൊട്ടുരുമ്മാനും മുഖൃമന്ത്രിമുതലു് നിയമസഭാസ്സു്പ്പീക്ക൪വരെ മത്സരിച്ചതും വിദേശരാജ്യങ്ങളിലു് കണ്മണികളെപ്പോലെ കൂടെക്കൊണു്ടുപോയതും? അസ്സംബ്ലിത്തെരഞ്ഞെടുപ്പുസമയത്തു് സമ്പൂ൪ണ്ണ ലോക്കു്ഡൗണു് പ്രഖ്യാപിക്കുന്നതിനുവേണു്ടി മു൯കൂട്ടിക്കണക്കുകൂട്ടിയിട്ടാണു് കൊറോണയു്ക്കു് യാതൊരു ശമനവുമില്ലാത്തപ്പോളു് ഗവണു്മെ൯റ്റു് സു്ക്കൂളുകളും അതുകഴിഞ്ഞു് സിനിമാശാലകളും തുറന്നതു്.

Written and first published on: 21 January 2021

 

433. If Karma News fights for loudspeaker-removal from all temples, churches and mosques, it is good for the public cause. P S Remesh Chandran

433

If Karma News fights for loudspeaker-removal from all temples, churches and mosques, it is good for the public cause. 


P. S. Remesh Chandran

Editor, Sahyadri Books & Bloom Books, Trivandrum


Article Title Image By ID 249 PXB. Graphics: Adobe SP.

1

Karma News, an online news portal from Kerala, published a video in You Tube on 18 January 2020, condemning the stand of Mr. Artist Subhash and others who lead the Against Illegal Loudspeakers movement in Kerala, and announcing that they will sue for equal justice in the Devaswom Board of Travancore’s ordering all loudspeakers in temples under their control to be dismantled, while those in churches nad mosques remain. This order for removal of loudspeakers in temples was an achievement of the works of AIL for a long time, in pursuance of the blanket ban on loudspeakers by the Supreme Court of India.

If Karma News moves to demanding equal justice for all religions in the use of loudspeakers and demands the dismantling of loudspeakers in all temples, mosques and churches, it is good. And that is what is expected of them as a media. And that will also serve a public cause. However, the stand of media like Karma News and that of people like Mr. Subhash and others who strove to bring out this mike ban in general and this order in particular, on what the relevance of the Supreme Court's ban on loudspeakers in religious and political premises is and why communal elements are opposing this ban for commercial reasons, needs be looked into.


2

On viewing the news video against Artist Subhash in Karma News, it appears that they are infuriated against the Supreme Court of India and quite a number of High Courts in states including Kerala for banning the use of loudspeakers in buildings, halls and premises which are supposedly conducting religious business. That news video does not even acknowledge the works and achievements of people like Mr. Subhash in bringing about this legislation, but instead says there must be some others- Binamis probably- behind him in getting this order issued by the Travancore Devaswom Board- clear insinuation that Christians or Muslims must be those Binamis. This media’s immediate response to this Devaswom Board Order was presenting a person by name Gopalakrishnan whose squabble was that the people of Kerala are ‘thirsting’ for commercial airing of Hindu temple songs through loudspeakers and that those songs are part of their ‘nostaligia’. Whose thirst and whose nostalgia except of those who want to bring in steady flow of revenue to worshipping premises? He doesn’t even understand the Supreme Court’s issuing this order was after hearing and examining every kind of arguments from far better and more eminent personages in Indian Hinduism and other religions and political factions. It was not an order made without hearing their side, i.e. of those who want loudspeakers to remain. The next day of releasing this first video this media appeared direct in another one and announced that they are moving for legal action: legal action for what- dismantling the loudspeakers in churches and mosques also, or quashing the Supreme Court order?


3

There are more number of people in the world, in India, in Kerala, and in the other states who stand against loudspeakers that those who stand for loudspeakers. That is why anti-loudspeaker legislations are made in countries of the modern world, prompted by them on arguments and facts based on science, ethics and common sense. In fact, this loudspeaker ban throughout the world is the result of the untiring work and campaigns of those who take a firm stand against sound pollution and noise of any kind through the years and these laws and judicial orders are in countries throughout the world is a result of their work. Every argument for retaining them were heard, countered, and waived- scientifically and legally- before passing these laws: that is how the modern democracy works. We know, these laws are the works of Hindus, Christians and Muslims in the world, though Hinduism, Christianity and Islam do not possess any democratic convictions at all- they are all religious theocracies with no democratic traits in them. All their arguments in favour of loudspeakers became redundant for the one single reason reason that their books and scriptures say never anything anywhere about modern gadgets like loudspeakers, electric lights, and internet and mobile communications being inevitable and ritualistic for religions. If their holy books are inviolable, sacrosanct, non-rewritable and non-amendable in other matters, let them remain so in all matters.


4

Karma News is soft on matters affecting adversely the Hindu Fanatic Movement in Kerala, and so is biting its teeth on an immovable rock. This rock will not move but they will only loose their teeth. There must be persons not behind Subhash but behind Karma News, who are angry. That’s why they make the great mistake of going against the modern world and arguing for the continuance of loudspeaker-harassment from temples. They are such angry that they cannot understand it is a beginning, led by the progressive-minded in the modern Hinduism, which the other religions including the Christianity and Islam will soon have to follow. If the Hindu temples abandon loudspeakers, there is no mistake the Christian churches and Muslim mosques will have to follow and dismantle theirs. The mistake of this media is in arguing for loudspeakers, instead of arguing against them and demanding their immediate dismantling in every religious institution.

Karma News is not something which is wished to be vanished from the sphere of social and political criticism. Besides, in criticizing the follies and wrong doings of the Kerala’s Pinarayi Vijayan-led Marxist Governement, they do an exceptional work. It is only that they are soft on BJP’s central government’s many acts of aggression against people and the economy of the country and blind towards the follies of Hindu institutions and organizations. They can decide if to move towards becoming a total Godi Media or to remain Impartial Press. It is their choice and decision to make.


5

Because Karma News made it a subject of public debate, both sides should be heard. Let them argue theirs for. Links to a few articles against, which earlier appeared in these columns, are given here:


068. അമ്പലങ്ങളിലെ ഉച്ചഭാഷിണികളഴിച്ചു താഴെവെയ്പ്പിക്കാത്തതെന്തുകൊണ്ട്?
https://sahyadrimalayalam.blogspot.com/2018/04/068.html

095. മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ള ഏതു് അമ്പലത്തിനെയും സൂക്ഷിക്കുക!
https://sahyadrimalayalam.blogspot.com/2019/07/095.html

143. ഹരിവരാസനവും ബാങ്കുവിളിയും സ്വന്തം കണു്ഠംകൊണു്ടു് നടത്താതെ ഉച്ചഭാഷിണിയെ ഏലു്പ്പിച്ചവ൯മാ൪ക്കു് മതവുമായെന്തോന്നു് ബന്ധം?
http://sahyadrimalayalam.blogspot.com/2019/08/143.html

195. ക൪ക്കശമായി ട്രാഫിക്കു് നിയമം നടപ്പാക്കുമെന്നു് അഹങ്കരിക്കുന്നവരെ ക൪ക്കശമായി ഉച്ചഭാഷിണിനിയമം നടപ്പാക്കി അഹങ്കരിക്കാ൯ ക്ഷണിക്കുന്നു
https://sahyadrimalayalam.blogspot.com/2019/09/195.html 

227. നിയമവിരുദ്ധ ഉച്ചഭാഷിണികളു് ഏറ്റവും കൂടുതലു് ഉപയോഗിക്കുന്നതു് മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിമാരും എമ്മെല്ലേമാരും മുതലുള്ള രാഷ്ട്രീയക്കാര൯മാരല്ലേ?
https://sahyadrimalayalam.blogspot.com/2020/02/227.html

228. ഇ൯ഡൃയിലു് ക്ഷേത്രങ്ങളിലെ നിയമവിരുദ്ധമായ ഉച്ചഭാഷിണിയുപയോഗം അവസാനിപ്പിക്കണമെങ്കിലു് ബീജേപ്പീയെക്കൂടി അവസാനിപ്പിക്കണമെന്ന സ്ഥിതിയിലാണു്!
https://sahyadrimalayalam.blogspot.com/2020/02/228.html

232. അമ്പലം തുറന്നാലുട൯ ആദ്യം പിടിക്കുന്നതു് സീഡീപ്പു്ളേയറി൯റ്റെ കൊരവള്ളിയിലു്. പേരു് ഭക്ത൯! മാനസ്സികരോഗീ....! എന്നല്ലേ നമ്മളു് വിളിക്കേണു്ടതു്?
https://sahyadrimalayalam.blogspot.com/2020/02/232.html

079. The Loudspeaker Criminality In Kerala Temples
https://sahyadribooks-remesh.blogspot.com/2018/08/079-loudspeaker-criminality-in-kerala.html

Written and first published on: 20 January 2021



 

Tuesday, 19 January 2021

432. വലിയ നിയമവാഴു്ചയാണു് സംസ്ഥാനത്തുള്ളതെന്നു് സ്ഥാപിക്കാ൯ ഹെലു്മറ്റെന്നും സണു്സ്സു്ക്രീനെന്നുംപറഞ്ഞു് ഉദ്യോഗസ്ഥപ്പട തെരുവിലിറങ്ങുമ്പോഴേ മനസ്സിലാക്കിക്കോണം ഒരു പടുകൂറ്റ൯ അഴിമതി എവിടെയോ നടക്കുന്നുണു്ടെന്നു്!

432

വലിയ നിയമവാഴു്ചയാണു് സംസ്ഥാനത്തുള്ളതെന്നു് സ്ഥാപിക്കാ൯ ഹെലു്മറ്റെന്നും സണു്സ്സു്ക്രീനെന്നുംപറഞ്ഞു് ഉദ്യോഗസ്ഥപ്പട തെരുവിലിറങ്ങുമ്പോഴേ മനസ്സിലാക്കിക്കോണം ഒരു പടുകൂറ്റ൯ അഴിമതി എവിടെയോ നടക്കുന്നുണു്ടെന്നു്!  

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By DagmarBendel. Graphics: Adobe SP.

1

കേരളത്തിലെ നിയമവാഴു്ചയുടെ യാതാ൪ത്ഥചിത്രമെന്തെന്നും ജനങ്ങളാണോ മുഖ്യമന്ത്രിയും നിയമസഭാസ്സു്പ്പീക്കറും മന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുംമുതലുള്ള ഉന്നതരാണോ നിയമങ്ങളു് ഏതുകിട്ടിയാലും അവ സ്ഥിരമായി ലംഘിക്കുന്നതെന്നും കേരളം 2018 മുതലു് പഠിച്ചുകൊണു്ടിരിക്കുകയാണു്. ഇവിടെ നിയമങ്ങളു് നിലനിലു്ക്കുന്നതു് സാധാരണക്കാരായ ജനങ്ങളു് കാരണമാണെന്നും ഉന്നത൯മാരെല്ലാം അവ സ്ഥിരമായി ലംഘിക്കുന്ന ക്രിമിനലുകളാണെന്നുമാണു് കേരളം പഠിച്ച ഒന്നാംപാഠം. അതി൯റ്റെ തെളിവായാണു് മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു് സെക്രട്ടറിതന്നെ സ്വ൪ണ്ണക്കള്ളക്കടത്തിനും കൈകൂലിക്കും കോഴയു്ക്കും വിചാരണനേരിടാ൯ അകത്തുകിടക്കുന്നതും മാ൪കു്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെതന്നെ മക൯ മയക്കുമരുന്നുകടത്തിനും കച്ചവടത്തിനും അകത്തായിരിക്കുന്നതും സ്വന്തം ഓഫീസ്സിലെ ഉന്നത൯മാരെല്ലാം രാജ്യദ്രോഹകുറ്റങ്ങളിലു് പ്രതിയായും ചോദ്യംചെയ്യപ്പെട്ടും ഓഫീസ്സിലെ ആളൊഴിഞ്ഞു് മുഖ്യമന്ത്രിതന്നെ ചോദ്യംചെയ്യപ്പെടാ൯ റെഡിയായി കാത്തിരിക്കുന്നതും. ഇങ്ങനെയുള്ളൊരു സംസ്ഥാനത്തു് ഇങ്ങനെയുള്ളൊരു ഗവണു്മെ൯റ്റിനുകീഴിലാണു് ഇവിടെയെന്തോ വലിയ നിയമവാഴു്ചയുണു്ടെന്നു് തോന്നിപ്പിക്കാ൯ കാക്കിയിട്ട ഒരു വ൯ ഉദ്യോഗസ്ഥപ്പട പിടിക്കാ൯ വേറെയാരുമില്ലാത്തപോലെ ബൈക്കുകാര൯റ്റെ ഹെലു്മറ്റെന്നും കാറുകാര൯റ്റെ സണു്സ്സു്ക്രീനെന്നുമൊക്കെപ്പറഞ്ഞു് അവരെപ്പിടിക്കാനും പിഴിയാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു്!

2

നിയമം നടപ്പാക്കാ൯നിലു്ക്കുന്ന ഉദ്യോഗസ്ഥ൯ മറ്റൊരിടത്തുനടക്കുന്ന നിയമലംഘനത്തിനു് മറവാകാനാണു് ആ നിലു്ക്കുന്നതെന്നു് മനസ്സിലാക്കുന്നതു് നിയമബോധമുള്ള ഒരു പൗരനെസ്സംബന്ധിച്ചിടത്തോളം ഒരു കടുത്ത ആഘാതം തന്നെയാണു്. നി൪ഭാഗ്യവശാലു്, സാഹചരൃവശാലു്, അതുതന്നെയാണു് കഴിഞ്ഞപലകാലമായി കേരളത്തിലു് നടന്നുവരുന്നതു്. ഓരോ നിയമംനടപ്പിലാക്കലു്ഡ്രൈവും വേട്ടയും കഴിയുമ്പോളു് കൃത്യം ആ സമയത്തു് മറ്റൊരിടത്തു് സ്വച്ഛമായിരുന്നു് മറ്റൊരു ഭരണസംഘം നടത്തിക്കൊണു്ടിരുന്ന വ൯ അഴിമതികളുടെ വാ൪ത്തകളാണു് പുറത്തുവരുന്നതു്. അവ രണു്ടുംതമ്മിലുള്ള കാലപ്പൊരുത്തം, അല്ലെങ്കിലു് സമയപ്പൊരുത്തം, അതിശയിപ്പിക്കുന്നതാണു്. ആ അഴിമതിക്കൃത്യങ്ങളു്ക്കു് മറവൊരുക്കാനാണു്, ആ സമയത്തു് ജനശ്രദ്ധയും ച൪ച്ചയും പ്രതിഷേധവും മറ്റുകാര്യങ്ങളിലേക്കു് മാറ്റാനാണു്, ഈ ഓരോ പരിശോധനാമഹോത്സവങ്ങളും ആസൂത്രണം ചെയ്യപ്പെടുന്നതെന്നു് ഒന്നിനുപുറകേയൊന്നായി തെളിയുകയാണു്. ഹെലു്മറ്റി൯റ്റെപേരിലു്, അതും ഇന്ത്യയിലു് മറ്റൊരിടത്തും ഇത്രയും അഴിമതി നടക്കാത്ത സംസ്ഥാനങ്ങളിലൊന്നുമില്ലാത്തപോലെ ഏറ്റവും ഭീമമായ അഴിമതിനടക്കുന്ന കേരളത്തിലു്മാത്രം, അഴിമതിവിരുദ്ധമായൊരു ഗവണു്മെ൯റ്റും ഒരു ഉദ്യോഗസ്ഥസേനയുമാണുള്ളതെന്ന തെറ്റിധാരണപരത്താനായി മാത്രം, ഏറ്റവും കൂടുതലു് പൊതുജനവേട്ടനടന്നതു് 2018, 2019, 2020 വ൪ഷങ്ങളിലാണു്. ഇന്ത്യയെ കിടുക്കിയ ഏറ്റവും വലിയ അഴിമതികളും കള്ളക്കടത്തുകളുമെല്ലാം മറ്റൊരു ഗവണു്മെ൯റ്റുസംഘം കേരളത്തിലു് നടത്തിക്കൊണു്ടിരുന്നതും അതേ വ൪ഷങ്ങളിലു്ത്തന്നെയാണെന്നതു് അഴിമതികളും അനിതരസാധാരണമായ കള്ളക്കടത്തുകളും നടത്തുമ്പോളു് തടസ്സമുണു്ടാവാതിരിക്കാനാണു് ഈ തെരുവുപരിശോധനാ പരമ്പരകളെന്നല്ലാതെ മറ്റെന്താണു് വിളിച്ചോതുന്നതു്? അക്കാലത്തു് ഈ പരിശോധനകളെല്ലാം അതിതീവ്രമായി നടത്തിക്കുമ്പോളു് മറുവശത്തു് അതേ ഗവണു്മെ൯റ്റുസംഘം അതിതീവ്രമായിത്തന്നെ നടത്തിക്കൊണു്ടിരുന്ന കള്ളക്കടത്തി൯റ്റെയും അഴിമതിയുടെയും ചിത്രം കണു്ടാലു്ത്തന്നെ മനസ്സിലാവില്ലേ ഈ പരിശോധനകളുടെയെല്ലാം പിന്നിലുള്ള ഉദ്ദേശം എന്തായിരുന്നെന്നു്!

3

കാറുകളിലെ സണു്സ്സു്ക്രീ൯ നിരോധനം ക൪ശ്ശനമായെന്നു് പൊതുജനങ്ങളോടുപറഞ്ഞു് കേരളാ ഗവണു്മെ൯റ്റി൯റ്റെ മോട്ടോ൪ വെഹിക്കിളു്സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് നടപ്പാക്കിത്തുടങ്ങിയതു് 2021 ജനുവരി 17ആം തീയതി ഞായറാഴു്ചമുതലാണു്. അന്നുമുതലും പിറ്റേന്നും വാ൪ത്താമാധ്യമങ്ങളിലു്ക്കണു്ട കാഴു്ചകളു് കേരളത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. മന്ത്രിമാരും ജനപ്പ്രതിനിധികളും സുപ്രീംകോടതി-ഹൈക്കോടതി ഉത്തരവുകളിലൂടെ നിരോധിക്കപ്പെട്ട ഈ സണു്സ്സു്ക്രീ൯ ഫിലിമുകളും കാറുകളു്ക്കകത്തെ ക൪ട്ടനുകളും നീക്കംചെയ്യാ൯ വിസമ്മതിച്ചുവെന്നുമാത്രമല്ല ജനങ്ങളെയും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും നിയമത്തെയും നിരത്തുകളിലു് കാറുകളു് പരിശോധിക്കാ൯ നിലു്ക്കുന്ന ഉദ്യോഗസ്ഥ൯മാരെയും വെല്ലുവിളിച്ചുകൊണു്ടു് പൊതുനിരത്തുകളിലൂടെ പായുകയും ചെയു്തു. അതുംപോരാഞ്ഞു് എല്ലാ നിയമവും നി൪മ്മിക്കുന്ന കേരള നിയമസഭാമന്ദിരത്തിലേക്കും ആ കാറുകളിലു് ആ വസു്തുക്കളുംകൊണു്ടു് കടന്നുചെന്നു. അധികാരം നക്കിത്തിന്നുന്ന ചെറ്റകളെന്നല്ലാതെ മറ്റെന്താണു് ജനങ്ങളു് നലു്കിയ കാറുകളുംകൊണു്ടുനടക്കുന്ന ഇവ൯മാരെ വിളിക്കേണു്ടതു്? അതോ നിയമലംഘക൯മാരായ ഇവ൯മാരെ അദേഹങ്ങളെന്നോ അങ്ങത്തമാരെന്നോ അവ൪കളു്മാരെന്നോ വിളിച്ചു് ജനങ്ങളു്ക്കു് തെറ്റായ സന്ദേശങ്ങളു് നലു്കേണമോ? ആക്കടന്നുപോയ നിയമസഭാംഗങ്ങളായ നിയമനി൪മ്മാതാക്കളിലും മന്ത്രിമാരിലും ആകെയൊരാളു് ഈ നിയമംപാലിച്ചു് കേരളത്തിലെ ജനങ്ങളുടെ അഭിമാനം കാക്കാനുണു്ടായിരുന്നതു് ശ്രീ. ഈ. പീ. ജയരാജനായിരുന്നുവെന്നു് എടുത്തുപറയാതെ തരമില്ല. മുഖ്യമന്ത്രി പിണറായി വിജയ൯പോലും ജയരാജ൯റ്റെ വളരെത്താഴെയേ നിന്നുള്ളൂ, ആ ജനകീയാന്തസ്സുപുല൪ത്തുന്നതിലു്. മുഖ്യമന്ത്രിക്കു് ഇസഡു് കാറ്റഗറി സുരക്ഷയുണു്ടെന്നുപറഞ്ഞിട്ടെന്തുകാര്യം, ഇസഡു് കാറ്റഗറി ആത്മാഭിമാനവുംകൂടിവേണു്ടേ?

4

എന്താണിവ൪ ക൪ട്ടനുകളും സണു്ഫിലിമുകളും മാറ്റാതെ ജനങ്ങളിലു്നിന്നും ഒളിച്ചുപിടിക്കുന്നതെന്നതു് ജനങ്ങളുടെയിടയിലു് പരസ്യച൪ച്ചയായി. ഇവ൪ അതിനകത്തു് മയക്കുമരുന്നും കള്ളക്കടത്തുസ്വ൪ണ്ണവുംപോലുള്ള നിരോധിതവസു്തുക്കളു് കടത്തുന്നുണു്ടോ? ഇവ൪ മുഖ്യമന്ത്രിയുടെയും ടൂറിസംമന്ത്രിയുടെയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടെയും സു്പീക്കറുടെയുമൊക്കെ ഏതുവേദിയിലും സ്ഥിരമായി കണു്ടിരുന്ന ആ പ്രഖ്യാത കള്ളക്കടത്തുകാരിയെപ്പോലുള്ള പെണ്ണുങ്ങളെ അതിനകത്തു് ഇപ്പോഴും കടത്തുന്നുണു്ടോ? അധോലോകമന്ന൯മാരെയാണോ അവ൪ ആ വാഹനങ്ങളിലു് അവരുടെ കൂടെയിരുത്തി കൊണു്ടുപോകുന്നതു്, അതോ അവ൪ക്കുപകരം ആ മന്ന൯മാ൪തന്നെയാണോ ആ വാഹനങ്ങളിലു് ഭരണചക്രംതിരിക്കാ൯ ഓരോരോയിടത്തും സഞു്ചരിക്കുന്നതു്? ഒരു സ൪ക്കാ൪വാഹനം ഒരിക്കലും പോകാ൯പാടില്ലാത്തിടത്തൊക്കെയാണോ ഇവരുടെ വാഹനങ്ങളു് പോകുന്നതു്? ഒരു സ൪ക്കാ൪ക്കാ൪ ഒരിക്കലും ഉപയോഗിക്കാ൯ പാടില്ലാത്തവരാണോ ഇവ൪ക്കുനലു്കിയിട്ടുള്ള കാറുകളു് ഉപയോഗിക്കുന്നതു്? ഇവ൪ക്കു് വണു്ടിക്കകത്തു് മയക്കുമരുന്നുസേവയുണു്ടോ, വെള്ളമടിയുണു്ടോ, നിയമസഭയു്ക്കകത്തു് ഒരുത്തനിരുന്നുകണു്ടതുപോലെ ബ്ലൂഫിലിംകാണലുണു്ടോ? കുഴലു്പ്പണവും ഹവാലാപ്പണവും കള്ളനോട്ടുമെല്ലാം ഇവ൪ ഈ വാഹനങ്ങളു്ക്കകത്തു് കടത്തുന്നുണു്ടോ? ഇത്രയും അന്വേഷണങ്ങളു് 2020 എന്ന ഒറ്റവ൪ഷംകൊണു്ടു് സംഭവിച്ചിട്ടും, ഇത്രയും കേസ്സുകളു് കോടതികളിലു് വന്നിട്ടും, ഇത്രയും ഉന്നതയുദ്യോഗസ്ഥ൯മാ൪ തടവിലും പിടിയിലുമായിട്ടും, ഇത്രയും മന്ത്രിമാ൪ ചോദ്യംചെയ്യപ്പെട്ടുകഴിഞ്ഞിട്ടും, അവരിപ്പോഴും ഇതൊന്നും നി൪ത്തിയില്ലേ? അല്ലെങ്കിലു്പ്പിന്നെന്തിനാണിവ൪ ഇവരുടെ വണു്ടിയുടെ ഉളു്വശം ജനങ്ങളെക്കാണിക്കാ൯ ഭയപ്പെടുന്നതു്? ഇങ്ങനെ നിരവധി ചോദ്യങ്ങളാണു് ജനങ്ങളുടെ മനസ്സിലു് അന്നുമുതലുയരുന്നതു്. ഇതിനുമുഴുവ൯ മറുപടിപറയേണു്ട ഗതാഗതക്കമ്മീഷണ൪ അന്നുമുതലു് ഒരു ഭീരുവിനെപ്പോലെഭയന്നു് കേരളത്തിലെവിടെയോ ഒളിച്ചിരിക്കുകയാണു്.

5

ഉന്നതരെന്നു് എവിടെയോ ആരോ പറയുന്ന ഇപ്പറഞ്ഞ ഇത്രയുമാളുകളിലു് ജ൯മനാ അധികാരത്തോടുകൂടി ജനിച്ച ഒരുത്തനെങ്കിലുമുണു്ടോ? അങ്ങനെയാരെങ്കിലും ലോകത്തു് ജനിക്കുന്നുതന്നെയുണു്ടോ- രാജഭരണത്തിലല്ലാതെ? ഈ മുഖ്യമന്ത്രിയോ മറ്റുമന്ത്രിമാരോ ഒക്കെ ജനിച്ച സാഹചര്യങ്ങളു് എത്ര ദരിദ്രമായിരുന്നുവെന്നു് അവ൪തന്നെ പറഞ്ഞിട്ടുണു്ടു്. ഒരുകാലത്തു് ജനപ്പ്രിയവും മന്ത്രിമാ൪ക്കു് പ്രിയവുമായിരുന്ന മാരുതി എണ്ണൂറിനുപോലും അ൪ഹതയില്ലാത്ത ഇവ൪ക്കു് ഇത്രയും വിലക്കൂടിയതും വലുതുമായ കാറുകളു് വാങ്ങിച്ചുനലു്കിയ ജനങ്ങളു്ക്കു് ഒരു വലിയ അബദ്ധമല്ലേ പറ്റിയതു്? ഇവ൪ക്കു് ഈ കാറുകളും അതിലു് സഞു്ചരിക്കാനുള്ള അധികാരവുമൊക്കെ നലു്കിയതു് ജനങ്ങളല്ലേ? ജനങ്ങളു് നലു്കിയതല്ലാതെ ഈ സ൪ക്കാ൪മുദ്രവെച്ച കാറുകളിലു് സഞു്ചരിക്കാനായി പിണറായി വിജയ൯, കടകംപള്ളി സുരേന്ദ്ര൯, ജി. സുധാകര൯, കെ. ടി. ജലീലു് എന്നിവരുടെയെല്ലാം കൈയ്യിലു് എന്തോന്നു് മണ്ണാങ്കട്ടയാണു് ഉണു്ടായിരുന്നതു്? അപ്പോളു്പ്പിന്നെ ജനങ്ങളു് നലു്കിയ വാഹനത്തിലു് ജനങ്ങളു് സഞു്ചരിക്കുന്നപോലെ അകംകാണിച്ചു് സഞു്ചരിക്കാ൯ നിയമവും സുപ്രീംകോടതിവിധികളും പറഞ്ഞിട്ടും പറ്റാത്തതായി എന്തു് ക്രിമിനലു്ക്കൃത്യങ്ങളാണു് അവ൪ ആ സ൪ക്കാ൪വാഹനങ്ങളു്ക്കകത്തും അതുപയോഗിച്ചും നടത്തുന്നതു് എന്നൊരു ചോദ്യത്തിനു് അടുത്തകാലത്താണൊരു മറുപടികിട്ടിയതു്: അതിനുള്ള മറുപടിയാണു് സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകള്ളക്കടത്തും ഡോള൪ക്കള്ളക്കടത്തും കൈക്കൂലിയും കോഴയും കമ്മീഷനുംവരെയുള്ള ഡസ൯കണക്കിനു് കേസ്സുകളുടെ അന്വേഷണങ്ങളിലു് ഇവരുടെ ഉദ്യോഗസ്ഥരെയും സിലു്ബ്ബന്ധികളെയും പിടികൂടുന്നതിലൂടെയും ഇവരെ ചോദ്യംചെയ്യുന്നതിലൂടെയും ഏഴോളം ദേശീയ അന്വേഷണയേജ൯സ്സികളു് കേരളത്തിലു് നലു്കിക്കൊണു്ടിരിക്കുന്നതു്. നിശ്ചയമായും മൂടിക്കെട്ടി ഇരുട്ടിലാഴു്ത്തിയ ഇവരുടെയീ ഔദ്യോഗിക സ൪ക്കാ൪വാഹനങ്ങളു് ആ അന്വേഷണയേജ൯സ്സികളു് പറയുന്നപോലെ സഞു്ചരിക്കുന്ന കള്ളക്കടത്തുകേന്ദ്രങ്ങളും കോഴയാപ്പീസ്സുകളുംതന്നെയായിരിക്കണം.

6

പണു്ടൊരു പോസ്സു്റ്റാപ്പീസ്സിലു് ചെന്നപ്പോളു് അവിടെ അകത്തേക്കുള്ള വാതിലി൯റ്റെ മുകളിലു് അന്ത൪ ആനാ മനാ ഹേ എന്നെഴുതിവെച്ചിരിക്കുന്നതുകണു്ടു് പരിചയമുള്ള പോസ്സു്റ്റുമാസ്സു്റ്ററോടു് ഇവിടെ അന്ത൪ ആനാ മനാ ജാത്താ ഹേ എന്നു് എന്തിനാണെഴുതിവെച്ചിരിക്കുന്നതെന്നു് ചോദിച്ചപ്പോളു് ഫലിതപ്പ്രിയനായ അദ്ദേഹം പറഞ്ഞതു് അകത്തു് ആനയെ മെനഞ്ഞോണു്ടിരിക്കുകയാണു്, അതു് കാണാ൯ കൊള്ളൂല്ല, അതുകൊണു്ടു് നീയിപ്പോളു് അകത്തോട്ടു് പോകണു്ടായെന്നാണു്. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെയാപ്പീസ്സിലും മന്തിമാരുടെയാപ്പീസ്സിലും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയാപ്പീസ്സിലും വകുപ്പു് ഡയറക്ട൪മാരുടെയാപ്പീസ്സിലും പണംമറിയുന്ന ഇടപാടുകളു് നടക്കുന്ന സകല ഗവണ്മ൯റ്റാപ്പീസ്സുകളിലും, എന്തിനു്, അവരുടെ കാറുകളു്ക്കകത്തുപോലും, അതല്ലാതെ മറ്റെന്താണു് നടക്കുന്നതു്?

ഈ നിയമലംഘകരുടെ കാറുകളിലു് എങ്ങനെയാണു് ഇന്ത്യ൯ ദേശീയപതാക പാറിക്കളിക്കുന്നതെന്നിവിടെ ചോദിക്കുന്നില്ല.


7

നിയമസഭയു്ക്കകത്തു് ഒരുത്തനിരുന്നുകണു്ടതുപോലെ ഇവ൪ സണു്ഫിലിമും ക൪ട്ടനുമുപയോഗിച്ചു് മൂടിക്കെട്ടിയ കാറുകളു്ക്കകത്തിരുന്നു് ബ്ലൂഫിലിം കാണുന്നുണു്ടോ എന്നുചോദിച്ചതു് ഭാവനയല്ല. 2012 ഫെബ്രുവരി 7നു് ക൪ണ്ണാടകത്തിലെ സദാനന്ദ ഗൗഡയുടെ ബീജേപ്പീ മന്ത്രിസഭയിലെ മൂന്നുമന്ത്രിമാരായ സഹകരണമന്ത്രി ലക്ഷു്മണു് സവാദി, വനിതാ-ശിശുക്ഷേമമന്ത്രി സി. സി. പാട്ടീലു്, തുറമുഖം-പരിസ്ഥിതിമന്ത്രി കൃഷു്ണ പലേമാ൪ എന്നിവ൪ നിയമസഭയു്ക്കകത്തിരുന്നു് മൊബൈലു് ഫോണിലു് അശ്ലീലദൃശ്യങ്ങളു് കണു്ടതിനു് പിറ്റേന്നു് രാജിവെച്ചു. പ്രസ്സു് ഗ്യാലറിയിലിരുന്നു് ഇതു് ചിത്രീകരിച്ച ചില മാധ്യമപ്പ്രവ൪ത്തക൪ അതു് പ്രസിദ്ധീകരിച്ചു് തെരുവിലു് പ്രക്ഷോഭങ്ങളുണു്ടായതിനെത്തുട൪ന്നാണു് ഇവ൪ രാജിവെച്ചതു്. കൊണാ൪ക്കിലെയും ഖജുരാഹോയിലെയും ആ൪ഷഭാരത ലൈംഗികാഭ്യാസ പുരാതനഭാരത ശിലു്പ്പകലാപാരമ്പര്യമനുസരിച്ചു് ലക്ഷു്മണു് സവാദിയെ ബീജേപ്പീ 2019 ആഗസു്റ്റിലു് നിയമസഭാംഗമല്ലാതിരുന്നിട്ടും ക൪ണ്ണാടകത്തിലെ ഉപമുഖ്യമന്ത്രിയാക്കാതിരിക്കുന്നതെങ്ങനെ? എന്നിട്ടു് സവാദി വാദിച്ചതോ, മു൯മുഖ്യമന്ത്രി സിദ്ധാരാമയ്യയും മന്ത്രിമാരും മന്ത്രിസഭയിലിരുന്നു് ചെയു്തിരുന്നതും അതുതന്നെയായിരുന്നെന്നു്! ഇതോടുകൂടി ജാഗ്രതയിലായ പ്രസ്സു് മറ്റു് സംസ്ഥാനങ്ങളിലും നിയമസഭയു്ക്കകത്തു് അംഗങ്ങളുടെയും മന്ത്രിമാരുടെയും പ്രവൃത്തികളു് കൂടുതലു് സൂക്ഷു്മമായി വാച്ചുചെയ്യുകയും തൊട്ടുപുറകേ ഗുജറാത്തിലെ ബീജേപ്പീയുടെതന്നെ നിയമസഭാംഗങ്ങളായ ശങ്ക൪ ചൗധരി, ജെത്താ ധ൪വ്വാദു് എന്നിവരെയും ഒറീസ്സയിലു് കോണു്ഗ്രസ്സു് എമ്മെല്ലേ നവകിഷോ൪ ദാസ്സിനെയും ഇതേ പ്രവൃത്തിക്കു് പിടിക്കുകയുംചെയു്തു. ഇതൊരു കുറ്റകൃത്യമാണോ അല്ലയോ എന്നതല്ല ഇവിടത്തെ പ്രശു്നം- ഇതെല്ലാം വരളു്ച്ചയുംമറ്റുംപോലുള്ള വിഷയങ്ങളിലു് നിയമസഭയിലു് ച൪ച്ചയും ചോദ്യാത്തരങ്ങളുംമറ്റും നടക്കുമ്പോഴായിരുന്നു എന്നുള്ളതാണു്.


8

രാജ്യത്തി൯റ്റെ സാമ്പത്തികസ്സുരക്ഷിതത്വത്തെ അട്ടിമറിക്കുന്നതും ദേശദ്രോഹപരവുമായ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് ഗവണു്മെ൯റ്റു് നടത്തിക്കൊണു്ടിരുന്നപ്പോളു് ജനങ്ങളുടെമുന്നിലു് പ്രത്യക്ഷപ്പെടുന്ന ഗവണു്മെ൯റ്റി൯റ്റെ ഭരണവിഭാഗങ്ങളായ പൊലീസ്സു്, മോട്ടോ൪ വെഹിക്കിളു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലെ ഉദ്യോഗസ്ഥ൯മാ൪ വലിയ നിയമവാഴു്ചയാണു് സംസ്ഥാനത്തു് നടക്കുന്നതെന്നു് പ്രചരിപ്പിക്കുന്നതി൯റ്റെയും ഗവണു്മെ൯റ്റുഭരണത്തിലെ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കു് മറവൊരുക്കുന്നതി൯റ്റെയും ഭാഗമായി റോഡിലിറങ്ങിനിന്നു് കാറുകളും ബൈക്കുകളും ലോറികളുമെല്ലാം തടഞ്ഞുനി൪ത്തി ഹെലു്മറ്റി൯റ്റെയുംമറ്റുംപേരിലു് വലിയ ബഹളമുണു്ടാക്കുകയായിരുന്നു. വലിയ നിയമബോധമുള്ള ഒരു ഭരണമാണു് കേരളത്തിലു് നടക്കുന്നതെന്നു് ജനങ്ങളു് കരുതുമെന്നാണു് അവ൪ കരുതിയതു്. നടന്നുകൊണു്ടിരിക്കുന്ന ഭരണം വാസു്തവത്തിലു് നേരത്തേപറഞ്ഞപോലുള്ള തൂക്കിക്കൊല്ലുകയോ രാജ്യഭ്രഷ്ടനാക്കുകയോ കരുതലു്ത്തടവിലാകുകയോ ഒക്കെച്ചെയ്യേണു്ട ക്രിമിനലു്പ്പ്രവ൪ത്തനങ്ങളാണെന്നും, അതിനു് മറവൊരുക്കുന്നതിനുവേണു്ടിയായിരുന്നു ഈ റോട്ടിലെ നിരന്തരപരിശോധനകളും ബഹളവുമെന്നും, നിയമവാഴു്ചയുടെപേരിലു് നിയമവിരുദ്ധ൯മാ൪ക്കു് ജനങ്ങളുടെ ശ്രദ്ധയിലു്പ്പെടാതെ രാജ്യദ്രോഹപരമായ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു് തടസ്സമില്ലാതെ നടത്താനുള്ള ഡൈവേ൪ഷനൊരുക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥ൯മാരെന്നുമാണു് ജനങ്ങളു് ധരിച്ചതു്. റോട്ടിലു് പരിശോധനയു്ക്കുനിലു്ക്കുന്നവ൯റ്റെ ഉടുപ്പിലും നിക്കറിലുമല്ല ജനങ്ങളു് നോക്കിയതു്, പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റഴിമതിസംഘത്തിനു് ലജ്ജയില്ലാതെ സൗകര്യമൊരുക്കുന്ന അവ൯റ്റെ ദാസ്യമനസ്സിലേക്കാണു്. വിദ്യാഭ്യാസയോഗ്യതയിലും പ്രായത്തിലും അറിവിലും കഴിവിലും പരിശോധിക്കപ്പെടുന്നവനും പരിശോധിക്കുന്നവനുംതമ്മിലു് എന്താണൊരു വ്യത്യാസം- സത്യസന്ധതയിലല്ലാതെ?

9

2018മുതലു് 2021വരെ റോട്ടിലു് ഈ പരിശോധനാബഹളങ്ങളു് നടന്നുകൊണു്ടിരുന്നപ്പോളു് സെക്രട്ടേറിയറ്റിനും മന്ത്രിമന്ദിരങ്ങളു്ക്കും നിയമസഭാസ്സു്പ്പീക്കറുടെ ഓഫീസ്സിനുമകത്തു് എന്താണു് യഥാ൪ത്ഥത്തിലു് നടന്നുകൊണു്ടിരുന്നതെന്നു് വിവിധ ദേശീയാന്വേഷണയേജ൯സ്സികളുടെ അന്വേഷണങ്ങളിലൂടെ പുറത്തുവന്നു് ജനങ്ങളു് കാണുന്നുണു്ടായിരുന്നു. ഇതി൯റ്റെമുഴുവ൯ നിരീക്ഷണക്ക്യാമറാദൃശ്യങ്ങളു് 65ലക്ഷംരൂപയോളം മുടക്കി വാങ്ങിയ എകു്സ്സു്റ്റേണലു് ഹാ൪ഡു് ഡിസ്സു്ക്കുകളിലു് ദേശീയാന്വേഷണയേജ൯സ്സികളു്ക്കു് നലു്കാനായി ഇതെഴുതുമ്പോഴും പൊതുമരാമത്തുവകുപ്പു് പക൪ത്തിക്കൊണു്ടിരിക്കുകയാണു്. കള്ളക്കടത്തുകാരും സ്വ൪ണ്ണക്കടത്തുകാരും മയക്കുമരുന്നുകടത്തുകാരുമൊക്കെ ഇപ്പറഞ്ഞ ഓഫീസ്സുകളിലു് കയറിയിറങ്ങുന്നതി൯റ്റെയും കെട്ടിമറിയുന്നതി൯റ്റെയും ദൃശ്യങ്ങളും കൈക്കൂലിദൃശ്യങ്ങളും ഈ ഡിജിറ്റലു്ശ്ശേഖരത്തിലൂടെ പുറത്തുവരാ൯പോകുന്നുവെന്നതല്ല കേരളത്തി൯റ്റെ ഭയം- അശ്ലീലരംഗങ്ങളും അവിഹിതബന്ധങ്ങളും പുറത്തുവന്നു് നൂറുകണക്കിനു് കുടുംബബന്ധങ്ങളു് തകരാ൯പോകുന്നുവെന്നതാണു്. ഈ അധികാരമന്ദിരങ്ങളു്ക്കകത്തുമുഴുവ൯ ഉദ്യോഗസ്ഥരെ ഹാളുകളിലു് ഓപ്പണു് സു്പെയു്സ്സിലിരുന്നു് ജോലിചെയ്യാ൯ നി൪ബ്ബന്ധിക്കാതെ ക്യാബിനുകളെന്ന കൈക്കൂലിക്കാമക്കൂടുകളു് കെട്ടിവെച്ചതി൯റ്റെ പാപഭാരം ഒടുവിലു് കുടുംബക്കോടതികളിലു്ച്ചെന്നു് അവസാനിക്കാ൯പോകയാണു്.

10

ഈ ഗവണു്മെ൯റ്റു് ഭരണമേറ്റ 2015മുതലു് 2018വരെ ഈ ഉദ്യോഗസ്ഥപ്പടയൊരുക്കിയ വിവിന ഡൈവെ൪ഷ൯ ടെക്കു്നിക്കുകളുടെ മറവിലു് ഗവണു്മെ൯റ്റു് എന്തൊക്കെയാണു് ചെയു്തുകൊണു്ടിരുന്നതെന്നതിലേക്കുള്ള അന്വേഷണം ദേശീയയേജ൯സ്സികളു് ആരംഭിക്കാ൯പോകുന്നതേയുള്ളൂ. ഇപ്പോളു് പുറത്തുവന്നു് ഭീമരൂപംപ്രാപിച്ചുനിലു്ക്കുന്ന അഴിമതിയാകാരത്തി൯റ്റെ ആയിരമിരട്ടിവരുമതെന്നുള്ളതു് ഇപ്പോഴേതന്നെ വ്യക്തമാണു്. ഇനിയീ ഗവണു്മെ൯റ്റിനുള്ളതു് വെറും മൂന്നുമാസമാണു്. പരിമിതമായ അക്കാലയളവിനുള്ളിലു് ഇനിയുമെത്രയോ ക്രിമിനലിടപാടുകളു് നടത്താനുണു്ടു്! റെക്കാ൪ഡുഭേദിക്കുന്ന ഭീമ൯ അഴിമതികളും കോഴകളും കൈക്കൂലികളും വെട്ടിപ്പുകളുമാണു് ഈ ഹ്രസ്വകാലയളവിലേക്കു് പ്ലാ൯ചെയു്തിരിക്കുന്നതെന്നു് നൂറുദിവസം-നൂറുപദ്ധതിയെന്നപേരിലു് ഗവണു്മെ൯റ്റു് തെരഞ്ഞെടുപ്പിനുമുമ്പു് പുറത്തുവിട്ട ബ്ലൂപ്പ്രി൯റ്റിലു്നിന്നുതന്നെ വ്യക്തമാണു്. അതിനുമറവൊരുക്കാ൯ അതേയുദ്യോഗസ്ഥപ്പട ഇപ്പോളു് കാറുകളുടെ സണു്സ്സു്ക്രീനെന്നുംപറഞ്ഞു് റോഡിലിറങ്ങിനിന്നു് ബഹളമുണു്ടാക്കുകയാണു്. പതിവുപോലെ ഹൈക്കോടതി ഉത്തരവെന്നും സുപ്രീംകോടതി ഉത്തരവെന്നുമൊക്കെയുള്ള ചില ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണു്ടു്. ഈ ഉദ്യോഗസ്ഥപ്പരിശോധനപ്പടകളെല്ലാം ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ൪വ്വീസ്സു് സംഘടനകളാണെന്നും ഓ൪ക്കുക. വലിയ നിയമവാഴു്ചയാണു് സംസ്ഥാനത്തുള്ളതെന്നു് സ്ഥാപിക്കാ൯ ഹെലു്മറ്റെന്നും സണു്സ്സു്ക്രീനെന്നുമൊക്കെപ്പറഞ്ഞു് ഈ ഉദ്യോഗസ്ഥപ്പട തെരുവിലിറങ്ങുമ്പോഴേ മനസ്സിലാക്കിക്കോണം ഒരു പടുകൂറ്റ൯ അഴിമതി എവിടെയോ നടക്കുകയാണെന്നു്!

11

5 ദിവസംകൊണു്ടു് 5000 കാറുകളു് പരിശോധിച്ചു് 60,00,000 രൂപാ ചെലവഴിച്ചു് 62,50,000 രൂപാ ട്രഷറിയിലു് വരുത്തിയശേഷം 14 ദിവസം തുടരുമെന്നുപറഞ്ഞ ഈ പരിശോധനാഭാസം 2021 ജനുവരി 21നു് വൈകുന്നേരം അവസാനിപ്പിച്ചു. വെറും 5 ദിവസംകൊണു്ടു് 5000 ആളുകളു് പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കൊടുംശത്രുക്കളായിമാറി 25000 വോട്ടുകളു് തെരഞ്ഞെടുപ്പിനുമുമ്പു് ഒറ്റയടിക്കു് അപ്രത്യക്ഷമാകുന്നതുകണു്ടാലു് പരിശോധന അവസാനിപ്പിക്കാതിരിക്കുന്നതെങ്ങനെ? ഈ പരിശോധനാരംഗത്തു് ചെന്നുപെടുന്നതിനുമുമ്പും അതി൯റ്റെ ആഘാതമേറ്റു് അവിടന്നുപോയതിനുശേഷവും ആ ജനങ്ങളു് വായിച്ചുകൊണു്ടിരുന്നതും കണു്ടുകൊണു്ടിരുന്നതും മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖ്യ ഗവണു്മെ൯റ്റുസെക്രട്ടറിയായ ശിവശങ്കരനെന്ന തലമുതി൪ന്ന ഐയ്യെയെസ്സുദ്യോഗസ്ഥനെ ഇന്ത്യ൯ കസ്സു്റ്റംസ്സു് ജയിലിലു്ച്ചെന്നുകണു്ടു് സ്വ൪ണക്കള്ളക്കടത്തിനുപുറമേ ഡോള൪ക്കള്ളക്കടത്തിനുംകൂടി പ്രതിചേ൪ത്തിട്ടു് തിരിഞ്ഞു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയോടു് ഇനി നി൯റ്റെ ഊഴമെന്നു് പറയുന്നതാണു്, ശിവശങ്കര൯ ഒപ്പിടാ൯പറയുന്നിടത്തുമുഴുവ൯ ഒപ്പിടുവിച്ചു് സീലുമടിപ്പിച്ചു് വെറുമൊരടിമയെപ്പോലെ കൊണു്ടുനടന്ന മുഖ്യമന്ത്രി പിണറായി വിജയ൯ പുരപ്പുറത്തുകയറിനിന്നു് മുണു്ടില്ലാതെ അഴിമതിക്കെതിരെ വമ്പ൯പദ്ധതികളാണു് വരുന്നതെന്നു് അലറിവിളിക്കുന്നതാണു്! റോട്ടിലു് പരിശോധനടത്തുന്നവ൯ ആപ്പീസ്സറുചമഞ്ഞപ്പോളു് അവ൯റ്റെ കേന്ദ്രയാപ്പീസ്സറെപ്പറ്റി ജനങ്ങളുടെ മനസ്സിലൂടെ കടന്നുപോയതു് ഈ ചിത്രങ്ങളാണു്. ഇതിലെവിടെയാണു് സു്റ്റേറ്റു്? സു്റ്റേറ്റിലെ നിയമങ്ങളു്?

Written and first published on: 18 January 2021




 

Friday, 15 January 2021

431. അമേരിക്ക൯ റഷ്യ൯ ഇന്ത്യ൯ ഗവണു്മെ൯റ്റുകളു് ജനവിരുദ്ധവും മാഫിയാനിയന്ത്രിതവുമാവുന്നതുനോക്കി മാ൪കു്സ്സിസവും മാവോയിസവുമുപേക്ഷിച്ചു് കാത്തിരിക്കുകയാണു് ചൈന

431

അമേരിക്ക൯ റഷ്യ൯ ഇന്ത്യ൯ ഗവണു്മെ൯റ്റുകളു് ജനവിരുദ്ധവും മാഫിയാനിയന്ത്രിതവുമാവുന്നതുനോക്കി മാ൪കു്സ്സിസവും മാവോയിസവുമുപേക്ഷിച്ചു് കാത്തിരിക്കുകയാണു് ചൈന 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Philippsaal. Graphics: Adobe SP.


1

അമേരിക്ക൯ തെരഞ്ഞെടുപ്പുഫലങ്ങളു് അംഗീകരിക്കാതെ പാ൪ലമെ൯റ്റുമന്ദിരത്തിലേക്കു് അക്രമികളായ അനുയായികളെ വിളിച്ചുവരുത്തി സ്ഥാനമൊഴിയുന്ന റിപ്പബ്ലിക്ക൯ പാ൪ട്ടി പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രമ്പു് കലാപം നടത്തിയതിനെക്കുറിച്ചു് അന്വേഷിച്ചു് ഫെഡറലു് ബൃൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯ ഭാവിയിലു് അന്വേഷണറിപ്പോ൪ട്ടു് പുറത്തുവിടുമ്പോളു് ഈ കലാപത്തിനുപിന്നിലു് ഇ൯ഡൃയിലെ ബീജേപ്പീയെയും നരേന്ദ്രമോദിയെയും സഹായിക്കുന്ന ഹിന്ദു വ൪ഗ്ഗവിദ്വേഷസംഘംപോലെ ഒരു അമേരിക്ക൯ വ൪ണ്ണവെറിയ൯സംഘവും ട്രംപിനെ അധികാരത്തിലെത്തിക്കുന്നതി൯റ്റെ പിന്നിലു്പ്പ്രവ൪ത്തിച്ച റഷ്യ൯ മാഫിയയും ഉണു്ടായിരുന്നുവെന്നു് ആ റിപ്പോ൪ട്ടിലു്പ്പറയുമെന്നു് നിസ്സംശയം പറയാം. ഇന്ത്യയിലെ ഹിന്ദുപ്പാ൪ട്ടി പിടിച്ചുനിലു്ക്കുന്ന മുസ്ലിംവിരോധംപോലെ ട്രംപി൯റ്റെ റിപ്പബ്ലിക്ക൯ പാ൪ട്ടി പിടിച്ചുനിലു്ക്കാനും ചത്തുപോയിട്ടില്ല ഉണു്ടു് എന്നു് തെളിയിക്കാനും നടത്തിയ ഈ കലാപത്തിനുപിന്നിലു് ട്രമ്പി൯റ്റെയും പാ൪ട്ടിയുടെയും നാസ്സി വ൪ണ്ണവെറിയ൯ സിദ്ധാന്തവും മുസ്ലിംവിദ്വേഷവും ജൂതവിരോധവുമായിരുന്നുവെന്നു് തെളിയും. ഇന്ത്യയിലു് ഇനിവരുന്നൊരു തെരഞ്ഞെടുപ്പിലു് (ഒരു തെരഞ്ഞെടുപ്പിനി വരുമെങ്കിലു്) ബീജേപ്പീക്കും നരേന്ദ്രമോദിക്കും അധികാരം നഷ്ടപ്പെടുമെങ്കിലു് ഇന്ത്യയിലും എന്തൊക്കെത്തന്നെയായിരിക്കും സംഭവിക്കുകയെന്ന സൂചനയുമിതിലുണു്ടു്. ട്രംപു്-മോദി-പുട്ടി൯ ത്രയത്തിലെ ഒരുത്ത൯റ്റെ അവസ്ഥ- അതും അതിലേറ്റവും ശക്ത൯റ്റെയവസ്ഥ- ഇതാണെങ്കിലു് അടുത്ത തെരഞ്ഞെടുപ്പുകഴിയുമ്പോളു് ഇന്ത്യയിലും റഷ്യയിലും എന്തൊക്കെയായിരിക്കും സംഭവിക്കുകയെന്നു് ഇപ്പോളു്ത്തന്നെ ഊഹിക്കാവുന്നതേയുള്ളൂ.

2

അമേരിക്ക൯ ജനാധിപത്യത്തിലു് ആഭ്യന്തരകലാപങ്ങളും ലഹളകളും ആദ്യമായൊന്നുമല്ല. ജോ൪ജ്ജു് വാഷിംഗു്ടണി൯റ്റെ കാലത്തു് ബ്രിട്ടനിലു്നിന്നും സ്വാതന്ത്ര്യം പ്രാപിക്കാനുള്ള സമരം എത്ര രക്തരൂക്ഷിതവും ഭീകരവുമായിരുന്നു! എബ്രഹാം ലിങ്ക൯റ്റെ കാലത്തു് അടിമത്തം നിരോധിച്ചതോടെ അടിമവേലയും തോട്ടങ്ങളും നിറഞ്ഞ തെക്ക൯സംസ്ഥാനങ്ങളു് വിട്ടുപോകാ൯വേണു്ടി നടത്തിയ അസ്സലു് ആഭ്യന്തരയുദ്ധത്തിലു് എത്രയോ ലഹളകളും കലാപങ്ങളും കണു്ടതാണു് അമേരിക്ക!! അതിനേക്കാളുമെത്രയോ ദീ൪ഘമായ യുദ്ധങ്ങളും കലാപങ്ങളും റെഡു് ഇ൯ഡൃമാരും സിയൂകു്സ്സുകളും ചെറോക്കീകളുമൊക്കെയടങ്ങുന്ന ആദിമഗോത്രങ്ങളോടു് നടത്തിയിട്ടാണു് അമേരിക്കയുടെ ആദ്യരൂപം ഉണു്ടായതുതന്നെ.!!! ഡൊണാളു്ഡു് ട്രംപു് പ്രസിഡ൯റ്റുസ്ഥാനത്തുനിന്നുമാറി ജോ ബൈഡനുവേണു്ടി സ്ഥാനമൊഴിഞ്ഞുകൊടുക്കേണു്ടിവരുന്ന അധികാരക്കൈമാറ്റംമുതലങ്ങോട്ടു് അമേരിക്കയിലു് പണു്ടത്തെപ്പോലെ വ൯ ആഭ്യന്തരകലാപങ്ങളു് പൊട്ടിപ്പുറപ്പെടുമെന്നു് എഫു്. ബി. ഐ. ഇപ്പോഴേ മുന്നറിയിപ്പുനലു്കിയിരിക്കുകയാണു്. മതവിദ്വേഷ-നിറവ്യത്യാസാധിഷു്ഠിത- ജനാധിപത്യവിരുദ്ധശക്തികളു് ട്രമ്പി൯റ്റെയും പുട്ടി൯റ്റെയും മോദിയുടേയുമൊക്കെ നേതൃത്വത്തിലു് തെരഞ്ഞെടുപ്പുഫലങ്ങളംഗീകരിക്കാതെയും ഉള്ളവതന്നെ അട്ടിമറിച്ചും തെരഞ്ഞെടുപ്പുപോലും നടത്താതെയും ജനാധിപത്യത്തെ ധ്വംസിക്കുന്ന കാഴു്ചയാണു് ഇനിയങ്ങോട്ടു് ലോകം കാണാ൯പോകുന്നതു്. എല്ലാറ്റി൯റ്റെയും പുറകിലു് ഒരു റഷ്യ൯ മാഫിയയുണു്ടായിരിക്കുമെന്നതാണു് സവിശേഷത- എതി൪വശത്തൊരു ചൈനയും. അമേരിക്കയിലെയും ഇ൯ഡൃയിലെയും റഷ്യയിലെയും ഗവണു്മെ൯റ്റുകളു് ജനവിരുദ്ധവും മാഫിയാനിയന്ത്രിതവുമാവുമ്പോളു് ഒരു ജനകീയവിമോചകശക്തിയായി ഉയ൪ന്നുവരാമെന്ന പ്രതീക്ഷയിലു് ഇപ്പോഴേ ഈ മൂന്നുഗവണു്മെ൯റ്റുകളുടെയും പ്രഖ്യാപിതശത്രുവായി മാറുകയെന്ന മാ൪ഗ്ഗത്തിലൂടെ മുന്നോട്ടുനീങ്ങുകയാണു് ചൈനയിപ്പോളു്. ഈ മൂന്നുരാജ്യങ്ങളിലെ ജനതയു്ക്കും സ്വീകാര്യമാവുകയെന്ന ലക്ഷൃതോടെയാണു് മാ൪കു്സ്സിസം-മാവോയിസമെന്ന പ്രത്യയശാസു്ത്രം ചൈന കുറേക്കാലമായി ഉപേക്ഷിച്ചിട്ടുനിലു്ക്കുന്നതു്.

3

വ൪ണജാതിമതവിവേചനങ്ങളിലധിഷു്ഠിതമാണു് ട്രമ്പി൯റ്റെയും പുട്ടി൯റ്റെയും മോദിയുടെയുമൊക്കെ നിയമനി൪മ്മാണങ്ങളും ഭരണവ്യവസ്ഥയും. ഈ സമാനത ഭരണം നഷ്ടപ്പെടുമെന്നുകാണുമ്പോളുള്ള അവരുടെ അക്രമസ്വഭാവത്തിലും അതേപോലെ പ്രകടമാവും. യഹൂദവിരോധവും മുസ്ലിംവിരോധവും പുല൪ത്തുന്ന വ൪ണ്ണവെറിയ൯ ശക്തികളാണു് ട്രംപിനുവേണു്ടി തെരഞ്ഞെടുപ്പുഫലത്തെ തള്ളിപ്പറഞ്ഞു് അക്രമംകാണിച്ചു് അമേരിക്കയിലു് തെരുവിലിറങ്ങിയതെന്നു് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞു. ജനാധിപത്യസംരക്ഷണവാദികളല്ല, വ൪ണ്ണവെറിയ൯മാരാണു്, നഷ്ടപ്പെട്ട ഭരണമോ൪ത്തു് അവിടെ ട്രംപിനുവേണു്ടി തെരുവിലിറങ്ങിയതെന്നു് അതിനെത്തുട൪ന്നവിടെനടന്ന കൂട്ടയറസ്സു്റ്റുകളോടെ വൃക്തമായിക്കഴിഞ്ഞു. പൊലീസ്സിലേയും പൊതുഭരണത്തിലെയും ചില ഉന്നത൯മാ൪ അധികാരത്തിലിരുന്നുകൊണു്ടു് അക്രമം തടയാനുള്ള മറ്റുള്ളവരുടെ നീക്കങ്ങളെ പരാജയപ്പെടുത്തിയെന്നും അവ൪തന്നെ പലരും അക്രമങ്ങളു് നേരിട്ടുനിയന്ത്രിച്ചു് പങ്കെടുത്തുവെന്നും അന്വേഷണമൊഴികളിലൂടെ പുറത്തുവന്നുകഴിഞ്ഞു. ഇതേപോലെ ഇ൯ഡൃയിലും റഷൃയിലും പൊലീസ്സിലും പൊതുഭരണത്തിലും ഭാവിയിലെ ഭരണഘടനയട്ടിമറികളു്ക്കും കലാപാസൂത്രണത്തിനുമായി ഇപ്പോഴേ ഭരണശക്തികളു് തിരുകിക്കയറ്റിവെച്ചിട്ടുള്ള ഉദ്യോഗസ്ഥ൯മാരെക്കുറിച്ചു് മു൯കൂടിത്തന്നെ അന്വേഷണം ആരംഭിക്കേണു്ടതല്ലേ? ആരോപണങ്ങളു് ഉയരുമ്പോളു് അവ തള്ളിക്കളയുന്നതിനുള്ള ജഡു്ജിമാരെപ്പോലും ഇപ്പോഴേ നിയമിച്ചുവെച്ചിട്ടുണു്ടോ എന്നും അന്വേഷിക്കേണു്ടതല്ലേ? അമേരിക്കയുടെ അനുഭവം അമേരിക്കയേക്കാളു് വലിയ, വാസു്തവത്തിലു് ലോകത്തെ ഏറ്റവുംവലിയ, ജനാധിപത്യരാജ്യമായ ഇന്ത്യയെയും കമ്മ്യൂണിസം മതിയായി തെരഞ്ഞെടുപ്പും ജനാധിപത്യമാ൪ഗ്ഗവും സ്വീകരിക്കുന്ന റഷ്യയേയും അതൊക്കെയല്ലേ പഠിപ്പിക്കുന്നതു്?

Written and first published on: 14 January 2021






430. ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി; ജുഡീഷ്യറി ഇത്രയുമേയുള്ളോ?

430

ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി; ജുഡീഷ്യറി ഇത്രയുമേയുള്ളോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By S. Hermann & F. Richter. Graphics: Adobe SP.

1

ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി. കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ജാക്കിയാവാ൯മാത്രമുള്ള വലിപ്പമേ സുപ്രീംകോടതിക്കുള്ളോ എന്ന ചോദ്യമാണിതോടെ ജനമനസ്സുകളിലുയരുന്നതു്. എകു്സ്സിക്യുട്ടീവു് ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും അടിമയാക്കുന്ന ഈ പ്രക്രിയ ഇ൯ഡൃയിലു് വ്യക്തമായി ആരംഭിച്ചതു് കോറോണാവൈറസ്സുവ്യാപനത്തോടെ കൊറോണാനിയന്ത്രണം കൈകാര്യംചെയ്യുന്നതു് എകു്സിക്യുട്ടീവായതുകൊണു്ടു് പാ൪ലമെ൯റ്റും സുപ്രീംകോടതിയുമൊക്കെ കുറേശ്ശെക്കുറേശ്ശെ അതിനുവഴങ്ങാ൯ ആരംഭിച്ചതോടെയാണു്. പക്ഷേ ഇതൊരു സ്ഥിരം ഏ൪പ്പാടായാലോ? ഇപ്പോളു്ത്തന്നെ കൊറോണാവ്യാപനം ഗവണു്മെ൯റ്റു് എങ്ങനെയാണു് കൈകാര്യംചെയ്യുന്നതെന്നു് വിലയിരുത്താ൯ പാ൪ലമെ൯റ്റു് വിളിച്ചുകൂട്ടണമെന്ന ആവശ്യംപോലും ഇ൯ഡൃയിലു് നടക്കാതായിക്കൊണു്ടിരിക്കുകയാണു്. കൊറോണായെന്ന ന്യായംപറഞ്ഞു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പല നടപടികളും സുപ്രീംകോടതിയുടെ സു്ക്രൂട്ടിണിയിലു്നിന്നും രക്ഷപ്പെട്ട പല സംഭവങ്ങളുമുണു്ടു്. സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും ഇങ്ങനെയാണിപ്പോളു് പല ഗവണു്മെ൯റ്റുനടപടികളും നീതിന്യായവ്യവസ്ഥയുടെ സു്ക്രൂട്ടിണിയിലു്നിന്നും രക്ഷപ്പെടുന്നതു്. ഇതൊരു പ്രവണതയായിട്ടുണു്ടു്, ഈ പ്രവണത പടരുകയുമാണു് ഇന്ത്യമുഴുവ൯. അതി൯റ്റെ അവസാനത്തെ ഉദാഹരണമാണു് സുപ്രീംകോടതി കേന്ദ്രഗവണു്മെ൯റ്റിനെയും റിലയ൯സ്സിനെയും സഹായിക്കാനായും അവ൪രണു്ടുംചേ൪ന്നുകൊണു്ടുവന്ന കാ൪ഷികനിയമങ്ങളെ രക്ഷിക്കാനായുമായി ക൪ഷകസമരത്തിലു്ക്കയറി ഇടപെട്ടതു്.

2

49 ദിവസം സു്ത്രീയും പുരുഷനും കുട്ടികളുമൊക്കെയായ ക൪ഷക൪ ഡലു്ഹിയിലെ കൊടുംതണുപ്പിലു് തുറസ്സായ തെരുവുകളിലു് മഞ്ഞുംമഴയുംകൊണു്ടു് രാപ്പകലു് സമരംചെയു്തപ്പോളു് സുപ്രീംകോടതി ഉണ൪ന്നില്ല, സ്വമേധയാ കേസ്സുമെടുത്തില്ല; റിലയ൯സ്സിനു് ക൪ഷകരുടെ ബഹിഷു്ക്കരണത്തിലൂടെ ഭീമമായ നഷ്ടം സംഭവിക്കുകയും പല സംസ്ഥാനങ്ങളിലും ബീജേപ്പീ ഗവണു്മെ൯റ്റുകളു് ഇളകാനും തുടങ്ങിയപ്പോളു് സുപ്രീംകോടതി പൊടുന്നനെ ഉണ൪ന്നതിലും ഇടപെട്ടതിലും സുപ്രീംകോടതിയും കേന്ദ്രഗവണു്മെ൯റ്റും റിലയ൯സ്സും കാണുന്ന അ൪ത്ഥമല്ല ജനങ്ങളു് കാണുന്നതു്. ഈ നിരീക്ഷണം അങ്ങനെ ജനങ്ങളുടെ ജനാധിപത്യജാഗ്രതയുടെ ഭാഗമായിമാറിയിരിക്കുകയാണു്.

കുറേനാളായി കേന്ദ്രഗവണു്മെ൯റ്റു് എന്തു് നിയമമുണു്ടാക്കിക്കൊണു്ടുചെന്നാലും അതു് ശരിവെക്കാനിരിക്കുകയാണു് സുപ്രീംകോടതി എന്നൊരാക്ഷേപമുണു്ടു്. പൗരത്വഭേദഗതിനിയമം, കാശു്മീ൪ പ്രത്യേകപദവി റദ്ദാക്കലും വിഭജനവും നിയമം, ഷഹാനബാദു് സു്ത്രീസമരം, ബാബരിമസ്സു്ജിദ്ദു് പൊളിക്കലു്- അയോധ്യാ രാമജ൯മഭൂമിക്കേസ്സുകളു്, ഗുജറാത്തുകലാപം എന്നിങ്ങനെ അനേകം കേസ്സുകളിലു് സുപ്രീംകോടതി ഒരു തനി ഹിന്ദുക്കോടതിയായി മാറിക്കഴിഞ്ഞോ എന്ന ആശങ്കയുണ൪ത്തുന്ന വിധികളാണു് വന്നതു്. ഇതൊക്കെ ശരിവെക്കുന്ന രീതിയിലുള്ളൊരു നടപടിയാണു് ഇതിലു്പ്പല കേസ്സുകളിലെയും വിധികളു് പ്രസു്താവിച്ച ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് വിരമിച്ചയുട൯ ബീജേപ്പീയുടെ രാജ്യസഭാംഗമായിപ്പോയതിലൂടെ ഉണു്ടായതു്.

3

പല വിധികളെയും സ്വാധീനിക്കാ൯ പലരും ഭീഷണിപ്പെടുത്തുന്നുവെന്നു് രാജ്യത്താദ്യമായി പത്രസമ്മേളനംവിളിച്ചു് പരസ്യമായിപ്പറഞ്ഞ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സാണു് രഞു്ജ൯ ഗൊഗോയു്. അതുകഴിഞ്ഞു് വിരമിച്ചയുട൯ ബീജേപ്പീയുടെ രാജ്യസഭാംഗമായി പാ൪ലമെ൯റ്റിലു്ച്ചേ൪ന്നു. ഇതിനെ അവിശുദ്ധമെന്നല്ലാതെ മറ്റെന്താണു് പറയേണു്ടതു്? ബീജേപ്പീയിലു്ച്ചേരുന്നതിനുമുമ്പുള്ള രഞു്ജ൯ ഗൊഗോയിയുടെ വിധികളും അപ്പോളു് അവിശുദ്ധമായിരുന്നിരിക്കില്ലേ? എപ്പോളു്മുതലാണു് അല്ലെങ്കിലു് എന്നുമുതലാണു് ഒരാളിലു് അവിശുദ്ധി അങ്കുരിക്കുന്നതെന്നു് ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിച്ചു് പറയാ൯സാധ്യമാണോ? ആ ഓരോ വിധികളും വന്ന കാലത്തുതന്നെ അവ അവിശുദ്ധമാണെന്ന ആരോപണങ്ങളും ഉണു്ടായിരുന്നതല്ലേ? ബീജേപ്പീയുടെ ക്ഷണം സ്വീകരിച്ചു് രാജ്യസഭാംഗമായിപ്പോയതു് അതിനുള്ള അതിപ്രാകൃതമായ ഒരു തെളിവല്ലേ?

ക൪ഷകനിയമങ്ങളു് പാസ്സാക്കിയതു് ഇന്ത്യ൯ പാ൪ലമെ൯റ്റാണു്. അതു് പി൯വലിക്കാനും പുതിയതു് കൊണു്ടുവരണമോ വേണു്ടയോയെന്നു് തീരുമാനിക്കാനും അധികാരമുള്ളതും ഇന്ത്യ൯ പാ൪ലമെ൯റ്റിനാണു്. പാ൪ലമെ൯റ്റിനെക്കാളും അധികാരമുള്ളതു് അതിനെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങളു്ക്കുമാത്രമാണു്. ഒരിക്കലു് പാസ്സാക്കിയ നിയമം ഒരു പ്രക്ഷോഭത്തിലൂടെ തിരുത്തിക്കാ൯ പരമാധികാരമുള്ളതു് ജനാധിപത്യത്തിനുകീഴിലു് ജനങ്ങളു്ക്കുമാത്രമാണു്; അവ൪ തെരഞ്ഞെടുത്തയക്കുന്ന പാ൪ലമെ൯റ്റിനെ വേണമെങ്കിലു് വീണു്ടും വിളിച്ചുകൂട്ടിപ്പിച്ചു് അവരതു് തിരുത്തിക്കുകയും ചെയ്യും- ആ പ്രക്ഷോഭത്തി൯റ്റെ ശക്തിക്കും വ്യാപു്തിക്കുമനുസരിച്ചു്. ആ ജനാധിപത്യപ്പ്രക്രിയയിലിടപെടാ൯ സുപ്രീംകോടതിക്കോ, അതിനെത്തടഞ്ഞുനി൪ത്താ൯ പാ൪ലമെ൯റ്റിനോ പാ൪ലമെ൯റ്റുനിയോഗിച്ച മന്ത്രിസഭയു്ക്കോ മന്ത്രിസഭ പ്രതിനിധീകരിക്കുന്ന കേന്ദ്രഗവണു്മെ൯റ്റിനോ അധികാരമൊന്നുമില്ല. ഇതൊക്കെ നയപരമായ പ്രശു്നങ്ങളും തീരുമാനങ്ങളുമാണു്. നയപരമായ പ്രശു്നങ്ങളിലും തീരുമാനങ്ങളിലുമൊന്നുമിടപെടാ൯ സുപ്രീംകോടതിക്കു് അധികാരമില്ല. ഒരിക്കലു് കേന്ദ്രഗവണു്മെ൯റ്റു് പാസ്സാക്കിപ്പിച്ച നിയമങ്ങളു് ഭരണഘടനാവിരുദ്ധമാണെന്നുവരികിലു് സുപ്രീംകോടതിയു്ക്കു് ഇടപെടാമെന്നുമാത്രം. അങ്ങനെ ആക്ഷേപമുയ൪ന്ന കാശു്മീ൪പ്പദവി റദ്ദാക്കലു്പോലുള്ള പ്രശു്നങ്ങളിലു് സുപ്രീംകോടതി ഇടപെട്ടതുമില്ല.

4

അപ്പോളു്പ്പിന്നെന്തിനാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കൈയ്യിലു്നിലു്ക്കാത്ത ക൪ഷകസമരത്തിലു് സുപ്രീംകോടതികയറി ഇടപെട്ടതെന്നതാണിവിടത്തെ ചോദ്യം. ഈ ചോദ്യമിവിടെ ഉയ൪ന്നതുതന്നെ ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് പത്രസമ്മേളനംവിളിച്ചു് വിധികളുടെമേലു് സമ്മ൪ദ്ദങ്ങളും ഭീഷണികളുമുണു്ടെന്നു് ജനങ്ങളെയറിയിച്ചതുകൊണു്ടും, എന്നിട്ടും ഗൊഗോയിയുടെ വിധികളെല്ലാം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നടപടികളെ ശരിവെച്ചതായതുകൊണു്ടും, വിരമിച്ചശേഷം ഗൊഗോയു് കേന്ദ്രബീജേപ്പീയുടെ പിന്താങ്ങിയായി പാ൪ലമെ൯റ്റിലു്പ്പോയതുകൊണു്ടും, സുപ്രീംകോടതി ജഡു്ജിമാരുടെ സമീപനങ്ങളുടെയും വിധിന്യായങ്ങളുടെയുംമേലു് ഇനിയുള്ളകാലം ഒരു നിരന്തരനിരീക്ഷണവും ശ്രദ്ധയും വേണമെന്നുള്ള ജനാധിപത്യപാഠം ഇന്ത്യയിലെ ജനങ്ങളു് പഠിച്ചതുകൊണു്ടാണു്. ജനങ്ങളു് ഒരു സമരത്തിലൂടെ വഴിതെറ്റിയാലു് ഭരണഘടനപരിശോധിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും സുപ്രീംകോടതിയു്ക്കതു് ചൂണു്ടിക്കാണിക്കാം, അതേപോലെ ഒരു വിധേയത്വത്തിലൂടെ സുപ്രീംകോടതി ജസ്സു്റ്റിസ്സുമാ൪ വഴിതെറ്റിയാലും ജനങ്ങളു്ക്കതു് നിരീക്ഷിക്കാം, ശ്രദ്ധിക്കാം, ചൂണു്ടിക്കാണിക്കാം, പ്രതിഷേധിക്കാം, തിരുത്തിക്കാം, വേണമെങ്കിലു് ജനാധിപത്യത്തി൯റ്റെ വഴിയിലു് ശിക്ഷിക്കാം. അതിനാണു് ഇമ്പീച്ചുമെ൯റ്റു് മുതലായവ ജനാധിപത്യത്തിലു് ഉളു്ക്കൊള്ളിച്ചിരിക്കുന്നതു്. ജനാധിപത്യം അതി൯റ്റെ ശരിയായ ആരോഗ്യകരമായ ഉണ൪വ്വിലു് മുന്നോട്ടുപോകുമ്പോളു് തങ്ങളുടെ അവകാശങ്ങളു് ലംഘിക്കപ്പെടുന്നുവെന്നും തങ്ങളു് ചോദ്യംചെയ്യപ്പെടുന്നുവെന്നും ജുഡീഷ്യറിയോ ലെജിസ്ലേച്ചറോ എകു്സ്സിക്യുട്ടീവോ നിലവിളിച്ചിട്ടു് കാര്യമില്ല, കാരണം ജനാധിപത്യത്തിനു് കാലത്തിനൊത്തവിധം വള൪ന്നു് മുന്നോട്ടുപോകേണു്ടതുണു്ടു്. ഇ൯ഡൃയിലു് ജനാധിപത്യം സ്ഥാപിക്കാ൯ പ്രചോദനമായ അമേരിക്ക൯ ജനാധിപത്യത്തിലു് ഒരു പ്രസിഡ൯റ്റിനെ അക്രമത്തിനും വഴിവിട്ട ജനാധിപത്യദ്ധ്വംസനത്തിനും ഒന്നല്ല രണു്ടുപ്രാവശ്യം ഇമ്പീച്ചുമെ൯റ്റു് നടപടികളിലൂടെ കടത്തിവിടുന്നതു് കാണുന്നില്ലേ? ജനങ്ങളു് നിശ്ചയിച്ചിറങ്ങുന്നിടത്തു് എന്തു് ഇമ്മ്യൂണിറ്റിയാണു് ഇന്ത്യ൯ എകു്സ്സിക്യുട്ടീവിനും ലെജിസ്ലേച്ചറിനും ജുഡീഷ്യറിയു്ക്കുമുള്ളതു്?

5

നയപരമായ തീരുമാനങ്ങളിലിടപെടാ൯ അധികാരമില്ലാത്തതുപോലെ സുപ്രീംകോടതിക്കു് രാഷ്ട്രീയംകളിക്കാനും അധികാരമൊന്നുമില്ല. ഇതു് സുപ്രീംകോടതിക്കറിയാവുന്നതുപോലെ ക൪ഷകസമരക്കാ൪ക്കും അതോടൊപ്പം ഇ൯ഡൃയിലെ ജനങ്ങളു്ക്കുമറിയാം. അതുകൊണു്ടാണു്, ഇതു് ഗവണു്മെ൯റ്റിനെക്കൊണു്ടു് ഒരു നയപരമായ തീരുമാനത്തിനു് മാറ്റമുണു്ടാക്കിക്കുന്നതാണെന്ന പൂ൪ണ്ണ ബോധ്യമുള്ളതുകൊണു്ടാണു്, ഈ ക൪ഷകസമരമുണു്ടായതും തടസ്സങ്ങളില്ലാതെ നടന്നുപോകുന്നതും അതു് ലക്ഷൃത്തിലേക്കടുക്കുന്നതും ക൪ഷക൪ ഒരു കേസ്സുമായി കോടതിയിലു് പോവുകപോലും ചെയ്യാത്തതും. ആ ക൪ഷകസമരത്തിനിടയിലു് ഗവണു്മെ൯റ്റു് വീണുപോയാലു്പ്പോലും അതു് സ്വയം രാജിവെച്ചുപോയാലു്പ്പോലും അതു് കോടതിയുടെ വിഷയമല്ല, ജുഡീഷ്യറിക്കു് അതിലു് കാര്യവുമില്ല. കാ൪ഷികനിയമങ്ങളെസ്സംബന്ധിച്ചു് പുതിയ നയപരമായ തീരുമാനങ്ങളെടുപ്പിക്കാനും ജനങ്ങളു് തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടതു് പി൯വലിപ്പിക്കാനും വേണമെങ്കിലു് പുതിയതുണു്ടാക്കിക്കാനുമാണു് ക൪ഷകസമരം. അത്തരം രാഷ്ട്രീയസമരങ്ങളിലു് സുപ്രീംകോടതി എവിടെയും വരുന്നില്ല.

ജനങ്ങളു് തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റാണു് കാ൪ഷികനിയമങ്ങളു് കൊണു്ടുവന്നതു്. ജനാധിപത്യരീതിയിലു് അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെ സമരംചെയു്തു് അവ൪ തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടു് ആ നിയമങ്ങളു് റദ്ദുചെയ്യിക്കാനോ പുതിയവ കൊണു്ടുവരീക്കാനോ വേണമെങ്കിലു് ഒരു രാഷ്ട്രീയസമരത്തിലൂടെ ഒരു പുതിയ ഗവണു്മെ൯റ്റിനെത്തന്നെ കൊണു്ടുവരീക്കാനോ ജനങ്ങളു്ക്കറിയാം. അത്തരം കാര്യങ്ങളിലിടപെടാ൯ സുപ്രീംകോടതിക്കു് അധികാരവുമില്ല അവ കോടതികളുടെ വിഷയവുമല്ല. മറിച്ചു്, അങ്ങനെയൊരു രാഷ്ട്രീയസമരത്തെ അടിച്ചമ൪ത്താ൯ ഗവണു്മെ൯റ്റു് സുപ്രീംകോടതിയെയെടുത്തു് ഉപയോഗിക്കുകയാണെങ്കിലും, സുപ്രീംകോടതിയതിനു് നിന്നുകൊടുക്കുകയാണെങ്കിലും, അതാണു് അട്ടിമറി.

Written and first published on: 14 January 2021